014. ഏകാന്ത വെളിച്ചം. ആസ്പത്രി ജാലകം കവിത.

18 August 2013 Kerala Commentary

014. ഏകാന്ത വെളിച്ചം. ആസ്പത്രി ജാലകം കവിത.

ഏകാന്ത വെളിച്ചം

പി.എസ്സ്.രമേഷ് ചന്ദ്ര

ഒന്ന്

ആശുപത്രിയില് പണ്ടു

രോഗിയായ്ക്കഴിയുംപോള്

ആദ്യമായഴിമതി-

ക്കഥകളറിഞ്ഞു ഞാന്.

ചീട്ടെഴുതിച്ചു ചെന്ന്

കനത്ത കവറൊന്ന്

കുഴലു നോക്കുന്നാള്ക്കു

സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയ്ക്കുള്ളില്

മരുന്നു പൊതിയുന്ന

മനുഷ്യ മൃഗങ്ങള്ക്കും

വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും

കാശുതാന് കൊടുക്കണം

പുതയ്ക്കാന് പുതപ്പെങ്കില്

കാശിനാല് പുതയ്ക്കണം.

മുട്ടയും പാലും കിട്ടാന്

കൈക്കൂലി കൊടുക്കണം

മരുന്നും പുറത്തൂന്നു

വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,

പുറത്തു നടത്തേണ്ടും

രക്തപരിശ്ശോധനാ

രഹസ്യമറിഞ്ഞില്ല.

സമ്പന്നറ് സരസന്മാറ്

കാറില് വന്നിറങ്ങുമ്പോള്

ഉത്സുകരുദ്യോഗസഥറ്

ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദുറ്മ്മുഖങ്ങള്

പനിച്ചുപരുങ്ങുമ്പോള്

വിഷണ്ണം വഷളന്മാറ്

പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ

കനിവിന്കടല്ക്കാറ്റും

കണ്‍കളില്ത്തിരതല്ലും

കരുണാസാഗരവും,

ദീനാനുകമ്പശോഭ

വിളങ്ങും വദനവും

സാന്ത്വനസ്സമം, മന്ത്ര

ഘോഷവും മരുന്നുതാന്.

രണ്ട്

ആശുപത്രിയില്പ്പിന്നെ

ജോലിയായ്ക്കഴിയുംപോള്

ആദ്യമായഴിമതി-

യ്ക്കകത്തു കടന്നുഞാന്.

പെട്ടിയും ബാഗും തൂക്കി

കൊച്ചൊരു കെട്ടിടത്തില്

പത്തുമണിയ്ക്കു ചെന്നു

കൈയ്യൊപ്പു പതിയ്ക്കുന്നു.

മംഗളം, മനോരമ,

സുനന്ദ, സുകന്ന്യക-

ത്താളുകള് മറിയുന്നു,

സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-

ഗാത്രിതന് ധനാശയില്

നാടിന്ടെ ഭയഭക്തി

തകറ്ന്നു നിലംപൊത്തി.

ആസ്പത്രിക്കെട്ടിടത്തില്

ജീറ്ണ്ണിച്ച കട്ടിലിന്ടെ

അറ്റകുറ്റങ്ങള് തീറ്ത്തൂ,

ദറ്ഘാസ്സു ക്ഷണിയ്ക്കാതെ.

ചൂണ്ടിഞാന് ചോദ്യംചെയ്തു

ശരിയും ശരികേടും;

പരമ രഹസ്യങ്ങള്

പുറത്തു പ്രചാരമായ്.

ബന്ധുവാമൊരാളെ,ത്തന്

ബെനാമിയാക്കി നിറ്ത്തി

മേലധികാരിചെയ്ത

പണികള് പരാതിയായ്.

തെരുവില് പ്രതിഷേധം,

വമ്പിച്ച പ്രകടനം,

അഴിമതിയെച്ചൂണ്ടി-

ക്കാട്ടിയതെതിറ്ക്കുവാന്.

പൗരന്മാറ് പ്രമുഖന്മാറ്

പാറ്ലമെന്റ്റ് പ്രതിനിധി

പലറ്തന്ശ്രമം, ശീഘ്രം

എനിയ്ക്കു സ്ഥലംമാറ്റം.

നിഴലില് നീങ്ങീടുന്ന

നിഴലു ചോദിയ്ക്കുന്നു:

നീതിയ്ക്കായ്‌ നിലകൊള്വോറ്

ജാഗ്രത പുലര്ത്തേണ്ടേ?

ആസ്പത്രി ജാലകം കവിത 2.