18 August 2013 Kerala Commentary
ഏഴ്
മരനിഴലില് ഒരുതിരിയവളുതെളിക്കും.
പി.എസ്സ്.രമേഷ് ചന്ദ്ര
മീന്മുട്ടി മലയുടെ കീഴിലൊഴുകും പുഴയുടെ മാറില് നിന്നും
കണ്ടെത്തീ ഞാനീ കവിതകളെല്ലാം.
ഒഴുകീടും, മലയുടെ മടിയിലെ ഗുഹ ഗഹ്വരമതില്നിന്നു കടന്നു
വന്നെത്തും നദിയുടെ ഗാനമിതെന്നും.
ഒഴുകല്ലേ വന്മല തഴുകിവന്നെത്തും തെക്കന് കാറ്റേ, നീയെന്
സംഗീതപ്പൂഞ്ചിറകിന്മേല്പ്പോരൂ;
ഒഴുകല്ലേ കൊച്ചോളങ്ങളെ, നിങ്ങടെ മാറിലെച്ചൂടും കൊണ്ടെന്
സംഗീത വിരുന്നുകഴിഞ്ഞൊഴുകീടാം.
വന്നെത്തും മീനുകളെല്ലാം നില്ക്കും നൃത്തം ചെയ്തിടു മവിടെ
ഞാനെന്ടെ ഗാനമോഴുക്കിടുമെങ്കില്;
നിഴലിയ്ക്കും നീലജലത്തില് നീലിമയാര്ന്നാ മലയും മുകിലും
നിലതെറ്റി വീണാല് വെള്ളച്ചാട്ടം.
കാലത്തെഴുന്നേറ്റവിടെപ്പോകും കന്നാലിക്കൂട്ടങ്ങള്
മേയുന്ന മരതക വന്മലയോരം;
വൈഡൂര്യം മരതകമണികള്നിറഞ്ഞുകിടക്കുമപ്പുഴയുടെ നടുവില്
മുങ്ങിപ്പൊങ്ങുന്നൂ പൊന്മാന്കൂട്ടം.
വൈഡൂര്യം രത്നം പുഷ്യം രാഗം നീലിമ ഇന്ദ്രം നീലം നിഴലിയ്ക്കും നീലിമയാര്ന്ന തടാകം;
അവിടത്തെപ്പുഴവെള്ളത്തില് തോണിതുഴഞ്ഞത നീങ്ങീടുന്നൂ,
തൂവെള്ളത്താമരയരയന്നങ്ങള്.......
ആരെല്ലാമാരെല്ലാമെന്നെന്നുംചെന്നുകുളിച്ചുംതൊഴുതും
പ്രാര്ത്ഥിക്കുമൊരമ്പലമവിടുണ്ടല്ലോ;
അവിടത്തെ മീനുകളെല്ലാം വരിവരിയായിനില്ക്കും നേരം
മരനിഴലില് ഒരുതിരിയവളുതെളിക്കും.
ആല്ബം : പുഴയൊഴുകീ ഈവഴി
ഗാനം : മരനിഴലില് ഒരുതിരിയവളുതെളിക്കും.
രചന : പി.എസ്സ്.രമേഷ് ചന്ദ്ര
സംഗീതം :