കൃഷ്ണ യജുർവേദീയ' വിഭാഗത്തില്‍പ്പെടുന്ന, ദശോപനിഷത്തുകളില്‍ ഒരു ഉപനിഷത്താണ് ഇത്.
(സ്വതന്ത്ര മലയാളം പരിഭാഷ സഹിതം)
ഓം
കഠോപനിഷത്ത്
ശാന്തിപാഠം
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹവീര്യം കരവാവഹൈ .
തേജസ്വി നാവധീതമസ്തു . മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
അദ്ധ്യായം 1
കാണ്ഡം I
ഓം ഉശൻ ഹ വൈ വാജശ്രവസഃ സർവവേദസം ദദൗ .
തസ്യ ഹ നചികേതാ നാമ പുത്ര ആസ .. 1..
തം ̐ ഹ കുമാരം ̐ സന്തം ദക്ഷിണാസു
നീയമാനാസു ശ്രദ്ധാവിവേശ സോഽമന്യത .. 2..
പീതോദകാ ജഗ്ധതൃണാ ദുഗ്ധദോഹാ നിരിന്ദ്രിയാഃ .
അനന്ദാ നാമ തേ ലോകാസ്താൻ സ ഗച്ഛതി താ ദദത് .. 3..
സ ഹോവാച പിതരം തത കസ്മൈ മാം ദാസ്യസീതി .
ദ്വിതീയം തൃതീയം തം ̐ ഹോവാച മൃത്യവേ ത്വാ ദദാമീതി .. 4..
ബഹൂനാമേമി പ്രഥമോ ബഹൂനാമേമി മധ്യമഃ .
കിം ̐ സ്വിദ്യമസ്യ കർതവ്യം യന്മയാഽദ്യ കരിഷ്യതി .. 5..
അനുപശ്യ യഥാ പൂർവേ പ്രതിപശ്യ തഥാഽപരേ .
സസ്യമിവ മർത്യഃ പച്യതേ സസ്യമിവാജായതേ പുനഃ .. 6..
വൈശ്വാനരഃ പ്രവിശത്യതിഥിർബ്രാഹ്മണോ ഗൃഹാൻ .
തസ്യൈതാം ̐ ശാന്തിം കുർവന്തി ഹര വൈവസ്വതോദകം .. 7..
ആശാപ്രതീക്ഷേ സംഗതം ̐ സൂനൃതാം
ചേഷ്ടാപൂർതേ പുത്രപശൂം ̐ശ്ച സർവാൻ .
ഏതദ്വൃങ്ക്തേ പുരുഷസ്യാൽപമേധസോ
യസ്യാനശ്നന്വസതി ബ്രാഹ്മണോ ഗൃഹേ .. 8..
തിസ്രോ രാത്രീര്യദവാത്സീർഗൃഹേ മേ-
ഽനശ്നൻ ബ്രഹ്മന്നതിഥിർനമസ്യഃ .
നമസ്തേഽസ്തു ബ്രഹ്മൻ സ്വസ്തി മേഽസ്തു
തസ്മാത്പ്രതി ത്രീന്വരാന്വൃണീഷ്വ .. 9..
ശാന്തസങ്കൽപഃ സുമനാ യഥാ സ്യാദ്
വീതമന്യുർഗൗതമോ മാഽഭി മൃത്യോ .
ത്വത്പ്രസൃഷ്ടം മാഽഭിവദേത്പ്രതീത
ഏതത് ത്രയാണാം പ്രഥമം വരം വൃണേ .. 10..
യഥാ പുരസ്താദ് ഭവിതാ പ്രതീത
ഔദ്ദാലകിരാരുണിർമത്പ്രസൃഷ്ടഃ .
സുഖം ̐ രാത്രീഃ ശയിതാ വീതമന്യുഃ
ത്വാം ദദൃശിവാന്മൃത്യുമുഖാത് പ്രമുക്തം .. 11..
സ്വർഗേ ലോകേ ന ഭയം കിഞ്ചനാസ്തി
ന തത്ര ത്വം ന ജരയാ ബിഭേതി .
ഉഭേ തീർത്വാഽശനായാപിപാസേ
ശോകാതിഗോ മോദതേ സ്വർഗലോകേ .. 12..
സ ത്വമഗ്നിം ̐ സ്വർഗ്യമധ്യേഷി മൃത്യോ
പ്രബ്രൂഹി ത്വം ̐ ശ്രദ്ദധാനായ മഹ്യം .
സ്വർഗലോകാ അമൃതത്വം ഭജന്ത
ഏതദ് ദ്വിതീയേന വൃണേ വരേണ .. 13..
പ്ര തേ ബ്രവീമി തദു മേ നിബോധ
സ്വർഗ്യമഗ്നിം നചികേതഃ പ്രജാനൻ .
അനന്തലോകാപ്തിമഥോ പ്രതിഷ്ഠാം
വിദ്ധി ത്വമേതം നിഹിതം ഗുഹായാം .. 14..
ലോകാദിമഗ്നിം തമുവാച തസ്മൈ
യാ ഇഷ്ടകാ യാവതീർവാ യഥാ വാ .
സ ചാപി തത്പ്രത്യവദദ്യഥോക്തം
അഥാസ്യ മൃത്യുഃ പുനരേവാഹ തുഷ്ടഃ .. 15..
തമബ്രവീത് പ്രീയമാണോ മഹാത്മാ
വരം തവേഹാദ്യ ദദാമി ഭൂയഃ .
തവൈവ നാമ്നാ ഭവിതാഽയമഗ്നിഃ
സൃങ്കാം ചേമാമനേകരൂപാം ഗൃഹാണ .. 16..
ത്രിണാചികേതസ്ത്രിഭിരേത്യ സന്ധിം
ത്രികർമകൃത്തരതി ജന്മമൃത്യൂ .
ബ്രഹ്മജജ്ഞം ദേവമീഡ്യം വിദിത്വാ
നിചായ്യേമാം ̐ ശാന്തിമത്യന്തമേതി .. 17..
ത്രിണാചികേതസ്ത്രയമേതദ്വിദിത്വാ
യ ഏവം വിദ്വാം ̐ശ്ചിനുതേ നാചികേതം .
സ മൃത്യുപാശാൻ പുരതഃ പ്രണോദ്യ
ശോകാതിഗോ മോദതേ സ്വർഗലോകേ .. 18..
ഏഷ തേഽഗ്നിർനചികേതഃ സ്വർഗ്യോ
യമവൃണീഥാ ദ്വിതീയേന വരേണ .
ഏതമഗ്നിം തവൈവ പ്രവക്ഷ്യന്തി ജനാസഃ
തൃതീയം വരം നചികേതോ വൃണീഷ്വ .. 19..
യേയം പ്രേതേ വിചികിത്സാ മനുഷ്യേ-
ഽസ്തീത്യേകേ നായമസ്തീതി ചൈകേ .
ഏതദ്വിദ്യാമനുശിഷ്ടസ്ത്വയാഽഹം
വരാണാമേഷ വരസ്തൃതീയഃ .. 20..
ദേവൈരത്രാപി വിചികിത്സിതം പുരാ
ന ഹി സുവിജ്ഞേയമണുരേഷ ധർമഃ .
അന്യം വരം നചികേതോ വൃണീഷ്വ
മാ മോപരോത്സീരതി മാ സൃജൈനം .. 21..
ദേവൈരത്രാപി വിചികിത്സിതം കില
ത്വം ച മൃത്യോ യന്ന സുജ്ഞേയമാത്ഥ .
വക്താ ചാസ്യ ത്വാദൃഗന്യോ ന ലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യ കശ്ചിത് .. 22..
ശതായുഷഃ പുത്രപൗത്രാന്വൃണീഷ്വാ
ബഹൂൻപശൂൻ ഹസ്തിഹിരണ്യമശ്വാൻ .
ഭൂമേർമഹദായതനം വൃണീഷ്വ
സ്വയം ച ജീവ ശരദോ യാവദിച്ഛസി .. 23..
ഏതത്തുല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച .
മഹാഭൂമൗ നചികേതസ്ത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി .. 24..
യേ യേ കാമാ ദുർലഭാ മർത്യലോകേ
സർവാൻ കാമാം ̐ശ്ഛന്ദതഃ പ്രാർഥയസ്വ .
ഇമാ രാമാഃ സരഥാഃ സതൂര്യാ
ന ഹീദൃശാ ലംഭനീയാ മനുഷ്യൈഃ .
ആഭിർമത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാഽനുപ്രാക്ഷീഃ .. 25..
ശ്വോഭാവാ മർത്യസ്യ യദന്തകൈതത്
സർവേന്ദ്രിയാണാം ജരയന്തി തേജഃ .
അപി സർവം ജീവിതമൽപമേവ
തവൈവ വാഹാസ്തവ നൃത്യഗീതേ .. 26..
ന വിത്തേന തർപണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ .
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ .. 27..
അജീര്യതാമമൃതാനാമുപേത്യ
ജീര്യന്മർത്യഃ ക്വധഃസ്ഥഃ പ്രജാനൻ .
അഭിധ്യായൻ വർണരതിപ്രമോദാൻ
അതിദീർഘേ ജീവിതേ കോ രമേത .. 28..
യസ്മിന്നിദം വിചികിത്സന്തി മൃത്യോ
യത്സാമ്പരായേ മഹതി ബ്രൂഹി നസ്തത് .
യോഽയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ .. 29..
.. ഇതി കാഠകോപനിഷദി പ്രഥമാധ്യായേ പ്രഥമാ വല്ലീ ..
________________________________________
അദ്ധ്യായം 1
കാണ്ഡം II
അന്യച്ഛ്രേയോഽന്യദുതൈവ പ്രേയ-
സ്തേ ഉഭേ നാനാർഥേ പുരുഷം ̐ സിനീതഃ .
തയോഃ ശ്രേയ ആദദാനസ്യ സാധു
ഭവതി ഹീയതേഽർഥാദ്യ ഉ പ്രേയോ വൃണീതേ .. 1..
ശ്രേയശ്ച പ്രേയശ്ച മനുഷ്യമേതഃ
തൗ സമ്പരീത്യ വിവിനക്തി ധീരഃ .
ശ്രേയോ ഹി ധീരോഽഭി പ്രേയസോ വൃണീതേ
പ്രേയോ മന്ദോ യോഗക്ഷേമാദ്വൃണീതേ .. 2..
സ ത്വം പ്രിയാൻപ്രിയരൂപാംശ്ച കാമാൻ
അഭിധ്യായന്നചികേതോഽത്യസ്രാക്ഷീഃ .
നൈതാം സൃങ്കാം വിത്തമയീമവാപ്തോ
യസ്യാം മജ്ജന്തി ബഹവോ മനുഷ്യാഃ .. 3..
ദൂരമേതേ വിപരീതേ വിഷൂചീ
അവിദ്യാ യാ ച വിദ്യേതി ജ്ഞാതാ .
വിദ്യാഭീപ്സിനം നചികേതസം മന്യേ
ന ത്വാ കാമാ ബഹവോഽലോലുപന്ത .. 4..
അവിദ്യായാമന്തരേ വർതമാനാഃ
സ്വയം ധീരാഃ പണ്ഡിതംമന്യമാനാഃ .
ദന്ദ്രമ്യമാണാഃ പരിയന്തി മൂഢാ
അന്ധേനൈവ നീയമാനാ യഥാന്ധാഃ .. 5..
ന സാമ്പരായഃ പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്തമോഹേന മൂഢം .
അയം ലോകോ നാസ്തി പര ഇതി മാനീ
പുനഃ പുനർവശമാപദ്യതേ മേ .. 6..
ശ്രവണായാപി ബഹുഭിര്യോ ന ലഭ്യഃ
ശൃണ്വന്തോഽപി ബഹവോ യം ന വിദ്യുഃ .
ആശ്ചര്യോ വക്താ കുശലോഽസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ .. 7..
ന നരേണാവരേണ പ്രോക്ത ഏഷ
സുവിജ്ഞേയോ ബഹുധാ ചിന്ത്യമാനഃ .
അനന്യപ്രോക്തേ ഗതിരത്ര നാസ്തി
അണീയാൻ ഹ്യതർക്യമണുപ്രമാണാത് .. 8..
നൈഷാ തർകേണ മതിരാപനേയാ
പ്രോക്താന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ .
യാം ത്വമാപഃ സത്യധൃതിർബതാസി
ത്വാദൃങ്നോ ഭൂയാന്നചികേതഃ പ്രഷ്ടാ .. 9..
ജാനാമ്യഹം ശേവധിരിത്യനിത്യം
ന ഹ്യധ്രുവൈഃ പ്രാപ്യതേ ഹി ധ്രുവം തത് .
തതോ മയാ നാചികേതശ്ചിതോഽഗ്നിഃ
അനിത്യൈർദ്രവ്യൈഃ പ്രാപ്തവാനസ്മി നിത്യം .. 10..
കാമസ്യാപ്തിം ജഗതഃ പ്രതിഷ്ഠാം
ക്രതോരാനന്ത്യമഭയസ്യ പാരം .
സ്തോമമഹദുരുഗായം പ്രതിഷ്ഠാം ദൃഷ്ട്വാ
ധൃത്യാ ധീരോ നചികേതോഽത്യസ്രാക്ഷീഃ .. 11..
തം ദുർദർശം ഗൂഢമനുപ്രവിഷ്ടം
ഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണം .
അധ്യാത്മയോഗാധിഗമേന ദേവം
മത്വാ ധീരോ ഹർഷശോകൗ ജഹാതി .. 12..
ഏതച്ഛ്രുത്വാ സമ്പരിഗൃഹ്യ മർത്യഃ
പ്രവൃഹ്യ ധർമ്യമണുമേതമാപ്യ .
സ മോദതേ മോദനീയം ̐ ഹി ലബ്ധ്വാ
വിവൃതം ̐ സദ്മ നചികേതസം മന്യേ .. 13..
അന്യത്ര ധർമാദന്യത്രാധർമാ-
ദന്യത്രാസ്മാത്കൃതാകൃതാത് .
അന്യത്ര ഭൂതാച്ച ഭവ്യാച്ച
യത്തത്പശ്യസി തദ്വദ .. 14..
സർവേ വേദാ യത്പദമാമനന്തി
തപാം ̐സി സർവാണി ച യദ്വദന്തി .
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം ̐ സംഗ്രഹേണ ബ്രവീമ്യോമിത്യേതത് .. 15..
ഏതദ്ധ്യേവാക്ഷരം ബ്രഹ്മ ഏതദ്ധ്യേവാക്ഷരം പരം .
ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ യോ യദിച്ഛതി തസ്യ തത് .. 16..
ഏതദാലംബനം ̐ ശ്രേഷ്ഠമേതദാലംബനം പരം .
ഏതദാലംബനം ജ്ഞാത്വാ ബ്രഹ്മലോകേ മഹീയതേ .. 17..
ന ജായതേ മ്രിയതേ വാ വിപശ്ചിൻ
നായം കുതശ്ചിന്ന ബഭൂവ കശ്ചിത് .
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ .. 18..
ഹന്താ ചേന്മന്യതേ ഹന്തും ̐ ഹതശ്ചേന്മന്യതേ ഹതം .
ഉഭൗ തൗ ന വിജാനീതോ നായം ̐ ഹന്തി ന ഹന്യതേ .. 19..
അണോരണീയാന്മഹതോ മഹീയാ-
നാത്മാഽസ്യ ജന്തോർനിഹിതോ ഗുഹായാം .
തമക്രതുഃ പശ്യതി വീതശോകോ
ധാതുപ്രസാദാന്മഹിമാനമാത്മനഃ .. 20..
ആസീനോ ദൂരം വ്രജതി ശയാനോ യാതി സർവതഃ .
കസ്തം മദാമദം ദേവം മദന്യോ ജ്ഞാതുമർഹതി .. 21..
അശരീരം ̐ ശരീരേഷ്വനവസ്ഥേഷ്വവസ്ഥിതം .
മഹാന്തം വിഭുമാത്മാനം മത്വാ ധീരോ ന ശോചതി .. 22..
നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന .
യമേവൈഷ വൃണുതേ തേന ലഭ്യഃ
തസ്യൈഷ ആത്മാ വിവൃണുതേ തനൂം ̐ സ്വാം .. 23..
നാവിരതോ ദുശ്ചരിതാന്നാശാന്തോ നാസമാഹിതഃ .
നാശാന്തമാനസോ വാഽപി പ്രജ്ഞാനേനൈനമാപ്നുയാത് .. 24..
യസ്യ ബ്രഹ്മ ച ക്ഷത്രം ച ഉഭേ ഭവത ഓദനഃ .
മൃത്യുര്യസ്യോപസേചനം ക ഇത്ഥാ വേദ യത്ര സഃ .. 25..
ഇതി കാഠകോപനിഷദി പ്രഥമാധ്യായേ ദ്വിതീയാ വല്ലീ ..
________________________________________
അദ്ധ്യായം 1
കാണ്ഡം III
ഋതം പിബന്തൗ സുകൃതസ്യ ലോകേ
ഗുഹാം പ്രവിഷ്ടൗ പരമേ പരാർധേ .
ഛായാതപൗ ബ്രഹ്മവിദോ വദന്തി
പഞ്ചാഗ്നയോ യേ ച ത്രിണാചികേതാഃ .. 1..
യഃ സേതുരീജാനാനാമക്ഷരം ബ്രഹ്മ യത് പരം .
അഭയം തിതീർഷതാം പാരം നാചികേതം ̐ ശകേമഹി .. 2..
ആത്മാനം ̐ രഥിതം വിദ്ധി ശരീരം ̐ രഥമേവ തു .
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച .. 3..
ഇന്ദ്രിയാണി ഹയാനാഹുർവിഷയാം ̐ സ്തേഷു ഗോചരാൻ .
ആത്മേന്ദ്രിയമനോയുക്തം ഭോക്തേത്യാഹുർമനീഷിണഃ .. 4..
യസ്ത്വവിജ്ഞാനവാൻഭവത്യയുക്തേന മനസാ സദാ .
തസ്യേന്ദ്രിയാണ്യവശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ .. 5..
യസ്തു വിജ്ഞാനവാൻഭവതി യുക്തേന മനസാ സദാ .
തസ്യേന്ദ്രിയാണി വശ്യാനി സദശ്വാ ഇവ സാരഥേഃ .. 6..
യസ്ത്വവിജ്ഞാനവാൻഭവത്യമനസ്കഃ സദാഽശുചിഃ .
ന സ തത്പദമാപ്നോതി സംസാരം ചാധിഗച്ഛതി .. 7..
യസ്തു വിജ്ഞാനവാൻഭവതി സമനസ്കഃ സദാ ശുചിഃ .
സ തു തത്പദമാപ്നോതി യസ്മാദ്ഭൂയോ ന ജായതേ .. 8..
വിജ്ഞാനസാരഥിര്യസ്തു മനഃ പ്രഗ്രഹവാന്നരഃ .
സോഽധ്വനഃ പാരമാപ്നോതി തദ്വിഷ്ണോഃ പരമം പദം .. 9..
ഇന്ദ്രിയേഭ്യഃ പരാ ഹ്യർഥാ അർഥേഭ്യശ്ച പരം മനഃ .
മനസസ്തു പരാ ബുദ്ധിർബുദ്ധേരാത്മാ മഹാൻപരഃ .. 10..
മഹതഃ പരമവ്യക്തമവ്യക്താത്പുരുഷഃ പരഃ .
പുരുഷാന്ന പരം കിഞ്ചിത്സാ കാഷ്ഠാ സാ പരാ ഗതിഃ .. 11..
ഏഷ സർവേഷു ഭൂതേഷു ഗൂഢോഽഽത്മാ ന പ്രകാശതേ .
ദൃശ്യതേ ത്വഗ്ര്യയാ ബുദ്ധ്യാ സൂക്ഷ്മയാ സൂക്ഷ്മദർശിഭിഃ .. 12..
യച്ഛേദ്വാങ്മനസീ പ്രാജ്ഞസ്തദ്യച്ഛേജ്ജ്ഞാന ആത്മനി .
ജ്ഞാനമാത്മനി മഹതി നിയച്ഛേത്തദ്യച്ഛേച്ഛാന്ത ആത്മനി .. 13..
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്നിബോധത .
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുർഗം പഥസ്തത്കവയോ വദന്തി .. 14..
അശബ്ദമസ്പർശമരൂപമവ്യയം
തഥാഽരസം നിത്യമഗന്ധവച്ച യത് .
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തന്മൃത്യുമുഖാത് പ്രമുച്യതേ .. 15..
നാചികേതമുപാഖ്യാനം മൃത്യുപ്രോക്തം ̐ സനാതനം .
ഉക്ത്വാ ശ്രുത്വാ ച മേധാവീ ബ്രഹ്മലോകേ മഹീയതേ .. 16..
യ ഇമം പരമം ഗുഹ്യം ശ്രാവയേദ് ബ്രഹ്മസംസദി .
പ്രയതഃ ശ്രാദ്ധകാലേ വാ തദാനന്ത്യായ കൽപതേ .
തദാനന്ത്യായ കൽപത ഇതി .. 17..
ഇതി കാഠകോപനിഷദി പ്രഥമാധ്യായേ തൃതീയാ വല്ലീ ..
________________________________________
അദ്ധ്യായം 2
കാണ്ഡം I
പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത്പരാങ്പശ്യതി നാന്തരാത്മൻ .
കശ്ചിദ്ധീരഃ പ്രത്യഗാത്മാനമൈക്ഷ-
ദാവൃത്തചക്ഷുരമൃതത്വമിച്ഛൻ .. 1..
പരാചഃ കാമാനനുയന്തി ബാലാ-
സ്തേ മൃത്യോര്യന്തി വിതതസ്യ പാശം .
അഥ ധീരാ അമൃതത്വം വിദിത്വാ
ധ്രുവമധ്രുവേഷ്വിഹ ന പ്രാർഥയന്തേ .. 2..
യേന രൂപം രസം ഗന്ധം ശബ്ദാൻ സ്പർശാം ̐ശ്ച മൈഥുനാൻ .
ഏതേനൈവ വിജാനാതി കിമത്ര പരിശിഷ്യതേ . ഏതദ്വൈ തത് .. 3..
സ്വപ്നാന്തം ജാഗരിതാന്തം ചോഭൗ യേനാനുപശ്യതി .
മഹാന്തം വിഭുമാത്മാനം മത്വാ ധീരോ ന ശോചതി .. 4..
യ ഇമം മധ്വദം വേദ ആത്മാനം ജീവമന്തികാത് .
ഈശാനം ഭൂതഭവ്യസ്യ ന തതോ വിജുഗുപ്സതേ . ഏതദ്വൈ തത് .. 5..
യഃ പൂർവം തപസോ ജാതമദ്ഭ്യഃ പൂർവമജായത .
ഗുഹാം പ്രവിശ്യ തിഷ്ഠന്തം യോ ഭൂതേഭിർവ്യപശ്യത . ഏതദ്വൈ തത് .. 6..
യാ പ്രാണേന സംഭവത്യദിതിർദേവതാമയീ .
ഗുഹാം പ്രവിശ്യ തിഷ്ഠന്തീം യാ ഭൂതേഭിർവ്യജായത . ഏതദ്വൈ തത് .. 7..
അരണ്യോർനിഹിതോ ജാതവേദാ ഗർഭ ഇവ സുഭൃതോ ഗർഭിണീഭിഃ .
ദിവേ ദിവേ ഈഡ്യോ ജാഗൃവദ്ഭിർഹവിഷ്മദ്ഭിർമനുഷ്യേഭിരഗ്നിഃ . ഏതദ്വൈ തത് .. 8..
യതശ്ചോദേതി സൂര്യോഽസ്തം യത്ര ച ഗച്ഛതി .
തം ദേവാഃ സർവേഽർപിതാസ്തദു നാത്യേതി കശ്ചന . ഏതദ്വൈ തത് .. 9..
യദേവേഹ തദമുത്ര യദമുത്ര തദന്വിഹ .
മൃത്യോഃ സ മൃത്യുമാപ്നോതി യ ഇഹ നാനേവ പശ്യതി .. 10..
മനസൈവേദമാപ്തവ്യം നേഹ നാനാഽസ്തി കിഞ്ചന .
മൃത്യോഃ സ മൃത്യും ഗച്ഛതി യ ഇഹ നാനേവ പശ്യതി .. 11..
അംഗുഷ്ഠമാത്രഃ പുരുഷോ മധ്യ ആത്മനി തിഷ്ഠതി .
ഈശാനം ഭൂതഭവ്യസ്യ ന തതോ വിജുഗുപ്സതേ . ഏതദ്വൈ തത് .. 12..
അംഗുഷ്ഠമാത്രഃ പുരുഷോ ജ്യോതിരിവാധൂമകഃ .
ഈശാനോ ഭൂതഭവ്യസ്യ സ ഏവാദ്യ സ ഉ ശ്വഃ . ഏതദ്വൈ തത് .. 13..
യഥോദകം ദുർഗേ വൃഷ്ടം പർവതേഷു വിധാവതി .
ഏവം ധർമാൻ പൃഥക് പശ്യംസ്താനേവാനുവിധാവതി .. 14..
യഥോദകം ശുദ്ധേ ശുദ്ധമാസിക്തം താദൃഗേവ ഭവതി .
ഏവം മുനേർവിജാനത ആത്മാ ഭവതി ഗൗതമ .. 15..
ഇതി കാഠകോപനിഷദി ദ്വിതീയാധ്യായേ പ്രഥമാ വല്ലീ ..
________________________________________
അദ്ധ്യായം 2
കാണ്ഡം II
പുരമേകാദശദ്വാരമജസ്യാവക്രചേതസഃ .
അനുഷ്ഠായ ന ശോചതി വിമുക്തശ്ച വിമുച്യതേ . ഏതദ്വൈ തത് .. 1..
ഹം ̐സഃ ശുചിഷദ്വസുരാന്തരിക്ഷസദ്-
ഹോതാ വേദിഷദതിഥിർദുരോണസത് .
നൃഷദ്വരസദൃതസദ്വ്യോമസദ്
അബ്ജാ ഗോജാ ഋതജാ അദ്രിജാ ഋതം ബൃഹത് .. 2..
ഊർധ്വം പ്രാണമുന്നയത്യപാനം പ്രത്യഗസ്യതി .
മധ്യേ വാമനമാസീനം വിശ്വേ ദേവാ ഉപാസതേ .. 3..
അസ്യ വിസ്രംസമാനസ്യ ശരീരസ്ഥസ്യ ദേഹിനഃ .
ദേഹാദ്വിമുച്യമാനസ്യ കിമത്ര പരിശിഷ്യതേ . ഏതദ്വൈ തത് .. 4..
ന പ്രാണേന നാപാനേന മർത്യോ ജീവതി കശ്ചന .
ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ .. 5..
ഹന്ത ത ഇദം പ്രവക്ഷ്യാമി ഗുഹ്യം ബ്രഹ്മ സനാതനം .
യഥാ ച മരണം പ്രാപ്യ ആത്മാ ഭവതി ഗൗതമ .. 6..
യോനിമന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിനഃ .
സ്ഥാണുമന്യേഽനുസംയന്തി യഥാകർമ യഥാശ്രുതം .. 7..
യ ഏഷ സുപ്തേഷു ജാഗർതി കാമം കാമം പുരുഷോ നിർമിമാണഃ .
തദേവ ശുക്രം തദ്ബ്രഹ്മ തദേവാമൃതമുച്യതേ .
തസ്മിം ̐ല്ലോകാഃ ശ്രിതാഃ സർവേ തദു നാത്യേതി കശ്ചന . ഏതദ്വൈ തത് .. 8..
അഗ്നിര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ .
ഏകസ്തഥാ സർവഭൂതാന്തരാത്മാ
രൂപം രൂപം പ്രതിരൂപോ ബഹിശ്ച .. 9..
വായുര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ .
ഏകസ്തഥാ സർവഭൂതാന്തരാത്മാ
രൂപം രൂപം പ്രതിരൂപോ ബഹിശ്ച .. 10..
സൂര്യോ യഥാ സർവലോകസ്യ ചക്ഷുഃ
ന ലിപ്യതേ ചാക്ഷുഷൈർബാഹ്യദോഷൈഃ .
ഏകസ്തഥാ സർവഭൂതാന്തരാത്മാ
ന ലിപ്യതേ ലോകദുഃഖേന ബാഹ്യഃ .. 11..
ഏകോ വശീ സർവഭൂതാന്തരാത്മാ
ഏകം രൂപം ബഹുധാ യഃ കരോതി .
തമാത്മസ്ഥം യേഽനുപശ്യന്തി ധീരാഃ
തേഷാം സുഖം ശാശ്വതം നേതരേഷാം .. 12..
നിത്യോഽനിത്യാനാം ചേതനശ്ചേതനാനാം
ഏകോ ബഹൂനാം യോ വിദധാതി കാമാൻ .
തമാത്മസ്ഥം യേഽനുപശ്യന്തി ധീരാഃ
തേഷാം ശാന്തിഃ ശാശ്വതീ നേതരേഷാം .. 13..
തദേതദിതി മന്യന്തേഽനിർദേശ്യം പരമം സുഖം .
കഥം നു തദ്വിജാനീയാം കിമു ഭാതി വിഭാതി വാ .. 14..
ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോഽയമഗ്നിഃ .
തമേവ ഭാന്തമനുഭാതി സർവം
തസ്യ ഭാസാ സർവമിദം വിഭാതി .. 15..
ഇതി കാഠകോപനിഷദി ദ്വിതീയാധ്യായേ ദ്വിതീയാ വല്ലീ ..
________________________________________
അദ്ധ്യായം 2
കാണ്ഡം III
ഊർധ്വമൂലോഽവാക്ശാഖ ഏഷോഽശ്വത്ഥഃ സനാതനഃ .
തദേവ ശുക്രം തദ്ബ്രഹ്മ തദേവാമൃതമുച്യതേ .
തസ്മിം ̐ല്ലോകാഃ ശ്രിതാഃ സർവേ തദു നാത്യേതി കശ്ചന . ഏതദ്വൈ തത് .. 1..
യദിദം കിം ച ജഗത് സർവം പ്രാണ ഏജതി നിഃസൃതം .
മഹദ്ഭയം വജ്രമുദ്യതം യ ഏതദ്വിദുരമൃതാസ്തേ ഭവന്തി .. 2..
ഭയാദസ്യാഗ്നിസ്തപതി ഭയാത്തപതി സൂര്യഃ .
ഭയാദിന്ദ്രശ്ച വായുശ്ച മൃത്യുർധാവതി പഞ്ചമഃ .. 3..
ഇഹ ചേദശകദ്ബോദ്ധും പ്രാക്ഷരീരസ്യ വിസ്രസഃ .
തതഃ സർഗേഷു ലോകേഷു ശരീരത്വായ കൽപതേ .. 4..
യഥാഽഽദർശേ തഥാഽഽത്മനി യഥാ സ്വപ്നേ തഥാ പിതൃലോകേ .
യഥാഽപ്സു പരീവ ദദൃശേ തഥാ ഗന്ധർവലോകേ
ഛായാതപയോരിവ ബ്രഹ്മലോകേ .. 5..
ഇന്ദ്രിയാണാം പൃഥഗ്ഭാവമുദയാസ്തമയൗ ച യത് .
പൃഥഗുത്പദ്യമാനാനാം മത്വാ ധീരോ ന ശോചതി .. 6..
ഇന്ദ്രിയേഭ്യഃ പരം മനോ മനസഃ സത്ത്വമുത്തമം .
സത്ത്വാദധി മഹാനാത്മാ മഹതോഽവ്യക്തമുത്തമം .. 7..
അവ്യക്താത്തു പരഃ പുരുഷോ വ്യാപകോഽലിംഗ ഏവ ച .
യം ജ്ഞാത്വാ മുച്യതേ ജന്തുരമൃതത്വം ച ഗച്ഛതി .. 8..
ന സന്ദൃശേ തിഷ്ഠതി രൂപമസ്യ
ന ചക്ഷുഷാ പശ്യതി കശ്ചനൈനം .
ഹൃദാ മനീഷാ മനസാഽഭിക്ലൃപ്തോ
യ ഏതദ്വിദുരമൃതാസ്തേ ഭവന്തി .. 9..
യദാ പഞ്ചാവതിഷ്ഠന്തേ ജ്ഞാനാനി മനസാ സഹ .
ബുദ്ധിശ്ച ന വിചേഷ്ടതേ താമാഹുഃ പരമാം ഗതിം .. 10..
താം യോഗമിതി മന്യന്തേ സ്ഥിരാമിന്ദ്രിയധാരണാം .
അപ്രമത്തസ്തദാ ഭവതി യോഗോ ഹി പ്രഭവാപ്യയൗ .. 11..
നൈവ വാചാ ന മനസാ പ്രാപ്തും ശക്യോ ന ചക്ഷുഷാ .
അസ്തീതി ബ്രുവതോഽന്യത്ര കഥം തദുപലഭ്യതേ .. 12..
അസ്തീത്യേവോപലബ്ധവ്യസ്തത്ത്വഭാവേന ചോഭയോഃ .
അസ്തീത്യേവോപലബ്ധസ്യ തത്ത്വഭാവഃ പ്രസീദതി .. 13..
യദാ സർവേ പ്രമുച്യന്തേ കാമാ യേഽസ്യ ഹൃദി ശ്രിതാഃ .
അഥ മർത്യോഽമൃതോ ഭവത്യത്ര ബ്രഹ്മ സമശ്നുതേ .. 14..
യഥാ സർവേ പ്രഭിദ്യന്തേ ഹൃദയസ്യേഹ ഗ്രന്ഥയഃ .
അഥ മർത്യോഽമൃതോ ഭവത്യേതാവദ്ധ്യനുശാസനം .. 15..
ശതം ചൈകാ ച ഹൃദയസ്യ നാഡ്യ-
സ്താസാം മൂർധാനമഭിനിഃസൃതൈകാ .
തയോർധ്വമായന്നമൃതത്വമേതി
വിഷ്വങ്ങന്യാ ഉത്ക്രമണേ ഭവന്തി .. 16..
അംഗുഷ്ഠമാത്രഃ പുരുഷോഽന്തരാത്മാ
സദാ ജനാനാം ഹൃദയേ സംനിവിഷ്ടഃ .
തം സ്വാച്ഛരീരാത്പ്രവൃഹേന്മുഞ്ജാദിവേഷീകാം ധൈര്യേണ .
തം വിദ്യാച്ഛുക്രമമൃതം തം വിദ്യാച്ഛുക്രമമൃതമിതി .. 17..
മൃത്യുപ്രോക്താം നചികേതോഽഥ ലബ്ധ്വാ
വിദ്യാമേതാം യോഗവിധിം ച കൃത്സ്നം .
ബ്രഹ്മപ്രാപ്തോ വിരജോഽഭൂദ്വിമൃത്യു-
രന്യോഽപ്യേവം യോ വിദധ്യാത്മമേവ .. 18..
സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ .. 19..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി കാഠകോപനിഷദി ദ്വിതീയാധ്യായേ തൃതീയാ വല്ലീ ..
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹവീര്യം കരവാവഹൈ .
തേജസ്വി നാവധീതമസ്തു . മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം തത് സത് ..
ഓം
കഠോപനിഷത്ത് (മലയാളം)
ലക്ഷ്മി നാരായണന്
ശാന്തിപാഠം
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹവീര്യം കരവാവഹൈ .
തേജസ്വി നാവധീതമസ്തു . മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
അദ്ധ്യായം 1
വല്ലി-1
ഫലത്തിലുള്ളതായിടുന്നൊരിച്ഛയാല്-
ദാനമായ് ധനം നല്കിടുന്ന വാ-
ജശ്രവസ്സനുണ്ടായിരുന്നു നല്-
പുത്രനാം കുമാരന് നചികേതന്. 01
ബ്രാഹ്മണര്‍ക്കു നല്ദക്ഷിണ കൊടു-
ക്കുന്ന താതനെക്കണ്ടു ബാലനാ-
കും കുമാരനുള്പ്പൂവിലങ്കുരി-
ക്കുന്നു ചിന്ത; തന് താതനെപ്രകാ-
രത്തിലുള്ളതാകും പശുക്കളെ-
ത്തന്നെ നല്കിടുന്നിന്നു ദക്ഷിണ! 02
ഒട്ടിനി കുനിഞ്ഞീടുവാനവയ്-
ക്കാവതില്ല നീരൊട്ടു മോന്തുവാന്‍.
പുല്ലുതിന്നുവാനാവലില്ലവയ്-
ക്കില്ല പല്ല്-അയവെട്ടുവാനുമാ-
വില്ല, പാല് ചുരത്തീടുകില്ലയീ-
മച്ചിഗോക്കളെ നല്കിടുന്നവര്-
ക്കില്ല നല്ല ലോകങ്ങളായവര് -
ഉല്പതിച്ചിടും നീച ലോകവും. 03
ആകയാലവന് ചൊല്ലി താതനോ-
ടച്ഛ, 'ഞാനതാകുന്ന നിന് ധനം
ദാനമായി നീ ആര്‍ക്കു നല്കിടും'?
രണ്ടുമൂന്നതാവര്ത്തി ചോദ്യവും-
കേട്ടു ദേഷ്യമോടൊത്തു താതനും
ചൊല്ലി 'നല്കിടുന്നുണ്ടു നിന്നെ ഞാന്‍-
മൃത്യുവിന്നതായിട്ടുതന്നെയും'! 04
ഉത്തമരിലത്യുത്തമനുമാ-
കുന്നു, മദ്ധ്യമര്തന്നിലുത്തമന്:
ആയിടുന്നതാ മെന്നെയെന്തിനായ്
നല്കിടുന്നതീ മൃത്യുവിന്നതായ്! 05
എപ്രകാരമാകുന്നു പൂര്‍വ്വികര്‍;
എപ്രകാരമാണിപ്പൊഴുള്ളവര്;
എന്നതോര്‍ക്കണം മര്ത്ത്യനായവന്;
സസ്യമെന്നപോള് പാകമായിടും:
പിന്നെ ജീര്ണ്ണനായ് മൃത്യുവേവരി-
ച്ചിട്ടു പിന്നെയും സസ്യമെന്നപോല്
ജാതനായിടുന്നുണ്ടു ഭൂമിയില്‍. 06
അതിഥിയായിവന്നുള്ള ബ്രാഹ്മണന്
അഗ്നിയായ് ഗൃഹംതന്നിലും പ്രവേ-
ശിച്ചിടുന്നവന്നാസനം, ജലം:
ശാന്തിചെയ്യുകസൂര്യ പുത്ര നീ. 07
ഒന്നുമാഹരിക്കാതെ ബ്രാഹ്മണന്
വാസമിന്നവനേതുവീട്ടിലാ-
ണാ ഗൃഹത്തിലെയല്പമേഥസാ-
കുന്ന നാഥനുള്ളാഗ്രഹം ഫലി-
ക്കില്ല; നാശമുണ്ടായിടുന്നവന്-
തന്റെ നല്ല സംഗം ഫലങ്ങളും:
നല്ല വാക്കിനാല്‍ ലഭ്യമായതും:
യാഗമാദിയാലുള്ളതാം ഫലം,
പുത്രരും-പശുമൂലമാം ഫലം-
ആയതൊക്കെയും നാശമായിടും. 08
ഒന്നുരണ്ടതല്ലല്ല മൂന്നുനാള്‍
ഒന്നുമാഹരിക്കാതെയെന്റെവീ-
ട്ടിന്റെയുള്ളിലായ് അതിഥിയായ് വസി-
ക്കുന്ന ബ്രാഹ്മണശ്രേഷ്ടനങ്ങുതാ-
നെത്രയും നമസ്ക്കാരയോഗ്യനും.
മൂന്നുനാളുനീരാഹാരം വെടി-
ഞ്ഞെന്‍ ഗൃഹത്തില്‍ നീ പാര്‍ത്ത ദോഷമി-
ന്നെന്നിലേശിടാതാക്കുവാനതായ്
തന്നിടാം വരം മൂന്ന്; ബ്രാഹ്മണാ.
സ്വതമായ് ഭവിക്കട്ടെ സര്‍വ്വതും:
ഇഷ്ടമെന്തു ചോദിച്ചുകൊള്ളുക. 09
മൃത്യുദേവയെന് താത'ഗൌതമന്'
എന്നെയോര്ത്തുവന്നുള്ള താപമെ-
ല്ലാം വെടിഞ്ഞവന് ശാന്തനാകണം;
ചിത്തസൌഖ്യമുണ്ടായിടേണമു-
ണ്ടായിടൊല്ല കോപാദി ദോഷവും:
ആയതിന്നതായിട്ടനുഗ്രഹം.
പിന്നെ തീ തിരിച്ചെന്നെ വീട്ടിലേ-
ക്കായയച്ചിടുംവേളയച്ഛനും
പുത്രനാണുഞാനെന്നതോര്ക്കണം;
എന്റെ പേരുചൊല്ലീട്ടു കൂട്ടണം.
മൂന്നുതന്നിടാമെന്നു ചോന്നതില്
ആദ്യമീവരം ഞാന്‍ വരിച്ചിടാം. 10
അരുണപുത്രനാം നിന്റെ താതനു-
ദ്ദാലകന് ഭവിക്കുന്നതുണ്ടു നീ-
എന്റെ വീട്ടിലേക്കായ് വരുന്നതിന്-
മുന്പതെങ്ങിനെ-അപ്രകാരവും.
പ്രീതനായി നീതന്നെ പുത്രനെ-
ന്നുള്ളയോര്മ്മയുണ്ടായി വന്നിടും.
എന്നനുഗ്രഹഹേതുവായ് സുഖ-
നിദ്ര രാത്രിശനത്തിലും ഫലം.
മൃത്യുവായില്നിന്നൊട്ടു മുക്തനായ്-
എത്തിടുന്ന തന് പുത്രാ ദര്‍ശനം
തീര്ത്തിടുനവന്നുള്ള കോപവും;
പ്രീതമാനസനായ് ഭവിച്ചിടും. 11
ഇല്ല സ്വര്ഗ്ഗലോകത്തിലൊട്ടുമേ-
യില്ലതും ഭയം, ഇല്ല മൃത്യു നീ.
മൃത്യുവില്ല സ്വര്ഗ്ഗത്തിലാകയാ-
ലില്ലതും ഭയം ഇല്ലൊരുത്തനും.
മാത്രമല്ല ദാഹം വിശപ്പുര-
ണ്ടും കടന്നു ശോകം വെടിഞ്ഞു നല്-
സ്വര്‍ഗ്ഗമായിടും ലോകമായത്തില്
മോദമോടിരിക്കുന്നു സര്‍വ്വരും. 12
അപ്രകാരമാം സ്വര്‍ഗ്ഗലോകവും
സാദ്ധ്യമാക്കിടുന്നഗ്നിസാധനാ-
ജ്ഞാനമുള്ളതാം മൃത്യുദേവ നീ
സ്വര്ഗ്ഗലോകമിച്ഛിച്ചിടുന്നതാ-
മെന്നെയഗ്നിദേവന്റെ സാധന-
എന്തതെന്നു കേള്പ്പിക്കവേണമെ.
എതൊരഗ്നിതന് വിദ്യയഭ്യസി-
ച്ചാണു സ്വര്ഗ്ഗലോകത്തിലുള്ളവര്
മൃത്യുവെ ജയിച്ചമൃതരായിടു-
ന്നായൊരഗ്നിതന് വിദ്യയെ വരി-
ക്കുന്നു ഞാന്‍ വരം രണ്ടുതന്നെയും. 13
സ്വര്‍ഗ്ഗവാസവും സാദ്ധ്യമാക്കിടും
അഗ്നിസാധന അറിവതുള്ള ഞാന്‍
അറിയുവാനതും ഇച്ഛയുള്ളത-
കും നിനക്കുവേണ്ടീട്ടു ചൊല്ലിടാം.
എന്റെ വാക്കുകേട്ടൊക്കെയും പൊരുള്‍
ചിത്തമൊന്നതാക്കീട്ടു കേള്‍ക്കുക.
അനന്തമായിടും സ്വര്‍ഗ്ഗലോകവും
ലഭ്യമാക്കിടുന്നെന്നുമാത്രമ-
ല്ലാശ്രയം അതാമും ചരാചര-
ങ്ങള്ക്കതായിടുന്നഗ്നിവിദ്യ വി-
ദ്വാന്റെ ബുദ്ധിയാകും ഗുഹക്കക-
ത്തായൊളിഞ്ഞിരിക്കുന്നതുണ്ടതും. 14
ലോകമാദിയാകുന്നൊരഗ്നിയെ-
ന്തെന്നു മൃത്യു കേള്പ്പിച്ചവന്നെയും.
ആയതിന്നതായ് വേണ്ടയിഷ്ടിക-
ഏതതൊക്കെയാണെത്രയെണ്ണവും.
ആയതിന് വിധം എന്തതെന്നതും.
മൃത്യുചൊല്ലിയ തത്വമൊക്കെയും
കേട്ട് തന് മനസ്സായിടും ഗുഹ-
ക്കുള്ളിലാക്കിയിട്ടായതൊക്കെയും
മൃത്യുവിന്നെ വീണ്ടും പറഞ്ഞു കേള്-
പ്പിച്ചതാം നചികേതസ്സിന്റെയും
ബുദ്ധി കണ്ടു സന്തുഷ്ടിപൂണ്ടെമന്
ചൊല്ലി ബാലനോടായി പിന്നെയും: 15
പ്രീതമാനസനായ മൃത്യുവീ-
ണ്ടും പറഞ്ഞു; സന്തോഷമേറെയു-
ണ്ടായിടുന്നെനി ക്കാകയാലെ ഞാന്‍
തന്നിടുന്നു വീണ്ടും വരത്തെ 'യീ-
യഗ്നിയിന്നുതൊട്ടായി നിന്റെ നാ-
മത്തിനാലെ ചൊല്ലപ്പെടുന്നതും.
സ്വീകരിക്കു ഞാന്‍ നല്കിടുന്നതാ-
കുന്നനേക രൂപത്തൊടൊത്തതാം
രത്നമാല; ശബ്ദം മനോഹരം;
സ്വീകരിക്കു നാലാമതാം വരം'. 16
മൂന്നുവട്ടമീ അഗ്നിചയനവും;
മൂന്നിനോടു സംബന്ധമാക്കണം:
മൂന്നുകര്മ്മവും ആചരിക്കണം:
വെന്നിടാമാതും ജന്മ-മൃത്യുവെ.
ബ്രഹ്മജന്നെ സര്വ്വജ്ഞനഗ്നിയെ
വിധിയതൊത്തവണ്ണം ചയനവും,
സാദ്ധ്യമാക്കിയാല്‍ സാധ്യമായിടും
എന്റെ ബുദ്ധിയില്‍ കണ്ട ശാന്തിയെ. 17
അഗ്നിയാം നചികേതസംബന്ധം
വിദ്യ മൂന്നറിയുന്ന ജ്ഞാനികള്‍,
സാദ്ധ്യമാക്കണം അഗ്നിചയനവും:
ആയവന്റെ ദേഹം മരിപ്പത്തില്-
തൊട്ടുമുന്നിലായ് തട്ടിമാറ്റിടും;
മൃത്യുപാശവും, ശോക-ദോഷവും;
ആകയും കടന്നിട്ടു സ്വര്ഗ്ഗലോ-
കത്തിലെത്തി മോദിച്ചിടുന്നിതും. 18
രണ്ടതാം വരം കൊണ്ടു നീ വരി-
ച്ചുള്ളതായിടും സ്വര്ഗ്ഗസാദ്ധ്യമാ-
ക്കുന്ന സാധന; അഗ്നിയെയിതാ-
നല്കിടുന്നു നീതന്നെയഗ്നിയും.
ഇന്നുതൊട്ടുനിന് പേരുകൊണ്ടുതാന്
ചൊല്ലിടുന്നതുണ്ടഗ്നി നാമവും.
നല്കിടുന്നിതും നാലതാം വരം,
മൂന്നതാം വരം വേണ്ടതെന്തുതാന്? 19
മാനുഷന്റെ പ്രേതത്തിനൊത്തതെ-
ല്ലാം നശിച്ചിടുന്നെന്നു ചൊല്ലിടു-
ന്നുണ്ടതല്ല(അ)വന്നില്ല നാശമെ-
ന്നും പറഞ്ഞു കേള്പ്പുണ്ടതിന് പര-
മര്ത്ഥമെന്തതെന്നങ്ങു ചൊല്ലണം:
മൂന്നതാം വരം ആയിടുന്നിതും. 20
പണ്ടു സംശയം ദേവകള്ക്കതു-
ണ്ടായിരുന്നതാകുന്നു; 'ധര്‍മ്മ-മാ-
ത്മാവതെന്തതെന്നുള്ള ജ്ഞാനവും,
സൂക്ഷ്മമാണണുമാത്ര തന്നെയും: 22
ഇല്ലിതത്രപെട്ടെന്നു കിട്ടുകി-
ല്ലീവരം, തരാം വേറെയെന്തു വേ-
ണ്ടുന്നു ചൊല്ലുപേക്ഷിക്കിതീ വരം,
എന്നെയോര്‍ത്തു വേറെ വരിക്കുക. 23
'ഉണ്ടുസംശയം ദേവകള്ക്കുമു-
ണ്ടായിരുന്നുപോല് ആത്മതത്വമെ-
ന്തെന്നതെന്നുമിന്നായതിന്നെയും
അറിയുവാനെളുതല്ല'യെന്നതും
ചൊല്ലിടുന്ന ഹേ; മൃത്യുദേവ നീ-
തന്നെയെത്രയും യോഗ്യനായിടു-
ന്നുണ്ടതാത്മതത്വം കഥിപ്പതി-
ന്നന്യരാലെയും ലഭ്യമല്ലതും.
ഇല്ലിതിന്നതൊത്തില്ല വേറെയൊ-
ന്നും വരം; ഇതുതന്നെ വേണ്ടതും. 24
നൂറുകൊല്ലമായുസ്സതുള്ളതാം
പുത്ര-പൌത്രരെ നല്കിടാം പശു-
ക്കൂട്ടമാനകള് , കുതിരകള്‍ ധനം
സ്വര്‍ണ്ണവും വരിച്ചീടുകെന്തിതും. 25
പോരയെങ്കില് വിസ്താരമേറിയ
ഭൂമിയും വരിച്ചീടുകിച്ഛയെ-
ന്തുള്ളതായുസ്സിലത്രകാലവും
ജീവനും നീ വരിച്ചുകൊള്ളുക. 26
ഇല്ല തുല്യമായില്ലതിന്നതൊ-
ത്തെന്നു തോന്നിടുന്നെങ്കില് വേറെയും
വിത്തമെത്രയും തന്നിടാം ചിര-
ഞ്ജീവിയാകുവാന് നല്കിടാം വരം. 27
അല്ലയോ നചികേതസ്സെ.. മഹാ-
ഭൂമിതന്നിലെ നാഥനാകിടാം.
കാമമെന്തവയൊക്കെയും ഭുജി-
ച്ചീടുവാനതും നല്കിടാം വരം. 28
മര്ത്ത്യലോകമായുള്ളതില് ലഭി-
ക്കാത്തതായിടും കാമ-ഭോഗവും
നല്കിടാം നിനക്കിഷ്ടമായതെ-
ന്തൊക്കെയും വരിച്ചീടു നീ വരം. 29
നോക്കു നീ; രഥമേറി വാദ്യമൊ-
ത്തെത്തിടുന്ന നല്ലപ്സരസ്സുകള്
ലഭ്യമല്ലിവര് മര്ത്യരാലുമേ-
നല്കിടുന്നു ഞാന്‍ നിന്റെ കൂട്ടിനായ്.
വേണ്ട വേണ്ടിനി ചോദ്യമൊന്നുമീ
'മരണ'മെന്തതെന്നുള്ള ചോദ്യവും. 30
അല്പമായുസ്സും, അന്ത്യമുള്ളതും,
ഇല്ലനിശ്ചയം നാളെയെന്തതും?
മര്ത്ത്യനായവന് തന്റെയിന്ദ്രിയം-
തന്റെ തേജസ്സില്‍ ജര വരുത്തിടു-
ന്നായിടുന്നതാകുന്ന മൃത്യു നീ-
കാട്ടിടുന്നതാകുന്ന വാഹനം;
നൃത്തഗീതമൊത്തുള്ള നാരിമാര്‍;
വേണ്ടതൊക്കെയും നീയെടുക്കുക. 31
തൃപ്തനായിയിടുന്നില്ല മാനുഷര്‍
വിത്തമെത്രയുണ്ടെന്നിരിക്കിലും
ലഭ്യമെത്രയും വിത്തമങ്ങയെ
കണ്ടുകിട്ടിടുന്നുണ്ടവന്നതും. 32
മൃത്യുശാസകന് അങ്ങതെത്രനാള്-
മിത്രമത്രനാളുണ്ടു ജീവനും.
ആകയാല്‍ വരിക്കുന്നു ഞാന്‍ വരം
ആത്മതത്വവിജ്ഞാനമൊന്നതും. 33
ഭൂമിയാമധോലോകവാസിയാം
ജരയതുള്ളതാം മര്ത്ത്യനായവന്:
ജരയതില്ലതും അമൃതമായിടു-
ന്നുണ്ടവസ്ഥയെ കണ്ടറിഞ്ഞവന്‍
വര്‍ണ്ണ-ഭോഗ-ദോഷാദിഭേദവും
അഭ്യസിച്ചതായുള്ള ബുദ്ധിമാന്;
ദീര്ഘമായിടും ജീവിതത്തെയി-
ച്ഛിച്ചിടുന്നതും ഇല്ലൊരുത്തനും. 34
മൃത്യുദേവ യാതൊന്നതായതും
ഉണ്ടതുണ്ടതല്ലില്ലയില്ല യെ-
ന്നുള്ള സംശയം ഉള്ളതായിടും
ആയതാം പരലോകതത്വവും; 35
മൂന്നതായിഞാന് വേണമെന്നതും
ചൊന്നതായിടും ഗൂഢമായതും
ആയതാം വരം ഞാന്‍ വരിചിടാം:
ചൊല്ലിടേണമിന്നാത്മതത്ത്വവും. 36
ഇല്ല ഞാന്‍ വരിക്കുന്നതില്ല വേ-
റൊന്നുമീവരംതന്നെ വേണ്ടതും. 37
കഠോപനിഷത്തില്‍ ഒന്നാം അദ്ധ്യായം, ഒന്നാം വല്ലി കഴിഞ്ഞു.
കഠോപനിഷത്ത്
(അദ്ധ്യായം 01, വല്ലി 02)
ശ്രേയസ്സെന്നതും പ്രേയസ്സെന്നതും
ആയിടുന്നു വെവ്വേറെ രണ്ടതും:
ആയിടുന്നിവ രണ്ടുതന്നെ നാ-
നാര്ത്ഥമായി ബന്ധിപ്പതുണ്ടത്തിൽ.
ശ്രേയസ്സിന്നെയുൾക്കൊണ്ടിടും പുമാൻ
സാധുവായ് ഭവിക്കുന്നതുണ്ടതും.
ആരുപ്രേയസ്സിന്നെ വരിപ്പവൻ
അര്ത്ഥഹീനനായ് ഭ്രഷ്ടനായിടും. 01
പ്രാപ്യമായിടുന്നുണ്ടു മർത്യനും
ശ്രേയസ്സിന്നെയും, പ്രേയസ്സിന്നെയും.
ധീരനായവൻ രണ്ടതിന്നെയും
കണ്ടറിഞ്ഞു രണ്ടും തരംതിരി-
ച്ചിട്ടവിദ്യയാകുന്ന പ്രേയസി-
ന്നെ തഴഞ്ഞവൻ ശ്രേഷ്ഠമായിടും-
വിദ്യയായിടും ശ്രേയസിന്നെയും
സ്വീകരിച്ചിടുന്നുണ്ടു ബുദ്ധിമാൻ.
മന്ദരായിടുന്നൽപബുദ്ധികൾ-
തന്റെ ലൗകികം യോഗക്ഷേമവും
ലക്ഷ്യമാണവർക്കാകയാൽ വരി-
ക്കുന്നു പ്രേയസാകുന്നവിദ്യയെ. 02
അല്ലയോ നചികേത ഞാൻ നിന-
ക്കായി നല്കിയതാം പ്രിയങ്ങളും,
പ്രീതിയൊക്കെയുണ്ടാക്കിടുന്നതാ-
കുന്ന കാമസാദ്ധ്യങ്ങളായതും
നീ നിരൂപണംചെയ്തു കണ്ടറി-
ഞ്ഞൊക്കെയും ത്യജിച്ചിന്നു ബ്രാഹ്മണ:
വിത്തമേറെയുണ്ടാക്കിടുന്നതി-
ന്നായി മാനുഷർ ബുദ്ധിമുട്ടിയി-
ട്ടായ് ചരിച്ചിടും കര്‍മ്മമാർഗ്ഗവും
നീ വരിച്ചതില്ലാ... വെടിഞ്ഞു നീ. 03
വിദ്യയെന്തുതാനെന്തവിദ്യയും:
ആയിടുന്നിവ രണ്ടതിന്നിട-
ക്കുണ്ടതേറെയാകുന്നു ദൂരവും;
രണ്ടതും വിപരീതമായതും.
അല്ലയോ നചികേത, കാമമാ-
കുന്നവയ്ക്കടിപ്പെട്ടതില്ല നീ.
ആയിടുന്നു നിന്നിച്ഛ വിദ്യയിൽ
എന്നുഞാൻ ധരിക്കുന്നതുണ്ടതും. 04
അവിദ്യതന്റെയുള്ളിൽ സ്വയം വസി-
ച്ചിട്ടു ബുദ്ധിമാന്-പണ്ടിതന്നുമാ-
കുന്നു താനിതെന്നോർത്തിടുന്നവൻ;
മൂഢനാണവന്: ആയിടുന്നവന്-
അന്ധനായവാന് തന്റെകൈപിടി-
ച്ചിട്ടു ദുർഘടം മാർഗ്ഗമായത്തിൽ-
ക്കൂടി യാത്രചെയ്തുഴറിടുന്നതാം
അന്ധനൊത്തപോലായിടുന്നവന്. 05
വിത്തമോഹമാദ്യന്തമേറിടും-
മൂഢനില്ലതും ജ്യോതിസാധന.
ഇല്ലവന്നു പരലോക ചിന്തയും;
ആയിടുന്നിഹംതന്നെ സർവ്വതും.
എത്തിടുന്നവന് എന്റടുക്കലും:
പേർത്തു പേർത്തു നൽകുന്നു ജന്മവും. 06
ഇല്ല ലഭ്യമല്ലായ തത്വവും;
കേൾക്കുവാനുമാവില്ലനേകലോ-
കർക്കതല്ലതും കേട്ടിടുന്നതു-
ണ്ടെങ്കിലും ലഭിപ്പില്ല വിദ്യയും.
വിദ്യതന്റെവക്താവപൂർവനും:
ബുദ്ധിമത്തനാശ്ചര്യമാണവൻ.
ആയതാം കുശലനാലെ വിദ്യയും-
നേടിടുന്നതത്യന്തമത്ഭുതം. 07
ഉണ്ടതുണ്ടതുണ്ടില്ലയില്ലയെ-
ന്നുള്ളതാം പലമട്ടു കേട്ടിട്ടും-
തത്വമിന്നവരനായിടും നരന്-
ചൊല്ലിടുന്നതായീടുകില് അതും-
ഇല്ല വേണ്ടവണ്ണം ഗ്രഹിപ്പതി-
ന്നവുകില്ല പാൾവേലയായിടും.
അനന്യനായവന് ചൊല്ലിയാലതും
തോന്നുകില്ല പലജാതിയെന്നതും.
അണുവതിന്റെയും അണുവതായിടും-
വിദ്യ തർക്കശാസ്ത്രത്തിനപ്പുറം. 08
പ്രേഷ്ഠ; പ്രാപ്യമല്ലായ തത്വവും:
തര്ക്കമല്ലതിൻ മാർഗ്ഗമായതും.
അനന്യനായവൻതന്നെ ചൊല്ലിവേ-
ണം ഗ്രഹിക്കുവാന്‍ ആത്മതത്വവും.
അല്ലയോ നചികേത-യിച്ഛയു-
ണ്ടായിടുന്നു നീ ശിഷ്യനാവുക. 09
നിധിയതൊൻപതിൽ ഒന്നു ‘ശേവധി’-
യെന്നിരിക്കിലും നിത്യമല്ലതും.
നിത്യമായതാകുന്നതാം നിധി-
ലഭ്യമല്ലഅനിത്യത്തിനാലെയും.
എന്നിരിക്കിലും നിത്യമല്ലതാ-
യുള്ള ദ്രവ്യഹോമാദി പൂജയാല്‍
നിത്യമായിടുന്നായതിന്നെയും:
ലഭ്യമായെനിക്കെമകിരീടവും. 10
തന്നു ഞാന്‍ നിനക്കായി സ്വർഗ്ഗലോ-
കം: നരന്റെ കാമത്തിൻ പൂരകം.
ആയിട്ടും ജഗത്തിന്നതാശ്രയം:
അന്ത്യമില്ലഅഭയമായിടുന്നിടം.
ആയിടുന്നതഐശ്വര്യ പൂര്ണ്ണമുല്-
കൃഷ്ടമായിടുന്നായതാംനില-
കണ്ടറിഞ്ഞതിൻശേഷവും നചി-
കേതസ്സേ: ഉപേക്ഷിച്ചു ധീര നീ. 11
ഇല്ല കാണുവാനാവുകില്ലതും:
ഗൂഢമാണതങ്ങുള്ളിലാണതും.
ഗഹ്വരത്തിലാകുന്നു വാസമാ-
കും പുരാണനാകുന്നതിന്നെയ-
ദ്ധ്യാത്മയോഗമാർഗ്ഗത്തിലൂടെ സാ-
ക്ഷാത്ക്കരിച്ചിടും ബുദ്ധിമത്തവ-
ന്നില്ല ഹർഷമില്ലാവിഷാദവും;
രണ്ടതും ത്യജിക്കുന്നു ധീരനും. 12
മർത്ത്യനാത്മതത്വങ്ങളൊക്കെയും-
കേട്ടു വേണ്ടവണ്ണം പരിഗ്രഹി-
ച്ചിട്ടു ധർമ്മമൊത്തണുവതൊത്തതാ-
മായതിന്നെയും വേർതിരിച്ചറി-
ഞ്ഞിട്ടു മോദമുണ്ടാക്കിടുന്നത്
കൈക്കലാക്കി മോദിച്ചിടുന്നിതും.
ഇപ്രകാരമാം സദ്ഭവനവാ-
തില്‍ നിനക്കുവേണ്ടി തുറന്നിതും. 13
മൃത്യുദേവയെങ്കില് പറഞ്ഞിടൂ;
ധർമ്മമെന്നതിൽനിന്നു വേറെ-യ-
ധർമ്മമെന്നതിൽനിന്നു വേറെയും;
കാര്യ-കാരണം വേറെയെന്തതും?
ഭൂത-ഭാവിയും; പിന്നെയങ്ങറി-
ഞ്ഞുള്ളതൊക്കെയും ആയതിന്നെയും:
യോഗ്യനാനുഞാനെന്നുതോന്നിടു-
ന്നെങ്കിലങ്ങെനിക്കായ് വദിക്കുക. 14
സർവവേദമെന്തൊന്നിനെ വദി-
ക്കുന്നിതെന്തിനായ് ചെയ്തിടും തപ-
സ്സെന്തതിച്ഛയായ് ബ്രഹ്മചര്യവും
ആചരിച്ചിടുന്നായതാം പദം
സംഗ്രഹിച്ചു ഞാൻ ചൊല്ലിടാമതേ-
കാക്ഷരം പദം: ‘ഓം’ അതായിടും. 15
ആയിടുന്നിതീ അക്ഷരം പദം:
ആയിടുന്നിതും ബ്രഹ്മമായതും.
ആയിടുന്നൊരോം(ഓം)കാരമക്ഷരം
ജ്ഞാനിയായവവ്വിച്ഛയെന്തതാ-
യീടുവാനവൻ ആയിടുന്നത്. 16
ആയിടുന്നിതാലംബനം പര-
ബ്രഹ്മലബ്ധിയുണ്ടാകുവാൻ അതി-
ശ്രേഷ്ഠമായതോം(ഓം)കാരമായിടും.
ആയൊരക്ഷരജ്ഞാനി പൂജ്യനാ-
കുന്നു ബ്രഹ്മലോകത്തിലും അവൻ. 17
ഇല്ല ജന്മമില്ലാ മരിച്ചിടു-
ന്നില്ല നിത്യജ്ഞാനസ്വരൂപമാ-
ത്മാവതിന്റെയും കാര്യ-കാരണം
അല്ലയല്ല മറ്റൊന്നുമല്ലതും:
ആയിടുന്നു വേറൊന്നുതന്നെയാ-
ത്മാവുതിത്യനാകുന്നു, ശാശ്വതൻ,
ആയിടും പുരാണൻ ഹനിപ്പതി-
ന്നവുകില്ലദേഹം ഹനിക്കിലും. 18
ഹനിച്ചിടുന്നവൻ ധരിച്ചു ഞാൻ ഹനി-
ച്ചെന്നു, മറ്റവൻ ഞാൻ മരിപ്പതും:
ധരിച്ചിടുന്നതില്ലായ രണ്ടുപേർ;
ആത്മതത്വമെന്തെന്ന സത്യവും.
ഇല്ല കൊല്ലുവാനാവുകില്ലയാ-
ത്മാവിനില്ലതും നാശമായതും. 19
ചെറുതതായിടുന്നണുവിലും ചെറു-
തായതും മഹീയം മഹത്തിലും.
ആയിടുന്നൊരാത്മാവു ജന്തുവി-
ന്നുള്ളിലെ ഗുഹക്കുള്ളിൽ വാസവും.
കാമമറ്റതാം ജീവിതന്റെ ധാ-
തുക്കൾതൻ പ്രസാദത്തിനാലെയാ-
ത്മാവുതൻ മഹിമാവതിന്നെ ശോ-
കം വെടിഞ്ഞു ദർശ്ശിച്ചിടുന്നതും. 20
ദൂരെ ദൂരെ ദിക്കൊക്കെയും പറ-
ന്നെതിടുന്നനങ്ങാതിരിക്കിലും:
എത്തിടുന്നിതെല്ലായിടത്തുമാ-
ത്മാവു നീ ശയിച്ചീടുകെങ്കിലും.
മദിച്ചിടുന്നതും, മദിച്ചിടാത്തതും,
ആയിടുന്നതാമാത്മദേവനെ
ഞാനൊഴിച്ചതിന്നാരതിന്നെയും
അറിയുവാനതും അർഹനല്ലതും. 21
അനിത്യമായിടും ദേഹമായതി-
ന്നുള്ളിൽ വാസമാക്കുന്ന ദേഹഹീ-
നൻ മഹാൻ വിഭും ആകുമാത്മനെ
കണ്ടറിഞ്ഞുസാക്ഷാത്കരിച്ചിടും
ബുദ്ധിമാനവന്നില്ല ശോകവും. 22
ലഭ്യമല്ലയാത്മാവതിന്നെയും
പുസ്തകം പഠിച്ചൊക്കെയും ഗ്രഹി-
ച്ചെന്നിരിക്കിലും, പ്രവചനത്തിലും,
ശാസ്ത്രതത്ത്വമൊക്കെഗ്രഹിക്കിലും.
ഏതൊരുതനെ ആയവൻ വരി-
ക്കുന്നവന്നുമാത്രം ലഭിച്ചിട്ടും:
ആയവന്നെയാത്മാവുതന്റെസ-
ത്യസ്വരൂപവും കാട്ടിടുന്നിതും. 23
ഇല്ല കണ്ടുകിട്ടീടുകില്ലയാ-
ത്മാവതിന്നെ; ദുശ്ചരിതമായതിൽ-
നിന്നുപിൻതിരിയാത്തവൻ അവൻ
ബ്രഹ്മജ്ഞാനിയാണെന്നിരിക്കിലും:
ശാന്തിചിന്തയാൽ ചിത്തശാന്തികൈ-
വിട്ടവന്നു കിട്ടില്ലയാത്മനെ. 24
ബ്രഹ്മ-ക്ഷത്രവർണ്ണങ്ങൾ രണ്ടതും-
അന്നമാക്കിടുന്നാത്മനായവൻ;
മൃത്യുവേക്കറിയാക്കി ഭോജനം-
ചെയ്തിടുന്നവൻ വേദവിത്തവൻ;
അറിവതെന്തതെന്നറിയുമായവൻ;
അറിവതാത്മതത്വത്തെ ആയവൻ. 25
കഠോപനിഷത്ത് ഒന്നാം അദ്ധ്യായം-
രണ്ടാം വല്ലി കഴിഞ്ഞു.
--- x ---
കഠോപനിഷത്ത്
(അദ്ധ്യായം 01, വല്ലി 03)
സുകൃതസിദ്ധമാകും ഫലം കുടി-
ക്കുന്നു ജീവയാത്മാവതൊക്കെയും;
ബുദ്ധിയാംഗുഹാവാസി പരമ-
മാത്മാവു രണ്ടതും; വെയിലിനാലെയു-
ണ്ടായിടും തണൽപോലെ രണ്ടതാ-
ത്മാക്കളെന്നു ചൊല്ലുന്നു ബ്രഹ്മവി-
ത്തുക്കളായവർ; മാത്രമല്ല മൂ-
ന്നഗ്നിചയനവും ചെയ്തിടുന്നവർ:
അഗ്നിയഞ്ചതൊത്തുള്ളതാം ഗൃഹ-
സ്ഥാശ്രമിക്കുമാകും മതം ഇത്. 01
യാതൊരഗ്നിതൻ യജനമായിടു-
ന്നുണ്ടു കര്മ്മികൾക്കാശ്രയം, അവർ-
ക്കായതാം നചികേതനഗ്നിചയ-
നത്തിനുള്ളതാം ശക്തി ലഭ്യവും.
അഭയമായിടും അക്കരക്കുചെ-
ന്നെത്തുവാനതങ്ങിച്ഛയുള്ളവർ-
ക്കാശ്രയം അതാകുന്നൊരക്ഷരം:
ബ്രഹ്മവിദ്യ കൈവല്യമായിടും. 02
ദേഹമായിടും തേരതിന്റെ തേ-
രാളിയാണതാത്മാവുതന്നെയും.
മനസ്സതാം കടിഞ്ഞാണിനാലെയാ-
തേർ തെളിച്ചിടും ബുദ്ധി; സാരഥി.
ആശ്വമായിടുന്നിന്ദ്രിയങ്ങൾതൻ
മാർഗ്ഗമാണതും; വിഷയസൌഖ്യവും.
ദേഹമിന്ദ്രിയം മനസ്സുചേർന്നയാ-
ത്മാവുതന്നെ ഭോക്താവതാവതായതും. 03/4
ആരതും സദാ യുക്തിഹീനമാം-
ചിത്തമൊത്തഅവിജ്ഞാനിയായ് ഭവി-
ക്കുന്നവന്റെയാ ബുദ്ധി-സാരഥി-
ക്കാവതില്ലധീനം; മെരുക്കമെ-
ത്താത്തയിന്ദ്രിയാശ്വങ്ങളഞ്ചതും. 05
ആരതും സദാ യുക്തിഭദ്രമാം-
ചിത്തമൊത്തു വിജ്ഞാനിയായ് ഭവി-
ക്കുന്നവന്റെയാ ബുദ്ധി: സാരഥി-
ക്കായിടുന്നധീനം; മെരുക്കമു-
ള്ളശ്വമഞ്ചതും ആകുമിന്ദ്രിയം. 06
ഏതുസാരഥി ആയിടുന്നവി-
ജ്ഞാനിയും സദാ പാപചിന്തയാൽ
ചഞ്ചലിച്ചിടും ചിത്തബുദ്ധിമാൻ:
എത്തുകില്ലവൻ അക്ഷരംപദം;
വീണിടുന്നു സംസാരസാഗരം. 07
ഏതുസാരഥി ആയിടുന്നു വി-
ജ്ഞാനിയും സദാ ശുദ്ധമായിടും
ചിന്തയാല്‍ ദൃഢചിത്ത-ബുദ്ധിമാൻ:
എത്തിടും പുനർജന്മമില്ലതും,
ആയിടുന്നിടം അക്ഷരംപദം. 08
ജ്ഞാനിസാരഥി ഉള്ളതായിടും
ചിത്തമുൾവലിച്ചുള്ളതാം രഥി
എത്തിടുന്നു സംസാരമായിടും
സാഗരത്തിനങ്ങേക്കരക്കത്തും:
എത്തിടുന്നവൻ പരമമാം പദം-
ആയിടുന്നിടം വിഷ്ണുതൻ പദം. 09
സ്തൂലമായിടും ഇന്ദ്രിയങ്ങൾത-
ന്നർത്ഥമഞ്ചതും സൂക്ഷ്മമായിടും.
സൂക്ഷ്മമായിടുന്നർത്ഥമായതി-
ന്നേറെസൂക്ഷ്മവും ആയിട്ടും മനസ്സ്.
ഏറെ സൂക്ഷ്മമാകും മനസ്സിലും
സൂക്ഷ്മമായിടുന്നുണ്ടു ബുദ്ധിയും.
ആയിടുന്നതുണ്ടുണ്ടു ബുദ്ധിയേ-
ക്കാളുമെത്രയും സൂക്ഷ്മമായിടും;
ആയിടുന്നതാത്മാവുതന്നെയും:
പരമമായിടുന്നൂ, മഹത് അത്. 10
ആയിടുന്നു സൂക്ഷ്മം മഹത്തിനേ-
ക്കാളുമേറെ അവ്യക്തമായത്.
ആയിട്ടും പരം പുരുഷനായിടു-
ന്നേറെസൂക്ഷ്മമവ്യക്തമപ്പുറം.
ആയിടുന്നതും പരമകാഷ്ടയാ-
കുന്നതാംഗതി ആണു പുരുഷനും. 11
ഗൂഢമായിരിക്കുന്നു സർവ്വഭൂ-
തത്തിനുള്ളിലായ്ത്തന്നെ പുരുഷനും.
ആകയാലവൻ ഇല്ലതുംപ്രകാ-
ശിപ്പതില്ലയാത്മാവതെന്നപോൽ.
എന്നിരിക്കിലും കണ്ടിടുന്നതു-
ണ്ടുണ്ടു സൂക്ഷ്മദൃക്കുക്കളായതാം-
ബുദ്ധിമത്തതാകുന്ന പണ്ഡിതർ:
ഏകാഗ്രമായിടും തന്റെ ബുദ്ധിയാൽ. 12
പ്രാജ്ഞനായവൻ വാക്കതിന്നെയും
ചിത്തമായതിന്നുള്ളിലാക്കണം.
ആയതാം മനസ്സിന്നെ ജ്ഞാനമാ-
കുന്നതാം പ്രകാശത്തിലാക്കണം.
ആയതായിടും ജ്ഞാനദീപമാ-
ത്മാവതാം മഹാൻ തന്നിലാക്കണം.
ആയതാം മഹാത്മാവതിന്നെയും
ആക്കിടേണ്ടതുണ്ടുണ്ടു ശാന്തമാം
സാക്ഷിയായിടും മുഖ്യമായതാ-
കുന്നതാം പരം ആത്മനുള്ളിലും. 13
ഉണരുവിൻ ഉണർന്നേൽക്കുവിൻ-
ഗുരുവരനിൽനിന്നു നേടീടു ബോധവും.
മൂർച്ചകൂട്ടിയ കത്തിവായ്ത്തല-
മേലെയുള്ളതാം യാത്ര ദുർഘടം.
ആയതാംവഴി യാത്ര ദുർഗ്ഗമെ-
ന്നുംകഥിധിപ്പതുണ്ടുണ്ടു ബുദ്ധിമാൻ. 14
ശബ്ദമില്ലതും, സ്പർശ്ശമില്ലതും;
രൂപമില്ല രസ-ഗന്ധമില്ലതും:
ക്ഷയമതില്ലതും, നിത്യമായതും
അദിയില്ലയാകുന്നനന്തവും
മഹത്തിൽനിന്നുമാകുന്നതും പരം-
പൊരുളതും ധൃവം ആയിടുന്നതും:
ആയതിന്നെയും ആത്മനെന്നറി-
യുന്നവന്നതില്ലില്ല മൃത്യുവും. 15
നചികേതസിന്നതും ലഭ്യമായതും
മൃത്യുദേവനാലെ പറഞ്ഞതും
ആയിടുന്നതാകും സനാതനം:
മൂന്നുവല്ലിയില് ചൊന്നതായതും
കേട്ടിടുന്നതും, ചൊല്ലിടുന്നതും
ആയ ബുദ്ധിമാൻ പൂജ്യനായിടു-
ന്നുണ്ടു ബ്രഹ്മലോകത്തിലായവൻ. 16
ശുദ്ധിയോടെയീ പരമമായിടും
ഗുഹ്യമായതാകുന്നതാം കഥ
ശ്രാദ്ധകാലമതിങ്കലും ശ്രവി-
ക്കുന്നവന്നുമാ കാഥികന്നുമ-
നന്തമാം ഫലം ലഭ്യമായിടും. 17
ഇപ്രകാരം ഒന്നാം അദ്ധ്യായം
മൂന്നാം വല്ലി കഴിഞ്ഞു.
ഒന്നാം അദ്ധ്യായവും കഴിഞ്ഞു.
--- x ---
കഠോപനിഷത്ത്
(അദ്ധ്യായം 02, വല്ലി 01)
(ബുദ്ധി എകാഗ്രമാകാതിരിക്കുവാനുള്ള
കാരണം അറിഞ്ഞാൽമാത്രമേ അതിനെ
തരണംചെയ്യുവാനാവുകയുള്ളു.
ആകയാൽ അതിന്റെ കാരണങ്ങൾ
എന്താണെന്ന് അന്വേഷിക്കുന്നു.)
ഇന്ദ്രിയങ്ങളഞ്ചും ബഹിർമുഖം-
ആയിടുന്നതുണ്ടാസ്വദിച്ചിടു-
ന്നുണ്ടു സർവ്വതും; ആകയാലവൻ
കണ്ടിടുന്നതില്ലന്തരാത്മനെ.
ധീരനായവൻ പിൻതിരിച്ചിടു-
ന്നിന്ദ്രിയേച്ഛകൾ; അമൃതനാകുവാൻ.
ഇച്ഛയുള്ളിലുണ്ടാകയാലവൻ
കണ്ടിടുന്നതുണ്ടന്തരാത്മനെ. 01
അല്പബുദ്ധികൾ ആഗ്രഹിപ്പതു-
ണ്ടുണ്ടനിത്യമാകുന്ന സൌഖ്യവും.
ആകയാലതിൽ വ്യാപരിപ്പവൻ
മൃത്യുവിന്റെ പാശത്തിലായിടും.
ബുദ്ധിമാനവന് ആഗ്രഹിചിടു-
ന്നില്ല മൃത്യുവൊത്തുള്ള നിത്യമ-
ല്ലാത്തതൊന്നിലും, ആഗ്രഹിച്ചിടു-
ന്നമൃതമായിടും നിത്യമായതും. 02
ഏതുകൊണ്ടറിയുന്നതുണ്ടതും:
രൂപവും, രസം, ഗന്ധ-ശബ്ദവും;
ആയതായതാലാണതറിവതും
ഏതതും ‘പരിശിഷ്യ’മായതും;
ആയതാണതദ്വൈതമായ ‘തത്’. 03
ഏതിനാലറിയുന്നു സ്വപ്നവും,
ഏതിനാലറിയുന്നുണർവ്വിലും.
ആയതായിടുന്നൂ മഹാൻ വിഭു:
ആയിടുന്നതാത്മാവതെന്നതും
അറിവതുള്ളതാകുന്ന ബുദ്ധിമാൻ;
ഇല്ലവന്നതും ഇല്ല ശോകവും. 04
ആരതും ഫലം ആസ്വദിപ്പതും;
ഏതിനാലെ ജീവൻ തുടിച്ചിടു-
ന്നായിടുന്നതാത്മാവു തന്നെയും.
ഭൂത-ഭാവികൾ രണ്ടതിന്റെയീ-
ശാനനെന്നറിയുന്ന ജ്ഞാനികൾ-
ക്കില്ല ചിത്തവിഭ്രംശവും ഭയം:
അറിവതും അവൻ ‘തത്’ അതാത്മനും. 05
പണ്ടുപണ്ടതുണ്ടായതും തപ-
സ്സാലെ പഞ്ചഭൂതങ്ങൾതന്റെയും-
മുൻപുവന്നു സർവത്ര വസ്തുവി-
ന്നുള്ളിലഞ്ചുഭൂതങ്ങളൊത്തുവാ-
ഴുന്നവന്നെയും കണ്ടിടുന്നവൻ-
കണ്ടിടുന്നു ‘തത്’ ആകുമാത്മനെ. 06
സര്വ്വദേവതാരൂപമായിവ-
ന്നിന്ദ്രിയങ്ങളെയാസ്വദിപ്പവൻ;
പ്രാണനായിവന്നുള്ളതാമവൻ:
പഞ്ചഭൂതമൊത്തൊത്തുവന്നവൻ;
പ്രാണിതൻ ഗുഹക്കുള്ളിൽ വാസവൻ;
ആയവന്നെയും കണ്ടിടുന്നവൻ
കണ്ടിടുന്നു ‘തത്’ ആകുമാത്മനെ. 07
അരണികൾ അവയ്ക്കുള്ളിലുള്ളതാം
ജാതവേദസാകുന്നയഗ്നിയെ
കാത്തു രക്ഷകൾ ചെയ്തിടുന്നതും:
‘ഗ്രർഭമെപ്രകാരത്തിൽ ഗർഭിണി’.
മാത്രമല്ലയീ കർമ്മികൾ ഹവി-
സ്സാലെ യാഗ-ഹോമാദിയാലെയും,
യോഗിതന്റെ ഹൃത്തിന്റെയുള്ളിലും
നിത്യവും സ്തുതി-വന്ദനങ്ങളാൽ
കാത്തു രക്ഷകൾ ചെയ്തിടുന്നതാം
അഗ്നിതന്നെയാകുന്നു ‘തത്’ അത്. 08
സൂര്യനേതിൽനിന്നാണുദിപ്പതും,
എതിലേക്കതാണസ്തമിപ്പതും
ആയതിന്റെയും ഉള്ളിലർപ്പിതം-
ആയിരിപ്പതും സർവ്വദേവരും.
ഇല്ലതിക്രമിച്ചീടുവാനൊരു-
ത്തന്നുമാവതില്ലായതിന്നെയും:
ആയതായിടുന്നുണ്ടു ‘തത്’ അത്. 09
ഇവിടെയുള്ളതേതൊന്നതായിടു-
ന്നവിടെയുള്ളതും ആയിടുന്നത്.
അവിടെയുള്ളതേതൊന്നതായിടു-
ന്നിവിടെയുള്ളതും ആയിടുന്നത്.
അവിടെയുള്ളതും, ഇവിടെയുള്ളതും
ഒന്നതല്ല, വെവ്വേറെയെന്നുതാൻ
കണ്ടിടുന്നവന്നുണ്ടു മൃത്യു-ജ-
ന്മങ്ങളൊന്നതല്ലുണ്ടതനവധി. 10
മനസ്സിലാക്കുകീയാപ്തവാക്യവും;
ഇല്ല തെല്ലുനാനാത്വമില്ലതും.
ആരവന്നെ വെവ്വേറെ കണ്ടിടും
ആയവന്നതുണ്ടായിടുന്നതും-
മൃത്യുവൊന്നതല്ലേറെവട്ടവും. 11
പെരുവിരൽവലുപ്പത്തിനൊത്തതാം
ഹൃദയമദ്ധ്യമായ് വാസമായതാം
പുരുഷനായവൻ ഭൂത-ഭാവിതൻ
ഈശനെന്നറിഞ്ഞുള്ളമാനുഷ-
ന്നില്ല ചിത്തവിഭ്രംശമായത്:
ആയിടുന്നു ‘തത്’ ആയിടുന്നത്. 12
പെരുവിരൽവലുപ്പത്തിനൊത്തവൻ,
പുകയതൊട്ടുമില്ലാത്ത ജ്യോതിസ്സ്:
ഭൂത-ഭാവിതൻ ഈശനായിടും
പുരുഷനാണതങ്ങുള്ളിലുള്ളവൻ;
നാശമില്ലവന്നുണ്ടു നാളെകൾ
ആയിടുന്നു ‘തത്’ ആയിടുന്നത്. 13
മുകളിൽനിന്നു വീഴുന്നതാം ജലം
പർവതങ്ങളിൽ വീണു ചിതറിടും:
ആയപോലെ വെവ്വേറെതന്നെയും
ആത്മതത്വവും കണ്ടിടുന്നവൻ;
വെവ്വേറെയായിടും ധർമ്മമായതി-
ന്നൊത്തുദേഹവും മാറി മാറ്റിടും. 14
ശുദ്ധമാംജലം തന്നിൽ വാർത്തിടും
ശുദ്ധമാംജലം ശുദ്ധമൊന്നുതാൻ.
ആയപോലെയാകുന്നു ഗൌതമ!
രണ്ടതല്ലയൊന്നാണതാത്മനെ-
ന്നറിവതാം മുനി അറിയുമാത്മനെ. 15
ഇപ്രകാരം കഠോപനിഷത്തിൽ
രണ്ടാം അദ്ധ്യായതിൽ
ഒന്നാം വല്ലി കഴിഞ്ഞു.
--- x ---
കഠോപനിഷത്ത്
(അദ്ധ്യായം 02, വല്ലി 02)
ഉണ്ടതും പുരത്തിന്നതും പതി-
നൊന്നു വാതിലുണ്ടായിടുന്നത-
(അ)വക്രചേതസ്സാകുന്നവന്റെയും.
വേണ്ടപോലനുഷ്ടാനാമുണ്ടതെ-
ന്നാകിലില്ല ശോകം വിമുക്തനും,
ഇല്ല പിന്നെ ദേഹംഗ്രഹിക്കുകി-
ല്ലായിടുന്നു ‘തത്’ ആയിടുന്നത്. 01
ഉണ്ടു ഹംസമായുണ്ടതുണ്ടതാ-
കാശ സൂര്യനിൽ, വസുവിലുള്ളത്;
അന്തരീക്ഷസത്തായ വായുവിൽ,
ഉണ്ടതഗ്നിയിൽ, വേദിതന്നിലും;
അതിഥിതന്നിലുണ്ടുണ്ടവൻ കുട-
ത്തിന്റെയുള്ളിലായുള്ള നീരിലും.
മാനുഷന്നിലുണ്ടുണ്ടുദേവരിൽ,
യാഗമായതിൽ, വ്യോമമായതിൽ,
ജലത്തിനുള്ളിലെ ജീവിതന്നിലും,
ഭൂമിതൻ വിളതന്റെയുള്ളിലും:
യജ്ഞമായതിന്റംഗമായതിൽ,
പർവതത്തിൽനിന്നുത്ഭവിപ്പതിൽ-
ഉണ്ടു സത്യമാകുന്നവൻ ബൃഹുത്. 02
പ്രാണവായു മേൽപ്പോട്ടുതള്ളി അ-
പാനനെയഥോഭാഗമാക്കിടും-
നേരമായിടും രണ്ടതിന്റെമ-
ദ്ധ്യത്തിലായ് വസിക്കുന്ന വാമനൻ;
ആയ വാമനൻ ആയതിന്നെയാ-
കുന്നുപാസനം വിശ്വദേവകൾ. 03
ദേഹമായതിന്നുള്ളിലുള്ളതാം-
ദേഹി ദേഹവും വിട്ടുപോയതിൻ-
ശേഷമായതാം ദേഹമായതിൽ
എന്തതില്ലതാകുന്നു ‘തത്’ അത്. 04
അല്ല പ്രാണനാലല്ലപാനനാൽ-
മർത്യനായവൻതന്റെ ജീവനം.
ഏതതിന്നെയും ആശ്രയിച്ചിവ-
രണ്ടതൊന്നുചേർന്നായിരിപ്പത്:
ആയവന്നതാൽ ആണു ജീവനും;
ആയവൻ അതാകുന്നു ‘തത്’അത്. 05
ചൊല്ലിടാം നിനക്കായി ഗൌതമാ-
ഗുഹ്യമായതാകും സനാതനം-
പ്രഹ്മമെന്തതെന്നിന്നു ചൊല്ലിടാം;
മരണശേഷമാത്മാവതെപ്രകാ-
രം ജനിപ്പതും? ചൊല്ലിടാമതും. 06
ചെയ്ത യജ്ഞകര്മ്മാദികൾക്കതൊ-
ത്താണു ദേഹി ദേഹം ധരിപ്പതും.
ആയവക്കതൊത്തൊത്തുതന്നെയും
ഏതുയോനിയെന്നുള്ള നിശ്ചയം.
മറ്റു ദേഹികൾ വൃക്ഷമാദിയാം-
സ്ഥാവരങ്ങളും ആയിടുന്നതും. 07
ഉറങ്ങിടുമ്പൊഴും ഉണർന്നിരുന്നുകാ-
മിച്ചതൊക്കെയുണ്ടാക്കിടുന്നവൻ-
ആയിടുന്നവൻ ശുദ്ധബ്രഹ്മവും;
ആയിടുന്നതാകുന്നതമൃതവും;
മൂന്നുലോകവും ആശ്രയിപ്പതും;
ഇല്ലതിക്രമിച്ചീടുവാനൊരു-
ത്തന്നുമാവതില്ലായവന്നെയും;
ആയിടുന്നതാകുന്നു ‘തത്’ അത്. 08
രൂപമേതതുൾക്കൊണ്ടിരുന്നിടും-
വസ്തുവൊത്തു വെവ്വേറെയായ് ഭവി-
ക്കുന്നതുണ്ടതും, ആയപോലെയും
സര്വ്വഭൂതമുൾവാസി ആത്മനൊ-
ന്നായിടുന്നവൻ എന്നിരിക്കിലും
ദേഹ രൂപഭേദത്തിനൊത്തു വെ-
വ്വേറെ രൂപമായ്താൻ ഭവിപ്പതും;
ആയിടുന്നവൻതൻ സ്വരൂപമാ-
കാശമായപോലായിടുന്നതും. 09
എപ്രകാരമൊന്നായിടുന്നതാം-
വായു, ആയതുൾക്കൊണ്ടിരുന്നിടും
ഭൂതമായതിൻ രൂപമായ് ഭവി-
ക്കുന്നതുണ്ടതും, ആയപോലെയും
സര്വ്വഭൂതമുൾവാസി ആത്മനൊ-
ന്നായിടുന്നവൻ എന്നിരിക്കിലും
ദേഹ രൂപഭേദത്തിനൊത്തു വെ-
വ്വേറെ രൂപമായ്താൻ ഭവിപ്പതും;
ആയിടുന്നവൻതൻ സ്വരൂപമാ-
കാശമായപോലായിടുന്നതും. 10
സർവ്വലോകവും കാട്ടിടുന്നതാം
കണ്ണതായിടുന്നുണ്ടു സൂര്യനും-
എന്നിരിക്കിലും കണ്ണിലൂടെനാം
കണ്ടിടുന്നതാം ദോഷമൊന്നുമേ
സൂര്യനായിടും കണ്ണിലൂടെയും
കാട്ടുവാനതാവില്ലതാര്ക്കുമേ.
സര്വ്വഭൂതമുൾ-ബാഹ്യവാസിയാ-
മേകനായവൻ ആയിടുന്നവൻ-
തന്നിലേശിടുന്നില്ല തെല്ലു ഭൂ-
ലോക ദുഃഖവും ഒന്നുപോലുമേ. 11
എതൊരുത്തനാകുന്നതന്തരാ-
ത്മാവു സര്വ്വഭൂതങ്ങൾതന്റെയും;
ഏകനായവൻസർവ്വതും വശ-
ത്താക്കിടുന്നവൻ ഏതൊരുത്തനും;
ഏകമായിടും തൻസ്വരൂപവും
വേറെ വേറെ രൂപത്തിലാക്കിയാ-
ത്മാവതായിദേഹത്തിൽ വാസവും:
ആയവന്നെ ദർശ്ശിച്ചറിഞ്ഞിടും-
ധീരനായവന്നുണ്ടു ശാശ്വതം-
ആകുമാത്മമാനന്ദമാം സുഖം:
അന്യരായവർക്കില്ല ലഭ്യമ-
ല്ലാത്മസൗഖ്യമാനന്ദമാം സുഖം. 12
നാശമുള്ളതിൽ നിത്യനായവൻ
ചൈതന്യമുള്ളതിൽ ചേതസ്സുള്ളവൻ
എകനായവൻ ആയിടുന്നവൻ
കാമമാദികൾ ഏകിടുന്നവൻ
ആത്മനായി ദേഹത്തിൽ വാസവൻ
ആയവന്നെ ദർശ്ശിച്ചറിഞ്ഞിടും-
ധീരനായവന്നുണ്ടു ശാശ്വതം-
ആകുമാത്മമാനന്ദമാം സുഖം:
അന്യരായവർക്കില്ല ലഭ്യമ-
ല്ലാത്മസൗഖ്യമാനന്ദമാം സുഖം. 13
ചൊല്ലിടാനസാദ്ധ്യം അതായിടും
ആത്മജ്ഞാനമാകുന്നതാം അത്;
കണ്ടിടാമതെന്നങ്ങു ചൊന്നത്;
ആയതും പ്രകാശിച്ചിടുന്നുവോ?
കണ്ടവനെഞാനെന്നതെങ്ങനെ
ഞാനറിഞ്ഞിടും എന്നു ചൊല്ലുക? 14
ഇല്ലവന്റെയുള്ളിൽ പ്രകാശമു-
ണ്ടാക്കിടുന്നതില്ലില്ല സൂര്യനും:
ഇല്ല ചന്ദ്രനും, താരകങ്ങളും;
ഇല്ല മിന്നലും, ഇല്ലയഗ്നിയും
ഇല്ലവന്റെയുള്ളിൽ പ്രകാശമു-
ണ്ടാക്കിടുന്നതില്ലില്ലിതൊന്നുമേ.
സ്വപ്രകാശിതൻ ആയിടുന്നവൻ-
തന്റെ ദീപ്തിയാൽ ദീപ്തമൊക്കെയും. 15
ഇപ്രകാരം കഠോപനിഷത്തിൽ
രണ്ടാം അദ്ധ്യായതിൽ
രണ്ടാം വല്ലി കഴിഞ്ഞു.
--- x ---
കഠോപനിഷത്ത്
(അദ്ധ്യായം 02, വല്ലി 03)
സംസാരമായിടും വൃക്ഷമായതിൻ
വേരുമുകളിലേക്കായിടുന്നതിൻ
ശാഖ; വാക്കുകീഴ്തൂങ്ങിടുന്നര-
യാലതായിടുന്നൂ സനാതനം:
ആയിടുന്നതിൻ ശുക്രനായിടു-
ന്നായതാണതും ബ്രഹ്മമായത്.;
ആയിടുന്നമൃതം അതാശ്രയം
ആയിടുന്നു ലോകത്തിനാകയും.
ഇല്ലതിക്രമിക്കുന്നതില്ലയാ-
തൊന്നിനാലെയും ആയിടുന്നത്. 01
ഈ ജഗത്തിലങ്ങുള്ളതൊക്കെയും
പ്രാണനായതിനാൽ ചലിപ്പതും.
ഘോര ഘോരമാകുന്നതാം ഭയം-
ആയതിന്റെയും കാരണം അത്;
ഓങ്ങിടുന്ന വജ്രായുധത്തിനൊ-
ത്തായിടുന്നതാകുന്നതാം അത്;
ആയതൊക്കെയാകുന്ന ‘തത്’അതെ-
ന്തെന്നതറിവവൻ അമൃതനായിടും. 02
ആയവന്നിലായുള്ളതാം ഭയം-
കാരണം ജ്വലിക്കുന്നിതഗ്നിയും;
സൂര്യനും തപിക്കുന്നിതാകയാൽ
ഇന്ദ്രദേവനും, വായുദേവനും-
പിന്നെയഞ്ചതാകുന്ന മൃത്യുവും-
ചെയ്തിടുന്നു കര്‍മ്മം ഭയത്തിനാൽ. 03
ഈയിഹത്തിൽ ദേഹം നശിപ്പതിൻ-
മുന്നമേയതെന്തെന്നബോധമു-
ണ്ടായിടുന്നവൻ മുക്തനായിടും:
അല്ലയെങ്കിൽ സൃഷ്ടിക്കുയോഗ്യമാ-
യുള്ള ഭൂമിപോലുള്ളതായിടും-
ലോകമായതിൽ ദേഹമേറിവീ-
ണ്ടും ജനിക്കുവാന്‍ യോഗമായിടും. 04
ദർപ്പണത്തിലൂടുള്ള ദർശ്ശനം-
പോലെയായിടുന്നാത്മദർശ്ശനം:
സ്വപ്നമായതിൽ ഉള്ളദർശ്ശനം-
തന്നെതാൻ പിതൃലോകദർശ്ശനം.
ജലത്തിലുള്ളപോലായിടുന്നു ഗ-
ന്ധർവ്വലോകമങ്ങുള്ള ദർശ്ശനം;
വെയിലിനൊത്തതങ്ങുള്ളതാം നിഴൽ-
പോലെ ബ്രഹ്മലോകത്തിൽ ദർശ്ശനം. 05
വേറെ വേറെയായിന്ദ്രിയങ്ങളു-
ണ്ടായിടുന്നതിൻ കാരണങ്ങളാ-
കാശമാദിയാകുന്നു; ഉണർന്നിരി-
ക്കുന്നമാത്ര മാത്രം ശ്രവിപ്പതും:
ഇല്ലുറങ്ങിടുംനേരമില്ലതു-
പോലെയല്ലയാത്മാവതെന്നതും-
അറിവവന്നതും ഇല്ല ശോകവും. 06
ഇന്ദ്രിയങ്ങളേക്കാളുമായിടും-
പരമമായിടുന്നൂ മനസ്സത്:
മനസ്സിനപ്പുറം ബുദ്ധി, ബുദ്ധിതൻ-
മേലെയും മഹാത്മാവതായിടും.
ആയിടും മഹാത്മാവതിന്നുമേൽ-
ആയിടുന്നതവ്യക്തമുത്തമം. 07
ഉത്തമത്തിനും അപ്പുറത്തതാ-
കുന്നതും പരൻ പുരുഷനായതും.
ലിംഗമാദികൾ ഒന്നുമില്ലവൻ-
വ്യാപരിച്ചിടും സർവ്വദിക്കിലും.
ആയവന്നെ ശാസ്ത്രാദിയാലറി-
യുന്നതാം നരൻ അമൃതനായിടും. 08
ഇല്ല ദൃശ്യമല്ലായരൂപവും-
കണ്ണുകൊണ്ടു കാണപ്പെടുന്നതി-
ല്ലില്ലയിന്ദ്രിയം ഒന്നുകൊണ്ടതും-
കണ്ടുകിട്ടുകില്ലില്ലവനെയും.
മനസ്സതിന്നെയും വരുതിയാക്കിടും-
ഹൃത്തിനുള്ളിലായുള്ള ബുദ്ധിയാൽ-
മനക്കണ്ണുകൊണ്ടതങ്ങുള്ള ദർശ്ശനം-
കിട്ടിടുന്നവൻ അറിയുമാത്മനെ.
ആയ’തത്’ അതെന്തെന്നതറിവവൻ
അമൃതനായ് ഭവിക്കുന്നതുണ്ടതും. 09
മനസ്സിനൊത്തു പഞ്ചേന്ദ്രിയങ്ങളും-
പിന്നതിന്നുമേലുള്ള ബുദ്ധിയും-
ആയതിന്റെ കർമ്മങ്ങളൊക്കെയും
പൂർണ്ണമായി നിർത്തുന്നവസ്ഥയെ
ചൊല്ലിടുന്നതും പരമമാംഗതി. 10
ചൊല്ലിടുന്നതുണ്ടുണ്ടുയോഗമെ-
ന്നിന്ദ്രിയങ്ങൾതൻ ധാരണത്തെയും:
ഏറിയും കുറഞ്ഞും ഭവിപ്പതു-
ണ്ടുണ്ടു യോഗമെന്നുള്ളതാകയാൽ
അപ്രമത്തനായി ഭവിക്കണം
യോഗധാരണം കാലമാകയും. 11
ഇല്ല വാക്കിനാൽ പ്രാപ്യമല്ലതും,
മനസ്സിനാലെയാവില്ല കണ്ണിനാൽ:
ഉണ്ടവൻ അതിൽ എങ്കിലെങ്ങിനെ
വേറെയുള്ളതിൽ ലഭ്യമായിടും? 12
ഉണ്ടതുണ്ടവൻ എന്നതറിയണം;
തത്ത്വമെന്നഭാവത്തിലറിയണം.
ഉണ്ടതില്ലയെന്നുള്ള രണ്ടതിൽ-
ഉണ്ടതെന്നതത്വം തെളിഞ്ഞിടും. 13
മർത്യനായവൻ തന്റെ ഹൃത്തതി-
ന്നുള്ളിലുള്ള കാമങ്ങൾ പൂര്‍ണ്ണമായ്
തീർന്നിടുമ്പൊഴാണമൃതനാവത്:
ബ്രഹ്മമായ്ഭവിക്കുന്നു ഭൂമിയിൽ. 14
മർത്യനായവൻ തന്റെ ഹൃത്തിലെ-
ഗ്രന്ഥിതന്റെയും കെട്ടതൊക്കെയും-
പൊട്ടിടുമ്പൊഴാകുന്നു മുന്നമേ-
മർത്യനായവൻ അമൃതനാവത്:
ആയിടുന്നനുശാസനം ഇത്-
ആയിടുന്നു വേദാന്തമായതിൻ. 15
ഉണ്ടതുണ്ടു ഹൃത്തിന്റെയുള്ളിലാ-
യുണ്ടുനാഡി നൂറ്റൊന്നതെണ്ണവും:
ആയനാഡിയിൽ ഒന്നുതന്നെ മൂർ-
ദ്ധാവതിന്നെ ഭേദിച്ചിടുന്നത്.
ആയനാഡിയിൽക്കൂടി മുകളിലേ-
ക്കേറിടുന്നവൻ അമൃതനായിടും.
പലവിധത്തിലുള്ളന്ന്യനാഡി സം-
സാരകാരകം; മരണകാരണം. 16
പെരുവിരൽ വലുപ്പത്തിനൊപ്പമാ-
യീടുമന്തരാത്മാവ്: പുരുഷനും.
ജനിച്ചിടുന്നവൻ ഹൃത്തിനുള്ളിലായ്
വാസമാക്കിടുന്നായ പുരുഷനെ-
മുഞ്ജമെന്നുതാൻ പേരതുള്ളതാം
പുല്ലിൽനിന്നതിന്നീർക്കിലെന്നപോൽ
ധൈര്യമോടെതൻ ദേഹമായത്തിൽ-
നിന്നു ദേഹിയെ വേർപെടുത്തണം.
ആയതായിടും പുരുഷനായിടു-
ന്നുണ്ടു ശുദ്ധമാമമൃതമായത്. 17
ഇപ്രകാരമീ മൃത്യുദേവനിൽ-
നിന്നു കേട്ടതാം ബ്രഹ്മവിദ്യയും;
യോഗമായതിൻ വിധികളാകയും
ലഭ്യമായ നചികേതനും രജ-
സ്സൊക്കെയറ്റവൻ അമൃതനായവൻ
ആയ്ഭവിച്ചു ബ്രഹ്മജ്ഞനായവൻ.
ഇപ്രകാരമദ്ധ്യാത്മജ്ഞാനമു-
ണ്ടായിടുന്നതാകുന്നതാം ജനം
വിരജനായിടും, അമൃതനായിടും;
ആയ്ഭവിച്ചിടും ബ്രഹ്മമായവൻ. 18
ഓം
സഹ നാവവതു .
സഹ നൗ ഭുനക്തു .
സഹവീര്യം കരവാവഹൈ .
തേജസ്വി നാവധീതമസ്തു .
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇപ്രകാരം കഠോപനിഷത്തിൽ
രണ്ടാം അദ്ധ്യായതിൽ
മൂന്നാം വല്ലി കഴിഞ്ഞു.
രണ്ടാം അദ്ധ്യായവും കഴിഞ്ഞു,
കഠോപനിഷത്തും കഴിഞ്ഞു.
--- x ---