009. കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ.

18 August 2013 Kerala Commentary

009. കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ.

എട്ട്.

[അവസാന ഗാനം. മലമേടുകള് വനാരണ്യങ്ങളായി കടല്ത്തീരത്തു വന്നു ചേരുന്നു. ഈ ഗാനത്തോടെ ജലജപദ്മരാജി എന്ന ചലച്ചിത്രം അവസാനിക്കുന്നു]

കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ.

പി.എസ്സ്.രമേഷ് ചന്ദ്ര

കാലമാകും കടല്ക്കരയില്

കടന്നുവന്നൊരു യാത്രികാ...രാത്രിയും...യാത്രയായ്,

കരളിനുള്ളില് നീയെഴുതിയ

മധുരഭാവം കവിതയായ്...കവിതയായ്...കവിതയായ്. [കാലമാകും]

സാന്ദ്രനീലവനം മുന്നില് തളിര്ത്തു നില്ക്കുമ്പോല്

തളിരിടാത്ത വസന്തമൊന്നെന് മനസ്സില് നില്ക്കുന്നു,

കാലമാം തിരശ്ശീലതന്നില് നീ വീഴ്ത്തുന്ന............. (പാസ്)

കാലമാം തിരശ്ശീലതന്നില് നീ വീഴ്ത്തുന്ന

ചലനചിത്രം നടനചിത്രം നിശബ്ദമായി. [കാലമാകും]

മധുവസന്തം മനസ്സിനുള്ളില് നിറഞ്ഞു നില്ക്കുമ്പോള്

മനമുലയ്ക്കും നിഴലുചിത്രം നീ പതിയ്ക്കുന്നു,

കാലമാം കടല്ക്കരയില് നിന്ടെ പാദമുദ്രകളില്...(പാസ്)

കാലമാം കടല്ക്കരയില് നിന്ടെ പാദമുദ്രകളില്

മനം പൂഴ്ത്തി മുഖം താഴ്ത്തി ഞാനിരിക്കുന്നു. [കാലമാകും]

ആല്ബം: പുഴയൊഴുകീ ഈവഴി

ഗാനം : കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ

രചന : പി.എസ്സ്.രമേഷ് ചന്ദ്ര

സംഗീതം: