Malayalam Input

വരമൊഴി

കമ്പ്യൂട്ടറിൽ മലയാളം ലിപിയിൽ മലയാളം എഴുതുന്നതിന്നുള്ള പ്രോഗ്രാമുകളൂടെ ഒരു പാക്കേജാണ് വരമൊഴി.

ഈ പാക്കേജ് ഉപയോഗിച്ച് കമ്പ്യൂട്ടർ മോണിറ്ററിൽ മലയാളം ലിപിയിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതെങ്ങനെ, കമ്പ്യൂട്ടറിനെക്കൊണ്ട് മലയാളം മലയാളം ലിപിയിൽ പ്രിന്റ് ചെയ്യിക്കുന്നതെങ്ങനെ എന്നിവ മനസ്സിലാക്കുന്നതിന്ന് തുടർന്ന് വായിക്കുക.

വരമൊഴി പാക്കേജ് കമ്പ്യൂട്ടറിൽ ലഭ്യമാക്കുക

വരമൊഴി പാക്കേജിലെ പ്രോഗ്രാമുകൾ അവയുടെ സ്രഷ്ടാവ് രൂപകല്പന ചെയ്ത വിധത്തിൽ ത്തന്നെ കമ്പ്യൂട്ടറിൽ വിന്യസിപ്പിക്കണം. ഇങ്ങനെ വിന്യസിപ്പിക്കുന്നതിന്ന് വേണ്ടിയുള്ള പ്രത്യേകമായൊരു പ്രോഗ്രാം വരമൊഴിയുടെ സ്രഷ്ടാവ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിന്യാസ-പ്രൊഗ്രാമിന്റെ പേര് VaramozhiInstaller1.08.03.exe എന്നാണ്. ഈ വിന്യാസ-പ്രോഗ്രാം കമ്പ്യൂട്ടറിൽ ലഭ്യമാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പ്രോഗ്രാം ലഭിക്കുന്നതിന്ന് ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം (ചുവപ്പ് നിറത്തിലുള്ള ശരരേഖ ഉണ്ടായിരിക്കില്ല):

Save File ബട്ടൺ പ്രസ്സ് ചെയ്ത് വിന്യാസ-പ്രോഗ്രാം കമ്പ്യൂട്ടറിൽ ലഭ്യമാക്കുക (സേവ് ചെയ്യുക).

വിന്യാ‍സ-പ്രോഗ്രാം സൂക്ഷിച്ചിട്ടൂള്ള ഫോൾഡർ തുറന്ന് പ്രോഗ്രാമിന്റെ പേരിന്മേൽ ഡബ്ബ്‌ൾ-ക്ലിക്ക് ചെയ്യുക. ഡബ്ബ്‌ൾ-ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

Run ബട്ടൺ പ്രസ്സ് ചെയ്ത് വിന്യാസ-പ്രോഗ്രാം ആരംഭിക്കുക. Run ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

പാക്കേജിലുള്ള പ്രോഗ്രാമുകൾ ഏതെല്ലാമാണ് എന്ന് മുകളിലുള്ള ജാലകത്തിൽ കൊടുത്തിട്ടൂണ്ട്.

    • Varamozhi Editor
    • Malayalam Fonts
    • Mozhi keyman

നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

ടാവുൽടെസോഫ്ട് കീമാൻ (Tavultesoft Keyman) എന്ന പ്രൊഗ്രാം കമ്പ്യൂട്ടറിൽ വിന്യസിപ്പിക്കട്ടെ എന്നാണ് ചെറിയ ജാലകത്തിലൂടെ ചോദിക്കുന്നത്. വരമൊഴിയുടെ ഭാഗമായി ടാവുൽടെസോഫ്ട് കീമാൻ ഇൻസ്റ്റാൾ ചെയ്യണം. അതുകൊണ്ട് ഇപ്പോൾ Install ബട്ടൺ പ്രസ്സ് ചെയ്യണം അപ്പോൾ സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

ഈ ജാലകത്തിൽ I accept this license എന്ന് എഴുതിയതിന്റെ ഇടത് വശത്ത് മൌസ് ഉപയോഗിച്ച് ടിക്ക് ചെയ്യണം. അതിനുശേഷം നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. അപ്പോൾ സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

നെക്സ്റ്റ് ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

Start Keyman immediately, Start Keyman with windows എന്നീ സന്ദേശങ്ങളൂടെ ഇടത് വശത്ത് മൌസ് ഉപയൊഗിച്ച് ടിക്ക് ചെയ്യുക. തുടർന്ന് Finish ബട്ടൺ പ്രസ്സ് ചെയ്യുക. സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

ടാവുൽടെസോഫ്ട് കീമാൻ (Tavultesoft Keyman) എന്ന പ്രൊഗ്രാം ഇപ്പോൾത്തന്നെ ആരംഭിക്കുന്നു എന്നാണ് ഈ ജാലകം സൂച്പ്പിക്കുന്നത്.

അല്പസമയത്തിനു ശേഷം സ്ക്രീനിൽ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിൻഡോ) കാണാം:

Close ബട്ടൺ പ്രസ്സ് ചെയ്യുന്നതോടുകൂടി വരമൊഴി പാക്കേജ് വിന്യസിപ്പിക്കുന്ന പ്രക്രിയ അവസാനിക്കുന്നു.