04. പുഴവക്കിലന്നു നമ്മള് പുളകവും പൂക്കളും പങ്കുവെച്ചു.

നാല്

പുഴവക്കിലന്നു നമ്മള് പുളകവും പൂക്കളും പങ്കുവെച്ചു.

പി.എസ്സ്.രമേഷ് ചന്ദ്ര

കാട്ടുപഴമിറുന്നു....... തോഴീ നിന്ടെ

കാലടിപ്പാടില് വീണൂ.......

കണ്ണാടി പോലെ മിന്നും......പുഴയിലാ

മീനുനിന് കണ്ണുതന്നെ....... [കാട്ടുപഴമിറുന്നു]

ആ നല്ല നീലിമയില്....... മുകില്നിര

മുകരുന്ന മലമുകളില്

മിഴിമെല്ലെ നീട്ടി നീട്ടി.......പുതുവെട്ടം

ചൊരിയുന്നു സൂര്യബിംബം...... [കാട്ടുപഴമിറുന്നു]

കാട്ടുചോലയ്ക്കരയില്....... നമ്മള് പണ്ടു

പാടുന്ന പാട്ടും കേട്ടു

നില്ക്കും മാനിണകള് തന്ടെ.......പൂക്കന്ണുകളില്

കണ്ടു നാം നമ്മെത്തന്നെ..... [കാട്ടുപഴമിറുന്നു]

പുഴവക്കിലന്നു നമ്മള്.......പുളകവും

പൂക്കളും പങ്കുവെച്ചു

പുഴയിവളുടെ മടിയില്മുങ്ങി.......പ്രേമത്തിന്ടെ

കവിതകളും കണ്ടെടുത്തു.........[കാട്ടുപഴമിറുന്നു]

ആല്ബം: പുഴയൊഴുകീ ഈവഴി

ഗാനം : പുഴവക്കിലന്നു നമ്മള് പുളകവും പൂക്കളും

രചന : പി.എസ്സ്.രമേഷ്‌ ചന്ദ്ര

സംഗീതം: