ആരാധന ഗീതങ്ങൾ
1
മിശിഹാ കർത്താവേ, മാനവരക്ഷകനേ
നരനു വിമോചനമേകിടുവാൻ
നരനായ് വന്നു പിറന്നവനേ, മിശിഹാ കർത്താവേ
മാലാഖമാരൊത്തു ഞങ്ങൾ
പാടിപ്പുകഴ്ത്തുന്നു നിന്നെ - (2)
പരിശുദ്ധൻ, പരിശുദ്ധൻ
കർത്താവേ, നീ പരിശുദ്ധൻ (2)
2
അഖിലലോക നായകാ,
വാഴ്ത്തിടുന്നു ഞങ്ങൾ
ഈശോ നാഥാ,
പുകഴ്ത്തിടുന്നു ഞങ്ങൾ
നീയല്ലോ ശരീരങ്ങൾ -
നീ തന്നെയാത്മാവിനു
രക്ഷ ഏകിടുന്നു
3
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നല്കുമൊരല്പം നീ
മർത്യനു മുക്തി പകർന്നരുളും
നിത്യമഹോന്നതമപ്പം നീ
മാനവരേ, മോദമൊടെ
നാഥനെ വാഴ്ത്തിപ്പാടിടുവിൻ
ദൈവത്തിൻ പരിപാവനമാം
സന്നിധി ചേർന്നു വണങ്ങിടുവിൻ (2)
(സ്വർഗ്ഗ...)
ദിവ്യശരീരം മാനവനായ്
നല്കിയ നാഥനെ വാഴ്ത്തിടുവിൻ,
ദിവ്യനിണത്താൽ പാപികളെ
നേടിയ നാഥനെ വാഴ്ത്തിടുവിൻ (2)
(സ്വർഗ്ഗ...)
4
പരിശുദ്ധ ശരീരത്താലും
വിലയേറിയ രക്തത്താലും
പാപത്തിൻ കുറകളിൽ നിന്നും
മർത്യനു നീ മോചനമെങ്കി
സകലേശാ ദിവ്യകടാക്ഷം
തൂകണമേ വത്സല സുതരിൽ
നിർമ്മലമായ ജീവിച്ചിടുവാൻ
ചിന്തണമേ ദിവ്യവരങ്ങൾ
5
ദൈവത്തെ വാഴ്ത്തിടുവിൻ
ദൈവനാമം വാഴ്ത്തിടുവിൻ
ദൈവവും മനുജനുമാം
മിശിഹാനാഥനെ വാഴ്ത്തിടുവിൻ
മിശിഹാതൻ പൂജിതമാം
തിരുനാമം വാഴ്ത്തിടുവിൻ
സ്നേഹത്തിനുറവിടമാം
തിരുഹൃദയം വാഴ്ത്തിടുവിൻ
പീഠത്തിൽ വാണരുളും
മിശിഹായെ വാഴ്ത്തിടുവിൻ
രക്ഷകനാം മിശിഹാതൻ
ദിവ്യനിണം വാഴ്ത്തിടുവിൻ
വരനിരയാലൊളി വിതറും
ദൈവാത്മാവിനെ വാഴ്ത്തിടുവിൻ
ദൈവത്തിൻ മാതാവാം
കന്യാമേരിയെ വാഴ്ത്തിടുവിൻ
മറിയത്തിൻ നിർമ്മലാം
ഉത്ഭവം വാഴ്ത്തിടുവിൻ
സ്വർഗ്ഗാരോപിതമാതാവിൻ
തിരുനാമം വാഴ്ത്തിടുവിൻ
നിർമ്മലയാം കന്യകതൻ
വല്ലഭനെ വാഴ്ത്തിടുവിൻ
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്ത്തിടുവിൻ