ചട്ടമ്പിസ്വാമികള്‍ : ഒരു ധൈഷണിക ജീവചരിത്രം
ആര്‍. രാമന്‍ നായര്‍
എല്‍. സുലോചനാദേവി
ചട്ടമ്പിസ്വാമികളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളസമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു വലിയ ജനവിഭാഗത്തിനു് ഇദംപ്രഥമമായി ഉണര്‍വ്വിന്റെ ശബ്ദം നല്‍കി. ഇന്ത്യയില്‍ 19ാം നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളില്‍ രൂപം കൊണ്ട നവോത്ഥാനത്തില്‍ ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യ ജനാധിപത്യ പ്രക്രിയകളിലേക്കു് സംയോജിപ്പിച്ചെടുത്ത ഒരു മഹാപുരുഷനെ മനസ്സിലാക്കുന്നതിനുള്ള പുതിയ മാനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഗ്രന്ഥം. മുന്‍ഗാമികളായ ജീവചരിത്രകാരന്മാര്‍ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ വശങ്ങള്‍ പ്രമാണവല്‍ക്കരിച്ചുകൊണ്ടു് കല്പിതകഥകള്‍ക്കു പിന്നില്‍ മറയ്ക്കപ്പെട്ടിരുന്ന വ്യക്തിയെ പ്രകാശിപ്പിക്കാനുള്ള ശ്രദ്ധേയമായ ഒരു സമാരംഭം.