003. ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്.

18 August 2013 Kerala Commentary

003. ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്.

രണ്ടു്.

അവതരണ ഗാനം. ക്രെഡിറ്റിനും റ്റൈറ്റിലിനുമൊപ്പം.

ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്

പി.എസ്സ്‌.രമേഷ് ചന്ദ്ര

ഒരു വസന്തം കടന്നു വന്നു

കവിതയെഴുതിയ മിഴികളില്

നിറയുമശ്രു കണങ്ങള്കൊണ്ടു ­

പുഴയൊഴുകീ ഈവഴീ...........

പുഴയൊഴുകീ ഈവഴി.

നിറനിലാവിന് നിമിഷഭംഗി

നിഴലിടുന്ന യമുനയില്

ഹൃദയഭാരം കവിതയായി

ഒഴുകിയെത്തീ പ്രിയസഖീ.......

ഒഴുകിയെത്തീ പ്രിയസഖീ.

നിറയുമരുമ പുളിനഭംഗി

കടമെടുത്ത കാര്മേഘമേ

ഇനിയുമിരവില് വരുമൊ നിന്ടെ

കടകടഹമാം ധ്വനിയുമായ്......

കടകടഹമാം ധ്വനിയുമായ്.

നിന്നിലിന്ദ്ര ധനുസ്സുമായി

വര്ണ്ണശബളം മുകിലുകള്

കളകളംകള നിസ്വനത്തിന്

ഗദ്ഗദം പദ്മാപദം................

ഗദ്ഗദം പദ്മാപദം.

നിറമിഴിയില് നിന്നുമരുമ

കുളിരരുവി ഒഴുകിടും

നിന്ടെ നര്ത്തന വേദിയായി

സാന്ദ്രമാം ഹിമയാചലം.........

സാന്ദ്രമാം ഹിമയാചലം.

പല പളുങ്കു മണികളായി

പതന തീരമണഞ്ഞു നീ

പലരുടേയും പടഹ നിര്ഗ്ഘോ-

ഷങ്ങള് കേട്ടു മയങ്ങി നീ.........

കേട്ടു മയങ്ങി നീ.

മദനഭാവം മധുരഭാവം

മധുരതന്പുര ഗോപുരം

ഒഴുകിയെത്തും കാറ്റിലെന്ടെ

പ്രിയ സഖിതന്ഗദ്ഗദം...........

പ്രിയ സഖിതന്ഗദ്ഗദം.

ആല്ബം: പുഴയൊഴുകീ ഈവഴി

ഗാനം : ഒരുവസന്തം കടന്നു വന്നു കവിതയെഴുതിയ

രചന : പി. എസ്സ്. രമേഷ്‌ ചന്ദ്ര

സംഗീതം: