കൃഷ്ണ യജുർവേദീയ വിഭാഗത്തില്‍പ്പെട്ട ഒരു യോഗ ഉപനിഷത്താണ് ഇത്. സംസാരബന്ധങ്ങളെ മുറിച്ചുകളയേണ്ടതിനെക്കുറിച്ചും, പ്രാണായാമം, യോഗവിദ്യ, ഇന്ദ്രിയനിഗ്രഹം എന്നീ വിഷയങ്ങളുമാണ് ഇതിലെ പ്രദിപാദ്യ വിഷയം.
ക്ഷുരികോപനിഷത്ത്
(മൂലവും മലയാളം പരിഭാഷയും)
പരിഭാഷ: ലക്ഷ്മി നാരായണന് വൈക്കം.
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
പാശം ഛിത്ത്വാ യഥാ ഹംസോ നിർവിശങ്കം ഖമുത്ക്രമേത് .
ഛിന്നപാശസ്തഥാ ജീവഃ സംസാരം തരതേ സദാ .. 22..
ശങ്കയില്ലാതെഹംസം വിഹായസ്സില്‍ പറന്നുയര്ന്നീടുന്നപോലെയഭ്യാസത്തി-
നാലെ വിഛേദിക്കണം യോഗി ബന്ധനം, പിന്നെക്കടക്കണം സംസാര സാഗരം. 22
യഥാ നിർവാണകാലേ തു ദീപോ ദഗ്ധ്വാ ലയം വ്രജേത് .
തഥാ സർവാണി കർമാണി യോഗീ ദഗ്ധ്വാ ലയം വ്രജേത് .. 23..
കാലമെത്തുമ്പൊഴീ ദീപത്തിനൊത്തെണ്ണകത്തിവറ്റീടുന്നപോലെ കര്‍മ്മങ്ങളും-
വറ്റുന്നതിന്നൊതു ദേഹവും ദേഹിയോടൊത്തുനിര്വ്വാണത്തിലെത്തുന്നതുണ്ടതും. 23
പ്രാണായാമസുതീക്ഷ്ണേന മാത്രാധാരേണ യോഗവിത് .
വൈരാഗ്യോപലഘൃഷ്ടേന ഛിത്ത്വാ തം തു ന ബധ്യതേ .. 24..
അമൃതത്വം സമാപ്നോതി യദാ കാമാത്സ മുച്യതേ .
സർവേഷണാവിനിർമുക്തശ്ഛിത്ത്വാ തം തു ന ബധ്യത ഇത്യുപനിഷത് ..
പ്രാണായാമത്തിനാല് മൂര്ച്ചയേറ്റീടുന്നൊരോംകാരവാളിന്റെ വായ്ത്തലപ്പ്!
വൈരാഗ്യമാകുന്ന കല്ലാലുരച്ചുരച്ചെത്രയും മൂര്ച്ചയേറ്റുള്ള ചിത്തം!
ആയവകൊണ്ടുസംസാരമാകും വടം ഛേദിച്ചിടുന്നതാം യോഗവിത്ത്;
ആയവന്നുണ്ടാകയില്ല സംസാരമാം ബന്ധനം, മുക്തനായീടുന്നവന്. 24
ആഗ്രഹം വറ്റുന്നവന്തന്നെയമൃതനും; സംസാരബന്ധങ്ങളറ്റവന് താന്‍.
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
.. ഇതി ക്ഷുരികോപനിഷത്സമാപ്താ ..
ഇപ്രകാരം ക്ഷുരികോപനിഷത്ത് സമാപിച്ചു.
കൈവല്യനാഡീകാന്തസ്ഥപരാഭൂമിനിവാസിനം .
ക്ഷുരികോപനിഷദ്യോഗഭാസുരം രാമമാശ്രയേ ..
ശാന്തിപാഠം
ഓം സഹനാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം ക്ഷുരികാം സമ്പ്രവക്ഷ്യാമി ധാരണാം യോഗസിദ്ധയേ .
യം പ്രാപ്യ ന പുനർജന്മ യോഗയുക്തസ്യ ജായതേ .. 1..
വേദതത്ത്വാർഥവിഹിതം യഥോക്തം ഹി സ്വയംഭുവാ .
നിഃശബ്ദം ദേശമാസ്ഥായ തത്രാസനമവസ്ഥിതഃ .. 2..
കൂർമോഽംഗാനീവ സംഹൃത്യ മനോ ഹൃദി നിരുധ്യ ച
മാത്രാദ്വാദശയോഗേന പ്രണവേന ശനൈഃ ശനൈഃ .. 3..
പൂരയേത്സർവമാത്മാനം സർവദ്വാരം നിരുധ്യ ച .
ഉരോമുഖകടിഗ്രീവം കിഞ്ചിദ്ഭൂദയമുന്നതം .. 4..
പ്രാണാൻസന്ധാരയേത്തസ്മിനാസാഭ്യന്തരചാരിണഃ
ഭൂത്വാ തത്ര ഗതഃ പ്രാണഃ ശനൈരഥ സമുത്സൃജേത് .. 5..
ഓം...ധാരണാപൂരമാം ക്ഷുരികയെ ഞാനിതാ യോഗസിദ്ധിക്കതായ് ചൊല്ലിടുന്നു.
ആയതുള്ക്കൊണ്ടവന്, യോഗയുക്തന്നവന്നുണ്ടാകയില്ലാ പുനര്‍ജന്മവും.
ഏകാന്തവാസനായാമതന് പാണി-പാദം, ശിരസ്സുള്ളിലാക്കുന്നപോലെ-
മാനുഷര്‍ ചിത്തത്തെയുള്ളിലാക്കീടണം, ഇന്ദ്രിയസൌഖ്യം വെടിഞ്ഞിടേണം.
ഹൃദയം, കഴുത്തുനട്ടെല്ലുയര്ന്നീടണം, മുഖമുയര്ത്തീടണം, മാറിടവും:
പാട്ടിലാക്കീടണം ദ്വാരങ്ങളൊന്പതും, പന്ത്രണ്ടുമാത്രചേര്ന്നുള്ളതാകും-
‘ഓം’കാരമന്ത്രത്തിനാലെയോ ചെയ്കവേണ്ടുന്നതീ പ്രാണായാമത്തെയുംനീ. 1-5
സ്ഥിരമാത്രാദൃഢം കൃത്വാ അംഗുഷ്ഠേന സമാഹിതഃ .
ദ്വേ ഗുൽഫേ തു പ്രകുർവീത ജംഘേ ചൈവ ത്രയസ്ത്രയഃ .. 6..
ദ്വേ ജാനുനീ തഥോരുഭ്യാം ഗുദേ ശിശ്നേ ത്രയസ്ത്രയഃ
വായോരായതനം ചാത്ര നാഭിദേശേ സമാശ്രയേത് .. 7..
നാസികതന്നിലൂടെ ചരിക്കുന്നതാം പ്രാണനെ ഹൃത്തില്‍ ധരിച്ചിടേണം.
ഇപ്രകാരം കുംഭകം ചെയ്തതിന്റെശേഷം മെല്ലെ രേചകം ചെയ്തിടേണം.
മുന്ചൊന്നതൊക്കെയുറച്ചതിന് ശേഷമീക്കാലിന്റെ പെരുവിരല്‍, പിന്നെക്കണങ്കാല്-
രണ്ടുകാല്‍മുട്ടുകള്‍, പിന്നുപസ്ഥാനം, മലദ്വാരമായത്തില് മൂന്നുവീതം പ്രാണായാ-
മത്തെ ചെയ്തതിന്ശേഷമോ വായുവിന് സ്ഥാനമാക്കീടണം നാഭിദേശത്തെയും.6,7.
തത്ര നാഡീ സുഷുമ്നാ തു നാഡീഭിർബഹുഭിർവൃതാ ..
അണു രക്തശ്ച പീതാശ്ച കൃഷ്ണാസ്താമ്രാ വിലോഹിതാഃ .. 8..
നാഭിദേശത്തുണ്ടു നാഡീസുഷുമ്നയും, ആയതോ ബഹുവിധനാഡിതന്കൂട്ടവും. 8
അതിസൂക്ഷ്മാം ച തന്വീം ച ശുക്ലാം നാഡീം സമാശ്രയേത് .
തത്ര സഞ്ചാരയേത്പ്രാണാനൂർണനാഭീവ തന്തുനാ .. 9..
ആയതിലേറ്റവും നേര്‍ത്തതും, സൂക്ഷ്മം, വെളുത്തതാം നാഡികളാശ്രയിക്കേണ്ടവ.
നേര്ത്തനൂല്കൊണ്ടുള്ളതാകും വലക്കുമേലെപ്രകാരത്തില് ചരിക്കുന്നു ജാലിക;
അപ്രകാരത്തില്‍ നേര്ത്തുള്ളതാം നാഡിമേല്ക്കൂടി ചരിപ്പിക്കണം യോഗി പ്രാണനെ. 9
തതോ രക്തോത്പലാഭാസം പുരുഷായതനം മഹത്
ദഹരം പുണ്ഡരീകം തദ്വേദാന്തേഷു നിഗദ്യതേ .. 10..
തദ്ഭിത്ത്വാ കണ്ഠമായാതി താം നാഡീം പൂരയന്യതഃ .
മനസസ്തു ക്ഷുരം ഗൃഹ്യ സുതീക്ഷ്ണം ബുദ്ധിനിർമലം .. 11..
പാദസ്യോപരി യന്മധ്യേ തദ്രൂപം നാമ കൃന്തയേത് .
മനോദ്വാരേണ തീക്ഷ്ണേന യോഗമാശ്രിത്യ നിത്യശഃ .. 12..
ഹൃദയത്തിനുള്ളില്‍ ചുവന്നതാം പങ്കജംപോല്‍ തിളങ്ങും ദഹനപുണ്ഡരീകത്തിനെ-
ഭേദിക്കണംവായു, നാഡിടിനിറച്ചങ്ങതെത്തണം കണ്ഠത്തിലും തന്റെ പ്രാണനും.
ആയതാം ബൌദ്ധികം, നിര്‍മ്മലം,തീഷ്ണമാകും മനസ്സാകുന്നകത്തിയാല് യോഗിതന്‍
കാലുകള്തന്മുകള്മദ്ധ്യമായുള്ളതാം രൂപനാമങ്ങള്‍ മുറിച്ചുമാറ്റീടണം.
ഇപ്രകാരം തീഷ്ണമാകും മനസ്സിനാല്‍ നിത്യമായഭ്യസിക്കേണ്ടുന്നു യോഗികള്‍. 10-12
ഇന്ദ്രവജ്ര ഇതി പ്രോക്തം മർമജംഘാനുകീർതനം .
തദ്ധ്യാനബലയോഗേന ധാരണാഭിർനികൃന്തയേത് .. 13..
ശേഷം കണങ്കാലിലുള്ളതായീടുന്നൊ’രിന്ദ്രവജ്രം’
നാമമായിടും മര്‍മ്മവും-
ഛേദിക്കവേണ്ടതായുണ്ടുതന് ധാരണാ-ധ്യാനയോഗംതന് ബലത്തിനാല്‍ സാധകന്. 13
ഊർവോർമധ്യേ തു സംസ്ഥാപ്യ മർമപ്രാണവിമോചനം .
ചതുരഭ്യാസയോഗേന ഛിന്ദേദനഭിശങ്കിതഃ ..14..
പിന്നെത്തുടകള്തന് മദ്ധ്യത്തിലായിട്ടു സ്ഥാപിച്ചു പ്രാണനെ മര്മ്മത്തിലാക്കണം.
ഇപ്രകാരം നാലുവട്ടമഭ്യാസവും ചെയ്തിട്ടു ഛേദിക്കവേണമാമര്മ്മവും. 14
തതഃ കണ്ഠാന്തരേ യോഗീ സമൂഹന്നാഡിസഞ്ചയം .
ഏകോത്തരം നാഡിശതം താസാം മധ്യേ വരാഃ സ്മൃതാഃ .. 15..
സുഷുമ്നാ തു പരേ ലീനാ വിരജാ ബ്രഹ്മരൂപിണീ .
ഇഡാ തിഷ്ഠതി വാമേന പിംഗലാ ദക്ഷിണേന ച .. 16..
തയോർമധ്യേ വരം സ്ഥാനം യസ്തം വേദ സ വേദവിത് .
ദ്വാസപ്തതിസഹസ്രാണി പ്രതിനാഡീഷു തൈതിലം .. 17..
പിന്നെയോ കണ്ഠത്തിനുള്ളിലായേകീകരിക്കണം നാഡികളുണ്ടുനൂറ്റൊന്നതും.
പരതത്വമാകും സുഷുമ്ന, ബ്രഹ്മം വിരജം, തിഷ്ഠതി വാമവും, പിംഗള ദക്ഷിണം.
ഈരണ്ടുനാഡിതന് മദ്ധ്യമാമുത്തമസ്ഥാനത്തെയറിയുന്നവന് വേദവിത്തവന്. 15-17
ഛിദ്യതേ ധ്യാനയോഗേന സുഷുമ്നൈകാ ന ഛിദ്യതേ .
യോഗനിർമലധാരേണ ക്ഷുരേണാനലവർചസാ .. 18..
ഛിന്ദേന്നാഡീശതം ധീരഃ പ്രഭാവാദിഹ ജന്മനി .
ജാതീപുഷ്പസമായോഗൈര്യഥാ വാസ്യതി തൈതിലം .. 19..
ധ്യാനയോഗത്തിനാല് നാഡികള്‍ സര്‍വ്വവും ഛേദിപ്പതുണ്ടവയെന്നിരുന്നീടിലും
ഇല്ല ഛേദിപ്പതിന്നാവില്ല നാഡീസുഷുമ്നയെമാത്രമീ യോഗിക്കൊരിക്കലും.
ധീരനാം യോഗിക്കതാകുന്നു യോഗമാംകത്തിയാല് ഛേദിപ്പതിന്നുതന് നാഡികള്‍.
ആയിടുന്നഗ്നിപോലുഗ്രതേജസ്സവന്, കാണുന്നു തൈതലം പിച്ചകപ്പൂവുപോള്. 18,19
ഏവം ശുഭാശുഭൈർഭാവൈഃ സാ നാഡീതി വിഭാവയേത് .
തദ്ഭാവിതാഃ പ്രപദ്യന്തേ പുനർജന്മവിവർജിതാഃ .. 20..
ഇപ്രകാരത്തില്‍ സുഷുമ്നയാംനാഡിയെ ധ്യാനിക്കണം ശുഭ-മശുഭഭാവങ്ങളില്.
ആയവന്നുണ്ടാകയില്ലാ പുനര്ജന്മ-മുണ്ടായിടും ബ്രഹ്മമായതിന് പ്രാപ്തിയും. 20
തപോവിജിതചിത്തസ്തു നിഃശബ്ദം ദേശമാസ്ഥിതഃ .
നിഃസംഗതത്ത്വയോഗജ്ഞോ നിരപേക്ഷഃ ശനൈഃ ശനൈഃ .. 21..
ഇപ്രകാരത്തിലീ ചിത്തം ജയിച്ചവനഭ്യസിച്ചീടണം യോഗമതിന്നതായ്-
എത്തണം ശബ്ദഹീനംദേശമുത്തമംതന്നില് നിസ്സംഗനായഭ്യസിച്ചീടണം. 21
ക്ഷുരികോപനിഷത്ത്
(മലയാളം)
പരിഭാഷ: ലക്ഷ്മി നാരായണന് വൈക്കം.
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം സഹ നാവവതു .
സഹ നൗ ഭുനക്തു .
സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം...
ധാരണാപൂരമാം ക്ഷുരികയെ ഞാനിതാ
യോഗസിദ്ധിക്കതായ് ചൊല്ലിടുന്നു.
ആയതുള്ക്കൊണ്ടവന്, യോഗയുക്തന്നവ-
ന്നുണ്ടാകയില്ലാ പുനര്‍ജന്മവും.
ഏകാന്തവാസനായാമതന് പാണി-പാദം,
ശിരസ്സുള്ളിലാക്കുന്നപോലെ-
മാനുഷര്‍ ചിത്തത്തെയുള്ളിലാക്കീടണം,
ഇന്ദ്രിയസൌഖ്യം വെടിഞ്ഞിടേണം.
ഹൃദയം, കഴുത്തുനട്ടെല്ലുയര്ന്നീടണം,
മുഖമുയര്ത്തീടണം, മാറിടവും:
പാട്ടിലാക്കീടണം ദ്വാരങ്ങളൊന്പതും,
പന്ത്രണ്ടുമാത്രചേര്ന്നുള്ളതാകും-
‘ഓം’കാരമന്ത്രത്തിനാലെയോ ചെയ്കവേ-
ണ്ടുന്നതീ പ്രാണായാമത്തെയുംനീ. 1-5
നാസികതന്നിലൂടെ ചരിക്കുന്നതാം
പ്രാണനെ ഹൃത്തില്‍ ധരിച്ചിടേണം.
ഇപ്രകാരം കുംഭകം ചെയ്തതിന്റെശേ-
ഷം മെല്ലെ രേചകം ചെയ്തിടേണം.
മുന്ചൊന്നതൊക്കെയുറച്ചതിന് ശേഷമീ-
ക്കാലിന്റെ പെരുവിരല്‍, പിന്നെക്കണങ്കാല്-
രണ്ടുകാല്‍മുട്ടുകള്‍, പിന്നുപസ്ഥാനം,
മലദ്വാരമായത്തില് മൂന്നുവീതം പ്രാണായാ-
മത്തെ ചെയ്തതിന്ശേഷമോ വായുവിന്
സ്ഥാനമാക്കീടണം നാഭിദേശത്തെയും.6,7.
നാഭിദേശത്തുണ്ടു നാഡീസുഷുമ്നയും,
ആയതോ ബഹുവിധനാഡിതന്കൂട്ടവും. 8
ആയതിലേറ്റവും നേര്‍ത്തതും, സൂക്ഷ്മം,
വെളുത്തതാം നാഡികളാശ്രയിക്കേണ്ടവ.
നേര്ത്തനൂല്കൊണ്ടുള്ളതാകും വലക്കുമേ-
ലെപ്രകാരത്തില് ചരിക്കുന്നു ജാലിക;
അപ്രകാരത്തില്‍ നേര്ത്തുള്ളതാം നാഡിമേല്-
ക്കൂടി ചരിപ്പിക്കണം യോഗി പ്രാണനെ.9
ഹൃദയത്തിനുള്ളില്‍ ചുവന്നതാം പങ്കജം-
പോല്‍ തിളങ്ങും ദഹനപുണ്ഡരീകത്തിനെ-
ഭേദിക്കണംവായു, നാഡിടിനിറച്ചങ്ങ-
തെത്തണം കണ്ഠത്തിലും തന്റെ പ്രാണനും.
ആയതാം ബൌദ്ധികം, നിര്‍മ്മലം,തീഷ്ണമാ-
കും മനസ്സാകുന്നകത്തിയാല് യോഗിതന്‍
കാലുകള്തന്മുകള്മദ്ധ്യമായുള്ളതാം
രൂപനാമങ്ങള്‍ മുറിച്ചുമാറ്റീടണം.
ഇപ്രകാരം തീഷ്ണമാകും മനസ്സിനാല്‍
നിത്യമായഭ്യസിക്കേണ്ടുന്നു യോഗികള്‍. 10-12
ശേഷം കണങ്കാലിലുള്ളതായീടുന്നൊ-
’രിന്ദ്രവജ്രം’നാമമായിടും മര്‍മ്മവും-
ഛേദിക്കവേണ്ടതായുണ്ടുതന് ധാരണാ-
ധ്യാനയോഗംതന് ബലത്തിനാല്‍ സാധകന്. 13
പിന്നെത്തുടകള്തന് മദ്ധ്യത്തിലായിട്ടു
സ്ഥാപിച്ചു പ്രാണനെ മര്മ്മത്തിലാക്കണം.
ഇപ്രകാരം നാലുവട്ടമഭ്യാസവും
ചെയ്തിട്ടു ഛേദിക്കവേണമാമര്മ്മവും. 14
പിന്നെയോ കണ്ഠത്തിനുള്ളിലായേകീ-
കരിക്കണം നാഡികളുണ്ടുനൂറ്റൊന്നതും.
പരതത്വമാകും സുഷുമ്ന, ബ്രഹ്മം വിരജം,
തിഷ്ഠതി വാമവും, പിംഗള ദക്ഷിണം.
ഈരണ്ടുനാഡിതന് മദ്ധ്യമാമുത്തമ-
സ്ഥാനത്തെയറിയുന്നവന് വേദവിത്തവന്. 15-17
ധ്യാനയോഗത്തിനാല് നാഡികള്‍ സര്‍വ്വവും
ഛേദിപ്പതുണ്ടവയെന്നിരുന്നീടിലും
ഇല്ല ഛേദിപ്പതിന്നാവില്ല നാഡീ-
സുഷുമ്നയെമാത്രമീ യോഗിക്കൊരിക്കലും.
ധീരനാം യോഗിക്കതാകുന്നു യോഗമാം-
കത്തിയാല്‍ ഛേദിപ്പതിന്നുതന് നാഡികള്‍.
ആയിടുന്നഗ്നിപോലുഗ്രതേജസ്സവന്,
കാണുന്നു തൈതലം പിച്ചകപ്പൂവുപോള്. 18,19
ഇപ്രകാരത്തില്‍ സുഷുമ്നയാംനാഡിയെ
ധ്യാനിക്കണം ശുഭ-മശുഭഭാവങ്ങളില്.
ആയവന്നുണ്ടാകയില്ലാ പുനര്ജന്മ-
മുണ്ടായിടും ബ്രഹ്മമായതിന് പ്രാപ്തിയും. 20
ഇപ്രകാരത്തിലീ ചിത്തം ജയിച്ചവ-
നഭ്യസിച്ചീടണം യോഗമതിന്നതായ്-
എത്തണം ശബ്ദഹീനംദേശമുത്തമം-
തന്നില്‍ നിസ്സംഗനായഭ്യസിച്ചീടണം. 21
ശങ്കയില്ലാതെഹംസം വിഹായസ്സില്‍
പറന്നുയര്ന്നീടുന്നപോലെയഭ്യാസത്തി-
നാലെ വിഛേദിക്കണം യോഗി ബന്ധനം,
പിന്നെക്കടക്കണം സംസാര സാഗരം. 22
കാലമെത്തുമ്പൊഴീ ദീപത്തിനൊത്തെണ്ണ-
കത്തിവറ്റീടുന്നപോലെ കര്‍മ്മങ്ങളും-
വറ്റുന്നതിന്നൊതു ദേഹവും ദേഹിയോ-
ടൊത്തുനിര്വ്വാണത്തിലെത്തുന്നതുണ്ടതും. 23
പ്രാണായാമത്തിനാല് മൂര്ച്ചയേറ്റീടുന്നൊ-
രോംകാരവാളിന്റെ വായ്ത്തലപ്പ്!
വൈരാഗ്യമാകുന്ന കല്ലാലുരച്ചുര-
ച്ചെത്രയും മൂര്ച്ചയേറ്റുള്ള ചിത്തം!
ആയവകൊണ്ടുസംസാരമാകും വടം
ഛേദിച്ചിടുന്നതാം യോഗവിത്ത്;
ആയവന്നുണ്ടാകയില്ല സംസാരമാം
ബന്ധനം, മുക്തനായീടുന്നവന്. 24
ആഗ്രഹം വറ്റുന്നവന്തന്നെയമൃതനും;
സംസാരബന്ധങ്ങളറ്റവന് താന്‍.
ശാന്തിപാഠം
ഓം സഹ നാവവതു .
സഹ നൗ ഭുനക്തു .
സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇപ്രകാരം ക്ഷുരികോപനിഷത്ത് സമാപിച്ചു.