കര്‍ത്തവേ കറയില്ലാത്ത ഹൃദയമെനിക്കരുളീടണമേ
പിഴയധികാരം ചെയ്തതിനാല്‍ മുന്നേക്കാളതു വഷളായി
കര്‍ത്തവേ! എന്പ്രാര്ത്ഥനയാല്, സുസ്ഥിരവും ശുദ്ധിയുമുള്ള
നിന്നാത്മാവിനെയെന്നുള്ളില്, നന്നായൊന്നു പുതുക്കണമേ
ആ നിന്നാത്മവെന്നുള്ളില്, ദിവസംപ്രതി പാര്ത്തീടണമേ
മൗനം ദീക്ഷിക്കാതെ സമാധാനത്തോടതുവാഴണമേ
എന്‍ പാപത്തിന് ബഹുലതയാല്‍, റൂഹാവഴി ഞാന്‍ പ്രാപിച്ച
മുന്വാഗ്ദത്തമകറ്റിയതിന്, നല്വരമില്ലാത്തവനായ് ഞാന്‍
കൃപയുള്ളോനേ! റൂഹായെ, വീണ്ടും പുതുതാക്കണമെന്നില്
അതു നിന്ഹിതമെന്നെക്കാണിച്ചമലമനസ്സില് പാര്‍ക്കണമേ
കര്‍ത്തവേ! ദുഷ്ചിന്തകളും, പാപവികാരങ്ങളുമറ്റ
കളവില്ലാത്തൊരു നിര്‍മ്മലമാം, ചിത്തമെനിക്കേകീടണമേ
കര്‍ത്തവേ! വന്‍ ചതിവുകളും, കുടിലത തന്ത്രമതൊക്കെയുമെ
നിത്യമകറ്റും നിര്‍മ്മലമാം, ചിത്തമെനിക്കേകീടണമേ
നാഥാ! കോപമടുക്കാതെ, വൈരമടുത്തവനോടെന്നും
ഉണ്ടാകാത്തോരു നിര്‍മ്മലമാം, ചിത്തമെനിക്കേകീടണമേ
ആത്മശരീരങ്ങളെ നാശം, ചെയ്യുമസൂയാദോഷമതും
വാശിയുമറ്റൊരു നിര്‍മ്മലമാം, ചിത്തമെനിക്കേകീടണമേ
അകമെചതിവാലോചിപ്പാനന്യനെ ദുഷിചൊല്ലീടാനും
തുനിയാതുള്ളൊരു നിര്‍മ്മലമാം, ചിത്തമെനിക്കേകീടണമേ
കര്‍ത്തവേ! നിന്ഗുണകാര്യം ചിന്തിപ്പാന്‍ തുനിയാതൊന്നയ്
അക്രമവൃത്തികളില്ലാത്ത, നിര്‍മ്മലചിത്തം നല്കണമേ
കര്‍ത്തവേ! മലിനതയില്‍ നിന്നൊഴിയുന്നതുമീലോകത്തിന്
ഇമ്പങ്ങളെ വെടിയുന്നതുമാം, നിര്‍മ്മലചിത്തം നല്കണമേ
അന്യായത്തില്‍ നിന്നെന്റെ, കൈകള്‍ വിരമിച്ചീടട്ടെ
സല്ക്കര്മ്മങ്ങള്ക്കായവകള്, നിട്ടപ്പെടുമാറാകട്ടെ
എന്‍ കാലുകള്‍ ദുര്‍മാര്‍ഗ്ഗത്തില്‍, വയ്ക്കുന്നതിനിടയാകരുതേ
സന്മാര്ഗ്ഗത്തില്കുടി സദാ, ഞാനടിയൂന്നി നടക്കണമേ