ദയയിന്കടലിനെ ഞാന്‍ നോക്കും
ദേവാ തനയാ എന്‍ പാപം പെരുകി
പിഴകള്‍ വര്ധിച്ചയ്യോ നീ
കഴുകണമെന്നെ സോപ്പായാല്‍
ഏകണമെന്‍ ബാഷ്പാല്‍ വെണ്മ
പിതൃസ്നേഹത്താല്‍ യാചിക്കുന്നേന്‍ ഞാന്‍
വൈരികള്‍ മോദിക്കരുദെന്നില്
തേറും നരരില്‍ ദൂദന്മാര് പ്രീതന്മാരായ്
തീര്ന്നിവ ചോല്ലട്ടേ
അനുതാപികളില്‍ തന് വാതില്‍
രാപകലിങ്ങു തുറന്നീടും - ഹാലേലുയ്യാ
നാഥാ സ്തുത്യന്‍ നീ.
നോക്കണമെന് ദുരിതം നാഥാ!
പലതര ദോഷം ഞാന്‍ ചെയ്തു
കോപിപ്പിച്ചു ശരണമെനിക്കില്ലാ
വൈദ്യന്മാര് പക്കല്‍ ഞാന്‍ പോയി
അവര്‍ ഔഷധമെല്ലാം ചെയ്തില്ലൊരു ഗുണവും
എന്‍ വ്രണമോ കഠിനം.
നല് വൈദ്യാ നിന്നേയും നിന് (Christ the good Physician; Mark 2:17)
ഔഷധ ഗുണവും ഞാന്‍ കേട്ടു - നിങ്കല് വരുന്നേന്
സുഖമേല്‍ക്കും നൂനം
തിരു ജനകന് സ്നേഹത്താലും
മാതാവിന് പ്രാര്‍ഥനയാലും - ഹാലേലുയ്യാ
പൊറുക്കണമെന് പിഴകള്‍.
എന്‍ പാപത്തില്‍ ഞാന്‍ മരിപ്പാന്‍
ഇടയാകരുതയ്യോ നാഥാ! എന്‍ ബാഷ്പങ്ങള്
ചൊരിഞ്ഞീടുന്നിപ്പോള്‍
അജമൊ, മാടോ, ചെങ്ങാലിയൊ
കുറുപ്രാവിന് കുഞ്ഞുങ്ങളെയൊ കാഴ്ചയതായി-
ട്ടര്പ്പിക്കുന്നില്ല.
ശേമോന് തന് ഭവനേ വന്ന- (Luke 7: 37-48)
പാപി സ്ത്രീ പോ-ലിരുതുള്ളി കണ്ണീര് കണ്ടെന്മേല്
ദയ തോന്നേണമേ.
തിരു ജനകന് സ്നേഹത്താലും
മാതാവിന് പ്രാര്‍ഥനയാലും - ഹാലേലുയ്യാ
പൊറുക്കണമെന് പിഴകള്‍.