006. കരിമീന് കണ്ണിതളുകളില് വിരിയുന്ന കവിതകളില്.
18 August 2013 Kerala Commentary
006. കരിമീന് കണ്ണിതളുകളില് വിരിയുന്ന കവിതകളില്.
അഞ്ച്
കരിമീന് കണ്ണിതളുകളില് വിരിയുന്ന കവിതകളില്
പി.എസ്സ്.രമേഷ് ചന്ദ്ര
ചക്രവാളപ്പരപ്പില്നിന്നും നീയെന്ടെ
കല്ത്ത്തുറുങ്കും തേടിവന്നൂ
നീ നിന്ടെ രാഗാര്ദ്ര ഭാവനകല് തന്ടെ
പൂന്തോപ്പുവിട്ടോടി വന്നൂ
നീ വീണ്ടുമെന്തിന്നു വിടരാന് വിതുമ്പുന്ന
പൂക്കളെ മന്നില് ചൊരിഞ്ഞു
കരിമീന് കണ്ണിതളുകളില് വിരിയുന്ന കവിതകളില്
അരിമുല്ലകള് വിടരും നിന് ചൊടിയില്
സുരലോക വര്ണ്‍ണങ്ങള് ചാലിച്ചു ചേര്ത്തതാ-
രാണെന്നു ചോദിച്ചാ രാത്രി
ഞാനാണു ഞാനാണെന്നോതിയന്നേരത്തെന്
ചാരത്തുന്നേതോ രാക്കിളികള്
കണ്മണീയോര്മ്മകള് മാത്രമായ് മാറിയോ
നാമന്നു നെയ്ത കിനാക്കള്.
നീലക്കടമ്പിന്ടെ ചോട്ടിലന്നീറനായ്
നാണിച്ചെന് പൂന്തിങ്കള് നിന്നൂ
അതുകണ്ടു നാണിച്ചു മാനത്തെപ്പൂത്തിങ്കള്
വാര്മ്മുകിലിന് മാറിലൊളിച്ചു
തലയാട്ടും പൂമരച്ചില്ലകളാല് നിന്നെ
തളിരിളം തെന്നല് വിളിച്ചു
കണ്മണീ നീയന്നു പോയില്ല പൂഴിയില്
കാല്കൊണ്ടെന് ചിത്രം വരച്ചു
പൂനിലാപ്പാലാഴിത്തിരമാലതന്മീതെ
കളിയോടം നമ്മള് തുഴഞ്ഞു
നുരയാര്ന്നു ചിതറുന്ന തിരമാലക്കന്ന്യകള്
കിന്നാരം നിന്നോടു ചൊല്ലീ
ഒളിവീശുമോര്മ്മതന്നോടം തുഴയുവാന്
ഒരുനാളുമിനിനീ വരില്ലേ.
ആല്ബം: പുഴയോഴുകീ ഈവഴി
ഗാനം : കരിമീന് കണ്ണിതളുകളില് വിരിയുന്ന കവിതകളില്
രചന : പി.എസ്സ്.രമേഷ് ചന്ദ്ര
സംഗീതം: