മോതിരം അവളുടെ വിരലുകളിലിടുമ്പോളും കൈകള്‍ വിറക്കുന്നുണ്ടായിരുന്നു; അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ പോലും പറ്റിയില്ല. ആളുകളുടെ ഉച്ചത്തിലുള്ള അടക്കം പറച്ചിലിനും ക്യാമറയുടെ വെള്ള വെട്ടത്തിനുമിടയില് തലേന്ന് രാത്രി മനസ്സില്‍ പറഞ്ഞ് പഠിച്ചതു പോലെ ശരീരം യാന്ത്രികമായി ചലിച്ച് കൊണ്ടിരിക്കുകയാണ്. ചിന്തിക്കാനൊ-രവസരം കൊടുത്താല്‍ ഒരു പക്ഷെ ബോധക്ഷയം വരെ സംഭവിച്ചേക്കാം. നിക്കാഹാണ്. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കേണ്ട ദിനങ്ങളിലൊന്നാണ്. ഇന്ന്, അവളെ ശരിക്ക് കാണാന്‍ പറ്റിയിട്ടില്ലെങ്കിലും- പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ശരിക്കും കണ്ടതാണ്, സംസാരിച്ചതാണ്. വാട്സാപ്പിലൂടെ ഫലിതങ്ങള്‍ കൈമാറിയതാണ്, സങ്കടങ്ങള്‍ പങ്കുവെച്ചതാണ്, ആഗ്രഹങ്ങളും ആശകളും ആകുലതകളും പറഞ്ഞതാണ്. ജീവിതാവസാനം വരെയും അതിന് ശേഷവും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചവളാണ് മുന്നിലുള്ളത്. എങ്കിലും മുഖത്തെ വിടര്‍ന്ന പുഞ്ചിരി കൃത്രിമമാണെന്നത് എനിക്കറിയാമായിരുന്നു. ഉത്കണയാണ്. അറിയാം, പ്രതീക്ഷിച്ചതാണ്. പക്ഷെ, തയ്യാറെടുപ്പുകളെല്ലാം പോരാതെ വന്നു. ഹൃദയമിടിപ്പ് കൂടുന്നത് ശരിക്കുമറിയാം. വലിയ ഒച്ചയും ബഹളവുമൊന്നുമില്ലെങ്കില് അടുത്ത് നില്ക്കുന്ന ആര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ശക്തിയായി മിടിച്ചു കൊണ്ടിരിക്കുകയാണ് കക്ഷി; ഒരുവേള നെഞ്ചിന് കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടുമോ എന്ന് പോലും ഭയന്നു.
ക്യാമറ ചേട്ടന് ആളുകളെയെല്ലാം പറഞ്ഞയക്കുകയാണ്. ഉദ്ദേശം വൃക്തം; 'ഫോട്ടോഷൂടിനിടെ വരന് ബോധക്ഷയം' - നാളത്തെ ദിനപത്രങ്ങളിലെ ഫ്രണ്ട് പേജിലെ വാര്‍ത്ത മനസ്സ് മെനഞ്ഞുണ്ടാക്കി. ക്യാമറാമാനും ശിങ്കിടിയും കല്‍പ്പനകള്‍ പുറപ്പെടുവിക്കാന്‍ ആരംഭിച്ചു. അങ്ങോടു തിരിയു, "കൈ അവിടെ വെക്കു”, ചിരിക്കൂ”, മുഖം തിരിക്കൂ'", അങ്ങനെ അങ്ങനെ... പുറത്തേക്കോടിയാലോ എന്ന് മനസ്സ് ചിന്തിച്ചു തുടങ്ങിയ നേരത്ത്, ചെവിക്കരികത്ത് വന്ന് ആരോ മൂളി “പേടിക്കണ്ട... ഇതിപ്പോ കഴിയും... വേഗമിറങ്ങാം". അവളാണ്. നിക്കാഹിന്റെ ദിവസം ആദ്യമായി ഞാനവളുടെ മുഖത്തേക്ക് നോക്കി. ഇനി അവളെന്റെതാണെന്ന് തോന്നിയ നിമിഷം. വിയര്‍ത്തു തുടങ്ങിയ വലത്തെ കയ്യില്‍ ഒരു ചൂടനുഭവപ്പെട്ടു. അവളുടെ മൈലാഞ്ചിയിട്ട ചുവപ്പിച്ച ഇടത്തെ കയ്യാണ്; അവളുടെ ഭയന്ന് വിറച്ച ഹൃദയം പമ്പ് ചെയ്യ രക്തം അഗ്രങ്ങളിലെത്തിയതാണ് കയ്യിലെ ചൂടിന്റെ കാരണം. ഞങ്ങളിരുവരുടെയും ഹൃദയമിടിപ്പ് താണു. ശരീരത്തിന്റെ താപനിലയും സാധാരണയായി; അവളുടെ അധരങ്ങള്‍ ചെറുപുഞ്ചിരി തൂകി. ഞാനും ഒട്ടും കൃത്ൃമമല്ലാത്ത ഒരു ചിരി തിരിച്ചു നല്കി. ഇനിയൊറ്റക്കല്ലെന്ന സന്ദേശം എങ്ങനെയോ കണ്ണുകള്‍ കൊണ്ട് പരസ്പരം കൈമാറി.
അടുത്ത ഒന്നൊന്നര മണിക്കൂര്‍ പെട്ടന്ന് കടന്നു പോയി. അവളുടെ അഭാവത്തില്‍ യുഗങ്ങളെടുക്കേണ്ടിയിരുന്ന നിമിഷങ്ങള്‍. തിരിച്ച് വീട്ടിലേക്ക് അവളുമായി ഇറങ്ങുകയാണ്; വ്യത്യസ്ത മുഖങ്ങള്‍ അടുത്ത് വന്നാശംസകള് നേര്‍ന്നു. ചിലര്‍ തങ്ങളുടെ മകളെ കൊണ്ടുപോവുകയാണെന്ന് പരിഭവം പറഞ്ഞു. മറ്റു ചിലര്‍ എന്നെ കാണാത്ത മട്ടില്‍ അവളോട് മാത്രം കുശലാമ്പവേശ്വണം നടത്തി, എനിക്ക് പരാതിയൊന്നുമുണ്ടായില്ല എന്നത് അവരെ ഒരല്പം മുഷിപ്പിച്ചോ എന്ന് കാര്യമായി സംശയിക്കേണ്ടി- യിരിക്കുന്നു. ഞങ്ങള്‍ വാഹനത്തോടടുക്കും തോറും, യാത്ര.അയക്കലിന്റെ തീവ്രതയും ഈഷൂളതയും വര്‍ധിച്ചു തുടങ്ങി. ഘടാഘടിയന്മാരായ നാലഞ്ച് ആങ്ങളമാര് വന്ന് അവളെ പൊതിഞ്ഞു. ആ വലയത്തിനകത്തേക്ക് തല്ക്കാലം പ്രവേശനം നിഷേധിക്കപ്പെട്ടു അവര്‍ക്കു നടുവില്‍ നിന്ന് അവളുടെ ചെറിയ ചിരികളുയരുന്നത് കേള്‍ക്കാം- കൂട്ടത്തില്‍ താടിക്ക് നീളം കൂടിയവന് യോഗം പിരിച്ചു വിട്ട ശേഷം എന്റെ നേരെ കൈ നീട്ടി; ഉനക്കനൊരു ഷെയ്ഖ്ഹാന്ഡ് തന്ന് കനത്തിലൊരു പുഞ്ചിരി പാസാക്കി. അത് പുതിയൊരു സൌഈപ്രതവലയത്തിലേക്കുള്ള ഓദ്യോഗിക ക്ഷണമാണെന്ന് കരുതാനാണ് എനിക്കിഷ്ം, എങ്കിലും അതിലൊരു ചെറിയ ഭീഷണിയില്ലേ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തീര്‍ത്ത് പറയാനുമൊക്കില്ല. അടുത്ത ഈഴം അനിയത്തിമാരുടെയും ഇത്താത്തമാരുടെയുമായിരുന്നു. കെടിപ്പിടിക്കലും, ചിരിയും കരച്ചിലും. ഒടുക്കം ഉമ്മ വന്ന് അവളെ ചുംബനം കൊണ്ട് മൂടി. എല്ലാം മിഴിവുള്ള കാഴചകളാണ്. പക്ഷെ അന്ന് ഏറ്റവും ആഴത്തില്‍ പതിഞ്ഞ ഓര്‍മ്മ അവസാനത്തെ യാത്രയയപ്പായിരുന്നു.
അവളുടെ ഉപ്പ പട്ടാളത്തിലായിരുന്നു. അയാളുടെ ശരീരഘടനയിലും സംസാരത്തിലും നടത്തത്തിലുമെല്ലാം ആ പടാളച്ചിട്ട വ്യക്തമായി കാണാം. അധികമൊന്നും സംസാരിക്കാത്ത പ്രകൃതം. പെണ്ണ് കാണല്‍ ചടങ്ങിന് അവളുടെ വീട്ടിലേക്ക് വന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ഏറ്റവും മുഖ്യമെന്ന് തലച്ചോറ് കുറിച്ച് വെച്ചവയില്‍ പെട്ടതാണ് ഭിത്തിയില്‍ തൂക്കി വെച്ച നീളന്‍ തോക്കും ഷോകേസില്‍ പ്രദര്ശിപിച്ചിട്ടുള്ള മിലിറ്ററി മെഡലുകളും, യൂണിഫോമിലെ ഫോട്ടോകളുമെല്ലാം. എന്നാല്‍ മകളെ യാത്ര അയക്കാന്‍ വന്ന മനുഷ്യനെ അതിര്ത്തിയിലേക്കയക്കാന് ഒരു നിര്‍വാഹവുമില്ല- അത്ര ലോലന്മാര്‍ക്ക് പറ്റിയതല്ല ഇന്ത്യന്‍ ആര്‍മിയെന്ന് ഉദ്യോഗസ്ഥര്‍ തീര്‍പ്പ് കല്പിക്കും. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് നേടിയ മനഃശക്തിയെല്ലാം മതിയാവാതെ വന്നു അതിര്‍ത്തിയില്‍ ശത്രുക്കളെ വിറപ്പിച്ചിരുന്ന ആ പട്ടാളക്കാരന്. വിതുമ്പിക്കൊണ്ടിരുന്ന അയാളെ അവള് ഇറുക്കി പിടിച്ചു. അവളുടെ ചുവന്ന തട്ടത്തില്‍ അയാള്‍ മുഖമൊളിപ്പിച്ചു. രണ്ടു പേരുമങ്ങനെ കൂറെ നേരം അവിടെ നിന്നു. ഞാനെന്ത് ചെയുണമെന്ന ആശയക്കുഴപ്പത്തില്‍ ഞാനും ചലനമറ്റ് നിന്നു. ഒന്നനങ്ങിയാല്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാകുമോ എന്ന പേടിയും. എന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ മട്ടില്‍ ഉമ്മ വന്ന് അയാളുടെ പിന്നില്‍ പതിയെ തലോടി. മനസ്സില്ലാമനസ്സോടെ മകളുടെ തട്ടത്തില്‍ കണ്ണുനീർ തുടച്ച് അയാള്‍ മുഖമുയര്‍ത്തി. മുഖമുയര്‍ത്തിയ പാടെ നനഞ്ഞ കണ്ണുകളുമായി അയാള്‍ എന്നെ നോക്കി. ഇതിനേക്കാളേറെ, ഈ പിതാവിനേക്കാളേറെ, അവളെ സ്നേഹിക്കാനാവില്ലെന്ന ബോധ്യത്തില്‍ എന്റെ മനസ്സ് പിടഞ്ഞു. എന്റെ തോളില്‍ കൈവെച്ച് വിതുമ്പലുള്ളിലൊതുക്കി അയാള്‍ ചെറുതായൊന്നു മൂളി. അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ തലയാട്ടി.