Friday, 23 October 2009
കേരളത്തിലെ വിവാഹിതരായ മുസ്ലിം സ്ത്രീകളില്‍ മിക്കവരും ഭര്‍ത്താവിന്റെ പേര് ചേര്‍ത്തുപറയുക എന്ന ബ്രിട്ടീഷ് രീതിയാണല്ലോ പിന്‍പറ്റുന്നത്. പിതാവിന്റെ പേര് ചേര്‍ത്തുപറയുന്ന അറേബ്യന്‍ രീതിയെക്കാള്‍ അതുതന്നെയല്ലേ അഭികാമ്യം?
കെ കെ നൌഫല്‍, ദുബയ്
ഒരു സ്ത്രീ തന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേര് ചേര്‍ക്കണമെന്ന് ഇസ്ലാമില്‍ നിയമമില്ല. ഹദീസ്–ചരിത്ര ഗ്രന്ഥങ്ങളില്‍ പല സ്വഹാബിവനിതകളുടെയും പേര് തനിച്ചുതന്നെ നല്‍കിയതായി കാണാം. പ്രത്യേകം വേര്‍തിരിച്ചു പറയേണ്ട ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പിതാവിന്റെ പേരോ ഭര്‍ത്താവിന്റെ പേരോ ചേര്‍ത്തിട്ടുള്ളതും കാണാം. മക്കളില്‍ ആരുടെയെങ്കിലും പേരിന്റെ കൂടെ `ഉമ്മു (മാതാവ്) എന്ന പദം ചേര്‍ത്തും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ സ്ത്രീകളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഉദാ: ഉമ്മുസുലൈം (സുലൈമിന്റെ മാതാവ്). ഇതൊന്നും അല്ലാഹുവോ റസൂലോ(സ) കല്പിച്ചിട്ടില്ല; വിലക്കിയിട്ടുമില്ല. എന്നാല്‍ ഏതൊരാളെയും സ്വന്തം പിതാവല്ലാത്ത മറ്റൊരാളുടെ മകന്/മകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ 33:5 നോക്കുക.