പി എ സ്. ചന്ദ്രൻ
ഇൽഹാ ബൽഖേദ് - ഒരു പുതിയ ഭരണരീതിയിയും സംസ്കാരവും വികസിപ്പിച്ചെടുത്ത ഗ്രാമം. ചൂഷണത്തിനു വശംവദമാകാത്ത ആ ഗ്രാമത്തെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഗ്രാമമായി നഗരവാസികൾ ഘോഷിച്ചു. ഗ്രാമങ്ങളെ വിഴുങ്ങുന്ന ആധുനിക നഗരവത്കരണത്തിന്റെയും വികലമായ വികസന സംരംഭങ്ങളുടെയും മുന്നിൽ ഇൽഹാ ബൽഖേദിന് അടിയറവു പറയേണ്ടി വന്നു. ഒരു രാത്രിയിൽ ആ ഗ്രാമവും അതിലെ മൂവ്വായിരത്തിൽ പരം ജനങ്ങളും നിശ്ശേഷം ഇല്ലാതായി. ഒരു പ്രകൃതി ദുരന്തമായി ചിത്രീകരിക്കപ്പെട്ട ആ തിരോധാനത്തിന്റെ സത്യാന്വേഷണ കണ്ടെത്തലുകൾ ആരെയും അമ്പരപ്പിക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നോവൽ സാഹിത്യത്തിന് മലയാളം നൽകിയ ശാസ്ത്രീയ, സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ, മാനങ്ങളുള്ള അസാധാരണമായ ഒരു കൃതി. അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമായ നമ്മുടെ സമകാലിക രാഷ്ട്രീയം സൃഷ്ട്ടിച്ച വികലമായ ജനാധിപത്യത്തെ തുറന്നു കാട്ടുന്ന അതിശക്തമായ രചന- ഇൽഹായുടെ ദുഃഖം.
PB. P. 456, ISBN: 978-93-83763-89-4.