'ജീവിതം മടുത്തു' അലി അവനോട് തന്നെയായി പറഞ്ഞു. പ്രായം 30 കഴിഞ്ഞതേ ഉള്ളൂ. മുടിക്ക് നര ബാധിച്ചു തുടങ്ങിയിട്ടില്ല- തൊലി ചുളുങ്ങാന്‍ ആരംഭിച്ചിട്ടില്ല- കോണാട്ട് പ്ലേസിലെ മൂന്നാം നിലയിലുള്ള തന്റെ ആപ്പീസിലേക്ക് ഇപ്പോഴും കോണിപ്പടി കയറി തന്നെയാണ് പോകാറ്. പക്ഷേ 30-കാരനായ അലിക്ക് ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ ഈ ഭൂഗോളത്തില്‍ ബാക്കിയില്ലെന്ന് അവന് തോന്നി. പക്ഷേ 30 അത്ര വലിയ പ്രായമൊന്നുമല്ല. മുപ്പതാം വയസ്സ് കഴിഞ്ഞും ആളുകള്‍ ഡിഗ്രി എടുക്കുന്നില്ലേ, ജോലിയില്‍ പ്രവേശിക്കുന്നില്ലേ, വിവാഹം കഴിക്കുന്നില്ലേ? സ്റ്റാന്‍ ലീ തന്റെ ആദ്യത്തെ കോമിക് ബുക്ക് പബ്ലിഷ് ചെയ്യുന്നത് 39- ആം വയസ്സില്ലല്ലേ? മോര്ഗന് ഫ്രീമേന് നല്ലൊരു വേഷം കിട്ടുന്നത് അദ്ദേഹത്തിന്റെ 52-ആമത്തെ വയസ്സിലാണ്. തന്റെ കന്നി നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അരുന്ധതി റോയ്ക്ക് പ്രായം 35. എന്തിലധികം, 'പ്രേമലേഖനം' എഴുതുമ്പോള്‍ ബഷീറിനുണ്ട് 35 വര്‍ഷക്കാലത്തെ പഴക്കം. 30 അത്ര വലിയ പ്രായമൊന്നുമല്ല- അലി വലിയ ഉറപ്പൊന്നുമില്ലാത്ത മട്ടില്‍ ആവര്‍ത്തിച്ചു.
എന്നാല്‍ തന്റെ ഫേസ്ബുക് വാളില്‍ ബഷീര്‍ എഴുതാറില്ലല്ലോ. നാളെ പോകേണ്ടുന്ന പ്രൊമോഷന് പാര്‍ട്ടി” മോര്ഗന് അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചലച്ചിത്രത്തിന്റെ പ്രൊമോഷനല്ലല്ലോ. സ്പാന്‍ ലിയോടോ അരുന്ധതിയോടൊ അല്ലല്ലോ താനിടക്ക് കടം വാങ്ങാന്‍ നിര്ബന്ധിതനാവാറ്. തന്റെ കൂടെയിരുന്ന് പത്താം ക്ലാസ്സ് പാസ്സായ ജമാല്‍ ഇപ്പോള്‍ ദുബായിലെ ഒരു AC കമ്പനിയുടെ റീജിയണല്‍ മാനേജറാണ്. നാട്ടിലെ സകലമാന സെവെന്‍സ് ടൂര്‍ണമെന്റിലും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് വാങ്ങുന്ന കരിങ്കല്ല് മുനീര്‍ ഇവിടെ ഡല്‍ഹിയില്‍ തന്നെ ഒരു IT കമ്പനിയില്‍ ജോലിയെടുക്കുന്നു- മാസം അമ്പതിനായിരത്തിനടുത്ത് ശമ്പളം. പ്ലസ് ടുവില്‍ ഒപ്പം പഠിച്ച ദാസന് നാട്ടിലെ പ്രസിദ്ധമായ ഒരു സര്‍വകലാശാലയിലെ ഫിസിക്സ് അധ്യാപകനാണ്. ഡിപ്ലോമക്ക് കൂടെയുണ്ടായിരുന്ന ജുനൈദിന് പോലും മോശമില്ലാത്ത ഒരു ജോലിയുണ്ട്. അയല്‍വാസി ദിനേശന് അവന് പ്രണയിച്ച പെണ്ണിനെയെങ്കിലും കിട്ടി. തനിക്കെന്തുണ്ട്? ആകെയുള്ള സമാധാനം മോഷണത്തിന് പിടിയിലായി ജയിലില്‍ കഴിയുന്ന സാബുവും, കാര്‍ ആക്സിഡന്റില്‍ അരക്കു കീഴെ ചലനം നഷ്ടപ്പെട്ട ഹാഷിമുമാണ്. അവരാണെങ്കില്‍ തന്നെ വിളിക്കാറുമില്ല.
ഇങ്ങനെ, തന്റെ ജീവിതം ഒരു സമ്പൂര്‍ണ ദുരിതമായവതരിപ്പിക്കാനുള്ള വാദമുഖങ്ങള്‍ രചിച്ചുകൊണ്ട് അലി ഉച്ചയൂണിനായി 'മലയാളി ദര്‍ബാര്‍' ലക്ഷ്യമാക്കി നടന്നു. ടെലികാളിങ് അത്ര എളുപ്പമുള്ള പണിയല്ല. തുരുതുരാ വരുന്ന പരാതികള്‍ക്ക് മുന്നില്‍ സമചിത്തതയോടെ, ശബ്ദം കൊണ്ട് ഇളിച്ചു കാട്ടി, കൃത്യമായ മറുപടി കൊടുക്കണം. ഒരു പക്ഷേ ഒരു കൂലിപ്പണിക്കാരന്റെ അത്ര ശാരീരികാധ്വാനം ആവശ്യമില്ലായിരിക്കും, എന്നാല്‍ ശ്രമകരമായ ഒരു ജോലി തന്നെയാണ് ഇതും. സ്വാഭാവികമായും ഉച്ചയാവുമ്പോള്‍ വിശക്കും- എന്തെങ്കിലും അകത്താക്കിയേ തീരു. ഡല്‍ഹിയില്‍ ഇത് രണ്ടാമത്തെ വര്‍ഷമാണെങ്കിലും, ഇവിടുത്തെ ഭക്ഷണമൊന്നും അലിക്ക് ഇതുവരെയായും പിടിച്ചു തുടങ്ങിയിട്ടില്ല. മലയാളി ദര്‍ഭാറില്‍' തരക്കേടില്ലാത്ത ഉച്ചയൂണ് കിട്ടും- നാട്ടിലെ ചോറിന്റെയും, പരിപ്പ് കറിയുടെയും, മീന്‍ ചാറിന്റെയും ഒരിടത്തരം തര്‍ജമ. വ്യാജനാണെങ്കിലും കുറച്ച് നേരത്തേക്ക് നാട്ടിലെത്തിയ മട്ടാണ്. അതിന് വേറെയും കാരണങ്ങളുണ്ട്. ഹോട്ടലുടമ മലയാളിയാണ്, ഉച്ചയൂണിന് വരുന്ന ഭൂരിഭാഗം പേരും മലയാളികളാണ്, ചുറ്റും എഴുത്തുകളെല്ലാം മലയാളത്തിലാണ്, പോരാത്തതിന് വെളിച്ചെണ്ണയുടെ പരിമളവും. എന്നാല്‍ അന്നേ ദിവസം ആ സുഗന്ധം വലിച്ചെടുക്കാനുള്ള സൌഭാഗ്യം അലിക്കുണ്ടായില്ല. എന്തോ കാര്യമായ പണി നടക്കുകയാണ്. തന്റെ കാര്യം പോട്ടെ- താന്‍ കഷ്ടി 2 km നടന്നു കാണും- ദൂരദിക്കുകളില്‍ നിന്ന് ഒരല്‍പ്പം ഗൃഹാതുരത്വത്തിനായി വണ്ടി കയറിയ ഒരുപാട് മലയാളി ചെറുപ്പക്കാര്‍ നിരാശയോടെ മടങ്ങുന്നത് അലി നോക്കിനിന്നു.
ആപ്പീസില് വന്ന ആദ്യ ദിനം മുതല്ക്കേ അലിയുടെ ഉച്ചയൂണ് മലയാളി ദര്‍ബാറില്‍ നിന്നാണ്. ഒന്നര വര്‍ഷം പിന്നിട്ടിട്ടും അതിനൊരു മാറ്റമുണ്ടായിട്ടില്ല. ഇന്നാദ്യമായാണ് മറ്റൊരു ഓപ്ഷനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. അലിക്ക് മാറ്റങ്ങള്‍ അത്ര പ്രിയപ്പെട്ടതല്ല. ആമാശയമാണെങ്കില് ആക്രോഷവുമാരംഭിച്ചു. നടക്കാനേതായാലും വയ. അലി ചുറ്റുമൊന്ന് നോക്കി. ആദ്യം കണ്ണില്‍ പെട്ട രാജധാനി റെസ്റ്ററണ്ടിലേക്ക് വയറു തലോടിക്കൊണ്ട് കയറിച്ചെന്നു. ഒഴിഞ്ഞ ഒരു മൂലയില്‍ രണ്ട് പേര്‍ക്കിരിക്കാവുന്ന ഒരു മേശയില്‍ സ്ഥാനമുറപ്പിച്ചു. മുന്നില്‍ വെച്ച ബിസ്ലിരിയുടെ വെള്ളക്കുപ്പി അലിയെ നോക്കി കൊഞ്ചനം കൂത്തി. പ്രകോപനത്തിന് വഴങ്ങാതെ അവന് ഒരു ഗ്ലാസ് ചുട് വെള്ളം ആവശ്യപ്പെട്ടു. അധികം വൈകാതെ ഗ്ലാസുമേന്തി ഒരു വെള്ളത്തൊപ്പിക്കാരന്‍ പ്രത്യക്ഷപ്പെട്ടു. മെനുവില്‍ ആകെ പരിചയമുണ്ടായിരുന്ന 'ചിക്കന്‍ ബിരിയാണി' ഹാഫ് ഓര്‍ഡര്‍ ചെയ്തു. ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യ് അത് തീന്മേഷയിലേക്കെത്താനെടുക്കുന്ന സമയം സാധാരണ ഘടികാരങ്ങള്‍ക്ക് അളക്കാന്‍ പറ്റുന്നതല്ല- അതളക്കപ്പെടുന്നത് കുടലിന്റെ മുരള്‍ച്ചകൊണ്ടും വായിലൂറുന്ന വെള്ളം കൊണ്ടുമാണ്. ഏതായാലും അധികം നരകയാഥന അനുഭവിക്കേണ്ടി വന്നില്ല- വെളുത്ത ഗ്ലാസ് പ്ലേറ്റില്‍ ഉന്തി നില്ക്കുന്ന ഒരു കോഴിക്കാലുമായി പ്രകോപനപരമായ ഡ്വെസ്സി- ങ്ങോടെ രാജധാനി ബിരിയാണി വരികയായി. ദൂരെ നിന്നും മണവാട്ടി വരുന്ന കണക്കേ മന്ദം മന്ദം മുന്നോട്ടു നീങ്ങുന്ന മീശക്കാരന് വെയ്റ്ററുടെ കയ്യിലുള്ള ബിരിയാണി പ്ലേറ്റ് മേശമേല്‍ തൊട്ടതും അവന് ഒരുരുള വാരി ഉള്ളിലാക്കി. ഉമ്മ പറയാറുള്ള ഒരു നാടന്‍ പ്രയോഗം അലി അറിയാതെ ഓര്‍ത്തു പോയി - ഇരട്ട പെറ്റ സുഖം”.
രാജധാനി ആഴചയിലൊരിക്കലെങ്കിലും ശീലമാക്കാനുറച്ച് നീളനൊരു ഏമ്പക്കവും വിട്ട അവസാനത്തെ എല്ലിന് കഷ്ടവും, മാംസമി-ല്ലെന്നുറപ്പാക്കി പ്ലേറ്റിന്റെ വടക്ക് പടിഞ്ഞാറന്‍ മൂലയിലേക്ക് ഭ്രഷ്ട് കല്പ്പിച്ചു. കൈ കഴുകി ബില്‍ AVEO OLIGO). നൂറു രൂപയെങ്കിലും കാണും- അലി മനസ്സിലുറപ്പിച്ചു. ഹാഫ് ചിക്കന്‍ ബിരിയാണിയെന്ന് പറഞ്ഞപ്പോള്‍ 80 രൂപയുടെ ബില്ല തന്നു- 'രണ്ടിരട്ട പെറ്റ സുഖം”.
ബില്‍ കരണ്ടറിനും പുറത്തേക്കുള്ള കവാടത്തിനുമിടയില് ഒരു ബോര്‍ഡ് സ്ഥാപിച്ചത് അലി ശ്രദ്ധിച്ചു. അടുത്ത് ഒരു കസേരയില്‍ കുറച്ച് സ്റ്റിക്കി നോട്ടുകളും ഒരു പേനയും. ബോര്‍ഡില്‍ ചില നോട്ടുകളെല്ലാം പതിക്കപ്പെട്ടതായി കാണാം- മിക്കതും ഹിന്ദിയില്‍ തന്നെ- ചിലത് ഇംഗ്ലീഷിലും. 'ഭക്ഷണം ഗംഭീരം', 'ഷെഫിന് അഭിനന്ദങ്ങള്‍', 'പായാ നഹാരി റെക്കമെന്റ് ചെയുന്നു' - ആകത്തുക ഇതൊക്കെ തന്നെ. അലിക്ക് കൗതുകം തോന്നിയ ചിലതുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. 'സ്വര്‍ണനിറത്തിലുള്ള ബിരിയാണി സ്വര്‍ഗത്തില്‍ നിന്നുമുള്ള സമ്മാനമാണോ എന്ന് സംശയം', 'കരിഞ്ഞ തോരനും വേവാത്ത ആലുവുമാണ് രാജധാനി സ്പെഷ്യല്‍', എന്ന് തുടങ്ങി അങ്ങനെ കുറേ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും. അലിക്കും എന്തെങ്കിലും എഴുതണമെന്ന് മോഹമുണ്ടായി. ആപ്പീസില് കീബോര്‍ഡില്‍ വിരലമര്‍ത്താതെ അക്ഷരങ്ങള്‍ക്ക് ജന്മം കൊടുക്കുന്ന ശീലമില്ല. പേനയുപയോഗിച്ച കാലം മറന്നു. ബില്‍ കരണ്ടറിന് പിറകിലെ മധ്യവയസ്പന് ചിരിതൂകി എഴുതിക്കോളാന്‍ അനുവാദം തരുന്നത് പോലെ തലയാട്ടി. അലി പേനയെടുത്തു. രണ്ട് നിമിഷമാലോചിച്ചു. കൂത്തിക്കുറിച്ചു. ബോര്‍ഡിന്റെ ഏറ്റവും മുകളില്‍ ഇടത്തെ വശത്ത് വൃത്തിയായി ഒട്ടിച്ചു- ജീവിതം അര്ഥശുന്യമെന്ന് തോന്നുമ്പോള്‍ ഇവിടുത്തെ ഒരു പിടി ബിരിയാണി കഴിക്കണം. അതിന്റെ സ്വാദ് ജീവിക്കാനുള്ള പ്രേരണയാണ്. ആത്മഹത്യാ പ്രേരണക്ക് ഒറ്റമൂലിയായി വേണമെങ്കിലും സേവിക്കാം” മലയാളത്തിലാണെഴുതിയത്. ആര്‍ക്കും മനസ്സിലാകാന്‍ തരമില്ല- അതുകൊണ്ട് പ്രശ്മമില്ല. ഇനി ഹോട്ടലുകാര്‍ക്ക് ഒരു സംശയം വേണ്ട. നോട്ടിന്റെ താഴെ റിയലി ഗുഡ് ഫുഡ്' എന്ന് കൂടി എഴുതി അലി ഏകതാനമായ തന്റെ തൊഴില്‍ ജീവിതത്തിലേക്ക് മടങ്ങി.
അടുത്ത ദിവസം വീണ്ടും മലയാളി ദര്‍ഭാറില്‍ പപ്പടം കാച്ചി, പായസം വിളമ്പി, വെളിച്ചെണ്ണ തിളച്ചു. ദര്ഭാറിലെ മുകളിലത്തെ നിലയില്‍ നിന്ന് നോക്കിയാല്‍ ജനാലക്കുള്ളിലൂടെ രാജാഥനിയിലെ അഭിപ്രായ ബോര്‍ഡ് കാണാം. കൂടുതല്‍ കടലാസുകള്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവന് തോന്നി. ഏതായാലും അടുത്ത ദിവസം തന്റെ ഉച്ച ഭക്ഷണം രാജധാനിയില്‍ നിന്ന് തന്നെയാകട്ടെ. അലിയെ സംബന്ധിച്ചിടത്തോളം, തനിക്ക് വേണ്ടി മാത്രമായി അവന് ചിലവഴിച്ചു കൊണ്ടിരുന്ന ചുരുക്കം ചില സമയങ്ങളിലൊന്നാണിത്- തനിക്ക് വേണ്ടി മാത്രം എടുക്കുന്ന ചുരുക്കം ചില തീരുമാനങ്ങളിലൊന്നും. അലിയുടെ ഒരു ദിവസത്തിന്റെ സിംഹ ഭാഗവും കിഷോറന്മാരും, ദിവൃമാരും, രജീഷ്മാരും, അയ്യൂബ്ബാരും, നൈനമാരുമെല്ലാം കവര്‍ന്നെടുത്തിരിക്കുന്നു. അലിക്ക് മാത്രമായുള്ള സമയം കുറവാണ്. ഒരുപക്ഷെ ഈ ഉച്ചഭക്ഷണമാകാം അലിയുടെ ഡല്‍ഹി ജീവിതത്തിലെ അവന് ഏറ്റവും പ്രിയങ്കരമായ മുഹൂര്‍ത്തം.
തീരുമാനപ്രകാരം അടുത്ത ദിവസം രാജ്ഥാനിയിലെത്തി. ടേബിള്‍ തിരയുന്നതിന് മുന്നേ ബോര്‍ഡില്‍ തന്റെ എഴുത്തുണ്ടോ എന്ന് പരിശോധികച്ചു- അവിടെത്തന്നെയുണ്ട്. ആരുടേയും നയനങ്ങള്‍ പോലും തലോടിയ മടില്ല. പക്ഷേ തൊട്ടടുത്ത് മലയാളത്തില്‍ മറ്റൊരെഴുത്ത്- 'മരുന്ന് കുറിച്ച് തന്നതിന് നന്ദി. ഫലപ്രദമാണ്- സംശയമില്ല. എന്നാല്‍ ഡോസ് ഒരല്‍പ്പം കൂടിയെന്ന് തോന്നുന്നു- ഒരു ഫുള്‍ ബിരിയാണി ഹെവിയാണ്'. കുറേ കാലത്തിന് ശേഷമാണ് അലി ഒരെഴുത്തു വായിച്ചു പുഞ്ചിരിക്കുന്നത്. അന്നത്തെ ബിരിയാണിക്ക് സ്വാദേറി. പോകാന്‍ നേരം ഒരു മറുപടി കൊടുക്കണമെന്ന് തോന്നി: 'മരുന്ന് ഫലം കണ്ടതില്‍ സന്തോഷം. വിഷം നിറഞ്ഞ ഈ ഡല്‍ഹി തെരുവുകളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ മരുന്നുകളുണ്ടെങ്കില്‍ അറിയിക്കണം. ഇവിടുത്തെ വെപ്പുകാര്‍ക്ക് ഉണ്ടാക്കാന്‍ കഴിയാവുന്നതിനേക്കാള്‍ കൂടുതല്‍ മരുന്ന് ഒരുപക്ഷെ എനിക്കാവശ്യമായി വന്നേക്കും'.
രാത്രി 10 മണിയാവും അലി കരോള്‍ ബാഖിലുള്ള തന്റെ റൂമിലെത്താന്‍. അന്ന് രാത്രി രാജഥാനിയിലെ കുറിപ്പിനെക്കു- റിച്ചായിരുന്നു അലിയുടെ ചിന്തയത്രയും - ആരായിരിക്കും കുറിപ്പെ- ഴുതിയിരിക്കുകു? തനിക്കറിയാവുന്ന വല്ലവരുമാകുമോഃ? ദര്‍ബാറിലെ സുരേഷ് രാജഥാനിയെ കുറിച്ച് എപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു. സുരേഷാകുമോ? ഏയ്, അവന്റെ കയ്യക്ഷരം ഇത്ര മനോഹരമാകാന്‍ സാധ്യത കാണുന്നില്ല. ഒരുപക്ഷെ ഇത് ഒരു 15 വയസ്സുകാരന്റെ വിക്രതിയാവം, അല്ലെങ്കില്‍ ഒരു 25 വയസ്സുകാരിയുടെ ശ്ൃംഗാരമാവാം, അതുമല്ലെങ്കില്‍ ഒരു 75 വയസ്സുകാരന്റെ നേരമ്പോക്കാകാം. എന്തു തന്നെയായാലും അലിക്ക് സന്തോഷം. എങ്കിലും രണ്ടാമത്തെ സാധ്യതയോടാണ് അവനൊരല്‍പ്പം ചായ്വ് കൂടുതല്‍. ഒരുപക്ഷെ, കേരളത്തില്‍ നിന്ന് ഡല്‍ഹി കാണാന്‍ വന്ന ഏതെങ്കിലും ദേശാടന പക്ഷിയുടെ വണ്‍ ടൈം കൊത്തു പണിയായിരിക്കും. ഇനിയാവര്‍ത്തിക്കാന്‍ ഇടയില്ല. അന്ന് രാത്രി കണ്ണട വെച്ച, നുണക്കുഴികളുള്ള, കഴുത്തറ്റം മാത്രം കറുത്ത മുടിയുള്ള, മുഖത്ത് നിഴലിച്ചു നില്ക്കുന്ന വിഷാദ ഭാവമുള്ള ഒരു ചെറുപ്പക്കാരി രാജധാനിയില്‍ വെച്ച് തനിക്ക് ബിരിയാണി വിളമ്പി തരുന്നതായി അലി സ്വപ്നം കണ്ടു.
അടുത്ത ദിവസം പണിയെല്ലാം പെട്ടെന്ന് തീര്‍ത്ത് ധൃതിപ്പെട്ട് അലി രാജഥാനിയിലെത്തി- നിരാശപ്പെടുത്തിയില്ല. ഒരു കുറിപ്പുണ്ട്- 'മരുന്നന്വേഷിച്ചും പരീക്ഷിച്ചുമുള്ള യാത്രയിലാണ് ഞാനും. ചാന്ദ്നി ചൌകിലെ ഗുരുദ്വാരയിലെ ഗുര്‍ബാനി സംഗീതം നല്ലൊരു ഓഷദമാണെന്ന് തോന്നിയിട്ടുണ്ട്. പല രാത്രികളിലും എന്റെ ജീവന് രക്ഷിച്ചത് ഇമ്പമാര്‍ന്ന ആ മരുന്നാണ്'. ഏകദേശം മൂന്നോ നാലോ മാസക്കാലമായി കാണും അലി ആപ്പീസിലല്ലാതെ മറ്റൊരിടത്തേക്ക് ബസ് ടിക്കറ്റ് എടുത്തിട്ട്. എന്നാല്‍ അന്ന് വൈകിയാണെങ്കിലും അലി ചാന്ദ്നി ചാകില്‍ പോയി, ഗുര്‍ബാനി സംഗീതം ആസ്വദിച്ചു, റൊട്ടിയും ദാല്‍ കറിയും കഴിച്ചു. അവിടെ വെച്ച് ആ പെണ്‍കുട്ടിയെ കാണാന്‍ കഴിയുമായിരിക്കുമെന്ന് അലി പ്രതീക്ഷിച്ചെങ്കിലും ആ കൂടിക്കാഴ്ച്ചയുണ്ടായില്ല.
അലി രാജഥാനിയിലെ സ്ഥിരം കസ്ത്മറായി. ബിരിയാണി കഴിച്ച് വയറു നിറക്കുന്നതിന് മുന്‍പായി അവന് കുറിപ്പ് വായിച്ച് മനസ്സ് നിറയ്ക്കും. ചാന്നി ചാകിന് ശേഷം ഓല്ലയിലെ പക്ഷി സംരക്ഷണ സങ്കേതത്തിലും ജവാഹാര്‍ലാല്‍ നെഹ്റു പ്ലാനറ്റോറിയത്തിലും മരുന്ന് സേവിക്കാനായി അലി പോയി. അവന് അവന്റെ ജീവിതത്തോടുള്ള സമീപനവും ആഗ്രഹങ്ങളും എഴുതി. എതിര്വശത്തുള്ളയാല് മരണത്തെ കുറിച്ചും നഷ്ടങ്ങളെ സംബന്ധിച്ചും വിവരിച്ചു. ദിനേന- യുള്ള ആപ്പീസില് പോക്ക് തന്നെ അലിയെ സംബന്ധിച്ചിടത്തോളം കുറിപ്പുകള്‍ വായിക്കാനുള്ള യാത്രകളായി മാറി. പലതും പങ്കുവെച്ചെങ്കിലും കടലാസ്സിനപ്പുറം തങ്ങളാരാണെന്ന് ഇരുവരും മിണ്ടിയില്ല. BOL മൂന്ന് കഴിഞ്ഞു. ആദ്യമെഴുതിയ കുറിപ്പുകള്‍ ചിലതെല്ലാം ഹോട്ടല്‍ ജീവനക്കാര്‍ കളഞ്ഞു കാണണം. എങ്കിലും ബോര്‍ഡില്‍ ഭൂരിഭാഗവും ഇപ്പോള്‍ മലയാളമാണ്. ഒരു ചൊവ്വാഴ്ച കയ്യെഴുത്താരുടേതെന്നറിയാന് വല്ലാത്ത കൊതി തോന്നി. അലിക്ക് അതുവരെ ഒന്നിനോടും അത്ര കൊതി തോന്നിയിരുന്നില്ല- രാജാഥാനിയിലെ ബിരിയാണിയോടും, മലയാളി ദര്ഭാറിലെ ഉച്ചയൂണിനോടും, അത്തറിക്കാന്റെ ഹോട്ടലിലെ പൊറാട്ടയോടും, ഉണ്ണിയേട്ടന്റെ മില്‍ക്ക് സര്ബത്തിനോടും, ഒന്നിനോടും. മാസങ്ങള്‍ക്കു ശേഷം അലിക്ക് അസുഖം പിടിപെട്ടതായി ആപ്പീസിലെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തപെടു. ക്ഷമയോടെ അലി സ്വപ്പത്തിലെ വിഷാദസുന്ദരിക്കായി കാത്തിരുന്നു. ഏകദേശം രാത്രി എട്ട മണിയായപ്പോള്‍ ബോര്‍ഡില്‍ മലയാളത്തിലൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. അലി ആ മുഖം കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്തു. അലിയുടെ കണ്ണുകള്‍ താമര പോലെ വിടര്‍ന്നു. ആകാശത്തെ നക്ഷത്രജാലങ്ങളിലെ വെളിച്ചമെല്ലാം അലിയുടെ കണ്ണുകള്‍ ഉള്ളിലേക്കാവാഹിച്ചു.