Publications

ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം - ആര്‍. രാമന്‍ നായര്‍. എല്‍. സുലോചനാ ദേവി - മൊഴിമാറ്റം: വൈക്കം വിവേകാനന്ദന്‍

ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യജനാധിപത്യ പ്രക്രിയകളിലേക്കു്സംയോജിപ്പിച്ചെടുത്തആചാര്യന്‍

ചട്ടമ്പിസ്വാമികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു വലിയജനവിഭാഗത്തിനു് ഇദംപ്രഥമമായി ഉണര്‍വ്വിന്റെ ശബ്ദം നല്‍കി. സ്വാമികളുടെ ബാല്യം, വിദ്യാഭ്യാസം, ജീവികാന്വേഷണം, ആദ്ധ്യാത്മികചര്യ, സിദ്ധികള്‍, ശിഷ്യര്‍, അത്ഭുതകൃത്യങ്ങള്‍, ജീവകാരുണ്യം, കൃതികള്‍, സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയമേഖലകളിലെ സ്വാധീനം, മഹാസമാധി മുതലായവയെല്ലാംസമഞ്ജസമായി പ്രതിപാദിച്ചിരിക്കുന്ന ഈ ഗ്രന്ഥം ആമഹാപുരുഷനെ മനസ്സിലാക്കുന്നതിനുള്ള പുതിയ മാനങ്ങള്‍ കാഴ്ചവയ്ക്കുന്നു. മുന്‍ഗാമികളായ ജീവചരിത്രകാരന്മാര്‍ ശ്രദ്ധിക്കാതെവിട്ടുകളഞ്ഞ വശങ്ങള്‍ പ്രമാണവല്‍ക്കരിച്ചുകൊണ്ടു്കല്പിതകഥകള്‍ക്കു പിന്നില്‍ മറയ്ക്കപ്പെട്ടിരുന്ന വ്യക്തിയെപ്രകാശിപ്പിക്കാനുള്ള ശ്രദ്ധേയമായ ഒരു സമാരംഭമാണിതു്.

ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം

പുസ്തകനിരുപണങ്ങള്‍

മാതൃഭൂമി വീക്കിലി

സമകാലിക മലയാളം വാരിക

കേസരി വാരിക

'ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം' എന്ന ഈ ഗ്രന്ഥം അസന്നിഗ്ദ്ധമായ സ്ഫുടതയോടെ പ്രകാശിപ്പിക്കുന്നതു് ഭാരതത്തിലെ ആചാര്യന്മാരുടെ മഹനീയപാരമ്പര്യത്തെയാണു്. സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കു് ചട്ടമ്പിസ്വാമികള്‍ ചെയ്ത അമൂല്യമായ സേവനങ്ങള്‍ മനസ്സിലാക്കുന്നതിനു് യോഗ്യമായ വിധം ഈ ഗ്രന്ഥം സമ്പന്നമാണു്. എന്റെ സ്വത്വത്തിന്റെ ആഴങ്ങളില്‍ നിന്നു് ഈ പുസ്തകത്തിനു് ഒരു വിപുലമായ വായനാസമൂഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

-പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമി, മഠാധിപതി,

തീര്‍ത്ഥപാദ ആശ്രമം, വാഴൂര്‍, കോട്ടയം

റോയല്‍ ഒക്ടോവ സൈസ്, 696 പേജുകള്‍, 200ല്‍പരം ചിത്രങ്ങള്

ചട്ടമ്പിസ്വാമി ഡിജിറ്റല്‍ ആര്‍ക്കൈവു് പ്രസിദ്ധീകരണം