I have authored books that focus on Malayalam literature, cultural insights, and musicology, particularly exploring the depth, structure, symbolism, and emotional layers of Malayalam film songs. My books reflect decades of literary study combined with a scholarly, aesthetic interpretation of Malayalam music.
📘 Books Authored
1. Ganakouthukam – A Journey into the Depths of Malayalam Songs
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
A comprehensive and aesthetic exploration of Malayalam film songs
Focus on lyrical beauty, poetic imagery, metaphors, and musical interpretation
Presents rare insights, cultural references, and literary significance
2. Ganakouthukam – ഭാഗം 1 (പുതിയ പതിപ്പ്)
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
Expanded and refined edition
Includes enhanced analyses, new chapters, and deeper interpretations
Dedicated to readers of Malayalam literature and music lovers
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
All volumes of GANAKAUTHUKAM are published in a standardized format of 160 pages. This uniformity has been maintained through meticulous planning and execution at every stage of publication.
What makes this achievement particularly significant is that the entire process—from concept development and content selection to writing, editing, page design, proofreading, cover preparation, and production coordination—has been carried out by the author himself. The result is a series that combines consistency, quality, and a distinct personal touch throughout all volumes.
ഗാനകൗതുകം പരമ്പരയിലെ എല്ലാ ഭാഗങ്ങളും 160 പേജുകളുള്ള ഏകീകൃത രൂപത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആസൂത്രണത്തിലും നിര്‍വഹണത്തിലും പുലര്‍ത്തിയ കൃത്യതയാണ് ഈ ഏകീകരണം സാധ്യമാക്കിയത്.
ഈ നേട്ടത്തിന്റെ പ്രത്യേകത, ആശയരൂപീകരണം മുതല്‍ ഗാനങ്ങളുടെ തിരഞ്ഞെടുപ്പ്, രചന, എഡിറ്റിംഗ്, പേജ് ഡിസൈന്‍, പ്രൂഫ് പരിശോധന, കവര്‍ രൂപകല്‍പ്പന, പ്രസാധന ഏകോപനം തുടങ്ങി മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഗ്രന്ഥകാരന് തന്നെ നിര്‍വഹിച്ചുവെന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ ഭാഗങ്ങളിലും ഒരേ നിലവാരവും വ്യക്തിമുദ്രയും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രസാധകക്കുറിപ്പ്
മലയാളി എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ച ഒരു പിടി മധുര ഗീതങ്ങള്‍. കാലാതിവര്‍ത്തിയായ ആ പാട്ടോര്‍മ്മകളെ മനസ്സിന്റെ മലര്ച്ചെപ്പ് തുറന്ന് നമ്മളുടെ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ഈ ഗ്രന്ഥം. ആസ്വാദനത്തിന്റെ അമൃത ലോകത്തേക്ക് നമ്മെ ഉയര്‍ത്തുന്ന പ്രഫ. വി. നാരായണന് നമ്പൂതിരി, പാട്ടിന്റെ പാലാഴി തേടി നടത്തുന്ന അപൂര്‍വ്വമായ തീര്‍ത്ഥയാത്രയാണ് ഇത്. ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ പൊതുവേ കുറവാണ്. മലയാളി മനസ്സില്‍ അവിസ്മരണീയങ്ങളായ കാല്‍പ്പനിക ഭാവങ്ങളെ താരാട്ടുപാടി വളര്‍ത്തിയ വയലാര്‍, പി.ഭാസ്ക്കരന്‍, ഒ എന്‍വി , ശ്രീകുമാരന്‍ തമ്പി തുടങ്ങിയ ഗാനരചയിതാക്കളുടെ വിസ്മയിപ്പിക്കുന്ന വരികളുടെ അര്‍ഥതലം തേടി പോകുന്ന ഒരന്വേഷണം. ദേവരാജന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും സംഗീതമാധുര്യത്തിന്റെ സാന്നിധ്യം, ഗാനഗന്ധര്വ്വന് യേശുദാസിന്റെയും, ജയചന്ദ്രനെന്ന ഭാവഗായകന്റെയും മറ്റും അതുല്യമായ ഗാനാലാപന മികവിലൂടെ പൂര്‍ണ്ണമായി ആസ്വദിക്കാനാവുന്നത്, ആ ഗാനങ്ങളില്‍ അന്തര്‍ലീനമായ അര്‍ത്ഥങ്ങളും, സാഹിത്യസൗന്ദര്യവും ഉള്‍ക്കൊണ്ടുകൊണ്ട്, ഗാനത്തിലൂടെ നാം കടന്നുപോകുമ്പോള്‍ മാത്രമാണ്. അതിനുള്ള അപൂര്‍വ്വ അവസരമാണ് മലയാളഗാനപ്രേമികള്ക്ക് ഈ പുസ്തകത്തിലൂടെ കൈവരുന്നത്. അതുല്യ സാഹിത്യ സൃഷ്ടികളായ ശ്യാമസുന്ദരപുഷ്പമേ, പ്രേമഭിക്ഷുകീ, സുഖമെവിടെ; ദുഃഖമെവിടെ, കല്‍പ്പാന്തകാലത്തോളം തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ ശോഭയും, ശ്രേഷ്ഠതയും, അനശ്വരതയും പൂര്‍ണ്ണമായി എതൊരു സാധാരണ മനുഷ്യനും ഗ്രഹിക്കുവാന്‍ കഴിയുന്ന അനുഭവം പകര്‍ന്നു നല്കുന്ന അത്യപൂര്‍വ്വമായ ഒരു അവസരമാണ് ഈ പുസ്തകത്തിലൂടെ കൈവരുന്നത്. ശാസ്ത്രജ്ഞനായിരിക്കുമ്പോഴും സംഗീതപ്രേമിയായ ശ്രീ. നാരായണന് നമ്പൂതിരി സ്വന്തം ആസ്വാദനതലത്തില്‍ നിന്നുള്ള ഉള്ക്കാഴ്ച്ചകളെ ഇവിടെ നമുക്കായി സമര്‍പ്പിക്കുന്നു. മലയാള ഭാഷയ്ക്കു തന്നെ ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.
Ganakauthukam (ഗാനകൗതുകം) – Part 1
by Prof. V. Narayanan Nampoothiri
Copyright registered with the Government of India.
ROC No: LD-20260181830 | Diary No: LD-37546/2025-CO
ഭാരത സർക്കാരിന്റെ പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കൃതി
ഈ ഗ്രന്ഥത്തിന്റെ കവര്‍ചിത്രം 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ...' എന്ന ഗാനത്തിന്റെ ഭാവലോകത്തെ ആസ്പദമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗ്രാമീണ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും, പച്ചപ്പിനിടയില്‍ നില്ക്കുന്ന വീടും, ജലപാതയിലൂടെ സഞ്ചരിക്കുന്ന കടത്തുവള്ളവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും കാത്തിരിപ്പും നിറഞ്ഞ ഗാനത്തിന്റെ വിഷാദഭാവം, ദൂരേക്ക് യാത്രതിരിക്കുന്ന വള്ളത്തിന്റെ പ്രതീകത്തിലൂടെ സൂചിപ്പിക്കപ്പെടുന്നു.
തബലയും ഹാര്‍മോണിയവും മലയാള ചലച്ചിത്രസംഗീതത്തിന്റെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുമ്പോള്‍, സംഗീതചിഹ്നങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനവിഷയമായ ഗാനലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയും സംഗീതവും ഓര്‍മ്മകളും ഒത്തുചേരുന്ന ഒരു ഭാവാന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ഈ കവര്‍ചിത്രത്തിന്റെ ലക്ഷ്യം.
Publisher’s Note
This volume presents to readers an exploration of those melodious songs that are inscribed, as though in golden script, within the hearts of Malayalis everywhere. Ganakauthukam -Part 1 resonates with the cadence of timeless compositions that transcend the boundaries of time — songs held close to the heart, interwoven with cherished memories and lived emotional experience.
Scholarly works in Malayalam devoted specifically to the study of film songs are relatively rare. In that context, I hold a firm conviction that this distinctive literary journey - undertaken in search of the depth and expanse of Malayalam lyricism - will guide readers into a realm of aesthetic delight and reflective appreciation. The approach adopted in this work centres on exploring layers of meaning embedded in the priceless and incomparable expressions of poets who continue to illuminate the collective imagination - Vayalar, P. Bhaskaran, O. N. V. Kurup, Sreekumaran Thampi, and others whose words endure in public memory.
Enriched by the musical grace of masters such as G. Devarajan and Dakshinamoorthy Swamigal, and further immortalised through the distinctive vocal artistry of K. J. Yesudas - the Gandharva of song - and the deeply expressive rendering of P. Jayachandran, evergreen compositions including Shyamasundara Pushpame, Aayiram Paadasarangal, Karimukil Kaattile, and Kalpantha Kaalatholam are examined here. Through this engagement, admirers of music are afforded a rare opportunity to encounter the literary elegance, melodic refinement, and enduring vitality that sustain their timeless appeal.
The gentle fragrance of jasmine blossoms, the immeasurable splendour of the blue sky, the enchantment of moonlit radiance, the sanctity of temple courtyards, the unaffected simplicity of the humble singer, and the delicate musicality of a river flowing with the resonant tinkling of a thousand anklets - these are among the sensorial and emotional impressions that have touched and stirred the depths of my consciousness. This work gathers together such waves of song-experience that have echoed within the inner landscape of my mind.
May this book become an inexhaustible repository preserving the distinctive heritage of Malayalam song for its admirers; a culturally meaningful gift offered with affection; an invaluable pedagogical resource for language learning; a dependable and significant reference for interdisciplinary inquiry at the intersection of music and language; and a guiding beacon for the appreciation of Malayalam itself. Rich in scope, beauty, and variety, may it stand as a comprehensive compendium - and, above all, as a nostalgic offering to all who cherish Malayalam music and literature.
With this hope,
Yours sincerely
Narayanan Nampoothiri V
ഓരോ മലയാളിയുടെ ഹൃദയത്തിലും സുവര്‍ണ്ണലിപികളാല്‍ വിരചിതമായ മധുരഗാനങ്ങളുടെ വിശകലനമാണ് ഈ പുസ്തകത്തിലൂടെ വായനക്കാരിലേക്കെത്തുന്നത്. കാലത്തെമറികടന്ന്, എന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഗാനങ്ങളുടെയും അതിലലിഞ്ഞുചേര്ന്ന പാട്ടോര്മ്മകളുടെയും താളമാണ് ഗാനകൗതുകം ഭാഗം 1.
ചലച്ചിത്രഗാനങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മലയാള ഗ്രന്ഥങ്ങള്‍ തുലോം വിരളമാണ്. അതിനിടയില്‍, മലയാളഗാനങ്ങളുടെ ആഴവും വിശാലതയും തേടിയുള്ള ഈ അപൂര്‍വ്വ സാഹിത്യയാത്ര, വായനക്കാരെ ആസ്വാദനത്തിന്റെ അമൃതലോകത്തിലേക്ക് നയിക്കുമെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. വയലാര്‍, പി. ഭാസ്ക്കരന്‍, ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി തുടങ്ങി ജനഹൃദയങ്ങളില്‍ പ്രശോഭിക്കുന്ന കവികളുടെ അതുല്യവും അമൂല്യവുമായ വാക്യങ്ങളുടെ അര്ത്ഥതലങ്ങളിലൂന്നിയുള്ള ഒരു സമീപനമാണ് ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
ദേവരാജന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമികളുടെയും സംഗീതമാധുര്യത്താലും ഗാനഗന്ധര്വ്വന് യേശുദാസിന്റെയും ഭാവഗായകന് ജയചന്ദ്രന്റെയും അതുല്യഗാനശൈലികളാലും അനുഗൃഹീതമായ 'ശ്യാമസുന്ദരപുഷ്പമേ', 'ആയിരം പാദസരങ്ങള്‍', 'കരിമുകില്‍ക്കാട്ടിലെ', 'കല്പാന്തകാലത്തോളം' തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ സാഹിത്യ സൗന്ദര്യവും സംഗീതലാവണ്യവും അതിന്റെ അനശ്വരതയും എല്ലാ ഗാനപ്രേമികള്‍ക്കും ആഴമായി പരിചയപ്പെടാനുള്ള അപൂര്‍വ്വ അവസരമാണ് ഈ പുസ്തകത്തിലൂടെ കൈവരുന്നത്.
മല്ലികപ്പൂവിന്റെ മധുരഗന്ധവും നീലാകാശത്തിന്റെ അപാരസുന്ദരതയും പൗര്ണ്ണമിച്ചന്ദ്രികയുടെ മനോഹാരിതയും അമ്പലപ്പറമ്പിലെ ആരാമത്തിന്റെ പവിത്രതയും പാമരനാം പാട്ടുകാരന്റെ ലാളിത്യവും ആയിരം പാദസരങ്ങള്‍ കിലുക്കി കളകളാരവം പുറപ്പെടുവിച്ചുകൊണ്ടൊഴുകുന്ന പുഴയുടെ സംഗീതത്തിന്റെ സൗകുമാര്യതയും.... അങ്ങിനെ.. എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിച്ചിട്ടുള്ള, അലയടിച്ചിട്ടുള്ള ഗാനാനുഭവങ്ങളുടെ ഒരു ഒത്തുചേരലാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഗാനസ്നേഹികള്ക്ക്, എക്കാലത്തെയും മലയാളഗാനവിശേഷങ്ങളെ സൂക്ഷിക്കുവാനുള്ള ഒരു അക്ഷയഭണ്ഡാരമായും പ്രിയപ്പെട്ടവര്‍ക്കായി നല്‍കുന്നതിന് മനസ്സറിഞ്ഞൊരു സംസ്കൃതിപരമായ സമ്മാനമായും ഭാഷാവിദ്യാഭ്യാസത്തിന് വിലമതിക്കാനാവാത്തൊരു പഠനസഹായിയായും സംഗീതവും ഭാഷയും ചേര്‍ന്ന ഗവേഷണത്തിന് വിശ്വാസ്യതയുള്ള ഒരു അമൂല്യഗ്രന്ഥമായും മലയാളഭാഷയുടെ വഴികാട്ടിയായും ഭംഗിയും വൈവിദ്ധ്യവും നിറഞ്ഞ സമഗ്രസങ്കലനമായ ഈ ഗ്രന്ഥം മാറട്ടെ. മലയാള സംഗീതത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി, ഒരു ഗൃഹാതുരസമ്മാനമായി, ഈ പുസ്തകം മാറുമെന്ന പ്രത്യാശയോടെ,
നിങ്ങളുടെ സ്വന്തം
നാരായണന് നമ്പൂതിരി വി.
Ganakauthukam (ഗാനകൗതുകം) – Part 2
by Prof. V. Narayanan Nampoothiri
Copyright registered with the Government of India.
ROC No: LD-20260181956 | Diary No: LD-52778/2025-CO
ഭാരത സർക്കാരിന്റെ പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കൃതി
Publisher's Note
The overwhelming reception and wholehearted support extended to Ganakouthukam – Volume 1, my first humble endeavour to promote and celebrate the Malayalam language, became a great source of inspiration for continuing this unique journey through music and literature. Empowered by that encouragement, I am delighted to present its second volume to all lovers of Malayalam songs and literature.
Ganakouthukam – Volume 1 was a soulful journey through the cherished memories evoked by some of the most melodious songs in Malayalam. That journey continues in this second volume, carrying forward the timeless beauty of songs and the emotions and memories they awaken in our hearts. The songs included in this volume have been selected from the Malayalam undergraduate curriculum of the University of Kerala (FYUGP).
Designed not only for general readers but also for students and teachers, this volume presents literary analysis, interpretations, and aesthetic appreciation of songs, following the same approach adopted in the first volume. The central theme of this work is the inner musical experience embodied in songs that have been inscribed in golden letters and have touched generations of Malayalam-speaking audiences.
The immortality of song, the resonance of memory, and their harmonious union with melody come together in Ganakouthukam – Volume 2, reaching readers as a musical message that stirs the rhythm of the heart.
It is my sincere hope that this work will help, at least to some extent, bridge the scarcity of books devoted to the analytical study of Malayalam film songs. With its depth of musical and literary experience, may it offer readers a distinctive and enduring encounter that remains in their minds for years to come.
There is no doubt that this book will become a delightful journey through the rhythms of Malayalam songs that continue to live as melodies of the heart, inspiring freshness of thought, emotional wonder, treasured memories, and the fragrance of music in the minds of its readers.
With the firm belief that Ganakouthukam – Volume 2 will continue to find a cherished place in the hearts of Malayalees everywhere,
Yours sincerely,
Prof. V. Narayanan Nampoothiri
മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിനായുള്ള എന്റെ ആദ്യ ഉദ്യമമായ 'ഗാനകൗതുകം ഭാഗം 1' ന് ലഭിച്ച വന്‍ വരവേല്പും ആത്മ സമര്‍പ്പിതമായ പിന്തുണയും, ഈ സംഗീത സാഹിത്യ യാത്ര തുടരുന്നതിനുള്ള വലിയ പ്രചോദനമായി മാറി. ആ പിന്തുണയുടെ ശക്തിയില്‍ അഭിമാനത്തോടെ, എല്ലാ സഹൃദയര്‍ക്കുമായി അതിന്റെ രണ്ടാംഭാഗം സമര്‍പ്പിക്കുന്നതില്‍ എനിക്ക് അതിയായ ആനന്ദമുണ്ട്. 'ഗാനകൗതുകം ഭാഗം 1' മലയാളത്തിലെ മധുരഗാനങ്ങളുടെ ഗൗരവപരമായ ഓര്‍മ്മകളിലൂടെ നടന്ന ആത്മാവിനെ സ്പര്‍ശിച്ച ഒരു സഞ്ചാരമായിരുന്നു. കാലത്തിനപ്പുറമുള്ള ഗാനങ്ങള്‍ക്കും അവയുടെ ഹൃദയാത്മക സ്മൃതികള്‍ക്കും ചിറകു നല്കുന്ന യാത്രയാണ് രണ്ടാം ഭാഗത്തിലൂടെയും തുടരുന്നത്. ഈ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗാനങ്ങളുടെ പേരുകള്‍ കേരള സര്‍വ്വകലാശാലയുടെ FYUGP മലയാളം ബിരുദ പാഠ്യപദ്ധതിയില്‍ നിന്നെടുത്തവയാണ്. സാധാരണ വായനക്കാര്ക്കുപരി, പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍, ഗാനങ്ങളുടെ സാഹിത്യ വിശകലനം, വ്യാഖ്യാനം, രസാനുഭവങ്ങള്‍ എന്നിവ ഭാഗം ഒന്നിലെ മാതൃകപോലെ തന്നെയാണ് ഇതിലും അവതരിപ്പിച്ചിരിക്കുന്നത്. സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട, മലയാളികളുടെ മനം കുളിര്‍പ്പിച്ച ഗാനങ്ങളുടെ ആന്തരിക സംഗീതാനുഭവങ്ങളാണ് ഈ പുസ്തകത്തിലെയും പ്രതിപാദ്യ വിഷയം. പാട്ടിന്റെ അനശ്വരതയും, ഓര്‍മ്മകളുടെ ധ്വനിയും, അതിന്റെ സംഗീത സ്വരങ്ങളുമായുള്ള സംയോജനവുമാണ് 'ഗാനകൗതുകം ഭാഗം 2' എന്ന പേരില്‍, ഹൃദയത്തില്‍ താളമുണര്ത്തുന്ന സംഗീതസന്ദേശമായി ഈ കൃതിയിലൂടെ വായനക്കാരിലേക്കെത്തുന്നത്. മലയാള ചലച്ചിത്രഗാനങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ അപര്യാപ്തതയെ ഒരു പരിധിവരെ പരിഹരിക്കുന്നതിനും, സംഗീതാനുഭവ സാഹിത്യത്തിലെ അപൂര്‍വ്വതയും ആഴവും കൊണ്ട് മനസ്സില്‍ ദീര്‍ഘകാലം തങ്ങുന്നൊരു വേറിട്ട അനുഭവമായി മാറുന്നതിനും ഈ കൃതിക്കു കഴിയുമാറാകട്ടെ. ഈ പുസ്തകം, ഹൃദയരാഗങ്ങളായി നിറഞ്ഞുനില്ക്കുന്ന മലയാളഗാനങ്ങളുടെ താളത്തില്‍ കടന്നുപോകുന്ന ഒരു മനോഹര സഞ്ചാരമായി, വായനക്കാരുടെ മനസ്സില്‍ നവോന്മേഷവും ഭാവവിസ്മയവും ഓര്‍മ്മകളുടെയും സംഗീത സൗരഭ്യത്തിന്റെയും പുതു അനുഭവവും ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. 'ഗാനകൗതുകം ഭാഗം 2' എന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കും എന്ന ഉത്തമ വിശ്വാസത്തോടെ,
നിങ്ങളുടെ സ്വന്തം,
നാരായണന് നമ്പൂതിരി വി.
കവര്‍ ചിത്രത്തിന്റെ ആശയം
ഈ ഗ്രന്ഥത്തിന്റെ കവര്‍ചിത്രം മലയാള ചലച്ചിത്രചരിത്രത്തിലെ അനശ്വരസൃഷ്ടിയായ ചെമ്മീന്‍ സിനിമയിലെ പ്രശസ്തഗാനമായ 'പെണ്ണാളേ പെണ്ണാളേ...' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ കടലോരജീവിതവും മുക്കുവസമൂഹത്തിന്റെ സംസ്കാരവും ഈ ഗാനത്തിന്റെ പ്രധാന പ്രമേയങ്ങളാണ്. അതിനാല്‍ കവര്‍ചിത്രത്തില്‍ കടല്‍ത്തീരം, മത്സ്യബന്ധനവള്ളം, വലയും ചുമന്ന് കടല്‍ക്കരയിലൂടെ നടക്കുന്ന മുക്കുവനും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം കടലിനോട് ഇഴചേര്‍ന്ന ജീവിതത്തിന്റെയും അധ്വാനത്തിന്റെയും പ്രതീകങ്ങളാണ്.
ഈ കവര്‍ചിത്രം ഒരു ഗാനത്തിന്റെ ദൃശ്യാവിഷ്കാരം മാത്രമല്ല; കേരളത്തിന്റെ കടലോരസംസ്കാരത്തെയും മുക്കുവരുടെ ജീവിതലോകത്തെയും പ്രതിനിധീകരിക്കുന്ന ഒരു സാംസ്കാരിക ആവിഷ്കാരം കൂടിയാണ്. കടലും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം, ജീവിതപ്പോരാട്ടം, പ്രതീക്ഷ, പ്രണയം, വിശ്വാസം എന്നിവ ചെമ്മീന്‍ സിനിമയുടെയും അതിലെ ഗാനങ്ങളുടെയും മുഖമുദ്രകളാണ്.
സംഗീതോപകരണങ്ങളും കടലോരദൃശ്യങ്ങളും ചേര്‍ന്ന ഈ കവര്‍, മലയാള ചലച്ചിത്രഗാനങ്ങളുടെ സാംസ്കാരികവും മാനുഷികവുമായ ആഴങ്ങളെ പ്രതിനിധീകരിക്കുന്നു.
Publisher’s Note
With profound respect and heartfelt greetings, I am delighted to present the third volume of Ganakauthukam to my dear readers and lovers of the Malayalam language, whose encouragement has always been a source of inspiration to me. I place this work before you with the confidence that it will receive the same affection and generous support that you bestowed upon the previous two volumes.
This volume is dedicated as a humble tribute to the revered poet Vayalar Ramavarma, on the occasion of the fiftieth anniversary of his passing. A legendary poet who gifted Malayalam literature and cinema with immortal lyrical creations, Vayalar continues to inspire generations through the timeless beauty of his songs.
The book presents an in-depth analysis of twenty celebrated songs penned by Vayalar and serves as a pilgrimage into their profound emotional and philosophical dimensions. More than a mere reading experience, it is a creative journey that seamlessly unites music and literature beyond conventional boundaries. Each song has been approached with linguistic precision and interpretative depth, making the work valuable not only to students, teachers, and researchers but also to ordinary lovers of music and literature.
By exploring the subtle nuances of aesthetic experience and the richness of cultural layers embedded within these songs, this study elevates them beyond the realm of simple listening and helps establish them as enduring treasures in the minds of readers.
At a time when comprehensive literary and cultural studies of Malayalam film songs remain relatively scarce, this work seeks to address that gap while offering a unique experience where music and literature converge harmoniously. Travelling through the rhythms of Malayalam songs that resonate as the inner echoes of the human heart, this volume is certain to evoke freshness of thought, emotional wonder, and the fragrance of cherished memories in the minds of its readers.
There can be no doubt that Ganakauthukam – Volume 3 will remain for years to come as a distinguished monument in the field of Malayalam song literature, cherished by generations of readers and admirers alike.
With this firm belief,
Yours sincerely,
Prof. V. Narayanan Nampoothiri
എനിക്ക് എന്നും പ്രചോദനമേകുന്ന സഹൃദയരായ വായനക്കാരുടെയും ഭാഷാസ്നേഹികളുടെയും മുന്നില്‍, അതിയായ ആദരവോടും വിനയപൂര്‍വ്വമായ അഭിവാദ്യങ്ങളോടും കൂടി 'ഗാനകൗതുകത്തിന്റെ' മൂന്നാം ഭാഗം സമര്‍പ്പിക്കുകയാണ്. കഴിഞ്ഞ രണ്ടു ഭാഗങ്ങള്‍ക്കും നിങ്ങള്‍ നല്കിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ പതിപ്പിനും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ ഈ കൃതി നിങ്ങളിലേക്ക് എത്തിക്കുന്നു.
മലയാള ഗാനലോകത്തിന് അനശ്വരമായ കാവ്യസൃഷ്ടികള്‍ സമ്മാനിച്ച മഹാകവി വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം ചരമ വാര്‍ഷിക വേളയില്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നത്. വയലാര്‍ രചിച്ച ഇരുപത് പ്രശസ്ത ഗാനങ്ങളുടെ ആഴത്തിലുള്ള വിശകലനവും അവയുടെ അന്തര്‍ലീനമായ ഭാവതലങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനവുമാണ് ഈ പുസ്തകം. കേവലമൊരു വായനയ്ക്കുമപ്പുറം, സംഗീതത്തെയും സാഹിത്യത്തെയും അതിര്‍വരമ്പുകളില്ലാതെ സമന്വയിപ്പിക്കുന്ന ഒരു സര്ഗ്ഗാനുഭവമാണിത്. പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്ക്കുമെന്നതുപോലെ സാധാരണക്കാരായ ആസ്വാദകര്‍ക്കും ഒരുപോലെ പ്രയോജന പ്രദമാകുന്ന രീതിയില്‍, ഓരോ ഗാനത്തെയും ഭാഷാപരവും വ്യാഖ്യാനപരവുമായ ഗൗരവത്തോടെയാണ് ഇവിടെ സമീപിച്ചിരിക്കുന്നത്. രസാനുഭവത്തിന്റെ സൂക്ഷ്മതകളും സാംസ്കാരിക തലങ്ങളുടെ വ്യാപ്തിയും ഉള്‍ക്കൊള്ളുന്ന ഈ പഠനം, ഗാനങ്ങളെ വെറുമൊരു ശ്രവണാനുഭവമായി ഒതുക്കാതെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നല്കുവാന് സഹായിക്കുന്നു.
മലയാള ചലച്ചിത്രഗാനങ്ങളുടെ ഗൗരവമേറിയ സാഹിത്യസാംസ്കാരിക വിശകലനങ്ങള്‍ അടങ്ങുന്ന ഗ്രന്ഥങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനോടൊപ്പം, സംഗീതവും സാഹിത്യവും സമന്വയിക്കുന്ന ഒരപൂര്വ്വാനുഭവമായി ഈ കൃതി മാറുന്നു. ഹൃദയത്തിന്റെ അന്തര്ധ്വനികളായി മുഴങ്ങുന്ന മലയാളഗാനങ്ങളുടെ താളത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, വായനക്കാരുടെ മനസ്സില്‍ പുതുമയുടെ തിളക്കവും ഭാവാനുഭവങ്ങളുടെ വിസ്മയവും ഓര്‍മ്മകളുടെ സുഖസൗരഭ്യവും ഒരേപോലെ വിരിയിക്കുമെന്നതില് സംശയമില്ല. 'ഗാനകൗതുകം – ഭാഗം 3' മലയാളി ഹൃദയങ്ങളില്‍ ദീര്‍ഘകാലം നിറഞ്ഞുനില്ക്കുന്ന ഒരു ഗാനസാഹിത്യ സ്മാരകമായി മാറുമെന്ന ഉറച്ച വിശ്വാസത്തോടെ...
നിങ്ങളുടെ സ്വന്തം,
നാരായണന് നമ്പൂതിരി വി.
Prof. V. Narayanan Nampoothiri
UniqueVisitors