ഹംസവിദ്യാരഹസ്യം ബ്രഹ്മാവ് ഉപദേശിക്കുന്നതാണ് ഇതിലെ വിഷയം. അതിമഹത്വമേറിയ ഹംസവിദ്യയുടെ മഹനീയതയും, ഹംസമന്ത്രവും ഉപാസനയുമൊക്കെ ഈ ഉപനിഷത്തില്‍ ദര്‍ശ്ശിക്കാം.
ശുക്ലയജുര്വേദീയ വിഭാഗത്തില്‍പ്പെടുന്ന ഒരു യോഗ ഉപനിഷത്താണിത്. ഗൗതമമഹര്ഷിക്കുവേണ്ടി
ഹംസോപനിഷത്ത്
(മലയാള പരിഭാഷ സഹിതം)
പരിഭാഷകന്: ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം. പൂര്ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ബ്രാഹ്മണം ഒന്ന്
ഓം. ഗൌതമ ഉവാച:
“ഭഗവാന് സര്‍വ്വജ്ഞ ധര്‍മ്മജ്ഞ’ സര്‍വ്വശാസ്ത്രവിശാരദ,
ബ്രഹ്മവിദ്യാ പ്രബോധോഹികേനോ പയേന ജായതേ” (01)
ബ്രാഹ്മണം ഒന്ന്
ഓം. ഗൌതമന് പറഞ്ഞു:
സര്വ്വധര്മ്മജ്ഞാനം ശാസ്ത്ര വിശാരദ...
ബ്രഹ്മവിദ്യാജ്ഞാനമാര്ഗ്ഗത്തെ ചൊല്ലുക. (01)
സനത്സുജാത ഉവാച:
വിചാര്യ സര്‍വ വേദേഷു മതം ജ്ഞാത്വാ പിനകിനഃ
പാര്വത്യാ കഥിതം തത്വം ശ്രുണു ഗൗതമ തന്മമ. (02)
സനത്സുജാതന്‍ പറഞ്ഞു:
സര്വ്വവേദത്തിലുള്ക്കൊണ്ട സത്യത്തിനെ-
ക്കണ്ടെത്തി ശങ്കരന് പര്വ്വതിക്കായിട്ടു-
ചൊല്ലിക്കൊടുത്തതാമാകയും ഗൌതമാ...
ചൊല്ലിടാം നിന്നോടതായിട്ടതിന്നു ഞാന്‍. (02)
അനാഖ്യേയമിദം ഗുഹ്യം യോഗിനാം കോശസന്നിഭം
ഹംസസ്യ ഗതിവിസ്താരം ഭുക്തി മുക്തി ഫലപ്രദം. (03)
യോഗികള്ക്കാകയും നിധിയൊത്തതാകുന്നൊ-
രീരഹസ്യം ചൊല്ലി ടൊല്ലയോഗ്യര്ക്കുമേ.
‘ഹംസ’മന്ത്രത്തിന്റെ ഗതി വിസ്തരിക്കുമീ
വിദ്യനല്കും ഫലം ഭക്തിയും മുക്തിയും. (03)
അഥ ഹംസ പരമഹംസ നിര്‍ണ്ണയം
വ്യാഖ്യാസ്യാമഃ ബ്രഹ്മചാരിണേ
ശാന്തായ ദാന്തായ ഗുരുഭക്തായ
ഹംസ ഹംസേതി സാദാ അയം
സര്‍വേഷു ദേഹേഷു വ്യാപ്താ-
വര്‍ത്തതേ യഥാവ്യഗ്നിഃ
കാഷ്ഠേഷ്ഠ തിലേഷു തൈലമിവ
തം വിദിത്വാ മൃത്യു മത്യേതി.(04)
വിറകിലെ തീപോലെ-യെള്ളിലുള്ളെണ്ണപോ-
ലുണ്ടുദേഹത്തിലീ ഹംസമായ് ജീവനും.
ശാന്തന്, ജിതേന്ദ്രിയന്‍ ബ്രാഹ്മചാരീ... ഗുരു-
ഭക്തര്‍ക്കു ചൊല്ലിക്കൊടുക്കുകിലുത്തമം. (04)
ഗുദമേലഷുഭ്യആധാരാദ്വായുമുത്ഥാപ്യ
സാധിഷ്ഠാനം ത്രിഃ പ്രദക്ഷിണീ കൃത്യ-
മണിപൂരകം ഗത്വാ അനാഹത
മതിക്രമ്യവിശുദ്ധൌ പ്രാണാന്നിരുധ്യ
ആജ്ഞാമനുധ്യായന് ബ്രഹ്മരന്ധ്രം
ധ്യായന് ത്രി മാത്രോ∫ഹമിത്യേവം
സര്വദാധ്യായന്ന ഥോ നാദമാഥാരാത്
ബഹിര്‍ ബ്രഹ്മരന്ധ്ര പര്യന്തം
ശുദ്ധസ്ഫടികസങ്കാശം സ വൈ
ബ്രഹ്മ പരാമാത്മനേത്യുച്ച്യതേ.(05)
ആധാരചക്രത്തിലുള്ളതാം വായു കീഴ്ശ്വാ-
സരൂപത്തില്‍ പുറത്തേക്കു തള്ളണം,
ശേഷം പ്രദക്ഷിണം മൂന്നുചെയ്തീടണം
സ്വാധിഷ്ഠാനമാകുന്ന ചക്രത്തിനെ.
മണിപൂരകത്തിന്റെയുള്ളിലായ് പോയി-
ട്ടതിക്രമിച്ചീടുകനാഹതം പിന്നെ നീ,
ശേഷം വിശുദ്ധചക്രത്തില് നിരോധി-
ക്കണം പ്രാണനെത്തന്നെ, പിന്നെ നി-
ന്നാജ്ഞാചക്രത്തെധ്യാനിച്ചു ബ്രഹ്മ-
രന്ധ്രത്തെയുള്ക്കൊണ്ടു തന്നത്മാവു-
താന്‍തന്നെയെന്നു ചിന്തിച്ചുറച്ചീടുകില് ലഭ്യമാകുന്നതാണാത്മാനുഭൂതിയും.(05)
അഥ ഹംസ ഋഷിഃ അവ്യക്തഗായത്രി
ഛന്ദഃ പരമഹംസോ ദേവതാ-
അഹമിത ബീജം സ ഇതി ശക്തിഃ
സോഹമിതി കീലകം.
ഷട്സംഖ്യയാ അഹോരാത്രയോരേക-
വിംശതി സഹസ്രാണി ഷട്-
ശതാന്യധികാനി ഭവന്തി. (06)
‘ഋഷി’ തന്നെ ‘ഹംസ’മവ്യക്ത ഗായത്രിതാന്
ഛന്ദസ്സ്, ദേവത പരമഹംസം തന്നെ.
അഹമെന്നതോ ബീജരൂപവും ശക്തിയും,
കീലകം തന്നെയാകുന്നതീ സോഹവും.
ഇപ്രകാരം ദിനരാത്രത്തിലിരുപത്തി-
യോരായിരത്തിയറുനൂറുവട്ടം ശ്വാസം. (06)
സൂര്യായ സോമായ നിരജ്ഞനായ നിരാഭാസായ-
തനുസൂക്ഷ്മഃ പ്രചോദയാദിതി
അഗ്നീസോമാഭ്യാം വൌഷട്ഹൃദയാദ്യംഗന്യാസ കരന്യാ സൗ ഭവതഃ
ഏവം
കൃത്വാ ഹൃദയേ ഷട്ദളേ ഹംസാത്മാനം ധ്യായേത്.
അഗ്നീസോമൗപക്ഷാ ഓംകാരശിരോ ബിന്ദുസ്തുനേത്രം മുഖംരുദ്രോ-
രുദ്രാണീ ചരണൌബാഹു, കാലാശ്ചാഗ്നിശ്ചോഭേ പാര്‍ശ്വേ ഭവതഃ
ഏഷോ∫സൗ പരമഹംസോഭാനു കോടി പ്രതികാശോയേനേദം
വ്യാപ്തം.(07)
സൂര്യായ സോമായ മന്ത്രത്തിനാലെയു-
ത്തേജിപ്പിച്ചീടു ദേഹംഗങ്ങളാകയും,
ഹംസാത്മനെ പിന്നെ ധ്യാനിച്ചിടേണ്ടതു-
ണ്ടെട്ടിതളോടൊത്ത ഹൃദയകമലത്തിലും.
അഗ്നിയും സോമനും ഹംസപക്ഷങ്ങളോം-
കാരമോമസ്തകം നേത്രങ്ങള്‍ ബിന്ദുവും,
മുഖമാണുരുദ്രനും, കരചരണങ്ങളീ
രുദ്രാണി-യഗ്നിയായീടുന്നു പാര്‍ശ്വവും;
ഇപ്രകാരം പ്രകാശം പരത്തും പരമ
ഹംസമോ തുല്യമാകുന്നതീ സൂര്യനും.(07)
തസ്യാഷ്ടവിധാ വൃത്തിര് ഭവതി, പൂര്വദലേ പുണ്യേമതിഃ
ആഗ്നേയ നിദ്രാലസ്യാദയോ ഭവന്തി, യാമ്യേക്രൂരേ മതം നൈഃ
ഋത്യേ പാപേ മനീഷാ, വാരുണ്യാം ക്രീഡാ, വായവ്യേ ഗമനാ,
ദൌ ബുദ്ധിഃ സൌമ്യേ രതിഃപ്രീതിഃ ഈശാനേ ദ്രവ്യാദാനം,
മദ്ധ്യേ വൈരാഗ്യം, കേസരേ ജാഗ്രദവസ്ഥാ, കര്ണ്ണാകായാം സുഷുപ്തിഃ
പത്മത്യാഗേ തുരീയം യദാ ഹംസോ നാദേ ലീനോ ഭവതി തദാ
തുര്യാതീതമുന്മനനമജപോപ സംഹാരമിത്യഭി ധീയതേ.
ഏവം സര്‍വ്വം ഹംസവശാന്തസ്മാന്മനോ വിചാര്യതേ.(08)
ഹൃദയകമലം-ദളമെട്ടതിന് വൃത്തിയെട്ടാകും:
കിഴക്കുപുണ്യം പിന്നെയഗ്നികോണില്-
നിദ്ര-യാലസ്യവും, തെക്ക് ക്രൂരത:
നിര്യുതികോണിലായ് പാപത്തിന് ബുദ്ധിയും;
പശ്ചിമം ക്രീഡയും, വായുകോണില്‍ യാത്ര:
വിഷയത്തിലാസക്തിയാകും വടക്കുപി-
ന്നീശാനമാകുമ്പൊളെത്തും പ്രവൃത്തിയും:
മദ്ധ്യത്തിലോ വിഷയ വൈരാഗ്യവും പിന്നെ-
ഹൃദയകമലത്തിന്റെ കേസരം ജാഗ്രത്ത്:
കര്‍ണ്ണിക സ്വപ്നവും, മദ്ധ്യംസുഷുപ്തിയും,
ഹൃദയകമലം കൈവിടുമ്പോള്‍ തുരീയവും:
പിന്നെ നാദത്തില്‍ ലയിക്കുന്നതാകും തു-
രീയാതീതമായീടുന്നവസ്ഥയും.
ആയതാകുന്നതജപോപസംഹാരനു-
ന്മത്തനെന്നുള്ളതാകുന്ന നാമങ്ങളും.
ഇപ്രകാരം സര്‍വ്വ ഭാവവും ഹംസത്തി-
നുണ്ടതുണ്ടാക്കിടും ചിന്താശക്തിയും. (08)
സ ‘ഏവ’ ജപ കോട്യം നാദമനു ഭവതി ഏവം സര്‍വ്വം
ഹംസവശാന്നാദോ ദശവിധോ ജായതേ,
ചിണീതി പ്രഥമഃ ചിഞ്ചിണീ ദ്വിതീയഃ ഘണ്ഡാനാദസ്ത്രിദീയഃ
ശംഖനാദശ്ചതുര്ത്ഥഃ പഞ്ചമ സ്തസ്ത്രീനാദഃ ഷഷ്ഠസ്താലനാദഃ
സപ്തമോ വേണുനാദഃ അഷ്ടമോ മൃദംഗനാദഃ
നവമോ ഭേരീനാദഃ ദശമോ മേ വാഭ്യസേത്.(09)
കോടി’ഹംസം’ജപം നാദം ഫലം, പത്തു
നാദമധീനമാകുന്നു ഹംസത്തിനും.
ആദ്യം ചിണീതി, രണ്ടാമനോ ചിഞ്ചിണി
ഖണ്ഡാനാദമാകുന്നു മൂന്നാമനും:
ശംഖനാദം നാലു തന്തിയഞ്ചാമാനും,
ആറാണുതാളനാദം വേണുവേഴതും:
എട്ടുമൃദംഗനാദം ഭേരിയൊന്പതും,
പത്താമനാകുന്നതോ മേഘനാദവും:
ആദ്യത്തെയൊന്പതുനാദം വെടിഞ്ഞിട്ടു-
മേഘനാദത്തെയാണഭ്യസിക്കേണ്ടതും.(9)
പ്രഥമ ചിണീതി ഗാത്രം, ദ്വിതീയേ ഗാത്ര ഭജ്ഞനം
തൃതീയേ ഖേദനം യാതി
ചതുര്‍ത്ഥേ കമ്പതേ ശിരഃ പഞ്ചമേ സ്രവതേ താലു-
ഷഷ്ഠ∫മൃത നിഷേവന്നം.
സപ്തമേ ഗൂഢവിജ്ഞാനം പരാവാചാതഥാ-
ഷ്ടമേ, അദൃശ്യം നവമേ ദേഹം
ദിവ്യ ചക്ഷുസ്ഥാ∫മലം ദശമം പരമം ബ്രഹ്മ
ഭവേത് ബ്രഹ്മാത്മ സന്നിധൌ
തസ്മിന് മനോ വിലീയതേ മനസി സങ്കല്പവികല്പേദഗ്ധേ
പുണ്യപാപേ സദാശിവഃ ശക്ത്യാത്മ സര്വത്രാവസ്ഥിതഃ
സ്വയം ജ്യോതിശുദ്ധോ ബുദ്ധോനിത്യോ നിരഞ്ജനഃ ശാന്തഃ
പ്രകാശത ഇതി. ഓം. വേദപ്രവചനം വേദപ്രവചനമിതി. (10)
ആദ്യന്‍ ചിണീതി ദേഹത്തിന്റെ ഊര്‍ജ്ജവും,
രണ്ടാമനാലയോ ഗാത്രഭംഗം ഫലം:
മൂന്നിനാലെ വിയര്പ്പുണ്ടായിടും പിന്നെ
ശംഖനാദത്താല് ശിരകമ്പനം ഫലം:
അഞ്ചിനാല്‍ താലുവില്‍ നിന്നുസ്രവിക്കയും,
ആറാമനാലമൃതവര്ഷം ചൊരികയും
വേണുവിലൂടയോ ഗൂഢവിജ്ഞാനാവും,
എട്ടാമനാല് പരാവാചകവും ഫലം:
ഒന്പതാമന് ഭേരിനാദത്തിനാലെയ-
ദൃശ്യമായീടുന്നു ദേഹിതന്‍ ദേഹവും:
പത്താമനാം മേഘനാദത്തിനാല് പര-
ബ്രഹ്മജ്ഞാനത്തെയും കൈവരിക്കും, മനസ്സ്-
ഹംസത്തിനുള്ളില് ലയിക്കും, മനസ്സില്‍
വികല്‍പ്പ-സങ്കല്പംലയിക്കും, ഫലം
പുണ്യ-പാപത്തിന് നാശവും;
ഹംസമോ ശക്തിരൂപത്തില്‍ സ്വയം ജ്യോതി-
യായി ഭവിപ്പെന്നു ചൊല്ലുന്നതീ വേദവും. (10)
ശാന്തിപാഠം
ഓം. പൂര്ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം
ഹംസോപനിഷത്ത് (ഗദ്യ പരിഭാഷ)
ശുക്ല യജുര്വേദീയ വിഭാഗത്തില്‍പ്പെട്ട ഒരു യോഗ ഉപനിഷത്താണ് ഹംസോപനിഷത്ത്.
പരമശിവന് ശ്രീപാര്വ്വതിക്കായി ചൊല്ലിക്കൊടുത്തതും, എല്ലാ വേദങ്ങളിലും ഉള്ക്കൊണ്ടിരിക്കുന്നതുമായ സത്യത്തിനെ സനത്സുജാതന്‍ (ബ്രഹ്മാവ്) ഗൌതമന് പറഞ്ഞുകൊടുക്കുന്നതായിട്ടാണ് ഈ ഉപനിഷത്ത് രചിച്ചിരിക്കുന്നത്. ‘ഹംസ’മന്ത്രത്തിന്റെ ഗതി വിസ്തരിക്കുന്ന ഈ ഉപനിഷത്ത് ഗ്രഹിച്ചാല്‍ അതിന്റെ ഫലം, ഭക്തിയും, തദ്വാര മുക്തിയും ആകുന്നു.
വിറകിന്റെ ഉള്ളില്‍ അഗ്നിയും, എള്ളിന്റെ ഉള്ളില്‍ എണ്ണയും എപ്രകാരമാണ് നിറഞ്ഞിരിക്കുന്നത്, അപ്രകാരം എല്ലാ ദേഹത്തിലും ‘ഹംസം’ ജീവന്റെ രൂപത്തില്‍ നിറഞ്ഞിരിക്കുന്നു.
ആദ്യം മൂലാധാരത്തില്‍ കിടക്കുന്ന അശുദ്ധവായുവിനെ ഗുദത്തില്‍ കേന്ദ്രീകരിച്ച് പുറത്തേക്ക് തള്ളിവിടുക. ശേഷം ശുദ്ധമായ പ്രാണനെക്കൊണ്ട് സ്വാധിഷ്ഠാനചക്രത്തിനെ മൂന്നുപ്രാവശ്യം പ്രദിക്ഷണം ചെയ്യിക്കുക. ശേഷം മണിപൂരകചക്രത്തിന്റെ ഉള്ളില്‍ പ്രാണനെ കൊണ്ടുചെന്ന് അനാഹതചക്രത്തെ അതിക്രമിപ്പിക്കണം. അതിനുശേഷം വിശുദ്ധചക്രത്തിന് കൊണ്ടുചെന്ന് പ്രാണനെ അവിടെവച്ച് ഇല്ലാതാക്കിയശേഷം (പ്രാണായാമം) ആജ്ഞാചക്രത്തിനെ ധ്യാനിച്ച് ബ്രഹ്മരന്ധ്രത്തെ ഉള്‍ക്കൊണ്ട്, തന്റെ ആത്മാവ് താന്‍തന്നെയാണ്, മറ്റൊന്നല്ല എന്നുധരിച്ച് ഉറയ്ക്കുമ്പോള്‍ ആത്മാവിന്റെ അനുഭൂതി അനുഭവിക്കുവാന്‍ സാധിക്കും.
‘ഋഷി’തന്നെയാകുന്നു ‘ഹംസ’മന്ത്രവും. അതിന്റെ ഛന്ദസ്സ് അവ്യക്തമായ ഗായത്രിയും, ദേവത ‘പരമഹംസ’വും ആകുന്നു. (സോ+ഹം=സോഹം...സോഹം...സോഹം... ... ...ഹംസോ) ‘അഹം’-ശക്തിയും, ബീജരൂപവും; ‘സോഹം’-കീലകവും ആകുന്നു. ഇപ്രകാരം ‘സോ’എന്ന പ്രശ്വാസവും, ‘ഹം’എന്ന ഉച്ഛ്വാസവായുവുംകൂടിയ ‘ശ്വാസോച്ഛ്വാസം’ ഒരു ദിവസത്തില്‍ (24 മണിക്കൂറില്‍) 21,600 ആവര്‍ത്തി ആകുന്നു.
ആദ്യം ‘സൂര്യായ’, ‘സോമായ’ മന്ത്രങ്ങള്‍ ആലപിച്ച് ശരീരത്തിലെ എല്ലാ അംഗങ്ങളെയും ഉത്തേജിപ്പിച്ചശേഷം എട്ട് ഇതളോടുകൂടിയ ‘ഹൃദയകമല’ത്തില്‍വച്ച് ഹംസാത്മാവിനെ ധ്യാനിക്കുക. അഗ്നിയും, സോമനും ഹംസത്തിന്റെ പക്ഷങ്ങളും, ഓംകാരം മസ്തകവും, നേത്രങ്ങള്‍ ബിന്ദുവും, മുഖം രുദ്രനും, കരചരണങ്ങള്‍ രുദ്രാണിയും, പാര്‍ശ്വം അഗ്നിയും ആകുന്നു. ഇപ്രകാരത്തില്‍ പ്രകാശിക്കുന്ന ഹംസം സൂര്യന് തുല്യമാണ്.
എട്ട് ഇതളുകളോടുകൂടിയ ഹൃദയകമലത്തിന്റെ എട്ട് ഇതളുകളുടെയും ധര്‍മ്മങ്ങള്‍(കര്‍മ്മങ്ങള്‍) എട്ടെണ്ണം ആകുന്നു.
കിഴക്ക് : പുണ്യം.
അഗ്നികോണ് (തെക്കുകിഴക്ക്) : നിദ്ര, ആലസ്യം.
തെക്ക് : ക്രൂരത.
നിര്യുതികോണ് (തെക്കുപടിഞ്ഞാറ്) : പാപബുദ്ധി.
പടിഞ്ഞാറ് : ക്രീഡ.
വായുകോണ് (വടക്കുപടിഞ്ഞാറ്) : യാത്ര
വടക്ക് : വിഷയത്തില്‍ ആസക്തി.
ഈശാനകോണ് (വടക്കുകിഴക്ക്) : പ്രവൃത്തി.
കമലത്തിന്റെ മദ്ധ്യം : വിഷയവൈരാഗ്യം.
കേസരം : ജാഗ്രത്ത്.
കര്‍ണ്ണിക : സ്വപ്നം.
കര്‍ണ്ണികയുടെ മദ്ധ്യം : സുഷുപ്തി.
ഹൃദയകമലം കടന്നുകഴിയുമ്പോള്‍ : തുരീയം.
ശേഷം നാദത്തില്‍ ലയിക്കുന്നത് തുരീയാതീതം എന്നുള്ള അവസ്ഥയും ആകുന്നു.
ഈ അവസ്ഥയെ കൈവരിക്കുന്ന സാധകനെയാണ് ‘അജപോപസംഹാരകന്’, ‘ഉന്മത്തന്’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്. ഇപ്രകാരം ഹംസമെന്ന പ്രാണന് ചിന്താശക്തിയാല്‍ എല്ലാ ഭാവങ്ങളെയും കൈവരിക്കുവാന്‍ സാധിക്കുന്നു.
ഒരുകോടി ഹംസം ജപിക്കുമ്പോള്‍ നാദത്തെ ശ്രവിക്കുവാന് സാധിക്കുന്നു. നാദം പത്തെണ്ണം ഉണ്ട്. ഈ നാദങ്ങള്‍ പത്തും ഹംസത്തിന് അധീനവും ആകുന്നു.
01. ചിണീതി: ദേഹത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
02. ചിഞ്ചിണി: ഗാത്രഭംഗം (ഗാത്രം= ശരീരം, അവയവം)
03. ഖണ്ഡനാദം: വിയര്‍പ്പ്.
04. ശംഖനാദം: ശിരക്കമ്പനം.
05. തന്തിനാദം: താലുവില്നിന്ന് സ്രവിക്കല്‍ ( താലു=മേവാല്യില് ഊനിനുപിന്നിലായുള്ള സ്ഥലം)
06. താളനാദം: അമൃതവര്‍ഷം.
07. വേണുനാദം: ഗൂഢവിജ്ഞാനം.
08. മൃദംഗനാദം: പരാവാചം.
09. ഭേരിനാദം: ദേഹം അദൃശ്യമാകല്‍.
10. മേഘനാദം: പരബ്രഹ്മജ്ഞാനം.
ഇതില്‍ ഒന്പതുനാദങ്ങളും ഒന്നൊന്നായി ശ്രവിച്ച് വെടിഞ്ഞശേഷം മേഘനാദത്തെ അഭ്യസിക്കുമ്പോള്‍ പരബ്രഹ്മജ്ഞാനം സംഭവിക്കുന്നു. വികല്പ്പസങ്കല്പ്പങ്ങള് മനസ്സിലും, മനസ്സ് ഹംസത്തിനുള്ളിലും ലയിക്കുകയും, തല്‍ഫലമായി പുണ്യപാപങ്ങള്‍ നശിക്കുകയും, ഹംസം ശക്തിരൂപത്തില്‍ സ്വയം ജ്യോതിയായി ഭവിക്കുകയും ചെയ്യുമെന്ന് വേദത്തില്‍ പറയുന്നു.
THE SCIENCE BEHIND HINDU TEMPLE BELLS...
Most of the old temples have large bell at the entrance of the temple and you need to ring it before you enter temple. A Temple bell have a scientific phenomena; it is not just your ordinary metal. It is made of various metals including cadmium, lead, copper, zinc, nickel, chromium and manganese. The proportion at which each one of them mixed is real science behind a bell. Each of these bells is made to produce such a distinct sound that it can create unity of your left and right brain. The moment you ring that bell, bell produces sharp but lasting sound which lasts for minimum of seven seconds in echo mode good enough to touch your seven healing centres or chakras in your body. The moment bell sound happens your brain is emptied of all thoughts. Invariably you will enter state of Tran’s state where you are very receptive. This Trans state is the one with awareness. You are so occupied in mind that only way to awaken you is with a Shock! Bell works as Anti-dote to your mind. Before you enter temple – to awake you and prepare you for taste of awareness is the real reason behind temple bell.
Source: Hinduism is Science.
ശാന്തിപാഠം
ഓം. പൂര്ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ബ്രാഹ്മണം ഒന്ന്
ഓം. ഗൌതമന് പറഞ്ഞു:
സര്വ്വധര്മ്മജ്ഞാനം ശാസ്ത്ര വിശാരദ...
ബ്രഹ്മവിദ്യാജ്ഞാനമാര്ഗ്ഗത്തെ ചൊല്ലുക. (01)
സനത്സുജാതന്‍ പറഞ്ഞു:
സര്വ്വവേദത്തിലുള്ക്കൊണ്ട സത്യത്തിനെ-
ക്കണ്ടെത്തി ശങ്കരന് പര്വ്വതിക്കായിട്ടു-
ചൊല്ലിക്കൊടുത്തതാമാകയും ഗൌതമാ...
ചൊല്ലിടാം നിന്നോടതായിട്ടതിന്നു ഞാന്‍. (02)
യോഗികള്ക്കാകയും നിധിയൊത്തതാകുന്നൊ-
രീരഹസ്യം ചൊല്ലി ടൊല്ലയോഗ്യര്ക്കുമേ.
‘ഹംസ’മന്ത്രത്തിന്റെ ഗതി വിസ്തരിക്കുമീ
വിദ്യനല്കും ഫലം ഭക്തിയും മുക്തിയും. (03)
വിറകിലെ തീപോലെ-യെള്ളിലുള്ളെണ്ണപോ-
ലുണ്ടുദേഹത്തിലീ ഹംസമായ് ജീവനും.
ശാന്തന്, ജിതേന്ദ്രിയന്‍ ബ്രാഹ്മചാരീ... ഗുരു-
ഭക്തര്‍ക്കു ചൊല്ലിക്കൊടുക്കുകിലുത്തമം. (04)
ആധാരചക്രത്തിലുള്ളതാം വായു കീഴ്ശ്വാ-
സരൂപത്തില്‍ പുറത്തേക്കു തള്ളണം,
ശേഷം പ്രദക്ഷിണം മൂന്നുചെയ്തീടണം
സ്വാധിഷ്ഠാനമാകുന്ന ചക്രത്തിനെ.
മണിപൂരകത്തിന്റെയുള്ളിലായ് പോയി-
ട്ടതിക്രമിച്ചീടുകനാഹതം പിന്നെ നീ,
ശേഷം വിശുദ്ധചക്രത്തില് നിരോധി-
ക്കണം പ്രാണനെത്തന്നെ, പിന്നെ നി-
ന്നാജ്ഞാചക്രത്തെധ്യാനിച്ചു ബ്രഹ്മ-
രന്ധ്രത്തെയുള്ക്കൊണ്ടു തന്നത്മാവു-
താന്‍തന്നെയെന്നു ചിന്തിച്ചുറച്ചീടുകില്
ലഭ്യമാകുന്നതാണാത്മാനുഭൂതിയും.(05)
‘ഋഷി’ തന്നെ ‘ഹംസ’മവ്യക്ത ഗായത്രിതാന്
ഛന്ദസ്സ്, ദേവത പരമഹംസം തന്നെ.
അഹമെന്നതോ ബീജരൂപവും ശക്തിയും,
കീലകം തന്നെയാകുന്നതീ സോഹവും.
ഇപ്രകാരം ദിനരാത്രത്തിലിരുപത്തി-
യോരായിരത്തിയറുനൂറുവട്ടം ശ്വാസം. (06)
സൂര്യായ സോമായ മന്ത്രത്തിനാലെയു-
ത്തേജിപ്പിച്ചീടു ദേഹംഗങ്ങളാകയും,
ഹംസാത്മനെ പിന്നെ ധ്യാനിച്ചിടേണ്ടതു-
ണ്ടെട്ടിതളോടൊത്ത ഹൃദയകമലത്തിലും.
അഗ്നിയും സോമനും ഹംസപക്ഷങ്ങളോം-
കാരമോമസ്തകം നേത്രങ്ങള്‍ ബിന്ദുവും,
മുഖമാണുരുദ്രനും, കരചരണങ്ങളീ
രുദ്രാണി-യഗ്നിയായീടുന്നു പാര്‍ശ്വവും;
ഇപ്രകാരം പ്രകാശം പരത്തും പരമ
ഹംസമോ തുല്യമാകുന്നതീ സൂര്യനും.(07)
ഹൃദയകമലം-ദളമെട്ടതിന് വൃത്തിയെട്ടാകും:
കിഴക്കുപുണ്യം പിന്നെയഗ്നികോണില്-
നിദ്ര-യാലസ്യവും, തെക്ക് ക്രൂരത:
നിര്യുതികോണിലായ് പാപത്തിന് ബുദ്ധിയും;
പശ്ചിമം ക്രീഡയും, വായുകോണില്‍ യാത്ര:
വിഷയത്തിലാസക്തിയാകും വടക്കുപി-
ന്നീശാനമാകുമ്പൊളെത്തും പ്രവൃത്തിയും:
മദ്ധ്യത്തിലോ വിഷയ വൈരാഗ്യവും പിന്നെ-
ഹൃദയകമലത്തിന്റെ കേസരം ജാഗ്രത്ത്:
കര്‍ണ്ണിക സ്വപ്നവും, മദ്ധ്യംസുഷുപ്തിയും,
ഹൃദയകമലം കൈവിടുമ്പോള്‍ തുരീയവും:
പിന്നെ നാദത്തില്‍ ലയിക്കുന്നതാകും തു-
രീയാതീതമായീടുന്നവസ്ഥയും.
ആയതാകുന്നതജപോപസംഹാരനു-
ന്മത്തനെന്നുള്ളതാകുന്ന നാമങ്ങളും.
ഇപ്രകാരം സര്‍വ്വ ഭാവവും ഹംസത്തി-
നുണ്ടതുണ്ടാക്കിടും ചിന്താശക്തിയും. (08)
കോടി’ഹംസം’ജപം നാദം ഫലം, പത്തു
നാദമധീനമാകുന്നു ഹംസത്തിനും.
ആദ്യം ചിണീതി, രണ്ടാമനോ ചിഞ്ചിണി
ഖണ്ഡാനാദമാകുന്നു മൂന്നാമനും:
ശംഖനാദം നാലു തന്തിയഞ്ചാമാനും,
ആറാണുതാളനാദം വേണുവേഴതും:
എട്ടുമൃദംഗനാദം ഭേരിയൊന്പതും,
പത്താമനാകുന്നതോ മേഘനാദവും:
ആദ്യത്തെയൊന്പതുനാദം വെടിഞ്ഞിട്ടു-
മേഘനാദത്തെയാണഭ്യസിക്കേണ്ടതും.(9)
ആദ്യന്‍ ചിണീതി ദേഹത്തിന്റെ ഊര്‍ജ്ജവും,
രണ്ടാമനാലയോ ഗാത്രഭംഗം ഫലം:
മൂന്നിനാലെ വിയര്പ്പുണ്ടായിടും പിന്നെ
ശംഖനാദത്താല് ശിരകമ്പനം ഫലം:
അഞ്ചിനാല്‍ താലുവില്‍ നിന്നുസ്രവിക്കയും,
ആറാമനാലമൃതവര്ഷം ചൊരികയും
വേണുവിലൂടയോ ഗൂഢവിജ്ഞാനാവും,
എട്ടാമനാല് പരാവാചകവും ഫലം:
ഒന്പതാമന് ഭേരിനാദത്തിനാലെയ-
ദൃശ്യമായീടുന്നു ദേഹിതന്‍ ദേഹവും:
പത്താമനാം മേഘനാദത്തിനാല് പര-
ബ്രഹ്മജ്ഞാനത്തെയും കൈവരിക്കും, മനസ്സ്-
ഹംസത്തിനുള്ളില് ലയിക്കും, മനസ്സില്‍
വികല്‍പ്പ-സങ്കല്പംലയിക്കും, ഫലം
പുണ്യ-പാപത്തിന് നാശവും;
ഹംസമോ ശക്തിരൂപത്തില്‍ സ്വയം ജ്യോതി-
യായി ഭവിപ്പെന്നു ചൊല്ലുന്നതീ വേദവും. (10)
ശാന്തിപാഠം
ഓം. പൂര്ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(മലയാള പരിഭാഷ)
പരിഭാഷകന്: ലക്ഷ്മി നാരായണന്.
शंख के चमत्कारी गुण..==============शंख को विजय, समृद्धि, सुख, यश, कीर्ति तथा लक्ष्मी का प्रतीक माना गया है। वैदिक अनुष्ठानों एवं तांत्रिक क्रियाओं में भी विभिन्न प्रकार के शंखों का प्रयोग किया जाता है। आरती, धार्मिक उत्सव, हवन-क्रिया, राज्याभिषेक, गृह-प्रवेश, वास्तु-शांति आदि शुभ अवसरों पर शंखध्वनि से लाभ मिलता है। पितृ-तर्पण में शंख की अहम भूमिका होती हैशंख निधि का प्रतीक है। ऐसा माना जाता है कि इस मंगलचिह्न को घर के पूजास्थल में रखने से अरिष्टों एवं अनिष्टों का नाश होता है और सौभाग्य की वृद्धि होती है। भारतीय धर्मशास्त्रों में शंख का विशिष्ट एवं महत्वपूर्ण स्थान है। मंदिरों एवं मांगलिक कार्यों में शंख-ध्वनि करने का प्रचलन है। मान्यता है कि इसका प्रादुर्भाव समुद्र-मंथन से हुआ था। समुद्र-मंथन से प्राप्त 14 रत्नों में शंख भी एक है। विष्णु पुराण के अनुसार माता लक्ष्मी समुद्रराज की पुत्री हैं तथा शंख उनका सहोदर भाई है। अत यह भी मान्यता है कि जहाँ शंख है, वहीं लक्ष्मी का वास होता है। स्वर्गलोक में अष्टसिद्धियों एवं नवनिधियों में शंख का महत्वपूर्ण स्थान है। भगवान विष्णु इसे अपने हाथों में धारण करते हैं।
धार्मिक कृत्यों में शंख का उपयोग किया जाता है। पूजा-आराधना, अनुष्ठान-साधना, आरती, महायज्ञ एवं तांत्रिक क्रियाओं के साथ शंख का वैज्ञानिक एवं आयुर्वेदिक महत्व भी है। प्राचीन काल से ही प्रत्येक घर में शंख की स्थापना की जाती है। शंख को देवता का प्रतीक मानकर पूजा जाता है एवं इसके माध्यम से अभीष्ट की प्राप्ति की जाती है। शंख की विशिष्ट पूजन पद्धति एवं साधना का विधान भी है। कुछ गुह्य साधनाओं में इसकी अनिवार्यता होती है। शंख कई प्रकार के होते हैं और सभी प्रकारों की विशेषता एवं पूजन-पद्धति भिन्न-भिन्न है। शंख साधक को उसकी इच्छित मनोकामना पूर्ण करने में सहायक होते हैं तथा जीवन को सुखमय बनाते हैं। उच्च श्रेणी के श्रेष्ठ शंख कैलाश मानसरोवर, मालद्वीप, लक्षद्वीप, कोरामंडल द्वीप समूह, श्रीलंका एवं भारत में पाये जाते हैं।
शंख की आकृति के आधार पर इसके प्रकार माने जाते हैं। ये तीन प्रकार के होते हैं - दक्षिणावृत्ति शंख, मध्यावृत्ति शंख तथा वामावृत्ति शंख। जो शंख दाहिने हाथ से पकड़ा जाता है, वह दक्षिणावृत्ति शंख कहलाता है। जिस शंख का मुँह बीच में खुलता है, वह मध्यावृत्ति शंख होता है तथा जो शंख बायें हाथ से पकड़ा जाता है, वह वामावृत्ति शंख कहलाता है। मध्यावृत्ति एवं दक्षिणावृति शंख सहज रूप से उपलब्ध नहीं होते हैं। इनकी दुर्लभता एवं चमत्कारिक गुणों के कारण ये अधिक मूल्यवान होते हैं। इनके अलावा लक्ष्मी शंख, गोमुखी शंख, कामधेनु शंख, विष्णु शंख, देव शंख, चक्र शंख, पौंड्र शंख, सुघोष शंख, गरुड़ शंख, मणिपुष्पक शंख, राक्षस शंख, शनि शंख, राहु शंख, केतु शंख, शेषनाग शंख, कच्छप शंख आदि प्रकार के होते हैं।
Conch miraculous properties.
== == == == == == == Conch victory, prosperity, happiness, kudos, Kirti and symbolizes Lakshmi. Vedic rituals and Tantric actions also used different types of duty on conch shells. Aarti, religious celebration, Coronation, havan-, home-entry on the auspicious peace etc shankhadhvani, architectural benefits. an important role of Patriarch-who is the conch shell funds. it is believed that this mangalchihn keep a place of worship in the House arishton and anishton would destroy And good luck in Indian Epics is incremented shell specific and important place. temples & Manglik works conch-sound that its circulation to have originated from sea-churning. Mar-brainstorm from 14 gems according to Vishnu purana also shellfish is one mother and daughter of Laxmi samudraraj conch his fraternal brother. it is also recognized that where shellfish, Lakshmi's Habitat is critical in ashtasiddhiyon and navnidhiyon in shellfish heaven. Lord Vishnu holds it in his hands. is used in religious acts shellfish. worship – worship, ritual – silence, Aarti, event & Tantric Ayurvedic shellfish with actions of scientific and importance. Since ancient times as each home is founded in shellfish. conch worshipped as a symbol of the God and its intended through the Realization. Concha alacrity method and typical of some of the legislative silence is imperative in the guhya sadhnaon. There are many types of shellfish and featuring all types and different-worshipping system. to complete his desired shell seeker wishes are helpful and life in togetherness. graded the best conch Kailash mansarovar, Maladvip, Lakshadweep Islands, Sri Lanka and India, have in the coromandel. based on its type of shape of the conch. These are of three types-dakshinavritti conch, conch shellfish shellfish madhyavritti and vamavritti, which are caught by the right hand, he dakshinavritti the mouth of the conch shell. opens in the Middle, the madhyavritti conch shell which is left hand gets caughtThe vamavritti conch shell madhyavritti and dakshinavriti. effortlessly are not available due to their rarity and wondrous qualities. these more valuable. other than Lakshmi conch, conch, conch shellfish, gomukhi kamdhenu, Vishnu Deo conch, conch, conch, conch, Chakra sughosh ponder a Garuda conch, conch, conch shellfish, Monster manipushpak, Saturn Rahu Ketu conch, conch, conch shellfish, kachhap etc types beyond sheshnag had exacted. (Translated by Bing)
For Free Download (PDF file) Click below.