Kristhumathasaram

ക്രിസ്തുമതസാരം

'വേദാന്തസാരം', 'വേദാധികാരനിരൂപണം' എന്നിവയോടൊപ്പം നിൽക്കുന്നതാണ് ചട്ടമ്പിസ്വാമികളുടെ 'ക്രിസ്തുമതസാരം'. 'ക്രിസ്തുമതനിരൂപണം' തുടങ്ങിയ കൃതികൾ.

ക്രിസ്തുമതതത്ത്വങ്ങളുടെ അതിമനോഹരമായ ഒരു സംഗ്രഹം. ക്രിസ്തുമതം സാര്‍വലൗകികസേ്‌നഹത്തില്‍ അധിഷ്ഠിതമാണെന്നു് വ്യക്തമാക്കുന്ന പ്രബന്ധം . എല്ലാമതങ്ങളും മനുഷ്യന്റെ പൂര്‍ണ്ണതയ്ക്കുള്ള വഴികളാണെന്ന സ്വാമിയുടെ വീക്ഷണമാണ് ഇതിൽ വെളിപ്പെടുത്തുന്നത്. ബൈബിള്‍പോലുള്ള ഒരു വലിയഗ്രന്ഥത്തിന്റെ സാരസംഗ്രഹം തയാറാക്കാനായി ചെയ്ത പരിശ്രമം പ്രശംസനീയമാണ്. സാധാരണക്കാരുടെ അറിവിലേക്കു് ക്രിസ്തുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ കൊണ്ടുവരിക എന്നതാണ് പുസ്തകരചനയുടെ ഉദ്ദേശ്യം എന്ന് സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുദേവന്റെ ജീവിതം അതിദീര്‍ഘമായ ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതു് ഒരളുക്കിനകത്തു് ഒരാനയെ വച്ചിരിക്കുന്നതു പോലെയാണെന്നാണ് പറയാറുള്ളത്.

ബൈബിൾ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പഠിച്ച് ക്രിസ്തുവിന്റെ ഉപദേശങ്ങൾ കേട്ട്, തങ്ങളുടെ പാപങ്ങളെപ്പറ്റി ബോധവാന്മാരായി, പശ്ചാത്തപിച്ച്, പ്രായശ്ചിത്തം ചെയ്തു്, ആത്മാവിൽ പരിശുദ്ധരായി, ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും, വിശ്വാസത്തിലൂടെ ദൈവാനുഗ്രഹങ്ങള്‍ സമ്പാദിച്ചു, വചനങ്ങളുടെ ബോധംവന്നു്, നേരായ വഴിയിലൂടെ മുന്നേറുകയും ചെയ്താൽ ആത്യന്തികജ്ഞാനത്തിലെത്തും എന്ന് ഈ കൃതി വ്യക്തമാക്കുന്നു.

CSA Members can

Read here

Full Text

ക്രിസ്തുമതസാരം