06. നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.

ആറ്.

നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.

പി.എസ്സ്.രമേഷ് ചന്ദ്ര

ഇതാ വന്നൂ ഞാന്

നിശീഥ രജനിയില്

നിലാവില് നിന്ടെ കവിത കേള്ക്കുവാന്.

രജത ജാലകം

തുറന്നു തന്നതും

നിനക്കു വേണ്ടി മാത്രമായി ഞാന്.

ഹരിത പരിസരം

പറന്നു പറവകള്

പ്രകാശമാര്ന്ന പുഴയിലലകള് പോല്.

നൂറു താമര

നിറഞ്ഞ പൊയ്കയില്

ത്ഛഷങ്ങള് നീന്തി നിന്ടെ കണ്ണുപോല്.

നിശ്ചലം ജലം

കൊച്ചു കല്ലെറിഞ്ഞു നീ

തരംഗ ജാല ഭംഗി കണ്ടിടാന്.

നൂറു താരകള്

നിറഞ്ഞൊരമ്പരം

നിശ്ശബ്ദമായി നോക്കിനിന്നു നാം.

കൊള്ളി മീനുകള്

കൊഴിഞ്ഞു വീഴവെ

വിടര്ന്ന കണ്ണുമായി നിന്നു നാം.

കണ്ടതില്ല നാം

കാട്ടുകേഴകള്

നിഴലില് നമ്മെ നോക്കി നിന്നതും.

പാഞ്ഞു പോയിടും

പാതിരാക്കിളി

കണ്ടു വയല് വരമ്പില് നമ്മളെ.

മഞ്ഞു പെയ്തുവോ

മരങ്ങള് പെയ്തുവോ

പാരിജാത മലര് കൊഴിഞ്ഞുവോ?

കാട്ടുപുഴകളും

കടന്നു മലകളും

കടന്നു കടലു കണ്ടു നിന്നു നാം.

ആല്ബം : പുഴയൊഴുകീ ഈവഴി

ഗാനം : നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.

രചന : പി.എസ്സ്.രമേഷ് ചന്ദ്ര

സംഗീതം :