പ്രൊഫ. വി നാരായണന് നമ്പൂതിരി
സുഷുപ്തിയില്‍ ആരംഭിച്ച് ജീവിതസായാഹ്നത്തില്‍ എത്തിച്ചേരുമ്പോഴും, കണ്ടുമുട്ടാത്ത പിതാവിനെ ജീവിതംമുഴുവന്‍ ഹൃദയത്തിലേറ്റിയ ഒരു ആത്മാവിന്റെ സ്മൃതിയാത്ര.
രചയിതാവിന്റെ കുറിപ്പ്
ജന്മം തുടങ്ങുന്നതിനു മുമ്പേ തന്നെ നഷ്ടത്തിന്റെ നിഴല്‍ ജീവിതത്തോട് ചേര്ന്നുനിന്നാല്, ആ അഭാവം ഒരു ശൂന്യതയായി മാത്രം നിലനില്ക്കുകയില്ല. അത് ആത്മാവിന്റെ അന്തര്‍ധാരയായി മാറുന്നു. എന്റെ ജീവിതത്തില്‍ 'അച്ഛന്' എന്ന വാക്ക് ഒരിക്കലും ഒരു അനുഭവസ്മരണം ആയിരുന്നില്ല; അത് ഒരവിസ്മരണീയമായ മോഹമായിരുന്നു. കണ്ടുമുട്ടാത്ത ഒരു സാന്നിധ്യം, സംസാരിക്കാത്ത ഒരു ആശ്വാസം, പക്ഷേ ഹൃദയത്തില്‍ എന്നും നിലനിന്ന ഒരു ആത്മബന്ധം.
ബാല്യത്തിലെ ദാരിദ്ര്യവും നിരാലംബതയും, വിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങളും, ജീവിതപ്രതിസന്ധികളും: എല്ലാം കടന്നുപോകുമ്പോഴും ആ അഭാവം എനിക്കൊരു അന്തര്ബലമായി മാറി. അച്ഛനെ കാണാതെ വളര്‍ന്ന ഒരാള്‍, ആസങ്കല്പത്തെ മനസ്സില്‍ സൃഷ്ടിച്ച് തന്റെ വഴികള്‍ തെളിച്ചു മുന്നേറുന്നു.
ഈ കവിത ഒരു വിലാപഗാഥയല്ല. അഭാവം സാന്നിധ്യമായി മാറുന്ന അത്ഭുതത്തിന്റെ ആത്മസാക്ഷ്യമാണ്. ജീവിതസായാഹ്നത്തില്‍ എത്തിനില്ക്കുമ്പോള് പോലും, ഒരിക്കലും കണ്ടുമുട്ടാത്ത പിതാവിനെക്കുറിച്ചുള്ള ആ വിങ്ങല്‍ എന്നെ നയിക്കുന്ന കെടാവിളക്കായി തുടരുന്നു.
ഇത് ഒരു പിതാവിന്റെ അഭാവത്തെക്കുറിച്ചുള്ള ദുഃഖമല്ല: മറിച്ച്, ഒരു കുട്ടിയുടെ മുഴുവന്‍, കൗമാരവും ജീവിതവും അച്ഛന്റെ അസാന്നിധ്യത്തിന്റെ നിഴലില്‍ എങ്ങനെ വളര്‍ന്നു എന്നതിന്റെയൊരു നിശ്ശബ്ദ ചിത്രമാണ്.
• ശബ്ദമില്ലാത്ത വിശപ്പിന്റെ കരച്ചില്
• വസ്ത്രങ്ങളില്ലാത്ത ഓര്‍മ്മകളുടെ തണുപ്പ്
• പുസ്തകങ്ങളില്ലാത്ത പഠനത്തിന്റെ കുരുക്കുകള്‍
• കൈപിടിക്കാനാരുമില്ലാത്ത ഒരു ബാല്യത്തിന്റെ ശൂന്യത
• ജീവിതം പഠിപ്പിച്ച കഠിന പാഠങ്ങളുടെ വിയര്‍പ്പ്
• പിന്നെയും പിന്നെയും ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന 'അച്ഛന് ഉണ്ടായിരുന്നെങ്കില്‍…' എന്ന മൗനമന്ത്രം
ഇതെല്ലാം ചേര്‍ന്ന 'അച്ഛനെന്ന മോഹം' എന്ന ഈ കവിത ഒരു തലമുറയുടെ ആത്മാവാകുന്നു.
ഒരു ജന്മം ആരംഭിക്കുമ്പോള്‍ തന്നെ നഷ്ടത്തിന്റെ നിഴല്‍ കൂടെയുണ്ടായാല്‍, ആ ജീവിതത്തിന്റെ അന്തര്‍ധാര എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് ഈ കവിത ബോധ്യപ്പെടുത്തുന്നു. മാതാവിന്റെ ഉദരത്തിൽ സുഷുപ്തിയിലായിരിക്കെ പിതാവ് നിത്യനിദ്രയിൽ ആഴ്ന്നുപോയ ഒരു ആത്മാവിന്റെ നൊമ്പരമാണ് ഈ കവിത. ഇത് വെറും ബാല്യസ്മരണകളുടെ രേഖപ്പെടുത്തല്മാത്രമല്ല; ഇത് അനുഭവിക്കാത്ത സ്നേഹത്തിന്റെ അനശ്വര വിങ്ങലാണ്. കണ്ടുമുട്ടാത്ത പിതൃസ്നേഹത്തെ ജീവിതം മുഴുവന്‍ അന്വേഷിച്ച മനസ്സിന്റെ ആഴത്തിലുള്ള ആത്മഗതമാണ്.
നാലുകെട്ടിന്റെ ഉമ്മറപ്പടിയില്‍ നിന്ന് സ്കൂള്‍ മുറ്റത്തേക്കും, വിഷുപ്പുലരികളില്‍ നിന്ന് ഓണസദ്യകളിലേക്കും, ഉത്സവക്കോലാഹലങ്ങളില് നിന്ന് ജീവിതസായാഹ്നത്തിന്റെ നിശ്ശബ്ദതയിലേക്കും അങ്ങിനെ ഓരോ ഘട്ടത്തിലും 'അച്ഛന് ഉണ്ടായിരുന്നെങ്കില്‍' എന്ന നിസ്സംഗചിന്ത നിഴലിച്ചുനില്‍ക്കുന്നു.
ദാരിദ്ര്യവും നിരാലംബതയും ജീവിതപ്രതിസന്ധികളും കടന്ന് സ്വപ്രയത്നത്തോടെ ജീവിതം പടുത്തുയര്‍ത്തിയ ഒരാളുടെ ആത്മസാക്ഷ്യവുമാണ് ഈ രചന. ഇവിടെ അച്ഛന് ഒരു വ്യക്തി മാത്രമല്ല: അത് ഒരു സത്യം, ഒരു അസാന്നിധ്യത്തിലെ സാന്നിധ്യം, ഒരു നിത്യചിന്ത, ഒരു അദൃശ്യശക്തി.
ജീവിതസന്ധ്യയില്‍ എത്തിനില്‍ക്കുന്ന കവി, ഒരിക്കലും കണ്ടുമുട്ടാത്ത പിതാവിന്റെ അരികിലെത്തുന്ന നിമിഷത്തെ സങ്കല്‍പ്പിക്കുന്നു - ജീവിതകഥകള്‍ ചെവിയില്‍ ചൊല്ലി, ആശ്ളേഷിച്ച് അനുഗ്രഹം മേടിക്കുവാന്‍. അവസാനത്തില്‍ ഈ കവിത ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: 'അച്ഛന്' എന്ന സത്യം അനശ്വരമാണ്: ജീവസൃഷ്ടി ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം.
അച്ഛന്റെ അഭാവം ഒരു ശൂന്യതയായി ആരംഭിച്ച്, അതേ അഭാവം തന്നെ ആത്മബലമായി പരിവർത്തിതമാകുന്ന ജീവിതസാക്ഷ്യമാണ് ഈ കവിത. കവിതയിൽ ഒരു വിലാപം മാത്രമല്ല, ഒരു ജീവിതവിജയവും അന്തര്‍ലീനമായിരിക്കുന്നു. ഇത് വ്യക്തിപരമായ അനുഭവം ആയിരിക്കുമ്പോഴും, വായനക്കാരന്റെ ഹൃദയത്തിലും തന്റേതായ ഓർമ്മകളെ ഉണർത്തുവാന്‍ പോന്നതാണ്.
This deeply personal poem reveals the emotional roots of the author’s life journey.
It reflects how the absence of a father shaped childhood, education and life itself —
and how that silent longing later transformed into compassion, creativity and service to society.
“Achchanenna Moham” is a deeply personal Malayalam poem that reflects the emotional landscape of my childhood, education, and life journey shaped by the early loss of my father. Originally published in the College Magazine, it reveals the human soul behind my later innovations and stands as a literary testimony to the emotional foundations of my life philosophy.
When life begins under the shadow of loss, absence does not remain a mere void; it becomes an undercurrent of the soul. For me, the word “Father” was never a lived memory, but a lifelong longing ; an unseen presence, an unheard voice of comfort, yet an enduring bond carried within my heart.
The poem portrays the silent struggles of growing up without paternal support; the lack of festive joys, educational resources, and emotional security. Through poverty, isolation, and relentless effort, that very absence gradually transformed into inner strength. I walked forward by imagining the guidance I never physically received.
This is not a poem of lament alone. It is a testament to transformation: to how absence can become direction, and longing can mature into resilience and compassionate social responsibility. Even in the twilight of life, the yearning for the father I never met continues to illuminate my path.
Poem - summary
This poem emerges from a life that began under the shadow of loss. When a child, still in the mother’s womb, loses his father to eternal sleep, the absence becomes the first inheritance of life.
The verses are not merely recollections of childhood; they are the echo of a love never experienced, yet deeply yearned for. They are the silent dialogue of a soul that searched, throughout its journey, for a father it never saw.
From the veranda of a traditional nalukettu home to the school courtyard, from festive Vishu mornings to silent Onam days, from temple festivals to the reflective twilight of life — the recurring whisper remains: “If only father had been there.”
The poem is also a testimony of resilience — of poverty endured, struggles confronted, education pursued through tears, and life navigated through sheer determination. Here, the father is not merely a person; he becomes a presence within absence — an eternal truth, an unseen guiding force, a sustaining inner strength.
In the evening of life, the poet imagines a final meeting; to narrate the untold stories, to bow in reverence, to receive an embrace, and to seek blessings long awaited. Ultimately, the poem affirms a universal truth: “Father” is an eternal reality; enduring as long as life itself continues on earth.
ഹ്യുമാനിറ്റീസ് വകുപ്പുമേധാവി,
കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്.
രചയിതാവിന്റെ കുറിപ്പ്
“സിസിഇടി ചരിതം – വഞ്ചിപ്പാട്ട്”
കാർമൽ കോളേജ് ഓഫ് എൻജിനീയറിംഗ് & ടെക്നോളജി (CCET) യുടെ ചരിത്രബോധവും ആത്മാവും അടയാളപ്പെടുത്തുന്ന ഒരു സ്മാരകകവിതയാണ്. ഒരു സ്ഥാപനത്തെ പേരുകൊണ്ടുമാത്രം തിരിച്ചറിയുന്നത് മതിയല്ല; അതിന്റെ ഉദ്ഭവത്തിനും വളർച്ചക്കും പിന്നിൽ പ്രവർത്തിച്ച ദീർഘദർശികളും ത്യാഗികളും സേവനനിരതരുമായ വ്യക്തികളെ സ്മരിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കി രചിക്കപ്പെട്ടതാണ് ഈ കവിത. സ്ഥാപനത്തിന്റെ ദശാബ്ദവേളയിൽ, അതിന്റെ വളര്‍ച്ചയും വികാസപരിണാമങ്ങളും, വിദ്യാഭ്യാസമികവ്, നേതൃത്വത്തിന്റെ സാരഥ്യം, അധ്യാപക-ജീവനക്കാരുടെ കൂട്ടായ പരിശ്രമം എന്നിവയെ ആദരപൂർവ്വം അനുസ്മരിക്കാനാണ് ഇത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്. ഇന്ന് NBA Accredited College എന്ന നേട്ടം കൈവരിച്ചിരിക്കുന്ന ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളും ത്യാഗചരിത്രവും തലമുറകളെ ഓർമ്മപ്പെടുത്തുക എന്നതാണ് ഈ സ്മാരക രേഖയുടെ ലക്ഷ്യം.
“സിസിഇടി ചരിതം – വഞ്ചിപ്പാട്ട്” ഒരു ചരിത്രഗാനരൂപത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. കാർമല്‍ സ്ഥാപനങ്ങളുടെ പാരമ്പര്യത്തിൽ നിന്ന് ആരംഭിച്ച്, ചാവറ പിതാവിന്റെ പ്രചോദനവും ഗിൽബർട്ടച്ചന്റെ ദീര്‍ഘദര്‍ശനവും പെരുമാളിലച്ചന്റെയും മറ്റ് സാരഥിമാരുടെയും പരിശ്രമവും കവിതയിൽ സ്മരിക്കപ്പെടുന്നു.
സ്ഥാപനത്തിന്റെ തുടക്കം മുതൽ കോഴ്സുകളുടെ വർധന, പ്രിൻസിപ്പൽമാരുടെ നേതൃത്ത്വം, അധ്യാപകരുടെയും സാങ്കേതികവിദഗ്ധരുടെയും സേവനം, ഓഫീസ് സംവിധാനങ്ങളുടെ ക്രമബദ്ധത, ഒടുവിൽ NBA അംഗീകാരം വരെ — വളർച്ചയുടെ ഓരോ ഘട്ടവും ഗാനരീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
കവിതയുടെ അന്തിമഭാഗം, ഐക്യത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും സിസിഇടിയെ ഒരു മാതൃകാ സ്ഥാപനമായി ഉയർത്തുവാന്‍ സാധിക്കുമെന്നും, സാമൂഹ്യവികസനത്തിനായി സമർപ്പിക്കുകവഴി, ഭാവിയിൽ സർവ്വകലാശാലയായി വളർത്തുവാന്‍ കഴിയുമെന്നുമുള്ള ദർശനത്തോടെ അവസാനിക്കുന്നു.
Prof. V. Narayanan Namboothiri
Department of Humanities
Carmel College of Engineering & Technology
“CCET Charitham – Vanchippattu” is a commemorative poem that captures the historical spirit and institutional journey of Carmel College of Engineering & Technology (CCET). An institution is not merely a name; it is the collective outcome of vision, sacrifice, and sustained effort. This poem was written with the awareness that those who laid its foundation and nurtured its growth must be remembered with gratitude.
Composed during the college’s decennial phase and published in the College Magazine, the poem honours the founders, administrators, principals, faculty, and staff who shaped the institution’s identity.
Today, as CCET stands as an NBA Accredited College, this poem serves as a literary tribute to the values, dedication, and shared commitment that built its legacy.
📜 Summary of the Poem
“CCET Charitham – Vanchippattu” adopts a traditional rhythmic narrative style to chronicle the institution’s evolution. Beginning with the inspirational legacy of the Carmel institutions and the vision of its pioneering leaders, the poem traces the establishment and expansion of CCET through collective dedication.
It acknowledges the contributions of administrators, principals, faculty members, technical staff, and support systems that strengthened academic excellence. The achievement of NBA accreditation is presented as a milestone reflecting coordinated effort and institutional maturity.
The poem concludes with a call for unity, integrity, and forward movement — envisioning CCET as a model institution dedicated to social development and aspiring toward greater academic heights, even the dream of becoming a university.
An institution grows not merely through infrastructure, but through memory, gratitude, shared vision, and the enduring values that bind its people together.