I have authored books that focus on Malayalam literature, cultural insights, and musicology, particularly exploring the depth, structure, symbolism, and emotional layers of Malayalam film songs. My books reflect decades of literary study combined with a scholarly, aesthetic interpretation of Malayalam music.
📘 Books Authored
1. Ganakouthukam – A Journey into the Depths of Malayalam Songs
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
A comprehensive and aesthetic exploration of Malayalam film songs
Focus on lyrical beauty, poetic imagery, metaphors, and musical interpretation
Presents rare insights, cultural references, and literary significance
2. Ganakouthukam – ഭാഗം 1 (പുതിയ പതിപ്പ്)
മലയാളഗാനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര
Expanded and refined edition
Includes enhanced analyses, new chapters, and deeper interpretations
Dedicated to readers of Malayalam literature and music lovers
Ganakouthukam (ഗാനകൗതുകം)
by Prof. V. Narayanan Namboothiri
പ്രസാധകക്കുറിപ്പ്
മലയാളി എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ച ഒരു പിടി മധുര ഗീതങ്ങള്‍. കാലാതിവര്‍ത്തിയായ ആ പാട്ടോര്‍മ്മകളെ മനസ്സിന്റെ മലര്ച്ചെപ്പ് തുറന്ന് നമ്മളുടെ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ഈ ഗ്രന്ഥം. ആസ്വാദനത്തിന്റെ അമൃത ലോകത്തേക്ക് നമ്മെ ഉയര്‍ത്തുന്ന പ്രഫ. വി. നാരായണന് നമ്പൂതിരി, പാട്ടിന്റെ പാലാഴി തേടി നടത്തുന്ന അപൂര്‍വ്വമായ തീര്‍ത്ഥയാത്രയാണ് ഇത്. ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ പൊതുവേ കുറവാണ്. മലയാളി മനസ്സില്‍ അവിസ്മരണീയങ്ങളായ കാല്‍പ്പനിക ഭാവങ്ങളെ താരാട്ടുപാടി വളര്‍ത്തിയ വയലാര്‍, പി.ഭാസ്ക്കരന്‍, ഒ എന്‍വി , ശ്രീകുമാരന്‍ തമ്പി തുടങ്ങിയ ഗാനരചയിതാക്കളുടെ വിസ്മയിപ്പിക്കുന്ന വരികളുടെ അര്‍ഥതലം തേടി പോകുന്ന ഒരന്വേഷണം. ദേവരാജന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും സംഗീതമാധുര്യത്തിന്റെ സാന്നിധ്യം, ഗാനഗന്ധര്വ്വന് യേശുദാസിന്റെയും, ജയചന്ദ്രനെന്ന ഭാവഗായകന്റെയും മറ്റും അതുല്യമായ ഗാനാലാപന മികവിലൂടെ പൂര്‍ണ്ണമായി ആസ്വദിക്കാനാവുന്നത്, ആ ഗാനങ്ങളില്‍ അന്തര്‍ലീനമായ അര്‍ത്ഥങ്ങളും, സാഹിത്യസൗന്ദര്യവും ഉള്‍ക്കൊണ്ടുകൊണ്ട്, ഗാനത്തിലൂടെ നാം കടന്നുപോകുമ്പോള്‍ മാത്രമാണ്. അതിനുള്ള അപൂര്‍വ്വ അവസരമാണ് മലയാളഗാനപ്രേമികള്ക്ക് ഈ പുസ്തകത്തിലൂടെ കൈവരുന്നത്. അതുല്യ സാഹിത്യ സൃഷ്ടികളായ ശ്യാമസുന്ദരപുഷ്പമേ, പ്രേമഭിക്ഷുകീ, സുഖമെവിടെ; ദുഃഖമെവിടെ, കല്‍പ്പാന്തകാലത്തോളം തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ ശോഭയും, ശ്രേഷ്ഠതയും, അനശ്വരതയും പൂര്‍ണ്ണമായി എതൊരു സാധാരണ മനുഷ്യനും ഗ്രഹിക്കുവാന്‍ കഴിയുന്ന അനുഭവം പകര്‍ന്നു നല്കുന്ന അത്യപൂര്‍വ്വമായ ഒരു അവസരമാണ് ഈ പുസ്തകത്തിലൂടെ കൈവരുന്നത്. ശാസ്ത്രജ്ഞനായിരിക്കുമ്പോഴും സംഗീതപ്രേമിയായ ശ്രീ. നാരായണന് നമ്പൂതിരി സ്വന്തം ആസ്വാദനതലത്തില്‍ നിന്നുള്ള ഉള്ക്കാഴ്ച്ചകളെ ഇവിടെ നമുക്കായി സമര്‍പ്പിക്കുന്നു. മലയാള ഭാഷയ്ക്കു തന്നെ ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.
Ganakauthukam (ഗാനകൗതുകം) – Part 1
by Prof. V. Narayanan Namboothiri
Copyright registered with the Government of India.
ROC No: LD-20260181830 | Diary No: LD-37546/2025-CO
ഭാരത സർക്കാരിന്റെ പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കൃതി (ROC No: LD-20260181830)
Publisher’s Note
Publisher’s Note
This volume presents to readers an exploration of those melodious songs that are inscribed, as though in golden script, within the hearts of Malayalis everywhere. Ganakauthukam -Part 1 resonates with the cadence of timeless compositions that transcend the boundaries of time — songs held close to the heart, interwoven with cherished memories and lived emotional experience.
Scholarly works in Malayalam devoted specifically to the study of film songs are relatively rare. In that context, I hold a firm conviction that this distinctive literary journey - undertaken in search of the depth and expanse of Malayalam lyricism - will guide readers into a realm of aesthetic delight and reflective appreciation. The approach adopted in this work centres on exploring layers of meaning embedded in the priceless and incomparable expressions of poets who continue to illuminate the collective imagination - Vayalar, P. Bhaskaran, O. N. V. Kurup, Sreekumaran Thampi, and others whose words endure in public memory.
Enriched by the musical grace of masters such as G. Devarajan and Dakshinamoorthy Swamigal, and further immortalised through the distinctive vocal artistry of K. J. Yesudas - the Gandharva of song - and the deeply expressive rendering of P. Jayachandran, evergreen compositions including Shyamasundara Pushpame, Aayiram Paadasarangal, Karimukil Kaattile, and Kalpantha Kaalatholam are examined here. Through this engagement, admirers of music are afforded a rare opportunity to encounter the literary elegance, melodic refinement, and enduring vitality that sustain their timeless appeal.
The gentle fragrance of jasmine blossoms, the immeasurable splendour of the blue sky, the enchantment of moonlit radiance, the sanctity of temple courtyards, the unaffected simplicity of the humble singer, and the delicate musicality of a river flowing with the resonant tinkling of a thousand anklets - these are among the sensorial and emotional impressions that have touched and stirred the depths of my consciousness. This work gathers together such waves of song-experience that have echoed within the inner landscape of my mind.
May this book become an inexhaustible repository preserving the distinctive heritage of Malayalam song for its admirers; a culturally meaningful gift offered with affection; an invaluable pedagogical resource for language learning; a dependable and significant reference for interdisciplinary inquiry at the intersection of music and language; and a guiding beacon for the appreciation of Malayalam itself. Rich in scope, beauty, and variety, may it stand as a comprehensive compendium - and, above all, as a nostalgic offering to all who cherish Malayalam music and literature.
With this hope,
Yours sincerely
Narayanan Namboothiry V
Ganakauthukam (ഗാനകൗതുകം) – Part 2
by Prof. V. Narayanan Namboothiri
മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിനായുള്ള എന്റെ ആദ്യ ഉദ്യമമായ 'ഗാനകൗതുകം ഭാഗം 1' ന് ലഭിച്ച വന്‍ വരവേല്പും ആത്മ സമര്‍പ്പിതമായ പിന്തുണയും, ഈ സംഗീത സാഹിത്യ യാത്ര തുടരുന്നതിനുള്ള വലിയ പ്രചോദനമായി മാറി. ആ പിന്തുണയുടെ ശക്തിയില്‍ അഭിമാനത്തോടെ, എല്ലാ സഹൃദയര്‍ക്കുമായി അതിന്റെ രണ്ടാംഭാഗം സമര്‍പ്പിക്കുന്നതില്‍ എനിക്ക് അതിയായ ആനന്ദമുണ്ട്. 'ഗാനകൗതുകം ഭാഗം 1' മലയാളത്തിലെ മധുരഗാനങ്ങളുടെ ഗൗരവപരമായ ഓര്‍മ്മകളിലൂടെ നടന്ന ആത്മാവിനെ സ്പര്‍ശിച്ച ഒരു സഞ്ചാരമായിരുന്നു. കാലത്തിനപ്പുറമുള്ള ഗാനങ്ങള്‍ക്കും അവയുടെ ഹൃദയാത്മക സ്മൃതികള്‍ക്കും ചിറകു നല്കുന്ന യാത്രയാണ് രണ്ടാം ഭാഗത്തിലൂടെയും തുടരുന്നത്. ഈ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗാനങ്ങളുടെ പേരുകള്‍ കേരള സര്‍വ്വകലാശാലയുടെ എഥഡഏജ മലയാളം ബിരുദ പാഠ്യപദ്ധതിയില്‍ നിന്നെടുത്തവയാണ്. സാധാരണ വായനക്കാര്ക്കുപരി, പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടി പ്രയോജ നപ്രദമാകുന്ന വിധത്തില്‍, ഗാനങ്ങളുടെ സാഹിത്യ വിശകലനം, വ്യാഖ്യാനം, രസാനുഭവങ്ങള്‍ എന്നിവ ഭാഗം ഒന്നിലെ മാതൃകപോലെ തന്നെയാണ് ഇതിലും അവതരിപ്പിച്ചിരിക്കുന്നത്. സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട, മലയാളികളുടെ മനം കുളിര്‍പ്പിച്ച ഗാനങ്ങളുടെ ആന്തരിക സംഗീതാനുഭവങ്ങളാണ് ഈ പുസ്തകത്തിലെയും പ്രതിപാദ്യ വിഷയം. പാട്ടിന്റെ അനശ്വരതയും, ഓര്‍മ്മകളുടെ ധ്വനിയും, അതിന്റെ സംഗീത സ്വരങ്ങളുമായുള്ള സംയോജനവുമാണ് 'ഗാനകൗതുകം ഭാഗം 2' എന്ന പേരില്‍, ഹൃദയത്തില്‍ താളമുണര്ത്തുന്ന സംഗീതസന്ദേശമായി ഈ കൃതിയിലൂടെ വായനക്കാരിലേക്കെത്തുന്നത്. മലയാള ചലച്ചിത്രഗാനങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ അപര്യാപ്തതയെ ഒരു പരിധിവരെ പരിഹരിക്കുന്നതിനും, സംഗീതാനുഭവ സാഹിത്യത്തിലെ അപൂര്‍വ്വതയും ആഴവും കൊണ്ട് മനസ്സില്‍ ദീര്‍ഘകാലം തങ്ങുന്നൊരു വേറിട്ട അനുഭവമായി മാറുന്ന തിനും ഈ കൃതിക്കു കഴിയുമാറാകട്ടെ. ഈ പുസ്തകം, ഹൃദയരാഗങ്ങളായി നിറഞ്ഞുനില്ക്കുന്ന മലയാളഗാനങ്ങളുടെ താളത്തില്‍ കടന്നുപോകുന്ന ഒരു മനോഹര സഞ്ചാരമായി, വായനക്കാരുടെ മനസ്സില്‍ നവോന്മേ ഷവും ഭാവവിസ്മയവും ഓര്‍മ്മകളുടെയും സംഗീത സൗരഭ്യത്തിന്റെയും പുതു അനുഭവവും ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. 'ഗാനകൗതുകം ഭാഗം 2' എന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കും എന്ന ഉത്തമ വിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം, നാരായണന് നമ്പൂതിരി വി.
Prof. V. Narayanan Namboothiri