വെളിച്ചം കണ്ടതോടെ കരിയാത്തന്കാവുകാര്ക്ക് രാമനുണ്ണി പുണൃപുരുഷനായി. ഫെബ്രുവരി രണ്ടാം തീയ്യതി ഉച്ച തിരിഞ്ഞ് ഏകദേശം 3 മണിയായി കാണും- അറവുശാല നടത്തുന്ന അലിയാരാണ് രാമനുണ്ണിയെ കവലയില്‍ വെച്ച് അര്ദ്ധദേവനായി അവരോധിച്ചത്. പിന്നീടങ്ങോട്ട് രാമനുണ്ണി സൌമ്യമായല്ലാതെ സംസാരിച്ചില്ല, വര്‍ണ്ണാഭമായ വസ്ത്രം ധരിച്ചില്ല, പഴങ്ങളും പച്ചക്കറികളുമല്ലാതെ ഭക്ഷിച്ചില്ല. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ കൊണ്ട് മുപ്പത് പോലീസ് കേസുകള്‍ സമ്പാദിച്ച് കൂട്ടിയ രാമനുണ്ണിയെ പിന്നീട് ഒരു സംശയത്തിന്റെ പേരില്‍ പോലും ഒരു കാക്കിക്കാരനും വിളിപ്പിച്ചില്ല. സ്ത്രീ വിഷയത്തിലും അല്‍പ്പസ്വല്‍പ്പം കുപ്രസിദ്ധനായിരുന്ന രാമനുണ്ണിയുടെ അടുക്കലേക്ക് അനുഗ്രഹം വാങ്ങാനായി ഭാര്യമാരെ ഒറ്റക്കയക്കാന്‍ പോലും കരിയാത്തന്‍കാവിലെ പുരുഷകേസരികള്‍ ധൈര്യം കാണിച്ച് തുടങ്ങി.
മേശപ്പുറത്ത് നിറച്ചും കത്തുകളാണ്- കാലക്രമമനുസരിച്ച് അടുക്കിവെച്ചിരിക്കുകയാണ്. ഒരേ കൈപ്പട- എല്ലാ കത്തുകൾക്കൊടുക്കവും അനാവശ്യമായ ഒരു നീണ്ട വര. കാലമങ്ങനെ കടിഞ്ഞാൺ പൊട്ടിച്ചോടുന്ന വഴിക്ക് കടലാസിന്റെ കളർ മങ്ങിത്തുടങ്ങുന്നുണ്ട്, മഷിക്ക് സ്വത്വം കൈവരുന്നുണ്ട്- അത് ലേഖകന്റെ ആജ്ഞക്ക് വിപരീതമായി പരക്കാനാരമ്പിച്ചിട്ടുണ്ട്. വെള്ളക്കടലാസിനും എഴുത്താണിക്കും വില കൂടിയാതാകാം- അതല്ലെങ്കിൽ നിരന്തരമായ തപാലാപ്പീസിലേക്കുള്ള യാത്രകൾ നിവേദകനെ ദരിദ്രനാക്കിയതാകാം. അവസാനത്തെ രണ്ട് മൂന്നു കത്തുകളിൽ ചുവന്ന മഷിയാണുപയോഗിച്ചിട്ടുള്ളത്- അത് പരന്നിട്ടില്ല- മഷിക്ക് ചെറുതല്ലാത്ത ഒരു സൗരഭ്യം - മാർക്കറ്റിലെ മുന്തിയ ഇനം പേന കൊണ്ടെഴുതിയതാവണം. കൂമ്പാരം കണക്കേ കിടക്കുന്ന കത്തുകളെയും പതിനൊന്നരയെന്ന് സമയം കാണിക്കുന്ന നാഴികമണിയുടെ ചുവട്ടിലിരുന്ന് ഉച്ചയൂണ് കൊണ്ടുവന്ന ചോറ്റ് പാത്രം മേശമേൽ കൊട്ടുന്ന മേലുദ്യോഗസ്ഥരെയും ബുകോസ്കി മാറി മാറി നോക്കി. തപാലാപീസിലെ ഉദ്യോഗസ്ഥനായി ബുകോസ്കി ഇന്ന് നിയമിതാനായെ ഉള്ളൂ. എങ്കിലും കാര്യമന്വേഷിച്ചു. 'ഏതോ ഭ്രാന്തനെഴുതിയ പ്രണയ ലേഖനങ്ങളാണ്' എന്ന് മറുപടി കിട്ടി.
പതിനഞ്ച് വർഷക്കാലമായി കിനാലൂർ എ യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഉപ്പയും, നാട്ടിലെ സകലമാന ചെറുകിട സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുന്ന പഞ്ചായത്ത് പ്രെസിഡന്റായ ഉമ്മയും, കേരളത്തിലെ പേര് കേട്ട ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പഠിക്കുന്ന അനിയനും, പ്ലസ് ടു കഴിഞ്ഞതിന് ശേഷം മാമൂൽപ്രകാരമുള്ള നാഴികക്കല്ലുകളൊന്നു പോലും പിന്നിടാനുള്ള ഭാഗ്യം സിദ്ധിക്കാത്ത, നാട്ടിലെ മുപ്പത് കഴിഞ്ഞ തൊഴിൽരഹിതരും തദ്വാരാ അവിവാഹിതരുമായ ചെറുപ്പക്കാരുടെ സ്വയം പ്രഖ്യാപിത സംഘത്തലവനായ റയ്ഹാനും. ഗർഭാശയത്തിൽ വെച്ച് തന്റെ ആത്മാവിലെ നല്ലതെന്ന് തോന്നുന്ന ജനിതകപദാർത്ഥങ്ങളൊക്കെയും അപഹരിച്ച പടച്ചോനോട് റയ്ഹാന് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു. രക്ഷപ്പെടാൻ പലവിധ അടവുകളും പയറ്റി നോക്കി - അങ്ങാടിയിലെ വയോധികരുടെ സംഗമകേന്ദ്രമായ മുറുക്കാൻ കടക്ക് സമീപം വെറൈറ്റി ജ്യൂസ് കട തുടങ്ങിയത് മുതൽ തലസ്ഥാന നഗരിയിൽ അലക്കുയന്ത്രം ശെരിപ്പെടുത്താനുള്ള സാങ്കേതിക സഹായം കൊടുക്കുന്ന കസ്റ്റമർ കെയർ പ്രതിനിധിയായി ജോലി ചെയ്തത് വരെ, പരാജയങ്ങളുടെ പട്ടിക ഒത്തിരി വലുതാണ്.
'ജീവിതം മടുത്തു' അലി അവനോട് തന്നെയായി പറഞ്ഞു. പ്രായം 30 കഴിഞ്ഞതേ ഉള്ളൂ. മുടിക്ക് നര ബാധിച്ചു തുടങ്ങിയിട്ടില്ല- തൊലി ചുളുങ്ങാന്‍ ആരംഭിച്ചിട്ടില്ല- കോണാട്ട് പ്ലേസിലെ മൂന്നാം നിലയിലുള്ള തന്റെ ആപ്പീസിലേക്ക് ഇപ്പോഴും കോണിപ്പടി കയറി തന്നെയാണ് പോകാറ്. പക്ഷേ 30-കാരനായ അലിക്ക് ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ ഈ ഭൂഗോളത്തില്‍ ബാക്കിയില്ലെന്ന് അവന് തോന്നി. പക്ഷേ 30 അത്ര വലിയ പ്രായമൊന്നുമല്ല. മുപ്പതാം വയസ്സ് കഴിഞ്ഞും ആളുകള്‍ ഡിഗ്രി എടുക്കുന്നില്ലേ, ജോലിയില്‍ പ്രവേശിക്കുന്നില്ലേ, വിവാഹം കഴിക്കുന്നില്ലേ? സ്റ്റാന്‍ ലീ തന്റെ ആദ്യത്തെ കോമിക് ബുക്ക് പബ്ലിഷ് ചെയ്യുന്നത് 39- ആം വയസ്സിലല്ലേ? മോര്ഗന് ഫ്രീമേന് നല്ലൊരു വേഷം കിട്ടുന്നത് അദ്ദേഹത്തിന്റെ 52-ആമത്തെ വയസ്സിലാണ്. തന്റെ കന്നി നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അരുന്ധതി റോയ്ക്ക് പ്രായം 35. എന്തിലധികം, 'പ്രേമലേഖനം' എഴുതുമ്പോള്‍ ബഷീറിനുണ്ട് 35 വര്‍ഷക്കാലത്തെ പഴക്കം. 30 അത്ര വലിയ പ്രായമൊന്നുമല്ല- അലി വലിയ ഉറപ്പൊന്നുമില്ലാത്ത മട്ടില്‍ ആവര്‍ത്തിച്ചു.
മോതിരം അവളുടെ വിരലുകളിലിടുമ്പോളും കൈകള്‍ വിറക്കുന്നുണ്ടായിരുന്നു; അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ പോലും പറ്റിയില്ല. ആളുകളുടെ ഉച്ചത്തിലുള്ള അടക്കം പറച്ചിലിനും ക്യാമറയുടെ വെള്ള വെട്ടത്തിനുമിടയില് തലേന്ന് രാത്രി മനസ്സില്‍ പറഞ്ഞ് പഠിച്ചതു പോലെ ശരീരം യാന്ത്രികമായി ചലിച്ച് കൊണ്ടിരിക്കുകയാണ്. ചിന്തിക്കാനൊ-രവസരം കൊടുത്താല്‍ ഒരു പക്ഷെ ബോധക്ഷയം വരെ സംഭവിച്ചേക്കാം. നിക്കാഹാണ്. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ദിനങ്ങളിലൊന്നാണ്. ഇന്ന്, അവളെ ശരിക്ക് കാണാന്‍ പറ്റിയിട്ടില്ലെങ്കിലും- പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ശരിക്കും കണ്ടതാണ്, സംസാരിച്ചതാണ്. വാട്സാപ്പിലൂടെ ഫലിതങ്ങള്‍ കൈമാറിയതാണ്, സങ്കടങ്ങള്‍ പങ്കുവെച്ചതാണ്, ആഗ്രഹങ്ങളും ആശകളും ആകുലതകളും പറഞ്ഞതാണ്. ജീവിതാവസാനം വരെയും അതിന് ശേഷവും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചവളാണ് മുന്നിലുള്ളത്. എങ്കിലും മുഖത്തെ വിടര്‍ന്ന പുഞ്ചിരി കൃത്രിമമാണെന്നത് എനിക്കറിയാമായിരുന്നു. ഉത്കണയാണ്. അറിയാം, പ്രതീക്ഷിച്ചതാണ്. പക്ഷെ, തയ്യാറെടുപ്പുകളെല്ലാം പോരാതെ വന്നു. ഹൃദയമിടിപ്പ് കൂടുന്നത് ശരിക്കുമറിയാം. വലിയ ഒച്ചയും ബഹളവുമൊന്നുമില്ലെങ്കില് അടുത്ത് നില്ക്കുന്ന ആര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ശക്തിയായി മിടിച്ചു കൊണ്ടിരിക്കുകയാണ് കക്ഷി; ഒരുവേള നെഞ്ചിന് കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടുമോ എന്ന് പോലും ഭയന്നു.
'വേണു മനസ്സിന് കട്ടിയുള്ളവനാണെന്നത്' ഒരു പ്രപഞ്ചസത്യം പോലെ മാണിയേക്കര ഗ്രാമം വിശ്വസിച്ചു പോന്നു. നാട്ടിലെന്ത് അപകടം നടന്നാലും രക്ഷാപ്രവര്‍ത്തനത്തില്‍ വേണു മുന്‍പന്തിയിലുണ്ടാവും. ചോര തളം കെട്ടി നില്‍ക്കുന്നത് കണ്ടാല്‍ തലകറങ്ങുന്ന ഗ്രാമത്തിലെ ചെത്ത് യുവാക്കള്‍ക്ക് അയാള്‍ ധീരതയുടെ മാത്രകയായിരുന്നു. കാറപകടത്തില്‍ അറ്റു പോയ 10 വയസ്സുകാരന്റെ കാലുമായി അടുത്ത ഓട്ടോ പിടിച്ച് കൂളായി ആശുപത്രി കാവടത്തിലേക്ക് നടന്നു കയറിയ വേണുവിന്റെ മനക്കട്ടി ഒരു പക്ഷേ മാണിയേക്കര ഗ്രാമത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടായിരിക്കും. മരണവീട്ടില്‍ എല്ലാവരെയും സമാശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ വേണുവിനെയാണ് ഏല്ലിക്കാര്- കണ്ണീര് കണ്ടാല്‍ അലിയുന്ന 'ദുര്‍ബലമായ' ഹൃദയമല്ല വേണുവിന്റേത് എന്നത് ഗ്രാമത്തലവന് പോലും സംശയത്തി- നിടയില്ലാത്ത വസ്തുതയായിരുന്നു. പിരിവിന് പോവാനും എല്ലാവരും സാധാരണ സമീപിക്കാറ് അയാളെ തന്നെയായിരുന്നു- പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത പിരിവിനെ കുറിച്ച് പഴി കേള്‍ക്കുന്നതൊന്നും വേണുവിന് പുത്തരിയല്ല- ഒരു കൂസലുമില്ലാതെ അടുത്ത വീട്ടിലേക്ക് ബക്കറ്റു-മായി നീങ്ങും. പ്രായം ഏകദേശം 29 ആയിരിക്കുന്നു- ഗ്രാമത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്കൂളിലെ കണക്ക് മാഷാണ് കക്ഷി. കൂടുതലെന്തിന് പറയണം- കുസ്യതികളും മടിയന്മാരുമായ വിദ്യാര്‍ത്ഥികളുടെയെല്ലാം പേടി സ്വപ്നം. അങ്ങനെയിരിക്കെ വേണുവിനെ മംഗലം കഴിപ്പിക്കണമെന്ന് വീട്ടുകാര്‍ കൂടിയിരുന്ന് തീരുമാനിച്ചു. തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം അമ്മയുടെ വയ്യാത്ത കാലും അടുക്കള ഇനിയാരെ ഏല്‍പ്പിക്കുമെന്ന അങ്കലാപ്പുമായിരുന്നെങ്കിലും, ഗ്രാമനിവാസികള്‍ ഗവേഷണാത്മകമായ കണ്ണുക- ളോടെയാണ് ഈ തീരുമാനത്തെ നോക്കി കണ്ടത്. പെണ്ണുകാണല്‍ ആരംഭിച്ചതോടെ നാട്ടിലെ പ്രധാന ചര്‍ച്ചാ വിഷയം വേണുവിന്റെ കല്ല്യാണ പരീക്ഷണമായി. സ്ത്രീയുടെ സാന്നിധ്യം അയാളെ സരളഹൃദയനാക്കുമെന്ന് ചിലര്‍ വാദിച്ചു. കൊണ്ടുവന്ന പെണ്ണിനും കൊമ്പ് മുളക്കുമെന്ന് മറ്റ് ചിലര്‍. വേണുവിന് പെണ്ണ് കിട്ടുക തന്നെ പ്രയാസമെന്നായി ചിലര്‍. ഏതായാലും വേണുവിന്റെ പെണ്ണുന്വേഷണം സകല അങ്ങാടികളിലെയും വാര്ത്തമാനങ്ങളുടെ തലക്കെട്ടായി.
മിഥുന് പ്രായം ഇരുപത്തിയൊന്‍പതായി- പാട്ടുകാരനാണ് കക്ഷി. എന്നാല്‍ പൊതുവെ സംഗീതജ്ഞര്ക്കുള്ളത് പോലെ മിഥുന സംഗീതകലയോട് വലിയ അഭിനിവേശമൊന്നുമുണ്ടായിരുന്നില്ല- പാട്ടുകാര്‍ക്ക് പൊതുവെ പൊതു. വേദികളില്‍ കയ്യടി കിട്ടാറുള്ള സംഗീതം അമ്മയാണ്, എല്ലാം സംഗീതമയം, "സംഗീതത്തെ ഞാന്‍ ആരാധിക്കുന്നു' എന്ന് തുടങ്ങിയ ഡയലോഗുകളൊന്നും അവന് എവിടേയും തൊടുത്തുവിട്ടതുമില്ല. തനിക്ക് ജന്മനാ കിട്ടിയ ഒരു സിദ്ധി. കൊമ്പത്തിരിക്കുന്ന പോലീസുകാര്‍ക്ക് കണ്ണുരുട്ടാനുള്ള കഴിവ് പോലെ, രക്ഷപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് നുണ പറയാനുള്ള സാമര്‍ത്ഥ്യം പോലെ, നാട്ടുകാര്‍ ബുദ്ധിജീവികളെന്ന് വിളിക്കുന്നവര്‍ക്ക് സമ്മര്ദദസാഹ- ചര്യങ്ങളിലും നാവടക്കാനുള്ള കൈമിടുക്ക് പോലെ. തനിക്ക് അത്തരത്തില്‍ ലഭിച്ച കണഥ്വനിയെന്ന നൈപുണ്യം താന്‍ വിറ്റ് കാശാക്കുന്നു. ഇതായിരുന്നു മിഥുന്റെ മട. അത് കൊണ്ട് തന്നെ അയാള്‍ നേരിട്ടോ അല്ലാതെയോ പണം കയ്യിലെത്തുമെന്നുറപ്പില്ലാതെ ഒരു മൂളിപ്പാട്ട് പോലും പാടിയില്ല.