കൃഷ്ണയജുര്‍വേദീയ യോഗ ഉപനിഷത്താണ് ഇത്. ഈ
ഉപനിഷത്തില്‍ 'ഓം'കാര ശബ്ദ വിശകലനം, ഹംസവിദ്യ, നന്മ-തിന്മകള് പഞ്ചപ്രാണന്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ബ്രഹ്മവിദ്യോപനിഷത്ത് (മൂലം)
സ്വാവിദ്യാതത്കാര്യജാതം യദ്വിദ്യാപഹ്നവം ഗതം .
തദ്ധംസവിദ്യാനിഷ്പന്നം രാമചന്ദ്രപദം ഭജേ ..
ശാന്തിപാഠം
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
അഥ ബ്രഹ്മവിദ്യോപനിഷദുച്യതേ ..
പ്രസാദാദ്ബ്രഹ്മണസ്തസ്യ വിഷ്ണോരദ്ഭുതകർമണഃ .
രഹസ്യം ബ്രഹ്മവിദ്യായാ ധ്രുവാഗ്നിം സമ്പ്രചക്ഷതേ .. 1..
ഓംിത്യേകാക്ഷരം ബ്രഹ്മ യദുക്തം ബ്രഹ്മവാദിഭിഃ .
ശരീരം തസ്യ വക്ഷ്യാമി സ്ഥാനം കാലത്രയം തഥാ .. 2..
തത്ര ദേവാസ്ത്രയഃ പ്രോക്താ ലോകാ വേദാസ്ത്രയോഽഗ്നയഃ .
തിസ്രോ മാത്രാർധമാത്രാ ച ത്ര്യക്ഷരസ്യ ശിവസ്യ തു .. 3..
ഋഗ്വേദോ ഗാർഹപത്യം ച പൃഥിവീ ബ്രഹ്മ ഏവ ച .
ആകാരസ്യ ശരീരം തു വ്യാഖ്യാതം ബ്രഹ്മവാദിഭിഃ .. 4..
യജുർവേദോഽന്തരിക്ഷം ച ദക്ഷിണാഗ്നിസ്തഥൈവ ച .
വിഷ്ണുശ്ച ഭഗവാന്ദേവ ഉകാരഃ പരികീർതിതഃ .. 5..
സാമവേദസ്തഥാ ദ്യൗശ്ചാഹവനീയസ്തഥൈവ ച .
ഈശ്വരഃ പരമോ ദേവോ മകാരഃ പരികീർതിതഃ .. 6..
സൂര്യമണ്ഡലമധ്യേഽഥ ഹ്യകാരഃ ശംഖമധ്യഗഃ .
ഉകാരശ്ചന്ദ്രസങ്കാശസ്തസ്യ മധ്യേ വ്യവസ്ഥിതഃ .. 7..
മകാരസ്ത്വഗ്നിസങ്കാശോ വിധൂമോ വിദ്യുതോപമഃ .
തിസ്രോ മാത്രാസ്തഥാ ജ്ഞേയാ സോമസൂര്യാഗ്നിരൂപിണഃ .. 8..
ശിഖാ തു ദീപസങ്കാശാ തസ്മിന്നുപരി വർതതേ .
അർധമാത്ര തഥാ ജ്ഞേയാ പ്രണവസ്യോപരി സ്ഥിതാ .. 9..
പദ്മസൂത്രനിഭാ സൂക്ഷ്മാ ശിഖാ സാ ദൃശ്യതേ പരാ .
സാ നാഡീ സൂര്യസങ്കാശാ സൂര്യം ഭിത്ത്വാ തഥാപരാ .. 10..
ദ്വിസപ്തതിസഹസ്രാണി നാഡീം ഭിത്ത്വാ ച മൂർധനി .
വരദഃ സർവഭൂതാനാം സർവം വ്യാപ്യാവതിഷ്ഠതി .. 11..
കാംസ്യഘണ്ടാനിനാദസ്തു യഥാ ലീയതി ശാന്തയേ .
ഓങ്കാരസ്തു തഥാ യോജ്യഃ ശാന്തയേ സർവമിച്ഛതാ .. 12..
യസ്മിന്വിലീയതേ ശബ്ദസ്തത്പരം ബ്രഹ്മ ഗീയതേ .
ധിയം ഹി ലീയതേ ബ്രഹ്മ സോഽമൃതത്വായ കൽപതേ .. 13..
വായുഃ പ്രാണസ്തഥാകാശസ്ത്രിവിധോ ജീവസഞ്ജ്ഞകഃ .
സ ജീവഃ പ്രാണ ഇത്യുക്തോ വാലാഗ്രശതകൽപിതഃ .. 14..
നാഭിസ്ഥാനേ സ്ഥിതം വിശ്വം ശുദ്ധതത്ത്വം സുനിർമലം .
ആദിത്യമിവ ദീപ്യന്തം രശ്മിഭിശ്ചാഖിലം ശിവം .. 15..
സകാരം ച ഹകാരം ച ജീവോ ജപതി സർവദാ .
നാഭിരന്ധ്രാദ്വിനിഷ്ക്രാന്തം വിഷയവ്യാപ്തിവർജിതം .. 16..
തേനേദം നിഷ്കലം വിദ്യാത്ക്ഷീരാത്സർപിര്യഥാ തഥാ .
കാരണേനാത്മനാ യുക്തഃ പ്രാണായാമൈശ്ച പഞ്ചഭിഃ .. 17..
ചതുഷ്കലാ സമായുക്തോ ഭ്രാമ്യതേ ച ഹൃദിസ്ഥിതഃ .
ഗോലകസ്തു യദാ ദേഹേ ക്ഷീരദണ്ഡേന വാ ഹതഃ .. 18..
ഏതസ്മിന്വസതേ ശീഘ്രമവിശ്രാന്തം മഹാഖഗഃ .
യാവന്നിശ്വസിതോ ജീവസ്താവന്നിഷ്കലതാം ഗതഃ .. 19..
നഭസ്ഥം നിഷ്കലം ധ്യാത്വാ മുച്യതേ ഭവബന്ധനാത്
അനാഹതധ്വനിയുതം ഹംസം യോ വേദ ഹൃദ്ഗതം .. 20..
സ്വപ്രകാശചിദാനന്ദം സ ഹംസ ഇതി ഗീയതേ .
രേചകം പൂരകം മുക്ത്വാ കുംഭകേന സ്ഥിതഃ സുധീഃ .. 21..
നാഭികന്ദേ സമൗ കൃത്വാ പ്രാണാപാനൗ സമാഹിതഃ .
മസ്തകസ്ഥാമൃതാസ്വാദം പീത്വാ ധ്യാനേന സാദരം .. 22..
ദീപാകാരം മഹാദേവം ജ്വലന്തം നാഭിമധ്യമേ .
അഭിഷിച്യാമൃതേനൈവ ഹംസ ഹംസേതി യോ ജപേത് .. 23..
ജരാമരണരോഗാദി ന തസ്യ ഭുവി വിദ്യതേ .
ഏവം ദിനേ ദിനേ കുര്യാദണിമാദിവിഭൂതയേ .. 24..
ഈശ്വരത്വമവാപ്നോതി സദാഭ്യാസരതഃ പുമാൻ .
ബഹവോ നൈകമാർഗേണ പ്രാപ്താ നിത്യത്വമാഗതാഃ .. 25..
ഹംസവിദ്യാമൃതേ ലോകേ നാസ്തി നിത്യത്വസാധനം .
യോ ദദാതി മഹാവിദ്യാം ഹംസാഖ്യാം പാരമേശ്വരീം .. 26..
തസ്യ ദാസ്യം സദാ കുര്യാത്പ്രജ്ഞയാ പരയാ സഹ .
ശുഭം വാഽശുഭമന്യദ്വാ യദുക്തം ഗുരുണാ ഭുവി .. 27..
തത്കുര്യാദവിചാരേണ ശിഷ്യഃ സന്തോഷസംയുതഃ .
ഹംസവിദ്യാമിമാം ലബ്ധ്വാ ഗുരുശുശ്രൂഷയാ നരഃ .. 28..
ആത്മാനമാത്മനാ സാക്ഷാദ്ബ്രഹ്മ ബുദ്ധ്വാ സുനിശ്ചലം .
ദേഹജാത്യാദിസംബന്ധാന്വർണാശ്രമസമന്വിതാൻ .. 29..
വേദശാസ്ത്രാണി ചാന്യാനി പദപാംസുമിവ ത്യജേത് .
ഗുരുഭക്തിം സദാ കുര്യാച്ഛ്രേയസേ ഭൂയസേ നരഃ .. 30..
ഗുരുരേവ ഹരിഃ സാക്ഷാന്നാന്യ ഇത്യബ്രവീച്ഛൃതിഃ .. 31..
ശ്രുത്യാ യദുക്തം പരമാർഥമേവ
തത്സംശയോ നാത്ര തതഃ സമസ്തം .
ശ്രുത്യാ വിരോധേ ന ഭവേത്പ്രമാണം
ഭവേദനർഥായ വിനാ പ്രമാണം .. 32..
ദേഹസ്ഥഃ സകലോ ജ്ഞേയോ നിഷ്കലോ ദേഹവർജിതഃ .
ആപ്തോപദേശഗമ്യോഽസൗ സർവതഃ സമവസ്ഥിതഃ .. 33..
ഹംസഹംസേതി യോ ബ്രൂയാദ്ധംസോ ബ്രഹ്മാ ഹരിഃ ശിവഃ .
ഗുരുവക്ത്രാത്തു ലഭ്യേത പ്രത്യക്ഷം സർവതോമുഖം .. 34..
തിലേഷു ച യഥാ തൈലം പുഷ്പേ ഗന്ധ ഇവാശ്രിതഃ .
പുരുഷസ്യ ശരീരേഽസ്മിൻസ ബാഹ്യാഭ്യന്തരേ തഥാ .. 35..
ഉൽകാഹസ്തോ യഥാലോകേ ദ്രവ്യമാലോക്യ താം ത്യജേത് .
ജ്ഞാനേന ജ്ഞേയമാലോക്യ പശ്ചാജ്ജ്ഞാനം പരിത്യജേത് .. 36..
പുഷ്പവത്സകലം വിദ്യാദ്ഗന്ധസ്തസ്യ തു നിഷ്കലഃ .
വൃക്ഷസ്തു സകലം വിദ്യാച്ഛായാ തസ്യ തു നിഷ്കലാ .. 37..
നിഷ്കലഃ സകലോ ഭാവഃ സർവത്രൈവ വ്യവസ്ഥിതഃ .
ഉപായഃ സകലസ്തദ്വദുപേയശ്ചൈവ നിഷ്കലഃ .. 38..
സകലേ സകലോ ഭാവോ നിഷ്കലേ നിഷ്കലസ്തഥാ .
ഏകമാത്രോ ദ്വിമാത്രശ്ച ത്രിമാത്രശ്ചൈവ ഭേദതഃ .. 39..
അർധമാത്ര പരാ ജ്ഞേയാ തത ഊർധ്വം പരാത്പരം .
പഞ്ചധാ പഞ്ചദൈവത്യം സകലം പരിപഠ്യതേ .. 40..
ബ്രഹ്മണോ ഹൃദയസ്ഥാനം കണ്ഠേ വിഷ്ണുഃ സമാശ്രിതഃ .
താലുമധ്യേ സ്ഥിതോ രുദ്രോ ലലാടസ്ഥോ മഹേശ്വരഃ .. 41..
നാസാഗ്രേ അച്യുതം വിദ്യാത്തസ്യാന്തേ തു പരം പദം .
പരത്വാത്തു പരം നാസ്തീത്യേവം ശാസ്ത്രസ്യ നിർണയഃ .. 42..
ദേഹാതീതം തു തം വിദ്യാന്നാസാഗ്രേ ദ്വാദശാംഗുലം .
തദന്തം തം വിജാനീയാത്തത്രസ്ഥോ വ്യാപയേത്പ്രഭുഃ .. 43..
മനോഽപ്യന്യത്ര നിക്ഷിപ്തം ചക്ഷുരന്യത്ര പാതിതം .
തഥാപി യോഗിനാം യോഗോ ഹ്യവിച്ഛിന്നഃ പ്രവർതതേ .. 44..
ഏതത്തു പരമം ഗുഹ്യമേതത്തു പരമം ശുഭം .
നാതഃ പരതരം കിഞ്ചിന്നാതഃ പരതരം ശുഭം .. 45..
ശുദ്ധജ്ഞാനാമൃതം പ്രാപ്യ പരമാക്ഷരനിർണയം .
ഗുഹ്യാദ്ഗുഹ്യതമം ഗോപ്യം ഗ്രഹണീയം പ്രയത്നതഃ .. 46..
നാപുത്രായ പ്രദാതവ്യം നാശിഷ്യായ കദാചന .
ഗുരുദേവായ ഭക്തായ നിത്യം ഭക്തിപരായ ച .. 47..
പ്രദാതവ്യമിദം ശാസ്ത്രം നേതരേഭ്യഃ പ്രദാപയേത് .
ദാതാസ്യ നരകം യാതി സിദ്ധ്യതേ ന കദാചന .. 48..
ഗൃഹസ്ഥോ ബ്രഹ്മചാരീ ച വാനപ്രസ്ഥശ്ച ഭിക്ഷുകഃ .
യത്ര തത്ര സ്ഥിതോ ജ്ഞാനീ പരമാക്ഷരവിത്സദാ .. 49..
വിഷയീ വിഷയാസക്തോ യാതി ദേഹാന്തരേ ശുഭം .
ജ്ഞാനാദേവാസ്യ ശാസ്ത്രസ്യ സർവാവസ്ഥോഽപി മാനവഃ .. 50..
ബ്രഹ്മഹത്യാശ്വമേധാദ്യൈഃ പുണ്യപാപൈർന ലിപ്യതേ .
ചോദകോ ബോധകശ്ചൈവ മോക്ഷദശ്ച പരഃ സ്മൃതഃ .. 51..
ഇത്യേഷം ത്രിവിധോ ജ്ഞേയ ആചാര്യസ്തു മഹീതലേ .
ചോദകോ ദർശയേന്മാർഗം ബോധകഃ സ്ഥാനമാചരേത് .. 52..
മോക്ഷദസ്തു പരം തത്ത്വം യജ്ജ്ഞാത്വാ പരമശ്നുതേ .
പ്രത്യക്ഷയജനം ദേഹേ സങ്ക്ഷേപാച്ഛൃണു ഗൗതമ .. 53..
തേനേഷ്ട്വാ സ നരോ യാതി ശാശ്വതം പദമവ്യയം .
സ്വയമേവ തു സമ്പശ്യേദ്ദേഹേ ബിന്ദും ച നിഷ്കലം .. 54..
അയനേ ദ്വേ ച വിഷുവേ സദാ പശ്യതി മാർഗവിത് .
കൃത്വായാമം പുരാ വത്സ രേചപൂരകകുംഭകാൻ .. 55..
പൂർവം ചോഭയമുച്ചാര്യ അർചയേത്തു യഥാക്രമം .
നമസ്കാരേണ യോഗേന മുദ്രയാരഭ്യ ചാർചയേത് .. 56..
സൂര്യസ്യ ഗ്രഹണം വത്സ പ്രത്യക്ഷയജനം സ്മൃതം .
ജ്ഞാനാത്സായുജ്യമേവോക്തം തോയേ തോയം യഥാ തഥാ .. 57..
ഏതേ ഗുണാഃ പ്രവർതന്തേ യോഗാഭ്യാസകൃതശ്രമൈഃ .
തസ്മാദ്യോഗം സമാദായ സർവദുഃഖബഹിഷ്കൃതഃ .. 58..
യോഗധ്യാനം സദാ കൃത്വാ ജ്ഞാനം തന്മയതാം വ്രജേത് .
ജ്ഞാനാത്സ്വരൂപം പരമം ഹംസമന്ത്രം സമുച്ചരേത് .. 59..
പ്രാണിനാം ദേഹമധ്യേ തു സ്ഥിതോ ഹംസഃ സദാച്യുതഃ .
ഹംസ ഏവ പരം സത്യം ഹംസ ഏവ തു ശക്തികം .. 60..
ഹംസ ഏവ പരം വാക്യം ഹംസ ഏവ തു വാദികം .
ഹംസ ഏവ പരോ രുദ്രോ ഹംസ ഏവ പരാത്പരം .. 61..
സർവദേവസ്യ മധ്യസ്ഥോ ഹംസ ഏവ മഹേശ്വരഃ .
പൃഥിവ്യാദിശിവാന്തം തു അകാരാദ്യാശ്ച വർണകാഃ .. 62..
കൂടാന്താ ഹംസ ഏവ സ്യാന്മാതൃകേതി വ്യവസ്ഥിതാഃ .
മാതൃകാരഹിതം മന്ത്രമാദിശന്തേ ന കുത്രചിത് .. 63..
ഹംസജ്യോതിരനൂപമ്യം മധ്യേ ദേവം വ്യവസ്ഥിതം .
ദക്ഷിണാമുഖമാശ്രിത്യ ജ്ഞാനമുദ്രാം പ്രകൽപയേത് .. 64..
സദാ സമാധിം കുർവീത ഹംസമന്ത്രമനുസ്മരൻ .
നിർമലസ്ഫടികാകാരം ദിവ്യരൂപമനുത്തമം .. 65..
മധ്യദേശേ പരം ഹംസം ജ്ഞാനമുദ്രാത്മരൂപകം .
പ്രാണോഽപാനഃ സമാനശ്ചോദാനവ്യാനൗ ച വായവഃ .. 66..
പഞ്ചകർമേന്ദ്രിയൈരുക്താഃ ക്രിയാശക്തിബലോദ്യതാഃ .
നാഗഃ കൂർമശ്ച കൃകരോ ദേവദത്തോ ധനഞ്ജയഃ .. 67..
പഞ്ചജ്ഞാനേന്ദ്രിയൈര്യുക്താ ജ്ഞാനശക്തിബലോദ്യതാഃ .
പാവകഃ ശക്തിമധ്യേ തു നാഭിചക്രേ രവിഃ സ്ഥിതഃ .. 68..
ബന്ധമുദ്രാ കൃതാ യേന നാസാഗ്രേ തു സ്വലോചനേ .
അകാരേവഹ്നിരിത്യാഹുരുകാരേ ഹൃദി സംസ്ഥിതഃ .. 69..
മകാരേ ച ഭ്രുവോർമധ്യേ പ്രാണശക്ത്യാ പ്രബോധയേത് .
ബ്രഹ്മഗ്രന്ഥിരകാരേ ച വിഷ്ണുഗ്രന്ഥിർഹൃദി സ്ഥിതഃ .. 70..
രുദ്രഗ്രന്ഥിർഭ്രുവോർമധ്യേ ഭിദ്യതേഽക്ഷരവായുനാ .
അകാരേ സംസ്ഥിതോ ബ്രഹ്മാ ഉകാരേ വിഷ്ണുരാസ്ഥിതഃ .. 71..
മകാരേ സംസ്ഥിതോ രുദ്രസ്തതോഽസ്യാന്തഃ പരാത്പരഃ .
കണ്ഠം സങ്കുച്യ നാഡ്യാദൗ സ്തംഭിതേ യേന ശക്തിതഃ .. 72..
രസനാ പീഡ്യമാനേയം ഷോഡശീ വോർധ്വഗാമിനി .
ത്രികൂടം ത്രിവിധാ ചൈവ ഗോലാഖം നിഖരം തഥാ .. 73..
ത്രിശംഖവജ്രമോങ്കാരമൂർധ്വനാലം ഭ്രുവോർമുഖം .
കുണ്ഡലീം ചാലയൻപ്രാണാൻഭേദയൻശശിമണ്ഡലം .. 74..
സാധയന്വജ്രകുംഭാനി നവദ്വാരാണി ബന്ധയേത് .
സുമനഃപവനാരൂഢഃ സരാഗോ നിർഗുണസ്തഥാ .. 75..
ബ്രഹ്മസ്ഥാനേ തു നാദഃ സ്യാച്ഛാകിന്യാമൃതവർഷിണീ .
ഷട്ചക്രമണ്ഡലോദ്ധാരം ജ്ഞാനദീപം പ്രകാശയേത് .. 76..
സർവഭൂതസ്ഥിതം ദേവം സർവേശം നിത്യമർചയേത് .
ആത്മരൂപം തമാലോക്യ ജ്ഞാനരൂപം നിരാമയം .. 77..
ദൃശ്യന്തം ദിവ്യരൂപേണ സർവവ്യാപീ നിരഞ്ജനഃ .
ഹംസ ഹംസ വദേദ്വാക്യം പ്രാണിനാം ദേഹമാശ്രിതഃ .
സപ്രാണാപാനയോർഗ്രന്ഥിരജപേത്യഭിധീയതേ .. 78..
സഹസ്രമേകം ദ്വയുതം ഷട്ശതം ചൈവ സർവദാ .
ഉച്ചരൻപഠിതോ ഹംസഃ സോഽഹമിത്യഭിധീയതേ .. 79..
പൂർവഭാഗേ ഹ്യധോലിംഗം ശിഖിന്യാം ചൈവ പശ്ചിമം .
ജ്യോതിർലിംഗം ഭ്രുവോർമധ്യേ നിത്യം ധ്യായേത്സദാ യതിഃ .. 80..
അച്യുതോഽഹമചിന്ത്യോഽഹമതർക്യോഽഹമജോഽസ്മ്യഹം .
അപ്രാണോഽഹമകായോഽഹമനംഗോഽസ്മ്യഭയോഽസ്മ്യഹം .. 81..
അശബ്ദോഽഹമരൂപോഽഹമസ്പർശോഽസ്മ്യഹമദ്വയഃ .
അരസോഽഹമഗന്ധോഽഹമനാദിരമൃതോഽസ്മ്യഹം .. 82..
അക്ഷയോഽഹമലിംഗോഽഹമജരോഽസ്മ്യകലോഽസ്മ്യഹം .
അപ്രാണോഽഹമമൂകോഽഹമചിന്ത്യോഽസ്മ്യകൃതോഽസ്മ്യഹം .. 83..
അന്തര്യാമ്യഹമഗ്രാഹ്യോഽനിർദേശ്യോഽഹമലക്ഷണഃ .
അഗോത്രോഽഹമഗാത്രോഽഹമചക്ഷുഷ്കോഽസ്മ്യവാഗഹം .. 84..
അദൃശ്യോഽഹമവർണോഽഹമഖണ്ഡോഽസ്മ്യഹമദ്ഭുതഃ .
അശ്രുതോഽഹമദൃഷ്ടോഽഹമന്വേഷ്ടവ്യോഽമരോഽസ്മ്യഹം .. 85..
അവായുരപ്യനാകാശോഽതേജസ്കോഽവ്യഭിചാര്യഹം .
അമതോഽഹമജാതോഽഹമതിസൂക്ഷ്മോഽവികാര്യഹം .. 86..
അരജസ്കോഽതമസ്കോഽഹമസത്ത്വോസ്മ്യഗുണോഽസ്മ്യഹം .
അമായോഽനുഭവാത്മാഹമനന്യോഽവിഷയോഽസ്മ്യഹം .. 87..
അദ്വൈതോഽഹമപൂർണോഽഹമബാഹ്യോഽഹമനന്തരഃ .
അശ്രോതോഽഹമദീർഘോഽഹമവ്യക്തോഽഹമനാമയഃ .. 88..
അദ്വയാനന്ദവിജ്ഞാനഘനോഽസ്മ്യഹമവിക്രിയഃ .
അനിച്ഛോഽഹമലേപോഽഹമകർതാസ്മ്യഹമദ്വയഃ .. 89..
അവിദ്യാകാര്യഹീനോഽഹമവാഗ്രസനഗോചരഃ .
അനൽപോഽഹമശോകോഽഹമവികൽപോഽസ്മ്യവിജ്വലൻ .. 90..
ആദിമധ്യാന്തഹീനോഽഹമാകാശസദൃശോഽസ്മ്യഹം .
ആത്മചൈതന്യരൂപോഽഹമഹമാനന്ദചിദ്ഘനഃ .. 91..
ആനന്ദാമൃതരൂപോഽഹമാത്മസംസ്ഥോഹമന്തരഃ .
ആത്മകാമോഹമാകാശാത്പരമാത്മേശ്വരോസ്മ്യഹം .. 92..
ഈശാനോസ്മ്യഹമീഡ്യോഽഹമഹമുത്തമപൂരുഷഃ .
ഉത്കൃഷ്ടോഽഹമുപദ്രഷ്ടാ അഹമുത്തരതോഽസ്മ്യഹം .. 93..
കേവലോഽഹം കവിഃ കർമാധ്യക്ഷോഽഹം കരണാധിപഃ .
ഗുഹാശയോഽഹം ഗോപ്താഹം ചക്ഷുഷശ്ചക്ഷുരസ്മ്യഹം .. 94..
ചിദാനന്ദോഽസ്മ്യഹം ചേതാ ചിദ്ഘനശ്ചിന്മയോഽസ്മ്യഹം .
ജ്യോതിർമയോഽസ്മ്യഹം ജ്യായാഞ്ജ്യോതിഷാം ജ്യോതിരസ്മ്യഹം .. 95..
തമസഃ സാക്ഷ്യഹം തുര്യതുര്യോഽഹം തമസഃ പരഃ .
ദിവ്യോ ദേവോഽസ്മി ദുർദർശോ ദൃഷ്ടാധ്യായോ ധ്രുവോഽസ്മ്യഹം .. 96..
നിത്യോഽഹം നിരവദ്യോഽഹം നിഷ്ക്രിയോഽസ്മി നിരഞ്ജനഃ .
നിർമലോ നിർവികൽപോഽഹം നിരാഖ്യാതോഽസ്മി നിശ്ചലഃ .. 97..
നിർവികാരോ നിത്യപൂതോ നിർഗുണോ നിഃസ്പൃഹോഽസ്മ്യഹം .
നിരിന്ദ്രിയോ നിയന്താഹം നിരപേക്ഷോഽസ്മി നിഷ്കലഃ .. 98..
പുരുഷഃ പരമാത്മാഹം പുരാണഃ പരമോഽസ്മ്യഹം .
പരാവരോഽസ്മ്യഹം പ്രാജ്ഞഃ പ്രപഞ്ചോപശമോഽസ്മ്യഹം .. 99..
പരാമൃതോഽസ്മ്യഹം പൂർണഃ പ്രഭുരസ്മി പുരാതനഃ .
പൂർണാനന്ദൈകബോധോഽഹം പ്രത്യഗേകരസോഽസ്മ്യഹം .. 100..
പ്രജ്ഞാതോഽഹം പ്രശാന്തോഽഹം പ്രകാശഃ പരമേശ്വരഃ .
ഏകദാ ചിന്ത്യമാനോഽഹം ദ്വൈതാദ്വൈതവിലക്ഷണഃ .. 101..
ബുദ്ധോഽഹം ഭൂതപാലോഽഹം ഭാരൂപോ ഭഗവാനഹം .
മഹാജ്ഞേയോ മഹാനസ്മി മഹാജ്ഞേയോ മഹേശ്വരഃ .. 102..
വിമുക്തോഽഹം വിഭുരഹം വരേണ്യോ വ്യാപകോഽസ്മ്യഹം .
വൈശ്വാനരോ വാസുദേവോ വിശ്വതശ്ചക്ഷുരസ്മ്യഹം .. 103..
വിശ്വാധികോഽഹം വിശദോ വിഷ്ണുർവിശ്വകൃദസ്മ്യഹം .
ശുദ്ധോഽസ്മി ശുക്രഃ ശാന്തോഽസ്മി ശാശ്വതോഽസ്മി ശിവോഽസ്മ്യഹം .. 104..
സർവഭൂതാന്തരാത്മഹമഹമസ്മി സനാതനഃ .
അഹം സകൃദ്വിഭാതോഽസ്മി സ്വേ മഹിമ്നി സദാ സ്ഥിതഃ .. 105..
സർവാന്തരഃ സ്വയഞ്ജ്യോതിഃ സർവാധിപതിരസ്മ്യഹം .
സർവഭൂതാധിവാസോഽഹം സർവവ്യാപീ സ്വരാഡഹം .. 106..
സമസ്തസാക്ഷീ സർവാത്മാ സർവഭൂതഗുഹാശയഃ .
സർവേന്ദ്രിയഗുണാഭാസഃ സർവേന്ദ്രിയവിവർജിതഃ .. 107..
സ്ഥാനത്രയവ്യതീതോഽഹം സർവാനുഗ്രാഹകോഽസ്മ്യഹം .
സച്ചിദാനന്ദ പൂർണാത്മാ സർവപ്രേമാസ്പദോഽസ്മ്യഹം .. 108..
സച്ചിദാനന്ദമാത്രോഽഹം സ്വപ്രകാശോഽസ്മി ചിദ്ഘനഃ .
സത്ത്വസ്വരൂപസന്മാത്രസിദ്ധസർവാത്മകോഽസ്മ്യഹം .. 109..
സർവാധിഷ്ഠാനസന്മാത്രഃ സ്വാത്മബന്ധഹരോഽസ്മ്യഹം .
സർവഗ്രാസോഽസ്മ്യഹം സർവദ്രഷ്ടാ സർവാനുഭൂരഹം .. 110..
ഏവം യോ വേദ തത്ത്വേന സ വൈ പുരുഷ ഉച്യത ഇത്യുപനിഷത് ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി ബ്രഹ്മവിദ്യോപനിഷത്സമാപ്താ ..
ബ്രഹ്മവിദ്യോപനിഷത്ത് (മലയാളം)
(ലക്ഷ്മി നാരായണന്)
ശാന്തിപാഠം
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
വിഷ്ണുദേവന് ബ്രഹ്മകാരുണ്യ കാരണാല്‍
ചൊല്ലിടുന്നൂ ബ്രഹ്മവിദ്യാ രഹസ്യവും. 01
ഓംകാരമേകാക്ഷരം രൂപമായ് ബ്രഹ്മ-
വിത്തുക്കളേതുബ്രഹ്മത്തെ കഥിപ്പതും
ആയൊരോംകാരമേകാക്ഷരംതന് ശരീരം,
സ്ഥാന-കാലത്രയങ്ങള് കഥിച്ചിടാം. 02
ഓംകാരമാകുന്നു മൂന്നു ദേവന്മാരു-
മൂന്നുലോകം, മൂന്നു വേദങ്ങളഗ്നിത്രയം,
പിന്നെമൂന്നരമാത്രയാകുന്നതീ-
യേകാക്ഷരം സ്വരൂപം ശിവം തന്നെയും. 03
ആകുന്നകാരശരീരമാകുന്നു ഋ-
ഗ്വേദവും, ഗാര്ഹപത്യഗ്നിയെന്നും പിന്നെ
പൃധ്വീതത്വമെന്നും, ബ്രഹ്മനെന്നുമേ-
ചൊല്ലുന്നു ജ്ഞാനികളായുള്ളവര്കളും. 04
ആകുന്നുകാരശരീരമാകുന്നെജുര് വേദ-
മെന്നും, ദക്ഷിണാഗ്നിയെന്നും പിന്നെ
യാകുന്നതാകാശതത്വമെന്നും വിഷ്ണു-
വാകുന്നുകാരമെന്നും കഥിപ്പുണ്ടതും. 05
സാമവേദം ശരീരം മകാരത്തി നാ-
വാഹനീയാഗ്നി, സ്വര്‍ഗ്ഗം, ശിവന് ദേവത. 06
ശംഖതിന് മദ്ധ്യമാകുന്നകാരത്തിന്നു-
സ്ഥാന-മിരുപ്പിടം സൂര്യമദ്ധ്യം.
ചന്ദ്രികാചന്ദ്രനൊത്താകുന്നുകാരവു-
മാകുന്നിരുപ്പിടം ചന്ദ്രമദ്ധ്യം. 07
പുകയാത്തയഗ്നി, മിന്നല്താന് മകാര-
‘മോം’മാത്രകള്‍ മൂന്നഗ്നി, സൂര്യ, സോമം. 08
എപ്രകാരത്തിലീ ദീപമൂര്ദ്ധാവിലായ്
ദീപശിഖ ശോഭിച്ചു നിന്നിടുന്നൂ;
അപ്രകാരത്തിലീ പ്രണവമന്ത്രത്തിന്നു-
മുകളിലായ് ശോഭിപ്പതര്ദ്ധമാത്ര. 09
ആയിട്ടും താമര നൂലൊത്തതാകുന്നൊ-
രര്ദ്ധമാം മാത്രയതാകും ശിഖ;
സൂര്യതേജസ്സൊത്തതാകുമാ നാഡിയും-
സൂര്യനേയും പിന്നെയെഴുപത്തിരണ്ടായിരം
നാഡിവ്യൂഹവും ഭേദിച്ചു മൂര്‍ദ്ധാവി-
ലെത്തീട്ടനുഗ്രഹിക്കുന്നു സര്വ്വത്തിനേം. 10,11
എപ്രകാരം ലയിക്കുന്നു മണിനാദത്തി-
നൊത്തു സര്വ്വംശാന്തിയപ്രകാരത്തിലീ-
യോംകാരയോജനത്തലെയും ശാന്തമാ-
യീടുന്നതുള്ളിലുള്ളാഗ്രഹങ്ങള്. 12
യാതൊന്നിലെത്തീട്ടു ശബ്ദം ലയിച്ചിടു-
ന്നായതാകുന്നു ചൊല്ലുന്നതും ബ്രഹ്മവും.
യാതൊരു ബ്രഹ്മത്തിലെത്തീട്ടു ബുദ്ധി-
ലയിപ്പതുണ്ടമൃതസ്വരൂപവും താന്‍. 13
പ്രാണനും, വായു-വാകാശമീമൂന്നതാ-
കുന്നൊരീ ജീവന്റെ സംജ്ഞമൂന്നും
തുല്യമായീടുന്നു കേശാഗ്രമായതിന്-
നൂറിലൊന്നെത്രയുണ്ടത്രമാത്രം: 14
ശുദ്ധതത്വം, സുനിര്മ്മലം നാഭിദേ-
ശത്തുതാന് വാസമീ വിശ്വമതും;
സൂര്യദീപത്തിനൊത്തീ വിശ്വമാകെ
പ്രകാശിപ്പതീ മൂന്നു സംജ്ഞതന്നെ. 15
സര്‍വ്വദാ ജീവന് ജപിച്ചിടുന്നൂ-
‘സോഹ’മെന്നുള്ളതാം മന്ത്രത്തെയും:
നാഭിരന്ധ്രത്തില്നിന്നുത്ഭവിക്കു-
ന്നില്ലയാസക്തിയും വിഷയത്തിലും: 16
പാലിലെ നെയ്യുപോലുള്ള മന്ത്രം
പ്രാണായാമത്തിനാല് കൈവരിക്കാം. 17
കടകോലിനാല് പാല് കടഞ്ഞിടുംപോല്,
ഹൃദയത്തിനുള്ളിലായുള്ള തത്ത്വം
ശീഘ്രം കറങ്ങുന്നു ദേഹത്തിലും,
നില്‍ക്കുമ്പൊഴോ വെണ്ണ വേര്‍പെടുന്നു:
ആയപോല് ജീവന് വസിച്ചിടുന്ന
ശ്വാസം നിലക്കുകില്‍ നിഷ്കളങ്കം. 18,19
നഭസ്സിലെ നിഷ്കളം തത്വധ്യാനം,
മുക്തമാക്കുന്നു സംസാരബന്ധം:
അനാഹതധ്വനിയുതം ഹംസനാദം,
സ്വപ്രകാശം, ചിദാനന്ദഹംസം.
രേചകം, പൂരകം മുക്തമാക്കി
കുംഭകത്തില്‍ സ്ഥിതി ചെയ്തിടേണം:
പ്രാണാപാനനെയൊന്നുപോലെ
നാഭിയിലായ് സമമാക്കിടേണം:
മസ്തകത്തിന്നുള്ളിലുള്ളമൃതം
ധ്യാനത്തൊടൊത്തു കുടിച്ചിടേണം:
ഹംസമന്ത്രത്തെ ജപിച്ചിടേണം,
അറ്റിടും രോഗം, ജരാ-മരണം;
സിദ്ധി-വിഭൂതിസംസിദ്ധമാകും;
ഈശ്വരത്വത്തെയും പ്രാപിപ്പതും.
നിത്യത്ത്വമെത്തിടുന്നുണ്ടനേകം
മാനുഷരീമാര്ഗ്ഗമൊന്നിലൂടെ. 20- 25
ഹംസവിദ്യാമൃതം ലോകര്ക്കതും
നിത്യത്ത്വസാധകം ആയിടുന്നൂ:
ഹംസത്വമാം പരമേശ്വരിയെ
ലഭ്യമാക്കും മഹാ ‘സോഹ’വിദ്യ. 26
ഹംസദാസ്യം സദാ ചെയ്തിടുന്ന
യോഗികള്ക്കായ് രക്ഷ ചെയ്തീടുക.
നന്മ-തിന്മാഭേദമില്ലയാതെ
ഗുരുവിന് നിയോഗത്തെ വര്‍ത്തിക്കുക. 27
ഗുരുവില്‍നിന്നും ‘ഹംസ’വിദ്യ നേടി
സന്തോഷ-സംയുത ചിത്തനായി
ആത്മസാക്ഷാത്ക്കാരമെത്തിടേണം
അറിയണം നിശ്ചലബ്രഹ്മത്തെയും.
വേദശാസ്ത്രാദികള്‍ ചൊല്ലിടുന്ന
ജാതി-ദേഹാദി സംബന്ധമായ
വര്‍ണ്ണാശ്രമത്തെ പരിത്യജിച്ച്
ഗുരുഭക്തനായിട്ടു വര്‍ത്തിക്കുക.
നരന്റെ ശ്രേയസ്സിനായുള്ളതാകും
ഉത്തമം മാര്ഗ്ഗമിതായിടുന്നു. 28-30
‘ഗുരുവതായീടുന്നു സാക്ഷാല്‍ ഹരി’
ശ്രുതിയിതായീടുന്നറിഞ്ഞീടുക.
ആയിടുന്നൂ പരമാര്ത്ഥമിതും
സംശയമറ്റതയീടും ശ്രുതി.
ശ്രുതിയതിന്നൊട്ടു വിരുദ്ധമായാല്‍
ഇല്ലില്ലപിന്നെ പ്രമാണമില്ല.
പ്രമാണമില്ലാത്തതിന്നര്ത്ഥമില്ല,
അര്ത്ഥമില്ലാത്തതനര്ത്ഥകാരി. 31-32
ദേഹത്തിനുള്ളില് കളങ്കമാകും,
ദേഹംവിടുമ്പൊഴോ നിഷ്കളങ്കം.
ആപ്തമാകുന്നുപദേശവാക്യം,
സര്വ്വംസമം ഭാവമായിടുന്നു. 33
ബ്രഹ്മാ-വിഷ്ണൂ ശിവന് ഹംസാഖ്യനും
ഗുരുവിനാല്‍ ദര്‍ശനം ലഭ്യമാകും. 34
എള്ളിന്റെയുള്ളിലുണ്ടെണ്ണ, പൂവിന്-
പുറത്തായിടുന്നായതിന് ഗന്ധമെങ്കില്‍-
പുരുഷന്നകം-പുറത്താകയുമേ
നിറയുന്നതീബ്രഹ്മമൊന്നതത്രേ. 35
ദീപജ്യോതിസ്സിനാല് വസ്തുദര്ശ്ശിച്ചതിന്-
ശേഷമാ ദീപം പരിത്യജിക്കാം.
ആയപോല് ജ്ഞാനദീപത്തിനാല് ജ്ഞേയമു-
ണ്ടായതിന്ശേഷമതും ത്യജിക്കാം. 36
സകളമായീടുന്നുപൂവതും പൂവിന്റെ–
ഗന്ധമായീടുന്നു നിഷ്കളങ്കം:
സകളമായീടുന്നുവൃക്ഷവുമായതിന്
നിഴലായിടുന്നതോ നിഷ്കളങ്കം. 37
ഇപ്രകാരം സകള-നിഷ്കളങ്കത്തെയും
കണ്ടിടാം സര്‍വത്ര വസ്തുക്കളില്‍.
കലയുള്ളതായതായീടുന്നു ‘സാധന’;
‘സാധ്യ’മതാകും കലാരഹിതം. 38
കലയുള്ളതില് സകലഭാവങ്ങളുണ്ടുണ്ട-
തില്ല കലയില്ലാത്ത വസ്തുക്കളില്‍.
മാത്രകള്‍ മൂന്നതും വെവ്വേറെതന്നെയാ-
ണര്ദ്ധമാംമാത്ര ‘പരാജ്ഞേയ’.
അര്‍ദ്ധമാം മത്രതന്നൂര്ദ്ധ്വമതായിടു-
ന്നാകും ‘പരാത്പരം’ ചൊല്ലിടുന്നൂ.
സകളത്തിനഞ്ചുണ്ടു ദേവതയഞ്ചതും
ചേര്ന്നിരിക്കുന്നഞ്ചുമഞ്ചുവിധം. 39,40.
ഹൃദയത്തിലാകുന്നു ബ്രഹ്മാവിനാസനം,
വിഷ്ണു കണ്ഠത്തിലും, താലുമദ്ധ്യസ്ഥനായ്-
രുദ്രന്നിരുപ്പിടം പിന്നെ മഹേശ്വര-
നായിടുന്നാസനം നെറ്റിതന്നില്‍. 41
നാസാഗ്രമാകുന്നതച്യുതന് സ്ഥാനമാ-
ണായതിന്നറ്റത്തു പരമമാകും പദം.
പരാത്പരത്തിന്നൊത്തുമറ്റൊന്നുമില്ലതിന്
സ്ഥാനമോ നാസാഗ്രവുംവിട്ടു പന്ത്രണ്ട-
തംഗുലം ദൂരത്തതായി വര്ത്തിപ്പതു-
ണ്ടായിടംതന്നെയാകുന്നതനന്തവും. 42,43
ചിത്തമിച്ഛക്കൊത്തു ചുറ്റിക്കറങ്ങട്ടെ;
കണ്ണുകൊണ്ടെന്തെന്തു കണ്ടിടട്ടെ:
യോഗിതന്‍ യോഗത്തിനില്ല വിച്ഛിഹ്നവും,
ഗുഹ്യം, രഹസ്യമിതായിടും ശുഭകരം.44,45
ശുദ്ധമായീടുമീ ജ്ഞാനാമൃതത്തിനാല്
പരമമാമക്ഷരം നിര്ണ്ണയിച്ചീടണം.
എത്രയും ഗുഹ്യ-ഗോപ്യം വസ്തുതന്നെയും
യത്നിച്ചുവേണം ഗ്രഹിക്കവേണ്ടുന്നതും. 46
പുത്രനല്ലാത്തവനായി കൊടുത്തിടാ;
ശിഷ്യനല്ലാത്തവനൊട്ടും കൊടുത്തിടാ;
ഗുരുഭക്തനും, ഭക്തിയുക്തനും മാത്രമേ
ഗോപ്യ-ഗുഹ്യം വിദ്യ നല്‍കിടാവൂ. 47
ഇപ്രകാരത്തിലല്ലാതെ വര്ത്തിപ്പവ-
ന്നില്ലതും സിദ്ധിയും, നരകത്തിലെത്തിടും. 48
ഗൃഹസ്ഥനായ്ക്കൊള്ളട്ടെ, ബ്രഹ്മചാരീ, വാന-
പ്രസ്ഥനും, സംന്യാസിയേതുമാട്ടെ;
വാസമേതൊക്കെയും ദിക്കിലായ്ക്കൊള്ളട്ടെ-
യക്ഷരതത്വം ധരിപ്പവന്‍ ജ്ഞാനിയും. 49
വിഷയത്തിലാസക്തനായിരുന്നെങ്കിലും
ശാസ്ത്രജ്ഞാനത്തിനാല് കൈവരിക്കും ഗതി. 50
പാപമായീടുന്നു ബ്രഹ്മഹത്യ;
പുണ്യമായീടുന്നതശ്വമേധം.
പ്രേരകന്‍, ബോധകന്‍, മോക്ഷകന്‍ മൂന്നതാ-
യീടുന്നതാചാര്യ ഭേദങ്ങളും.
മാര്‍ഗ്ഗങ്ങള്‍ കാട്ടുന്നു പ്രേരകന്‍, ബോധകന്‍-
കാട്ടുന്നതുണ്ടതും സ്ഥാനത്തെയും.
ആകുന്നു മോക്ഷദാതാവതായീടുന്ന-
തുണ്ടതും പരമമാകുന്നതത്വം.
ആയതത്വത്തെയറിഞ്ഞവന് പ്രാപിച്ചി-
ടുന്നതും പരമമാമാത്മാവിനെ.
കേള്‍ക്കനീ ഗൌതമാ, ചൊല്ലിടാം ദേഹത്തി-
നുള്ളിലെ പ്രത്യക്ഷ യജനത്തെയും. 51-53
ലഭ്യമാകും നരന്നെത്രയും ശാശ്വതം,
അവ്യയമാംപദം, ചെയ്തീടുകില്‍
കണ്ടിടാം നിന്റെദേഹത്തിന്റെയുള്ളിലാ-
യുള്ളതാം ബിന്ദുവേ-‘നിഷ്കളങ്കം’.
ഉത്തരം, ദക്ഷിണം അയനങ്ങള്‍ രണ്ടിലും,
പകലിരവു തുല്യമായീടുമ്പൊഴും
രേചകം, പൂരകം, കുംഭകത്തോടൊത്തു-
പ്രാണായാമത്തെയും ചെയ്കവേണം. 54,55
രണ്ടതുമുച്ചരിച്ചര്ച്ചനം ചെയ്യണം,
യോഗമുദ്രക്കതൊത്തര്ച്ചനം ചെയ്യണം. 56
പ്രത്യക്ഷ യജനമോ സൂര്യഗ്രഹണവും;
ജ്ഞാനത്തിനാലെയോ സായൂജ്യവും ഫലം.
വെള്ളത്തിലുള്ളവെള്ളംപോലെയൊന്നവ. 57
പലവിധം ഫലമതും യോഗത്തിനാലെയും,
ദുഃഖവിനാശനം, ചിന്താനിവാരണം. 58
ജ്ഞാനം ഫലം ധ്യാനയോഗത്തിനാലെയും-
ജ്ഞാനരൂപം പരമഹംസമന്ത്രം ഫലം. 59
ദേഹികള്തന് ദേഹമുള്ളില്‍ വസിപ്പതു-
ണ്ടച്യുതനായിട്ടു ഹംസമെല്ലായ്പ്പോഴും.
ആയിടും പരമസത്യം ഹംസമായിടും;
ഹംസമോ ശക്തിസ്വരൂപവുംതാന്. 60
ആയിടുന്നൂ വേദസാരമീഹംസമാ-
യീടുന്നു പരമമാം വാക്യവും താന്‍.
ആയിടുന്നൂ പരമരുദ്രയും ഹംസമാ-
യീടുന്നതുണ്ടു പരാത്പരവും. 61
സര്വ്വദേവര്ക്കുമദ്ധ്യസ്ഥമാം ഹംസമാ-
യീടുന്നതുണ്ടതും പരമേശ്വരം.
ഭൂമിതൊട്ടന്തമാകുംശിവം ഹംസവും;
‘അ’മുത്തലി’ക്ഷ’വരേക്കു ഹംസം. 62
ആയിടും ഹംസമായീടുന്നു മാത്രകള്‍;
മാത്രയില്ലാതില്ല മന്ത്രങ്ങളും. 63
“ഹംസത്തിന്റനുപമമാം ജ്യോതിസ്സ്-
സ്ഥിതിദേവന്മാര് മദ്ധ്യത്തില്‍.” 64
അഭിമുഖം ദക്ഷിണം, ജ്ഞാനമുദ്ര-
കൈക്കൊണ്ടു ധ്യാനിക്കവേണ്ടുന്നതും.
ഹംസമന്ത്രത്താല് സമാധിയായീടണം,
നിര്‍മ്മലം സ്ഫടികരൂപത്തെ ധ്യാനിക്കണം.65
ജ്ഞാനമുദ്രാത്മകരൂപം-പരമഹം-
സത്തെധ്യാനിക്കണം മദ്ധ്യദേശേ.
പ്രാണാപാനസമാനനുദാനനും-
വ്യാനനും വായുക്കളഞ്ചതുമേ
അഞ്ചുകര്മ്മേന്ദ്രിയമൊത്തുചേര്ന്നാക്രിയാ-
ശക്തിയെതന്നെയും ഉദ്ധരിപ്പൂ.
നാഗകൂര്മ്മന്-കൃകദേവദത്തന്നും-
ധനഞ്ജയനെന്നുള്ളൊരഞ്ചുവായു-
അഞ്ചുജ്ഞാനേന്ദ്രിയമൊത്തുചേര്ന്നാജ്ഞാന-
ശക്തിയെത്തന്നെയും ഉദ്ധരിപ്പൂ.
ശക്തിമദ്ധ്യത്തിലാണഗ്നിവാസം;
നാഭിച്ചക്രത്തിലും വാസം രവി.
വേണമഭ്യാസമാദ്യം ബന്ധമുദ്രയാല്;
അകാരമഗ്നിസ്ഥലം നാസികാഗ്രം-നേത്രം.
ഉകാരമഗ്നിസ്ഥലം ഹൃദയവും, പുരികമ-
ദ്ധ്യത്തിലാകുന്നുവാസം മകാരാഗ്നിയും..
അക്ഷരത്തിന്നാദ്യമാത്രമൂന്നില്
പ്രാണനെത്തന്നെ ലയിപ്പിക്കണം.
ആയിടുന്നൂ ഗ്രന്ധി ബ്രഹ്മം മകാരത്തി-
ലായിടുന്നൂ ഗ്രന്ധി വിഷ്ണു ഹൃദയത്തിലും.
അക്ഷരവായുവാല് ഭേദിച്ചിടുന്നതീ-
ഭ്രൂമദ്ധ്യമായിടും ഗ്രന്ധി രുദ്രത്തെയും.
അകാരത്തിലാകുന്നു വാസവും ബ്രഹ്മാവു-
കാരത്തില്‍ വിഷ്ണു, രുദ്രന് മകാരത്തിലും.
ആയതുമൂന്നിന്റെയന്ത്യമാകുന്നര്ദ്ധ-
മാത്രയില്‍ വാസം പരാത്പരവും. 66-72.
കണ്ഠസംങ്കോചനം ചെയ്തിട്ടു നാഡിതന്‍-
ശക്തിയെ സ്തംഭനം ചെയ്തിടേണം:
താലുവില്‍ നാവമര്ത്തീടവേണം:
ഷോഡശാധാരയുക്തം ഊര്ദ്ധ്വഗാമി;
ത്രികൂടയുക്തം ത്രിവിധബ്രഹ്മരന്ധ്രംഗാമി;
സൂക്ഷ്മമായീടും സുഷുമ്നയാം നാഡി;
ത്രിശിഖവജ്രം ഓംകാരയുക്തം ഊര്‍ദ്ധ്വ-
നാളം; ദ്രുപോര്മുഖം കുണ്ഡലിനി ശക്തിയും
പ്രാണനേയും ചലിപ്പിച്ചങ്ങു ചന്ദ്രന്റെ-
മണ്ഡലം ഭേദിക്കണം നവദ്വാരങ്ങള്‍-
ബന്ധിക്കണം; ‘വജ്രകുംഭകം’ സാധന-
ചെയ്തീടണം, പവനാരൂഢനാകണം,
നിര്‍ഗ്ഗുണനും-പ്രസന്നത്മകനാകണം. 73-75.
കേട്ടിട്ടും നാദവും ബ്രഹ്മസ്ഥലത്തിലും,
അമൃതവര്‍ഷം ശാന്തി നാഡിയില്നിന്നതും;
ഷട്ചക്രമണ്ഡലോദ്ധാരണം തന്‍ഫലം-
ജ്ഞാനദീപം പ്രകാശിക്കുന്നതുണ്ടതും;
സര്‍വ്വഭൂതസ്ഥിതം, സര്‍വ്വേശ്വരം ദേവ-
നെത്തന്നെയും നിത്യമര്ച്ചനം ചെയ്യണം.
ആത്മരൂപം, തമസ്സിന്നെ മാറ്റുന്നതും-
ജ്ഞാനരൂപംതന്നെയാകും നിരാമയം.
നിരജ്ഞനം, സര്‍വ്വം നിറഞ്ഞിടും ദിവ്യ-
രൂപത്തെ ദര്ശ്ശിക്കണം, ചൊല്ലണം ഹംസ-
ഹംസംമന്ത്രമായിടും പ്രാണിതന്‍ പ്രാണനെ.
ഇപ്രകാരം ദിനരത്രത്തിലിരുപത്തി-
യോരായിരത്തിയറുനൂറുവട്ടം ജപം-
ഹംസമോ ‘സോഹ’രൂപത്തെ നേടുന്നതും.
ധ്യാനിച്ചിടേണ്ടതും, കുണ്ഡലിനിതന്റെ പൂര്-
വത്തിലായിട്ടധോലിംഗവും; ശിഖയിലായ്
പശ്ചിമലിംഗവും; പിന്നെ ഭ്രൂമദ്ധ്യമാ-
യിട്ടങ്ങു ജ്യോതിര്ലിംഗത്തെയും ധ്യാനവും.76-80
അച്യുതനാകുന്നചിന്ത്യനാകുന്നു ഞാന്‍,
തര്ക്കമില്ലാത്തവന്, ജനനമില്ലാത്തവന്‍,
പ്രാണ-ദേഹാദിയില്ലംഗങ്ങളില്ലില്ല,
ഭയരഹിതനും, ശബ്ദ-രൂപങ്ങളില്ലില്ല.
അസ്പര്ശനദ്വയന് രസ-ഗന്ധ രഹിതനും,
ആദ്യന്തമമൃതസ്വരൂപണക്ഷയനതും.
അജനനലിംഗനും, കലകളില്ലാത്തവന്,
അപ്രാണനാകുന്നമൂകനചിന്ത്യനും.
ക്രിയകളില്ലാത്തവന്, സര്വ്വാന്തര്യാമിഞാന്,
ദേശമില്ലാത്തവാന്, ലക്ഷണരഹിതനും.
ഗോത്രഗാത്രാദിനേത്രം-കടിഞ്ഞാണില്ല-
ദൃശ്യനവര്ണ്ണനഖണ്ഡനുമാണുഞാന്.
അത്ഭുതനശ്രുതനാകുന്നദൃഷ്ടനും,
അന്വേഷിക്കേണ്ടവന്തന്നെഞാനമരനും.81-85
ആയിടുന്നുണ്ടുഞാന്, വായുവാകാശതേ-
ജസ്സതില്ലാത്തവനും, വ്യഭിചാരിഞാന്.
അജ്ഞേയനാണുഞാന്, ജന്മമില്ലാത്തവന്‍,
അതിസൂക്ഷ്മനാകുന്നവികാരിയാണുഞാന്.
സത്വം-രജസ്-തമോരഹിതനും, നിര്‍ഗ്ഗുണന്‍,
മായയില്ലാത്തവനന്യനവിഷയനും.
അദ്വൈതനാകുന്നപൂര്ണ്ണനാകുന്നുഞാന്,
ബാഹ്യാന്തരങ്ങളില്ലാത്തവനാണുഞാന്.
ശ്രോത്രമാല്ലാത്തവന്, ദീര്ഘമല്ലാത്തവ-
നാണുഞാനാകുന്നനാമയനും.
അദ്വയനാനന്ദവിജ്ഞാനഘനനും;
അവിക്രയനാണുഞാനിച്ഛയില്ലാത്തവന്.
അലേപനാകുന്നുഞാന്, കര്ത്താവുമല്ലഞാന്,
അദ്വയന്ഞാനവിദ്യാകാര്യഹീനനും.
അനല്പനശോകാനും നിര്വ്വികല്പന്ഞാ-
നവിജ്ജ്വലന്തന്നെയാകുന്നതുമുണ്ടുഞാന്. 86-90
ആദിമദ്ധ്യാന്തമില്ലാത്തതാമാകാശ-
മൊത്തവനാത്മചൈതന്യരൂപന്.
ആയിടുന്നാനന്ദചിദ്ഘനനാകുന്നു,
ആനന്ദാമൃതരൂപമാകുന്നു ഞാന്‍.
ആത്മസംസ്ഥോഹമാണന്തരമാണുഞാന്,
ആത്മകാമന്ഞാനുമാകാശമായതി-
ലാകും പരാത്മപരമേശ്വരരൂപനും,
ഈശാനനന്‍, പൂജ്യനുത്തമപൂരുഷന്.
ഉത്കൃഷ്ടനുപദ്രഷ്ടനാക്കും പരാത്പരന്‍,
കേവലന്‍, കവിതന്നെ കര്മ്മാദ്ധ്യാക്ഷനും.
കരണാധിപതി, ഗുപ്താശയന്, ഗോപ്താവ്,
കണ്ണിനും കണ്ണുകളാകുന്നു ഞാന്‍.
ചിദാനന്ദനാകുന്നു, ചൈതന്യദാതാവ്,
ചിദ്ഘനും, ചിന്മയന്, ജ്യോതിര്‍മയന്‍.
ആയിടുന്നുണ്ടുഞാന് ജ്യോതിര്ഗണത്തിലെ
ശ്രേഷ്ഠമായീടുന്ന ജ്യോതിസ്സുഞാന്. 91-95
അന്ധകാരത്തിലെ സാക്ഷിയാകുന്നുഞാന്,
തുര്യത്തിലെ തുര്യമാകുന്നുഞാന്.
തമസ്സിന്റെ പരമമാം ദിവ്യസ്വരൂപവും,
ദൃഷ്ടിതന്നാധാരമാകും ധ്രുവന്.
ദുര്ദ്ദര്ശനാകുന്നു; നിത്യനും, നിര്‍ദ്ദോഷി,
നിഷ്ക്രിയനാകും, നിരജ്ഞനന്ഞാന്.
നിര്‍മ്മലം, നിര്വ്വികല്പം, നിരാഖ്യാതനും,
നിശ്ചലം, നിര്‍വ്വികാരം, പവിത്രം.
നിര്‍ഗ്ഗുണം, നിസ്പൃഹമാകും നിരീന്ദ്രിയം,
നിഷ്കളംതന്നെ നിരപേക്ഷം നിയന്താവ്.
പരമപുരുഷന്ഞാന്, പുരാണന്‍, പരാപരന്‍,
പൂര്‍ണ്ണനും, പ്രാജ്ഞനും പൂര്ണ്ണാനന്ദനും.
ഏകബോധന് പിന്നെ ഏകരസരൂപനു-
മായിടുന്നാകയുമായിടുന്നുണ്ടുഞാന്.96-99
പ്രാജ്ഞനാകും, പ്രശാന്തന്, പ്രകാശം, പര-
മേശ്വരന്തന്നെയാകുന്നു ഞാനായിടു-
ന്നദ്വൈത-ദ്വൈതമല്ലേകധാ ചിന്ത്യനും,
ബുദ്ധനും, ഭൂതപാലന്‍, ഭാനുരൂപനും;
ഭഗവാന്, മാഹാജ്ഞേയനാകും മഹേശ്വരന്;
വിമുക്തനാകും, വിഭു, വൈശ്വാനരനതും,
വാസുദേവന്‍, വിശ്വചക്ഷുസ്വരൂപനും;
വിശ്വാധികന്, വിശ്വകര്‍ത്താവ്, വിശദനും,
വിഷ്ണുവും, ശുദ്ധനും, ശാന്തസ്വരൂപനും,
ശാശ്വതന്‍, ശിവനതും, സര്വ്വഭൂതാന്തരാ-
ത്മാവുഞാനാകുന്നതെന് മഹിമയാലുമേ-
സര്‍വ്വം പ്രകാശമാകുന്നതും ഞാനതും.100-105.
സര്വ്വാന്തരന്, സ്വയംജ്യോതിസ്വരൂപനും,
സര്‍വ്വാധിപതി ഞാനുമെന്നുള്ളിലായിടും-
വാസം സമസ്തഭൂതം, സര്വവ്യാപിഞാ-
നാകുന്നു സാമ്രാട്ട്, സാക്ഷിസര്വ്വത്തിനും.
ആയിട്ടും സര്വ്വഭൂതത്തിന്റെയാത്മാവു-
ഞാന്‍ ഗുഹ്യമാകുന്നതീന്ദ്രിയന്തന്നെ ഞാന്‍.
സ്ഥാനത്രയാതീതനായിടുന്നുണ്ടുണ്ട-
നുഗ്രഹം നല്കുന്നു സര്വ്വഭൂതത്തിനും.
സര്വഭൂതത്തിന്റെ പ്രേമത്തിനാസ്പദ-
മായിടും സച്ചിദാനന്ദപൂര്ണ്ണാത്മനും;
സച്ചിദാനന്ദമാത്രന് സ്വപ്രകാശിത-
നായിടും ചിദ്ഘനരൂപനാകുന്നു ഞാന്‍.
സത്വസ്വരൂപസന്മാത്രസിദ്ധന്ഞാനി-
തായിടുന്നുണ്ടു സര്വ്വാത്മാവുതന്നെയും.
‘സര്വ്വാധിഷ്ഠിതസന്മാത്രന്ഞാന്,
സ്വാത്മാബന്ധനഹര്ത്താവും.
സര്‍വ്വം ഗ്രസ്യം, സര്‍വ്വം ദൃശ്യം,
സര്വ്വാനുഭവം രൂപം ഞാന്‍’
തത്ത്വം ഇതുതാനറിയും ദേഹം-
‘പുരുഷന്’; ചൊല്ലും വേദാന്തം.106-110.
ശാന്തിപാഠം
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇപ്രകാരം ബ്രഹ്മവിദ്യോപനിഷത്ത് സമാപിച്ചു.
x x x x x x x x x