സാമവേദീയ' വിഭാഗത്തില്പ്പെടുന്ന ഒരു ഉപനിഷത്താണ് ഇത്.
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദം
മാഽഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനിരാകരണമസ്ത്വനിരാകരണം മേഽസ്തു |
തദാത്മനി നിരതേ യ
ഉപനിഷത്സു ധർമാസ്തേ മയി സന്തു തേ മയി സന്തു |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
|| ഇതി കേനോപനിഷത് ||
സാ ബ്രഹ്മേതി ഹോവാച ബ്രഹ്മണോ വാ ഏതദ്വിജയേ മഹീയധ്വമിതി
തതോ ഹൈവ വിദാഞ്ചകാര ബ്രഹ്മേതി || 1||
തസ്മാദ്വാ ഏതേ ദേവാ അതിതരാമിവാന്യാന്ദേവാന്യദഗ്നിർവായുരിന്ദ്രസ്തേ
ഹ്യേനന്നേദിഷ്ഠം പസ്പർശുസ്തേ ഹ്യേനത്പ്രഥമോ വിദാഞ്ചകാര ബ്രഹ്മേതി || 2||
തസ്മാദ്വാ ഇന്ദ്രോഽതിതരാമിവാന്യാന്ദേവാൻസ
ഹ്യേനന്നേദിഷ്ഠം പസ്പർശ സ ഹ്യേനത്പ്രഥമോ വിദാഞ്ചകാര ബ്രഹ്മേതി || 3||
തസ്യൈഷ ആദേശോ യദേതദ്വിദ്യുതോ വ്യദ്യുതദാ3
Extra ’AഽkAr is used in the sense of comparison
ഇതീൻ ന്യമീമിഷദാ3 ഇത്യധിദൈവതം || 4||
അഥാധ്യാത്മം യദ്ദേതദ്ഗച്ഛതീവ ച മനോഽനേന
ചൈതദുപസ്മരത്യഭീക്ഷ്ണം ̐ സങ്കൽപഃ || 5||
തദ്ധ തദ്വനം നാമ തദ്വനമിത്യുപാസിതവ്യം സ യ ഏതദേവം വേദാഭി
ഹൈനം ̐ സർവാണി ഭൂതാനി സംവാഞ്ഛന്തി || 6||
ഉപനിഷദം ഭോ ബ്രൂഹീത്യുക്താ ത ഉപനിഷദ്ബ്രാഹ്മീം വാവ ത
ഉപനിഷദമബ്രൂമേതി || 7||
തസൈ തപോ ദമഃ കർമേതി പ്രതിഷ്ഠാ വേദാഃ സർവാംഗാനി
സത്യമായതനം || 8||
യോ വാ ഏതാമേവം വേദാപഹത്യ പാപ്മാനമനന്തേ സ്വർഗേ
ലോകേ ജ്യേയേ പ്രതിതിഷ്ഠതി പ്രതിതിഷ്ഠതി || 9||
|| ഇതി കേനോപനിഷദി ചതുർഥഃ ഖണ്ഡഃ ||
________________________________________
ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ തസ്യ ഹ ബ്രഹ്മണോ
വിജയേ ദേവാ അമഹീയന്ത || 1||
ത ഐക്ഷന്താസ്മാകമേവായം വിജയോഽസ്മാകമേവായം മഹിമേതി |
തദ്ധൈഷാം വിജജ്ഞൗ തേഭ്യോ ഹ പ്രാദുർബഭൂവ തന്ന വ്യജാനത
കിമിദം യക്ഷമിതി || 2||
തേഽഗ്നിമബ്രുവഞ്ജാതവേദ ഏതദ്വിജാനീഹി
കിമിദം യക്ഷമിതി തഥേതി || 3||
തദഭ്യദ്രവത്തമഭ്യവദത്കോഽസീത്യഗ്നിർവാ
അഹമസ്മീത്യബ്രവീജ്ജാതവേദാ വാ അഹമസ്മീതി || 4||
തസ്മിം ̐സ്ത്വയി കിം വീര്യമിത്യപീദം ̐ സർവം
ദഹേയം യദിദം പൃഥിവ്യാമിതി || 5||
തസ്മൈ തൃണം നിദധാവേതദ്ദഹേതി |
തദുപപ്രേയായ സർവജവേന തന്ന ശശാക ദഗ്ധും സ തത ഏവ
നിവവൃതേ നൈതദശകം വിജ്ഞാതും യദേതദ്യക്ഷമിതി || 6||
അഥ വായുമബ്രുവന്വായവേതദ്വിജാനീഹി
കിമേതദ്യക്ഷമിതി തഥേതി || 7||
തദഭ്യദ്രവത്തമഭ്യവദത്കോഽസീതി വായുർവാ
അഹമസ്മീത്യബ്രവീന്മാതരിശ്വാ വാ അഹമസ്മീതി || 8||
തസ്മിം ̐സ്ത്വയി കിം വീര്യമിത്യപീദം ̐
സർവമാദദീയ യദിദം പൃഥിവ്യാമിതി || 9||
തസ്മൈ തൃണം നിദധാവേതദാദത്സ്വേതി
തദുപപ്രേയായ സർവജവേന തന്ന ശശാകാദതും സ തത ഏവ
നിവവൃതേ നൈതദശകം വിജ്ഞാതും യദേതദ്യക്ഷമിതി || 10||
അഥേന്ദ്രമബ്രുവന്മഘവന്നേതദ്വിജാനീഹി കിമേതദ്യക്ഷമിതി തഥേതി
തദഭ്യദ്രവത്തസ്മാത്തിരോദധേ || 11||
സ തസ്മിന്നേവാകാശേ സ്ത്രിയമാജഗാമ ബഹുശോഭമാനാമുമാം ̐
ഹൈമവതീം താം ̐ഹോവാച കിമേതദ്യക്ഷമിതി || 12||
|| ഇതി കേനോപനിഷദി തൃതീയഃ ഖണ്ഡഃ ||
________________________________________
യദി മന്യസേ സുവേദേതി ദഹരമേവാപി
നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം |
യദസ്യ ത്വം യദസ്യ ദേവേഷ്വഥ നു
മീമാം ̐സ്യേമേവ തേ മന്യേ വിദിതം || 1||
നാഹം മന്യേ സുവേദേതി നോ ന വേദേതി വേദ ച |
യോ നസ്തദ്വേദ തദ്വേദ നോ ന വേദേതി വേദ ച || 2||
യസ്യാമതം തസ്യ മതം മതം യസ്യ ന വേദ സഃ |
അവിജ്ഞാതം വിജാനതാം വിജ്ഞാതമവിജാനതാം || 3||
പ്രതിബോധവിദിതം മതമമൃതത്വം ഹി വിന്ദതേ |
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേഽമൃതം || 4||
ഇഹ ചേദവേദീദഥ സത്യമസ്തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ |
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി || 5||
|| ഇതി കേനോപനിഷദി ദ്വിതീയഃ ഖണ്ഡഃ ||
________________________________________
ഓം കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ |
കേനേഷിതാം വാചമിമാം വദന്തി
ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി || 1||
ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ |
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി || 2||
ന തത്ര ചക്ഷുർഗച്ഛതി ന വാഗ്ഗച്ഛതി നോ മനഃ |
ന വിദ്മോ ന വിജാനീമോ യഥൈതദനുശിഷ്യാത് || 3||
അന്യദേവ തദ്വിദിതാദഥോ അവിദിതാദധി |
ഇതി ശുശ്രുമ പൂർവേഷാം യേ നസ്തദ്വ്യാചചക്ഷിരേ || 4||
യദ്വാചാഽനഭ്യുദിതം യേന വാഗഭ്യുദ്യതേ |
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ || 5||
യന്മനസാ ന മനുതേ യേനാഹുർമനോ മതം |
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ || 6||
യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂം ̐ഷി പശ്യതി |
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ || 7||
യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം ശ്രുതം |
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ || 8||
യത്പ്രാണേന ന പ്രാണിതി യേന പ്രാണഃ പ്രണീയതേ |
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ || 9||
|| ഇതി കേനോപനിഷദി പ്രഥമഃ ഖണ്ഡഃ ||
________________________________________
കേനോപനിഷത്ത്
ശാന്തിപാഠം
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദം
മാഽഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനിരാകരണമസ്ത്വനിരാകരണം മേഽസ്തു |
തദാത്മനി നിരതേ യ
ഉപനിഷത്സു ധർമാസ്തേ മയി സന്തു തേ മയി സന്തു |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
________________________________________
കേനോപനിഷത്ത്-മലയാളം
(ലക്ഷ്മി നാരായണന്)
ശാന്തിപാഠം
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദംമാഽഹം
ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനിരാകരണമസ്ത്വനിരാകരണം മേഽസ്തു |
തദാത്മനി നിരതേ യ ഉപനിഷത്സു
ധർമാസ്തേ മയി സന്തു തേ മയി സന്തു |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
ഒന്നാം ഖണ്ഡം.
ഏതുശക്തിതൻ പ്രേരണത്തിനാൽ
പ്രേരിതം മനം വിഷയമായതിൽ?
പ്രാണവയുവിൽ നിന്നു ശ്രേഷ്ടമാം-
പ്രാണനാരുതാൻ വേര്തിരിപ്പത്?
ആരുതന്റെ ഇച്ഛക്കതൊത്തുതാൻ-
വാക്കു വായിൽനിന്നുൽഭവിപ്പത്?
കണ്ടിടുന്നതും കേട്ടിടുന്നതും
ആരുതന്റെയും പ്രേരണത്തിനാൽ? 01
കാതിനുള്ളിലെ കേള്വിയായതും;
മനസ്സതിന്റെയും തോന്നലായതും;
പ്രാണവായുവിൽ പ്രാണനായതും;
നേത്രമായതിൻ കാഴ്ചശക്തിയും-
ആയിടുന്നതാകുന്നു ബ്രഹ്മം: എ-
ന്നുള്ള ജ്ഞാനമുണ്ടായിടുന്നവ൪
കൈവെടിഞ്ഞിടുന്നഐഹികം സുഖം:
അമൃതരായിടുന്നായ ജ്ഞാനികൾ. 02
ബ്രഹ്മസത്യമെന്തെന്നു കണ്ണിനാൽ-
കാണ്മതല്ലതും; വാക്കിനാലെയും-
കേൾക്കയില്ലതും; മനസ്സിലാക്കുവാൻ-
ആകയില്ലത്, അറിവിനപ്പുറം:
അറിവതില്ലത് എപ്രകാരവും;
നാമറിഞ്ഞതല്ലൊന്നുമായത്:
അപ്പുറത്തറിയാത്തതിന്റെയും-
എന്നു പൂര്വ്വിക൪ ചൊന്ന വാക്കിനാൽ
കേട്ടിരിപ്പതുണ്ടായ സത്യവും. 03
വാക്കിനാലെ ചൊല്ലാവതല്ലത്,
ഏതിനാലെ വാക്കുൽഭവിപ്പത്,
ആയിടുന്നു ബ്രഹ്മത്വമായത്:
ബ്രഹ്മമെന്നു നീ ചൊന്നുപാസന-
ചെയ്-വതൊന്നുമേ ബ്രഹ്മമല്ലത്. 04
മനസ്സിനാലെ ചിന്തിപ്പതല്ലത്,
മനസ്സതിന്റെയും മതമതായത്,
ആയിടുന്നു ബ്രഹ്മത്വമായത്:
ബ്രഹ്മമെന്നു ചിന്തിച്ചുപാസന-
ചെയ്-വതൊന്നുമേ ബ്രഹ്മമല്ലത്. 05
കണ്ണുകൊണ്ടു കാണുന്നതല്ലത്,
കാഴ്ച കണ്ണുകൾക്കേകിടുന്നത്,
ആയിടുന്നു ബ്രഹ്മത്വ മായത്:
ബ്രഹ്മമെന്നുനീ കണ്ടുപാസന-
ചെയ്-വതൊന്നുമേ ബ്രഹ്മമല്ലത്.06
കാതിനാലെ കേൾക്കാവതല്ലത്,
കാതിനുള്ളിലെ കേൾവിയായത്
ആയിടുന്നു ബ്രഹ്മത്വമായത്:
ബ്രഹ്മമെന്നുനീ കേട്ടുപാസന-
ചെയ്-വതൊന്നുമേ ബ്രഹ്മമല്ലത്. 07
മൂക്കിനാലെ ഘ്രാണിപ്പതല്ലത്,
പ്രാണവായുതൻ പ്രാണശക്തിയെ
ആരവന്റെയും പ്രേരണത്തിനാൽ-
പ്രാണിതന്റെയും പ്രാണനാക്കിടും-
ആയിടുന്നു ബ്രഹ്മത്വമായത്:
ബ്രഹ്മമെന്നു ഘ്രാണിച്ചുപാസന-
ചെയ്-വതൊന്നുമേ ബ്രഹ്മമല്ലത്. 08
രണ്ടാം ഖണ്ഡം
‘ഞാനറിഞ്ഞു ബ്രഹ്മത്തെ നല്ലപോൽ’
എന്നുനീ ധരിക്കുന്നതാവുകിൽ-
ഇന്ദ്രിയങ്ങൾതൻ പ്രേരകങ്ങളായ്-
നീയറിഞ്ഞതാം ബ്രഹ്മസത്യവും
അൽപമാത്രമാകുന്നു നിശ്ചയം:
ചെയ്തിടേണ്ടതുണ്ടുണ്ടു ചിന്തനം. 01
(അനന്തരം വീണ്ടും വിചാരണ ചെയ്തു-
മനസ്സിലാക്കിയശേഷം ശിഷ്യൻ പറഞ്ഞു)
ബ്രഹ്മമെന്തതെന്നൊട്ടറിഞ്ഞു ഞാൻ;
ഇല്ല പൂ൪ണ്ണമല്ലായ ജ്ഞാനവും.
ഞങ്ങള് ശിഷ്യരിൽ ആരറിഞ്ഞു ‘തത്’-
അറിവതുണ്ടവ൪ ആയ തത്വവും.
അറികയില്ലയെന്നില്ലയില്ലത്;
അറിയുമെന്നുമെന്നുള്ളതില്ലത്. 02
അറിവതില്ലെനിക്കെന്ന തോന്നലു-
ണ്ടായിടുന്നവന് അറിവതായത്.;
അറിവതുണ്ടെനിക്കെന്ന തോന്നലു-
ണ്ടായിടുന്നവൻ അറിവതില്ലത്:
അറിവവന്നറിയില്ലവന്നെയും;
അറിയുമറിവതില്ലാത്തവൻ അത്. 03
ബോധമണ്ഡലംതോറുമറിവിത്-
ഉണ്ടതെങ്കിലുണ്ടുണ്ടു ജ്ഞാനവും;
ലഭ്യമായിടുന്നാത്മവിദ്യയും;
ആയ്ഭവിപ്പതുണ്ടമൃതനായ് അവൻ. 04
ഇഹത്തിലുള്ളതാകുന്ന മ൪ത്യരും-
സത്യമെന്തതെന്നറിക വേണ്ടതും.
അറിവതില്ല ‘തത്’ എന്തതെന്നവ൪-
മൃത്യു-ജന്മമാം ദീര്ഘയാത്രിക൪.
ആകയാലതും ബുദ്ധിമത്തുകൾ-
ഭൂതഭേദമെന്തെന്നതറിവവ൪-
പിൻതിരിഞ്ഞു ലോകങ്ങളും വെടി-
ഞ്ഞമൃതരായ് ഭവിക്കുന്നതുണ്ടവ൪. 05
മൂന്നാം ഖണ്ഡം
ബ്രഹ്മമായതിൻ തൻ മഹിമയാൽ
ദേവകൾ ജയം കൈവരിപ്പതും:
ആയതാംജയം കാരണം മഹാ-
ത്മാക്കളായ് ഭവിക്കുന്നു ദേവരും;
എന്നിരിക്കിലും തങ്ങൾതൻ കഴി-
വെന്നഹങ്കരിക്കു ദേവകൾ. 01
ആയതാം അഹങ്കാരമായതും
കണ്ടറിഞ്ഞതിൻ കാരണം അവൻ
യക്ഷരൂപവും കൈവരിച്ചവൻ
ദേവകൾക്ക് പ്രത്യക്ഷനായവൻ.
ആയ ബ്രഹ്മമാണെക്ഷനായത്
എന്നതൊട്ടറിഞ്ഞില്ല ദേവകൾ. 02
ഭീതിപൂണ്ടതും ചൊല്ലി ദേവകൾ-
ജാതവേദസ്സാമഗ്നിയോടവ൪-
ചെന്നറിഞ്ഞുനീ വന്നു ചൊല്ലുക;
യക്ഷനായവൻ ആരതെന്നതും.
യക്ഷനാരതെന്നറിവതിന്നതായ്
ചെന്നൊരഗ്നിയോടെക്ഷനായവൻ-
ചൊന്നു; ചൊല്ലു നീ ആരതെന്നതും?-
കേട്ടു തെല്ലഹംകാരമൊത്തവൻ-
ചൊല്ലി അഗ്നിനാമത്തിനാലെയും
അറിവതാണു ഞാൻ ജാതവേദസ്സ്. 3&4
ആയിടുന്നഹംകാരമൊത്തതാം
ഉത്തരങ്ങളും കേട്ടു യക്ഷനും
ചൊല്ലി ചൊല്ലുനിന്നുള്ളിലുള്ളതാം
വീര്യമെന്തു? കേള്ക്കട്ടെ ഞാനതും.
‘ഭൂമി തന്നിലങ്ങുള്ളതൊക്കെയും
ഭസ്മമാക്കിടും ദഹനനാണു ഞാൻ’-
എന്നയഗ്നിദേവന്റെയുത്തരം-
കേട്ടു പുല്ക്കൊടി ഒന്നെടുത്തവൻ-
പുൻപിലിട്ടുചൊന്നൊന്നെരിയ്ക്കുക.
അഗ്നിതന്റെയും സര്വ്വശക്തിയാൽ
പുല്ലെരിയ്ക്കുവാൻ നോക്കിയെങ്കിലും
ഇല്ല ഭസ്മമായില്ല പുല്ക്കൊടി:
പിന്തിരിഞ്ഞവൻ ചെന്നു ചൊല്ലിതൻ-
കൂട്ടരോടൊനിക്കായതില്ലയാ-
യക്ഷനാരതെന്നറിയുവാനതും. 5&6
പിന്നെ വായുദേവന്റെ ഊഴമായ്:
യക്ഷനാരതെന്നറിവതിന്നതായ്
ചെന്ന വായുവോടെക്ഷനായവൻ-
ചൊന്നു; ചൊല്ലു നീ ആരതെന്നതും?-
കേട്ടു തെല്ലഅഹംകാരമൊത്തവൻ-
ചൊല്ലി; ‘വയു’വെൻ നാമമായതും;
ഞാൻ ചരിപ്പതാകാശമാ൪ഗ്ഗവും. 7&8
ആയിടുന്നഹംകാരമൊത്തതാം
ഉത്തരങ്ങളും കേട്ടുയക്ഷനും
ചൊല്ലി ചൊല്ലുനിന്നുള്ളിലുള്ളതാം
വീര്യമെന്തു? കേൾക്കട്ടെ ഞാനതും.
‘ഭൂമിതന്നിലങ്ങുള്ളതൊക്കെയും
ഏറ്റിടാനെനിക്കായിടുന്നതും’;
എന്ന വായുദേവന്റെയുത്തരം-
കേട്ടു പുൽക്കൊടിയൊന്നെടുത്തവൻ-
മുന്പിലിട്ടു ചൊന്നൊന്നു പൊക്കുക.
വായുദേവനും സര്വ്വശക്തിയാൽ
പുല്ലുപൊക്കുവാൻ നോക്കിയെങ്കിലും
ഇല്ലനങ്ങിയില്ലില്ല പുൽക്കൊടി:
പിന്തിരിഞ്ഞവൻ ചെന്നു ചൊല്ലിതൻ-
കൂട്ടരോടൊനിക്കായതില്ലയാ-
യക്ഷനാരതെന്നറിയുവാനതും. 9&10
ശേഷമെത്രയും ബലമതുള്ളതാം
ഇന്ദ്രദേവൻ ആയക്ഷനാരത്-
എന്നതറിയുവാൻ ചെന്നമാത്രയിൽ
മാഞ്ഞുപോയതും യക്ഷനായവൻ. 11
യക്ഷനും മറഞ്ഞങ്ങുപോയതാം-
ദേശമായതിൽ കണ്ടതിന്ദ്രനും:
ശോഭയേറിടും ദിവ്യരൂപിണി-
ആയിടുന്നുഉമാദേവി രൂപമായ്-
വന്ന വിദ്യയെക്കണ്ടു ഭക്തിപൂ-
ണ്ടിന്ദ്രദേവനും ചൊന്നു ചൊല്ലു നീ-
യക്ഷനായിവന്നങ്ങു പോയതാം
ശക്തിയാരതെന്തിന്നു വന്നതും? 12
നാലാം ഖണ്ഡം
ചൊല്ലിയിന്ദ്രനോടായി ദേവിയും
‘നിങ്ങൾ കണ്ടതും, പോയ് മറഞ്ഞതും
ആയതായതാം യക്ഷ രൂപവും
ബ്രഹ്മമായിടുന്നായതിന്റെയും
ശക്തിയാലെ നിങ്ങൾക്കതും ജയം
പ്രാപ്യമായി; മാഹാത്മ്യമൊക്കെയും’.
ആയതാം ഉമാദേവിതന്റെയും
വാക്കിനാലെ ദേവേന്ദ്രദേവനും
ബോദ്ധ്യമായി ആ യക്ഷനായത്
ബ്രഹ്മമാണതെന്നുള്ള സത്യവും. 01
ബ്രഹ്മസത്യമെന്തെന്നതാദ്യമായ്
തെല്ലറിഞ്ഞതാം മൂന്നുപേരവ൪
ആയതിന്റെ സാമീപ്യമേറ്റവര്,
ആയവന്നെയും തൊട്ടറിഞ്ഞവ൪
ദേവരിൽ അതിശ്രേഷ്ടരായിടും-
അഗ്നി, വായുവും ഇന്ദ്രദേവനും. 02
ആയ മൂവരിൽ ആദ്യമായത്
കേട്ടറിഞ്ഞതാം ഇന്ദ്രദേവനും
മറ്റുദേവരെക്കളുമൊട്ടതും
ഏറെയും ഗുണം ലഭ്യമായതും. 03
മിന്നലിന്റെയാ ശോഭപോലെയും
കണ്ണുചിമ്മിടും മാത്ര നേരവും
കണ്ടിടുന്നതാം ബ്രഹ്മമായത്
ആയിടുന്നഅധിദൈവതം അത്. 04
ബ്രഹ്മമൊത്തു ചിത്തം ഗമിപ്പതും
ചിത്തിലെപ്പൊഴും ബ്രഹ്മചിന്തയും
ആയിടുന്നവസ്ഥക്കുതന്നെ പേ൪
ചൊല്ലിടുന്നതദ്ധ്യാത്മമെന്നതും. 05
‘തദ്വനം’പ്രസിദ്ധം അതന്തരാ-
ത്മാവിനാൽ ഭജിക്കപ്പെടേണ്ടത്.
ആകയാലുപാസിക്ക ‘തദ്വനം’
യാതൊരുത്തനീ ബ്രഹ്മതത്വവും
അറിയുമായവൻ സ൪വ്വരാലുമേ
ബ്രഹ്മതുല്യനായ് പൂജ്യനായിടും. 06
ചൊല്ലിടേണമേ ഉപനിഷത്തത്
എന്തതെന്നതും കേട്ടു ചൊല്ലി ഞാൻ:
ഇത്രനേരവും ചൊന്നതായത്
ഉപനിഷത്തിത് മോക്ഷദായകം. 07
ആയിട്ടും ദമം, ക൪മ്മവും തപസ്സ്-
പാദമായിടും ഉപനിഷത്തിന്:
വേദവും അതിന്റംഗമായതും
അംഗമായിടും ഉപനിഷത്തിത്. 08
ഇപ്രകാരമാം ബ്രഹ്മവിദ്യയെ
വേദ്യമാക്കിടുന്നായതാം പുമാൻ
പാപമൊക്കെയും അറ്റനന്തമാം
സ്വ൪ഗ്ഗലോകമെത്തും മഹത്തരം
ആയതാം പരബ്രഹ്മമാം പദം
എത്തിടുന്നുറയ്ക്കുന്നതായതിൽ.
എത്തിടുന്നുറയ്ക്കുന്നതായതിൽ. 09
ശാന്തിപാഠം
ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദംമാഽഹം
ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനിരാകരണമസ്ത്വനിരാകരണം മേഽസ്തു |
തദാത്മനി നിരതേ യ ഉപനിഷത്സു
ധർമാസ്തേ മയി സന്തു തേ മയി സന്തു |
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
ഇതാകുന്നു കേനോപനിഷത്ത്.