ചട്ടമ്പി സ്വാമികളുടെ സമാധിയും പാണയത്ത് പത്മനാഭ പിള്ളയും

ബി ശാന്തമ്മ

(ചട്ടമ്പി സ്വാമികൾ: ഒരു ധൈഷണിക ജീവചരിത്രം എന്ന ഗ്രന്ഥത്തിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാ ണയത്ത് പത്മനാഭ പിള്ളയുടെ കൊച്ചുമകൾ എഴുതി അയച്ച കുറിപ്പുകളിലെ പ്രസക്ത ഭാഗങ്ങൾ)

പാണയത്ത് പത്മാനഭ പിള്ളയാണ്). ശ്രീ പാണയത്ത്

പത്മാനഭ പിള്ളയാണെന്ന് വെളിപ്പെടുത്താതിരുന്നതിനു എന്തെങ്കിലും ഉദ്ദേശമോ ദുരുദ്ദേശമോ ഉണ്ടോ എന്നറിയില്ല.

പാണയത്തെ കുടുംബക്കാവിൽ സ്വാമിയുടെ സമാധി സ്ഥാപിക്കാനിടയായ സാഹചര്യം അമ്മയുടെ അച്ഛൻ പിൽക്കാലത്തു അമ്മയോട് പറഞ്ഞിരുന്നു. ആ വിവരം 'അമ്മ എന്നോടും പറഞ്ഞു. സ്വാമി സമാധിയായ ദിവസം - കാർത്തിക നക്ഷത്രം - തന്നെയാണ് എന്റെ 'അമ്മ ജനിച്ചത്. തോട്ടുവയലിൽ കുടുംബത്തിലെ ഒരു അംഗം കൂടിയായ എന്റെ അച്ഛൻ (അന്ന് അച്ഛന്റെ പ്രായം 18 വയസ്സ് ) സമാധി സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. (ഈ വസ്തുതയും, സ്വാമികൾ പ്രാക്കുളത്ത് തോട്ടുവയലിൽ കുടുംബ വീട്ടിൽ വച്ച് അവസാനമായി ശ്രീ നാരായണ ഗുരുദേവ സാന്നിധ്യത്തിൽ കണ്ടിരുന്ന കാര്യവും അച്ഛൻ പറഞ്ഞിട്ടുള്ളത് ടേപ്പ് റെക്കോർഡ് ചെയ്ത കാസറ്റ് (1984ൽ റെക്കോർഡ് ചെയ്തത്) ഞാൻ സൂക്ഷിക്കുന്നുണ്ട്.

സമാധി സ്ഥലം സംബന്ധിച്ചു് 'അമ്മ പറഞ്ഞതിങ്ങനെ:

'സർപ്പക്കാവിൽ സമാധിയിരുത്തുന്ന കാര്യം പലവിധ ചർച്ചകൾക്ക് കരണമായപ്പോൾ അതിനിടെ ഓച്ചിറയുള്ള കൊച്ചുമുറി ജ്യോത്സ്യരെ അച്ഛൻ ചെന്ന് കണ്ടു.

സ്വാമികളുടെ സമാധി; കാവിൽ സ്ഥാപിക്കുന്നത് നല്ല കാര്യമാണെന്നും പത് മനാഭ പിള്ളയുടെ സന്തതി പരമ്പരയ്ക്കു ഈ സൽക്കർമ്മം മൂലം അനുഗ്രഹം ഉണ്ടാകുമെന്നും ജ്യോത്സ്യർ പറഞ്ഞതോടെ അച്ഛൻ സർവാത്മനാ സമ്മതം നൽകി.'

178ാം പേജിലെ സമാധിസ്ഥലം തെരഞ്ഞെടുക്കുന്നു എന്ന ശീർഷകത്തിനു താഴെയുള്ള വിവരണത്തിൽ 'സർക്കാർവക ഭൂമിയായിരുന്നുവെങ്കിലും പാണയത്തുകാർ തങ്ങളുടെ ആരാധനാലയമായി അതിനെ സംരക്ഷിച്ചിരുന്നത് കൊണ്ട് അവർ അത് പാട്ടത്തിനു ലേലത്തിൽ പിടിച്ച് തങ്ങളുടേതാക്കി വച്ചിരുന്നു' എന്ന ആക്ഷേപഹാസ്യ പ്രയോഗങ്ങളും 188ാം പേജിൽ 'രാത്രി പനയാൽ കാരണവർ

ഭീകരസ്വപ്നങ്ങൾ കണ്ട'തും ശ്രീ ശങ്കുപ്പിള്ളയുടെ സ്വാധീനവും ശക്തിയും ആ കാരണവരെ

ആശങ്കാകുലനാക്കിയതും 'ഒടുവിൽ അത് ബലം പ്രയോഗിച്ചുതന്നെ കൈവശപ്പെടുത്താൻ കുമ്പളം

തീരുമാനിച്ചുവെന്ന 'വെളിപ്പെടുത്തലുകളും' പാണയത്ത് പത്മാനഭ പിള്ളയുടെ ജീവിച്ചിരിക്കുന്ന സന്തതിപരമ്പരകളുടെ മനസ്സിൽ സൃഷ്ടിക്കുന്ന മുറിവിന്റെ വേദനയെക്കുറിച്ചു ഇവയെല്ലാം ഈ മഹത് ഗ്രന്ഥത്തിൽ അവതരിപ്പിച്ചവർ ഒരുപക്ഷെ ചിന്തിച്ചിട്ടേയില്ലായിരിക്കാം.

സത്യം എന്നും തമസ്കരിക്കാനാവില്ലെന്ന യാഥാർത്ഥ്യം ദൈവം എന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. കാരണം ദൈവം സത്യമാണ് എന്നത് തന്നെ.

സ്വാമികളെക്കുറിച്ച് ആഴവും പരപ്പുമുള്ള ഈ പഠന ഗവേഷണ ഗ്രന്ഥം മലയാളത്തിൽ ഈ വിഷയത്തിൽ ആദ്യത്തെ അനുഭവമാണ്; ദിവ്യമായ ഒരു ദൗത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഈ ദൗത്യം വിജയകരമായി നിർവഹിച്ച ഗ്രന്ഥകർത്താക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്

(ബി ശാന്തമ്മ, കാവുവിള, ശാസ്തമംഗലം, തിരുവനന്തപുരം - 695010)

ചട്ടമ്പിസ്വാമി ആർക്കൈവ്

ഗ്രന്ഥ ത്തിൽ വന്ന വസ്തുതാപരമായ തെറ്റുകൾക്ക് ചട്ടമ്പിസ്വാമി ആർക്കൈവ് (ദക്ഷിണേന്ത്യ പഠന കേന്ദ്രം) ഖേദം പ്രകടിപ്പിക്കുന്നു. അവ ചൂണ്ടിക്കാണിക്കകാനുള്ള സന്മനസ്സിനു നന്ദിയും.

ഗ്രന്ഥകർത്താക്കളുടെ അഭിപ്രായം ഞങ്ങൾ ഈ പംക്തിയിൽ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്. ഗ്രന്ഥകർത്താക്കളുടെയും ഉപദേശസമിതിയുടെയും പരിഗണനക്ക് ശേഷം ഗ്രന്ഥത്തിന്റെ ഇലക്ട്രോണിക്ക് പതിപ്പിൽ വേണ്ട തിരുത്തൽ വരുത്തുകയും അടുത്ത് അച്ചടിക്കുന്ന പതിപ്പുകളിലും തിരുത്തൽ വരുത്തുന്നതുമാണ്.

ചട്ടമ്പിസ്വാമികൾ: ഒരു ധൈഷണിക ജീവചരിത്രം എന്ന പഠന ഗവേഷണ ഗ്രന്ഥം വായിക്കാൻ അവസരം ലഭിച്ചു. പന്മന കാവിൽ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം സംബന്ധിച്ച് ഗ്രന്ഥത്തിൽ നൽകിയിട്ടുള്ള വിവരണത്തിൽ സംഭവിച്ചു പോയ വസ്തുതാപരമായ ചില അപാകതകൾ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കണ്ടു.

ഈ വിഷയത്തിൽ ഇടപെടാനുള്ള എന്റെ അർഹത എന്തെന്ന് അറിയിക്കട്ടെ.

ഞാൻ വെള്ളയമ്പലത്തിനു താമസം. പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർ ജോലിയിൽ നിന്നും 2000 ത്തിൽ വിരമിച്ചു. ജന്മദേശം കൊല്ലത്തിനടുത്തു പ്രാക്കുളം. അവിടെ തോട്ടുവയൽ കുടുംബത്തിലെ ശ്രീ പരമേശ്വരൻ പിള്ള, ശ്രീ കുമ്പളത്തു ശങ്കുപിള്ള എന്നിവരുടെ ജേഷ്ഠസഹോദരി കല്യാണി അമ്മയുടെ മകൻ ശ്രീ പി നാരായണ പിള്ളയുടെ മൂത്ത മകൾ. സെക്രെട്ടറിയേറ്റിലെ ധനവകുപ്പിൽ നിന്നും വിരമിച്ച ശ്രീ കെ. ജി സുകുമാരപിള്ള ഭർത്താവ് . അദ്ദേഹം കൊല്ലം തൃക്കടവൂർ സ്വദേശി.

എന്റെ അമ്മ എൽ ഭാരതി 'അമ്മ കരുനാഗപ്പള്ളി കോഴിക്കോട് ഗ്രാമത്തിലെ വട്ടത്തറ കുടുംബാംഗം. അമ്മയുടെ അച്ഛൻ പന്മന ഗ്രാമത്തിലെ പാണയത്ത് കുടുംബത്തിലെ പത്മനാഭ പിള്ള. ഗ്രന്ഥത്തിലെ 188ാം പേജിൽ പരാമർശിക്കുന്ന കുടുംബകാരണവർ. (അതെ പേജിൽ വീണ്ടും ' ആ കാരണവർ' എന്ന് ആവർത്തിക്കുന്ന വ്യക്തി എന്റെ അമ്മയുടെ അച്ഛൻ