ഒരു സാമവേദീയ ശൈവ ഉപനിഷത്താണ് ഇത്.
രുദ്രാക്ഷത്തിന്റെ ഉല്‍പ്പത്തി, വകഭേദങ്ങള്‍ (മുഖങ്ങള്‍, നിറങ്ങള്‍), ലക്ഷണങ്ങള്‍, ഗുണങ്ങള്‍, ധാരണത്തിന്റെ രീതികള്‍, മാലയില്‍ മണികളുടെ എണ്ണം, ധരിക്കേണ്ട സമയങ്ങള്‍ മുതലായവ ഉള്‍ക്കൊണ്ടിരിക്കുന്നു.
ഹരിഃ ഓം ..
അഥ ഹൈനം കാലാഗ്നിരുദ്രം ഭുസുണ്ഡഃ പപ്രച്ഛ കഥം
രുദ്രാക്ഷോത്പത്തിഃ . തദ്ധാരണാത്കിം ഫലമിതി . തം ഹോവാച
ഭഗവാൻകാലാഗ്നിരുദ്രഃ . ത്രിപുരവധാർഥമഹം നിമീലിതാക്ഷോഽഭവം .
തേഭ്യോ ജലബിന്ദവോ ഭൂമൗ പതിതാസ്തേ രുദ്രാക്ഷാ ജാതാഃ .
സർവാനുഗ്രഹാർഥായ തേഷാം നാമോച്ചാരണമാത്രേണ
ദശഗോപ്രദാനഫലം ദർശനസ്പർശനാഭ്യാം ദ്വിഗുണം
ഫലമത ഊർധ്വം വക്തും ന ശക്നോമി . തത്രൈതേ ശ്ലോകാ ഭവന്തി .
കസ്മിംസ്ഥിതം തു കിം നാമ കഥം വാ ധാര്യതേ നരൈഃ .
കതിഭേദമുഖാന്യത്ര കൈർമന്ത്രൈർധാര്യതേ കഥം .. 1..
ദിവ്യവർഷസഹസ്രാണി ചക്ഷുരുന്മീലിതം മയാ .
ഭൂമാവക്ഷിപുടാഭ്യാം തു പതിതാ ജലബിന്ദവഃ .. 2..
തത്രാശ്രുബിന്ദവോ ജാതാ മഹാരുദ്രാക്ഷവൃക്ഷകാഃ .
സ്ഥാവരത്വമനുപ്രാപ്യ ഭക്താനുഗ്രഹകാരണാത് .. 3..
ഭക്താനാം ധാരണാത്പാപം ദിവാരാത്രികൃതം ഹരേത് .
ലക്ഷം തു ദർശനാത്പുണ്യം കോടിസ്തദ്ധാരണാദ്ഭവേത് .. 4..
തസ്യ കോടിശതം പുണ്യം ലഭതേ ധാരണാന്നരഃ .
ലക്ഷകോടിസഹസ്രാണി ലക്ഷകോടിശതാനി ച .. 5..
തജ്ജപാല്ലഭതേ പുണ്യം നരോ രുദ്രാക്ഷധാരണാത് .
ധാത്രീഫലപ്രമാണം യച്ഛ്രേഷ്ഠമേതദുദാഹൃതം .. 6..
ബദരീഫലമാത്രം തു മധ്യമം പ്രോച്യതേ ബുധൈഃ .
അധമം ചണമാത്രം സ്യാത്പ്രക്രിയൈഷാ മയോച്യതേ .. 7..
ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാഃ ശൂദ്രാശ്ചേതി ശിവാജ്ഞയാ .
വൃഥാ ജാതാഃ പൃഥിവ്യാം തു തജ്ജാതീയാഃ ശുഭാക്ഷകാഃ .. 8..
ശ്വേതാസ്തു ബ്രാഹ്മണാ ജ്ഞേയാഃ ക്ഷത്രിയാ രക്തവർണകാഃ .
പീതാസ്തു വൈശ്യാ വിജ്ഞേയാഃ കൃഷ്ണാഃ ശൂദ്രാ ഉദാഹൃതാഃ .. 9..
ബ്രാഹ്മണോ ബിഭൃയാച്ഛ്വേതാത്രക്താത്രാജാ തു ധാരയേത് .
പീതാന്വൈശ്യസ്തു ബിഭൃയാത്കൃഷ്ണാഞ്ഛൂദ്രസ്തു ധാരയേത് .. 10..
സമാഃ സ്നിഗ്ധാ ദൃഢാഃ സ്ഥൂലാഃ കണ്ടകൈഃ സംയുതാഃ ശുഭാഃ .
കൃമിദഷ്ടം ഭിന്നഭിന്നം കണ്ടകൈർഹീനമേവ ച .. 11..
വ്രണയുക്തമയുക്തം ച ഷഡ്രുദ്രാക്ഷാണി വർജയേത് .
സ്വയമേവ കൃതം ദ്വാരം രുദ്രാക്ഷം സ്യാദിഹോത്തമം .. 12..
യത്തു പൗരുഷയത്നേന കൃതം തന്മധ്യമം ഭവേത് .
സമാൻസ്നിഗ്ധാന്ദൃഢാൻസ്ഥൂലാൻക്ഷൗമസൂത്രേണ ധാരയേത് .. 13..
സർവഗാത്രേണ സൗമ്യേന സാമാന്യാനി വിചക്ഷണഃ .
നികഷേ ഹേമരേഖാഭാ യസ്യ രേഖാ പ്രദൃശ്യതേ .. 14..
തദക്ഷമമുത്തമം വിദ്യാത്തദ്ധാര്യം ശിവപൂജകൈഃ .
ശിഖായാമേകരുദ്രാക്ഷം ത്രിശതം ശിരസാ വഹേത് .. 15..
ഷട്ത്രിംശതം ഗലേ ദധ്യാത്ബാഹോഃ ഷോഡശഷോഡശ .
മണിബന്ധേ ദ്വാദശൈവ സ്കന്ധേ പഞ്ചശതം വഹേത് .. 16..
അഷ്ടോത്തരശതൈർമാലാമുപവീതം പ്രകൽപയേത് .
ദ്വിസരം ത്രിസരം വാപി സരാണാം പഞ്ചകം തഥാ .. 17..
സരാണാം സപ്തകം വാപി ബിഭൃയാത്കണ്ഠദേശതഃ .
മുകുടേ കുണ്ഡലേ ചൈവ കർണികാഹാരകേഽപി വാ .. 18..
കേയൂരകടകേ സൂത്രം കുക്ഷിബന്ധേ വിശേഷതഃ .
സുപ്തേ പീതേ സദാകാലം രുദ്രാക്ഷം ധാരയേന്നരഃ .. 19..
ത്രിശതം ത്വധമം പഞ്ചശതം മധ്യമമുച്യതേ .
സഹസ്രമുത്തമം പ്രോക്തമേവം ഭേദേന ധാരയേത് .. 20..
ശിരസീശാനമന്ത്രേണ കണ്ഠേ തത്പുരുഷേണ തു .
അഘോരേണ ഗലേ ധാര്യം തേനൈവ ഹൃദയേഽപി ച .. 21..
അഘോരബീജമന്ത്രേണ കരയോർധാരയേത്സുധീഃ .
പഞ്ചാശദക്ഷഗ്രഥിതാന്വ്യോമവ്യാപ്യപി ചോദരേ .. 22..
പഞ്ച ബ്രഹ്മഭിരംഗൈശച ത്രിമാലാ പഞ്ച സപ്ത ച .
ഗ്രഥിത്വാ മൂലമന്ത്രേണ സർവാണ്യക്ഷാണി ധാരയേത് .. 23..
അഥ ഹൈനം ഭഗവന്തം കാലാഗ്നിരുദ്രം ഭുസുൻഡഃ പപ്രച്ഛ
രുദ്രാക്ഷാണാം ഭേദേന യദക്ഷം യത്സ്വരൂപം യത്ഫലമിതി .
തത്സ്വരൂപം മുഖയുക്തമരിഷ്ടനിരസനം കാമാഭീഷ്ടഫലം
ബ്രൂഹീതി ഹോവാച . തത്രൈതേ ശ്ലോകാ ഭവന്തി ..
ഏകവക്ത്രം തു രുദ്രാക്ഷം പരതത്ത്വസ്വരൂപകം .
തദ്ധാരണാത്പരേ തത്ത്വേ ലീയതേ വിജിതേന്ദ്രിയഃ .. 1..
ദ്വിവക്ത്രം തു മുനിശ്രേഷ്ഠ ചാർധനാരീശ്വരാത്മകം .
ധാരണാദർധനാരീശഃ പ്രീയതേ തസ്യ നിത്യശഃ .. 2..
ത്രിമുഖം ചൈവ രുദ്രാക്ഷമഗ്നിത്രയസ്വരൂപകം .
തദ്ധാരണാച്ച ഹുതഭുക്തസ്യ തുഷ്യതി നിത്യദാ .. 3..
ചതുർമുഖം തു രുദ്രാക്ഷം ചതുർവക്ത്രസ്വരൂപകം .
തദ്ധാരണാച്ചതുർവക്ത്രഃ പ്രീയതേ തസ്യ നിത്യദാ .. 4..
പഞ്ചവക്ത്രം തു രുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപകം .
പഞ്ചവക്ത്രഃ സ്വയം ബ്രഹ്മ പുംഹത്യാം ച വ്യപോഹതി .. 5..
ഷഡ്വക്ത്രമപി രുദ്രാക്ഷം കാർതികേയാധിദൈവതം .
തദ്ധാരണാന്മഹാശ്രീഃ സ്യാന്മഹദാരോഗ്യമുത്തമം .. 6..
മതിവിജ്ഞാനസമ്പത്തിശുദ്ധയേ ധാരയേത്സുധീഃ .
വിനായകാധിദൈവം ച പ്രവദന്തി മനീഷിണഃ .. 7..
സപ്തവക്ത്രം തു രുദ്രാക്ഷം സപ്തമാധിദൈവതം .
തദ്ധാരണാന്മഹാശ്രീഃ സ്യാന്മഹദാരോഗ്യമുത്തമം .. 8..
മഹതീ ജ്ഞാനസമ്പത്തിഃ ശുചിർധാരണതഃ സദാ .
അഷ്ടവക്ത്രം തു രുദ്രാക്ഷമഷ്ടമാത്രാധിദൈവതം .. 9..
വസ്വഷ്ടകപ്രിയം ചൈവ ഗംഗാപ്രീതികരം തഥാ .
തദ്ധാരണാദിമേ പ്രീതാ ഭവേയുഃ സത്യവാദിനഃ .. 10..
നവവക്ത്രം തു രുദ്രാക്ഷം നവശക്ത്യധിദൈവതം .
തസ്യ ധാരണമാത്രേണ പ്രീയന്തേ നവശക്തയഃ .. 11..
ദശവക്ത്രം തു രുദ്രാക്ഷം യമദൈവത്യമീരിതം .
ദർശനാച്ഛാന്തിജനകം ധാരണാന്നാത്ര സംശയഃ .. 12..
ഏകാദശമുഖം ത്വക്ഷം രുദ്രൈകാദശദൈവതം .
തദിദം ദൈവതം പ്രാഹുഃ സദാ സൗഭാഗ്യവർധനം .. 13..
രുദ്രാക്ഷം ദ്വാദശമുഖം മഹാവിഷ്ണുസ്വരൂപകം .
ദ്വാദശാദിത്യരൂപം ച ബിഭർത്യേവ ഹി തത്പരം .. 14..
ത്രയോദശമുഖം ത്വക്ഷം കാമദം സിദ്ധിദം ശുഭം .
തസ്യ ധാരണമാത്രേണ കാമദേവഃ പ്രസീദതി .. 15..
ചതുർദശമുഖം ചാക്ഷം രുദ്രനേത്രസമുദ്ഭവം .
സർവവ്യാധിഹരം ചൈവ സർവദാരോഗ്യമാപ്നുയാത് .. 16..
മദ്യം മാംസം ച ലശുനം പലാണ്ഡും ശിഗ്രുമേവ ച .
ശ്ലേഷ്മാതകം വിഡ്വരാഹമഭക്ഷ്യം വർജയേന്നരഃ .. 17..
ഗ്രഹണേ വിഷുവേ ചൈവമയനേ സങ്ക്രമേഽപി ച .
ദർശേഷു പൂർണമാസേ ച പൂർണേഷു ദിവസേഷു ച .
രുദ്രാക്ഷധാരണാത്സദ്യഃ സർവപാപൈഃ പ്രമുച്യതേ .. 18..
രുദ്രാക്ഷമൂലം തദ്ബ്രഹ്മാ തന്നാലം വിഷ്ണുരേവ ച .
തന്മുഖം രുദ്ര ഇത്യാഹുസ്തദ്ബിന്ദുഃ സർവദേവതാഃ .. 19.. ഇതി ..
അഥ കാലാഗ്നിരുദ്രം ഭഗവന്തം സനത്കുമാരഃ പപ്രച്ഛാധീഹി
ഭഗവന്രുദ്രാക്ഷധാരണവിധിം . തസ്മിൻസമയേ നിദാഘ-
ജഡഭരതദത്താത്രേയകാത്യായനഭരദ്വാജകപിലവസിഷ്ഠ-
പിപ്പലാദാദയശ്ച കാലാഗ്നിരുദ്രം പരിസമേത്യോചുഃ . അഥ
കാലാഗ്നിരുദ്രഃ കിമർഥം ഭവതാമാഗമനമിതി ഹോവാച .
രുദ്രാക്ഷധാരണവിധിം വൈ സർവേ ശ്രോതുമിച്ഛാമഹ ഇതി . അഥ
കാലാഗ്നിരുദ്രഃ പ്രോവാച . രുദ്രസ്യ നയനാദുത്പന്നാ രുദ്രാക്ഷാ
ഇതി ലോകേ ഖ്യായന്തേ . അഥ സദാശിവഃ സംഹാരകാലേ സംഹാരം
കൃത്വാ സംഹാരാക്ഷം മുകുലീകരോതി . തന്നയനാജ്ജാതാ രുദ്രാക്ഷാ
ഇതി ഹോവാച . തസ്മാദ്രുദ്രാക്ഷത്വമിതി കാലാഗ്നിരുദ്രഃ പ്രോവാച .
തദ്രുദ്രാക്ഷേ വാഗ്വിഷയേ കൃതേ ദശഗോപ്രദാനേന യത്ഫലമവാപ്നോതി
തത്ഫലമശ്നുതേ . സ ഏഷ ഭസ്മജ്യോതീ രുദ്രാക്ഷ ഇതി . തദ്രുദ്രാക്ഷം
കരേണ സ്പൃഷ്ട്വാ ധാരണമാത്രേണ ദ്വിസഹസ്രഗോപ്രദാനഫലം
ഭവതി . തദ്രുദ്രാക്ഷേ കർണയോർധാര്യമാണേ ഏകാദശസഹസ്രഗോപ്രദാനഫലം
ഭവതി . ഏകാദശരുദ്രത്വം ച ഗച്ഛതി . തദ്രുദ്രാക്ഷേ ശിരസി
ധാര്യമാണേ കോടിഗോപ്രദാനഫലം ഭവതി . ഏതേഷാം സ്ഥാനാനാം
കർണയോഃ ഫലം വക്തും ന ശക്യമിതി ഹോവാച . യ ഇമാം രുദ്രാക്ഷജാബാലോപനിഷദം
നിത്യമധീതേ ബാലോ വാ യുവാ വാ വേദ സ മഹാൻഭവതി . സ ഗുരുഃ സർവേഷാം
മന്ത്രാണാമുപദേഷ്ടാ ഭവതി ഏതൈരേവ ഹോമം കുര്യാത് . ഏതൈരേവാർചനം .
തഥാ രക്ഷോഘ്നം മൃത്യുതാരകം ഗുരുണാ ലബ്ധം കണ്ഠേ ബാഹൗ
ശിഖായാം വാ ബധ്നീത . സപ്തദ്വീപവതീ ഭൂമിർദക്ഷിണാർഥം നാവകൽപതേ .
തസ്മാച്ഛ്രദ്ധയാ യാം കാഞ്ചിദ്ഗാം ദദ്യാത്സാ ദക്ഷിണാ ഭവതി .
യ ഇമാമുപനിഷദം ബ്രാഹ്മണഃ സായമധീയാനോ ദിവസകൃതം പാപം
നാശയതി . മധ്യാഹ്നേഽധീയാനഃ ഷഡ്ജന്മകൃതം പാപം നാശയതി .
സായം പ്രാതഃ പ്രയുഞ്ജാനോഽനേകജന്മകൃതം പാപം നാശയതി .
ഷട്സഹസ്രലക്ഷഗായത്രീജപഫലമവാപ്നോതി . ബ്രഹ്മഹത്യാസുരാപാന-
സ്വർണസ്തേയഗുരുദാരഗമനതത്സംയോഗപാതകേഭ്യഃ പൂതോ ഭവതി .
സർവതീർഥഫലമശ്നുതേ . പതിതസംഭാഷണാത്പൂതോ ഭവതി .
പങ്ക്തിശതസഹസ്രപാവനോ ഭവതി . ശിവസായുജ്യമവാപ്നോതി . ന ച
പുനരാവർതതേ ന ച പുനരാവർതത ഇത്യോംസത്യമിത്യുപനിഷത് ..
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം മാഹം
ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി രുദ്രാക്ഷജാബാലോപനിഷത്സമാപ്താ ..
രുദ്രാക്ഷജാബാലോപനിഷത്ത്
(മൂലം)
രുദ്രാക്ഷോപനിഷദ്വേദ്യം മഹാരുദ്രതയോജ്ജ്വലം .
പ്രതിയോഗിവിനിർമുക്തശിവമാത്രപദം ഭജേ ..
ശാന്തിപാഠം.
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ മയി
സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
രുദ്രാക്ഷജാബാലോപനിഷത്ത്
(സ്വതന്ത്ര മലയാള പരിഭാഷ)
ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം.
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ മയി
സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഹരിഃ ഓം ..
പിന്നെ ഭൂസുണ്ഡനും ചോദിച്ചു കാലാഗ്നി-
രുദ്രനോടുല്പത്തി-രുദ്രാക്ഷമെപ്രകാ-
രത്തിലാണായതിന് ധാരണം, തന് ഫലം? 01
കാലാഗ്നിരുദ്രനും ചൊല്ലിനാൻ കണ്ണുകൾ
പൂട്ടിസ്സമാധിസ്ഥനായ് വസിച്ചൂ വധി-
ച്ചീടുവാന്‍ ത്രിപുരരായീടുന്നൊരസുരരെ:
ആയിട്ടും വേളയെൻ നേത്രത്തിൽനിന്നുജല-
ബിന്ദുക്കളിറ്റിറ്റു ഭൂമിയില്വീണതില്-
നിന്നുതാനുണ്ടായിവന്നു രുദ്രാക്ഷവും.
ചൊല്ലുന്നു സര്വ്വലോകാനുഗ്രഹത്തിനായ്,
പത്തുഗോദാനത്തിനൊത്തപുണ്യം ഫലം-
രുദ്രാക്ഷമെന്നുച്ചരിക്കുന്ന മാത്രതാന്.
രുദ്രാക്ഷ ദര്‍ശ്ശന-സ്പര്ശ്ശനംകൊണ്ടുഫല-
മാകുന്നിരട്ടി മുൻചൊന്നതിൻ കൂതുതൽ. 02
ഉണ്ടുശ്ലോകങ്ങളുണ്ടെവിടെയുണ്ടെന്തുപേ-
രെത്രതാന് ജാതികളെപ്രകരത്തിലീ-
ധാരണം, ധാരണാമന്ത്രങ്ങളെന്നതും. 03
ആയിരം ദിവ്യസംവത്സരം ശേഷമെന്‍
കൺതുറന്നപ്പൊഴെൻ കണ്ണുനീർത്തുള്ളികൾ
രുദ്രാക്ഷമാം മഹാവൃക്ഷമായ് ഭക്തര്‍ക്ക-
നുഗ്രഹത്തിന്നുള്ള സ്ഥാപരമായതും. 4,5
രുദ്രാക്ഷധാരണം തന്‍ഫലം ദിനരാത്ര-
പാപകർമ്മൾങ്ങതൻ പൂര്‍ണ്ണ വിനാശനം.
രുദ്രാക്ഷദര്ശ്ശനം പുണ്യമോ മോക്ഷവും,
കോടിപുണ്യംഫലം ധാരണത്തിന്റെയും.
കോടാനുകോടിപുണ്യംഫലം രുദ്രാക്ഷ-
ധാരണത്തോടൊത്തതാകും ജപത്തിനും.6,7
രുദ്രാക്ഷമെണ്ണി ജപിക്കുകിൽ ലഭ്യമാ-
യീടുന്നുപുണ്യം ധരിപ്പതിന്നൊപ്പവും.
നെല്ലിക്കതൻ മുഴുപ്പൊത്തതാണുത്തമം,
ലന്തക്കായ്തൻ വലുപ്പംതന്നെ മദ്ധ്യമം;
കടലക്കതൻ മുഴുപ്പൊത്തതാണധമവും:
ഇപ്രകാരം ജാതി-വര്‍ഗ്ഗ ഭേദാദികൾ. 8,9
ഉണ്ടായി രുദ്രന്റെയാജ്ഞയാൽ ശുഭകരം
രുദ്രാക്ഷജാതികൾ നാലുവെവ്വേറെയായ്;
വെള്ളതാന് ബ്രാഹ്മണൻ, ക്ഷത്രിയൻ രക്ത-
വര്‍ണ്ണം, മഞ്ഞ വൈശ്യനും, ശൂദ്രന് കറുത്തതും. 10,11
ശ്വേതവര്ണ്ണംമണി ധാരണം ബ്രാഹ്മണൻ,
രാജന്റെധാരണം രക്തവര്ണ്ണംമണി;
പീതവര്‍ണ്ണം ധരിക്കുന്നതും വൈശ്യനും;
കൃഷ്ണവര്ണ്ണംതന്നെ ശൂദ്രന്റെ ധാരണം.
ഉരുണ്ടുസ്നിഗ്ധം, ബലമുള്ളതും നല്ലപോല്‍
മുള്ളുനിറഞ്ഞതുമെത്രയും ശുഭമതും.
കീടം കടിച്ചതും, ഛിന്നഭിന്നം, വൃണ-
മാര്‍ന്നതും മുള്ളുകളില്ലാത്തതും, സമ-
മല്ലാത്തതും മണി വര്‍ജ്ജിക്കണം, സ്വയം-
ദ്വാരങ്ങളുള്ളതാണെത്രയുമുത്തമം. 12-14
പുരുഷപ്രയത്നേന ദ്വാരങ്ങളുണ്ടാക്കിടും-
മണി മദ്ധ്യമം; സ്നിഗ്ധം, സമം, ദൃഡം-
സ്തൂലമാം രുദ്രാക്ഷമണികളെ പട്ടിന്റെ-
നൂലതില്‍ കോര്ത്തിട്ടമാല ധരിക്കുക. 15
ആകണം മാലതന്‍ മണികളൊപ്പംമുഴു-
പ്പാകണം സൗമ്യസൗന്ദര്യമൊത്താകണം.
ചാണയില്‍ വച്ചുരച്ചാൽ സ്വര്ണ്ണരേഖപോ-
ലുള്ളതാണുത്തമം, ശിവനതും പധ്യവും.
കുടുമയില്‍ രുദ്രാക്ഷമൊന്നുതാൻ ധാരണം,
മുപ്പതെണ്ണംകോര്ത്ത മാലതാൻ തലയിലും.
മുപ്പത്തിയാറുമണിമാല കഴുത്തിലും,
കൈകളില്‍ പതിനാറുവീതവും, പന്ത്രണ്ടു-
മണിബന്ധമായതിൽ, തോളത്തില്‍ പതിനഞ്ച്;
നൂറ്റെട്ടുമണിമാല പൂണുനൂല്‍ പോലെയും,
കണ്ഠത്തിലേഴഞ്ചുരണ്ടുമൂന്നേതുമാം.
കടുക്കനായിട്ടുമാം, കുണ്ഡലംപോലെയും,
പിന്നെരുദ്രാക്ഷം കിരീടമായിട്ടുമാം. 16-20
നൂലതില്‍ കോര്‍ത്തതാം മാല ധരിക്കണം,
തോള്വളയായരഞ്ഞാണമായിട്ടുമാം.
നിദ്രയിലും നിദ്രവിട്ടിരിക്കുമ്പോഴു-
മെപ്പൊഴുമായിടാം ധാരണം, ധാരണം-
മുന്നൂറുമണിതന്നെയധമവും, മദ്ധ്യമ-
മഞ്ഞൂറു-മായിരംധാരണമുത്തമം. 21,22
ധാരണമീശാനമന്ത്രേണ ശിരസ്സിലും-
തത് പുരുഷമന്ത്രേണ കണ്ഠത്തിൽ;
അഘോരമന്ത്രേണ കഴുത്തിലും കൈയ്യി-
ലഘോരബീജം മന്ത്രമുച്ചരിച്ചാകണം.
രുദ്രാക്ഷമദ്ധ്യത്തിലുള്ള ദ്വാരങ്ങളിൽ
‘അ’മുതലി‘ക്ഷ’വരേക്കുള്ളയക്ഷരം
പഞ്ചാക്ഷരിമന്ത്രമൊത്തഭിമന്ത്രിച്ച്-
പ്രാണപ്രതിഷ്ഠാദി ചെയ്തിട്ടു മൂല-
മന്ത്രത്തൊടൊത്തിഴകളേഴഞ്ചുമൂന്നാകും
ക്രമത്തിലായിട്ടു ഹാരത്തിന്റെ ധാരണം.23-25
ചോദിച്ചു പിന്നെയും കാലാഗ്നിരുദ്രനോ-
ടായിട്ടു ഭൂസുണ്ഡനെപ്രകാരത്തിലീ
രുദ്രാക്ഷ ഭേദം, സ്വരൂപം, ഫലങ്ങളും,
ദുരിതവിനാശനം, ഇഷ്ടഫലസിദ്ധികൾ?26
മുഖമൊന്നുതന്നെ പരതത്വസ്വരൂപകം-
ഇന്ദ്രിയംവിട്ടു പരതത്വത്തിലെത്തിടും.27
ഇരുമുഖം രുദ്രാക്ഷമാകുന്നു മുനിഃശ്രേഷ്ഠ-
മര്ദ്ധനാരീശ്വരം തൻസ്വരൂപം, തന്റെ-
ധാരണത്താലർദ്ധനാരീശ്വരൻതാൻ-
പ്രസാദിച്ചിടുന്നുണ്ടസംശയം കേൾ.28
അഗ്നിത്രയംതാൻ സ്വരൂപം മുഖംമൂന്നു-
രുദ്രാക്ഷമഗ്നിദേവൻതൻ പ്രസാദവും.29
നാൽമുഖംതൻസ്വരൂപം നാലുമന്ത്രവും,
ധാരണത്താല്‍ പ്രസാദം നാൽമുഖന്റെയും.30
മുഖമഞ്ചുതൻസ്വരൂപം ശിവൻ അയ്മുഖൻ;
ധാരണത്താൽ പുരുഷഹത്യയും നീങ്ങിടും.31
അറുമുഖംതൻസ്വരൂപം കാര്‍ത്തികേയനും,
ധാരണാലാരോഗ്യമൈശ്വര്യവും ഫലം.
ചൊല്ലും ഗണേശസ്വരൂപമെന്നും ചിലർ,
ബുദ്ധി, വിജ്ഞാനസമ്പത്തതെന്നും ചിലർ.32,33
സപ്തംമുഖംസ്വരൂപം ലോകമേഴുമാ-
മാതാക്കളാരോഗ്യമൈശ്വര്യമാകും ഫലം.34
മുഖമെട്ടുദൈവതം അഷ്ടമാതാക്കളും,
പ്രീതരാമെട്ടുവസുക്കളും, ഗംഗയും.35,36
നവമുഖംരുദ്രാക്ഷദൈവതം നവശക്തി;
ധാരണത്താൽ പ്രീതരായിടുന്നായവർ.37
ദശമുഖംരുദ്രാക്ഷദേവനാകുന്നെമൻ;
ധാരണാൽ നേടുന്നസശയം ശാന്തിയും.38
പതിനൊന്നുമുഖമുള്ളരുദ്രാക്ഷദൈവതം-
പതിനൊന്നുരുദ്രരാകും ഫലം ഭാഗ്യവും.39
പന്ത്രണ്ടുമുഖമതാകുംസ്വരൂപം മഹാ-
വിഷ്ണുവാദിത്യരാകുന്നു പന്ത്രണ്ടതും.40
പതിമൂന്നുമുഖമുള്ള രുദ്രാക്ഷദൈവതം-
കാമദേവൻ, ധാരണാൽ പ്രസാദിപ്പവൻ.41
രുദ്രനേത്രത്തിൽനിന്നുത്ഭവം പതിനാലു-
മുഖരുദ്രധാരണം ആരോഗ്യദായകം.42
വര്‍ജ്ജിക്കണം മത്സ്യമാംസദിയുള്ളികൾ,
ശ്ലേഷ്മാതകം, വിഡ്വരാഹം മുരിങ്ങയും.43
ഗ്രഹണത്തിലും, വിഷുവയനത്തിലും, രണ്ടു-
വാവിനും, പൂര്ണ്ണദിനങ്ങളാമാദിയിൽ
ധാരണം രുദ്രാക്ഷഹാരം ഫലം സര്‍വ്വ-
പാപവിനാശനം, മോക്ഷപ്രദായകം.44
ബ്രഹ്മാവുരുദ്രാക്ഷമൂലവും നാളമോ-
വിഷ്ണു, രുദ്രൻമുഖം, ബിന്ദുക്കൾ ദേവത.45
ചോദിച്ചുപിന്നെയും കാലാഗ്നിരുദ്രനോടായ്കുമാരൻ സനൽ;
എപ്രകാരത്തിലീ രുദ്രാക്ഷധാരണം?
അപ്പൊഴേക്കുംവന്നുചുറ്റുംനിരന്നിരു-
ന്നൂ നിദാഘൻ, ജഡഭരത, ദത്താത്രേയ,
കാര്‍ത്ത്യായനൻ, ഭരദ്വാജൻ, വസിഷ്ഠനും;
കപിലനും, പിപ്പലാദൻ മുനിവൃന്ദങ്ങൾ-
ചൊല്ലിനാല്‍ കാലാഗ്നിരുദ്രനോടായിട്ടു-
രുദ്രാക്ഷധാരണം, തന്വിധി ചൊല്ലുക?46
ചൊല്ലിനാൻ കാലാഗ്നിരുദ്രനും രുദ്രന്റെ-
നേത്രത്തിൽനിന്നുത്ഭവിക്കയാൽ നാമവും
രുദ്രാക്ഷമെന്നതായ് ഖ്യാതി ലോകങ്ങളിൽ.
സംഹാരകാലത്തു സര്‍വ്വതും സംഹരി-
ച്ചിട്ടുതൻ സംഹാരനേത്രവും ബന്ധിച്ച-
തായതില്നിന്നതുണ്ടായി രുദ്രാക്ഷവും.47
രുദ്രാക്ഷനാമത്തെ വാക്കിനാൽ ചൊല്ലുകിൽ
പത്തുഗോദാനത്തിനൊത്തതാകും ഫലം.
രണ്ടായിരംപശുദാനം ഫലം തന്റെ
കൈകൊണ്ടെടുത്തുരുദ്രാക്ഷം ധരിക്കുകിൽ.
കർണ്ണങ്ങളിൽ ധരിച്ചീടുകിലേകാദ-
ശംസഹസ്രം പശുദാനമൊക്കും ഫലം;
കൈവരിക്കുന്നു പതിനൊന്നു രുദ്രത്വവും-
ശിരസ്സിലെ രുദ്രാക്ഷധാരണം തൻഫലം
കോടിഗോദാനത്തിനൊത്തിരിക്കുന്നു ചൊ-
ല്ലാവതല്ലായതിൻ സ്ഥാന-കര്‍ണ്ണം ഫലം.48
രുദ്രാക്ഷജാബാലമുപനിഷത്തിതുനിത്യ-
മാലപിക്കുന്നതാമാബാലവൃദ്ധരും
ആയ്ഭവിക്കും മഹാത്മാക്കളാകുന്നവർ-
വേദമന്ത്രോപദേശത്തിന്നുതക്കവർ.
ഗുരുവിൽനിന്നും സ്വീകരിച്ച രുദ്രാക്ഷം
കഴുത്തിലും, കൈകൾ, കുടുമ-കേശാദിയി-
ലാകെ ധരിക്കുകിൽ ലഭ്യമാകും ഫലം-
ദ്യൂപേഴുഭൂമിമൊത്തത്തിലെ ദക്ഷിണ.
ശ്രദ്ധയോടുപനിഷത്തദ്ധ്യയനം ഫലം
ദിനമൊന്നിലുള്ളപാപത്തിന്റെ നാശനം.
മദ്ധ്യാഹ്നമദ്ധ്യയനം ഫലം നാശമാ-
മാറുജന്മത്തിലെ മൊത്തമാം പാപവും.
പ്രഭാതം-പ്രദോഷപാരായണം തൻഫലം
നാശമാകുന്നനേകം ജന്മപാപവും,
ലഭ്യമാകുംലക്ഷമാറായിരംമന്ത്ര-
ഗായത്രിയാലാപനം ഫലം, ബ്രഹ്മഹ-
ത്യാദി പാപത്തിന്റെ നാശനം, പിന്നെ-
സർവ്വത്രതീർത്ഥത്തിലെ സ്നാനപുണ്യം ഫലം;
അറ്റിടും പതിതസംഭാഷം പാപവും,
ലഭ്യമാകും ശിവസയൂജ്യവും ഫലം;
ഇല്ലതും ജനന-മരണാദി ക്ലേശങ്ങളും:
ഇപ്രകാരംസമാപ്തംതാനുപനിഷദ്.49
ശാന്തിപാഠം.
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച .. സർവാണി സർവം ബ്രഹ്മോപനിഷദം
മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോദനിരാകരണമ-
സ്ത്വനിരാകരണം മേസ്തു തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ മയി
സന്തു തേ മയി സന്തു .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..