The logo symbolises the guiding philosophy behind sustainable and socially relevant innovation. Each element carries a clear meaning and reflects a unified purpose.
The green letter ‘C’ represents Creativity—the origin of every idea. It signifies the ability to think innovatively, imagine new possibilities, and approach challenges with originality.
The letter ‘V’ stands for Vision—the capacity to foresee future challenges and develop technologies that address them. Together, C + V form Creative Vision, the core identity of the organisation’s mission.
At the heart of the logo, the Iris symbolises:
Long-term foresight.
The ability to visualise future ecological and social issues.
Awareness of the consequences of environmental exploitation.
A commitment to protecting the planet through responsible, sustainable innovation. It represents an eye that sees beyond the present, guiding action towards a secure future.
Encircling the Iris is the motto that defines the purpose of all endeavours.
It reflects the dedication to developing technologies and solutions that ensure sustainability, ecological balance, and long-term social benefit.
The two hands rising from below symbolise:
Humanity’s responsibility to uphold sustainability.
The collective effort required to support socially relevant innovations.
The nurturing of ideas that contribute to environmental protection and societal wellbeing. The hands convey care, commitment, and shared duty.
The curved outer form resembles a protective arch or sanctum doorway. It can be interpreted as:
A protective dome, symbolising the Earth’s biosphere.
A sacred arch, indicating purity of intention and the sanctity of sustainable innovation.
A cradle-like enclosure, representing protection and preservation of values
This shape suggests that sustainable innovation is a sacred responsibility entrusted to all.
ഈ ലോഗോ, പരിസ്ഥിതി-സൗഹൃദവും സാമൂഹ്യപ്രാധാന്യമുള്ളതുമായ നവ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന അടിസ്ഥാന തത്വചിന്തയുടെ ചിഹ്നമാണ്. ഓരോ ഘടകവും വ്യക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്നു.
പച്ചനിറത്തിലുള്ള ‘C’ സൃഷ്ടിയുടെ ഉത്ഭവസ്ഥാനമായി നിലകൊള്ളുന്ന സൃഷ്ടിശേഷിയെ പ്രതിനിധീകരിക്കുന്നു. പുതുതായി ചിന്തിക്കുവാനും, സങ്കല്പങ്ങള് സൃഷ്ടിക്കുവാനും, പ്രശ്നങ്ങളെ പുതുമയോടെയും തദ്ദേശീയതയോടെയും സമീപിക്കുവാനുമുള്ള കഴിവിനെ സൂചിപ്പിക്കുന്നു.
‘V’ എന്ന ഘടകം ദീര്‍ഘദൃഷ്ടിയെയും ദൃഷ്ടികോണത്തെയും പ്രതിനിധീകരിക്കുന്നു—മുന്നറിയിപ്പുള്ള ചിന്ത, ഭാവിയില്‍ നേരിടേണ്ട വെല്ലുവിളികളെ മുന്‍കൂട്ടി കാണുന്ന ശേഷി, അവയ്ക്ക് പരിഹാരമാര്‍ഗ്ഗം കണ്ടെത്തുന്ന തത്വചിന്ത. C + V ചേര്‍ന്ന് ലോഗോയുടെ ഹൃദയമായ Creative Vision എന്ന ആത്മാവിനെ സൃഷ്ടിച്ചിരിക്കുന്നു.
ലോഗോയുടെ മദ്ധ്യഭാഗത്തു പ്രത്യക്ഷപ്പെടുന്ന കൃഷ്ണമണി:
ദീര്ഘവീക്ഷണത്തെയും
ഭാവിയില്‍ ഉണ്ടാകാവുന്ന പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ട് തിരിച്ചറിയുവാനുള്ള ശേഷിയെയും
പ്രകൃതിയുടെ അമിത ചൂഷണത്തിലൂടെ സംഭവിക്കാവുന്ന ദുരന്തങ്ങളെ കുറിച്ചുള്ള ജാഗ്രതയെയും
ഭൂമിയെ സംരക്ഷിക്കുന്നതിനായുള്ള സ്ഥിരതയും ഉത്തരവാദിത്തബോധവുമുള്ള നവോപാധികളിലേക്കുള്ള പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നു.
ഇത് ഇപ്പോള്‍ മാത്രം കാണുന്ന കണ്ണല്ല, ഭാവിയെയും വരുംതലമുറകളെയും കൂടി കാണുന്ന കണ്ണാണ്.
കൃഷ്ണമണിയെ വലയം ചെയ്തിരിക്കുന്ന മുദ്രാവാക്യം എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം പ്രഖ്യാപിക്കുന്നു. ഇത് സ്ഥിരതയ്ക്കും, പരിസ്ഥിതി സംരക്ഷണത്തിനും, സാമൂഹിക പുരോഗതിക്കും വഴിയൊരുക്കുന്ന നവോത്ഥാന സാങ്കേതികവിദ്യകളെ സൃഷ്ടിക്കുവാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
ലോഗോയുടെ താഴെ ഭാഗത്തുനിന്ന് ഉയര്‍ന്നു വരുന്ന രണ്ട് കൈകള്‍:
മനുഷ്യരാശിയുടെ സാമൂഹിക ഉത്തരവാദിത്തം
സാമൂഹിക പ്രാധാന്യമുള്ള നവോപാധികളെ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ട കൂട്ടായ ശ്രമം
ഭൂമിയുടെ സംരക്ഷണത്തിനും ഭാവിതലമുറകളുടെ ക്ഷേമത്തിനുമായി സൃഷ്ടിക്കുന്ന ആശയങ്ങളെ പാലിക്കുന്നതിനുള്ള കരുതലിനെയും പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നു.
ഈ കൈകള്‍ സംരക്ഷണത്തെയും, പോഷണത്തെയും, കൂട്ടായ കര്‍മ്മശേഷിയെയും പ്രതിനിധീകരിക്കുന്ന ചിഹ്നമാണ്.
ഭൂമിയുടെ ബയോസ്ഫിയറിനെ പ്രതിനിധീകരിക്കുന്ന ഒരു സംരക്ഷണകവചം
ഉദ്ദേശശുദ്ധിയേയും പരിസ്ഥിതി സൗഹൃദ നവോത്ഥാനത്തെയും മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സംരക്ഷക്കുന്ന ഒരു കരുതല്‍