ഋഗ്വേദീയമായ ഒരു യോഗ ഉനിഷത്താണ് ഇത്, 'ഓം'കാര വിവരണം, നാദബ്രഹ്മം മുതലായവയാണ് പ്രദിപാദ്യ വിഷയങ്ങള്‍.
നാദബിന്ദൂപനിഷത്ത്
(മലയാള പരിഭാഷ സഹിതം)
പരിഭാഷകന്: ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .
മനോ മേ വാചി പ്രതിഷ്ടിതം .
ആവിരാവീർമ ഏധി .
വേദസ്യ മാ ആണീസ്ഥഃ .
ശ്രുതം മേ മാ പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി .
ഋതം വദിഷ്യാമി . സത്യം വദിഷ്യാമി .
തന്മാമവതു . തദ്വക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഓം അകാരോ ദക്ഷിണഃ പക്ഷ ഉകാരസ്തൂത്തരഃ സ്മൃതഃ
മകാരം പുച്ഛമിത്യാഹുരർധമാത്രാ തു മസ്തകം .. 1..
പാദാദികം ഗുണാസ്തസ്യ ശരീരം തത്ത്വമുച്യതേ .
ധർമോഽസ്യ ദക്ഷിണശ്ചക്ഷുരധർമോ യോഽപരഃ സ്മൃതഃ .. 2..
ഭൂർലോകഃ പാദയോസ്തസ്യ ഭുവർലോകസ്തു ജാനുനി .
സുവർലോകഃ കടീദേശേ നാഭിദേശേ മഹർജഗത് .. 3..
ജനോലോകസ്തു ഹൃദ്ദേശേ കണ്ഠേ ലോകസ്തപസ്തതഃ
ഭ്രുവോർലലാടമധ്യേ തു സത്യലോകോ വ്യവസ്ഥിതഃ .. 4..
സഹസ്രാർണമതീവാത്ര മന്ത്ര ഏഷ പ്രദർശിതഃ .
ഏവമേതാം സമാരൂഢോ ഹംസയോഗവിചക്ഷണഃ .. 5..
പ്രണവമന്ത്രത്തെയീ ഹംസമായ് കാണ്കി-
ലകാരമായീടും വലത്തു പക്ഷം.
ഇടതുപക്ഷം തന്നുകാരം, മകാരമോ-
വാലായിടും, ശിരസ്സര്ദ്ധമാത്ര.
ദേഹമാകും ഗുണം സത്വവും, കാലുകള്‍-
രണ്ടുമേ രാജസം, താമസവും.
നാഭിദേശം മഹര്‍ലോകവും, സര്‍വ്വലോ-
കം തന്നെയാകും കടിപ്രദേശം.
ഭുവര്ലോകമായിടും മുട്ടുകാല് രണ്ടതും,
പാദങ്ങളാകുന്നു ഭൂലോകവും.
ജനലോകമാകുന്നു ഹൃദയവും പിന്നെയീ-
കണ്ഠമായീടും തപോലോകവും.
പുരികങ്ങള്‍ രണ്ടതിന്നിടയിലായുള്ളതാം
'ഭ്രൂമദ്ധ്യ'മാകുന്നു സത്യലോകം.
'ഓം'കാരമാകുമീ ഹംസത്തിലേറിയാല്
പാപമറ്റെത്തുന്നു 'മോക്ഷപദം'. (1-5)
ന ഭിദ്യതേ കർമചാരൈഃ പാപകോടിശതൈരപി .
ആഗ്നേയീ പ്രഥമാ മാത്രാ വായവ്യേഷാ തഥാപരാ .. 6..
ഭാനുമണ്ഡലസങ്കാശാ ഭവേന്മാത്രാ തഥോത്തരാ .
പരമാ ചാർധമാത്രാ യാ വാരുണീം താം വിദുർബുധാഃ .. 7..
പ്രണവമന്ത്രത്തിന്റെകാരത്തിന് മാത്രയാ-
യീടുന്നതാഗ്നേയി-യഗ്നിനിതാന് ദേവത;
ആയതിന് രൂപമോ തുല്യമായീടുന്നി-
തഗ്നിതന് ജ്വാലക്കതൊതപോലെ.
‘ഉ’കാരത്തിന് മാത്ര ‘വായവ്യ’മായീടുന്നു:
ദേവത വായു, രൂപം വായുമണ്ഡലം.
‘ഉത്തര’മാത്രയാകും ‘മ’കാരത്തിന്റെ ദേവത-
ഭാനു, രൂപം ഭാനുമണ്ഡലം.
നാലതാമര്ദ്ധമാം മാത്രതാന് ‘വാരുണി’,
വരുണനായീടുന്നതിന് ദേവത. 6,7
കാലത്രയേഽപി യത്രേമാ മാത്രാ നൂനം പ്രതിഷ്ഠിതാഃ .
ഏഷ ഓങ്കാര ആഖ്യാതോ ധാരണാഭിർനിബോധത .. 8..
മാത്രകള്‍ നാലിനും മുഖമുണ്ട് മുമ്മൂന്ന-
താകയാലോംകാര ‘കല’ പന്ത്രണ്ട്.
ആയതിന്നെ ധരിച്ചീടുവാന്‍ വേണ്ടതാം-
സാധന; ‘ധാരണം, ധ്യാനം, സമാധിയും’. 8
ഘോഷിണീ പ്രഥമാ മാത്രാ വിദ്യുന്മാത്രാ തഥാഽപരാ .
പതംഗിനീ തൃതീയാ സ്യാച്ചതുർഥീ വായുവേഗിനീ .. 9..
പഞ്ചമീ നാമധേയാ തു ഷഷ്ഠീ ചൈന്ദ്ര്യഭിധീയതേ .
സപ്തമീ വൈഷ്ണവീ നാമ അഷ്ടമീ ശാങ്കരീതി ച .. 10..
നവമീ മഹതീ നാമ ധൃതിസ്തു ദശമീ മതാ .
ഏകാദശീ ഭവേന്നാരീ ബ്രാഹ്മീ തു ദ്വാദശീ പരാ .. 11..
കലയൊന്നു ‘ഘോഷിണി’ രണ്ടു’വിദ്യുന്മാല’
മൂന്നു’പതംഗിനി’; ‘വായുവേഗിനി’ നാല്:
അഞ്ചതോ’നാമധേയ’; ‘ഐന്ദ്ര’യാറതും:
ഏഴാണ് ‘വൈഷ്ണവി’; എട്ടതും ‘ശംകരി’:
ഒന്‍പതോ ‘മഹതിയും’; ‘ധൃതി’തന്നെ പത്തതും;
പതിനൊന്നു ‘മൗനി’താന്‍, ‘ബ്രാഹ്മി’ പന്ത്രണ്ടതും. 9-11
പ്രഥമായാം തു മാത്രായാം യദി പ്രാണൈർവിയുജ്യതേ .
ഭരതേ വർഷരാജാസൗ സാർവഭൗമഃ പ്രജായതേ .. 12..
ദ്വിതീയായാം സമുത്ക്രാന്തോ ഭവേദ്യക്ഷോ മഹാത്മവാൻ .
വിദ്യാധരസ്തൃതീയായാം ഗാന്ധർവസ്തു ചതുർഥികാ .. 13..
പഞ്ചമ്യാമഥ മാത്രായാം യദി പ്രാണൈർവിയുജ്യതേ .
ഉഷിതഃ സഹ ദേവത്വം സോമലോകേ മഹീയതേ .. 14..
ഷഷ്ഠ്യാമിന്ദ്രസ്യ സായുജ്യം സപ്തമ്യാം വൈഷ്ണവം പദം .
അഷ്ടമ്യാം വ്രജതേ രുദ്രം പശൂനാം ച പതിം തഥാ .. 15..
നവമ്യാം തു മഹർലോകം ദശമ്യാം തു ജനം വ്രജേത് .
ഏകാദശ്യാം തപോലോകം ദ്വാദശ്യാം ബ്രഹ്മ ശാശ്വതം .. 16..
മാത്രയാദ്യത്തതില് ദേഹം ത്യജിക്കുകില്‍
രൂപം ധരിച്ചിടും ‘ഭരത’രാജന്റെയും.
മാത്രരണ്ടായതിലായാലെശസ്വിയാ-
യീടുന്നൊ’രെക്ഷ’നും, മൂന്നില്‍ ‘വിദ്യാധരന്’.
നാലതില് ‘ഗന്ധര്‍വ’നഞ്ചിലോ ‘ഊഷിത’-
രോടൊത്തു സോമലോകത്തിലെ വാസവും.
മാത്രയാറില് പ്രാണനറ്റീടുകില് ലഭി-
ച്ചീടുന്നു സായൂജ്യമിന്ദ്രദേവന്റെയും.
ഏഴതില് വിഷ്ണുദേവന് പദം പ്രാപിക്കു-
മെട്ടിലോ ശങ്കരന്തന്റെ സാമീപ്യവും.
‘മഹര്‍’ലോകമൊന്പതില്, പത്തിലാകും ‘ധൃവം’ ,
പതിനൊന്നതാകില് തപോലോകവും.
മാത്രപന്ത്രണ്ടതില് പ്രാണനറ്റീടുന്ന
സാധകനെത്തുന്നു ബ്രഹ്മലോകം. 12-16
തതഃ പരതരം ശുദ്ധം വ്യാപകം നിർമലം ശിവം .
സദോദിതം പരം ബ്രഹ്മ ജ്യോതിഷാമുദയോ യതഃ .. 17..
പരമമാം ബ്രഹ്മതത്വത്തെയുള്ക്കൊള്വതി-
ന്നായിട്ടുയര്ന്നതും, നിര്‍മ്മലം, വ്യാപകം,
ശുദ്ധം, ശിവം, ശുഭം, മംഗളദായകം,
തത്വമുണ്ടുജ്വലിക്കുന്നു ജ്യോതിസ്സുപോല്. 17
അതീന്ദ്രിയം ഗുണാതീതം മനോ ലീനം യദാ ഭവേത് .
അനൂപമം ശിവം ശാന്തം യോഗയുക്തം സദാ വിശേത് .. 18..
അഞ്ചിന്ദ്രിയത്തിനേം മൂന്നു ഗുണത്തിനേം-
വെന്നിട്ടു തത്വത്തിലാമഗ്നനായ് ഭവി-
ച്ചീടുന്ന സാധകന്, ഉപമയില്ലാത്തവാന്,
ശാന്തന്, ശിവന്തന്നെ യോഗയുക്തന്നവന്. 18
തദ്യുക്തസ്തന്മയോ ജന്തുഃ ശനൈർമുഞ്ചേത്കലേവരം .
സംസ്ഥിതോ യോഗചാരേണ സർവസംഗവിവർജിതഃ .. 19..
ആയവനെത്രയും ശ്രദ്ധയാല്‍ ഭക്തിയാല്‍
യോഗമാര്ഗ്ഗത്തില് ചരിച്ചു തന് സര്‍വ്വസം-
ഗങ്ങളും വര്ജ്ജിക്കവേണ്ടതുണ്ടുണ്ടുഞാ-
നെന്നുള്ളതാ’മഹംബുദ്ധി’യെത്തന്നെയും. 19
തതോ വിലീനപാശോഽസൗ വിമലഃ കമലാപ്രഭുഃ .
തേനൈവ ബ്രഹ്മഭാവേന പരമാനന്ദമശ്നുതേ .. 20..
ഇപ്രകാരം ഭവിച്ചീടുകില് ബന്ധമു-
ക്തന്നവനെത്തിടും കൈവല്യമാം പദം.
ആയ്ഭവിക്കുന്നതോ ബ്രഹ്മഭാവത്തിലും,
അനുഭവിക്കുന്നവന് പരമമാനന്ദവും. 20
ആത്മാനം സതതം ജ്ഞാത്വാ കാലം നയ മഹാമതേ
പ്രാരബ്ധമഖിലം ഭുഞ്ജന്നോദ്വേഗം കർതുമർഹസി .. 21..
ആത്മസ്വരൂപത്തെയറിയുവാനായിട്ടി-
തെഗ്നിക്കണം കാലമേറെയും മന്നവര്‍.
പ്രാരാബ്ധകര്മ്മാനുസാരിയായ് ഭോഗരൂ-
പത്തിലെത്തീടുന്നു ബുദ്ധിമുട്ടൊക്കവേ. 21
ഉത്പന്നേ തത്ത്വവിജ്ഞാനേ പ്രാരബ്ധം നൈവ മുഞ്ചതി .
തത്ത്വജ്ഞാനോദയാദൂർധ്വം പ്രാരബ്ധം നൈവ വിദ്യതേ .. 22..
ഖിന്നനാകേണ്ട പ്രാബ്ധമറ്റീടുമീ –
ജ്ഞാനവിജ്ഞാനോദയം ഭവിച്ചീടുകില്. 22
ദേഹാദീനാമസത്ത്വാത്തു യഥാ സ്വപ്നോ വിബോധതഃ .
കർമ ജന്മാന്തരീയം യത്പ്രാരബ്ധമിതി കീർതിതം .. 23..
സ്വപ്നേന സത്യമായ് തോന്നുന്നതൊക്കെയും
സത്യമല്ലാതെയായ് തോന്നുന്നുണര്വ്വിലും.
ആയപോല് പ്രാരാബ്ധകര്മ്മക്ഷയം ഭവി-
ക്കുമ്പോളുദിക്കുന്നു ജ്ഞാനവിജ്ഞാനവും. 23
തത്തു ജന്മാന്തരാഭാവാത്പുംസോ നൈവാസ്തി കർഹിചിത് .
സ്വപ്നദേഹോ യഥാധ്യസ്തസ്തഥൈവായം ഹി ദേഹകഃ .. 24..
ഇല്ലജന്മാന്തര ചിന്തകള്‍ ജ്ഞാനിക്ക-
താകയാലില്ല പ്രാരാബ്ധകര്മ്മങ്ങളും.
സ്വപ്നത്തില്‍ കണ്ടതായ് തോന്നുന്ന ദേഹങ്ങ
ങ്ങളില്ലില്ലതൊക്കെയും മിധ്യയാകുന്നതും. 24
അധ്യസ്തസ്യ കുതോ ജന്മ ജന്മാഭാവേ കുതഃ സ്ഥിതിഃ .
ഉപാദാനം പ്രപഞ്ചസ്യ മൃദ്ഭാണ്ഡസ്യേവ പശ്യതി .. 25..
ജാഗ്രത്തിലുള്ളതായ് തോന്നുന്നതും വെറും-
തോന്നലുല്പത്തിയും, നിലനില്പ്പതെന്നതും.
ഉള്ളതില്നിന്നതുണ്ടാകുന്നു വസ്തുക്ക-
ളാത്മാവിനാലതുണ്ടാകുന്നു സര്‍വ്വവും. 25
അജ്ഞാനം ചേതി വേദാന്തൈസ്തസ്മിന്നഷ്ടേ ക്വ വിശ്വതാ .
യഥാ രജ്ജുഅം പരിത്യജ്യ സർപം ഗൃഹ്ണാതി വൈ ഭ്രമാത് .. 26..
ചൊല്ലുന്നു വേദാന്ത-‘മാഭാസഹേതുവജ്ഞാ-
നമതില്ലെങ്കിലില്ല സംസാരവും’.
എപ്രകാരം കയര്‍ സര്പ്പമായ്തോന്നുന്നി-
തപ്രകാരത്തില് സംസാരഭ്രമങ്ങളും. 26
തദ്വത്സത്യമവിജ്ഞായ ജഗത്പശ്യതി മൂഢധീഃ .
രജ്ജുഖണ്ഡേ പരിജ്ഞാതേ സർപരൂപം ന തിഷ്ഠതി .. 27..
സര്പ്പമല്ലായതോ വള്ളിയെന്നുള്ളതാം
തോന്നലുണ്ടായിടും ജ്ഞാനമുണ്ടാവുകില്.
അപ്രകാരം ബ്രഹ്മജ്ഞാനമുണ്ടാവുകില്
മിധ്യയായ്തീരും ജഗത്തെന്ന തോന്നലും. 27
അധിഷ്ഠാനേ തഥാ ജ്ഞാതേ പ്രപഞ്ചേ ശൂന്യതാം ഗതേ .
ദേഹസ്യാപി പ്രപഞ്ചത്വാത്പ്രാരബ്ധാവസ്ഥിതിഃ കൃതഃ .. 28..
ആകുമീ ദേഹം പ്രപഞ്ചത്തിനൊത്തപോ-
ലാകയാല് മിദ്ധ്യയായീടുന്നു ദേഹവും.
ഇപ്രകാരത്തിലീ സാധന്തന്റെ പ്രാ-
രാബ്ധങ്ങളറ്റു ശൂന്യത്തിലേക്കെത്തിടും. 28
അജ്ഞാനജനബോധാർഥം പ്രാരബ്ധമിതി ചോച്യതേ .
തതഃ കാലവശാദേവ പ്രാരബ്ധേ തു ക്ഷയം ഗതേ .. 29..
ബ്രഹ്മപ്രണവസന്ധാനം നാദോ ജ്യോതിർമയഃ ശിവഃ
സ്വയമാവിർഭവേദാത്മാ മേഘാപായേംഽശുമാനിവ .. 30..
അജ്ഞാനികള്‍ക്കു ബോധിപ്പതിന്നായിട്ടു-
ചൊല്ലുന്നു പ്രാരാബ്ധകാര്യം സവിസ്തരം.
മേഘത്തിന് പാളി നീങ്ങുമ്പൊഴാദിത്യന്റെ
ശോഭ വര്ദ്ധിച്ചുജ്ജ്വലിക്കുന്നപോലെ
പ്രാരാബ്ധക്ഷയം ഭവിക്കുമ്പൊഴോംകാര-
ബ്രഹ്മങ്ങളൊന്നായ് ലയിച്ചിട്ടങ്ങു ജ്യോതി-
സ്വരൂപമായുള്ള പരമാത്മാവതിന്റെ നാ-
ദത്തെയും സാക്ഷാത്ക്കരിക്കുന്നു സാധകന്. 29,30
സിദ്ധാസനേ സ്ഥിതോ യോഗീ മുദ്രാം സന്ധായ വൈഷ്ണവീം .
ശൃണുയാദ്ദക്ഷിണേ കർണേ നാദമന്തർഗതം സദാ .. 31..
സിദ്ധാസനതിലങ്ങേറണം യോഗി കൈ-
ക്കൊള്ളണം വൈഷ്ണവം മുദ്രയെത്തന്നെയും.
കേള്‍ക്കണം നാദമനാഹതം ദക്ഷിണ-
കര്ണ്ണത്തിനാലനസ്യൂതമീ യോഗിയും. 31
അഭ്യസ്യമാനോ നാദോഽയം ബാഹ്യമാവൃണുതേ ധ്വനിം .
പക്ഷാദ്വിപക്ഷമഖിലം ജിത്വാ തുര്യപദം വ്രജേത് .. 32..
ഇപ്രകാരം രണ്ടുപക്ഷം ജയിച്ചതിന്-
ശേഷം ജയിക്കേണമോംകാരമാകയും.
പിന്നെ തുരീയത്തെയും വെന്നു സാധകന്
എത്തിടുന്നാത്മസാക്ഷാത്കാരമായതില്. 32
ശ്രൂയതേ പ്രഥമാഭ്യാസേ നാദോ നാനാവിധോ മഹാൻ .
വർധമാനസ്തഥാഭ്യാസേ ശ്രൂയതേ സൂക്ഷ്മസൂക്ഷ്മതഃ .. 33..
അഭ്യാസമാരംഭവേളയില് നാനാ-
വിധത്തിലീ നാദം ശ്രവിക്കുന്നതുണ്ടതും.
ആദ്യമുച്ചത്തിലായ് കേള്‍ക്കുന്നു പിന്നെയ-
ഭ്യാസത്തിനാലെയോ സൂക്ഷ്മമാകുന്നതും. 33
ആദൗ ജലധിമൂതഭേരീനിർഝരസംഭവഃ .
മധ്യേ മർദലശബ്ദാഭോ ഘണ്ടാകാഹലജസ്തഥാ .. 34..
അന്തേ തു കിങ്കിണീവംശവീണാഭ്രമരനിഃസ്വനഃ .
ഇതി നാനാവിധാ നാദാഃ ശ്രൂയന്തേ സൂക്ഷ്മസൂക്ഷ്മതഃ .. 35..
ആദ്യം പെരുമ്പറ, കടലിന്റെ തിരയടി,
മേഘത്തിന് ഗര്‍ജ്ജനം, ജലധാര ശബ്ദവും:
പിന്നെ മധ്യത്തിലായ് മദ്ദളം കൊട്ടലും,
ഘണ്ടകാഹളമൊത്ത ശബ്ദം ശ്രവിക്കലും. 34
അന്ത്യത്തിലോ മധുരവേണുനാദം, വീണ,
വണ്ടിന്റെ മൂളലും, കിങ്ങിണി നാദവും.
ഇപ്രകാരത്തിലീ നാനാവിധത്തിലാ-
യുള്ള നാദങ്ങളെ സൂക്ഷ്മമായ് കേട്ടിടാം. 35
മഹതി ശ്രൂയമാണേ തു മഹാഭേര്യാദികധ്വനൗ .
തത്ര സൂക്ഷ്മം സൂക്ഷ്മതരം നാദമേവ പരാമൃശേത് .. 36..
ഘനമുത്സൃജ്യ വാ സൂക്ഷ്മേ സൂക്ഷ്മമുത്സൃജ്യ വാ ഘനേ .
രമമാണമപി ക്ഷിപ്തം മനോ നാന്യത്ര ചാലയേത് .. 37..
ഭേരിനാദത്തെയും കേള്ക്കുന്നതാകിലോ
മൃദുമധുരമാകേണമെന്നു ചിന്തിക്കണം. 36
ഘനമുള്ളതിന്നെയും സൂക്ഷ്മമായ് കാണണം:
സൂക്ഷ്മത്തിലും ഘനമുള്ളതായ് കാണണം. 37
യത്ര കുത്രാപി വാ നാദേ ലഗതി പ്രഥമം മനഃ .
തത്ര തത്ര സ്ഥിരീഭൂത്വാ തേന സാർധം വിലീയതേ .. 38..
വിസ്മൃത്യ സകലം ബാഹ്യം നാദേ ദുഗ്ധാംബുവന്മനഃ .
ഏകീഭൂയാഥ സഹസാ ചിദാകാശേ വിലീയതേ .. 39..
കേട്ടുശീലിച്ച നാദംതന്നെ കേള്‍പ്പതി-
ന്നിച്ഛയുണ്ടായിടും ചിത്തത്തിനെപ്പൊഴും.38
ബാഹ്യത്തെ വിസ്മരിച്ചീടുകില് ചിത്തം-
ലയിച്ചുല്ലസിക്കും ചിദാകാശമായതില്. 39
ഉദാസീനസ്തതോ ഭൂത്വാ സദാഭ്യാസേന സംയമീ .
ഉന്മനീകാരകം സദ്യോ നാദമേവാവധാരയേത് .. 40..
സർവചിന്താം സമുത്സൃജ്യ സർവചേഷ്ടാവിവർജിതഃ .
നാദമേവാനുസന്ദധ്യാന്നാദേ ചിത്തം വിലീയതേ .. 41..
സംയമചിത്തനോ താന്‍ കേട്ടിടുന്നതാം
നാദത്തെയുള്ക്കൊണ്ടു ധ്യാനിച്ചിടുന്നതും. 40
ചിന്തകൈവിട്ടു കര്‍മ്മങ്ങളും വര്‍ജ്ജിച്ചു-
നാദവും ധ്യാനിച്ചു ചിത്തം നിറയ്ക്കണം. 41
മകരന്ദം പിബൻഭൃംഗോ ഗന്ധാന്നാപേക്ഷതേ തഥാ .
നാദാസക്തം സദാ ചിത്തം വിഷയം ന ഹി കാങ്ക്ഷതി .. 42..
പൂവിന്റെ ഗന്ധത്തെ വിസ്മരിച്ചീഭൃഗം
ആയതിന് തേന്‍ നുകര്ന്നീടുന്നപോലെയീ-
നാദത്തിലാസക്തമാക്കണം ചിത്തവും:
വിഷയത്തിന് വാസന വിട്ടകന്നീടണം. 42
ബദ്ധഃ സുനാദഗന്ധേന സദ്യഃ സന്ത്യക്തചാപലഃ .
നാദഗ്രഹണതശ്ചിത്തമന്തരംഗഭുജംഗമഃ .. 43..
നാദം ശ്രവിച്ചു നാഗം മത്തനായിടും:
നാദം ശ്രവിച്ചു ചിത്തം മത്തടിക്കണം. 43
വിസ്മൃത്യ വിശ്വമേകാഗ്രഃ കുത്രചിന്ന ഹി ധാവതി .
മനോമത്തഗജേന്ദ്രസ്യ വിഷയോദ്യാനചാരിണഃ .. 44..
വിഷയമാകും വനംതന്നില് വിലസ്സുന്ന
ചിത്തമാകുന്നതാം മത്തഗജങ്ങളെ
നാദത്തിനൊത്തു കൂര്ത്തുള്ളതാം തോട്ടിയാല്‍
കുത്തിവലിച്ചങ്ങു പാട്ടിലാക്കീടണം. 44
നിയാമനസമർഥോഽയം നിനാദോ നിശിതാങ്കുശഃ .
നാദോഽന്തരംഗസാരംഗബന്ധനേ വാഗുരായതേ .. 45..
മനമെന്ന മാനിനെ കെട്ടുവാനുള്ളതാം
കയറായിടുന്നതീ നാദമാകുന്നതും.
മനമെന്ന തിരയടക്കീടുവാനുള്ളതാം
തീരമാകുന്നതും നാദമെന്നുള്ളതും. 45
അന്തരംഗസമുദ്രസ്യ രോധേ വേലായതേഽപി ച .
ബ്രഹ്മപ്രണവസംലഗ്നനാദോ ജ്യോതിർമയാത്മകഃ .. 46..
മനസ്തത്ര ലയം യാതി തദ്വിഷ്ണോഃ പരമം പദം .
താവദാകാശസങ്കൽപോ യാവച്ഛബ്ദഃ പ്രവതതേ .. 47..
പ്രണവമന്ത്രത്തിലീ നാദം ലയിക്കുമ്പൊ-
ഴായ് ഭവിച്ചീടുന്നു ജ്യോതിയായ് നാദവും. 46
അപ്പോള്‍ ലയം ഭവിക്കുന്നു ചിത്തത്തിനും
ആയതോ വിഷ്ണുതന്‍ പരമമാകും പദം.
ഇപ്രകാരം ശബ്ദഭാഷണം കേള്‍ക്കുമ്പൊ-
ഴെത്തുന്നു ചിത്തമാകാശത്തിനൊപ്പവും. 47
നിഃശബ്ദം തത്പരം ബ്രഹ്മ പരമാത്മാ സമീര്യതേ .
നാദോ യാവന്മനസ്താവന്നാദാന്തേഽപി മനോന്മനീ .. 48..
നാദം നിലക്കുവോളംതന്നെ ചിത്തവും;
ചിത്തമില്ലെങ്കിലും ചൈതന്യമുണ്ടതും. 48
സശബ്ദശ്ചാക്ഷരേ ക്ഷീണേ നിഃശബ്ദം പരമം പദം .
സദാ നാദാനുസന്ധാനാത്സങ്ക്ഷീണാ വാസനാ ഭവേത് .. 49..
നാദങ്ങള്‍ ശാന്തമായീടുന്നതിന്നൊത്ത-
തില്ലാതെയാകുന്നതുണ്ടതും ചിത്തവും.
അക്ഷരബ്രഹ്മത്തിലായ് ലയിച്ചീടുന്നു,
ശബ്ദം സ്മരിക്കുന്നു നാദങ്ങളൊക്കെയും. 49
നിരഞ്ജനേ വിലീയേതേ മനോവായൂ ന സംശയഃ .
നാദകോടിസഹസ്രാണി ബിന്ദുകോടിശതാനി ച .. 50..
വാസനവറ്റീട്ടു നാദം ശ്രവിക്കുമ്പൊ-
ളാകും മനഃപ്രാണസായൂജ്യമെന്നതും.
കോടിക്കണക്കിന്നു നാദങ്ങള്‍, ബിന്ദുക്ക-
ളാകെയുള്ക്കള്ളുമാ പ്രണവനാദത്തിലും. 50
സർവേ തത്ര ലയം യാന്തി ബ്രഹ്മപ്രണവനാദകേ .
സർവാവസ്ഥാവിനിർമുക്തഃ സർവചിന്താവിവർജിതഃ .. 51..
മൃതവത്തിഷ്ഠതേ യോഗീ സ മുക്തോ നാത്ര സംശയഃ .
ശംഖദുന്ദുഭിനാദം ച ന ശ്രുണോതി കദാചന .. 52..
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തിയെന്നീമൂ-
ന്നവസ്ഥകള്ക്കപ്പുറത്തെത്തീട്ടു ചിന്തകള്‍-
കൈവിട്ടു പിന്നെ ശവത്തിനൊത്തുള്ളവസ്ഥാ-
ന്തരം പ്രാപിപ്പതാണുതാന് മുക്തിയും.
ഇല്ലകേള്ക്കില്ല പെരുമ്പറ, ശംഖിന്റെ-
നാദങ്ങളൊന്നുമേ കേള്ക്കുന്നതില്ലതും. 51,52
കാഷ്ഠവജ്ജ്ഞായതേ ദേഹ ഉന്മന്യാവസ്ഥയാ ധ്രുവം
ന ജാനാതി സ ശീതോഷ്ണം ന ദുഃഖം ന സുഖം തഥാ .. 53..
ചിത്തത്തിനെ കെട്ടിയിട്ടുള്ളവസ്ഥകൊ-
ണ്ടാകുന്നു ദേഹം ജഡത്തിന്റവസ്ഥയില്.
ഇല്ലവന്നുണ്ടാകയില്ല ദുഃഖം, സുഖം,
ശീതോഷ്ണഭേദങ്ങളില്ലവന്നൊന്നുമേ. 53
ന മാനം നാവമാനം ച സന്ത്യക്ത്വാ തു സമാധിനാ .
അവസ്ഥാത്രയമന്വേതി ന ചിത്തം യോഗിനഃ സദാ .. 54..
ജാഗ്രന്നിദ്രാവിനിർമുക്തഃ സ്വരൂപാവസ്ഥതാമിയാത് .. 55..
സമാധിയായീടുന്നവസ്ഥയില് ചെന്നിട്ടു-
ദാസീനനായ് കൈവിടുന്നു സര്വ്വത്തിനേം.
ഇല്ല ചിത്തത്തിന്നിളക്കമൊട്ടാകയാല്
മുക്തി നേടുന്നു ജാഗ്രത്തിലും, സ്വപ്നം-
സുഷുപ്തി യെന്നുള്ളതായീടുന്നവസ്ഥയില്;
എത്തിപ്പെടുന്നവന് തന്സ്വരൂപത്തിലും.54,55
ദൃഷ്ടിഃ സ്ഥിരാ യസ്യ വിനാ സദൃശ്യം
വായുഃ സ്ഥിരോ യസ്യ വിനാ പ്രയത്നം .
ചിത്തം സ്ഥിരം യസ്യ വിനാവലംബം
സ ബ്രഹ്മതാരാന്തരനാദരൂപഃ .. 56..
ഇത്യുപനിഷത് ..
കാണ്മാനതൊന്നുമില്ലായ്കയാല് ദൃഷ്ടിയും;
യത്നിക്കുവാനതില്ലായ്കയാല് വായുവും;
വേണ്ടയൊട്ടാശ്രയമാകയാല് ചിത്തവും;
ഇളകാതുറച്ചതൊന്നാകുന്നവസ്ഥയില്
എത്തുന്ന യോഗിയോ ബ്രഹ്മപ്രണവനാ-
ദത്തെ ശ്രവിച്ചെത്തിടും തുരീയത്തിലും. 56
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ . മനോ മേ വാചി പ്രതിഷ്ടിതം .
ആവിരാവീർമ ഏധി . വേദസ്യ മാ ആണീസ്ഥഃ .ശ്രുതം മേ മാ
പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി .
ഋതം വദിഷ്യാമി . സത്യം വദിഷ്യാമി .
തന്മാമവതു . തദ്വക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇതി നാദബിന്ദൂപനിഷത്സമാപ്താ ..
ഇപ്രകാരം നാദബിന്ദൂപനിഷത്ത് സമാപ്തം.
നാദബിന്ദൂപനിഷത്ത്
(മലയാള പരിഭാഷ )
പരിഭാഷകന്: ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
ശാന്തിപാഠം
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .
മനോ മേ വാചി പ്രതിഷ്ടിതം .
ആവിരാവീർമ ഏധി .
വേദസ്യ മാ ആണീസ്ഥഃ .
ശ്രുതം മേ മാ പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി .
ഋതം വദിഷ്യാമി . സത്യം വദിഷ്യാമി .
തന്മാമവതു . തദ്വക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
പ്രണവമന്ത്രത്തെയീ ഹംസമായ് കാണ്കി-
ലകാരമായീടും വലത്തു പക്ഷം.
ഇടതുപക്ഷം തന്നുകാരം, മകാരമോ-
വാലായിടും, ശിരസ്സര്ദ്ധമാത്ര.
ദേഹമാകും ഗുണം സത്വവും, കാലുകള്‍-
രണ്ടുമേ രാജസം, താമസവും.
നാഭിദേശം മഹര്‍ലോകവും, സര്‍വ്വലോ-
കം തന്നെയാകും കടിപ്രദേശം.
ഭുവര്ലോകമായിടും മുട്ടുകാല് രണ്ടതും,
പാദങ്ങളാകുന്നു ഭൂലോകവും.
ജനലോകമാകുന്നു ഹൃദയവും പിന്നെയീ-
കണ്ഠമായീടും തപോലോകവും.
പുരികങ്ങള്‍ രണ്ടതിന്നിടയിലായുള്ളതാം
'ഭ്രൂമദ്ധ്യ'മാകുന്നു സത്യലോകം.
'ഓം'കാരമാകുമീ ഹംസത്തിലേറിയാല്
പാപമറ്റെത്തുന്നു 'മോക്ഷപദം'. (1-5)
പ്രണവമന്ത്രത്തിന്റെകാരത്തിന് മാത്രയാ-
യീടുന്നതാഗ്നേയി-യഗ്നിനിതാന് ദേവത;
ആയതിന് രൂപമോ തുല്യമായീടുന്നി-
തഗ്നിതന് ജ്വാലക്കതൊതപോലെ.
‘ഉ’കാരത്തിന് മാത്ര ‘വായവ്യ’മായീടുന്നു:
ദേവത വായു, രൂപം വായുമണ്ഡലം.
‘ഉത്തര’മാത്രയാകും ‘മ’കാരത്തിന്റെ ദേവത-
ഭാനു, രൂപം ഭാനുമണ്ഡലം.
നാലതാമര്ദ്ധമാം മാത്രതാന് ‘വാരുണി’,
വരുണനായീടുന്നതിന് ദേവത. 6,7
മാത്രകള്‍ നാലിനും മുഖമുണ്ട് മുമ്മൂന്ന-
താകയാലോംകാര ‘കല’ പന്ത്രണ്ട്.
ആയതിന്നെ ധരിച്ചീടുവാന്‍ വേണ്ടതാം-
സാധന; ‘ധാരണം, ധ്യാനം, സമാധിയും’. 8
കലയൊന്നു ‘ഘോഷിണി’ രണ്ടു’വിദ്യുന്മാല’
മൂന്നു’പതംഗിനി’; ‘വായുവേഗിനി’ നാല്:
അഞ്ചതോ’നാമധേയ’; ‘ഐന്ദ്ര’യാറതും:
ഏഴാണ് ‘വൈഷ്ണവി’; എട്ടതും ‘ശംകരി’:
ഒന്‍പതോ ‘മഹതിയും’; ‘ധൃതി’തന്നെ പത്തതും;
പതിനൊന്നു ‘മൗനി’താന്‍, ‘ബ്രാഹ്മി’ പന്ത്രണ്ടതും. 9-11
മാത്രയാദ്യത്തതില് ദേഹം ത്യജിക്കുകില്‍
രൂപം ധരിച്ചിടും ‘ഭരത’രാജന്റെയും.
മാത്രരണ്ടായതിലായാലെശസ്വിയാ-
യീടുന്നൊ’രെക്ഷ’നും, മൂന്നില്‍ ‘വിദ്യാധരന്’.
നാലതില് ‘ഗന്ധര്‍വ’നഞ്ചിലോ ‘ഊഷിത’-
രോടൊത്തു സോമലോകത്തിലെ വാസവും.
മാത്രയാറില് പ്രാണനറ്റീടുകില് ലഭി-
ച്ചീടുന്നു സായൂജ്യമിന്ദ്രദേവന്റെയും.
ഏഴതില് വിഷ്ണുദേവന് പദം പ്രാപിക്കു-
മെട്ടിലോ ശങ്കരന്തന്റെ സാമീപ്യവും.
‘മഹര്‍’ലോകമൊന്പതില്, പത്തിലാകും ‘ധൃവം’ ,
പതിനൊന്നതാകില് തപോലോകവും.
മാത്രപന്ത്രണ്ടതില് പ്രാണനറ്റീടുന്ന
സാധകനെത്തുന്നു ബ്രഹ്മലോകം. 12-16
പരമമാം ബ്രഹ്മതത്വത്തെയുള്ക്കൊള്വതി-
ന്നായിട്ടുയര്ന്നതും, നിര്‍മ്മലം, വ്യാപകം,
ശുദ്ധം, ശിവം, ശുഭം, മംഗളദായകം,
തത്വമുണ്ടുജ്വലിക്കുന്നു ജ്യോതിസ്സുപോല്. 17
അഞ്ചിന്ദ്രിയത്തിനേം മൂന്നു ഗുണത്തിനേം-
വെന്നിട്ടു തത്വത്തിലാമഗ്നനായ് ഭവി-
ച്ചീടുന്ന സാധകന്, ഉപമയില്ലാത്തവാന്,
ശാന്തന്, ശിവന്തന്നെ യോഗയുക്തന്നവന്. 18
ആയവനെത്രയും ശ്രദ്ധയാല്‍ ഭക്തിയാല്‍
യോഗമാര്ഗ്ഗത്തില് ചരിച്ചു തന് സര്‍വ്വസം-
ഗങ്ങളും വര്ജ്ജിക്കവേണ്ടതുണ്ടുണ്ടുഞാ-
നെന്നുള്ളതാ’മഹംബുദ്ധി’യെത്തന്നെയും. 19
ഇപ്രകാരം ഭവിച്ചീടുകില് ബന്ധമു-
ക്തന്നവനെത്തിടും കൈവല്യമാം പദം.
ആയ്ഭവിക്കുന്നതോ ബ്രഹ്മഭാവത്തിലും,
അനുഭവിക്കുന്നവന് പരമമാനന്ദവും. 20
ആത്മസ്വരൂപത്തെയറിയുവാനായിട്ടി-
തെഗ്നിക്കണം കാലമേറെയും മന്നവര്‍.
പ്രാരാബ്ധകര്മ്മാനുസാരിയായ് ഭോഗരൂ-
പത്തിലെത്തീടുന്നു ബുദ്ധിമുട്ടൊക്കവേ. 21
ഖിന്നനാകേണ്ട പ്രാബ്ധമറ്റീടുമീ –
ജ്ഞാനവിജ്ഞാനോദയം ഭവിച്ചീടുകില്. 22
സ്വപ്നേന സത്യമായ് തോന്നുന്നതൊക്കെയും
സത്യമല്ലാതെയായ് തോന്നുന്നുണര്വ്വിലും.
ആയപോല് പ്രാരാബ്ധകര്മ്മക്ഷയം ഭവി-
ക്കുമ്പോളുദിക്കുന്നു ജ്ഞാനവിജ്ഞാനവും. 23
ഇല്ലജന്മാന്തര ചിന്തകള്‍ ജ്ഞാനിക്ക-
താകയാലില്ല പ്രാരാബ്ധകര്മ്മങ്ങളും.
സ്വപ്നത്തില്‍ കണ്ടതായ് തോന്നുന്ന ദേഹങ്ങ
ങ്ങളില്ലില്ലതൊക്കെയും മിധ്യയാകുന്നതും. 24
ജാഗ്രത്തിലുള്ളതായ് തോന്നുന്നതും വെറും-
തോന്നലുല്പത്തിയും, നിലനില്പ്പതെന്നതും.
ഉള്ളതില്നിന്നതുണ്ടാകുന്നു വസ്തുക്ക-
ളാത്മാവിനാലതുണ്ടാകുന്നു സര്‍വ്വവും. 25
ചൊല്ലുന്നു വേദാന്ത-‘മാഭാസഹേതുവജ്ഞാ-
നമതില്ലെങ്കിലില്ല സംസാരവും’.
എപ്രകാരം കയര്‍ സര്പ്പമായ്തോന്നുന്നി-
തപ്രകാരത്തില് സംസാരഭ്രമങ്ങളും. 26
സര്പ്പമല്ലായതോ വള്ളിയെന്നുള്ളതാം
തോന്നലുണ്ടായിടും ജ്ഞാനമുണ്ടാവുകില്.
അപ്രകാരം ബ്രഹ്മജ്ഞാനമുണ്ടാവുകില്
മിധ്യയായ്തീരും ജഗത്തെന്ന തോന്നലും. 27
ആകുമീ ദേഹം പ്രപഞ്ചത്തിനൊത്തപോ-
ലാകയാല് മിദ്ധ്യയായീടുന്നു ദേഹവും.
ഇപ്രകാരത്തിലീ സാധന്തന്റെ പ്രാ-
രാബ്ധങ്ങളറ്റു ശൂന്യത്തിലേക്കെത്തിടും. 28
അജ്ഞാനികള്‍ക്കു ബോധിപ്പതിന്നായിട്ടു-
ചൊല്ലുന്നു പ്രാരാബ്ധകാര്യം സവിസ്തരം.
മേഘത്തിന് പാളി നീങ്ങുമ്പൊഴാദിത്യന്റെ
ശോഭ വര്ദ്ധിച്ചുജ്ജ്വലിക്കുന്നപോലെ
പ്രാരാബ്ധക്ഷയം ഭവിക്കുമ്പൊഴോംകാര-
ബ്രഹ്മങ്ങളൊന്നായ് ലയിച്ചിട്ടങ്ങു ജ്യോതി-
സ്വരൂപമായുള്ള പരമാത്മാവതിന്റെ നാ-
ദത്തെയും സാക്ഷാത്ക്കരിക്കുന്നു സാധകന്. 29,30
സിദ്ധാസനതിലങ്ങേറണം യോഗി കൈ-
ക്കൊള്ളണം വൈഷ്ണവം മുദ്രയെത്തന്നെയും.
കേള്‍ക്കണം നാദമനാഹതം ദക്ഷിണ-
കര്ണ്ണത്തിനാലനസ്യൂതമീ യോഗിയും. 31
ഇപ്രകാരം രണ്ടുപക്ഷം ജയിച്ചതിന്-
ശേഷം ജയിക്കേണമോംകാരമാകയും.
പിന്നെ തുരീയത്തെയും വെന്നു സാധകന്
എത്തിടുന്നാത്മസാക്ഷാത്കാരമായതില്. 32
അഭ്യാസമാരംഭവേളയില് നാനാ-
വിധത്തിലീ നാദം ശ്രവിക്കുന്നതുണ്ടതും.
ആദ്യമുച്ചത്തിലായ് കേള്‍ക്കുന്നു പിന്നെയ-
ഭ്യാസത്തിനാലെയോ സൂക്ഷ്മമാകുന്നതും. 33
ആദ്യം പെരുമ്പറ, കടലിന്റെ തിരയടി,
മേഘത്തിന് ഗര്‍ജ്ജനം, ജലധാര ശബ്ദവും:
പിന്നെ മധ്യത്തിലായ് മദ്ദളം കൊട്ടലും,
ഘണ്ടകാഹളമൊത്ത ശബ്ദം ശ്രവിക്കലും. 34
അന്ത്യത്തിലോ മധുരവേണുനാദം, വീണ,
വണ്ടിന്റെ മൂളലും, കിങ്ങിണി നാദവും.
ഇപ്രകാരത്തിലീ നാനാവിധത്തിലാ-
യുള്ള നാദങ്ങളെ സൂക്ഷ്മമായ് കേട്ടിടാം. 35
ഭേരിനാദത്തെയും കേള്ക്കുന്നതാകിലോ
മൃദുമധുരമാകേണമെന്നു ചിന്തിക്കണം. 36
ഘനമുള്ളതിന്നെയും സൂക്ഷ്മമായ് കാണണം:
സൂക്ഷ്മത്തിലും ഘനമുള്ളതായ് കാണണം. 37
കേട്ടുശീലിച്ച നാദംതന്നെ കേള്‍പ്പതി-
ന്നിച്ഛയുണ്ടായിടും ചിത്തത്തിനെപ്പൊഴും.38
ബാഹ്യത്തെ വിസ്മരിച്ചീടുകില് ചിത്തം-
ലയിച്ചുല്ലസിക്കും ചിദാകാശമായതില്. 39
സംയമചിത്തനോ താന്‍ കേട്ടിടുന്നതാം
നാദത്തെയുള്ക്കൊണ്ടു ധ്യാനിച്ചിടുന്നതും. 40
ചിന്തകൈവിട്ടു കര്‍മ്മങ്ങളും വര്‍ജ്ജിച്ചു-
നാദവും ധ്യാനിച്ചു ചിത്തം നിറയ്ക്കണം. 41
പൂവിന്റെ ഗന്ധത്തെ വിസ്മരിച്ചീഭൃങ്ഗം
ആയതിന് തേന്‍ നുകര്ന്നീടുന്നപോലെയീ-
നാദത്തിലാസക്തമാക്കണം ചിത്തവും:
വിഷയത്തിന് വാസന വിട്ടകന്നീടണം. 42
നാദം ശ്രവിച്ചു നാഗം മത്തനായിടും:
നാദം ശ്രവിച്ചു ചിത്തം മത്തടിക്കണം. 43
വിഷയമാകും വനംതന്നില് വിലസ്സുന്ന
ചിത്തമാകുന്നതാം മത്തഗജങ്ങളെ
നാദത്തിനൊത്തു കൂര്ത്തുള്ളതാം തോട്ടിയാല്‍
കുത്തിവലിച്ചങ്ങു പാട്ടിലാക്കീടണം. 44
മനമെന്ന മാനിനെ കെട്ടുവാനുള്ളതാം
കയറായിടുന്നതീ നാദമാകുന്നതും.
മനമെന്ന തിരയടക്കീടുവാനുള്ളതാം
തീരമാകുന്നതും നാദമെന്നുള്ളതും. 45
പ്രണവമന്ത്രത്തിലീ നാദം ലയിക്കുമ്പൊ-
ഴായ് ഭവിച്ചീടുന്നു ജ്യോതിയായ് നാദവും. 46
അപ്പോള്‍ ലയം ഭവിക്കുന്നു ചിത്തത്തിനും
ആയതോ വിഷ്ണുതന്‍ പരമമാകും പദം.
ഇപ്രകാരം ശബ്ദഭാഷണം കേള്‍ക്കുമ്പൊ-
ഴെത്തുന്നു ചിത്തമാകാശത്തിനൊപ്പവും. 47
നാദങ്ങള്‍ ശാന്തമായീടുന്നതിന്നൊത്ത-
തില്ലാതെയാകുന്നതുണ്ടതും ചിത്തവും.
അക്ഷരബ്രഹ്മത്തിലായ് ലയിച്ചീടുന്നു,
ശബ്ദം സ്മരിക്കുന്നു നാദങ്ങളൊക്കെയും. 49
വാസനവറ്റീട്ടു നാദം ശ്രവിക്കുമ്പൊ-
ളാകും മനഃപ്രാണസായൂജ്യമെന്നതും.
കോടിക്കണക്കിന്നു നാദങ്ങള്‍, ബിന്ദുക്ക-
ളാകെയുള്ക്കള്ളുമാ പ്രണവനാദത്തിലും. 50
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തിയെന്നീമൂ-
ന്നവസ്ഥകള്ക്കപ്പുറത്തെത്തീട്ടു ചിന്തകള്‍-
കൈവിട്ടു പിന്നെ ശവത്തിനൊത്തുള്ളവസ്ഥാ-
ന്തരം പ്രാപിപ്പതാണുതാന് മുക്തിയും.
ഇല്ലകേള്ക്കില്ല പെരുമ്പറ, ശംഖിന്റെ-
നാദങ്ങളൊന്നുമേ കേള്ക്കുന്നതില്ലതും. 51,52
ചിത്തത്തിനെ കെട്ടിയിട്ടുള്ളവസ്ഥകൊ-
ണ്ടാകുന്നു ദേഹം ജഡത്തിന്റവസ്ഥയില്.
ഇല്ലവന്നുണ്ടാകയില്ല ദുഃഖം, സുഖം,
ശീതോഷ്ണഭേദങ്ങളില്ലവന്നൊന്നുമേ. 53
സമാധിയായീടുന്നവസ്ഥയില് ചെന്നിട്ടു-
ദാസീനനായ് കൈവിടുന്നു സര്വ്വത്തിനേം.
ഇല്ല ചിത്തത്തിന്നിളക്കമൊട്ടാകയാല്
മുക്തി നേടുന്നു ജാഗ്രത്തിലും, സ്വപ്നം-
സുഷുപ്തി യെന്നുള്ളതായീടുന്നവസ്ഥയില്;
എത്തിപ്പെടുന്നവന് തന്സ്വരൂപത്തിലും.54,55
കാണ്മാനതൊന്നുമില്ലായ്കയാല് ദൃഷ്ടിയും;
യത്നിക്കുവാനതില്ലായ്കയാല് വായുവും;
വേണ്ടയൊട്ടാശ്രയമാകയാല് ചിത്തവും;
ഇളകാതുറച്ചതൊന്നാകുന്നവസ്ഥയില്
എത്തുന്ന യോഗിയോ ബ്രഹ്മപ്രണവനാ-
ദത്തെ ശ്രവിച്ചെത്തിടും തുരീയത്തിലും. 56
ഇപ്രകാരം നാദബിന്ദൂപനിഷത്ത് സമാപ്തം.
Download: Nadabindu Upanishad PDF below.