ഓം സഹ നാവവതു ..
സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
യോഗതത്ത്വം പ്രവക്ഷ്യാമി
യോഗിനാം ഹിതകാമ്യയാ .
യച്ഛൃത്വാ ച പഠിത്വാ ച
സർവപാപൈഃ പ്രമുച്യതേ .. 1..
വിഷ്ണുർനാമ മഹായോഗീ
മഹാഭൂതോ മഹാതപാഃ .
തത്ത്വമാർഗേ യഥാ ദീപോ
ദൃശ്യതേ പുരുഷോത്തമഃ .. 2..
തമാരാധ്യ ജഗന്നാഥം
പ്രണിപത്യ പിതാമഹഃ .
പപ്രച്ഛ യോഗതത്ത്വം മേ
ബ്രൂഹി ചാഷ്ടാംഗസംയുതം .. 3..
തമുവാച ഹൃഷീകേശോ
വക്ഷ്യാമി ശൃണു തത്ത്വതഃ .
സർവേ ജീവാഃ സുഖൈർദുഖൈർ-
മായാജാലേന വേഷ്ടിതാഃ .. 4..
തേഷാം മുക്തികരം മാർഗം
മായാജാലനികൃന്തനം .
ജന്മമൃത്യുജരാവ്യാധി
നാശനം മൃത്യുതാരകം .. 5..
നാനാമാർഗൈസ്തു ദുഷ്പ്രാപം
കൈവല്യം പരമം പദം .
പതിതാഃ ശാസ്ത്രജാലേഷു
പ്രജ്ഞയാ തേന മോഹിതാഃ .. 6..
അനിർവാച്യം പദം വക്തും ന ശക്യം തൈഃ സുരൈരപി .
സ്വാത്മപ്രകാശരൂപം തത്കിം ശാസ്ത്രേണ പ്രകാശതേ .. 7..
നിഷ്കലം നിർമലം ശാന്തം സർവാതീതം നിരാമയം .
തദേവ ജീവരൂപേണ പുണ്യപാപഫലൈർവൃതം .. 8..
പരമാത്മപദം നിത്യം തത്കഥം ജീവതാം ഗതം .
സർവഭാവപദാതീതം ജ്ഞാനരൂപം നിരഞ്ജനം .. 9..
വാരിവത്സ്ഫുരിതം തസ്മിംസ്തത്രാഹങ്കൃതിരുത്ഥിതാ .
പഞ്ചാത്മകമഭൂത്പിണ്ഡം ധാതുബദ്ധം ഗുണാത്മകം .. 10..
സുഖദുഃഖൈഃ സമായുക്തം ജീവഭാവനയാ കുരു .
തേന ജീവാഭിധാ പ്രോക്താ വിശുദ്ധൈഃ പരമാത്മനി .. 11..
കാമക്രോധഭയം ചാപി മോഹലോഭമദോ രജഃ .
ജന്മമൃത്യുശ്ച കാർപണ്യം ശോകസ്തന്ദ്രാ ക്ഷുധാ തൃഷാ .. 12..
തൃഷ്ണാ ലജ്ജാ ഭയം ദുഹ്ഖം വിഷാദോ ഹർഷ ഏവ ച .
ഏഭിർദോഷൈർവിനിർമുക്തഃ സ ജീവഃ കേവലോ മതഃ .. 13..
തസ്മാദ്ദോഷവിനാശാർഥമുപായം കഥയാമി തേ .
യോഗഹീനം കഥം ജ്ഞാനം മോക്ഷദം ഭവതി ധ്രുവം .. 14..
യോഗോ ഹി ജ്ഞാനഹീനസ്തു ന ക്ഷമോ മോക്ഷകർമണി .
തസ്മാജ്ജ്ഞാനം ച യോഗം ച മുമുക്ഷുർദൃഢമഭ്യസേത് .. 15..
അജ്ഞാനാദേവ സംസാരോ ജ്ഞാനാദേവ വിമുച്യതേ .
ജ്ഞാനസ്വരൂപമേവാദൗ ജ്ഞാനം ജ്ഞേയൈകസാധനം .. 16..
ജ്ഞാതം യേന നിജം രൂപം കൈവല്യം പരമം പദം .
നിഷ്കലം നിർമലം സാക്ഷാത്സച്ചിദാനന്ദരൂപകം .. 17..
ഉത്പത്തിസ്ഥിതിസംഹാരസ്ഫൂർതിജ്ഞാനവിവർജിതം .
ഏതജ്ജ്ഞാനമിതി പ്രോക്തമഥ യോഗം ബ്രവീമി തേ .. 18..
യോഗോ ഹി ബഹുധാ ബ്രഹ്മൻഭിദ്യതേ വ്യവഹാരതഃ .
മന്ത്രയോഗോ ലയശ്ചൈവ ഹഠോഽസൗ രാജയോഗതഃ .. 19..
ആരംഭശ്ച ഘടശ്ചൈവ തഥാ പരിചയഃ സ്മൃതഃ .
നിഷ്പത്തിശ്ചേത്യവസ്ഥാ ച സർവത്ര പരികീർതിതാ .. 20..
ഏതേഷാം ലക്ഷണം ബ്രഹ്മന്വക്ഷ്യേ ശൃണു സമാസതഃ .
മാതൃകാദിയുതം മന്ത്രം ദ്വാദശാബ്ദം തു യോ ജപേത് .. 21..
ക്രമേണ ലഭതേ ജ്ഞാനമണിമാദിഗുണാന്വിതം .
അൽപബുദ്ധിരിമം യോഗം സേവതേ സാധകാധമഃ .. 22..
ലയയോഗശ്ചിത്തലയഃ കോടിശഃ പരികീർതിതഃ .
ഗച്ഛംസ്തിഷ്ഠൻസ്വപൻഭുഞ്ജന്ധ്യായേന്നിഷ്കലമീശ്വരം .. 23..
സ ഏവ ലയയോഗഃ സ്യാദ്ധഠയോഗമതഃ ശൃണു .
യമശ്ച നിയമശ്ചൈവ ആസനം പ്രാണസംയമഃ .. 24..
പ്രത്യാഹാരോ ധാരണാ ച ധ്യാനം ഭ്രൂമധ്യമേ ഹരിം .
സമാധിഃ സമതാവസ്ഥാ സാഷ്ടാംഗോ യോഗ ഉച്യതേ .. 25..
മഹാമുദ്രാ മഹാബന്ധോ മഹാവേധശ്ച ഖേചരീ .
ജാലന്ധരോഡ്ഡിയാണശ്ച മൂലബന്ധൈസ്തഥൈവ ച .. 26..
ദീർഘപ്രണവസന്ധാനം സിദ്ധാന്തശ്രവണം പരം .
വജ്രോലീ ചാമരോലീ ച സഹജോലീ ത്രിധാ മതാ .. 27..
ഏതേഷാം ലക്ഷണം ബ്രഹ്മൻപ്രത്യേകം ശൃണു തത്ത്വതഃ .
ലഘ്വാഹാരോ യമേഷ്വേകോ മുഖ്യാ ഭവതി നേതരഃ .. 28..
അഹിംസാ നിയമേഷ്വേകാ മുഖ്യാ വൈ ചതുരാനന .
സിദ്ധം പദ്മം തഥാ സിംഹം ഭദ്രം ചേതി ചതുഷ്ടയം .. 29..
പ്രഥമാഭ്യാസകാലേ തു വിഘ്നാഃ സ്യുശ്ചതുരാനന .
ആലസ്യം കത്ഥനം ധൂർതഗോഷ്ടീ മന്ത്രാദിസാധനം .. 30..
ധാതുസ്ത്രീലൗല്യകാദീനി മൃഗതൃഷ്ണാമയാനി വൈ .
ജ്ഞാത്വാ സുധീസ്ത്യജേത്സർവാന്വിഘ്നാൻപുണ്യപ്രഭാവതഃ .. 31..
പ്രാണായാമം തതഃ കുര്യാത്പദ്മാസനഗതഃ സ്വയം .
സുശോഭനം മഠം കുര്യാത്സൂക്ഷ്മദ്വാരം തു നിർവ്രണം .. 32..
സുഷ്ഠു ലിപ്തം ഗോമയേന സുധയാ വാ പ്രയത്നതഃ .
മത്കുണൈർമശകൈർലൂതൈർവർജിതം ച പ്രയത്നതഃ .. 33..
ദിനേ ദിനേ ച സംമൃഷ്ടം സംമാർജന്യാ വിശേഷതഃ .
വാസിതം ച സുഗന്ധേന ധൂപിതം ഗുഗ്ഗുലാദിഭിഃ .. 34..
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം .
തത്രോപവിശ്യ മേധാവീ പദ്മാസനസമന്വിതഃ .. 35..
ഋജുകായഃ പ്രാഞ്ജലിശ്ച പ്രണമേദിഷ്ടദേവതാം .
തതോ ദക്ഷിണഹസ്തസ്യ അംഗുഷ്ഠേനൈവ പിംഗലാം .. 36..
നിരുധ്യ പൂരയേദ്വായുമിഡയാ തു ശനൈഃ ശനൈഃ .
യഥാശക്ത്യവിരോധേന തതഃ കുര്യാച്ച കുംഭകം .. 37..
പുനസ്ത്യജേത്പിംഗലയാ ശനൈരേവ ന വേഗതഃ .
പുനഃ പിംഗലയാപൂര്യ പൂരയേദുദരം ശനൈഃ .. 38..
ധാരയിത്വാ യഥാശക്തി രേചയേദിഡയാ ശനൈഃ .
യയാ ത്യജേത്തയാപൂര്യ ധാരയേദവിരോധതഃ .. 39..
ജാനു പ്രദക്ഷിണീകൃത്യ ന ദ്രുതം ന വിലംബിതം .
അംഗുലിസ്ഫോടനം കുര്യാത്സാ മാത്രാ പരിഗീയതേ .. 40..
ഇഡയാ വായുമാരോപ്യ ശനൈഃ ഷോഡശമാത്രയാ .
കുംഭയേത്പൂരിതം പശ്ചാച്ചതുഃഷഷ്ട്യാ തു മാത്രയാ .. 41..
രേചയേത്പിംഗലാനാഡ്യാ ദ്വാത്രിംശന്മാത്രയാ പുനഃ .
പുനഃ പിംഗലയാപൂര്യ പൂർവവത്സുസമാഹിതഃ .. 42..
പ്രാതർമധ്യന്ദിനേ സായമർധരാത്രേ ച കുംഭകാൻ .
ശനൈരശീതിപര്യന്തം ചതുർവാരം സമഭ്യസേത് .. 43..
ഏവം മാസത്രയാഭ്യാസാന്നാഡീശുദ്ധിസ്തതോ ഭവേത് .
യദാ തു നാഡീശുദ്ധിഃ സ്യാത്തദാ ചിഹ്നാനി ബാഹ്യതഃ .. 44..
ജായന്തേ യോഗിനോ ദേഹേ താനി വക്ഷ്യാമ്യശേഷതഃ .
ശരീരലഘുതാ ദീപ്തിർജാഠരാഗ്നിവിവർധനം .. 45..
കൃശത്വം ച ശരീരസ്യ തദാ ജായേത നിശ്ചിതം .
യോഗാവിഘ്നകരാഹാരം വർജയേദ്യോഗവിത്തമഃ .. 46..
ലവണം സർഷപം ചാമ്ലമുഷ്ണം രൂക്ഷം ച തീക്ഷ്ണകം .
ശാകജാതം രാമഠാദി വഹ്നിസ്ത്രീപഥസേവനം .. 47..
പ്രാതഃസ്നാനോപവാസാദികായക്ലേശാംശ്ച വർജയേത് .
അഭ്യാസകാലേ പ്രഥമം ശസ്തം ക്ഷീരാജ്യഭോജനം .. 48..
ഗോധൂമമുദ്ഗശാല്യന്നം യോഗവൃദ്ധികരം വിദുഃ .
തതഃ പരം യഥേഷ്ടം തു ശക്തഃ സ്യാദ്വായുധാരണേ .. 49..
യഥേഷ്ടവായുധാരണാദ്വായോഃ സിദ്ധ്യേത്കേവലകുംഭകഃ .
കേവലേ കുംഭക സിദ്ധേ രേചപൂരവിവർജിതേ .. 50..
ന തസ്യ ദുർലഭം കിഞ്ചിത്ത്രിഷു ലോകേഷു വിദ്യതേ .
പ്രസ്വേദോ ജായതേ പൂർവം മർദനം തേന കാരയേത് .. 51..
തതോഽപി ധാരണാദ്വായോഃ ക്രമേണൈവ ശനൈഃ ശനൈഃ .
കമ്പോ ഭവതി ദേഹസ്യ ആസനസ്ഥസ്യ ദേഹിനഃ .. 52..
തതോഽധികതരാഭ്യാസാദ്ദാർദുരീ സ്വേന ജായതേ .
യഥാ ച ദർദുരോ ഭാവ ഉത്പ്ലുന്യോത്പ്ലുത്യ ഗച്ഛതി .. 53..
പദ്മാസനസ്ഥിതോ യോഗീ തഥാ ഗച്ഛതി ഭൂതലേ .
തതോഽധികതരഭ്യാസാദ്ഭൂമിത്യാഗശ്ച ജായതേ .. 54..
പദ്മാസനസ്ഥ ഏവാസൗ ഭൂമിമുത്സൃജ്യ വർതതേ .
അതിമാനുഷചേഷ്ടാദി തഥാ സാമർഥ്യമുദ്ഭവേത് .. 55..
ന ദർശയേച്ച സാമർഥ്യം ദർശനം വീര്യവത്തരം .
സ്വൽപം വാ ബഹുധാ ദുഃഖം യോഗീ ന വ്യഥതേ തദാ .. 56..
അൽപമൂത്രപുരീഷശ്ച സ്വൽപനിദ്രശ്ച ജായതേ .
കീലവോ ദൃഷികാ ലാലാ സ്വേദദുർഗന്ധതാനനേ .. 57..
ഏതാനി സർവഥാ തസ്യ ന ജായന്തേ തതഃ പരം .
തതോഽധികതരാഭ്യാസാദ്ബലമുത്പദ്യതേ ബഹു .. 58..
യേന ഭൂചര സിദ്ധിഃ സ്യാദ്ഭൂചരാണാം ജയേ ക്ഷമഃ .
വ്യാഘ്രോ വാ ശരഭോ വ്യാപി ഗജോ ഗവയ ഏവ വാ .. 59..
സിംഹോ വാ യോഗിനാ തേന മ്രിയന്തേ ഹസ്തതാഡിതാഃ .
കന്ദർപസ്യ യഥാ രൂപം തഥാ സ്യാദപി യോഗിനഃ .. 60..
തദ്രൂപവശഗാ നാര്യഃ കാങ്ക്ഷന്തേ തസ്യ സംഗമം .
യദി സംഗം കരോത്യേഷ തസ്യ ബിന്ദുക്ഷയോ ഭവേത് .. 61..
വർജയിത്വാ സ്ത്രിയാഃ സംഗം കുര്യാദഭ്യാസമാദരാത് .
യോഗിനോഽംഗേ സുഗന്ധശ്ച ജായതേ ബിന്ദുധാരണാത് .. 62..
തതോ രഹസ്യുപാവിഷ്ടഃ പ്രണവം പ്ലുതമാത്രയാ .
ജപേത്പൂർവാർജിതാനാം തു പാപാനാം നാശഹേതവേ .. 63..
സർവവിഘ്നഹരോ മന്ത്രഃ പ്രണവഃ സർവദോഷഹാ .
ഏവമഭ്യാസയോഗേന സിദ്ധിരാരംഭസംഭവാ .. 64..
തതോ ഭവേദ്ധഠാവസ്ഥാ പവനാഭ്യാസതത്പരാ .
പ്രാണോഽപാനോ മനോ ബുദ്ധിർജീവാത്മപരമാത്മനോഃ .. 65..
അന്യോന്യസ്യാവിരോധേന ഏകതാ ഘടതേ യദാ .
ഘടാവസ്ഥേതി സാ പ്രോക്താ തച്ചിഹ്നാനി ബ്രവീമ്യഹം .. 66..
പൂർവം യഃ കഥിതോഽഭ്യാസശ്ചതുർഥാംശം പരിഗ്രഹേത് .
ദിവാ വാ യദി വാ സായം യാമമാത്രം സമഭ്യസേത് .. 67..
ഏകവാരം പ്രതിദിനം കുര്യാത്കേവലകുംഭകം .
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യോ യത്പ്രത്യാഹരണം സ്ഫുടം .. 68..
യോഗീ കുംഭകമാസ്ഥായ പ്രത്യാഹാരഃ സ ഉച്യതേ .
യദ്യത്പശ്യതി ചക്ഷുർഭ്യാം തത്തദാത്മേതി ഭാവയേത് .. 69..
യദ്യച്ഛൃണോതി കർണാഭ്യാം തത്തദാത്മേതി ഭാവയേത് .
ലഭതേ നാസയാ യദ്യത്തത്തദാത്മേതി ഭാവയേത് .. 70..
ജിഹ്വയാ യദ്രസം ഹ്യത്തി തത്തദാത്മേതി ഭാവയേത് .
ത്വചാ യദ്യത്സ്പൃശേദ്യോഗീ തത്തദാത്മേതി ഭാവയേത് .. 71..
ഏവം ജ്ഞാനേന്ദ്രിയാണാം തു തത്തത്സൗഖ്യം സുസാധയേത് .
യാമമാത്രം പ്രതിദിനം യോഗീ യത്നാദതന്ദ്രിതഃ .. 72..
യഥാ വാ ചിത്തസാമർഥ്യം ജായതേ യോഗിനോ ധ്രുവം .
ദൂരശ്രുതിർദൂരദൃഷ്ടിഃ ക്ഷണാദ്ദൂരഗമസ്തഥാ .. 73..
വാക്സിദ്ധിഃ കാമരൂപത്വമദൃശ്യകരണീ തഥാ .
മലമൂത്രപ്രലേപേന ലോഹാദേഃ സ്വർണതാ ഭവേത് .. 74..
ഖേ ഗതിസ്തസ്യ ജായേത സന്തതാഭ്യാസയോഗതഃ .
സദാ ബുദ്ധിമതാ ഭാവ്യം യോഗിനാ യോഗസിദ്ധയേ .. 75..
ഏതേ വിഘ്നാ മഹാസിദ്ധേർന രമേത്തേഷു ബുദ്ധിമാൻ .
ന ദർശയേത്സ്വസാമർഥ്യം യസ്യകസ്യാപി യോഗിരാട് .. 76..
യഥാ മൂഢോ യഥാ മൂർഖോ യഥാ ബധിര ഏവ വാ .
തഥാ വർതേത ലോകസ്യ സ്വസാമർഥ്യസ്യ ഗുപ്തയേ .. 77..
ശിഷ്യാശ്ച സ്വസ്വകാര്യേഷു പ്രാർഥയന്തി ന സംശയഃ .
തത്തത്കർമകരവ്യഗ്രഃ സ്വാഭ്യാസേഽവിസ്മൃതോ ഭവേത് .. 78..
അവിസ്മൃത്യ ഗുരോർവാക്യമഭ്യസേത്തദഹർനിശം .
ഏവം ഭവേദ്ധഠാവസ്ഥാ സന്തതാഭ്യാസയോഗതഃ .. 79..
അനഭ്യാസവതശ്ചൈവ വൃഥാഗോഷ്ഠ്യാ ന സിദ്ധ്യതി .
തസ്മാത്സർവപ്രയത്നേന യോഗമേവ സദാഭ്യസേത് .. 80..
തതഃ പരിചയാവസ്ഥാ ജായതേഽഭ്യാസയോഗതഃ .
വായുഃ പരിചിതോ യത്നാദഗ്നിനാ സഹ കുണ്ഡലീം .. 81..
ഭാവയിത്വാ സുഷുമ്നായാം പ്രവിശേദനിരോധതഃ .
വായുനാ സഹ ചിത്തം ച പ്രവിശേച്ച മഹാപഥം .. 82..
യസ്യ ചിത്തം സ്വപവനം സുഷുമ്നാം പ്രവിശേദിഹ .
ഭൂമിരാപോഽനലോ വായുരാകാശശ്ചേതി പഞ്ചകഃ .. 83..
യേഷു പഞ്ചസു ദേവാനാം ധാരണാ പഞ്ചധോദ്യതേ .
പാദാദിജാനുപര്യന്തം പൃഥിവീസ്ഥാനമുച്യതേ .. 84..
പൃഥിവീ ചതുരസ്രം ച പീതവർണം ലവർണകം .
പാർഥിവേ വായുമാരോപ്യ ലകാരേണ സമന്വിതം .. 85..
ധ്യായംശ്ചതുർഭുജാകാരം ചതുർവക്ത്രം ഹിരണ്മയം .
ധാരയേത്പഞ്ചഘടികാഃ പൃഥിവീജയമാപ്നുയാത് .. 86..
പൃഥിവീയോഗതോ മൃത്യുർന ഭവേദസ്യ യോഗിനഃ .
ആജാനോഃ പായുപര്യന്തമപാം സ്ഥാനം പ്രകീർതിതം .. 87..
ആപോഽർധചന്ദ്രം ശുക്ലം ച വംബീജം പരികീർതിതം .
വാരുണേ വായുമാരോപ്യ വകാരേണ സമന്വിതം .. 88..
സ്മരന്നാരായണം ദേവം ചതുർബാഹും കിരീടിനം .
ശുദ്ധസ്ഫടികസങ്കാശം പീതവാസസമച്യുതം .. 89..
ധാരയേത്പഞ്ചഘടികാഃ സർവപാപൈഃ പ്രമുച്യതേ .
തതോ ജലാദ്ഭയം നാസ്തി ജലേ മൃത്യുർന വിദ്യതേ .. 90..
ആപായോർഹൃദയാന്തം ച വഹ്നിസ്ഥാനം പ്രകീർതിതം .
വഹ്നിസ്ത്രികോണം രക്തം ച രേഫാക്ഷരസമുദ്ഭവം .. 91..
വഹ്നൗ ചാനിലമാരോപ്യ രേഫാക്ഷരസമുജ്ജ്വലം .
ത്രിയക്ഷം വരദം രുദ്രം തരുണാദിത്യസംനിഭം .. 92..
ഭസ്മോദ്ധൂലിതസർവാംഗം സുപ്രസന്നമനുസ്മരൻ .
ധാരയേത്പഞ്ചഘടികാ വഹ്നിനാസൗ ന ദാഹ്യതേ .. 93..
ന ദഹ്യതേ ശരീരം ച പ്രവിഷ്ടസ്യാഗ്നിമണ്ഡലേ .
ആഹൃദയാദ്ഭ്രുവോർമധ്യം വായുസ്ഥാനം പ്രകീർതിതം .. 94..
വായുഃ ഷട്കോണകം കൃഷ്ണം യകാരാക്ഷരഭാസുരം .
മാരുതം മരുതാം സ്ഥാനേ യകാരാക്ഷരഭാസുരം .. 95..
ധാരയേത്തത്ര സർവജ്ഞമീശ്വരം വിശ്വതോമുഖം .
ധാരയേത്പഞ്ചഘടികാ വായുവദ്വ്യോമഗോ ഭവേത് .. 96..
മരണം ന തു വായോശ്ച ഭയം ഭവതി യോഗിനഃ .
ആഭ്രൂമധ്യാത്തു മൂർധാന്തമാകാശസ്ഥാനമുച്യതേ .. 97..
വ്യോമ വൃത്തം ച ധൂമ്രം ച ഹകാരാക്ഷരഭാസുരം .
ആകാശേ വായുമാരോപ്യ ഹകാരോപരി ശങ്കരം .. 98..
ബിന്ദുരൂപം മഹാദേവം വ്യോമാകാരം സദാശിവം .
ശുദ്ധസ്ഫടികസങ്കാശം ധൃതബാലേന്ദുമൗലിനം .. 99..
പഞ്ചവക്ത്രയുതം സൗമ്യം ദശബാഹും ത്രിലോചനം .
സർവായുധൈർധൃതാകാരം സർവഭൂഷണഭൂഷിതം .. 100..
ഉമാർധദേഹം വരദം സർവകാരണകാരണം .
ആകാശധാരണാത്തസ്യ ഖേചരത്വം ഭവേദ്ധ്രുവം .. 101..
യത്രകുത്ര സ്ഥിതോ വാപി സുഖമത്യന്തമശ്നുതേ .
ഏവം ച ധാരണാഃ പഞ്ച കുര്യാദ്യോഗീ വിചക്ഷണഃ .. 102..
തതോ ദൃഢശരീരഃ സ്യാന്മൃത്യുസ്തസ്യ ന വിദ്യതേ .
ബ്രഹ്മണഃ പ്രലയേനാപി ന സീദതി മഹാമതിഃ .. 103..
സമഭ്യസേത്തഥാ ധ്യാനം ഘടികാഷഷ്ടിമേവ ച .
വായും നിരുധ്യ ചാകാശേ ദേവതാമിഷ്ടദാമിതി .. 104..
സഗുണം ധ്യാനമേതത്സ്യാദണിമാദിഗുണപ്രദം .
നിർഗുണധ്യാനയുക്തസ്യ സമാധിശ്ച തതോ ഭവേത് .. 105..
ദിനദ്വാദശകേനൈവ സമാധിം സമവാപ്നുയാത് .
വായും നിരുധ്യ മേധാവീ ജീവന്മുക്തോ ഭവത്യയം .. 106..
സമാധിഃ സമതാവസ്ഥാ ജീവാത്മപരമാത്മനോഃ .
യദി സ്വദേഹമുത്സ്രഷ്ടുമിച്ഛാ ചേദുത്സൃജേത്സ്വയം .. 107..
പരബ്രഹ്മണി ലീയേത ന തസ്യോത്ക്രാന്തിരിഷ്യതേ .
അഥ നോ ചേത്സമുത്സ്രഷ്ടും സ്വശരീരം പ്രിയം യദി .. 108..
സർവലോകേഷു വിഹരന്നണിമാദിഗുണാന്വിതഃ .
കദാചിത്സ്വേച്ഛയാ ദേവോ ഭൂത്വാ സ്വർഗേ മഹീയതേ .. 109..
മനുഷ്യോ വാപി യക്ഷോ വാ സ്വേച്ഛയാപീക്ഷണദ്ഭവേത് .
സിംഹോ വ്യാഘ്രോ ഗജോ വാശ്വഃ സ്വേച്ഛയാ ബഹുതാമിയാത് .. 110..
യഥേഷ്ടമേവ വർതേത യദ്വാ യോഗീ മഹേശ്വരഃ .
അഭ്യാസഭേദതോ ഭേദഃ ഫലം തു സമമേവ ഹി .. 111..
പാർഷ്ണിം വാമസ്യ പാദസ്യ യോനിസ്ഥാനേ നിയോജയേത് .
പ്രസാര്യ ദക്ഷിണം പാദം ഹസ്താഭ്യാം ധാരയേദ്ദൃഢം .. 112..
ചുബുകം ഹൃദി വിന്യസ്യ പൂരയേദ്വായുനാ പുനഃ .
കുംഭകേന യഥാശക്തി ധാരയിത്വാ തു രേചയേത് .. 113..
വാമാംഗേന സമഭ്യസ്യ ദക്ഷാംഗേന തതോഽഭ്യസേത് .
പ്രസാരിതസ്തു യഃ പാദസ്തമൂരൂപരി നാമയേത് .. 114..
അയമേവ മഹാബന്ധ ഉഭയത്രൈവമഭ്യസേത് .
മഹാബന്ധസ്ഥിതോ യോഗീ കൃത്വാ പൂരകമേകധീഃ .. 115..
വായുനാ ഗതിമാവൃത്യ നിഭൃതം കർണമുദ്രയാ .
പുടദ്വയം സമാക്രമ്യ വായുഃ സ്ഫുരതി സത്വരം .. 116..
അയമേവ മഹാവേധഃ സിദ്ധൈരഭ്യസ്യതേഽനിശം .
അന്തഃ കപാലകുഹരേ ജിഹ്വാം വ്യാവൃത്യ ധാരയേത് .. 117..
ഭ്രൂമധ്യദൃഷ്ടിരപ്യേഷാ മുദ്രാ ഭവതി ഖേചരീ .
കണ്ഠമാകുഞ്ച്യ ഹൃദയേ സ്ഥാപയേദ്ദൃഢയാ ധിയാ .. 118..
ബന്ധോ ജാലന്ധരാഖ്യോഽയം മൃത്യുമാതംഗകേസരീ .
ബന്ധോ യേന സുഷുമ്നായാം പ്രാണസ്തൂഡ്ഡീയതേ യതഃ .. 119..
ഉഡ്യാനാഖ്യോ ഹി ബന്ധോഽയം യോഗിഭിഃ സമുദാഹൃതഃ .
പാർഷ്ണിഭാഗേന സമ്പീഡ്യ യോനിമാകുഞ്ചയേദ്ദൃഢം .. 120..
അപാനമൂർധ്വമുത്ഥാപ്യ യോനിബന്ധോഽയമുച്യതേ .
പ്രാണാപാനൗ നാദബിന്ദൂ മൂലബന്ധേന ചൈകതാം .. 121..
ഗത്വാ യോഗസ്യ സംസിദ്ധിം യച്ഛതോ നാത്ര സംശയഃ .
കരണീ വിപരീതാഖ്യാ സർവവ്യാധിവിനാശിനീ .. 122..
നിത്യമഭ്യാസയുക്തസ്യ ജാഠരാഗ്നിവിവർധനീ .
ആഹാരോ ബഹുലസ്തസ്യ സമ്പാദ്യഃ സാധകസ്യ ച .. 123..
അൽപാഹാരോ യദി ഭവേദഗ്നിർദേഹം ഹരേത്ക്ഷണാത് .
അധഃശിരശ്ചോർധ്വപാദഃ ക്ഷണം സ്യാത്പ്രഥമേ ദിനേ .. 124..
ക്ഷണാച്ച കിഞ്ചിദധികമഭ്യസേത്തു ദിനേദിനേ .
വലീ ച പലിതം ചൈവ ഷണ്മാസാർധാന്ന ദൃശ്യതേ .. 125..
യാമമാത്രം തു യോ നിത്യമഭ്യസേത്സ തു കാലജിത് .
വജ്രോലീമഭ്യസേദ്യസ്തു സ യോഗീ സിദ്ധിഭാജനം .. 126..
ലഭ്യതേ യദി തസ്യൈവ യോഗസിദ്ധിഃ കരേ സ്ഥിതാ .
അതീതാനാഗതം വേത്തി ഖേചരീ ച ഭവേദ്ധ്രുവം .. 127..
അമരീം യഃ പിബേന്നിത്യം നസ്യം കുർവന്ദിനേ ദിനേ .
വജ്രോലീമഭ്യസേന്നിത്യമമരോലീതി കഥ്യതേ .. 128..
തതോ ഭവേദ്രാജയോഗോ നാന്തരാ ഭവതി ധ്രുവം .
യദാ തു രാജയോഗേന നിഷ്പന്നാ യോഗിഭിഃ ക്രിയാ .. 129..
തദാ വിവേകവൈരാഗ്യം ജായതേ യോഗിനോ ധ്രുവം .
വിഷ്ണുർനാമ മഹായോഗീ മഹാഭൂതോ മഹാതപാഃ .. 130..
തത്ത്വമാർഗേ യഥാ ദീപോ ദൃശ്യതേ പുരുഷോത്തമഃ .
യഃ സ്തനഃ പൂർവപീതസ്തം നിഷ്പീഡ്യ മുദമശ്നുതേ .. 131..
യസ്മാജ്ജാതോ ഭഗാത്പൂർവം തസ്മിന്നേവ ഭഗേ രമൻ .
യാ മാതാ സാ പുനർഭാര്യാ യാ ഭാര്യാ മാതരേവ ഹി .. 132..
യഃ പിതാ സ പുനഃ പുത്രോ യഃ പുത്രഃ സ പുനഃ പിതാ .
ഏവം സംസാരചക്രം കൂപചക്രേണ ഘടാ ഇവ .. 133..
ഭ്രമന്തോ യോനിജന്മാനി ശ്രുത്വാ ലോകാൻസമശ്നുതേ .
ത്രയോ ലോകാസ്ത്രയോ വേദാസ്തിസ്രഃ സന്ധ്യാസ്ത്രയഃ സ്വരാഃ .. 134..
ത്രയോഽഗ്നയശ്ച ത്രിഗുണാഃ സ്ഥിതാഃ സർവേ ത്രയാക്ഷരേ .
ത്രയാണാമക്ഷരാണാം ച യോഽധീതേഽപ്യർധമക്ഷരം .. 135..
തേന സർവമിദം പ്രോതം തത്സത്യം തത്പരം പദം .
പുഷ്പമധ്യേ യഥാ ഗന്ധഃ പയോമധ്യേ യഥാ ഘൃതം .. 136..
തിലമധ്യേ യഥാ തൈലം പാഷാണേഷ്വിവ കാഞ്ചനം .
ഹൃദി സ്ഥാനേ സ്ഥിതം പദ്മം തസ്യ വക്ത്രമധോമുഖം .. 137..
ഊർധ്വനാലമധോബിന്ദുസ്തസ്യ മധ്യേ സ്ഥിതം മനഃ .
അകാരേ രേചിതം പദ്മമുകാരേണൈവ ഭിദ്യതേ .. 138..
മകാരേ ലഭതേ നാദമർധമാത്രാ തു നിശ്ചലാ .
ശുദ്ധസ്ഫടികസങ്കാശം നിഷ്കലം പാപനാശനം .. 139..
ലഭതേ യോഗയുക്താത്മാ പുരുഷസ്തത്പരം പദം .
കൂർമഃ സ്വപാണിപാദാദിശിരശ്ചാത്മനി ധാരയേത് .. 140..
ഏവം ദ്വാരേഷു സർവേഷു വായുപൂരിതരേചിതഃ .
നിഷിദ്ധം തു നവദ്വാരേ ഊർധ്വം പ്രാങ്നിശ്വസംസ്തഥാ .. 141..
ഘടമധ്യേ യഥാ ദീപോ നിവാതം കുംഭകം വിദുഃ .
നിഷിദ്ധൈർനവഭിർദ്വാരൈർനിർജനേ നിരുപദ്രവേ .. 142..
നിശ്ചിതം ത്വാത്മമാത്രേണാവശിഷ്ടം യോഗസേവയേത്യുപനിഷത് ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി യോഗതത്ത്വോപനിഷത് സമാപ്താ ..
യോഗതത്വോപനിഷത്ത് (മൂലം)
യോഗൈശ്വര്യം ച കൈവല്യം
ജായതേ യത്പ്രസാദതഃ .
തദ്വൈഷ്ണവം യോഗതത്ത്വം
രാമചന്ദ്രപദം ഭജേ ..
യോഗതത്വോപനിഷത്ത് (മലയാളം )
ലക്ഷ്മി നാരായണന്
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം സഹ നാവവതു ..
സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
യോഗതത്വം ചൊല്ലിടുന്നു
സാധകന്റെ ഹിതത്തിനായ്.
കേട്ടു കേട്ടു പഠിച്ചീടില്‍
പാപമൊക്കെയുമറ്റിടും. 01
വിഷ്ണുദേവന് മഹാ യോഗീ;
മഹാ ഭൂതം; തപസ്സ്വിയും:
ദീപതുല്യം പ്രകാശിപ്പൂ,
പുരുഷന്തത്വ മാര്ഗ്ഗണേ. 02
പിതാമഹന് കഥിക്കുന്നൂ,
വിഷ്ണുവിന്നെ വണങ്ങീട്ട്;
കഥിക്കേണം അംഗമെട്ടാ-
യുള്ളതാകും യോഗമെല്ലാം. 03
കേട്ടുചൊല്ലീ ഹൃഷീകേശന്‍
കേട്ടുകൊള്ളൂ തത്വമിപ്പോള്;
മായതന്നാല് ബദ്ധമല്ലോ-
ജീവിതന് സുഖ-ദുഃഖമെല്ലാം. 04
മാര്ഗ്ഗമൊന്നിതു മാത്രമാണ്
മായമാറ്റാന്; മുക്തി നേടാന്‍.
ജന്മ-മൃത്യു, ജരാ-വ്യാധി-:
മോചനത്തില്‍ മാര്‍ഗ്ഗമത്രേ. 05
മറ്റു മാര്‍ഗ്ഗേ പ്രാപ്യമല്ല
പരമം-പദം, കൈവല്യം,
പ്രജ്ഞയറ്റു പതിക്കുന്നൂ
മറ്റുശാസ്ത്ര വലക്കകം. 06
ദേവകള്‍ക്കും അനിര്വ്വാച്യം
ആയിട്ടും പദമാണിത്.
ശാസ്ത്ര മാര്‍ഗ്ഗം തെളിഞ്ഞീടാ;
രൂപം 'സ്വാത്മപ്രകാശകം'. 07
നിഷ്കളം, നിര്‍മ്മലം, ശാന്തം,
സര്വ്വാതീതം നിരാമയം;
തത്വം ജീവരൂപത്തില്‍
പുണ്യ-പാപഫലമായിടും. 08
സര്വ്വഭാവ പദാതീതം,
ജ്ഞാനരൂപം നിരജ്ഞനം;
പരമമാത്മം പദത്തിനെ
ജീവികള്‍ക്കു ലഭിച്ചിടാ. 09
ജലംപോലെ 'സ്ഫുരണ'മായ്;
അഹങ്കാരം പിന്നെയുണ്ടായ്;
പഞ്ചഭൂതം ധാതു ചേര്‍ന്ന്
ബദ്ധമാം ഗുണപിണ്ഡമുണ്ടായ്. 10
സുഖം-ദുഃഖം സമം ആയി
ചെയ്ക ജീവം ഭാവനയാല്‍
ചൊല്ലിടും 'ജീവാഭിധം' പേര്
വിശുദ്ധം പരമാത്മനില്‍. 11
കമ-ക്രോധം, ഭയം പിന്നെ
മോഹ-ലോഭം, മദം, രാജം;
ജന്മ-മൃത്യു, കാര്‍പ്പണ്യം
ശോക-തന്ദ്ര വിശപ്പതും
തൃഷ്ണ, ദാഹം, ഭയം, ലജ്ഞ;
ദുഃഖ, ഹര്‍ഷം, വിഷാദവും
ദോഷമുക്തമതായീടില്
ചൊല്ലിടാം കേവലം 'ജീവന്'. 12-13
ചൊല്ലിടാം ഞാനുപായങ്ങള്
ആയ ദോഷം നശിക്കുവാന്‍;
ചൊല്ലിടാം ഞാനുപായങ്ങള്
ആയ ദോഷം നശിക്കുവാന്‍;
യോഗഹീനം ഉള്ള ജ്ഞാനം
ഇല്ല മോക്ഷം തരുന്നില്ല;
ജ്ഞാനഹീനം യോഗവുംതാന്
അപ്രകാരം ആയിടുന്നു.
ആകയാലീ മുമുക്ഷുക്കള്‍
അഭ്യസിക്കേണ്ടുന്നതുണ്ട്;
ജ്ഞാനമൊത്തൊത്തുള്ളതാകും
യോഗമാകും മോക്ഷവിദ്യ. 14-15
അജ്ഞാനമോ സംസാരമാകും,
ജ്ഞാനമോ സംസാരഹീനം,
ജ്ഞാനരൂപം ആദ്യമുണ്ടായ്,
ജ്ഞാനശേഷം ജ്ഞേയമുണ്ടായ്. 16
നിന്സ്വരൂപം ജ്ഞാനവും കൈ-
വല്യമാം പരമം പദം;
നിഷ്കളം, നിര്‍മ്മലം, സാക്ഷാത്-
സച്ചിദാനന്ദ രൂപകം. 17
സൃഷ്ടിയും, സ്ഥിതി സംഹാരം;
സ്ഫുര്‍ത്തി, ജ്ഞാനവിവര്ത്തിതം;
ആയിടുന്നിവ ജ്ഞാനംതാന്-
യോഗമെന്തെന്നു ചൊല്ലിടാം. 18
ലോകദൃഷ്ട്യാ നോക്കിടുമ്പോള്‍
യോഗവിദ്യ പലവിധത്തില്‍;
മന്ത്രയോഗം, ലയം പിന്നെ
ഹഠവും, രാജയോഗവും. 19
ഉണ്ടവസ്ഥകള് നാലുണ്ട്,
ആദ്യ'മാരംഭം', 'ഘടം',
'പരിചയം', 'നിഷ്പത്തി'യെന്നും
പ്രസിദ്ധം നാലവസ്ഥകള്‍. 20
ചുരുക്കി ഞാന്‍ ചൊല്ലിടാം ബ്രഹ്മന്‍
ലക്ഷണങ്ങള്‍ കേള്‍ക്കണം;
മാത്ര ചേര്ന്നൊത്തുള്ള മന്ത്രം
ദ്വാദശാബ്ദം ജപിക്കണം. 21
ലഭ്യവും ജ്ഞാനം ക്രമേണ-
അണിമതൊട്ടങ്ങെട്ടുകിട്ടും (അഷ്ടൈശ്വര്യങ്ങള്‍)
അല്പബുദ്ധികളാകുന്നു
ഇപ്രകാരം ചെയ്വതും. 22
ലയം യോഗത്തിനാല്‍ ചിത്തം-
ലയിച്ചീടുന്നതോ യോഗം;
ചൊല്ലിടുന്നുണ്ടുണ്ടനേകം
മാര്ഗ്ഗമുണ്ടാ ലയത്തിന്നായ്.
നടക്കുമ്പോ-ഴിരിക്കുമ്പോള്
ഉണ്ടിടുമ്പോളുറങ്ങുമ്പോള്
നിഷ്കളങ്കം ഈശനെത്താന്
ജപിച്ചുംകൊണ്ടിരിക്കേണം.
ചിത്തലയം യോഗമെന്ന്
ചൊല്ലിടുന്നുണ്ടായതിനെ.
ഹഠയോഗം ചൊല്ലിടാം ഞാന്‍;
യമം, നിയമം, ആസനം;
പ്രാണായാമം, പ്രത്യാഹാരം,
ധാരണ, ധ്യാനം, സമാധി:
അഷ്ടാംഗം യോഗമെന്ന്
ചൊല്ലിടുന്നുണ്ടായാതിന്നെ. 23-25
മഹാമുദ്ര, മഹാബന്ധം,
മഹാവേധം, ഖേചരിയും;
മൂലബന്ധം, ഉഡ്ഡിയാനം,
പിന്നെ ജാലന്ധരം ബന്ധം:
ദീര്ഘപ്രണവസന്ധാനം,
പിന്നെ സിദ്ധാന്തം ശ്രവണം;
വജ്രോളി, ചാമരോളി,
സഹജോളി മുദ്ര മൂന്ന്. 26,27
ലക്ഷണം ചൊല്ലിടാം ബ്രഹ്മന്‍
കേള്‍ക്ക തത്വം വേറെ വേറെ:
അല്പമാത്രം ആഹരിക്കല്‍
മുഖ്യമാകും 'യമ'ത്തിന്റെ. 28
'നിയമ'മാകുന്നതില്‍ മുഖ്യന്-
ആയിടുന്നുണ്ടഹിംസയും.
വേള-യഭ്യാസമാരംഭം
ക്ഷീണ-മാത്മപ്രശംസാദി
ദോഷമൂലം സംഭവിക്കു-
ന്നുണ്ടുവിഘ്നം സാധനക്ക്. 29,30
കാമാകീളീ-കൌതുകത്തെ
മൃഗീയംതാനെന്നു കണ്ട്
ത്യജിക്കേണം ബുദ്ധിമത്താ-
യുള്ളതാകും സാധകന്മാര്. 31
അഭ്യസിച്ചീടണം പ്രാണാ-
യാമവും പത്മാസനത്തില്‍.
ആയതിന്നായ് തീര്‍ത്തിടേണം
ശോഭനം ചെറുപര്ണ്ണശാല.
മെഴുകിടേണം ചാണകംകൊ-
ണ്ടെട്ടുകാലി, മൂട്ട, കീടം
കേറിടാതെ നോക്കിടേണം
തൂത്തുവൃത്തി ആക്കിടേണം.
ഗുല്ഗുലാദി ഗന്ധദ്രവ്യാല്
വസിതമാക്കീടണം ശാല. 32-34
ഏറെയല്ലല്ലല്പമല്ലാ-
തുള്ള വസ്ത്രം ധരിക്കേണം.
ഇല്ല മാന്തോലില്ലയെങ്കില്
കുശപ്പുല്ലില്‍ ഇരിക്കേണം.
ആസനം പത്മത്തിലായി-
ട്ടിരിക്കുവാന് പഠിക്കേണം.
നിവര്ന്നങ്ങൊട്ടിരിക്കേണം
കൈകള്‍ രണ്ടും കൂപ്പിടേണം
ഇഷ്ടദേവന് ധ്യാനവും ചെയ്-
തല്പനേരം ഇരിക്കേണം.
വലതുകൈവിരലാലെ മെല്ലെ
പിംഗളയമര്ത്തിടേണം
മെല്ലെ മെല്ലെ ഇഡയിലൂടെ
പൂരകത്തെ ചെയ്തിടേണം.
വായു ബന്ധിച്ചീടവേണം
കുംഭകത്തില്‍ നിര്‍ത്തിടേണം.
ശേഷമാ പ്രാണനെ മെല്ലെ
പിംഗളയാല് മുക്തമാക്കു.
ശേഷമാ പിംഗളയാലെ
പൂരകംചെയ്കെഥാശക്തി.
ധരിക്കേണം കുംഭകത്തെ
രേചകംതാനിഡയിലൂടെ. 35-39
വിരലുകൊണ്ട് മുട്ടിലൂടെ
പ്രദക്ഷിണം ഒന്ന് ചെയ്ക:
വേഗമല്ലല്ലൊട്ടുമെല്ലെ-
യല്ല വേണം പ്രദക്ഷിണം.
പ്രദക്ഷിണം ഒന്നതിന്റെ
സമയമാകുന്നൊരു മാത്ര. 40
ആദ്യമിഡടയില്ക്കൂടി മാത്ര-
പതിനാറായ് പൂരകംതാന്.
അറുപത്തിനാലുമാത്ര
കുംഭകത്തില്‍ നിര്‍ത്തിടേണം.
രേചകം പിംഗളയാലെ
മാത്ര മുപ്പത്തിരണ്ടായി.
പിന്നെ രണ്ടാമതായിട്ട്
പൂരകം പിംഗളയാലെ.
മാത്ര മുന്‍ചൊന്നതുപോലെ-
യായിടേണം മൂന്നതിനും.
ഇപ്രകാരം മൂക്കുമാറി
ചെയ്തിടേണം പലവട്ടം. 41,42
രാവിലെ, ഉച്ചക്ക്, സന്ധ്യ,
അര്‍ദ്ധരാത്രി നാലുനേരം
എണ്‍പതെണ്ണം കുംഭകത്തെ
ചെയ്തിടേണം സാവധാനം. 43
ഇപ്രകാരം മൂന്നുമാസം
അഭ്യസിച്ചാല്‍ നാഡിശുദ്ധി.
സാധകന്റെ ബാഹ്യദേഹം
കാട്ടിടുന്നാ ശുദ്ധിചിഹ്നം. 44
ചൊല്ലിടാമാ ചിഹ്നമെല്ലാം:
ആയിട്ടും ലാഘവം ദേഹം;
തീവ്രമാകും ജഢരാഗ്നി;
ദേഹവും നിശ്ചിന്തമാകും.
യോഗവിഘ്നത്തെ വരുത്തും-
ഭക്ഷണംതാന് വെടിഞ്ഞീടു.
എണ്ണ, ഉപ്പ്, പുളി, കായം,
രൂക്ഷ-തീഷ്ണം ഭോജനങ്ങള്
നാരിസേവാ, പ്രാതഃസ്നാനം,
ഉപവാസം പ്രവാസാദി-
ആകയും വര്‍ജ്ജിക്കവേണം
കായക്ലേശം മാറ്റിടാനായ്.
വേണമഭ്യാസമാരംഭം
ക്ഷീരമന്നം, നെയ്ചോറ്.
ഗോഗവൃദ്ധിക്കുത്തമംതാന്
അരി, ഉഴുന്ന്, ഗോതമ്പ്.
ഇപ്രകാരം അഭ്യസിച്ചാല്‍
വായുവിന് ധാരണം ഫലം.
വായുതന്റെ ധാരണത്താല്‍
'കേവലകുംഭകം' സിദ്ധി.
കേവലകുംഭകം വന്നാല്‍
വേണ്ട പൂരക-രേചകങ്ങള്‍.
ആയിടുന്ന യോഗികള്‍ക്ക്
ലഭ്യമാകും മൂന്നുലോകം. 45-51
വേള-യഭ്യാസം വിയര്‍പ്പ്
തുടച്ചൊട്ടും മാറ്റിടൊല്ല;
മര്ദ്ദനംചെയ്തുണങ്ങേണം
വായുധാരണശക്തി കൂടാന്‍.
ആസനത്തില്‍ ഇരിക്കുന്ന
സാധകന് ദേഹം വിറയ്ക്കും.
പിന്നെ മെല്ലെ തവളയെപ്പോല്
ചേഷ്ടകള്‍ കാട്ടിത്തുടങ്ങും.
മെല്ലെ മെല്ലെ ഭൂമിതന്നില്‍-
നിന്നുതന്നെ പൊങ്ങിടുന്നു.
ലഭ്യമാകും സാധകന്ന്
അമാനുഷ്യം ആയസിദ്ധി. 52-55
കാട്ടിടൊല്ല സാധകന്തന്
ശക്തി-സാമാര്ദ്ധ്യം പുറത്ത്.
പിന്നെയുണ്ടായിടുന്നില്ല
സാധകന്ന് വ്യഥകളൊന്നും.
അല്പമാകും മലം, മൂത്രം,
സ്വല്പമാകും നിദ്രയുംതാന്.
മൂക്കൊലിപ്പുണ്ടാകയില്ല,
ഉമിനീരും വറ്റിടുന്നു.
വിയര്‍ക്കില്ല, വായുവില്ദുര്-
ഗന്ധമുണ്ടാക്കിടുന്നില്ല.
യോഗസാധന കൂടിടുമ്പോള്‍
ശക്തി നന്നായ് കൂടിടുന്നു.
എന്തിനേയും നേരിടാനായ്-
ഉള്ള ശക്തി കിട്ടിടുന്നു.
ആന, കടുവ, സിംഹമാദി-
ക്രൂരമായീടും മൃഗങ്ങള്‍-
സാധകന്റെ താഡനത്താല്‍
ചത്തുവീണുമലച്ചിടുന്നു.
സിദ്ധിയെത്തും സാധകന്ന്
കാമനൊത്ത രൂപമാകും. 56-60.
സിദ്ധിയെത്തും സാധകന്ന്
കാമനൊത്ത രൂപമാകും.
കാമരൂപന്‍ സംഗമത്തെ
നാരിമാരും ആഗ്രഹിക്കും.
നാരിസംഗം യോഗിതന്റെ
സാധനക്ക് ഭംഗമാക്കും.
ആകല് സ്ത്രീ സംഗമത്തെ-
ത്യജിചിട്ടീ യോഗി തന്റെ-
സാധനയില്‍ മുഴുകീടില്
ലഭ്യമാകും യോഗവീര്യം.
യോഗവീര്യം ലഭ്യമായാല്‍
ദേഹവും സൌഗന്ധമാകും. 61,62
ചൊല്ലിടേണം പ്ലുതം മാത്ര
ഗുഹ്യമായി പ്രണവമന്ത്രം.
നശിച്ചീടും യോഗിതന്റെ
പാപമെല്ലാം ജപത്തിനാല്‍. 63
സര്‍വവിഘ്നഹരം മന്ത്രം-
പ്രണവമന്ത്രം ആലപിക്കും
സാധകന്ന് സാവധാനം
സിദ്ധി ലഭ്യം ആയിടുന്നു. 64
വായുതന്നഭ്യാസമൂലം
ഐക്യമുണ്ടായിടുന്നുണ്ട്-
പ്രാണനൊത്താകുന്നപാനന്;
ചിത്ത-ബുദ്ധി ഒന്നുചേരും.
ഒന്നുചേര്ന്നീടുന്നു ജീവാ-
ത്മാവു-പരമാത്മാവതൊന്നാ-
കുന്നവസ്ഥ ‘ഹഠ’മതിന്റെ
ചിഹ്നമൊക്കെ ചൊല്ലിടാം ഞാന്‍. 65,66
സിദ്ധിലഭ്യം ആയശേഷം
മുന്നമേ ചെയ്തുള്ളതൊക്കെ
നാലിലൊന്നായ് കുറച്ചീടാം;
യാമമൊന്നെ ചെയ്കവേണ്ടൂ. 67
‘കേവലകുംഭകം’ മാത്രം
ചെയ്കവേണ്ടൂ ദിനം ഒന്നില്‍.
കുംഭകംചെയ്തിന്ദ്രിയങ്ങള്
പിന്‍വലിക്കും വിഷയങ്ങള്‍.
ചൊല്ലിടുന്നുണ്ടീയാവസ്ഥ-
ക്കാണ് ‘പ്രത്യാഹാര’മെന്ന്.
ആയവസ്ഥയിലെത്തിടുമ്പോള്
കണ്ണുകൊണ്ടാ കണ്ടതൊക്കെ,-
കാത്തുകൊണ്ടാ കേട്ടതൊക്കെ,
മൂക്കിലൂടെ വന്ന ഗന്ധം;
ആയതെല്ലാമൊന്നതാത്മാ-
വെന്നബോധം എത്തിടുന്നു. 68-70
നാക്കിലുള്ള രസമതൊക്കെ,
ത്വക്കതിന്റെ സ്പര്ശനങ്ങള്,
ആത്മനെന്ന ഭാവനയാല്‍
കണ്ടിടുന്നുണ്ടുണ്ടുയോഗി.
എവമീ ജ്ഞാനേന്ദ്രിയങ്ങള്‍
സാധകം സാധിച്ചിടുമ്പോള്
ചിത്തസാമര്ത്ഥ്യത്തൊടൊപ്പം
സാധകന്ന് സാദ്ധ്യമാക്കും-
ദൂരദൃഷ്ടി, ദൂരശ്രവ്യം,
വാക്കുസിദ്ധി, കാമരൂപം,
മാഞ്ഞുപോകാനുള്ള സിദ്ധി,
ലഭ്യമാക്കും സാധകന്ന്.
മല-മൂത്രം ലേപനത്താല്‍
സ്വര്ണ്ണമായീടുന്നിരുമ്പ്.
ഗമിക്കുന്നാകാശമാര്ഗ്ഗാല്,
ശ്രദ്ധവേണം യോഗിയായാല്‍. 71-75
സിദ്ധികള്‍ സിദ്ധിച്ചശേഷം
കാട്ടിടൊല്ലാ കാണികള്‍ക്ക്.
സിദ്ധികാട്ടി ഞെളിഞ്ഞീടില്
കിട്ടുകില്ലാ ‘മഹാസിദ്ധി’.
ലോകമുന്പില് മൂകനായോ,
ബധിരനായോ, ഭ്രാന്തനയോ
അഭിനയിക്കാം, കാട്ടിടൊല്ലാ-
സിദ്ധി ഗോപ്യം ആക്കിടേണം.
ശിഷ്യനേയും കാട്ടിടൊല്ലാ,
ജപിച്ചുംകൊണ്ടിരിക്കേണം.
ഗുരുക്കന്മാര്ചൊന്നപോല-
ഭ്യാസങ്ങള്‍ ചെയ്തിടേണം.
കൈവരിക്കും ഹഠാവസ്ഥ;
ലഭ്യമഭ്യാസത്തിനാലെ.
ലഭ്യമല്ലാ ഹഠാവസ്ഥ-
പ്രസംഗംകൊണ്ടൊരുത്തനും.
യോഗസിദ്ധിക്കായതിന്ന-
ഭ്യാസമാര്ഗ്ഗം ഒന്നതത്രേ. 76-80
സാവകാശം വായുവൊത്തി-
ട്ടഗ്നിയേ-കുണ്ഡലിനിയേയും
സാധകംചെയ്തിട്ടുമെല്ലെ
കേറിടേണം സുഷുമ്നയില്‍.
ആയിടം ജപിച്ചുമെല്ലെ
കേറിടേണം ‘മഹാരഥം’.
ഏതുചിത്തം വായുവൊത്ത്
പ്രവേശിപ്പൂ സുഷുമ്നയില്‍
ആയവന്താന് ധരിക്കുന്നു-
പഞ്ചഭൂതം ദേവകളാം
ഭൂമി, വെള്ളം, അഗ്നി, വായു,
ആകാശം അഞ്ചതിനെ.
മുട്ടുതൊട്ട് കീഴുഭാഗം
ഭൂമിതത്വം ആയിടുന്നു.
പീതവര്‍ണ്ണം, ചതുഷ്കോണം,
‘ല’കാരം ബീജാക്ഷരംതാന്,
ഭൂമിതത്വത്തിന്റെയുള്ളില്
വായുവാരോപിച്ചതിന്നെ
‘ല’കാരത്താല്കൂട്ടി മെല്ലെ
സ്വര്‍ണ്ണവര്‍ണ്ണം, നാലുകൈകള്‍-
മുഖംനാലായുള്ള ബ്രഹ്മം
പഞ്ചഘടികം ധ്യാനമാകില്
ജയിച്ചീടും സാധകനീ-
ഭൂമിതത്വം ആയതിനെ.
ഭൂമിയോഗ പ്രഭാവത്താല്‍
അമരനായീടുന്നു യോഗി. 81-86
മുട്ടുമേല്ഭാഗം ഗുദംതാന്
സ്ഥാനമാകും ജലതത്വം.
അര്ദ്ധചന്ദ്രാകാരമാണ്
ബീജമാകും ‘വ’കാരംതാന്.
വരുണതത്വത്തിന്റെയുള്ളില്
‘വ’കാരത്തോടൊത്തുതന്നെ
വായുവാരോപിച്ചു ശുദ്ധ-
സ്ഫടികസങ്കാശം, കിരീടം,
ചതുര്‍ബാഹു, പീതവസ്ത്രം,
ധാരിയാകുന്നച്യുതന്താ-
നായിടും നാരായണനെ
അഞ്ചുഘടികം ധരിക്കുമ്പോള്‍
ജയിക്കുന്നൂ സാധകനീ-
ജലതത്വം ആയതിനെ.
പാപമുക്തന്‍ ആയിടുന്നൂ,
സാധകന് ജലമൃത്യുഹീനന്. 87-90
മലദ്വാരംമേലെ ഹൃദയം-
ഭാഗമാകുന്നഗ്നിദേശം.
രക്തവര്‍ണ്ണം, തൃകോണംതാന്,
രേഫയുക്തം ആകുമഗ്നി.
അഗ്നിയുള്ളില് വായുവാരോ-
പിച്ചു രേഫാക്ഷരം ചേര്‍ത്ത്
വരദരുദ്രന്, തൃനേത്രന്താന്,
തരുണനാദിത്യന് സമാനന്‍,
ഭസ്മ-ധൂളി സര്വമംഗം,
രുദ്രധ്യാനം ഘടികമഞ്ച്,
ജയിച്ചീടും സാധകന്നീ-
യഗ്നിതത്വം ആയതിനെ.
ദഹനമില്ലില്ലഗ്നിതന്നില്,
സാധകന് തീ ജയിച്ചീടും.
ഹൃദയമേല് പുരികംവരേയ്ക്കും
വായുവിന്റെ സ്ഥാനമാകും,
ആറുകോണം, കൃഷ്ണവര്‍ണ്ണം,
‘യ’കാരാക്ഷരമായിടുന്നു,
വായുദേശേ വായുവിന്നെ
‘യ’കാരം അക്ഷരം ചേര്‍ത്ത്
ധരിക്കേണം സര്‍വ്വജ്ഞം-
ഈശ്വരം വിശ്വേശരന്നെ,
അഞ്ചുനിമിഷം ധ്യാനമായാല്‍
ധരിച്ചീടും വായുതത്വം.
ചരിച്ചീടാം വായുപോലെ-
മാര്ഗ്ഗമാകാശത്തിലൂടെ.
വായുമൂലം മരണമില്ല,
സാധകന് ഭയമുക്തനാകും.90-96
പുരികംമുതല് മൂര്‍ദ്ധാവുവരെ
ആയിടുന്നാകാശ സ്ഥാനമാകും.
വൃത്തമാണാകാരം, ധൂമവര്ണ്ണം,
ബീജാക്ഷരം ‘ഹ’കാരം പ്രകാശം.
ആരോപണം ‘ഹ’കാരത്തൊടൊത്ത്
വായുവെ ആകാശതത്വത്തിലും.
ധാരണം വിഷ്ണുരൂപം-മഹാദേവനെ
വ്യോമാകാരം സദാശിവന്തന്നെയും;
ശുദ്ധസ്ഫടികതുല്യന് നിര്മ്മലന്നെയും
ചന്ദ്രക്കലാധരനാകുന്നൊരയ്മുഖന്;
സൌമ്യനാക്കും ദശബാഹു മുക്കണ്ണനെ,
ആയുധധാരി സര്‍വ്വാഭരണഭൂഷിതന്‍;
കാരണകാരണന് പാര്‍വ്വതീകാന്തനെ,
അര്ദ്ധനാരീശ്വരന്തന്നെയാകും ശിവം-
ധാരണം ആകാശസ്ഥാനത്തു ചെയ്യുകില്‍
ആകാശതത്വം ജയിക്കുന്നു സാധകന്. 97-101
ഇപ്രകാരം വിധിയഞ്ചും ധരിക്കുന്ന
സാധകനേതേതുദിക്കില് വസിക്കിലും
സൌഖ്യമായീടുന്നവന്റെദേഹം ദൃഢം,
ഇല്ലവനൊട്ടും ഭയം മൃത്യുവിങ്കലും,
ഇല്ല ദുഃഖം ബ്രഹ്മ പ്രളയത്തിന് ശേഷവും,
ഇപ്രകാരം സഗുണദേവരൂപത്തെയും
ധ്യാനിക്കില്‍ അണിമാദി ഗുണസിദ്ധിയും.
നിര്ഗ്ഗുണധ്യാനം ഫലം സമാധി. 102-105
യോഗിയാം സാധകന് സാധിച്ചിടുന്നൂ-
സമാധിയെ പന്ത്രണ്ടുദിനമുള്ളിലും.
വായുനിരോധിച്ചവന് ജീവമുക്തനും,
ജീവ-പരമാത്മസമമാകുന്നവസ്ഥയും.
ഇച്ഛയുണ്ടെങ്കില്ദേഹിക്കു ദേഹത്തെ-
ത്യജിക്കാം പരമമാത്മാവില് ലയിക്കാം.
ഇപ്രകാരം പരമമാത്മാവതില് ലയി-
ക്കുന്നവന്നുണ്ടാകയില്ലാ പുനര്‍ജ്ജനി.
അണിമാദിസിദ്ധിയുണ്ടെങ്കിലോ യോഗിക്കു-
വേണമെങ്കില്‍ സ്വര്ഗ്ഗദേവനാകാം.
വീണ്ടും മനുഷ്യനാകാം, യക്ഷനായിടാം,
സിംഹ-വ്യാഘ്രം, ഗജമേതുമാകാം. 106-110
‘മഹേശ്വര’മാം പദം പ്രാപിച്ച യോഗിക്ക-
തിച്ഛക്കതൊത്തവണ്ണം വസിക്കാം.
ആയിടുന്നൂ ഫലദൃഷ്ടിയാല് രണ്ടുമ-
ഭ്യാസഭേദങ്ങളായീടുന്നവ.
യോനിതന്‍ സ്ഥാനത്തമര്ത്തിടേണം-
ഇടതുകാലുപ്പൂറ്റി, പിന്നെ മെല്ലെ
വലതുപാദം നീട്ടിവച്ചത്തിന്റെ
പെരുവിരല്‍ കൈകളാലേപിടിക്കു.
താടിയെ നെഞ്ചോടു ചേര്‍ത്തിടേണം,
വായുവാല് പൂരകം ചെയ്തിടേണം.
കുംഭകം ശക്തിക്കതൊത്തപോലെ:
രേചകത്താല് വായു വിട്ടിടേണം.
ഇടതുകാലുപ്പൂറ്റി മാറ്റി പിന്നെ
വലതുകാലുപ്പൂറ്റികൊണ്ടുചെയ്ക.
അഭ്യസിപ്പൂ ‘മഹാബന്ധ’മിത്-
സിദ്ധരായീടുന്ന യോഗി സദാ.
എകാഗ്രമായ് കര്ണ്ണമുദ്രയാലെ-
വായുവിന്ഗതി നിരോധിച്ചുമൂക്കിന്-
ദ്വാരങ്ങള്‍ മെല്ലെ ചുരുക്കീടുക:
പൂരകം വേഗത്തിലായിടുന്നു. 111-116
നാവുമേല്പ്പോട്ടായ്മടക്കിക്ക-
പാലകുഹരത്തിലായ് സ്ഥാപിച്ചു-
പുരികമദ്ധ്യത്തിലായ് ദൃഷ്ടി-
യുറപ്പിക്കുകില് മുദ്ര ‘ഖേചരി’.
കണ്ഠസങ്കോചനംചെയ്തിട്ടു ദൃഢതരം-
നെഞ്ചത്തു സ്ഥാപിക്കു; മുദ്ര ‘ജാലന്ധരം’.
‘മൃത്യുമാതംഗകേസരി’ അപരനാമവും.
ജാലന്ധരത്തിനാല് ബന്ധിച്ചപ്രാണന്
സുഷുമ്നതന്നുള്ളില് കടന്നിടുന്നു.
‘ഉഡ്ഡ്യാനബന്ധനം’ എന്നപരനാമവും
ചൊല്ലിടും യോഗികള്‍ ഈ വിദ്യയെ.
യോനിതന്സ്ഥാനത്തെയുപ്പൂറ്റി-
യാലമര്ത്തീട്ടങ്ങപാനനെ
മുകളിലേക്കായ് വലിച്ചീടുന്നു;
ചൊല്ലിടും ‘യോനീബന്ധനം’.
‘മൂലബന്ധ’ത്തിനാലേകീഭവിക്കുന്നു-
പ്രാണാപാനനും, നാദ-ബിന്ദു:
ആകയാല്‍ യോഗസിദ്ധിക്കനിര്വാര്യമാ-
യീടുന്നു ചൊല്ലുന്നു മൂലബന്ധം. 117-122
നിത്യവും ‘വിപരീതകരണി’മുദ്ര:
അഭ്യാസം ജഠരാഗ്നി വര്ദ്ധനംതാന്:
തന്‍ഫലം സാധകന്തന്വിശപ്പ്-
ഏറിടുന്നാഹരിച്ചീടയേറെ.
ആദ്യംദിനം നിമിഷമൊന്നുമാത്രം-
തലകീഴെ-മേല്‍പദം നില്ക്കവേണം.
പിന്നെ പ്രതിദിനം നിമിഷമൊന്നു-
കൂട്ടിയഭ്യാസം പുരോഗമിക്കൂ.
ഇപ്രകാരം മാസമാറുസാധിക്കുകില്
മാറും ജര, കേശശോഭയേറും.
കാലനെത്തന്നെയും വെന്നിടുന്നൂ-
ദിനമൊന്നിലൊരുയാമമഭ്യസിക്കില്.
‘വജ്രോളി’മുദ്രയഭ്യാസത്തിനാലെ കൈ-
ക്കുമ്പിളിന്നുള്ളിലായീടുന്നു സിദ്ധികള്‍.
ആകാശഗാമിയായീടുന്നു സാധകന്,
ഭാവിയും, ഭൂതവും കണ്ടിടുന്നു. 123-127
അമരി നിത്യം കുടിചിട്ടങ്ങു
നസ്യവും ചെയ്തിട്ടു വജ്രോളി-
സാധകം ചെയ്തിടും സാധന്-
നാമമാണമരോളി താന്‍. 128-130
സര്‍വതും പ്രോക്തമായീടുന്നു മൂന്നര-
യക്ഷരം സത്യം, പരമപദം.
പൂവിന്റെ ഗന്ധമായെള്ളിലെയെണ്ണയായ്-
പാറയില്‍ സ്വര്ണ്ണമായുണ്ടു സര്‍വ്വത്തിലും.
ഹൃദയകമലം മുഖം താഴേക്കതാകുന്ന-
താകുന്നതിന്റെ നാളം മേലെയും.
മുഖത്തിനും താഴെയാടിടുന്നു ബിന്ദുവും,
ബിന്ദുതന്നുള്ളിലാകും മനസ്സ്.
‘അ’കാരത്തില്‍ രേചകം ചെയ്തിടും പത്മം-
‘ഉ’കാരത്തില്‍ ഭേദിച്ചിടുന്നതുണ്ട്.
‘മ’കാരത്തില്നാദവുമര്ദ്ധമാം മാത്രതാന്
നിശ്ചലം, ശുദ്ധസ്ഫടികസങ്കാശവും.
നിഷ്കളങ്കംതന്നെ പാപവിനാശകം.
ഇപ്രകാരം യോഗയുക്തനാം പുരുഷനു-
ലഭ്യമായീടുന്നു പരമം പദം.
എപ്രകാരം കൂര്മ്മമുള്വലിച്ചീടുന്നു-
പാണി-പാദം, ശിരസ്സപ്രകാരം-
സാധകന് തന് സര്വ്വദ്വാരങ്ങളില്ക്കൂടി
സാവധാനത്തിലുള്ണ്ടതാം വായുവെ;
സാധനയാല്‍ നവദ്വാരങ്ങള്‍ ബന്ധിച്ച്;
മൂര്‍ദ്ധാവിലൂടെ പുറംതള്ളിടുന്നതും.
ഘടമതിന് മദ്ധ്യത്തില്‍ ദീപം തെളിച്ചപോ-
ലാകുന്നു കുംഭകത്തിന്നവസ്ഥ.
ആയിടുന്നൂ രാജയോഗിയാണ ‘അമരോളി’-
വേണ്ട വീണ്ടും ഹഠയോഗമാ യോഗിക്ക്.
ലഭ്യമാകുന്നൂ വിവേക-വൈരാഗ്യവു-
മായിടും ഭൂതസ്വരൂപന്, മഹാവിഷ്ണു. 128-130
തത്വമാര്ഗ്ഗേ ചരിച്ചീടുന്ന യോഗികള്‍-
കാണുന്നു ദീപതുല്യം പുരുഷോത്തമം.
ജീവന് അനേകമാം യോനികള്‍ താണ്ടിയെ-
ത്തീടുന്നു മാനുഷ യോനിയിലും.
ആദ്യം സ്ഥനത്തെ കുടിച്ചിടുന്നു,
പിന്നെ മര്‍ദ്ദിച്ചു രസിച്ചിടുന്നു,
യോനിയില്‍ക്കൂടി പിറന്നുവീണു;
പിന്നെയോ യോനിയില്താന് രമിപ്പു.
അമ്മയായ്, ഭാര്യയായ്, ഭാര്യാമാതാവുമായ്,
പുത്രനായ് പിന്നെ പിതാവ്, പിതാമഹന്;
ഇപ്രകാരം ‘കൂപ’സംസാരമായതില്-
കയറുപോള് ജീവികള്‍ മാറിടും യോനികള്‍.
മൂന്നു ലോകങ്ങളും, മൂന്നു വേദങ്ങളും,
സംഖ്യകള്‍ മൂന്ന്, സ്വരങ്ങള്‍ മൂന്ന്.
അഗ്നികള്‍ മൂന്നു, മൂന്നാകും ഗുണങ്ങളും,
അക്ഷരം മൂന്നിലുള്ക്കൊള്ളുന്നിവ.
യോഗിക്കു പദ്ധ്യമായീടുന്നു മൂന്നര-
യക്ഷരത്തിന്റെയും അദ്ധ്യയനം. 131-135
സർവ്വതും പ്രോക്തമായീടുന്നു മൂന്നര-
യക്ഷരം സത്യം; പരമപദം.
പൂവിന്റെ ഗന്ധമായെള്ളിലെയെണ്ണയായ്-
കല്ലിലെ സ്വർണ്ണമായുണ്ടുസർവ്വത്തിലും.
ഹൃദയകമലം മുഖം താഴേക്കതാകുന്ന-
താകുന്നതിന്റെ നാളം മേലെയും.
ആയിടും ബിന്ദു താഴത്തതായീടുന്ന-
തിന്നുള്ളിലായിടുന്നൂ മനസ്സ്.
അകാരത്തിൽ രേചകം ചെയ്യുന്ന പത്മ-
മു(ഉ)കാരത്തിൽ ഭേദിച്ചിടുന്നതുണ്ട്.
നാദംമകാരത്തി-ലർദ്ധമാം മാത്രയോ-
നിശ്ചലം; ശുദ്ധസഫടികസങ്കാശവും.
നിഷ്കളങ്കംതന്നെ നാശവിനാശകം.
ഇപ്രകാരം യോഗയുക്തനാം പുരുഷനു
ലഭ്യമായീടുന്നു പരമപദം.
ആമ തൻപാണിപാദം-ശിരസ്സാകയും
ഉൾവലിച്ചീടുന്നപോലെയതും:
സർവ്വദ്വാരങ്ങളിൽക്കൂടിയുൾക്കൊണ്ടതാം
വായു, ദ്വാരംനവം ബന്ധിക്കയാൽ,
പോകുന്നതുണ്ടു മൂർദ്ധാവിലൂടെ.
ഘടമതിൻമദ്ധ്യത്തിൽ ദീപംതെളിച്ചപോ-
ലാകുന്നു കുംഭകത്തിന്നവസ്ഥ.
ഇപ്രകാരം യോഗസാധനയാല്‍
ദ്വാരം നവം നിരോധിച്ചശേഷം
ഇല്ലൊട്ടുപദ്രവം, നിര്ജനംതാന്-
ദേശത്തിതാത്മാവതൊന്നു ബാക്കി;
എന്നു ചൊല്ലുന്നു വേദാന്തമിതും.
ശാന്തിപാഠം
ഓം സഹ നാവവതു ..
സഹ നൗ ഭുനക്തു ..
സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇപ്രകാരം യോഗതത്വോപനിഷത്ത് സമാപിച്ചു.