മാലാഖ
പഴയനിയമത്തിൽ:
യാഹ്വെയുടെ ദൂതന്മാരായിട്ടാണ് പഴയനിയമം മാലാഖമാരെ സൂചിപ്പിച്ചിരിക്കുന്നത്. മരുഭൂമിയിൽ അലഞ്ഞു നടന്ന ഹാഗാറിന് മാലാഖ പ്രത്യക്ഷപ്പെ ടുന്നു. (ഉൽപ. 16:7, 21:17). തൻ്റെ പുത്രനെ ബലിയർപ്പിക്കുന്നതിൽനിന്ന് അബ്രാഹത്തെ വില ക്കുന്നത് കർത്താവിൻ്റെ ദൂതനാണ് (ഉൽപ. 22:11). ഇസഹാക്കിന് ഭാര്യയെ അന്വേഷിച്ചുപോയ അബ്രാഹത്തിൻ്റെ അടിമയെ വഴിമദ്ധ്യേ സംരക്ഷി ച്ചതും ദൂതനാണ് (ഉൽപ. 22/7, 40). യാക്കോബിനോട് സ്വപ്നത്തിൽ സംസാരിച്ചതും (ഉൽപ. 31:11), അവനെ സംരക്ഷിച്ചതും (ഉൽപ. 48:16) കർത്താവിൻ്റെ ദൂതന്മാരാണ്. ഇസ്രായേലിനെ ചെങ്കടലിലൂടെയും മരുഭൂമിയിലൂടെയും നയിച്ചു (പുറ, 14:19, 23:20, 32:2). ഗിദെയോൻ (ന്യായാ. 6:11), സാംസൻ്റെ അമ്മ (३०. 13:3), श्री (10 19:7, 20022 1:15) എന്നിവർക്കും കർത്താവിൻ്റെ ദൂതൻ പ്രത്യക്ഷപ്പെ ടുന്നുണ്ട്. ജറുസലേം ആക്രമിക്കാനെത്തിയ അസ്സീറിയൻ സൈന്യത്തിലെ 1,85,000 പേരെ കർത്താവിൻ്റെ ദൂതൻ സംഹരിച്ചു (2 രാജ 19:35, 2 डील. 32:21).
മാലാഖമാർ ദൈവത്തിൻ്റെ സന്ദേശവാഹകരും യാഹ്വെയ്ക്കുവേണ്ടി സംസാരിക്കാൻ നിയുക്തരായി രിക്കുന്നവരുമാണ്. സ്വർഗ്ഗീയ ഗണങ്ങളെ സൂചിപ്പിക്കു വാനായി മാലാഖയെന്ന പദം ഉപയോഗിച്ചിട്ടുണ്ട്. യാഹ്വെയുടെ സൈന്യാധിപനെപ്പറ്റി ജോഷ്വായുടെ പുസ്തകം സൂചന നൽകുന്നുണ്ട് (5:14). സ്വർഗ്ഗവാസി കളാണെന്നാണ് ഇവർ അറിയപ്പെടുന്നത്. (ജോബ് 1:6, 2:1). ദുതന്മാർക്ക് മനുഷ്യരെ സംരക്ഷിക്കേണ്ട കർത്ത വ്യമാണുള്ളതെങ്കിൽ (സങ്കീ. 91:11), സ്വർഗ്ഗവാസി കൾക്ക് കർത്താവിനെ പാടിസ്തുതിക്കുകയെന്ന ജോലിയാണു ഉള്ളത് (സങ്കീ. 103:20, 148:2).
മാലാഖമാർ പലപ്പോഴും വ്യക്തികൾക്ക് സഹായി കളായി പ്രത്യക്ഷപ്പെടുന്നുണ്ട്. റാഫായേൽ മാലാഖ തോബിത്തിനും, തോബിയാസിനും സഹായകനായി (തോബി, 12:15). സഖറിയാ പ്രവാചകനെയും മാലാഖ മാർ സഹായിക്കുന്നതായി കാണാം (സഖ. 1:7-6:15). ദാനിയേലിന്റെ പുസ്തകത്തിൽ ഈ ആശയം വളരെ « (ली. 8:16 f; 9:21 f). ब्लॉ 33:23 08 യാഹ്വെ മനുഷ്യന് ധർമ്മം ഉപദേശിക്കുവാൻ ഒരു ദൈവദൂതനെ അയയ്ക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.
പുതിയനിയമത്തിൽ
ഈശോയുടെ ജനനത്തെപ്പറ്റി യൗസേപ്പിനെ അറിയിക്കുന്നതും (മത്താ 1:20) ഈജിപ്ത്തിലേക്ക് ഓടിപ്പോകാനും (മത്താ 2:13), തിരിച്ചുവരാനും (മത്താ 2:19) നിർദ്ദേശിക്കുന്നതും മാലാഖയാണ്. മറിയത്തെ മംഗളവാർത്തയറിയിക്കുന്ന ഗബ്രിയേൽ മാലാഖ തന്നെയാണ്. യോഹന്നാൻ്റെ ജനനത്തെക്കുറിച്ച് സഖറിയായെ അറിയിക്കുന്നതും (ലൂക്കാ 1:11; 2:26). ആട്ടിടയന്മാരെ ഈശോ ജനിച്ച വിവരം അറിയിക്കു ന്നതും മാലാഖമാരാണ് (ലൂക്കാ 2:9). പിശാചിനാൽ പരീക്ഷിക്കപ്പെട്ട ഈശോയെ ശുശ്രൂഷിക്കുവാൻ മാലാഖമാർ എത്തുന്നുണ്ട് (മത്താ 4:11). ഈശോയുടെ ഗെത്സെമിനിയിലെ പ്രാർത്ഥനയ്ക്കിടക്ക് അവിടുത്തെ ശക്തിപ്പെടുത്തുന്നതും മാലാഖമാരാണ് (ലൂക്കാ 22:43). ഈശോയുടെ ഉത്ഥാനത്തെപ്പറ്റി ശിക്ഷ്യന്മാർക്ക് അറിയിപ്പു നൽകുന്നതും കർത്താവിന്റെ ദൂതരാണ് (മത്താ. 28:2; യോഹ 20:12). ദൈവത്തിന്റെ സ്വർഗ്ഗീയ ഗണങ്ങളും പുതിയനിയമത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട് (മത്താ. 24:36). ലാസറിനെ അബ്രാഹ ത്തിൻ്റെ മടിയിലേക്ക് ആനയിക്കുന്നതും മാലാഖമാ രാണ് (ലൂക്കാ 16:22). മനുഷ്യപുത്രൻ്റെ രണ്ടാമത്തെ ആഗമനത്തിൽ മാലാഖമാർ അവനോടൊത്ത് പ്രത്യക്ഷപ്പെടുകയും തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യും (മത്താ. 16:27; 24:37; മർക്കോ 8:9; 13:27). അപ്പസ്തോലന്മാരുടെ നടപടി പുസ്തകത്തിലും മാലാഖമാരെപ്പറ്റി പ്രതിപാദിക്കു ៣. (mร. 5:19; 12:7 f; 10:3 f; 8:26; 12:23; 27:23).
വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണുന്ന ഒരു പ്രത്യേകതയാണ് മാലാഖമാരിലുള്ള വിശ്വാസം. ദൈവത്തിന്റെ ദൂതന്മാരായിട്ടാണ് പ്രത്യക്ഷപ്പെടുക. ബൈബിളിൽ മാലാഖമാരുടെ പ്രവർത്തനങ്ങളെ ക്കുറിച്ചല്ലാതെ ഉത്ഭവത്തെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല.