010. കണ്ണില്ക്കണ്ണീരില്ലെങ്കില്, ആത്മാവിനു മഴവില്ലെവിടുന്ന്?

18 August 2013 Kerala Commentary

010. കണ്ണില്ക്കണ്ണീരില്ലെങ്കില്, ആത്മാവിനു മഴവില്ലെവിടുന്ന്?

കണ്ണില്ക്കണ്ണീരില്ലെങ്കില്, ആത്മാവിനു മഴവില്ലെവിടുന്ന്?

പി. എസ്സ്.രമേഷ് ചന്ദ്ര

കണ്ണില്ക്കണ്ണീരില്ലെങ്കില്,

ആത്മാവിനു മഴവില്ലെവിടുന്ന്.

വയലിന്പോലെ പഠിക്കേണം,

സന്തോഷമതെവിടേം കണ്ടെത്താന്.

സകലരുമൊരുപോല് ചിന്തിച്ചാല്,

ചിന്തിച്ചില്ലൊരുവരുമവിടധികം.

സത്യംചൊല്ലണമെപ്പൊഴും,

പക്ഷേയുടനവിടംവിട്ടോണം.

മുറിവുകളെഴുതുക മണലിന്മേല്,

കാരുണ്യംമ്മാര്ബിള്ക്കുളിര്മ്മയിലും.

ചുവരുകള്കെട്ടിയ ഹൃദയത്തില്,

നരകത്തിന് തടവറ നില്ക്കുന്നു.

വാലാട്ടിടുമൊരു ശ്വാവിന്ടെ

വാലിന്മേല് ഹൃദയമിരിക്കുന്നു.

ധീരമൊരുത്തന് നിലകൊണ്ടാല്,

മറ്റുള്ളോരുടെനട്ടെല്ലുകള് നിവരുന്നു.

കുതിരപോല്ജ്ജീവിതമോടിയ്ക്കാം,

അല്ലെങ്കിലതു നിങ്ങളെ യോടിയ്ക്കും.

പണമതു മനുജനെ മാറ്റുന്നു,

അതു പലരുടെ കൈകള് മറിയുമ്പോല്.

പഠനം ചെയ്യുക പഴമകളെ,

അതില്മുങ്ങിമയങ്ങിപ്പൊങ്ങാതെ.

വനിതയ്ക്കൊരു പ്രിയ മുറിയുണ്ട്,

പുരുഷന്നോ പ്രിയമോരിരിപ്പിടവും.

സമയമൊടൊത്ത നിശബ്ദതയോ,

അത്യുന്നത ഭാവാവിഷ്കരണം.

ആരെല്ലാമാരെന്നല്ല,

ആരെല്ലാമാരുടെതെന്നറിയേണം.

ചങ്ങാതികളുടെയെണ്ണത്തില്,

ഒരുവന്ടെ മൂല്യമറിഞ്ഞീടാം.

ഇരുകാലുകളും കൊണ്ടാരും- നിലയില്ലാ

വെള്ളത്തിന്നാഴം നോക്കില്ല.

കലയുടെയവിടിടമുണ്ട്- ആത്മാ-

വിനുശ്വാസോച്ഛസം ചെയ്യാനായ്.

കോപമൊരു കൊടുങ്കാറ്റായ്- വന്നു

മനസ്സിന്ടെ ദീപമണയ്ക്കുന്നു.

സമൂഹമൊരു കപ്പല് പോല്,

സകലരുമമരത്തിനൊരുങ്ങേണം.

ഉന്നത പായകളല്ലല്ലോ- കപ്പലിനെ- മുന്നോട്ടു

നീക്കുന്നതു കാണാക്കാറ്റല്ലോ.

കണ്ടെത്താത്തൊരു ഭൂഖണ്ടം- നമ്മള്

സകലരുടെയുമുള്ളിലുമുണ്ടല്ലോ.

ദൈവമത്ത്യുന്നത സ്ഥാനത്ത്- സകലരേയും

താഴോട്ടു നോക്കിക്കണ്ടീടാം.