Biography

ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം ആര്‍. രാമന്‍ നായര്‍. എല്‍. സുലോചനാ ദേവി.മൊഴിമാറ്റം: വൈക്കം വിവേകാനന്ദന്‍

ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യ ജനാധിപത്യ പ്രക്രിയകളിലേക്കു്സംയോജിപ്പിച്ചെടുത്ത ആചാര്യന്‍

ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം എന്ന ഈ ഗ്രന്ഥം അസന്നിഗ്ദ്ധമായ സ്ഫുടതയോടെ പ്രകാശിപ്പിക്കുന്നതു് ഭാരതത്തിലെ ആചാര്യന്മാരുടെ മഹനീയപാരമ്പര്യത്തെയാണു്. സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കു് ചട്ടമ്പിസ്വാമികള്‍ ചെയ്ത അമൂല്യമായ സേവനങ്ങള്‍ മനസ്സിലാക്കുന്നതിനു് യോഗ്യമായ വിധം ഈ ഗ്രന്ഥം സമ്പന്നമാണു്. എന്റെ സ്വത്വത്തിന്റെ ആഴങ്ങളില്‍ നിന്നു് ഈ പുസ്തകത്തിനു് ഒരു വിപുലമായ വായനാസമൂഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

-പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമി, മഠാധിപതി, തീര്‍ത്ഥപാദ ആശ്രമം, വാഴൂര്‍, കോട്ടയം

ചട്ടമ്പിസ്വാമികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു വലിയ ജനവിഭാഗത്തിനു് ഇദംപ്രഥമമായി ഉണര്‍വ്വിന്റെ ശബ്ദം നല്‍കി. സ്വാമികളുടെ ബാല്യം, വിദ്യാഭ്യാസം, ജീവികാന്വേഷണം, ആദ്ധ്യാത്മികചര്യ, സിദ്ധികള്‍, ശിഷ്യര്‍, അത്ഭുതകൃത്യങ്ങള്‍, ജീവകാരുണ്യം, കൃതികള്‍, സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ സ്വാധീനം, മഹാസമാധി മുതലായവയെല്ലാം സമഞ്ജസമായി പ്രതിപാദിച്ചിരിക്കുന്ന ഈ ഗ്രന്ഥം ആ മഹാപുരുഷനെ മനസ്സിലാക്കുന്നതിനുള്ള പുതിയ മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. മുന്‍ഗാമികളായ ജീവചരിത്രകാരന്മാര്‍ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ വശങ്ങള്‍ പ്രമാണവല്‍ക്കരിച്ചുകൊണ്ടു് കല്പിതകഥകള്‍ക്കു പിന്നില്‍ മറയ്ക്കപ്പെട്ടിരുന്ന വ്യക്തിയെ പ്രകാശിപ്പിക്കാനുള്ള ശ്രദ്ധേയമായ ഒരു സമാരംഭമാണിതു്.

റോയല്‍ ഒക്ടോവ സൈസ്, 696 പേജുകള്‍,

200ല്‍പരം ചിത്രങ്ങള്‍

24 ആഗസ്റ്റ് 2016

ചട്ടമ്പിസ്വാമി ജയന്തിദിനത്തില്‍ പ്രസിദ്ധീകരിച്ചു

മുഖവില രൂപ 925

ഗ്രന്ഥത്തിലെ

മാതൃകാ അദ്ധ്യായം/തിരഞ്ഞടുത്ത പേജുകള്‍

വായിക്കുക

വില: Centre for Informatics Research & Development GNRA- A4, Kudappankunnu, Trivandrum 695043, India എന്നവിലാസത്തില്‍ മണി ഓര്‍ഡര്‍ ആയോ ബാങ്ക് ഡ്രാഫ്റ്റ് ആയോ ബാങ്ക് വഴി MT ആയോ അയക്കാവുന്നതാണു്. ബാങ്ക് വഴി അയക്കുന്നവര്‍ അയച്ചതിന്റെവിവരവും തങ്ങളുടെ പൂര്‍ണ മേല്‍വിലാസവും പിന്‍കോടും ഫോണ്‍ നമ്പരും അയച്ചു തരണം.

Bank Account Name:

Centre for Informatics Research & Development

SBI, Civil Station Thiruvananthapuram- 695043

A/c No. 30440921765,

IFSC Code: SBIN 0005184

ചട്ടമ്പിസ്വാമി ആര്‍ക്കൈവു്

Phone: 0495 2730729, 919809814920, 9387826738

www.csarchive.in e-mail: csdarchive@gmail.com