കൃഷ്ണയജുര്‍വേദീയ യോഗ ഉപനിഷത്താണ് ഇത്. ഈ ഉപനിഷത്തില്‍ ധ്യാനം, അതീന്ദ്രിയ ധ്യാനത്തിന്റെരീതികള്, ആചാരങ്ങള്‍, കുണ്ഡലിനീശക്തിയുടെ മൂന്നുരൂപം, കേശിനീ മുദ്ര, ധ്യാനമാര്‍ഗ്ഗം, പ്രണവജപം, പഞ്ചപ്രാണന്‍, ജീവന്റെ 'ഹംസമന്ത്ര' വിവരണം എന്നിവ അടങ്ങിയിരിക്കുന്നു.
ധ്യാനബിന്ദൂപനിഷത്ത്
(മൂലം)
ധ്യാത്വാ യദ്ബ്രഹ്മമാത്രം തേ സ്വാവശേഷധിയാ യയുഃ .
യോഗതത്ത്വജ്ഞാനഫലം തത്സ്വമാത്രം വിചിന്തയേ ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
യദി ശൈലസമം പാപം വിസ്തീർണം ബഹുയോജനം .
ഭിദ്യതേ ധ്യാനയോഗേന നാന്യോ ഭേദോ കദാചന .. 1..
ബീജാക്ഷരം പരം ബിന്ദും നാദോ തസ്യോപരി സ്ഥിതം .
സശബ്ദം ചാക്ഷരേ ക്ഷീണേ നിഃശബ്ദം പരമം പദം .. 2..
അനാഹതം തു യച്ഛബ്ദം തസ്യ ശബ്ദസ്യ യത്പരം .
തത്പരം വിന്ദതേ യസ്തു സ യോഗീ ഛിന്നസംശയഃ .. 3..
വാലാഗ്രശതസാഹസ്രം തസ്യ ഭാഗസ്യ ഭാഗിനഃ .
തസ്യ ഭാഗസ്യ ഭാഗാർധം തത്ക്ഷയേ തു നിരഞ്ജനം .. 4..
പുഷ്പമധ്യേ യഥാ ഗന്ധഃ പയോമധ്യേ യഥാ ഘൃതം .
തിലമധ്യേ യഥാ തൈലം പാഷാണാഷ്വിവ കാഞ്ചനം .. 5..
ഏവം സർവാണി ഭൂതാനി മണൗ സൂത്ര ഇവാത്മനി .
സ്ഥിരബുദ്ധിരസംമൂഢോ ബ്രഹ്മവിദ്ബ്രഹ്മണിസ്ഥിതഃ .. 6..
തിലാനാം തു യഥാ തൈലം പുഷ്പേ ഗന്ധ ഇവാശ്രിതഃ .
പുരുഷസ്യ ശരീരേ തു സബാഹ്യാഭ്യന്തരേ സ്ഥിതഃ .. 7..
വൃക്ഷം തു സകലം വിദ്യാച്ഛായാ തസ്യൈവ നിഷ്കലാ .
സകലേ നിഷ്കലേ ഭാവേ സർവത്രാത്മാ വ്യവസ്ഥിതഃ .. 8..
ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സർവമുമുക്ഷിഭിഃ .
പൃഥിവ്യഗ്നിശ്ച ഋഗ്വേദോ ഭൂരിത്യേവ പിതാമഹഃ .. 9..
അകാരേ തു ലയം പ്രാപ്തേ പ്രഥമേ പ്രണവാംശകേ .
അന്തരിക്ഷം യജുർവായുർഭുവോ വിഷ്ണുർജനാർദനഃ .. 10..
ഉകാരേ തു ലയം പ്രാപ്തേ ദ്വിതീയേ പ്രണവാംശകേ .
ദ്യൗഃ സൂര്യഃ സാമവേദശ്ച സ്വരിത്യേവ മഹേശ്വരഃ .. 11..
മകാരേ തു ലയം പ്രാപ്തേ തൃതീയേ പ്രണവാംശകേ .
അകാരഃ പീതവർണഃ സ്യാദ്രജോഗുണ ഉദീരിതഃ .. 12..
ഉകാരഃ സാത്ത്വികഃ ശുക്ലോ മകാരഃ കൃഷ്ണതാമസഃ .
അഷ്ടാംഗം ച ചതുഷ്പാദം ത്രിസ്ഥാനം പഞ്ചദൈവതം .. 13..
ഓങ്കാരം യോ ന ജാനാതി ബ്രഹ്മണോ ന ഭവേത്തു സഃ .
പ്രണവോ ധനുഃ ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ .. 14..
അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് .
നിവർതന്തേ ക്രിയാഃ സർവാസ്തസ്മിന്ദൃഷ്ടേ പരാവരേ .. 15..
ഓങ്കാരപ്രഭവാ ദേവാ ഓങ്കാരപ്രഭവാഃ സ്വരാഃ .
ഓങ്കാരപ്രഭവം സർവം ത്രൈലോക്യം സചരാചരം .. 16..
ഹ്രസ്വോ ദഹതി പാപാനി ദീർഘഃ സമ്പത്പ്രദോഽവ്യയഃ .
അർധമാത്രാ സമായുക്തഃ പ്രണവോ മോക്ഷദായകഃ .. 17..
തൈലധാരാമിവാച്ഛിന്നം ദീർഘഘണ്ടാനിനാദവത് .
അവാച്യം പ്രണവസ്യാഗ്രം യസ്തം വേദ സ വേദവിത് .. 18..
ഹൃത്പദ്മകർണികാമധ്യേ സ്ഥിരദീപനിഭാകൃതിം .
അംഗുഷ്ഠമാത്രമചലം ധ്യായേദോങ്കാരമീശ്വരം .. 19..
ഇഡയാ വായുമാപുര്യ പൂരയിത്വോദരസ്ഥിതം .
ഓങ്കാരം ദേഹമധ്യസ്ഥം ധ്യായേജ്ജ്വാലവലീവൃതം .. 20..
ബ്രഹ്മാ പൂരക ഇത്യുക്തോ വിഷ്ണുഃ കുംഭക ഉച്യതേ .
രേചോ രുദ്ര ഇതി പ്രോക്തഃ പ്രാണായാമസ്യ ദേവതാഃ .. 21..
ആത്മാനമരണിം കൃത്വാ പ്രണവം ചോത്തരാരണിം .
ധ്യാനനിർമഥനാഭ്യാസാദേവ പശ്യേന്നിഗൂഢവത് .. 22..
ഓങ്കാരധ്വനിനാദേന വായോഃ സംഹരണാന്തികം .
യാവദ്ബലം സമാദധ്യാത്സമ്യങ്നാദലയാവധി .. 23..
ഗമാഗമസ്ഥം ഗമനാദിശൂന്യ-
മോങ്കാരമേകം രവികോടിദീപ്തിം .
പശ്യന്തി യേ സർവജനാന്തരസ്ഥം
ഹംസാത്മകം തേ വിരജാ ഭവന്തി .. 24..
യന്മനസ്ത്രിജഗത്സൃഷ്ടിസ്ഥിതിവ്യസനകർമകൃത് .
തന്മനോ വിലയം യാതി തദ്വിഷ്ണോഃ പരമം പദം .. 25..
അഷ്ടപത്രം തു ഹൃത്പദ്മം ദ്വാത്രിംശത്കേസരാന്വിതം .
തസ്യ മധ്യേ സ്ഥിതോ ഭാനുർഭാനുമധ്യഗതഃ ശശീ .. 26..
ശശിമധ്യഗതോ വഹ്നിർവഹ്നിമധ്യഗതാ പ്രഭാ .
പ്രഭാമധ്യഗതം പീഠം നാനാരത്നപ്രവേഷ്ടിതം .. 27..
തസ്യ മധ്യഗതം ദേവം വാസുദേവം നിരഞ്ജനം .
ശ്രീവത്സകൗസ്തുഭോരസ്കം മുക്താമണിവിഭൂഷിതം .. 28..
ശുദ്ധസ്ഫടികസങ്കാശം ചന്ദ്രകോടിസമപ്രഭം .
ഏവം ധ്യായേന്മഹാവിഷ്ണുമേവം വാ വിനയാന്വിതഃ .. 29..
അതസീപുഷ്പസങ്കാശം നാഭിസ്ഥാനേ പ്രതിഷ്ഠിതം .
ചതുർഭുജം മഹാവിഷ്ണും പൂരകേണ വിചിന്തയേത് .. 30..
കുംഭകേന ഹൃദിസ്ഥാനേ ചിന്തയേത്കമലാസനം .
ബ്രഹ്മാണം രക്തഗൗരാഭം ചതുർവക്ത്രം പിതാമഹം .. 31..
രേചകേന തു വിദ്യാത്മാ ലലാടസ്ഥം ത്രിലോചനം .
ശുദ്ധസ്ഫടികസങ്കാശം നിഷ്കലം പാപനാശനം .. 32..
അഞ്ജപത്രമധഃപുഷ്പമൂർധ്വനാലമധോമുഖം .
കദലീപുഷ്പസങ്കാശം സർവവേദമയം ശിവം .. 33..
ശതാരം ശതപത്രാഢ്യം വികീർണാംബുജകർണികം .
തത്രാർകചന്ദ്രവഹ്നീനാമുപര്യുപരി ചിന്തയേത് .. 34..
പദ്മസ്യോദ്ഘാടനം കൃത്വാ ബോധചന്ദ്രാഗ്നിസൂര്യകം .
തസ്യ ഹൃദ്ബീജമാഹൃത്യ ആത്മാനം ചരതേ ധ്രുവം .. 35..
ത്രിസ്ഥാനം ച ത്രിമാത്രം ച ത്രിബ്രഹ്മ ച ത്രയാക്ഷരം .
ത്രിമാത്രമർധമാത്രം വാ യസ്തം വേദ സ വേദവിത് .. 36..
തൈലധാരമിവാച്ഛിന്നദീർഘഘണ്ടാനിനാദവത് .
ബിന്ദുനാദകലാതീതം യസ്തം വേദ സ വേദവിത് .. 37..
യഥൈവത്പലനാലേന തോയമാകർഷയേന്നരഃ .
തഥൈവഓത്കർഷയേദ്വായും യോഗീ യോഗപഥേ സ്ഥിതഃ .. 38..
അർധമാത്രാത്മകം കൃത്വാ കോശീഭൂതം തു പങ്കജം .
കർഷയേന്നലമാത്രേണ ഭ്രുവോർമധ്യേ ലയം നയേത് .. 39..
ഭ്രുവോർമധ്യേ ലലാടേ തു നാസികായാസ്തു മൂലതഃ .
ജാനീയാദമൃതം സ്ഥാനം തദ്ബ്രഹ്മായതനം മഹത് .. 40..
ആസനം പ്രാണസംരോധഃ പ്രത്യാഹാരശ്ച ധാരണാ .
ധ്യാനം സമാധിരേതാനി യോഗാംഗാനി ഭവന്തി ഷട് .. 41..
ആസനാനി ച താവന്തി യാവന്ത്യോ ജീവജാതയഃ .
ഏതേഷാനതുലാൻഭേദാന്വിജാനാതി മഹേശ്വരഃ .. 42..
ഛിദ്രം ഭദ്രം തഥാ സിംഹം പദ്മം ചേതി ചതുഷ്ടയം .
ആധാരം പ്രഥമം ചക്രം സ്വാധിഷ്ഠാനം ദ്വിതീയകം .. 43..
യോനിസ്ഥാനം തയോർമധ്യേ കാമരൂപം നിഗദ്യതേ .
ആധാരാഖ്യേ ഗുദസ്ഥാനേ പങ്കജം യച്ചതുർദലം .. 44..
തന്മധ്യേ പ്രോച്യതേ യോനിഃ കാമാഖ്യാ സിദ്ധവന്ദിതാ .
യോനിമധ്യേ സ്ഥിതം ലിംഗം പശ്ചിമാഭിമുഖം തഥാ .. 45..
മസ്തകേ മണിവദ്ഭിന്നം യോ ജാനാതി സ യോഗവിത് .
തപ്തചാമീകരാകാരം തഡില്ലേഖേവ വിസ്ഫുരത് .. 46..
ചതുരസ്രമുപര്യഗ്നേരധോ മേഢ്രാത്പ്രതിഷ്ഠിതം .
സ്വശബ്ദേന ഭവേത്പ്രാണഃ സ്വാധിഷ്ഠാനം തദാശ്രയം .. 47..
സ്വാധിഷ്ഠാനം തതശ്ചക്രം മേഢ്രമേവ നിഗദ്യതേ .
മണിവത്തന്തുനാ യത്ര വായുനാ പൂരിതം വപുഃ .. 48..
തന്നാഭിമണ്ഡലം ചക്രം പ്രോച്യതേ മണിപൂരകം .
ദ്വാദശാരമഹാചക്രേ പുണ്യപാപനിയന്ത്രിതഃ .. 49..
താവജ്ജീവോ ഭ്രമത്യേവം യാവത്തത്ത്വം ന വിന്ദതി .
ഊർധ്വം മേഢ്രാദഥോ നാഭേഃ കന്ദോ യോഽസ്തി ഖഗാണ്ഡവത് .. 50..
തത്ര നാഡ്യഃ സമുത്പന്നാഃ സഹസ്രാണി ദ്വിസപ്തതിഃ .
തേഷു നാഡീസഹസ്രേഷു ദ്വിസപ്തതിരുദാഹൃതാഃ .. 51..
പ്രധാനാഃ പ്രാണവാഹിന്യോ ഭൂയസ്തത്ര ദശ സ്മൃതാഃ .
ഇഡാ ച പിംഗലാ ചൈവ സുഷുമ്നാ ച തൃതീയകാ .. 52..
ഗാന്ധാരീ ഹസ്തിജിഹ്വാ ച പൂഷാ ചൈവ യശസ്വിനി .
അലംബുസാ കുഹൂരത്ര ശംഖിനീ ദശമീ സ്മൃതാ .. 53..
ഏവം നാഡീമയം ചക്രം വിജ്ഞേയം യോഗിനാ സദാ .
സതതം പ്രാണവാഹിന്യഃ സോമ സൂര്യാഗ്നിദേവതാഃ .. 54..
ഇഡാപിംഗലാസുഷുമ്നാസ്തിസ്രോ നാഡ്യഃ പ്രകീർതിതാഃ .
ഇഡാ വാമേ സ്ഥിതാ ഭാഗേ പിംഗലാ ദക്ഷിണേ സ്ഥിതാ .. 55..
സുഷുമ്നാ മധ്യദേശേ തു പ്രാണമാർഗാസ്ത്രയഃ സ്മൃതാഃ .
പ്രാണോഽപാനഃ സമാനശ്ചോദാനോ വ്യാനസ്തഥൈവ ച .. 56..
നാഗഃ കൂർമഃ കൃകരകോ ദേവദത്തോ ധനഞ്ജയഃ .
പ്രാണാദ്യാഃ പഞ്ച വിഖ്യാതാ നാഗാദ്യാഃ പഞ്ച വായവഃ .. 57..
ഏതേ നാഡീസഹസ്രേഷു വർതന്തേ ജീവരൂപിണഃ .
പ്രാണാപാനവശോ ജീവോ ഹ്യധശ്ചോർധ്വം പ്രധാവതി .. 58..
വാമദക്ഷിണമാർഗേണ ചഞ്ചലത്വാന്ന ദൃശ്യതേ .
ആക്ഷിപ്തോ ഭുജദണ്ഡേന യഥോച്ചലതി കന്ദുകഃ .. 59..
പ്രാണാപാനസമാക്ഷിപ്തസ്തദ്വജ്ജീവോ ന വിശ്രമേത് .
അപാനാത്കർഷതി പ്രാണോഽപാനഃ പ്രാണാച്ച കർഷതി .. 60..
ഖഗരജ്ജുവദിത്യേതദ്യോ ജാനാതി സ യോഗവിത് .
ഹകാരേണ ബഹിര്യാതി സകാരേണ വിശേത്പുനഃ .. 61..
ഹംസഹംസേത്യമം മന്ത്രം ജീവോ ജപതി സർവദാ .
ശതാനി ഷട്ദിവാരാത്രം സഹസ്രാണേകവിംശതിഃ .. 62..
ഏതൻസംഖ്യാന്വിതം മന്ത്രം ജീവോ ജപതി സർവദാ .
അജപാ നാമ ഗായത്രീ യോഗിനാം മോക്ഷദാ സദാ .. 63..
അസ്യാഃ സങ്കൽപമാത്രേണ നരഃ പാപൈഃ പ്രമുച്യതേ .
അനയാ സദൃശീ വിദ്യാ അനയാ സദൃശോ ജപഃ .. 64..
അനയാ സദൃശം പുണ്യം ന ഭൂതം ന ഭവിഷ്യതി .
യേന മാർഗേണ ഗന്തവ്യം ബ്രഹ്മസ്ഥാനം നിരാമയം .. 65..
മുഖേനാച്ഛാദ്യ തദ്ദ്വാരം പ്രസുപ്താ പരമേശ്വരീ .
പ്രബുദ്ധാ വഹ്നിയോഗേന മനസാ മരുതാ സഹ .. 66..
സൂചിവദ്ഗുണമാദായ വ്രജത്യൂർധ്വം സുഷുമ്നയാ .
ഉദ്ഘാടയേത്കപാടം തു യഥാ കുഞ്ചികയാ ഹഠാത് .. 67..
കുണ്ഡലിന്യാ തയാ യോഗീ മോക്ഷദ്വാരം വിഭേദയേത് .. 68..
കൃത്വാ സമ്പുടിതൗ കരൗ ദൃഢതരം ബധ്വാഥ പദ്മാസനം .
ഗാഢം വക്ഷസി സന്നിധായ ചുബുകം ധ്യാനം ച തച്ചേതസി ..
വാരംവാരമമപാതമൂർധ്വമനിലം പ്രോച്ചാരയൻപൂരിതം .
മുഞ്ചൻപ്രാണമുപൈതി ബോധമതുലം ശക്തിപ്രഭാവാന്നരഃ .. 69..
പദ്മാസനസ്ഥിതോ യോഗീ നാഡീദ്വാരേഷു പൂരയൻ .
മാരുതം കുംഭയന്യസ്തു സ മുക്തോ നാത്ര സംശയഃ .. 70..
അംഗാനാം മർദനം കൃത്വാ ശ്രമജാതേന വാരിണാ .
കട്വമ്ലലവണത്യാഗീ ക്ഷീരപാനരതഃ സുഖീ .. 71..
ബ്രഹ്മചാരീ മിതാഹാരീ യോഗീ യോഗപരായണഃ .
അബ്ദാദൂർധ്വം ഭവേത്സിദ്ധോ നാത്ര കാര്യാം വിചാരണാ .. 72..
കന്ദോർധ്വകുണ്ഡലീ ശക്തിഃ സ യോഗീ സിദ്ധിഭാജനം .
അപാനപ്രാണയോരൈക്യം ക്ഷയന്മൂത്രപുരീഷയോഃ .. 73..
യുവാ ഭവതി വൃദ്ധോഽപി സതതം മൂലബന്ധനാത് .
പാർഷ്ണിഭാഗേന സമ്പീഡ്യ യോനിമാകുഞ്ചയേദ്ഗുദം .. 74..
അപാനമൂർധ്വമുത്കൃഷ്യ മൂലബന്ധോഽയമുച്യതേ .
ഉഡ്യാണം കുരുതേ യസ്മാദവിശ്രാന്തമഹാഖഗഃ .. 75..
ഉഡ്ഡിയാണം തദേവ സ്യാത്തത്ര ബന്ധോ വിധീയതേ .
ഉദരേ പശ്ചിമം താണം നാഭേരൂർധ്വം തു കാരയേത് .. 76..
ഉഡ്ഡിയാണോഽപ്യയം ബന്ധോ മൃത്യുമാതംഗകേസരീ .
ബധ്നാതി ഹി ശിരോജാതമധോഗാമിനഭോജലം .. 77..
തതോ ജാലന്ധരോ ബന്ധഃ കർമദുഃഖൗഘനാശനഃ .
ജാലന്ധരേ കൃതേ ബന്ധേ കർണസങ്കോചലക്ഷണേ .. 78..
ന പീയൂഷം പതത്യഗ്നൗ ന ച വായുഃ പ്രധാവതി .
കപാലകുഹരേ ജിഹ്വാ പ്രവിഷ്ടാ വിപരീതഗാ .. 79..
ഭ്രുവോരന്തർഗതാ ദൃഷ്ടിർമുദ്രാ ഭവതി ഖേചരീ .
ന രോഗോ മരണം തസ്യ ന നിദ്രാ ന ക്ഷുധാ തൃഷാ .. 80..
ന ച മൂർച്ഛാ ഭവേത്തസ്യ യോ മുദ്രാം വേത്തി ഖേചരീം .
പീഡ്യതേ ന ച രോഗേണ ലിപ്യതേ ന ച കർമണാ .. 81..
ബധ്യതേ ന ച കാലേന യസ്യ മുദ്രസ്തി ഖേചരീ .
ചിത്തം ചരതി ഖേ യസ്മാജ്ജിഹ്വാ ഭവതി ഖേഗതാ .. 82..
തേനൈഷാ ഖേചരീ നാമ മുദ്രാ സിദ്ധനമസ്കൃതാ .
ഖേചര്യാ മുദ്രയാ യസ്യ വിവരം ലംബികോർധ്വതഃ .. 83..
ബിന്ദുഃ ക്ഷരതി നോ യസ്യ കാമിന്യാലിംഗിതസ്യ ച .
യാവദ്ബിന്ദുഃ സ്ഥിതോ ദേഹേ താവന്മൃത്യുഭയം കുതഃ .. 84..
യാവദ്ബദ്ധാ നഭോമുദ്രാ താവദ്ബിന്ദുർന ഗച്ഛതി .
ഗലിതോഽപി യദാ ബിന്ദുഃ സമ്പ്രാപ്തോ യോനിമണ്ഡലേ .. 85..
വ്രജത്യൂർധ്വം ഹഠാച്ഛക്ത്യാ നിബദ്ധോ യോനിമുദ്രയാ .
സ ഏവ ദ്വിവിധോ ബിന്ദുഃ പാണ്ഡരോ ലോഹിതസ്തഥാ .. 86..
പാണ്ഡരം ശുക്രമിത്യാഹുർലോഹിതാഖ്യം മഹാരജഃ .
വിദ്രുമദ്രുമസങ്കാശം യോനിസ്ഥാനേ സ്ഥിതം രജഃ .. 87..
ശശിസ്ഥാനേ വസേദ്ബിന്ദുഃസ്തയോരൈക്യം സുദുർലഭം .
ബിന്ദുഃ ശിവോ രജഃ ശക്തിർബിന്ദുരിന്ദൂ രജോ രവിഃ .. 88..
ഉഭയഓഃ സംഗമാദേവ പ്രാപ്യതേ പരമം വപുഃ .
വായുനാ ശക്തിചാലേന പ്രേരിതം ഖേ യഥാ രജഃ .. 89..
രവിണൈകത്വമായാതി ഭവേദ്ദിവ്യം വപുസ്തദാ .
ശുക്ലം ചന്ദ്രേണ സംയുക്തം രജഃ സൂര്യസമന്വിതം .. 90..
ദ്വയോഃ സമരസീഭാവം യോ ജാനാതി സ യോഗവിത് .
ശോധനം മലജാലാനാം ഘടനം ചന്ദ്രസൂര്യയോഃ .. 91..
രസാനാം ശോഷണം സമ്യങ്മഹാമുദ്രാഭിധീയതേ .. 92..
വക്ഷോന്യസ്തഹനുർനിപീഡ്യ സുഷിരം യോനേശ്ച വാമാംഘ്രിണാ
ഹസ്താഭ്യാമനുധാരയൻപ്രവിതതം പാദം തഥാ ദക്ഷിണം ..
ആപൂര്യ ശ്വസനേന കുക്ഷിയുഗലം ബധ്വാ ശനൈരേചയേ-
ദേഷാ പാതകനാശിനീ നനു മഹാമുദ്രാ നൃണാം പ്രോച്യതേ .. 93..
അഥാത്മനിർണയം വ്യാഖ്യാസ്യേ ..
ഹൃദിസ്ഥാനേ അഷ്ടദലപദ്മം വർതതേ തന്മധ്യേ രേഖാവലയം
കൃത്വാ ജീവാത്മരൂപം ജ്യോതീരൂപമണുമാത്രം വർതതേ തസ്മിൻസർവം
പ്രതിഷ്ഠിതം ഭവതി സർവം ജാനാതി സർവം കരോതി സർവമേതച്ചരിതമഹം
കർതാഽഹം ഭോക്താ സുഖീ ദുഃഖീ കാണഃ ഖഞ്ജോ ബധിരോ മൂകഃ കൃശഃ
സ്ഥൂലോഽനേന പ്രകാരേണ സ്വതന്ത്രവാദേന വർതതേ ..
പൂർവദലേ വിശ്രമതേ പൂർവം ദലം ശ്വേതവർണം തദാ ഭക്തിപുരഃസരം
ധർമേ മതിർഭവതി ..
യദാഽഗ്നേയദലേ വിശ്രമതേ തദാഗ്നേയദലം രക്തവർണം തദാ നിദ്രാലസ്യ
മതിർഭവതി ..
യദാ ദക്ഷിണദലേ വിശ്രമതേ തദ്ദക്ഷിണദലം കൃഷ്ണവർണം തദാ
ദ്വേഷകോപമതിർഭവതി ..
യദാ നൈരൃതദലേ വിശ്രമതേ തന്നൈരൃതദലം നീലവർണം തദാ
പാപകർമഹിംസാമതിർഭവതി ..
യദാ പശ്ചിമദലേ വിശ്രമതേ തത്പശ്ചിമദലം സ്ഫടികവർണം തദാ
ക്രീഡാവിനോദേ മതിർഭവതി ..
യദാ വായവ്യദലേ വിശ്രമതേ വായവ്യദലം മാണിക്യവർണം തദാ
ഗമനചലനവൈരാഗ്യമതിർഭവതി ..
യദോത്തരദലേ വിശ്രമതേ തദുത്തരദലം പീതവർണം തദാ സുഖശൃംഗാര-
മതിർഭവതി ..
യദേശാനദലേ വിശ്രമതേ തദീശാനദലം വൈഡൂര്യവർണം തദാ
ദാനാദികൃപാമതിർഭവതി ..
യദാ സന്ധിസന്ധിഷു മതിർഭവതി തദാ വാതപിത്തശ്ലേഷ്മമഹാവ്യാധി-
പ്രകോപോ ഭവതി ..
യദാ മധ്യേ തിഷ്ഠതി തദാ സർവം ജാനാതി ഗായതി നൃത്യതി പഠത്യാനന്ദം
കരോതി ..
യദാ നേത്രശ്രമോ ഭവതി ശ്രമനിർഭരണാർഥം പ്രഥമരേഖാവലയം
കൃത്വാ മധ്യേ നിമജ്ജനം കുരുതേ പ്രഥമരേഖാബന്ധൂകപുഷ്പവർണം
തദാ നിദ്രാവസ്ഥാ ഭവതി ..
നിദ്രാവസ്ഥാമധ്യേ സ്വപ്നാവസ്ഥാ ഭവതി ..
സ്വപ്നാവസ്ഥാമധ്യേ ദൃഷ്ടം ശ്രുതമനുമാനസംഭവവാർതാ
ഇത്യാദികൽപനാം കരോതി തദാദിശ്രമോ ഭവതി ..
ശ്രമനിർഹരണാർഥം ദ്വിതീയരേഖാവലയം കൃത്വാ മധ്യേ
നിമജ്ജനം കുരുതേ ദ്വിതീയരേഖാ ഇന്ദ്രകോപവർണം തദാ
സുഷുപ്ത്യവസ്ഥാ ഭവതി സുഷുപ്തൗ കേവലപരമേശ്വരസംബന്ധിനീ
ബുദ്ദിർഭവതി നിത്യബോധസ്വരൂപാ ഭവതി പശ്ചാത്പരമേശ്വര-
സ്വരൂപേണ പ്രാപ്തിർഭവതി ..
തൃതീയരേഖാവലയം കൃത്വാ മധ്യേ നിമജ്ജനം കുരുതേ തൃതീയരേഖാ
പദ്മരാഗവർണം തദാ തുരീയാവസ്ഥാ ഭവതി തുരീയേ കേവലപരമാത്മ-
സംബന്ധിനീ ഭവതി നിത്യബോധസ്വരൂപാ ഭവതി തദാ ശനൈഃ
ശനൈരുപരമേദ്ബുദ്ധ്യാ ധൃതിഗൃഹീതയാത്മസംസ്ഥം മനഃ
കൃത്വാ ന കിഞ്ചിദപി ചിന്തയേത്തദാ പ്രാണാപാനയോരൈക്യം കൃത്വാ
സർവം വിശ്വമാത്മസ്വരൂപേണ ലക്ഷ്യം ധാരയതി . യദാ
തുരീയാതീതാവസ്ഥാ തദാ സർവേഷാമാനന്ദസ്വരൂപോ ഭവതി
ദ്വന്ദ്വാതീതോ ഭവതി യാവദ്ദേഹധാരണാ വർതതേ താവത്തിഷ്ഠതി
പശ്ചാത്പരമാത്മസ്വരൂപേണ പ്രാപ്തിർഭവതി ഇത്യനേന പ്രകാരേണ
മോക്ഷോ ഭവതീദമേവാത്മദർശനോപായം ഭവന്തി ..
ചതുഷ്പഥസമായുക്തമഹാദ്വാരഗവായുനാ .
സഹ സ്ഥിതത്രികോണാർധഗമനേ ദൃശ്യതേഽച്യുതഃ .. 94..
പൂർവോക്തത്രികോണസ്ഥാനാദുപരി പൃഥിവ്യാദിപഞ്ചവർണകം ധ്യേയം .
പ്രാണാദിപഞ്ചവായുശ്ച ബീജം വർണം ച സ്ഥാനകം .
യകാരം പ്രാണബീജം ച നീലജീമൂതസന്നിഭം .
രകാരമഗ്നിബീജം ച അപാനാദിത്യസംനിഭം .. 95..
ലകാരം പൃഥിവീരൂപം വ്യാനം ബന്ധൂകസംനിഭം .
വകാരം ജീവബീജം ച ഉദാനം ശംഖവർണകം .. 96..
ഹകാരം വിയത്സ്വരൂപം ച സമാനം സ്ഫടികപ്രഭം .
ഹൃന്നാഭിനാസാകർണം ച പാദാംഗുഷ്ഠാദിസംസ്ഥിതം .. 97..
ദ്വിസപ്തതിസഹസ്രാണി നാഡീമാർഗേഷു വർതതേ .
അഷ്ടാവിംശതികോടീഷു രോമകൂപേഷു സംസ്ഥിതാഃ .. 98..
സമാനപ്രാണ ഏകസ്തു ജീവഃ സ ഏക ഏവ ഹി .
രേചകാദി ത്രയം കുര്യാദ്ദൃഢചിത്തഃ സമാഹിതഃ .. 99..
ശനൈഃ സമസ്തമാകൃഷ്യ ഹൃത്സരോരുഹകോടരേ .
പ്രാണാപാനൗ ച ബധ്വാ തു പ്രണവേന സമുച്ചരേത് .. 100..
കർണസങ്കോചനം കൃത്വാ ലിംഗസങ്കോചനം തഥാ .
മൂലാധാരാത്സുഷുമ്നാ ച പദ്മതന്തുനിഭാ ശുഭാ .. 101..
അമൂർതോ വർതതേ നാദോ വീണാദണ്ഡസമുത്ഥിതഃ .
ശംഖനാദിഭിശ്ചൈവ മധ്യമേവ ധ്വനിര്യഥാ .. 102..
വ്യോമരന്ധ്രഗതോ നാദോ മായൂരം നാദമേവ ച .
കപാലകുഹരേ മധ്യേ ചതുർദ്വാരസ്യ മധ്യമേ .. 103..
തദാത്മാ രാജതേ തത്ര യഥാ വ്യോമ്നി ദിവാകരഃ .
കോദണ്ഡദ്വയമധ്യേ തു ബ്രഹ്മരന്ധ്രേഷു ശക്തിതഃ .. 104..
സ്വാത്മാനം പുരുഷം പശ്യേന്മനസ്തത്ര ലയം ഗതം .
രത്നാനി ജ്യോത്സ്നിനാദം തു ബിന്ദുമാഹേശ്വരം പദം .
യ ഏവം വേദ പുരുഷഃ സ കൈവല്യം സമശ്നുത ഇത്യുപനിഷത് .. 105..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി ധ്യാനബിന്ദൂപനിഷത്സമാപ്താ ..
ധ്യാനബിന്ദൂപനിഷത്ത്
(മലയാള പരിഭാഷ)
ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം...
പര്വതത്തിന്നൊത്ത ഭീമമാം പാപവും
ധ്യാനയോഗത്തിനാലറ്റിടുന്നു. 01.
പരമമാം ബിന്ദു ബീജാക്ഷരം മുകളിലാ-
കുന്നു നാദത്തിന്നുപസ്ഥാനവും.
നാദമീയക്ഷരത്തില് ലയിക്കുമ്പൊഴായീടും
നിശ്ശബ്ദം 'പരമം പദം'. 02.
അനാഹത നാദത്തിനപ്പുറത്തുള്ള നാദം-
ശ്രവിക്കുന്നവന്നില്ല ശങ്ക. 03.
മുടിനാരിനഗ്രത്തിന് നൂറിലൊന്നായതി-
ന്നായിരം ഖണ്ഡത്തിലൊന്നതിന്റെ
അര്ദ്ധഭാഗത്തിനൊത്തായിക്ഷയിക്കുമ്പൊ-
ഴെത്തുന്നതാകും 'നിരഞ്ജന'വും. 04.
കുസുമത്തിലുള്ള ഗന്ധംപോലെയെള്ളിലു-
ള്ളെണ്ണപോല്, പാലിലെ നെയ്യുപോലെ,
ശിലതന്നിലുള്ള തങ്കംപോലെ മണിതന്റെ-
നൂലുപോള് സര്വ്വത്തിലുള്ളതാകും
ബ്രഹ്മത്തിലായ് ലയിച്ചീടുന്നു മോഹമ-
റ്റുള്ളതാം ജ്ഞാനിയായുള്ളവനും. 05,6
എണ്ണക്കതാശ്രയമെള്ളുതാനാശ്രയം-
പൂവായിടുന്നതീ ഗന്ധത്തിനും;
ആയപോല് പൂരുഷന്നാശ്രയം ബ്രഹ്മമാ-
യീടുന്നവന്നകത്തും, പുറത്തും. 07
വൃക്ഷമെന്തന്നറിഞ്ഞാലതിന് നിഴലതും-
കുറ്റമറ്റുള്ളതായ് മാറുമല്ലോ;
ആയപോലാത്മാവതെന്തെന്നറിഞ്ഞവന്
കാണുന്നതൊക്കെയും നിഷ്കളങ്കം. 08
ധ്യാനിപ്പതുണ്ടു മോക്ഷേച്ഛുക്കളോംകാര-
മാകുമേകാക്ഷര മന്ത്രത്തെയും;
ആദ്യാംശമാകുന്ന(അ)കാരം പിതാമഹന്,
ഭൂമി, ഋഗ്വേദ-മഗ്നി ഭൂരിക്കുകള്.
‘ഉ’കാരത്തിലന്തരീക്ഷം, വായു, വിഷ്ണു,
വേദംയജുര്താനതും, ഭൂവസുവും.
സൂര്യനാകും‘മ’കാരം സാമവേദം, മഹേ-
ശ്വരന്തന്നെയും, സ്വര്‍ലോകവും.
പീതവര്ണ്ണംതാന(അ)കാരം ഗുണം രജസ്സ്;
ശ്വേതമു(ഉ)കാരവര്ണ്ണം ഗുണം സത്വവും.
കൃഷ്ണവര്‍ണ്ണം’മ’കാരം ഗുണം താമസം;
ആയിടുന്നോംകാരമഷ്ടാംഗയുക്തവും.
അഞ്ചുണ്ടു ദൈവതം, പാദങ്ങള്‍ നാലതും.
സ്ഥാനങ്ങള്‍ മൂന്നൊത്തതാകുമോംകാരവും. 9-13
പ്രണവത്തെയറിയാത്തവന് അല്ല ബ്രാഹ്മണന്,
ആകുമോംകാരം ധനുസ്സുതന്നെ;
ബാണമായീടുന്നതാത്മാവുതന്നെയും,
ബ്രഹ്മമായീടുന്നതിന്റെ ലക്ഷ്യം. 14
എത്രയും ശ്രദ്ധയോടാത്മാവതായിടും-
ബാണത്തിനാല് ബ്രഹ്മമായിടും ലക്ഷ്യവും
ഭേദിച്ചതിന്നെയറിഞ്ഞീടുകില് മുക്ത-
നായിടുന്നുണ്ടവന് കര്‍മ്മബന്ധങ്ങളില്‍. 15
പ്രണവത്തില്നിന്നുതാനുണ്ടായി ദേവകള്‍,
മൂന്നുലോകം, സ്വരം, സര്‍വ്വചരാചരം. 16
ഓംകാര’ഹ്രസ്വ’ത്തിനാല് പാപമുക്തിയും,
ദര്ഘത്തിനാലെ സമ്പത്തു കൈവന്നിടും.
അര്ദ്ധമാംമാത്രയൊത്തുള്ളതാം പ്രണവത്തി-
നാലെയോ ലഭ്യമായീടുന്നു മോക്ഷവും. 17
മുറിയാതെ വീഴുന്നൊരെണ്ണതന് ധാരപോല്‍;
നീണ്ടുനീണ്ടൊഴുകുന്ന മണിനാദമെന്നപോല്;
നാദാഗ്രമായതിലുള്ളതാം പ്രണവത്തെ-
യറിയുന്നവന്തന്നെ വേദവിത്ത്. 18
ഹൃദയകമലംതന്റെ കര്ണ്ണികാമദ്ധ്യത്തി-
ലംഗുഷ്ടതുല്യമായ്, ദീപശിഖയെന്നപോ-
ലായ്മേവിടുന്നൊരീയോംകാരരൂപനാ-
മീശനെത്തന്നെയും ധ്യാനിക്കവേണ്ടതും. 19
വായുവേയിഡയിലൂടുദരത്തിലുള്ക്കൊണ്ടു-
ദേഹമദ്ധ്യത്തിലായ് ജ്വാലയാലാവൃത-
മായ് വസിക്കുന്നൊരീയോംകാരകാരനെ-
ത്തന്നെയായീടുന്നു ധ്യാനിക്കവേണ്ടതും. 20
ബ്രഹ്മാവ് പൂരകം, കുംഭകം വിഷ്ണുവും,
രേചകം രുദ്രനാംദേവനും താന്‍.
ആയിടുന്നായവര് മൂന്നധിഷ്ഠാനമാം-
ദേവകള്‍ പ്രാണായാമത്തിന്റെയും. 21
പ്രണവമാകും കടകോലിനാലരണിയാ-
മാത്മാവിനെ ധ്യാന-മഭ്യാസമാദിയാ-
ലെ കടഞ്ഞുണ്ടായിടുന്നതാം ഗൂഢമാം
തത്ത്വതെ വേണ്ടുന്നു ദര്ശിക്കവേണ്ടതും. 22
ഓംകാരനാദത്തൊടൊത്തങ്ങുരേചകം-
ചെയ്തു ധ്യാനിച്ചു നാദത്തില്‍ ലയിക്കണം. 23
ഇപ്രകാരം ഗമനാഗമനസ്ഥിതം;
ഗമനാദിശൂന്യവും, സൂര്യകോടിപ്രഭം,
സര്വ്വജനാന്തരസ്ഥം, ഹംസമാത്മകം
ആകുമോംകാരത്തിലായ് വിരാജിക്കണം. 24
സൃഷ്ടി-സ്ഥിതിലയകാരണം കാരണം;
ചിത്തത്തിലുള്ളതങ്ങെത്തുന്നിടം;
ആയതായീടുന്നു പരമമാകും പദം,
ആകുന്നു വിഷ്ണുതന്‍ പരമപദം. 25
മുപ്പത്തിരണ്ടുകോശത്തൊടൊത്തെട്ടുദള-
മൊത്തതാകും ഹൃദയകമല മദ്ധ്യത്തിലെ
ഭാനുതന്‍ മദ്ധ്യസ്ഥനായ് സോമനും സോമ-
മദ്ധ്യത്തിലഗ്നിയും അഗ്നിമദ്ധ്യേ;
പ്രഭയുണ്ടതിന്നുമദ്ധ്യത്തിലായെത്രയും
രത്നം പതിച്ചതായുള്ള പീഠം.
ആയതിന് മദ്ധ്യത്തിലാകുന്നു ശ്രീവത്സ-
കൌസ്തുഭം, മണികളാല്‍ ഭൂഷിതന്‍ താന്‍;
വാസുദേവന്നവനാകും നിരഞ്ജനന്‍,
സ്ഫടികസങ്കാശനും, ചന്ദ്രകോടിപ്രഭന്,
ആയിടുന്നായവന് വിഷ്ണുദേവന്നെയും
പൂരകത്തോടോത്തു ധ്യാനിക്കുക. 26-30
കുംഭകം ചെയ്തിടും വേളയില്‍ ഹൃത്തിലായ്
ധ്യാനിക്കണം ചതുര്ബാഹുകന്, ശുഭ്രമാം-
രക്തവര്‍ണ്ണന്‍; കമലാസനന് ബ്രഹ്മനാ-
യീടും പിതാമഹനനാകുന്ന ദേവനെ. 31
രേചകത്തിന്വേള ചിന്തിക്കണം നിഷ്-
കളങ്കം തൃലോചനം പാപവിനാശനം-
ശുദ്ധസ്ഫടികസങ്കാശം ലലാടനം,
സര്വ്വദേവന്മയം ശങ്കരന്തന്നെയും.
നൂറുകീഴ്പ്പോട്ടിതള്, നൂറുമേല്പ്പോട്ടുമായ്-
കേസരത്തോടൊത്ത ഹൃദയകമലത്തിലായ്
ചിന്തിക്കണം ചന്ദ്ര-സൂര്യാഗ്നിയെത്തന്നെ:
ശേഷമക്കമലം വിരിഞ്ഞുല്ഗമിക്കുന്ന
ഹൃദയബീജത്തെയുള്ക്കൊള്ളുന്ന സാധക-
ന്നുണ്ടായിടുന്നാത്മശാന്തിയെത്തന്നെയും. 32-35
സ്ഥാനങ്ങള്മൂന്നു, പാത്രംമൂന്നു ബ്രഹ്മനും-
മൂന്നു, മൂന്നക്ഷരം രണ്ടുമാത്ര;
പിന്നെയീയര്ദ്ധമാം മാത്രയൊത്തുള്ളതൊ-
ട്ടറിയുന്നവന്തന്നെ വേദവിത്ത്. 36
എണ്ണതന്ധാരപോല് നീണ്ടുനേര്ത്തുള്ളതാ-
യീടുമീ മണിനാദമെന്നപോലെ,
ബിന്ദു, നാദം, കലയെന്നിവക്കപ്പുറ-
ത്തുള്ളതൊട്ടറിവവന് വേദവിത്ത്. 37
താമരത്തണ്ടിലൂടെപ്രകാരത്തില് നീര്-
മെല്ലെമേല്പ്പോട്ടുയര്ന്നെത്തിടുന്നൂ,
അപ്രകാരത്തിലീ യോഗി യോഗത്തിലൂ-
ടെത്തണം യോഗത്തിന്നൂര്ധ്വപദം. 38
ആക്കിടേണം കമലമര്ദ്ധമാം മാത്രയായ്;
നാഡീസുഷുമ്നയാലെത്തിക്കണം പ്രാണനെ-
ത്തന്‍ കടിപ്രദേശത്തിലായെത്തിച്ച-
ശേഷം ലയിപ്പിക്കവേണമാവായുവും. 39
പുരികങ്ങള്‍ മദ്ധ്യമായ് നാസികതന്മൂല-
മെത്തിനില്ക്കും നെറ്റിയമൃതസ്ഥലം.
ആയിടുന്നായതുതന്നെ ബ്രഹ്മസ്ഥലം,
ആകും മഹത്ത്വമേറീടുന്നിടം. 40
ആസനം, പ്രാണനിരോധനം, പ്രത്യാ-
ഹാരവും, ധാരണ, ധ്യാനം, സമാധിയും;
ആയിടുന്നായവയാറതായീടുന്നി-
തംഗങ്ങളാറവയോഗമതിന്റെയും. 41
ജീവജാലങ്ങള്‍തന്‍ ജാതികളെത്രയു-
ണ്ടത്രയുണ്ടെണ്ണമീയാസനങ്ങള്.
ആയവതന് വകഭേദങ്ങളെത്രയെ-
ന്നറിയുന്നതീ മഹാദേവന്നുതാന്. 42
സിദ്ധാസനം പിന്നെ ഭദ്രവും, സിംഹവും,
പത്മാസനം നാലതിശ്രേഷ്ഠവും.
പ്രധമനാധാരചക്രം പിന്നെ സ്വാധിഷ്ഠ-
മാകുന്നു കാമനും യോനിമദ്ധ്യം.
ആധാരപങ്കജത്തിന്നിതള് നാലതും,
യോനിയില്‍ വാസനായീടുന്നു കാമനും.
ആകുന്നു കാമനോ സിത്ഥവന്ദിതനതും,
യോനിമദ്ധ്യത്തിലായീടുന്നു ലിംഗവും.
ലിംഗമതിന്മുഖം നോക്കിനില്‍ക്കുന്നതും
പശ്ചിമദിക്കിലേക്കാകുന്നതുണ്ടതും. 43,45
വേദവിത്തറിയുന്നു മസ്തകത്തില്‍ രത്ന-
തുല്യമായ് ശോഭിച്ചിടുന്നതാം വസ്തുവെ;
കനലിലായ്ച്ചുട്ടതാം സ്വര്ണ്ണവര്ണ്ണത്തൊടും,
ഇടിമിന്നല്പോലെതാന് ശോഭിച്ചിടുന്നതും,
അഗ്നിതന്സ്ഥാനത്തുനിന്നുനാലംഗുലം-
മോളിലായ് ലിംഗമൂലത്തിന്നു കീഴിലായ്
തന്നാദമൊത്തുനില്ക്കുന്നതാം പ്രാണന്റെ
യാശ്രയമാകുന്നു സ്വാധിഷ്ഠാനവും.46,47
ലിംഗമൂലത്തിലായ് സ്വാധിഷ്ഠാനവും,
ആയിടം വായുവാല് പൂരിതംതന്നെയും. 48
നാഭിതന്മണ്ഡലം മണിപൂരകം ചക്രം,
പന്ത്രണ്ടരം പുണ്യപാപത്തിന്‍ കാരകം. 49
തത്വം മഹത്തിതുള്ക്കൊള്ളും വരേക്കുതന്
ജീവന് ഭ്രമിച്ചലഞ്ഞീടുന്നതുണ്ടതും.
ലിംഗമൂലം-നാഭി രണ്ടതിന് മദ്ധ്യമായ്
പക്ഷിതന്മുട്ടപോലുള്ളടിസ്ഥാനത്തു-
നിന്നുല്ഭവിക്കുന്നു നാഡീസമൂഹങ്ങ-
ളുണ്ടെഴുപത്തിരണ്ടായിരം മൊത്തമായ്.
ആയതിലെത്രയും ശ്രേഷ്ഠമായുണ്ടെഴു-
പത്തിരണ്ടാകുന്നു നാഡികള്‍ മുഖ്യവും.50,51
ശ്രേഷ്ഠമാം നാഡികളെഴുപത്തിരണ്ടതില്
നാഡികള്‍ പത്തതും പ്രാണന്റെ വാഹിനി.
ഇഡയൊന്നു, പിംഗള, മൂന്നുസുഷുമ്നതാന്,
ഗാന്ധാരി, ഹസ്തിനി, ജിഹ്വ-പൂഷാ, യശസ്വിനി,
എട്ടാണാലംബുസ, കുഹു പിന്നെ ശംഖിനി-
പത്തിവതന്നെയും പ്രാണന്റെ വാഹിനി.
ഇപ്രകാരം നാഡിചക്രവിജ്ഞാനമു-
ണ്ടാകവേണം യോഗിയായവര്ക്കെപ്പൊഴും.52-54
വാമമാകുന്നിഡ, ദക്ഷിണം പിംഗള-
മദ്ധ്യംസുഷുമ്ന പ്രാണസ്വരൂപങ്ങളും.
പ്രാണാപമാനന്, സമാനനുദാനനും-
വ്യാനനഞ്ചായതും പ്രാണവായുക്കളും.
നാഗ-കൂര്‍മ്മന്‍ കൃകര-ദേവദത്തന്നും,
ധനഞ്ജയനഞ്ചതും നാഗവായുക്കളും.
പ്രാണാദിയഞ്ചതും, നാഗാദിയഞ്ചതും-
വായുക്കള്പത്തതായീടും പ്രസിദ്ധവും.55-57
ഇപ്രകാരം വായു ജീവരൂപത്തിലാ-
യുണ്ടതും നാഡികളായിരംതന്നെയും.
പ്രാണാപമാനനൊത്തായി ചരിക്കുന്നു
ജീവനും മേലുകീഴായിട്ടിതെപ്പൊഴും.
മാര്‍ഗ്ഗം വടക്കുതെക്കായ് ചരിക്കും ചില-
പ്പോളദൃശ്യംതന്നെ ചഞ്ചലത്ത്വത്തിനാല്.
പ്രാണാപനാലെ കൈപ്പന്തെറിഞ്ഞുള്ളപോല്
ക്രീടിക്കയാലില്ല വിശ്രമം ജീവനും.
ഉണ്ടതാകര്ഷണം പ്രാണാപമാനന്-
പരസ്പരം; ആയതറിയുന്നവന് യോഗിതാന്.
പ്രാണന് പുറത്തുപോകും ‘ഹ’കാരത്താല-
പാനന്‍ ‘സ’കാരത്തിനാലുള്ളിലായിടും.
ഇപ്രകാരം ഹംസ ഹംസമന്ത്രംജപി-
ച്ചീടുന്നു ജീവികള്‍ സര്വ്വത്രമാത്രയും.
ഉണ്ടുഹംസം ജപം ദിനരാത്രമൊന്നതില്
ഇരുപത്തിയോരായിരത്തിയറുനൂറുതാന്.
ആയിടു’ന്നജപഗായത്രി’താന്‍ ഹംസമ-
ന്ത്രം ജപം യോഗിക്കു മോക്ഷപ്രദായകം.58-63
ഇപ്രകാരം അജപഗായത്രിമന്ത്രത്തി-
നാലെ നേടും നരന് മുക്തി പാപത്തിലും.
ഇല്ലില്ലിതിന്നൊത്ത വിദ്യയൊട്ടില്ലിതി-
ന്നൊത്തതാകും ജപം ഇല്ല വേറൊന്നുമേ.
ഇല്ലിതിന്നൊത്തപുണ്യം, ഭൂത ഭാവിയും,
ലഭ്യം നിരാമയം ബ്രഹ്മമാം സ്ഥാനവും.64,65
ആയമാര്ഗ്ഗം, തന്മുഖത്താല് മറച്ചുറ-
ങ്ങീടുന്നു ശക്തിയാകും പരമേശ്വരി.
വഹ്നിയോഗത്താലുറച്ച ചിത്തത്തിനാ-
ലാണുണര്ത്തേണ്ടുന്നതായതാം ശക്തിയെ. 66
സൂചിതന്‍ നൂലുപോല്‍, താഴിന്റെ താക്കോലു-
പോല്‍ തുറന്നീടണം യോഗികള്‍ തന്റെയീ
മോക്ഷത്തിലേക്കുള്ളതാം കവാടത്തെയും
തന്റെയീ കുണ്ഡലിനിയാകുന്ന ശക്തിയാല്‍.67,68
പത്മാസനത്തെബന്ധിക്കണം കൈകള്‍നീ-
ട്ടീടണം, മാര്‍വ്വിടം താടിയാല്‍ ബലമായ-
മര്ത്തണം, ധ്യാനിക്കണംബ്രഹ്മവും: പി-
ന്നപാനനെ മുകളിലേക്കായ് നയിച്ചീടണം:
കുംഭകംചെയ്തതിന് ശേഷമാപ്രാണനെ
താഴേക്കതാക്കീട്ടുണര്ത്തണം ശക്തിയെ.
അനുഭവിച്ചീടുകവേണമാ ശക്തിയും. 69
പത്മാസനത്തിലങ്ങേറീട്ടു നാഡികള്‍-
ക്കുള്ളിലായ് വായുവുള്ക്കൊണ്ടങ്ങു കുംഭകം
ചെയ്തിട്ടു വായുവെതന്നെ നിരോധിച്ചി-
ടുന്നതാം യോഗികള്‍ നേടുന്നു മുക്തിയും. 70
വ്യായാമഹേതുവായുണ്ടായിടും വിയര്-
പ്പാകയും ദേഹത്തുതന്നെ നിര്‍ത്തീടണം.
കട്വമ്ലലവണങ്ങളൊക്കെ വര്ജ്ജിച്ചുനല്-
പാല്കുടിച്ചീടുന്ന ബ്രഹ്മചാരീ മിത-
ഭോജിയാം യോഗികള്‍ സിദ്ധരായീടുന്ന-
തുണ്ടേകവര്ഷത്തിനുള്ളിലും നിശ്ചയം.71,72
കന്ദത്തിന്മോളിലെ ശക്തി-കുണ്ഡലിനിയെ
തൊട്ടുണര്‍ത്തുന്നവന്‍ സിദ്ധനത്രേ.
വേണ്ടവണ്ണം മൂലബന്ധമഭ്യാസത്തെ
ദീക്ഷിക്കുകില് ലഭ്യമാകുന്നതുണ്ടതും-
പ്രാണാപമാനനൊന്നായ്ഭവിച്ചീടും, ക്ഷ-
യിക്കുന്നു മൂത്രമലമാകും വിസര്‍ജ്യവും.
ആയിട്ടും വൃദ്ധരായീടുന്നയോഗിക-
ളാകും യുവാക്കളെപ്പോലെയോഗത്തിനാല്.
ഉപ്പൂറ്റിതന്നാലമര്ത്തണം യോനിതന്‍
സ്ഥാനത്തു-പിന്നെയപാനനാംവായുമേല്-
പ്പോട്ടായുയര്ത്തുവാനായ്ഗുദത്തെച്ചുരു-
ക്കീടണം, ആകുന്നു മൂലത്തിന് ബന്ധനം.
പക്ഷിരാജന്തന്റെ വിശ്രമംപോലെത-
ന്നുദരത്തിന് പശ്ചിമ’താണ’ത്തെ നാഭിതന്‍
മോളിലായ് നിര്ത്തുന്നതായിടും ബന്ധന-
ത്തിന്നുപേര് ചൊല്ലുന്നതുഡ്യാനമെന്നുതാന്.73-77
ജാലന്ധരത്താല് നിരോധിക്കണം ശിരോ-കേശ-
ജലത്തെയും മുകളിലായ്ത്തന്നെയും.
ആയതാലെനശിച്ചീടുന്നുകര്മ്മബന്ധ-
ങ്ങള്, പതിക്കില്ലയഗ്നിയിലമൃതവും.
നാവുമേല്പ്പോട്ടയ്മടക്കിക്കപാലകുഹ-
രത്തിലാക്കീട്ടുതന് ദൃഷ്ടികള്‍ രണ്ടുമേ
ഭ്രൂമദ്ധ്യമാക്കീട്ടുറപ്പിച്ചിടുന്നതാം
മുദ്രയായീടുന്നു ഖേചരിതന്നെയും.
ഖേചരിയഭ്യസിച്ചീടുകിലുണ്ടാകയി-
ല്ലുറക്കം, ദാഹവും, വിശപ്പെന്നതും;
ഉണ്ടാകയില്ലരോഗങ്ങള് നീങ്ങീടുന്ന-
തുണ്ടതും മൃത്യുവെന്നുള്ളതാം ഭീതിയും.
ഇല്ല മോഹാലസ്യ ഭീതി രോഗത്തിലും,
കര്മ്മബന്ധങ്ങളൊട്ടുണ്ടാകയില്ലതും. 77-81
ഖേചരിമുദ്രയാലാകാശഗാമിയാ-
യീടുന്നു ജിഹ്വ; യാകാശത്തിലേക്കത-
ങ്ങെത്തുന്നുചിത്ത-മതാകയാലായവ-
ന്നുണ്ടാകയില്ല കാലത്തിന്റെ ബന്ധനം.82
ആകയാലാചരിച്ചീടുന്നു സിദ്ധരാം
യോഗികള്‍ ഖേചരിമുദ്രയെത്തന്നെയും.
ദ്വാരങ്ങള്‍ നാലടയ്ക്കുന്നവന് തന്നുടെ
വീര്യം സ്രവിക്കയില്ലൊട്ടുമേ ചേലുള്ള
നാരിതന്‍ ഗാഢമാമാലിംഗനത്തിലും;
ഇല്ലതെല്ലുംഭയം മൃത്യുവിന്തങ്കലും-
വീര്യത്തെ ദേഹത്തിനുള്ളില് ധരിക്കയാല്‍.83,84
ഖേചരിയെത്രനാളത്രനാളില്ലവീര്യം-
സ്രവിക്കില്ലല്ലതുണ്ടാവുകില്
യോനിയാംമുദ്രതന് ശക്തിയാലായതാം
വീര്യത്തെമോളിലേക്കായ്വലിച്ചാക്കിടാം.
ഉണ്ടുണ്ടുരണ്ടുവര്ണ്ണത്തിലീ വീര്യവും,
ശ്വേതവര്‍ണ്ണം, പിന്നെ രക്തവര്‍ണ്ണത്തിലും.
ശ്വേതവര്‍ണ്ണം വീര്യമായിടുംശുക്ലവും;
രക്തവര്‍ണ്ണം വീര്യമാകുംമഹാരജസ്സ്.
പവിഴത്തിനൊത്തപോല് രക്തച്ചുവപ്പാര്ന്നി-
ടും രജസ്സിന്റെ വാസസ്ഥലം യോനിതാന്.
ആയിടും ചന്ദ്രന്റെ സ്ഥാനത്തു ശുക്ലവും;
രണ്ടതിന് സംയോഗമെത്രയും ദുര്ലഭം.
ആകും ശിവസ്വരൂപംതന്നെ ശുക്ലവും,
ശക്തിസ്വരൂപമായീടും രജസ്സതും.
ചന്ദ്രനായീടുന്നു ശുക്ലവീര്യം, പിന്നെ-
യാകുന്നതുണ്ടു സൂര്യന് രജോവീര്യവും.85-88
രണ്ടതിന് സംയോഗമുണ്ടാകുമെങ്കിലോ
ലഭ്യമാകും പരമമാകുന്ന ദേഹവും.
വായുവാല് ശക്തിതന്‍ ചലനമുണ്ടാവുകില്
പ്രാപിച്ചിടും രജസ്സ് രവിതന്റെനികടത്തി-
ലപ്പൊഴോ ദേഹികള്തന്റെ ദേഹങ്ങളും-
ദിവ്യമായിഭവിച്ചീടുന്നതുണ്ടതും.
ചന്ദ്രസംയുക്തമായീടുന്നു ശുക്ലവും,
സൂര്യസമന്വിതംതന്നെ രജസ്സതും.
രണ്ടതിന് സമരസഭാവത്തെയറിയുന്ന
യോഗത്തെയാണുചൊല്ലീടുന്നതിന്നിയും.
കീഴ്ത്താടികൊണ്ടമര്ത്തീടണം ഹൃദയവും,
ഇടതുകാലുപ്പൂറ്റിയാലമര്ത്തീടണം-
യോനിതന്സ്ഥാനവും, ശേഷമീ കുക്ഷികള്‍
രണ്ടതും ബന്ധിക്കണം കാലുമറ്റതാല്.
പിന്നെയുള്ളില്നിറച്ചുള്ളതാം പ്രാണനെ-
യൊട്ടൊട്ടുവിട്ടിടേണം പുറത്തേക്കതും.
ആയിടുന്നൂ മഹാമുദ്ര യെന്നുള്ളതാം
നാമമിതായിടും പാപവിനാശനം.89-93
ചൊല്ലിടാമിന്നിയുമാത്മാവാതെന്തെന്ന-
തായതിന് നിര്‍ണ്ണയം കേട്ടുകൊള്ളൂ;
ഹൃദയപത്മംദളമെട്ടതിന് മദ്ധ്യമായ്
രേഖതന്‍ വലയത്തിനുള്ളിലായ് വര്‍ത്തിച്ചി-
ടുന്നു ജീവന്റെയാത്മാവതായീടുന്ന-
ജ്യോതിസ്വരൂപമണുമാത്രരൂപത്തിലും.
ആണതും സര്‍വ്വതും, അറിയുന്നു സര്‍വ്വതും,
സര്വ്വകര്മ്മങ്ങള്തന് കര്ത്താവുതന്നതും.
ആകുന്നു കര്ത്താവുതന്നതും ഭോക്താവ്,
സുഖ-ദുഃഖവും, ഖഞ്ജനും, ബധിര-മൂകനും;
കൃശനതും, സ്ഥൂലനും ആകയും താനെന്ന-
ചിന്തയാല്‍ വര്‍ത്തിച്ചിടും സ്വതന്ത്രന്നവന്.
ശ്വേതവര്‍ണ്ണം ദളം പൂര്‍വ്വത്തില്‍ വാസമാ-
യീടുകില് ബുദ്ധിയും ഭക്തിധര്മ്മത്തിലും;
ആഗ്നേയകോണിലെ രക്തവര്ണ്ണംദളം-
തന്നിലായീടുകില് നിദ്രയാലസ്യവും;
കൃഷ്ണവര്ണ്ണംദളം ദക്ഷിണംതന്നിലോ-
ദ്വേഷ-കോപാദികള്തന്നെയാകുന്നതും.
നിര്യുതികോണിലെ നീലവര്ണ്ണംദളം-
തന്നിലെ ബുദ്ധിയോ ഹിംസയും, പാപവും.
സ്ഫടികവര്ണ്ണംദളം പശ്ചിമംതന്നിലെ-
ബുദ്ധിക്കുക്രീഡാ-വിനോദങ്ങള്‍ പഥ്യവും;
വായവ്യമാംദളം മാണിക്യവര്ണ്ണത്തി-
ലെത്തുന്ന ബുദ്ധിക്കു യാത്ര-വൈരാഗ്യവും;
പീതവര്ണ്ണംവടക്കാകുംദളത്തിലെ-
ബുദ്ധിക്കു ശൃംഗാര-സൌഖ്യമാകും ഗുണം.
ഈശാനകോണിലെ വൈഡൂര്യരത്നവര്ണ്ണം-
ദളം, ദാന-ദയാദിയാം ബുദ്ധിയും.
സന്ധികള്തന്സന്ധിയെത്തുന്നബുദ്ധിക്കു-
വാത-പിത്തം, കഫം, കോപ-രോഗം ഫലം.
മദ്ധ്യത്തിലെത്തുന്ന ബുദ്ധിക്കു സര്‍വ്വവി-
ജ്ഞാന, ഗായത്രിയാനന്ദനൃത്തം ഫലം:
നേത്രക്ഷയംക്ഷയിപ്പിപ്പതിന്നായ് പ്രഥമ-
ശാഖതന്‍ മദ്ധ്യത്തിലായിട്ടു മുങ്ങണം.
ചെമ്പരത്തിപ്പൂവതൊത്തവര്ണ്ണം ശാഖ-
മദ്ധ്യത്തില്‍ മുങ്ങുന്നതാകുന്നു നിദ്രയും.
നിദ്രതന്‍ മദ്ധ്യത്തിലായിട്ടു സ്വപ്നമു-
ണ്ടായിടുന്നാതില് കണ്ടതും, കേട്ടതും-
ചിന്തിച്ചു വിഭ്രാന്തിയുണ്ടായിടുന്നതാ-
ലുണ്ടായിടുന്നതായീടുന്നു ക്ഷീണവും.
ക്ഷീണംക്ഷയിപ്പിപ്പതിന്നതായ് രണ്ടതാം-
ശാഖതന്‍ മദ്ധ്യത്തിലായിട്ടു മുങ്ങണം.
ആയതായീടുന്നതിന്ദ്രചാപംവര്ണ്ണ-
മാകും സുഷുപ്തിയെന്നുള്ളോരവസ്ഥയും.
ആയതില്‍ ലഭ്യവും നിത്യബോധസ്വരൂ-
പം-പരമേശ്വരം ബുദ്ധിയെന്നുള്ളതും.
ശേഷം നിമജ്ജനം ശാഖമൂന്നിന്മദ്ധ്യ-
മെത്തും, നിറം പത്മരാഗം, തുരീയവും.
ആയതോ നിത്യബോധസ്വരൂപം പരമ-
മാത്മസംബന്ധമാം ബുദ്ധിയെന്നുള്ളതും.
ശേഷമൊട്ടൊട്ടുദൃഢബുദ്ധിയാല് ഭിന്നമാം-
ചിന്തവിട്ടാത്മനാല് ചിത്തം നിറക്കുകില്‍
ഒന്നതായ്ത്തീരുന്നു പ്രാണാപമാനനും-
വിശ്വമാത്മസ്വരൂപം ധരിക്കുന്നിതും.
രണ്ടെന്നഭാവം വെടിഞ്ഞുസര്വത്രയാ-
നന്ദസ്വരൂപമായ്ത്തീരുന്നവസ്ഥയെ
ചൊല്ലുന്നപേരതായീടുന്നതും ‘തുരീ-
യാതീത’മാകുന്നവസ്ഥയെന്നുള്ളതും.
ശേഷമോ ബോധത്തെ വീണ്ടെടുക്കുംവരെ-
ത്തങ്ങിടും ജീവനാദേഹത്തിനുള്ളിലും;
പ്രാപിച്ചിടുന്നു പരമാത്മതത്വത്തിലും;
ആയിടും മോക്ഷമാര്ഗ്ഗംതന്നെയാണിതും,
ലഭ്യമാകുന്നാത്മദര്ശ്ശനം നിശ്ചയം.
നാലുമാര്ഗ്ഗത്തിനൊത്തീ മഹാദ്വാരത്തി-
ലേകനായ്പോയിടും വായുവൊത്തായ്-
വസിച്ചര്ദ്ധമാകും ത്രികോണത്തിലൂടെചരി-
ക്കുമ്പൊഴാണച്ച്യുതന്തന്നെ ദര്ശ്ശിപ്പതും. 94
മുന്‍ചൊന്ന മുക്കോണതിന്നുതാന് മോളിലായ്
അഞ്ചുവെവ്വേറെവര്ണ്ണത്തൊടൊത്തുള്ളതാം
ഭൂമിയിത്യാദിയാമഞ്ചുതത്വങ്ങളു-
ണ്ടായവയഞ്ചതും ധ്യാനിച്ചിടേണ്ടവ.
പ്രാണാദിയഞ്ചുവായുക്കള്തന് വര്‍ണ്ണ-ബീ-
ജങ്ങളഞ്ചഞ്ചതും കേട്ടുകൊള്‍ക.
പ്രാണബീജം ‘യ’കാരംതന്നെ വര്‍ണ്ണമോ-
നീലിച്ച കാര്മേഘമൊത്തതാകുന്നതും.
അപാനബീജം ‘ര’കാരംതന്നെയഗ്നിയും,
വര്ണ്ണമാദിത്യനൊത്തുള്ളപോലായിടും.
വ്യാനബീജം ‘ല’കാരം ഭൂമിരൂപവും,
ചെമ്പരത്തിപ്പൂവതൊത്തതാം വര്‍ണ്ണവും.
ഉദാനജീവം-ബീജമാകും ‘വ’കാരവും,
ശംഖുവര്ണ്ണം രൂപമോജലത്തിന്റെയും.
സ്ഫടികവര്ണ്ണം സമാനന്‍ ബീജമോ’ഹ’കാ-
രംതന്നെ രൂപമാകാശത്തിനൊത്തതും.
ആകുംസമാനന്നിരിപ്പിടം ഹൃദയകമലം,
നാഭി, നാസികാകര്ണ്ണവും കാലിലെ-
പെരുവിരല്‍, പിന്നെദേഹത്തിലുള്ളെഴുപത്തി-
രണ്ടായിരം നാഡി, രോമകൂപങ്ങളും.
പ്രാണസമാനരൊന്നാകുന്നിതാകുന്നി-
തേകനാം ജീവനും; ചെയ്കവേണം ദൃഢ-
ചിത്തനായ് പ്രാണാപമാനനൊത്തായിട്ടു-
പൂരകം, കുംഭകം, സുഖമായ രേചകം-
ചെയ്യണം, ഹൃദയകമലത്തിലായ് പ്രാണനെ-
ബന്ധിക്കണം, പ്രണവമന്ത്രം ജപിക്കണം.95-100
കണ്ഠസങ്കോചനം, ലിംഗസങ്കോചനം,
ശേഷമാധാരമൂലത്തില്നിന്നുല്ഭവി-
ക്കുന്നതാം താമരനൂലൊത്തനാഡീ-
സുഷുമ്ന സങ്കോചനംചെയ്തിടും വേളയില്‍
വീണയില്നിന്നുല്ഗമിക്കുന്നമൂര്ത്തമാം
നാദമുണ്ടായിടുന്നായതിന് മദ്ധ്യമായ്-
ഉണ്ടായിടും ധ്വനി ശംഖ നാദംപോലെ;
ശേഷം കപാലമദ്ധ്യം നാലുദ്വാരമദ്ധ്യത്തി-
ലൂടുണ്ടായിടും മയില്നാദത്തിനൊത്തതാം
വ്യോമരന്ധ്രത്തില്നിന്നുള്ള നാദം...
ശോഭിച്ചിടുന്നവിടെയാത്മാവുസൂര്യനാ-
കാശത്തിലായ്ജ്വലിച്ചീടുന്നപോലെയും;
ബ്രഹ്മരന്ധ്രത്തിലെ രണ്ടുവില്ലായതിന്
മദ്ധ്യമായ് ശക്തിയും ശോഭിച്ചിടുന്നിതും.
(കാണ്‍കവേണം പുരുഷനാത്മാവതിന്നെയും-
തന്മനസ്സിന്നെ ലയിപ്പിച്ചുകാണണം.)
ആകുന്നുരത്നജ്യോതിസ്സതാം ബിന്ദു-
നാദംതാന്‍ മഹേശ്വരന്തന്റെ പാദങ്ങളും.
ആയതറിയുന്നവന് പ്രാപിചിടുന്നുകൈ-
വല്യമെന്നുപനിഷത്ത് ഘോഷിപ്പതും.
ശാന്തിപാഠം
ഓം സഹനാവവതു .. സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
‘ഇപ്രകാരം ധ്യാനബിന്ദൂപനിഷത്ത് സമാപിച്ചു’.