'വേണു മനസ്സിന് കട്ടിയുള്ളവനാണെന്നത്' ഒരു പ്രപഞ്ചസത്യം പോലെ മാണിയേക്കര ഗ്രാമം വിശ്വസിച്ചു പോന്നു. നാട്ടിലെന്ത് അപകടം നടന്നാലും രക്ഷാപ്രവര്‍ത്തനത്തില്‍ വേണു മുന്‍പന്തിയിലുണ്ടാവും. ചോര തളം കെട്ടി നില്‍ക്കുന്നത് കണ്ടാല്‍ തലകറങ്ങുന്ന ഗ്രാമത്തിലെ ചെത്ത് യുവാക്കള്‍ക്ക് അയാള്‍ ധീരതയുടെ മാത്രകയായിരുന്നു. കാറപകടത്തില്‍ അറ്റു പോയ 10 വയസ്സുകാരന്റെ കാലുമായി അടുത്ത ഓട്ടോ പിടിച്ച് കൂളായി ആശുപത്രി കാവടത്തിലേക്ക് നടന്നു കയറിയ വേണുവിന്റെ മനക്കട്ടി ഒരു പക്ഷേ മാണിയേക്കര ഗ്രാമത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടായിരിക്കും. മരണവീട്ടില്‍ എല്ലാവരെയും സമാശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ വേണുവിനെയാണ് ഏല്ലിക്കാര്- കണ്ണീര് കണ്ടാല്‍ അലിയുന്ന 'ദുര്‍ബലമായ' ഹൃദയമല്ല വേണുവിന്റേത് എന്നത് ഗ്രാമത്തലവന് പോലും സംശയത്തി- നിടയില്ലാത്ത വസ്തുതയായിരുന്നു. പിരിവിന് പോവാനും എല്ലാവരും സാധാരണ സമീപിക്കാറ് അയാളെ തന്നെയായിരുന്നു- പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത പിരിവിനെ കുറിച്ച് പഴി കേള്‍ക്കുന്നതൊന്നും വേണുവിന് പുത്തരിയല്ല- ഒരു കൂസലുമില്ലാതെ അടുത്ത വീട്ടിലേക്ക് ബക്കറ്റു-മായി നീങ്ങും. പ്രായം ഏകദേശം 29 ആയിരിക്കുന്നു- ഗ്രാമത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്കൂളിലെ കണക്ക് മാഷാണ് കക്ഷി. കൂടുതലെന്തിന് പറയണം- കുസ്യതികളും മടിയന്മാരുമായ വിദ്യാര്‍ത്ഥികളുടെയെല്ലാം പേടി സ്വപ്നം. അങ്ങനെയിരിക്കെ വേണുവിനെ മംഗലം കഴിപ്പിക്കണമെന്ന് വീട്ടുകാര്‍ കൂടിയിരുന്ന് തീരുമാനിച്ചു. തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം അമ്മയുടെ വയ്യാത്ത കാലും അടുക്കള ഇനിയാരെ ഏല്‍പ്പിക്കുമെന്ന അങ്കലാപ്പുമായിരുന്നെങ്കിലും, ഗ്രാമനിവാസികള്‍ ഗവേഷണാത്മകമായ കണ്ണുക- ളോടെയാണ് ഈ തീരുമാനത്തെ നോക്കി കണ്ടത്. പെണ്ണുകാണല്‍ ആരംഭിച്ചതോടെ നാട്ടിലെ പ്രധാന ചര്‍ച്ചാ വിഷയം വേണുവിന്റെ കല്ല്യാണ പരീക്ഷണമായി. സ്ത്രീയുടെ സാന്നിധ്യം അയാളെ സരളഹൃദയനാക്കുമെന്ന് ചിലര്‍ വാദിച്ചു. കൊണ്ടുവന്ന പെണ്ണിനും കൊമ്പ് മുളക്കുമെന്ന് മറ്റ് ചിലര്‍. വേണുവിന് പെണ്ണ് കിട്ടുക തന്നെ പ്രയാസമെന്നായി ചിലര്‍. ഏതായാലും വേണുവിന്റെ പെണ്ണുന്വേഷണം സകല അങ്ങാടികളിലെയും വാര്ത്തമാനങ്ങളുടെ തലക്കെട്ടായി.
ഒടുക്കം രണ്ട് ഗ്രാമങ്ങളപ്പുറം ഒരു ഓല മേഞ്ഞ വീട്ടില്‍ വേണു തന്റെ പ്രതിശ്രുതവധുവിനെ കണ്ടെത്തി- പേര് മീനാക്ഷി. പ്രായം 25, പ്ലസ് ടു വരെ പഠനം, ഇപ്പോള്‍ ചെറുതായി തയ്യല്‍ പണിയൊക്കെ ആയി സമയം ചിലവഴിക്കുന്നു. സര്ക്കാറുദ്യോഗമുള്ള ഒരു പുരുഷന്, മറ്റ് ഗുണഗണങ്ങളൊന്നുമില്ലെകിലും, അവളെ കൈ പിടിച്ചേല്‍പ്പിക്കാന്‍ അച്ഛന് നാണുവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. മറ്റാരും മീനാക്ഷിയോട് അഭിപ്രായം ചോദിച്ചില്ല. ഏകദേശം ഉറപ്പായെന്നായപ്പോള് തന്റെ സവിശേഷമായ പതിഞ്ഞ സ്വരത്തില്‍ അയാള്‍ അവളോട് ഇഷ്ടമാണോ എന്ന് ചോദിച്ചു. ആദ്യമായി കേട്ട ഈ ചോദ്യത്തിന് ശരിയെന്ന മൂളല്‍ മാത്രമാണ് ശാരിയുത്തരമെന്ന് അവള് ഗ്രഹിച്ചു- തലയാട്ടി. ഒരു മാസത്തിനകം വേണു മീനാക്ഷിയുടെ കഴുത്തില്‍ താലി കെട്ടി. കല്യാണം ഗംഭീരമായി നടന്നു. നാട്ടുകാര്‍ വേണുവില്ലെന്തെങ്കിലും വ്യത്യാസമുണ്ടോ എന്നറിയുന്നതിനായി മണ്ഡപത്തിന് ചുറ്റും കറങ്ങി- ചിലര്‍ സദ്യ പോലും ബലികഴിച്ചാണ് പരീക്ഷണത്തിന്റെ ഫലത്തിനായി കണ്ണും നട്ടിരുന്നതെന്നാണ് കരക്കമ്പി. നിര്‍ഭാഗ്യവശാല്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ആരുടേയും കണ്ണില്‍ പെട്ടില്ല. 'സമയമെടുക്കും, ക്ഷാവേണമെന്ന്' ചിലര്‍ സമാധാനം പറഞ്ഞു. മാസമൊന്നായിട്ടും പ്രത്യക്ഷത്തില്‍ മാറ്റമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ പരീക്ഷണം അവസാനിച്ചതായി ഖാദരിക്കാന്റെ ചായപ്പീടികയില്‍ ഓദ്യോഗിക വിളമ്പര- മുണ്ടായി. എന്നാല്‍ വീട്ടില്‍ ചില വ്ൃത്യാസങ്ങളെല്ലാം വന്നിരുന്നു. മീനാക്ഷി ആഴ്ച ഒന്ന് കഴിഞ്ഞപ്പോഴേക്കും വീട്ടുകാരെയെല്ലാം കയ്യിലെടുത്തു. അച്ഛന് ഇപ്പോള്‍ അവളിട്ട ചായയോടാണ് ഒരല്‍പ്പം ഇഷ്ടക്കൂടുതല്. അടുക്കള പണിക്ക് കമ്പനി കിട്ടാനാണ് അമ്മ കല്യാണ കാര്യത്തില്‍ ഉത്സാഹിച്ചതെങ്കിലും, മീനാക്ഷി അടുക്കളയില്‍ തളച്ചിടപ്പെടേണ്ടവളല്ലെന്ന്' പ്രസ്താവനയിറക്കിയതും അമ്മ തന്നെ. അടുത്ത മാസം തന്നെ പ്രഭാകരന്റെ തയ്യല്‍ കടയില്‍ ജോലിക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിക്കോളാനാണ് അമ്മയുടെ കല്‍പ്പന. അവള് തയ്ച്ചു കൊടുത്ത മാക്സിയാണ് ഇപ്പോള്‍ അമ്മയുടെ ഇഷ്ട വസ്ത്രം. വേണുവിന്റെ ഏടത്തിക്കും, ഇടക്കിടക്കുള്ള സന്ദര്‍ശനങ്ങളില്‍, നല്ല കൂട്ടാണ് മീനാക്ഷി. എന്നാല്‍ വേണു മാത്രം അത്ര അയഞ്ഞു കൊടുത്തില്ല. അധികമൊന്നും സംസാരിക്കാത്ത പ്രകൃതമാണെങ്കിലും വേണു ഇടക്കൊക്കെ അവളോട് കാര്യങ്ങള്‍ പങ്കുവെക്കും-ം ഇടക്ക് പുറത്ത് കറങ്ങാനും കൊണ്ടുപോകും. ജോലിക്കാര്യത്തിലും വേണുവിന് ഒരെതിരഭിപ്രായമുണ്ടാ- യിരുന്നില്ല- തീരുമാനമെടുക്കേണ്ടത് അവളാണെന്നായിരുന്നു പ്രതികരണം. AHBIER അദൃശ്യമായ ഒരു മതില് അവര്‍ക്കിടയിലുണ്ടെന്ന് മീനാക്ഷിക്ക് അനുഭവപ്പെട്ടു...
പെട്ടന്നാണ് അമ്മക്ക് വയ്യായ്ക കൂടുതലായത്. ആശുപത്രിയില്‍ രണ്ട് ദിവസം കിടന്നു. വേണുവും മീനാക്ഷിയും മാറി മാറി നിന്ന് അമ്മയെ പരിപാലിച്ചു. പക്ഷേ ഏറെ വൈകാതെ അമ്മ മരണത്തിന് കീഴടങ്ങി. മരണവിവരം അറിയിക്കാന്‍ മീനാക്ഷിയെ പറഞ്ഞയച്ച് വേണു വരുന്നത് വരെ ഡോക്ടര്‍ അല്‍പ്പം കാത്തിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ ചെറിയൊരു തരിപ്പ് മുഖത്ത് പ്രകടമായെങ്കില്‍ പെട്ടെന്ന് തന്നെ വേണു കാര്യങ്ങളുമായി പൊരുത്തപ്പെട്ടതായി തോന്നി. എന്നാല്‍ വാര്‍ത്തയറിഞ്ഞ അച്ഛന്റെയും മീനാക്ഷിയുടെയും അവസ്ഥ അതായിരുന്നില്ല. രണ്ട് പേരും അവരുടെ സങ്കടങ്ങളെല്ലാം കരഞ്ഞു തീര്‍ത്തു- അയല്‍ക്കാരെ- ല്ലാം അറിയുന്നത് ആ അലമുറ കേട്ടുകൊണ്ടാണ്. അധികം വൈകാതെ ശേഷക്രിയകളെല്ലാം വേണു വേണ്ടപോലെ ചെയ്തു. അച്ഛനെയും മീനാക്ഷിയെയും പലതും പറഞ്ഞാശ്വസിപ്പിച്ചു. വേണുവിന്റെ മണക്കട്ടിയെ കുറിച്ച് വിണ്ടും കഥകള്‍ പ്രചരിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മീനാക്ഷി സ്വന്തം വീട്ടിലേക്ക് പോയി - പതിയെ വന്നാല്‍ മതിയെന്ന് വേണുവും അഭിപ്രായപ്പെട്ടു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മീനാക്ഷിക്ക് അച്ഛനെ കുറിച്ച് വേവലാതിയായി. പെട്ടെന്ന് തിരിച്ചു പോകാമെന്നുറച്ചു. അടുത്ത ബസ് കയറി മാളിയേക്കരയെത്തി- അവിടെ നിന്ന് കഷ്ടി ഒന്നര കിലോമീറ്റര്‍ നടന്നാല്‍ വീടെത്തി- സമയം അല്‍പ്പം വൈകിയിരുന്നു; രാത്രി എട്ട് മണി. മുന്നില്‍ അച്ഛനിരിപ്പുണ്ട്- നേരത്തെ കഴിച്ചു എന്ന് പറഞ്ഞു. വേണു മുറിയില്‍ എന്തോ കണക്ക് നോക്കുകയാണെന്നും അറിയിച്ചു. 'ഈ തണുപ്പത്ത് വരാന്തയിലിരിക്കാതെ അകത്തേക്കിരിക്കാന്‍' ശാസിച്ച് അവള് മുറിയിലേക്ക് നടന്നു. വാതില്‍ അകത്ത് നിന്നും പൂട്ടിയിരിക്കുകയാണ്. പതിയെ മുട്ടി 'വേണുവേട്ടാ' എന്ന് വിളിച്ചു. ശബ്ദമൊന്നും കേള്‍ക്കാനില്ല. ഒരല്‍പ്പം കൂടെ ശബ്ദത്തില്‍ വിളിച്ചപ്പോള്‍ അകത്ത് നിന്ന് ഒരു മൂളക്കം കെട്ടു. പിന്നെയും രണ്ട് മൂന്നു മിനിറ്റെടുത്തു വാതില്‍ തുറക്കാന്‍. വേണു മുഖത്തേക്ക് നോക്കിയില്ല. കയ്യിലിരുന്ന സഞ്ചി വാങ്ങി ഒരു മൂലയില്‍ വെച്ചിട് കിടക്കയിലേക്ക് ചാഞ്ഞു- 'വലിയ സുഖമില്ല'. സുഖക്കേടെന്തെന്ന് മീനാക്ഷിക്ക് ഏകദേശം പിടിക്കിട്ടി. കല്യാണം കഴിഞ്ഞ ഉടനെ തന്നെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു വേണുവേട്ടന്റെ തനിയെ ഉള്ള തേങ്ങലുകളെ കുറിച്ച്- കുട്ടിക്കാലം മുതല്ക്കേ ആരും കാണാതെ കരയുന്നതായിരുന്നു ശീലം- ചോദിച്ചാല്‍ കണ്ണില്‍ കരട് കയറിയതെന്ന് മറുപടി പറയും. പിന്നെ ചോദിക്കാതെയായി.
മീനാക്ഷി കതക് കുറ്റിയിട്ട് വേണുവിനടുത്ത് വന്നു കിടന്നു. വലതുഭാഗം ചരിഞ്ഞു കിടന്ന അവനെ ഇടത്തെ കൈ കൊണ്ട് അവള് ഇറുക്കി പുണര്‍ന്നു. എന്നിട്ട് ചെറുതായി നരബാധിച്ചു തുടങ്ങിയ തലമുടിയുടെ പിന്‍വശത്ത് പതിഞ്ഞ ഒരു ചുംബനം സമ്മാനിച്ചു. അതില്‍ നിന്നുമുത്തഭവിച്ച വൈദ്യുതിപ്രവാഹം കൊണ്ടാവണം, അവന്റെ നയനവനാന്തരങ്ങളില് നിന്നും ജലം ഉറവ പൊട്ടിയൊഴുകി. കാലങ്ങളായി കാത്തു വെച്ച കണ്ണീരെല്ലാം കടല്‍ കണക്കേ കീഴ്പോട്ടൊഴുകി തുടങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട നൌനകയെ പോലെ വേണു ആടിയുലയാന്‍ തുടങ്ങി- അലമുറയിട്ട് കരയാന്‍ തുടങ്ങി. ഏറെ പണിപ്പെട്ട് അവള് അവനെ തന്റെ കൈകളിലൊതുക്കി- അവളും വിതുമ്പി കരയാന്‍ ആരംഭിച്ചിരുന്നു. ശരീരം ഏകദേശം നിയന്ത്രണ വിധേയമായപ്പോള്‍ വേണു അവള്‍ക്ക് അഭിമുഖമായി തിരിഞ്ഞു. അവളുടെ നെറ്റിത്തടങ്ങള്‍ ചുംബിച്ചു ചുവപ്പിച്ചു. കണ്ണുകളടച്ച് അവളുടെ ആത്മാവിനെ ആലിംഗനം ചെയ്തു. വെളിച്ചമണഞ്ഞു. പരീക്ഷണം വിജയം കണ്ടു...