എന്നുടയോനേ! നീയെന്നെ, കണ്മണിപോല് കാത്തീടണമേ
നിന്ചിറകാലെ മറച്ചുപരീക്ഷയില് നിന്നെന്നെ കാക്കണമെ.
ഒളിവായ് നോക്കീടാതെന്റെ, കണ്ണുകളെ നീ കാക്കണമേ
വഞ്ചനകേള്ക്കാതടിയന്റെ, കാതുകളേയും കാക്കണമേ
എന്നധരങ്ങള്‍ക്കെന്നും നീ, കാവലതായും നില്ക്കണമേ (Psalm 141:3)
എന്നുള്ളില്‍ ദോഷം ചെയ് വാനുള്ളവിചാരമുദിക്കരുതേ
കര്‍ത്താവേ! നല്ലവിവേകം, വര്‍ദ്ധിപ്പിക്കണമെന്നില്‍ നീ
സൗരഭ്യത്താല്‍ നിന്നെയെനിക്കിമ്പപ്പെടുത്താനിട വരണേ
ഐഹിക നേട്ടത്തിനുപകരം, നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീ ലോകം, നിരസിപ്പാനും കൃപചെയ്ക
എന്നെതന്നെ സന്നിധിയില്‍, കാഴ്ചയണപ്പാനും നാഥാ!
എന്നെ നിനക്കു സുഗന്ധമതായ്, അര്‍പ്പിപ്പാനും കൃപചെയ്ക (Psalm 141:2)
എന്‍നാഥാ! നിന്തിരുമുമ്പില്, ആത്മശരീര മാനസ്സുകളെ
ശോഭകലര്‍ന്ന വിളക്കുകളായ്, ആര്പ്പിപ്പാനും കൃപചെയ്ക
ആത്മശരീര മനസ്സുകളാമെന്നുടെ തിരുമുല്‍ കാഴ്ചകളെ
താതസുതാശ്വാസപ്രദനെ! അന്‍പൊടു കൈക്കൊണ്ടീടണമേ
സ്വര്‍ഗ്ഗസ്ഥ പിതാവേ! എന്നില്‍, മാനസ്സശുദ്ധിവരുത്തണമേ
ദൈവസുതാ! നീയെന്നാത്മവിന്നു വിശുദ്ധി വരുത്തണമേ
ആശ്വാസ പ്രദനാകുന്ന, പരിശുദ്ധാത്മാവേ! എന്റെ
ദേഹമശേഷം കൃപയാലെ, പരിപാവനമാക്കീടണമേ
അന്ത്യദിനത്തില്‍ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ
ആത്മശരീരമനസ്സുകള് നിന്, സ്തുതിപാടുന്നു കനിയണമേ