publications

Publications of Chattampi Swami Archive

ചട്ടമ്പിസ്വാമികള്‍:

ഒരു ധൈഷണിക ജീവചരിത്രം

ആര്‍. രാമന്‍ നായര്‍. എല്‍. സുലോചനാദേവി.

മൊഴിമാറ്റം: വൈക്കം വിവേകാനന്ദന്‍

Chattampi Swami An Intellectual Biography' എന്ന പ്രസിദ്ധമായ ഇംഗ്‌ളീഷ് പുസ്തകത്തിന്റെ പരിഭാഷ.

ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യ ജനാധിപത്യ പ്രക്രിയകളിലേക്കു് സംയോജിപ്പിച്ചെടുത്ത ആചാര്യന്‍.

അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍ അനേകം സാമൂഹ്യ, മത, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു് പ്രചോദനം നല്‍കി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു വലിയ ജനവിഭാഗത്തിനു് അദ്ദേഹം ഇദംപ്രഥമമായി ഉണര്‍വ്വിന്റെ ശബ്ദം നല്‍കി. 'ചട്ടമ്പിസ്വാമികള്‍: ഒരു ധൈഷണിക ജീവചരിത്രം' ഇന്ത്യയില്‍ 19ാം നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളില്‍ രൂപം കൊണ്ട നവോത്ഥാനത്തില്‍ ജ്ഞാനത്തെയും ആദ്ധ്യാത്മികതയെയും സാമൂഹ്യ ജനാധിപത്യ പ്രക്രിയകളിലേക്കു് സംയോജിപ്പിച്ചെടുത്ത ഒരു മഹാപുരുഷനെ മനസ്സിലാക്കുന്നതിനുള്ള പുതിയ മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. റോയല്‍ ഒക്ടോവ സൈസ്, 696 പേജുകള്‍, 200ല്‍പരം ചിത്രങ്ങള്‍. മുഖവില രൂപ 925