മിഥുന് പ്രായം ഇരുപത്തിയൊന്‍പതായി- പാട്ടുകാരനാണ് കക്ഷി. എന്നാല്‍ പൊതുവെ സംഗീതജ്ഞര്ക്കുള്ളത് പോലെ മിഥുന സംഗീതകലയോട് വലിയ അഭിനിവേശമൊന്നുമുണ്ടായിരുന്നില്ല- പാട്ടുകാര്‍ക്ക് പൊതുവെ പൊതു. വേദികളില്‍ കയ്യടി കിട്ടാറുള്ള സംഗീതം അമ്മയാണ്, എല്ലാം സംഗീതമയം, "സംഗീതത്തെ ഞാന്‍ ആരാധിക്കുന്നു' എന്ന് തുടങ്ങിയ ഡയലോഗുകളൊന്നും അവന് എവിടേയും തൊടുത്തുവിട്ടതുമില്ല. തനിക്ക് ജന്മനാ കിട്ടിയ ഒരു സിദ്ധി. കൊമ്പത്തിരിക്കുന്ന പോലീസുകാര്‍ക്ക് കണ്ണുരുട്ടാനുള്ള കഴിവ് പോലെ, രക്ഷപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് നുണ പറയാനുള്ള സാമര്‍ത്ഥ്യം പോലെ, നാട്ടുകാര്‍ ബുദ്ധിജീവികളെന്ന് വിളിക്കുന്നവര്‍ക്ക് സമ്മര്ദദസാഹ- ചര്യങ്ങളിലും നാവടക്കാനുള്ള കൈമിടുക്ക് പോലെ. തനിക്ക് അത്തരത്തില്‍ ലഭിച്ച കണഥ്വനിയെന്ന നൈപുണ്യം താന്‍ വിറ്റ് കാശാക്കുന്നു. ഇതായിരുന്നു മിഥുന്റെ മട. അത് കൊണ്ട് തന്നെ അയാള്‍ നേരിട്ടോ അല്ലാതെയോ പണം കയ്യിലെത്തുമെന്നുറപ്പില്ലാതെ ഒരു മൂളിപ്പാട്ട് പോലും പാടിയില്ല.
കുറച്ച് കാലമായി മിഥുന് വേണ്ടി അമ്മാവനും നാട്ടിലെ പ്രധാന ബ്രോക്കറുമായ ദിവാകരേട്ടൻ പെണ്ഠാലോചന തുടങ്ങീട്ട. താലൂക്കിലെ ഒട്ടുമിക്ക കല്യാണങ്ങളും തീര്‍പ്പാക്കുന്ന ദിവാകരേട്ടൻ മിഥുന് പ്രായം ഇരുപത്തിയഞ്ച് കഴിഞ്ഞതില്‍ പിന്നെ നാട്ടിലെ പെണ്കുട്ടികളെയൊന്നും അത്ര പെട്ടെന്ന് മംഗലം കഴിക്കാനനുവദിച്ചില്ല - ശരിക്ക് ബോധിക്കുന്നവരയൊക്കെ ദിവാകരേട്ടൻ അനന്തരവന് കരുതിവെക്കും. കാര്യം ഏറെക്കുറെ പിടികിട്ടിയ നാട്ടുകാര്‍ പിന്നെ ദിവാകരേടനെ കല്ല്യാണവിഷയത്തില് സമീപിക്കുക കുറവായി. വരവ് കുറഞ്ഞതിന് പിന്നിലെയഥാര്ത്ഥ കാരണമിതാണെങ്കിലും, പുതിയ പിള്ളേരൊക്കെ ലിവിങ് ടുഗെതര്‍ ആണെന്നും ആര്‍ക്കും കല്യാണം, കുടുംബം എന്ന വിചാരമൊന്നുമില്ലെന്നും പറഞ്ഞ് അയാള്‍ കുറ്റം സ്യൂ ജനറേഷന്റെ മേല്‍ ചാര്‍ത്തി. എങ്കിലും ദിവാകരേട്ടന്റെ മധ്യസ്ഥതയില്ലാതെ തന്നെ നാട്ടില്‍ കല്യാണങ്ങള്‍ നടക്കുന്നത് തുടര്‍ന്നു, കുട്ടികള്‍ പിറന്നു, ചിലര്‍ വിവാഹ ബന്ധം വേര്‍പെടുത്തി, മറ്റ് ചിലര്‍ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തു, വളരെ ചുരുക്കം ചിലര്‍ പരിഭവങ്ങളൊന്നുമില്ലാതെ പരസ്പരം സ്നേഹിച്ച് ജീവിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്താണ് ദിവാകരേട്ടൻ ഒന്നുഷാറായത്.- പൂര്‍വ്വാതികം ശക്തിയോടെ അയാള്‍ അനന്തരവനായി കല്യാണക്കച്ചവടത്തത്തിലേക്ക് വീണ്ടുമിറങ്ങി; കണ്ടുവെച്ച തയ്യലും പാചകവുമറിയാവുന്ന പി ജി പഠനം പൂര്‍ത്തിയാക്കിയ കന്യകമാര്ക്കെല്ലാം കുട്ടികളായി തുടങ്ങിയെന്ന സത്യം അയാള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞു. സാരമില്ല, പട്ടണത്തിലെ കോളേജുകളില്‍ നിന്ന് വര്‍ഷാവര്‍ഷം നൂറുകണക്കിന് കുമാരികളല്ലേ ഒരു കല്യാണമെന്ന മോഹവുമായി പുറത്തിറങ്ങുന്നത്, അയാശ് സമാധാനിച്ചു. എന്നാല്‍ കാര്യം അയാള്‍ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല- കോളേജുകളില്‍ നിന്നിറങ്ങുന്ന കുമാരിമാരുടെ കൂടെ കൂടുതലും കുമാരന്മാരുമുണ്ടായിരുന്നു. ചിലപ്പോള്‍ മറ്റ് കുമാരിമാരും. തോല്‍വി സമ്മതിക്കാന്‍ ഏതായാലും ദിവാകരേടന് ഒരുക്കമായിരുന്നില്ല- കേരളമാകെ വലവിരിച്ചാണെങ്കില് യോഗ്യയായ ഒരു പെണ്‍കുട്ടിയെ മിഥുന് വേണ്ടി കണ്ടെത്താന്‍ തന്നെ അയാളുറച്ചു. മിഥുന പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലായിരുന്നു. ആവശ്യത്തിന് കാശ് കയ്യിലുണ്ട്; അത് കൊണ്ട് സ്ത്രീധനമൊന്നും ആവശ്യപ്പെടാനുദ്ദേശമില്ല, വിദ്യാഭ്യാസവും വിഷയമല്ല. പറ്റുമെങ്കില്‍ പത്ത് വരെ പഠിച്ചിരിക്കണം- അത്രമാത്രം, ജാതിയും മതവുമൊന്നും പ്രശ്മല്ല. എന്നാല്‍ ഭാര്യ അതീവ സുന്ദരിയായിരിക്കണം; അതില്‍ മിഥുന ഒരു നീക്കുപോക്കില്ല - AYSQo വരെ നീളുന്ന കറുത്ത കൂന്തലും, നയനമനോഹരമായ കണ്പീലികളും വേണം. ചുവന്ന ചുണ്ടുകളും തുടുത്ത കവിളുകളും. അല്‍പ്പം മെലിഞ്ഞിട്ടാവണം, എന്നാല്‍ ഒരുപാട മെലിഞ്ഞുകൂട, ആവശ്യത്തിന് നീളം വേണം, അധിമായിക്കൂടതാനും. പടടുസാരിയുടുത്താലും പാശ്ചാത്യവേഷം ധരിച്ചാലും ഒത്തതെന്ന് ആള്‍കൂട്ടം പറയണം. പ്രായമേറുന്ന പ്രവണത പാടില്ല. മറുകുകളൊന്നും ഇല്ലാതിരിക്കുന്നതാണ് ഉത്തമം. ചുരുക്കത്തില്‍ പറഞ്ഞാല്‍, ചിത്രകാരന്മാര് മാതൃകയാക്കാറുള്ള ദേവതമാരിലൊന്നിനെ താലികെടടാ- നാണ് മിഥുന്റെ തീരുമാനം. ദിവാകരേടടന്റെ രണ്ടു മൂന്ന് ഹവായ് ചെരുപ്പുകള്‍ തേഞ്ഞു തീര്‍ന്നെങ്കില്‍, മിഥുന ലഡുവും ചായയും കഴിച്ച് നാലോ അഞ്ചോ കിലോ കൂടിയെങ്കിലും, ഒടുക്കം ആ ദേവതയെ അവര്‍ കണ്ടെത്തി. മേടം മൂന്നിന് ഒരു ഇന്നോവ കാറില്‍, മുന്നില്‍ വിശാലമായ ഒരുദ്യാനാവും പിറകില്‍ നീണ്ടു കിടക്കുന്ന വാഴത്തോട്ടവുമുള്ള ഒരു ഘനഗംഭീരന്‍ ഇഉരുനില- കെട്ടിടത്തിന് മുന്നില്‍ മിഥുനും അമ്മാവനും ദേവതയെ കാണാന്‍ വന്നിറങ്ങി. പാര്‍വതിക്ക് പ്രായം ഇരുപത്തിയാറാണ്. സസ്ൃശാസ്ത്രത്തില് ബിരുദാന- ന്തരബിരുദം കരസ്ഥമാക്കിയുള്ള നില്‍പ്പാണ്. മല്ലിയിലയും കറിവേപ്പിലയും തമ്മില്‍ കഷ്ടിച്ച് തിരിച്ചറിയാം. ഫാഷന്‍ ഡിസൈനിങ് പഠിക്കണമെ:- ന്നായിരുന്നു മോഹം- അത് പക്ഷെ ബോധമുദിക്കാത്ത പ്രായത്തിലുദിച്ച ഒരു തോന്നല്‍ മാത്രമാണ്. എങ്കിലും ഇടക്ക് എന്നെ ഫാഷന്‍ ഡിസൈനിങ്ങിന് വിടിരുന്നെങ്കില്' എന്ന് അവള് അച്ചനോട് പരിഭവം പറയാറുണ്ട്. തന്റെ മകളുടെ ജീവിതം താന്‍ താറുമാറാക്കിയോ എന്ന സംശയത്തില്‍ നഷുപരിഹാരമെന്നോണം ആ ശുദ്ധന്‍ ആഴയിലൊരിക്കലെങ്കിലും പട്ടണത്തി- ലെ മുന്തിയ ഫാഷന്‍ കടയില്‍ നിന്ന് വിലപിടിപ്പുള്ള എന്തെങ്കിലും മകള്‍ക്ക് വാങ്ങി സമ്മാനിക്കും. അവയെല്ലാം മുഖത്തും മേനിയിലും തേച്ച് പിടിപ്പിച്ച്, കയ്യിലും കാലിലും ധരിച്ച് അവള് ഇടയ്ക്കിടെ പട്ടണം ചുറ്റാന്പോകും . വെളുത്ത് തുടുത്ത ആ സുന്ദരിയെ പട്ടണത്തിലെ പ്രൈവറ്റ് കോളേജുകളില്‍ പഠിക്കുന്ന പണച്ചാക്കുകളുടെ ആണ്മക്കള് സ്ൈ്റ്ൈറടിച്ച് കാണിക്കും- എന്നാല്‍ അവരാരും പാര്‍വതിയുടെ മനസ്സില്‍ ഇടം പിടിച്ചില്ല. അവളുടെ സവാരി തുടങ്ങിയതില്‍ പിന്നെ കോളേജുകള്ക്കടുത്ത് പുരുഷന്മാര്ക്കുള്ള ബ്യയൂടി പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചു, ജിമ്മില്‍ രാത്രി പ്ര്ത്ണ്ട് വരെ വെളിച്ചം കത്തി, തുണിക്കടകളില്‍ വര്‍ണങ്ങളും വൈവിധുൃവും വര്‍ധിച്ചു. പക്ഷെ പാര്‍വതിക്ക് സൌന്ദര്ൃയത്തേക്കാള് കമ്പം സംഗീതത്തോടായിരുന്നു. ചെറുപ്പത്തില്‍ കൂട്ടുകാരികളെല്ലാം വെള്ളിത്തിരയിലെ സുന്ദരന്മാരെ പ്രണിയിച്ചപ്പോള് പാര്‍വതി ആരാധിച്ചത് അവര്‍ ചുണ്ടനക്കിയപ്പോള്‍ കേട്ട സംഗീതത്തിന്റെ ഉറവിടത്തെയാണ്. ഹിന്ദിയും ഇംഗ്ലീഷും ലെബനീസുമെല്ലാം അവശ കേള്‍ക്കും- വാദ്യോപകരണ സംഗീതവും കേള്‍ക്കാറുണ്ട് - എന്നാല്‍ കൂടുതല്‍ താലൃര്യം മലയാളം മെലഡികളോട് തന്നെയായിരുന്നു. ഏകദേശം എട്ടാം ക്ലാസ്സ് ലെത്തിയപ്പോഴേക്കും നാട്ടിലെ സുന്ദരിപ്പട്ടം കിട്ടിബോധിച്ച പാര്‍വതിക്ക് വെള്ളി വീഴാതെ പാടാനറിയാവുന്ന ഒരുപാട കാമുകന്മാരു- ണ്ടായിരുന്നു. എന്നാല്‍ ആരും അധിക കാലം അവള്‍ക്കുള്ളില്‍ വാണില്ല. പിജി പഠനം കഴിഞ്ഞതോടെ മകളെ mel ഒരുത്തന്റെ കയ്യില്‍ പിടിച്ചെല്പിക്കണമെന്ന അച്ഛന്റെ ആഗ്രഹം കലശലായി. മകളുടെ സമ്മതം കിട്ടാന്‍ അയാല്‍ അവളുടെ അമ്മ, കൂട്ടുകാര്‍, പൂര്വ്വകാമുകന്മാര് മുതലായവര്‍ മുഖേന ശിപാര്‍ശ നടത്തിത്തുടങ്ങി. ഒടുക്കം അവള് സമ്മതം മൂളി. ഒരു നിബന്ധന മാത്രം- നല്ല പാടടുകാരനായിരിക്കണം. ഗാനഗന്ധര്‍വനെ തേടി അച്ഛുനങ്ങനെ പല വഴി ഓടി. പാര്‍വതിയുടെ ചന്തം കണ്ട് മോഹിച്ച് പേരെടുത്ത പാട്ടുകാര്‍ പോലും വീട്ടിലെത്തി. ഒരിക്കല്‍ ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി രണ്ട് കൂട്ടരെത്തി. പാര്‍വതിക്ക് ആരെയും ബോധിച്ചില്ല. അങ്ങനെയൊരുനാള്‍ ഒരാലോചനയുമായ് കൊച്ചപ്പന് വീട്ടിലെത്തി. ഫോട്ടോക്ക് പകരം പത്ത് മിനുട്ട് ദൈര്‍ഗ്യമുള്ള ഒരു യുട്യൂബ് വീഡിയോ ആണ് പാര്‍വതിയെ കാണിച്ചത്. ഈ പത്ത് മിനിറ്റില്‍ പല കുറി വൃത്യസ്ത രാഗങ്ങളിലേക്ക് ചേക്കേറിയ, വിവിധ ശ്രുതികളെ അനായേസേന അനുഗമിച്ച ആ ശബ്ദത്തോട് പാര്‍വതിക്ക് അറിയാതെ അനുരാഗം തോന്നി തുടങ്ങി, അനന്തരഫലമായി ആ ശബ്ദത്തിന്റെഉടമയോടും. വൈകാതെ തന്നെപയുനും പയ്യന്റെ ബ്രോക്കര്‍ കം അമ്മാവനും കൂടെ ഒരു വെളുത്ത ഇന്നോവ കാറില്‍ 'പെണ്ഠ് കാണല്‍ എന്ന നാടടുനടപ്പിനായി വീട്ടിലെത്തി.
അങ്ങനെ ഗന്ധര്‍വനും ദേവതയും കണ്ടുമുട്ടി. ഇരുകൂട്ടര്‍ക്കും താലികെട്ട വൈകണ്ട എന്നായി. മിഥുനും പാര്‍വതിക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. ദിവാകരേട്ടന് സന്തോഷമായി, പാര്‍വതിയുടെ അച്ചനും സന്തോഷം, മിഥുന് സന്തുഷനാണ്, പാര്‍വതിയും.
ഒന്നര മാസമേയുള്ളു താലികെടിന്-. ഒരുപാട് ഒരുക്കങ്ങളുണ്ട്. എങ്കിലും കല്ല്യാണ പെണ്ണിനും ചെറുക്കനും ഒടും പരാതിയില്ല. മനസ്സില്‍ കണ്ട ദേവതയെ സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മിഥുന്. മനസ്സില്‍ കേട്ട ഗന്ധര്‍വനെ സ്വന്തമാക്കാന്‍ കഴിഞ്ഞ ആനന്ദത്തില്‍ പാര്‍വതിയും. വാള്ളാപ്പില് വോയിസ് കാള്‍ ചെയ്യാനാണ് പാര്‍വതിക്ക് താലര്യം- മിഥുനാകട്ടെ അവളെ കാണണം; ഒന്നെങ്കില്‍ വാട്സാപ്പിലെ വീഡിയോ കാള്‍ അല്ലെങ്കില്‍ സ്കൈപ്പോ ഫേസ്ടൈമോ. ഇടക്ക് നേരിട്ട് കാണാനും അവര്‍ സമയം കണ്ടെത്തി. പാര്‍വതിയുടെ ഇഷ്ട ഗാനങ്ങളെല്ലാം മിഥുന് പാടി കേള്‍പ്പിച്ചു. മിഥുന്റെ ഇഷ്ട വര്‍ണ്ണങ്ങള്‍ നിറഞ്ഞ വിവിധ തരം വസ്ത്രങ്ങളുമായി പാര്‍വതി ഓണ്‍ലൈ- നായും അവന്റെ മുന്നില്‍ പ്രത്ൃക്ഷപ്പെട്ടു. പാര്‍വതിയെ മിഥുന് തന്റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അവളുടെ യൗവ്വനം തുടിക്കുന്ന മേനി കണ്ട് സുഹൃത്തുക്കള്‍ അസൂയ കൊണ്ട് പുളഞ്ഞു. പട്ടണത്തിലെ മിഥുന്റെ ഒരു പാട്ടു കച്ചേരിക്ക് പാര്‍വതി കൂട്ടുകാരുമൊത്ത് പോയി. അവന്റെ പ്രണയാര്‍ദ്രമായ ആലാപനം അവരിലും അസൂയ ജനിപ്പിച്ചു. മിഥൂന് തന്റെ ശബ്ദത്തില്‍ പാടിയ ഹൃദയത്തിന് നിറമായി എന്ന പാട്ട് പാര്‍വതി തന്റെ ഫോണില്‍ റിങ് ടോണായി സെറ്റ് ചെയ്യു. അവളുടെ കഴിഞ്ഞ പെരുന്നാളിനെടുത്ത സെല്‍ഫിയാണ് മിഥുന്റെ ഫോണിലെ വാള്‍പേപ്പര്‍. സ്വര്ഗൃതുല്യമായ ഒരു ജീവിതം Moo കണ്ട് പ്രതിശ്രുതവരനും വധുവും അങ്ങനെ വിവാഹപൂര്വ്വകാലം തള്ളിനീക്കി.
ഏറെ വൈകാതെ ആ സുദിനം വന്നെത്തി. മിഥുന് പാര്‍വതിയുടെ കഴുത്തില്‍ താലി കെട്ടി. കല്ല്യാണച്ചടങ്ങില് മിഥുന് പ്രണയഗാനങ്ങളുടെ പെരുമഴ പെയ്യിച്ചു. വഴിയേ പോയവര്‍ പോലും മതിലിന്മേല് വലിഞ്ഞ് കയറി ചുവന്ന സാരിയും, നിറയെ ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങി നിന്ന കല്യാണ പെണ്ണിന്റെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞു. എല്ലാം തന്റെ കഴിവെന്ന് ദിവാകരേട്ടൻ വീമ്പ് പറഞ്ഞു. പാര്‍വതിയുടെ അച്ചന് തന്റെ മകള്‍ക്ക് ജീവിതം തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തില്‍ ആശ്വസിച്ചു. മിഥുന്റെ കുടുംബക്കാര് അവന് അഞ്ചണ പോലും സ്ത്രീധനം വാങ്ങിയില്ലെന്ന് കൊട്ടിഘോഷിച്ചു. പാര്‍വതിയുടെ കുടുംബക്കാര് പയ്യന് 'സമ്മാനമായി' കൊടുത്ത കാറിന്റെയും വീടിന്റെയും മഹിമ പറഞ്ഞു നടന്നു. എന്നാല്‍ മിഥുന്റെ കണ്ണില്‍ പാര്‍വതി മാത്രം. പാര്‍വതിയുടെ കാതില്‍ മിഥുന് മാത്രം.
ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു. യാത്ര പറഞ്ഞ് പാര്‍വതി മിഥുനോടൊപ്പം ഇന്നോവാ കാറില്‍ കയറി. ഗന്ധര്‍വനും ദേവതയും ഒന്നിച്ചിരിക്കുന്നു. പാര്‍വതി മിഥൂനോട പാടാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ആചാരപ്രകാരം ഓണാക്കി വെച്ചിരുന്ന പാടടുപെടിയുടെ വെളിച്ചം കെടുത്തി. മിഥുന് പാടി തുടങ്ങി. അവന് പാര്‍വതിയുടെ മേല്‍ നിന്ന് കണ്ണെടുത്തതേയില്ല. അവള് കണ്ണടച്ചിരുന്ന് അവന്റെ പാട കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് ചീറിപ്പാഞ്ഞു വന്ന ഒരു ടിപ്പര്‍ ഇന്നോവയെ തട്ടിത്തെറിപ്പിച്ച് മുന്നോട്ട് പാഞ്ഞു. ഡ്രൈവര്‍ ആ ക്ഷണം തന്നെ പരലോകം പ്രാപിച്ചു. പുതുമണവാളനും മണവാട്ടിയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. നാള് രണ്ടു കഴിഞ്ഞു ഇരുവര്‍ക്കും ബോധം തെളിയാന്‍.
പാര്‍വതി കണ്ണ് തുറന്നയുടനെ തന്റെ ഗന്ധര്‍വനെ തിരഞ്ഞു. ചുറ്റും നിശബ്ദതയാണ്. ആരും ചോദിച്ചിട്ടൊന്നും മിണ്ടുന്നതുമില്ല- ഇപ്പോഴും താന്‍ പാതി മയക്കത്തിലാണെന്ന് അവള്‍ക്ക് തോന്നി. ഒടുക്കം ആരോ ഒരാശ് അവളെ കൈപിടിച്ച് മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്റെ ഗന്ധര്വനതാ കിടക്കുന്നു. അടുത്ത് ചെന്ന് നോക്കി- മുഖം തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൊത്തമായില്ല, കണ്ണുകള്‍ മാത്രം. അവള് പേരെടുത്ത് വിളിച്ചു. ശബ്ദം പുറത്ത് വരുന്നില്ല. മിഥുന് അവളെ വായുവില്‍ കൈകള്‍ കൊണ്ട് തിരഞ്ഞു. അവന്റെ ശബ്ദത്തിനായി പാര്‍വതി കാതു കൂര്‍പ്പിച്ച് കാത്തിരുന്നു. അവനൊന്നും കണ്ടില്ല. അവള് കേട്ടതുമില്ല. കാലങ്ങള്‍ക്കിപ്പുറം മിഥുന്റെ സംഗീതം ആളുകളാസ്വദിച്ചുകൊണ്ടിരുന്നു. പാര്‍വതിയൊഴികെ. പാര്‍വതിയുടെ സൌന്ദര്യവും ആളുകളാസ്വദിച്ചുകൊ- ണ്ടിരുന്നു. മിഥുനൊഴികെ.
NB: ഗുണപാഠമൊന്നുമില്ല...