Pazhayidom Palli
(പഴയിടം വിശുദ്ധ മിഖായേൽ മാലാഖയുടെ പള്ളി)
പഴയിടത്തെ കത്തോലിക്കാ വിശ്വാസികൾക്ക് സമീപ പള്ളികളിലേക്ക് പോകുന്നതിനുള്ള ദൂരവും നദി കടക്കേണ്ടിവരുന്നതുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഇവിടെ ഒരു പള്ളി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ പ്രദേശങ്ങളിൽ കൂട്ടനേർച്ചകൾ നടത്തി പള്ളിയുടെ ആവശ്യങ്ങൾക്കായി ഫണ്ട് സമാഹരിച്ചു. ഇതിന്റെ ഭാഗമായി പടത്തറമാവു ചേരിക്കലിൽ ഓലമേഞ്ഞ താൽക്കാലിക ചാപ്പൽ സ്ഥാപിച്ചു.
ചെറുവള്ളി വില്ലേജിലെ വടക്കേടത്ത് കൃഷ്ണൻ നായരുടെ വക ചേനൽകരയിലെ സർവേ നമ്പർ 339/1-ൽപ്പെട്ട സ്ഥലം ₹685 രൂപയ്ക്ക് പള്ളിക്കായി വാങ്ങി. 1922 ഓഗസ്റ്റ് 1-ന് കാഞ്ഞിരപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്തു.
കുരിശുംമൂട്ടിൽ ചാണ്ടിയച്ചന്റെ അധ്യക്ഷതയിൽ ദേശവാസികളുടെ യോഗം ചേർന്നു. പള്ളി നിർമ്മാണത്തിനായി നാട്ടുകാരിൽ നിന്ന് പണമായും ആൾപ്പണിയായും സഹായങ്ങൾ വാഗ്ദാനം ലഭിച്ചു.
പഴയിടം പള്ളിക്കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഴക്ക്–പടിഞ്ഞാറ് ദിശയിൽ 90 അടി നീളവും 18 അടി വീതിയുമുള്ള കെട്ടിടമാണ് നിർമ്മിച്ചത്.
താമരക്കുന്ന് പള്ളിയുടെ കുരിശുപള്ളിയായി ചാപ്പൽ വെഞ്ചരിച്ചു. അന്നേദിവസം ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കുകയും പ്രഥമ തിരുനാൾ ആഘോഷിക്കുകയും ചെയ്തു. വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിലാണ് കുരിശുപള്ളി സ്ഥാപിക്കപ്പെട്ടത്.
പുതിയവീട്ടിൽ ബഹുമാനപ്പെട്ട യൗസേപ്പച്ചനും തുടർന്ന് മുഞ്ഞനാട്ട് ബഹുമാനപ്പെട്ട യൗസേപ്പച്ചനും കുരിശുപള്ളിയുടെ ചുമതല വഹിച്ചു. ഇതേ കാലയളവിൽ സെമിത്തേരിയുടെ നിർമ്മാണവും നടന്നു.
ചങ്ങനാശേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി സെന്റ് മൈക്കിൾസ് കുരിശുപള്ളിയെ പ്രത്യേക അതിരുകളോടുകൂടിയ ഇടവകയായി ഉയർത്തി. പിന്നീട് ചേനപ്പാടി പള്ളി, ആനക്കല്ല് പള്ളി എന്നീ പേരുകളിലും അറിയപ്പെട്ടു.
റവ. ഫാ. മത്തായി ചേമ്പാലയിൽ ആദ്യ വികാരിയായി നിയമിതനായി. 1924 ഏപ്രിൽ മുതൽ 1926 മാർച്ച് വരെ സേവനം ചെയ്തു.
പള്ളിയുടെ നേതൃത്വത്തിൽ സെന്റ് മൈക്കിൾസ് എൽ.പി. സ്കൂൾ ആരംഭിച്ചു.
കരിക്കാട്ടൂർ സെന്റ് ആന്റണീസ് കുരിശുപള്ളി സ്ഥാപിച്ചു.
ആദ്യകാല പള്ളിക്ക് സമീപം ഇപ്പോഴത്തെ പള്ളിയുടെയും പള്ളിമുറിയുടെയും നിർമ്മാണം നടന്നു.
സെന്റ് മൈക്കിൾസ് എൽ.പി. സ്കൂൾ നവീകരിച്ചു.
കരിക്കാട്ടൂർ കുരിശുപള്ളി നവീകരിച്ചു.
റവ. ഫാ. മാത്യു ഓണയാത്തുംകുഴി ഇടവകയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
സെന്റ് മൈക്കിൾസ് എൽ.പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.
ഇടവകയുടെ സാമൂഹിക വികസനത്തിന്റെ ഭാഗമായി കോസ്വേ നിർമ്മിച്ചു.
പോസ്റ്റ് ഓഫീസ് സ്ഥാപിതമായി. വൈദ്യുതീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഈ കാലയളവിൽ പള്ളി “പഴയിടം പള്ളി” എന്ന പേരിൽ രേഖപ്പെടുത്തി.
പള്ളിയും പള്ളിമുറിയും വൈദ്യുതീകരിച്ചു. അതേ വർഷം തിരുഹൃദയ മഠവും എ.കെ.എം. ആശുപത്രിയും ആരംഭിച്ചു.
ഹോളി ഏഞ്ചൽസ് നഴ്സറി സ്കൂൾ ആരംഭിച്ചു.
സെന്റ് മൈക്കിൾസ് സ്കൂളിന്റെ സുവർണജൂബിലി ആഘോഷിച്ചു. പള്ളിക്കു സമീപം കുരിശടിയും സ്ഥാപിച്ചു.
പള്ളിയിൽ മോണ്ടളം നിർമ്മിച്ചു.
ചേനപ്പാടി സെന്റ് മൈക്കിൾസ് സ്കൂൾ എന്ന പേര് പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ എന്നാക്കി.
ദൈവാലയത്തിന്റെ സപ്തതി ആഘോഷം നടത്തി.
പുതിയ വൈദികമന്ദിരം നിർമ്മിച്ചു.
മരോട്ടിച്ചുവട് കുരിശടി സ്ഥാപിച്ചു.
സെന്റ് മൈക്കിൾസ് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
പള്ളിയിലെ മദ്ബഹ നവീകരിച്ചു.
സെന്റ് മൈക്കിൾസ് സ്കൂളിന്റെയും പള്ളി ഓഫീസിന്റെയും നവീകരണം നടത്തി.
സെന്റ് മൈക്കിൾസ് കുരിശടി സ്ഥാപിച്ചു.
പുതിയ കൊടിമരം, പാരീഷ് ഹാൾ, കൽക്കുരിശ്, വിശുദ്ധ മിഖായേൽ മാലാഖയുടെ രൂപം, കൽവിളക്ക്, കവാടങ്ങൾ, തിരുസ്വരൂപങ്ങളുടെ കൂടാരം തുടങ്ങിയവ ഒരുക്കി ദൈവാലയ നവീകരണം നടത്തി.
ഗ്രോട്ടോ, കൽവിളക്ക്, കവാടങ്ങൾ, തിരുസ്വരൂപങ്ങൾ തുടങ്ങിയവ ഒരുക്കി.
പൈതങ്ങളുടെ കൂടാരം ഒരുക്കി.
പഴയിടം സെന്റ് മൈക്കിൾസ് ഇടവകയുടെ ശതാബ്ദിയാഘോഷം നടത്തി. ഒരു നൂറ്റാണ്ടിലേറെ നീണ്ട വിശ്വാസപാരമ്പര്യത്തിന്റെ സ്മരണ പുതുക്കി വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.
റവ. ഫാ. ജോസ് മാത്യു പറപ്പള്ളിൽ 2025 മെയ് മുതൽ ഇടവകയുടെ വികാരിയായി സേവനം ചെയ്യുന്നു.
◆ 2026 — സ്കൂളിന്റെ ശതാബ്ദി ആഘോഷം
സെന്റ് മൈക്കിൾസ് സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു
ഒരു ചെറിയ താൽക്കാലിക ചാപ്പലിൽ നിന്ന് ആരംഭിച്ച് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ വിശ്വാസപാരമ്പര്യത്തിലൂടെ വളർന്ന പഴയിടം വിശുദ്ധ മിഖായേൽ മാലാഖയുടെ പള്ളി ഇന്ന് സജീവമായ ഒരു ക്രൈസ്തവ സമൂഹമായി നിലകൊള്ളുന്നു.
ഇടവകയിൽ 18 കുടുംബകൂട്ടായ്മകളും 314 കുടുംബങ്ങളും 1,434 ഇടവകാംഗങ്ങളും ഉൾപ്പെടുന്നു. ആത്മീയ പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസം, മതബോധനം, യുവജന പ്രവർത്തനം, സാമൂഹിക സേവനം, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും ഇടവക സജീവമാണ്.
സെന്റ് മൈക്കിൾസ് യു.പി. സ്കൂൾ, ഹോളി ഏഞ്ചൽസ് നഴ്സറി സ്കൂൾ, എ.കെ.എം. പാലിയേറ്റീവ് കെയർ സെന്റർ എന്നിവയും വിവിധ കുരിശടികളും ഇടവകയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
1921-ൽ ആരംഭിച്ച ഒരു സ്വപ്നം, 1922-ലെ കൂട്ടായ പരിശ്രമത്തിലൂടെ പള്ളിനിർമ്മാണത്തിലേക്ക് വളർന്നു. 1923-ൽ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ കുരിശുപള്ളിയായി സ്ഥാപിതമായി, 1924-ൽ ഇടവകയായി ഉയർന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട വിശ്വാസപാരമ്പര്യവും സേവനസന്നദ്ധതയും കാത്തുസൂക്ഷിച്ച് പഴയിടം പള്ളി ഇന്നും മുന്നേറുന്നു.