Dictionary

.എങ്ങനെ ഉപയോഗിക്കണം

നിഘണ്ടുവിന്റെ സാങ്കേതികത്വങ്ങള്‍ താഴെ വിവരിക്കുന്നു.

അകാരാദിക്രമം

അകാരാദിക്കു പല നിഘണ്ടുക്കളും പല ക്രമങ്ങള്‍ പിന്തുടര്‍ന്നുവന്നിട്ടുണ്ട്‌. കേരളഭാഷാനി.
ഘണ്ടുവില്‍ പിന്തുടരുന്ന ക്രമം വിവരിക്കുന്നു.

സ്വരങ്ങള്‍ക്ക്‌ അങ്ങ്ഗീകൃതമായ ക്രമം തന്നെ.

സ്വരം ചേരാതെ തനിയെ നില്‍ക്കുന്ന വ്യഞ്ജനം, സ്വരം ചേര്‍ന്ന വ്യഞ്ജനം,
വ്യഞ്ജനത്തോടു ചേര്‍ന്നുനില്‍ക്കുന്ന വ്യ്ഞ്ജനം (കൂട്ടക്ഷരം) ഇതാണ്‌ ഈനിഘണ്ടുവില്‍
സ്വീകരിച്ചിട്ടുള്ള ക്രമം. (നിഘണ്ടുവില്‍ വ്യഞ്ജനമോരോന്നും അവതരിപ്പിക്കുമ്പോള്‍
അക്ഷരമാലയിലെ ഇത്രാമത്തെ വ്യഞ്ജനം എന്നു പറഞ്ഞുപോയിട്ടുണ്ട്‌. അക്ഷരമാലയിലെ
എല്ലാവര്‍ണ്ണങ്ങളും നിഘണ്ടുവില്‍ പ്രദര്‍ശിപ്പിക്കേണ്ടിവരികയില്ല. സ്വരങ്ങളും
വ്യഞ്ജനങ്ങളും ഒരു വ്യഞ്ജനത്തോടു പലവിധത്തില്‍ ചേര്‍ന്നു വിവിധ
അക്ഷരങ്ങളുണ്ടാകുന്നു. ഇവയില്‍ വ്യഞ്ജനം മാത്രം ആദ്യം എടുത്തു കാണിക്കുകയാണു
നിഘണ്ടുവില്‍ ചെയ്‌തിട്ടുള്ളത്‌. അവയെ ഇത്രാമത്തെ വ്യഞ്ജനം എന്നു പറയുന്നതാവും
കൂടുതല്‍ ശരി.)

ചില്ലുകള്‍
സംവൃതോകാരത്തിന്റെ പോലും സഹായമില്ലാതെ തനിയേ നില്‍ക്കാവുന്ന വ്യഞ്ജനങ്ങള്‍
എന്‍, ന്‍, ര്‍, ല്‍, യ്‌, എല്‍, ഴ്‌ ഇവയാണ്‌. ടവര്‍ഗത്തോടുചേരുമ്പോഴൊഴികെ 'എന്‍'
തനിയെനില്‍ക്കും. വിണ്‍മൂത്രം, വീണ്‍വാക്ക്‌ ഇത്യാദിനോക്കുക. 'വിണ്ണ്‌"
എന്നതിനുമുമ്പുതന്നെ 'വിണ്‍' കൊടുത്തിരിക്കും. തവര്‍ഗത്തിലെ അനുനാസികത്തിന്‌
തവര്‍ഗത്തിലെ വര്‍ണങ്ങളോടും മകാരത്തോടും ചേര്‍ന്നുനില്‍ക്കാന്‍ കഴിയും. തന്‍കാര്യം,
പശുവിന്‍പാല്‍ ഇത്യാദികളിലെപ്പോലെ മറ്റിടങ്ങളില്‍ 'ന്‍' തനിയെനില്‍ക്കുന്നു. അതിനാല്‍
'തന്‍ കാര്യ'ത്തിനു ശേഷമാണ്‌ 'തനതു' തുടങ്ങിയ ശബ്ദങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
ഇതുപോലെ ര്‍,ല്‍,യ്‌,എല്‍,ഴ്‌ ഇവയുടെ കാര്യത്തിലും 'പതര്‍ച്ച'യ്ക്കുശേഷം 'പതറുക'യും
'വില്‍' എന്നതിനുശേഷം 'വിലയും' വരും. 'തേയ്ക്കുക' എന്നത്‌ 'തേയുക'
എന്നതിനുമുമ്പേവരും. (തീ-യ്‌-ക്കു-ക' എന്നതില്‍ 'യ്‌' സ്വതന്ത്രമായി നില്‍ക്കുന്നതിനാല്‍
അത്‌ ആദ്യം കാണിച്ചിരിക്കുന്നു.) 'വാള', 'വാള്‍' എന്നതിനുശേഷം. 'പാഴ്ച്ചെലവിന്റെ'
സ്ഥാനം' പാഴൂഴിക്കു മുമ്പാണ്‌. വളരെകുറച്ചു വാക്കുകളേ ഇങ്ങനെയുള്ളു എന്നതിനാല്‍
നിഘണ്ടു ഉപയോഗിക്കുന്നവര്‍ക്ക്‌ കാര്യമായ അസൌകര്യം വരാനില്ല.

അനുനാസികങ്ങള്‍.

കവര്‍ഗത്തോടു ചേരുമ്പോള്‍ അനുസ്വാരം 'ങ' കാരമായി മാറുന്നതു മലയാളിയുടെ
ഉച്ചാരണത്തിന്റെ പ്രത്യേകതയാണ്‌. അതിനാല്‍ ശം്‌, സംഘം ഇത്യാദി ശബ്ദങ്ങള്‍
അനുസ്വാരത്തിന്റെ സ്ഥാനത്തല്ല, 'ങ'കാരത്തിന്റെ സ്ഥാനത്താണ്‌ നോക്കേണ്ടത്‌. ചില
നിഘണ്ടുക്കളില്‍ ഇവിടെ അനുസ്വാരമെഴുതുകയും 'ങ' കാരത്തിന്റെ സ്ഥാനത്തു പദം
ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. അവിടെ അനുസ്വാരത്തെ 'ങ' കാരമായിത്തന്നെയാണ്‌
കരുതു ന്നതെന്നു വ്യക്‌തം. ശീര്‍ഷകപദങ്ങളിലെല്ലാം അനുസ്വാരത്തിന്റെ സ്ഥാനത്തു 'ങ'
കാരം ചേര്‍ത്ത്‌ സങ്ഘം, ശങ്ങ്്‌ എന്നിങ്ങനെയാണ്‌ പദങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌ (ശം്‌
ഇത്യാദിരൂപങ്ങള്‍ തെറ്റാണെന്നു വിവക്ഷിച്ചിട്ടില്ല).

അനുസ്വാരം

അനുസ്വാരം എന്നത്‌ മകാരം തന്നെയാണെന്ന്‌ എല്ലാ വൈയാകരണന്മാരും സമ്മതിക്കുന്നു.
അനുസ്വാരത്തിന്റെ സ്ഥാനം മകാരത്തിനുമുമ്പാണ്‌. സുപ്രദന്‍ സുപ്രദം എന്നതാണു
ക്രമം. മറിച്ചു വരികയില്ല.

സംവൃതോകാരം

ചന്ദ്രക്കലയുടെ ചിഹ്നംകൊണ്ട്‌ അരയുകാരത്തെ കാണിച്ചിരിക്കുന്നു. എന്നാല്‍ തെക്കന്‍
പ്രദേശങ്ങളില്‍ എഴുതിവന്നിരുന്നതനുസരിച്ചാണെങ്കില്‍ മുഴു ഉകാരം എഴുതിയിട്ട്‌ അതിന്റെ
മീതെ അര്‍ധചന്ദ്രചിഹ്നം അടയാളപ്പെടുത്തുകയായിരുന്നു പതിവ്‌. കമ്പ്യൂട്ടറില്‍ ലഭ്യമായ
ചിഹ്നങ്ങളുപ യോഗിച്ചാല്‍ 'അതു്‌', 'പോത്തു്‌' എന്നിങ്ങനെ വിലക്ഷണമായിട്ടേ
എഴുതുകയുള്ളു. അദൃശ്യമായ ഒരു അക്ഷരം 'ു‍' ഇവയ്ക്കിടയില്‍ അടിച്ചുചേര്‍ത്താലേ
'അതു്‌', 'പോത്തു്‌' എന്നിങ്ങനെ രൂപം കിട്ടുകയുള്ളു. പിന്നെ അപ്രകാരമുള്ള രൂപങ്ങളുടെ
അഭങ്ങിയും കൂടി പരിഗണിച്ച്‌ ചന്ദ്രക്കലയുടെ ചിഹ്നം മാത്രം മതിയെന്നു വച്ചു.
മലയാളികള്‍ പൊതുവേ അങ്ങീകരിച്ചിരിക്കുന്ന ലിപിവിന്യാ സക്രമം
ഇതുതന്നെയാണുതാനും. പദമധ്യത്തില്‍ ഒരു വ്യഞ്ജനത്തിനുമീതെ ചന്ദ്രക്കല അടയാള
മിട്ടാല്‍ ആ വ്യഞ്ജനത്തില്‍ സ്വരസംയോഗം ഇല്ലെന്നാണ്‌ അര്‍ഥം. പദാന്തത്തില്‍ മാത്രം
അതു സംവൃതോകാരത്തെ കാണിക്കുന്നു.

സംസ്കൃതത്തിലെ ലകാരത്തിനു ചില്ലില്ല. മറ്റക്ഷരങ്ങളോടു ചേരുമ്പോള്‍ ഇത്‌ ഒരു
ചന്ദ്രക്കല കൊണ്ട്‌ അടയാളപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മലയാളത്തിലെ ലകാരത്തിന്‌
സ്വരസംയോഗ മില്ലാതിരിക്കുമ്പോള്‍ അത്‌ 'ല്‍' എന്നു മാറുന്നു. ശല്‍കം, വല്‍കലം
ഇത്യാദിപദങ്ങള്‍ സംസ്കൃ തമാണ്‌. തിരുമുല്‍പ്പാട്‌, വേല്‍ക്കാരന്‍ തുടങ്ങിയവ
മലയാളപദങ്ങളും

ശീര്‍ഷകപദം

ശീര്‍ഷകപദമോരോന്നും തടിച്ച അക്ഷരങ്ങളില്‍ (10 പോയിന്റ്‌) ചേര്‍ത്തിരിക്കുന്നു. ഒരേ
അക്ഷര സങ്ങ്ഘാതം ആവര്‍ത്തിച്ചുവന്നാല്‍ ഓരോന്നിനും ക്രമ നമ്പര്‍ കൊടുത്തിരിക്കും.
ഉദാഹരണത്തിന്‌, മതി എന്ന നാമം രണ്ടുപ്രാവശ്യം ചേര്‍ത്തിരിക്കുന്നു. ആദ്യത്തേത്‌ മതി1
എന്നും രണ്ടാമത്തേത്‌ മതി2 എന്നും കാണിച്ചിരിക്കുന്നു.

വ്യത്യയരൂപങ്ങള്‍

വ്യത്യയരൂപങ്ങള്‍ കാണിക്കാന്‍, അവ മുഴുവനായിട്ടെഴുതാതെ ആദ്യത്തെ രൂപത്തില്‍നിന്നും
വ്യത്യാസമുള്ളഭാഗങ്ങള്‍ മാത്രം രണ്ടാമത്തേതില്‍ കാണിക്കുകയും സമാനമായഭാഗങ്ങളെ
ഒരു ചെറിയ വരകൊണ്ട്‌ അടയാളപ്പെടുത്തുകയും ചെയ്‌തിരിക്കും. പ്രഗല്‍ഭന്‍, ള -ഗദ്ഭന്‍,
-ഗത്ഭന്‍} എന്നതുദാഹരണം. ആദ്യത്തെതൊഴികെയുള്ള രൂപങ്ങള്‍
ദ്വിത്വകോഷ്ടത്തിനുള്ളില്‍ കൊടുത്തിരി ക്കുന്നതിന്റെ അര്‍ഥം അതിനുള്ള പദങ്ങള്‍ക്കു
പ്രത്യേകം എന്റ്രി (ശീര്‍ഷകം) ഇല്ല എന്നാണ്‌.

നിരുക്‌തം

ശീര്‍ഷകം കഴിഞ്ഞാല്‍ ചതുരകോഷ്ടത്തില്‍ പദത്തിന്റെ നിരുക്‌തം നല്‍കാനാണു
ശ്രമിച്ചിട്ടുള്ളത്‌. ഏറ്റവുമധികം നിരുക്‌തി നല്‍കേണ്ടിവന്നിട്ടുള്ളതു
സംസ്കൃതപദങ്ങള്‍ക്കാണ്‌. ചിലപ്പോള്‍ [സം.] എന്നുമാത്രം നിര്‍ദ്ദേശിച്ചുകാണാം. ഇതിന്റെ
അര്‍ഥം പദത്തിനു ഭാഷയില്‍ പ്രത്യയങ്ങളുടെ കാര്യത്തിലൊഴിച്ച്‌ വ്യത്യാസമില്ല എന്നാണ്‌.
അപ്പോള്‍ സംസ്കൃതരൂപം
മനസ്സിലാക്കാന്‍ പ്രയാസമില്ലല്ലോ. [<സം.] എന്നാല്‍
മലയാളരൂപത്തിനുസംസ്കൃതരൂപത്തില്‍നിന്നു വര്‍ണങ്ങളുടെ കാര്യത്തില്‍ വ്യത്യാസം
വന്നിട്ടുണ്ട്‌ എന്നാണ്‌. ഗൌരവം [സം. < ഗുരു] എന്നതിനര്‍ഥം സംസ്കൃതരൂപം (ഗൌരവം)
തന്നെ സംസ്കൃതത്തിലെ മറ്റൊരു പദത്തില്‍നിന്ന്‌ (ഗുരു എന്നതില്‍നിന്ന്‌)
നിഷ്പന്നമെന്നാണ്‌. ചിഹ്നം '>' എന്നാണെങ്കില്‍ അതിന്റെ ഇടതുവശത്തുള്ളതില്‍നിന്ന്‌
വലതുവശത്തുള്ളതു നിഷ്പാദപ്പിക്കാമെന്നര്‍ഥം. മുക്കുക [മുങ്ങുക>പ്രയോ] എന്നു
കാണിച്ചാല്‍ മുക്കുക മുങ്ങുക എന്നതില്‍നിന്നു ജനിക്കുന്ന പ്രയോജകരൂപമാണെന്നു
മനസ്സിലാക്കണം. ശീര്‍ഷക പദത്തിലെ ഘടകപദമോ മുകളില്‍ നിരുക്‌തത്തില്‍
വന്നുകഴിഞ്ഞ ഘടകപദമോ ഒരു വരകൊണ്ടു നിര്‍ദ്ദേശിക്കുന്നതു
സ്ഥലപരിമിതികൊണ്ടാണ്‌. [സം. കാമ-ദേവന്‍] എന്നു മുകളിലെ പദത്തില്‍ നിരുക്‌തം
നല്‍കിയശേഷം കാമശാസ്ത്രം എന്നതു [-ശാസ്ത്ര] എന്നു പ്രദര്‍ശിപ്പിച്ചിരിക്കും. രണ്ടിലും
ആവര്‍ത്തിക്കുന്ന കാമശബ്ദം ഒരു വരകൊണ്ടു നിര്‍ദേശിക്കുന്നു. ഇതുപോലെ
ശീര്‍ഷകത്തിലെ വ്യത്യയരൂപങ്ങളില്‍ ആവര്‍ത്തിക്കുന്ന പദങ്ങളിലും. ഉത്കര്‍ഷം, ഉല്‍-
എന്നിടത്തു രണ്ടാമത്തെ പദം മുഴുവനായി കര്‍ഷം എന്നാണെന്നറിയണം.

നിയുക്‌ത സൂചന നല്‍കുമ്പോള്‍ സംസ്കൃതശബ്ദങ്ങളുടെ പ്രകൃതിമാത്രമേ
കാണിച്ചിട്ടുള്ളു.
മധ്യകാലമലയാളത്തില്‍ ഉത്‌- എന്നത്‌ ഉല്‍- എന്നു വായിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.
അത്‌ ഈ നിഘണ്ടുവില്‍ സ്വീകരിച്ചിട്ടില്ല. അതുമൂലം പദത്തിന്റെ സ്ഥാനം
അകാരാദിയില്‍ വ്യ്‌ത്യസ പ്പെടുന്നുവെന്ന്‌ ഓര്‍ക്കുക. എല്ലാ പദങ്ങള്‍ക്കും ഈ വ്യത്യയം
പ്രദര്‍ശിപ്പിക്കാതെ ആദ്യത്തെ ഒന്നോ രണ്ടോ എണ്ണത്തിനു കാണിച്ചശേഷം തുടര്‍ന്നുവരുന്ന
ശബ്ദങ്ങള്‍ ശരിയായരൂപത്തില്‍ മാത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

മലയാളപദത്തിലെ തെറ്റും ശരിയും സംസ്കൃതശബ്ദം പരിശോധിക്കുമ്പോള്‍
മനസ്സിലാക്കാന്‍ സാധിക്കും. ഇങ്ങ്ഗ്ലീഷ്‌, സംസ്കൃതം, പ്രാകൃതം എന്നീ ഭാഷകളിലേത്‌
ഒഴിച്ചാല്‍ നിരുക്‌തത്തില്‍ രൂപം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഏതു ഭാഷയില്‍നിന്നും വന്നു എന്നു
ചൂണ്ടിക്കാണിച്ചിട്ടേയുള്ളു.

അര്‍ഥം

നിരുക്‌തം രണ്ടാമത്തെ ചതുരകോഷ്ഠം ']' കൊണ്ടുതീര്‍ത്തിട്ട്‌ ഉദ്ധരണിയില്‍ ചിലപ്പോള്‍
പദത്തിന്റെ വാച്യാര്‍ഥം പറഞ്ഞുകാണാം. മലയാളത്തില്‍ അര്‍ഥാദേശം സംഭവിച്ച
വാക്കുകളുടെ കാര്യത്തിലാണ്‌ അധികവും ഇങ്ങനെ ചെയ്‌തിട്ടുള്ളത്‌. മൂലാര്‍ഥം എന്തെന്നു
മനസ്സിലാക്കാന്‍ ഇതു സഹായിക്കുന്നു. പിന്നീട്‌ പദത്തിന്റെ വ്യാകരണപരമോ (നാമം,
ക്രിയ, അവ്യയം ഇത്യാദി) വിഷ യപരമോ (മനശ്ശാസ്ത്രം, ഭൌതികം, കാമശാസ്ത്രം, മീമാംസ,
വേദാന്തം ഇത്യാദി) ആയ വര്‍ഗീകരണ മാണ്‌ (ചുരുക്കെഴുത്തില്‍). ഒരുസെറ്റ്‌
അര്‍ഥങ്ങളില്‍ ഓരോന്നും കോമാ (,) കൊണ്ടും സെറ്റിനെ അര്‍ധവിരാമം (;) കൊണ്ടും
വേര്‍തിരിച്ചിരിക്കുന്നു. വാക്കുകളെ വേര്‍തിരിക്കാന്‍ കോഷ്ഠകത്തിനു ള്ളില്‍ മാത്രമേ
കോമാ ഉപയോഗിച്ചിട്ടുള്ളു. അര്‍ഥാവിരാമത്തിനുശേഷം അടുത്ത ക്രമസംയ‍്‌ ആയിരിക്കും.
ഒരു അര്‍ഥം കഴിഞ്ഞ്‌ അതിനു പ്രത്യേകപ്രയോഗം (പ്ര) ഉള്ളപ്പോള്‍ അതുകാണി ച്ചിരിക്കും.
ചില അര്‍ഥങ്ങള്‍ പ്രയോഗവിശേഷങ്ങളില്‍ മാത്രമുള്ളപ്പോള്‍ അതിനെ ( പ്ര.) എന്ന്‌
അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു അര്‍ഥം തുടങ്ങുന്നത്‌ സമചിഹ്നം കൊണ്ടാണെങ്കില്‍
അതി നര്‍ഥം ആ പദം ശീര്‍ഷകമായി വരുന്നിടത്തു കൂടുതല്‍ അര്‍ഥത്തിനായി
നോക്കണമെന്നാകുന്നു. പദങ്ങളോടു ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ അവിടവിടെ
കാണിച്ചിട്ടുണ്ട്‌.

സാങ്കേതിക പദങ്ങള്‍, പഴഞ്ചൊള്‍ലുകള്‍, ശൈലികള്‍ എന്നിവ അനുബന്ധമായി
കൊടുത്തിരിക്കുന്നു.1


അ1 1. അക്ഷര മാലയിലെ ആദ്യത്തെ അക്ഷരം,ഹ്രസ്വസ്വരം, കണ്ഠ്യം; 2. ഒരു..ചുട്ടെഴുത്ത്‌,
ദൂരെയുള്ള ഒന്നിനെ നിര്‍ദ്ദേശിക്കാന്‍ഉപയോഗിക്കുന്നു. 3. പേരെച്ചപ്രത്യയം. ഉദാ.
ഒഴുകുന്ന,പറയുന്ന.
അ2 ഇല്ലായ്മ,അല്ലായ്മ,ഇല്ലാത്ത,അല്ലാത്ത,ഈ അഥ^ങ്ങള്‍ കാണിക്കാന്‍
സംസ്ക്‌"തത്തില്‍നിന്ന്‌ എടുത്ത ഒരു പുര:പ്രത്യയം.'ന' എന്ന നിഷേധപ്രത്യയത്തിന്റെ
നകാരം ലോപിച്ചത്‌. ഉദാ.അവിഘ്നം,അക്രൂരം.
അക1 [അകയ്ക്കുക]ധാതുരൂപം
അക2 നാ.അകച്ചത്‌,മുള,തളിര്‍,പ്ലാവ്‌ കായ്ക്കുന്നതിനു പ്രാരംഭമായി
തടിയിലുണ്ടാകുന്ന പൊടിപ്പു.
അകകുലം (പ:മ.) നാ. ശംു‍വിളി.
അകക്കണ്ണ്‌, -ങ്കണ്ണ്‌ [അകം1-കണ്ണ്‌]നാ.ഉള്‍ക്കണ്ണ്‌,.ജ്ഞാനദൃഷ്ടി.
അകക്കരപ്പന്‍ [അകം1-കരപ്പന്‍] നാ.(പുറത്തു കാണാതെ)ശരീരത്തിനകത്ത്‌ അടങ്ങുന്ന
കരപ്പന്‍,കുട്ടികള്‍ക്കുണ്ടാകുന്ന ഒരു വ്യാധി.
അകക്കഴി [അകം1-കഴി] നാണുകത്തില്‍ കാളയെ ബന്ധിക്കാന്‍ ഓരോ അറ്റത്തും
ഈരണ്ടു കഴികല്‍ ഉള്ളതില്‍ അകത്തേത്‌.
അകക്കാമ്പ്‌ [അകം1-കാംബ്‌] നാ.മനസ്സ്‌,ഹ്രുദയം.
അകക്കുരുന്ന്‌ [അകം1-കുരുന്ന്‌] നാ.അകക്കാമ്പ്‌.
അകക്കൂത്ത്‌ [അകം1-കൂത്ത്‌] നാ.കൂത്തിന്റെ ഒരു വകഭേദം.
അകക്കോയ്മ [അകം1-കോയ്മ] നാ.1.അകത്തെ കോയ്മ,ക്ഷേത്രത്തിനുള്ളിലെ മേല്‍
വിചാരിപ്പുകാരന്‍; 2.സ്മാത്ത^വിചാരവേളയില്‍ സമാധാനം പാലിക്കുന്ന ആള്‍.
അകങ്കാല്‍ [അകം1-കാല്‍] നാ.1.ഉള്ളങ്കാല്‍; 2.കായികാഭ്യാസത്തില്‍
കാല്‍കൊണ്ടുള്ള ഒരു പ്രയോഗം.
അകങ്കാലന്‍ നാഠിറയാട്ടത്തിലെ ഒരു ദേവത.
അകങ്കൂട്ടുക [അകം1-കൂട്ടുക]ക്രി.1.വഴിപാടായി ക്ഷേത്രത്തില്‍ സമപ്പ^ി‍ക്കുക,നടയ്ക്കു
വയ്ക്കുക; 2ണാല്‍പ്പത്തൊന്നാം ദിവസം പട്ടടയില്‍നിന്ന്‌ മണ്ണുവാരി മരിച്ച ആളിന്റെ
ആത്മാവിനെ അതില്‍ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളില്‍ പ്രതിഷ്ടിക്കുക.
അക'ങ്കൈ' [അകം1-കൈ] നാ.ഉള്ളങ്കൈ.
അകങ്കൊള്ളുക [അകം1-കൊള്ളുക] ക്രി..കുടിവയ്ക്കുക,വിവാഹത്തിനുശേഷം
വധുവിനെ ആദ്യമായി വരന്റെ വീട്ടില്‍ കൊണ്ടുവരിക.
അകങ്കോയില്‍ [അകം1-കോയില്‍] നാ.അന്ത:പുരം.
അകച [സം. അ-കച] വി.കചം (മുടി) ഇല്ലാത്ത.
അകചാരി [അകം1-ചാരി] നാ.അരങ്ങില്‍ തിരശീലയ്ക്ക്കത്ത്‌ ചെയ്യുന്ന
സഞ്ചാരവിശേഷം. താരത. പുറചാരി..
അകച്ചുറ്റ്‌ [അകം1-ചുറ്റ്‌] നാ.അമ്പലത്തിന്റെ അകത്തെ പ്രാകാരം.
അകഞ്ചുകിത [സം. അ-കഞ്ചുകിത] വി. കഞ്ചുകം ധരിക്കാത്ത.
അകടവികടം, [അകടവികട്‌} നാ. 1ണേരംപോക്ക്‌,വികൃതിത്തരം; 2.കീഴ്മേല്‍ മറിയല്‍.
അകടിക്കുക [<സം. അ-ഘട്‌] ക്രി.പിരിയുക,തകരുക.
അകടു [സം.അ-കടു] വി.1.എരിവില്ലാത്ത; 2.കോപമില്ലാത്ത;ക്രൂരതയില്ലാത്ത.
അകണ്ടക [സം.-കണ്ടക] വി.1.മുള്ളില്ലാത്ത; 2.ഉപദ്രവമില്ലാത്ത; 3.ശത്രുക്കളില്ലാത്ത.
അകണ്ട്കി [സം.-കണ്ടകിന്‍] നാ.മുള്ളില്ലാത്തത്‌.


അകതരണി,-തരുണി നാ. ഒരിനം വസൂരി.
അകതളിര്‍ [അകം1-തളിര്‍] നാ. മൃദുവായ ഹൃദയം,മനസ്സ്‌.
അകതാര്‍ [അകം1-താര്‍] നാ.ഉള്‍പ്പൂ,മനസ്സ്‌.
അകതാര, -താരി [<മ.അകം1-സംഢാരാ] നാ.ആയുധത്തിന്റെ അകത്തെ വായ്ത്തല.
കളരിപ്പയറ്റില്‍ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ.
അകതാരകടകം.
അകത്തടി [ അകത്ത്‌-അടി] നാ.ക്ഷേത്രത്തിലെ അടിച്ചുതളിജോലി.
അകത്തണ്ട്‌ [അകം1-തണ്ട്‌ ] നാഃരുദയം,മനസ്സ്‌.
അകത്തമ്മ [അകത്ത്‌-അമ്മ] നാ. 1.വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീ,അന്തജ^നം.
അകത്തവര്‍ [അകത്ത്‌-അവര്‍] നാ.(പു.ബ.വ.)ഗ്രിഹിണി,വീട്ടുകാരി.
അകത്തഴി [അകത്ത്‌-അഴി] നാ.1.വീട്ടുചെലവ്‌;
2.ആഹാരപദാഥ^ങ്ങള്‍,ആഹാരത്തിനും മറ്റുമായി ചെലവാക്കുന്നത്‌.
അകത്താന്‍ നാ.ഗ്രുഹനാഥന്‍,ഭത്ത^ാ‍വ്‌. (സ്ത്രീ.)അകത്താള്‍.
അകത്താര്‍ നാ. (ബ.വ.)അകത്തവര്‍.
അകത്തി [പ്രാ.അഗത്ഥിയ<സം.അഗസ്തയ‍്‌] നാ.ഒരുതരം ചെറുമരം,അകത്തിച്ചീര.
അകത്തിയന്‍ [പ്രാ.അഗത്ഥിയ] നാ.അഗസ്തയ‍്മുനി.
അകത്തിയം നാഠമിഴ്‌ വ്യാകരണം,പേരകത്തിയം. (അഗസ്തയ‍്ര് രചിച്ചതെന്നു
വിശ്വാസം)
അകത്തിറച്ചി [അകത്ത്‌-ഇറച്ചി] നാ.1.ഒരുതരം സസ്യം; 2.കാക്കാമ്പരണ്ട
3.കോഴിയുടെ കരള്‍,കോഴിയുടെ ആമാശയത്തെ പൊതിഞ്ഞിരിക്കുന്ന മാംസം.
അകത്ത്‌ [അകം1-അത്ത്‌] (വിഭക്തയ‍ഭാസം). അവ്യ. 1.ഉള്ളില്‍,ഉള്‍ഭാഗത്ത്‌; 2
ഹൃദയത്തില്‍,മനസ്സില്‍; 3.വയറ്റില്‍; 4ണിദ്ദ^ി‍ഷ്ടസമയത്തിനു മുമ്പ്‌. ഉദാ.ഒരു മനിക്കകത്ത്‌.
അകത്തുക [അകല്‍-ത്തുക] ക്രി.അകറ്റുക.
^അകത്തുചാര്‍ന്നവര്‍ [അകത്ത്‌-ചാന്ന^വര്‍]നാ.ബന്ധുജനങ്ങള്‍,കൊട്ടാരക്കെട്ടിലേയും മറ്റും
അകത്തെ പ്രവത്ത^ി‍ക്കാര്‍.
അകത്തുള്ളാള്‍ [അകത്ത്‌-ഉള്ളാള്‍] നാ.അകത്തോള്‍,ആത്തോള്‍,ആത്തോല്‍,അന്തജ^നം.
അകത്തൂടി [അകത്ത്‌-മൂവടി] നാ.ഉച്ചയ്ക്കകം മൂന്നടി നിഴലുള്ള സമയം.
അകത്തൂട്‌ നാ. 1.വേലിയോ മതിലോ കെട്ടി അടച്ചിട്ടുള്ള വീട്‌,കൊട്ടാരം;
2.അകത്തൂട്ടു പണിക്കന്മാര്‍,സാമൂതിരിയുടെ സേവകന്മാര്‍.
അകത്തൂട്ട്‌ അവ്യ.അകത്തേക്ക്‌.അകത്തൂട്ടു പിറന്നവര്‍=അടിയാരുടെ സന്താനങ്ങള്‍.
അകത്തൂട്ടുപരിഷ=സാമൂതിരിമാരുടെ സന്താനപരമ്പരയില്‍പെട്ടവര്‍,ഉള്ളകത്തു
നായര്‍,കച്ചേരിനമ്പി.
അകത്തെ, -ത്തേ [അകത്ത്‌-ഏ] അവ്യ. അകത്തുള്ള,ഉള്ളിലെ.
അകത്തോന്‍ [അകത്തെ-അവന്‍] നാ.വീട്ടുവേലക്കാരന്‍.
അകത്ഥന [സം.അ-കത്ഥന] വി.ആത്മപ്രശംസ ചെയ്യാത്ത.
അകഥക [സം. -കഥക] വി. 1.കഥ പറയാത്ത; 2.സംസാരിക്കാത്ത.
അകഥനം [സം. -കഥന] നാ.പറയാതിരിക്കല്‍.
അകഥഹം ളഅകഥം,അകഡമം} [സം.] നാ.പ്രപഞ്ചത്തിന്റെ ചിഹ്നമായി അ,ക,ഥ,ഹ എന്നീ
വണ^ങ്ങള്‍ എഴുതിയ യന്ത്രം.
അകഥിത [സം. അ-കഥിത] വി..പറയപ്പെടാത്ത.
അകനാനൂര്‍ [അകം2-നാനൂര്‍] നാ.സംഘകാലത്തെ പ്രേമകവിതകളുടെ സമാഹാരം.
അകനാഴിക [അകം1-പാണാഴികാ] ക്ഷേത്രത്തിലെ ഗര്‍ഭഗൃഹം.
അകനിന്ദ [മ. അക- സം. നിന്ദാ]നാ.ഉള്ളില്‍ ഒതുക്കിയ നിന്ദ.
അകനിഷ്ഠ [സം. അ-കനിഷ്ഠ]വി. 1.ഏറ്റവും പ്രായം കുറഞ്ഞതല്ലാത്ത,മൂത്ത;
2.കനിഷ്ഠന്മാരില്ലാത്ത,മറ്റുള്ളവരേക്കാള്‍ പ്രായം കുറഞ്ഞ.


അകനിഷ്ഠന്‍ [സം.] നാ.അത്യുത്തമന്‍.
അകനീയസ്‌ [സം. അ-കനീയസ്‌] വി. ഇളയ ആളില്ലാത്ത.
അകനൊച്ചി [അകം1-നൊച്ചി] നാ.അസ്ഥിയില്‍നിന്നുണ്ടാകുന്ന ഒരുതരം വസൂരി..
അകന്ന [<അകലുക] (ഭൂ.പേരെച്ചം)വി. 1.അകലത്തായ,ദൂരത്തായ;
2.അടുപ്പമില്ലാത്ത (കാലത്തിലോ,ദേശത്തിലോ ചാര്‍ച്ചയിലോ); 3.ഇല്ലാത്ത,കൂടാത്ത.
അകന്നവര്‍ [അകന്ന-അവര്‍] നാ. 1.പിരിഞ്ഞുപോയവര്‍,പിണങ്ങിയവര്‍ ശത്രുക്കള്‍;
2.അകന്ന ബന്ധുക്കള്‍,അടുത്ത ചാര്‍ച്ചയില്‍ വരാത്ത ബന്ധുക്കള്‍.
അകന്നാള്‍നീക്കല്‍ നാഡുര്‍ദിനത്തിലെ മരണം മൂലം ഉണ്ടാകുന്ന ദോഷം തീര്‍ക്കല്‍.
അകന്മഷ, -കല്‍മഷ [സം. അ-കല്‍മഷ] വി. മലിനമല്ലാത്ത.
അകപ്പ1 നാ. (സങ്ങ്ഗീ.) ഒരു രാഗം.
അകപ്പ2. ളഅകുപ്പ} നാഠവി,കയില്‍.
അകപ്പ3 നാ. 1.മതില്‍ക്കെട്ട്‌,കോട്ടമതില്‍; 2.മതില്‍കെട്ടിനകത്തെ മേട; 3.കിടങ്ങ്‌.
അകപ്പടുവന്‍ [അകം1-പടുവന്‍] നാ.അപഥ്യാചരണം കൊണ്ട്‌ വസൂരിരോഗമുണ്ടാകുന്ന
്‌ ഒരവസ്ഥ.
അകപ്പം നാ. നെല്ല്‌ പുല്ല്‌ മുതലായവയുടെ തണ്ട്‌,പുല്‍ക്കൊടി.
അകപ്പരിവാരം(അകം1-പരിവാര) നാ.ക്ഷേത്രത്തിലേയോ കൊട്ടാരത്തിലേയോ
ജോലിക്കാര്‍.
അകപ്പറ്റ്‌ [അകം1-പറ്റ്‌] നാ. 1.അകമേയുള്ള പറ്റ്‌,സ്നേഹം; 2.കുളത്തില്‍നിന്ന്‌
ജലസേചനം നടത്തുന്ന സ്ഥലം.
അകപ്പാട്‌ [അകം1-പാട്‌] നാ. 1.അകപ്പെടല്‍; 2.അപകടം.
അകപ്പാട്ടി നാ. കാണിക്കാരുടെ ഒരു ദേവത.
അകപ്പാന്‍ നാ.അകപ്പ.
അകപ്പാര്‍ [അകം1-പാര്‍] നാ.മീന്‍പിടിക്കാനുപയോഗിക്കുന്ന ഒരുതരം വള്ളം.
അകപ്പൊതുവാള്‍, -പുതുവാള്‍ [അകം1-പൊതുവാള്‍] നാ.ക്ഷേത്രഭരണം നിര്‍വഹിക്കുന്ന
ഒരു അമ്പലവാസി. വര്‍ഗം.
അകപ്പൊരുള്‍ [അകം1-പൊരുള്‍] നാ. 1.ഉള്‍പ്പൊരുള്‍,സാരാര്‍ത്ഥം; 2.എല്ലാറ്റിന്റേയും
അകത്തു കുടികൊള്ളുന്ന പൊരുള്‍, ആത്മാവ്‌,ഈശ്വരന്‍,വീട്ടിലെ സമ്പത്ത്‌;
4.(തമിഴ്‌)പ്രേമസാഹിത്യം.
അകം1 നാ.ഉള്ള്‌; 2.മനസ്സ്‌,ഹൃദയം; 3.സ്ഥലം,ദേശം,ഭൂമി, ഉദാഠമിഴകം,കുമരകം;
4.വീട്‌,ഇല്ലം,വീട്ടിനുള്‍ഭാഗം,അന്തഃപുരം; 5.ക്ഷേത്രവളപ്പിനകം.
അകം2 നാ.പ്രേമത്തെ ആസ്പതമാക്കിയുള്ള കവിത (തമിഴില്‍ പ്രേമം അകം
വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു).
അകം3 [സം അ-ക] നാ. 1.സുമില്ലായ്മ,വേദന,കഷ്ടത; 2.ജലമില്ലായ്മ.
അകം4 ഒരു ആധാരികാഭാസപ്രത്യയം. ഉദാ. ആസ്രമമകംപൂക്ക്‌.
അകം തെളിയുക ക്രി. സന്തോഷിക്കുക.
അകം പുറം നാ. 1.അകമേത്‌ പുറമേത്‌ എന്നു തിരിച്ചറിയാനുള്ള കഴിവ്‌; 2.അകത്തും
പുറത്തും ഉള്ളത്‌; 3.ചതി,വഞ്ചന.
അകം വേവുക ക്രി. ദുഃി‍ക്കുക.
അകമന1 [സം. അ-കമന] വി. ആഗ്രഹിക്കാന്‍ തോന്നാത്ത.
അകമന2 [അകം1-മന] നാ.അകത്തെ മന.
അകമല [അകം1-മല] നാ.മലയകം,മലയിടുക്ക്‌.
അകമലം [മ.അകം1- സം. മലം] നാ. ഉള്ളിലെ അഴുക്ക്‌,പാപം.
അകമലര്‍ [അകം1-മലര്‍] നാ.അകമാകുന്ന മലര്‍,ഹൃദയം.
അകമലരി [അകം1-മലരി] നാ.ഒരിനം വസൂരി.
അകമലിവ്‌ [അകം1-അലിവ്‌] നാ.ഉള്ളലിവ്‌.അകമിതാവ്‌ [സം. അ-കമിത്യ<കമ] നാ. 1.കമിതാവല്ലാത്തവന്‍,ഭര്‍ത്താവല്ലാത്തവന്‍;
2.കാമമില്ലാത്തവന്‍. (സ്ത്രീ.) അകമിത്രി..
അകമിയം [<സം.അഗമ്യ] നാൃഹസ്യം,ഉള്ളുകള്ളി.
അകമുടയാന്‍ [അകം1-ഉടയാന്‍] നാ. 1ഃഋദയനാഥന്‍,ഭര്‍ത്താവ്‌; 2.വെള്ളാളരോട്‌
ബന്ധപ്പെട്ട ഒരു ജാതി.
അകമുടയാള്‍ [അകം1-ഉടയാള്‍] നാ. കാമിനി..
അകമുണ്ടി [അകം1-മുണ്ടി] നാ. ഒരുതരം കരപ്പന്‍.
അകമേ [അകം1-ഏ] അവ്യ. 1.അകത്തായി,അകത്ത്‌ ചേര്‍ന്ന്‌; 2ണിശ്ചിത
അളവില്‍; 3.മനസ്സില്‍.
അകമ്പ [സം.അ-കമ്പ < കമ്പ്‌] വി. 1.ഇളക്കമില്ലാത്ത,ഉറച്ച; 2.കുലുക്കമില്ലാത്ത.
അകമ്പടി [അകം1-പടി] നാ. 1.ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ
അകംവേലക്കാര്‍,പടി(ശമ്പളം)പറ്റുന്നവര്‍; 2.അംഗരക്ഷകര്‍; 3ഠെയ്യം കെട്ടുന്ന വണ്ണാന്‍
നായരെ വിളിക്കാനുപയോഗിക്കുന്ന പദം.
അകമ്പടിക്കാരന്‍ നാ.അംഗരക്ഷകന്‍.
അകമ്പന [സം. അ-കമ്പന] വി.ഇളക്കമില്ലാത്ത,ഉറച്ച,ദൃഢനിശ്ചയമുള്ള.
അകമ്യ നാ. ഭാവിയില്‍ ഉണ്ടാകുന്നത്‌,ഭൂസ്വത്തിന്മേലുള്ള എട്ട്‌
സ്ഥിരാവകാശങ്ങളില്‍ ഒന്ന്‌.
അകയ്ക്കുക ക്രി. മുളയുണ്ടാവുക,തളിര്‍ക്കുക,തഴയ്ക്കുക,വളരുക.
3
അകര്‍ണന്‍ [സം. അ-കര്‍ണ] നാ. 1.ചെവിയില്ലാത്തവന്‍,ബധിരന്‍; 2.പാമ്പ്‌.
അകര്‍ണം [സം.] വി.ചെവിയില്ലാത്തത്‌, നാ.പാമ്പ്‌.(കാതുതന്നെ കണ്ണും എന്ന
ധാരണയില്‍).
അകര്‍ണ്യ [സം. അ-കര്‍ണ്യ] വി. ചെവിക്കു കൊള്ളാത്ത,കേള്‍ക്കാന്‍
കൊള്ളരുതാത്ത.
അകര്‍ത്താവ്‌ [സം. അ-കര്‍ത്യ] നാ.ഒന്നും ചെയ്യാത്തവന്‍,കര്‍ത്താവല്ലാത്തവന്‍.
അകര്‍തൃക [സം. -കര്‍തൃക] വി.കര്‍ത്താവില്ലാത്ത.
അകര്‍തൃത്വം [സം. -കര്‍തൃത്വ] നാ. 1.കര്‍ത്താവില്ലാത്ത അവസ്ഥ. 2.കര്‍ത്താവല്ലാത്ത
സ്ഥിതി; 3.പരമാധികാരമില്ലായ്മ.
അകര്‍മകം [സം. -കര്‍മക) നാ.(വ്യാക.)കര്‍മമില്ലാത്ത ക്രിയ. ഉദാ.പോക,ഉറങ്ങുക. *
സകര്‍മകം.
അകര്‍മകൃത്ത്‌ [സം.-കര്‍മകൃത്‌) വി.കര്‍മം ചെയ്യാത്തവന്‍.
അകര്‍മണ്യ [സം.-കര്‍മണ്യ) വി.കര്‍മത്തിനു പ്രാപ്തിയില്ലാത്ത,ജോലിയില്‍
മുടക്കമില്ലാത്ത;ചെയ്‌തുകൂടാത്ത,ചെയ്യാന്‍ യോഗ്യമല്ലാത്ത.
അകര്‍മഭോഗം [സം.-കര്‍മ-ഭോഗ < ഭുജ്‌] നാ.കര്‍മബോഗം ഇല്ലായ്മ;
2.കര്‍മഭലാനുഭവമുക്‌തി.
അകര്‍മം [സം. -കര്‍മന്‍] നാ.1.കര്‍മമില്ലായ്മ,അലസത;
2.അനുചിതകര്‍മം,കുറ്റം,പാപം.
അകര്‍മാവ്‌ [സം. -കര്‍മിന്‍] നാ.കര്‍മം ചെയ്യാത്തവന്‍,തൊഴിലില്ലാത്തവന്‍,അലസന്‍.
അകര്‍മി [സം. -കര്‍മിന്‍] നാ.കര്‍മിയല്ലാത്തവന്‍.
അകര്‍ശന [സം. -കര്‍ശന < കൃശ്‌] വി. കര്‍ശനമല്ലാത്ത.
അകര്‍ശിത [സം. -കര്‍ശിത] വി. മെലിയാത്ത,ക്ഷീണിക്കാത്ത.
അകര1 [സം. -കര] നാ. വി 1.കയില്ലാത്ത; 2.കരമില്ലാത്ത,നികുതിയില്ലാത്ത.
അകര2 [സം.-കരാ] നാണെല്ലി.
അകരദ [സം. -കരദ] വി. 1.കരം കൊടുക്കാത്ത,കരമൊഴിവായ.
ഉദാ.അകരദ-ഗ്രാമം.
അകരണ [സം. -കരണ] വി. 1.കൃത്രിമമല്ലാത്ത,ഇന്ദ്രിയങ്ങള്‍ ഇല്ലാത്ത.
അകരണന്‍ [സം.]ഇന്ദ്രിയാതിതന്‍,പരമാത്മാവ്‌.
അകരണം [സം..] നാ.ചെയ്യാതിരിക്കല്‍
അകരണി [സം. അ-കരണി] നാ.1ഠോല്വി; 2ണൈരാശ്യം;
3.പ്രവര്‍ത്തിക്കാതിരിക്കല്‍.
അകരണിയ [സം. -കരണിയ] വി.കരണിയമല്ലാത്ത,പ്രവര്‍ത്തിക്കാന്‍ യോഗ്യമല്ലാത്ത.


അകരം1 [സം. അഗ്ര] നാ. (തമിഴ്‌)ബ്രാഹ്മണരുടെ തെരുവ്‌.
അകരം2 [സം. അഗാര,ആഗാര] നാ. ഭവനം.
അകരുണ [സം. അ-കരുണ] വി.. കരുണയില്ലാത്ത.
അകരുണം [സം] അവ്യ.. കരുണയില്ലാതെ,നിര്‍ദയമായി.
അകല്‍ച്ച [അകല്‍-ച്ച] നാ.അകന്നിരിക്കുന്ന അവസ്ഥ,വേര്‍പാട്‌.
അകല [സം. അ-കല] വി. 1.അംശമല്ലാത്ത,മുഴുവനായ,(പരമാത്മാവിന്റെ
വിശേഷണം); 2.കലകളില്‍ നൈപുണ്യമില്ലാത്ത.
അകലന്‍,അകളന്‍ [സം. -കല] നാ. ഈശ്വരന്‍.
അകലം [അകലുക] നാ. 1ഡൂരം,രണ്ടു വസ്ത്‌തുക്കള്‍ക്കു മധ്യേയുള്ള ഇട;
2.വീതി,വിസ്താരം,വലുപ്പം.
അകലവേ [<അകലുക] അവ്യ. 1.അകലത്ത്‌,ദൂരത്ത്‌ (തന്‍ വിന.)
2.അകലുമ്പോള്‍,ദൂരത്തു പോകുമ്പോള്‍.
അകലിക്കുക [അകലുക>പ്രയോ.] ക്രി. അകലം വയ്ക്കുക.
അകലിത [സം. അ-കലിത] വി.ചെയ്യപ്പെടാത്ത.
അകലുക ക്രി. 1.അടുപ്പം ഇല്ലാതാകുക,വേര്‍പെടുക,മറ്റൊന്നില്‍നിന്ന്‌ ദൂരത്താകുക;
2.മാറി ഇല്ലാതാകുക,വിട്ടൊഴിയുക, ഉദാ. ദുഃം വിട്ടകലുക,ദാരിദ്യ്രം അകലുക.
അകലുഷ [സം.-കലുഷ] വി.കലങ്ങിയതല്ലാത്ത,തെളിഞ്ഞ,പരിശുദ്ധമായ,
2.പാപമില്ലാത്ത.
അകലേബരന്‍,-കളേ- [സം. -കലേബര] നാ.ശരീരം ഇല്ലാത്തവന്‍,കാമദേവന്‍.
അകല്‍ക [സം.-കല്‍ക] വി. 1.കല്‍കം (മട്ടി) ഇല്ലാത്ത;
2.അശുദ്ധിയില്ലാത്ത,പാപമില്ലാത്തണാണിലാവ്‌.
അകല്‍കത [സം. -കല്‍കതാ] നാ.കള്ളം ഇല്ലായ്മ,സത്യസന്ധത.
അകല്‍കന [സം. -കല്‍കന] വി. 1.വഞ്ചനയില്ലാത്ത; 2.ഗര്‍വം ഇല്ലാത്ത,വിനീതമായ
.
അകല്‍പ [സം. -കല്‍പ] വി. 1ണിയമത്തിനു കീഴ്പ്പെടാത്ത;
2ണിയന്ത്രണാധീനമല്ലാത്ത; 3.ശക്‌തമല്ലാത്ത,ത്രാണിയില്ലാത്ത; 3.സാദൃശ്യമില്ലാത്ത.
അകല്‍പിത [സം. -കല്‍പിത] വി.
1.കല്‍പിത്മല്ലാത്ത,പ്രകൃതിസിദ്ധമായ,അകൃത്രിമമായ; 2.ഉദ്ധിഷ്ടമല്ലാത്ത,സങ്കല്‍പിക്കാത്ത.
അകല്‍മഷ = അകന്മഷ.
അകല്യ [സം. അ-കല്യ] വി. 1.ആരോഗ്യമില്ലാത്ത; 2.കലകളില്‍
നൈപുണ്യമില്ലാത്ത ; 3.വ്യാജമട്ട; 4.ശുഭമല്ലാത്ത; 5ഠയ്യാറല്ലാത്ത.
അകല്യാണ [സം. അ-കല്യാണ] വി.അമങ്ങലകരമായ.
അകല്ലോല [സം. -കല്ലോല] വിഠിരമാലകളില്ലാത്ത.
അകവ [സം. -കവ < കു] വി. 1.വര്‍ണിക്കാനാകാത്ത; 2.അനിന്ദ്യമായ.
അകവല്‍ നാ. 1.കേരാരവം; 2.ഒരു തമിഴ്‌ വൃത്തം (ഓട്ടന്തുള്ളല്‍ വൃത്തം
ഇതില്‍നിന്നുണ്ടായി എന്ന്‌ അഭിപ്രായം).
അകവാര്‍പ്പ്‌ നാ. 1.ഒരുതരം കരപ്പന്‍; 2.അര്‍ബുദം.
അകവി [സം. അ-കവി<കൂ] നാ. 1.കവിയല്ലാത്ത ആള്‍; 2.ബുദ്ധിയില്ലാത്ത ആള്‍.
അകവില [അകം1-വില] നാണിരക്കുവില,കമ്പോളവില.
അകവൂര്‍ചാത്തന്‍ നാ. പറച്ചിപെറ്റ പന്തിരുകുലത്തില്‍പെറ്റ ഒരു മഹാന്‍,വരരുചിയുടെ
പുത്രന്മാരില്‍ ഒരാള്‍.
അകശീല [അകം1-ശീല] നാ.ഉള്‍ത്തുണി,അടിവസ്ത്രം.
അകശ്മല [സം. അ-കശ്മല] വിഡുഷ്ടനല്ലാത്ത.
അകഷായ [സം.അ-കഷായ] വി.ചവര്‍പ്പില്ലാത്ത,ചെമപ്പു നിറമില്ലാത്ത.
അകസാമാനം [മ.അകം1 - പേര്‍. സാമാനം] നാ.വീടിനകത്ത്‌ ഉപയോഗിക്കുന്ന
സാധനങ്ങള്‍.

അകസ്മാത്‌ അവ്യ.പെട്ടെന്ന്‌,യാദൃച്ഛികമായി.
അകളങ്ക [സം. അ-കലങ്ക] വി.കളങ്കമില്ലാത്ത.
അകളേബരന്‍ [സം. -കലേബര] നാ.കാമദേവന്‍.
അകഴി [< അകഴ്‌] നാ. 1.കിടങ്ങ്‌, കുളം; 1.മതില്‍,മണ്‍കോട്ട.
അകഴ്‌ [അകഴുക] ധാതുരൂപം.
അകഴുക ക്രി. 1.അകിഴുക,കുഴിക്കുക,കുഴിതോണ്ടുക.
അകറ്റല്‍ [<അകറ്റുക] നാ.അകലത്താക്കല്‍,ദൂരേയാക്കല്‍.
അകറ്റുക [അകല്‍-ത്ത്‌] ക്രി.
1.അകത്തുക,അകലത്താക്കുക,വേര്‍പെടുത്തുക,നീക്കുക,മാറ്റുക,വിടര്‍ത്തുക.
അകാ(യ്‌) [അകം1-വായ്‌] നാ. 1.വീട്ടിനകം; 2.അകത്തുള്ളവര്‍,അന്തര്‍ജനം.
അകാണ്ഡ [സം. അ - കാണ്ഡ] വി. 1.കാണ്ഡമില്ലാത്ത,തായ്ത്തടിയില്ലാത്ത;
1.അനവസരത്തിലുള്ള,അസമയത്തുള്ള; 3.അപ്രതീക്ഷിതമായ,യാദൃച്ഛാ സംഭവിച്ച;
4.അകാരണമായ.
അകാണ്ഡേ [സം. -കാണ്ഡേ]
അവ്യ.പെട്ടെന്ന്‌,അനവസരത്തില്‍,അപ്രതീക്ഷിതമായി,കാരണം കൂടാതെ.
അകാതര [സം. അ-കാതര] വി. 1.ഭയമില്ലാത്ത,ധീരതയുള്ള; 2.പാരവശ്യമില്ലാത്ത,
നാ.അകാതര്യം.
അകാനോനികം [< സം. അ - ല. കാനോന്‍] വി.കാനോനു വിരുദ്ധമായ.
അകാന്ത [സം. -കാന്ത] വി.ആഗ്രഹിക്കാന്‍ കൊള്ളാത്ത.
അകാന്തി [സം. -കാന്തി] നാ. 1.കാന്തിയില്ലായ്മ,ശോഭയില്ലായ്മ;എഴുത്തിലെ
അഭംഗി.
അകാമ [സം. -കാമ] വി. 1.കാമം ഇല്ലാത്ത,ആഗ്രഹം ഇല്ലാത്ത; 2.കാമവികാരം
ഇല്ലാത്ത,അനുരാഗമില്ലാത്ത; 3.മനപൂര്‍വമല്ലാത്ത. നാ.അകാമത.
അകാമദ [സം. -കാമ-ദ < ദാ] വി.ആഗ്രഹങ്ങളെ കൊടുക്കാത്ത.
അകാമഹത [സം.-കാമ-ഹത < ഹന്‍] വി.കാമദേവനാല്‍ പീഢിക്കപ്പെടാത്ത.
അകാമ്യ [സം. -കാമ്യ < ക] വി. ആഗ്രഹിക്കാന്‍ കൊള്ളാത്ത.
അകായന്‍ [സം. -കായ] നാ. 1.ശരീരം ഇല്ലാത്തവന്‍; 2.പരബ്രഹ്മം; 3. രാഹു,
(തല മാത്രമുള്ളവന്‍.
അകാര്‍പ്പണ്യം [സം. -കാര്‍പണ്യ] നാ. 1.പിശുക്കില്ലായ്മ; 2.ആത്മജ്ഞാനമുള്ള
അവസ്ഥ.
അകാര്‍ശ്യം [സം. -കാര്‍ശ്യ<കൃശ] നാ.മെലിച്ചില്‍ ഇല്ലായ്മ.
അകാര്‍ഷ്ണ്യം [സം. -കാര്‍ഷ്ണ്യ] വി.കറുപ്പില്ലാത്ത അവസ്ഥ,വെളുപ്പ്‌.
അകാര(ക) [സം. -കാര(ക)] വി. ക്രിയയില്ലാത്ത,പ്രവര്‍ത്തിക്കാത്ത.
അകാരണ [സം. -കാരണ] വി. 1.കാരണമില്ലാത്ത; 2ഠാനേ
ഉണ്ടായ,ആകസ്മികമായ,യാദൃച്ഛികമായി സംഭവിച്ച.
അകാരണന്‍ [സം.] നാ.ഈശ്വരന്‍.
അകാരണം [സം.] അവ്യ. കാരണമില്ലാതെ.
അകാരം [സം.] നാ. 'അ' എന്ന അക്ഷരം.
അകാരാദി [സം. അകാര-ആദി] നാ. അകാരം തുടങ്ങിയുള്ള
അക്ഷരമാലാക്രമത്തില്‍ പദങ്ങളെ അടുക്കിയിട്ടുള്ളത്‌, നിഘണ്ടു.
അകാരാദിസൂചി [സം.അകാരാദി-സൂചി] നാ.അക്ഷരമാലാക്രമത്തിലുള്ള
വിഷയസൂചിക,ഗ്രന്ഥത്തിലെ ഉള്ളടക്കം എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനു വിഷയങ്ങളെ
അക്ഷരമുറയ്ക്ക്‌ അടുക്കിച്ചേത്തിട്ടുള്ള അനുബന്ധം,പദസൂചി.
അകാരി [സം അ-കാരിന്‍] നാ.പ്രവൃത്തിരഹിതന്‍,ഈശ്വരന്‍.
അകാരിതം [സം. -കാരിത] (വ്യാക.) മലയാളത്തിലെ കൃതികളുടെ ഒരു വിഭാഗം.
അകാരുണിക [സം. -കാരുണിക] വി. കാരുണ്യമില്ലാത്തവന്‍.
അകാരുണ്യം [സം. -കാരുണ്യ] നാ. കാരുണ്യമില്ലായ്മഡയയില്ലായ്മ.
അകാര്യകാരി [സം. -കാര്യ- കാരിന്‍] നാ.വേണ്ടപോലെ കര്‍മം
ചെയ്യാത്തവന്‍,സ്വധര്‍മം ചെയ്യാത്തവന്‍. (സ്ത്രീ.) അകാര്യകാരിണി.

അകാര്യം [സം. -കാര്യ <കൃ] നാ. ചെയ്യരുതാത്തത്‌, ചെയ്യാനരുതാത്തത്‌,
ദുഷ്കൃത്യം,പാപം.
അകാല1 [സം. -കാല] വി. 1.കാലം തെറ്റിയ,അനവസരത്തിലുള്ള; 2.ശരിയായ
കാലത്തിനു മുമ്പുള്ള.
അകാല2, -ള [സം. അ-കാല] വി.കറുത്തതല്ലാത്ത,വെളുത്ത.
അകാലകുശ്മാണ്ഡം [സം. അകാല-കുശ്മാണ്ഡ] നാ. 1.അകാലത്തുണ്ടാകുന്ന
കുമ്പളങ്ങ; 2. (ആല.) പ്രയോജനമില്ലാത്ത ജനനം.
അകാലചരമം [സം. -ചരമ] നാ.അപ്രതീക്ഷിതമായ മരണം.
അകാലജനനം [സം. -ജനന] നാ. ഗര്‍ഭം പൂര്‍ത്തിയാകാതെയുണ്ടാകുന്ന ജനനം.
അകാലനിര്യാണം [സം. അകാല-നിര്‍ യാന < യാ] നാ.കാലമെത്താതെയുള്ള മരണം.
അകാലപക്വം [സം. -പക്വ < പച്‌] വി. അകാലത്തില്‍ പക്വമായ,മൂപ്പെത്താതെ
പഴുത്ത.
അകാലപുരുഷ [സം. -പുരുഷ] നാ.അകാലമൂര്‍ത്തി.
അകാലപ്രസവം [സം. -പ്രസവ < സു] നാ. 1.അകാലജനനം; 2.അകാലകുസുമം.
അകാലം [സം.അ-കാല] നാഠക്കതല്ലാത്ത കാലം,അനവരസം; 2.ചീത്ത
സമയം,അശുഭകാലം; 3.അസമയം.
അകാലമരണം [സം. അകാല-മരണ < മൃ] നാ.പ്രായമെത്തുന്നതിനു മുമ്പുള്ള
മരണം,ചെറുപ്പത്തിലേയുള്ള മൃതി.
അകാലമൂര്‍ത്തി [സം. -മൂര്‍ത്തി] നാ. നിത്യപുരുഷന്‍,ഈശ്വരന്‍.
അകാലമൃത്യു [സം. -മൃത്യു < മൃ] നാ.അകാലമരണം.
അകാലവര്‍ഷം [സം. -വര്‍ഷ] നാ.അകാലത്തിലുള്ള മഴ.
അകാലി [ഹി.അകാലീ] നാ.സിക്കുകാരില്‍ ഒരു വിഭാഗം.
അകാലിക [സം.അകാലിക] വി.കാലികമല്ലാത്ത,തക്കതല്ലാത്ത കാലത്തിലുള്ള.
അകാല്യ [സം. അ-കാല്യ] വി. 1.അകാലത്തുള്ള,അനവസരത്തിലുള്ള;
2.മംഗളമല്ലാത്ത.
അകാഷായ [സം. അ-കാഷായ] വി.കാവിനിറമില്ലാത്ത,കാവിനിറമല്ലാത്ത.
അകാഹള [സം. -കാഹല] വി.കാഹളമില്ലാത്ത.
5
അകാള = അകാല2.
അകാളിക [സം. അ-കാലിക] വി.മിഷിയല്ലാത്ത,കറുപ്പല്ലാത്ത.
അകിഞ്ചന [സം. -കിഞ്ജന] വി. 1.ഒന്നും ഇല്ലാത്ത,തീരെ
ദരിദ്രമായ,കാലക്ഷേപത്തിനു വകയില്ലാത്ത; 2.സ്വന്ത താത്പര്യമില്ലാത്ത,ഉദാസീനമായ.
അകിഞ്ചനത്വം [സം. അകിഞ്ചന-ത്വ] നാ. 1.ഒന്നും ഇല്ലാത്ത അവസ്ഥ,ദാരിദ്യ്രം;
2.(ജൈന.)സര്‍വസ്വപരിത്യാഗം.
അകിഞ്ചിജ്ഞ [സം. അ-കിഞ്ചിത്‌-ജ്ഞ] വി.(കിഞ്ചിജ്ജ്ഞ എന്നു ശരിയായ
രൂപമ്ാ‍മ്ന്നും അറിയാത്ത,തീരെ അറിവില്ലാത്ത.
അകിഞ്ചിത്കര [സം.-കിഞ്ചിത്‌-കര<കൃ] വി. 1.ഒരു പ്രവര്‍ത്തിയും
ചെയ്യാഥ,അലസതയുള്ള; 1.ഉപയോഗമില്ലാത്ത,സാരമില്ലാത്ത; 3.ഒന്നിനും ശക്‌തിയില്ലാത്ത.
അകിട്‌. നാ. പശു,എരുമ മുതലായ മൃഗങ്ങളുടെ മുലത്തടം,മടി.
അകിടുപകിടു നാ.അകിടുപകിട്‌,കീഴ്മേല്‍ മറിയല്‍.
അകിതവന്‍ [സം.അ-കിതവ] നാ. ധൂര്‍ത്തനല്ലാത്തവന്‍.
അകിര്‍ച്ച [അകിര്‍-ച] നാ.അലറല്‍,അമറല്‍,മുക്കുറയിടല്‍.
അകില്‍ [പാ.അകലു < സം.അഗുരു] നാഠടിക്കു സുഗന്ധമുള്ള ഒരിനം വലിയ
വൃക്ഷം,ചന്ദനത്തിന്റെ ഇനത്തില്‍ പെട്ടത്‌.
അകില്‍ക്കൂട്ട്‌ [അകില്‍-കൂട്ട്‌]നാ.കര്‍പൂരം,അകില്‍,ച്ന്ദനം,ഏലം,തേന്‍ ഇത്യാദി
ചേര്‍ത്തുണ്ടാക്കുന്ന സുഗന്ധക്കൂട്ട്‌.
അകില്‍വെണ്ണ നാ.അകിലിന്‍റ്റെ കാതലില്‍നിന്നു പാകപ്പെടുത്തിയെടുക്കുന്ന എണ്ണ.
അകില്‍ബിഷ [സം. അ-കില്‍ബിഷ] വി.കില്‍ബിഷം (പാപം) ഇല്ലാത്ത.


അകിശോരന്‍ [സം.-കിശോര] നാ.കിശോരനല്ലാത്തവന്‍,കുട്ടിയല്ലാത്തവന്‍.
അകിഴുക ക്രി.=അകഴുക.
അകിറ്‌ = എകിറ്‌.
അകീര്‍ത്തന [സം.അ-കീര്‍ത്തനാ]നാ.1.കീര്‍ത്തിക്കാതിരിക്കല്‍,സ്തുതിക്കാതിരിക്കല്‍;
2.അകീര്‍ത്തി.
അകീര്‍ത്തി [സം. -കീര്‍ത്തി] നാഡുഷ്കീര്‍ത്തി,അവമാനം.
അകീലിത [സം. -കീലിത] വി.കീലം (ആണി)
വച്ചുമുറുക്കിയിട്ടില്ലാത്ത,ബന്ധിക്കപ്പെടാത്ത.
അകുചരന്‍ [സം. -കുചര] നാ.ചീത്തയായി നടക്കാത്തവന്‍,ദൂഷ്യം
പറയാത്തവന്‍,സജ്ജനം.
അകുഞ്ചിത [സം. -കുഞ്ചിത] വി.കുനിയാത്ത,കുനിക്കപ്പെടാത്ത.
അകുടില [സം -കുടില] വി.കുടിലമല്ലാത്ത,വക്രതയില്ലാത്ത.
അകുടീരം [സം. -കുടീര] നാ.കുടിലല്ലാത്തത്‌.
അകുടുംബി [സം. -കുടുംബിന്‍] നാ. .
കുടുംബമില്ലാത്തവന്‍,ഭാര്യയില്ലാത്തവന്‍,ഗൃഹസ്ഥനല്ലാത്തവന്‍.
അകുണ്ടക [സം. -കുണ്ടക] വി.ഠടിക്കാത്ത,മെലിഞ്ഞ.
അകുണ്ഠ [സം. -കുണ്ഠ] വി. കുണ്ഠിതമില്ലാത്ത.
അകുണ്ഠധിഷ്ണ്യം സം. അകുണ്ഠ-ധിഷ്ണ്യ] നാണിത്യമായ സ്ഥാനം,സ്വര്‍ഗം.
അകുണ്ഠിത [സം. അ-കുണ്ഠിത] വി.അകുണ്ഠ.
അകുതശ്ചലന്‍ [സം. -കുതശ്ചല] നാ.ഒന്നുകൊണ്ഠും ചലിക്കാത്തവന്‍,ശിവന്‍.
അകുതഃ [സം. -കുതഃ] അവ്യ.ഒരിടത്തുമില്ലാത്ത.
അകുതുകം [സം. -കുതുക] നാ.ഉത്സാഹമില്ലായ്മ,സന്തോഷക്കുറവ്‌.
അകുതൂഹലം [സം. -കുതൂഹല] നാ. 1.കുതൂഹലം(താത്പര്യം), ഉണ്ടാക്കാത്ത വസ്തു;
2.ശ്രദ്ധയില്ലായ്മ,ആഗ്രഹമില്ലയ്മ.
അകുതോഭയന്‍ [സം. അകുതഃ-ഭയ] നാ.ഒന്നുകൊണ്ടും പേടിക്കാത്ത.
അകുത്സ,കുത്സനം സം.അ-കുത്സാ, -കുത്സന]
നാണിന്ദിക്കാതിരിക്കല്‍,ശകാരിക്കാതിരിക്കല്‍.
അകുത്സം [സം.-കുത്സ] നാ.ഏകദേശം 76.2 സെ.മീ (30 ഇഞ്ച്‌) നീളമുള്ള ഒരു
അളവ്‌.
അകുത്സിത [സം. -കുത്സിത] വി..കുത്സിതമല്ലാത്ത,നിന്ദിക്കപ്പെടാത്ത.
അകുപിത [സം. -കുപിത < കുപ്‌]വി.കോപിക്കാത്ത.
അകുപ്യകം [സം.-കുപ്യക] നാണീചലോഹമല്ലാത്തത്‌,വെള്ളിയോ സ്വര്‍ണമോ.
അകുബ്ജ [സം.-കുബ്ജ] വി.കൂനില്ലാത്ത,വളഞ്ഞതല്ലാത്ത.
അകുംഭിലന്‍ [സം. -കുംഭില] നാ. 1.കള്ളനല്ലാത്തവന്‍,ഭവനഭേദനം ചെയ്യാത്തവന്‍;
2.ഗര്‍ഭപൂര്‍ത്തി വന്നശേഷം ജനിച്ചവന്‍.
അകുല1 [സം. -കുല] വി. 1.കുലമില്ലാത്ത; 2.കുലമഹിമയില്ലാത്ത.
അകുല2 [സം. -കുലാ] നാ.പാര്‍വതി.
അകുലട [സം. -കുലടാ] നാ.കുലടയല്ലാത്തവള്‍,സദാചാരനിരത.
അകുലത [സം. -കുലതാ] നാ.കുലമഹിമയില്ലായ്മ.
അകുലന്‍ [സം.] നാ.ശിവന്‍.
അകുലിക [സം. -കുലിക] വി. 1ണല്ല വംശത്തില്‍ പിറക്കാത്ത,ഹീനകുലത്തില്‍
ജനിച്ച,തരവടിത്തമില്ലാത്ത; 2.ഒരേകുലത്തില്‍ ജനിക്കാത്ത.
അകുലീന [സം. -കുലീന] വിണീചകുലത്തില്‍ പിറന്ന,ആഭിജാത്യമില്ലാത്ത.
അകുശല [സം. -കുശല] വി. 1.മിടുക്കില്ലാത്ത; 2.വൈദഗ്ധ്യമില്ലാത്ത;
3.ശുഭമല്ലാത്ത; 4.സന്തോഷമില്ലാത്ത.അകുശലം [സം.] നാ. 1.അമങ്ങ്ഗലം,,അശുഭം; 2.സാമര്‍ഥ്യമില്ലായ്മ.
അകുശലവേദന [അകുശല-വേദനാ] നാ. 1.(ബുദ്ധ.)
ദുഃവേദന.പഞ്ചസ്കന്ധങ്ങ്ങ്ങളിലൊന്നായ വേദനാ സ്കന്ധത്തിന്‍റ്റെ
മൂന്നുവിഭാഗങ്ങ്ങ്ങളില്‍ ഒന്ന്‌; 2.അകുശലകാര്യങ്ങ്ങ്ങള്‍ കൊണ്ടുള്ള വേദന.
അകുശലി [സം. അ-കുശലിന്‍] വി.ഭാഗ്യഹീനന്‍,അസന്തുഷ്ടന്‍. (സ്ത്രീ.)
അകുശലിനി.
അകുസീദ [സം. -കുസീദ] വി.പലിശയ്ക്കു പണം കൊടുക്കുന്നവനല്ലാത്ത,പലിശ
വാങ്ങാത്ത.
അകുസുമിത [സം. -കുസുമിത] വി.പൂക്കാത്ത.
അകുഹ(ക) [സം. -കുഹ(ക)] വി.വഞ്ചനയില്ലാത്ത,സത്യസന്ധതയുള്ള.
അകുഹന [സം. -കുഹനാ] നാ. 1.കാപട്യമില്ലായ്മ; 2.പ്രതിഫലേച്ഛകൂടാതെ
ദൈവികകര്‍മങ്ങള്‍ അനുഷ്ഠിക്കല്‍.
അകുട [സം. -കുട] വി. 1.കപടതയില്ലാത്ത; 2.വ്യാജനിര്‍മിതമല്ലാത്ത;
3.ഉറപ്പില്ലാത്ത,ഇളകുന്ന.
അകുപാരന്‍ [സം. -കുപാര] നാ.സൂര്യന്‍,സമുദ്രം.
അകുപാരം [സം.] നാ. 1.സമുദ്രം; 2.ആമ; 3.കല്ല്‌,പാറ; 4.സമുദ്രജലം.
അകൂര്‍ച്ച [സം. -കൂര്‍ച്ച] വി. 1ഠാടിയില്ലാത്ത; 2.ചതിയില്ലാത്ത; 3.കഷണ്ടിയായ.
അകുലകം [സം. -കുലക] നാണാഗദന്തി.
അകൃച്ഛ്രം [സം. -കൃച്ഛ്ര] നാ. 1.പ്രയാസമില്ലായ്മ; 2ളാഘവം,സൌകര്യം.
അകൃത1 [സം. -കൃ`ത < കൃ] വി.ചെയ്യാത്ത.
അകൃത2 [സം. -കൃതാ] നാണിയമപ്രകാരം പുത്രിയായി
കല്‍പിക്കപ്പെടാത്തവള്‍,വളര്‍ത്തുമകള്‍.
അകൃതക [സം. -കൃതക] വി. 1.ഉണ്ടാക്കപ്പെടാത്ത,കൃത്രിമമല്ലാത്ത;
2.വ്യജമില്ലാത്ത,സത്യമായ.
അകൃതകര്‍മാവ്‌ [സം. -കൃത-കര്‍മന്‍] നാ.കര്‍മം ചെയ്യാത്തവന്‍.
അകൃതകാമ [സം. -കൃത-കാമ] വി.ആഗ്രഹങ്ങല്‍ സാധിക്കാത്ത.
അകൃതകൃത്യ [സം. -കൃത-കൃത്യ] വി. 1.ചെയ്യേണ്ടതു ചെയ്‌തിട്ടില്ലാത്ത; 2.ജയം
ലഭിച്ചിറ്റില്ലാത്ത; 3.അതൃപ്തമായ.
അകൃതക്രിയ [സം.] വി.അകൃതകൃത്യ.
അകൃതക്ഷേത്രം [സം.] നാ.കൃഷിയിറക്കാത്ത ഭൂമി.
അകൃതഘ്ന [സം. -കൃത-ഘ്ന < ഹന്‍] വി.ഉപകാരസ്മരണയുള്ള,നന്ദികെട്ടതല്ലാത്ത.
അകൃതചികീര്‍ഷ [സം.അകൃത-ചികീര്‍ഷാ] നാ.മുമ്പ്‌ ചെയ്‌തിട്ടില്ലാത്തതു
ചെയ്യുന്നതിനുള്ള ആശ.
അകൃതചുഡന്‍ [സം.അ-കൃതചുഡ] വി..ചൌളം കഴിയാത്തവന്‍.
അകൃതജ്ഞ [സം. -കൃത-ജ്ഞ < ജ്ഞാ] വി.കൃതജ്ഞതയില്ലാത്ത.
അകൃതതീര്‍ഥ [സം. -കൃത-തീര്‍ഥ] വിഠീര്‍ഥമാടിയിട്ടില്ലാത്ത.
അകൃതധീ [സം. -കൃത-ധീ] വി.മനസ്സംസ്കാരമില്ലാത്ത,ജ്ഞാനമില്ലാത്ത.
അകൃതനിശ്ചയ [സം. -കൃത-നിശ്ചയ] വി.ണിശ്ചയിക്കാത്ത,തീരുമാനം എടുക്കാത്ത.
അകൃതപരിശ്രമ [സം. -കൃത-പരിശ്രമ] വി..പരിശ്രമം ചെയ്യാത്ത.
അകൃതപുങ്ങ്‌ [സം. -കൃതപുങ്ങ്‌] വി..ശരപ്രയോഗത്തില്‍ മിടുക്കില്ലാത്തവന്‍.
അകൃതപുണ്യ [സം. അകൃത-പുണ്യ] വി..പുണ്യം ചെയ്യാത്ത.
അകൃതപ്രതിജ്ഞ [സം. അകൃത-പ്രതിജ്ഞ] വി..ഉടമ്പടി ചെയ്‌തിട്ടില്ലാത്ത,വാഗ്ദാനം
അനുസരിച്ചു നടക്കാത്ത.
അകൃതബുദ്ധി [സം. അ-കൃത-ബുദ്ധി] വി..അറിവില്ലാത്ത.
അകൃതം [സം.കൃത < കൃ] നാ. 1.ചെയ്യപ്പെടാത്തത്‌,മുമ്പാരും ചെയ്‌തിട്ടില്ലാത്തത്‌;
2.സൃഷ്ടിക്കപ്പെടാത്തത്‌,നിത്യമായത്‌; 3.അധര്‍മം,ദുഷ്കൃത്യം.
അകൃതമാര്‍ഗ [സം. അകൃത-മാര്‍ഗ] വി..വെട്ടിത്തെളിക്കാത്ത വഴി.


അകൃതമു [സം. -മു] വി..പഠിച്ചിട്ടില്ലാത്ത,സാമര്‍ഥ്യമില്ലാത്ത,അറിവില്ലാത്ത.
അകൃതലക്ഷണ [സം. -ലക്ഷണ] വി.ളക്ഷണം
ചെയ്‌തിട്ടില്ലാത്ത,നിര്‍വചിക്കാത്ത,അടയാളമില്ലാത്ത.
അകൃതവിദ്യ [സം. -വിദ്യ < വിദ്‌.]വി..പഠിപ്പില്ലാത്ത.
അകൃതവേതന [സം. -വേതന] വി.കൂലിക്കുള്ള വേല ചെയ്യാത്ത,കൂലിയില്ലാത്ത.
അകൃതവേദി [സം. അകൃത-വേദിന്‍] വി.
കൃതവേദി(ഉപകാരസ്മരണയുള്ളവന്‍)അല്ലാത്ത.
അകൃതവേഷ [സം. -വേഷ] വി. അണിഞ്ഞൊരുങ്ങാത്ത,വേഷം ധരിക്കാത്ത.
അകൃതവ്രണന്‍ [സം. -വ്രണ] വി. മുറിവേല്‍പ്പിക്കപ്പെടാത്തവന്‍.
അകൃതശോഭ [സം. -ശോഭ] വി. നിസര്‍ഗ്ഗസൌന്ദര്യമുള്ള.
അകൃതശൌച [സം. -ശൌച < ശുചി]വി. ശുദ്ധിയാക്കിയിട്ടില്ലാത്ത.
അകൃതശ്രമ [സം. -ശ്രമ] വി. 1.അലസനായ; 2.പഠിക്കാത്ത.
അകൃതസങ്കല്‍പ [സം. -സംകല്‍പ] വി. 1.സങ്കല്‍പിച്ചിട്ടില്ലത്ത; 2ണിശ്ചയിച്ചിട്ടില്ലാത്ത.
അകൃതസാക്ഷി [സം. -സാക്ഷിന്‍] വി.. സാക്ഷിപറയാത്ത,സാക്ഷിയാക്കാത്ത.
അകൃതഹസ്ത [സം. -ഹസ്ത] വി..കൃതഹസ്തനല്ലാത്ത,മിടുക്കില്ലാത്ത.
അകൃതാത്മാവ്‌ [സം.-ആത്മന്‍] നാ. 1.ആത്മനിയന്ത്രണമില്ലാത്തവന്‍; 2.പഠിക്കാത്തവന്‍.
അകൃതാഭാഗ്യമം [സം. -അഭാഗ്യമ] നാ.ചെയ്യാത്ത കര്‍മത്തിനു ഫലമുണ്ടാകുക എന്ന
യുക്‌തിവൈരുധ്യം.
അകൃതാര്‍ഥ [സം. -അര്‍ഥ] വി. ചരിതാര്‍ഥനല്ലാത്ത,തോല്‍വിപറ്റിയ,ആഗ്രഹം
സാധിക്കാത്ത.
അകൃതി [സം. അ-കൃതിന്‍] നാ.കൃതിയല്ലാത്തവന്‍,നിര്‍ഭാഗ്യവാന്‍.
അകൃതോദ്വാഹ [സം. അകൃത-ഉദ്വാഹ] വി. വിവാഹം കഴിച്ചിട്ടില്ലാത്ത.
അകൃതോപാസ്തി [സം. -ഉപാസ്തി] നാ.ഉപാസിക്കാത്തവന്‍.
അകൃത്ത [സം. അ-കൃത്ത < കൃത്‌] വി.മുറിക്കപ്പെടാത്ത,കുറവു വരാത്ത.
അകൃത്നു [സം. -കൃത്നു] വി. മിടുക്കില്ലാത്ത,ശക്‌തിയില്ലാത്ത.
അകൃത്യകാരി [സം.അകൃത്യ-കാരിന്‍] നാ.കുറ്റം ചെയ്യുന്നവന്‍,പാപി.
അകൃത്യം [സം.] നാ.പാപം,ചീത്ത പ്രവര്‍ത്തി.
അകൃത്യയാഗം [സം. അകൃത്യ-യാഗ] നാ.പാപപരിഹാരാര്‍ഥം യാഹുദന്മാര്‍ ചെയ്‌തിരുന്ന
യാഗം.
അകൃത്രിമ [സം. അ-കൃത്രിമ] വി. സ്വാഭാവികമായ,പ്രകൃതിസിദ്ധമായ.
7
അകൃ`ന്തനം [സം. -കൃന്തന < കൃത്‌] നാ. മുറിക്കാതിരിക്കല്‍.
അകൃ`പാലു [സം. -കൃപാലു] വി.കൃപയില്ലാത്ത.
അകൃമില1 [സം. -കൃമില] വി. കൃമിയില്ലാത്ത.
അകൃമില2 [സം. -കൃമിലാ] നാ.പ്രസവിക്കാത്ത സ്ത്രീ.
അകൃശ [സം. -കൃശ] വിഠടിച്ച,മെലിഞ്ഞതല്ലാത്ത.
അകൃഷ്ട [സം. -കൃഷ്ട <കൃഷ്‌] വി.കൃഷിചെയ്യാത്ത,നിലം ഒരുക്കാത്ത.
അകൃഷ്ടപച്യ [സം.അകൃഷ്ട-പച്യ] വി. താനേ വളര്‍ന്നുവരുന്ന.
അകൃഷ്ടഫലിത [സം. -ഫലിത] നാ.അവിദ്വാന്‍.
അകൃഷ്ടി [സം. -കൃഷ്ടി] നാ.അവിദ്വാന്‍.
അകൃഷ്ണ [സം. -കൃഷ്ണ] വി.കറുപ്പല്ലാത്ത,വെളുത്ത,അശുദ്ധിയില്ലാത്ത.
അകൃഷ്ണകര്‍മാവ്‌ [സം. -കൃഷ്ണ-കര്‍മന്‍] നാ.കുറ്റം ചെയ്‌തിട്ടില്ലാത്തവന്‍
2.സത്കര്‍മങ്ങള്‍ ചെയ്യുന്നവന്‍.
അകൃഷ്ണന്‍ [സം.] നാ.ചന്ദ്രന്‍.
അകൃഷ്ണം [സം.] നാ. കര്‍പൂരം.
അകൃഷ്യ [സം. -കൃഷ്യ < കൃഷ്‌] വി.കൃഷി ചെയ്യാന്‍ കൊള്ളരുതാത്ത.
അകേകര [സം. -കേകര] വി. കോങ്കണ്ണില്ലാത്ത.
അകേതന [സം. -കേതന] വി. കൊടിയില്ലാത്ത,വീടില്ലാത്ത.


അകേതു [സം. -കേതു] വി. കൊടിയടയാളമില്ലാത്ത.
അകേശ [സം. -കേശ] വി. രോമമില്ലാത്ത,മുടിയില്ലാത്ത.
അകേശിക [സം. -കേശിക] വി. ധാരാളം തലമുടിയില്ലാത്ത.
അകൈതവ [സം. -കൈതവ] വി. കപടതയില്ലാത്ത.
അകോടം [സം. -കോട] നാ. കോട്ടം കൂടാതെ വളരുന്നത്‌,കമുക്‌.
അകോപന [സം. -കോപന] വി. .കോപമില്ലാത്ത.
അകോമള [സം. -കോമല] വി.. കോമളമല്ലാത്ത,സൌന്ദര്യമില്ലാത്ത.
അകോവിദ [സം. -കോവിദ] വി. സാമര്‍ഥ്യമില്ലാത്ത.
അകോശ [സം. -കോശ] വി..ഭണ്ഡാരമില്ലാത്ത,ധനമില്ലാത്ത.
അകൌട [സം. -കൌട <കുടീ] വി. 1.സ്വഗൃഹത്തില്‍ താമസിക്കാത്ത;
2.സ്വാതന്ത്യ്രം ഇല്ലാത്ത; 3.ചതിയില്ലാത്ത.
അകൌടില്യം [സം. -കൌടില്യ] നാ. കുടിലതയില്ലായ്മ,നേര്‍ബുദ്ധി.
അകൌടുംബ [സം. -കൌടുംബ] വി.. കുടുംബമില്ലാത്ത,ബന്ധുത്വമില്ലാത്ത.
അകൌതുകം [സം. -കൌതുക] നാ.കൌതുകമില്ലായ്മ,താത്പര്യക്കുറവ്‌.
അകൌമുദി [സം. -കൌമുദി] നാ. കൌമുദി (നിലാവ്‌) ഇല്ലാത്ത അവസ്ഥ.
അകൌലീന്യം [സം. -കൌലീന്യ] നാ.കുലീനത്വമില്ലായ്മ.
അകൌശലം [സം. -കൌശല] നാ. 1.ക്ഷേമമില്ലായ്മ,ഭാഗ്യമില്ലായ്മ; 2.സാമര്‍ഥ്യക്കുറവ്‌.
അകൌസീദ്യം [സം. -കൌസീദ്യ] നാ. 1.മടിയില്ലായ്മ; 2.അധികപ്പലശ
വാങ്ങാതിരിക്കല്‍.
അക്ക = അക്കന്‍.
അക്കക്കെട്ട്‌ [അക്കം-കെട്ട്‌] നാ.അക്കംകൊണ്ടുള്ള ഭാഷാപ്രയോഗം,സംയ‍്കള്‍
കൊണ്ടു ഗൂഢമായി ആശയവിനിമയം നടത്തുന്ന വിദ്യ. ഉദാ.പിരി = 50,000 പിരിപ്പൊന്ന്‌ =
50,000 സ്വര്‍ണനാണയം.
അക്കച്ചി1 [അക്ക-ച്ചി,(<ത്തി)] നാ. അക്കന്‍.
അക്കച്ചി2 [അലക്ക്‌-അച്ചി] നാ.അലക്കുകാരി.
അക്കടാ വ്യാക്ഷേ.അദ്ഭുതദ്യോതകം.അയ്യടാ,അമ്പടാ ഇത്യാദിപോലെ.
അക്കന്‍ നാ. 1.മൂത്ത സഹോദരി,ജ്യേഷ്ഠത്തി,ചേച്ചി;
2.മൂത്ത സഹോദരന്റെ ഭാര്യ; 3.അച്ഛന്റ്യ്രോ അമ്മയുടെയോ
സഹോദരങ്ങളുടെ മകള്‍ (തന്നേക്കള്‍ പ്രായം കൂടിയവള്‍); 4.മൂത്ത
സഹോദരിയേപോലെ കരുതപ്പെടുന്ന സ്ത്രീ.
അക്കനം നാ. 1.അക്ഷരം; 2ളോകം; 3.ബഹുമാനം; 4.പ്രകൃതി; 5.പരബ്രഹ്മം.
അക്കപ്പടം [അക്കം-പടം] നാ. വ്ശ്യം പ്രയോഗിക്കുന്നതിനും മറ്റും
മന്ത്രവാദികള്‍ക്കുള്ള യന്ത്രം.
അക്കപ്പട്ടിക [അക്കം-പട്ടിക] അക്കങ്ങളോടുകുഉടിയ ഒരുതരം രക്ഷാബന്ധം.
അക്കണ്ഡൂ [അക്കം-പൂ] നാ. ഒരുതരം നീര്‍ച്ചെടി.
അക്കപ്പോര്‌ [അക്കം-പോര്‌] നാ. 1.വഴക്ക്‌,ലഹള,ശണ്ഠ; 2.ഉപദ്രവം,ശല്യം.
അക്കപ്രശ്നം [അക്കം-പ്രശ്നം] നാ. 1.പദപ്രശ്നത്തിന്റെ മാതൃകയില്‍
അക്കങ്ങള്‍കൊണ്ടു പൂരിപ്പിക്കേണ്ട ഒരു പ്രശ്നസമ്പ്രദായം. 2.അക്കം (സംയ‍്‌) പറയിച്ച്‌
ജ്യോതിഷപ്രകാരം നടത്തുന്ന ഫലവിചാരം.
അക്കം [താരത. സം. അങ്ക] നാ. സംയ‍്യെകുറിക്കുന്ന ചിഹ്നം,1,2,3,4,5
മുതലായവ; 2.സംയ‍്‌,എണ്ണം.
അക്കര [ആ-കര] നാ.അങ്ങേക്കര,മറുകര.
അക്കരം നാ. ശിശുക്കള്‍ക്കു നാക്കിലുണ്ടാകുന്ന പൂപ്പല്‍ രോഗം.
അക്കരെ അവ്യ. മറുകരയില്‍.
അക്കരെക്കൊറ്റി [അക്കരെ-കൊറ്റി] നാ. പ്രതിധ്വനി.
അക്കല്‍ [അറ.] നാ. 1.ബുദ്ധി,മനസ്സ്‌,തല,തലച്ചോര്‍; 2.ജ്ഞാനം.
അക്കല്‍ക്കറുവ ളഅക്കി-,അക്കില്‍ക്കറ}} [സം.അഗ്രഗ്രാഹി] നാ. അക്രാവ്‌.


അക്കല്‍ദാമ [ഹീ.] രക്‌തത്തിന്റെ നിലം.
അക്കല്‍ വിട്ടം = അക്കപ്പടം.
അക്കള്‍ നാ. കക്ഷംഠാരത.അക്കുളം.
അക്കദമി ളഅക്കഡമി, അക്കാ-}[ഗ്രീ] നാ.കലകളുടെയും ശാസ്ത്രങ്ങളുടെയും
ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പണ്ടിതസമിതി.
അക്കാനി [ത അക്കാനി] നാഠെങ്ങില്‍നിന്നോ പനയില്‍നിന്നോ എടുക്കുന്ന
മധുരക്കള്ള്‌.
അക്കാനിമാടന്‍ [അക്കാനി-മാടന്‍] നാ. 1.കള്ളുകുടിയന്‍;
2ഠിരിച്ചറിവില്ലാത്തവന്‍,വകതിരിവില്ലാത്തവന്‍.
അക്കാരക്കരപ്പന്‍ [അക്കാര-കരപ്പന്‍] നാ. കുട്ടികള്‍ക്കുണ്ടാകുന്ന ഒരിനം കരപ്പന്‍.
അക്കാരപ്പൂട [അക്കാര-പൂട] നാ. ഇലയുടെപുറത്ത്‌ ലോമങ്ങളുള്ള ഒരിനം
നീര്‍ച്ചെടി. (കൃമിനാശിനിയായി ഉപയോഗിക്കാം എന്നു പറയപ്പെടുന്നു.)
അക്കാരം = അക്കരം.
അക്കാള്‍ [അക്കാ-ആള്‍] 'ആള്‍' പൂജകംണാ. 1.അക്ക,ചേച്ചി; 2ളക്ഷ്മീദേവിയുടെ
ജ്യേഷ്ഠത്തി,മൂധേവി..
അക്കി [പ്രാ. അഗ്ഗി < സം.അഗ്നി] നാ.1ഠീയ്‌; 2.ജഠരാഗ്നി; 3.അക്കിക്കരപ്പന്‍
എന്ന രോഗം; 4.അക്കിപ്പൂ;ചെമന്ന ആമ്പല്‍പ്പൂ.
അക്കിടി നാ.വിഷമാവസ്ഥ,ആപത്ത്‌,അപായം,അബദ്ധം.
അക്കിത്തന്‍ [< സം. അഗ്നി-ദത്ത] നാ.ഒരു സംജ്ഞ.
അക്കിത്തം [പ്രാ. അഗ്ഗി-ത്ഥവ < സം. അഗ്നിസ്തവ] നാ.കൂടിയാട്ടത്തിലെ
മങ്ങലാചരണം.
അക്കിത്തിരി [പ്രാ. അഗ്ഗി-സിറി < സം.അഗ്നി-ശ്രീ] നാ.അഗ്നിയജനം ചെയ്‌ത
മലയാളബ്രാഹ്മണന്‍.
അക്കിത്രാണം [പ്രാ. അഗ്ഗി- സംഠ്രാണ] നാ.വേണ്ടത്ര ഭക്ഷണം കഴിക്കാത്തതിനാല്‍
ആഹാരത്തിനുണ്ടാകുന്ന അത്യാര്‍ത്തി.
അക്കിയെഴുത്ത്‌ [അക്കി-എഴുത്ത്‌] നാ. അക്കിക്കരപ്പന്റെ ശമനത്തിനായി ദേഹത്ത്‌
കോലമെഴുതുന്നത്‌,അക്കിവര.
അക്കിരപ്പൊന്‍ [അക്കിര-പൊന്‍] നാ. ബ്രാഹ്മണരുടെ ആഹരത്തിനായി
നീക്കിവച്ചിരിക്കുന്ന പൊന്ന്‌.
അക്കിരം [< സം.അഗ്ര] നാ. 1.അഗ്രഭോജനം,ബ്രാഹ്മണഭോജനം;
2ണിവേദ്യം,തിരുവക്കിരം.
അക്കിളാരിത്തേങ്ങ [അക്കിളാരി-തേങ്ങ] നാ. അക്രാരി,ഒരു ഔഷധം.
അക്കീം = ഹക്കീം.
അക്ക്‌ നാ. തുല്ല്‌,അമ്പാല്‌.(കുട്ടികള്‍ കളിക്കുമ്പോള്‍ പറയുന്നത്‌.)
അക്കുളം നാ. 1.കക്ഷം; 2.ഇക്കിളി,കിക്കിളിയിടല്‍.
അക്കുറി [ആ-കുറി] അവ്യ.അത്തവണ.
അക്കൂറ്റ്‌ [ആ-കൂറ്റ്‌] നാ.അങ്ങേപ്പുറം,അയല്‍.
അക്കോലം നാഠേറ്റാമ്പരല്‍.
അക്കൌണ്ടന്റ്‌ [ഇം.ക്ക്യയ‍്ഗ്നഗ്മ ന്ധന്റ ന്ധ] നാ.കണക്കപ്പിള്ള,കണക്കെഴുത്തില്‍
പ്രാഗല്‍ഭ്യമുള്ള ആള്‍.
അക്കൌണ്ടന്റ്‌ ജനറല്‍ [ഇം.ക്ക്യയ‍്ഗ്നഗ്മ ന്ധന്റ ന്ധ ട്ടന്‍^ ന്‍^ത്സന്റര്‍സ്‌.] നാ.സര്‍ക്കാരിന്റെ
വരവുചെലവ്‌ കണക്ക്‌ കൈകാര്യം ചെയ്യുന്ന കച്ചേരി.
അക്ടോബര്‍,ഒക്ടോബര്‍ [ഇം.മ്പ്യന്ധഗ്ന്വന്‍^ത്സ]നാ.ക്രിസ്തുവര്‍ഷമനുസരിച്ചു പത്താം മാസം.
അക്‌ത1 [സം. അക്‌ത < അഞ്ജ്‌] വി. തേച്ച,പുരട്ടിയ,പുരണ്ട.
അക്‌ത2 [സം. അക്‌താ] നാ. രാത്രി.
അക്‌തം [സം.] നാ. പുരട്ടാനുള്ള കുഴമ്പ്‌,എണ്ണ.
അക്ക്‌ത്രം [സം.] നാ. യുദ്ധോചിതമായ വേഷം,കവചം.


അക്ര [സം.]വി. 1.സ്ഥിരമായ; 2ളാഭമില്ലാത്ത.
അക്രതു1 [സം. അ-ക്രതു] വി. യാഗം ചെയ്യാത്ത.
അക്രതു2 [സം.] നാ. ഇച്ഛാരഹിതന്‍,പരമാത്മാവ്‌.
അക്രഥന [സം. അ-ക്രഥന] നാ. കൊല്ലാതിരിക്കല്‍.
അക്രന്ദനം [സം. -ക്രന്ദന < ക്രന്ദ്‌] നാ. കരയാതിരിക്കല്‍.
അക്രം [സം.] നാ.കോട്ട.
അക്രമ [സം. അക്രമ -മ.പട്ട] നാ.ഒരിനം വസൂരി രോഗം.
അക്രമഭിന്നം [സം. -ഭിന്ന] നാ. (ഗണിത) ക്രമപ്രകാരമല്ലാത്ത ഭിന്നം,ഛേദത്തേക്കാള്‍
വലിയ അംശത്തോടു കൂടിയ ഭിന്നം,വിഷമഭിന്നം.
അക്രമം1 [സം. അ-ക്രമ] ന. 1.ക്രമക്കേട്‌,ചിട്ടയില്ലായ്മ,കുഴപ്പം;
2.അന്യായം,മര്യാദകേട്‌,കുറ്റം,ബലപ്രയോഗം; 3ണിപാതത്തെ ക്രമം തെറ്റി
പ്രയോഗിക്കുന്നതുകൊണ്ടുള്ള വാക്യദോഷം.
അക്രമം2 [സം. -ക്രമം] അവ്യ. ക്രമം ഇല്ലാതെ.
അക്രമരാഹിത്യം [സം. അക്രമ-രാഹിത്യ< രഹിത] നാ. അക്രമം ഇല്ലായ്മ.
അക്രമസന്യാസം [സം. -സംനാസ്യ] നാ. മുറയനുസരിക്കാതെയുള്ള സന്യാസം,
(ബ്രഹ്മചര്യം,ഗാര്‍ഹസ്ഥ്യം,വാനപ്രസ്ഥം എന്ന മുറതെറ്റിയ സന്യാസം.)
അക്രമാതിശയോക്‌തി [സം. -അതിശയോക്‌തി] നാ. ഒരു അര്‍ഥാലങ്കാരം.
അക്രമി [സ. അ-ക്രമിന്‍] നാ. 1.ക്രമം വിട്ടു
പ്രവര്‍ത്തിക്കുന്നവന്‍,കൈയേറ്റക്കാരന്‍; 2.ആക്രമണം നടത്തുന്നവന്‍,മര്യാദകെട്ടവന്‍.
അക്രമിക [സം.-ക്രമിക] വി.മുറയ്ക്കുള്ളതല്ലാത്ത.
അക്രമിക്കുക [സം. അ-ക്രമ്‌] ക്രി. അക്രമം കാട്ടുക,മുറവിട്ടു പ്രവര്‍ത്തിക്കുക.
അക്രയം [സം. -ക്രയ] നാ.വിലയ്ക്കു വാങ്ങാതിരിക്കല്‍.
അക്രയ്യ [സം. ക്രയ്യ < ക്രീ] വി. വിലയ്ക്കു വാങ്ങത്തക്കതല്ലാത്ത.
അക്രാന്ത [സം.-ക്രാന്ത<ക്രമ്‌] വി. 1.അതിശയിക്കപ്പെടാത്ത; 2.കീഴടക്കാന്‍
കഴിയാത്ത; 3.മുള്ളുകൊണ്ട്‌ അടുക്കാന്‍ കഴിയാത്ത.
അക്രാന്തം [സം.] നാ. ഒരുതരം സസ്യം,ചെറുവഴുതിന,കണ്ടകാരിച്ചുണ്ട.
അക്രാരി [<സം.അഗ്നിജാര] നാ. ഒരു ഓഷധി,അക്ലാരി,അക്കിളാരിത്തേങ്ങ.
അക്രാരിത്തെങ്ങ്‌ നാ.കടല്‍ത്‌തെങ്ങ്‌,മാലദ്വീപുസമൂഹത്തിലെ തെങ്ങ്‌.
അക്രാവ്‌ നാ.അക്കല്‍ക്കറുവ.
അക്രിയ1. [സം.അ-ക്രിയ < കൃ] വി. പ്രവര്‍ത്തി ചെയ്യാത്ത.
അക്രിയ2 [സം.-ക്രിയാ] നാ. പ്രവര്‍ത്തിയില്ലായ്മ,ഉത്സാഹക്കുറവ്‌.
അക്രിയന്‍ [സം.] നാ.പ്രവര്‍ത്തി ചെയ്യാത്തവന്‍,മതകര്‍മങ്ങള്‍
അനുഷ്ഠിക്കാത്തവന്‍,പരമാത്മാവ്‌.
അക്രിയവാദം [സം.അക്രിയ-വാദ] നാ. (ബുദ്ധ.)ആത്മാവ്‌ അക്രിയനാണെന്നും
അതിനാല്‍ പുണ്യപാപങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കേണ്ടതില്ലെന്നും ഉള്ള വാദം.
അക്രിയവാദി [സം.അക്രിയ-വാദിന്‍] നാ. അക്രിയവാദത്തില്‍ വിശ്വസിക്കുന്നവന്‍.
(ബ്രാഹ്മണര്‍ ശ്രീബുദ്ധനിട്ട പരിഹാസപ്പേര്‍.)
9
അക്രീത [സം. -ക്രീത < ക്രീ] വി. വിലയ്ക്കു വങ്ങപ്പെടാത്ത,വില കൊടുക്കാതെ
ലഭിച്ച.
അക്രീതദാസന്‍ [സം. അക്രീത-ദാസ] നാ. വിലയ്ക്കു വാങ്ങപ്പെടാത്ത
ഭൃത്യന്‍,സ്വയമേവ ദാസനായിത്തീര്‍ന്നവന്‍,ഭക്‌തന്‍. അക്രീതദാസ്യം = സ്വയം വരിച്ച
ദാസ്യം.
അക്രുദ്ധ [സം. -ക്രുദ്ധ] വി. കോപമില്ലാത്തവന്‍.
അക്രുധ [സം. -ക്രുധ < ക്രുധ്‌] നാ. ക്രോധമില്ലായ്മ.
അക്രൂര [സം.ക്രൂര] വി. ക്രൂരതയില്ലാത്ത,ദയയുള്ള.
അക്രൂരന്‍ [സം.] നാ. ശ്രീകൃഷ്ണന്റെ ബന്ധുവായ ഒരു ഭക്‌തന്‍.
അക്രേതവ്യ [ അ-ക്രേതവ്യ < ക്രീ] വി. വാങ്ങാന്‍ കൊള്ളരുതാത്ത.


അക്രേയ [സം. -ക്രേയ] വി. അക്രേതവ്യ.
അക്രോടം ളഅക്രോട്ടം}[പേര്‍] നാ.അക്ഷോടം,താന്നിമരം.
അക്രോധനന്‍ [സം.-ക്രോധന] നാ. 1.ക്രോധമില്ലാത്തവന്‍; 2.അയുതായുസ്സിന്റെ
പുത്രന്‍.
അക്രോധം [സം. അ-ക്രോധ < ക്രുധ്‌] നാ. കോപമില്ലായ്മ.
അക്രോധാലു [സം. അ-ക്രോധാലു] വി.കോപസ്വഭാവമില്ലാത്ത.
അക്ലമം [സം. -ക്ലമ] നാ. തളര്‍ചയില്ലായ്മ,വാട്ടമില്ലായ്മ.
അക്ലാന്ത [സം. -ക്ലാന്ത] വി. തളരാത്ത,വാടാത്ത.
അക്ലിക [സം.അക്ലികാ] നാ. അമരി.
അക്ലിന്ന [സം. അ-ക്ലിന്ന] വി. നനവുതട്ടാത്ത.
അക്ലിന്നവര്‍ത്മം [സം. -ക്ലിന്ന-വര്‍ത്മന്‍] നാ. ഒരു നേത്രരോഗം.
അക്ലിപ്ത [സം. -ക്ലിപ്ത] വി. ക്രമപ്പെടുത്തിയിട്ടില്ലാത്ത,വ്യവസ്ഥ ചെയ്‌തിട്ടില്ലാത്ത.
അക്ലിപ്തി [സം. -ക്ലിപ്തി] നാ. അനിശ്ചിതത്വം,അതിരില്ലായ്മ.
അക്ലിഷ്ട [സം. -ക്ലിഷ്ട < ക്ലിശ്‌] വി.ക്ലേശിക്കാത്ത.
അക്ലിഷ്ടകര്‍മാവ്‌ [സം. അക്ലിഷ്ട-കര്‍മന്‍] നാ. ക്ലേശിക്കാതെ കര്‍മം ചെയ്യുന്നവന്‍.
അക്ലിഷ്ടവ്രത [സം. -വ്രത] വി. വ്രതത്തില്‍ ക്ലിഷ്ടതയില്ലാത്ത,മതാനുഷ്ഠാനത്തില്‍
നിഷ്ഠയുള്ള.
അക്ലീബ [സം. അ-ക്ലീബ] വി.
നപുംസകമല്ലാത്ത,ബലക്കുറവില്ലാത്ത,നീചത്വമില്ലാത്ത.
അക്ലേദം [സം. -ക്ലേദ < ക്ലിദ്‌] വി. നനക്കാനാകാത്ത,കുതിര്‍ക്കാനാകാത്ത.
അക്ലേശം [സം. -ക്ലേശം] അവ്യ. ക്ലേശമില്ലാതെ,ബുദ്ധിമുട്ടില്ലാതെ.
അക്വണിത [സം. -ക്വണിത < ക്വണ്‌] വി. ശബ്ദിക്കാത്ത.
അക്വേറിയം [ഇം.ക്കത്ഭന്റത്സദ്ധഗ്മണ്ഡ <ല] ജലത്തിലെ ജന്തുക്കളേയും
സസ്യങ്ങളേയും പ്രദര്‍ശിപ്പിക്കുന്ന മന്തിരം.
അക്ഷകന്‍ [സം.] നാ. ഒരുരോഗം,നീര്‍ക്കരപ്പന്‍,ഒരുതരം വസൂരി.
അക്ഷകം [സം.] നാ. 1.ഒരുതരം വൃക്ഷം,തൊടുകാര,തേരുമരം;
2ഠോളെല്ല്‌,കാരയെല്ല്‌.
അക്ഷകര്‍ണം [സം. അക്ഷ-കര്‍ണ] നാ. സമകോണത്രികോണത്തിന്‌ എതിരെയുള്ള
വശം.
അക്ഷകീലം [സം. -കീല] നാ. അച്ചുതണ്ടിലിടുന്ന ചാവിയാണി.
അക്ഷകുശല [സം. -കുശല] വി. ചൂതുകളിയില്‍ സാമര്‍ഥ്യമുള്ള.
അക്ഷകൂടം [സം. -കൂട] നാ.കണ്ണിലെ കൃഷ്ണമണി.
അക്ഷകൃച്ഛ്രം [സം. -കൃച്ഛ്ര] നാ. ഒരു വ്രതം,താന്നിക്കാ മാത്രം ഭക്ഷിച്ച്‌ ഒരുമാസം
കഴിച്ചുകൂട്ടുക.
അക്ഷകോവിദ [സം. -കോവിദ] വി. ചൂതുകളിയില്‍ സാമര്‍ഥ്യമുള്ള.
അക്ഷക്രിയ [സം. -ക്രിയാ] നാ. ചൂതുകളി.
അക്ഷക്രീഡ [സം. -ക്രീഡാ] നാ. അക്ഷക്രിയ.
അക്ഷക്ഷേത്രം [സം. -ക്ഷേത്ര] നാ. (ജ്യോ.) പരല്‍ ഇടാനുള്ള കളം,അഷ്ടവര്‍ഗചക്രം.
അക്ഷഗമ്യ [സം. -ഗമ്യ] വി.ഇന്ദ്രിയഗോചരമായ.
അക്ഷഗ്ലഹം [സം. -ഗ്ലഹ] നാ. ചൂതുകളി.
അക്ഷജ [സം. -ജ < ജന്‍] നാ.അക്ഷത്തില്‍നിന്നു ജനിച്ച.
അക്ഷജന്‍ [സം.] നാ.വിഷ്ണു.
അക്ഷജം [സം.] നാ. 1.ഇന്ദ്രിയജ്ഞാനം,പ്രത്യക്ഷജ്ഞാനം; 2.വജ്രം,വൈരക്കല്ല്‌;
3.ഇടിവെട്ട്‌.
അക്ഷജ്ഞ [സം. അക്ഷ-ജ്ഞ < ജ്ഞാ] നാ. ചൂതുകളി അറിയുന്ന.
അക്ഷണം [സം. അ-ക്സണ] നാ.അകാലം,അനവസരം.
അക്ഷണവേധി [മ. ആ-സം. ക്ഷണ-വേധിന്‍] നാ. പ്രഗല്‍ഭനായ വില്ലാളി.
അക്ഷണിക [സം. അ-ക്ഷണിക] വി.ക്ഷണികമല്ലാത്ത,സ്ഥിരതയുള്ള.
അക്ഷണ്വാന്‍ [സം. -ക്ഷണ്വത്‌ <ക്ഷണ്‌] വി. ഉപദ്രവിക്കാത്തവന്‍.
അക്ഷത1 [സം. -ക്ഷത < ക്ഷണ്‌] വി.
1.പരുക്കുപറ്റാത്ത,ചതയാത്ത,മുറിവുപറ്റാത്ത; 2.ഭഞ്ജിക്കപ്പെടാത്ത,ഭങ്ങ്ഗം വരാത്ത;
3.വിഭജിക്കാത്ത,പൂര്‍ണതയുള്ള; 4.കേടില്ലാത്ത,കേടുതട്ടാത്ത.
അക്ഷത2 [സം. -അക്ഷതാ] നാ.യോനിക്ഷതം സംഭവിക്കാത്തവള്‍,കന്യക.
അക്ഷതണ്ഡുല [സം. അക്ഷ - തണ്ഡുലാ] നാ.
വലിയകുറുന്തോട്ടി,ആനക്കുറുന്തോട്ടി,മഹാബല,അതിബല.
അക്ഷതത്ത്വം [സം. -തത്ത്വം] നാഡ്യുതശാസ്ത്രം,അക്ഷവിദ്യ.
അക്ഷതന്‍ [സം.] നാ. ക്ഷതം പറ്റാത്തവന്‍,ശിവന്‍.
അക്ഷതം [സം.] നാ. 1.കുത്തി ഉമി കളയാത്ത ധാന്യം; 2.അരി (നല്ലപോലെ
കുത്തി ഉമി കളയാത്തത്‌,നെല്ലും അരിയും കലര്‍ന്നത്‌,പൂജാതികളില്‍ ഉപയോഗിക്കുന്നത്‌);
3.മലര്‍പ്പോടി; 4.യവം; 5ഢാന്യം.
അക്ഷതഹോമം [സം. അക്ഷത-ഹോമ < ഹു] നാ.അക്ഷതംകൊണ്ടുള്ള ഹോമം.
അക്ഷതാഡനം [സം. അക്ഷ-താഡന] നാ. സന്ധ്യാകാലത്തെ വാദ്യാഘോഷം.
അക്ഷതാര്‍പ്പണം [സം. അക്ഷത-അര്‍പ്പണ < അര്‍പ്‌] നാ. അക്ഷതം
അര്‍പ്പിക്കല്‍,അരിയിട്ടുവാഴ്ച.
അക്ഷതിക [സം.] നാ. നൂല്‍പ്പഞ്ഞി.
അക്ഷത്ര [സം. അ-ക്ഷത്ര] വി. ക്ഷത്രിയജാതിയില്‍ പെടാത്ത,ക്ഷത്രിയഗുണം
ഇല്ലാത്ത.
അക്ഷത്രം [സം. അക്ഷ-ത്ര] നാ. 1.അക്ഷങ്ങളെ ത്രാണനം
ചെയ്യുന്നത്‌,ഇന്ദ്രിയങ്ങലെ രക്ഷിക്കുന്നത്‌,തല; 2.അക്ഷത്തെ വഹിക്കുന്നത്‌,വണ്ടിച്ചക്രം;
3.ചക്രവാളം.
അക്ഷത്രിയ [സം. അ-ക്ഷത്രിയാ] നാ. ക്ഷത്രിയസ്ത്രീ അല്ലാത്തവള്‍.
അക്ഷദണ്ഡം [സം. അക്ഷ-ദണ്ഡ] നാ.അച്ചുതണ്ട്‌.
അക്ഷദര്‍ശകന്‍ [സം. -ദര്‍ശക] നാ. 1ണീതിന്യായവിചാരണ നടത്തുന്ന
ആള്‍,ന്യായാധിപന്‍; 2.ചൂതുകളിയില്‍ അധ്യക്ഷതവഹിക്കുന്ന ആള്‍.
അക്ഷദൃക്ക്‌ [സം. -ദൃക്‌ < ദൃശ്‌] നാ.അക്ഷദര്‍ശകന്‍.
അക്ഷദേവനം [സം. -ദേവന < ദിവ്‌] നാ.ചൂതുകളി.
അക്ഷദേവി [സം. -ദേവിന്‍ < ദീവ്‌] നാ. അക്ഷങ്ങ്നളാല്‍ ദേവനം
ചെയ്യുന്നവന്‍,ചൂതുകളിക്കാരന്‍.
അക്ഷദ്യുതം [സം. -ദ്യുത] നാ. ചൂതുകളി.
അക്ഷദ്യുതികം [സം. -ദ്യുതിക] നാ. ചൂതുകളിയിലുള്ള വിവാദം.
അക്ഷധരന്‍ [സം. -ധര] നാ. 1. ചക്രം ധരിക്കുന്നവന്‍ വിഷ്ണു; 2.ചൂതാട്ടക്കാരന്‍.
അക്ഷധരം [സം. -ധര < ധൃ] നാ. അക്ഷത്തെ ധരിക്കുന്നത്‌,വണ്ടിച്ചക്രം.
അക്ഷധൂര്‌ [സം. -ധൂര്‍] നാ. 1.കോല്‍മരം; 2ണുകം.
അക്ഷധൂര്‍ത്തന്‍ [സം. -ധൂര്‍ത്ത] നാ. ചൂതാറ്റാക്ക്ക്കാആറാണ്‍.
അക്ഷധൂര്‍ത്തം [സം.] നാ. പരുവമരം.
അക്ഷധൂര്‍ത്തിലം [സം. അക്ഷ-ധൂര്‍ത്തില] നാ. വണ്ടിക്കാള.
അക്ഷന്‍ [സം.] നാ. 1.അക്ഷകുമാരന്‍; 2.ഗരുഡന്‍; 3.ജന്മാന്ധന്‍;
4.കണ്ണുള്ളവന്‍(സമാസത്തില്‍. ഉദാ.പങ്കജാക്ഷന്‍).
അക്ഷന്തവ്യ [സം. അ-ക്ഷ്ന്തവ്യ] വി. ക്ഷമിക്കത്തക്കതല്ലാത്ത.
അക്ഷപടം [സം. അക്ഷ-പട] നാ. ചൂതുകളിക്കുള്ള കളം വരച്ച തുണി.
അക്ഷപടലം [സം. -പടല] നാ. 1.വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുന്ന
സ്ഥലം; 2ണ്യായാസനം; 3.പ്രമാണ രേകള്‍ സൂക്ഷിക്കുന്ന ഇടം.
അക്ഷപടലാധ്യക്ഷന്‍ [സം. -പടല-അധ്യക്ഷ] നാ. 1.പ്രധാനന്യായാധിപന്‍;
2.കണക്കുകള്‍ സൂക്ഷിക്കുന്ന വകുപ്പിന്റെ മേധാവി.
അക്ഷപാടകന്‍ [സം. -പാടക] നാ. 1ണിയമജ്ഞന്‍; 2ണ്യായാധിപന്‍.


അക്ഷപാടം,വാടം [സം. -പാട, വാട] നാ.ചൂതുകളി സ്ഥലം,ഗോദാ.
അക്ഷപാതം [സം. -പാത < പത്‌] നാ. ചൂതേര്‍.
അക്ഷപാദന്‍ [സം. - പാദ] നാ. ന്യായദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ഗൌതമന്‍.
അക്ഷപിത [സം. അ-ക്സപിത < ക്ഷപ്‌] വി. നശിപ്പിക്കപ്പെടാത്ത.
അക്ഷപീഡ [സം. അക്ഷ-പീഡാ] നാ. 1.ഇന്ദ്രിയങ്ങള്‍ക്കുള്ള പീഡ;
2.കീരിവള്ളി,യവതിക്‌ത.
അക്ഷപീലുകം [സം. -പീലുക] നാ. അക്ഷിപീലു.
അക്ഷബീജം [സം. -ബീജ] നാ. താന്നിക്കുരു.
അക്ഷഭാഗം [സം. -ഭാഗ] നാ.അക്ഷാംശം.
അക്ഷഭാരം [സം. -ഭാര] നാ. 1.ഒരു വണ്ടിയില്‍ കയറുന്നത്ര ഭാരം; 2ഋഥത്തിന്റെ
കീഴ്ഭാഗം.
അക്ഷഭീരു [സം. -ഭീരു] നാ. ചൂതുകളിയില്‍ ഭയമുള്ളവന്‍.
അക്ഷം [സം. നാ. 1.അച്ചുതണ്ട്‌,അച്ചുതടി; 2ഠേര്‍,വണ്ടി; 3.വണ്ടിച്ചക്രം;
4.അക്ഷരേ; 5.ഭൂമിയുടെ അച്ചുതണ്ടായി കല്‍പിക്കപ്പെടുന്ന രേ; 6ഠുലാക്കോല്‍;
7ഠോളെല്ല്‌; 8.ഒരു അളവ്‌; 9.പാമ്പ്‌; 10ഠാന്നി; 11.ചൂതുകരു; 12.ചൂതുകളി; 13ഋുദ്രാക്ഷം;
14.കര്‍ഷം,മൂന്നുകഴഞ്ച്‌,പതിനാറു മാഷം; 15ഠുവര്‍ച്ചിലയുപ്പ്‌,ഠുവരുപ്പ്‌,ഠുവര്‍ച്ചിലക്കാരം;
16ഠുത്ത്‌,തുത്ഥാഞ്ജനം,നീലത്തുരിശ്‌; 17. വെണ്‍കടുക്‌; 18. കുടകപ്പാലയരി;
19.മാതളനാരകം; 20.കണ്ണ്‌; 21.ഇന്ദ്രിയം; 22.ആത്മാവ്‌; 23.ജ്ഞാനം; 24.കോടതിയിലെ
വ്യവഹാരം; 25ഢനം,പൊന്നും വെള്ളിയും മറ്റും; 26.(ജ്യോ.) പരല്‍; 27. ഒന്നിലധികം
രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടുകെട്ട്‌; 28.അഞ്ച്‌ എന്ന സംയ‍്‌; 29.ജപമാലയിലെ കായ്‌;
30.ഗണിതശാസ്ത്രത്തില്‍ ബിന്ദുസ്ഥാനങ്ങളെ നിര്‍ദേശിക്കുവാനുള്ള ആധാരരേ.
അക്ഷമ1 [സം. അ-ക്ഷമ < ക്ഷമ്‌] വി. 1.ക്ഷമയില്ലാത്ത,സഹനശക്‌തിയില്ലാത്ത;
2.ശക്‌തിയില്ലാത്ത,കരുത്തില്ലാത്ത,പ്രാപ്തിയില്ലാത്ത; 3.യുക്‌തമല്ലാത്ത.
അക്ഷമ2 [സം.അക്ഷമ] നാ. 1.ക്ഷമകേട്‌,അസഹിഷ്ണുത; 2.കോപം; 3.അസൂയ.
അക്ഷമം1 [സം.] ഒരു ചെറിയ പക്ഷി.
അക്ഷമം2 [സം.] അവ്യ. ക്ഷമയില്ലാതെ.
അക്ഷമാത്രം [സം. അക്ഷ-മാത്ര] നാ. 1.പകിടയോളം വലിപ്പമുള്ളത്‌; 2.പകിട; 3.കണ്ണ്‌
ഇമയ്ക്കുന്ന സമയം.
അക്ഷമാല, -മാല്യം [സം. -മാല,-മാല്യ] നാ. 1ഋുദ്രാക്ഷമാല; 2.'അ' മുതല്‍ ക്ഷ'
വരെയുള്ള ഓരോ അക്ഷരത്തിനും ഒന്നുവീതം മണികള്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ജപമാല.
അക്ഷമാലിക [സം. -മാലികാ] നാ.അക്ഷമാല.
അക്ഷമി [സം. അ-ക്ഷമിന്‍] നാ. ക്ഷമയില്ലാത്തവന്‍.
അക്ഷമൌനം [സം.അക്ഷ-മൌന] നാ.ഇന്ദ്രിയനിഗ്രഹം.
അക്ഷയ1 [സം. അ-ക്ഷയ < ക്ഷി] വി. 1.ക്ഷയിക്കാത്ത,നാശമില്ലാത്ത;
2.വീടില്ലാത്ത.
അക്ഷയ2 [സം. -ക്ഷയാ] നാ.ബ്രഹ്മാണിയുടെ കുലത്തില്‍പ്പെട്ട എട്ട്‌ ദേവിമാരില്‍
ഒരാള്‍; 2.ബൃഹസ്പതി ചക്രത്തില്‍ 60-ആമത്തെ വര്‍ഷം (ഇരുപതാം വര്‍ഷമെന്നു
പക്ഷാന്തരം); 3.ഒരു ചന്ദ്രമാസത്തില്‍ ഞായറാഴ്ച്യോ തിങ്കളാഴ്ചയോ വരുന്ന സപ്തമി;
4.ഒരുചന്ദ്രമാസത്തില്‍ ബുധനാഴ്ച വരുന്ന ചതുര്‍ഥി.
അക്ഷയഗുണന്‍ [സം.അക്ഷയ1-ഗുണ] നാണശിക്കാത്ത ഗുണങ്ങളുള്ളവന്‍,ശിവന്‍.
അക്ഷയതുണീരം [സം.-തുണീര] നാ. അമ്പ്‌ ഒടുങ്ങാത്ത ആവനാഴി.
അക്ഷയതൃതീയ [സം. അക്ഷയ-തൃതീയാ] നാ.വൈശാമാസത്തില്‍
വെളുത്തപക്ഷത്തിലെ തൃതീയ.

അക്ഷയദീപം [സം. അക്ഷയ-ദീപ] നാ.കെടാവിളക്ക്‌.
അക്ഷയന്‍ [സം.] നാ. 1.അനശ്വരന്‍; 2.പരമാത്മാവ്‌; 3.ശിവന്‍;
4.വീടില്ലത്തവന്‍,സന്യാസി.
അക്ഷയപാത്രം [സം. അക്ഷയ1-പാത്ര] നാ.ഒടുങ്ങാത്ത വിഭവങ്ങളുള്ള
പാത്രം,വനവാസകാലത്ത്‌ സൂര്യന്‍ പാഞ്ചാലിക്കു കൊടുത്തത്‌.
11
അക്ഷയപുരുഹൂതന്‍ [സം. -പുരുഹൂത] നാ. ശിവന്‍.
അക്ഷയലളിത [സം.അക്ഷയ-ലലിതാ] നാ. ഭാദ്രപദമാസത്തില്‍ സപ്തമീദിവസം സ്ത്രീകള്‍
അനുഷ്ഠിക്കുന്ന ഒരു വ്രതം.
അക്ഷയലോകം [സം. അക്ഷയ-ലോക] നാ. നാശരഹിതമായ ലോകം,സ്വര്‍ഗം.
അക്ഷയവടം [സം.-വട] നാ.പ്രയാഗയില്‍ യമുനാതീരത്തുള്ള ഒരു പേരാല്‍.
അക്ഷയഷഷ്ഠി [സം. അക്ഷയ-ഷഷ്ഠീ] നാ.ഭാദ്രപദമാസത്തിലെ
ഷഷ്ഠീദിവസം അനുഷ്ഠിക്കുന്ന ഒരു വ്രതം.
അക്ഷയിണി [സം. അ-ക്ഷയിണീ] നാ. പാര്‍വതി.
അക്ഷയ്യ [സം. -ക്ഷയ്യ] വി. ക്ഷയിപ്പിക്കാന്‍ ഒക്കാത്ത.
അക്ഷയ്യനവമി [സം. അക്ഷയ്യ്‌-അനവമീ] നാ. ആശ്വിനമാസത്തിലെ ശുക്ലപക്ഷനവമി.
അക്ഷയ്യോദകം [സം. -ഉദക] നാ. മധുവും എള്ളും കലര്‍ത്തി പിതൃക്കള്‍ക്കു
കൊടുക്കുന്ന ജലം,തൃപ്തി ജലം.
അക്ഷര [സം. അ-ക്ഷര] വി. നശിക്കാത്ത.
അക്ഷരകാലം [സം. അക്ഷര-കാല] നാ. ഒരു ലഘ്വക്ഷരം ഉച്ചരിക്കുന്നതിനു വേണ്ട
കാലം.
അക്ഷരക്കരു [സം. -മ. കരു] ന. ലിപി വാര്‍ത്തിട്ടുള്ള അച്ച്‌,ടൈപ്പ്‌.
അക്ഷരചഞ്ചു [സം. -ചഞ്ചു] നാ.പകര്‍പ്പെഴുത്തുകാരന്‍.
അക്ഷരച്ഛന്ദസ്സ്‌ [സം. -ഛന്ദസ്‌] നാ. പാദങ്ങളെ അക്ഷരസംയ‍്യനുസരിച്ച്‌
ക്രമപ്പെടുത്തിയിട്ടുള്ള വൃത്തം,വര്‍ണവൃത്തം.
അക്ഷരച്യുദകം [സം. -ച്യുതക] നാ. അര്‍ഥഭേദം വരത്തക്കവണ്ണം പദത്തിലെ അക്ഷരം
വിടുക. ഉദാ.അംശുകം - ശുകം. (ഒരുതരം സാഹിത്യവിനോദം.
അക്ഷരച്യുതി [സം. -ച്യുതി < ച്യു] നാ. അക്ഷരവീഴ്ച,അക്ഷരപ്പിഴ.
അക്ഷരജ്ഞാനം [സം. -ജ്ഞാന] നാ. 1ഃഅരിശ്രീ അറിയല്‍,അക്ഷരപരിചയം;
2ണാശമില്ലാത്ത അറിവ്‌ (ബ്രഹ്മവിദ്യ).
അക്ഷരഡംബരം [സം. -ഡംബര] നാ. കാവ്യാദികളിലെ ശബ്ദാഡംബരം.
അക്ഷരത്രയം [സം. -ത്രയ] നാ. അ ഉ മ എന്നീ മൂന്ന്‌ അക്ഷരങ്ങള്‍
ചേര്‍ന്നുണ്ടാകുന്ന ഓംകാരം.
അക്ഷരന്‍ [സം. അ-ക്ഷര] 'നാശമില്ലാത്തവന്‍' നാ. 1.ശിവന്‍; 2.വിഷ്ണു;
3.ബ്രഹ്മാവ്‌.
അക്ഷരന്യാസം [സം. അക്ഷര-ന്യാസ] നാ. 1.അക്ഷരത്തെ ന്യസിക്കല്‍,എഴുത്ത്‌;
2.അക്ഷരമാല; 3.(തന്ത്ര.) ബീജാക്ഷരങ്ങളെ ധ്യാനിച്ചുകൊണ്ട്‌ ഹൃദയാദ്യാധാരങ്ങളില്‍
വിന്യാസം ചെയ്യുക.
അക്ഷരപങ്ങ്ക്‌തി [സം. -പങ്ങ്‌ ക്‌തി] നാ. 1.ജപം തുടങ്ങുന്ന ഹോമാതാവ്‌ ചൊല്ലേണ്ട
സു,മത്‌,പഠ്‌,വഗ്‌,ദേ എന്നീ അക്ഷരങ്ങള്‍; 2.ഒരു സംസ്കൃതവൃത്തം.
അക്ഷരപഞ്ചകം [സം. -പഞ്ചക] നാ. 'നമഃശിവായ' എന്ന മന്ത്രം.
അക്ഷരപുരുഷന്‍ [സം. -പുരുഷ] നാ.
കാരണശരീരം,പ്രാതിഭാസികശരീരം,അധ്യാത്മശരീരം ഇ മൂന്നു ശരീരങ്ങളില്‍ കൂടി
പ്രവര്‍ത്തിക്കുന്ന ജീവാത്മാവ്‌,പ്രാതിഭാസികന്‍.
അക്ഷയപുരുഹൂതന്‍ [സം. -പുരുഹൂത] നാ. ശിവന്‍.
അക്ഷയബ്രഹ്മം [സം. -ബ്രഹ്മന്‍] നാ. ശബ്ദബ്രഹ്മം,പരബ്രഹ്മം.
അക്ഷരം [സം.] നാ. 1.ആകാരാദിവര്‍ണങ്ങളില്‍ ഒന്ന്‌,സ്വരമോ സ്വരം ചേര്‍ന്ന
വ്യഞ്ജനമോ പൂര്‍ണമായി ഉച്ചാരക്ഷമമായ വര്‍ണമോ വര്‍ണസങ്ങ്ഘാതമോ;
2.എഴുത്ത്‌,ലിപി; 3.ഓങ്കാരം; 4.പരബ്രഹ്മം; 5.മോക്ഷം; 6.മൂലപ്രകൃതി; 7.ജലം; 8.ആകാശം;
9ഢര്‍മം; 10.യാഗം; 11ഠപസ്സ്‌; 12.ഒരു കാലയളവ്‌; 13.പ്രമാണം; 14ണിലനില്‍പ്പ്‌,സ്ഥിരത;
15.വാള്‍; 16.കടലാടി.
അക്ഷരമാല [സം. അക്ഷര-മാലാ] നാ. ഒരു ഭാഷയിലെ അക്ഷരങ്ങളെ എല്ലാം
ക്രമത്തിന്‍ അടുക്കി പട്ടികയാക്കിയത്‌.
അക്ഷരമുന്‍ [സം. -മു] നാ. 1.പണ്ഡിതന്‍; 2.വിദ്യാര്‍ഥി.
അക്ഷരമും [സം.] നാ. ആദ്യാക്ഷരം,അകാരം.
അക്ഷരമുദ്ര [സം. അക്ഷര-മുദ്രാ] നാ. അക്ഷരത്തിന്റെ മുദ്ര,അച്ചടിക്കുന്നതിനുള്ള
ടൈപ്പുകള്‍.
അക്ഷരമുഷ്ടിക [സം. -മുഷ്ടികാ] നാ. 1.അക്ഷരങ്ങളെ മുഷ്ടിയില്‍
മറച്ചുവച്ചപോലെയുള്ള കഥനരീതി,ഒന്നില്‍കൂടുതല്‍ പദങ്ങളുടെ ആദ്യത്തെ അക്ഷരങ്ങള്‍
എടുത്ത്‌ പദങ്ങള്‍ ഉണ്ടാക്കി പറയുന്ന രീതി; 2.ആങ്ങ്യഭാഷണം.
അക്ഷരലക്ഷം [സം. -ലക്ഷ] നാ. ഒരു അക്ഷരത്തിന്‌ ഒരു ലക്ഷം സ്വര്‍ണനാണയം
എന്ന ക്രമത്തില്‍ നല്‍കുന്ന സാഹിത്യപുരസ്കാരം.
അക്ഷരവിദ്യ [സം. -വിദ്യാ] നാ. അക്ഷരാഭ്യാസം,എഴുത്തുപഠിക്കല്‍,വിദ്യാഭ്യാസം.
അക്ഷരവിന്യാസം [സം. -വിന്യാസ < ന്യസ്‌] നാ.അക്ഷരന്യാസം.
അക്ഷരവിഹീന [സം. -വിഹീന < ഹാ] വി. അക്ഷരമറിയാത്ത,വിദ്യാഭ്യാസമില്ലാത്ത.
അക്ഷരവീഴ്ച [സം. അക്ഷര -മ.വീഴ്ച] നാ. എഴുതുന്നതിലോ വായിക്കുന്നതിലോ
വരുത്തുന്ന അക്ഷരത്തെറ്റ്‌.
അക്ഷരവ്യക്‌തി [സം. -വ്യക്‌തി < വ്യഞ്ജ്‌] നാ. ഉച്ചാരണ സ്ഫുടത.
അക്ഷരശിക്ഷ [സം. -ശിക്ഷാ < ശിക്ഷ്‌] നാ. എഴുത്തു പഠിക്കല്‍,വിദ്യാഭ്യാസം.
അക്ഷരശുദ്ധി [സം. -ശുദ്ധി] നാ. 1.ഉച്ചാരണശുദ്ധി; 2.അക്ഷരവീഴ്ചയില്ലായ്മ.
അക്ഷരശൂന്യന്‍ [സം. -ശൂന്യ] നാ. എഴുത്ത്‌ അറിഞ്ഞുകൂടാത്തവന്‍,വിദ്യാഭ്യാസം
ചെയ്യാത്തവന്‍.
അക്ഷരശ്ലോകം [സം. -ശ്ലോക] നാ. ഒരു സാഹിത്യ വിനോദം,ഒരാള്‍ ചൊല്ലിയ
ശ്ലോകത്തിന്റെ മൂന്നാം പാദത്തിലെ ഒന്നാമക്ഷരം കൊണ്ടു തുടങ്ങുന്ന ശ്ലോകം
അടുത്തയാള്‍ എന്ന ക്രമത്തില്‍ എല്ലാവരും മാറി മാറി ശ്ലോകം ചൊല്ലുക.
അക്ഷരസങ്ങ്യ‍്‌ [സം. -സങ്ങ്യ‍] നാ. അക്ഷരങ്ങളെക്കൊണ്ട്‌ അക്കങ്ങളെ
സൂചിപ്പിക്കുന്ന രീതി,പരല്‍പ്പേര്‍. 'കടപയാദി' നോക്കുക.
അക്ഷരസങ്ങ്ഘാതം [സം. -സങ്ങ്ഘാത] നാ. 1.അക്ഷരസമൂഹം,അക്ഷരമാല;
2.(നാട്യ.) മുപ്പത്താറുവിധ നാട്യാലങ്കാരങ്ങളില്‍ ഒന്ന്‌.
അക്ഷരസംയുക്‌ത1 [സം. -സംയുക്‌ത < യുജ്‌] വി.അക്ഷരത്തോടുകൂടിയ,വിദ്യാഭ്യാസം
ചെയ്‌ത.
അക്ഷരസംയുക്‌ത2 [സം. -സംയുക്‌താ] നാ. വിദ്യാസമ്പന്ന.
അക്ഷരസംയുക്‌തന്‍ [സം.] നാ. വിദ്യാഭ്യാസം ചെയ്‌തവന്‍.
അക്ഷരസംസ്ഥാനം [സം. -സംസ്ഥാന] നാ. അക്ഷരമെഴുത്ത്‌,അക്ഷരങ്ങളെ ക്രമപ്പെടുത്തി
ചേര്‍ക്കുന്ന പ്രവൃത്തി.
അക്ഷരാജന്‍ [സം. അക്ഷ-രാജ] നാ. 1.ചൂതുകളിയില്‍ സമര്‍ഥന്‍; 2.അക്ഷങ്ങളില്‍
രാജന്‍,കലി എന്ന കരു.
അക്ഷരാഡംബരം [സം. -ആഡം ബര] വി. അക്ഷരഡംബരം.
അക്ഷരാത്മിക [സം. -ആത്മികാ] നാ.അക്ഷരസ്വരൂപിണി,സരസ്വതി.
അക്ഷരാഭ്യാസം [സം. -അഭ്യാസ] നാ. എഴുത്തു പഠിക്കല്‍.
അക്ഷരാര്‍ഥം [സം. -അര്‍ഥ] നാ. പദത്തിനുള്ള പ്രസിദ്ധമായ അര്‍ഥം.
അക്ഷരി [സം. അക്ഷരീ] നാ. ക്ഷയിക്കാത്ത കാലം,സംഋദ്ധിയുള്ള
കാലം,മഴക്കാലം.


അക്ഷലീല [സം. അക്ഷ-ലീലാ] നാ. ചൂതുകളി.
അക്ഷവതി [സം. അക്ഷ-വതീ < വ്രത്‌]നാ. 1.ചൂതാട്ടം,ചൂതുകളി; 2.ചൂതാട്ടത്തിനുള്ള
സ്ഥലം.
അക്ഷവാടം [സം. -വാട] നാ. 1.ചൂതുകളിക്കുള്ള സ്ഥലം;
2.ചൂതുപലക,ചൂതുകളിക്കുള്ള പീഠം,ഗുസ്തിപിടിക്കനുള്ള സ്ഥലം,ഗോദാ.
അക്ഷവാടി, -വാടിക [സം. -വാടീ, -വാടികാ] നാ. അക്ഷവാടം.
അക്ഷവിത്ത്‌ [സം. -വിദ്‌ < വിദ്‌] നാ. ചൂതുകളിയില്‍ വിദഗ്ധന്‍.
അക്ഷവിദ്യ [സം. -വിദ്യാ] നാ.ചൂതുകളി.
അക്ഷവൃത്ത [സം. -വൃത്ത] വി. ചൂതുകളിയില്‍ ഏര്‍പ്പെട്ട,ചൂതുകളി
പരിചയിച്ച,ചൂതുകളിക്കുമ്പോള്‍ സംഭവിച്ച.
അക്ഷവൃത്തം [സം. -വൃത്തം] നാ. 1.ചൂതുകളി സമ്പന്ധിച്ച വാര്‍ത്ത; 2ഋാശിചക്രം.
അക്ഷവേത്താവ്‌ [സം. -വേത്തൃ < വിദ്‌] നാ. അക്ഷവിത്ത്‌. (സ്ത്രീ.) അക്ഷവേത്ത്രി.
അക്ഷശാകം [സം. -ശാക] നാ. വിളാര്‍ മരം.
അക്ഷശാല [സം. -ശാലാ] നാ. 1. ചൂതുകളിക്കുന്ന സ്ഥലം; 2.സ്വര്‍ണം വെള്ളി
മുതലായവ കൊണ്ടുള്ള പണി നടക്കുന്ന സ്ഥലം,കമ്മട്ടം.
അക്ഷശൌണ്ഡ [സം. -ശൌണ്ഡ] വി. ചൂതുകളിയില്‍ സാമര്‍ഥ്യമുള്ള, ചൂതുകളിയില്‍
അഭിനിവേശമുള്ള.
അക്ഷസസ്യം [സം. -സസ്യ] നാ. അക്ഷശാകം.
അക്ഷസൂത്രം [സം. -സൂത്ര] നാ. രുദ്രാക്ഷമാലയുടെ ചരട്‌,രുദ്രാക്ഷമാല.
അക്ഷസ്തുഷം [സം. -സ്തുഷ] നാ. താന്നിമരം.
അക്ഷഹൃദയം [സം. -ഹൃദയ] നാ. ചൂതുകളിയില്‍ വൈദഗ്ധ്യം നേടാന്‍
സഹായിക്കുന്ന ഒരു മന്ത്രം.
അക്ഷാഗ്രകീലകം [സം. അക്ഷാഗ്ര-കീലക] നാ. വണ്ടിച്ചക്രം ഊരിപ്പോരാതിരിക്കാന്‍
അച്ചുതണ്ടിന്റെ അറ്റത്തിടുന്ന ആണി,ചാവിയാണി.
അക്ഷാഗ്രം [സം. അക്ഷ-അഗ്ര] നാ. 1.അച്ചുതണ്ട്‌; 2.അച്ചുതണ്ടിന്റെ അറ്റം;
3.ചെടിയുടെ ഇലയ്ക്കും തണ്ടിനും മധ്യേയുള്ള കോണം.
അക്ഷാങ്കുരം [സം. -അങ്കുര] നാ. ചെടിയുടെ ഇലക്കവരങ്ങളില്‍ ഉണ്ടാകുന്ന അങ്കുരം
(മുള).
അക്ഷാതിവാപന്‍ [സം. -അതിവാപ] നാ. ചൂതുകളിക്കാരന്‍.
അക്ഷാന്തി [സം. അ-ക്ഷാന്തി] നാ. അക്ഷമ,ഈര്‍ഷ്യ,അസൂയ,കോപം.
അക്ഷാംശം [സം. അക്ഷ-അംശ] ഭൂമിയുടെ അക്ഷത്തെ
അംശിക്കുന്നത്‌,ഭൂമധ്യരേയില്‍നിന്ന്‌ വടക്കോറ്റോ തെക്കോറ്റോ ധ്രുവം വരെ ഉള്ള ദൂരത്തെ
90 ആയി ഭാഗിച്ചതില്‍ ഒരു അംശം.
അക്ഷാമ [സം. അ-ക്ഷാമ] വി. ക്ഷാമം ഇല്ലാത്ത.
അക്ഷാവപനം [സം. അക്ഷ-ആവപന] നാ. ചൂതുകളിപ്പലക.
അക്ഷാവലി [സം. -ആവലി] നാ. രുദ്രാക്ഷമാല,ജപമാല.
അക്ഷാവാപന്‍ [സം. -ആവാപ] നാ. ചൂതുകളിക്കാരന്‍.
അക്ഷി1 [സം. അക്ഷി] നാ. 1.കണ്ണ്‌; 1ഋണ്ട്‌ എന്ന സംയ‍്‌.
അക്ഷി2 [സം. അക്ഷി] നാ. താന്നിമരം.
അക്ഷികം [സം.] നാ. 1.കണ്ണിനു ഹിതമായത്‌; 2ഋക്‌തചന്ദനം;
3.അക്ഷകം,തേരുമരം,അച്ചുതണ്ട്‌ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന മരം.
അക്ഷികമ്പം [സം. അക്ഷി-കമ്പ] നാ. കണ്ണിമയ്ക്കല്‍.
അക്ഷികര്‍ണം [സം. -കര്‍ണ] നാ. അക്ഷിയും കര്‍ണവും ഒന്നായ ജീവി,സര്‍പ്പം.
അക്ഷികൂടകം [സം. -കൂടക] നാ. 1.കണ്ണിന്റെ കൃഷ്ണമണി; 2ണേത്രഗോളം;
3.കണ്ണിനു മുകളില്‍ എഴുന്നു നില്‍ക്കുന്ന ഭാഗം,പുരികത്തിന്റെ സ്ഥാനം.
അക്ഷികൂപം [സം. -കൂപ] നാ. കണ്‍കുഴി.


അക്ഷികുലകം [സം. -കുലക] നാ. കണ്മണി.
അക്ഷികോണം [സം. -കോണ] നാ. കണ്ണിന്റെ കോണ്‌,കണ്മുന,കടക്കണ്ണ്‌.
അക്ഷിഗത [സം. -ഗത] വി. 1.കണ്ണില്‍പ്പെട്ട; 2.കണ്ണിലെ കരടായ,വെറുക്കപ്പെട്ട.
അക്ഷിഗോചര [സം. -ഗോചര] വി.കണ്ണില്‍പ്പെട്ട,കാണത്തക്ക.
അക്ഷിഗോണികം [സം. -ഗോണിക] നാ. ദൃക്‌-വെന്റ്രിക്കിള്‍.
അക്ഷിഗോളം [സം. -ഗോള] നാ. കണ്‍പോളകള്‍ക്കുള്ളില്‍ ഗോളാകൃതിയിലുള്ള
അവയവം.
അക്ഷിജ [സം. -ജ <ജന്‌] നാ. ചുവന്നപാച്ചോറ്റി.
അക്ഷിണി [സം. അക്ഷിണീ] നാ. ഭൂസ്വത്തിനെ സമ്പന്ധിച്ച അവകാശങ്ങളില്‍
ഒന്ന്‌.
അക്ഷിത [സം. അ-ക്സിത < ക്ഷി] വി. 1.അഴുകാത്ത,ചീയാത്ത; 2.ഉപദ്രവം
തട്ടാത്ത,ക്ഷയിക്കാത്ത.
അക്ഷിതം [സം.] നാ. വെള്ളം,വലിയ ഒരു സംയ‍്‌.
അക്ഷിതരം [സം. അക്ഷി-തര] നാ. നൈര്‍മല്യംകൊണ്ട്‌ അക്ഷിക്കു
തുല്യമായത്‌,ജലം.
അക്ഷിതാര [സം. -താരാ] നാ. കൃഷ്ണമണി.
അക്ഷിദ്വന്ദ്വം [സം. -ദ്വന്ദ്വ] നാ. കണ്ണിണ.
13
അക്ഷിദ്വയം [സം. -ദ്വയ] നാ. = അക്ഷിദ്വന്ദ്വം.
അക്ഷിപക്ഷ്മം [സം. -പക്ഷ്മന്‍] നാ. കണ്‍പീലി.ഇമ.
അക്ഷിപഥം [സം. -പഥ] നാ. അക്ഷിയുടെ പന്ഥാവ്‌, കാണാവുന്നെടം.
അക്ഷിപാകം [സം. -പാക] നാ. ഒരു നേത്രരോഗം.
അക്ഷിപാകാത്യയം [സം. -പാകാത്യയ] നാ. = അക്ഷിപാകം.
അക്ഷിപീലു [സം. -പീലു(ക)] നാ. വലിയ വേപ്പ്‌,അക്ഷപീലുകം.
അക്ഷിപ്ത [സം. അ-ക്സിപ്ത] വി. 1.എറിഞ്ഞു കളയാത്ത; 2ണിന്ദാശീലമില്ലാത്ത;
3ഠടസപ്പെടാത്ത.
അക്ഷിപ്നു [സം. -ക്ഷിപ്നു < ക്ഷിപ്‌] വി. എറിഞ്ഞുകളയാത്തത്‌.
അക്ഷിബം,-വം [സം.അക്ഷിബ] നാ. 1.മഞ്ഞപ്പൂവുള്ള മുരിങ്ങ,ശോഭാഞ്ജനം; 2.കടലുപ്പ്‌.
അക്ഷിഭു [സം. അക്ഷി-ഭു] വി. പ്രത്യക്ഷമായ,കണ്ണില്‍പെട്ട.
അക്ഷിഭേഷജം [സം. -ഭേഷജ] നാ. ചുവന്നപാച്ചോറ്റി,ഒരുതരം നേത്രാഞ്ജനം.
അക്ഷിഭൈഷജ്യം [സം. -ഭൈഷജ്യ] നാ. അക്ഷിഭേഷജം.
അക്ഷിഭ്രുവം [സം. -ഭ്രുവ] നാ. കണ്ണും പുരികവും
അക്ഷിമണി [സം. -മണി] നാ. കൃഷ്ണമണി.
അക്ഷിയുഗം [സം. -യുഗം] നാ. കണ്ണിണ.
അക്ഷിയുഗളം [സം. -യുഗല] നാ. അക്ഷിയുഗം.
അക്ഷിരോമം [സം. -രോമന്‍] നാ. കണ്‍പീലി.
അക്ഷിലോമം [സം. -ലോമന്‍] നാ. അക്ഷിരോമം.
അക്ഷിവികുണിതം [സം. -വികുണിത] നാ. 1.കടാക്ഷം; 2.കണ്ണു പകുതി
അടച്ചുകൊണ്ടുള്ള നോട്ടം.
അക്ഷിവികൂശിതം [സം. -വികൂശിത] നാ. അക്ഷിവികൂണിതം.
അക്ഷിവിലാസം [സം. -വിലാസ] നാ. 1.കണ്ണിന്റെ ഭങ്ങ്ഗി; 2.കാമദ്യോതകമായ നോട്ടം.
അക്ഷിശ്രവസ്സ്‌ [സം. -ശ്രവസ്‌] നാ. പാമ്പ്‌ (കണ്ണിലൂടെ കേള്‍ക്കുന്നത്‌.)
അക്ഷിസ്പന്ദനം [സം. -സ്പന്ദന < സ്പന്ദ്‌] നാ. കണ്ണിന്റെ ചലനം,കണ്‍ ഇടിപ്പ്‌.
അക്ഷീകം [സം. അക്ഷിക] നാ. = അക്ഷികം.
അക്ഷീണ [സം. അ-ക്ഷീണ] വി. ക്ഷീണിക്കാത്ത.
അക്ഷീബ [സം. -ക്ഷീബ] വി. മദിച്ചിട്ടില്ലാത്ത,ലഹരി പിടിച്ചിട്ടില്ലാത്ത.
അക്ഷീബം [സം.] നാ. 1.കടലുപ്പ്‌; 2.മഞ്ഞപ്പൂവുള്ള മുരിങ്ങ.
അക്ഷീരം [സം. അ-ക്ഷീര] നാ. 1.വലിയവേപ്പ്‌; 2.മുളവെണ്ണ.അക്ഷു [സം.അക്ഷു] നാ. ഒരുതരം വല.
അക്ഷുണ്ണ [സം. അ-ക്ഷുണ്ണ < ക്ഷുദ്‌] വി. 1.ക്ഷോഭിപ്പിക്കപ്പെടാത്ത,പൊടിയാത്ത;
2.സഞ്ചരിച്ചിട്ടില്ലാത്ത; 3.അടിക്കപ്പെടാത്ത.
അക്ഷുണ്ണത [സം. -ക്ഷുണ്ണതാ] നാ. 1.പരിചയമില്ലായ്മ; 2.കുറവില്ലായ്മ.
അക്ഷുത്ത്‌ [സം. അ-ക്ഷുധ്‌] നാ. വിശപ്പില്ലായ്മ,വിശപ്പില്ലാത്ത.
അക്ഷുദ്ര [സം. അ-ക്ഷുദ്ര] വി.
ചെറുതല്ലാത്ത,നിസാരമല്ലാത്ത,ചീത്തയല്ലാത്ത,താണതല്ലാത്ത.
അക്ഷുദ്രന്‍ [സം.] നാ. ശിവന്‍.
അക്ഷുബ്ധ [സം. അ-ക്ഷുബ്ധ < ക്ഷുഭ്‌] വി.ക്ഷോഭിക്കാത്ത.
അക്ഷുല്ല [സം. -ക്സുല്ല] വി.ചെറുതല്ലാത്ത.
അക്ഷേത്ര [സം. അ-ക്ഷേത്ര] വി. 1.വയല്‍ ഇല്ലാത്ത; 2.കൃഷിയിറക്കാത്ത;
3.ഭാര്യയില്ലാത്ത; 4.ക്ഷേത്രഗണിതമനുസരിച്ചല്ലാത്ത.
അക്ഷേത്രജ്ഞന്‍ [സം. അ-ക്സേത്ര-ജ്ഞ] നാ. ക്സേത്രത്തെ അറിയാത്തവന്‍.
അക്ഷേത്രന്‍ [സം. അ-ക്ഷേത്ര] നാ. 1ണല്ല ശിഷ്യനില്ലാത്തവന്‍;
2.സത്പാത്രമല്ലാത്തവന്‍.
അക്ഷേത്രം [സം.] നാ. 1.ചീത്തവയല്‍; 2.ശരീരമല്ലാത്തത്‌.
അക്ഷേത്രവിത്ത്‌ [സം. അക്ഷേത്ര-വിദ്‌] നാ. = അക്ഷേത്രജ്ഞന്‍.
അക്ഷേത്രി [സം. അ-ക്ഷേത്രിന്‍] നാ. സ്വന്തമായി കൃഷിഭൂമിയില്ലാത്തവന്‍.
അക്ഷോട(കം),അക്ഷോഡ(കം),അക്കോളംആോടം,അക്രോത്ത്‌} [സം. അക്ഷോട] നാ.
താന്നി..
അക്ഷോഭ [സം. അ-ക്ഷോഭ < ക്ഷുഭ്‌] വി.
ക്ഷോഭമില്ലാത്ത,ഇളക്കമില്ലാത്ത,ശാന്തമായ.
അക്ഷോഭം [സം.] നാ. 1.ക്ഷോഭമില്ലയ്മ,നിശ്ചലത്വം; 2.ആനയെ തളയ്ക്കുന്ന
കുറ്റി; 3.കച്ചക്കയര്‍.
അക്ഷോഭ്യ [സം. -ക്ഷോഭ്യ < ക്ഷുഭ്‌] വി.
ക്ഷോഭിക്കാത്ത,ഇളകാത്ത,ഇളക്കാനാകാത്ത.
അക്ഷോഭ്യം [സം.] നാ. ഒരു വലിയസംയ‍്‌.
അക്ഷൌഹിണി [സം. അക്ഷ-ഊഹിനീ] നാ. ഒരു വലിയ സേനാവിഭാഗം. 21870
തേര്‌,അത്രയും ആന,65610 കുതിര,109,350 കാലാള്‍ ഇത്രയും ചേര്‍ന്ന സൈന്യം.
അക്ഷ്ണ [സം.അക്ഷ്ണ] വി. അണ്ഡമായ,മുറിക്കപ്പെടാത്ത.
അക്ഷ്ണം [സം.] നാ. തുടര്‍ച്ചയായി ഗമിക്കുന്നത്‌,കാലം.
അചിത [സം. അ-ചിത] വിൃത്നാദികള്‍ പതിച്ചിട്ടില്ലാത്ത.
അണ്ഡ [സം. -ണ്ഡ] വി. 1.ണ്ഡമല്ലാത്ത,മുഴുവനായ,ഛേദിച്ചിട്ടില്ലാത്ത;
2.മുടക്കമില്ലാത്ത. നാ.അണ്ഡത.
അണ്ഡകലന്‍ [സം. അണ്ഡ-കല] നാ. പൂര്‍ണചന്ദ്രന്‍.
അണ്ഡജ്യോതിസ്സ്‌, -ദീപം [സം. -ജ്യോതിസ്‌,-ദീപ] നാ. അണയാതെ കത്തുന്ന
വിളക്ക്‌,വാടാവിളക്ക്‌,കെടാവിളക്ക്‌.
അണ്ഡദ്വാദശി [സം.-ദ്വാദശി] നാ. ധനുമാസത്തിലെ വെളുത്ത പക്ഷത്തിലുള്ള ദ്വാദശി.
അണ്ഡധാര [സം. -ധാരാ] നാ. 1.ഇടവിടാതെയുള്ള ഒഴുക്ക്‌; 2.ഇലയുടെ
കുതകളില്ലാത്തവക്ക്‌.
അണ്ഡന്‍ [സം.] നാ. 1.പരിപൂര്‍ണന്‍,ഈശ്വരന്‍; 2.ഒരിനം മൂര്‍ന്‍ പാമ്പ്‌.
അണ്ഡനം [സം. അ-ണ്ഡന < ണ്ഡ്‌] നാ. 1.ഛേദിക്കാതിരിക്കല്‍;
2.ണ്ഡിക്കാതിരിക്കല്‍; 3.കാലം.
അണ്ഡനാമജപം [സം. -നാമ-ജപ] നാ. നിശ്ചിതകാലത്തേക്കു മുടങ്ങാതെ നടത്തുന്ന
ഈശ്വരനാമജപം.
അണ്ഡനീയ [സം. അ-ണ്ഡനീയ] വി. ണ്ഡിക്കത്തക്കതല്ലാത്ത, നശിപ്പിക്കാന്‍
കഴിയാത്ത,നിരസിക്കാന്‍ കഴിയാത്ത,യുക്‌തിയുക്‌തമായ.
അണ്ഡാത്മബോധം [സംഃ-ആത്മ-ബോധ] നാ. സ്വപ്നം,ജാഗ്രത്ത്‌,സുഷുപ്തി ഈ
മൂന്നവസ്ഥകള്‍ക്കും അപ്പുറത്തുള്ളതും സര്‍വവിഷയശൂന്യവുമായ
സുബോധാവസ്ഥ,യോഗനിദ്ര.

അണ്ഡാര്‍ഥസിദ്ധി [സം. -അര്‍ഥ-സിദ്ധി] നാ. മോക്ഷം.
അണ്ഡിത [സം. അ-ണ്ഡിത] വി. 1.വിഭജിക്കപ്പെടാത്ത; 2.എന്നേക്കും
നിലനില്‍ക്കുന്ന; 3ണിരസിക്കപ്പെടാത്ത.
അണ്ഡിതന്‍ [സം.] നാ. ഈശ്വരന്‍.
അര്‍വ [സം. അ-ര്‍വ] വി. കുള്ളനല്ലാത്ത,വളര്‍ച്ച നിലയ്ക്കാത്ത.
അലന്‍ [സം. -ല] നാ. ലനല്ലാത്തവന്‍.
അാ‍ത [സം. -ാ‍ത < ന്‍] വി. 1.കുഴിക്കപ്പെടാത്ത; 2.കുഴിച്ചിടാത്ത.
അാ‍തക [സം. -ാ‍തക] നാ. കടക്കാരനല്ലാത്തവന്‍.
അാ‍തം [സം. -ാ‍ത] നാ. 1.വെട്ടിയുണ്ടാക്കിയതല്ലാത്ത കുളം; 2.അമ്പലക്കുളം.
അാ‍ദനം [സം. -ാ‍ദന] നാ. തിന്നാതിരിക്കല്‍.
അാ‍ദനീയ,-ാ‍ദ്യ [സം. -ാ‍ദനീയ,-ാ‍ദ്യ] വി. തിന്നാന്‍ കൊള്ളാത്ത.
അാ‍ദുക [സം. -ാ‍ദുക] വി. ഉപദ്രവം ചെയ്യാത്ത.
അി‍ന്ന [സം. -ി‍ന്ന < ി‍ദ്‌] വിഡുഃമില്ലാത്ത,ക്ഷീണിച്ചിട്ടില്ലാത്ത.
അി‍ല [സം. -ി‍ല] വി. 1.വിടവില്ലാത്ത,പൂര്‍ണമായ,മുഴുവനായ,എല്ലാമായ;
2ഠരിശില്ലാത്ത,കൃഷിയിറക്കുന്ന.
അി‍ലകലാവല്ലി [സം. അി‍ല-കലാ-വല്ലീ] നാ. കലകള്‍ക്കെല്ലാം നിദാനം
ആയിട്ടുള്ളവള്‍,സരസ്വതി.
അി‍ലരൂപന്‍,-വ്യാപി [സം. -രൂപ,-വ്യാപിന്‍] നാ.വിശ്വരൂപന്‍,ഈശ്വരന്‍.
അി‍ലാണ്ട്ഡം [സം. -അണ്ഡ] നാ. ബ്രഹ്മാണ്ഡം.
അി‍ലാത്മാവ്‌ [സം.-ആത്മന്‍] നാ. സകലത്തിന്റേയും ആത്മാവ്‌,ഈശ്വരന്‍.
അട്കം [സം.-ട്ക] നാ. 1.ആട്കം,നായാട്ടുനായ്‌; 2.വൃക്ഷം.
അദേ [സം. അ-ദേ] വി. ദേമില്ലാത്ത.
അദ്‌ [സം. -ദ്ന്‍ ] വി. ദേമില്ലാത്തവന്‍.
അദ്ത്വം [സം. -ദ്ത്വം] ദേമില്ലായ്മ.
അയ‍ത [സം. -യ‍ത < യ‍] വി. യ‍തിയില്ലാത്ത.
അയ‍തിവാദി [സം. -യ‍തി-വാദിന്‍] നാ. ആത്മാവ്‌ ജ്ഞാനസ്വരൂപമാണെന്ന
വാദത്തെ എതിര്‍ക്കുന്നവര്‍.
അഗ [സം. അ-ഗ < ഗമ്‌] വി. ഗമിക്കാത്ത,ചലിക്കാത്ത.
അഗച്ഛം [സം. -ഗച്ഛ] നാ. ഗമിക്കത്തത്‌,വൃക്ഷം.
അഗജ1 [സം. അഗ-ജ] വി. 1.മലയില്‍ ഉണ്ടായ; 2.വൃക്ഷത്തില്‍ നിന്ന്‌
ഉണ്ടായ.
അഗജ2 [സം. -ജാ] നാ. പാര്‍വതി.
അഗജം [സം.] നാ. കന്മദം.
അഗജാരമണന്‍ [സം. അഗജാ-രമണ] നാ. ശിവന്‍.
അഗണനീയ [സം. -ഗണനീയ < ഗണ്‌] വി. എണ്ണേണ്ടതില്ലാത്ത,നിസ്സാരമായ.
അഗണിത [സം. -ഗണിത] വി. എണ്ണമില്ലാത്ത,അറിയപ്പെടാത്ത.
അഗണ്യ [സം. -ഗണ്യ] വി. 1.അവഗണനീയമായ,കണക്കാക്കാന്‍ വയ്യാത്ത;
2.ഗണനാര്‍ഹമല്ലാത്ത,നിസ്സാരമായ.
അഗത [സം. -ഗത <ഗമ്‌] വി. നഷ്ടമായിട്ടില്ലാത്ത,പോയതല്ലാത്ത.
അഗതി(ക) [സം. -ഗതി(ക)] നാ.കാലക്ഷേപത്തിനു വകയില്ലാത്ത
വ്യക്‌തി,പോക്കില്ലാത്തവന്‍,അശരണന്‍.
അഗതികഗതി [സം.അഗതിക-ഗതി] നാ. മറ്റുമാര്‍ഗമില്ലാതെ വരുമ്പോള്‍
ആശ്രയിക്കുന്ന പോംവഴി.
അഗദ [സം. -ഗദ] വി. 1ഋോഗമില്ലാത്ത,ആരോഗ്യമുള്ള; 2.മനഃപീഡയില്ലാത്ത;
3.സംസാരിക്കാത്ത; 4.കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലാത്ത.
അഗദകരന്‍,-കാരന്‍ [സം. അഗദ-കര, -കാര] നാ.ഔഷധം ഉണ്ടാക്കുന്നവന്‍,വൈദ്യന്‍.
അഗദതന്ത്രം [സം. -തന്ത്ര] നാ. 1.ആരോഗ്യശാസ്ത്രം,വൈദ്യശാസ്ത്രം; 2.ഒരു
ആയുര്‍വേദമന്ത്രം; 3.വിഷവൈദ്യം.

അഗദം [സം.] നാ. 1.ഗദത്തെ,രോഗത്തെ,ഇല്ലാതാക്കുന്നത്‌,ഔഷധം;
2,ആരോഗ്യം; 3.മിണ്ടാതിരിക്കല്‍; 4.കൊട്ടം; 5.പ്രത്യൌഷധങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന
വൈദ്യശാസ്ത്രവിഭാഗം.
അഗദരാജം [സം. -രാജന്‍] നാ. ഔഷധങ്ങളില്‍ ശ്രേഷ്ഠം,കടുക്ക.
അഗദിത [സം. -ഗദിത <ഗദ്‌] വി. പറയപ്പെടാത്ത.
അഗന്‍ [സം. -ഗ] നാ. പ്രാപിക്കാന്‍ ആകാത്തവന്‍,സൂര്യന്‍.
അഗനന്ദിനി [സം. അഗ-നന്ദിനീ] നാ. പര്‍വതി.
അഗപതി [സം. -പതി] നാ. പര്‍വതങ്ങളുടെ രാജാവ്‌,ഹിമവാന്‍.
അഗപ്പെ [ഗ്രീ.ക്കദ്ദന്റണ്മണ്മന്‍^] നാ. ആദിമക്രിസ്തയ‍നികളുടെ സ്നേഹവിരുന്ന്‌.
അഗം [സം. അ-ഗ] നാ. 1.പര്‍വതം; 2.വൃക്ഷം; 3.ഏഴ്‌ എന്ന സങ്ങ്യ‍്‌
(കുലപര്‍വതങ്ങള്‍ ഏഴായതിനാല്‍); 4.കുടം; 5.പാമ്പ്‌.
അഗമ [സം. -ഗമ] വി.പ്രാപിക്കാന്‍ കഴിയാത്ത.
അഗമം [സം.] നാ. ചലിക്കാത്തത്‌,പര്‍വതം.
അഗമനീയ [സം. -ഗമനീയ] വി. അഗമ്യ.
അഗമ്യ1 [സം. -ഗമ്യ < ഗമ്‌]വി. വിവാഹം കഴിക്കാന്‍
പാടില്ലാത്ത,രക്‌തബന്ധമുള്ള.
അഗമ്യ2 [സം. -ഗമ്യാ] നാ. പ്രാപിക്കാന്‍ പാടില്ലാത്തവള്‍.
അഗമ്യഗമനം [സം. അഗമ്യ-ഗമന] നാ. അഗമ്യപുരുഷനോടുള്ള
ചേര്‍ച്ച,പ്രാപിച്ചുകൂടാത്ത പുരുഷനെ പ്രാപിക്കല്‍.
അഗമ്യാഗമനം [സം. അഗമ്യാ-ഗമന] നാ. പ്രാപിച്ചുകൂടാത്ത സ്ത്രീയെ പ്രാപിക്കല്‍.
അഗമ്യാഗാമി [സം. അഗമ്യാ-ഗാമിന്‍] നാ. വ്യഭിചാരം ചെയ്യുന്നവന്‍.
അഗര്‍ഭപ്രാണായാമം [സം. അഗര്‍ഭ-പ്രാണായാമ] നാ.ജപധ്യാനങ്ങള്‍ കൂടാതെയുള്ള
പ്രാണായാമം.
15
അഗര്‍വി [സം. അ-ഗര്‍വിന്‍] വി.അഹങ്കാരമില്ലാത്ത,വിനയമുള്ള.
അഗര്‍ഹണീയ [സം. -ഗര്‍ഹണീയ] വി. നിന്ദിക്കരുതാത്ത.
അഗര്‍ഹ്യ [സം. -ഗര്‍ഹ്യ < ഗര്‍ഹ്‌] വി. നിന്ദായോഗ്യമല്ലാത്ത.
അഗരപ്പറ്റ്‌ [അഗര-പറ്റ്‌] നാ. അഗ്രഹാരഗ്രാമത്തോട്‌ ചേര്‍ന്നുകിടക്കുന്ന വയല്‍.
അഗരം1 [അ-ഗര < ഗൃ] നാ. നശിക്കാത്തത്‌.
അഗരം2 [< സം. അഗ്ര] നാ. അഗ്രഹരം.
അഗരി [സം.അഗരീ] നാ. ദേവതാളി.
അഗരു,അഗുരു [സം. അ-ഗുരു] നാ. അകില്‍.
അഗസ്തി [സം.] നാ. 1.അഗസ്തയ‍്മുനി, 2.അകത്തി,അഗസ്തയ‍്വൃക്ഷം;
3.അഗസ്തയ‍്നക്ഷത്രം; 4ഠെക്കേദിക്ക്‌.
അഗസ്തയ‍്കൂടം [സം. അഗസ്തയ‍്‌-കൂട] നാ. സഹ്യപര്‍വതത്തിന്റെ തെക്കേ അറ്റത്തുള്ള
ഒരു കൊടുമുടി.
അഗസ്തയ‍്ദിക്ക്‌ [സം. -ദിക്‌ < ദിശ്‌] നാ. തെക്കേദിക്ക്‌.
അഗസ്തയ‍്ന്‍ നാ. ഒരു മഹര്‍ഷി,അകത്തിയര്‍.
അഗസ്തയ‍്നക്ഷത്രം [സം. അഗസ്തയ‍്‌-നക്ഷത്ര] നാ. ആകാശത്ത്‌ തെക്കുകിഴക്കു ഭാഗത്തായി
ഉദിക്കുന്ന ഒരു നക്ഷത്രം.
അഗസ്തയ‍്മാസങ്ങള്‍ [സം. -മാസ] നാ. കന്നി മുതല്‍ ഇടവം വരെയുള്ള മാസങ്ങള്‍.
അഗസ്തയ‍്സംഹിത [സം. -സാഹിതാ] നാ.അഗസ്തയ‍്ന്‍ സമാഹരിച്ച ഒരു
തന്ത്രഗ്രന്ഥം,വിഷ്ണുപൂജാക്രമവും മറ്റും വിവരിക്കുന്നത്‌.
അഗസ്തേയ‍ദയം [സം. -ഉദയ] നാ. അഗസ്തയ‍്നക്ഷത്രത്തിന്റെ ഉദയം,ശരത്കാലാരംഭം.
അഗാത്മജ [സം. അഗ-ആത്മജാ] നാ. പര്‍വതപുത്രിയായ പാര്‍വതി.
അഗാധ [സം. -ഗാധ] വി. 1.കടക്കാന്‍ പാടില്ലാത്ത ആഴമുള്ള; 2.ഭാവത്തിലും
അര്‍ഥത്തിലും മികച്ച,ഗംഭീരമായ.
അഗ്ഗാധത [സം. അഗാധ-താ] 1ണിലയില്ലായ്മ; 2.അര്‍ഥഗാംഭീര്യം.


അഗ്ഗാധം [സം. അ-ഗാധ] നാ. ആഴമേറിയ ഗര്‍ത്തം,നിലയില്ലാത്ത കുഴി.
അഗാരം [സം.] നാ. 1.വീട്‌,ആഗാരം; 2.പട്ടണം.
അഗാരി1 [സം. അഗ-അരി] നാ. പര്‍വതങ്ങളുടെ ശത്രുവായ ഇന്ദ്രന്‍.
അഗാരി2 [സം. അഗാരിന്‍] നാ. വീടുള്ളവന്‍.
അഗിരന്‍ [സം.] നാ. ആദിത്യന്‍.
അഗിരം [സം.] നാ. 1.സ്വര്‍ഗം; 2.അഗ്നി; 3ണീലക്കൊടുവേലി.
അഗിരൌകസ്സ്‌ [സം. അഗിര-ഓകസ്സ്‌] നാ. സ്വര്‍ഗം വാസസ്ഥാനമായവന്‍,ദേവന്‍.
അഗീര്‍ണ [സം. അ-ഗീര്‍ണ] വി. 1.വിഴുങ്ങപ്പെടാത്ത; 2.സ്തുതിക്കപ്പെടാത്ത.
അഗു [സം. -ഗു < ഗോ] വി. 1.ഗോവല്ലാത്ത,ധനമില്ലാത്ത;
2ഋശ്മിയില്ലാത്ത,ഇരുണ്ട. നാ. 1ഋാഹു; 2.ഇരുട്ട്‌.
അഗുണ [സം. -ഗുണ] വി. 1.ഗുണമില്ലാത്ത,വിശേഷമില്ലാത്ത;
2.സദ്ഗുണങ്ങളില്ലാത്ത,ഉപയോഗശൂന്യമായ.
അഗുണം [സം.] നാ. ഗുണമില്ലായ്മ,ദോഷം.
അഗുണി [സം. അ-ഗുണിന്‍] നാ. 1.ഗുണമില്ലാത്തവന്‍; 2ഡുഷ്ടന്‍;
3.അങ്ങ്ഗവൈകല്യമുള്ളവന്‍.
അഗുപ്ത [സം. അ-ഗുപ്ത < ഗുപ്‌] വി. 1.ഗോപനം ചെയ്യപ്പെടാത്ത,മറയ്ക്കാത്ത;
2ഋക്ഷിക്കപ്പെടാത്ത.
അഗുരു1 [സ്ം. -ഗുരു] നാ. 1.(പും.) ഗുരുവല്ലാത്തവന്‍; 2.(നളിം.) ലഘു,ഒരു
മാത്രയുള്ള അക്ഷരം.
അഗുരു2 [സം.] = അഗരു.
അഗുല്‍മികന്‍ [സം. -ഗുല്‍മിക] നാ. സ്വന്തം നേതാവിനാല്‍ നയിക്കപ്പെടാത്ത
സേനാവിഭഗത്തിലെ യോദ്ധാവ്‌,ഗുല്‍മത്തില്‍ പെടാത്തവന്‍.
അഗുഢ [സം. അ-ഗുഢ] വി.
ഗൂഢമല്ലാത്ത,മറവില്ലാത്ത,തെളിഞ്ഞ,സ്പഷ്ടമായ.
അഗൂഢഗന്ധം [സം. അഗൂഢ-ഗന്ധ] നാ. കടുത്ത ഗന്ധമുള്ളത്‌,പെരുങ്കായം.
അഗൂഢഭാവ [സം. -ഭാവ] നാ. 1.ഗൂഢഭാവമില്ലാത്ത; 2.സ്പഷ്ടാര്‍ഥമുള്ള.
അഗൂഢം [സം. -ഗൂഢ] നാ. വ്യങ്ങ്ഗ്യാര്‍ഥം സ്പഷ്ടമായ
കാവ്യം,ഗുണീഭൂതവ്യങ്ങ്ഗ്യം.
അഗൃഹന്‍ [സം. -ഗൃഹ] നാ. 1.സ്വന്തം ഗൃഹമില്ലാതെ അലഞ്ഞു നടക്കുന്നവന്‍;
2.വാനപ്രസ്ഥന്‍.
അഗൃഹീത [സം. -ഗൃഹീത] വി. ഗൃഹീതമല്ലാത്ത.
അഗോചര [സം.-ഗോചര] വി. ഇന്ദ്രിയങ്ങള്‍ക്കു
വിഷയമല്ലാത്ത,സ്പഷ്ട്സമല്ലാത്ത.
അഗോചരന്‍ [സം.] നാ.ഈശ്വരന്‍.
അഗോപനീയ,ഗോപ്യ [സം. -ഗോപനീയ-ഗോപ്യ <ഗുപ്‌]
മറച്ചുവയ്ക്കേണ്ടതല്ലാത്ത,രഹസ്യമല്ലാത്ത.
അഗൌകസ്സ്‌ [സം.അഗ-ഓകസ്‌] നാ. 1.മലയില്‍ പാര്‍ക്കുന്നവന്‍,കാട്ടാളന്‍; 2.ശരഭം;
3.സിംഹം; 4.അഗത്തില്‍ (വൃക്ഷത്തില്‍) താമസിക്കുന്നത്‌,പക്ഷി.
അഗൌരവ [സം. അ-ഗൌരവ] വി. 1.ഗൌരവമില്ലാത്ത; 2.ഗുരുത്വമില്ലാത്ത;
3.ബഹുമാനം അര്‍ഹിക്കാത്ത.
അഗ്നാമരുത്ത്‌ [സം. അഗ്നി-മരുത്‌] നാ. അഗ്നി,മരുത്ത്‌ എന്നീ ദേവതകള്‍.
അഗ്നായി [സം.അഗ്നായീ] നാ. 1.അഗ്നിയുടെ പത്നി; 2ണേത്രായുഗം.
അഗ്നി [സം. അഗ്നി,പ്രാ. അഗ്ഗി] നാ. 1ഠീയ്‌,പഞ്ചഭൂതങ്ങളില്‍ ഒന്ന്‌;
2.അഗ്നിദേവന്‍,വേദത്തിലെ ഒരു മുയ‍്ദേവത,അഷ്ടദിക്പാലകന്മാരില്‍ തെക്കുകിഴക്കേ
ദിക്കിന്റെ അധിപതി; 3.യാഗാഗ്നി (ഗാര്‍ഹപത്യാഗ്നി,ആഹവനീയാഗ്നി,ദക്ഷിണാഗ്നീ എന്നു
മൂന്ന്‌); 4.അഗ്നിഷ്ടോമം,ഒരു വൈദികക്രിയ; 5.ജഠരാഗ്നി; 6.പിത്തം; 7.സ്വര്‍ണം; 8.മൂന്ന്‌ എന്ന
സങ്ങ്യ‍്‌ (യാഗാഗ്നി മൂന്നായതിനാല്‍); 9.കൊടുവേലി; 10.ചേരുമരം; 11.വടുകപ്പുളിനാരകം;
12ണാരകം; 13.(ജ്യോ.) ചൊവ്വഗ്രഹം; 14.വെടിയുപ്പ്‌; 15ഠാമസമന്വന്തരത്തിലെ
സപ്തര്‍ഷിമാരില്‍ ഒരാള്‍.

അഗ്നികം [സം. അഗ്നി-ക] നാ. 1.മിന്നാമിനുങ്ങ്‌; 2.ഇന്ദ്രഗോപകീടം;
3.കൊടുവേലി; 4.ചേരുമരം.
അഗ്നികര്‍മം [സം.-കര്‍്മാന്‍] നാ. 1.അഗ്നികണ്ടുള്ള ക ര്‍മം,ഹോമം;
2.ചുടല്‍,ചാമ്പലാക്കല്‍; 3.ശവദാഹം,ദഹനം.
അഗ്നികല [സം. -കലാ] നാ.അഗ്നിയുടെ വിവിധരൂപങ്ങളില്‍ ഓരോന്നും.
(അഗ്നികലകള്‍ പത്ത്‌.1ഢുമ്രാര്‍ച്ചിസ്സ്‌; 2.ഊഷ്മാവ്‌; 3.ജ്വലിനി; 4.ജ്വാലിനി 5.
0വിസ്ഫുലിങ്ങ്ഗിനി; 6.സുശ്രീ; 7.സുരൂപ; 8.കപില; 9ഃഅവ്യവഹ; 10.കവ്യവഹ.)
അഗ്നികായം [സം.-കായ] നാ. അഗ്നിരൂപമായ ശരീരം.
അഗ്നികാരക [സം. -കാരികാ] നാ. 1.യാഗാഗ്നി കത്തിക്കല്‍,നെയ്യൊഴിച്ച്‌ യാഗാഗ്നി
കൂട്ടല്‍; 2.യാഗാഗ്നി കത്തി‍ക്കുമ്പോള്‍ ഉച്ചരിക്കുന്ന മന്ത്രം.
അഗ്നികാര്യം [സം. -കാര്യ < കൃ] നാ. 1ഃഓമാഗ്നിയില്‍
ചെയ്യേണ്ടത്‌,ഹോമാദികള്‍; 2.ഉരുക്കുനെയ്യൊഴിച്ച്‌ യാഗഗ്നി കൂട്ടുക.
അഗ്നികുക്കുടം [സം. -കുക്കുട] നാ. 1.എരിയുന്ന വയ്ക്കോല്‍ച്ചുരുള്‍,എരിയുന്ന ചൂട്ട്‌;
2ഠീക്കൊള്ളി.
അഗ്നികുണ്ഡം [സം. -കുണ്ഡ] നാ. അഗ്നി കത്തിക്കുന്നതിനുള്ള
കൂണ്ഡം,കുഴി,നെരിപ്പോട്‌.
അഗ്നികുമാരന്‍ [സം. -കുമാര] നാ. അഗ്നിയില്‍ ജനിച്ചവന്‍,സുബ്രഹ്മണ്യന്‍.
അഗ്നികേതു [സം. -കേതു] നാ. അഗ്നിയുടെ കേതു,പുക.
അഗ്നികോണം [സം. -കോണ] നാ. തെക്കുകിഴക്കേ ദിക്ക്‌.
അഗ്നിക്കാവടി [സം. അഗ്നി-പ്രാ.കാവഡ < സം. കാമഠ] നാ. തീക്കനലിന്മേല്‍
നടത്തുന്ന കാവടിയാട്ടം.
അഗ്നിക്രിയ [സം. -ക്രിയ < കൃ] നാ. 1.അഗ്നി ഉപയോഗിച്ചുള്ള ശവദാഹം;
2.പൊള്ളിക്കല്‍,ചൂടുവയ്ക്കല്‍.
അഗ്നിക്രീഡ [സം. -ക്രീഡാ] നാ. വെടിക്കെട്ട്‌,കരിമരുന്നു പ്രയോഗം.
അഗ്നിണ്ഡം [സം. -ണ്ഡ] നാ. പുരയിടത്തിന്റെ തെക്കുകിഴക്കേ ണ്ഡം.
അഗ്നിഗര്‍ഭ1 [സം. -ഗര്‍ഭ] വി. ഉള്ളില്‍ അഗ്നിയുള്ള.
അഗ്നിഗര്‍ഭ2 [സം. -ഗര്‍ഭാ] നാ. സമി,ചമത.
അഗ്നിഗര്‍ഭകം [സം. -ഗര്‍ഭക] നാ. 1.സൂര്യകാന്തം; 2.അരണി; 3.അക്ലാരി,അഗ്നിജാരം.
അഗ്നിഗൃഹം [സം. -ഗൃഹ] നാ. യാഗശാല,ഹോമപ്പുര.
അഗ്നിഘൃതം [സം. -ഘൃത] നാ. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കുന്ന ഒരു ഔഷധം.
(ഘൃതത്തില്‍ -നെയ്യില്‍- തയ്യാറാക്കിയത്‌.)
അഗ്നിചയം [സം. ചയ < ചി] നാ. ഹോമാഗ്നി സംഭരിച്ചു സൂക്ഷിക്കല്‍.
അഗ്നിചിത്ത്‌ [സം. -ചിത്‌] നാ. 1ഃഓമാഗ്നി സൂക്ഷിക്കുന്നവന്‍;
2.അഗ്നിഹോത്രാദികള്‍ നടത്തുന്നവന്‍.
അഗ്നിചിത്യ [സം. -ചിത്യാ] നാ. 1.അഗ്നിചയനം; 2.സംരക്ഷണം;
3.യാഗാഗ്നികള്‍ക്കുള്ള സ്ഥലം ഒരുക്കല്‍.
അഗ്നിചൂഡന്‍ [സം. -ചൂഡ] നാ. ചെമന്ന ഉച്ചിപൂവുള്ള ഒരുതരം പക്ഷി.
അഗ്നിചൂര്‍ണം [സം. -ചൂര്‍ണ] നാ. വെടിമരുന്ന്‌.
അഗ്നിചൈത്യം [സം. -ചൈത്യ] നാ. മണ്ണൂകൊണ്ടു വീടുകളുണ്ടാക്കി അതില്‍
പലവിധ രത്നങ്ങള്‍ നിറച്ച്‌ അഗ്നിയെ ഉദ്ദേശിച്ച്‌ സമര്‍പ്പണം നടത്തല്‍.
അഗ്നിജ [സം. -ജ < ജന്‌] വി. അഗ്നിയിലുണ്ടായ,അഗ്നിജാത.
അഗ്നിജന്‍ [സം.] നാ. 1.സുബ്രഹ്മണ്യന്‍; 2.വിഷ്ണു.
അഗ്നിജന്മാവ്‌ [സം. അഗ്നി-ജന്മന്‍] നാ. അഗ്നിജന്‍.
അഗ്നിജം [സം. -ജ]ന. 1.സ്വര്‍ണം; 2.അക്ലാരി.
അഗ്നിജാത [സം. -ജാത] വി. അഗ്നിജ.


അഗ്നിജാരം [സം. -ജര] നാ. അക്ലാരി.
അഗ്നിജിഹ്വ [സം. -ജിഹ്വാ] നാ. 1ഠീയുടെ നാക്ക്‌,ജ്വാല; 2.അഗ്നിയുടെ ഏഴുതരം
ജ്വാലകളില്‍ ഓരൊന്നും. (കരാളി,ധൂമിനി,ശ്വേത,ലോഹിത,നീലലോഹിത,സുവര്‍ണ,പത്മരാഗ
എന്നിവ); 3.മേത്തോന്നി; 4.ജഗപിപ്പലി.
അഗ്നിജിഹ്വിക [സം. -ജിഹ്വികാ] നാ. അഗ്നിജിഹ്വ,മേത്തോന്നി.
അഗ്നിജീവി [സം. -ജീവിന്‍] നാ. 1.അഗ്നി ഉപയോഗിച്ചു തൊഴില്‍ നടത്തി
ജീവിക്കുന്നവന്‍; 2.കമ്പക്കെട്ടുകാരന്‍.
അഗ്നിജ്വാല [സം. -ജ്വാലാ < ജ്വല്‌] നാ. 1. അഗ്നിയുടെ ജ്വാല,തീനാക്ക്‌;
2.ഗജപിപ്പലി; 3ഠാതിരി,ചായം പിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതും ചുവന്ന പൂക്കളുള്ളതും
ആയ ഒരിനം ചെടി.
അഗ്നിതപസ്സ്‌ [സം. -തപസ്സ്‌] നാ. പഞ്ചാഗ്നിമധ്യത്തിലുള്ള തപസ്സ്‌.
അഗ്നിതീര്‍ഥം [സം. -തീര്‍ഥ] നാ. വാരാണസിയിലെ ഒരു തീര്‍ഥം.
അഗ്നിത്രയം [സം -ത്രയ] നാ. ആഹവനീയം,ഗാര്‍ഹപത്യം,ദക്ഷിണം എന്നീ മൂന്നു
യാഗാഗ്നികള്‍.
അഗ്നിത്രാണം [സം. -ത്രാണ < ത്രൈ] നാ. അഗ്നിബാധയില്‍നിന്നുള്ള
രക്ഷ,അഗ്നിബാധയ്ക്കുള്ള പ്രതിവിധി.
അഗ്നിത്രിതയം [സം. -ത്രിതയ] നാ. അഗ്നിത്രയം.
അഗ്നിദ [സം. -ദ < ദാ] വി. 1.അഗ്നിയെ നല്‍കുന്ന; 2ഠീവയ്ക്കുന്ന;
3ഡഹനശേഷി നല്‍കുന്ന.
അഗ്നിദഗ്ധ [സം. -ദഗ്ധ < ദഹ്‌] വി. 1ഠീയില്‍ വെന്ത; 2.ചിതയില്‍ ദഹിച്ച.
അഗ്നിദണ്ഡം [സം. -ദണ്ഡ] നാ. വേനല്‍ക്കാലത്ത്‌,പകല്‍ മൂന്നും നാലും
യാമങ്ങളില്‍ തീകത്തിക്കുന്നതിനുള്ള പിഴ. (തീപിടിത്തം ഒഴിവാക്കുന്നതിന്‍).
അഗ്നിദമനി [സം. -ദമനീ < ദമ്‌] വി. ജഠരാഗ്നിയെ ശമിപ്പിക്കുന്നതിനുള്ള പിഴ.
(തീപിടിത്തം ഒഴിവാക്കുന്നതിന്‌).
അഗ്നിദമനി [സം. -ദമനീ < ദമ്‌] വി. ജഠരാഗ്നിയെ ശമിപ്പിക്കുന്നത്‌.
നാ.കണ്ടകാരിച്ചുണ്ട.
അഗ്നിദാതാവ്‌ [സം. -ദാതൃ] നാ. ശേഷക്രിയ ചെയ്യുന്നവന്‍.
അഗ്നിദാഹം [സം. ദാഹ < ദഹ്‌] നാ. തീകത്തിക്കല്‍,ചുടല്‍,കൊള്ളിവയ്പ്പ്‌.
അഗ്നിദിക്ക്‌ [സം. -ദിക്‌ < ദിശ്‌] നാ. തെക്കുകിഴക്കെ കോണ്‍.
അഗ്നിദീപിക [സം. -ദീപക < ദീപ്‌] വി.ജഠരാഗ്നിയെ ജനിപ്പിക്കുന്ന.
അഗ്നിദീപന [സം. -ദീപന] അഗ്നിദീപക.
അഗ്നിദീപ്ത [സം. -ദീപ്ത < ദീപ്‌] വി. അഗ്നിപോലെ ദീപ്തിയുള്ള. നാ.
വലിയവാലുഴവം,മഹാജ്യോതിഷ്മതി.
അഗ്നിദീപ്തി [സം. -ദീപ്തി] നാ. ദഹനശക്‌തി.
അഗ്നിദൂതന്‍ [സം. -ദൂത] നാ. അഗ്നി ആര്‍ക്കാണോ ദൂതനായി
വര്‍ത്തിക്കുന്നത്‌,ആ ദേവന്‍.
അഗ്നിദൂതം [സം. -ദൂത] നാ. അഗ്നിയെ ദൂതനാക്കുന്ന യാഗം.
അഗ്നിദൂഷിത [സം. -ദൂഷിത < ദുഷ്‌] വി. തീക്കൊള്ളി വച്ച,ചൂടുവച്ച.
അഗ്നിദേവന്‍ [സം. -ദേവ] നാ. 1.അഗ്നിഭഗവാന്‍; 2.അഗ്നിയെ ദേവനായി
പൂജിക്കുന്നവന്‍.
അഗ്നിധ്‌ [സം.] നാ. യാഗാഗ്നി കൊളുത്തുന്ന പുരോഹിതന്‍.
അഗ്നിധാനം [സം. -ധാന < ധാ] നാ. 1.യാഗാഗ്നി സൂക്ഷിക്കുന്ന
സ്ഥലം,അല്ലെങ്കില്‍ പാത്രം; 2.അഗ്നിഹോത്രിയുടെ വീട്‌.
17
അഗ്നിധാരണം [സം.-ധാരണ] നാ. 1.യാഗാഗ്നിയ്ടെ സം രക്ഷണം.; 2.ഉള്ളില്‍
അഗ്നിയെ ധരിക്കുന്നത്‌.
അഗ്നിനക്ഷത്രം [സം. -നക്ഷത്ര] നാ. അഗ്നി ദേവതയായുള്ള കാര്‍ത്തികനക്ഷത്രം.
അഗ്നിനിധാനം [സം. -നിധാന < നി-ധാ] നാ. 1.അടുപ്പ്‌; 2ണെരിപ്പോട്‌.


അഗ്നിനിര്യാസം [സം. -നിര്യാസ < നിര്‍-യസ്‌] നാ. അഗ്നിയുടെ
കറ,അഗ്നിജാരം,അക്ലാരി.
അഗ്നിനേത്രന്‍ [സം. - നേത്ര] നാ. അഗ്നിമയമായ നേത്രത്തോടുകൂടിയവന്‍,ശിവന്‍.
അഗ്നിപക്വ [സം. -പക്വ < പച്‌] വി. തീയില്‍ പാകപ്പെടുത്തിയ,വെയില്‍കൊണ്ട്‌
പാകമായ.
അഗ്നിപഞ്ചകം [സം. -പഞ്ചക] നാ. (ജ്യോ.) അഗ്നിഭയം ഉണ്ടാക്കുന്ന
അശുഭമുഹൂര്‍ത്തം
അഗ്നിപദം [സം. -പദ] നാ. തീയിടുന്ന സ്ഥലം,അടുപ്പ്‌.
അഗ്നിപര്‍വതം [സം. -പര്‍വത] നാ. ലാവ ഇടയ്ക്കിടെ ഒഴുകുന്ന മല,ജ്വാലാമുി‍.
അഗ്നിപരിക്രിയ [സം. -പരിക്രിയാ] നാ. അഗ്ന്യാദാനം,അഗ്നിപൂജ.
അഗ്നിപരിചരണം [സം. -പരിചരണ < പരി-ചര്‌] നാ. യാഗാഗ്നി തയ്യാറാക്കല്‍.
അഗ്നിപരിചര്യ [സം. -പരിചര്യാ] നാ. അഗ്നിപരിചരണം.
അഗ്നിപരിച്ഛദം [സം. -പരിച്ഛദ < പരി-ഛദ്‌] നാ. അഗ്നിഹോത്രത്തിനുള്ള
ഉപകരണങ്ങള്‍.
അഗ്നിപരിധാനം [സം. -പരിധാന] നാ. യാഗാഗ്നിക്കു ചുറ്റും ഉള്ള മറച്ചുകെട്ട്‌.
അഗ്നിപരീക്ഷ [സം. -പരീക്ഷാ] നാ. 1ണിഷ്കളങ്കതയുണ്ടെങ്കില്‍
പൊള്ളലുണ്ടാകുകയില്ല എന്ന വിശ്വാസത്തില്‍ നടത്തപ്പെടുന്ന ഒരു പരിശോധന,തിളച്ച
എണ്ണയില്‍ കൈമുക്കുക; 2.കഠിനമായ ജീവിതപ്രശ്നങ്ങളെ അഭിമുീ‍കരിക്കല്‍.
അഗ്നിപാദപം [സം. -പാദപ] നാ. വഹ്നിമരം,ശമീവൃക്ഷം.
അഗ്നിപുരാണം [സം. -പുരാണ] നാ. ആഗ്നേയമഹാപുരാണം,പതിനെട്ടു
മഹാപുരാണങ്ങളില്‍ ഒന്ന്‌.
അഗ്നിപുഷ്പ [സം. -പുഷ്പാ] നാ. താതിരി.
അഗ്നിപൂരകം [സം. -പൂരക < പൂര്‌] നാ. ഷട്ചക്രങ്ങളില്‍ ഒന്ന്‌,മണിപൂരകം.
അഗ്നിപ്രതിഷ്ഠ [സം. -പ്രതിഷ്ഠാ < പ്രതി-സ്ഥാ] നാ. (വൈവാഹിക) അഗ്നി
സ്ഥാപിക്കല്‍.
അഗ്നിപ്രതീകാരം [സം. -പ്രതീകാര] നാ. അഗ്നിബാധ ഉണ്ടാകാതിരിക്കത്തക്കവിധമുള്ള
മുങ്കരുതല്‍.
അഗ്നിപ്രഭ [സം. -പ്രഭാ] നാ. 1.അഗ്നിയുടെ പ്രഭ; 2.അഗ്നി
വര്‍ണമുള്ളത്‌,ബ്രാന്‍ഡി; 3.ഒരു വിഷകീടം.
അഗ്നിപ്രവേശ(നാ‍ം [സം. -പ്രവേശ(ന)] നാ. 1ഠീയില്‍ ചാടല്‍,അഗ്നിപരീക്ഷ;
2.ഉടന്തടിച്ചാട്ടം.
അഗ്നിപ്രസ്തരം [സം. -പ്രസ്തര] നാ. തീക്കല്ല്‌.(ഇത്‌ ഉരച്ച്‌ സ്ഫുലിങ്ങ്ഗളുണ്ടാക്കി തീ
പിടിപ്പിക്കാം.)
അഗ്നിപ്രാകാരം [സം. -പ്രാകാര] നാഢ്യാനത്തില്‍ ആത്മരക്ഷാര്‍ഥം അഗ്നികൊണ്ടു
നിര്‍മിക്കുന്നതായി സങ്കല്‍പിക്കുന്ന കോട്ട.
അഗ്നിഫല [സം. -ഫലാ] നാ. വലിയ വാലുഴവം.
അഗ്നിബലം [സം. -ബല] നാ.ജഠരാഗ്നിയുടെ ബലം,ദീപനശക്‌തി,ദഹനശക്‌തി.
അഗ്നിബാധ [സം. -ബാധാ] നാ. തീപിടിത്തം.
അഗ്നിബാഹു [സം. -ബാഹു] നാ. 1ഠീയുടെ കൈ,പുക; 2.സ്വായംഭുവമനുവിന്റെ
പുത്രന്‍. (ഈപേരില്‍ പല പുരാണകഥാപാത്രങ്ങലുമുണ്ട്‌).
അഗ്നിബീജം [സം. -ബീജ] നാ. 1.സ്വര്‍ണം; 2ഋേഫം.
അഗ്നിഭം [സം. -ഭ<ഭാ] നാ.അഗ്നിപോലെ ശോഭിക്കുന്നത്‌,ചെറുപുന്ന.
അഗ്നിഭവം [സം. -ഭവ < ഭൂ] നാ.സ്വര്‍ണം (തീയില്‍ ഉരുക്കുയെടുക്കുന്നതിനാല്‍.)
അഗ്നിഭാസ [സം. -ഭാസ < ഭാസ്‌] നാ. അഗ്നിഭം.
അഗ്നിഭൂതി [സം. -ഭൂതി] നാ. 1.അഗ്നിയില്‍ നിന്നുണ്ടായത്‌; 2.അഗ്നിയുടെ
പ്രഭാവം.
അഗ്നിഭൂവ്‌ [സം. -ഭൂ] നാ. 1.അഗ്നിയില്‍നിന്നുണ്ടായത്‌ 2.വേള്ളം;
3.സുബ്രഹ്മണ്യന്‍; 4.കാശ്യപന്‍,അഗ്നിയുടെ ശിഷ്യന്‍; 5ഡുര്യോധനപുത്രിയില്‍ അഗ്നിക്കു
ജനിച്ച പുത്രന്‍; 6.ആര്‍ എന്ന സങ്ങ്ഗ്യ.
അഗ്നിഭൂസിതം [സം. -ഭൂസിത] നാ. ഏഴിലം പാല


അഗ്നിഭൈരവന്‍ [സം. -ഭൈരവ] നാ. ആഭിചാരത്തിനും മറ്റും ഉപാസിക്കപ്പെടുന്ന ഒരു
മൂര്‍ത്തി.
അഗ്നിമണി [സം. -മണി] നാ. 1.സൂര്യകാന്തം; 2ഠീക്കല്ല്‌ (തീയുണ്ടാക്കാന്‍
ഉപയോഗിച്ചിരുന്നു).
അഗ്നിമണ്ടലം [സം. -മണ്ടല]നാ. 1.(യോഗ.) മൂലാധാരത്തില്‍ ജലത്തിനും പൃഥ്വിക്കും
മധ്യേയുള്ള അഗ്നിസ്ഥാനം,നാഭിയുടെ അധോഭാഗത്തു ത്രികോണമെന്നും പേരുള്ള ഒരു
സ്ഥാനം; 2.(ജ്യോ.)പൂയം,കര്‍തിക,വിശാം,ഭരണി,മകം,പൂരം,പൂരുരുട്ടാതി എന്നീ ഏഴു
നക്ഷത്രങ്ങള്‍ ചേര്‍ന്നത്‌.
അഗ്നിമന്ഥകം [സം. -മന്ഥക] നാ.മുഞ്ഞ.
അഗ്നിമന്ഥനം [സം. -മന്ഥന] നാ. 1ഠീ ഉരച്ചുണ്ടാക്കല്‍; 2.മുഞ്ഞ.
അഗ്നിമന്ഥം [സം. -മന്ഥ] നാ. 1ഠീകടയല്‍; 2.മുഞ്ഞ; 3.ഒരു ഗുഹ്യരോഗം.
അഗ്നിമയ [സം. -മയ] വി. തീയുള്ള.
അഗ്നിമാടന്‍ [സം. അഗ്നി -മ.മാടന്‍] നാ. ഒരു ദുര്‍ബാധ,വസൂരി ബാധിച്ചു മരിച്ച
ആളിന്റെ ഗതികിട്ടാത്ത പ്രേതം.
അഗ്നിമാന്‍ [സം. -മത്‌] നാ. അഗ്നിയോടുകൂടിയവന്‍.
അഗ്നിമാന്ദ്യം [സം. -മാന്ദ്യ] നാ. ജഠരഗ്നിയുടെ മന്ദത,ദഹനക്കുറവ്‌.
അഗ്നിമാരി [സം. -ത മാരി] നാ. വസൂരി.
അഗ്നിമാരുതി [സം. -മാരുതി < മരുത്‌] നാ. അഗ്നിയുടെയും മരുത്തിന്റെയും
പുത്രന്‍,അഗസ്തയ‍്ന്‍.
അഗ്നിമാലി [സം. -മാലിന്‍] നാ. 1.അഗ്നിമയമായ മാലയുള്ളത്‌; 2.ഒരു
സസ്യം,ചെങ്കൊടുവേലി.
അഗ്നിമുന്‍ [സം. -മു] നാ. 1.അഗ്നിയിലൂടെ ഹവിര്‍ഭാഗം
സ്വീകരിക്കുന്നവന്‍,ദേവന്‍; 2.അഗ്നിഹോത്രി; 3.ശൂരപദ്മാസുരന്റെ പുത്രന്‍;
4.സുഗ്രീവഭൃത്യനായ ഒരു വാനരന്‍; 5.ശിവന്റെ പാര്‍ഷദന്മാരില്‍ ഒരുവന്‍.
അഗ്നിമും [സം.] നാ. 1.യാഗത്തില്‍ അഗ്നിചയനം മുതല്‍ക്കുള്ള ചടങ്ങുകള്‍;
2.കുങ്കുമം; 3.(ചക്രദത്തന്‍ ഉപദേശിച്ച) ഒരു ചൂര്‍ണയോഗം; 4.മുട്ട; 5.കുയുമ്പ; 6.കൊടുവേലി;
7.ചേരുമരം; 8.മേത്തോന്നി.
അഗ്നിമുി‍ [സം. അഗ്നി-മുീ‍] നാ. 1.അടുക്കള; 2.ചേരുമരം; 3.മേത്തോന്നി;
4.ഗായത്രി (അഗ്നിയും ഗായത്രിയും ബ്രഹ്മമുത്തുനിന്നും ജാതരായി എന്ന്‌ വിശ്വാസം.)
അഗ്നിമുഹൂര്‍ത്തം [സം. -മുഹൂര്‍ത] നാ. രാത്രിയിലെ 15 മുഹൂര്‍ത്തങ്ങളില്‍ ഏഴാമത്തേത്‌.
അഗ്നിമൂല [സം. അഗ്നി-മ.മൂല] നാ. തെക്കുകിഴക്കേദിക്ക്‌.
അഗ്നിയജനം [സം. -യജന] നാ. അഗ്നിഹോത്രം.
അഗ്നിയന്ത്രം [സം. -യന്ത്ര] നാ. കോട്ടയ്ക്കു തീവയ്ക്കാനുള്ള ഉപകരണം,തോക്ക്‌.
അഗ്നിയോഗം [സം. -യോഗ < യുജ്‌] നാ. 1. (ജ്യോ.) ചില തിഥികളും ആഴ്ചകളും
ഒന്നിച്ചുവരുന്നതിനാല്‍ ഉണ്ടാകുന്ന അശുഭയോഗം; 2.വെടിമരുന്ന്‌.
അഗ്നിയോജനം [സം. -യോജന] നാ. ഹോമതീ കൂട്ടല്‍.
അഗ്നിരക്ഷണം [സം. -രക്ഷണ < രക്ഷ്‌] നാ. ഗാര്‍ഹപത്യാഗ്നിയെ പുലര്‍ത്തല്‍.
അഗ്നിരജസ്സ്‌ [സം. -രജസ്‌] നാ. 1.ഇന്ദ്രഗോപകിരീടം; 2.മിന്നാമിനുങ്ങ്‌; 3.സ്വര്‍ണം.
അഗ്നിരാശി [സം. -രാശി] നാ. തീക്കൂന.
അഗ്നിരുഹ [സം. -രുഹാ < രുഹ്‌] നാ. മാംസരോഹിണി എന്ന ചെടി.
(തീപോലെ ചുവന്ന തളിരുകള്‍ ഉള്ളതിനാല്‍ എപ്പേര്‍).
അഗ്നിരൂപ [സം. -രൂപ] വി. അഗ്നിയുടെ രൂപമുള്ള,അഗ്നിയുടെ സ്വഭാവമുള്ള.
അഗ്നിരേതസ്സ്‌ [സം -രേതസ്‌] നാ.സ്വര്‍ണം.അഗ്നിരോഹിണി [സം. -രോഹിണീ < രുഹ്‌] 'തീപോലെ ചുവന്നത്‌.' നാ. 1.കക്ഷത്തില്‍
വരുന്ന ഒരുതരം പുളവ; 2ഠൊണ്ടയില്‍ മാംസം വളര്‍ന്നു പഴുത്തു ചൂടും എരിച്ചിലും
ദാഹവും ഉണ്ടാകുന്ന മാരകമായ ഒരു രോഗം.
അഗ്നിലോകം [സം. -ലോക] നാ. 1.കൌഷീതകി ഉപനിഷത്ത്‌ അനുസരിച്ച്‌ ഏഴു
ലോകങ്ങളില്‍ ഒന്ന്‌; 2.കാശീണ്ടപ്രകാരം മഹാമേരുവിന്റെ കൊടുമുടിക്കു താഴെയുള്ള
ഒരു ലോകം.
അഗ്നിവക്രത [സം. -വക്രതാ] നാ.ഒരിനം എട്ടുകാലി..
അഗ്നിവധു [സം. -വധൂ] നാ. സ്വഹാദേവി.
അഗ്നിവര്‍ച്ചസ്സ്‌ [സം. -വര്‍ച്ചസ്‌] നാ. 1.അഗ്നിയുടെ പ്രഭ; 2.അഗ്നിപോലെ പ്രഭയുള്ളത്‌.
അഗ്നിവര്‍ണ1 [സം. -വര്‍ണ] വി. 1ഠീയുടെ നിറമുള്ള; 2.ചൂടുള്ള.
അഗ്നിവര്‍ണ2 [സം. -വര്‍ണാ] നാ. അഗ്നിപ്രഭ,ബ്രാണ്ടി.
അഗ്നിവര്‍ധക [സം. -വര്‍ധക] വി. ദഹനശക്‌തി വര്‍ധിപ്പിക്കുന്ന.
അഗ്നിവല്ലഭം [സം. -വല്ലഭ] നാ. മരുതുവൃക്ഷം,ചെഞ്ചല്യം.
അഗ്നിവാര്‍പ്പന്‍ [സം. അഗ്നി-മ. വാര്‍പ്പന്‍] നാ.
ഒരുരോഗം,അഗ്നിവിസര്‍പ്പം,അഗ്നിക്കരപ്പന്‍.
അഗ്നിവാസരം [സം. -വാസര] നാ. ചൊവ്വാഴ്ച.
അഗ്നിവാസസ്സ്‌ [സം. -വാസസ്‌] നാ. ചുവന്ന ഉടുപ്പുള്ള.
അഗ്നിവാഹം [സം. -വാഹ < വഹ്‌] നാ.അഗ്നിയുടെ വാഹനം,പുക,ആട്‌.
അഗ്നിവിത്ത്‌ [സം. -വിദ്‌] നാ. അഗ്നിയുടെ രഹസ്യം അറിയുന്നവന്‍,അഗ്നിഹോത്രി.
അഗ്നിവിദ്യ [സം. -വിദ്യാ] നാ. യാഗത്തിനു മന്ദ്രപുരസ്സരം അഗ്നി ഒരുക്കി
സ്ഥപിക്കുന്ന ക്രിയ.
അഗ്നിവിസര്‍ഗം [സം. -വിസര്‍ഗ < വി.-സൃജ്‌] നാഠീവയ്പ്പ്‌.
അഗ്നിവിസര്‍പ്പം [സം. -വിസര്‍പ] നാ. ഒരു രോഗം.
അഗ്നിവീഥി [സം. -വീഥി] നാ. (തച്ചു.) അഗ്നികോണ്‌ താണും വായുകോണ്‌
ഉയര്‍ന്നും കിടക്കുന്ന പറമ്പ്‌ (അവിടെ പുര പണിതാല്‍ ധനനാശം ഫലമെന്നു വിശ്വാസം.)
അഗ്നിവീര്യം [സം. -വീര്യ] നാ. 1.അഗ്നിയുടെ ശക്‌തി; 2.സ്വര്‍ണം.
അഗ്നിവേതാളന്‍ [സം. -വേതാല] നാഠ്രിപുരാപൂജയില്‍ ആരാധിക്കപ്പെടുന്ന ഒരു
ഉപദേവത.
അഗ്നിവേശന്‍, -വേശ്യന്‍ [സം. -വേശ, -വേശ്യ] നാ. 1.അഗ്നിപുത്രനായി അറിയപ്പെടുന്ന
ഒരു മുനി,ദ്രോണരുടെ ഗുരു; 2.പ്രശസ്തനായ ഒരു ആയുര്‍വേദാചാര്യന്‍,ചരകന്‍.
അഗ്നിവേശ്യര്‍ [സം.] നാ. (ബ.വ.) ഭാരതയുദ്ധത്തില്‍ പാണ്ഡവരോടു ചേര്‍ന്ന ഒരു
ജനത.
അഗ്നിവ്രതം [സം. -അഗ്നി-വ്രത] നാ. പ്രതിപദംതോറും ഒരിക്കല്‍ ഉണ്ട്‌
അവസാനത്തില്‍ ഫലങ്ങള്‍ ദാനം ചെയ്‌ത്‌ സമാചരിക്കുന്ന വ്രതം. (അഗ്നിയേപ്പോലെ
ദുഷ്ടസംഹാരം ചെയ്യാന്‍ രാജാവ്‌ സ്വീകരിക്കുന്ന വ്രതം.)
അഗ്നിശമനി [സം. -ശമനീ < ശം] നാ. അഗ്നിയെ ശമിപ്പിക്കാനുള്ള യന്ത്രം.
അഗ്നിശരണം [സം. -ശരണ] നാ.അഗ്നിശാല,ഹോമപ്പുര.
അഗ്നിശലാക [സം. -ശലാകാ] ന.(ആയുര്‍.) ചില രോഗങ്ങള്‍ക്കു ചൂടുവയ്ക്കാനുള്ള
ശലാക.
അഗ്നിശാല,-ശാലം [സം. -ശാലാ] നാ. 1.അഗ്നിശരണം; 2.അടുക്കള.
അഗ്നിശിം [സം. -ശി] നാ. 1.വിളക്ക്‌; 2.ശരം; 3.വാണം; 4.കുസുംഭ (കുയുമ്പ);
4.കുങ്കുമം (അല്ലികള്‍ അഗ്നിജ്വാലയ്ക്കു തുല്യമായത്‌).
അഗ്നിശുദ്ധി [സം. -ശുദ്ധി] നാ. അഗ്നിപരീക്ഷകൊണ്ടു ശുദ്ധി തെളിയിക്കല്‍.
അഗ്നിശേരം [സം. -ശേര] നാ. 1.കുങ്കുമം; 2.കുയുമ്പ; 3.സ്വര്‍ണം.
അഗ്നിശൈലം [സം. -ശൈല] നാ. അഗ്നിപര്‍വതം.
അഗ്നിഷ്ടുത്‌ [സം. -സ്തുത്‌] വി. അഗ്നിയെ സ്തുതിക്കുന്നത്‌. നാ.
1.അഗ്നിഷ്ടോമയാഗത്തിന്റെ ഒന്നം ദിവസം ചെയ്യുന്ന ഒരു കര്‍മം; 2.ചാക്ഷുഷമനുവിന്റെ
ഒരു പുത്രന്‍.

അഗ്നിഷ്ടോമം [സം. -സ്തോമ] നാ. വസന്തകാലത്തു ചെയ്യേണ്ട
ജ്യോതിഷ്ടോമയാഗങ്ങളില്‍ ഒന്ന്‌.
അഗ്നിഷ്ഠ [സം. -സ്ഥ] നാ. 1ണെരിപ്പോട്‌; .അഗ്നിക്കുമുമ്പില്‍
നിറുത്തിയിരിക്കുന്ന യൂപം,അശ്വമേധയാഗത്തിലെ 21 യൂപങ്ങളില്‍ അഗ്നിയോട്‌ ഏറ്റവും
അടുത്തുവരുന്ന 11-ആമത്തെ യൂപം; 3.ഇരുമ്പുകൊണ്ടുള്ള വറചട്ട്യ്‌.
അഗ്നിഷ്ഠിക [സം. -സ്ഥികാ] നാ. നെരുപ്പോട്‌.
അഗ്നിഷ്വാത്തന്മാര്‍ നാ. (ബ.വ.) 1.അഗ്നിയാല്‍ സ്വദിക്കപ്പെട്ടവര്‍,പിതൃക്കള്‍;
2.(അഗ്നിഷു-ആത്ത) അഗ്നിയില്‍ക്കൂടി ഭക്ഷിക്കുന്നവര്‍,ദേവന്മാര്‍
19
അഗ്നിസന്‍ [സം. -സ] നാ. വായു.
അഗ്നിസങ്ങ്ഗ്രഹം [സം. -സങ്ങ്രഹ < ഗ്രഹ്‌] നാ. യാഗാഗ്നി സംഭരണം.
അഗ്നിസന്ദീപനം [സം. -സംദീപന] വി. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കുന്നത്‌.
അഗ്നിസംഭവം [സം. -സംഭവ < സം -ഭൂ] നാ. 1.സ്വര്‍ണം; 2ഡഹനം
കൊണ്ടുണ്ടായത്‌.
അഗ്നിസംവര്‍ത്തം [സം. -സംവര്‍ത < വൃത്‌] നാ. അഗ്നിപ്രളയം.
അഗ്നിസംസ്കാരം [സം. -സംസ്കാര < കൃ] നാ. ശുദ്ധിചെയ്യല്‍,ശവദഹം.
അഗ്നിസഹ [സം. -സഹ < സഹ്‌] വി.വേകാത്ത.
അഗ്നിസഹായ [സം. -സഹായ] വി.അഗ്നി(ക്ക്‌) സഹായത്തിനായി ഉള്ള. നാ.വായു.
അഗ്നിസഹായം [സം.] നാ. 1.ഒരു പക്ഷി,കാട്ടുപ്രാവ്‌; 2.പുക.
അഗ്നിസാക്ഷി [സം. -സാക്ഷിന്‍] വി. അഗ്നിസാക്ഷിയായിട്ടുള്ള.
അഗ്നിസാക്ഷികം [സം. -സാക്ഷിക] നാ. അഗ്നി സാക്ഷിയായത്‌.
അഗ്നിസാക്ഷിണി [സം. -സാക്ഷിണീ] നാ.അഗ്നിസാക്ഷിയായി വിവാഹം ചെയ്യപ്പെട്ടവള്‍.
അഗ്നിസാത്കരിക്കുക [<സം. അഗ്നി-സാത്‌-കൃ] ക്രി.അഗ്നിക്ക്‌ അധീനമാക്കുക,ദഹിപ്പിക്കുക.
അഗ്നിസാദം [സം. -സാദ] നാ.അഗ്നിമാന്ദ്യം,വിശപ്പില്ലായ്മ.
അഗ്നിസാരം [സം. -സാര] നാ.കണ്മഷി,രസാഞ്ജനം.
അഗ്നിസുതന്‍ [സം. -സുത] നാ.സുബ്രഹ്മണ്യന്‍.
അഗ്നിസൂത്രം [സം. -സൂത്ര] നാ.ഉപനയത്തിനു ബ്രാഹ്മണബാലന്മാരെ
ധരിപ്പിക്കുന്ന മുഞ്ജച്ചരട്‌.
അഗ്നിസ്തംഭം1 [സം. -സ്തംഭ] നാ. മന്ദ്രം,ഔഷധം ഇത്യാദികൊണ്ട്‌ തീയുടെ ചൂട്‌
ഇല്ലാതാക്കല്‍.അഗ്നിസ്തംഭനം.
അഗ്നിസ്തംഭം2 [സം.] നാ. ഇസ്രായേല്‍ക്കാരെ മരുഭൂമിയില്‍നിന്ന്‌ പുറത്തേക്കു നയിച്ച
തീത്തൂണ്‍.
അഗ്നിസ്തോകം [സം. അഗ്നി-സ്തോക] നാഠീപ്പൊരി.
അഗ്നിസ്തോമം [സം. -സ്തോമ] നാ. അഗ്നിഷ്ടോമം.
അഗ്നിസ്ഥ [സം. -സ്ഥ < സ്ഥാ] വി. തീയില്‍ സ്ഥിതി ചെയ്യുന്ന.
അഗ്നിസ്ഥാലി [സം. -സ്ഥാലി] നാ. മതകര്‍മങ്ങള്‍ക്ക്‌ അഗ്നി സൂക്ഷിക്കുന്ന പാത്രം.
അഗ്നിസ്നാനം [സം. -സ്നാന] നാ. ഭസ്മം പൂശി ശുദ്ധീകരിക്കല്‍.
അഗ്നിസ്ഫുലിങ്ങ്ഗം [സം. -സ്ഫുലിങ്ങ്ഗ] നാ. തീപ്പൊരി.
അഗ്നിഹേതി [സം. -ഹേതി] നാ. അഗ്നിയുടെ ആയുധം,തീജ്വാല.
അഗ്നിഹോതാവ്‌ [സം. -ഹോതൃ] നാ. അഗ്നിയില്‍ ഹോമം ചെയ്യുന്നവന്‍.
അഗ്നിഹോത്രം [സം. -ഹോത്ര <ഹു] നാ. 1.അഗ്നിയില്‍ ചെയ്യുന്ന ഹോമം;
2.യാഗാഗ്നി; 3.യാഗശാല.
അഗ്നിഹോത്രഹവണി [സം. -ഹോത്ര-ഹവനി] നാ. അഗ്നിഹോത്രത്തില്‍ ഉപയോഗിക്കുന്ന
മരക്കോരിക.
അഗ്നിഹോത്രി [സം. -ഹോത്രി] നാ. 1.അഗ്നിഹോത്രം ചെയ്യുന്നവന്‍.
അഗ്നീത്ത്‌ [സം. -ഇത്‌ < ഇന്ധ്‌] നാ. 1.യാഗാഗ്നി കൊളുത്തുന്ന ഋത്വിക്ക്‌.
അഗ്നീധ്രന്‍ [സം. -ഇധ്ര < ഇന്ധ്‌] നാ. 1.ബ്രഹ്മാവ്‌ എന്ന ഋത്വിക്ക്‌,അഗ്നീത്ത്‌;
2.അഗ്നിഹോത്രി.


അഗ്നീന്ധനം [സം. -ഇന്ധന < ഇന്ധ്‌] നാ. 1.യാഗാഗ്നി കത്തിക്കല്‍; 2.ഒരു മന്ത്രം.
അഗ്നീയ [സം.] നാ. അഗ്നിയെ സം ബന്ധിച്ച,തീപോലെയുള്ള,അഗ്നിയുടെ
സമീപത്തിലുള്ള.
അഗ്നീയന്‍ [സം.] നാ.ആഗ്നേയഗ്രഹമായ ചൊവ്വ.
അഗ്നീഷോമന്മാര്‍ [സം. അഗ്നി-സോമ] നാ. അഗ്നി,സോമന്‍ എന്നീ ദേവതമാര്‍.
അഗ്നീഷോമപ്രണയനം [സം. അഗ്നി-സോമ-പ്രണയന] നാ.ജ്യോതിഷ്ടോമയാഗത്തില്‍
അഗ്നിയെയും സോമനെയും യാഗശാലയ്ക്കു പുറത്തേക്കു നയിക്കുന്ന ചടങ്ങ്‌.
അഗ്ന്യഗാരം,അഗ്ന്യാ- [സം. അഗ്നി-അഗാര,-ആഗാരാ] നാ.യാഗാഗ്നി സൂക്ഷിക്കുന്ന ഗൃഹം.
അഗ്ന്യസ്ത്രം [സം. -അസ്ത്ര] നാ. ആഗ്നേയാസ്ത്രം.
അഗ്ന്യാത്മക [സം. -ആത്മക] വി. 1.ഉള്ളില്‍ തീയുള്ള; .അഗ്നിയുടെ
സ്വഭാവമുള്ള,തീക്ഷ്ണമായ.
അഗ്ന്യാത്മകന്‍ [സം.] നാ.അഗ്നിപോലെ രൂക്ഷമായ സ്വഭാവമുള്ളവന്‍.
അഗ്ന്യാധാനം [സം. -ആധാനം] നാ.അഗ്നിഹോത്രത്തിനുവേണ്ടി വിധിപ്രകാരം
ചെയ്യുന്ന അഗ്നിപ്രതിഷ്ഠ,ആഹവനീയാദികളായ അഗ്നികളെ സജ്ജമാക്കല്‍.
അഗ്ന്യാധേയന്‍ [സം. -ആധേയ] നാ.അഗ്ന്യാധാനം ചെയ്യുന്നവന്‍,അടിതിരി.
അഗ്ന്യാശയം [സം. -ആശയ < ആ-ശീ] നാ. ജഠരാഗ്നിയുടെ
ഇരിപ്പിടം,ആമാശയത്തിനു സമീപം സ്ഥിതി ചെയ്യുന്നതും ദഹനത്തിന്‍ സഹായകമായ
രസത്തെ സ്രവിപ്പിക്കുന്നതുമായ ഗ്രന്ഥി.
അഗ്ന്യാഹിതന്‍ [സം. -ആഹിത < അ-ധാ] നാ. അഗ്ന്യാധാനം
ചെയ്‌തവന്‍,ആഹിതാഗ്നി.
അഗ്യാഹുതി [സം. -ആഹുതി < ആ-ഹൂ] നാ. അഗ്നിഹോത്രം.
അഗ്ന്യുത്പാതം [സം. -ഉത്‌-പാത < പത്‌] നാ. 1.അഗ്നിയുടെ ഉത്പാതം
(കൊള്ളിമീന്വീഴ്ചപോലെ); 2.വാല്‍നക്ഷത്രത്തിന്റെ ഉദയം; 3.അഗ്നിബാധ.
അഗ്ന്യുദ്ധരണം [സം. -ഉദ്ധരണ < ഉദ്‌-ഹൃ] നാ. 1.അഗ്നിയെ യാഗസ്ഥലത്തേക്കു
കൊണ്ടുവരല്‍; 2.അരണി കടഞ്ഞ്‌ അഗ്നിയുണ്ടാക്കല്‍.
അഗ്ന്യുദ്വാസനം [സം. -ഉദ്വാസന < ഉദ്‌-വസ്‌] നാഠീകെടുത്തല്‍.
അഗ്ന്യുപസ്ഥാപനം [സം. -ഉപസ്ഥാപന < ഉപ്‌-സ്ഥാ]നാ. അഗ്നിപൂജ,ഹോമകര്‍മം.
അഗ്ന്യേധന്‍ [സം. -ഏധ < ഏധ്‌] നാഠീകൊളുത്തുന്നവന്‍.
അഗ്ര [സം.] വി.പ്രധാനപ്പെട്ട,ഒന്നാമത്തേതായ,ശ്രേഷ്ഠമായ.
അഗ്രകരം [സം. -കര] നാ. അഗ്രഹസ്തം,മണിബന്ധം മുതല്‍ വിരലുകളുടെ
ഭാഗംവരെ,കൈപ്പത്തി.
അഗ്രകല്‍പിത [സം. -കല്‍പിത < ക്ല്പ്‌] വി. മുന്‍കൂട്ടി തീരുമാനിച്ച.
അഗ്രകായം [സം. -കായ] നാ.അരക്കെട്ടിനു മുകളിലുള്ള ഭാഗം,പൂര്‍വകായം.
അഗ്രകുലം [സം. -കുല] നാ.ഉയര്‍ന്ന കുലം,ബ്രാഹ്മണകുലം.
അഗ്രഗണനീയ, -ഗണ്യ [സം. -ഗണനീയ, -ഗണ്യ < ഗണ്‌] വി.മുമ്പേ
ഗണിക്കത്തക്ക,ഒന്നാമത്തേതായ,ഒരു സമൂഹത്തില്വച്ച്‌ ഏറ്റവും മഹത്വമുള്ള.
അഗ്രഗന്‍ [സം. -ഗ < ഗമ്‌] നാ.അഗ്രത്തില്‍ ഗമിക്കുന്നവന്‍,നേതാവ്‌,മുമ്പന്‍.
അഗ്രഗാമി [സം. -ഗാമിന്‍ < ഗമ്‌] നാ. അഗ്രഗന്‍.
അഗ്രഗ്രാഹി [സം. -ഗ്രാഹി < ഗ്രഹ്‌} അക്കല്‍ക്കറുവ (സംസ്കൃതീകൃതരൂപം.)
അഗ്രചര്‍മം [സം. -ചര്‍മന്‍] നാ.അറ്റത്തുള്ള തൊലി,പുരുഷലിങ്ങ്ഗത്തിന്റെ
അഗ്രത്തിലെ തൊലി.
അഗ്രചര്‍മി [സം. -ചര്‍മിന്‍] നാ. അഗ്രചര്‍മം ഉള്ളവന്‍,ചേലാകര്‍മം ചെയ്യാത്തവന്‍.
അഗ്രചര്‍വണക [സം. -ചര്‍വണക] നാ. ചിറ്റണപ്പുല്ല്‌.
അഗ്രചരണം [സം. -ചരണ] നാ. കാലിന്റെ അഗ്രഭാഗം,കാല്‍വിരലുകള്‍.
അഗ്രചൂഡം [സം.-ചൂഡ] നാ.(അമ്പലത്തില്‍) കൊടിമരത്തിന്റെ അറ്റത്തു
സ്ഥാപിക്കുന്ന ത്രിശൂലം ഘടിപ്പിച്ച താഴികക്കുടം.


അഗ്രജ1 [സം. -ജ < ജന്‍] വി.മുമ്പേ ജനിച്ച,ആദ്യം ജനിച്ച.
അഗ്രച2 [സം.] നാ.ജ്യേഷ്ഠത്തി,മൂത്തവള്‍.
അഗ്രജങ്ങ്ഘ [സം. -ജങ്ങ്ഘ] നാ. ജങ്ങ്ഘയുടെ (കണങ്കാലിന്റെ) മുന്‍ഭാഗം.
അഗ്രചന്‍,ജന്മാവ്‌ [സം.അഗ്രജ,-ജന്മന്‍] നാ. 1.മൂത്തവന്‍, ജ്യേഷ്ഠന്‍,ആദ്യം ജനിച്ചവന്‍;
2.ബ്രാഹ്മണന്‍.
അഗ്രജന്മാവ്‌ [സം.-ജന്മന്‍] നാ. അഗ്രജന്‍.
അഗ്രജാത [സം.-ജാത < ജന്‌] നാ. അഗ്രജന്‍.
അഗ്രജിഹ്വ [സം.-ജിഹ്വാ] നാ. നാവിന്റെ അറ്റം.
അഗ്രജ്യാവ്‌ [സം. -ജ്യാ] നാ.ക്ഷിതിജത്തിലെ ഉദയാസ്തമയബിന്ദുക്കളില്‍ നിന്ന്‌
ഗ്രഹത്തിന്റെ ഉയരം.
അഗ്രണി [സം. -നീ] നാ. 1.അഗ്രത്തില്‍ നടക്കുന്നവന്‍,നേതൃത്വം
കൊടുക്കുന്നവന്‍,മുയ‍്ന്‍; 2.അഗ്നി.
അഗ്രതഃ [സം. അഗ്ര-തഃ] അവ്യ..അഗ്രഭാഗത്ത്‌,ആദ്യമായി,മുമ്പേ.
അഗ്രതഃസരന്‍ [സം. അഗ്രതഃ-സരന്‍ < സ്യ] നാ.മുമ്പേ നടക്കുന്നവന്‍,പ്രമാണി.
അഗ്രതാംബൂലം [സം. -താമ്പൂല]. നാ.മാന്യതയുടെ അങ്ങ്ഗീകാരമായി (മുമ്പേ)
നല്‍കുന്ന താംബൂലം.
അഗ്രദാനി [സം. -ദാനിന്‍ < ദാ]നാണീചബ്രാഹ്മണന്‍,ശൂദ്രരില്‍നിന്ന്‌ ദാനം
സ്വീകരിക്കുഅയോ പ്രേതത്തെ ഉദ്ദേശിച്ചു ചെയ്യുന്ന ദക്ഷിണ വാങ്ങുകയോ ചെയ്യുന്ന
ബ്രാഹ്മണന്‍.
അഗ്രദിധിഷു [സം. -ദിധിഷു] നാ. 1.മരിച്ചുപോയ ജ്യേഷ്ഠന്റെ ഭാര്യയെ
വേള്‍ക്കുന്നവന്‍; 3.ജ്യേഷ്ഠന്റെ വിവാഹത്തിനു മുന്‍പു വേള്‍ക്കുന്ന അനുജന്‍;
4.ജ്യേഷ്ഠത്തിയുടെ വിവാഹത്തിനുമുമ്പു വിവാഹിതയാകുന്ന അനുജത്തി..
അഗ്രദൂതന്‍ [സം. -ദൂത] നാ.വാര്‍ത്ത മുന്‍കൂട്ടി അറിയിക്കുന്ന ദൂതന്‍. (സ്ത്രീ.)
അഗ്രദൂതി.
അഗ്രദ്രവസംഹതി [സം. -ദ്രവ-സംഹതി] നാ.പാട.
അഗ്രധാനി [സം. -ധാനിന്‍] നാ.കെട്ടിടത്തിന്റെ മേല്‍ക്കൂടിനെ താങ്ങി
നിറുത്തുന്നത്‌,മോന്തായം.
അഗ്രനിരൂപണം [സം.-നി-രൂപണ < രൂപ്‌] നാ. 1.മുന്‍കൂട്ടി നിശ്ചയിച്ചുറയ്ക്കല്‍;
2ഡീര്‍ഘദര്‍ശനം.
അഗ്രപത്രം [സം. -പത്ര] നാ.പൂക്കുടം വരുന്നതിനു മുമ്പേയുള്ള ഇല,അറ്റത്തെ
ഇല.
അഗ്രപര്‍ണി [സം. -പര്‍ണിന്‍] നാ. നായ്ക്കുരുണ.
അഗ്രപാണി [സം. -പാണി] നാ. അഗ്രകരം.
അഗ്രപാതി [സം. -പാതിന്‍] വി.. മുന്‍കൂട്ടി സംഭവിക്കുന്ന.
അഗ്രപാദം [സം. -പാദ] നാ.പാദത്തിന്റെ മുന്‍വശം.
അഗ്രപീഠം [സം. -പീഠ] നാ. 1.അഗ്രാസനം; 2.ബഹുമാന്യസ്ഥാനം.
അഗ്രപൂജ [സം. -പൂജാ < പൂജ്‌] നാ.മുയ‍്പൂജ,വിശിഷ്ടാതിഥിക്കു നല്‍കുന്ന
സത്കാരം.
അഗ്രപേയം [സം.-പേയ <പാ] വി.ആദ്യം കുടിക്കേണ്ടത്‌.
അഗ്രബീജ [സം. -ബീജ] വി. 1.അഗ്രത്തില്‍ ബീജത്തോടുകൂടിയ,കൊമ്പു
മുറിച്ചുനട്ടാല്‍ കിളിര്‍ക്കുന്ന; 2.മറ്റുവൃക്ഷങ്ങളുടെ ശായില്‍നിന്നു മുളയ്ക്കുന്ന.
അഗ്രഭാഗം [സം. -ഭാഗ] നാ. 1.ആദ്യഭാഗം,പ്രധാനഭാഗം; 2.മുന്‍ഭാഗം,മുന്‍വശം.
അഗ്രഭാഗി [സം. -ഭാഗിന്‍] നാ. 1.ആദ്യം അവകാശപ്പെടുന്നവന്‍;
2.അഗ്രഭാഗത്തിന്റെ അവകാശി.
അഗ്രഭുക്ക്‌ [സം. -ഭുക്‌ <ഭുജ്‌] നാ. അഗ്രഭോജനത്തിന്‌ അര്‍ഹതയുള്ള
ആള്‍.ഒന്നാമതായി ഭക്ഷണം കഴിക്കുന്നവന്‍.


അഗ്രഭൂ(മി) [സം. - ഭൂ(മി0] നാ. 1.അത്യുച്ചസ്ഥാനം; 2ളക്ഷ്യം,പ്രാപ്യസ്ഥാനം.
അഗ്രഭോജനം [സം. -ഭോജന < ഭുജ്‌] നാ. 1.മുമ്പേ ഉണ്ണാനുള്ള അവകാശം;
2.ബ്രാഹ്മണഭോജനം.
അഗ്രം [സം.] നാ. 1.മുന്‍ഭാഗം; 2.മുന്വശം; 3.മുകളറ്റം; 4.(ജ്യോ.)സൂര്യന്‍
ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ ചക്രവാളത്തില്‍നിന്നുള്ള അകലം; 5.ആകെത്തുക;
6.ഊണുകഴിക്കുന്നതിനു മുമ്പു ചെയ്യേണ്ട കര്‍മം,ദേവനു
നിവേദിക്കുക,ഭിക്ഷകൊടുക്കുക,മുതലായവ.
അഗ്രമഹിഷി [സം. -മഹിഷീ] നാ. പട്ടമഹിഷി.
അഗ്രമാംസം [സം. -മാംസ] നാ. 1.ഉത്കൃഷ്ടമായ മാംസം,ഹൃദയത്തിലെ മാംസം;
2.കരളില്‍ വരുന്ന മുഴ.
അഗ്രമുകുളം [സം. -മുകുല] നാ. 1.മുമ്പേയുള്ള പോക്ക്‌; 2.ശത്രുവിനെ നേരിടാന്‍
മുമ്പേ പോകുന്നത്‌; 3.മഹായാനം.
അഗ്രയായി [സം. -യായിന്‍ < യാ] നാ.മുമ്പില്‍ യാനം ചെയ്യുന്നവന്‍,നേതാവ്‌.
അഗ്രയോധി [സം. -യോധിന്‍ < യുധ്‌] നാ. മുമ്പില്‍ നിന്ന്‌ യുധം
ചെയ്യുന്നവന്‍,യോദ്ധാക്കളില്‍ മുയ‍്ന്‍.
അഗ്രലേം [സം. -ലേ <ലി്‌] നാ. (പത്രത്തിന്റെയോ മറ്റോ) മുപ്രസങ്ങ്ഗം.
അഗ്രലോഹിത [സം. -ലോഹിത] വി. അഗ്രം ചുവന്ന ഒരിനം ചീര,പലാശലോഹിതം.
21
അഗ്രവക്രതം [സം. - വക്രത] നാ. ശസ്ത്രക്രിയയ്ക്കുള്ള ഒരു ഉപകരണം.
അഗ്രശാല [സം. -ശാലാ] നാ. ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക്‌ ഊട്ടുനടത്തുന്ന
പുര, ഊട്ടുപുര.
അഗ്രശാലപ്പറ [സം. അഗ്രശാല-മ.പറ] നാ. പത്തിടങ്ങഴികൊള്ളുന്ന പറ, മുദ്രപ്പറ
(അങ്ങ്ഗീകൃതമായ അളവുപാത്രം.)
അഗ്രശൂലം [സം. -ശൂല] നാ. ബയണറ്റ്‌, തോക്കിന്റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള
കത്തി.
അഗ്രസന്ധാനി [സം. -സന്ധാനിന്‍] നാ. മനുഷ്യരുടെ പുണ്യപാപങ്ങളെക്കുറിച്ചുള്ള
യമധര്‍മ്മന്റെ രേ, ചിത്രഗുപ്തന്റെ പുസ്തകം.
അഗ്രസന്ധ്യ [സം. -സന്ധ്യാ] നാ. പ്രഭാതം, ഉഷസ്സന്ധ്യ.
അഗ്രസരന്‍ [സം. -സരന്‍ < സൃ] നാ.മുമ്പേനടക്കുന്നവന്‍, മുയ‍്ന്‍, അഗ്രേസരന്‍.
അഗ്രസാര [സം. - സാര] നാ. 1. കായില്ലാതെ അങ്കുരം മാത്രമുള്ള; 2. മുള. (പുറം
മാത്രം കട്ടിയുള്ളതാകയാല്‍ ), 3. ഒട്ടേറെവസ്തുക്കളെ ഒരുമിച്ച്‌ എണ്ണുന്നതിനുള്ള വിദ്യ.
അഗ്രസ്വരം [സം.-സ്വര] നാ. (ഭാ.ശാ.) ഒരു സ്വരവിഭാഗം, നാക്കിന്റെ മുന്‍ഭാഗം.
വായുടെ മേല്‍ഭിത്തിയോട്‌ അടുപ്പിച്ച്‌ ഉച്ചരിക്കുന്ന സ്വരം.
അഗ്രഹരം [സം. -ഹര] നാ. ആദ്യമായി ദാനംചെയ്യേണ്ടത്‌.
അഗ്രഹസ്തം [സം.-ഹസ്ത] നാ. കരത്തിന്റെ അഗ്രഭാഗം, വിരലുകള്‍,
തുമ്പിക്കൈയുടെ അറ്റം.
അഗ്രഹായണം [സം-ഹായന] നാ. 1. ഹായനത്തിന്റെ അറ്റം, ആണ്ടുപിറപ്പ്‌; 2.
മാര്‍ഗശീര്‍ഷമാസം (നവംബര്‍-ഡിസംബര്‍)
അഗ്രഹാരം [സം.-ഹാര] നാ. 1. ബ്രാഹ്മണര്‍ക്കു രാജാവ്‌ ദാനംചെയ്‌ത ഭൂമി; 2.
ബ്രാഹ്മണഗ്രാമം.
അഗ്രാക്ഷി [സം.-അക്ഷി] നാ. സൂക്ഷിച്ചുള്ള നോട്ടം.
അഗ്രാണികം [സം.-അനീക] നാ. മുന്നണിസേന.
അഗ്രാംശ [സം.-അംശ] നാ. ആദ്യത്തെ പങ്ക്‌, മുയ‍്ഭാഗം.
അഗ്രാംശു [സം.-അംശു] നാ. പ്രകാശരശ്മിയുടെ അഗ്രം, നാഭീബിന്ദു.
അഗ്രാമ്യ [സം.-ഗ്രാമ്യ] വി. ഗ്രാമ്യമല്ലാത്ത.
അഗ്രാവലേഹിത [സം.-അവലേഹിത<അവ-ലിഹ്‌] നാ. അവലേഹിതമായ (പിതൃക്കളാല്‍
ആസ്വദിക്കപ്പെട്ട] അഗ്രഭാഗത്തോടുകൂടിയത്‌, ശ്രാദ്ധസദ്യ.


അഗ്രാശനം [സം.-അശന] നാ. 1. മുമ്പേഭക്ഷണം കഴിക്കല്‍; 2.
പുണ്യസ്ഥാനത്തുള്ള ഭക്ഷണം; 3. പുത്തരി.
അഗ്രാശി [സം.-അശിന്‍] നാ. മുമ്പേഭക്ഷണം കഴിക്കുന്നവന്‍. (സ്ത്രീ.) അഗ്രാശിനി.
അഗ്രാസനന്‍ [സം.-ആസന] നാ. പ്രധാനപീഠത്തില്‍ ഇരിക്കുന്നവന്‍, അധ്യക്ഷന്‍.
അഗ്രാഹ്യ1 [സം.അ-ഗ്രാഹ്യ< ഗ്രഹ്‌] വി. 1. ഗ്രഹിക്കാന്‍ കഴിയാത്ത; 2.
കൈക്കൊള്ളാന്‍ യോഗ്യമല്ലാത്ത; 3. വിശ്വാസ്യമല്ലാത്ത; 4. പരിഗണനാര്‍ഹമല്ലാത്ത.
അഗ്രാഹ്യ2 [സം.-ഗ്രാഹ്യാ] നാ. ശുദ്ധികര്‍മ്മത്തിനു യോഗ്യമല്ലാത്ത മണ്ണ്‌.
അഗ്രിമ1 [സം.] വി. 1. അഗ്രസ്ഥാനത്തുള്ള, ഒന്നാമത്തെ; 2. ആദ്യം ജനിച്ച,
മുമ്പുള്ള.
അഗ്രിമ2 [സം. അഗ്രിമാ] നാ. മുള്ളന്‍പഴം, വ്ലാത്തിപ്പഴം.
അഗ്രിമന്‍ [സം.] നാ. മുമ്പന്‍, ശ്രേഷ്ഠന്‍, അകപ്പുതുവാള്‍.
അഗ്രിയ [സം. അഗ്ര-ഇയ(ഘഞ്ഞ്‌.)] വി. അഗ്രത്തുള്ള, ശ്രേഷ്ഠതയുള്ള,
പ്രധാനപ്പെട്ട.
അഗ്രിയന്‍ [സം.] നാ. ശ്രേഷ്ഠന്‍, ജ്യേഷ്ഠന്‍, മുമ്പന്‍.
അഗ്രിയം [സം.] നാ. പ്രഥമഫലം, മുയ‍്ഭാഗം.
അഗ്രീയ [സം.] വി. മുമ്പനായ, മുയ‍്ത്വമുള്ള.
അഗ്രീവ [സം. അ-ഗ്രീവ] വി. കഴുത്തില്ലാത്ത.
അഗ്രു [സം.] നാ. 1. വിരല്‍, 2. നദി; 3. വിവാഹം കഴിക്കാത്ത സ്ത്രീ.
അഗ്രേ [സം.] അവ്യ. 1. അഗ്രത്തില്‍, ആദ്യം, ഒന്നാമതായി. 2. മുമ്പേ, നേരില്‍,
സമക്ഷത്ത്‌.
അഗ്രേജാതന്‍ [സം. അഗ്രേ-ജാത<ജന്‌] നാ. മുമ്പേജനിച്ചവന്‍, ജ്യേഷ്ഠന്‍.
അഗ്രേസരന്‍ [സം.-സര<സ്യ] നാ. നേതാവ്‌, മുയ‍്ന്‍.
അഗ്രോപഹാരം [സം. അഗ്ര-ഉപ-ഹാര<ഹ്യ] നാ. ആദ്യമായി കൊടുക്കുന്ന കാഴ്ചദ്രവ്യം,
തിരുമുല്‍ക്കാഴ്ച.
അഗ്യ്രജന്മാവ്‌ [സം. അഗ്യ്ര-ജന്മന്‍] നാ=അഗ്രജന്മാവ്‌.
അഗ്യ്രദ്വാരം [സം.-ദ്വാര] നാ. പ്രധാനവാതില്‍.
അഗ്യ്രന്‍ [സം.] നാ. മുയ‍്ന്‍, ശ്രേഷ്ഠത്വമുള്ളവന്‍, മൂത്തവന്‍.
അഗ്യ്രപൂജ [സം.-പൂജാ] നാ. അഗ്രപൂജ.
അഗ്യ്രം [സം.] വി. അഗ്രത്തില്‍ ഭവിച്ച, മുയ‍്മായ, ശ്രേഷ്ഠമായ.
അഗ്യ്രസ്ഥാനം [സം. അഗ്യ്ര-സ്ഥാന] നാ. ഒന്നാം സ്ഥാനം, പൂജ്യസ്ഥാനം.
അഗ്യ്രഹാരി [സം.-ഹാരിന്‍] നാ. പ്രധാന പങ്ക്‌ എടുക്കുന്നവന്‍.
അഗ്ലാസ്നു [സം. അ-ഗ്ലാസ്നു<ഗ്ലൈ]നാ. രോഗംമൂലം വിവശനാകാത്തവന്‍,
വാട്ടമില്ലാത്തവന്‍.
അഘ [സം.] വി. ചീത്തഅയായ, പാപകരമായ.
അഘഘ്ന, -നാശന [സം. അഘ-ഘ്ന, -നാശന] നാ. 1. അഘത്തെ
നശിപ്പിക്കുന്നവന്‍; 2. അഘന്‍ എന്ന അസുരനെ നശിപ്പിച്ചവന്‍, ശ്രീകൃഷ്ണന്‍.
അഘടിത [സം. അ-ഘടിത] നാ. ഘടിക്കാത്ത, യോജിക്കാത്ത.
അഘടിതഘടന [സം. -ഘടിത-ഘടനാ] നാ. ചേരാത്തതിനെ ചേര്‍ക്കല്‍.
അഘം [സം.] നാ. 1. പാപം, തിന്മ; 2. ആപത്ത്‌, ദൌര്‍ഭാഗ്യം; 3. ആശൌചം,
പുല; 4. ദുഃം, വേദന; 5. കുറ്റം, ദോഷം.
അഘമര്‍ഷണ [സം. അഘ-മര്‍ഷണ] നാ. 1. പാപത്തെ നശിപ്പിക്കുന്നത്‌; 2.
അഘമര്‍ഷണന്‍ എന്ന ഋഷി രചിച്ച ഒരു ഋക്ക്‌.
അഘമാര [സം. -മാര] വി. പാപത്തെശമിപ്പിക്കുന്ന.
അഘര്‍്മ [സം. അ-ഘര്‍മ] വി. ചൂടില്ലാത്ത, തണുത്ത.
അഘര്‍മാംശു [സം. അഘര്‍്മ-അംശു] നാ. തണുത്ത രശ്മികള്‍ ഉള്ളവന്‍, ചന്ദ്രന്‍.
അഘരത [സം. അഘ-രത] വി. പാപം ചെയ്യുന്നതില്‍ താത്പര്യമുള്ള.


അഘശംസന്‍ [സം. -ശംസ] നാ. അഘത്തെ (പാപത്തെ) വാഴ്ത്തുന്നവന്‍, ദുഷ്ടന്‍.
അഘഹരണം [സം. -ഹരണ] നാ. പാപത്തെ ഇല്ലാതാക്കല്‍.
അഘഹരന്‍, -ഹാരന്‍ [സം. -ഹര <ഹൃ] നാ. പാപത്തെനശിപ്പിക്കുന്നവന്‍.
അഘഹാരന്‍ [സം. -ഹാര] നാ. 1. കൊള്ളക്കാരന്‍; 2. അഘഹരന്‍.
അഘാതം [സം. അ-ഘാത <ഹന്‌] നാ. കൊലചെയ്യായ്ക, വധനിരോധനം.
അഘാപഹ [സം. അഘ-അപഹാ] വി. പാപത്തെ ഹനിക്കുന്നത്‌, ഒരു നദി.
അഘായു [സം. -ആയുസ്‌] വി. 1. പാപമുള്ള; 2. ദുര്‍ഗുണമുള്ള; 3.
ഉപദ്രവിക്കുന്ന.
അഘാര്‍ദനനവമി [സം. -അര്‍ദന-നവമീ] നാ. മഹാനവമി, ആശ്വിനമാസത്തില്‍
വെളുത്തപക്ഷത്തില്‍ അഷ്ടമീതിഥിയും മൂലം നക്ഷത്രവും ഒരുമിച്ചു വരുന്നത്‌.
അഘാരി1 [സം. -അരി] നാ. = അഘഘ്നന്‍.
അഘാരി2 [സം. അഘ-അരി < അഘം ഋച്ഛതി <ഋ] നാ. ആപത്തില്‍പ്പെട്ടവന്‍.
അഘാശ്വന്‍ [സം. അഘ-അശ്വ] നാ. 1. ചീത്തക്കുതിരയുള്ളവന്‍; 2. പേദു എന്ന
രാജാവ്‌.
അഘാഹം [സം. -അഹന്‌] നാ. 1. അശുദ്ധദിവസം; 2. ആശൌചദിവസം.
അഘ്യണ [സം. അ-ഘ്യണ] വി. വെറുപ്പില്ലാത്ത, അസൂയയില്ലാത്ത.
അഘോര1 [സം. -ഘോര] വി. ക്രൂരതയില്ലാത്ത, ഭയങ്കരമല്ലാത്ത.
അഘോര2 [സം.] നാ. മന്നിമാസത്തിലെ ചതുര്‍ദശി, ശൈവന്മാര്‍ക്കു ഒരു
പുണ്യദിനം.
അഘോരകലകള്‍ [സം. അഘോര-കല] നാ. (ബ.വ.) അഘോരന്റെ കലകള്‍, (താമസി,
മോഹ, ക്ഷയ, നിദ്ര, വ്യാധി, മൃത്യുരൂപിണി, ക്ഷുധ എന്ന്‌ എട്ട്‌).
അഘോരന്‍ [സം.] നാ. 1.ശിവന്‍; 2. ശിവഭക്‌തന്‍.
അഘോരപഥന്‍, -പന്ഥി [സം. അഘോര-പഥ, -ഹി.പന്ഥി] നാ. അഘോരപഥം സ്വീകരിച്ച
ശൈവന്‍.
അഘോരപഥം -മാര്‍ഗം [സം. -പഥ, -മാര്‍ഗ] നാ. ഒരു ശൈവവിഭാഗം.
അഘോരം [സം.] നാ. 1. ശിവന്റെ അഞ്ചുമുങ്ങളില്‍ ഒന്ന്‌; 2. ഒരു ശൈവമന്ത്രം;
3. ഒരു ശൈവവിഭാഗം.
അഘോരാസ്ത്രം [സം. അഘോര-അസ്ത്ര] നാ. 1. അഘോരന്റെ അസ്ത്രം; 2. ഒരു
ശൈവമന്ത്രം.
അഘോരി [സം. അ-ഘോരി] നാ. 1. ശാക്‌തേയന്മാര്‍ ആരാധിക്കുന്ന ദേവിമാരില്‍
ഒരു ഗണം; 2. അഘോരപഥന്‍; 3. ഒരു ഔഷധി, കാര.
അഘോഷം [സം. -ഘോഷ] നാ. 1. ഘോഷാക്ഷരമില്ലാത്തത്‌; 2. രാതിരങ്ങളും
ശ, ഷ, സ എന്നീ അക്ഷരങ്ങളും വിസര്‍ഗവും.
അഘൌഘ [സം. അഘ-ഓഘ] നാ. പാപങ്ങളുടെ കൂട്ടം, പാപാധിക്യം.
അഘ്ന്യ1 [സം. അ-ഘ്ന്യ <ഹന്‍]] വി. ഹനിക്കരുതാത്ത.
അഘ്ന്യ2 [സം. -ഘ്ന്യാ] ന. പശു. (വധാര്‍ഹയല്ലാത്തവള്‍).
അഘ്ന്യന്‍ [സം.] നാ. 1. ബ്രഹ്മാവ്‌; 2. കാള.
അഘ്രേയം [സം. അ-ഘ്രേയ < ഘ്രാ] വി. ഘ്രാണിച്ചുകൂടാത്ത, മണപ്പിക്കരുതാത്ത.
നാ. മദ്യം
അങ്കകരണം [സം. അങ്ക-കരണ] നാ. അടയാളപ്പെടുത്തല്‍.
അങ്കക്കലി [അങ്കം-കലി] നാ. അങ്കംവെട്ടാനുള്ള ആവേശം, കലിബാധ
കൊണ്ടതുപോലെയുള്ള സമരാസക്‌തി.
അങ്കക്കളരി [അങ്കം-കളരി] നാ. അങ്കംവെട്ടു പരിശീലിക്കുന്നതിനുള്ള സ്ഥാപനം.
അങ്കക്കാരന്‍ [അങ്കം-കാരന്‍] നാ. 1. പോരാളി; 2. തിറയാട്ടത്തിലെ ഒരു ദേവത
(വ.മ.)
അങ്കക്കിഴി [അങ്കം-കിഴി] നാ. അങ്കംവെട്ടുന്ന ചേവകര്‍ക്കു നല്‍കുന്ന പണക്കിഴി,
(പ്രതിഫലം)
അങ്കക്കോഴി [അങ്കം-കോഴി] നാ. പോരുകോഴി.


അങ്കഗണിതം [സം. അങ്ക-ഗണിത] നാ. അക്കങ്ങള്‍കൊണ്ടുള്ള കണക്കുകൂട്ടല്‍,
കണക്ക്‌.
അങ്കഗത [സം. -ഗത] 'അങ്കത്തില്‍ ഗമിച്ച' വി. 1. മടിയിലായ; 2. അടുത്തുവന്ന.
അങ്കച്ചമയം [സം. അങ്കം-ചമയം] നാ. അങ്കത്തിനുള്ള ഒരുക്കം, ധരിക്കുന്ന വസ്ത്രവും
മറ്റും.
അങ്കച്ചൂട്ട്‌ [അങ്കം-ചൂട്ട്‌] നാ. 1. കന്നുകാലിയുടെ നെറ്റിയിലെ പുള്ളി; 2.
നെറ്റിയില്‍ പുള്ളിയുള്ള നാല്‍ക്കാലി.
അങ്കണം [സം.] നാ. 1. മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം
വെടിപ്പാക്കിയിട്ടുള്ള സ്ഥലം; 2. നാലുകെട്ടിനകത്തുള്ള മുറ്റം; 3. തുറസ്സായസ്ഥലം.
അങ്കതത്ത്വം, -തന്ത്രം [സം. അങ്ക-തത്ത്വ, -തന്ത്ര] നാ. കണക്കുശാസ്ത്രം.
അങ്കത്തട്ട്‌1 [അങ്കം-തട്ട്‌] നാ. 1. അങ്കംവെട്ടുന്നതിന്‌ പലകകൊണ്ട്‌ ഉണ്ടാക്കുന്നതട്ട്‌.
അങ്കത്തട്ട്‌2 [സം.അങ്ക -മഠട്ട്‌] മടിത്തട്ട്‌.
അങ്കത്താരി [അങ്കം-താരി] നാ. അങ്കത്തിന്റെ രീതി വിവരിക്കുന്ന വായ്ത്താരി,
കളരിപ്പയറ്റിലെ ഓരോ അടവിനേയും അഭ്യാസത്തെയും വിവരിക്കുന്നത്‌.
അങ്കനം [സം.] നാ. അങ്കമിടല്‍, അടയാളപ്പെടുത്തല്‍, മുദ്രയിടല്‍.
അങ്കനി [സം.അങ്കനീ] നാ. പെന്‍സില്‍.
അങ്കപടി നാ. = അങ്കവടി.
അങ്കപരിവര്‍ത്തനം [സം. അങ്ക-പരിവര്‍തന] നാ. 1. മറുപുറം തിരിയല്‍; 2. മടിയില്‍
കിടന്നുരുളല്‍.
അങ്കപാലി [സം. -പാലി] നാ. 1. മടി; 2. മടിയിലുള്ള ഇരിപ്പ്‌, ആലിങ്ങനം; 3.
വളര്‍ത്തമ്മ; 4. ഒരു ചെടി, വേദിക എന്ന ഗന്ധദ്രവ്യം.
അങ്കപാശം [സം. -പാശ] നാ. ചങ്ങലപോലെ അക്കങ്ങള്‍ തൊടുത്തെഴുതുന്ന
അങ്കഗണിതക്രിയ.
അങ്കപാളി [സം. -പാലി] നാ. അങ്കപാലി.
അങ്കപൂരണം [സം. -പൂരണ] നാ. സങ്ങ്യ‍്കള്‍ ഗുണിക്കുന്ന ക്രിയ, ഗുണനം.
അങ്കപ്പണം [-അങ്ക-പണം] നാ. അങ്കംവെട്ടുന്നതിന്‌ അനുമതിക്കുവേണ്ടി രാജാവിന്‌
(നാടുവാഴിക്ക്‌) കൊടുത്തുവന്ന തുക.
അങ്കപ്പൂവ്‌ [അങ്കം-പൂവ്‌] നാ. പോരുകോഴിയുടെ താടയ്ക്കണിയിക്കുന്ന ആഭരണം.
അങ്കപ്പോര്‍ നാ. ദ്വന്ദ്വയുദ്ധം, (നാട്ടുകാരെ അറിയിച്ചുകൊണ്ട്‌ തര്‍ക്കം തീര്‍ക്കാന്‍
നടത്തുനത്‌, പണ്ടു കേരളത്തില്‍ നടപ്പുണ്ടായിരുന്നു.)
അങ്കബന്ധം [സം. അങ്ക -ബന്ധ] നാ. ചബ്രം പടിഞ്ഞിരിക്കല്‍, ഇരിക്കുമ്പോള്‍
കാലുകള്‍ പിണച്ചുവയ്ക്കല്‍.
23
അങ്കഭാക്ക്‌ [സം. -ഭാജ്‌] വി. 1. മടിയില്‍ ഇരിക്കുന്ന; 2. എളിയില്‍ ഇരിക്കുന്ന.
അങ്കം1 [സം. അങ്ക] നാ. അടയാളം, പാട്‌, വടു, മറുവ്‌, മുദ്ര, കളങ്കം, ചിഹ്നം;
2. പാപം, പിഴ, അപരാധം; 3. ആഭരണം, അലങ്കാരം; 4. അക്കം; 5. ചൂണ്ടല്‍; 6. മടിത്തട്ട്‌;
7. ശരീരം, അവയവം; 8. നാടകത്തിന്‍ഠെ വിഭാഗം, ദശരൂപങ്ങളില്‍ ഒന്ന്‌; 9. കട്ടില്‍.
അങ്കം2 നാ. യുദ്ധം, പോര്‌, ദ്വന്ദയുദ്ധം. അങ്കംവളപ്പാന്‍ = ഒരു രോഗം, കരപ്പന്‍,
തീക്കരപ്പന്‍, അഗ്നിവിസര്‍പ്പം.
അങ്കമണി നാ. സ്ത്രീധനം.
അങ്കമാലി [അങ്കം2-മാലി] നാ. 1. തുറന്ന സ്ഥലം; 2. ഒരുസ്ഥലത്തിന്‍ഠെ പേര്‌.
പഴയ സുറിയാനിബിഷപ്പിന്‍ഠെ ആസ്ഥാനം.
അങ്കമും [സം. അങ്ക-മു] നാ. അങ്കത്തിന്‍ഠെ മും, അര്‍ഥോപക്ഷേപങ്ങളില്‍
ഒന്ന്‌. വിഷ്കംഭം, പ്രവേശകം, അങ്കാവതാരം, ചൂളിക എന്നിങ്ങനെ മറ്റുള്ളവ.
അങ്കമ്മ നാ. കാളിയുടെ ഒരു രൂപം.
അങ്കയന്‍ [പ്രാ. അങ്ങ്ഗയ, സം. അങ്ങ്ഗജ] നാ. കാമദേവന്‍.അങ്കയന്ത്രം [സം. അങ്ക-യന്ത്ര] നാ. അക്കവിട്ടം.
അങ്കയര്‍കണ്ണി [അം-കയല്‍-കണ്ണി] നാ. മനോഹരമായ കയലിനെപ്പോലെ
കണ്ണുള്ളവള്‍. മധുരമീനാക്ഷിദേവി.
അങ്കരക്ക [അങ്കര്‍ക്കാവ്‌] നാ. അങ്ക്രക്കാവ്‌, ഒരിനം നീണ്ട ഉടുപ്പ്‌.
അങ്കലാപ്പ്‌ നാ. ആകുലത, ദുഃം, വേവലാതി, പരിഭ്രമം.
അങ്കലായ്ക്കുക ക്രി. 1. പരിഭ്രമിക്കുക, വേവലാതിപ്പെടുക; 2. നിലവിളിക്കുക,
വിലപിക്കുക.
അങ്കലോഡ്യം [സം. അങ്ക-ലോഡ്യ] നാ. 1. ഇഞ്ചി; 2. ചിഞ്ചോടം.
അങ്കലോപം [സം. -ലോപ] നാ. ഗണിതം, വ്യപകലനം, കുറയ്ക്കല്‍.
അങ്കവടി നാ. കുതിരപ്പുറത്തേക്ക്‌ ചവിട്ടിക്കയറാനുള്ള ഇരുമ്പുവളയം, അങ്കപടി.
അങ്കവസ്ത്രം [ < സം. അങ്ങ്ഗ-വസ്ത്ര] നാ. ഉത്തരീയം, രണ്ടാംമുണ്ട്‌.
അങ്കവാല്‍ നാ. 1. പൂവന്‍കോഴിയുടെ വാലിനോടു ചേര്‍ന്ന നീണ്ടുവളഞ്ഞ
മനോഹരമായ തൂവലുകള്‍; 2. തലക്കെട്ടിന്‍ഠെ മുകളില്‍ തൂവല്‍ തിരുകിയും മറ്റും
അങ്കവാല്‍പോലെ ഉണ്ടാകുന്ന ഭാഗം.
അങ്കവിദ്യ [സം. അങ്ക-വിദ്യാ] നാ. അക്കങ്ങള്‍കൊണ്ടുള്ള ശാസ്ത്രം, ഗണിതശാസ്ത്രം.
അങ്കവൃക്ഷം [സം. -വൃക്ഷ] നാ. കടമ്പ്‌.
അങ്കശാല [സം. -ശാലാ] നാ. നാടകശാല.
അങ്കറക്ക, -ക്കാവ്‌ നാ. അങ്കരക്ക.
അങ്കാഗത [സം. അങ്ക-ആഗത] വി. അടുത്തെത്തിയ.
അങ്കാങ്കം [സം. -അങ്ക] നാ. വെള്ളം.
അങ്കാനനം [സം. -ആനന] നാ. അങ്കമും.
അങ്കാം [പേര്‌.] വി. തത്കാലത്തേക്കുള്ള. ഉദാഃ അങ്കാം ഗുമസ്ഥന്‍.
അങ്കാമിആമ്യന്‍ നാ. കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍.
അങ്കാരം [ < അങ്ങ്ഗാര ] നാ. മാധ്യബ്രാഹ്മണന്‍ നെറ്റിയില്‍ തൊടുന്ന കുറി.
അങ്കാവതരണം, -താരം [സം. അങ്ക്‌-അവതരണ, -അവതാര] നാ. നാടകങ്ങളിലെ
അര്‍ഥോപക്ഷേപങ്ങളില്‍ ഒന്ന്‌.
അങ്കാശ്രയ [സം. ആശ്രയ] നാ. മടിയെ ആശ്രയിക്കല്‍, മടിയില്‍കയറ്റിയിരുത്തല്‍.
അങ്കാസ്യം [സം. -ആസ്യ] നാ. അങ്കകകഥാസൂചന കൊടുക്കുന്ന അങ്കാരംഭം.
അങ്കാളപ്പന്‍ നാ. ഒരുതരം കരപ്പന്‍.
അങ്കാളമ്മ(ന്‍) [അം-കാളി-അമ്മ] നാ. കാളി, അങ്കമ്മ.
അങ്കി1 [സം. അങ്കിന്‍] വി. അങ്കത്തോടുകൂടിയ, അടയാളമുള്ള.
അങ്കി2 [സം.] 'അങ്കത്തില്‍ വച്ചു കൊട്ടുന്നത്‌.' നാ. ഒരുതരം ചെണ്ട, തുടി.
അങ്കി3 [പ്രാ. അങ്ങ്ഗിയാ, സം. അങ്ങ്ഗികാ] നാ. 1. അങ്ങ്ഗത്തില്‍
ധരിക്കുന്നത്‌, മുഴുക്കുപ്പായം; 2. എഴുന്നള്ളിപ്പിനുള്ള ജീവത.
അങ്കിത [സം.] വി. 1. അങ്കനം ചെയ്‌ത, അടയാളപ്പെടുത്തിയ; 2. അക്കമിട്ട, നാ.
അടയാളം, തഴമ്പ്‌.
അങ്കുടം [സം.] നാ. താക്കോല്‍.
അങ്കുട്ടം [പ്രാ. അങ്ങ്ഗൂട്ഠ < അങ്ങ്ഗൂഷ്ട്ഠ] നാ. പെരുവിരല്‍.
അങ്കുരകം [സം. അങ്കൂര-ക] നാ. പക്ഷിയുടെ കൂട്‌.
അങ്കുരണം [സം.] നാ. അങ്കുരിക്കല്‍, മുളയ്ക്കല്‍, കിളിര്‍ക്കല്‍.
അങ്കുരദളം [സം. അങ്കുര-ദല] നാ. വിത്തില, ആദിപത്രം.
അങ്കുരം1 [സം.] നാ. 1. നാമ്പ്‌, കൂമ്പ്‌, കിളുന്ന്‌; 2. പ്രാരംഭാവസ്ഥ; 3. രോമം; 4.
വെള്ളം; 5. രക്‌തം; 6. ഒരുഹസ്ത മുദ്ര; 7. കുരു, പരു, ന്വ്വൃ.
അങ്കുരം2 നാ. നങ്കൂരം.
അങ്കുരാര്‍പ്പണം [സം. അങ്കുര-അര്‍പ്പണ] നാ. മുളയിടല്‍, ഉത്സവം, വിവാഹം മുതലായ
കാര്യങ്ങളില്‍ ശുഭാശുഭഫലം അറിയാനായി ധാന്യം മുളപ്പിക്കാന്‍ ഇടുക.അങ്കുരാരോപണം [സം. -ആരോപ] നാ. അങ്കുരാര്‍പ്പണം.
അങ്കുരിക്കുക [ < സം. അങ്കുര] ക്രി. 1. അങ്കൂരം ഉണ്ടാകുക, മുളയ്ക്കുക; 2.
സംഭവിക്കുക, ഉണ്ടാവുക.
അങ്കുരിത [സം.] വി. 1. അങ്കുരിച്ച, മുളച്ച; 2. ഉണ്ടായ, സംഭവിച്ച.
അങ്കുശഗ്രഹന്‍ [സം. അങ്കുശ-ഗ്രഹ] നാ. ആനക്കാരന്‍, ആനപ്പാപ്പാന്‍.
അങ്കുശധരന്‍, -ധാരി [സം. -ധര, -ധാരിന്‍] നാ. 1. അങ്കുശം ധരിച്ചവന്‍; 2.
ഗണപതി.
അങ്കുശപാണി [സം. -പാണി] നാ. 1. ഗണപതി; 2. കാളി.
അങ്കുശപാശധരന്‍ [സം. -പാശ-ധര] അങ്കുശവും പാശവും ധരിച്ചവന്‍. നാ. ഗണപതി.
അങ്കുശബന്ധം [സം. -ബന്ധ] നാ. കാവ്യത്തിലെ ചിത്രബന്ധങ്ങളില്‍ ഒന്ന്‌.
അങ്കുശം [സം.] നാ. 1. തോട്ടി, ആനത്തോട്ടി; 2. എഴുതുമ്പോള്‍ അല്‍പമായ
വിരാമം കാണിക്കാന്‍ ഇടുന്ന ചിഹ്നം, അല്‍പവിരാമം, അങ്കുശംകൊണ്ടു തടയുന്നതുപോലെ
നിറുത്തലിഎ സൂചിപ്പിക്കുന്നത്‌ (,) എന്ന ചിഹ്നം; 3. തടവ്‌, തടസ്സം.
അങ്കുശി [സം. അങ്കുശിന്‍] നാ. അങ്കുശമുള്ളവന്‍.
അങ്കുശിക [സം. അങ്കുശികാ] നാ. ഉരുണ്ടുകയറുന്നതുപോലുള്ള വേദന,
കൊളുത്തിപ്പിടിക്കുന്ന വേദന.
അങ്കുശിത [സം.] വി. അങ്കുശംപ്രയോഗിച്ച, തോട്ടികൊണ്ടുപിടിച്ച.
അങ്കുസ്താന്‍ [പേര്‍.] നാ. തുന്നുമ്പോള്‍ സൂചി വിരലില്‍കൊള്ളാതിരിക്കാന്‍ വിരലില്‍
ധരിക്കുന്ന ഉറ, തിംബിള്‍
അങ്കൂര്‍, അങ്കോര്‍ [പേര്‍.] നാ. ഒരുതരം മുന്തിരിപ്പഴം.
അങ്കൂരം [സം.] നാ. അങ്കുരം.
അങ്കൂരിത [സം.] അങ്കുരിത.
അങ്കൂഷം [സം. അങ്കൂഷ] നാ. 1. അങ്കുശം; 2. കീരി.
അങ്കോടം [സം.] നാ. അങ്കോലം.
അങ്കോലം [സം.] നാ. ഒരു മരം.
അങ്കോലസാരം [സം. അങ്കോല-സാര] നാ. അങ്കോലത്തില്‍ നിന്നുണ്ടാകുന്ന ഒരു
വിഷദ്രവം.
അങ്കോലിക [സം.] നാ. അങ്കപാലിക.
അങ്കോറ [ഇം.] നാ. 1. ഒരിനം കമ്പിളിയാട്‌; 2. അങ്കോറ ആടിന്‍ഠെ
രോമംകൊണ്ടുണ്ടാക്കിയ തുണി.
അങ്ക്യ [സം.] വി. അങ്കനം ചെയ്യത്തക്ക, അടയാളപ്പെടുത്താവുന്ന.
അങ്ക്യം [സം.] നാ. അങ്കത്തില്‍ (മടിയില്‍) വച്ചുകൊടുക്കുന്നത്‌,
ആനദ്ധവാദ്യങ്ങളില്‍ ഒരിനം. (കുടുക്കയുടെ ആകൃതി).
അങ്ക്‌റി നാ. മുലക്കാമ്പ്‌ (കന്നുകാലികളുടെ).
അങ്ങ്ഗ, അം- [സം.] വ്യാക്ഷേ. അല്ലയോ, കൊള്ളാം, ശരി, പിന്നെ എന്നുതുടങ്ങിയ
അര്‍ഥങ്ങളെ ദ്യോതിപ്പിക്കുന്നത്‌ (മണിപ്രവാളത്തില്‍ പ്രയോഗം).
അങ്ങ്ഗകം, അം- [സം.] നാ. 1. അവയവം; 2. ശരീരം.
അങ്ങ്ഗകര്‍മം [സം. അങ്ങ്ഗ-കര്‍മന്‍] നാ. 1. അങ്ങ്ഗത്തെ സംബന്ധിച്ച കര്‍മം,
ശരീരത്തില്‍ സുഗന്ധദ്രവ്യം പൂശല്‍; 2. നൃത്താദികളില്‍ തല, കൈ, കാല്‍, ഉരസ്സ്‌,
പാര്‍ശ്വം, കടിപ്രദേശം ഇവ കൊണ്ടുചെയ്യുന്ന ചേഷ്ടകള്‍.
അങ്ങ്ഗകരണങ്ങള്‍ [സം. -കരണാഃ] നാ. (ബ.വ.) നൃത്തത്തില്‍ മെയ്‌വഴക്കം
കിട്ടുന്നതിനുവേണ്ടിയുള്ള അഭ്യാസങ്ങള്‍.
അങ്ങ്ഗക്രിയ [സം. -ക്രിയാ] നാ. 1. യാഗത്തിന്‍ഠെ അങ്ങ്ഗമായ ക്രിയ; 2.
സുഗന്ധദ്രവ്യങ്ങള്‍ പൂശല്‍; 3. (വ്യാക.)പറ്റുവിന.
അങ്ങ്ഗക്ഷേപം [സം. -ക്ഷേപ] നാ. അങ്ങ്ഗത്തിന്‍ഠെ ക്ഷേപം, അങ്ങ്ഗവിക്ഷേപം,
ആങ്ങ്ഗ്യം.


അങ്ങ്ഗഗ്രഹം [സം. -ഗ്രഹ] നാ. അങ്ങ്ഗങ്ങളിലുള്ള പിടിത്തം, കോച്ചല്‍, കൊളുത്ത്‌.
അങ്ങ്ഗഘാതം [സം. -ഘാത]. (ആയുര്‍) അങ്ങ്ഗങ്ങളെ ബാധിക്കുന്ന തളര്‍ച്ച,
തളര്‍വാതം.
അങ്ങ്ഗചാരി [സം. -ചാരിന്‍] നാ. സങ്ങ്ഗീതത്തിലെ നൂറ്റൊന്ന്‌ അലങ്കാരങ്ങളില്‍
ഒന്ന്‌.
അങ്ങ്ഗജ1 [സം. -ജ] നാ. 1. ശരീരത്തില്‍ നിന്നുണ്ടായ; 2. അലങ്കാരരൂപമായ.
അങ്ങ്ഗജ2 [സം. -ജാ] നാ. മകള്‍.
അങ്ങ്ഗജചാപം [സം. അങ്ങ്ഗജ-ചാപ] നാ. 1. കാമദേവന്‍ഠെ വില്ല്‌; 2. കരിമ്പ്‌.
അങ്ങ്ഗജതാപം [സം. -താപ] നാ. കാമപീഡ.
അങ്ങ്ഗജന്‍ [സം. അങ്ങ്ഗ-ജ] നാ. കാമദേവന്‍.
അങ്ങ്ഗജനാടകം [സം. അങ്ങ്ഗാ-നാടക] നാ. കാമലീല
അങ്ങ്ഗജന്മാവ്‌ [സം. അങ്ങ്ഗ-ജന്മന്‍] നാ. കാമദേവന്‍.
അങ്ങ്ഗജബാണം [സം. അങ്ങ്ഗജ-ബാണ] നാ. കാമന്‍ഠെ അമ്പ്‌.
അങ്ങ്ഗജരസം [സം. -രസ] നാ. ശ്രുങ്ങ്ഗാരം.
അങ്ങ്ഗജരിപു [സം. -രിപു] നാ. കാമന്‍ഠെ ശത്രു, ശിവന്‍.
അങ്ങ്ഗജലീല [സം. -ലീലാ] നാ. കാമലീല.
അങ്ങ്ഗജവേദന [സം. -വേദനാ] നാ. കാമപീഡ.
അങ്ങ്ഗജവൈരി [സം. -വൈരിന്‍] നാ. ശിവന്‍.
അങ്ങ്ഗജാത [സം. അങ്ങ്ഗ-ജാത] വി. = അങ്ങ്ഗജ.
അങ്ങ്ഗജാര്‍ത്തി [സം. അങ്ങ്ഗജ-ആര്‍തി] നാ. കാമപീഡ
അങ്ങ്ഗജാരാതി, -ജാരി [സം. -അരാതി, -അരി] നാ. അങ്ങ്ഗജവൈരി.
അങ്ങ്ഗജ്വരം [സം. അങ്ങ്ഗ-ജ്വര] നാ. ഒരുതരം ക്ഷയരോഗം.
അങ്ങ്ഗദ [സം. -ദാ] നാ. ദക്ഷിണദിക്കിലെ ദിഗ്ഗജത്തിന്‍ഠെ പിടി.
അങ്ങ്ഗന [സം. അങ്ങ്ഗനാ] 'പ്രശസ്തങ്ങളായ അങ്ങ്ഗങ്ങളോടുകൂടിയവള്‍' നാ. 1.
സുന്ദരി; 2. സ്ത്രീ; 3. (ജ്യോ.) കന്നിരാശി; 4. വടക്കേ ദിക്കിലെ ദിഗ്ഗജമായ സാര്‍വഭൌമന്‍ഠെ
പിടിയാന; 5. കറ്റാര്‍വാഴ; 6. ഞാഴല്‍.
അങ്ങ്ഗനാപ്രിയം [സം.] 'സ്ത്രീകള്‍ക്കു പ്രിയമുള്ളത്‌.' നാ. 1. മാവ്‌; 2. അശോകം.
അങ്ങ്ഗന്യാസം [സം. അങ്ങ്ഗ-ന്യാസ] നാ. ഉചിതങ്ങളായ മന്ത്രങ്ങളോടുകൂടി
ശരീരാങ്ങ്ഗങ്ങളെ സ്പര്‍ശിച്ച്‌ അവയില്‍ ദേവതയെ സ്ഥാപിക്കല്‍.
അങ്ങ്ഗപടി നാ. അങ്കപടി.
അങ്ങ്ഗപതി [സം. അങ്ങ്ഗ-പതി] നാ. അങ്ങ്ഗരാജ്യത്തിന്‍ഠെ പതി, കര്‍ണന്‍.
അങ്ങ്ഗപാലന്‍ [സം. -പാല] നാ. അങ്ങ്ഗരക്ഷകന്‍.
അങ്ങ്ഗപ്രത്യങ്ങ്ഗ [സം. അങ്ങ്ഗ-പ്രത്യങ്ങ്ഗ] വി. അങ്ങ്ഗത്തെയും (ശരീരത്തെയും)
ഓരോ അവയവത്തെയും പറ്റിയുള്ള.
അങ്ങ്ഗപ്രദക്ഷിണം [സം. -പ്രദക്ഷിണ] നാ. അങ്ങ്ഗംകൊണ്ടുള്ള പ്രദക്ഷിണം,
ശയനപ്രദക്ഷിണം.
അങ്ങ്ഗപ്രസാരണം [സം. അങ്ങ്ഗ-പ്രസാരണ] നാ. അങ്ങ്ഗങ്ങള്‍ നിവര്‍ത്തുക, മൂരി
നിവരുക.
അങ്ങ്ഗപ്രായശ്ചിത്തം [സം. -പ്രായശ്ചിത്ത] നാ. ശാരീരികമായ അശുദ്ധിക്കുള്ള
പ്രായശ്ചിത്തദാനം (പുല, വാലായ്മ മുതലായതിന്‌).
അങ്ങ്ഗഭംഗം [സം. -ഭങ്ങ്ഗ] നാ. 1. അങ്ങ്ഗത്തിന്‍ഠെ ഭങ്ങ്ഗം, അവയവനഷ്ടം; 2.
(വ്യാക.) അക്ഷരലോപം, കൊടുന്തമിഴ്‌ മലയാളമായി പരിണമിച്ചപ്പോള്‍, ചില പദങ്ങള്‍ക്ക്‌
അക്ഷരലോപംകൊണ്ടു സംഭവിച്ച വികാരം.
അങ്ങ്ഗഭൂവ്‌ [സം. -ഭൂ] നാ. 1. കാമന്‍; 2. പുത്രന്‍; 3. അങ്ങ്ഗരാജ്യം.
അങ്ങ്ഗം, അം- [സം.] നാ. 1. അവയവം (കൈകാലുകള്‍, മൂര്‍ധാവ്‌, പൃഷ്ടം, ഉദരം
ഇവ); 2. ശരീരം; 3. (ജ്യോ.) ലഗ്നം; 4. മനസ്സ്‌; 5. ഭാഗം, പൂരിപ്പിക്കുന്ന അഒശം; 6.
ഒന്നിന്‍ഠെ ഘടകം; 7. മന്ത്രാങ്ങ്ഗങ്ങളില്‍ ഒന്ന്‌; 8. അപ്രധാനാംശം; 9. കൂട്ടത്തില്‍പ്പെട്ട
വ്യക്‌തി; 10. പഞ്ചസന്ധികളുടെവിഭാഗങ്ങളില്‍ ഒന്ന്‌; 11ഠാളത്തിന്റെ കാലം,മാര്‍ഗം;
12.(വ്യാക.) അങ്ഗക്രിയ (നാമാങ്ഗം,
ക്രിയാങ്ഗം); 13.(വ്യാക.) പ്രകൃതിയും ഇടനിലയുംകൂടിച്ചേര്‍ന്ന പദഭാഗം; 14.ആറ്‌
എന്ന സങ്ങ്യ‍്‌; 15.ബീഹാറും ബങ്ഗാളിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളും കൂടിച്ചേര്‍ന്ന
പ്രദേശത്തിന്റെ പൌരാണികനാമം.
25
അങ്ഗമര്‍ദകന്‍ [സം. -മര്‍ദ,-മര്‍ദക] നാ. മെയ്യുഴിയുന്നവന്‍,തിരുമ്മുകാരന്‍.
അങ്ഗമര്‍ദം [സം. -മര്‍ദ] നാ. 1.ശരീരം നുറുങ്ങുമാറുള്ള വേദന; 2.അങ്ഗത്തെ
മര്‍ദിക്കല്‍,കാലുതിരുമ്മല്‍.
അങ്ഗമര്‍ദി [സം. -മര്‍ദിന്‍] നാ. അങ്ഗമര്‍ദകന്‍.
അങ്ഗമര്‍ഷം [സം. -മര്‍ഷ] നാ.അങ്ഗങ്ങള്‍ക്കുണ്ടാകുന്ന വേദന,വാതം.
അങ്ഗമേജയത്വം [സം. അങ്ഗം-ഏജയത്വം] നാ. കാമശരീരത്തിലെ ക്ഷോഭങ്ങളാല്‍
സ്ഥൂലശരീരത്തില്‍ ഉണ്ടാകുന്ന അവയവ ചേഷ്ട,ശരീരത്തിന്റെ വിറയല്‍.
അങ്ഗയജ്ഞം [സം. -യജ്ഞ] നാ. പ്രധാനയാഗത്തിന്‍ അങ്ഗമായ യാഗം.
അങ്ഗയഷ്ടി [സം. -യഷ്ടി] നാ. മെലിഞ്ഞ ശരീരം.
അങ്ഗയോഗം [സം. -യോഗ] നാ. 1.അഷ്ടാങ്ഗയോഗങ്ങളില്‍ ഒന്ന്‌; 2.(ജ്യോ.)
വ്യാഴം ഉദയത്തിലോ കേന്ദ്രത്തിലോ മൂലത്രികോണത്തിലോ ഉച്ചത്തിലോ നില്‍ക്കുന്നത്‌.
അങ്ഗയോനി [സം. -യോനി] നാ. കാമദേവന്‍.
അങ്ഗര്‍ക്കാവ്‌ [പ്രാ. അങ്ങ്ഗ-രക്ാ‍] നാ. ഒരിനം നീണ്ട ഉടുപ്പ്‌.
അങ്ഗരക്ഷ [സം. അങ്ഗ-രക്ഷാ] 'അങ്ഗത്തെ രക്ഷിക്കുന്നത്‌' നാ. കവചം.
അങ്ഗരക്ഷകന്‍ [സം. -രക്ഷക] നാ.ശരീരത്തെ കാക്കുന്നവന്‍.
അങ്ഗരഞ്ജനം [സം. -രഞ്ജന] നാ.(കണ്ണ്‌,ഉള്ളങ്കൈ മുതലായ) അങ്ഗങ്ങള്‍ക്കു നിറം
പിടിപ്പിക്കല്‍,കുറിക്കൂട്ടു പൂശല്‍.
അങ്ഗരാഗം [സം. -രാഗ] നാ. ശരീരത്തില്‍ പൂശുന്നതിനുള്ള
കുറിക്കൂട്ട്‌,സുഗന്ധദ്രവ്യം.
അങ്ഗരുഹം [സം. -രുഹ] 'അങ്ഗത്തില്‍ മുളയ്ക്കുന്നത്‌' നാ. രോമം.
അങ്ഗലേപം [സം.] നാ. 1.ശരീരത്തില്‍ പൂശുന്നത്‌,കുറിക്കൂട്ട്‌; 2.അങ്ഗത്തില്‍
പൂശല്‍.
അങ്ഗവസ്ത്രം [സം. -വസ്ത്ര] നാ. ഉത്തരീയം.
അങ്ഗവാക്യം [സം. -വാക്യ] നാ.(വ്യാക.) പ്രധാനവാക്യത്തെ ആശ്രയിച്ചു
നില്‍ക്കുന്ന അപ്രധാനവാക്യം.
അങ്ഗവികല [സം. -വികല] വി. അങ്ഗത്തിനു വൈകല്യമുള്ള,ശരീരത്തിനു
മുറിവോ ചതവോ ഉള്ള.
അങ്ഗവികൃതി [സം .-വികൃതി] നാ. അങ്ഗത്തിന്റെ വികൃതി,ശരീരത്തിന്റെ
അവയവങ്ങള്‍ക്കു വരുന്ന കോട്ടം.
അങ്ഗവിക്ഷേപം [സം. -വിക്ഷേപ] നാ. അങ്ഗങ്ങളുടെ വിക്ഷേപം,ആങ്ഗ്യം.
അങ്ഗവിദ്യ [സം. -വിദ്യാ] നാ.
1.ശിക്ഷ,കല്‍പം,നിരുക്‌തം,വ്യാകരണം,ചന്ദസ്സ്‌,ജ്യോതിഷം എന്നീ ആറില്‍ ഒന്ന്‌; 2. (ജ്യോ.)
ദൂതലക്ഷണം,ചോദിക്കുന്ന ആള്‍ യാദൃച്ഛികമായി തൊടുന്ന അങ്ഗത്തിനനുസരിച്ചു
ഫലം പറയുന്ന വിദ്യ; 3.അങ്ഗങ്ങളുടെ ലക്ഷണം നോക്കി ശുഭാശുഭം പറയുന്ന വിദ്യ;
4.പ്രാകൃതഭാഷയിലുള്ള ഒരു അങ്ഗലക്ഷണഗ്രന്ഥം.
അങ്ഗവിധി [സം. -വിധി] നാ.പ്രധാനവിധിക്കു അങ്ഗമായ വിധി.
അങ്ഗവേഷ്ടി [സം. -വേഷ്ടിന്‍] നാ. അങ്ഗവസ്ത്രം,ഉത്തരീയം.
അങ്ഗവൈകല്യം [സം. -വൈകല്യ] നാ. അങ്ഗത്തിന്റെ വൈകല്യം,ന്യൂനത.
അങ്ഗവൈകൃതം [സം. -വൈകൃത] നാ. അങ്ഗവൈരൂപ്യം.
അങ്ഗവൈരൂപ്യം [സം. -വൈരൂപ്യ] നാ. അങ്ഗത്തിന്റെ ഭങ്ഗിക്കുറവ്‌.
അങ്ഗശോഷം [സം. -ശോഷ] നാ. അങ്ഗങ്ങളുടെ മെലിച്ചില്‍; 2.ഒരിനം വാതരോഗം.
അങ്ഗസങ്ങ്ഗം [സം. -സങ്ഗ] നാ. 1.അങ്ഗങ്ങളുടെ സങ്ഗം; 2.ആലിങ്ഗനം;
3.സംയോഗം.
അങ്ഗസംജ്ഞ [സം. -സംജ്ഞാ] നാ. അങ്ഗം കൊണ്ടുള്ള
അടയാളം,കൈക്രിയ,ആങ്ഗ്യം.
അങ്ഗസംസ്കാരം [സം. -സംസ്കാര] നാ. 1.കുളിച്ചും കുറിക്കൂട്ടു പൂശിയും മറ്റും
ശരീരത്തിനു ഭങ്ഗി വരുത്തല്‍; 2.കായികസംസ്കാരം.

അങ്ഗസാദം [സം. -സാദ] നാ. ശരീരത്തിന്റെ തളര്‍ച്ച.
അങ്ഗഹാനി [സം. അങ്ഗ - ഹാനി] നാ.അവയവനാശം.
അങ്ഗഹാരം [സം. -ഹാര] 'അങ്ഗങ്ങളുടെ ഹാരം' നാ. നൃത്തത്തില്‍
ഭാവപ്രകടനത്തിനുള്ള അങ്ഗവിക്ഷേപങ്ങള്‍.
അങ്ഗഹീന [സം. -ഹീന] വി. 1.ശരീരം ഇല്ലാത്ത; 2.അവയവം ഏതെങ്കിലും
ഇല്ലാത്ത.
അങ്ഗാഗമം [സം. -ആഗമ] നാ. (ജൈന.) ദിഗംബരന്മാരുടെ ആഗമഗ്രന്ഥങ്ങളില്‍
ഒരു വിഭാഗം.
അങ്ഗാങ്ഗിത [സം. -അങ്ഗിതാ] നാ. ഒരു അങ്ങ്ഗിക്കു വിധേയമായിരിക്കുന്ന
അവസ്ഥ,അങ്ഗാങ്ഗീഭാവം.
അങ്ഗാങ്ഗീഭാവം [സം. -അങ്ഗഭാവ] നാ. അങ്ഗാങ്ഗിത.
അങ്ഗാധിപന്‍ [സം. -അധിപ] നാ. 1.അങ്ഗരാജ്യത്തിന്റെ അധിപന്‍,കര്‍ണന്‍;
2ളഗ്നാധിപന്‍.
അങ്ഗാരകചതുര്‍ഥി [സം. അങ്ഗാരക-ചതുര്‍ഥി] നാ. ചൊവ്വാഴ്ച വരുന്ന ചതുര്‍ഥി.
അങ്ഗാരകദിനം [സം. -ദിന] നാ.ചൊവ്വാഴ്ച്ച.
അങ്ഗാരകന്‍,അംഗാ- [സം. അങ്ഗാരക] നാ. ചൊവ്വാഗ്രഹം.
അങ്ഗാരകനവമി [സം. -നവമീ] നാ. ചൊവ്വാഴ്ച്ച വരുന്ന നവമി.
അങ്ഗാരകമണി [സം. -മണി] നാ. അങ്ഗാരകനു പ്രിയപ്പെട്ട മണി,പവിഴം.
അങ്ഗാരകാരന്‍,-കാരി [സം.അങ്ഗാര-കാര,-കാരിന്‍] നാ. കരി ഉണ്ടാക്കുന്നവന്‍.
അങ്ഗാരധാനി, -പാത്രി [സം. -ധാനീ, -പാത്രിന്‍] നാ. നെരിപ്പോട്‌.
അങ്ഗാരനേത്രന്‍ [സം. -നേത്ര] 'തീക്കണ്ണുള്ളവന്‍'. നാ. ശിവന്‍.
അങ്ഗാരപുഷ്പം [സം. -പുഷ്പ] 'തീക്കനലിന്റെ നിറമുള്ള പൂക്കളോടു കൂടിയത്‌.' നാ.
ഓടല്‍വള്ളി..
അങ്ഗാരഭോജി [സം. -ഭോജിന്‍] നാ. 1.ചകോരം; 2ഠീവിഴുങ്ങിപ്പക്ഷി.
അങ്ഗാരം [സം.] നാ. 1ഠീക്കനല്‍; 2.കരിക്കട്ട; 3.ചുവന്ന നിറം; 4.ചെറുതേക്ക്‌;
5.കൊടുവേലി; 6ഡക്ഷിണഭാരതത്തിലെ ഒരു പ്രാചീനരാജ്യം.
അങ്ഗാരമണി [സം. അങ്ഗാര-മണി] നാ. പവിഴം.
അങ്ഗാരരാശി [സം. -രാശി] നാ. 1.കനല്‍ക്കൂട്ടം; 2.ഒരു നരകത്തിന്റെ പേര്‌.
അങ്ഗാരലോചനന്‍ [സം. -ലോചന] നാ. അങ്ഗാരനേത്രന്‍,ശിവന്‍.
അങ്ഗാരവല്ലി [സം. -വല്ലീ] നാ. മുഞ്ഞ. (പല ചെടികള്‍ക്കും ഇപ്പേര്‍ പറയും.)
അങ്ഗാരവായു [സം. -വായു] നാ.ഇങ്ഗാലാമ്‌ളവാതകം.
അങ്ഗാരവാഹിക [സം. -വാഹികാ] നാ. അങ്ഗാരത്തെ വഹിക്കുന്നത്‌,ഒരു നദി.
അങ്ഗാരവേണു [സം. -വേണു] നാ‍. ഒരിനം മുള.
അങ്ഗാരശകടി [സം. -ശകടീ] നാ. നെരിപ്പോട്‌,തീവച്ചിരിക്കുന്ന ചട്ടി.
അങ്ഗാരാമ്‌ളം [സം. -അമ്ല] നാ.ഇങ്ഗാലാമ്ലവാതകം.
അങ്ഗാരി [സം. അങ്ഗാരിന്‍] നാ. 1.അങ്ഗാരം കൊണ്ടു
പെരുമാറുന്നവന്‍,കൊല്ലന്‍,കന്നാന്‍; 2.പുളിയാരല്‍; 3ണെരിപ്പോട്‌.
അങ്ഗാരിക [സം. അങ്ഗാരികാ] നാ. 1ണെരിപ്പോട്‌; 2.കരിമ്പിന്‍ തണ്ട്‌; 3.പ്ലാശിന്‍
മൊട്ട്‌.
അങ്ഗാരികന്‍ =അങ്ഗാരകന്‍.
അങ്ഗാരിണി [സം.അങ്ഗാരിണീ] നാ. 1.അങ്ഗാരത്തെ വഹിക്കുന്നത്‌; 2.ചെറിയ
നെരിപ്പോട്‌; 3.സൂര്യന്‍ വിട്ടുപോയ രാശി അഥവാ നക്ഷത്രം.
അങ്ഗാരിത1 [സം.] വി. വറുത്ത,പൊരിച്ച.
അങ്ഗാരിത2 [സം. അങ്ഗാരിതാ] നാ. നെരിപ്പോട്‌.
അങ്ഗാരിതം [സം.] നാ. (മുരിക്കിന്റെയോ പ്ലാശിന്റെയോ ) മൊട്ട്‌.
അങ്ഗാര്യ [സം. അങ്ഗാര്യാ] നാ. കരിക്കട്ടയുടെ കൂട്ടം.
അങ്ഗി,അംഗി [സം. അങ്ഗിന്‍] നാ. അങ്ഗങ്ങളോടു
കൂടിയത്‌,പ്രധാനപ്പെട്ടത്‌,മുയ‍്മായത്‌.
അങ്ഗിക [സം. അങ്ഗികാ] നാ. ശരീരത്തെ ആവരണം
ചെയ്യുന്നത്‌,അങ്കി,ഉടുപ്പ്‌,ചട്ട,ബോഡീസ്‌.

അങ്ഗിക്രിയ [സം. -ക്രിയാ] നാ. (വ്യാക.) പ്രധാനക്രിയ,പൂര്‍ണക്രിയ.
അങ്ഗിരന്‍,-രസ്‌,അങ്ഗിര [സം.] നാ. 1.പല ഋഗ്വേദമന്ത്രങ്ങളുടെയും ദ്രഷ്ടാവായ ഒരു
ഋഷി; 2.അഗ്നി; 3.ബൃഹസ്പതി; 4.ബൃഹസ്പതിചക്രത്തില്‍ പെട്ട അറുപതു വര്‍ഷങ്ങളില്‍
ആറാമത്തേത്‌.
അങ്ഗിരസ്സുകള്‍ [സം.] നാ. (ബ.വ.) അങ്ഗിരസ്സിന്റെ ഗോത്രക്കാര്‍.
അങ്ഗിവാക്യം [സം. -വാക്യ] നാ. പ്രധാനവാക്യം,പൂര്‍ണക്രിയകൊണ്ട്‌ ആശയം
തീരുന്ന വാക്യം.
അങ്ഗീകര്‍ത്തവ്യം, -കാര്യം [സം. -അങ്ഗീ-കര്‍തവ്യ,-കാര്യ] വി.അ
ങ്ഗീകരിക്കേണ്ട,സ്വീകരിക്കത്തക്ക.
അങ്ഗീകരിക്കുക [<സം.അങ്ഗീ-കൃ] ക്രി..കൈക്കൊള്ളുക,സ്വീകരിക്കുക,സമ്മതി നല്‍കുക.
അങ്ഗീകാരം,അംഗീ- [സം. -കാര] നാ. അങ്ഗീകരണം.
അങ്ഗീകൃത [സം. -കൃത] വി. അങ്ഗീകരിക്കപ്പെട്ട,സ്വീകരിച്ച.
അങ്ഗു,അംഗു [സം.] നാ. 1.കൈ; 2.പക്ഷി.
അങ്ഗുരി [സം.] നാ. അങ്ഗുലി,കൈവിരല്‍.
അങ്ഗുരീയം, -യകം [സം. അങ്ഗുരീയ -രീയക -ലീയ,-ലീയക] നാ.മോതിരം.
അങ്ഗുലം,അംഗു- [സം.] നാ. 1.കൈവിരല്‍,തള്ളവിരല്‍; 2.വിരലിട,എട്ടുയവം അളവ്‌;
3ഋണ്ടു വിരലിട,അത്തരം 24 അങ്ഗുലം =ഒരു കോല്‍; 4.അരയാല്‍.
അങ്ഗുലാസ്ഥി [സം. -അസ്ഥി] നാ. വിരലുകളുടെ മുട്ടുകള്‍ക്ക്‌ ഇടയിലുള്ള അസ്ഥി.
അങ്ഗുലി1,അംഗു- [സം.അങ്ഗുലി,-ലീ] നാ. 1.വിരല്‍,(കൈയിലെയോ കാലിലെയോ);
2.അങ്ഗുഷ്ഠം (പെരുവിരല്‍); 3.ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു
പെരുവിരല്‍പോലെയുള്ള ഭാഗം; 4.അങ്ഗുലം.
അങ്ഗുലി2 [സം.] നാ. പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം.
അങ്ഗുലിക [സം. അങ്ഗുലിക] നാ. ഇഴഞ്ഞുപോകുന്നത്‌,ഒരിനം ഉറുമ്പ്‌.
അങ്ഗുലിതോരണം [സം. -തോരണ] നാ. വിരല്‍ കൊണ്ടും മറ്റും നെറ്റിയില്‍ തോരണം
പോലെ വരയ്ക്കുന്ന രൂപം.
അങ്ഗുലിത്രം, -ത്രാണം [സം. -ത്ര, -ത്രാണ] 'അങ്ഗുലിയെ ത്രാണനം ചെയ്യുന്നത്‌.'
നാ.വിരലുറ.
അങ്ഗുലിത്രാണകം [സം. -ത്രാണക] നാ. ബലം പ്രയോഗിച്ചു മരുന്നുകൊടുക്കുന്ന
ആളിന്റെ കൈയില്‍ കടിപറ്റാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
അങ്ഗുലിപഞ്ചകം [സം. -പഞ്ചക] നാ. അഞ്ചുവിരലുകള്‍.
അങ്ഗുലിപരിമിതം, അങ്ഗുലീ- [സം.] വി. വിരലുകളുടെ എണ്ണത്തില്‍ കവിയാത്ത,വളരെ
കുറവായ.
അങ്ഗുലീഫല [സം. -ഫലാ] നാ. വിരല്‍പോലെ നീണ്ട കായോടുകൂടിയത്‌.
അങ്ഗുലിമാനം [സം. -മാന] നാ. വിരല്‍കൊണ്ടുള്ള ഒരു അളവ്‌.
അങ്ഗുലിമാലന്‍, അങ്ഗുലീ- [സം.] നാ. കാളിയുടെ പ്രീതിക്കായി 999 പേരെ കൊന്ന്‌
അവരുടെ വിരലുകള്‍ മാലയാക്കി അണിഞ്ഞു നടന്നിരുന്ന ഘോരതാപസന്‍ (ശ്രീ
ബുദ്ധനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഉപദേശിച്ചു സദ്വൃത്തനാക്കി.)
അങ്ഗുലിമുദ്ര, -മുദ്രിക [സം. -മുദ്രാ, -മുദ്രികാ] നാ. അടയാളമോതിരം.
അങ്ഗുലിമോടനം [സം. -മോടന] നാ. ഞൊട്ടയൊടിക്കല്‍,ഞൊട്ടയിടല്‍.
അങ്ഗുലിശസ്ത്രം [സം. -ശസ്ത്ര] നാ. (ആയുര്‍.) ശസ്ത്രക്രിയക്കുള്ള ഒരുതരം ഉപകരണം.
അങ്ഗുലിസന്ദേശം [സം. -സന്ദേശ] നാ. അങ്ഗുലികൊണ്ടുള്ള സന്ദേശം.
അങ്ഗുലിസംജ്ഞ, അങ്ഗുലീ- [സം. -സംജ്ഞാ] നാ. വിരല്‍ കൊണ്ടുള്ള
ഞൊടിക്കല്‍,സംജ്ഞ.
അങ്ഗുലിസംഭൂതം [സം. -സംഭൂത] വിരലില്‍ ഉണ്ടായത്‌. നാ. നം.
അങ്ഗുലീയകം [സം.] അങ്ഗുലിയില്‍ അണിയുന്നത്‌. നാ. മോതിരം.
27
അങ്ഗുഷ്ഠപദം [സം. അങ്ഗുഷ്ഠ-പദ] നാ. പേരുവിരലടയാളം.
അങ്ഗുഷ്ഠം,അംഗു- [സം.] നാ. പെരുവിരല്‍,തള്ളവിരല്‍.
അങ്ഗുഷ്ഠമാത്ര [സം.അങ്ഗുഷ്ഠ-മാത്ര] വി. പെരുവിരലിനോളം മാത്രം വലിപ്പമ്മുള്ള.


അങ്ഗുഷ്ഠാസം [സം.] നാ. കാലിലെ പെരുവിരലിനു താഴെയുള്ള ഒരു മര്‍മം.
അങ്ഗുഷ്ഠ്യം [സം.] നാ. പെരുവിരലിലെ നം.
അങ്ഗുഷം,അംഗു- [സം. അങ്ഗുഷ] നാ. 1.അസ്ത്രം; 2.കീരി.
അങ്ഗേശന്‍, -ശ്വരന്‍ [സം. അങ്ഗ -ഈശ, -ഈശ്വര] നാ. അങ്ഗ രാജാവ്‌,കര്‍ണന്‍.
അങ്ഘസ്സ്‌,അം- [സം.] നാ. അംഹസ്‌,ദുരിതം,പാപം.
അങ്ഘ്രി, അം- [സം.] നാ. 1.കാലടി,പാദം; 2.വൃക്ഷാദികളുടെ വേര്‌; 3ണാല്‌ എന്ന
സംയ‍്‌.
അങ്ഘ്രിജ [സം. അങ്ഗഘ്രി-ജ] നാ. പാദത്തില്‍നിന്ന്‌ ജനിച്ച.
അങ്ഘ്രിജന്‍ [സം.] നാ. ബ്രഹ്മാവിന്റെ പാദത്തില്‍നിന്നു ജനിച്ചവന്‍.
അങ്ഘ്രിന്നാമകം [സം. അങ്ഘ്രി-നാമക] നാ. മരച്ചുവട്‌,മുരട്‌.
അങ്ഘ്രിപം [സം. -പ] നാ. പാദപം,വൃക്ഷം.
അങ്ഘ്രിബല [സം. -ബലാ] നാ. ഓരില.
അങ്ഘ്രിസ്കന്ധം [സം. -സ്കന്ധ] നാ. കാലിന്റെ കുഴ,പാദവും കണങ്കാലും
കൂടിച്ചേരുന്ന സന്ധി.
അങ്ങ നാ.അങ്ങ്‌ (നിങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുമാനസൂചകം).
അങ്ങങ്ങ്‌ [അങ്ങ്‌-അങ്ങ്‌] അവ്യ. അവിടവിടെ,പല ഇടങ്ങളിലും.
അങ്ങത്‌,അങ്ങേത്‌ [അങ്ങേ-അത്‌] നാ. അടുത്തത്‌,അടുത്ത വീട്‌.
അങ്ങത്ത നാ. അങ്ങുന്ന്‌, അവിടുന്ന്‌.
അങ്ങത്തെ അങ്ങത്ത എന്നതിന്റെ സംബോധന,പ്രതിഗ്രാഹിക,സംബന്ധിക
എന്നിവയില്‍ ഓരോന്നിലെയും രൂപം.
അങ്ങനെ അവ്യ. ആ വിദം. ഊന്നല്‍ കൊടുക്കുവാന്‍ പ്രയോഗം.ചിലപ്പോള്‍
നിരര്‍ഥകമായും. (പ്ര.) അങ്ങനെയിങ്ങനെ =വല്ല പ്രകാരേണയും..
അങ്ങാടി [പ്രാ.സങ്ങ്ഗാഡയ, സം.ശൃങ്ങ്ഗാടക] നാ. 1.സാമാനങ്ങള്‍
ക്രയവിക്രയം ചെയ്യുന്ന സ്ഥലം; 2ണിരയായി കടകളുള്ള കച്ചവടസ്ഥലം,കമ്പോളം.
അങ്ങാടിക്കാരന്‍ നാ. അങ്ങാടിയിലിരുന്നു കച്ചവടം ചെയ്യുന്നവന്‍.
അങ്ങാടിക്കൂലി നാ. അങ്ങാടിയിലെ കടയുടെ കരം.
അങ്ങാടിക്കൂറ്റന്‍ [അങ്ങാടി-കൂറ്റന്‍] നാ. 1.അങ്ങാടിയില്‍ അലയുന്ന കാള അല്ലെങ്കില്‍
പോത്ത്‌; 2.ഊരുതെണ്ടി.
അങ്ങാടിച്ചരക്ക്‌ നാ. കച്ചവടസാധനങ്ങള്‍.
അങ്ങാടിത്തോലി [അങ്ങാടി-തോല്വി] നാ. ക്രയവിക്രയത്തില്‍ വരുന്ന ചേതം.
അങ്ങാടിനിലവാരം നാ. അങ്ങാടിയിലെ വിലനിരക്ക്‌,കമ്പോളനിലവാരം.
അങ്ങാടിപ്പാട്ടം നാ. അങ്ങാടിക്കൂലി.
അങ്ങാടിപ്പാട്ട്‌ നാ. അങ്ങാടിയില്‍പ്പോലും പരസ്യമായത്‌.
അങ്ങാടിപ്പിള്ളേര്‍ നാ. അങ്ങാടിയിലെ കളിപ്പിള്ളേര്‍. അങ്ങാടിപ്പിള്ളേരും
കന്നാലിപ്പിള്ളേരുംകൂടി കളിക്കാനാകാ (പഴ.).
അങ്ങാടിപ്പീടിക നാ. കച്ചവടത്തെരുവിലെ കട.
അങ്ങാടിപ്പെട്ടി നാ. അങ്ങാടിമരുന്നുകള്‍ സൂക്ഷിക്കാനായി ധാരാളം ചെറിയ
അറകളോടുകൂടി നിര്‍മിക്കുന്ന പെട്ടി.
അങ്ങാടിപ്പെണ്ണ്‌ നാ. സ്വന്തം ശരീരം വിറ്റ്‌ ജീവിക്കുന്നവള്‍,വേശ്യ.
അങ്ങാടിഭോഗം നാ. അങ്ങാടിക്കൂലി,ചന്തക്കരം.
അങ്ങാടിമരുന്ന്‌ ന. അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതും ഉണങ്ങിയതുമായ ഓഷധികള്‍
(താരത,പച്ചമരുന്ന്‌).
അങ്ങാടിവാര്‍ത്ത നാ. കേട്ടൂകേള്‍വി,ജനശ്രുതി.
അങ്ങാടിവില നാ. നിരക്കുവില,കമ്പോളവില.
അങ്ങിങ്ങ്‌ [അങ്ങ്‌-ഇങ്ങ്‌] അവ്യ. അവിടെയും ഇവിടെയും വിരളമായി.
അങ്ങില്ലാപ്പൊങ്ങ്‌ നാ. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരിനം പായല്‍,ഉണ്ടപ്പായല്‍.
അങ്ങ്‌1, അവ്യ. 1.അവിടെ,ആ സ്ഥലത്ത്‌; 2.അപ്പുറത്ത്‌,ദൂരത്ത്‌;
3.പാദപൂരണത്തിനും മറ്റും ഉപയോഗിക്കുന്ന ശബ്ദം.

അങ്ങ്‌2 സണാ. അങ്ങുന്ന്‌, അവിടുന്ന്‌ (ബഹുമാനസൂചകം).
അങ്ങുന്ന്‌1 [അങ്ങു-നിന്ന്‌] അവ്യ. അവിടെനിന്ന്‌.
അങ്ങുന്ന്‌2 സണാ. 1. (മധ്യമപുരുഷനിലും പ്രധമപുരുഷനിലും പ്രയോഗം.)
അവിടന്ന്‌,യജമാനന്‍; 2.ബഹുമാനം സൂചിപ്പിക്കാന്‍ പുരുഷാര്‍ഥനാമങ്ങളോടു ചേര്‍ക്കുന്ന
ഒരു ശബ്ദം.
അങ്ങേ അവ്യ. 1.അകലെയുള്ള, മറ്റേ, അടുത്ത. (പ്ര.) അങ്ങേയറ്റം =
ആകുന്നിടത്തോളം,പരമാവധി; 2.അങ്ങയുടെ.
അങ്ങേക്കൂറ്റ്‌ നാ. അടുത്ത വീട്‌.
അങ്ങേടം [അങ്ങേ-ഇടം] നാ. അപ്പുറം,അടുത്ത ഇടം.
അങ്ങേത്‌ [അങ്ങേ-അത്‌] നാ. അപ്പുറത്തുള്ളത്‌,അടുത്ത വീട്‌.
അങ്ങേവന്‍ [അങ്ങേ-അവന്‍] സണാ. അയാള്‍.
അങ്ങേര്‍ [അങ്ങേ-അവര്‍] സണാ. (ബഹുമാനസൂചകം) അദ്ദേഹം.
അങ്ങോട്‌ അവ്യ. അവിടേക്ക്‌.
അങ്ങോര്‍ [അങ്ങ്‌-ഓര്‍ < അവര്‍] സണാ. അദ്ദേഹം.
അചകടവിചകട വി. 1.അസം ബന്ധം സംസാരിക്കുന്ന; 2.അസഭ്യമായ.
അചക്ര [സം. അ-ചക്ര] വി. ചക്രം ഇല്ലാത്ത.
അചക്ഷുസ്സ്‌ [സം. -ചക്ഷൂസ്‌] വി. കണ്ണില്ലാത്ത,കാഴ്ചയില്ലാത്ത.
അചഞ്ചല [സം. -ചഞ്ചല] വി. ഇളകാത്ത,ചലിക്കാത്ത.
അചണ്ഡ [സം. -ചണ്ഡ] വി. ക്രൂരയല്ലാത്ത,കോപമില്ലാത്ത,ശാന്തമായ.
അചണ്ഡഭാനു [സം. അചണ്ഡ-ഭാനു] നാ. ശീതകിരണന്‍.
അചണ്ഡി [സം. അ-ചണ്ഡീ] വി. 1.കോപമില്ലാത്തവള്‍; 2.ഇണങ്ങിയ പശു.
അചതുര [സം. -ചതുര] വി. ചാതുര്യമില്ലാത്ത,നിപുണതയില്ലാത്ത.
അചന്ദ്ര [സം. -യ‍്‌അന്ദ്ര] വി. ചന്ദ്രനില്ലാത്ത.
അചപല [സം. -ചപാല്‍] വി. ചാപല്യമില്ലാത്ത.
അചര [സം. -ചര] വി. ചരിക്കാത്ത,ഇളകാത്ത.
അചരപ്രതിഷ്ഠ [സം. അചര-പ്രതിഷ്ഠാ] നാ.അഷ്ടഗന്ധം മുതലായവ ഇട്ട്‌
ഇളകാത്തവിധം ഉറപ്പിച്ചിരിക്കുന്ന പ്രതിഷ്ഠ.
ആചരമ [സം. അ-ചരമ] വി.ഒടുവിലത്തേതല്ലാത്ത.
അചരരാശി [സം. അചര-രാശി]
നാ. ചരരാശിയല്ലാത്തത്‌,സ്ഥിരരാശി.ഇടവം,ചിങ്ങം,വൃശ്ചികം,കുംഭം ഈ നാല്‌ എണ്ണമാണ്‌
സ്ഥിരങ്ങള്‍.
അചല1 [സം. അ-ചല] വി. ചലിക്കാത്തത്‌.
അചല2 [സം. -ചലാ] നാ. ഇളകാത്തവള്‍,പാര്‍വതി,ഭൂമി.
അചലകന്യ [സം. അചല-കന്യാ] നാ. പാര്‍വതി. (അചല പര്യായങ്ങളോട്‌
പുത്രീപര്യായങ്ങള്‍ ചേര്‍ത്തു പാര്‍വതിയെ കുറിക്കാനുള്ള പദങ്ങളുണ്ടാകാം.
അചലത്വിട്ട്‌ [സം. അയ‍്‌അല-ത്വിട്‌ < ത്വിഷ്‌] നാ. 1.മാറാത്ത നിറത്തോടു കൂടിയത്‌;
2.കുയില്‍.
അചലദ്വിട്ട്‌ [സം. -ദ്വിട്‌ < ദ്വിഷ്‌] നാ. പര്‍വതങ്ങളുടെ ശത്രു,ഇന്ദ്രന്‍.
അചലന്‍ [സം.] നാ. ഈശ്വരന്‍.
അചലപതി [സം. അചല -പതി] നാ. ഹിമവാന്‍.
അചലപ്പെണ്ണ്‌ [സം. അചല -മ.പെണ്ണ്‌] നാ.പാര്‍വതി.
അചലം [സം.] നാ. പര്‍വതം.
അചലലിങ്ങ്ഗം [സം. അചല-ലിങ്ങ്ഗ] നാ. സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന
ശിവലിങ്ങ്ഗം,സ്ഥാവരലിങ്ങ്ഗം,ക്ഷേത്രത്തിലെ വിമാനം,ഗോപുരം ആദിയായവ.
അചലസപ്തമി [സം. -സപ്തമീ] നാ. ആശ്വിനമാസത്തിലെ ശുക്ലപക്ഷസപ്തമി.


അചലാധിപന്‍1 [സം. -അധിപ] നാ. 1.പര്‍വതരാജനായ ഹിമവാന്‍.
അചലാധിപന്‍2 [സം. അചലാ-അധിപ] ഭൂമിയുടെ അധിപന്‍,രാജാവ്‌.
അചലാബ്ധിനാഥന്‍ [സം. -അബ്ധി-നാഥ] നാ. കുന്നലക്കോനാതിരി
(സംസ്കൃതീകൃതരൂപം).
അചലാത്മജ [സം. -ആത്മജാ] നാ. പാര്‍വതി. പര്‍വതശബ്ദത്തിന്റെ
പര്യായങ്ങളോട്‌, 'പുത്രി' എന്നര്‍ഥമായ ഏതു ശബ്ദം ചേര്‍ത്താലും പാര്‍വതി എന്നര്‍ഥം
കിട്ടും.
അചാപല്യം [സം. അ-ചാപല്യ < ചപല] നാ. ഇളക്കമില്ലായ്മ,ഉറപ്പ്‌.
അചാരു [സം. -ചാരു] വി. ഭങ്ങ്ഗിയില്ലാത്ത,കൊള്ളരുതാത്ത.
അചാലനം [സം. -ചാലന < ചല്‍] നാ. ഇളക്കമില്ലായ്മ,ഉറച്ചനില.
അചികിത്സ്യ [സം. -ചികിത്സ്യ] വി. ചികിത്സിച്ചു ശമിപ്പിക്കാനാകാത്ത.
അചിത [സം -ചിത < ചി] വി. ശേരിക്കാത്ത.
അചിത്ത [സം. -ചിത്ത] വി. 1.ചിത്തമില്ലാത്ത;
2.അഗോചരമായ,വിചാരിച്ചുകൂടാത്ത,മന്ദബുദ്ധിയായ.
അചിത്തി [അം. -ചിത്തി] നാ. അജ്ഞാനം,മൂഢത,ബുദ്ധിയില്ലായ്മ,സമ്മോഹം.
അചിത്ത്‌ [സം. -ചിത്‌] നാ. ചിത്തല്ലാത്തത്‌,ആത്മാവല്ലാത്തത്‌,ജഡപ്രകൃതി.
അചിദ്രൂപം [സം. അചിത്‌-രൂപം] വി. ചിദ്രൂപമല്ലാത്തത്‌, നാ. ജഡരൂപം.
അചിന്തനീയ [സം. അ-ചിന്തനീയ] വി.
വിചാരിക്കത്തക്കതല്ലാത്ത,ഊഹവിഷയമല്ലാത്ത.
അചിന്തിത [സം. -ചിന്തിത] വി. ചിന്തിച്ചിട്ടില്ലാത്ത.
അചിന്ത്യ [സം. -ചിന്ത്യ] വി. ചിന്തിക്കാന്‍ സാധിക്കാത്ത.
അചിന്ത്യന്‍ [സം. -ചിന്ത്യ] നാ. 1.വിഷ്ണു; 2.ശിവന്‍,ഈശ്വരന്‍.
അചിര [സം. -ചിര] വി. നിലനില്‍ക്കാത്ത,ക്ഷണികമായ.
അചിരദ്യുതി [സം. അചിര-ദ്യുതി] നാ. ക്ഷണപ്രഭ,മിന്നല്‍.('അചിര'ശബ്ദത്തിന്റെ
പര്യായങ്ങളോട്‌,'ദ്യുത്‌'യുടെ പര്യായങ്ങള്‍ ചേര്‍ത്താല്‍ 'മിന്നല്‍'എന്നര്‍ഥം കിട്ടും.)
അചിരസ്ഥായി [സം. -സ്ഥായിന്‍] വി. അധികകാലം നിലനില്‍ക്കാത്ത.
അചിരാത്‌ [സം. അ-ചിരാത്‌] അവ്യ. താമസിയാതെ,വേഗത്തില്‍,ഉടനേ.
അചിരായ [സം.-ചിരായ] അവ്യ. അചിരാത്‌,അചിരേണ.
അച്രേണ [സം. -ചിരേണ] അവ്യ. അചിരാത്‌,അചിരായ.
അചുംബിത [സം. -ചുംബിത] വി. 1.ചുംബിക്കപ്പെടാത്ത;
2.ഉപയോഗിക്കപ്പെടാത്ത,പുതിയ.
അചേതന [സം. -ചേതന] വി. ജീവനില്ലാത്ത,ചേതനയില്ലാത്ത,ജഡമായ.
അചേതസ്സ്‌ [സം.-ചേതസ്‌] വി. 1.ചേതസ്സില്ലാത്ത,ചൈതന്യമില്ലാത്ത;
2.ബുദ്ധിയില്ലാത്ത.
അചേലക [സം. -ചേലക] വി. ചേലയില്ലാത്ത,നഗ്നമായ.
അചേഷ്ട [സം. അ-ചേഷ്ട] വി. ചേഷ്ടയില്ലാത്ത.
അചൈതന്യം [സം. -ചൈതന്യ] വി. ബോധമില്ലായ്മ,അറിവില്ലായ്മ.
അച്ച [പ്രാ. അജ്ജിആ < സം.ആര്യാ] 1.അമ്മ, 2.അമ്മയുടെ അനുജത്തി.
അച്ചച്ചോ (വ്യാക്ഷേ.) അദ്ഭുതം ഭീതി മുതലായവയെ കുറിക്കുന്നത്‌.
അച്ചടക്കം [അച്ച്‌-അടക്കം] നാ. അടങ്ങി ഒതുങ്ങിക്കഴിയുന്ന
സ്ഥിതി,ഒതുക്കം,വിനയം,നല്ല പരിശീലനം ഉള്ള അവസ്ഥ.
അച്ചടയാളം നാ. തിരിച്ചറിയാനുള്ള അടയാളം.
അച്ചടി [അച്ച്‌-അടി] നാ. 1.അക്ഷരങ്ങള്‍,രൂപങ്ങള്‍ മുതലായവയുടെ
കരുക്കളില്‍ മഷിപുരട്ടി,കടലാസിലും മറ്റും പതിക്കല്‍,മുദ്രണം; 2.അച്ചടിച്ച തുണിത്തരം.
അച്ചടിക്കരു [-കരു] നാ. അച്ചടിക്കാന്‍ അക്ഷരമുദ്രയുള്ള ആണി അല്ലെങ്കില്‍
ലോഹത്തകിട്‌.
അച്ചടിച്ചപ്പ്‌ [അച്ചടി-ചപ്പ്‌ < മാ. ശപ്ഫ,സം. ശഷ്പ] നാ. ഇലയില്‍ നിന്ന്‌ തൈ
മുളച്ചുണ്ടാകുന്ന ഒരിനം ചെടി (ഇതിന്റെ ഇലയില്‍ മുദ്രകള്‍ പതിക്കാവുന്നതിനാല്‍
ഇപ്പേര്‍.)

അച്ചടിപ്പട്ട്‌ [-പട്ട്‌] നാ.ചിത്രങ്ങള്‍ അച്ചടിച്ചിട്ടുള്ള പട്ട്‌.
അച്ചടിപ്പ്‌ [അച്ചടിക്കുക] നാ. അച്ചടിക്കല്‍.
അച്ചടിയന്ത്രം [അച്ചടി-യന്ത്രം] നാ. അച്ചടികാനുള്ള യന്ത്രം.
അച്ചടിയോല [-ഓല] നാ. കുട്ടികള്‍ക്ക്‌ ആധാരമെഴുതിപ്പിടിക്കാന്‍ സര്‍ക്കാര്‍
മുദ്രവച്ചു കൊടുക്കുന്ന താളിയോല.
29
അച്ചടിശാല [അച്ചടി-ശാലാ] നാ. അച്ചുകൂടം,അച്ചടിക്കുന്ന ഇടം.
അച്ചട്ട്‌ [അച്ചിട്ട?] നാ. അച്ചിലിട്ട പോലെ തുല്യമായ,കണിശ്ശമായ.
അച്ചന്‍ [പ്രാ.അജ്ജ] നാ. 1.അച്ഛന്‍,പിതാവ്‌; 2.ചില നായര്‍തറവാടുകളില്‍
പ്രഭുക്കന്മാര്‍ക്കുള്ള സ്ഥാനപ്പേര്‍. ഉദാ. കോമ്പിയച്ചന്‍,പാലിയത്തച്ചന്‍;
3.ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം; 4.ക്രിസ്തയ‍്ന്‍ പാതിരി;
5.അമ്മാവന്‍,(ക്രിസ്തയ‍നികളുടെ ഇടയില്‍); 6.ബഹുമാനം,വാത്സല്യം മുതലായവ
സൂചിപ്പിക്കാന്‍ പുരുഷനാമങ്ങളോട്‌ ചേര്‍ക്കുന്ന ഒരു പദം. ഉദാ.പിള്ളേച്ചന്‍,ചാക്കോച്ചന്‍;
7.ജ്യേഷ്ഠന്‍,മച്ചുനന്‍; 8.മൃഗവാചകശബ്ദങ്ങളോടും ചേര്‍ക്കുന്നു, ഉദാ.കുരങ്ങച്ചന്‍.
അച്ചന്‍ചേല നാ. പണ്ടുണ്ടായിരുന്ന ഒരുതരം ചേല.
അച്ചപ്പന്‍ [അച്ചന്‍-അപ്പന്‍] നാ. അച്ചന്റെ അപ്പന്‍,വലിയച്ഛന്‍.
അച്ചപ്പം [അച്ച്‌-അപ്പം] നാ. ഒരുതരം അച്ച്‌ ഉപയോഗിച്ചുണ്ടാക്കുന്ന
എണ്ണപ്പലഹാരം.
അച്ചം [< അന്‍ഞ്ചുക] നാ. 1.പേടി; 2.അമ്പരപ്പ്‌,പരിഭ്രമം.
അച്ചമ്മ [അച്ചന്‍-അമ്മ] നാ.അച്ഛന്റെയോ അമ്മയുടെയോ അമ്മ.
അച്ചാച്ചന്‍ [അച്ചന്‍-അച്ചന്‍] നാ. 1.ജ്യേഷ്ഠന്‍,(ക്രിസ്തയ‍നികള്‍ക്കിടയില്‍);
2.അച്ഛന്റെ അച്ഛന്‍; 3.പിതാവ്‌.
അച്ചാണി1 [അച്ച്‌-ആണി] നാ. അച്ചുകൊത്തിയ ആണി.
അച്ചാണി2 [പ്രാ. അച്ഛ്‌ - സം. ആണി] നാ. വണ്ടിയുടെ അച്ചുതണ്ടിന്റെ
അറ്റത്തു ചക്രം ഇട്ടിരിക്കുന്ന ചാവി.
അച്ചാമ്മ [അച്ച-അമ്മ] നാ. അച്ചമ്മ,അമ്മൂമ്മ.
അച്ചായന്‍ നാ. 1.ജ്യേഷ്ഠന്‍; 2.അച്ഛന്‍; 3.അമ്മാവന്‍ (ചില
സമൂഹങ്ങള്‍ക്കിടയില്‍); 4.ഗുരുസ്ഥാനമുള്ള ആരും.
അച്ചാര്‍ [പേര്‍.] നാ. ഉപ്പിലിട്ടത്‌.
അച്ചാരക്കല്യാണം [അച്ചാര-കല്യാണം] നാ. കല്യാണനിശ്ചയത്തിന്റെ അടിയന്തിരം
(ആസമയത്ത്‌,സ്ത്രീസ്വത്ത്‌ ഭാഗികമായോ മുഴുവനായോ മുങ്കൂര്‍ വരന്റെ
രക്ഷാകര്‍ത്താക്കള്‍ക്കു നല്‍കുന്നതിനാല്‍).
അച്ചാരം [പ്രാ. സച്ചംകാര < സം. സത്യംകാര] നാ. ഉറപ്പ്‌,ഈട്‌,മുന്‍ കൂര്‍
കൊടുക്കുന്ന തുക.
അച്ചാല്‍ [ആ-ചാല്‍] നാ. ആ വഴി, (പ്ര.) അച്ചാലും പുച്ചാലും =
പലവിധത്തില്‍.
അച്ചി [പ്രാ. അജ്ജിആ < സം. ആര്യികാ] നാ. 1ണായര്‍ സ്ത്രീ;
2ണായര്‍സ്ത്രീകളുടെ പേരുകളോടു ചേര്‍ത്ത്‌ ബഹുമതിസൂചകമായി പണ്ടു പ്രയോഗിച്ചിരുന്ന
ശബ്ദം. ഉദാ.ഉണ്ണിയച്ചി,ഇളയച്ചി; 3.ഭാര്യ; അച്ചിക്ക്‌ കൊഞ്ചുപക്ഷം,നായര്‍ക്ക്‌ ഇഞ്ചിപക്ഷം
(പഴ.) 4.അമ്മ,തള്ളമൃഗം; 5.ജ്യേഷ്ഠത്തി,മൂത്ത സഹോദരി; 6.ആദരവോ സ്നേഹമോ
സൂചിപ്പിക്കുന്ന ഒരു സ്ത്രീവാചകശബ്ദം,ഉദാ.അക്കച്ചി,അമ്മച്ചി; 7.മുത്തശ്ശി;
8.വേലക്കാരി,ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ വേലക്കാരിയായ നായര്‍ സ്ത്രീ.
അച്ചിക്കുറുപ്പ്‌ നാ. കൊട്ടാരം ക്ഷേത്രം മുതലായ ഇടങ്ങളില്‍ അച്ചിമാരുടെ
മേല്‍നോട്ടം വഹിക്കുന്ന ആള്‍.
അച്ചിക്കൊതിയന്‍ നാ. ഭാര്യയില്‍ അമിതമായ ആസക്‌തിയുള്ളവന്‍,പെണ്‍കോന്തന്‍.
അച്ചിങ്ങ [പച്ചക്കായ്‌>പച്ചങ്ങാ>അച്ചിങ്ങാ?] നാ. 1.പയറിന്റെ ഇളങ്കായ്‌,ഇളയ
അമരയ്ക്ക; 2.വെള്ളയ്ക്ക,തെങ്ങിലെ വളര്‍ച്ച പ്രാപിക്കാത്ത കായ്‌.

അച്ചിട്ട വി. അച്ച്ല് ഇട്ടതുപോലെയുള്ള,മാറ്റമില്ലാത്ത.
അച്ചിത്തടി = അച്ചുതടി.
അച്ചിയാര്‍ [അച്ചി-ആര്‍] നാ. (പു.ബ.വ.) നാണായര്‍സ്ത്രീ.
അച്ചിരി [സം. അ-ശ്രീ] നാ. ഐശ്വര്യമില്ലായ്മ,ഭങ്ങ്ഗികേട്‌.
അച്ച്രിയന്‍ [<സം. അ-ശ്രീക] നാ.പിശാച്‌.
അച്ചിരിയിച്ചിരി നാ. യാത്രക്കളിയില്‍ മാച്ചാന്റെ പുറപ്പാടിനുശേഷമുള്ള ഭാഗം.
അച്ചീടുപലിശ [അച്ച്‌-ഈട്‌-പലിശ] നാ.കുടിയാനവന്മാര്‍ ദേവസ്വത്തില്‍നിന്നോ
രാജഭണ്ഡാരത്തില്‍നിന്നോ വാങ്ങിയ കടത്തിന്റെ പലിശ. (അച്ച്‌ ഒരു പഴയ നാണയം..)
അച്ച്‌1 [പ്രാ..അച്ഛ <സം.അക്ഷ] നാ. 1.കരു,മാതൃക; 2.മൂശ, (പ്ര.)അച്ചിലിട്ടു
വാര്‍ക്കുക; 3.മുദ്ര; 4.കടച്ചില്യന്ത്രം; 5.പൊന്‍പണിക്കാര്‍ ലോഹനൂല്‍ വണ്ണം കുറച്ചെടുക്കാന്‍
ഉപയോഗിക്കുന്ന ദ്വാരമുള്ള കട്ടിത്തകിട്‌,(ഇടുങ്ങിയ ദ്വാരത്തിലൂടെ നൂല്‍ ബലമായി
വലിച്ചെടുത്ത്‌ വണ്ണം കുറയ്ക്കുന്ന); 6.അക്ഷരരൂപം കത്തിയ ആണി,ടൈപ്പ്‌; 7.ഒരു പഴയ
നാണയം, (അഴകച്ച്‌,ആനയച്ച്‌ ഇത്യാദി); 8ണെയ്ത്തുതറിയില്‍ നൂല്‍ അടുപ്പിക്കുന്നതിനുള്ള
ഉപകരണം; 9.വിനോദമത്സരങ്ങളില്‍ തോല്വിയെ കുറിക്കുന്ന ശബ്ദം; 10.പിശാച്‌; 11.ഒച്ച്‌;
12.അച്ചുതണ്ട്‌.
അച്ച്‌2 [സം.അച്‌] നാ.(വ്യാക.) സംസ്കൃതവ്യാകരണത്തില്‍ സ്വരങ്ങള്‍ക്കു
പൊതുവേയുള്ള സംജ്ഞ.
അച്ചുകുത്ത്‌ നാ. ഗോവസൂരിപ്രയോഗം,അടയാളമിന്റാക്കല്‍,അക്ഷരങ്ങളുടെ
അച്ചുണ്ടാക്കല്‍.
അച്ചുകുത്തുപിള്ള നാ. ഗോവസൂരിപ്രയോഗം നടത്തുന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍.
അച്ചുകൂടം നാ. അച്ചടിശാല.
അച്ചുതടി നാ. അച്ചുതണ്ട്‌.
അച്ചുതണ്ട്‌ [പ്രാ. അച്ഛ-ദണ്ഡ < സം. അക്ഷദണ്ഡ] നാ. 1.എതിരേയുള്ള
രണ്ടു ചക്രങ്ങളെ നടുവിലൂടെ ടിപ്പിക്കുന്ന തണ്ട്‌,ഇതിന്റെ അറ്റത്തു കിടന്നാണ്‌
ചക്രങ്ങള്‍ തിരിയുന്നത്‌; 2.ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ സ്ഥിതി
ചെയ്യുന്നതായി സങ്കല്‍പിക്കപ്പെടുന്ന ദണ്ഡ്‌,അക്ഷം.
അച്ചുതൊണ്ട്‌ നാ. ഞവണിക്കായുടെ തൊണ്ട്‌.
അച്ചുപിഴ നാ. അച്ചടിത്തെറ്റ്‌.
അച്ചുവടിവ്‌ നാ. അച്ചില്‍ വാര്‍ത്താലെന്നപോലെയുള്ള വടിവ്‌,പ്രകടമായ സാമ്യം.
അച്ചുവരി നാ. ഒരു പഴയനികുതി.
അച്ചുവെല്ലം നാ. അച്ചില്‍ വാര്‍ത്ത ശര്‍ക്കര.
അച്ചെട്ട്‌ വി. അച്ചട്ട്‌.
അച്ചോ വ്യാക്ഷേ. അദ്ഭുതം,വ്യസനം,അനുകമ്പ മുതലായവയെ
സൂചിപ്പിക്കുന്നത്‌.
അച്ഛ [സം.അച്ഛ] വി. തെളിഞ്ഞ,പ്രസന്നമായ.
അച്ഛ്ച്ഛന്‍ = അച്ചച്ചന്‍.
അച്ഛത [സം. അച്ഛ-താ] നാ. തെളിവ്‌,സ്വച്ഛത.
അച്ഛന്‍1 [പ്രാ. അജ്ജ < സം.ആര്യ] നാ. 1.അച്ചന്‍,പിതാവ്‌;
2.ബഹുമാനസൂചകമായ പദം.
അച്ഛന്‍2 നാ. (ജ്യോ.) ശുക്രന്‍.
അച്ഛന്ദസ്സ്‌ [സം. അ-ഛന്ദസ്‌] വി. 1.ഛന്ദോബദ്ധമല്ലാത്ത,ഗദ്യരൂപത്തിളുള്ള;
2.വേദം പഠിക്കാത്ത; 3ഠാന്തോന്നിയായ.
അച്ഛന്ന [സം. അ-ഛന്ന < ഛദ്‌] വി. അച്ഛാദിത.
അച്ഛപാനം [സം. അച്ഛ-പാന] നാ. (ആയുര്‍.) വിധിയനുസരിച്ച്‌ എണ്ണ
കുടിക്കല്‍.
അച്ഛഭല്ലം [സം. -ഭല്ല] നാ. ആള്‍ക്കരടി.
അച്ഛം [സം.] നാ. 1.സ്ഫടികം; 2.കരടി.

അച്ഛമ്മ നാ. =അച്ചമ്മ.
അച്ഛവാരം നാ. ശുക്രവാരം.
അച്ഛാ [ഹി.] വി. നല്ല, (വ്യാക്ഷേ.) കൊള്ളാം.
അച്ഛാച്ഛന്‍ നാ. 1.അപ്പൂപ്പന്‍; 2.അച്ചായന്‍.
അച്ഛാദിത [സം. അ-ഛാദിത] വി. മറയ്ക്കാത്ത.
അച്ഛായ [സം. -ഛായ] വി. നിഴലില്ലാത്ത,കളങ്കമറ്റ,തെളിഞ്ഞ.
അച്ഛാവാകന്‍ നാ. സോമയാഗത്തിലെ പതിനാറുപുരോഹിതന്മാരില്‍ ഒരാള്‍.
അച്ഛിദ്രം [സം. അ-ഛിദ്ര] 1.(വി).
പഴുതില്ലാത്ത,കുറ്റമില്ലാത്ത,കേടില്ലാത്ത,ഹാനിയില്ലാത്ത; 2.(അവ്യ.) ഇടതടവില്ലാതെ;
3.സുമായി,ക്ഷേമമായി.
അച്ഛിന്ന [സം. -ഛിന്ന < ഛിദ്‌] വി. ഛേദിക്കപ്പെടാത്ത,മുറിക്കപ്പെടാത്ത.
അച്ഛിന്നപത്രം, -പര്‍ണം [സം. അച്ഛിന്ന-പത്ര, -പര്‍ണ] നാ.ശാോടം എന്ന മരം.
അച്ഛേദ്യ [സം. അ-ഛേദ്യ] വി. മുറിച്ചുകൂടാത്ത,കുറയ്ക്കാനാകാത്ത.
അച്ഛോദ1 [സം. അച്ഛ-ഉദക] വി. തെളിഞ്ഞ വെള്ളമുള്ള.
അച്ഛോദ2 നാ. ഒരു നദി,അഗ്നിഷ്വാത്തര്‍ എന്ന പിതൃക്കളുടെ മാനസപുത്രി.
അച്യുത1 [സം. അ-ച്യുത] വി. സ്വസ്ഥാനത്തുനിന്നും ഇളകാത്ത,നാശമില്ലാത്ത.
അച്യുത2 [സം. -ച്യുതാ] നാ. പാര്‍വതി.
അച്യുതന്‍ [സം.] നാ. നാശമില്ലാത്തവന്‍,വിഷ്ണു,കൃഷ്ണന്‍,സ്കന്ദന്റെ ഒരു
പാര്‍ഷദന്‍.
അച്യുതം [സം.] നാ. 1.പന്ത്രണ്ടു കാണ്ഡങ്ങള്‍ ഉള്ള ഒരു തരം കാവ്യം;
2.അത്തിമരം.
അച്യുതസോദരി [സം. -സോദരി] നാ. പാര്‍വതി.
അച്യുതാഗ്രജന്‍ [സം. -അഗ്രജ] നാ. അച്യുതപൂര്‍വജന്‍,ഇന്ദ്രന്‍, (കൃഷ്ണാവതാരത്തില്‍)
ബലരാമന്‍.
അച്യുതാത്മജന്‍ [സം. -ആത്മജ] നാ. കാമദേവന്‍.
അച്യുതാവാസം [സം. -ആവാസ] നാ. അരയാല്‍ വൃക്ഷം.
അജ1 [സം. അ-ജ] വി. ജനിക്കാത്ത,ശാശ്വതമായ.
അജ2 [സം. അജാ] നാ. പെണ്ണാട്‌,പ്രകൃതി,മായ.
അജക [സം. അജ-കാ] നാ. 1.ചെറിയ പെണ്ണാട്‌; 2.അജകാജാതം എന്ന
നേത്രരോഗം.
അജകം [സം.അജകാ] നാ. ഒരു നേത്രരോഗം; 2. ഒരുതരം ആട്‌,വരയാട്‌.
അജകര്‍ണം [സം. അജ-കര്‍ണ] നാ. 1.വേങ്ങ; 2.സാലം; 3.മരുത്‌.
അജകവം നാ. ശിവന്റെ വില്ല്‌.
അജകാവം [സം.] നാ. 1.അജകവം; 2.അജങ്ങള്‍ക്കു പ്രിയപ്പെട്ടത്‌,ഒരിനം
സസ്യം,വര്‍വരി; 3.മിത്രാവരുണന്മാര്‍ക്കുള്ള ഒരു യാഗപാത്രം; 4.വിഷമുള്ള ഒരു
ഇഴജന്തു,പഴുതാര,തേള്‍.
അജഗജാന്തരം [സം. അജ-ഗജ-അന്തര] നാ. ആടും ആനയും തമ്മിലുള്ള വ്യത്യാസം,
വലിയ വ്യത്യാസം.
അജഗന്‍ [സം. -ഗ] നാ. 1.അജനാല്‍ (ബ്രഹ്മാവിനാല്‍)
സ്തുതിക്കപ്പെടുഅവന്‍,വിഷ്ണു; 2.അജത്തിന്മേല്‍ യാനം ചെയ്യുന്നവന്‍,അഗ്നി;
3.സുനന്തുവിന്റെ പുത്രന്‍ (ഒരു പുരാണകഥാപാത്രം).
അജഗ്ന്ധ,-ഗന്ധിക [സം. -ഗന്ധാ,-ഗന്ധികാ] നാ.ആടിന്റെ
മണമുള്ളത്‌,ആടുനറിവേള,അയമോദകം.
അജഗന്ധന്‍ നാ. രുദ്രന്‍.
അജഗര്‍ദം, അല- [സം.] നാ. വെള്ളത്തില്‍ ജീവിക്കുന്ന ഒരുതരം പാമ്പ്‌.
അജഗരഗമനം [സം. അജഗര-ഗമന] വി. പെരുമ്പാമ്പ്‌ ഗമിക്കുന്നതുപോലെ ഇഴഞ്ഞു
നീങ്ങുമ്മ, നാ.ഒരു ഭാഷാവൃത്തം.


അജഗരം [സം.] നാ. മലമ്പാമ്പ്‌,പെരുമ്പാമ്പ്‌.
അജഗല്ലിക [സം. അജ-ഗല്ലികാ] നാ. ആടിന്റെ ചെള്ള.
അജഗവം [സം.] നാ. സൂര്യചന്ദ്രാദികളുടെ സങ്ങ്ചാരപഥത്തിന്റെ തെക്കേ
ഭാഗം.
അജഗളം [സം. അജ-ഗല] നാ. കൊഴുത്ത മദ്യം.
അജഗളസ്തനം [സം. -ഗല-സ്തന] നാ. ആണാടിന്റെ കഴുത്തിലുള്ള
മുല,നിഷ്പ്രയോജനമായത്‌.
അജങ്ങ്ഗമ [സം. അ-ജങ്ങ്ഗമ] വി. സ്ഥാവരമായ,ഇളകാത്ത.
അജ്ജീവന്‍,-ജീവിക [സം. -ജീവ] നാ.ആടിനെക്കൊണ്ട്‌ ഉപജീവനം
നടത്തുന്നവന്‍,ആട്ടിടയന്‍.
അജട1 [സം. -ജട] വി. ജടയില്ലാത്ത.
അജട2 [സം. -ജടാ] നാ. ഒരു പച്ചമരുന്ന്‌,കീഴാനെല്ലി.
അജഡ1 [സം. -ജഡ] വി. 1.ജഡമല്ലാത്ത,അചേതനമല്ലാത്ത;
2.മന്ദബുദ്ധിയല്ലാത്ത.
അജഡ2 [സം. -ജഡാ] നാ. ഒരു ഔഷധച്ചെടി,നായ്ക്കുരുണ.
അജണ്ട [ഇം.ക്കത്ഥന്‍^ ന്റ്ര] നാ.കാര്യപരിപാടി,യോഗത്തില്‍ ആലോചിക്കേണ്ട
വിഷയങ്ങളെക്കുറിച്ചു തയ്യാറാക്കുന്ന പട്ടിക.
അജതനയന്‍ =അജാത്മജന്‍.
അജഥ്യ [സം.അജഥ്യാ] നാ. 1.ഒരിനം മുല്ലവള്ളി,മഞ്ഞക്കുറുമുഴി; 2.ആട്ടിന്‍പറ്റം.
അജദണ്ഡി [സം. അജ-ദണ്ഡിന്‍] നാ. ബ്രഹ്മദണ്ഡി,കണ്ടപത്രഫല.
അജദേവത [സം. -ദേവതാ] നാ. 1.അജന്‍ ദേവതയായുള്ളത്‌,പൂരുരുട്ടാതി
നക്ഷത്രം; 2.ആടിന്റെ ദേവത; 3.അഗ്നി.
അജന്‍ [സം. അ-ജ] നാ. 1.ജനിക്കാത്തവന്‍,ഈശ്വരന്‍; 2.ബ്രഹ്മാവ്‌;
3.വിഷ്ണു; 4.ശിവന്‍; 5.പതിനൊന്നു രുദ്രന്മാരില്‍ ഒരാള്‍; 6ഡശരഥന്റെ പിതാവ്‌;
7.ഉത്തമമനുവിന്റെ പിതാവ്‌; 8.ചന്ദ്രന്‍; 9.ഇന്ദ്രന്‍; 10.കാമദേവന്‍.
അജന [സം. -ജന] വി. ജനങ്ങളില്ലാത്ത,കുടിപാര്‍പ്പില്ലാത്ത.
31
അജനനന്‍ [സം. -ജനന] നാ. ജനനമില്ലാത്തവന്‍,ഈശ്വരന്‍,ബ്രഹ്മാവ്‌,നിസ്സാരന്‍.
അജനനാമകം [സം. അജന-നാമക] നാ. അജനാമകം.
അജനയോനി [സം. -യോനി] നാ. അജനനായ ബ്രഹ്മാവില്‍നിന്നു
ജനിച്ചവന്‍,ദക്ഷന്‍.
അജനാമകം [സം. അജ-നാമക] നാ. മാക്കീരക്കല്ല്‌.
അജനി [സം. അ-ജനി] നാ. 1.വഴി; 2.ജനനമില്ലായ്മ.
അജന്ത നാ. മധേന്‍ഡ്യയിലെ ഒരു പൌരാണികബൌദ്ധസങ്കേതം
(ഗുഹാചിത്രങ്ങള്‍ക്കു പ്രസിദ്ധം).
അജന്തം [സം. അച്‌-അന്ത] നാ. അച്‌ അന്തത്തിലുള്ള പദം.
അജന്മാര്‍ നാ. (ബ.വ.) സ്വാധ്യായം കൊണ്ടു സ്വര്‍ഗം പ്രാപിച്ച ഒരുകൂട്ടം
ഋഷിമാര്‍.
അജന്മാവ്‌ [സം. അ-ജന്മന്‍] നാ.ജന്മമില്ലാത്തവന്‍,ഈശ്വരന്‍.
അജന്യ [സം. -ജന്യ] വി. 1.ജനിക്കത്തക്കതല്ലാത്ത; 2.ജനങ്ങള്‍ക്കു
ഹിതമല്ലാത്ത.
അജന്യം [സം.] നാ.അജനില്‍ (ഈശ്വരനില്‍) നിന്ന്‌ ഉണ്ടാകുന്നത്‌,ജനത്തിനു
ഹിതമല്ലാത്തത്‌,ഭൂകമ്പം മുതലായവ.
അജപ [സം. അ-ജപാ] നാ.
ജപിക്കപ്പെടാത്തത്‌,ശ്വാസോച്ഛ്വാസരൂപത്തിലുള്ള ഹംസമന്ത്രം.
അജപതി [സം. അജ-പതി] നാ. 1.ആട്ടിടയന്‍; 2.(ജ്യോ.) മേടം രാശിയുടെ
അധിപന്‍,ചൊവ്വാ; 3.അജങ്ങളില്‍ ശ്രേഷ്ഠന്‍,കിടയില്‍ മൂപ്പന്‍.
അജപഥം [സം. -പഥ] 'ബ്രഹ്മാവ്‌ സൃഷ്ടിച്ച വഴി' നാ.മൂലം പൂരാടം ഉത്രടം
എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നത്‌.
അജപന്‍1 -പാലകന്‍ [സം. അജ-പ, -പാലക] നാ. അജങ്ങളെ രക്ഷിക്കുന്നവന്‍,ആട്ടിടയന്‍.
അജപന്‍2 [സം. അ-ജപ] വിധിച്ചരീതിയില്‍ (മന്ദ്ര)ജപം ചെയ്യാത്തവന്‍.
അജപൌത്രന്‍ [സം. -പൌത്രന്‍] നാ.അജന്റെ പേരക്കിടാവായ ശ്രീരാമന്‍.
അജപൌത്രി [സം. -പൌത്രീ] നാ. ബ്രാഹ്മണപുത്രനായ ജാം ബവാന്റെ
മകള്‍,ജാം ബവതി.

അജബന്ധു [സം. അജ-ബന്ധു] നാ. വിഡ്ഢി.
അജബ്‌ [അറ.] വി. അത്ഭുതകരമായ,വിശേഷപ്പെട്ട.
അജഭക്ഷം [സം. -ഭക്ഷ] നാ. 1.കറുത്ത കാട്ടുതുളസി; 2.ആടുതിന്നിച്ചീര.
അജം [സം.] നാ. 1.ആട്‌; 2.ഭാദ്രപ്രദമാസത്തിലെ കറുത്ത പക്ഷത്തിലെ
ഏകാദശി; 3.ഒരിനം നെല്ല്‌; 4.അഗ്നി; 5.അഗ്നിയുടെ വാഹനം.
അജംഭന്‍ [സം. -ജംഭ] നാ. സൂര്യന്‍.
അജംഭം [സം.] നാഠവള.
അജമാരന്‍ [സം. അജ-മാര] നാ. ആടുകളെ കൊല്ലുന്നവന്‍,കശാപ്പുകാരന്‍.
അജമിന്‍ [സം. -മു] നാ. ആടിന്റെ മുമുള്ളവന്‍,ദക്ഷന്‍.
അജമുി‍ [സം. -മുീ‍] ഒരു രാക്ഷസി.
അജമുഴ നാ. കഴുത്തില്‍ മുന്‍ഭാഗത്തുണ്ടാകുന്ന മുഴ.
അജമോജം [സം.അജമോജാ] നാ. അജമോദ.
അജമോദ [സം. അജ-മോദാ] 'ആടിന്റെ ഗന്ധത്തോടുകൂടിയത്‌,ആടിനെ
സന്തോഷിപ്പിക്കുന്നത്‌.' നാ. 1.അയമോദകം,ഓമം; 2.ഇലവിന്‍പശ.
അജയ1 [സം. അ-ജയ < ജി] വി. ജയിക്കാനാവാത്ത.
അജയ2 [സം. അജ-യ <യാ] നാ. അജത്തിന്മേല്‍ യാനം ചെയ്യുന്നവന്‍,അഗ്നി.
അജയ3 [സം. അ-ജയാ] നാ. ദുര്‍ഗയുടെ ഒരു സി.
അജയന്‍ [സം.] നാ. 1.വിഷ്ണു; 2.അഗ്നി; 3.ശിവന്‍.
അജയം [സം.] വി. ജയിക്കപ്പെടാത്ത,നാഠോല്‍ വി.
അജയുദ്ധം [സം. അജ-യുദ്ധ] നാ. 1.ആടുകളുടെ യുദ്ധം; 2.(തച്ചു.)
മോന്തായത്തിന്റെ രണ്ടു തലയ്ക്കലും കുടത്തിന്റെ പാര്‍ശ്വഭാഗം സന്ധിപ്പിക്കുന്ന ഒരു
രീതി.
അജയ്യ [സം. അ-ജയ്യ] വി. ജയിക്കപ്പെടാത്ത.
അജര1 [സം. -ജര < ജരാ] വി. 1.ഒരിനം ചെറിയ സസ്യം,മറിക്കുന്നി;
2.കറ്റാര്‍വാഴ; 3.സരസ്വതീനദി; 4.ഗൌളി.
അജരന്‍ [സം. -ജര] നാ. ദേവന്‍,പരമാത്മാവ്‌.
അജരം [സം.] നാ. 1.കുതിര; 2.സ്വര്‍ണം.
അജര്യ [സം. അ-ജര്യ] വി. 1.ജരിക്കാത്ത,ജീര്‍ണിക്കാത്ത; 2ഡഹിക്കാത്ത.
അജലംബനം [സം. -ലംബന] നാ. സ്രോതോഞ്ജനം,ആന്റിമണി.
അജലോമം [സം. -ലോമന്‍] നാ. 1.ആട്ടിന്രോമം; 2.ഒരു ഔഷധവള്ളി;
3ണായ്ക്കുരുണ.
അജലോമി [സം. -ലോമിന്‍] നാ. 1.ആട്ടിന്രോമം കൊണ്ടുള്ള തുണി;
2ണായ്ക്കുരുണ; 3.വെണ്‍കറുക.
അജവസൂരി [<സം. -മസൂരികാ] നാ. ആടിനുണ്ടാകുന്ന വസൂരി.
അജവാഹനം [സം. -വാഹന] നാ. അജത്തെ വാഹനമാക്കുന്ന ദേവന്‍,അഗ്നി.
അജവീഥി [സം. -വീഥി] നാ. 1.അജപഥം; 2.അത്തം,ചിത്തിര,ചോതി,എന്നീ
നക്ഷത്രങ്ങല്‍; 3ണവവീഥികളില്‍ രണ്ടാമത്തേത്‌.
അഗശശൃങ്ഗി [സം. -ശൃങ്ഗിന്‍] നാ. 1. ആട്ടിന്‍കൊമ്പുപോലെയുള്ള
കായോടുകൂടിയത്‌,ആട്ടുകൊട്ടപ്പാല; 2.കര്‍ക്കടശൃങ്ഗി.
അജസന്ധി [സം. -സന്ധി] നാ. കൈമുട്ടിന്റെ താഴെ ഇരുപുറവുമുള്ള മര്‍മങ്ങള്‍.
അജസ്ര [സം. അ-ജസ്ര] വി. ഇടമുറിയാത്ത.
അജസ്രം [സം.] അവ്യ..ഇടമുറിയാതെ,തുടര്‍ച്ചയായി.
അജഹ [സം. അ-ജഹാ] വി. (രോമങ്ങളെ) ഉപേക്ഷിക്കാത്തത്‌, നാ.
നായ്ക്കുരുണ.
അജഹല്ലക്ഷണ [സം. അ-ജഹല്ലക്ഷണാ] നാ. വാച്യാര്‍ഥത്തെ ഉപേക്ഷിക്കാത്ത
ലക്ഷണ.
അജഹലിങ്ഗം [സം. അജഹത്‌-ലിങ്ഗ] നാ.(വ്യാക.) വിശേഷണമായി
പ്രയോഗിക്കുമ്പോഴും ലിങ്ഗം മാറാത്ത നാമശബ്ദം.
അജാക്ഷി [സം.] നാ. കാട്ടത്തിമരം,പേയത്തി.
അജാഗര [സം. അ-ജാഗര] 'ജാഗരമില്ലാത്ത.' വി.ഉണര്‍വില്ലാത്ത.


അജാഗരം [സം.] നാ. ഒരിനം സസ്യം,കയ്യോന്നി.
അജാഗളസ്തനം [സം. അജാ- ഗള-സ്തന] നാ. പെണ്ണാടിന്റെ കഴുത്തിലെ
മുല,പ്രയോജനമില്ലാത്തത്‌.
അജാഗ്രത [സം. അ-ജാഗ്രതാ] നാ. ജാഗ്രതയില്ലായ്മ.ഉറക്കം,ആലസ്യം.
അജാജി [സം.] വി. സ്വാഭാവികമായ മന്ദാഗ്നിത്വത്തെ കളയുന്നത്‌,നാ. 1.ജീരകം;
2.കരിഞ്ജീരകം; 3.പേയത്തി.
അജാജീവന്‍ [സം. അജാ-ജീവ] നാ. ആടിനെ ആശ്രയിച്ചു
ജീവിക്കുന്നവന്‍,ആട്ടിടയന്‍.
അജാണ്ഡി [സം. -അജാണ്ഡീ] നാ. അജാന്ത്രീ.
അജാത [സം. അ-ജാത] വി. ജനിക്കാത്ത,ഉണ്ടായിട്ടില്ലാത്ത.
അജാതപക്ഷ [സം. അജാത-പക്ഷ] വി. ചിറകുമുളയ്ക്കാത്ത.
അജാതപുത്രന്‍ [സം. -പുത്ര] നാ. മകന്‍ ജനിച്ചിട്ടില്ലാത്തവന്‍.
അജാതരിപു [സം. -രിപു] നാ. അജാതശത്രു.
അജാതലോമി [സം. -ലോമീ] നാ. രോമം മുളയ്ക്കാത്തവള്‍.
അജാതവൈരി [സം. -വൈരിന്‍] നാ. =അജാതശത്രു.
അജാതവ്യവഹാരന്‍ [സം. -വ്യവഹാര] നാ. അപ്രാപ്തവ്യവഹാരന്‍,പ്രായം തികയാത്തവന്‍.
അജാതശത്രു [സം. ശത്രു] നാ. 1.ശത്രുക്കളുണ്ടാകാത്തവന്‍; 2.ശിവന്‍;
3.യുധിഷ്ഠിരന്‍.(പല പൌരാണികരാജാക്കന്മാരും ഈപേരിലറിയപ്പെടുന്നു.)
അജാതാരി [സം. -അരി] നാ. അജാതശത്രു,ശത്രുക്കളില്ലാത്തവന്‍.
അജാതി [സം. അ-ജാതി] നാ. ജനിക്കാത്ത
അവസ്ഥ,ജനനമില്ലായ്മ,അനുത്പത്തി.
അജാതൌല്വലി [സം. അജാ-തൌല്വലി] നാ. ആട്ടിന്‍പാല്‍ മാത്രം കുടിച്ചു ജീവിച്ച
തൌല്വലി എന്ന മഹര്‍ഷി.
അജാത്മജ [സം. അജ-ആത്മജാ] നാ. ബ്രഹ്മാവിന്റെ മകള്‍,സന്ധ്യാദേവി.
അജാത്മജന്‍ [സം. -ആത്മജ] നാ. 1.വസിഷ്ഠന്‍; 2.ജാം ബവാന്‍. (രണ്ടും
ബ്രഹ്മപുത്രന്‍ എന്ന അര്‍ഥത്തില്‍); 3.അജന്റെ പുത്രനായ ദശരഥന്‍.
അജാദധി [സം. -ദധി] നാ. അട്ടിന്‍ തൈര്‌.
അജാദനി [സം. -അദനീ] നാ. ആടുകള്‍ ഭക്ഷിക്കുന്നത്‌,ഒരിനം സസ്യം,ചെറിയ
കൊടിത്തൂവ.
അജാനി,-ജാനികന്‍,-ജാനേയ [സം. -അ-ജാനി] നാ. ജായയില്ലാത്തവന്‍,ഭാര്യയില്ലാത്തവന്‍.
അജാനികന്‍ [സം. അജാനിക < അജാ] നാ. അജത്തെക്കൊണ്ട്‌ കാലയാപനം
നടത്തുന്നവന്‍,ആട്ടിടയന്‍.
അജാന്ത്രി [സം. -അന്ത്രീ] നാ. ആട്ടിന്‍കുടല്‍ പോലെയുള്ള പൂക്കുലകളോടു
കൂടിയ ഒരിനം സസ്യം,മറിക്കുന്നി.
അജാമന്‍ [അര. ഹജ്ജാം] നാ. ക്ഷുരകന്‍.
അജായിബത്ത്‌ [അറ.] നാ. അത്ഭുതം.
അജാവീകം [സം. -അവിക] നാ. 1.അജങ്ങളും
(വേലിയാടുകളും)അവികളും(ചെമ്മരിയാടുകളും); 2.മുഷ്ടിയുദ്ധപ്രകാരങ്ങളില്‍ ഒന്ന്‌.
അജാശ്വന്‍ [സം. -അശ്വ] നാ. ആടുകളാകുന്ന
അശ്വങ്ങളോടുകൂടിയവന്‍,പൂഷാവ്‌,സൂര്യന്‍.
അജാളി നാ. ഒരുതരം അയമോദകം.
അജി [സം.അജിന്‍ <അജ്‌]വി. ചുറ്റിക്കറങ്ങുന്ന,പോകുന്ന.
അജിക = അജക.
അജിത1 [സം. അ-ജിത < ജി] വി. 1.ജയിക്കപ്പെടാത്ത;
2.അടക്കാത്ത,അമര്‍ച്ചചെയ്യാത്ത,ജയിച്ചടക്കാത്ത.
അജിത2 [സം. -ജിത] നാ. ഒരു ദേവത.
അജിതന്‍ [സം.] നാ. 1.ശ്രീകൃഷ്ണന്‍; 2.ശിവന്‍; 3.കൌരവരില്‍ ഒരുവന്‍;
3.മൈത്രേയന്‍; 4.ഒരു ജിനതീര്‍ഥങ്കരന്‍.

അജിതേന്ദ്രിയന്‍ [സം. അ-ജിതേന്ദ്രിയ] നാ. ഇന്ദ്രിയനിഗ്രഹം ചെയ്‌തിട്ടില്ലാത്തവന്‍.
അജിനചിത്ര [സം. അജിന-ചിത്ര] വി. മാന്‍തോല്‍പൊലെ പുള്ളികളോടുകൂടിയ.
അജിനപത്ര [സം. അജിന-പത്രാ] വി. തോല്‍ച്ചിറകുള്ളത്‌,വവ്വാല്‍.
അജിനം [സം.] നാ. മാന്തോല്‍,മൃഗചര്‍മം.
അജിനയോനി [സം. അജിന-യോനി] നാ. അജ്നത്തിന്റെ
ഉത്പത്തിസ്ഥാനം,കൃഷ്ണമൃഗം.
അജിനവാസി [സം. -വാസിന്‍ < വസ്‌-ആച്ഛാദനേ] നാ. തോല്‍ ധരിച്ചവന്‍.
അജിമാശി [പേര്‍.] നാ. കണ്ടെഴുത്ത്‌,ഭൂമിനികുതി തിട്ടപ്പെടുത്തല്‍.
അജിര1 [സം.] വി. വേഗമുള്ള.
അജിര2 [സം. അജിരാ] നാ. 1ഡുര്‍ഗ; 2.ഒരു നദി.
അജിരം [സം.] നാ. 1.മുറ്റം,അങ്കണം; 2ഠവള; 3.ഇന്ദ്രിയപ്രത്യക്ഷമായ ഏതു
വസ്തുവും (ഉദാ.കാറ്റ്‌,വെള്ളം).
അജിരീയ [സം.] വി. അജിരത്തെ,(അങ്കണത്തെ)സമ്പന്ധിച്ച.
അജിസം [സം.] നാ. 1.മുറ്റം,അങ്കണം; 2.യുദ്ധക്കളം; 3.ഒരുതരം ചുണ്ടെലി;
4.ശരീരം; 5.കാറ്റ്‌.
അജിഹ്മ [സം. അ-ജിഹ്മ] വി. 1.വളവില്ലാത്ത,നേരെയുള്ള, ഋജുവായ;
2.വക്രബുദ്ധിയില്ലാത്ത,സത്യസന്ധതയുള്ള.
അജിഹ്മഗ [സം. അജിഹ്മ-ഗ] വി. നേരെ പോകുന്ന.
അജിഹ്മഗം [സം.] നാ. അമ്പ്‌.
അജിഹ്വ [സം. അ-ജിഹ്വ] വി. നാക്കില്ലാത്ത.
അജിഹ്വം [സം.] നാ. തവള.
അജീഗര്‍ത്തം [സം. അജീഗര്‍ത] വി. ഗര്‍ഭത്തില്‍ ഗമിക്കുന്ന,നാ.പാമ്പ്‌.
അജീത [സം. അ-ജീത] വി. വാടാത്ത,തളരാത്ത,ക്ഷീണിക്കാത്ത.
അജീതി [സം.] നാ. വാട്ടമില്ലായ്മ,അഭിവൃദ്ധി,കേടില്ലായ്മ.
അജീര്‍ണ [സം. അ-ജീര്‍ണ] വി. ജീര്‍ണിക്കാത്ത,ദഹിക്കാത്ത.
അജീര്‍ണകരം [സം. അജീര്‍ന-കര] നാ. ഉഴുന്ന്‌.
അജീര്‍ണജരണം [സം. -ജരണ] നാ. കച്ചോലം.
അജീര്‍ണം [സം. അ-ജീര്‍ണ] നാ. ദഹനക്കേട്‌.
അജീര്‍ണി1 [സം.] നാ. അജീര്‍ണം.
അജീര്‍ണി2 [സം. അജിര്‍ണിന്‍] നാ. ദഹനക്കേടുള്ളവന്‍,അജീര്‍ണരോഗി.
അജീര്‍ത്തി [സം. അ-ജീര്‍തി] നാ. അജീര്‍ണം.
അജീര്യ [സം. -ജീര്യ] വി. ജീര്യം (നശിക്കാവുന്നത്‌) അല്ലാത്ത.
33
അജീവ [സം. -ജീവ] വി. ജീവനില്ലാത്ത,അചേതനമായ.
അജീവന്‍ [സം. അജീവ] നാ. അജത്തെക്കൊണ്ട്‌ ഉപജീവനം
കഴിക്കുന്നവന്‍,ആട്ടിടയന്‍.
അജീവന [സം. അ-ജീവന] വി. കാലക്ഷേപത്തിനു വകയില്ലാത്ത.
അജീവനം [സം.] നാ. 1.ജീവനില്ലാത്ത അവസ്ഥ; 2.ഉപജാവനമാര്‍ഗമില്ലായ്മ.
അജീവനി [സം. അ-ജീവനി] നാ. ജീവിച്ചിരിക്കായ്ക,മരണം.
അജേയ [സം. -ജേയ] വി. ജയിക്കാനാവാത്ത.
അജൈഡകം [സം. അജാ-ഏഡക] നാ. ആടുകളും മുട്ടാടുകളും.
അജൈത്ര [സം. അ-ജൈത്ര] വി. ജയിച്ചു ശീലമില്ലാത്ത,ജയിക്കാത്ത.
അജൈവ [സം. -ജൈവ] വി. ജീവസം ബന്ധിയല്ലാത്ത.
അജ്ജുക [പ്രാ.അജ്ജുകാ] നാ. പണം സമ്പാദിക്കുന്നവള്‍,വേശ്യ.
അജ്‌ത്ധലം [സം. അജ്‌-ത്ധല] നാ. പരിച,തീക്കനല്‍,തുകല്‍.
അജ്ഞ [സം. അ-ജ്ഞ < ജ്ഞാ] വി.
1.(ആത്മ)ജ്ഞാനമില്ലാത്ത,അറിവില്ലാത്ത,പരിചയമില്ലാത്ത; 2.ബിദ്ധിയില്ലാത്ത.


അജ്ഞത [സം. അജ്ഞ-താ] ന. അറിവില്ലായ്മ.
അജ്ഞന്‍ [സം. -ഭൂ] നാ. അറിവില്ലാത്തവന്‍.
അജ്ഞഭൂ(വ്‌) [സം. -ഭൂ] നാ. ചെറുപയര്‍.
അജ്ഞാത [സം. അ-ജ്ഞാത] വി. അറിയപ്പെടാത്ത.
അജ്ഞാതകര്‍തൃക [സം. അജ്ഞാത-കര്‍തൃക] വി. കര്‍ത്താവ്‌ ആരെന്നറിയാന്‍
പാടില്ലാത്ത.
അജ്ഞാതനാമാ(വ്‌) [സം.-നാമന്‍] നാ. അറിയപ്പെടാത്ത പേരോടുകൂടിയ
ആള്‍,അറിയപ്പെടാത്തവന്‍.
അജ്ഞാതപൂര്‍വ [സം. -പൂര്‍വ] വി. മുമ്പ്‌ അറിഞ്ഞിട്ടില്ലാത്ത,പരിചയിച്ചിട്ടില്ലാത്ത.
അജ്ഞാതവാസം [സം. -വാസ] ന. ഗൂഢമായ വാസം,ആരും അറിയാതെയുള്ള താമസം.
അജ്ഞാതി [സം. അ-ജ്ഞാതി] വി. ജ്ഞാതി (ബന്ധു) അല്ലാത്തവന്‍.
അജ്ഞനം [സം. -ജ്ഞാന] നാ. 1.അറിവില്ലായ്മ; 2.ആത്മജ്ഞാനം ഇല്ലായ്മ;
3.മിഥ്യ,മായ.
അജ്ഞാനി [സം. -ജ്ഞാനിന്‍] നാ. 1.അറിവില്ലാത്തവന്‍; 2.ആത്മീയകാര്യങ്ങളില്‍
അജ്ഞന്‍; 3.അവിശ്വാസി.
അജ്ഞേയ [സം. -ജ്ഞേയ] വി. അറിയാന്‍ സാധിക്കാത്ത.
അജ്ഞേയന്‍ [സം.] നാ. ഈശ്വരന്‍.
അജ്ഞേയവാദം [സം. അജ്ഞേയ-വാദ] ന. പരമമായ തത്വം അജ്ഞേയമാണെന്ന
വാദം.
അജ്ഞേയവാദി [സം. -വാദിന്‍] നാ. അജ്ഞേയവാദത്തില്‍ വിശ്വസിക്കുന്നവന്‍.
അജ്മാവ്‌ [സം. അജ്മന്‍] നാ. 1.പശു; 2.ഗതി,വഴി; 3.യുദ്ധം.
അജ്രം [സം.] നാ. താരത അജിരം. 1.വയല്‍; 2.മൈതാനം.
അഞ്ചഗ്നി [മ. അഞ്ച്‌- സം. അഗ്നി] നാ. (ബ.വ)
1ഡ്യുലോകം,പര്‍ജന്യന്‍,പൃഥിവീ,പുരുഷന്‍,യോഷിത്ത്‌ ഇവ അഞ്ച്‌;
2.അച്ഛന്‍,അമ്മ,ആത്മാവ്‌,അഗ്നി,ഗുരു എന്നിങ്ങനെ അഞ്ച്‌.
അഞ്ചടന്ത നാ. ഒരു താളം.
അഞ്ചടി നാ. തിറ മുതലായ അനുഷ്ഠാനകലകളില്‍പ്പെടുന്ന ഒരുതരം തോറ്റം
പാട്ട്‌.
അഞ്ചടിയന്തിരം നാ. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അഞ്ച്‌ പ്രധാന
ആഘോഷങ്ങള്‍.(മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ഇതില്‍ പ്രധാനം).
അഞ്ചമ്പന്‍ നാ. പഞ്ചബാണന്‍,കാമന്‍.
അഞ്ചം നാ. ചെറിയ കിണ്ണം.
അഞ്ചരപ്പള്ളിക്കാര്‍ നാ. (ബ.വ) അഞ്ചുപള്ളികളില്‍ പൂര്‍ണാവകാശവും ഒരു പള്ളിയില്‍
പകുതി അവകാശവും ഉണ്ടായിരുന്ന ക്നാനായക്കാര്‍.
അഞ്ചല്‍1 [<അഞ്ചുക] നാ. 1.പേടി,ഭയപ്പാട്‌; 2.അലസത,മടി.
അഞ്ചല്‍2 നാ. 1.മുമ്പ്‌ തിരുവിതാങ്കൂര്‍ കൊച്ചി ഇവിടങ്ങളില്‍ നിലവിലിരുന്ന ഒരു
പോസ്റ്റല്‍ സമ്പ്രദായം; 2.കൊല്ലം ജില്ലയിലെ ഒരു സ്ഥലം.
അഞ്ചല്‍ക്കുറ്റി നാ. എഴുത്തുപെട്ടി (ഇതു വാര്‍പ്പിരുമ്പില്‍ ഉണ്ടാക്കി കുറ്റിപോലെ
നാട്ടി നിറുത്തിയിരിക്കുന്നു.)
അഞ്ചലനാഗം [ഐം-തല-നാഗം] നാ. അഞ്ചു തലകളുള്ള സര്‍പ്പം.
അഞ്ചലം [സം.] നാ. അറ്റം,തുമ്പ്‌,കോണ്‌.
അഞ്ചലര്‍ [അഞ്ച്‌-അലര്‍] നാ. കാമദേവന്റെ ആയുധങ്ങളായ അഞ്ചുപൂക്കള്‍
(താമര,അശോകം,മാവ്‌,നവമാലിക,കരിങ്കൂവളം).
അഞ്ചലോട്ടക്കാരന്‍ [അഞ്ചല്‍-ഓട്ടക്കാരന്‍] നാ. അഞ്ചല്‍ ഉരുപ്പടികള്‍ ഓടിക്കൊണ്ട്‌
എത്തേണ്ടിടത്ത്‌ എത്തിച്ചിരുന്ന ശിപായി..
അഞ്ചാം = അഞ്ചാമത്തെ.
അഞ്ചാംതരം വി. മോശപ്പെട്ട. നാ. അഞ്ചാം ക്ലാസ്സ്‌.
അഞ്ചാംതാളം (സങ്ഗീ.) ഒരു താളം.അഞ്ചാമ്പട്ടം നാ. ക്രിസ്തീയപുരോഹിതര്‍ക്ക്‌ ഏഴു പട്ടങ്ങളൂള്ളതില്‍ അഞ്ചാമത്തേത്‌.
അഞ്ചാമ്പത്തി നാ. ശത്രുക്കളുടെ ഒറ്റുകാരോ അവരോട്‌ ആനുകൂല്യമുള്ളവരോ ആയ
സ്വപക്ഷീയര്‍. (ഞ്ചദ്ധക്ഷന്ധh യ‍്ഗ്നര്‍സ്‌.ഗ്മണ്ഡ എന്നതിന്റെ തര്‍ജുമ)
അഞ്ചാമ്പനി നാ. വസൂരിപോലെ ഒരു രോഗം,മണ്ണന്‍,പൊങ്ങന്‍പനി.
അഞ്ചാമ്പുര നാ. 1.അടുക്കള; 2ണാലുകെട്ടിനുപുറത്തേക്കുള്ള പുര.
(സ്മാര്‍ത്തവിചാരത്തിനുമുമ്പ്‌ സംശയിക്കപ്പെടുന്ന സ്ത്രീയെ ഇതിനകത്തേക്കു മാറ്റി
താമസിപ്പിച്ചിരുന്നു.)
അഞ്ചാല്‍ നാ. പഴയകുടിപ്പള്ളിക്കൂടങ്ങളില്‍ ശിക്ഷയായി കുട്ടികളെ
കെട്ടിത്തൂക്കുവാന്‍ ഉപയോഗിച്ചിരുന്ന കയര്‍ (താരത. ഊഞ്ചല്‌ >ഊഞ്ഞാല്‍).
അഞ്ചാലി നാ. 1. (നാഞ്ചിനാട്ടില്‍) ഒറ്റി,ജന്മം തുടങ്ങിയ വസ്തുക്കളില്‍
ചുമത്തിയിരുന്ന ഒരുവിധം നികുതി; 2. കരംപിരിക്കാന്‍ നല്‍കുന്ന അധികാരപത്രം;
3.അഞ്ചാല്‍; 4.അഞ്ചുരത്നങ്ങള്‍ പതിച്ചിട്ടുള്ള താലി..
അഞ്ചിക്കുക [അഞ്ചുക] ക്രി. പ്രഭകൊണ്ടു കാണാന്‍ കഴിയാതാകുക. (പ്ര.)
കണ്ണഞ്ചിക്കുന്ന പ്രകാശം.
അഞ്ചിക്കൈമള്‍ [അഞ്ചില്‍-കൈമള്‍] നാ. എറണാകുളവും പരിസരങ്ങളും ചേര്‍ന്ന
പ്രദേശത്തിന്റെ പഴയ പേര്‍ (ഇത്‌ അഞ്ചു കൈമളന്മാരുടെ കൈവശമിരുന്നതുകൊണ്ടെന്ന്‌
ഒരഭിപ്രായം. സം. അഞ്ജി = സേനാനായകന്‍.കൈമള്‍
സേനാപതിയായിരുന്നതുകൊണ്ടുമാകാം.)
അഞ്ചിത [< സം.അഞ്ച്‌=ഗമിക്കുക,പൂജിക്കുക] വി. 1.പൂജിക്കപ്പെട്ട;
2.അലങ്കരിക്കപ്പെട്ട,ഭങ്ഗിയായ; 3.പോയ.
അഞ്ചിതപത്രം [സം. അഞ്ചിത-പത്ര] നാ. ചുരുണ്ട ഇലകളുള്ള ഒരിനം താമര.
അഞ്ചിതഭ്രൂ [സം. -ഭ്രൂ] നാ. വളഞ്ഞ പുരികക്കൊടിയുള്ളവള്‍,സുന്ദരി.
അഞ്ചിതം [സം.] നാ. 1.ചുമ്പനവിശേഷം; 2ണൃത്തത്തില്‍ കഴുത്തുകൊണ്ടു
കാണിക്കുന്ന ഒരുവിധം നടനം.
അഞ്ചിതള്‍പ്പൂ [അഞ്ച്‌-ഇതള്‍-പൂ] നാ. അമ്പരത്തിപ്പൂ.
അഞ്ചിറ [അഞ്ച്‌-ഇറ] നാ. അഞ്ചുതരം നികുതി.
അഞ്ച്‌ [ത അയ്ന്തു] (വിശേഷണമായും നാമമായും പ്രയോഗം).
1ണാലിനുമേല്‍ അടുത്ത സംയ‍്‌; 2.കുട്ടിക്കാലം.
അഞ്ചുക ക്രി. 1.ഭയപ്പെടുക,നടുങ്ങുക; 2ളജ്ജിക്കുക,ചുളുങ്ങുക,പിന്‍
വാങ്ങുക,ശങ്കിക്കുക; 3. തോല്‍ക്കുക; 4.പതറുക; 5.പ്രകാശാധിക്യത്താല്‍ കാഴ്ച മങ്ങുക.
അഞ്ചുകുളി [അഞ്ച്‌-കുളി] നാ. പ്രസവത്തിനുശേഷം അഞ്ചാം ദിവസത്തെ
കുളി,തീണ്ടാരിയായി അഞ്ചാം ദിവസത്തെ കുളി.
അഞ്ചുകെട്ടി [അഞ്ച്‌-കെട്ടി] നാ. അഞ്ചുകല്ലുകള്‍ പതിച്ച ഒരുതരം കണ്ഠാഭരണം.
അഞ്ചുതമ്പുരാക്കള്‍ [അഞ്ച്‌-തമ്പുരാക്കള്‍] നാ. പഞ്ചപാണ്ഡവന്മാര്‍ (പുലയരുടെ
ആരാധനാമൂര്‍ത്തികള്‍).
അഞ്ചുതമ്പുരാന്‍പാട്ട്‌ നാ. അഞ്ചു രാജകുടുംബാങ്ങ്്ഗങ്ങള്‍ തമ്മില്‍ ഉണ്ടായ
പോരിനെ ആസ്പദമാക്കി രചിക്കപ്പെട്ട നാടന്‍ പാട്ട്‌.
അഞ്ചുനീര്‍ക്കുളി [അഞ്ചു-നീര്‍-കുളി] നാ. അഞ്ചുകുളി.
അഞ്ചുപണംരൂപ നാ. മദ്രാസ്സ്‌ പ്രസിഡന്‍സി ഈസ്റ്റിന്‍ഡ്യാക്കമ്പനി അടിച്ചിറക്കിയ
ഒരുതരം വെള്ളിനാണയം.
അഞ്ചുപത്താക്ക്‌ നാ. (മുസ്‌ലിം)സ്ത്രീകളുടെ ഒരു കണ്ഠാഭരണം.
അഞ്ചുപുല നാ. അഞ്ചുദിവസത്തേക്ക്‌ ആചരിക്കുന്ന പുല,ഏഴുവിധം പുലകളില്‍
ഒന്ന്‌.
അഞ്ചുപൂജ നാ. മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന അഞ്ചുനേരത്തെ പൂജ
(1.ഉഷഃപൂജ; 2.എതിരത്തെ പൂജ; 3.പന്തീരടിപ്പൂജ; 4.ഉച്ചപ്പൂജ; 5.അത്താഴപ്പൂജ.).അഞ്ചുപ്പ്‌ [അഞ്ച്‌-ഉപ്പ്‌] നാ. അഞ്ചുതരം ഉപ്പുകള്‍.
അഞ്ചുമഠം നാ. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ചില പ്രത്യേക പൂജകള്‍
നടത്താനായി സ്ഥാപിച്ചിട്ടുള്ള അഞ്ചു മഠങ്ങള്‍ (1.കാഞ്ചീപുരത്തുമഠം; 2.പാല്‍പ്പായസമഠം;
3ഋാമവര്‍മര്‍ തിരുമഠം; 4.പഞ്ചാണ്ടന്മഠം; 5.കുന്നാണ്ടന്മഠം.).
അഞ്ചുമൂന്നുകാരാണ്മ നാ. ഒരു പഴയ ഭൂവുടമസമ്പ്രദായം.
അഞ്ചുവണ്ണം [അഞ്ചു-വര്‍ണ?]നാ. പഴയകാലത്തെ ഒരു കച്ചവടസങ്ങ്്ഘടന.
അഞ്ചുവിലക്ക്‌ നാ. തീയ്‌,വെള്ളം,ഇണങ്ങ്‌,അലക്ക്‌,ക്ഷൌരം എന്നീ അഞ്ചും
വിലക്കുന്നത്‌.
അഞ്ചൊല്ലാള്‍ [അം-ചൊല്ല്‌-ആള്‍] നാ.അഴകായി സംസാരിക്കുന്നവള്‍,തേന്മൊഴി.
അഞ്ജന [സം. അഞ്ജനാ] നാ. ഹനുമാന്റെ അമ്മ.
അഞ്ജനകേശി [സം. -കേശാ] നാ. 1.അഞ്ജനം പോലെ കറുത്ത
മുടിയുള്ളവള്‍,സുന്ദരി; 2ണളിനാമലകം എന്ന സുഗന്ധദ്രവ്യം.
അഞ്ജനക്കല്ല്‌ നാ. കറുത്തു തിളങ്ങുന്ന ഒരുതരം ധാതുദ്രവ്യം,ആന്റിമണി.
അഞ്ജനക്കാരന്‍ നാ. മോഷണം തുടങ്ങിയ കാര്യങ്ങള്‍ തെളിയിക്കാന്‍ അഞ്ജനം
നോക്കുന്നവന്‍,മഷിനോട്ടക്കാരന്‍.
അഞ്ജനക്കോല്‍ നാ. കണ്ണില്‍ മഷി എഴുതുന്നതിനുള്ള കോല്‍,അഞ്ജനശലാക.
അഞ്ജനന്‍ [സം.] നാ. 1.അഷ്ടദിഗ്ഗജങ്ങളില്‍ ഒന്ന്‌ (പടിഞ്ഞാറിന്റേത്‌);
2.മിധിലയിലെ ഒരു രാജാവ്‌; 3.ഒരു നാഗം; 4ഃഇരണ്യകശിപുവിന്റെ ഭാഗിനേയന്‍.
അഞ്ജനനാമിക [സം. അഞ്ജന-നാമികാ] നാ. ഒരു നേത്രരോഗം,കണ്‍കുരു.
അഞ്ജനം [സം.] നാ. 1.അജനം (പൂശല്‍) ചെയ്യുന്നതിനുള്ളത്‌,കണ്മഷി;
2.കറുത്തുമിനുങ്ങുന്ന ഒരു പദാര്‍ഥം; 3.(പുരാണങ്ങളില്‍ പറയുന്നാ‍മ്രു പര്‍വതം; 4.ഒരുതരം
ഗൌളി; 5.അഗ്നി; 6.ഇരുട്ട്‌,രാത്രി; 7.ഒരു നേത്രരോഗം; 8ണീലരത്നം; 9.കുറിക്കൂട്ട്‌;
10.മഷിനോട്ടത്തിനുള്ള ഒരിനം കുറ്റിച്ചെടി; 11.കാശാവ്‌ (കായാവ്‌).
അഞ്ജനമൂലകം [സം. അഞ്ജന-മൂലക] നാ. അഞ്ജനവര്‍ണത്തിലുള്ള കറുത്ത ഒരിനം
രത്നം.
അഞ്ജനവര്‍ണന്‍ [സം. -വര്‍ണ] നാ. ശ്രീകൃഷ്ണന്‍
അഞ്ജനശലാക [സം. -ശലാകാ] നാ. അഞ്ജനക്കോല്‍.
അഞ്ജനാതനയന്‍ [സം. അഞ്ജനാ-തനയ] നാ. അഞ്ജനയുടെ പുത്രന്‍ ആയ
ഹനുമാന്‍.
അഞ്ജനാധിക [സം. അഞ്ജന-അധികാ] നാ. സാധാരണ പല്ലിയേക്കാള്‍ കറുത്ത
പല്ലി.
അഞ്ജനാവതി [സം. -വതീ] നാ. വടക്കുകിഴക്കേദിക്കിന്റെ കാവല്‍ക്കാരനായ
സുപ്രതീകന്‍ എന്ന ആനയുടെ പിടി.
അഞ്ജനി [സം.അഞ്ജനീ] നാ. 1.കളഭം,കുറിക്കൂട്ട്‌ മുതലായവ അണിഞ്ഞവള്‍;
2.ഒരു ഔഷധസസ്യം.
അഞ്ജനിക [സം.അഞ്ജനികാ] നാ. 1.ഒരുതരം പല്ലി; 2.ഒരിനം ചുണ്ടെലി.
അഞ്ജലി [സം.] നാ. 1.കൈക്കുമ്പിള്‍; 2ഠൊഴുകൈ; 3.കൈക്കുടന്ന നിറയെ
ജലമോ പുഷ്പമോ മറ്റോ കൊണ്ടുള്ള അര്‍ച്ചന; 4.വെള്ളം എടുക്കാനുള്ള ഒരുതരം പാത്രം;
5.ഇരുപത്തിനാല്‌ അങ്ങ്്ഗുലം നീളമുള്ള മുഴക്കോല്‍; 6ഢാന്യത്തിന്റെ ഒരു അളവ്‌,കുഡവം;
7.(നാട്യ.) അഞ്ജലിമുദ്ര; 8.സ്തോത്രം.
അഞ്ജലിക [സം. അഞ്ജലികാ] നാ. 1.ചുണ്ടെലിക്കുഞ്ഞ്‌; 2.ഒരുതരം ചിലന്തി.
അഞ്ജലികം [സം.] നാ.അമ്പ്‌.
അഞ്ജലികരം,-കാരം,-കാരിക [സം.അഞ്ജലി-കര,-കാര,-കാരികാ] നാ. 1ഠൊട്ടാവാടി;
(തൊടുമ്പോള്‍ കൈതൊഴുമ്പോലെ ഇലകള്‍ കൂപ്പുന്നതിനാല്‍); 2.മുക്കുറ്റിച്ചെടി.
അഞ്ജലികര്‍മം [സം. -കര്‍മന്‍]നാ. കൈകൂപ്പല്‍.
അഞ്ജലിപുടം [സം.-പുട] നാ. കൈക്കുടന്ന,കൈക്കുമ്പിള്‍.


അഞ്ജലിബന്ധം [സം. -ബന്ധ] നാ. കൈകൂപ്പി തൊഴല്‍.
അഞ്ജലിമുദ്ര [സം. -മുദ്രാ] നാ.(നാട്യ.ാ‍മ്രു ഹസ്തമുദ്ര.
35
അഞ്ജസവം [അജ്ഞ-സവ] നാ. സോമരസം.
അഞ്ജസാ [സം.] അവ്യ. .പെട്ടന്ന്‌,താമസിയാതെ; 2ണേരെ,ചൊവ്വേ;
3.വാസ്തവത്തില്‍; 4ണ്യായമായി,കൃത്യമായി.
അഞ്ജസി [സം. അഞ്ഞസീ] നാ. സ്വര്‍ഗത്തിലെ ഒരു നദി.
അഞ്ജസ്സ്‌ [സം. അഞ്ജസ്‌] നാ. 1.വേഗം; 2.ഊക്ക്‌; 3.ചേര്‍ച്ച; 4.കുറിക്കൂട്ട്‌.
അഞ്ജി [സം.] നാ. 1.ചന്ദനാദി കൊണ്ടുള്ള പൊട്ട്‌; 2.കുറിക്കൂട്ട്‌;
2.വര്‍ണം,ചായം; 4.സേനാനായകന്‍.
അഞ്ജിക്കുക [സം. അഞ്ജ്‌] ക്രിഠേയ്ക്കുക,പൂശുക.
അഞ്ജിഷ്ഠന്‍ [സം.] നാ.കിരണങ്ങളാല്‍ ലോകത്തെ അഞ്ജനം
ചെയ്യുന്നവന്‍,സൂര്യന്‍.
അഞ്ജിഷ്ണു [സം.] നാ. അഞ്ജിഷ്ഠന്‍.
അഞ്ജീര്‍ [പേര്‍.] നാ. ശീമയത്തി,ശീമയത്തിപ്പഴം.
അഞ്ഞനം (പ.മ.) നാ. = അഞ്ജനം.
അഞ്ഞായം [പ.മ.] നാ. = അന്യായം.
അഞ്ഞാഴി [ഐം-നൂറ്‌] (നാമമായും വിശേഷണമായും പ്രയോഗം), അഞ്ചു നൂറ്‌.
അഞ്ഞൂറ്റാന്‍ നാ. മലബാറിലെ ഒരു ജാതി.
അഞ്ഞൂറ്റിക്കാര്‍ നാ. (ബ.വ.) ലത്തീന്‍ ക്രിസ്തയ‍നികളില്‍ ഒരു വിഭാഗം.
അഞ്ഞൂറ്റുവര്‍ നാ. അഞ്ഞൂറു പേരടങ്ങിയ നാട്ടുകൂട്ടം.
അട1 [അടയുക] ധാതുരൂപം.
അട2 നാ. ഒരു പലഹാരം,ഇലയട.
അട3 നാ. 1.പൂട്ട്‌,മൂടി,അടപ്പ്‌; 2.വിശ്രമം; 3.അഭയം; 4.വെറ്റില; 5.വിളക്ക്‌;
6.പിടക്കോഴി മുട്ടയിന്മേല്‍ പതിയിരിക്കുന്നത്‌; 7.മറ, (ഉദാ.കണ്ണട); 8.ഈട്‌,പണയം;
9ഠേനറക്കൂട്‌; 10.സാധനങ്ങള്‍ മറിഞ്ഞുപോകാതിരിക്കാന്‍ വയ്ക്കുന്ന തട.
അട4 [സം. < അട്‌] ധാതുരൂപം = ചുറ്റിത്തിരിയുക.
അട5 [പ്രാ. അട്ഠ <സം. അഷ്ടന്‍] നാ. ഒരു താളം,അട്ടതാളം.
അട6 നാണാട്ടുബദാം.
അടകല്ല്‌ [അട3-കല്ല്‌] നാ. 1.അടയ്ക്കുന്നതിനുള്ള കല്ല്‌; 2.കൊല്ലന്‍ ലോഹംവച്ച്‌
അടിച്ചുപരത്താന്‍ ഉപയോഗിക്കുന്ന കല്ല്‌.
അടകുടി [അട1-കുടി?] നാ. അടുത്ത കുടി,ചാര്‍ച്ചയുള്ള കുടുംബം.
അടകുടിക്കാരന്‍ = മറ്റൊരാളിന്റെ പറമ്പില്‍ കുടികിടക്കുന്നവന്‍.
അടകൊതിയന്‍,-പൊതിയന്‍ നാ. = അടപതിയന്‍. ഒരുപച്ചമരുന്ന്‌.
അടകൊരട്‌ നാ. ആണിപറിക്കുന്നതിനുള്ള ഉപകരണം.
അടകോടന്‍ നാ. തെണ്ടി,മോശക്കാരന്‍.
അടക്കം1 [<അടങ്ങുക] നാ. 1.ക്ഷമ; 2.ഒതുക്കം,വിനയം; 3.മറവ്‌,രഹസ്യം;
4.കൈയടക്കല്‍; 5.കീഴടക്കല്‍,ബാധയൊഴിക്കല്‍; 6.അവസാനം; 7.ശവം മറവ്ചെയ്യല്‍ (പ്ര.)
അടക്കം ചെയ്യുക =കുഴിച്ചിടുക; 8.ഉള്‍പ്പെടെ(പ്ര.) രാജാവും മന്ത്രിയുമടക്കം.
അടക്കം2 കാല്‍വെള്ളയിലെ ഒരു മര്‍മം.
അടക്കലം, ള-കളം} അട1-കളം] നാ. അഭയസ്ഥാനം,രക്ഷാസ്ഥാനം.
അടക്കവാതില്‍ നാ. (അടയ്ക്കായുടെ തൊണ്ടു തിന്നുന്ന/അടയ്ക്കയോളം മാത്രമുള്ള?)
ചെറിയവവ്വാല്‍,നരിച്ചീര്‍.
അടക്കാവ്‌ നാ. 1.അടയ്ക്കാക്കുരുവി; 2ഋക്ഷാസങ്കേതം.
അടക്കിവിചാരം നാ. ഒരു ഉദ്യോഗം.


അടക്ക്‌ [അടക്കുക] നാ. അടക്കുന്ന പ്രവൃത്തി.
അടക്കുക1 [അടങ്ങുക >പ്രയോ.] ക്രി. കൈവശമാക്കുക,അപഹരിക്കുക,ശവം
മറവുചെയ്യുക,ഒതുക്കുക,ആജ്ഞയ്ക്കു വിധേയമാകുക.
അടക്കുക2 = അടര്‍ക്കുക.
അടക്കോഴി നാ. അടയിരിക്കുന്ന കോഴി.
അടങ്ങ്‌ [അടങ്ങുക] ധാതുരൂപം.
അടങ്കം = അടക്കം.
അടങ്കല്‍, -ങ്ങല്‍ [അടങ്ങുക] നാ. 1.മതിപ്പ്‌ ചെലവ്‌,ഒരു പണിക്ക്‌ ദിവസക്കൂലി
വാങ്ങിക്കുന്നതിനു പകരം മൊത്തം പറഞ്ഞു സമ്മതിക്കുന്ന കൂലി; 2.അടക്കം.
അടച്ച്‌ [അടയ്ക്കുക] (മുന്‍വിന.) അവ്യ. 1.ആകെ,മുഴുവനും; 2.പൂട്ടി,ബന്ധിച്ച്‌.
അടച്ചുതുറ നാ. സുറിയാനിക്രിസ്തയ‍നികള്‍ക്കിടയില്‍ കല്യാണം കഴിഞ്ഞ്‌ നാലാം
ദിവസം നടത്തുന്ന ഒരു ചടങ്ങ്‌.ശ്വശ്രു ജാമാതാവിനെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്‌തു
മണവറയില്‍നിന്ന്‌ പുറത്തിറക്കുന്ന ചടങ്ങ്‌.
അടച്ചുവാറ്റി,അടച്ചൂറ്റി നാ. കഞ്ഞിവെള്ളം വാര്‍ന്നു പോകുവാന്‍ കലത്തിന്റെ
വായില്‍വച്ച്‌�്‌ അടച്ച്‌ ഊറ്റുവാനുപയോഗിക്കുന്ന പലക.
അടതാളം നാ. (സങ്ഗീ.) ഒരു താളം.
അടത്തുക ക്രി.= അടര്‍ത്തുക.
അടന്‍ [സം. < അട്‌] വി. അടനം ചെയ്യുന്ന,ചുറ്റിത്തിരിയുന്ന.
അടന [സം.അടനാ] നാ. യാചന.
അടനം [സം.] നാ. സഞ്ചാരം,ചുറ്റിത്തിരിയല്‍.
അടനമ്പ്‌ [അട-നയ്മ്പ്‌] നാ. തുഴ,പങ്കായം.
അടനി [സം. അടനീ] നാ. വില്ലിന്റെ തല,വില്ലിന്റെ അറ്റം.
അടന്ത നാ. (സങ്ഗീ.) ഒരു താളം.
അടന്ന = അടര്‍ന്ന.
അടപടലേ [അട1-പടലേ] അവ്യ. ആകെപ്പാടെ,എല്ലാം.
അടപലക [അട3-പലക] നാ. അടച്ചുവാറ്റി.
അടപ്പക്കാരന്‍ [അടപ്പം-കാരന്‍] നാ. ചെല്ലപ്പെട്ടി സൂക്ഷിക്കുന്നവന്‍.
അടപ്പന്‍ നാ. ഒരു രോഗം,അടപ്പാംകുരു.
അടപ്പം നാ. 1.കരണ്ടകം,വെറ്റിലച്ചെല്ലം; 2.ക്ഷുരകന്റെ സഞ്ചി (പെട്ടി).
അടപ്പ്‌ [< അടയ്ക്കുക] നാ. 1.അടയ്ക്കുന്നതിനുള്ള ഉപകരണം;
2.അടയ്ക്കുന്ന പ്രവൃത്തി.
അടപ്പുതാരി നാ. പരിച ഉപയോഗിച്ചുള്ള ഒരടവ്‌.
അടപ്രഥമന്‍ [അട2-പ്രഥമന്‍] നാ. പായസം പോലെയുള്ള ഒരു ഭക്ഷ്യം.
അടമഴ [അട1-മഴ] നാ. ധാരമുറിയാതെയുള്ള മഴ.
അടമാങ്ങ [അട1-മാങ്ങ] നാ. ഉപ്പിലിട്ട്‌ അടച്ചുസൂക്ഷിക്കുന്ന മാങ്ങ.
അടമാനം [അട1-മാനം] നാ. 1.അടയ്ക്കുവാന്‍ ഉപയോഗിക്കുന്ന സാധനം;
2.ഈട്‌,പണയം, (പ്ര.) അടമാനം വയ്ക്കുക = ഈടുവയ്ക്കുക.
അടമാറി നാ. ഞാറ്റടി,ഞാറു വളര്‍ത്തുന്ന ചെറിയ നിലം.
അടമ്പാടേ അവ്യ.. മുഴുവനും അടങ്ങത്തക്കവിധം.
അടമ്പ്‌ നാ. 1.ഒരു വള്ളി; 2.മുറ്റിയ വെറ്റില.
അടയ്ക്കാ,അടക്കാ [അട2-കായ്‌] നാ. അട(വെറ്റില)യോട്‌ ചേര്‍ത്ത്‌ ചവയ്ക്കാനുള്ള
കായ്‌(?).
അടയ്ക്കാക്കത്തി നാ. പാക്കുവെട്ടി.
അടയ്ക്കാക്കുരുവി നാ. അടുക്കളക്കുരികില്‍.
അടയ്ക്കാമണിയന്‍ നാ. ഒരു ഔഷധസസ്യം.


അടയ്ക്കാമരം നാ. കമുക്‌.
അടയ്ക്കുക [അടയുക >പ്രയോ.] ക്രി.മൂടുക.
അടയ [<അട1] അവ്യ. എല്ലാം,മുഴുവനും അടങ്ങ്ങ്ങത്തക്കവിധം.
അടയച്ച്‌ നാ. പൊന്നിലും മറ്റും ചെറിയ മണികല്‍ ഉണ്ടാക്കാനുള്ള അച്ച്‌.
അടയമൃത്‌ [അട-അമൃത്‌] നാ. ക്ഷേത്രത്തില്‍ നിവേദിക്കുന്നതിനുള്ള അട.
അടയല്‍ നാ. 1.അണ,ചിറ; 2.അടപ്പ്‌.
അടയലര്‍ ളഅടലര്‍,അടലാര്‍} (പ.മ.) നാ. അടുക്കാത്തവര്‍,ശത്രുക്കള്‍.
അടയാണി നാ. വയലില്‍നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാല്‍.
അടയാളം നാ. 1ഠിരിച്ചറിയുവാനുള്ള ചിഹ്നം,മുദ്ര; 2.സൂചന,സങ്കേതം;
3.പാട്‌,കല,വടു.
അടയാളവാക്ക്‌ നാ.വിശ്വാസ്യമായി തോന്നാന്‍,വേറാര്‍ക്കും അറിയാത്ത രഹസ്യം
ഒരാള്‍ക്കു സന്ദേശമായി അയയ്ക്കാന്‍ ഉപയോഗിക്കുന്ന വാക്ക്‌.
അടയുക
ക്രി..വന്നുചേരുക,കൂടിച്ചേരുക,ലഭിക്കുക,പ്രാപിക്കുക,(നികുതി)കൊടുത്തു
തീരുക,പൂര്‍ത്തിയാകുക.
അടയെ [<അടയുക] =അടയ.
അടയോല നാ. പാട്ടച്ചീട്ട്‌.
അടര്‍1 [അടര്‍ക്കുക] ധാതുരൂപം.
അടര്‍2 നാ.യുദ്ധം.
അടര്‍ക്കരപ്പന്‍ നാ. ഒരുതരം കരപ്പന്‍ (പൊറ്റന്‍ അടരുന്നതിനാല്‍).
അടര്‍ക്കളം നാ. യുദ്ധക്കളം.
അടര്‍ക്കുക,അടര്‍ത്തുക ക്രി..പൊട്ടിച്ചെടുക്കുക,ഇളക്കിമാറ്റുക.
അടര്‍ച്ച [<അടരുക] ന. അടരല്‍,അടരുന്ന സ്ഥിതി.
അടര്‍ത്തുക = അടര്‍ക്കുക.
അടര്‍നിലം = അടര്‍ക്കളം.
അടര്‍പ്പ്‌ നാ. അടര്‍ന്നുവന്നത്‌,അടര്‍ത്തിയത്‌,പൂള്‌,കീറ്‌.
അടര്‌ നാ. 1.അടര്‍ന്നത്‌,നുറുങ്ങ്‌,ചീന്ത്‌; 2.അടുക്ക്‌,അട്ടി.
അടരുക ക്രി. പൊട്ടിവീഴുക,ഇളകിപ്പോകുക.
അടരൂഷകം [സം.] നാ. ആടലോടകം.
അടല്‍ നാ. 1.യുദ്ധം,ഏറ്റുമുട്ടല്‍; 2.കൊല; 3.കരുത്ത്‌. (പ്ര.) അടല്‍ കിട്ടുക =
യുദ്ധം ചെയ്യുക.
അടല വി. ഇളക്കമില്ലാത്ത,ഉറച്ച.
അടലാംശു [സം.] നാ. ആടലോടകം.
അടലിടം [അടല്‍-ഇടം] നാ. യുദ്ധക്കളം.
അടല്‌ =അടര്‌.
അടലുക = അടരുക.
അടവയ്ക്കുക [അട3-വയ്ക്കുക] ക്രി. 1ഠാങ്ങുകൊടുക്കുക; 2.അടക്കോഴിയെ
മുട്ടയ്ക്കു മീതെ ഇരുത്തുക.
അടവഴി നാ. അടഞ്ഞവഴി..
അടവി1 നാ. 1.വനം,കാട്‌; 2.അടച്ചുകെട്ടിയ സ്ഥലം.
അടവി2 നാ. അടവ്‌.
അടവി3 നാ. കഴുകന്‍.
അടവികന്‍,ആടവികന്‍ [സം.] നാ. 1.കാട്ടാളന്‍,വനചരന്‍; 2.വനസംരക്ഷകന്‍,വനം
വിചാരിപ്പുകാരന്‍; 3.കാടുവാഴി..
അടവിക്കച്ചോലം നാ. ഒരു ഓഷധി.
അടവിജംബീരം [സം. അടവി-ജംബീര] നാ. കാട്ടുനാരകം,മലനാരകം.അടവിതുള്ളല്‍ നാ. പടയണിയിലെ ഒരു ചടങ്ങ്‌.
അടവ്‌ [< അടയുക] നാ. 1. അടഞ്ഞിരിക്കല്‍,അടപ്പ്‌,തടസ്സം;
2.മറവ്‌,രഹസ്യം,ഭദ്രത; 3.അടച്ചുകെട്ടിയ സ്ഥലം,പുരയിടം; 4.വേലി,മതില്‍;
5.ക്രമം,മുറ,ആചാരം, 6.പ്രയോഗകൌശലം,സാമര്‍ഥ്യം,ഉപായം; 7.പോര്‌; 8.പോരില്‍ ആക്രമണം
തടയത്തക്കവണ്ണമുള്ള പ്രയോഗം,അഭ്യാസരീതി,ഉദാ.പതിനെട്ടടവും പയറ്റി; 9.ഒരു
സൈന്യവിഭാഗം,വകുപ്പ്‌; 10.അടുപ്പം,ചേര്‍ച്ച; 11.അടഞ്ഞതുക,കൊടുത്തുതീര്‍ത്ത മുതല്‍;
12.അടഞ്ഞതുക സംബന്ധിച്ച കണക്ക്‌; 13.അടങ്കമുള്ളത്‌; 14.അടങ്കല്‍ പതിവായി
നിശ്ചിതസാധനങ്ങള്‍ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്‌,പറ്റുവരവ്‌.
അടവുകാരന്‍ നാ. 1.പതിവായി സാധനങ്ങള്‍ വാങ്ങുകയോ ഏല്‍പ്പിക്കുകയോ
ചെയ്യുന്ന ആള്‍; 2.സൂത്രശാലി.
അടവുകേട്‌ നാ. 1.മുറയില്ലായ്മ; 2.കായികപരിശീലനത്തില്‍ വരുന്ന പിഴവ്‌.
അടവുചവിട്ട്‌ നാ. പാട്ടിനി.ടയില്‍ നടത്തുന്ന താളം ചവിട്ട്‌.
അടവുക [<അടുക] ക്രി. പാകം ചെയ്യുക.
അടവേ [അടവ്‌-ഏ] അവ്യ. അടച്ച്‌,മുഴുവനായി.
അടശ്‌ [<അട1] നാ. അടയത്തക്കവണ്ണം ചെയ്യുന്നത്‌,ചട്ടക്കൂട്ടുകതകിന്റെ
നാലു ചട്ടങ്ങളുടെ നടുഭാഗം അടയ്ക്കുന്ന പലക,അപ്രകാരം പലകയിട്ടു ചെയ്യുന്ന കതക്‌.
അടാ [അടു-ആ] ക്രി. 1.അടുക്കുകയില്ല,യോജിക്കയില്ല; 2.ചെല്ലുകയില്ല;
3.ഒക്കുകയില്ല,സാധിക്കുകയില്ല.
അടാത,-ത്ത [അടുക] (ഭൂ.പേരെച്ചം) വി. 1.അടുക്കാത്ത,ചേരാത്ത;
2.സാധിക്കാത്ത,കഴിയാത്ത.
അടാതോര്‍ [അടാത-അവര്‍] നാ. (ബ.വ.) കൊള്ളരുതാത്തവര്‍,അടുക്കാത്തവര്‍.
അടപിടി നാ. 1.ബലാത്കാരം,അക്രമം,കുഴപ്പം; 2ണിര്‍ബന്ധം,(അവ്യ.)
ഉടന്‍,അടുത്തപാടേ.
അടമ്പടി.-പിടി [അടാം-പടി,-പിടി] അവ്യ..അടുക്കും പടി ചേരും വണ്ണം,മുറപ്രകാരം.
അടി1 [അടിയുക] ധാതുരൂപം.
അടി2 [അടിക്കുക] നാ. 1ഠല്ല്‌,കൈകൊണ്ടോമറ്റോ പ്രഹരിക്കല്‍,ഊക്കോടെ
മറ്റൊന്നില്‍ ചെന്നു തട്ടല്‍; 2ളഹള,,തമ്മില്‍തല്ല്‌; 3.വീശല്‍;
4ണടത്തല്‍,തെളിക്കല്‍,(കാളവണ്ടിപോലുള്ള വാഹനങ്ങളുടെ); 5.പതിക്കല്‍,(അച്ച്‌,മുദ്ര
ഇത്യാദി); 6ഠൂപ്പ്‌,വെടിപ്പാക്കല്‍,(ഉദാ.അടിച്ചുവാരുക); 7.മുഴക്കം,കിലുക്കം; 8.പൂശല്‍,തേപ്പ്‌
(ഉദാ.അടിച്ചു വാരുക),ചിറകു ചലിപ്പിക്കുക; 12.സാമര്‍ഥ്യപ്രയോഗം; 13.വസ്ത്രം അലക്കല്‍
(ഉദാ.അടിയും കുളിയും).
37
അടി3 നാ. 1.കീഴറ്റം,താഴത്തെ ഭാഗം; 2.കീഴ്‌,മറ്റൊന്നിനു താഴെയുള്ള ഭാഗം;
3.കാലടി,പാദം,പക്ഷിമൃഗാദികളുടെ കാല്‍ (ഉദാഠിരുവടി); 4.അടിയളവ്‌,ചുവടളവ്‌;
5ണടക്കുമ്പോളൊരു കാല്‍ മുന്നോട്ട്‌ വയ്ക്കുന്ന ദൂരം,ചുവട്‌.
അടികലശല്‍ നാ. അടിപിടി,ബഹളം,തമ്മില്‍ത്തല്ല്‌.
അടികള്‍ [അടി3-കള്‍] നാ. 1.(പു.ബ.വ.) തിരുവടികള്‍,തൃപ്പാദങ്ങള്‍; 2.ഒരു
പൂജാരിവര്‍ഗം.(സ്ത്രീ.) അടിയമ്മ.
അടികൊള്ളി [അടി2-കൊള്ളി] നാ. 1ഠല്ലു വാങ്ങിക്കുന്നവന്‍,കൊള്ളരുതാത്തവന്‍;
2.ഒരിനം നെല്ല്‌,ശക്‌തിയായി അടിച്ചാല്‍ മാത്രം കൊഴിയുന്നത്‌.
അടിക്കടി [അടിക്ക്‌-അടി3] അവ്യ. ഓരോ അടിവയ്ക്കുമ്പോഴും,വീണ്ടും വീണ്ടും.
അടിക്കട്ട നാ. ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം.
അടിക്കണ [അടി3-കണ] നാ. (നെല്ലിന്റെ)ചുവട്ടിലെ കണ,കിളിര്‍പ്പ്‌.


അടിക്കനം [അടി3-കനം] നാ.അടിയിലുള്ള കനം,അടിച്ചരക്ക്‌.
അടിക്കലം [അടി3-കലം] നാ.1ഋാജാവ്‌ ഭക്ഷണം കഴിക്കുന്ന പാത്രം; 2.ഒന്നിനു
മീതെ മറ്റൊന്നായി പല കങ്ങള്‍ വച്ചിരിക്കുന്നതില്‍ അടിയിലത്തേത്‌.
അടിക്കല്ല്‌ [അടി3-കല്ല്‌] നാ. 1.കെട്ടിടത്തിന്‍ അടിത്തറകെട്ടുമ്പോള്‍ ആദ്യമായി
ഇടുന്ന കല്ല്‌,ആധാരശില; 2.(ആല.)അടിസ്ഥാനതത്ത്വം.
അടിക്കളം [അടി2-കളം] നാ. കറ്റയടിക്കാനുള്ള കളം.
അടിക്കാട്‌ [സം.അടി3-കാട്‌] നാ. വന്‍വൃക്ഷങ്ങള്‍ക്കു കീഴില്‍ നില്‍ക്കുന്ന
കുറ്റിച്ചെടികളും ചെറുമരങ്ങളും അടങ്ങിയ കാട്‌ഠാരത മേല്‍ക്കാട്‌.
അടിക്കാരന്‍ [അടി2-കാരന്‍] നാ. അടിപിടികൂടുന്നവന്‍.
അടിക്കിടാവ്‌ [അടി3-കിടാവ്‌] നാ. 1.ആദ്യത്തെ കുട്ടി; 2.അടിയാന്റെ കുട്ടി.
അടിക്കുക ക്രി.. 1.കൈകൊണ്ടോ വടികൊണ്ടോ മറ്റോ
തല്ലുക,തല്ലിക്കയറ്റുക,ആഘാതമേല്‍പ്പിച്ച്‌ ഉറപ്പിക്കുക; 2.ചൂലു മുതലായവ കൊണ്ട്‌ തൂത്തു
വൃത്തിയാക്കുക; 3.വീശുക (ഉദാ.കാറ്റടിക്കുന്നു),പരക്കുക (ഗന്ധം പോലെ);
4.പൂശുക,തേച്ചുപിടിപ്പിക്കുക; 5.വണ്ടി,കാള മുതലായവ തെളിക്കുക,നടത്തുക;
6,മുദ്രപതിക്കുക,മുദ്രണം ചെയ്യുക; 7.ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ
ശബ്ദമുണ്ടാക്കുക; 8.ഉഴുതനിലം നിരപ്പാക്കുക; 9.ചിറക്‌ ചലിപ്പിക്കുക; 10.അലക്കുക;
11.യന്ത്രമുപയോഗിച്ചു തയ്ക്കുക; 12ഢാരാളമായി തിന്നുക,കുടിക്കുക(പരിഹാസാര്‍ഥം);
13.കൈക്കലാക്കുക; 14.സമ്മാനമോ യ‍തിയോ നേടുക; 15.സങ്കോചം കൂടാതെ പറയുക
(ഉദാ.അടിച്ചുവിടുക).
അടിക്കുറിപ്പ്‌ [അടി3-കുറിപ്പ്‌] നാ. പുസ്തകത്തിലും മറ്റും ഒരു പുറത്തിന്റെ
അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്‌..
അടിച്ചരക്ക്‌ [അടി3-ചരക്ക്‌] നാ. 1.പായ്ക്കപ്പല്‍ മുതലായ ജലയാനങ്ങള്‍
മറിയാതിരിക്കന്‍ അവയുടെ അടിഭാഗത്തു നിക്ഷേപിക്കുന്ന ഭാരം; 2.പലവ്യഞ്ജനപ്പെട്ടിയില്‍
അവശേഷിക്കുന്ന പൊട്ടും പൊടിയും.
അടിച്ചി [അടി3-ത്തി] നാ. അടിയാട്ടി,ഭൃത്യ.
അടിച്ചിപ്പാര,അടിച്ചാര [അടിച്ചില്‍-പാര] നാ.കോഞ്ഞാട്ട,ഓലമടലിന്റെ അടിയറ്റത്തുള്ള
വലപോലുള്ള ചൂട്ട്‌.
അടിച്ചില്‍ [<അടിയുക] നാ. 1.അടിയല്‍,വീണു നിലം പൊത്തല്‍;
2.അടിഞ്ഞത്‌,മട്ട്‌,മട്ടി; 3.കുരുക്ക്‌,കെണി.
അടിച്ച്‌ [അടിക്കുക] (ഭൂ.പേരെച്ചം) (പ്ര.) അടിച്ചുകളയുക = ബലം
പ്രയോഗിച്ചു പുറത്താക്കുക,നിഷ്കാസനം ചെയ്യുക; അടിച്ചുകയറുക =
(തിരയടിക്കുന്നതുപോലൊ‍മുന്നേറുക,ഇരമ്പിക്കയരുക; അടിച്ചുകൂട്ടുക = 1ഠൂത്തു കൂട്ടുക,
2.കൂര പണിയുക; അടിച്ചുപൂസാകുക = മദ്യപിച്ചു ലക്കുകെട്ടുപോകുക; അടിച്ചുവിടുക =
ആലോചിക്കാതെ പറയുക,തട്ടിവിടുക; അടിച്ചെടുക്കുക = തട്ടിയെടുക്കുക;
അടിച്ചേല്‍പ്പിക്കുക =നിര്‍ബന്ധിച്ചു സ്വീകരിപ്പിക്കുക,അടിച്ചുകൂട്ട്‌ = തടികൊണ്ട്‌ അടിച്ചുകൂട്ടി
നിര്‍മിക്കുന്ന പുര.
അടിച്ചു [സം.അടിക്കുക] (ഭൂൃൂപം.)
അടിച്ചുതളി നാ. അടിതളി.
അടിതട നാ. അടിയും തടയും,കളരിയിലെ അഭ്യാസമുറകള്‍.
അടിതളി [അടി2-തളി] നാ. തൂത്തുവാരി വൃത്തിയാക്കി വെള്ളമോ ചാണകമോ
തളിക്കല്‍.
അടിതളിര്‍ [അടി3-തളിര്‍] നാ. മൃദുലമായ കാല്‍പാദം.അടിതിരി [അടി3-തിരി] നാ. മലയാളബ്രാഹ്മണരില്‍ ഒരു വിഭാഗം,അഗ്ന്യാധാനം
ചെയ്‌തവന്‍.
അടിത്തട്ട്‌ [അടി3-തട്ട്‌] നാ. 1.അടിയിലെ തട്ട്‌,ഏറ്റവും താണ ഭാഗം;
2.ജലാശയത്തിന്റെ അടിപ്പരപ്പ്‌.
അടിത്തറ [അടി3-തറ] നാ. കെട്ടിടം ഉറച്ചുനില്‍ക്കുന്ന മണ്ണ്‌,അടിസ്ഥാനം.
അടിദ്രവ്യം [അടി3-ദ്രവ്യ] നാ. 1ഠിരുമുല്‍ക്കാഴ്ച; 2.[അടു-ദ്രവ്യ?] സ്ത്രീധനമായി
കൊടുക്കുന്ന ദ്രവ്യം.
അടിപിടി നാ. 1.വഴക്ക്‌,തമ്മില്‍ത്തല്ല്‌; .കാലുപിടിത്തം.
അടിപിഴചാവര്‍ നാ. മന്നാന്മാരുടെ ഒരു ദേവത.
അടിപെടുക ക്രി. അടിയില്‍ പെടുക,പരാജയപ്പെടുക.
അടിപ്പട(വ്‌) [അടി3-പട(വ്‌)] നാ. 1.അടിത്തറ,അടിസ്ഥാനം; 2.പടിയുടെ ഏറ്റവും
അടിയി‍ലെ കല്ല്‌,അടിയില്‍ പടുത്ത കല്ല്‌.
അടിപ്പന്‍ നാ. അച്ചില്‍ അടിച്ചുണ്ടാക്കുന്നത്‌,കിണ്ണം.
അടിപ്പാട്‌ [അടി3-പാട്‌] നാ. 1.കീഴ്‌വശം;
2.ചുവട്ടടിയളവ്‌,കാല്‍പ്പാട്‌,പാദമുദ്ര,അടിയേറ്റ പാട്‌.
അടിപ്പ്‌ [അടിക്കുക] നാ. അടിക്കല്‍ (=പ്പ്‌ ചേര്‍ന്ന കൃദ്രൂപം).
അടിമ [അടി3-മ] നാ. 1.വേറൊരാള്‍ക്ക്‌ അടിപ്പെട്ട വ്യക്‌തി,വിലകൊടുത്തു
വാങ്ങിയിട്ടോ തടവിലാക്കിയിട്ടോ സ്വന്തമായിത്തീര്‍ന്നവന്‍; 2. യജമാനനു വേണ്ടി കൂലി
വാങ്ങാതെ ജോലി ചെയ്യാന്‍ കടപ്പെട്ട വ്യക്‌തി,കീഴാള്‍,അടിയാന്‍; 3ഡാസന്‍,സേവകന്‍;
4.ഭക്‌തന്‍; 5.വിധേയന്‍,വേറൊരാളിന്റെയോ വേറൊന്നിന്റെയോ ശക്‌തിക്കു കീഴ്പ്പെട്ടവന്‍;
6.ഒരു പഴയ ഭൂവുടമസമ്പ്രദായം,അടിമപ്പണിക്കു പകരം ജന്മമായി വിട്ടുകൊടുത്ത വസ്തു.(പ്ര.)
അടിമ ഇരുത്തുക = പുണ്യവാളന്റെയോ,പുണ്യവതിയുടെയോ സംരക്ഷണയ്ക്കു കുട്ടിയെ
സമര്‍പ്പിക്കുക (ക്രിസ്തയ‍നികളുടെ ഇടയില്‍); അടിമകിടത്തുക = ക്ഷേത്രത്തിന്റെ നടയില്‍
കുഞ്ഞിനെ കിടത്തി ദേവന്റെയോ ദേവിയുടെയോ അടിമയാക്കുക.
അടിമക്കച്ചവടം നാ. അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം.
അടിമക്കാശ്‌ നാ. (ക്ഷേത്രത്തിലൊ‍മൊഴിയക്കാരില്‍നിന്നു പിരിച്ചുവന്നിരുന്ന കരം.
അടിമക്കൊടി നാ. സാമന്തത്വം സൂചിപ്പിക്കുന്ന കൊടി,മേല്‍ക്കോയ്മ സമ്മതിച്ച്‌
അര്‍പ്പിക്കുന്ന കൊടി.
അടിമജന്മം നാ. അടിയാന്മാര്‍ക്കു കരമൊഴിവായി കൊടുക്കുന്ന വസ്തു.
അടിമത്തം നാ. അടിമയായിരിക്കുന്ന അവസ്ഥ.
അടിമപ്പണം നാ. 1.അമ്പലത്തില്‍ അടിമയായി അര്‍പ്പിച്ച ആളിനെ വീണ്ടെടുക്കാന്‍
കൊടുക്കുന്ന പണം; 2.അടിമകള്‍ കൊടുത്തിരുന്ന വരിപ്പണം; 3.അടിമയൊറ്റി,ജന്മം
മുതലായവയ്ക്കു കൊടുക്കുന്ന പണം.
അടിമപ്പണി നാ. അടിമവേല,ദാസ്യവൃത്തി,പ്രതിഫലം പറ്റാതെ ചെയ്യുന്ന പണി.
അടിമപ്പറമ്പ്‌ നാ. കരമൊഴിവായോ കുറഞ്ഞ കരത്തിനോ അടിമയ്ക്കു
വിട്ടുകൊടുക്കുന്ന പറമ്പ്‌.
അടിമപ്പാട്‌ നാ. കാണിക്ക,തിരുമുല്‍ക്കാഴ്ച്ച.
അടിമപ്പെടുക ക്രി. അടിമയായിത്തീരുക.
അടിമയാവന [മ. അടിമ-സം. യാപനാ] നാ. അടിമകള്‍ക്ക്‌ ജീവിതവൃത്തിക്കായി
കൊടുക്കുന്ന ഭൂമി..
അടിമയൊറ്റി [അടിമ-ഒറ്റി] നാ. ഒരു പഴയ ഭൂവുടമസമ്പ്രദായം.
അടിമയോല [അടിമ-ഓല] നാ. അടിമയുടെ ക്രയവിക്രയങ്ങള്‍
രേപ്പെടുത്തിയിട്ടുള്ള ഓല.


അടിമവിരുത്തി നാ. അടിമയ്ക്കു കൊടുക്കുന്ന വിരുത്തി വസ്തു,ഒരു
ഭൂവുടമസമ്പ്രദായം.
അടിമാച്ചില്‍ [അടി2-മാച്ചില്‍] നാ. തെരുവു തൂക്കാന്‍ ഉള്ള നീണ്ടപിടിയോടുകൂടിയ
ചൂല്‍.
അടിമുടി [അടി3-മുടി] നാ. കാലടിമുതല്‍ തലമുടിവരെ,പാദാദികേശം.
അടിമ്പക്ഷി നാ. മണ്ണാത്തിപ്പുള്ള്‌.
അടിയന്‍ [അടി3-ഏന്‍] നാ. 1ഠാണവനായ ഞാന്‍,പാദദാസന്‍; 2.ഒരു
ഗിരിവര്‍ഗം.
അടിയന്തിരം,-ന്തരം,-ന്ത്രം [ഒടി-യന്ത്രം?] നാ. 1.അത്യാവശ്യമായി നടക്കേണ്ട കാര്യം;
2.ആചാരമനുസരിച്ച്‌ നടക്കേണ്ട വിശേഷച്ചടങ്ങ്‌. (ഉദാ.പതിനാറടിയന്തിരം.)
അടിയന്തിരാവസ്ഥ [അടിയന്തിര-അവസ്ഥ] നാ. രാജ്യം ആപദ്ഘട്ടത്തിലെത്തുമ്പോല്‍
ഭരണാധികാരികള്‍ പ്യ്രാപിക്കുന്ന കര്‍ക്കശനിയന്ത്രണം.
അടിയമ്മ നാ. അടികള്‍ ജാതിയില്‍പ്പെട്ട സ്ത്രീ.
അടിയവന്‍ [അടി3-അവന്‍] നാ. അടിയാന്‍.
അടിയവരമ്പന്‍ [അടിയവര്‍-അന്‍പന്‍] നാ. ഭക്‌തപ്രിയന്‍.
അടിയളപ്പന്‍ [അടി3-അളപ്പന്‍] നാ. 1.ഒറ്റയാന്റെ ചുവട്ടടി പിടിച്ചുനടക്കുന്ന
കുട്ടിക്കൊമ്പന്‍; 2.ഒറ്റയാന്‍ പന്നി.
അടിയളവ്‌ [അടി3-അളവ്‌] നാ.പകല്‍,സമയം നിര്‍ണയിക്കാന്‍ ചുവട്ടടി അളക്കല്‍.
അടിയളവുവാക്യം [അടി3-അളവുവാക്യം] നാ. നിഴലളന്നു സമയം നിര്‍ണയിക്കാനുള്ള
വാക്യം,ഛായാവാക്യം.
അടിയറ [അടി3-അറ] നാ. 1.പാദത്തില്‍
സമര്‍പ്പിക്കുന്നത്‌,കാണിക്ക,തിരുമുല്‍ക്കാഴ്ച; 2ഋാജാവിനു നല്‍കുന്ന ഉപഹാരം; 3ഠോല്‍വി
സമ്മതിച്ചു കാല്‍ക്കല്‍ വയ്ക്കുന്ന കാണിക്ക,(ചതുരങ്ഗക്കളിയില്‍)
നില്‍ക്കക്കള്ളിയില്ലാതാകല്‍.
അടിയറപ്പാട്ടം [അടിയറ-പാട്ടം] നാ. ഒരു ഭൂവുടമസമ്പ്രദായം.
അടിയറവ്‌ [അടി3-അറവ്‌ < അറു] നാ. ചതുരങ്ഗക്കളിയില്‍ തോല്‍വി
സമ്മതിക്കല്‍.
അടിയറുക്കുക [അടി3-അറുക്കുക] ക്രി. മൂലച്ഛേദം ചെയ്യുക,നശിപ്പിക്കുക,ചുവടേ
നശിപ്പിക്കുക.
അടിയാധാരം [അടി3-ആധാരം] നാ. മുന്‍പ്രമാണം.
അടിയാന്‍ [അടി3-അവന്‍] നാ. 1.പാദസേവകന്‍; 2.ജന്മിമാരെ ആശ്രയിച്ച്‌
അവരുടെ കൃഷിയും മറ്റും നോക്കിക്കഴിയുന്ന കീഴാള്‍,അടിമ,ആശ്രിതന്‍.
(സ്ത്രീ.)അടിയാള്‍,അടിയാട്ടി.
അടിയായ്മ,-ണ്മ നാ. അടിമത്തം.
അടിയാര്‍പണം നാ. ജന്മിമാര്‍ക്ക്‌ അടിയാര്‍ കൊടുത്തിരുന്ന ഒരുതരം കരം.
അടിയാള്‍ [അടി3-ആള്‍] നാ. അടിമസ്ത്രീ,ദാസി,അടിയാട്ടി.
അടിയിത്തമ്മോന്‍ [അടി-ഇരുത്തുവോന്‍?] നാ. കൈമള്‍ സ്ഥനമുള്ള സാമന്തന്‍.
അടിയില്ലം [അടി3-ഇല്ലം] നാ. തെക്കന്‍ പുലയരുടെ ഗോത്രങ്ങളില്‍ ഒന്ന്‌.
അടിയിറ [അടി3-ഇറ] നാ. കാലടികളില്‍ അര്‍പ്പിക്കുന്ന ഇറ,ഒരു കരം.
അടിയുക [<അടി1] ക്രി. 1.അടിയില്‍ ഉറഞ്ഞുകൂടുക; 2ഠാഴെ വീഴുക;
3ണിലത്തുവീണു കിടക്കുക,നമസ്കാരം ചെയ്യുക; 4.കുമിഞ്ഞുകൂടുക; 5. (ആല.)
വിഷാദം,നിരാശ മുതലായ വികാരങ്ങളില്‍ മുഴുകുക; 6.അകപ്പെടുക,കുടുങ്ങുക;
7ണശിക്കുക,താണുപോകുക; 8.ഒഴുക്കില്‍പ്പെട്ടു വന്നുചേരുക,കരയിലടുക്കുക.
അടിയുറവ്‌,അടിയൂറ്റ്‌ [അടി3-ഉറവ്‌, -ഊറ്റ്‌] നാ. ഭൂമിയുടെ അടിയില്‍നിന്ന്‌ ഊറിവരുന്ന
ഊറ്റ്‌.
അടിയൊഴുക്ക്‌ [അടി3-ഒഴുക്ക്‌] നാ. മേല്‍പ്പരപ്പില്‍ കാണാതെയുള്ള ഒഴുക്ക്‌, (ആല.)
രഹസ്യം,പൊതുജനങ്ങള്‍ അറിയാതെ നടക്കുന്നത്‌.
അടിയോടി നാ. കടത്തനാട്ടിലെ നായന്മാരില്‍ ഒരു വിഭാഗം.
അടിവര [അടി3-വര] നാ. (പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നത്‌ എന്ന അര്‍ഥത്തില്‍)
വാക്കിന്റെ അടിക്കു വരയ്ക്കുന്ന വര.


അടിവലിവ്‌ [അടി3-വലിവ്‌] നാ. അടിയൊഴുക്ക്‌.
അടിവാക്യം [അടി3-വാക്യം] നാ. അടിയളവുവാക്യം.
അടിവാനം [അടി3-വാനം] നാ. (കെട്ടിടത്തിന്റെയും മറ്റും) അടിസ്ഥാനം.
അടിവാരം [അടി3-വാരം] നാ. 1.കുന്നിന്റെയും മറ്റും താഴത്തെ ഭാഗം,താഴ്വര;
2.അടിസ്ഥാനം,അസ്ഥിവാരം.
അടിവ്‌ [<അടിയുക] നാ. അടിഞ്ഞത്‌,മട്ടി.
അടിസ്ഥാനജനാധിപത്യം [സം. -ജനാധിപത്യ] നാ. (രാഷ്ട്ര.) താഴ്ന്ന തലത്തില്‍
ജനാധിപത്യം പ്രവര്‍ത്തിക്കുന്ന സംവിധാനം.
39
അടിസ്ഥാനം [സം. അധിഷ്ഠാന < അധി-സ്ഥാന] നാ. 1.അടിക്കെട്ട്‌,അടിത്തറ;
2.ആധാരമയ വസ്തുത,തെളിവ്‌.
അടിസ്ഥാനവിദ്യാഭ്യാസം [സം. അടിസ്ഥാന-വിദ്യാഭ്യാസ] നാ. തൊഴില്‍ പരിശീലനത്തെ
ആസ്പദമാക്കിയുള്ള ഒരു വിദ്യാഭ്യാസസമ്പ്രദായം.
അടീരി = അടിതിരി.
അടു1 [അടുക] ധാതുരൂപം.
അടുക ക്രി. ചീയുക,അഴുകുക,ഇലയും മറ്റും വീണു ദ്രവിക്കുക,കടലാസും
മറ്റും നനഞ്ഞു പൊടിയുക.
അടുകുക ക്രി. 1.വേവിക്കുക,പകം ചെയ്യുക; 2.കുടിക്കുക,കഴിക്കുക.
അടുക്കം നാ. തുറസ്സായ സ്ഥലം.
അടുക്കല്‍1 [അടു-കല്‍] അവ്യ. 1.അടുത്ത്‌,അരികെ; 2.മുമ്പാകെ,സന്നിധാനത്തില്‍;
3.പക്കല്‍,ഓട്‌,കൂടെ.
അടുക്കല്‍2 [അടുക്കുക] നാ. 1.അടുക്കി വയ്ക്കല്‍,അടുക്കുന്ന ക്രിയ; 2.അടുത്തു
വരുന്ന പ്രവൃത്തി.
അടുക്കള [അടു-ക്ക-അള] നാ. 1.അടുക്കുന്ന സ്ഥലം,പാചകശാല,മടപ്പള്ളി;
2.അടുക്കളക്കാരി,ഭാര്യ,ഗൃഹിണി. (പ്ര.) അടുക്കള കാണുക = ജാമാതാവിന്റെ ഗൃഹത്തില്‍
ചെല്ലുക; അടുക്കളക്കലഹം = അടുക്കളവഴക്ക്‌,സ്ത്രീകള്‍ തമ്മിലുള്ള വഴക്ക്‌;അടുക്കളക്കാണം
= 1.കാണപ്പാട്ടം പുതുക്കുമ്പോള്‍ ജന്മിയുടെ ഗൃഹത്തിലെ സ്ത്രീകള്‍ക്ക്‌ പാട്ടക്കാരന്‍
കൊടുക്കുന്നത്‌; 2.അടുക്കളച്ചെലവിന്‌ കാണമായി കൊടുക്കുന്നവസ്തു.
അടുക്കളക്കാരന്‍ നാ. അരിവയ്പ്പുകാരന്‍.
അടുക്കളക്കാരി നാ. വീട്ടുകാരി.
അടുക്കളക്കാര്യം നാ. വീട്ടുകാര്യം.
അടുക്കളക്കുട്ടന്‍ നാ. വീട്ടിലിരുന്നു വമ്പു പറയുന്നവന്‍.
അടുക്കളക്കുരികില്‍ നാ. ഒരുതരം ചെറിയ പക്ഷി,ഊര്‍ക്കുരികില്‍,അടയ്ക്കാക്കുരികില്‍.
അടുക്കളക്കുറ്റം,-ദോഷം നാ. വീട്ടിലെ സ്ത്രീജനങ്ങളുടെ ചാരിത്രദോഷം.
അടിക്കളത്തോട്ടം നാ. അടുക്കളയിലേക്കു വേണ്ട മലക്കറി ലഭ്യമാകാന്‍
വീടിനോട്‌(അടുക്കളയോട്‌)ചേര്‍ന്ന്‌ ഉണ്ടാക്കുന്ന മലക്കറിത്തോട്ടം.
അടുക്കളപ്പുറം നാ.ക്ഷേത്രത്തിലെ മടപ്പള്ളിയുടെ ചെലവിലേക്കായി വിട്ടൂകൊടുക്കുന്ന
ഭൂമി.
അടുക്കളമാടന്‍ നാ. വിശേഷിച്ചൊരുജോലിയുമില്ലാതെ തിന്നുകൊഴുത്തു
കഴിയുന്നവന്‍.
അടുക്കളമിടുക്ക്‌ നാ. വീട്ടിനുള്ളില്‍ മാത്രം കാണിക്കുന്ന സാമര്‍ഥ്യം,തിണ്ണമിടുക്ക്‌.
അടുക്കളസേവ [മ. അടുക്കള-സം.സേവാ] നാ. ഗൃഹനായികയുടെ പ്രീതി
സമ്പാദിക്കല്‍.
അടുക്ക്‌ [<അടുക്കുക] നാ. 1.അടുക്കിയത്‌,അടുത്തടുത്തു
വച്ചിട്ടുള്ളത്‌,ക്രമപ്പെടുത്തിയിട്ടുള്ളത്‌; 2.കൂട്ടം,നിര,പങ്ക്‌തി,മുറ,വിഷയങ്ങളെ അനുക്രമമായി
ചേര്‍ത്തിട്ടുള്ളത്‌; 3.വഴക്കം,മുറ,ചിട്ട; 4.പാളി,അട്ടി,ഒന്നിനുമേല്‍ ഒന്നായി കൂടിയിരിക്കല്‍;
5.പിച്ചാത്തി മുതലായവയുടെ പിടി,അതില്‍ ഭങ്ഗിക്കായി കന്നുങ്കൊമ്പ്‌ മുതലായവ
പതിച്ചിട്ടുള്ളത്‌; 6ണ്‍ജൊറി (ഉദാ.അടുക്കിട്ട്‌ തുണി ഉടുക്കുക) അടുക്കു പറയുന്നവന്‌
അഞ്ഞാഴി.(പഴ.)

അടുക്കുക ക്രി. 1.അടുത്തുചെല്ലുക,സമീപിക്കുക,വേറൊന്നുമായുള്ള അന്തരം
കുറയത്തക്കവണ്ണം നീങ്ങുക,ദൂരത്തു നിന്ന്‌,അടുത്തെക്ക്‌ എത്തുക,(കാലത്തിലോ
ദേശത്തിലോ)ചേരുക; 2.യുദ്ധത്തില്‍ നേരിടുക;
3.ഉചിതമാകുക,യോഗ്യമാകുക,ഇണങ്ങുക,പറ്റുക; 4ഠുല്യമാകുക; 5.അടുത്തു
പെരുമാറുക,ഇണങ്ങുക,മൈത്രിയിലാകുക,സേവയ്ക്കു പറ്റിക്കൂടുക; 6.കൊടുക്കുക.
അടുക്കുക2 ക്രി. അടുക്കായി വയ്ക്കുക,ഒന്നിനോട്‌ ഒന്ന്‌ ചേര്‍ത്തു
വയ്ക്കുക,ക്രമപ്പെടുത്തുക,മുറയ്ക്കാക്കുക.
അടുക്കുത്തരം [അടുക്ക്‌-ഉത്തരം] നാ.(തച്ചു.) ചുറ്റുത്തരം,പ്രധാന ഉത്തരത്തിന്‍
മുകളില്‍ ഉറപ്പിക്കുന്ന ഉത്തരം.
അടുക്കുപാത്രം നാ. (ഒരേ ആകൃതിയായതിനാല്‍) ഒന്നിനു മുകളില്‍ ഒന്നായി
അടുക്കി കൊളുത്തിട്ട്‌ വയ്ക്കാവുന്ന പാത്രങ്ങള്‍.
അടുക്കുമത്‌,-വത്‌ നാ. 1.കൊടുക്കുവാനുള്ളത്‌,ചെല്ലാനുള്ളത്‌,പതിവിന്‍പടി വിറ്റതോ
ഒറ്റികൊടുത്തതോ ആയ വസ്തുവില്‍ ജന്മിക്കു നില്‍ക്കുന്ന അവകാശം; 2.വിരുത്തിക്കാരന്‍
മരിച്ചല്‍ ആയാളുടെ പിന്തുടര്‍ച്ചക്കാരന്‍ വിരുത്തി അനുഭവിക്കുന്നതിന്‍
സര്‍ക്കാരിലേക്കോ,ജന്മിക്കോ നല്‍കുന്ന സംയ‍്‌.
അടുക്കൂട്ടം നാ. കാണപ്പുലയരുടെ ഒരു ഗോത്രം.
അടുങ്ങുക ക്രി. അടുത്തുചേരുക,ചേര്‍ന്നിരിക്കുക.
അടുത്ത [<അടുക്കുക] (ഭൂ.പേരെച്ചം) വി.
1.അടുത്തുള്ള,സമീപമുള്ള,തൊട്ടുപിന്നെയുള്ള; 2.ബന്ധം കൊണ്ട്‌
അടുപ്പമുള്ള,സ്നേഹമുള്ള,ഉറ്റ,നേരിട്ടുള്ള; 3ഡാനം ചെയ്‌ത; 4.യോജിച്ച,ഉചിതമായ.
അടുത്തടുത്ത്‌ അവ്യ. ഒന്നുകഴിഞ്ഞ്‌ അധികം താമസിയാതെ മറ്റൊന്ന്‌ എന്ന
കണക്കില്‍,തുടരെത്തുടരെ.
അടുത്ത്‌ [അടുക്കുക] (മുന്വിന) അവ്യ. 1.അടുക്കല്‍,ദൂരെയല്ലാതെ,സമീപത്ത്‌;
2ഠുടരെ,തുടര്‍ച്ചയായി; 3.പക്കല്‍,ഓട്‌.
അടുത്തൂണ്‍ [അടുത്ത്‌-ഊണ്‍] നാ. കൊട്ടാരത്തില്‍ നിന്ന്‌ ജീവനക്കാര്‍ക്ക്‌
നല്‍കിയിരുന്ന ജീവനാംശം,പെന്‍ഷന്‍
അടുപ്പക്കാരന്‍ നാ. 1.സ്നേഹിതന്‍; 2.കാമുകന്‍; 3.ജാരന്‍
അടുപ്പം [അടുക്കുക] നാ. 1ഠമ്മില്‍ അകലം ഇല്ലായ്മ; 2.സ്നേഹം,ബന്ധം;
3.അവിഹിതവേഴ്ച.
അടുപ്പ്‌ [അടു(<അടുക്കുക)-പ്പ്‌] നാ. ആഹാരം പാകം ചെയ്യുന്നതിന്‍ പത്രം
വച്ച്‌ അടിയില്‍ തീ കത്തിക്കുന്നതിനുള്ള സംവിധാനം,അങ്ങനെയുള്ള ഉപകരണം.
അട്ട1 [പ്രാ. അട്ഠ < സം.അഷ്ടന്‍] നാ. എട്ട്‌.
അട്ട2 [അടുക] (ഭൂ.പേരെച്ചം) വി. അഴുകിയ,ചീഞ്ഞ; 2.പാകം ചെയ്‌ത അട്ട
ചോറും കെട്ട കറിയും.
അട്ട3 നാ. അനേകം കാലുകളുള്ളതും കുപ്പയില്‍ കിടക്കുന്നതുമായ ഒരു
ഇഴജന്തു.പെരുമാളട്ട = ഇളം ചുവപ്പു നിറമുള്ള വലിയ അട്ട.കുളയട്ട= ചെളിവെള്ളത്തില്‍
കിടക്കുന്നതും രക്‌തം വലിച്ചുകുടിക്കുന്നതുമായ ഒരിനം പുഴു (കന്നട്ട).
അട്ട4 [സം.] വി. 1.ഉയര്‍ന്ന,കിളര്‍ന്ന; 2.ഉച്ചത്തിലുള്ള; 3.കൂടെക്കൂടെയുള്ള;
4.വരണ്ട,ഉണങ്ങിയ.
അട്ടക്കരി നാ. അട്ടത്തില്‍ പറ്റിപ്പിടിക്കുന്ന കരി,പുകയുറ,പരണിലും
മേല്‍ക്കൂരയിലും മറ്റും പറ്റിപ്പിടിക്കുന്ന കരി.
അട്ടക്കാല്‍ [അട്ട3-കാല്‍] നാ.കുരുമുളകുകൊടി,വെറ്റിലക്കൊടി,തുടങ്ങിയവയുട്‌
പറ്റുവേര്‌.


അട്ടക്കൂട്‌ നാണത്തക്ക.
അട്ടചുരുട്ടി നാ. മുണ്ടെല്ലിനു താഴെയുള്ള ഒരു മര്‍മം.
അട്ടതാളം [പ്രാ.അട്ഠ-താള] നാ. അടന്തതാളം.
അട്ടതീനി നാ.ഓലേഞ്ഞാലിപ്പക്ഷി.
അട്ടത്തോടന്‍ നാ. ഒരുതരം സ്വര്‍ണവള.
അട്ടനാറി നാ. ഒരു ഔഷധച്ചെടി.
അട്ടം1 നാ. 1.മുകളിലത്തെ നില,മേട; 2.ഗോപുരം;
3.പ്രാസാദശൃങ്ഗം,കൊത്തളം; 4.കൊട്ടാരം,മാളിക; 5.ചന്ത; 6ണേരിയതുണി; 7.ആധിക്യം;
8ഠട്ട്‌,മേല്‍ത്‌തട്ട്‌,തട്ടിന്‍പുറം; 9.അടുപ്പിന്റെ മുകളിലായി വിറകും മറ്റും വയ്ക്കുവാന്‍ കെട്ടുന്ന
തട്ട്‌,പരണ്‌.
അട്ടം2 നാ. ചോറ്‌,ഭക്ഷണം.
അട്ടം3 [പ്രാ. അട്ഠ < സം.അഷ്ടന്‍] നാ. 1.എട്ട്‌; 2.എട്ട്‌ അനുവാകങ്ങള്‍
ചേര്‍ന്ന ഒരു വിഭാഗം (ഋഗ്വേദത്തില്‍); 3.(വേദമോതുമ്പോള്‍)കൈപ്പടങ്ങള്‍ കൂട്ടിപ്പിടിക്കല്‍.
അട്ടസ്ഥലി [സം.അട്ട-സ്ഥലീ] നാ. കൊട്ടാരങ്ങള്‍ നിറഞ്ഞ സ്ഥലം.
അട്ടഹസിക്കുക [<സം. അട്ട-ഹസ്‌] ക്രി. പൊട്ടിച്ചിരിക്കുക.
അട്ടഹാസം [സം.] നാ. പൊട്ടിച്ചിരി.
അട്ടഹാസി [സം.അട്ടഹാസിന്‍] നാ. അട്ടഹസിക്കുന്നവന്‍.
അട്ടഹാസ്യം [സം.] നാ. പൊട്ടിച്ചിരി.
അട്ടറപ്പുര [അട്ട-അറ-പുര] നാ. സദ്യക്കു പാകം ചെയ്‌ത ചോറും മറ്റും
സൂക്ഷിക്കുന്ന അറ.
അട്ടറ,-റി നാ. മഴകഴിഞ്ഞ്‌ മരത്തില്‍നിന്ന്‌ വീഴുന്ന വെള്ളം,മരം
പെയ്ത്ത്‌,എറിച്ചി(ല്‍)വെള്ളം.
അട്ടാട്ടം [സം.അട്ടാട്ട] നാ. 1ഢിക്കാരം,നിന്ദ; 2.ആധിക്യം.
അട്ടാലം [സം. അട്ടാല] നാ. 1.കോട്ടമതിലിന്റെ മുകളിലുള്ള കാവല്‍പ്പുര;
2.മട്ടുപ്പാവ്‌.
അട്ടാലയം [സം. അട്ട-ആലയ] നാ= അട്ടാലം.
അട്ടാലിക [സം.അട്ടാലികാ] = അട്ടാലം.
അട്ടാലികാകാരന്‍ [സം.അട്ടാലികാ-കര] നാ. കല്‍പ്പണിക്കാരന്‍.
അട്ടി1 നാ. 1.അടുക്ക്‌,തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്‌;
2ണിര,കൂട്ടം,കൂന; 3.ഗ്രാമം; 4.കൊപ്രാക്കളം,ഒരുതരം ചീട്ടുകളി.(പ്ര.)അട്ടിയിടുക=ഒന്നിന്റെ
മീതേ ഒന്നായി അടുക്കുക.അട്ടിമറിക്കുക=അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക,വിധ്വംസനം
ചെയ്യുക,കുഴപ്പത്തിലാക്കുക;അട്ടിമറിക്കൂലി=വാഹനങ്ങളില്‍നിന്ന്‌ സാധനങ്ങള്‍ ഇറക്കി
അട്ടിവയ്ക്കുന്നതിനുള്ള കൂലി.
അട്ടി2 (പ.മ.) [അട്ടുക](മുന്വിന.)അവ്യണീര്‍വീഴ്ത്തിയ
ശേഷം,വീഴ്ത്തിക്കൊണ്ട്‌.
അട്ടിക നാ. ഒരുതരം സ്വര്‍ണമാല,ആഡ്ഡ്യല്‍.അട്ടിപ്പേര്‍1 [അട്ടി-പേര്‍] നാ.
1ഡാനശാസനം,വിടുപേര്‍,നീര്‍വീഴ്ത്തിയുള്ള ദാനം; 2ഠീര്‍,വിലയാധാരം.
അട്ടിപ്പേര്‍2 നാ.അടുക്കളച്ചെലവിനുള്ള വിടുപേര്‍,ക്ഷേത്രത്തിലെ
മടപ്പള്ളിച്ചെലവിനുള്ള ദാനം കൊടുക്കുന്നതിനുള്ള ശാസനം,അടുക്കളക്കാണി.
അട്ടിമതുരം (പ.മ.) [പ്രാളട്ഠിമധുകാ <സം. യക്ഷിമധുകാ] നാ.
ഇരട്ടിമധുരം,അതിമധുരം.
അട്ടിമറി നാ. 1.അട്ടിയായി വച്ചിരിക്കുന്നതിനെ എടുത്തിടല്‍,വാഹനങ്ങളില്‍
നിന്നു ചുമടിറക്കല്‍; 2.(ആല.)വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും
തകര്‍ക്കല്‍.അട്ടില്‍ [അടു-ഇല്‍] നാ.അടുക്കള,പാചകശല.
അട്ടുക ക്രി. 1.ചേരുക,പറ്റുക,പറ്റിപ്പിടിക്കുക; 2.ഒഴിക്കുക,കൊടുക്കുക,
(ഉദകപൂര്‍വം ദാനം ചെയ്യുക); 3.പാകം ചെയ്യുക.
അട്ടുപ്പ്‌ [അട്ട-ഉപ്പ്‌] നാ. കാച്ചിയ ഉപ്പ്‌.
അട്ടെ നിയോജകപ്രകാരപ്രത്യയം.ഉദാ.വരട്ടെ,പോകട്ടെ. നിയോഗം, ആശംസ,
അപേക്ഷ, അനുമതി,അനാസ്ഥ,അനാദരം,മുതലായ പല അര്‍ഥങ്ങളിലും പ്രയോഗം.
ഉദാ.കുട്ടികള്‍ പഠിക്കട്ടെ (നിയോഗം),അവര്‍ക്കു കുട്ടികളുണ്ടാ കട്ടെ (ആശംസ),ദൈവം
തുണയ്ക്കട്ടെ (അപേക്ഷ),അവര്‍ വന്നുകൊള്ളട്ടെ (അനുമതി),എങ്ങനെയോ വരട്ടെ
(അനസ്ഥ),അതുപോകട്ടെ (അനാദരം).
അട്ടോല നാ. അട്ടിപ്പേറോല.
അഠാണ നാ. ഒരു രാഗം.
അഡ്ജുഡിക്കേഷന്‍ [ഇം.ക്കത്ഥ്രഗ്മദ്ധ്യ്രന്റന്ധദ്ധഗ്ന ] നാ.
മധ്യസ്ഥതീര്‍പ്പ്‌,പ്രത്യേകകോടതിയുടെ വിധി.
അഡ്ഡചലം [സം.] നാ. കലപ്പയുടെ ഭാഗം.
അഡ്ഡനം [സം.] നാ. അട്ടനം.
അഡ്ഡിക നാ = അട്ടിക.
അഡ്മിനിസ്ട്രേറ്റര്‍ [ഇം.ക്കണ്ഡ്രദ്ധ ദ്ധന്ഥന്ധത്സന്റന്ധഗ്നത്സ] നാ. ഭരണകാര്യങ്ങള്‍
നിര്‍വഹിക്കുന്നവന്‍.
അഡ്മിനിസ്ട്രേറ്റീവ്‌ കോടതി [ഇം.ക്കണ്ഡ്രദ്ധ ദ്ധന്ഥന്ധത്സന്റന്ധദ്ധത്മന്‍^ യ‍്ഗ്നഗ്മത്സന്ധ]
നാ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ സേവനസംബന്ധമായ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം
കാണാന്‍ നിയുക്‌തമായ പ്രതേകകോടതി.
അഡ്മിറല്‍ [ഇം.ക്കണ്ഡ്രദ്ധത്സന്റര്‍സ്‌.] നാ. നാവികസേനാധിപന്‍.
അഡ്യല്‍,ളഅഡ്ഡിയല്‍} = അട്ടിക.
അഡ്രസ്സ്‌ [ഇം..ക്കര‍്ത്സ്രന്‍^ന്ഥന്ഥ] നാ. മേല്വിലാസം.
അഡ്വര്‍ട്ടൈസ്മെന്റ്‌ [ഇം.ക്കത്മ്രന്‍^ത്സന്ധദ്ധന്ഥന്‍^ണ്ഡന്‍^ ന്ധ] നാ. പരസ്യം.
അഡ്വാന്‍സ്‌ [ഇം.ക്കത്മ്രന്റ്യന്‍^] നാ. മുന്‍കൂറുള്ളത്‌,അച്ചാരം.
അഡ്വാക്കേറ്റ്‌ [ഇം.ക്കത്മ്രഗ്ന്യന്റന്ധന്‍^] നാ. അഭിഭാഷകന്‍.
അണ്‍ [ത.] വി.മുകളിലത്തെ (പ്ര.) അണ്ണന്‍,അണ്ണാക്ക്‌.
അണ്‍പുക ക്രി. 1.അടുക്കുക,വന്നുചേരുക; 2.ഒന്നിനോടുകൂടിയതാകുക;
3.വസിക്കുക.
അണ1 നാ. നദിയിലും മറ്റും ജലപ്രവാഹം തടഞ്ഞുനിറുത്തുവാന്‍ കുറുകെ
ഉണ്ടാക്കുന്ന സംവിധാനം,ചിറ.
അണ2 [അണയ്ക്കുക] 1.ചേര്‍ത്തുവയ്ക്കുന്നത്‌,തലയണ; 2.മെത്ത,കിടക്ക;
3.വായുടെ അകത്തെ ഇടംവലം ഭാഗങ്ങള്‍; 4.കത്തി,വാള്‍ തുടങ്ങിയവ
തേച്ചുമൂര്‍ച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന തടിക്കഷണം,ചാണ.
അണ3 ഒരു ബ്രിട്ടീഷിന്‍ഡ്യാ നാണയം,രൂപയുടെ പതിനാറില്‍ ഒന്ന്‌.
അണ4 [<ഇണ?] വി. ഇരട്ടയായ ഉദാ. അണപ്പുടവ.
അണക്കെട്ട്‌ നാ. ജലസേചനം,വൈദ്യുതിയുത്പാദനം,മുതലായവയ്ക്കായി
നദികള്‍ക്കു കുറുകെ ഉണ്ടാക്കുന്ന നിര്‍മിതി..
അണങ്ങ്‌ നാ. 1.ചെറുകൊതുക്‌; 2.ഒരുതരം വെളുത്ത ഈച്ച; 3.പ്രേതം;
4ഠിറയാട്ടത്തില്‍ കുട്ടികള്‍ കെട്ടുന്ന ഒരു കോലം.
41
അണച്ചല്‍ [<അണയ്ക്കുക1] നാ. 1.കെട്ടിപ്പിടിക്കല്‍,ആലിംഗ്്ഗനം;
2.അടുപ്പിക്കല്‍,സമീപത്തേക്ക്‌ ആകര്‍ഷിക്കല്‍; 3.ചാണയ്ക്കുവയ്ക്കല്‍.
അണപ്പല്ല്‌ നാ. അണയിലെ പല്ല്‌.
അണപ്പ്‌1 [<അണയ്ക്കുക2] നാ.ആലിംഗ്്ഗനം.
അണപ്പ്‌2 [<അണയ്ക്കുക3] നാ. കിതപ്പ്‌.
അണപ്പ്‌3 നാ. കള്ളം,കൌശലം.
അണം [വേണ്ടും >വേണം>അണം] (വ്യാക.) വിധായകപ്രകാരത്തിന്റെ
പ്രത്യയം,ആവശ്യം,ആജ്ഞ,നിര്‍ബന്ധം മുതലായ അര്‍ഥങ്ങളില്‍ പ്രയോഗം.

അണയ്ക്കുക1 [അണയുക >പ്രയോ.} ക്രി. 1.അടുപ്പിക്കുക,ചേര്‍ക്കുക,പുണരുക;
2.അടുക്കല്‍ എത്തിക്കുക; 3.അര്‍പ്പിക്കുക,കാണിക്ക നല്‍കുക; 4.ചാണയ്ക്കു വയ്ക്കുക.
അണയ്ക്കുക2 ക്രി. കെടുത്തുക,നശിപ്പിക്കുക.
അണയ്ക്കുക3 ക്രി. കിതയ്ക്കുക,നെഞ്ചിടിപ്പോടെ വേഗത്തില്‍ ശ്വസിക്കുക.
അണയ അവ്യ. = അണയെ.
അണയത്ത്‌ [<അണയം] അവ്യ. അടുത്ത്‌.
അണയം നാ. അടുത്ത സ്ഥലം,സമീപപ്രദേശം.
അണയലം = അണിയലം.
അണയുക1 [അണ്‌] ക്രി. 1.അടുക്കുക,സമീപിക്കുക; 2.കെട്ടിപ്പിടിക്കുക,സംയോഗം
ചെയ്യുക; 3.ഉണ്ടാകുക,വന്നുചേരുക; 4.യുദ്ധത്തില്‍ നേരിടുക.
അണയുക2 ക്രി.. എരിയുന്ന തീ കെട്ടുപോകുക,ജ്വാല നശിക്കുക.
അണല്‍ നാ. വായ്ക്കകത്തെ ഇടം വലം ഭാഗങ്ങള്‍,വായുടെ ഉള്ളറ്റത്തെ
ദന്തനിരയും മോണയും ചേര്‍ന്നത്‌.
അണലി [സം. മണ്ഡലിന്‍] നാ. വിഷമുള്ള ഒരുതരം പാമ്പ്‌.
അണലിവേഗം നാ. വിഷനാശത്തിനുള്ള ഒരു ഔഷധം.
അണവി [<സം.അണു] നാ. = അണവീനം.
അണവീനം,അണവ്യം [സം.] നാ. ചെറിയധാന്യങ്ങള്‍ വിളയുന്ന സ്ഥലം.
അണവ്‌ [അണയുക1] നാ. 1.അടുത്തുചെല്ലല്‍; 2.അടുപ്പം; 3.ബന്ധം,ചാര്‍ച്ച;
4.ഇണക്കം; 5.ആലിംഗ്്ഗനം.
അണവ്യം [സം.അണവ്യ] നാ. അണവീനം.
അണി1 വി. 1.ഭങ്ങ്്ഗിയുള്ള,മനോഹരമായ; 2.അണിയുന്ന,ധരിക്കുന്ന.
അണി2 നാ. 1.അണിയല്‍,ചമയല്‍,വേഷം ധരിക്കല്‍; 2.അണിയുന്നത്‌,ആഭരണം;
3.അഴക്‌,സൌന്ദര്യം.
അണി3 [പ്രാ.അണിയ] നാ.
1.പങ്ങ്്ക്‌തി,അടുക്ക്‌,നിര,(പ്ര.)അണിയുക,അണിചേരുക; 2.സേന,പടയണി; 3.കൂട്ടം,സങ്ങ്്ഘം.
അണി4 [സം.അണീ] നാ. 1.സൂചിയുടെ അറ്റം,ശൂലാഗ്രം; 2.ചാവിയാണി;
3.വണ്ടിച്ചക്രത്തിന്റെ ആണി.
അണികലം നാ. അണിയലം.
അണിദ്വാരം നാ. മനോഹരമായ വാതില്‍,അറത്തൂട്ടിവാതില്‍.
അണിപന്തല്‍ നാ. മനോഹരമായ പന്തല്‍,അലങ്കരിച്ച പന്തല്‍.
അണിമ,-മാവ്‌ [സം.അണിമന്‍] നാ. 1.അണുത്വം,ചെറുതായിരിക്കുന്ന അവസ്ഥ;
2.ശരീരം സൂക്ഷ്മമാക്കാന്‍ സഹായിക്കുന്ന സിദ്ധി,അഷ്ടൈശ്വര്യങ്ങളില്‍ ഒന്ന്‌.
അണിമതി നാ. സുന്ദരമായ ചന്ദ്രബിംബം.
അണിമര്‍മം നാ. ആണിമര്‍മം.
അണിമാവ്‌ നാ. = അണിമന്‍.
അണിയം [പ്രാ.അണിയ] നാ. 1.വള്ളം കപ്പല്‍ മുതലായവയുടെ മുന്‍ഭാഗം;
2.അണിയല്‍,ചമയല്‍.
അണിയല്‍ [<അണിയുക] നാ. അണിയുന്ന ക്രിയ,ചമയം.
അണിയലക്കൊട്ട നാ. വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്ന കൊട്ട.
അണിയലം [അണിയുക] നാ. അണിയാനുള്ള വേഷം.
അണിയറ [അണി-അറ] നാ. വസ്ത്രാഭരണാദികള്‍ സൂക്ഷിച്ചിരിക്കുന്ന
മുറി,നാടകശാലയില്‍ വേഷം കെട്ടുന്ന മുറി.(പ്ര.) അണിയറനീക്കം = രഹസ്യനീക്കം.
അണിയിക്കുക [അണിയുക > പ്രയോ.] ക്രി. വസ്ത്രമോ ആഭരണമോ മറ്റൊരാള്‍ക്കു
ചാര്‍ത്തിക്കൊടുക്കുക.


അണിയുക ക്രി. 1ഢരിക്കുക,അലങ്കരിക്കുക,ആഭരണാദി ധരിച്ചു മോടികൂട്ടുക;
2.ശരീരത്ത്‌ പറ്റുക,പറ്റിപ്പിടിക്കുക.
അണില്‍ നാ. അണ്ണാന്‍.
അണിവിരല്‍ നാ. മോതിരവിരല്‍,അനാമിക.
അണിവ്‌ [അണിയുക] നാ. 1.അലങ്കരിക്കല്‍,അണിയല്‍; 2.അലങ്കാരം.
അണിവെടി നാ.ആചാരവെടി.
അണിഷ്ഠ [സം.] വി. ഏറ്റവും അണുവായ,തീരെ ചെറിയ.
അണീയസ്കം [സം. അണീയസ്‌-ക] വി.അണുവിനേക്കാള്‍ ചെറിയ.
അണു [സം.] നാ. 1.വസ്തുവിന്റെ ഏറ്റവും ചെറിയ
അംശം,കണം,കാലത്തിന്റെ ഏറ്റവും ചെറിയ അംശം,ഒരു മുഹൂര്‍ത്തത്തിന്റെ
(രണ്ടുനാഴികയുടെ)5,46,75,000-ല്‍ ഒരു ഭാഗം,ഏറ്റവും ചെറിയ അളവ്‌,പരമാണു,ഇമ്മിയുടെ
21-ല്‍ ഒരംശം; 2.ചെറുനെല്ല്‌,കുവരക്‌,കടുക്‌ തുടങ്ങിയ ധാന്യങ്ങള്‍; 3.ചെറിയവെള്ളീച്ച;
4.ശിവന്‍; 5.ഒരു മൂലകത്തിന്റെ തനതായ സ്വഭാവവിശേഷത്തോടുകൂടിയ ഏറ്റവും ചെറിയ
ഘടകം.
അണുക [സം.] വി. വളരെ ചെറിയ,മിടുക്കുള്ള, നാ. 1.ഏകകോശജീവി;
2.അണു,പരമാണു; 3.ചെറുധാന്യം.
അണുകുക ക്രി. അണയുക,അടുക്കുക.
അണുകേന്ദ്രം [സം.] നാ. ന്യൂക്ലിയസ്സ്‌.
അണുക്ക്‌ [അണ്‌,അണയുക] ഉടലും കാലുമായി കൂടിച്ചേരുന്ന ഇടം,ഏണ്‌.
അണുങ്കന്‍,അളുങ്ക്‌ നാ. ഈനാംപീച്ചി.
അണുത.-ത്വം [സം. അണു-താ,-ത്വ] നാ. അണുവായിരിക്കുന്ന
അവസ്ഥ,സൂക്ഷ്മത്വം.
അണുതൈലം [സം.-തൈല] നാ. സസ്യത്തിനുപയോഗിക്കുന്ന ഒരു ഔഷധതൈലം.
അണുദര്‍ശിനി [സം.-ദര്‍ശിനീ] നാ. ഭൂതക്കണ്ണാടി.
അണുപനച്ചി നാ. ചെറുപന.
അണുപുഞ്ജം [സം.-പുഞ്ജ] നാ. തന്മാത്ര.
അണുപ്രായം [സം.-പ്രായ] വി. അണുവോളമുള്ള,സൂക്ഷ്മമായ.
അണുഭ [സം.-ഭാ] നാ.മിന്നല്‍.
അണുഭാരം [സം. -ഭാരം] നാ.ഒരു പരമാണുവിന്റെ ആപേക്ഷികഭാരം.
അണുമതി [സം.-മതി] നാ. അല്‍പബുദ്ധി.
അണുമാത്രം [സം. -മാത്രം] അവ്യ. അല്‍പം മാത്രം,അല്‍പം പോലും.
അണുമുഷ്ടികം [സം.-മുഷ്ടിക] നാ. 1.ഒരു ഔഷധം,കാട്ടപ്പ; 2.കാട്ടുതിപ്പലി;
3.കാഞ്ഞിരം.
അണുരേവതി [സം. -രേവതി] നാ. ഒരു ഔഷധസസ്യം,ചെറിയദന്തി.
അണുവാദം [സം. വാദ] നാ. = അണുസിദ്ധാന്തം.
അണുവീക്ഷണം [സം. -വീക്ഷണ] നാ. സൂക്ഷ്മനിരീക്ഷണം.
അണുവീക്ഷണി [സം. -വീക്ഷണീ] നാ. സൂക്ഷ്മദര്‍ശിനി.
അണുവ്രതങ്ങള്‍ [സം. -വ്രത] നാ. ജൈനമതവിശ്വാസികള്‍ അനുഷ്ഠിക്കേണ്ട പന്ത്രണ്ടു
ലഘുവ്രതങ്ങള്‍.
അണുവ്രീഹി [സം. -വ്രീഹി] നാ. ചെറുനെല്ല്‌.
അണുസിദ്ധാന്തം [സം.-സിദ്ധാന്ത] നാ. പദാര്‍ഥങ്ങളുടെ മൌലികഘടകങ്ങള്‍
അണുക്കളാണെന്നും അണു നശിക്കുന്നില്ലെന്നും ഉള്ള വാദം,കണാദമതം.
അണുഭവിക്കുക [<സം.അണു-ഭൂ] ക്രി.അണുപോലെ ചെറുതാകുക.
അണ്ട1 നാ. 1.അടുപ്പം,സാമീപ്യം; 2.വരമ്പ്‌; 3.അള,ദ്വാരം; 4.റാന്തലില്‍
തിരിയിടുന്ന ഭാഗം; 5.ഗുദമര്‍മം.
അണ്ട2 [സം. അണ്ഡ] നാ. 1.വൃഷണം; 2.കസ്തൂരിസഞ്ചി,കസ്തൂരിമാനിന്റെ
അണ്ഡകോശം.
അണ്ട3 വി. അട്ട,അഴുകിയ (ചപ്പുചവറുകള്‍).


അണ്ടത്തി [സം. അണ്ഡജ-സ്ത്രീ > പ്രാ.അംഡയിത്ഥീ?]
നാ.മുക്കുവത്തി,കടത്തുകാരി.
അണ്ടന്‍ നാ. 1ഠെണ്ടി,ഭിക്ഷചോദിച്ചുവരുന്നവന്‍,നീചന്‍; 2.കുണ്ടളപ്പുഴു. (പ്ര.)
അണ്ടനും അടകോടനും.
അണ്ടങ്കാക്ക നാ. ബലിക്കാക്ക,കാവതിക്കാക്ക.
അണ്ടന്‍ കൊക്ക്‌ നാ. ക്രൌഞ്ചം,ഒരുതരം മുണ്ടിപ്പക്ഷി.
അണ്ടം1 [സം.അണ്ട] നാ. 1.ബ്രഹ്മാണ്ഡം; 2.മുട്ട; 3.വൃഷണം; 4.പൃഷ്ഠം;
5.കൂമ്പാരം; 6.ഗുദം.
അണ്ടം2 [സംളണ്ഡം] നാ. ആനപ്പിണ്ടം.
അണ്ടര്‍1 നാ. (ബ.വ.) മുകളിലുള്ളവര്‍,ദേവന്മാര്‍.
അണ്ടര്‍2 നാ. (ബ.വ.) ഇടയര്‍.
അണ്ടര്‍3 നാ. (ബ.വ.) ശത്രുക്കള്‍.
അണ്ടര്‍കോന്‍ നാ. സ്വര്‍ഗവാസികളുടെ രാജാവ്‌,ഇന്ദ്രന്‍.
അണ്ടലര്‍1 [അണ്ടു-അല്‍-അര്‍] നാ. (ബ.വ.) അടുക്കാത്തവര്‍,ശത്രുക്കള്‍.
അണ്ടലര്‍2 [<തണ്ടലര്‍] നാ. താമര.
അണ്ടവാഴ നാ. ചതുപ്പുനിലങ്ങളില്‍ വളരുന്നതും വാഴയുടെ
ആകൃതിയിലുള്ളതുമായ ഒരു ചെടി.
അണ്ടാര്‍ [അണ്ടാ- അര്‍] നാ. (ബ.വ.) അടുക്കാത്തവര്‍,ശത്രുക്കള്‍.
അണ്ടാവ്‌ [മറാഃഅണ്ഡാ] നാ. ചെമ്പുകൊി‍ണ്ടാ പിച്ചളകൊണ്ടോ മറ്റോ
ഉണ്ടാക്കുന്ന വലിയ പാത്രം.
അണ്ടി നാ. 1.മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു; 2.അണ്ഡം,വൃഷണം;
3ണിസ്സാരന്‍.(പ്ര.)അണ്ടിയോ മൂത്തത്‌,മാങ്ങയോ മൂത്തത്‌ =തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നം.
അണ്ടികളി = പറങ്കിയണ്ടികൊണ്ട്‌ ഉള്ള ഒരു കളി.
അണ്ടിക്കാതില [അണ്ടി-കാതില] നാ. രണ്ടുചേര്‍പ്പുകളായി പണിതുചേര്‍ത്തിട്ടുള്ള ഒരു
കര്‍ണാഭരണം.
അണ്ടിനെയ്യ്‌ നാ. കശുവണ്ടിയുടെ കറ.
അണ്ടിപ്പുറത്തുമാങ്ങ നാ. കശുമാങ്ങ.
അണ്ടിളര്‍ നാ. (ബ.വ.) മുക്കുവര്‍.
അണ്ടുക ക്രി. 1.അടുക്കുക,എത്തുക; 2.കടക്കുക; 3.അഭയം
തേടുക,ആശ്രയിക്കുക.
അണ്ടകടാഹം [സം.അണ്ട-കടാഹ] നാ. ബ്രഹ്മാണ്ടം,പ്രപഞ്ചം.
അണ്ടകം [സം.] നാ. 1.ചെറിയ അണ്ടം; 2.വൃഷണം.
അണ്ടകോടരപുഷ്പി [സം. അണ്ട-കോടര-പുഷ്പീ] നാ. അജാന്ത്രി,മറിക്കുന്നി..
അണ്ടകോശം [സം.-കോശ] നാ. സ്ത്രീബീജം സ്ഥിതി ചെയ്യുന്ന അറ,വിത്തറ.
അണ്ടജ1 [സം. അണ്ട-ജ] വി. മുട്ടവിരിഞ്ഞുണ്ടാകുന്നത്‌.
അണ്ടജ2 [സം.] നാ. കസ്തുരി.
അണ്ടജധ്വജന്‍ [സം.അണ്ഡജ-ധ്വജ] നാ.ഗരുഡന്‍
കൊടിയടയാളമായിട്ടുള്ളവന്‍,വിഷ്ണു.
അണ്ഡജന്‍ നാ. 1.ഗരുഡന്‍; 2.ബ്രഹ്മാവ്‌.
അണ്ടജനായകന്‍ [സം. -നായക] നാ. 1.പക്ഷിശ്രേഷ്ഠന്‍,ഗരുഡന്‍; 2.അരയന്നം.
അണ്ഡജം നാ. 1.മത്സ്യം; 2.പാമ്പ്‌; 3.പക്ഷി; 4.ഗൌളി; 5.ചീങ്കണ്ണി;
6.മുതല;7.എറുമ്പ്‌.
അണ്ഡജവാഹനന്‍ [സം. അണ്ഡജ-വാഹന] നാ. ഗരുഡന്‍
വാഹനമായിട്ടുള്ളവന്‍,വിഷ്ണു.
അണ്ടധരന്‍ [സം. അണ്ട-ധര] നാ. ശിവന്‍.
അണ്ടധരം [സം.] നാ.സസ്യബീജത്തെ ധരിക്കുന്നത്‌,താമര മുതലായവയുടെ
വിത്തുമണിയെ തോടുമായി ബന്ധിപ്പിക്കുന്ന നാര്‌.
അണ്ഡഭാണ്ഡം [സം. അണ്ഡ-ഭാണ്ഡ] നാ. ബ്രഹ്മാണ്ഡം.
അണ്ഡം [സം.] നാ. 1.മുട്ട; 2.വൃഷനം; 3.സ്ത്രീബീജം; 4.ഗോലാകാരം;
5.ബ്രഹ്മാണ്ഡം; 6ഠാഴികക്കുടം.
അണ്ടയോനി [സം. അണ്ഡ-യോനി] നാ. 1.സൂര്യന്‍; 2.ബ്രഹ്മാണ്ഡത്തിന്റെ
ഉത്പത്തിസ്ഥാനം,വിഷ്ണു.

അണ്ഡരസം [സം.-രസ] നാ. മുട്ടയ്ക്കകത്തെ ദ്രാവകം.
അണ്ഡവര്‍ധനം [സം. -വര്‍ധന] നാ. 1.ആന്ത്രവീക്കം,വൃഷണവീക്കം; 2.കുടലിറക്കം.
അണ്ഡവാതം [സം. -വാത] നാ. അണ്ഡവര്‍ധനം.
അണ്ഡവാഹിനി [സം.-വാഹിനീ] നാ. സ്ത്രീബീജം അണ്ഡാശയത്തില്‍നിന്ന്‌
ഗര്‍ഭാശയത്തിലേക്ക്‌ കൊണ്ടു പോകുന്ന കുഴല്‍.
അണ്ഡവിസര്‍ഗം [സം. -വിസര്‍ഗ] നാ. അണ്ഡാശയത്തില്‍ നിന്നുള്ള അണ്ഡമോചനം.
അണ്ഡവൃദ്ധി [സം. വൃദ്ധി] നാ. ആന്ത്രവീക്കം.
അണ്ഡശുക്ലകം [സം. -ശുക്ല(ക)] നാ. 1.മുട്ടയുടെ വെള്ളക്കരു; 2.വെള്ളക്കരു
പോലെയുള്ള ഒരു പദാര്‍ഥം,ആല്‍ബുമിന്‍.
അണ്ഡാകര്‍ഷണം [സം. -ആകര്‍ഷന] നാ. വരിയുടയ്ക്കല്‍,വന്ധ്യംകരണം.
43
അണ്ഡാകാര [സം. -ആകാര] വി. മുട്ടയുടെ
ആകൃതിയിലുള്ള,ദീര്‍ഘവൃത്താകൃതിയായ.
അണ്ഡാലു [സം.] വി.. ധാരാളം മുട്ടകളുള്ളത്‌,ഒരിനം മത്സ്യം.
അണ്ഡാശയം [സം. അണ്ഡ-ആശയ] നാ. വിത്തറ,ബീജകോശം.
അണ്ഡിനി [സം. അണ്ഡിനീ] വി. അണ്ഡാകൃതിയില്‍ ഗര്‍ഭാശയം പുറത്തേക്കു
തള്ളുന്ന രോഗം ബാധിച്ച സ്ത്രീ.
അണ്ഡീരന്‍ [സം.] നാ. അണ്ഡമുള്ളവന്‍,ബലവാന്‍.
അണ്ഡുകം [സം.] നാ. ആനയുടെ കാല്‍ച്ചങ്ങല.
അണ്ണ1 നാ. = അണ്ണം.
അണ്ണ2 നാ. വാപൊളിയന്‍,വിഡ്ഢി,താരത,മൊണ്ണ.
അണ്ണ3 നാ. അണ്ണാന്‍.
അണ്ണക്കര നാ. ഒരുതരം പാഴ്മരം,പമ്പരക്കുമ്പിള്‍,നായ്ക്കുമ്പിള്‍.
അണ്ണന്‍1 [അണ്‌] നാ. ജ്യേഷ്ഠന്‍; 2.ജ്യേഷ്ഠനു തുല്യമായ ബന്ധമുള്ള
പുരുഷന്‍,കാരണവര്‍; 3ഠന്നില്‍ അല്‍പം കൂടുതല്‍ പ്രായം ഉള്ള ആളിനെ
നിര്‍ദേശിക്കാനുള്ള പദം; 4.ഉറ്റവന്‍; 5.ഈശ്വരന്‍.
അണ്ണന്‍2 നാ. അണ്ണാന്‍.
അണ്ണന്തമ്പി നാ. അണ്ണനും തമ്പിയും പോലെയുള്ള സൌഭ്രാത്രം.
അണ്ണം നാ. 1.അണ്ണാക്ക്‌; 2.വൃഷണം,അണ്ഡം.
അണ്ണല്‍1 [അണ്‌] നാ. 1.എല്ലാറ്റിനും ഉപരിയായുള്ളവന്‍,ഈശ്വരന്‍; 2.വിഷ്ണു;
3.ശിവന്‍; 4ഋാജാവ്‌; 5.പെരുമ,ശ്രേഷ്ഠത.
അണ്ണല്‍2 നാ. അണ്ണാന്‍.
അണ്ണല്‍3 നാ. അണ്ണാക്ക്‌.
അണ്ണലാര്‍ നാ. (പു.ബ.വ.) ഈശ്വരന്‍,ദേവത.
അണ്ണാ1 [അണ്‍-നാ(വ്‌)] നാ. അണ്ണാക്ക്‌.
അണ്ണാ2 അവ്യ. മേല്‍പോട്ടു നോക്കി വായ്പിളര്‍ന്ന്‌ സം ഭ്രമം ദ്യോതിപ്പിക്കും
പോലെയുള്ള വിളി.
അണ്ണാക്ക്‌ [അണ്‍-നാക്ക്‌] നാ. 1ണാക്കിനുമുകള്‍,ഉണ്ണാക്ക്‌,മേലണ്ണാക്ക്‌;
2ണാക്കുദ്ഭവിക്കുന്ന ഇടം.
അണ്ണാച്ചി [അണ്ണന്‍-അച്ചന്‍] നാ. 1.അണ്ണന്‍; 2ഠമിഴരെ ബഹുമാനപുരസ്സരം
പരാമര്‍ശിക്കുവാനുപയോഗിക്കുന്ന പദം.
അണ്ണാച്ചിപ്പഴം [പോര്‍.അന്നാസി] നാ. കൈതച്ചക്ക,പൃത്തിച്ചക്ക.
അണ്ണാടി [അണ്ണാ-അടി] നാ. അണ്ണാക്കിന്റെ
അടിഭാഗം,ചെകിടെല്ല്‌,താടിയെല്ല്‌,അണപ്പല്ല്‌.
അണ്ണാന്‍ [അണ്‌] നാ. റോഡന്റവര്‍ഗത്തില്‍പ്പെട്ട ഒരു ജീവി..
അണ്ണാന്ന്‌ [അണ്ണാ-എന്ന്‌] അവ്യ. അണ്ണാ2.
അണ്ണാമ്പലി -പുലി, [അണ്ണാന്‍-ബലി] നാ. ഒരിനം ഇലപ്പലഹാരം.
അണ്ണാമ്പോരന്‍ [അണ്ണാന്‍-പോരന്‍] നാ. ഒരിനം കുരുമുളക്‌,അണ്ണാന്റെ പുറത്തെ
വരകള്‍പോലെ വരകളുള്ളത്‌.

അണ്ണാര്‍ [ത.അണ്ണാര്‍] നാ. ശത്രുക്കള്‍,അണ്ടാര്‍.
അണ്ണാര [പോര്‍.അനന്നാസ്‌] നാ. കൈതച്ചക്ക.
അണ്ണാരക്കൊട്ടന്‍,അണ്ണാ-,അണ്ണാറ-, നാ. അണ്ണാന്‍.
അണ്ണാവി [അണ്‌-ആള്‍-വി] നാ. 1.ഗുരു,അധ്യാപകന്‍; 2ണാട്യാചാര്യന്‍,നട്ടുവന്‍;
3.മൂത്തസഹോദരന്‍; 4.പരദേശി ബ്രാഹ്മണരെ ബഹുമാനമായി വിളിക്കുന്ന പേര്‍.
അണ്ണാവ്‌ [അണ്‌-നാവ്‌] നാ. അണ്ണാക്ക്‌.
അണ്ണി നാ. അണ്ണന്റെ ഭാര്യ,ജ്യേഷ്ഠപത്നി.
അണ്ണില്‍ നാ. അണ്ണാന്‍.
അണ്ണുക ക്രി. അണുക്കുക,പ്രാപിക്കുക.
അണ്വായുധം [സം. അണു-ആയുധ] നാ. അണുവിസ്ഫോടനത്തിന്റെ
ശക്‌തി,സംഹാരത്തിനുപയോഗിക്കുന്നവിധത്തിലുള്ള ആയുധം.
അത [അതാ] അവ്യ. അതാ. (പദ്യത്തില്‍ മാത്രം.)
അതകന്‍ [സം. അതക <അത്‌] നാ.
അലഞ്ഞുതിരിയുന്നവന്‍,വഴിപോക്കന്‍,സഞ്ചാരി.
അതകുത നാ. ബദ്ധപ്പാട്‌, അവ്യ. ബദ്ധപ്പെട്ട്‌.
അതടം [സം. അ-തട] നാ. 1ഠടമില്ലാത്തത്‌,കരയില്ലാത്തത്‌; 2ഠൂക്കായ
മലഞ്ചെരിവ്‌.
അതട്ടുക,അതറ്റുക ക്രി ശകാരിക്കുക,വിരട്ടുക,ഗര്‍ജനം കൊണ്ടു പേടിപ്പിക്കുക.
അതത [സം. അ-തത] വി. പരന്നതല്ലാത്ത.
അതത്‌,അതാത്‌ [അത്‌-അത്‌] സണാ. ഓരോന്നിനെയും വെവ്വേറെ പരാമര്‍ശിക്കുന്നത്‌.
അതഥാ [സം. -തഥാ] അവ്യ. അപ്രകാരമല്ലാത്ത.
അതഥോചിത [സം. -തഥാ-ഉചിത] വി. 1.അപ്രകാരം അര്‍ഹിക്കാത്ത; 2.അത്തരം
കാര്യങ്ങളില്‍ പരിചയം ഇല്ലാത്ത.
അതഥ്യം [സം. അ-തഥ്യ] വി. യഥാര്‍ഥമല്ലാത്ത.
അതദര്‍ഹം [സം. -തദര്‍ഹം] അവ്യ. അതിന്‌ അര്‍ഹമല്ലാതെ,അതിന്‌
അയോഗ്യമായി..
അതദ്ഗുണം [സം. -തദ്ഗുണ] നാ. ഒരു അര്‍ഥാലങ്കാരം.
അതനു1 [സം. -തനു] വി. തനു (ചെറുത്‌) അല്ലാത്ത.
അതനു2 [സം.] നാ. തനു (ശരീരം) ഇല്ലാത്തവന്‍,കാമദേവന്‍.
അതന്ത്ര [സം. അ-തന്ത്ര] വി. 1.ചരടില്ലാത്ത;
2ണിയന്ത്രണമില്ലാത്ത,സ്വതന്ത്രമായ.
അതന്ത്രം [സം. -തന്ത്രം] അവ്യ. മടികൂടാതെ.
അതന്ദ്ര [സം. -തന്ദ്ര] വി. അലസതയില്ലാത്ത,മടിയില്ലാത്ത,ചുണയുള്ള.
അതന്ദ്രിത [സം. -തന്ദ്രിത] വി. 1.ക്ഷീണിക്കാത്ത; 2.മടിയില്ലാത്ത; 3.ജാഗ്രതയുള്ള.
അതന്ദ്രില [സം. -തന്ദ്രില] = അതന്ദ്രിത.
അതപ [സം. -തപ < തപ്‌] വി. താപമില്ലാത്ത,ചൂടില്ലാത്ത.
അതപസ്കന്‍ [സം. -തപസ്ക] നാ. തപസ്സ്‌
ഉപേക്ഷിച്ചവന്‍,അനുഷ്ഠാനങ്ങളില്ലാത്തവന്‍,(ബുദ്ധ.) ഒരു വിഭാഗം സന്യാസിമാര്‍.
അതപസ്സ്‌ [സം. -തപസ്‌] വി. = അതപസ്കന്‍.
അതപ്ത [സം. -തപ്ത <തപ്‌] വി. 1ഠപ്തമല്ലാത്ത,ചുട്ടു പഴുപ്പിക്കാത്ത;
2ഡുഃമില്ലാത്ത; 3ഠപസ്സു ചെയ്യാത്ത.
അതയ്ക്കുക [അത] ക്രി. വിങ്ങുക,നീരുവന്നു വീര്‍ക്കുക.
അതര്‍ക്ക [സം. -തര്‍ക] വി. യുക്‌തിരഹിതമായ,സംശയമില്ലാത്ത.
അതര്‍ക്യ [സം. -തര്‍ക്യ<തര്‍ക്‌] വി. ഊഹിച്ചറിയാന്‍ കഴിയാത്ത.
അതല [സം. -തല] വി. അടിത്തട്ടില്ലാത്ത,ആഴമുള്ള.
അതലന്‍ [സം.] നാ. ശിവന്‍.അതലം [സം.] നാ. ഭൂമിക്കുകീഴിലുള്ള ഏഴുലോകങ്ങളില്‍ ആദ്യത്തേത്‌.
അതലസ്പര്‍ശി [സം. അതല-സ്പര്‍ശിന്‍] നാ. 1.അടിത്തട്ടുവരെ ചെല്ലുന്ന
ബുദ്ധിയുള്ളവന്‍; 2.[അ-തലസ്പര്‍ശിന്‍] ഉപരിപ്ലവമായ.
അതലാന്തികം [ഇം.ക്കന്ധര്‍സ്ണ്ട ന്ധദ്ധ്യ] നാ.അട്‌ലാന്റിക്‌ സമുദ്രം.
അതസം [സം.] നാ. 1.വായു; 2.ആത്മാവ്‌.
അതസി [സം.അതസീ] നാ. ചെറുചണം,അഗസി.
അതഃ [സം.] അവ്യ. 1.ഇവിടെനിന്ന്‌,ഇതിനുശേഷം; 2.അതുകൊണ്ട്‌.
അതഃപരം [അതഃ-പരം] അവ്യ. ഇതിനുശേഷം,ഇതിലധികമായി.
അതളി നാ. അമളി,കുഴപ്പം.
അതാ [അത്‌-ആ] അവ്യ.. ദൂരത്തുള്ളതിനെ ചൂണ്ടി പറയുന്നത്‌,അങ്ങോട്ട്‌
നോക്കുക.
അതാത്‌ = അതത്‌.
അതാന്‍ [അറ.] നാ. മുസ്ലിം പള്ളിയിലെ വാങ്കുവിളി.
അതാന്ത [സം. അ-താന്ത < തമ്‌] വി. തളര്‍ച്ചയില്ലാത്ത.
അതാര്യ [സം. -താര്യ <തൃ] വി. 1ഠരണം ചെയ്യപ്പെടാനാകാത്ത;
2.പ്രകാശരശ്മികള്‍ക്കു കടന്നുചെല്ലാനാകാത്ത. റ്റസുതാര്യ.
അതാവിത്‌ [അത്‌-ആവിത്‌] അവ്യ. അത്‌ ആയത്‌,എന്തെന്നാല്‍,പറയുന്നതിനെ
വിശദീകരിക്കുന്ന വാചകം തുടങ്ങുന്നതിന്‌ ചേര്‍ക്കുന്ന അവ്യയം.
അതാവ്‌ [അറ. അതാബ്‌] നാ. വേദന,ദുഃം,കഷ്ടത.
അതി- [സം. അതി-] ഉപ.
അതിക്രമിക്കുക,അതിശയിക്കുക,അധികമാകുക,തുടങ്ങിയ അര്‍ഥങ്ങളില്‍ പൂര്‍വപദമായി
വരുന്ന ഒരു ഉപസര്‍ഗം.
അതികണ്ടക [സം. -കണ്ടക] വി. വളരെ ക്രൂരമായ,നാ. വെണ്‍കൊടിത്തൂവ.
അതികഥ [സം. -കഥാ] നാ. വിശ്വസിക്കാനാകാത്ത കഥ.
അതികന്ദനം [സം. -കന്ദക] നാ. മാറാമ്പ്‌,ഹസ്തികന്ദം.
അതികര്‍ഷണം [സം. -കര്‍ഷന<കൃഷ്‌] നാ. 1.അതിപ്രയത്നം; 2.അതിര്‍കടന്ന ഉഴവ്‌.
അതികരുണം [സം. -കരുണം] അവ്യ.. ഏറ്റവും ദയയോടെ.
അതികാന്ത [സം. -കാന്ത] വി. ഏറ്റവും പ്രിയപ്പെട്ട.
അതികാന്തം [സം.] നാ. ഒരുതരം രത്നം.
അതികായ [സം. -കായ] വി. വളരെ വലിയ ശരീരമുള്ള, നാ. രാവണന്റെ ഒരു
പുത്രന്‍.
അതികാലജ [സം. -കാലജ] വി. കാലം തെറ്റി ജനിച്ച.
അതികുമാരന്‍ [സം. -കുമാര] വി. നന്നേ പ്രായം കുറഞ്ഞവന്‍,പയ്യന്‍.
അതികൃച്ഛ്രം [സം. -കൃച്ഛ്ര] നാ. 1.വലിയകഷ്ടത; 2ഠീവ്രമായ വേദന;
3.അനുഷ്ഠിക്കാന്‍ പ്രയാസമുള്ള ഒരു വ്രതം.
അതികൃത [സം. -കൃത] വി. അധികമായി ചെയ്‌ത,ആവശ്യത്തില്‍ കവിഞ്ഞു
ചെയ്‌ത.
അതികൃതി [സം. -കൃതി] നാ. 1.അധികമായി ചെയ്‌ത പ്രവൃത്തി; 2.ഒരു ഛന്ദസ്സ്‌.
അതികൃശ [സം. -കൃശ] വി. തീരെ മെലിഞ്ഞ,തീരെ ചെറിയ.
അതികൃഷ്ണ [സം. -കൃഷ്ണ] വി. വളരെ കറുത്ത,അത്യധികമായി നീലിച്ച.
അതികേശരം,-സരം [സം.-കേശര,-സര] നാ. 1.മുള്ളുചേമന്തി,കുബ്ജകം, 2.വങ്കൊട്ട,വാല്വട്ട.
അതികോപി [സം. -കോപിന്‍] നാ. കടുത്തകോപമുള്ളവന്‍.
അതിക്രമക്കാരന്‍ നാ. അതിക്രമം കാണിക്കുന്നവന്‍.
അതിക്രമണം [സം. -ക്രമണ] നാ. 1.അതിക്രമിക്കല്‍; 2.കഴിച്ചുകൂട്ടല്‍.
അതിക്രമണീയ [സം. -ക്രമണീയ] ഇ. അതിക്രമിക്കത്തക്ക.
അതിക്രമം [സം. -ക്രമ < ക്രമ്‌] നാ. 1ളങ്ങ്്ഘനം,കടക്കല്‍; 2.മര്യാദകേട്‌,ധിക്കാരം;
3.അവകാശത്തെയോ നിയമത്തെയോ ലങ്ങ്്ഘിക്കല്‍; 4.കുറ്റം,കഠിനപ്രവൃത്തി;
5.അതിരുകവിയല്‍,ആസക്‌തി; 6.ശക്‌തമായ ആക്രമണം,കൈയേറ്റം; 7.അതിര്‍ത്തി
ലങ്ങ്്ഘിക്കല്‍; 8.(സമയം)കടന്നുപോകല്‍.
അതിക്രമി [സം. -ക്രമിന്‍] നാ. അതിക്രമിക്കുന്നവന്‍. (സ്ത്രീ.) അതിക്രമിണി.
അതിക്രമിക്കുക [<സം. അതി-ക്രമ്‌] ക്രി. 1.അതിരുകവിയുക (ദേശത്തിലോ
കാലത്തിലോ); 2.(ധര്‍മം.ആചാരം,മുറ ഇത്യാദികളെ)ലങ്ങ്്ഘിക്കുക;
3.മെച്ചപ്പെട്ടിരിക്കുക,(എണ്ണത്തിലും,വലുപ്പത്തിലും)അതിശയിക്കുക;
4.ആക്രമിക്കുക,ജയിച്ചടക്കുക; 5.ഒഴിവാക്കുക,അവഗണിക്കുക.
അതിക്രമ്യ [സം. -ക്രമ്യ] വി. അതിക്രമണീയ.
അതിക്രാന്ത [സം. -കാന്ത] വി. അതിക്രമിച്ച,അതിര്‍കടന്ന,അതിശയിച്ച.
അതിക്രുദ്ധ [സം. -ക്രുദ്ധ] വി. വളെ‍ര കോപിച്ച.
അതിക്രൂര [സം. -ക്രൂര] വി. വളരെ ക്രൂരതയുള്ള, നാ.(ജ്യോ.) പാപഗ്രഹം.
അതിക്ഷാരം [സം. -ക്ഷര] നാ. കല്ലുപ്പ്‌.
അതിക്ഷിപ്ത [സം. -ക്ഷിപ്ത ,ക്ഷിപ്‌] വി. ദൂരത്തേക്ക്‌ എറിയപ്പെട്ട.
അതിക്ഷിപ്തം [സം.] നാ. മാംസപേശികളുടെയോ എല്ലിന്റെയോ ഒരുതരം
ഇടര്‍ച്ച,ഉളുക്ക്‌.
അതിക്ഷുദ്ര [സം. -ക്ഷുദ്ര] വി. 1.അത്യല്‍പമായ; 2ണീചമായ.
അതിരം [സം. -ര] നാ. ഓരോ വര്‍ഗത്തിലെയും രണ്ടാമത്തെ
അക്ഷരം,,ഛ,ഠ,ഥ,ഫ എന്നിവ. (രങ്ങളെക്കാള്‍ രത്വം ഏറിയിരിക്കുന്നതിനാല്‍.)
അതിഗ [സം. -ഗ <ഗമ്‌] വി. അതിശയിക്കുന്ന,മറികടക്കുന്ന,മികച്ചുനില്‍ക്കുന്ന.
അതിഗണ്ഡന്‍ [സം.] നാ. വലിയ കവിളുള്ളവന്‍.
അതിഗണ്ഡം [സം. -ഗണ്ഡ] നാ. 1.വലിയ കവിള്‍ത്തടം; 2.(ജ്യോ.) ശുഭകര്‍
മങ്ങള്‍ക്കുകൊള്ളാത്ത നിത്യയോഗങ്ങളില്‍ ഒന്ന്‌.
അതിഗത [സം. -ഗത] വി..കഴിഞ്ഞുപോയ.
അതിഗന്ധ [സം. -ഗന്ധ] വി.. രൂക്ഷമായ മണമുള്ള.
അതിഗന്ധകം [സം. -ഗന്ധക] നാ. ഓടല്‍.
45
അതിഗന്ധം [സം. -ഗന്ധ] നാ. 1.ചേമന്തി; 2.ഗന്ധകം, 3.വാസനപ്പുല്ല്‌,ഇഞ്ചിപ്പുല്ല്‌;
4.ഒരുതരം മുല്ല; 5.ഗന്ധരാജന്‍,ഒരു ഔഷധം.
അതിഗന്ധാലു [സം. -ഗന്ധാലു] നാ. ഒരിനം വള്ളിച്ചെടി.
അതിഗന്ധിക [സം. -ഗന്ധികാ] നാ. അടയ്ക്കാമണിയന്‍.
അതിഗമിക്കുക [<സം. -ഗമ്‌] ക്രി. വേറൊന്നിനെ കടന്നുപോകുക,അതിശയിക്കുക;
2.കഴിച്ചുകൂട്ടുക; 3.മരിക്കുക,രക്ഷപ്രാപിക്കുക.
അതിഗവ [സം. -ഗവ < ഗോ] വി. 1.മന്ദബുദ്ധിയായ; 2.വര്‍ണിക്കാന്‍ ആകാത്ത.
അതിഗഹന [സം. -ഗഹന] വി. 1.വളരെ ആഴമുള്ള,അഗാധമായ; 2.മനസ്സിലാക്കാന്‍
വിഷമമുള്ള.
അതിഗുണ [സം.-ഗുണ] വി. 1.വിശേഷഗുണങ്ങള്‍ ഉള്ള; 2.ഗുണങ്ങളെ
അതിക്രമിച്ച; 3.ഒരു ഗുണവുമില്ലാത്ത.
അതിഗുരു [സം. -ഗുരു] വി. അത്യധികമായി ആദരിക്കേണ്ട
ആള്‍.അതിഗുരുത്രയം = 1.അച്ഛന്‍,2.അമ്മ, 2.ആചാര്യന്‍.
അതിഗുഹ [സം. -ഗുഹാ] നാ. ഒരു ഔഷധസസ്യം,മൂവില.
അതിഗ്രഹ [സം. -ഗ്രഹ] വി.ഗ്രഹണശക്‌തിക്ക്‌ അപ്പുറമായ,മനസ്സിലാക്കാന്‍
പ്രയാസമുള്ള.

അതിഗ്രഹം [സം.] നാ. 1.ഗ്രഹങ്ങള്‍ക്കു,(ഇന്ദ്രിയങ്ങള്‍ക്കു)വിഷയമായ,(ഗ്രഹങ്ങല്‍
എട്ട്‌.അവയ്ക്ക്‌ ഓരോന്നിനും ഓരോ അതിഗ്രഹവും.പ്രാണന്‍ (ഘ്രാണം),
വാഗിന്ദ്രിയം,രസനേന്ദ്രിയം,ചക്ഷുസ്സ്‌,ശ്രോത്രം,മനസ്സ്‌,ഹസ്തം,ത്വക്ക്‌,എന്ന്‌
എട്ടുഗ്രഹങ്ങള്‍ക്ക്‌,ക്രമത്തില്‍ അപാനന്‍, (ഗന്ധം), നാമം, രസം, രൂപം, ശബ്ദം, കാമം,കര്‍മം
സ്പര്‍ശം എന്നീ എട്ട്‌ അതിഗ്രഹങ്ങള്‍); 2.സൂക്ഷ്മ മായ ജ്ഞാനം;
3.കരകവിയല്‍,അതിശായനം; 4.ക്രമാധികമായ ആദാനം.
അതിഗ്രാഹ്യ [സം. -ഗ്രാഹ്യ] വി. അടക്കേണ്ടതായ,നിയന്ത്രിക്കത്തക്ക.
അതിഗ്രാഹ്യം [സം.] നാ. ജ്യോതിഷ്ടോമയാഗത്തിലെ മൂന്ന്‌ ആഹുതികള്‍.
അതിഘം [സം.-ഘ < ഹന്‌] 'വളരെ നാശമുണ്ടാക്കുന്നത്‌'. നാ. 1.മാരകമായ
ഒരു ആയുധം; 2.കോപം.
അതിഘോര [സം.-ഘോര] വി. വളരെ ഭയങ്കരമായ.
അതിഘോര [സം.-ഘോരാ] നാ. നരകങ്ങളുടെ ഒരു വിഭാഗം.
അതിഘ്ന [സം. -ഘ്ന] വി. ഏറ്റവും നാശകരമായ.
അതിഘ്നി [സം. -ഘ്നീ] '(അതിശയേന) ദുഃങ്ങളെ ഹനിക്കുന്നത്‌.' നാ.
അങ്ങേയറ്റത്തെ ആനന്ദം അനുഭവിക്കുന്ന അവസ്ഥ.
അതിങ്ങള്‍,അതു- (ബ.വ.) അതുകള്‍ എന്നതിന്റെ നാടോടി രൂപംഠാണവരെപ്പറ്റി ദയയോ
സഹതാപമോ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രയോഗം.
അതിചര1 [സം. അതി-ചര] വി. ക്ഷണംപ്രതി
മാറിക്കൊണ്ടിരിക്കുന്ന,അസ്ഥിരമായ,ക്ഷണികമായ.
അതിചര2 [സം.] വേഗത്തില്‍ പടരുന്നത്‌.' നാ. ഓരിലത്താമര; 2.ചീനപ്പരുത്തി.
അതിചരണ [സം. -ചരണാ] നാ. അതിമൈഥുനംകൊണ്ടും തൃപ്തമാകാത്ത
യോനി,ഒരു യോനിദോഷം.
അതിചരണം [സം. -ചരണ] നാ. ആവശ്യത്തില്‍ കൂടുതല്‍ ചെയ്‌തത്‌.
അതിചരവ്‌ നാ. അധികമായ അയവ്‌.
അതിചരിക്കുക [<സം. അതി-ചര്‌] ക്രി. അതിര്‌ കടന്നു പോകുക.
അതിചാരം [സം. -ചാര] നാ. 1.അതിരുകടക്കല്‍,ലങ്ഘനം; 2.അക്രമം,കൈയേറ്റം;
3.കടന്നുകയറ്റം,അതിശയിക്കല്‍; 4.(ജ്യോ.) കുജാദിപഞ്ചഗ്രഹങ്ങള്‍ ക്ലിപ്തകാലത്തിനുമുമ്പ്‌ ഒരു
രാശിയില്‍നിന്ന്‌ അടുത്തരാശിയിലേക്ക്‌ കടക്കല്‍.
അതിചാരി [സം. -ചാരിന്‍] നാ. 1.ഉല്ലങ്ഘിക്കുന്നവന്‍,അതിരുകടക്കുന്നവന്‍;
2.അതിശയിക്കുന്നവന്‍.
അതിചാലകത [സം. -ചാലകതാ] നാ. വളരെ കുറഞ്ഞ താപനിലകളില്‍
ചിലപദാര്‍ഥങ്ങളുടെ വൈദ്യുതരോധം ഏറെക്കുറെ പൂജ്യമായിരിക്കുന്ന പ്രതിഭാസം.
അതിചിരം [സം. -ചിരം] അവ്യ. വളരെക്കാലത്തേക്ക്‌.
അതിച്ഛത്ര [സം. -ഛത്രാ] 'ഛത്രത്തെക്കാള്‍ ഭങ്ഗിയുള്ളത്‌.'നാ. 1.ശതകുപ്പ;
2.ആട്ടുകൊട്ടപ്പാല; 3.കുമിള്‍; 4.കരിന്തൂമ്പ; 5.വയല്‍ച്ചുള്ളി (ഇവയ്ക്കെല്ലാം ഛത്രത്തിന്റെ
ആകൃതിയുള്ളതിനാല്‍ ഇപ്പേര്‍).
അതിച്ഛന്ദസ്സ്‌ [സം. -ഛന്ദസ്‌]'ഛന്ദസ്സിനെ കവിഞ്ഞുനില്‍ക്കുന്നത്‌.'നാ.
1.അതിജഗതി,അതിധൃതി എന്നീ ഛന്ദസ്സുകള്‍; 2.യജ്ഞവേദികയിലെ പ്രത്യേക
ഇഷ്ടികയുടെ പേര്‍; 3.വൈദികവിധി ലങ്ഘിക്കുന്നവന്‍; 4.ആശയട്ട വ്യക്‌തി;
5ളൌകികാസക്‌തി നശിച്ചവന്‍,വിരക്‌തന്‍.
അതിജഗതി [സം.-ജഗതീ] 'ജഗതിയെക്കാള്‍ ഒരക്ഷരം കുടുതലുള്ളത്‌. നാ. ഒരു
വര്‍ണവൃത്തം.
അതിജന [സം. -ജന] വി. ജനവാസമില്ലാത്ത,ആള്‍പാര്‍പ്പില്ലാത്ത.
അതിജവി [സം. -ജവ] വി. വളരെ വേഗമുള്ള.
അതിജാഗര [സം. -ജാഗര] വി. അധികം ഉണര്‍വുള്ള,വളരെ ഉത്സാഹമുള്ള.


അതിജാഗരം [സം. -ജാഗര] നാ. 1.എല്ലായ്പ്പോഴും ഉണര്‍ന്നിരിക്കല്‍;
2.കരിഞ്ഞാറല്‍പ്പക്ഷി.
അതിജാത [സം.] വി. മാതാപിതാക്കളെ കവിഞ്ഞ ഗുണങ്ങളോടുകൂടിയ.*
അപജാത.
അതിജീവനം [സം.-ജീവന] നാ. കവിഞ്ഞുജീവിക്കല്‍.
അതിജീവിക്കുക [<സം. അതി-ജീവ്‌] ക്രി.. മറ്റൊന്നിന്റെ കാലശേഷം
ജീവിച്ചിരിക്കുക,ശേഷിക്കുക.
അതിഡീനം [സം. -ഡീന <ഡീ] നാ. പക്ഷികളുടെ അതിവേഗത്തിലുള്ള പറക്കല്‍.
അതിതരണം [സം. -തരണ < തൃ] നാ. 1.(മറുകര) കടക്കല്‍,ഉല്ലങ്ഘനം;
2.വിഷമത്തെ കടന്നുപോകല്‍.
അതിതരാം,-തമാം [സം. -തരാം,-തമാം] അവ്യ. മെച്ചപ്പെട്ട തരത്തില്‍,വളരെയധികം,ഏറ്റവും.
അതിതാരം [സം. -താര] നാ. (സങ്ഗീ.) അത്യുച്ചത്തിലുള്ള
ഗാനസ്വരം,താരതരസ്ഥായി.
അതിതീക്ഷ്ണ [സം.-തീക്ഷ്ണ] വി. ഏറ്റവും മൂര്‍ച്ചയുള്ള,വളരെ രൂക്ഷമായ.
അതിതുങ്ഗം [സം. -തുങ്ഗ] (ജ്യോ.) ഗ്രഹങ്ങളുടെ അത്യുച്ചം,പരമോച്ചം.
അതിഥി1 [സം. അ-തിഥി] നാ. 1.വിരുന്നുകാരന്‍,ഒരു മാസത്തിലധികം
താമസിക്കാത്തവന്‍,വന്നിട്ടുപോയാല്‍ പതിനഞ്ചുനാള്‍ക്കുള്ളില്‍ വീണ്ടും വരാത്ത
ആള്‍,യാദൃച്ഛികമായി വന്നുചേരുന്ന ആള്‍; 2.അടിയന്തിരാദികള്‍ക്കു ക്ഷണപ്രകാരം
വരുന്ന ആള്‍.
അതിഥി2 [സം.] നാ. കന്മദം.
അതിഥിക്രിയ [സം. അതിഥി-ക്രിയാ] നാ. അതിഥിപൂജ,വിരുന്നുകാരെ സത്കരിക്കല്‍.
അതിഥിഗൃഹം [സം.-ഗൃഹ] നാ. അതിഥിയെ സത്കരിച്ചു താമസിപ്പിക്കുവാനുള്ള
വീട്‌.
അതിഥിദേവന്‍ [സം. -ദേവ] നാ. അതിഥിയെ ദേവനുതുല്യം പൂജിക്കുന്നവന്‍.
അതിഥിധര്‍മം [സം. -ധര്‍മ] നാ. 1.അതിഥിയെ സത്കരിക്കേണ്ട രീതി;
2.ആതിഥ്യത്തിനുള്ള അവകാശം.
അതിഥിപതി [സം. -പതി] നാ. അതിഥിസത്കാരം നടത്തുന്നവന്‍.
അതിഥിപൂജ [സം. -പൂജാ] നാ. അതിഥിയെ പൂജിക്കല്‍.
അതിഥിമൃഗവനം [സം. -മൃഗവന] നാ. മൃഗസംരക്ഷണത്തിനുവേണ്ടിയുള്ള വനം.
അതിഥീകൃത [സം. അതിഥീ-കൃത] വി. അതിഥിയാക്കപ്പെട്ട.
അതിദഗ്ധം [സം. -ദഗ്ധ] നാ. ഒരുതരം തീപ്പൊള്ളല്‍.
അതിദൂരം [സം. -ദൂര] നാ. വലിയ അകലം.
അതിദേവന്‍ [സം. -ദേവ] നാ. എല്ലാദേവന്മാരിലും വച്ച്‌ ശ്രേഷ്ഠന്‍,ശിവന്‍.
അതിദേശം [സം. -ദേശ] നാ. 1.സ്ഥലം മാറ്റം,വിട്ടുകൊടുക്കല്‍; 2.(വ്യാക.)
ഒന്നിനെപ്പറ്റിയുള്ള വിധി സമാനമായ മറ്റൊന്നിലും പ്രയോഗിക്കല്‍; 3.ഒന്നിനു പകരം
മറ്റൊന്നു വയ്ക്കല്‍.
അതിദേശിക്കുക [<സം. അതി-ദിശ്‌] ക്രി. 1.ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌
മാറ്റുക,വിട്ടുകൊടുക്കുക; 2.(വ്യാക.) ഒന്നിനെപ്പറ്റിയുള്ള വിധി മറ്റൊന്നിലേക്കു
വ്യാപിപ്പിക്കുക.
അതിദൈവ [സം. -ദൈവ] വി. ദേവന്മാരുടെ കഴിവിനെയും കടന്നുനില്‍ക്കുന്ന.
അതിദ്രുതം [സം. -ദ്രുതം] അവ്യ. അതിവേഗത്തില്‍,നാ.(സങ്ഗീ.) ദ്രുതത്തിന്റെ
അര്‍ധകാലം,മാത്രയുടെ നാലിലൊന്ന്‌.
അതിദ്വയ [സം. -ദ്വയ] വി. 1ഋണ്ടിനെയും അതിക്രമിച്ച;
2ഋണ്ടാമതൊന്നില്ലാത്ത,അദ്വിതീയമായ,അതുല്യമായ.
അതിധന്വാവ്‌ [സം. -ധന്വന്‍] നാ. 1ഠുല്യതയില്ലാത്ത വില്ലാളി; 2.മരുഭൂമിയെ കടന്നു
നില്‍ക്കുന്നത്‌.
അതിധൃതി [സം. -ധൃതി] നാ. ഒരു വര്‍ണവൃത്തം.
അതിനതിന്‌ [അതിന്‌ -അതിന്‌ ] അവ്യ. അടിക്കടി,എതിരുകളെ വകവയ്ക്കാതെ
വീണ്ടും വീണ്ടും. (പ്ര.) അതിനതിന്‌ അവന്‍ മെക്കിട്ടു കേറുന്നു.(എതിര്‍ക്കുന്തോറും).

അതിനാല്‍ = അകാരണം കൊണ്ട്‌,ആ ഉപകരണത്താല്‍.
അതിനിദ്ര1 [സം. അതി-നിദ്ര] വി. 1.അധികം ഉറങ്ങുന്ന; 2ണിദ്രയില്ലാത്ത.
അതിനിദ്ര2 [സം. -നിദ്രാ] നാ. അതിയായ ഉറക്കം.
അതിനിദ്രം [സം.-നിദ്രം] അവ്യ. ഉറക്കത്തിനുള്ള സമയം കഴിഞ്ഞ്‌.
അതിനിര്‍ഹാരി [സം. -നിര്‍ഹാരിന്‍] വി. 1.വളരെ ആകര്‍ഷകമായ (ഗന്ധം),
2.വളരെ വ്യാപിക്കുന്ന.
അതിനീചം [സം. -നീച] നാ. (ജ്യോ.) ഗ്രഹങ്ങളുടെ ഏറ്റവും നീചമായ സ്ഥാനം.
അതിനീചരതം [സം. -നീചരത] നാ. തീരെ ചേര്‍ച്ചയില്ലാത്ത നായികാനായകന്മാര്‍
തമ്മിലുള്ള രതി..
അതിപക്ഷതി [സം. -പക്ഷതി] നാ. ഒരുമാസം പ്രായം തികഞ്ഞ കുട്ടി..
അതിപഞ്ച [സം. -പഞ്ചാ] ന. അഞ്ചുവയസ്സു തികഞ്ഞ പെണ്‍കുട്ടി..
അതിപതനം [സം. -പതന] നാ. 1.കവിഞ്ഞുപൊകല്‍,അതിരുകടക്കല്‍; 2.വീഴ്ച;
3.ശീഘ്രഗമനം.
അതിപത്തി [സം. -പത്തി , പദ്‌] നാ. ലങ്ഘനം,ചെയ്യാതെ
കഴിഞ്ഞുപോകല്‍,വീഴ്ച,ഉപേക്ഷ. ഉദാ. ക്രിയാതിപത്തി =കര്‍മം പൂര്‍ത്തിയാകാതിരിക്കല്‍.
അതിപത്രം [സം. -പത്ര] നാ. 1ഠേക്കുമരം; 2.മാറാമ്പ്‌.
അതിപദ [സം. -പദ] വി. 1.പാദം ഇല്ലാത്ത; 2.ഒരു കാലിനു നീളം കൂടിയ.
അതിപന്ഥാവ്‌ [<സം.-പഥിന്‍] നാ. സാധാരണയില്‍ കവിഞ്ഞു നല്ലവഴി.
അതിപന്ന [സം. -പന്ന <പദ്‌] വി. അപ്പുറം പോയ,അതിരുകടന്ന,ലങ്ഘിച്ച.
അതിപരന്‍ [സം.-പര] നാ. 1.ശത്രുക്കളെ ജയിച്ചവന്‍; 2.വലിയ ശത്രു.
അതിപരോക്ഷ [സം. -പരോക്ഷ] വി. 1ഡൃഷ്ടിയില്‍ നിന്ന്‌ തീരെ മറഞ്ഞ;
2.കാണാവുന്ന,പ്രത്യക്ഷമായ.
അതിപാതം [സം. -പാത < പത്‌] നാ. 1.കടന്നുപോകല്‍; 2.അതിക്രമം,ലങ്ഘനം;
3.എതിരിടല്‍.
അതിപാതിതം [സം. -പാതിത] നാ. മുറിഞ്ഞുവേര്‍തിരിയത്തക്കവിധം ഉള്ള ഒടിവ്‌.
അതിപാത്യ [സം. -പാത്യ] വി. താമസിപ്പിക്കാവുന്ന,നീട്ടിവയ്ക്കാവുന്ന.
അതിപിച്ഛില [സം. അതി-പിച്ഛിലാ] ന. കറ്റാര്‍വാഴ,കറ്റുവാഴ.
അതിപുരുഷന്‍ [സം.-പുരുഷ] നാ. അസാമാന്യസാമര്‍ഥ്യമുള്ള പുരുഷന്‍,മഹാന്‍.
അതിപ്രശ്നം [സം. -പ്രശ്ന] നാ. കടന്നചോദ്യം,അറിവിനപ്പുരത്തുനിന്നുള്ള
ചോദ്യം,മര്യാദവിട്ട ചോദ്യം.
അതിപ്രസക്‌ത [സം. -പ്രസക്‌ത] വി. വലിയ ആസക്‌തിയുള്ള.
അതിപ്രസക്‌തി [സം. -പ്രസക്‌തി] നാ. 1.കവിഞ്ഞ താത്പര്യം; 2.അതിവ്യാപ്തി,കൂടുതല്‍
വ്യാപകമായ വിധത്തില്‍ നിയമങ്ങളില്‍ അയവുവരുത്തല്‍; 3.അധികമായ അടുപ്പം;
4ഢിക്കാരം.
അതിപ്രസങ്ങ്ഗം [സം. -പ്രസങ്ങ്്ഗ] നാ. 1.അതിവ്യാപ്തി; 2.ആവശ്യത്തില്‍ അധികമായ
പദപ്രയോഗം; 3.അധികപ്രസങ്ങ്്ഗം,ധിക്കാരം; 4.അധികമായ അടുപ്പം.
അതിപ്രസരം [സം. -പ്രസര] നാ. അധികം വ്യാപിക്കല്‍,ക്രമാധികമായ
സ്വാധീനത,ക്രമാധികമായ പുരോഗമനം.
അതിപ്രൌഢ1 [സം. -പ്രൌഢ] വി. 1.വലരെ പ്രവൃദ്ധമായ; 2.അധികം ഉദ്ധതമായ;
3.വളരെ പ്രൌഢിയുള്ള,ആഡംബരപ്രിയമുള്ള.
അതിപ്രൌഢ2 [സം. -പ്രൌഢാ] നാ. വിവാഹപ്രായം കവിഞ്ഞ സ്ത്രീ,വളര്‍ച്ചമുറ്റിയവള്‍.
47
അതിബന്ധു [സം. -ബന്ധു] നാ. (ജ്യോ.) അനുകൂലക്ഷേത്രത്തില്‍ നില്‍ക്കുന്ന
ബന്ധുഗ്രഹം.
അതിബല [സം. -ബല] നാ. 1.ആനക്കുറുന്തോട്ടി; 2.വിശ്വാമിത്രന്‍
രാമലക്ഷ്മണന്മാര്‍ക്കുപദേശിച്ച മന്ത്രങ്ങളിലൊന്ന്‌.


അതിബലം [സം. -ബല] നാ. 1.കവിഞ്ഞശക്‌തി; 2.വലിയ സൈന്യം.
അതിബാല [സം. -ബാലാ] നാ. 1ഠീരെ പ്രായം കുറഞ്ഞ പെണ്‍കുട്ടി; 2.
രണ്ടുവയസ്സായ പശുക്കുട്ടി.
അതിബാഹു [സം. -ബാഹു] നാ. വലിയ കൈയുള്ളവന്‍,ഗന്ധര്‍വന്‍.
അതിബുദ്ധി [സം. -ബുദ്ധി] നാ. അസാധാരണമായ ബുദ്ധി.
അതിബൃഹത്ഫല [സം. -ബൃഹത്‌-ഫലാ] വി. വളരെ വലിയ കായുള്ള. നാ. പ്ലാവ്‌.
അതിബ്രഹ്മചര്യന്‍ [സം. -ബ്രഹ്മചര്യ] നാ. 1.ബ്രഹ്മചര്യകാലം കടന്നവന്‍,അശ്യയനം
പൂര്‍ത്തിയായവന്‍; 2.ബ്രഹ്മചര്യം ലങ്ഘിച്ചവന്‍.
അതിഭങ്ഗം [സം. -ഭങ്ഗ] നാ. ഭങ്ഗങ്ങളനുസരിച്ച്‌ നാലുതരം
ദേവിവിഗ്രഹങ്ങളുള്ളതില്‍ ഒന്ന്‌ (നാലു മടക്കുകളുള്ളത്‌).
അതിഭരം,-ഭാരം [സം. -ഭര.-ഭാര] നാ. 1.വലിയ ചുമട്‌; 2.ആധിക്യം,വേഗം;
3.(വാക്യത്തിലെ) അവ്യക്‌തത.
അതിഭവം [സം.-ഭവ] നാ. 1.അതിശയിക്കല്‍,കടന്നു നില്‍ക്കല്‍; 2ഠോല്‍പ്പിക്കല്‍.
അതിഭാരഗം [സം. -ഭാരഗ] 'വളരെ ഭാരം വഹിച്ചുകൊണ്ടു പോകുന്നത്‌'. നാ.
1.കഴുത; 2.വെട്ടിക്കുതിര; 3.കോവര്‍കഴുത.
അതിഭീ [സം.-ഭീ] 'അധികമായ ഭയം ഉണ്ടാക്കുന്നത്‌.' നാ. മിന്നല്‍.
അതിഭൂമി [സം. -ഭൂമി] നാ. 1.ആധിക്യം,ഉച്ചാവസ്ഥ; 2.കവിഞ്ഞത്‌;
3.ഉത്കര്‍ഷം,മേന്മ; 4.വിസ്താരമുള്ള ഭൂമി; 5.മര്യാദാലങ്ഘനം.
അതിഭൌതിക [സം. -ഭൌതിക] വി. ഭൌതികാതീതമായ.
അതിമങ്ഗല്യം [സം. -മങ്ഗല്യ] നാ. കൂവളം. (അധികം ശുഭത്വമുള്ളതിനാല്‍).
അതിമതി [സം. -മതി] നാ. 1.അതിരുകടന്ന അഭിമാനം; 2.അതിബുദ്ധി.
അതിമധുരം [സം. -മധ്ര] നാ. യഷ്ടിമധുകം,ഇരട്ടിമധുരം.
അതിമന്ദചരി [സം. -ചരീ] നാ. 1.സങ്ഗീതത്തിലെ അലങ്കാരങ്ങളില്‍ ഒന്ന്‌;
2.അതിമന്ദം ചരിക്കുന്നവള്‍.
അതിമര്‍ത്യ [സം. -മര്‍ത്യ] വി. മനുഷ്യത്വത്തെ
കവിഞ്ഞ,അതിമാനുഷമായ,ദിവ്യമായ.
അതിമര്യാദ [സം. -മര്യാദ] വി. മര്യാദ കവിഞ്ഞ,അതിരുകടന്ന.
അതിമാത്ര [സം. -മാത്ര] വി. മാത്രയെ അതിക്രമിച്ച,ആവശ്യത്തിലധികമായ.
അതിമാത്രം [സം. -മാത്രം] അവ്യ.. അളവില്‍ കവിഞ്ഞ്‌,ഏറ്റവും.
അതിമാനം [സം. -മാന] നാ. 1.അളവില്‍ കവിഞ്ഞത്‌,വളരെ വിസ്തൃതമായതത്‌;
2.വര്‍ധിച്ച ബഹുമാനം; 3ഡുരഭിമാനം.
അതിമാനി [സം. -മാനിന്‍] നാ. ദുരഭിമാനി.
അതിമാനുഷ [സം. -മാനുഷ] വി. മനുഷ്യാതീതമായ,ദിവ്യമായ.
അതിമാംസ [സം. -മാംസ] വി. വളരെ തടിച്ച,മാംസളമായ.
അതിമായ [സം. -മായ] വി. മായയെ അതിജീവിച്ച,മുക്‌തി നേടിയ.
അതിമായിക [സം. -മായിക] നാ. ഈശ്വരന്‍.
അതിമാരുതം [സം. -മാരുത] നാ. കൊടുങ്കാറ്റ്‌.
അതിമിത [സം. -മിത] വി. അളവറ്റ,പരിധികവിഞ്ഞ.
അതിമിത്രം [സം. -മിത്ര] നാ. 1.ഉറ്റസ്നേഹിതന്‍; 2.(ജ്യോ.) ജന്മനക്ഷത്രം തൊട്ട്‌
ഒമ്പതാമത്തെ നക്ഷത്രം,ക്ഷേത്രം കൊണ്ടും നിസര്‍ഗജമായും മിത്രമായത്‌.
അതിമുക്‌ത [സം. -മുക്‌ത] സംസാരബന്ധങ്ങള്‍ നിശ്ശേഷം
അറ്റ,ഫലശൂന്യമായ,മുത്തിനെ അതിശയിച്ച.
അതിമുക്‌തം [സം.] നാ. 1.മുത്തിനെക്കാള്‍ വെണ്മയുള്ളത്‌; 2.കുരുക്കുത്തിമുല്ല;
3.വളരെ തടിച്ചത്‌; 4.കരുന്താളി; 5.പനച്ചി.
അതിമുക്‌തി [സം. അതി-മുക്‌തി] നാ. പൂര്‍ണമായ മുക്‌തി.
അതിമുദിതം [സം. -മുദിത] നാ. 1.ഒരു വര്‍ണവൃത്തം; 2.അത്യന്തം സന്തുഷ്ടമായ.
അതിമൃത്യു [സം. -മൃത്യു] 'മൃത്യുവിന്‌ അപ്പുറത്തുള്ള സ്തിഥി.' നാ. മോക്ഷം.
അതിമെത്രാസനം [സം. അതി -അറ. മെത്രാന്‍-സം. ആസന്ന] നാ. ആര്‍ച്ചുബിഷപ്പിന്റെ
രൂപത, അതിരൂപത.
അതിമോക്ഷ്യ [സം. -മോക്ഷ്യാ] നാ. യാഗത്തില്‍ നടത്തുന്ന ഒരു ഹോമം.
അതിമോഘം [സം. -മോഘ] വി. വളരെ നിഷ്ഫലമായ.
അതിമോദ [സം. -മോദ] 'അധികം ഗന്ധമുള്ളത്‌' നാ. 1ണവമല്ലിക; 2.ഗണികാരി
എന്ന ചെറുമരം.
അതിമോഹ [സം. അതി-മോഹ < മുഹ്‌] നാ. 1.കഴിവില്‍ കവിഞ്ഞ
കാര്യങ്ങള്‍ക്കായുള്ള മോഹം,അതിരുകടന്ന ആശ; 2ഡുര്‍മോഹം.
അതിയമാന്‍ [പാ. സതിയ < സം. സത്യ -മ.മകന്‍?] നാ. ചേരവംശത്തിന്റെ ഒരു
താവഴിയുടെ സ്ഥാപകന്‍.
അതിയാത [സം. -യാത] വി. 1.കഴിഞ്ഞുപോയ; 2.വളരെ വേഗമുള്ള.
അതിയാന്‍ സണാ. അയാള്‍,അങ്ങോര്‍(അങ്ങാര്‌),അദ്ദേഹം.
അതിയാനം [സം. യാന] നാ. അപ്പുറം കടന്നുപോകല്‍.
അതിയാപനം [സം. -യാപന] നാ. ആവശ്യത്തിലധികം കാലം
കഴിച്ചുകൂട്ടല്‍,താമസിക്കല്‍.
അതിയുഗ്മ,-വിപുല [സം. -യുഗ്മാ-വിപുലാ] നാ. ഒരു വര്‍ണവൃത്തം.
അതിയോഗം [സം. -യോഗ] നാ. 1.അധികമായ ചേര്‍ച്ച,ആധിക്യം; 2.(ജ്യോ.) ഒരു
ശുഭയോഗം; 3.(വൈദ്യ.) വിധിച്ചിട്ടുള്ള മാത്രയില്‍ കൂടുതല്‍ ഔഷധം ചേര്‍ക്കല്‍.
അതിര്‍ നാ. 1.ഒരു സ്ഥലത്തെ അടുത്ത സ്ഥലത്തില്‍നിന്ന്‌ വേര്‍തിരിക്കുന്ന
വരമ്പ്‌,എലുക; 2.അവസാനം,അന്തം; 3.മര്യാദ,ഔചിത്യം.
അതിര്‍ത്തി,അത്യ- നാ. അതിര്‌; അതിര്‍ത്തിക്കല്ല്‌ = എലുകക്കല്ല്‌,സര്‍വേക്കല്ല്‌.
അതിര്‍പ്പം [സം. അദ്ഭുതം,>അല്‍പ്പുതം>അര്‍പുതം>അതുര്‍പ്പം>അതിര്‍പ്പം] നാ.
അദ്ഭുതം
അതിരക്‌ത [സം. -രക്‌ത < രഞ്ജ്‌] വി. 1.അധികം രഞ്ഞ്്ജിപ്പിക്കുന്ന,അധികം
ഇണക്കുന്ന; 2.ഏറെ ചുവന്ന; 3.ഏറെ അനുരാഗമുള്ള, നാ. അഗ്നി.
അതിരണി [സം. -രണിന്‍] നാ. അധികം രണപ്രിയമുള്ള.
അതിരഥന്‍ [സം. -രഥ] നാ. അദ്വിതീയനായ പടയാളി,സ്വയം തേരുതെളിച്ച്‌
പടവെട്ടുന്നവന്‍.
അതിരസം [സം.] നാ. 1.കൂടുതല്‍ ഇനിപ്പ്‌; 2.അരിമാവുകൊണ്ടുള്ള ഒരു
മധുരപലഹാരം; 3.ഉപ്പ്‌.
അതിരാജാ(വ്‌) [സം. -രാജന്‍] നാ. പ്രശസ്തനായ രാജാവ്‌.
അതിരാണി,അതിരാഞ്ചി നാ. കദലിച്ചെടി,മഷിക്കായ്‌ ഉണ്ടാകുന്ന കുറ്റിച്ചെടി.
അതിരാത്ര [സം. അതി-രാത്ര] വി. ഒരു രാത്രികൊണ്ടു നിര്‍വഹിക്കുന്ന.
അതിരാത്രം [സം. -രാത്ര] നാ. 1ണടുരാത്രി; 2.സോമയജ്ഞങ്ങളില്‍ ഒന്ന്‌; 3.ഒരു
രാത്രികൊണ്ടു നടത്താവുന്നതും ജ്യോതിഷ്ടോമയാഗത്തിന്റെ അങ്ഗവുമായ ഒരു യാഗം.
അതിരി നാ. 1ണെല്‍ക്കൂന; 2.വൈക്കോല്‍ക്കൂമ്പാരം,തുറു.
അതിരിക്‌ത [സം. അതി-രിക്‌ത <രിച്‌] വി. 1.ആവശ്യത്തില്‍
കവിഞ്ഞ,അതുല്യമായ; 2ണിശ്ശേഷം ഒഴിഞ്ഞ,പൊള്ളയായ; 3.വ്യത്യസ്തമായ.
അതിരിക്‌താങ്ഗ [സം. അതിരിക്‌ത-അങ്ഗ] വി. അങ്ഗം അധികമുള്ള,വിരലുകളോ
മറ്റോ കൂടുതല്‍ ഉള്ള.
അതിരിച്യമാന [സം. -രിച്യമാന] വി. കവിഞ്ഞിരിക്കുന്ന.
അതിരുക്ക്‌ [സം. -രുക്‌] നാ. അതിയായ വേദന.
അതിരുചിര1 [സം. -രുചിര] വി. വളരെ മനോഹരമായ.
അതിരുചിര2 [സം. -രുചിരാ] നാ. ഒരു വര്‍ണവൃത്തം.
അതിരുദ്രം [സം. -രുദ്ര] നാ. ശിവപ്രീതിക്കായുള്ള പൂജ.
അതിരുഷിത [സം. -രുഷിത < രുഷ്‌] വി. വളരെ രോഷമുള്ള,ഏറെ കോപിച്ച.അതിരൂക്ഷ [സം. -രൂക്ഷ] വി. 1.വളരെ ക്രൂരമായ,സ്നേഹമില്ലാത്ത; 2ഋൂക്ഷതയെ
അതിക്രമിച്ച,സ്നേഹമുള്ള.
അതിരൂപ [സം. -രൂപ] വി. 1.ഒരു രൂപമില്ലാത്ത,നിരാകാരമായ; 2ഋൂക്ഷതയെ
അതിലങ്ഘിച്ച.
അതിരൂപത [സം. -രൂപതാ] 'രൂപതയെക്കാള്‍ വലുത്‌.' നാ. ആര്‍ച്ചുബിഷപ്പിന്റെ
അധികാരസീമ,ആര്‍ച്ചുഡയോസിസ്‌.
അതിരൂപന്‍ [സം. -രൂപ] 'രൂപത്തെ അതിലങ്ഘിച്ചവന്‍.' നാ. 1.ഈശ്വരന്‍;
2.അധികം സുന്ദരന്‍.
അതിരൂപം [സം.] നാ. അതിസൌന്ദര്യം.
അതിരേകം [സം. -രേക] നാ. 1.കവിയല്‍.ആധിക്യം; 2.മേന്മ; 3.വ്യത്യാസം.
അതിരേചക [സം. -രേചക < രിച്‌] വി. നല്ലപോലെ വയറിളക്കാന്‍ ശക്‌തിയുള്ള.
അതിരോഗം [സം. -രോഗ] നാ. ക്ഷയം.
അതിരോമശം [സം. -രോമശ] 'അധികം രോമമുള്ളത്‌.' നാ. കരിങ്കുരങ്ങ്‌.
അതിലങ്ഘനം [സം.-ലങ്ഘന <ലങ്ഘ്‌] നാ. അതിക്രമിക്കല്‍.
അതിലങ്ഘിക്കുക [സം. അതി-ലങ്ഘ്‌] ക്രി. 1.അപ്പുറം കടക്കുക,ധര്‍ മനിയമാദികളെ
അവഗണിച്ചു പ്രവര്‍ത്തിക്കുക; 2.കവിയുക,അതിശയിക്കുക.
അതിലംബി [സം. അതി-ലംബീ] നാ. ചതകുപ്പ.
അതിലെ,ലേ [അത്‌-ഇല്‍-ഏ] അത്‌ എന്നതിന്റെ ആധാരികാഭാസരൂപം, അവ്യ.
1.അതിലുള്ള; 2.ആവഴിയേ.
അതിലോക [സം. അതി-ലോക] വി. ലോകാതീതമായ.
അതിവക്‌താവ്‌ [സം. -വക്‌ത്യ] നാ. അധികം സംസാരിക്കുന്നവന്‍. (സ്ത്രീ.)
അതിവക്‌ത്രി.
അതിവക്രന്‍ [സം. -വക്ര] നാ. 1.അതിവക്രഗതിയുള്ള ചൊവ്വാ തുടങ്ങിയ അഞ്ചു
ഗ്രഹങ്ങളില്‍ ഒന്ന്‌; 2.ഏറ്റവും വളഞ്ഞ ബുദ്ധിയുള്ളവന്‍,അതികൌശലക്കാരന്‍.
അതിവചനം [സം. -വചന] നാ. 1.വളരെ ഉച്ചത്തിലുള്ള സംസാരം; 2.കടന്ന
വാക്ക്‌,മര്യാദവിട്ട സംസാരം.
അതിവര്‍ണാശ്രമന്‍ [സം. -വര്‍ണാശ്രമ] നാ. വര്‍ണാശ്രമധര്‍മങ്ങളെ കടന്നുനില്‍ക്കുന്നവന്‍.
അതിവര്‍ത്തനം [സം. -വര്‍തന<വൃത്‌] നാ. കടന്നു പ്രവര്‍ത്തിക്കല്‍,ലങ്ഘനം; 2.മാപ്പു
കൊടുക്കത്തക്കകുറ്റം.
അതിവര്‍ത്തിക്കുക [<സം. അതി-വൃത്‌] ക്രി. കവിഞ്ഞ്നു നില്‍ക്കുക,അതിലങ്ങ്‌
ഘിക്കുക,തരണം ചെയ്യുക.
അതിവര്‍ഷം സം. -വര്‍ഷ] നാ. കടുത്ത മഴ.
അതിവസുമാന്‍ [സം. -വസുമത്‌]'വലുതായ സമ്പത്തുള്ളവന്‍.' നാ. (ജ്യോ.) ഒരു
ശുഭയോഗം.
അതിവഹിക്കുക [<സം. അതി-വഹ്‌] ക്രി. കടത്തിക്കൊണ്ടു പോകുക,സമയം കഴിക്കുക.
അതിവാദം [സം.] നാ. 1.അതിരുകടന്ന വാക്ക്‌; 2.മുഷിഞ്ഞ്‌ പറച്ചില്‍,അധിക്ഷേപം;
3.അത്യുക്‌തി.
അതിവാദി [സം. അതി-വാദിന്‍] വി. 1.അധികം സംസാരിക്കുന്നവന്‍,വാചാലന്‍;
2.പരുഷവാക്കു പറയുന്നവന്‍; 3.വാദത്തില്‍ മികച്ചുനില്‍ക്കുന്നവന്‍.
അതിവാസനം [സം. -വാസന] നാ. (ശരീരത്തില്‍ ചെയ്യുന്ന) സുഗന്ധലേപനം.
അതിവാസം [സം. -വാസ] നാ. ശ്രാദ്ധത്തിന്റെ തലേ നാലത്തെ ഉപവാസം.
അതിവാഹകന്‍ [സം. -വാഹക] നാ. സൂക്ഷ്മശരീരത്തെ മറ്റൊരു ദേഹത്തിലേക്ക്‌
കൊണ്ടുപോകുന്ന ദേവന്‍.'അതിവാഹനം' നോക്കുക.
അതിവാഹനം [സം. -വാഹന] നാ. 1.കടുത്ത ചുമട്‌,കഠിനപ്രയത്നം,വലിയ ചുമട്‌
എടുക്കല്‍; 2.കാലം കഴിച്ചു കൂട്ടല്‍.
അതിവാഹം [സം. -വാഹ] നാ. 1.കടത്തിക്കൊണ്ടുപോകല്‍,ഒരിടത്തുനിന്നു
മറ്റൊരിടത്തേക്ക്‌ മാറ്റല്‍; 2.പുണ്യക്ഷയത്താല്‍ സൂക്ഷ്മശരീരത്തിന്റെ ദേഹാന്തരപ്രാപ്തി.
അതിവാഹിക [സം.-വാഹികാ] വി. അതിവാഹസംബന്ധമായ.
അതിവാഹിത [സം. -വാഹിത] വി. കഴിച്ചുകൂട്ടിയ,ഒഴിഞ്ഞുപോയ.
അതിവാഹിതന്‍ [സം.] നാ. ഭൂമിക്കടിയിലുള്ള ലോകത്തില്‍ ജീവിക്കുന്നവന്‍.
അതിവാഹിതം [സം.] നാ. സൂക്ഷ്മശരീരം.
അതിവികട [സം. അതി-വികട] വി. വളരെ ദുഃശീലമുള്ള.
.അതിവിടം,-വിഷാ,-വിഷം [സം. -വിഷാ] നാ. അതിവിടയം,ഒരു ഔഷധം.
49
അതിവൃത്തി [സം. -വൃത്തി] നാ. 1.കവിയല്‍,കവിഞ്ഞുനില്‍ക്കല്‍,ജയിക്കല്‍; 2ളങ്ങ്‌
ഘനം; 3.അതിശയോക്‌തി; 4.വലിയ പ്രവാഹം; 5.കഠിനപ്രയത്നം.
അതിവൃഷ്ടി [സം.-വൃഷ്ടി] നാ. കഠിനമായ മഴ,ഈതിബാധകളില്‍ ഒന്ന്‌.
അതിവേധം [സം. -വേധ] നാ. വലിയ അടുപ്പം,(ജ്യോ.) ദശമി,ഏകാദശി ഇവയുടെ
സന്ധി.
അതിവേല [സം. -വേലം] വി.ഏറ്റവും.
അതിവ്യക്‌ത [സം. -വ്യക്‌ത] വി. വളരെ സ്പഷ്ടമായ.
അതിവ്യഥ [സം. -വ്യഥാ] നാ. കടുത്തവേദന.
അതിവ്യാപ്തി [സം. -വ്യാപ്തി] നാ. ആവശ്യത്തില്‍ കൂടുതലായ വ്യാപ്തി,ഉ
ള്‍പ്പെടേണ്ടാത്തതുകൂടി ഉള്‍പ്പെടത്തക്കവിധമുള്ള നിര്‍വചനം
(തര്‍ക്കശാസ്ത്രം അനുസരിച്ചുള്ള ഒരു ലക്ഷണദോഷം).
അതിവ്യായാമം [സം. -വ്യായാമ] നാ. 1.അധികവ്യായാമം; 2.ശരീരത്തിനു
താങ്ങാവുന്നതില്‍ അധികമായ അധ്വാനം.
അതിശക്വരി [സം. -ശക്വരീ] നാ. ശക്വരിയെക്കാള്‍ ഒരക്ഷരം കൂടുതലുള്ള ഛന്ദസ്സ്‌.
അതിശങ്ക [സം. -ശങ്കാ] നാ. വലിയ സംശയം.
അതിശത്രു [സം. -ശത്രു] നാ. 1.പരമശത്രു;2.(ജ്യോ.) സ്വാഭാവികമായ
ശത്രുത്വത്തിനു പുറമേ തത്കാലശത്രുത്വം കൂടിയുള്ള ഗ്രഹം.
അതിശയ [സം. -ശയ < ശീ] കവിഞ്ഞുകിടക്കുന്ന. വി.
കവിഞ്ഞ,ഉത്കര്‍ഷമുള്ള,ശ്രേഷ്ഠതയുള്ള.
അതിശയനം [സം. -ശയന] നാ. മികച്ചുനില്‍ക്കല്‍,ഉത്കര്‍ഷ.
അതിശയനി [സം. -ശയനീ] നാ,അത്യഷ്ടിഛന്ദസ്സില്‍പെട്ട ഒരുപവൃത്തം(ചിത്രലേ
എന്നു നാമാന്തരം).
അതിശയം [സം. -ശയ] നാ. 1.ആധിക്യം,ഉത്കര്‍ഷം,ഗുണാതിശയം; 2.അദ്ഭുതം.
അതിശയനീയ [സം. -ശയനനീയ] വി. അതിശയിക്കത്തക്ക,അദ്ഭുതം ഉളവാക്കത്തക്ക.
അതിശയാലു [സം.] വി. കവിഞ്ഞുനില്‍ക്കുന്ന സ്വഭാവമുള്ള.
അതിശയി [സം. അതി-ശയിന്‍] നാ. ഉത്കൃഷ്ടമായ; 2.അത്യധികമായ.
അതിശയിക്കുക [<സം. അതി-ശീ]'കടന്നു കിടക്കുക'. ക്രി. 1.കവിഞ്ഞുനില്‍ക്കുക;
2.അദ്ഭുതപ്പെടുക.
അതിശയിത [സം. -ശയിത <ശീ] വി. അതിശയിക്കപ്പെട്ട,മികച്ച,കടന്ന.
അതിശയോക്‌തി [സം. അതിശയ-ഉക്‌തി] നാ. 1.ഉള്ളതില്‍ കവിഞ്ഞുള്ള
ഉക്‌തി,അത്യുക്‌തി; 2.ഒരു അര്‍ഥാലങ്കാരം.
അതിശസ്ത [സം. -ശസ്ത] വി. അധികം ശ്രേഷ്ഠമായ.
അതിശസ്ത്ര [സം. അതി-ശസ്ത്ര] വി. ആയുധങ്ങളെ അതിശയിക്കുന്ന.
അതിശായനം [സം. -ശായന] നാ. 1.കവിഞ്ഞുകിടക്കുന്ന അവസ്ഥ,ആധിക്യം;
2ഠരതമഭാവം.
അതിശായി [സം. -ശായിന്‍] വി. അതിശയിക്കുന്ന സ്വഭാവമുള്ള.
അതിശിഷ്ടം [സം. -ശിഷ്ട] നാ. അവശിഷ്ടം,മിച്ചം വന്നത്‌.


അതിശേഷം [സം. -ശേഷ <ശിഷ്‌] നാ. = അതിശിഷ്ടം.
അതിശേഷിക്കുക [<സം. അതി-ശിഷ്‌] ക്രി. മിച്ചം വരുക.
അതിശോഭന [സം. -ശോഭനാ]'അത്യന്തം ശോഭയുള്ളവള്‍.' നാ. പാര്‍വതി.
അതിശ്രുത [സം. -ശ്രുത] വി. വളരെ കീര്‍ത്തിയുള്ള.
അതിശ്രേയസി [സം. -ശ്രേയസീ] നാ. ഉത്തമസ്ത്രീയുടെ ഭര്‍ത്താവാകാന്‍
ആവശ്യമായതിലധികം യോഗ്യതയുള്ളവന്‍.
അതിശ്വ [സം. -ശ്വന്‍] വി. ബലംകൊണ്ടു ശ്വാവിനെക്കാള്‍ മെച്ചപ്പെട്ടതോ
മോശപ്പെട്ടതോ ആയ.
അതിശ്വാവ്‌ [സം. -ശ്വന്‍] നാ. മെച്ചപ്പെട്ട നായ്‌.
അതിഷ്ഠ [സം. -സ്ഥ < സ്ഥാ] നാ. ഉത്കര്‍ഷം,മേന്മ,മഹത്ത്വം. വി.
എല്ലാത്തിനെയും കവിഞ്ഞ.
അതിഷ്ഠന്‍ [സം. അ-തിഷ്ഠ] നാ. എല്ലാറ്റിനും അപ്പുറത്തുള്ളവന്‍.
അതിസക്‌ത സം. അതി-സക്‌ത] വി. വളരെയധികം താത്പര്യമുള്ള.
അതിസക്‌തി [സം. -സക്‌തി] നാ. അധികമായ ബന്ധം,ക്രമാധികമായ
അടുപ്പം,അധികമായ സ്നേഹം,അടുത്ത സമ്പര്‍ക്കം.
അതിസന്ധം [സം. -സന്ധം] അവ്യ. പ്രതിജ്ഞയെയോ വ്യവസ്ഥയെയോ
ലങ്ഘിച്ച്‌.
അതിസന്ധാനം [സം. -സന്ധാന] നാ. കബളിപ്പിക്കല്‍.
അതിസന്ധി [സം. -സന്ധി] നാ. 1.അതിരുകടന്ന വ്യവസ്ഥകളോടുകൂടിയ സന്ധി;
2.കബളിപ്പിക്കല്‍.
അതിസന്ധ്യ [സം. -സന്ധ്യാ] നാ. ഉദയത്തിനും അസ്തമയത്തിനും മുമ്പുള്ള സമയം.
അതിസമ്പന്ന [സം. -സമ്പന്ന] വി. വളരെ സമ്പത്തുള്ള.
അതിസര്‍ഗം [സം. -സര്‍ഗ <സൃജ്‌] നാ. 1.അനുമതി നല്‍കല്‍,അനുവാദം;
2.കൊടുക്കല്‍,തിരിച്ചുനല്‍കല്‍; 3.വേര്‍പെടല്‍; 4.വിടുതല്‍.
അതിസര്‍ജനം [സം. -സര്‍ജന <സൃജ്‌] നാ. 1.കൊടുക്കല്‍,ഔദാര്യം; 2.വേര്‍പിരിയല്‍;
3.ചതി; 4.കൊല.
അതിസര്‍വന്‍ [സം. -സര്‍വ] 'എല്ലാറ്റിനെയും അതിശയിച്ചവന്‍.' നാ. സര്‍വേശ്വരന്‍.
അതിസര [സം. -സര < സൃ] വി. 1.അതിക്രമിക്കുന്ന; 2ണയിക്കുന്ന.
അതിസരം [സം.] നാ. പ്രയത്നം.
അതിസരിക്കുക [<സം. അതി-സൃ] ക്രി. 1.വയറിളക്കുക; 2.വ്യാപിക്കുക.
അതിസാംവത്സര [സം. -സാംവത്സര] നാ. ഒരു വത്സരത്തില്‍ അധികമായ.
അതിസാമ്യ [സം. -സാമ്യാ] നാ. 1.ഇരട്ടിമധുരം; 2.മഞ്ചെട്ടിയുടെ മധുരസാരം.
അതിസാരം [സം. -സാര] നാ. ഒരു രോഗം,വയറിളക്കം,വിരേചനം,വയറുകടി..
അതിസാരി ള-സാരകി,അതീ-} [സം.-സാരിന്‍] നാ. അതിസാരം ബാധിച്ചവന്‍.
അതിസുരദ്രു [സം. -സുരദ്രു] വി. കല്‍പവൃക്ഷത്തെ അതിശയിക്കുന്ന.
അതിസൂക്ഷ്മം [സം. -സൂക്ഷ്മ] നാ. 1.കുരികില്‍; 2.(സങ്ങ്്ഗീ.) നാദത്തിന്റെ ഒരു
വിദാഗം,ഏറ്റവും സൂക്ഷ്മമായത്‌.
അതിസൃഷ്ടി [സം. -സൃഷ്ടി<സൃജ്‌] നാ. ഉത്കൃഷ്ടമായ സൃഷ്ടി.
അതിസൌരഭം [സം. -സൌരഭ] നാ. തേന്മാവ്‌]
അതിസ്തിമിത [സം. -സ്തിമിതാ] നാ. ഒരു വര്‍ണവൃത്തം.
അതിസ്ഥിര [സം. -സ്ഥിര] വി. വളരെ ഉറച്ച,നിശ്ചലമായ,തീര്‍ച്ചയുള്ള.
അതിസ്ഥൌല്യം [സം. -സ്ഥൌല്യ]'വലിയ തടിപ്പ്‌'. നാ. ഒരു രോഗം.
അതിസ്നേഹം [സം. -സ്നേഹ] നാ. അതിരുകടന്ന സ്നേഹം.
അതിസ്വരം, -സ്വാരം [സം. -സ്വര,-സ്വാര] നാ. (സങ്ഗീ.)
നിഷാദസ്വരത്തിന്നാധാരമായ സ്വരം.
അതിഹസിതം [സം. -ഹസിത] നാ. ശരീരം ഇളക്കിയുള്ള ചിരി,ആറുവിധം
ഹാസങ്ങളില്‍ ഒന്ന്‌.


അതീക്ഷണ [സം. അ-തീക്ഷണ] വി. മൂര്‍ച്ചയില്ലാത്ത.
അതീത [അതി-ഇത <ഇ] വി.
കടന്ന,കഴിഞ്ഞ,പിന്‍തള്ളപ്പെട്ട,കവിഞ്ഞുനില്‍ക്കുന്ന.
അതീതഗ്രഹം [സം. അതീത-ഗ്രഹം] നാ.(സങ്ങ്്ഗീ.) താളഗ്രഹരീതികളില്‍ ഒന്ന്‌,പാട്ടു
തുടങ്ങിയിട്ട്‌ താളം പിടിക്കാന്‍ തുടങ്ങല്‍.
അതീതന്‍ [സം. അതി-ഇത] നാ. ലൌകികകാര്യങ്ങളെ ഉപേക്ഷിച്ചവന്‍,സന്യാസി.
അതീതം [സം. അതി-ഇത] നാ. കഴിഞ്ഞത്‌.
അതീതവ്യവഹാര [സം. -വ്യവഹാര] വി. വ്യവഹാരത്തിനുള്ള പ്രായം കഴിഞ്ഞ.
അതീതസംയ‍്‌ [സം. -സംയ‍്‌] നാ. കണക്കില്‍ കവിഞ്ഞ,ഇത്രയെന്നു
പറയാനാകാത്ത.
അതീതാധ്വാവ്‌ [സം. -അധ്വന്‍] നാ. 1.വഴി പിന്നിട്ടവന്‍; 2.കടന്നുപോയ വഴി.
അതീന്ദ്രിയ [സം. അതി-ഇന്ദ്രിയ] വി..
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുള്ള,അതിസൂക്ഷ്മമായ.
അതീന്ദ്രിയജ്ഞാനം [സം. അതീന്ദ്രിയ-ജ്ഞാന] നാ. ഇന്ദ്രിയങ്ങളിലൂടെയല്ലാതെ ലഭിക്കുന്ന
ജ്ഞാനം.
അതീന്ദ്രിയപ്രത്യക്ഷം [സം. -പ്രത്യക്ഷ] നാ.ഇന്ദ്രിയങ്ങളിലൂടെയല്ലാതെയുള്ള
പ്രത്യക്ഷം,ധ്യാനത്തിന്റെ ശക്‌തിയില്‍നിന്നു ലഭ്യമാകുന്ന ജ്ഞാനം.
അതീന്ദ്രിയവൃത്തി [സം. -വൃത്തി] നാ. 1.ഇന്ദ്രിയങ്ങള്‍ക്ക്‌ അതീതമായ സ്ഥിതി;
2.ഇന്ദ്രിയങ്ങള്‍ക്കതീതമായി വര്‍ത്തിക്കുന്നവന്‍.
അതീവ [സം -ഇവ] അവ്യ. ധാരാളം,ഏരെ,അധികം,ഏറ്റവും.
അത്‌ സണാ. 'അ' എന്ന ചുട്ടെഴുത്തിനോട്‌ 'തു' പ്രത്യയം
ചേര്‍ന്നുണ്ടാകുന്ന രൂപം.സണാ. 1.പ്ര.പുണപും.ഇ.വ.പറഞ്ഞതോ പറയാന്‍ ഉദ്ദേശിക്കുന്നതോ
ആയ വസ്തു അല്ലെങ്കില്‍ ജീവിയെ നിര്‍ദേശിക്കുന്ന ശബ്ദം,അകലത്തുള്ള ഒന്ന്‌,(പും.)
അവന്‍,(സ്ത്രീ.) അവള്‍. സാമാന്യലിങ്ഗമായും അതു പ്രയോഗിക്കും,അവ എന്നു
ബ.വ.;2.വാക്യാര്‍ഥത്തിനു പകരം നില്‍ക്കുന്ന ശബ്ദം; 3.ക്രിയയോടു ചേര്‍ക്കുന്ന
നപുംസകസര്‍വനാമപ്രത്യയം; 4ണപുംസകായ‍തനാമം ഉണ്ടാക്കുവാന്‍ പേരെച്ചത്തോടു
ചേര്‍ക്കുന്ന പ്രത്യയം,(പ്ര.) വന്ന+അത്‌-വന്നത്‌,വരുന്ന+അത്‌-വരുന്നത്‌ ഇത്യാദി;
5.വിശേഷണത്തോടു ചേര്‍ത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം; 6.അ
എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം,(പ്ര.) അതു+നേരം = അന്നേരം; 7.പ്രത്യേകാര്‍ഥം
കൂടാതെ നപുംസകനാമത്തോടു ചേര്‍ത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു;
8.ഒരു സംബന്ധികാവിഭക്‌തിപ്രത്യയം,തന്‍+അതു (തനതു) = തന്റെ; 9.ചോദ്യത്തിലും മറ്റും
അവന്‍,അവള്‍,അവര്‍ എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന ശബ്ദം,(പ്ര.) അത്‌ ആര്‌?;
10.അലിങ്ഗായ‍തനാമം ഉണ്ടാക്കാന്‍ പേരെച്ചത്തോടു ചേര്‍ക്കുന്ന പ്രത്യയം,(പ്ര.) വന്നത്‌
ആര്‌ (വന്നവന്‍ ആര്‌ ഇത്യാദിപ്രയോഗങ്ങളില്‍ അനാദരം).
അതുച്ഛ [സം. അ-തുച്ഛ] വി. തുച്ഛമല്ലാത്ത,നിസ്സാരമല്ലാത്ത,ചെറുതല്ലാത്ത.
അതുമിതും [അതും-ഇതും] അവ്യ. സം ബന്ധമില്ലാത്ത പലതും,സ്വല്‍പം വല്ലതും.
അതുല,-തുല്യ [സം. അ-തുല,-തുല്യ] വി. തുല്യതയറ്റ,നിസ്തുലമായ.
അതുലം [സം.] നാ. എള്ള്‌,എള്ളിന്‍ തൈ.
അതുലിത [സം. അ-തുലിത< തുല്‌] വി. തുല്യതയില്ലാത്ത,സാമ്യപ്പെടുത്തുവാന്‍
കഴിയാത്ത.
അതുഷാര [സം. -തുഷാര] വി. 1ഠണുപ്പല്ലാത്ത; 2ഠണുപ്പില്ലാത്ത,ചൂടുള്ള.
അതുഷാരകരന്‍ [സം. -തുഷാര-കര] നാ. ശീതരശ്മിയല്ലാത്തവന്‍,സൂര്യന്‍.
അതുഷ്ട [സം. -തുഷ്ട <തുഷ്‌] വി. സന്തോഷിക്കാത്ത.
അതുഹിനകരന്‍ [സം. -തുഹിന-കര] നാ. അതുഷാരകരന്‍,സൂര്യന്‍.
അതൃണാദ [സം. -തൃണാദ] വി. പുല്ലുതിന്നാത്ത.അതൃണാദന്‍ [സം. -തൃണ-അദ<അദ്‌] നാ. പുല്ലുതിന്നുതുടങ്ങാന്‍ പ്രായമാകാത്ത
കന്നുകുട്ടി
അതൃണ്യ [സം. -തൃണ്യാ<തൃണ] വി. ഒരുപിടിപ്പുല്ല്‌,ചെറിയകെട്ട്‌ പുല്ല്‌.
അതൃപ്ത [സം. -തൃപ്ത < തൃപ്‌] വി. തൃപ്തിയില്ലാത്ത,സന്തുഷ്ടിവരാത്ത.
അതൃപ്തി [സം.-തൃപ്തി] നാ. തൃപ്തിയില്ലായ്മ,അസന്തുഷ്ടി.
അതേ, -തെ [അത്‌-ഏ] അവ്യ.
1.അതുതന്നെ,അങ്ങനെതന്നെ,ശരിതന്നെ,വി.അതുതന്നെയായ,മറ്റൊന്നല്ലാത്ത,(പ്ര.) അതേരൂപം
= ആ രൂപം തന്നെ; അതേപോലും = പരിഹാസപൂര്‍വമായ തിരസ്കാരം; അതേവരെ =
അതുവരെയും,അപ്പോള്‍ വരെ,നിര്‍ദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ.
അതേജസ്സ്‌ [സം. അ-തേജസ്‌] നാ. 1.ശോഭയില്ലായ്മ,നിഴല്‍,ഇരുട്ട്‌;
2.ഓജസ്സില്ലായ്മ,ഉണര്‍വില്ലായ്മ,ദൌര്‍ബല്യം; 3.സാരമില്ലായ്മ.
അതോ [അത്‌-ഓ] അവ്യ.
1.ചൂണ്ടിക്കാണിക്കല്‍,(അതാ,അവിടെ,അങ്ങ്‌,അങ്ങോട്ടുനോക്കുക ഇത്യാദി);
2.ചോദ്യനിപാതം,അതുതന്നെയോ; 3.വികല്‍പനിപാതം,(പ്ര.) അതോ ഇതോ?.
അത്ത നാ. 1.അച്ഛന്റെ സഹോദരി; 2.മൂത്ത സഹോദരി;
2.ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ അമ്മ,അമ്മായി; 4.അച്ഛന്‍.
അത്തച്ചമയം [അത്ത < പ്രാ. ഹത്ഥ < സംഃഅസ്ത-മ. ചമയം] നാ.
കേരളീയരാജാക്കന്മാര്‍,വിശിഷ്യ കൊച്ചിരാജാക്കന്മാര്‍,ചിങ്ങമാസത്തിലെ അത്തം നാളില്‍
നടത്തുന്ന ആഘോഷം.
51
അത്തപ്പാടി നാ. നിര്‍ധനന്‍,ഗതികെട്ടവന്‍.
അത്തപ്പാട്ട്‌ നാ. മുത്തശ്ശിപ്പാട്ട്‌,ധാത്രീകഥ.
അത്തപ്പൂവ്‌ നാ. ചിങ്ങമാസത്തില്‍ അത്തം നാള്‍ മുതല്‍ തിരുവോണം വരെ
പൂക്കള്‍ കൊണ്ടു വീട്ടുമുറ്റത്തു ചെയ്യുന്ന അലങ്കാരം,തൃക്കാക്കരയപ്പനെ ഉദ്ദേശിച്ചു ചെയ്യുന്ന
പൂവിടല്‍ ചടങ്ങ്‌.
അത്തം [പ്രാ. ഹത്ഥ < സം. ഹസ്ത] നാ. ഒരു നക്ഷത്രം.
അത്തര്‍ (അറ.) നാ. ഒരു സുഗന്ധദ്രവ്യം.
അത്തരം [ആ-തരം] അവ്യ. അപ്രകാരമുള്ള,അങ്ങനെയുള്ള.
അത്തല്‍ നാ. ദുഃം,കഷ്ടത,വ്യസനം,ദൌര്‍ഭാഗ്യം.
അത്തല [ആ-തല] നാ. അപ്പുറം,മറുപക്ഷം.
അത്തവ്വ്‌ [ആ-തവ്വ്‌] നാ. ആ സമയം,ആ സന്ദര്‍ഭം.
അത്താണി [പ്രാ. അത്ഥാണി < സം.ആസ്ഥാനിന്‍] നാ. ചുമടുതാങ്ങി.
അത്താന്‍ നാ. 1. അപ്പച്ചിയുടെ മകന്‍; 2.മൂത്തസഹോദരിയുടെ ഭര്‍ത്താവ്‌;
3.അമ്മാമന്റെ മകന്‍.
അത്താവ്‌ [സം. അത്തൃ < അദ്‌] നാ. ഭക്ഷിക്കുന്നവന്‍. (സ്ത്രീ.) അത്ത്രി.
അത്താഴക്കോടതി അത്താഴത്തിനിരിക്കുന്ന സ്ത്രീകളുടെ സദസ്സ്‌.
അത്താഴച്ചക്ക നാ. ഉറുമാമ്പഴം,മാതളങ്ങ.
അത്താഴപ്പക്കീര്‌ നാ. റംസാന്‍ നോയമ്പുകാലത്ത്‌,അര്‍ധരാത്രിക്കുശേഷം മുസ്ലിം
ഗൃഹങ്ങളില്‍ പോയിവ്രതക്കാരെ അത്താഴം കഴിക്കാന്‍ വിളിച്ചുണര്‍ത്തുന്ന ആള്‍.
അത്താഴപ്പട്ടിണി നാ. അത്താഴം പോലും കഴിക്കാനില്ലാത്ത അവസ്ഥ,കടുത്ത ദാരിദ്യ്രം.
അത്താഴപ്പൂജ നാ. അത്താഴനൈവേദ്യം അര്‍പ്പിച്ചുകൊണ്ടു ചെയ്യുന്ന പൂജ.
അത്താഴം നാ. ഉറക്കത്തിനുമുമ്പുള്ള ഭക്ഷണം.
അത്താഴംമുടക്കി നാ. 1ണീര്‍ക്കോലി,പുളവന്‍; 2.ചെറിയ പ്രതിബന്ധങ്ങള്‍ വരുത്തുവാന്‍
കഴിയുന്നവന്‍; 3.വലിയകേതുവള്ളം,രാത്രിയില്‍ വളരെ താമസിച്ച്‌ ഓടുന്ന ബസ്സ്‌.
അത്താര്‍ [സം. ആസ്തര?] നാ. ഓട(ല്‍)പൊളികൊണ്ടുള്ള ഒരുതരം പായ്‌.


അത്തി1 നാ. ഒരു വലിയമരം,നാല്‍പ്പാല്‍മരങ്ങളില്‍ ഒന്ന്‌.
അത്തി2 (പ.മ.) [പ്രാഃഅത്ഥീ < സംഃഅസ്തിന്‍] നാ. ആന; അത്തിമുകന്‍ =
ഹസ്തിയുടെ മുമുള്ളവന്‍,ഗണപതി.
അത്തി3 (പ.മ.) [പ്രാ. അത്ഥി < സം. അസ്ഥി] നാ. എല്ല്‌.
അത്തിക നാ. ജ്യേഷ്ഠത്തി.
അത്തിക്കള്ള്‌ -കള്‍ നാ. അത്തിയുടെ വേരില്‍നിന്നെടുക്കുന്ന കള്ള്‌.
അത്തിത്തിപ്പലി [പ്രാ. ഹത്ഥി-പിപ്പാലീ] നാ. ഒരു ഔഷധം,ഗജപിപ്പലി.
അത്തിരി നാ. 1.ഗ്രാമം; 2.ഒട്ടകം; 3.കുതിര.
അത്ത്‌1 'അത്തുന്നത്‌,പറ്റിപ്പിടിച്ചുകയറുന്നത്‌.' നാ. ഇഞ്ച.
അത്ത്‌2 (വ്യാക.) അനുസ്വാരത്തില്‍ അവസാനിക്കുന്ന നാമപദത്തോട്‌
സ്വരാദിയായ പ്രത്യയം ചേരുമ്പോള്‍ അന്തത്തിലെ �അം� എന്നതിന്റെ സ്ഥാനത്ത്‌ വരുന്ന
ഇടനില. ഉദ. മരം + ഓടു = മരത്തോടു.
അത്ത്‌3 [അം+്‌] (വ്യാക.) ആധാരികാഭാസം. ഉദാ.
ഇരുട്ടത്ത്‌,വെയിലത്ത്‌,മഴയത്ത്‌.
അത്തുക ക്രി. 1.ചേരുക,ചേര്‍ന്നിരിക്കുക,പറ്റിപ്പിടിച്ചിരിക്കുക; 2.പുരട്ടുക; 3.ചാരുക;
4ഠേയ്ക്കുക.
അത്തേ (വ്യാക.) പുരണിതദ്ധിതത്തോടു ചേരുന്ന വിശേഷണപ്രത്യയം. ഉദാ.
ഒന്നാമത്തെ,എത്രാമത്തെ.
അത്നന്‍ [സം. അത്ന] �എപ്പോഴും ഗമിച്ചുകൊണ്ടിരിക്കുന്ന.� നാ. 1.സൂര്യന്‍;
2.വായു; 3.യാത്രക്കാരന്‍.
അത്ഭുതദര്‍ശന [സം. അദ്ഭുത-ദര്‍ശന] വി. അദ്ഭുതകരമായ സൌന്ദര്യമുള്ള.
അത്ഭുതന്‍ [സം.] നാ. ശിവന്‍.
അത്ഭുതപ്പെടുക [സം. അദ്ഭുത-മ. പെടുക] ക്രി. വിസ്മയിക്കുക,ആശ്ചര്യപ്പെടുക.
അത്ഭുതം,അദ്‌-അല്‍- [സം. അദ്ഭുത] നാ. 1.അസാധാരണമോ അപൂര്‍വമോ ആയ
അനുഭവം അല്ലെങ്കില്‍ വികാരം,ആശ്ചര്യം,വിസ്മയം; 2.അദ്ഭുതരസം,നവരസങ്ങളില്‍ ഒന്ന്‌;
3.അലൌകികവസ്തുദര്‍ശനജന്യമായ ആശ്ചര്യം; 4.ഒരു മര്‍മം.
അത്ഭുതശാന്തി [സം. -ശാന്തി] നാ. 1.അഥര്‍വവേദത്തിലെ അറുപത്തേഴാം
പരിശിഷ്ടത്തിന്റെ പേര്‍; 2.അദ്ഭുതസംഭവങ്ങള്‍,കൊള്ളിമീന്‍ വീഴ്ച,ഭൂകമ്പം മുതലായ
ദുര്‍നിമിത്തങ്ങള്‍ ഇവ ഉണാകുമ്പോള്‍ ശാന്തിക്കായി ചെയ്യുന്ന ഹോമം.
അത്ഭുതസ്വനന്‍ [സം. -സ്വന] നാ. ശിവന്‍.
അത്ഭുതാവഹ [സം. -ആവഹ] വി. അദ്ഭുതം ആവഹിക്കുന്ന,ആശ്ചര്യകരമായ.
അത്മത്തി,അല്‍മത്തി [ല. ണ്ടര്‍സ്‌.ണ്ഡന്റന്ധദ്ധ്യന്റ] നാ. ഡീക്കന്‍
കുര്‍ബാനസമയത്തു ധരിക്കുന്ന വസ്ത്രം,ബിഷപ്പ്‌ ആഘോഷമായി പൂജ അര്‍പ്പിക്കുമ്പോള്‍
അണിയുന്ന വസ്ത്രങ്ങളില്‍ ഒന്ന്‌.
അത്യഗ്നി [സം. അതി-അഗ്നി] വി. അഗ്നിയെ അതിശയിക്കുന്ന,നാ. തീവ്രമായി
ഉദരാഗ്നി പ്രവര്‍ത്തിക്കല്‍,അതിയായ വിശപ്പ്‌ എന്ന രോഗം.
അത്യഗ്നിഷ്ടോമം [സം. -അഗ്നിഷ്ടോമ] നാ. അഗ്നിഷ്ടോമത്തെ
അതിശയിച്ചത്‌,അഗ്നിഷ്ടോമത്തിന്റെ അവസാനത്തില്‍ ചൊല്ലുന്ന ഒരു ദേവസ്തുതി.
അത്യുഗ്ര [സം. -അഗ്ര] വി. 1.അഗ്രം പൊന്തിനില്‍ക്കുന്ന; 2.ആസന്നമായ,വളരെ
അടുത്ത.
അത്യങ്കുശ [സം. -അങ്കുശ] വി. തോട്ടിക്കു വഴങ്ങാത്ത,നിയന്ത്രിക്കാനാകാത്ത.
അത്യണു [സം. -അണു] വി. ഏറ്റവും ചെറിയ.
അത്യത്ഭുതം [സം. -അത്ഭുത] നാ. വലിയ അതിശയം.
അത്യദ്ധ്വാവ്‌ [സം. -അധ്വന്‍] നാ. ദീര്‍ഘയാത്ര,ക്ലേശകരമായ യാത്ര.


അത്യന്ത [സം. -അന്ത] 'അന്തത്തെ അതിക്രമിച്ച.' വി. അവസാനമില്ലാത്ത,ഏറെ
മുറ്റിയ,തികഞ്ഞ.
അത്യന്തഗത [സം. അത്യന്ത-ഗത] വി. എന്നെന്നേക്കുമായി
പിരിഞ്ഞ,വേര്‍പെട്ടുപോയ.
അത്യന്തഗതി [സം. -ഗതി] നാ. പൂര്‍ത്തിയാക്കല്‍,പൂര്‍ണതാത്പര്യം.
അത്യന്തഗാമി [സം. -ഗാമിന്‍] വി. 1.അതിവേഗം പോകുന്ന;
2.അധികമായ,ധാരാളമായ.
അത്യന്തഗുണി [സം. -ഗുണിന്‍] നാ. അസാധാരണഗുണങ്ങളുള്ളവന്‍.
അത്യന്തതിരസ്കൃതവാച്യം [സം. -തിരസ്കൃത-വാച്യ] നാ. (അലം.) വാച്യാര്‍ഥത്തെ
നിശ്ശേഷം തിരസ്കരിച്ചത്‌,അവിവക്ഷിതവാച്യധ്വനിയുടെ രണ്ടു പിരിവുകളില്‍ ഒന്ന്‌.
അത്യന്തനിവൃത്തി [സം. -നിവൃത്തി] നാ. ലോകകാര്യങ്ങളില്‍നിന്നു
സംപൂര്‍ണമായ പിന്‍വാങ്ങല്‍.
അത്യന്തം [സം. അതി-അന്തം] അവ്യ. കവിഞ്ഞ,ഏറ്റവും.
അത്യന്തവാസി [സം. അത്യന്ത-വാസിന്‍] നാ. എപ്പോഴും ഗുരുവിനോടൊത്തു
വസിക്കുന്നവന്‍.
അത്യന്തസംയോഗം [സം. -സംയോഗ] നാ. വലിയ അടുപ്പം,അടുത്ത ബന്ധം.
അത്യന്താതിശയോക്‌തി [സം. -അതിശയോക്‌തി] നാ. ഒരു
അര്‍ഥാലങ്കാരം,കാരണത്തിനുമുമ്പേ കാര്യം സംഭവിക്കുന്നതായി വര്‍ണിക്കുന്നത്‌.
അത്യന്താപേക്ഷിതം [സം. -അപേക്ഷിത] വി. ഒഴിച്ചുനിറുത്താനാകാത്ത,ഏറ്റവും
ആവശ്യമായ.
അത്യന്താഭാവം [സം. -അഭാവ] നാ. പരിപൂര്‍ണമായ അഭാവം (ഒരു കാലത്തും
ഇല്ലാത്തതും ഉണ്ടാകാത്തതുമായത്‌,മുയലിന്റെ കൊമ്പുപോലെ).
അത്യന്തി [സം. അതി-അന്തിന്‍] നാ. തന്നിഷ്ടക്കാരന്‍.
അത്യന്തിക [സം. -അന്തിക] വി. 1.വളരെ അടുത്ത; 2.അന്തികത്തെ
അതിക്രമിച്ച,അടുത്തല്ലാത്ത.
അത്യന്തികം [സം.] നാ. 1.വലിയ അടുപ്പം (അതിശയിതം അന്തികം); 2.വലിയ ദൂരം
(അതിക്രാന്തം അന്തികം). അവ്യ. ഏറ്റവും സമീപത്ത്‌.
അത്യന്തീന [സം.] 1.വളരെ ദൂരം പോകുന്ന,വളരെ വേഗം പോകുന്ന;
2ഡീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന.
അത്യം [സം.] നാ. കുതിര.
അത്യമ്ലാ [സം. -അമ്ലാ]'വളരെ പുളിയുള്ളത്‌.' നാ. 1.കോല്‍പ്പുളി; 2.കാട്ടു
നാരകം; 3.അമ്പഴം; 4.മരപ്പുളി.
അത്യയം [സം. -അയ] നാ. 1.കടന്നുപോകല്‍,അതിരുകടക്കല്‍,
2.വിട്ടുപോകല്‍,മരണം,നാശം; 3.ഉലങ്ങ്്ഘനം,കുറ്റം; 4.പിഴ.
അത്യയസന്ധി [സം. -അയ-സന്ധി] നാ. യുദ്ധാവസാനത്തില്‍ ഇന്ന ദേശത്ത്‌,ഇന്ന
കാലത്ത്‌ ഇന്ന തുക കൊടുക്കണമെന്നു കാണിച്ചു ചെയ്യുന്ന സന്ധി.
അത്യയി [സം. -അയിന്‍] വി. കടന്നു പോകുന്ന,കവിയുന്ന.
അത്യര്‍ഥ [സം. -അര്‍ഥ] വി. അര്‍ഥത്തെ അതിക്രമിച്ച,യഥാര്‍ഥവിലയില്‍
കവിഞ്ഞ,അളവില്‍ കവിഞ്ഞ,ഏറ്റവും കൂടുതലായ.
അത്യര്‍ഥം [സം. -അര്‍ഥം] അവ്യ. ഏറ്റവും വളരെ,ഏറെ.
അത്യര്‍ഥവേദി [സം. അതി-അര്‍ഥ-വേദിന്‍] നാ. അല്‍പമായ വേദനപോലും
അറിയുന്ന (ആന).
അത്യരം [സം. -അരം] അവ്യ. വളരെ വേഗത്തില്‍.
അത്യശ്ന [സം. -അശ്ന] വി. അധികം ഭക്ഷിക്കുന്ന.
അത്യഷ്ടി [സം. -അഷ്ടി] നാ. 1.ഒരു ഛന്ദസ്സ്‌; 2.പതിനേഴ്‌.
അത്യഹ്ന [സം. -അഹ്ന] വി.. ഒരു ദിവസത്തിലധികം കാലമായ.
അത്യാകാര [സം. -ആകാര] വി. വളരെവലുപ്പമുള്ള. നാ. 1.ആകാരത്തിന്റെ
വലിപ്പം; 2ണിന്ദ,ആക്ഷേപം.
അത്യാക്രമണം [സം. -ആക്രമണ] നാ. കയ്യേറ്റം.


അത്യാക്ഷേപം [സം. -ആക്ഷേപ] നാ. അതിയായനിന്ദ,ധിക്കാരം.
അത്യാഗ്രഹം [സം. -ആഗ്രഹ] നാ. അതിരുകവിഞ്ഞ ആശ.
അത്യാഗ്രഹി [സം. -ആഗ്രഹിന്‍] നാ. അതിയായ ആഗ്രഹമുള്ള.
അത്യാചാരം [സം. -ആചാര] നാ. ആചാരത്തെ അതിക്രമിച്ചത്‌,മര്യാദവിട്ട
പ്രവൃത്തി,അധര്‍മം.
അത്യാദിത്യ [സം. -ആദിത്യ] വി. സൂര്യനെ അതിശയിച്ച പ്രഭയുള്ള.
അത്യാധാനം [സം. -ആധാന] നാ. 1.ചുമത്തല്‍,മുകളിലേറ്റി വയ്ക്കല്‍; 2.യാഗാഗ്നി
സൂക്ഷിക്കാതിരിക്കല്‍; 3.അതിക്രമം,ലങ്ഘനം; 4.വഞ്ചിക്കല്‍,കബളിപ്പിക്കല്‍.
അത്യാനന്ദ [സം. -ആനന്ദ] വി. 1.മൈഥുനം കൊണ്ട്‌ ആനന്ദമുണ്ടാകാത്ത
(യോനി,മൈഥുനത്തില്‍ ഏറ്റവും ആനന്ദമുള്ളത്‌,എന്നും); 2ഋതിക്രീഡയില്‍
ആസക്‌തിയില്ലാത്ത.
അത്യാപത്ത്‌ [സം. -ആപദ്‌] നാ. അതിയായ ആപത്ത്‌.
അത്യായം [സം. -ആയ] നാ. 1.അതിക്രമിക്കുന്ന; 2.യാത്രയ്ക്കു മുഹൂര്‍ത്തം
കഴിഞ്ഞ.
അത്യാര്‍ത്തി [സം. -ആര്‍തി] നാ. 1.അതിയായദുഃം; 2.അധികമായ താത്പര്യം.
അത്യാരൂഢ [സം. -ആ-രൂഢ <രുഹ്‌] വി. 1.കൂടുതല്‍ വളര്‍ന്ന; 2.വളരെ ഉയര്‍ന്ന
നിലയുള്ള.
അത്യാരൂഢം [സം.] നാ. വളരെ ഉയര്‍ന്ന പദവി.
അത്യാലം [സം.] നാ. രക്‌തചിത്രകം,ചുവന്നകൊടുവേലി.
അത്യാശ്രമന്‍ [സം. അതി-ആശ്രമ] നാ. ബ്രഹ്മചര്യം തുടങ്ങിയ ആശ്രമങ്ങളെ
അതിക്രമിച്ചവന്‍,പരമഹംസന്‍.
അത്യാസന്ന [സം -ആസന്ന] നാ. 1.വലിയ ആപത്ത്‌; 2.അപ്രതീക്ഷിതമായ
ആപത്ത്‌.
അത്യുക്‌തി [സം. -ഉക്‌തി <വച്‌] 'അത്യായ ഉക്‌തി.' നാ. ഉള്ളതില്‍ കവിഞ്ഞുള്ള
പറച്ചില്‍,പെരുപ്പിച്ചു പറയല്‍,അതിശയോക്‌തി.
അത്യുഗ്ര [സം. -ഉഗ്ര] വി. വളരെ ഉഗ്രമായ; 2.അതിഭയങ്കരമായ.
അത്യുഗ്രഗന്ധ [സം. -ഉഗ്ര-ഗന്ധ] നാ. 1.അയമോദകം; 2.കറുത്ത മലയമുക്കി;
നീലശങ്ഘുപുഷ്പം.
അത്യുഗ്രം [സം. -ഉഗ്ര] നാ. 1.വളരെ ഭയങ്കരമായത്‌; 2.പെരുങ്കായം.
അത്യുച്ചം [സം. -ഉച്ച] നാ. ഏറ്റവും ഉയര്‍ന്നത്‌,(ജ്യോ.) ഉച്ചക്ഷേത്രത്തില്‍
ഉച്ചഭാഗയില്‍നില്‍ക്കുന്ന ഗ്രഹത്തിന്റെ അവസ്ഥ.
അത്യുച്ചരതം [സം. -ഉച്ച-രത] നാ. ഉയര്‍ന്നരീതിയിലുള്ള രതം,അശ്വജാതിയിലുള്ള
പുരുഷനും മൃഗീജാതിയില്‍ പെട്ട സ്ത്രീയും തമ്മിലുള്ള രതം.
അത്യുത്തമം [സം. -ഉത്തമ] നാ. വളരെ വിശേഷപ്പെട്ടത്‌.
അത്യുന്നത [സം. -ഉന്നത] വി. വളരെ ഉയര്‍ന്ന,ശ്രേഷ്ഠമായ.
അത്യുഷ്ണ [സം. -ഉഷ്ണ] വി. വളരെ ചൂടുള്ള.
അത്യൂഹം [സം. -ഊഹ] നാ. 1.ഗാഢമായ ധ്യാനം; 2ഢ്യാനിച്ചുണ്ടാകുന്ന അറിവ്‌;
3ണീര്‍ക്കാക്ക; 4.മയില്‍.
അത്ര1 ['അ' എന്ന ചുട്ടെഴുത്തിനോട്‌ 'ത്ര' എന്ന പ്രത്യയം
ചേര്‍ന്നുണ്ടാകുന്നത്‌] അവ്യ. 1.ചൂണ്ടിപ്പറയുന്ന ഒന്നിനു തുല്യം വലിപ്പത്തില്‍, (അളവിലോ
എണ്ണത്തിലോ); 2.മുന്‍പറഞ്ഞവിധം; 3.വേണ്ടവിധം; 4.വേണ്ടവണ്ണം
53
അത്ര2 അവ്യ.ഇവിടെ ,ഈവിഷയത്തില്‍.
അത്രടം = അത്രേടം.
അത്രച്ചെ,-ശ്ശെ,ശ്ശേ [അത്ര-ചെയ്‌ത്‌] അവ്യ. 1.അത്രയോളം,അത്രയും മാത്രം; 2.ഓരോന്നിനും
അത്രയും വച്ച്‌.
അത്രത്യ [സം. അത്ര-ത്യ] വി. 1.ഈ സ്ഥലത്തുള്ള; 2.ഈസ്ഥലത്തെ സം
ബന്ധിച്ച.
അത്രപ [സം. -ത്രപ] വി. 1ളജ്ജയില്ലാത്ത,നാണം കെട്ട;
2.വിനയമില്ലാത്ത,ധിക്കാരമുള്ള.


അത്രപം [സം. -ത്രപം] അവ്യ. ലജ്ജകൂടാതെ,സങ്കോചമില്ലാതെ.
അത്രഭവാന്‍ [സം. അത്ര-ഭവാന്‍] സണാ.
അവിടുന്ന്‌,അങ്ങ്‌,താങ്കള്‍(ബഹുമാനസൂചകം.)
അത്രമാത്രം അവ്യ. 1.അത്രത്തോളം; 2.മുഴുവനും,എല്ലാം,പൂര്‍ണമായി.
അത്രയോളം നാ. 1.അവിടം വരെ; 2.അത്രയും,ആ അളവില്‍,മുന്‍പറഞ്ഞ തോതില്‍.
അത്രയ്ക്കത്ര അവ്യ.. എത്രയുണ്ടോ അതിനുമാത്രം,കുറച്ചു മാത്രം.
അത്രസ്ത [സം. അ-ത്രസ്ത<ത്രസ്‌] വി. ഭയം ഇല്ലാത്ത,പേടിക്കാത്ത.
അത്രസ്നു [സം. -ത്രസ്നു] വി. അത്രസ്ത.
അത്രാന്തരേ [സം. അത്ര-അന്തരേ] അവ്യ..ഇതിനിടയില്‍.
അത്രാസം [സം. അ-ത്രാസം] അവ്യ.. ഭയം കൂടാതെ.
അത്രി [സം.] നാ. സപ്തര്‍ഷികളില്‍ ഒരാള്‍.
അത്രിജന്‍ [അത്രി-ജ] നാ. 1.അത്രിയുടെ പുത്രന്‍,ചന്ദ്രന്‍; 2ഡുര്‍വാസാവ്‌;
3ഡത്താത്രേയന്‍.
അത്രിനേത്രപ്രസൂതന്‍ [സം. -നേത്ര-പ്രസൂത] നാ. ചന്ദ്രന്‍.
അത്രേ,-ത്രെ [അത്ര-ഏ (അവധാരകം)] അവ്യ. 1ഠന്നെ,ശരി തന്നെ; 2.അത്രമാത്രം;
3.പറഞ്ഞത്‌ ഉറപ്പിക്കാന്‍ വാക്യാന്തത്തില്‍ പ്രയോഗിക്കുന്ന ശബ്ദം; 4.ആയിരിക്കാം (മേല്‍
പ്രസ്താവിച്ചതു സ്ഥിരീകരിക്കാന്‍ പ്രയാസം എന്ന്‌ കാണിക്കുന്നു. ഉദാ. അവനു ശമ്പളം
കിട്ടില്ലത്രെ = വക്‌താവിന്റെ നോട്ടത്തില്‍ കിട്ടി.)
അത്രേ,-ത്രെ [അത്ര-ഏ (അവധാരകം)] അവ്യ. 1ഠന്നെ,ശരി തന്നെ; 2.അത്രമാത്രം;
3.പറഞ്ഞത്‌ ഉറപ്പിക്കാന്‍ വാക്യാന്തത്തില്‍ പ്രയോഗിക്കുന്ന ശബ്ദം; 4.ആയിരിക്കാം (മേല്‍
പ്രസ്താവിച്ചതു സ്ഥിരീകരിക്കാന്‍ പ്രയാസം എന്ന്‌ കാണിക്കുന്നു. ഉദാ. അവനു ശമ്പളം
കിട്ടില്ലത്രെ = വക്‌താവിന്റെ നോട്ടത്തില്‍ കിട്ടി.)
അത്രേടം,അത്രടം [എടം<ഇടം] അവ്യ. അതുവരെ,അവിടം വരെ.
അത്രൈവ [സം. -ഏവ] അവ്യ. അവിടെത്തന്നെ.
അഥ [സം.] (ഗ്രന്ഥാരം ഭത്തില്‍ മങ്ങ്്ഗലാര്‍ഥമായി പ്രയോഗിക്കുന്ന
പദം),അനന്തരം,പിന്നീട്‌.
അഥര്‍വണന്‍ [സം.] നാ. ശിവന്‍,(അഥര്‍വകൃത്ത്‌ ആകയാല്‍).
അഥര്‍വണം [സം.] നാ. അഥര്‍വം,നാലാമത്തെ വേദം.
അഥര്‍വണി [സം.] നാ. അഥര്‍വവേദജ്ഞനായ ബ്രാഹ്മണന്‍
കുടുംബപുരോഹിതന്‍.
അഥര്‍വന്‍ [സം.] നാ. 1.ഒരു ആചാര്യന്‍; 2.അഥര്‍വവേദത്തിന്റെ കര്‍ത്താവ്‌ ഒരു
പ്രജാപതി; 3.അഗ്നിയെയും സോമനെയും ഉപാസിക്കുന്ന ബ്രാഹ്മണന്‍; 4.ശിവന്‍.
അഥര്‍വം [സം. അഥര്‍വന്‍] നാലാമത്തെ വേദം,അഥര്‍വണം.
അഥര്‍വവിത്ത്‌ [സം. അധര്‍വ-വിദ്‌] നാ. അഥര്‍വം പഠിച്ചവന്‍.
അഥര്‍വശി [സം. -ശിാ‍] നാ. ഒരു ഉപനിഷത്ത്‌,ബ്രഹ്മവിദ്യയെപ്പറ്റി
പ്രതിപാദിക്കുന്നത്‌.
അഥര്‍വാങ്ഗിരസ്സുകള്‍ [സം. -അങ്ങ്്ഗിരസീ] നാ. അഥര്‍വന്റെയും
അങ്ഗിരസ്സിന്റെയും സന്തതി; അഥര്‍വാവും അങ്ങ്്ഗിരസ്സും ദര്‍ശിച്ച
മന്ത്രങ്ങള്‍.
അഥര്‍വാണം [സം.] നാ. അഥര്‍വവേദപ്രകാരമുള്ള ആചാരം,അഥര്‍വം.
അഥര്‍വാധിപന്‍ [സം. അഥര്‍വ-അധിപ] നാ. ബുധന്‍ (അഥര്‍വത്തിനു അധിപനായ
ഗ്രഹം).
അഥവാ [സം. അഥ-വാ] അവ്യ. ഒരുപക്ഷേ,അല്ലെങ്കില്‍,അല്ലാത്തപക്ഷം.
അദ [സം. < അദ്‌] വി. ഭക്ഷിക്കുന്ന (പദാന്തത്തില്‍) ഉദാ. കണാദ =
കണങ്ങളെ തിന്നുന്നവന്‍.


അദക്ഷ [സം. അ-ദക്ഷ] വി. സാമര്‍ഥ്യമില്ലാത്ത,ത്രാണിയില്ലാത്ത.
അദക്ഷിണ [സം. -ദക്ഷിണ] വി. 1. വലത്തേതല്ലാത്ത,ഇടത്തേ;
2ഠെക്കേതല്ലാത്ത,വടക്കേ; 3ഡക്ഷിണ നല്‍കാത്ത,ദാക്ഷിണ്യമില്ലാത്ത; 5. സാമര്‍ഥ്യമില്ലാത്ത.
അദക്ഷിണ്യ,-ദക്ഷിണീയ [സം. -ദക്ഷിണ്യ,-ദക്ഷിണീയ] വി. ദക്ഷിണയ്ക്ക്‌
അര്‍ഹതയില്ലാത്ത.
അദഗ്ധ [സം. -ദഗ്ധ < ദഹ്‌] വി. ദഹിപ്പിക്കാത്ത,ദഹിക്കാത്ത.
അദണ്ഡ [സം. -ദണ്ഡ] വി. ശിക്ഷയില്‍നിന്ന്‌ ഒഴിവാക്കപ്പെട്ട.
അദണ്ഡകര [സം. അദണ്ഡ-കര] വി. പിഴയില്‍നിന്നും ശിക്ഷയില്‍നിന്നും
ഒഴിവാക്കപ്പെട്ട.
അദണ്ഡ്യ [സം. അ-ദണ്ഡ്യ] വി. ശിക്ഷയര്‍ഹിക്കാത്ത.
അദത്ക [സം.-ദത്ക] വി. അദന്ത.
അദത്ത്‌ [സം. അ-ദത്‌ < ദന്ത] വി. പല്ലില്ലാത്ത.
അദത്ത1 [സം. -ദത്ത < ദാ] വി. 1.കൊടുക്കപ്പെടാത്ത; 2.അന്യായമായി
നല്‍കിയ.
അദത്ത2 [സം. -ദത്താ] നാ. വിവാഹം ചെയ്‌തു
കൊടുക്കപ്പെടാത്തവള്‍,അവിവാഹിത.
അദത്തം [സം.] നാ. പ്രത്യേകസാഹചര്യത്തില്‍ നല്‍കിയതും തിരിച്ചെടുക്കാന്‍
തടസ്സമില്ലാത്തതുമായ വസ്തു.
അദത്താദാനം [സം. അദത്ത-ആദാന] നാ. കൊടുക്കാത്തതിനെ
എടുക്കല്‍,മോഷണം,കവര്‍ച്ച.
അദനം [സം. അദന < അദ്‌] നാ. ഭക്ഷണം.
അദന്ത [സം. അ-ദന്ത] വി. പല്ലില്ലാത്ത.
അദന്തന്‍ [സം.] നാ. പുഷാവ്‌,12 ആദിത്യന്മാരില്‍ ഒരാള്‍.
അദന്തം [സം.] നാ. പല്ലില്ലാത്തത്‌,കുളയട്ട.
അദന്ത്യ [സം. അ-ദന്ത്യ] വി. 1ഡന്ത്യാക്ഷരമില്ലാത്ത,ദന്ത്യാക്ഷരമല്ലാത്ത;
2.പല്ലിനു ചേരാത്ത.
അദബ്‌ [അറ.] നാ. മര്യാദ,വണക്കം.
അദഭ്ര [സം. -ദഭ്ര] വി. ചെറുതല്ലാത്ത.
അദഭ്രം [സം.] നാ. കടല്‍.
അദഭ്രശുഭ്രം [സം. അദഭ്ര-ശുഭ്രം] വി. വെളുത്ത,നല്ലപോലെ തിളങ്ങുന്ന.
അദംഭ [സം. അ-ദംഭ] വി. ഗര്‍വില്ലാത്ത,സത്യസന്ധമായ.
അദംഭന്‍ [സം.] നാ. ശിവന്‍.
അദംഭി [സം. അ-ദംഭിന്‍] നാ. 1ഡംഭമില്ലാത്തവന്‍; 2.വഞ്ചനയില്ലാത്തവന്‍.
അദംഷ്ട്രം [സം. -ദംഷ്ട്ര] നാ. വിഷപ്പല്ലില്ലാത്ത ഒരുതരം പാമ്പ്‌.
അദമ്യ [സം. -ദമ്യ <ദമ്‌] വി. 1ഡമനം ചെയ്യാന്‍ കഴിയാത്ത,അടക്കാന്‍
കഴിയാത്ത; 2.മെരുക്കാന്‍ കഴിയാത്ത.
അദയ [സം. -ദയ] വി. ദയയില്ലാത്ത,നി‍ര്‍ദയ.
അദയം സം. -ദയ] അവ്യ.ഡയയില്ലാതെ,നിഷ്ഠൂരമായി.* സദയം.
അദര്‍ശനം [സം. -ദര്‍ശന] നാ. 1.കാണായ്ക,കാണാന്‍ കൂട്ടാക്കാതിരിക്കുക;
2.(വ്യാക.) ലോപം.
അദര്‍ശനീയ [സം. -ദര്‍ശനീയ <ദൃശ്‌] വി. കാണാന്‍ കൊള്ളാത്ത.
അദര്‍ശം1 [സം. -ദര്‍ശ] നാ. കറുത്തവാവ്‌,അമാവാസി (ചന്ദ്രനെ കാണാന്‍
കഴിയാത്തതിനാല്‍).
അദര്‍ശം2 [സം.] നാ. കണ്ണാടി,ആദര്‍ശം.
അദര [സം. അ-ദര] വി. 1.അല്‍പമല്ലാത്ത,വലുതായ; 2.ഭയമില്ലാത്ത.
അദല1 [സം. -ദല] വി. ഇതളില്ലാത്ത,ഇലയില്ലാത്ത.
അദല2 [സം. -ദലാ] നാ. 1.കറ്റാര്‍വാഴ; 2ണീര്‍ക്കടമ്പ്‌.


അദലിത [സം. -ദലിത < ദല്‌] വി. പിളര്‍ക്കാത്ത,ഭിന്നമാക്കപ്പെടാത്ത.
അദാക്ഷിണ്യ [സം. -ദാക്ഷിണ്യ <ദക്ഷിണ] വി.
സൌജന്യമില്ലാത്ത,സൌമനസ്യമില്ലാത്ത.
അദാക്ഷിണ്യം [സം.] നാ. സൌമനസ്യമില്ലായ്മ,മനസ്സം സ്കാരമില്ലായ്മ.
അദാതാവ്‌ [സം. അ-ദാത്യ] നാ. ദാനശീലമില്ലാത്തവന്‍,പിശുക്കന്‍.(സ്ത്രീ.)
അദാത്രി.
അദാന [സം. -ദാന] വി. 1ഡാനം ചെയ്യാത്ത,പിശുക്കുള്ള; 2.മദമില്ലാത്ത.
അദാന്ത [സം. -ദാന്ത <ദമ്‌] വി. മെരുങ്ങാത്ത,ഇണങ്ങാത്ത,അടക്കാന്‍
വയ്യാത്ത,ഇന്ദ്രിയങ്ങളെ അടക്കാത്ത.
അദാബ്‌ [അറ.] നാ. 1.കഷ്ടപ്പാട്‌,വേദന; 2.(നരക)ശിക്ഷ.
അദായ [സം. -ദായ] വി. ഭാഗം കിട്ടാന്‍ അവകാശമില്ലാത്ത.
അദായാദ [സം. -ദായാദ] വി. 1.അവകാശിയല്ലാത്ത; 2.അവകാശിയില്ലാത്ത.
അദായിക [സം. -ദായികാ] വി. അവകാശികളില്ലാത്ത. (സ്ത്രീ.) അദായികി.
അദാരകന്‍ [സം. -ദാരക] നാ. ദാരങ്ങളില്ലാത്തവന്‍,ഭാര്യയില്ലാത്തവന്‍;
2ഡാരകനില്ലാത്തവന്‍,അപുത്രന്‍.
അദാലത്ത്‌ [അറ.] നാ. നീതിന്യായക്കോടതി.
അദാസന്‍ [സം. അ-ദാസ] നാ. ദാസനല്ലാത്തവന്‍,ഭൃത്യനോ അടിമയോ
അല്ലാത്തവന്‍,സ്വതന്ത്രന്‍.
അദാഹ്യ [സം. -ദാഹ്യ <ദഹ്‌] വി. 1ഠീ പിടിക്കാത്ത,ദഹിപ്പിക്കാന്‍ കഴിയാത്ത;
2.ചിതയില്‍ ദഹിപ്പിച്ചുകൂടാത്ത.
അദിതി [സം.] നാ. 1ഡേവമാതാവ്‌; 2.ഭൂമി; 3.പര്‍വതി.
അദിനം [സം. -ദിന] നാ. 1ഡുര്‍ദിനം; 2ഡൌര്‍ഭാഗ്യം.
അദിവ്യ [സം. -ദിവ്യ] വി. ദിവ്യമല്ലാത്ത,ലൌകികമായ,സാധാരണമായ.
അദീന [സം. -ദീന] വി. 1ഡീനതയില്ലാത്ത,രോഗിയല്ലാത്ത,ക്ഷീണമില്ലാത്ത;
2ഡാരിദ്യ്രമില്ലാത്ത.
അദീപനം [സം. -ദീപന <ദീപ്‌] നാ. ദഹനമില്ലായ്മ,അഗ്നിമാന്ദ്യം,രുചിയില്ലായ്മ.
അദീര്‍ഘ [സം. -ദീര്‍ഘ] വി. 1ണീണ്ടതല്ലാത്ത,കൂറിയ; 2ഡീര്‍ഘകാലം
നിലനില്‍ക്കാത്ത.
അദീര്‍ഘന്‍ [സം.] നാ. മുണ്ടന്‍,വാമനന്‍.
അദുഗ്ധ [സം. അ-ദുഗ്ധാ <ദുഹ്‌] വി. കറവറ്റ (പശു).
അദുര്‍ഗ [സം. -ദുര്‍-ഗ <ഗമ്‌] വി.
ദുര്‍ഗമമല്ലാത്ത,പ്രവേശിക്കാവുന്ന,കോട്ടയില്ലാത്ത.
അദുഷ്ട [സം. -ദുഷ്ട] വി. ദുഷ്ടമല്ലാത്ത,ചീത്തയാകാത്ത.
അദുഃ [സം. -ദുഃ] വി. ദുഃമില്ലാത്ത,സുമുള്ള,ശാന്തിയുള്ള.
അദൂന [സം. -ദൂന <ദൂ] വി.
ദുഃമില്ലാത്ത,പീഡിപ്പിക്കപ്പെടാത്ത,വേദനിപ്പിക്കപ്പെടാത്ത.
അദൂര [സം. -ദൂര] വി. അകലെയല്ലാത്ത,സമീപമുള്ള.
അദൂരവര്‍ത്തി [സം. അദൂര-വര്‍തിന്‍] വി. ദൂരയല്ലാത്ത,സമീപത്തില്‍ ഉള്ള.
അദൂഷിത [സം. അ-ദൂഷിത <ദുഷ്‌] വി.
ദുഷിക്കപ്പെടാത്ത,കെട്ടതല്ലാത്ത,നിന്ദ്യമല്ലാത്ത.
അദൃക്ക്‌ [സം. ദൃക്‌ <ദൃശ്‌] വി. കണ്ണില്ലാത്ത,കഴ്ചയില്ലാത്ത.
അദൃപ്ത [സം. -ദൃപ്ത <ദൃപ്‌] വി. ദര്‍പ്പമില്ലാത്ത,അഹങ്കരിക്കാത്ത.
അദൃശ്യ [സം. -ദൃശ്യ] വി. കാണാന്‍ വയ്യാത്ത,കാഴ്ചയില്‍പ്പെടാത്ത;
2.അറിയപ്പെടാത്ത,അനുഭവിച്ചറിയാത്ത.
അദൃഷ്ട1 [സം. -ദൃഷ്ട <ദൃശ്‌] നാ. 1.കാണപ്പെടാത്തത്‌;
2.വിധി,സുകൃതദുഷ്കൃതങ്ങളുടെ ഫലമായി വരുന്ന സുദുഃനുഭവങ്ങള്‍,
പൂര്‍വകര്‍മഫലം; 3.അപ്രതീക്ഷിതമായ ആപത്ത്‌,ഒരു വിഷവസ്തു,ഒരുതരം
കീടം.
അദൃഷ്ട2 [സം.] വി. കണ്ണില്ലാത്ത,കാഴ്ചയില്ലാത്ത, നാ. വിരുദ്ധദൃഷ്ടി,വിദ്വേഷം
മുതലായവ സ്ഫുരിക്കുന്ന നോട്ടം.


അദൃഷ്ടകര്‍മം [സം. -കര്‍മന്‍] നാ. നന്മതിന്മകളെ അനുഭവിക്കുന്ന കര്‍മം.
അദൃഷ്ടകര്‍മാവ്‌ [സം.] നാ. ചെയ്‌തു പരിചയമില്ലാത്തവന്‍.
അദൃഷ്ടചര,-പൂര്‍വ [സം. -ചര,-പൂര്‍വ] വി. മുമ്പുകണ്ടിട്ടില്ലാത്ത.
അദൃഷ്ടനരം [സം. -നര] നാ. മൂന്നാമതൊരാള്‍ ഇല്ലാതെ രണ്ടുപേര്‍ മാത്രം
ചേര്‍ന്നു ചെയ്യുന്ന ഉടമ്പടി..
അദൃഷ്ടഫലം [സം. -ഫല] നാ. പ്രവൃത്തിയുടെ ഭാവിഫലം (ഭാവി
അജ്ഞാതമാകയാല്‍).
അദൃഷ്ടവാദം [സം. -വാദ] നാ. പരലോകം,ആത്മാവ്‌ തുടങ്ങിയ
ഇന്ദിയാതീതങ്ങളായ കാര്യങ്ങളെക്കുറിച്ചുള്ള പഠനം.
അദൃഷ്ടശാലി [സം. -ശാലിന്‍] നാ. ഭാഗ്യശാലി.
അദൃഷ്ടി [സം.] വി. കണ്ണില്ലാത്ത.
അദേയ [സം. അ-ദേയ < ദാ] വി.
കൊടുത്തുകൂടാത്ത,കൊടുക്കത്തക്കതല്ലാത്ത,അദേയദാനം =നിയമവിധേയമല്ലാത്ത ദാനം.
അദേവ [സം. -ദേവ] വി. 1ഡേവനല്ലാത്ത; 2ഡിവ്യമല്ലാത്ത,ദേവോചിതമല്ലാത്ത;
3.ഈശ്വരചിന്തയില്ലാത്ത,മതവിശ്വാസമില്ലാത്ത,അധാര്‍മിക. അദേവമാതൃക =വി.
മഴകൊണ്ടുള്ള ജലസേചനം ഇല്ലാത്ത.
അദേശ്യ [സം. -ദേസ്യ < ദിശ്‌] വി. നിര്‍ദേശിക്കാന്‍ വയ്യാത്ത,ഉപദേശത്തിനു
യോഗ്യമല്ലാത്ത,സൂചിപ്പിക്കാന്‍ അയോഗ്യമായ; 2ഡേശത്ത്‌ അല്ലെങ്കില്‍ സ്ഥലത്ത്‌ ഇല്ലാത്ത;
3ണിര്‍ദിഷ്ടമായ,സമയത്ത്‌ ഇല്ലാത്ത.
55
അദേഹന്‍ [സം. -ദേഹ] നാ. ദേഹമില്ലാത്തവന്‍,കാമദേവന്‍.
അദൈന്യം [സം. -ദൈന്യ < ദീന] നാ. 1.വാട്ടമില്ലായ്മ; 2ഋോഗമില്ലായ്മ.
അദൈവ [സം. -ദൈവ] വി.
1ഡിവ്യമല്ലാത്ത,ദൈവകല്‍പിതമല്ലാത്ത,വിധിവിഹിതമല്ലാത്ത;
2.ഭാഗ്യദോഷമുള്ള,ദൌര്‍ഭാഗ്യമുള്ള.
അദോഷ [സം. -ദോഷ] വി. 1ഡോഷമില്ലാത്ത,ന്യൂനതയില്ലാത്ത;
2.അപരാധമില്ലാത്ത; 3.കാവ്യദോഷമില്ലാത്ത.
അദോഹം [സം. -ദോഹ < ദുഹ്‌] നാ. 1.പാലു കറക്കാതിരിക്കല്‍; 2.പശുവിനെ
കറന്നുകൂടാത്ത സമയം,കറവയറ്റ കാലം.
അദ്ദേഹം [ആ-ദേഹം] സണാ. മാന്യനായ ആ മനുഷ്യന്‍.
അദ്ധാ [സം.] അവ്യ. 1.വ്യക്‌തമായി; 2.സംശയമില്ലാതെ; 3.വേഗത്തില്‍.
അദ്ഭുതം [സം.] നാ. = അത്ഭുതം.
അദ്യ1 [സം. അദ്യ <അദ്‌] വി. തിന്നാന്‍ കൊള്ളാവുന്ന.
അദ്യ2 [സം.] അവ്യ.ഇന്ന്‌,ഇപ്പോള്‍,ഇക്കാലത്ത്‌.
അദ്യതന [സം. -തന] വി. ഇന്നുള്ള,ഇക്കാലത്തുള്ള,ഇപ്പോഴുള്ള.
അദ്യപ്രഭൃതി [സം.] അവ്യ. ഇന്നുമുതല്‍ക്ക്‌.
ആദ്യപ്രസൂതി [സം. -പ്രസൂതി] നാ. പ്രസവകാലം അടുത്തവള്‍.
അദ്യശ്വീനം [സം. -ശ്വീന < ശ്വഃ] വി. ഇന്നോ നാളെയോ സംഭവിക്കാവുന്ന.
അദ്യാപി [സം. -അപി] അവ്യ. ഇന്നും,ഇന്നുപോലും,ഇന്നുവരെ.
അദ്യാവധി [സം. -അവധി] അവ്യ.. ഇന്നുവരെ.
അദ്യുത്‌ [സം. അ-ദ്യുത്‌] വി. പ്രകാശമില്ലാത്ത,പ്രഭയില്ലാത്ത.
അദ്യൈവ [സം. -ഏവ] അവ്യ. ഇന്നുതന്നെ.
അദ്രവ [സം. -ദ്രവ < ദ്രു] വി. ദ്രവമല്ലാത്ത,ഒഴുകുന്നതല്ലാത്ത.
അദ്രവ്യ [സം. -ദ്രവ്യ] വി. 1.കൊള്ളരുതാത്ത; 2ഡ്രവ്യമില്ലാത്ത,സ്വത്തില്ലാത്ത.
അദ്രവ്യം [സം.] നാ. കൊള്ളരുതാത്ത വസ്തു.
അദ്രി [സം.അദ്രി] നാ. 1.പര്‍വതം; 2.വൃക്ഷം; 3.സൂര്യന്‍; 4.ഇടിവാള്‍; 5.മേഘം;
6.ഏഴ്‌ എന്ന സംയ‍്‌ (കുലപര്‍വതങ്ങള്‍ ഏഴാകയാല്‍); 7.കല്ല്‌; 8.ഒരു അളവ്‌; 9.ഒരു
സൂര്യവംശരാജാവ്‌.
അദ്രികന്യ [സം. -കന്യാ] നാ. പാര്‍വതി. ('അദ്രി','കന്യ' ഈ ശബ്ദങ്ങളുടെ
പര്യായങ്ങള്‍ ഉപയോഗിച്ച്‌ പാര്‍വതി എന്നര്‍ഥമായ പദങ്ങളുണ്ടാക്കാം.)
അദ്രികീല [സം. -കീല] നാ. അദ്രികളാകുന്ന
കീലങ്ങളോടുകൂടിയത്‌,ഭൂമി.(ഭൂമിയെ ഉറപ്പിച്ചു നിറുത്തുന്നത്‌ പര്‍വതങ്ങളെന്ന സങ്കല്‍പം.)
അദ്രികുക്ഷി [സം. -കുക്ഷി] നാ. പര്‍വതഗുഹ.
അദ്രിജ1 [സം. -ജ] വി. പര്‍വതത്തില്‍ ഉണ്ടായ.
അദ്രിജ2,-ജാത [സം. -ജാ,-ജാതാ] നാ. 1.പാര്‍വതി; 2.മലന്തിപ്പല്ലി.
അദ്രിജം [സം.] നാ. 1.കന്മദം; 2ണ്‍ജാഴല്‍; 3.കാവിമണ്ണ്‌.
അദ്രിജാതം [സം. -ജാത] നാ. 1.കന്മദം; 2.കാട്ടുതീ.
അദ്രിദ്രോണി [സം. -ദ്രോണി] നാ. മലയിടുക്ക്‌.
അദ്രിദ്വിട്ട്‌ [സം. -ദ്വിഷ്‌ < ദീഷ്‌] നാ. ഇന്ദ്രന്‍ (പര്‍വതങ്ങളെ ഹനിക്കുന്നവന്‍).
അദ്രിനാഥന്‍,-പതി [സം. -നാഥ,-പതി] നാ. ഹിമവാന്‍.
അദ്രിബുധ്ന [സം. -ബുധ്ന] വി. 1.പാറയില്‍ വേരൂന്നിയ; 2.കല്ലുപോലെ ഉറച്ച.
അദ്രിഭിത്ത്‌ [സം. -ഭിദ്‌] നാ. അദ്രികളെ ഭേദനം ചെയ്യുന്നവന്‍,ഇന്ദ്രന്‍.
അദ്രിഭുവ്‌ [സം. -ഭു] വി. പര്‍വതത്തില്‍ ഉണ്ടായ, നാ. 1.മലയമുക്കി;
2.എലിച്ചെവി.
അദ്രിശയ്യന്‍ [സം. -ശയ്യ] നാ. പര്‍വതത്തില്‍ ശയിക്കുന്നവന്‍,ശിവന്‍.
അദ്രിശൃങ്ങ്്ഗം [സം. -ശൃങ്ങ്്ഗ] നാ. കൊടുമുടി.
അദ്രിസാരം [സം. -സാര] നാ. ഇരുമ്പ്‌.
അദ്രുതം [സം. അ-ദ്രുത] അവ്യ. വേഗത്തില്‍ അല്ലാതെ,പതുക്കെ.
അദ്രോഹം [സം. -ദ്രോഹ <ദ്രുഹ്‌] നാ. 1ഡ്രോഹമില്ലായ്മ,വിരോധം ഇല്ലായ്മ;
2.മൃദുലത,സൌമ്യത.
അദ്വന്ദ [സം. -ദ്വന്ദ്വ] വി. 1ഋണ്ടെന്ന ഭാവമില്ലാത്ത,ഇരട്ടയല്ലാത്ത;
2.ശത്രുവില്ലാത്ത.
അദ്വയ [സം. -ദ്വയ] വി. 1ഋണ്ടല്ലാത്ത,ഒന്നു മാത്രമായ; 2ഋണ്ടാമനില്ലാത്ത.
അദ്വയന്‍ [സം.] നാ. 1.ശ്രീബുദ്ധന്‍; 2.പരമാത്മാവ്‌.
അദ്വയം [സം.] വി. 1ഋണ്ടാമതല്ലാത്ത,ഒന്നാമത്തേതായ,ഒന്നാം
കിടയിലുള്ള,അതുല്യമായ; 2.ഏകമായ,ഒറ്റയായ, നാ.ബ്രഹ്മം.
അദ്വയു [സം. -ദ്വയു] വി. പ്രവൃത്തിയും വിചാരവും രണ്ടല്ലാത്ത.
അദ്വിതീയ [സം. -ദ്വിതീയ] വി. 1ഋണ്ടാമത്തേതല്ലാത്ത; 2.ഏറ്റവും പ്രധാനപ്പെട്ട;
3.ഒറ്റയായ.
അദ്വിഷേണ്യ [സം. -ദ്വിഷേണ്യ] വി. ദോഷം ഇല്ലാത്ത,വിരോധം ഇല്ലാത്ത.
അദ്വിഷേണ്യം [സം.] നാ. ദ്രോഹബുദ്ധിയില്ലായ്മ,വിദ്വേഷമില്ലായ്മ.
അദ്വൈത [സം. അ-ദ്വൈത <ദ്വി] വി.
1ഋണ്ടല്ലാത്ത,ഒന്നായ,ഏകഭാവമുള്ള,വ്യത്യാസമില്ലാത്ത,മാറ്റം വരാത്ത;
2.സാമ്യമില്ലാത്ത,ഏകമാത്രമായ.
അദ്വൈതം [സം.] നാ. 1ഋണ്ടല്ലായ്ക,ഏകത്വം; 2.ബ്രഹ്മവും പ്രപഞ്ചവും രണ്ടല്ല
എന്ന സിദ്ധാന്തം,പരമമായ സത്യം,ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന
മതം,വേദാന്തത്തിലെ മൂന്നു പ്രസ്ഥാനങ്ങളില്‍ ഒന്ന്‌;
3ഠത്ത്വവാദം,(പരിഹാസത്തില്‍) ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്‌
അപ്രായോഗികമായി ചെയ്യുന്ന പരാമര്‍ശം,കപടമായ തത്ത്വവാദം.
അദ്വൈതി [സം. അ-ദ്വൈതിന്‍] നാ. 1.അദ്വൈതമതവിശ്വാസി; 2.കപടമായി
തത്ത്വവാദം ചെയ്യുന്ന ആള്‍ (പരിഹാസത്തില്‍).
അധന [സം. -ധന] വി. 1ഢനമില്ലാത്ത,പാവപ്പെട്ട; 2.സ്വതന്ത്രമായി സ്വത്തു
സമ്പാദിക്കുവാന്‍ അവകാശമില്ലാത്ത.
അധന്യ [സം. -ധന്യ] വി..
ധാന്യസംഋദ്ധിയില്ലാത്ത,ധന്യതയില്ലാത്ത,ഭാഗ്യമില്ലാത്ത,ദുരിതമനുഭവിക്കുന്ന.
അധമ [സം.] വി. ചീത്തയായ,നിന്ദ്യമായ,ഹീനമായ.
അധമഗ്രഹം [സം. അധമ-ഗ്രഹ] നാ. (ജ്യോ.) ശത്രുക്ഷേത്രത്തിലോ നീചത്തിലോ
നില്‍ക്കുന്ന ഗ്രഹം.
അധമത്വബോധം [സം. അധമ-ത്വ-ബോധ] നാ. അധമനാണെന്ന ബോധം,അപകര്‍ഷത.
അധമദശ [സം. -ദശാ] നാ. (ജ്യോ.) അധമന്റെ (നീചത്തിലും
ശത്രുക്ഷേത്രത്തിലും നില്‍ക്കുന്ന ഗ്രഹത്തിന്റെ) ദശ.
അധമഭൂമി [സം. -ഭൂമി] നാ. അശുഭലക്ഷണങ്ങളോടുകൂടിയ ഭൂമി,വീടുപണിയാന്‍
കൊള്ളാത്തത്‌.
അധമഭൃതകന്‍ [സം. -ഭൃതക] നാ. ഏറ്റവും താണ ജോലിക്കാരന്‍,ചുമട്ടുകാരന്‍.
അധമമേളം [സം. -മേലാ < മില്‌] നാ. (സങ്ങ്്ഗീ.) മേളങ്ങള്‍ മൂന്നുവിധമുള്ളതില്‍
അവസാനത്തേത്‌.
അധമയോഗം [സം. -യോഗ] നാ. (ജ്യോ.) സൂര്യകേന്ദ്രത്തില്‍ ചന്ദ്രന്‍
നില്‍ക്കുന്നതുകൊണ്ട്‌ ഉണ്ടാകുന്ന യോഗം.
അധമര്‍ണന്‍ [സം. -ഋണ] നാ. കടം വാങ്ങിയവന്‍,കടം മൂലം അധമത്വം ഭവിച്ചവന്‍.
* ഉത്തമര്‍ണന്‍.
അധമാങ്ങ്്ഗം [സം. -അങ്ങ്്ഗ] നാ. പാദം. * ഉത്തമാങ്ങ്്ഗം.
അധമാധമ [സം. -അധമ] വി. ഏറ്റവും അധമമായ,താണതിലും താണ.
അധമാര്‍ധം [സം. -അര്‍ധ] നാ. നാഭിക്കു കീഴുള്ള ശരീരഭാഗം.
അധര്‍മ [സം. അ-ധര്‍മ] നാ. ധര്‍മമല്ലാത്തത്‌,പാപം.
അധര്‍മദണ്ഡനം [സം. -ദണ്ഡന] നാ. ന്യായരഹിതമായ ശിക്ഷ.
അധര്‍മന്‍ [സം. അധര്‍മ] നാ. 1ഢര്‍മം ഇല്ലാത്തവന്‍; 2.ഒരു പ്രജാപതി,സൂര്യന്റെ
അനുചരന്‍.
അധര്‍മഭീരു [സം.ഭീരു] നാ. പാപത്തെ ഭയക്കുന്നവന്‍.
അധര്‍മം [സം.] നാ.
1ഢര്‍മമല്ലാത്തത്‌,സദാചാരമില്ലായ്മ,മതവിരോധം,അക്രമം,ദുഷ്ടത; 2.പുണ്യമില്ലായ്മ;
3.പാപം,അകൃത്യം,വിരോധം.
അധര്‍മാസ്തികായം [സം. അധര്‍ മ-അസ്തികായ] നാ. 1.അധര്‍മമെന്ന അസ്തികായം.
(ജൈനസിദ്ധാന്തമനുസരിച്ച്‌ അഞ്ച്‌ അസ്തികായങ്ങള്‍. വസ്തുക്കള്‍ ചലിക്കുന്നത്‌ ധര്‍മം എന്ന
അസ്തികായത്തിന്റെ ശക്‌തികൊണ്ടാണ്‌.അധര്‍മം മൂലം ചലനശേഷി ഇല്ലാതകുന്നു.
ഹിന്ദുമതത്തിലെ ധര്‍മവുമായി ഇതിനു ബന്ധമില്ല.)
അധര്‍മാത്മാവ്‌ [സം. -ആത്മന്‍] നാ. പാപി,ദുഷ്ടന്‍.
അധര്‍മി [സം. അ-ധര്‍മിന്‍] നാ. 1ഢര്‍മമില്ലാത്തവന്‍,പാപമുള്ളവന്‍;
2ഢര്‍മം(ഗുണം)ഇല്ലാത്തവന്‍.
അധര്‍മിഷ്ഠ [സം. -ധര്‍മിഷ്ഠ] വി. വളരെ ദുഷ്ടതയുള്ള,ദുര്‍മാര്‍ഗിയായ.
അധര്‍മ്യ [സം. -ധര്‍മ്യ]
വിഢര്‍മമില്ലാത്ത,പാപമുള്ള,നിയമവിരുദ്ധമായ,മതവിരുദ്ധമായ.
അധര്‍ഷിത [സം. അ-ധര്‍ഷിത] വി. തോല്‍പ്പിക്കപ്പെടാത്ത.
അധര [സം.] വി. 1ഠാഴോട്ടു ചാഞ്ഞ,താഴത്തെ; 2ണിന്ദ്യമായ.*ഉത്തര.
അധരകണ്ഠം [സം. അധര-കണ്ഠ] നാ. കഴുത്തിന്റെ കീഴ്ഭാഗം.
അധരകായം [സം. -കായ] നാ. അരയ്ക്കു താഴെയുള്ള ഭാഗം.*ഉത്തരകായം.
അധരപട്ടിക [സം. -പട്ടികാ] ഉമ്മറപ്പടി.
അധരപാനം [സം. -പാന] നാ. അധരത്തെ ആസ്വദിക്കല്‍,ചുംബനം.അധരപുടം [സം. -പുട] നാ. പുടരൂപത്തിലുള്ള അധരം,മണിച്ചെപ്പിന്റെ
മൂടിപോലുള്ള അധരം.
അധരബിംബം [സം. -ബിംബ] നാ. തൊണ്ടിപ്പഴംപോലെ ചുവന്ന കീഴ്ചുണ്ട്‌.
അധരം [സം.] നാ. 1.കീഴ്ചുണ്ട്‌; 2.അരയ്ക്കു താഴെയുള്ള ഭാഗം;
3.പ്രശ്നോത്തരം.
അധരമധു, -യൂഷം [സം. അധര-മധു, -യൂഷ] നാ. അധരത്തിലെ
മധു,അധരരസം,അധരാമൃതം.
അധരവസ്തി [സം. -വസ്തി] നാ. ഗുദംവഴി ചെയ്യുന്ന വസ്തി പ്രയോഗം.
അധരവ്യായാമം [സം. -വ്യായാമ] നാ. വാക്കുകൊണ്ടുള്ള അഭ്യാസം.
അധരാഞ്ചി [സം. -അഞ്ച്‌] നാ. അധോദിക്ക്‌,ദക്ഷിണദിക്ക്‌.
അധരാനുകമ്പ [സം. -അനുകമ്പാ] നാ. വാക്കില്‍ മാത്രമുള്ള സഹതാപപ്രകടനം
(ആംഗലശൈലി).
അധരാംബരം [സം. -അംബര] നാ. 1.അടിവസ്ത്രം; 2.മുണ്ട്‌.
അധരാമൃതം [സം. -അമൃത] നാ. അധരരസം.
അധരാരണി [സം. -അരണി] നാ. യാഗാഗ്നി കടയാന്‍ ഉപയോഗിക്കുന്ന രണ്ട്‌
അരണിക്കമ്പുകളില്‍ താഴത്തേത്‌.
അധരോത്തര [സം. -ഉത്തര] വി. 1ഠലകീഴായ,കീഴ്മേല്‍ ആയ; 2ഠാണതും
ഉയര്‍ന്നതും ആയ; 3.അടുത്തും അകലെയും ഉള്ള.
അധരോഷ്ഠ [സം. -ഓഷ്ഠ] നാ. 1.കീഴ്ചുണ്ട്‌; 2.അധരവും ഓഷ്ഠവും.
അധവ [സം. അ-ധവാ] വി. ഭര്‍ത്താവ്‌ ഇല്ലാത്തവള്‍,വിധവ.
അധശ്ചരന്‍ [സം. അധഃ-ചര] 'തറയില്‍ ഇഴഞ്ഞ്‌ സഞ്ചരിക്കുന്നവന്‍.' നാ.
1.കള്ളന്‍; 2.അധഃപതിക്കുന്നവന്‍.
അധശ്ശല്യം [സം. -ശല്യ]'കീഴോട്ട്‌ തിരിഞ്ഞ ശല്യം (മുള്ള്‌) ഉള്ളത്‌'. നാ. വലിയ
കടലാടി.
അധസ്തന [സം. -തന] വി. 1.ഏറ്റവും താഴെയുള്ള;
2.മുമ്പിലുള്ള,കീഴിലുള്ള,കഴിഞ്ഞ.
അധസ്തലം [സം. -തല] നാ. താണസ്ഥലം,താഴത്തെ പ്രദേശം,അടിഭാഗം.
അധസ്തസ്വരം [സം.] നാ. (ഭാ.ശാ.) നാവ്‌ പ്രകടമായി ഉയര്‍ത്താതെ ഉച്ചരിക്കുന്ന
സ്വര. ഉദാ.'അ'.
അധസ്താത്‌,-ല്‍ [സം. -താത്‌] അവ്യ. താഴെ,അധോഭാഗത്ത്‌,കീഴെ,കീഴ്ഭാഗത്ത്‌.
അധഃ [സം. അധസ്‌] അവ്യ. താഴെ,അടിയില്‍.
അധഃകരണം [സം. -കരണ] നാ. കീഴ്പ്പെടുത്തല്‍.
അധഃകൃതന്‍ [സം. -കൃത] നാ. 1.കീഴാക്കപ്പെട്ടവന്‍; 2ഡളിതന്‍.
അധഃകരിക്കുക [സം. -കൃ] ക്രി. കീഴ്പ്പെടുത്തുക.
അധഃപതനം [സം. -പതന] നാ. 1ഠാഴെ വീഴല്‍,താണുപോകല്‍; 2ണാശം.
അധഃപതിക്കുക [<സം. അധഃ-പത്‌] ക്രി. താഴേക്ക്‌ വീഴുക,നീചമായ
സ്ഥിതിയിലാകുക,വീഴുക,നശിക്കുക.
അധഃപാതം [സം. -പാത] നാ. = അധഃപതനം.
57
അധഃപുഷ്പി [സം. -പുഷ്പീ] 'താഴോട്ട്‌ അഭിമുമായ പൂക്കള്‍ ഉള്ളത്‌.' നാ.
1.കൊഴുപ്പ; 2.പെരുഞ്ജീരകം; 3.ആനച്ചുവടി.
അധഃസ്ഥ [സം. -സ്ഥ] വി. താഴെ സ്ഥിതിചെയ്യുന്ന,കീഴ്പെട്ട.
അധസ്ഥിത [സം. -സ്ഥിത] വി. താഴേക്കിടയിലുള്ള.
അധാര്‍മിക [സം. അ-ധാര്‍മിക<ധര്‍മ] വി. ധര്‍മമില്ലാത്ത,
ധര്‍മവിരുദ്ധമായ,അന്യായമായ.
അധാരണക [സം. -ധാരണക] വി. 1ഠാങ്ങിനിറുത്താന്‍ കഴിവില്ലാത്ത;
2ളാഭമില്ലാത്ത,പ്രതിഫലമില്ലാത്ത.
അധി [സം.] ന. 1.മനോവേദന,ഉത്കണ്ഠ; 2ഋജസ്വല.

അധി- [സം.] ഉപ. മുകളില്‍,ഉയരെ,കൂടെ,കൂടുതല്‍,സംബന്ധിച്ച്‌ എന്നീ
അര്‍ഥങ്ങളില്‍ ധാതുക്കളുടെയും നാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കുന്ന ഒരു പുരസ്സര്‍ഗം.
അധിക [സം.] വി. 1.കൂടുതലായ,വലിയ; 2ഢാരാളമായ,സംഋദ്ധിയായ;
3.അസാധാരണമായ. നാ.ആധിക്യം.
അധികന്‍ [സം.] നാ. ഉയര്‍ന്നവന്‍,ശ്രേഷ്ഠന്‍.
അധികകോണം [സം. അധിക-കോണ] നാ. 90 ഡിഗ്രിയില്‍ അധികമുള്ള കോണ്‍.
അധികപദം [സം അധിക-പദ] നാ. ആവശ്യത്തിലധികം പദം
പ്രയോഗിക്കല്‍,വാക്യദോഷങ്ങളില്‍ ഒന്ന്‌.
അധികപ്പറ്റ്‌ [സം അധിക-മ.പറ്റ്‌] നാ. 1.ആവശ്യത്തില്‍ കവിഞ്ഞുള്ളത്‌;
2.കൂടുതലായി പറ്റിയിട്ടുള്ളത്‌.
അധികപ്പെടുക [സം. അധിക-മ.പെടുക] ക്രി. അധികമാകുക.
അധികപ്രസങ്ഗം [സം. -പ്രസങ്ഗ] നാ. മര്യാദവിട്ട സംസാരം,ധിക്കാരം.
അധികപ്രസങ്ഗി [സം. -പ്രസങ്ഗിന്‍] നാ. ധിക്കാരി.
അധികം [സം.] നാ. ഒരു അര്‍ഥാലങ്കാരം.
അധികര്‍ദ്ധി [സം. അധിക-ഋദ്ധി] വി. അധികം സമ്പത്തുള്ള,അധികസമ്പന്നനായ.
അധികര്‍ണന്‍ [സം. -ഋണ] നാ. വളരെ കടമുള്ളവന്‍.
അധികര്‍മകൃത്ത്‌ [സം. അധികര്‍മ-കൃത്‌] നാ. മേല്‍നോട്ടം വഹിക്കുന്ന ആള്‍,കങ്കാണി.
അധികര്‍മം [സം. അധി-കര്‍മന്‍] നാ. മേല്‍നോട്ടം.
അധികര്‍മികന്‍ [സം. അധി-കര്‍മിക] നാ. ചന്തയില്‍ കച്ചവടക്കാരില്‍ നിന്ന്‌ ചുങ്കം
പിരിക്കുന്നവന്‍.
അധികരണഭോജകന്‍ [സം. അധികരണ-ഭോജക] നാ. ന്യായാധിപതി.
അധികരണം [സം. അധി-കരണ <കൃ] നാ. 1.മുകളില്‍ വയ്പ്‌,അധിരോപിക്കല്‍;
2.ആധാരം,ആസ്പദം; 3.വിഷയം,പ്രമേയം; 4.അധ്യായം,വിഭാഗം;
5ണീതിന്യായക്കോടതി,ന്യായാസനം; 6.അധികാരം; 7.അവകാശം;
8.(വ്യാക.)ആധാരികാവിഭക്‌തിയുടെ കാരകം,ആധാരം.
അധികരണമണ്ഡപം [സം. അധികരണ-മണ്ഡപ] നാ. ന്യായവിചാരണയ്ക്കുള്ള
മണ്ഡപം.
അധികരണി [സം. അധി-കരണിന്‍] നാ. 1ണ്യായാധിപതി; 2.സര്‍
ക്കാരുദ്യോഗസ്ഥന്‍.
അധികരണ്യം [സം. -കരണ്യ] നാ. 1.അധികാരം; 2.ശക്‌തി.
അധികരിക്കുക [<സം അധി-കൃ] ക്രി. 1.ആധാരമാക്കുക,ആസ്പദമാക്കുക;
2.പരാമര്‍ശിക്കുക,പുരസ്കരിക്കുക,വിഷയമാക്കുക; 3.മേല്‍നോട്ടം വഹിക്കുക,അധികാരം
നടത്തുക; 4.അധികമാകുക (ഈയര്‍ഥത്തിലുള്ള പ്രയോഗം സാധുവല്ലെന്നഭിപ്രായം).
അധികാങ്ഗ [സം അധിക-അങ്ഗ] വി. സാധാരണയില്‍ കവിഞ്ഞ്‌
അവയവങ്ങളുള്ള.
അധികാങ്ഗം [സം.] നാ. �വസ്ത്രത്തില്‍നിന്ന്‌ അധികമായുള്ളത്‌.� നാ. അരപ്പട്ട.
അധികാരഒഴിവ്‌ [സം. അധികാര-മ.ഒഴിവ്‌] നാ. അധികാരത്തില്‍ കരമൊഴിവായിട്ടുള്ള
ജന്മവസ്തു.
അധികാരപത്രം [സം. അധികാര-പത്ര] നാ. 1.അധികാരം നല്‍കുന്ന പത്രം,ശീട്ട്‌;
2.ഒരാള്‍ക്കുവേണ്ടി വ്യവഹരിക്കാനും മറ്റും അധികാരം നല്‍കുന്ന രേ.
അധികാരപദാര്‍ഥം [സം. -പദാര്‍ഥ] നാ. തിരുവനന്തപുരത്ത്‌
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ എട്ടരയോഗക്കാരുടെ കീഴില്‍ മുമ്പുണ്ടായിരുന്ന ഉദ്യോഗം.
അധികാരപ്പെടുത്തുക [സം. അധികാര-മ. പെടുത്തുക] ക്രി. അധികാരം
കൊടുക്കുക,ചുമതലപ്പെടുത്തുക.
അധികാരപ്രമത്ത [സം. -പ്രമത്ത] വി. 1.അധികാരം കൊണ്ടു മദിച്ച; 2.അധികാരത്തില്‍
ഇരിക്കെ പ്രമാദം സംഭവിച്ച.അധികാരം [സം. അധി-കാര] <കൃ] നാ.
1.മേല്‍നോട്ടം,ആധിപത്യം,ഭരണാവകാശം,വ്യക്‌തികളെയും സ്ഥാപനങ്ങളെയും
നിയന്ത്രിക്കാനും നിയോഗിക്കാനും ശിക്ഷിക്കാനും മറ്റും വ്യവസ്ഥാനുസാരം സിദ്ധിച്ചിട്ടുള്ള
ശക്‌തി; 2.കോയ്മ; 3.അവകാശം, അനിഭ വാവകാശം; 4.അര്‍ഹത,യോഗ്യത; 5.ഒരു
പ്രബന്ധത്തിന്റെ വിഭാഗം; 6.അംശം,പകുതി,പ്രവൃത്തി,താലൂക്കിന്റെ ഒരു
വിഭാഗം,സംബന്ധം,പരാമര്‍ശം.
അധികാരസ്ഥ [സം. അധികാര-സ്ഥ] വി. അധികാരത്തില്‍
സ്ഥിതിചെയ്യുന്ന,അധികാരമുള്ള.
അധികാരി [സം. അധി-കാരിന്‍] നാ. 1.അധികാരമുള്ളവന്‍; 2.അവകാശി,നാഥന്‍;
3.യോഗ്യതയുള്ളവന്‍,അര്‍ഹന്‍; 4.(മലബാറില്‍) വില്ലേജാഫീസര്‍; 5.ക്ഷേത്രഭരണം നടത്തുന്ന
ആള്‍. (സ്ത്രീ.) അധികാരിണി.
അധികൃത [സം. അധി-കൃത] വി. അധികാരം നല്‍കപ്പെട്ട,യോഗ്യതയുള്ള.
അധികൃതന്‍ [സം.] നാ. ഉദ്യോഗസ്ഥന്‍,ഭരണാധികാരി,തലവന്‍.
അധികൃതി [സം. അധി-കൃതി] നാ. അധികാരം,അവകാശം,ഉടമസ്ഥത.
അധികൃത്യ [സം. -കൃത്യ <കൃ] അവ്യ.. അധികരിച്ച്‌, പ്രമാണമാക്കിക്കൊണ്ട്‌,
അടിസ്ഥാനമാക്കിക്കൊണ്ട്‌.
അധികോണ്‍ [സം. -കോണ] നാ. സമകോണിനെക്കാള്‍ വലിയ
കോണ്‍,ബൃഹത്കോണ്‍.
അതിക്രമം,-ക്രമണം [സം. -ക്രമ(ണ)] നാ. കടന്നേറ്റം,ആക്രമണം.
അധിക്ഷിത്ത്‌ [സം. -ക്ഷിത്‌ <ക്ഷി] നാ. 1.അപചയം,നാശം; 2ണാശം വരുത്തുന്നവന്‍;
3.അധിപതി,ഭരണകര്‍ത്താവ്‌.
അധിക്ഷിപ്ത [സം. -ക്ഷിപ്ത<ക്ഷിപ്‌] വി. അധിക്ഷേപിക്കപ്പെട്ട,നിന്ദിക്കപ്പെട്ട.
അധിക്ഷേപം [സം. -ക്ഷേപ] നാ. 1.ആക്ഷേപം,പഴിക്കല്‍,നിന്ദ,ശകാരം; 2.ഏറ്‌;
3.പിരിച്ചുവിടല്‍.
അധിക്ഷേപിക്കുക [< സം. അധി-ക്ഷിപ്‌] നാ.
അധിക്ഷേപിക്കുക,നിന്ദിക്കുക,പരിഹസിക്കുക.
അധിഗത [സം. -ഗത <ഗമ്‌] വി. 1.പ്രാപിച്ച,നേടിയ; 2.പഠിച്ച,അറിഞ്ഞ.
അധിഗന്താവ്‌ [സം. -ഗന്ത്യ] നാ.
അനുഗമിക്കുന്നവന്‍,നേടുന്നവന്‍,സമ്പാദിക്കുന്നവന്‍.(സ്ത്രീ.) അധിഗന്ത്രി.
അധിഗമനീയ [സം. -ഗമനീയ] വി.
അധികമിക്കാവുന്ന,പ്രാപിക്കാവുന്ന,അഭ്യസിക്കത്തക്ക.
അധിഗമം [സം. -ഗമ] നാ. 1.പ്രാപ്തി,ലബ്ധി; 2.പഠിത്തം; 3ളാഭം,ആദായം.
അധിഗമിക്കുക [<സം.അധി-ഗമ്‌] ക്രി. പ്രാപിക്കുക,സിദ്ധിക്കുക;
2.പഠിക്കുക,പഠിച്ചറിയുക; 3.അടുത്തുചെല്ലുക,സമീപിക്കുക; 4.സഹവസിക്കുക.
അധിഗമ്യ1 [സം. -ഗമ്യ] വി. അധിഗമനീയ.
അധിഗമ്യ2 [സം. -ഗമ്യ] അവ്യ. അധിഗമിച്ചിട്ട്‌.
അധിഗവ [സം. -ഗവ <ഗോ] വി. പശുവില്‍നിന്നുണ്ടായ.
അധിഗുണ [സം. -ഗുണ] വി. അധികഗുണമുള്ള,സദ്ഗുണമുള്ള.
അധിചര്‍മം [സം. -ചര്‍മന്‍] വി. പുറന്തൊലി.
അധിചരണം [സം. -ചരണ] നാ. 1.മീതേകൂടിയുള്ള നടപ്പ്‌; 2.ബലാത്സങ്ങ്്ഗം.
അധിചാപം [സം. -ചാപ] വി. (ഗണിത) ഒരു വൃത്തപരിധിയെയോ,ചാപത്തെയോ
രണ്ടായി ണ്ഡിച്ചതില്‍ വലിയ അംശം.
അധിജിഹ്വ ളജിഹ്വിക}[സം. -ജിഹ്വാ,-ജിഹ്വികാ] നാ. 1.അണ്ണാക്ക്‌; 2ണാക്കിലോ
അണ്ണാക്കിലോ ഉണ്ടാകുന്ന ഒരുതരം വീക്കം,ഒരു തൊണ്ടരോഗം.
അധിജിഹ്വം [സം. -ജിഹ്വ] നാ. 1.ഒന്നിലധികം നാവുള്ളത്‌,സര്‍പ്പം; 2ണാക്കിലോ
തൊണ്ടയിലോ ഉണ്ടാകുന്ന ഒരു തരം വീക്കം.
അധിജ്യ [സം. -ജ്യ <ജ്യാ] വി. വലിച്ചുകെട്ടിയ,ഞാണേറ്റിയ.
അധിജ്യകാര്‍മുകന്‍,-ധന്വാ(വ്‌) [സം.അധിജ്യ-കാര്‍മുക,-ധന്വന്‍] നാ. ഞാണേറ്റിയ
വില്ലോടുകൂടിയവന്‍.


അധിതടം [സം. -തട] അവ്യ. തടത്തില്‍,കരയില്‍.
അധിതലീയം [സം. -തലീയ <തല] നാ. പുറന്തൊലി.
അധിതല്‍പം [സം. -തല്‍പ] അവ്യ. കിടക്കമേല്‍.
അധിത്യക [സം. -ത്യകം (പ്രത്യയം)] നാ. പര്‍വതത്തിന്റെ മുകള്‍പ്പരപ്പ്‌.
*ഉപത്യക.
അധിദണ്ഡനേതാവ്‌ [സം. അധിദണ്ഡ-നേതൃ] നാ. ശിക്ഷാധികാരം ഉള്ളവന്‍,യമന്‍.
അധിദന്തം [സം. അധി-ദന്ത] നാ. പല്ലിനുപുറമേ വളരുന്ന വേറൊരു പല്ല്‌.
അധിദാര്‍വ [സം. -ദാര്‍വ <ദാരു] വിഡാരു (തടി)കൊണ്ടുണ്ടാക്കിയ.
അധിദിവസം [സം. -ദിവസ] നാ. അധിവര്‍ഷത്തിനുവേണ്ട ഒരു
ദിവസം.(ഫെബ്രുവരിമാസത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.)
അധിദീധിതി [സം. -ദീധിതി] വി. ദിവ്യശോഭയുള്ള,അത്യധികം കാന്തിയുള്ള.
അധിദേവത [സം. -ദേവതാ] നാ. ആധിപത്യമുള്ള ദേവത,രക്ഷാദേവത.
അധിദേവന്‍ [സം.-ദേവ] നാ. അധിദേവത.
അധിദേവനം [സം. -ദേവന <ദിവ്‌] 'യാതൊന്നിന്റെ മുകളില്‍ ദേവനം
ചെയ്യുന്നുവോ അത്‌.' നാ. ചൂതുപലക.
അധിദൈവം [-വതം] [സം. -ദൈവ,ദൈവത] നാ. 1.അധിഷ്ഠാനദേവത,പരദേവത;
2.പരമാത്മാവ്‌,ഭൌതികവസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യചൈതന്യം.
അധിദൈവിക [സം. -ദൈവിക വി. ദൈവത്തെ സംബന്ധിച്ച,അധ്യാത്മികമായ.
അധിധാരണം [സം. -ധാരണ] നാ.(രസ.) രാസപരിണാമം കൂടാതെ
വലിച്ചെടുക്കല്‍,വാതകങ്ങളുടെയും മറ്റും കണങ്ങള്‍ ചില ലോഹങ്ങള്‍ അവയുടെ
ഘടനയ്ക്കുള്ളില്‍ തടഞ്ഞുനിറുത്തുന്ന പ്രക്രിയ.
അധി‍ധ്രുവം [സം. -ധ്രുവ] നാ. വൈദ്യുതീപ്രവാഹത്തിന്റെ ഉത്പത്തിസ്ഥാനം.
അധിനയിക്കുക [<സം. അധി-നീ] ക്രി. 1.അകറ്റിക്കൊണ്ടുപോകുക; 2.വര്‍ധിപ്പിക്കുക.
അധിനാഥന്‍ [സം. -നാഥ] നാ. അധീശന്‍,പ്രധാനി,മേല്‍ക്കോയ്മ.
അധിനായകന്‍ [സം.-നായക] നാ. അധിനാഥന്‍(സ്ത്രീ.) അധിനായിക.
അധിനായം [സം. -നായ] നാ. സുഗന്ധം.
അധിനികടം [സം.] അവ്യ. അരികത്ത്‌.
അധിനിദ്രം [സം.] അവ്യ. ഉറക്കത്തില്‍.
അധിനിവേശം [സം. അധി-നിവേശ <നി-വിശ്‌] നാ. കുടിയേറിപ്പാര്‍പ്പ്‌,അപ്രകാരം
പാര്‍ക്കുന്ന സ്ഥലം.
അധിപതി [സം. -പതി] നാ. 1.അധിപന്‍,നാഥന്‍,പരമാധികാരി; 2.ഒരു മര്‍മം.
അധിപതിപ്പൊരുത്തം [സം. അധിപതി-മ. പൊരുത്തം] നാ.(ജ്യോ.) രാശ്യധിപന്മാര്‍
തമ്മിലുള്ള പൊരുത്തം.
അധിപന്‍ [സം. അധി-പ < പാ] നാ. അധിപതി, ഭരണകര്‍ത്താവ്‌, നായകന്‍,
രാജാവ്‌,തലവന്‍.
അധിപുരുഷന്‍ [സം. അധി-പുരുഷ] നാ. പരമാത്മാവ്‌.
അധിപ്രജം [സം. -പ്രജ] അവ്യ. പ്രജകളെ അധികരിച്ച്‌.
അധിബലം [സം. -ബല] നാ. 1.വാഗ്വാദം,വാക്കേറ്റം; 2ണാടകത്തിലെ
ഗര്‍ഭസന്ധിയുടെ രങ്ങ്്ഗം.
അധിഭര്‍ത്താവ്‌ [സം. -ഭര്‍ത്യ] നാ. അധീശന്‍,പ്രധാന ഭരണാധികാരി.
അധിഭവിക്കുക [<സം. അധി-ഭൂ] ക്രി. അധിപതിയാകുക.
അധിഭൂതം [സം. -ഭൂത] 'സര്‍വഭൂതങ്ങള്‍ക്കും ആധാരമായത്‌'ണാ.
പരമാത്മാവിന്റെ മൂന്നു ഭാവങ്ങളിലൊന്ന്‌.
അധിഭൂവ്‌ [സം. -ഭൂ] വി. അധിപനാകുന്നവന്‍.
അധിമന്ഥനം [സം. -മന്ഥന] നാ. 1ഠീയുണ്ടാക്കാന്‍ വേണ്ടി (രണ്ടു കമ്പുകളോ
മറ്റോ)കൂട്ടിയുരയ്ക്കല്‍; 2.അപ്രകാരം ഉരയ്ക്കാന്‍ കൊള്ളാവുന്നത്‌, ഉദാ.അരണി.


അതിമന്ഥം [സം.] നാ. ഒരു നേത്രരോഗം.
അധിമാത്ര [സം.] വി. അളവറ്റ,വളരെ അധികമായ.
അധിമാംസാര്‍മം [സം.അധിമാംസ-അര്‍മന്‍] നാ. ഒരു നേത്രരോഗം.
അധിമാസം [സം. അധി-മാസ] നാ. 1.ഒരു ദിവസം അധികം വരുന്ന മാസം;
2ഋണ്ടു കറുത്തവാവുകള്‍ വരുന്ന സൌരമാസം,അപ്രകാരമുള്ള രണ്ടു കറുത്തവാവുകള്‍ക്കു
മധ്യേ വരുന്ന ചാന്ദ്രമാസം; 3.മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടു വരുന്ന
ചാന്ദ്രമാസം.
59
അധിമുക്‌തിക [സം. -മുക്‌തികാ] നാ. മുത്തുച്ചിപ്പി.
അധിമേഹനം [സം. -മേഹന] നാ. ബലാത്സങ്ങ്്ഗം.
അധിയജ്ഞം [സം. -യജ്ഞ] നാ. 1.പ്രധാനയോഗം; 2.യജ്ഞത്തിന്റെ
അധിഷ്ഠാനദേവത,പരമാത്മാവ്‌.
അധിയോഗം [സം. -യോഗ] നാ. (ജ്യോ.) ചന്ദ്രന്റെ ആറ്‌,ഏഴ്‌,എട്ട്‌ ഈ
സ്ഥനങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്ന യോഗം.
അധിയോധന്‍ [സം. -യോധ] നാ. മുയ‍്യോദ്ധാവ്‌.
അധിരഥന്‍ [സം. -രഥ] നാ. 1ഠേരാളി,സാരഥി; 2.കര്‍ണന്റെ വളര്‍ത്തച്ഛന്‍.
അധിരാജന്‍ [സം. -രാജന്‍] നാ. ചക്രവര്‍ത്തി.
അധിരാജ്യം [സം. -രാജ്യ < രാജ്‌] നാ. 1.സാമ്രാജ്യം; 2.അധിരാജപദവി.
അധിരാട്ട്‌ [<സം. -രാജ്‌] നാ. അധിരാജന്‍.
അധിരാഷ്ട്രം [സം.] നാ. അധിരാജ്യം.
അധിരുക്മ [സം. -രുക്മ] വി. സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന.
അധിരുഹ്യ [സം. -രുഹ്യ < രുഹ്‌] അവ്യ. അധിരോഹണം ചെയ്‌തിട്ട്‌.
അധിരൂഢ [സം. -രൂഢ] വി. 1.അധിരോഹണം ചെയ്‌ത,മുകളില്‍ കയറിയ;
2.വര്‍ധിച്ച.
അധിരോപണം [സം. -രോപണ] നാ. മുകളില്‍ കയറ്റിയിരുത്തല്‍.
അധിരോപ്യ [സം. -രുഹ്‌] അവ്യ. അധിരോപിച്ചിട്ട്‌,കയറ്റിയിട്ട്‌.
അധിരോഹണം [സം. -രോഹണ] നാ. മുകളിലേക്ക്‌ കയറ്റം.
അധിരോഹം [സം. -രോഹ] നാ. 1.അധിരോഹണം ചെയ്യുന്നവന്‍; 2.പാപ്പാന്‍.
അധിരോഹിക്കുക [<സം. അധി-രുഹ്‌] ക്രി. മുകളില്‍ കയറുക,കയറിയിരിക്കുക.
അധിരോഹിണി [സം. -രോഹിണി] നാ. പടവ്‌,കോവണി.
അധിവക്‌താവ്‌ [സം. -വക്‌തൃ] നാ. 1.വേറൊരാള്‍ക്കു വേണ്ടി
വാദിക്കുന്നവന്‍,വക്കീല്‍; 2.പ്രഭാഷകന്‍.
അധിവചനം [സം. -വചന] നാ. പക്ഷംപിടിച്ചു വാദിക്കല്‍,മറ്റൊരാളിനുവേണ്ടി
സംസാരിക്കല്‍.
അധിവര്‍ഷം [സം. -വര്‍ഷ] നാ. സാധാരണവര്‍ഷത്തെക്കാള്‍ ഒരു ദിവസം
അധികമുള്ള വര്‍ഷം.
അധിവസിക്കുക [<സം. അധി-വസ്‌] ക്രി.. (സംസ്കൃതത്തില്‍ പ്രതിഗ്രാഹിക ചേര്‍ത്തു
പ്രയോഗം),പാര്‍ക്കുക,താമസിക്കുക,താവളം ഉറപ്പിക്കുക,തങ്ങുക.
അധിവസ്ത്ര [സം. -വസ്ത്ര] വി. വസ്ത്രം ധരിച്ച.
അധിവാകം [സം -വാക < വാച്‌] നാ. 1.അധിവചനം; 2ഋക്ഷണം.
അധിവാസന്‍ [സം. -വാസ] നാ. 1.അയല്‍ക്കാരന്‍; 2.മുകളില്‍ വസിക്കുന്നവന്‍.
അധിവാസനം [സം. -വാസന] നാ. 1.വാസന പിടിക്കല്‍,കുറിക്കൂട്ടുകള്‍ മാല
മുതലായവകൊണ്ടുള്ള സംസ്കാരം; 2വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ,വിഗ്രഹത്തില്‍
ദേവതാവാഹനം.
അധിവാസം1 [സം. -വാസ] നാ. 1.ആവാസം; 2.കുടിപാര്‍പ്പിടം,വാസസ്ഥാനം;
3.ഉപവാസസത്യാഗ്രഹം; 4.ചട്ട, മേലങ്കി; 5.ജന്‍മസ്ഥലം,വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ.
അധിവാസം2 [സം.] നാ. സുഗന്ധദ്രവ്യം,സുഗന്ധം പൂശല്‍.


അധിവസസ്സ്‌ [സം. -വാസസ്‌] നാ. ശരീരമാകെ മറയ്ക്കുന്ന മേലുടുപ്പ്‌.
അധിവാസി [സം.-വാസിന്‍] നാ. അധിവസിക്കുന്നവന്‍,(സ്ത്രീ.) അധിവാസിനി.
അധിവാസിത [സം. -വാസിത] വി. സുഗന്ധം പൂശിയ,സുഗന്ധിതമായ.
അധിവാഹനം [സം. -വാഹന <വഹ്‌] നാ. മുകളിലേറ്റുന്നത്‌.
അധിവേദനം [സം. -വേദന] നാ. ഒന്നിലധികം വേളികഴിക്കല്‍. അധ്വേത്താവ്‌ =
ഒന്നിലധികം വേട്ടവന്‍.
അധിഷ്ഠാനദേവത [സം. -സ്ഥാന-ദേവതാ] നാ. അധിദേവത,അധിഷ്ഠാനം ചെയ്യുന്ന
ദേവത.
അധിഷ്ഠാനം [സം. -സ്ഥാന] നാ. ഒന്നിനുമേല്‍ സ്ഥിതിചെയ്യല്‍,അടിസ്ഥാനം.
അധിഷ്ഠാനശരീരം [സം. -സ്ഥാന-ശരീര] നാ. സ്ഥൂലദേഹം വിട്ടതിനുശേഷം
സൂക്ഷ്മശരീരം സ്വീകരിക്കുന്നതിനിടയില്‍ പ്രേതാത്മാവ്‌ കൈക്കൊള്ളുന്ന ശരീരം.
അധീക്ഷകന്‍ [സം. -ഈക്ഷക <ഈക്ഷ്‌] നാ. മേല്‍നോട്ടം വഹിക്കുന്നവന്‍.
അധീത [സം. അധി-ഇത <ഇ] വി. പഠിച്ച.
അധീതവിദ്യന്‍ [സം. അധീത-വിദ്യ] നാ. വിദ്യപഠിച്ചവന്‍,പഠിപ്പു കഴിഞ്ഞവന്‍.
അധീതി1 [സം. അധി-ഇതി] നാ. 1.പഠിത്തം,അധ്യയനം; 2.ഓര്‍മ,സ്മരണം.
അധീതി2 [സം. അധീതിന്‍] വി. പഠിച്ച,വേദങ്ങള്‍ചൊല്ലുന്ന.
അധീന [സം. അധി-ഇന] വി. കീഴ്പ്പെട്ട,വശത്തായ,ആശ്രയത്തിലുള്ള.
അധീനത [സം. അധീന-താ] നാ. അധീശത്വം,കീഴ്പ്പെട്ട
സ്ഥിതി,നിയന്ത്രണം,അധികാരം.
അധീര1 [സം. അ-ധീര] വി. 1ഢീരതയില്ലാത്ത,ഭയം ഉള്ള;
2ണിശ്ചലമല്ലാത്ത,ഉറപ്പില്ലാത്ത,ഉരുളുന്ന,ഇളക്കമുള്ള; 2.മൂഢസ്വഭാവമുള്ള.
അധീര2 [സം. -ധീരാ] നാ. 1ഢൈര്യമില്ലാത്ത സ്ത്രീ;
2.മിന്നല്‍പ്പിണര്‍,കലഹിക്കുന്ന നായിക.
അധീശ്വരന്‍ [സം. അധി-ഈശ്വര] നാ. 1.പരമാധികാരി,പ്രധാനി,ശ്രേഷ്ഠന്‍;
2.(ജൈന.) അര്‍ ഹതന്‍.
അധീഷ്ടം [സം. -ഇഷ്ട] നാ. 1.പ്രതിഫലം പറ്റാതെ വഹിക്കുന്ന ഉദ്യോഗം;
2.ശിഷ്യന്റെ അപേക്ഷപ്രകാരം ചെയ്യുന്ന അധ്യാപനം.
അധുനാ [സം.] അവ്യ. ഇപ്പോള്‍. അധുനാതന = ഇപ്പോഴുള്ള.
അധൂത [സം. അ-ധൂത] വി. എളുപ്പത്തില്‍ ഇളക്കാന്‍ പറ്റാത്ത,ധൈര്യമുള്ള.
അധൂമക [സം. -ധൂമക] വി. പുകയില്ലാത്ത,കത്തിക്കാളുന്ന.
അധുര [സം. -ധുര < ധുര്‍] വി. ഭാരം ചുമക്കാന്‍ കഴിവില്ലാത്ത,കൃത്യഭാരം
വഹിക്കാത്ത.
അധൂര്യ [സം. -ധൂര്യ] വി. അധുര.
അധൃത [സം. -ധൃത <ധൃ] വി.
പൊക്കിപ്പിടിക്കാത്ത,അശാന്തമായ,അടക്കിയിട്ടില്ലാത്ത.
അധൃതന്‍ [സം.] നാ. വിഷ്ണു.
അധൃതി [സം. -ധൃതി] നാ. 1ഢൈര്യമില്ലായ്മ; 2.ക്ഷമയില്ലായ്മ.
അധൃഷ്ട [സം. -ധൃഷ്ട < ധൃഷ്‌] വി. ധൈര്യമില്ലാത്ത,ലജ്ജയുള്ള.
അധൃഷ്യ [സം. -ധൃഷ്യ] വി. 1.അടുത്തുചെന്നു കൂടാത്ത,ആക്രമിക്കാന്‍
പറ്റാത്ത,ജയിച്ചുകൂടാത്ത; 2.അഹങ്കാരമുള്ള; 3.വിനയമുള്ള.
അധേനു [സം. -ധേനു] നാ. കറവയില്ലാത്ത പശു.
അധൈര്യം [സം. -ധൈര്യ < ധീര] നാ. ധീരതയില്ലായ്മ,ആത്മവിശ്വാസക്കുറവ്‌.
അധോ = അധഃ
അധോക്ഷ [സം. അധഃ-അക്ഷ] വി. 1.ഇന്ദ്രിയങ്ങളെ ജയിച്ച; 2.വണ്ടിയുടെ
അച്ചുതണ്ടിനു കീഴെയുള്ള; 3ഠാഴോട്ടു കണ്ണുകളുള്ള,കുഴിഞ്ഞ കണ്ണുള്ള.
അധോക്ഷജന്‍ [സം.]'കീഴോട്ടു നോക്കുന്നവന്‍'. നാ. മുനി.
അധോഗതി [സം.-ഗതി] നാ. കീഴോട്ടുള്ള പോക്ക്‌,അധഃപതനം.അധോഗന്താവ്‌ [സം. -ഗന്തൃ] നാ. 1ഠാഴോട്ടുപോകുന്നവന്‍; 2.എലി.
അധോഗം [സം. -ഗ <ഗമ്‌]'കീഴോട്ടുള്ള ഗതി' നാ. 1ണൃത്തത്തില്‍ ശിരസ്സിനെ
ചേഷ്ടിപ്പിക്കേണ്ടവിധങ്ങളില്‍ ഒന്ന്‌; 2.ഒരുതരം രക്‌തപിത്തം,ദുഷിച്ചരക്‌തം മലദ്വാരം
തുടങ്ങിയവയിലൂടെ പുറത്തേക്ക്‌ പോകുന്നത്‌.
അധോഗമനം [സം. -ഗമന] നാ. അധോഗതി.
അധോഘണ്ട [സം. -ഘണ്ടാ] നാ. വലിയ കടലാടി.
അധോങ്ഗം [സം. -അങ്ഗ] നാ. 1.ഗുദം,മലദ്വാരം;
2.യോനി,ഉപസ്ഥം,അരക്കെട്ടിനുകീഴ്‌വശം.
അധോജനി [സം. -ജനി] നാ. താണിരിക്കുന്ന അണ്ഡാശയം. (സസ്യ.)
അധോജിഹ്വിക [സം. -ജിഹ്വികാ] നാ. അടിനാക്ക്‌,ചെറുനാക്ക്‌.
അധോദിക്ക്‌ [സം. -ദിശ്‌] നാ. 1ഠാഴത്തെ ദിക്ക്‌,ഭൂമിയുടെ കീഴ്‌വശം;
2ഠെക്കേദിക്ക്‌.
അധോദൃഷ്ടി [സം. -ദൃഷ്ടി]നാ. 1.കീഴ്പ്പോട്ടുള്ള ദൃഷ്ടി; 2ണാസാ.
അധോധൌതി [സം. -ധൌതി] നാ. ഗുദത്തിലൂടെ തുണി വിഴുങ്ങി കുടല്‍
വൃത്തിയാക്കുന്ന യോഗാഭ്യാസം.
അധോബിന്ദു [സം. -ബിന്ദു] നാ. ചക്രവാളത്തിനു ലംബമായ ഗോളത്തിനു
വ്യാസരേകളുണ്ടെന്ന്‌ സങ്കല്‍പിച്ചാല്‍ ആ രേ ഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു
സാങ്കല്‍പ്പികബിന്ദുക്കളില്‍ ഒന്ന്‌.
അധോഭക്‌തം [സം. -ഭക്‌ത] നാ. ഊണിനുശേഷം സേവിക്കാനുള്ള ഒരുനേരത്തെ
മരുന്ന്‌.
അധോഭൂവ്‌ [സം. -ഭൂ] നാ. താഴത്തെ സ്ഥലം,താഴ്‌വര.
അധോഭുവനം [സം. -ഭുവന] നാ. ഭൂമിക്കു താഴെയുള്ള ലോകം,പാതാളം.
അധോംശുകം [സം. -അംശുകം] നാ. അടിവസ്ത്രം,അടിയിലുടുക്കുന്ന മുണ്ട്‌.
അധോമണ്ഡലം [സം. -മണ്ഡല] നാ. 1ഠാഴത്തെ മണ്ഡലം; 2ഋണ്ടു മണ്ഡലങ്ങളുള്ള
നിയമസഭയുടെ താഴത്തെ മണ്ഡലം,ജനസഭ.
അധോമര്‍മം [സം. -മര്‍മന്‍] നാ. 1.ഗുദം; 2.യോനി.
അധോമാര്‍ഗം [സം. -മാര്‍ഗ] നാ. 1.ഭൂഗര്‍ ഭപാത; 2.മുഷ്ടിയുദ്ധത്തിലെ ഒരടവ്‌;
3.അധഃപതനത്തിനുള്ള മാര്‍ഗം.
അധോമു1 [സം. -മു] വി. തലതാഴ്ത്തിയ,മും
കുനിഞ്ഞ,അധോമുനക്ഷത്രങ്ങള്‍ = (ജ്യോ.) ഭരണി,കാര്‍
ത്തിക,ആയില്യം,മകം,പൂരം,വിശാം,മൂലം,പൂരാടം,പൂരുരുട്ടാതി എന്നീ ഒന്‍പത്‌.
അധോമു2 [സം.] നാ. കൊഴുപ്പ,ഗോജിഹ്വ.
അധോമുന്‍ [സം.] നാ. വിഷ്ണു.
അധോമും [സം.] നാ. ഒരു നരകം.
അധോമുരാശി [സം. -മു-രാശി] നാ. (ജ്യോ.) ആദിത്യന്‍ നില്‍ക്കുന്ന രാശിയും
അതിന്റെ കേന്ദ്രരാശികളും.
അധോലോകം [സം. -ലോക] നാ. 1.പാതാളം; 2ണിയമത്തിനു കീഴ്പ്പെടാതെ
കഴിയുന്നവര്‍,കുഴപ്പക്കാര്‍.
അധോവദന [സം. -വദന] വി. മും കുനിച്ച.
അധോവായു [സം. -വായു] നാ. കീഴോട്ടുള്ള വായു,അപാനവായു.
അധ്യക്ഷ [സം. അധി-അക്ഷ] വി. 1.ഇന്ദ്രിയഗോചരമായ; 2.മേല്‍നോട്ടം
വഹിക്കുന്ന.
അധ്യക്ഷന്‍ [സം.] നാ. 1ഡൃക്സാക്ഷി; 2.മേല്‍നോട്ടക്കാരന്‍,മേലാവ്‌;
3.സമ്മേളനത്തില്‍ അഗ്രാസനാധിപത്യം വഹിക്കുന്നവന്‍; 4ഠലവന്‍.
അധ്യക്ഷം [സം.] അവ്യ. കണ്ണിനു മുമ്പില്‍. നാ. പഴമുണ്‍പാല,ക്ഷീരിക.
അധ്യക്ഷരം [സം. അധി-അക്ഷര] അവ്യ. 1.അക്ഷരങ്ങളെ അധികരിച്ച്‌; 2.എല്ലാ
അക്ഷരങ്ങള്‍ക്കും ഉപരിയായി, നാ.പ്രണവം,ഓങ്കാരം.അധ്യഗ്നി [സം. -അഗ്നി] 'അഗ്നിയുടെ സമീപത്ത്‌.' നാ.
വിവാഹസമയത്ത്‌,അഗ്നിസമക്ഷം വധുവിനു കൊടുക്കുന്ന ധനം.
അധ്യണ്ഡ [സം. -അണ്ഡ] 'അധികം കുരുവുള്ളത്‌' നാ. 1ണായ്ക്കുരുണ;
2.കീഴാനെല്ലി.
അധ്യധീന [സം. -അധീന] വി. പൂര്‍ണമായും അധീനമായ,കീഴ്പ്പെട്ട.
അധ്യയനം [സം. -അയന] നാ. 1.(വേദ)പഠനം,വായന; 2.പ്രണവജപം.
അധ്യയനവിരുത്തി [സം. അധ്യയന-വൃത്തി] നാ. വേദാധ്യയനത്തിനു വേണ്ട
ബ്രാഹ്മണന്മാര്‍ക്കുകൊടുക്കുന്ന കരമൊഴിവു വസ്തു.
അധ്യയം [സം.] നാ. = അധ്യയനം.
അധ്യര്‍ക്കം [സം. അധി-അര്‍ക] നാ. 1.ചുവന്ന പൂവുള്ള മന്താരം; 2.എരിക്ക്‌.
അധ്യര്‍ധധാരം [സം. അധ്യര്‍ധ-ധാര] നാ. ആയുര്‍വേദക്കാരുടെ ഒരിനം
ശസ്ത്രക്രിയോപകരണം.
അധ്യര്‍ധം [സം. -അര്‍ധ] വി. 1.ഒന്നര ഇരട്ടിയുള്ള; 2.പകുതികൂടി അധികം ഉള്ള.
നാ. 1.വായു; 2.ഒന്നര.
അധ്യര്‍ധാംശുകം [സം. -അംശുക] നാ. ഊട്‌ പാവ്‌ ഇവയില്‍ ഒന്ന്‌ ഒറ്റ ഇഴയായും,മറ്റത്‌
ഇരട്ട ഇഴയായും നെയ്‌ത പട്ട്‌.
അധ്യര്‍ബുദം [സം. അധി-അര്‍ബുദ] നാ. അര്‍ബുദം വന്നു പൊറുത്ത സ്ഥാനത്ത്‌
വീണ്ടും വരുന്ന അര്‍ബുദം.
61
അധ്യവസാനം [സം. -അവസാന] നാ. 1.ശ്രമം,പ്രയത്നം; 2ണിശ്ചയം,തീരുമാനം.
അധ്യവസായം [സം. -അവസായ] നാ. 1.പ്രയത്നം, സ്ഥിരോത്സാഹം;
2ണിശ്ചയം,ധാരണ.
അധ്യവസായി [സം. -അവസായിന്‍] നാ. പ്രയത്നശാലി.
അധ്യവസിക്കുക [<സം. അധി-അവ-സി] മനസ്സിലുറപ്പിക്കുക,ഗ്രഹിക്കുക.
അധ്യവസിത [സം. -അവസിത] വി. തീരുമാനപ്പെടുത്തിയ,നിശ്ചയിച്ച.
അധ്യശനം [സം. -അശന] നാ. കഴിച്ച ആഹാരം ദഹിക്കുമ്മുമ്പേ വീണ്ടും
കഴിക്കല്‍,അമിതഭക്ഷണം.
അധ്യസ്ഥി [സം. -അസ്ഥി] നാ. ഒരസ്ഥിക്കുമേല്‍ വളരുന്ന വേറൊരസ്ഥി.
അധ്യാകാശം [സം. -ആകാശ] അവ്യ. ആകാശത്തില്‍.
അധ്യാക്രാന്ത [സം. -ആക്രാന്ത] വി. ആക്രമിക്കപ്പെട്ട,സ്വാധീനമാക്കപ്പെട്ട.
അധ്യാത്മ [സം. -ആത്മ] വി. സ്വന്തമായ,തന്നെ സംബന്ധിച്ച; 2.ആത്മാവിനെ
സംബന്ധിച്ച.
അധ്യാത്മജ്ഞാനം [സം. അധ്യാത്മ-ജ്ഞാന] നാ. ജീവാത്മാവ്‌,പരമാത്മാവ്‌
ഇവയെക്കുറിച്ചും ഇവയുടെ പരസ്പരബന്ധത്തെക്കുറിച്ചും ഉള്ള അറിവ്‌.
അധ്യാത്മം [സം.] നാ. 1.പരമാത്മാവ്‌; 2.ജീവാത്മാവ്‌; 3.സൂക്ഷ്മശരീരം.
അധ്യാത്മരാമായണം [സം. -രാമായണ] നാ. രാമകഥ പ്രതിപാദിക്കുന്ന ഒരു
സംസ്കൃതകൃതി..അധ്യാത്മരാമായണം കിളിപ്പാട്ട്‌ = അധ്യാത്മരാമായണമെന്ന
സംസ്കൃതകൃതിയെ ഉപജീവിച്ച്‌ എഴുത്തച്ഛന്‍ മലയാളത്തില്‍ കിളിപ്പാട്ട്‌ വൃത്തത്തില്‍
രചിച്ച കൃതി.
അധ്യാത്മവിദ്യ [സം. -വിദ്യാ] നാ. അധ്യാത്മജ്ഞാനം.
അധ്യാത്മിക [സം. അധി-ആത്മ] (അധ്യാത്മ എന്നതു കൂടുതല്‍ സമീചീനം) വി..
ആത്മാവിനെ സംബന്ധിച്ച.
അധ്യാപകന്‍ [സം. -ആപക] നാ. 1.അധ്യാപനം ചെയ്യുന്നവന്‍,പഠിപ്പിക്കുന്നവന്‍,(സ്ത്രീ.)
അധ്യാപിക; 2.വേദം പഠിപ്പിക്കുന്നവന്‍,ഓതിക്കോന്‍.
അധ്യാപനം [സം. -ആപന] നാ. (വേദം) പഠിപ്പിക്കല്‍,അധ്യയനം ചെയ്യിക്കല്‍.
അധ്യാപയിതാവ്‌ [സം. -ആപയിത്യ] നാ. അധ്യാപനം ചെയ്യുന്നവന്‍, (സ്ത്രീ.)
അധ്യാപയിത്രി..
അധ്യായ [സം. -ആയ] നാ. 1.ഗ്രന്ഥത്തിന്റെ വിഭാഗം; 2.പഠിത്തം,വായന.
അധ്യായി [സം. -ആയിന്‍] നാ. അധ്യയനം ചെയ്യുന്നവന്‍, (സ്ത്രീ.) അധ്യായിനി..


അധ്യാരൂഢ [സം. -ആരൂഢ] വി. കയറിയ.
അധ്യാരോപം [സം. -ആരോപ] നാ. 1.മറ്റൊന്നില്‍ കയറ്റിവയ്ക്കല്‍; 2.(വേദാ.)
ഒന്നിന്മേല്‍ മറ്റൊന്നിന്റെ സ്വഭാവം ചുമത്തല്‍,ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കല്‍;
3ഠെറ്റായി മനസ്സിലാക്കല്‍.
അധ്യാരോപിത [സം. -ആരോപിത] വി. തെറ്റായി ആരോപിക്കപ്പെട്ട,ചുമത്തിയ.
അധ്യാരോഹണം [സം. -ആരോഹണ] നാ. കയറ്റം,മുകളില്‍ കയറല്‍.
അധ്യാവസിക്കുക [<സം. അധി-ആവസ്‌] ക്രി..കുടികൊള്ളുക,വസിക്കുക.
അധ്യാവാപം [സം. -ആവാപ] നാ. (വിത്തു) വിതയ്ക്കല്‍,ചിതറല്‍.
അധ്യാവാഹനികം [സം. -ആവാഹനിക] നാ. വധുവിനെ വരനോട്‌ ഒത്ത്‌
അയയ്ക്കുമ്പോള്‍,പിതൃഗൃഹത്തില്‍നിന്നു കൊടുക്കുന്ന ധനം.
അധ്യാസം [സം. -ആസ] നാ. 1. (മറ്റൊന്നിന്റെ മേല്‍) സ്ഥിതി ചെയ്യുക;
2.അധ്യാരോപം,ഒന്നിനെ മറ്റൊന്നായി ധരിക്കല്‍,മിഥ്യാജ്ഞാനം.
അധ്യാസനം [സം. -ആസന] നാ. 1.മുകളില്‍ സ്ഥിതിചെയ്യല്‍,അധ്യക്ഷം;
2.(വേറൊരാളിന്റെയോ വേറൊരു വസ്തുവിന്റെയോ) മുകളില്‍ കയറി ഇരിക്കുക.
അധ്യാസീന [സം. -ആസീന] വി. മുകളില്‍ സ്ഥിതിചെയ്യുന്ന.
അധ്യാഹരണം [സം. -ആഹരണ] നാ. = അധ്യാഹാരം.
അധ്യാഹരിക്കുക [<സം. -ആ-ഹൃ] ക്രി. (വ്യാക.) പ്രകൃതത്തില്‍ ഇല്ലാത്തത്‌
സന്ദര്‍ഭാനുസരണം കൂട്ടിച്ചേര്‍ക്കുക.
അധ്യാഹാരം [സം. -ആഹാര] നാ. അധ്യാഹരിക്കല്‍,
(സന്ദര്‍ഭാനുസരണം)കൂട്ടിച്ചേര്‍ക്കല്‍.
അധ്യുഷിത [സം. -ഉഷിത <വസ്‌] വി. പാര്‍പ്പിടമാക്കിയ,വസിച്ച.
അധ്യുഷ്ട്രം [സം. -ഉഷ്ട്ര] നാ. ഒട്ടകങ്ങള്‍ വലിക്കുന്ന വണ്ടി..
അധ്യൂഢ [സം. -ഊഢ <വഹ്‌] വി. 1.ഉയര്‍ന്ന,ഉന്നതമായ,മുകളില്‍
സ്ഥിതിചെയ്യുന്ന; 2.സംഋദ്ധിയുള്ള.
അന്യൂഢന്‍ [സം.] നാ. 1.ശിവന്‍; 2.സ്ത്രീ അവിവാഹിതയായിരിക്കുമ്പോള്‍ ജനിച്ച
മകന്‍.
അധ്യൂഹിക്കുക [<സം. അധി-ഊഹ്‌] ക്രി. മുകളില്‍ വയ്ക്കുക,മേല്‍
നിരത്തുക,ഉയര്‍ത്തുക.
അധ്യേതാവ്‌ [സം. -ഏതൃ] നാ. അധ്യയനം ചെയ്യുന്നവന്‍,വിദ്യാര്‍ഥി, (സ്ത്രീ.)
അധേത്രി.
അധ്യേഷണ [സം. -ഏഷണാ <ഇഷ്‌] നാ. അധികമായ ഏഷണ,ആചാര്യനോട്‌
വിദ്യാദാനത്തിനായി ചെയ്യുന്ന അഭ്യര്‍ഥന.
അധ്രുവ [സം. അ-ധ്രുവ] വി.
നിശ്ചയമില്ലാത്ത,സംശയമുള്ള,സ്ഥിരതയില്ലാത്ത,ഇളക്കമുള്ള,ശാശ്വതമല്ലാത്ത,ചഞ്ചലസ്വഭാവ
മുള്ള.
അധ്വിന്ന [സം. അധ്വ-ി‍ന്ന] വി. വഴിനടന്നു ക്ഷീണിച്ച.
അധ്വദേം [സം. -ദേ] നാ. യാത്രാക്ഷീണം.
അധ്വഗ1 [സം. -ഗ <ഗമ്‌] വി. വഴിപോകുന്ന,യാത്രക്കാരനായ.
അധ്വഗ2 [സം. -ഗാ] നാ. ഗംഗാ നദി.
അധ്വഗന്‍ [സം. -ഗ] നാ. 1.വഴിപോക്കന്‍; 2.സൂര്യന്‍.
അധ്വഗഭോഗ്യം [സം. അധ്വഗ-ഭോഗ്യ] നാ. അമ്പഴം.
അധ്വഗമനം [സം. അധ്വ-ഗമന] നാ. വഴിയാത്ര.
അധ്വനിക [സം. അ-ധ്വനിക] വി. ശബ്ദിക്കാത്ത,ചെവി കേള്‍ക്കാത്ത.
അധ്വനിവേശ [സം. അധ്വ-നിവേശ] നാ. വഴിത്താവളം.
അധ്വനീനന്‍ [സം. -നീന] നാ. വഴിപോക്കന്‍.
അധ്വന്യന്‍ [<സം. അധ്വന്‍] നാ. അധ്വനീനന്‍.
അധ്വപതി [സം. അധ്വ-പതി] നാ. ആകാശമാര്‍ഗത്തിന്റെ അധിപനായ സൂര്യന്‍.
അധ്വബാധം [സം. -ബാധ] നാ. 1.വഴിയടയ്ക്കല്‍; 2.വഴിയില്‍ വച്ചുള്ള ഉപദ്രവം.
അധ്വര [സം വി. 1.വളഞ്ഞതല്ലാത്ത; 2.ശ്രദ്ധയുള്ള; 3.ഈടു നില്‍ക്കുന്ന.


അധ്വരഥന്‍ [സം. അധ്വ-രഥ] നാ. വഴി അറിയാവുന്ന ദൂതന്‍.
അധ്വരഥം [സം.] നാ. യാത്രയ്ക്കുള്ള രഥം.
അധ്വരന്‍ [സം.] നാ. അഷ്ടവസുക്കളില്‍ ഒരാള്‍.
അധ്വരം [സം. -അധ്വര] നാ. 1.യാഗം,വൈദികകര്‍മം,സോമയാഗം.
അധ്വരവാന്‍ [സം. അധ്വര-വാന്‍ <വത്‌] നാ. യാഗം ചെയ്യുന്നവന്‍.
അധ്വരി [സം. അധ്വരിന്‍] നാ. യാഗം കഴിക്കുന്നവന്‍.
അധ്വരുചി [സം. അധ്വ-രുചി] നാ. സഞ്ചാരപ്രിയനായ.
അധ്വരൈഷി [സം. അധ്വര-ഏഷിന്‍] നാ. യാഗം ചെയ്യാന്‍
ആഗ്രഹിക്കുന്നവന്‍,യജ്ഞകാമന്‍.
അധ്വര്യൂ [സം. അധ്വര്യു] നാ. അധ്വരം സംവിധാനം ചെയ്യുന്ന
പുരോഹിതന്‍,(ഹോതാവ്‌,ഉദ്ഗാതാവ്‌,ബ്രഹ്മന്‍ ഇവരോടൊപ്പം യാഗകാര്യത്തില്‍ പ്രാമുയ‍്ം
വഹിക്കുന്നവന്‍.)
അധ്വര്യവേദം [സം. -വേദ] നാ. യജുര്‍വേദം.
അധ്വവൃക്ഷം [സം. അധ്വ-വൃക്ഷ] നാ. വഴിയരികിലുള്ള മരം,ചോലവൃക്ഷം.
അധ്വശല്യം [സം. -ശല്യ] നാ. വലിയ കടലാടി.
അധ്വശ്രമം [സം. -ശ്രമ] നാ. യാത്രകൊണ്ടുണ്ടാകുന്ന തളര്‍ച്ച.
അധ്വസ്ത [സം. അ-ധ്വസ്ത] വിഢ്വംസിക്കപ്പെടാത്ത,നശിപ്പിക്കപ്പെടാത്ത.
അധ്വാനം1 [സം. -ധ്വാന <ധ്വന്‌] നാ. ശബ്ദമില്ലായ്മ.
അധ്വാനം2 [സം. അധ്വാന <അധ്വന്‍] നാ. പ്രയത്നം,കഷ്ടപ്പാട്‌,ബുദ്ധിമുട്ട്‌.
അധ്വാനിക്കുക ക്രി..പ്രയാസപ്പെട്ടു ജോലി ചെയ്യുക.
അധ്വാന്തം1 [അ-ധ്വാന്ത] നാ. ഇരുട്ടല്ലാത്തത്‌,ഇരുട്ടില്ലാത്തത്‌,അസ്തമയപ്രഭ.
അധ്വാന്തം2 [സം. അധ്വ-അന്ത] നാ. വഴിയുടെ അവസാനം.
അധ്വാവ്‌ [സം. അധ്വന്‍] നാ. 1.വഴി; 2.ഗ്രഹപഥം; 3.യാത്ര;
4ഡേവശാ,5.വായു,അന്തരീക്ഷം.
അന്‍1 'അ' എന്ന നിര്‍ദേശകസര്‍വനാമത്തോട്‌ ലിങ്ഗവചനസൂചനയ്ക്കുള്ള
അംശമായ 'ന്‍' ചേര്‍ന്നത്‌.'അന്‍' ദീര്‍ഘിച്ച്‌ 'ആന്‍'എന്നുരൂപം.ആഗമികമായി
അന്‍,ആണ്‍ എന്നതിന്റെ രൂപഭേദം. 1. (വ്യാക.) പ്രഥമപുരുഷസര്‍
വനാമപ്രത്യയം,(പുംലിങ്ഗം ഏകവചനം.) ഉദാ. അ+അന്‍ > അവന്‍,ഇ+അന്‍ > ഇവന്‍
ഇത്യാദി; 2.പുംലിങ്ഗൈകവചനപ്രത്യയം,ഉദാ.മകന്‍,കൊച്ചന്‍;
3.സംസ്കൃതത്തിലെ അകാരാന്തപുംലിങ്ഗനാമങ്ങള്‍ മലയാളത്തിലേക്ക്‌
സ്വീകരിക്കുമ്പോള്‍ ചേര്‍ക്കുന്ന പ്രത്യയം.ഉദാ. സം. രാമ >മൃാമന്‍,സം. ഗോപ > ഗോപന്‍;
4.അതുള്ളവന്‍,അതിലുള്ളവന്‍ ഇത്യാദ്യര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന തദ്വത്തദ്ധിതപ്രത്യയം. ഉദാ.
മടിയുള്ളവന്‍ =മടിയന്‍,കൂനുള്ളവന്‍ =കൂനന്‍, കോട്ടാറിലുണ്ടായത്‌ =കോട്ടാറന്‍ ഇത്യാദി;
5.ഇത്രാമത്തെ ആള്‍ (പുംലിങ്ഗം) എന്നു കാണിക്കുന്ന പുരണിതദ്ധിതപ്രത്യയം. ഉദാ.
രണ്ടാം+അന്‍ >രണ്ടാമന്‍; 6ണപുംസക ഏകവചനപ്രത്യയമായ 'അം' എന്നതിന്റെ
സ്ഥാനത്തുവരുന്ന പ്രത്യയം. ഉദാഠുരപ്പന്‍; 7.ഉത്തമപുരുഷ സര്‍വനാമപ്രത്യയമായ
'എന്‍/ഏന്‍' എന്നതിന്‌ ക്രിയയോടു ചേരുമ്പോള്‍ ഉച്ചാരണത്തില്‍ വരുന്ന ഭേദം.
കാണുവേന്‍ >കാണുവന്‍.
അന്‍2 [സം.] സ്വരാദിയായ പദത്തിനുമുമ്പില്‍ നിഷേധപ്രത്യയമായ 'അ'
എന്നതിന്റെ രൂപം.ഉദാ. അ+ഏക=അന്‍+ഏക > അനേക.
അന്‍പത്‌ [അയ്‌-മ്‌-പത്‌] നാ. അഞ്ചുപത്തുകൂടിയത്‌,അമ്പത്‌.
അന്‍പന്‍ നാ. 1.അന്‍പുള്ളവന്‍,സ്നേഹമുള്ളവന്‍; 2.ഭക്‌തന്‍; 3.ഭര്‍ത്താവ്‌.
അന്‍പ്‌ നാ. 1.സ്നേഹം; 2.വാത്സല്യം; 3.സന്തോഷം; 4ഡയ; 5.ഭക്‌തി.
അന്‍പുക ക്രി. 1.അടുക്കുക; 2.സ്നേഹിക്കുക; 3.സന്തോഷിക്കുക.അന്‍വര്‍ [പേര്‍.] വി. പ്രകാശമാനമായ,താരത. നൂര്‍ = പ്രകാശം.
അന്‍സാരി [അറ.] നാ. സഹായി,കൂട്ടുകാരന്‍,അന്‍സാരികള്‍ = മുഹമ്മദ്നബിയെ
മദീനയില്‍ സ്വാഗതം ചെയ്‌തു സഹായിച്ചവര്‍.
അന (പ.മ.) (വ്യാക.) ക്രിയയോടു ചേര്‍ക്കുന്ന നപുംസകബഹുവചനപ്രത്യയം.
അനക [സം.] വി. അധമസ്ഥിതിയിലുള്ള.
അനകം [സം.] അവ്യ. എപ്പോഴും,ധാരാളം.
അനക്കം [<-അനങ്ങുക] നാ. കുലുക്കം,ഉലച്ചില്‍,മന്ദമായ ചലനം.
അനക്കുക1 [അനങ്ങുക >പ്രയോ.] ക്രി..
ചലിപ്പിക്കുക,ഉലയ്ക്കുക,ഇളക്കുക,സ്ഥാനഭേദം വരുത്തുക.
അനക്കുക2 [അനല്‍ക്കുക] ക്രി.. ചൂടാകുക.
അനക്ഷ [സം. അന-അക്ഷ] വി. 1.കാഴ്ചയില്ലാത്ത,കണ്ണില്ലാത്ത;
2.അച്ചുതണ്ട്‌(അക്ഷം) ഇല്ലാത്ത.
അനക്ഷജ്ഞ [സം. -അക്ഷജ്ഞ] വി. ചൂതുകളിയറിഞ്ഞുകൂടാത്ത.
അനക്ഷര [സം. -അക്ഷര] വി. 1.പഠിപ്പില്ലാത്ത; 2.ഊമയായ,പറയരുതാത്ത.
അനക്ഷരകുക്ഷി [സം. അനക്ഷര-കുക്ഷി] നാ. അക്ഷരജ്ഞാനമില്ലാത്ത ആള്‍.
അനക്ഷരം [സം.] നാ. പറയാന്‍ യോഗ്യമല്ലാത്ത വാക്ക്‌,അക്ഷരസ്ഫുടത
ഇല്ലായ്മ,അക്ഷരപ്പിശക്‌,അക്ഷരലോപം.
അനക്ഷി [സം. -അക്ഷി] നാ. കാഴ്ചകുറഞ്ഞ കണ്ണ്‌.
അനഗാരന്‍ [സം. -അഗാര] നാ. സന്യാസി. (ഭവനരഹിതനായവന്‍) (സ്ത്രീ.)
അനഗാരിക.
അനഗാരിക1 [സം. -അഗാരിക] നാ. അനഗാരന്റെ അവസ്ഥ.
അനഗാരിക2 [സം. -അനഗാരികാ] നാ. സന്യാസിനി.
അനഗ്നിദഗ്ധ [സം. അനഗ്നി-ദഗ്ധ < ദഹ്‌] വി. ചിതയില്‍ സംസ്കരിക്കപ്പെടാത്ത.
അനഗ്നിഹോത്രി [സം. -ഹോത്രിന്‍] നാ. അഗ്നിഹോത്രം ചെയ്യാത്തവന്‍.
അനഘ [സം. -അഘ]വി. പാപമില്ലാത്ത,സുന്ദരമായ.
അനഘന്‍ [സം.] നാ. 1.വിഷ്ണു; 2.ശിവന്‍; 3.ഒരു ഗന്ധര്‍വന്‍.
അനങ്ങ്‌ [അനങ്ങുക] ധാതുരൂപം.
അനങ്കിത [സം. അന്‌-അങ്കിത] വി. അടയാളപ്പെടുത്തിയിട്ടില്ലാത്ത.
അനന്തശീര്‍ഷന്‍ [സം. അന്‌-അങ്കുശ] വി. സ്വാതന്ത്യ്രമുള്ള,അടക്കിനിറുത്തുവാന്‍
നിവൃത്തിയില്ലാത്ത.
63
അനങ്ഗ,-അനംഗ [സം. -അങ്ഗ] വി. ശരീരമില്ലാത്ത,അവയവമില്ലാത്ത,ആകാരമില്ലാത്ത.
അനങ്ഗകം [സം. -അങ്ഗക] നാ. മനസ്സ്‌.
അനങ്ഗക്രീഡ [സം. അനങ്ഗ-ക്രീഡാ] നാ. 1.കാമക്രീഡ; 2.ഒരു വൃത്തം.
അനങ്ഗത്രയോദശി [സം. -ത്രയോദശീ] നാ. 1.അനങ്ഗന്‍ അനുഷ്ഠിച്ച വ്രതം;
2ഢനുമാസശുക്ലപക്ഷത്രയോദശമി..
അനങ്ഗന്‍ [സം. -അങ്ഗ] നാ. കാമദേവന്‍ (ശരീരമില്ലാത്തവന്‍), ഇച്ഛയെ
ഉളവാക്കുന്നവന്‍.
അനങ്ഗം [സം.] നാ. 1.ആകാശം; 2.കാറ്റ്‌; 3.മനസ്സ്‌; 4.ഒരു താളം.
അനങ്ഗരങ്ഗം [സം.അനങ്ഗ-രങ്ഗ] നാ. 1ഋതിക്രീഡയ്ക്കുള്ള ആസനങ്ങളെ
വിവരിക്കുന്ന കാമശാസ്ത്രഗ്രന്ഥം; 2.ഉപസ്ഥം.
അനങ്ഗലേം [സം. -ലേ] നാ. കാമലേനം.
അനങ്ഗശത്രു [സം. -ശത്രു] നാ. അനങ്ഗാരി.
അനങ്ഗശാസനന്‍ [സം. -ശാസനന്‍] നാ. ശിവന്‍.
അനങ്ഗാഗമം [സം. -ആഗമ] നാ. കാമശാസ്ത്രം.
അനങ്ഗാര്‍ത്തി [സം. -ആര്‍തി] നാ. കാമപീഡ.
അനങ്ഗാരി [സം. -അരി] നാ. ശിവന്‍.


അനങ്ഗി [സം. അന്‍-അംഗിന്‍] നാ. 1.കാമദേവന്‍; 2.ഈശ്വരന്‍.
അനങ്ഗുലി [സം. -അങ്ഗുലി] വി. വിരലില്ലാത്ത.
അനങ്ങുക ക്രി. സ്ഥാനത്തുനിന്നു മാറുക,നീങ്ങുക,കുലുങ്ങുക,ഉലയുക,തുടിക്കുക.
അനച്ച [<അനല്‍ക്കുക] നാ. അനല്‍പ്പ്‌,ചൂട്‌.
അനച്ഛ [സം. അന്‌-അച്ഛ] വി. തെളിവില്ലാത്ത,മലിനമായ,അഴുക്കടിഞ്ഞ.
അനജ്ഞന [സം. -അഞ്ജന] വി. 1.മഷിയില്ലാത്ത; 2.ചായം തേയ്ക്കാത്ത;
3.കളങ്കമില്ലാത്ത.
അനഞ്ജനന്‍ [സം.] നാ. വിഷ്ണു.
അനഞ്ജനം [സം. -അഞ്ഞ്ന] നാ. 1.ആകാശം; 2.പരബ്രഹ്മം (ഒന്നിലും
പറ്റാത്തതിനാല്‍).
അനഡുഹി [സം. അനഡുഹീ] നാ.പശു (അനഡ്വാന്‍ എന്നതിന്റെ സ്ത്രീലിങ്ഗം).
അനഡ്വാന്‍ [സം. അനഡുഹ്‌] വണ്ടിവലിക്കുന്നത്‌, നാ. കാള.
അനഡ്വാഹി [സം. അനഡ്വാഹീ] നാ. അനഡുഹി.
അനണു [സം. അന്‌-അണു] വി. ചെറുതല്ലാത്ത,വലിയ,പരുപരുത്ത.
അനത [സം. അ-നത] വി.
കുമ്പിടാത്ത,വളയാത്ത,നേരെയുള്ള,തലകുനിക്കാത്ത,ഔദ്ധത്യമുള്ള.
അനതി1 [സം. അ-നതി <നമ്‌] നാ. 1.അവിനയം,അഹങ്കാരം; 2.വളവില്ലായ്മ.
അനതി2 [സം. അന്‌-അതി] വി. അധികമല്ലാത്ത.
അനതിക്രമണീയ [സം. -അതിക്രമണീയ] വി. അതിക്രമിക്കാന്‍ പാടില്ലാത്ത.
അനതിക്രമം [സം. -അതിക്രമ] നാ. 1.മിതമായിരിക്കുന്ന അവസ്ഥ.; 2.ശാന്തത;
3.മര്യാദ,ഔചിത്യം.
അനതിപ്രീത [സം. -അതിപ്രീത] വി. അതിപ്രീതിയില്ലാത്ത.
അനതിരിക്‌ത [സം. -അതിരിക്‌ത] വി. അതിക്രമിക്കാത്ത,സീമ കടക്കാത്ത.
അനതിലങ്ഘ്യ [സം. -അതിലങ്ഘ്യ] വി. അതിലങ്ഘിക്കാന്‍ പാടില്ലാത്ത.
അനതിവിസ്തര [സം. -അതിവിസ്തര] വി. അധികം വിശദമല്ലാത്ത.
അനതിവിളംബിത [സ. -അതിവിളംബിത] വി. അധികം താമസമില്ലാത്ത,വാചാലമായ.
അനതിശയിത [സം. -അതിശയിത] വി. അതിശയിക്കപ്പെടാത്ത.
അനതീത [സം. -അതീത] വി. അതീതമല്ലാത്ത,കഴിഞ്ഞുപോയതല്ലാത്ത.
അനത്ത്‌1 [അനത്തുക] നാ. 1.ചൂടാക്കല്‍; 2.പാകം ചെയ്യല്‍; 3.അടി.
അനത്ത്‌2 (പ.മ.) [ത.അനൈത്തു] അവ്യ .അത്രയും,അത്രത്തോളം,എല്ലാം,മുഴുവന്‍.
അനത്തുക [അനല്‌] ക്രി. 1.അല്‍പമായി ചൂടുപിടിപ്പിക്കുക,ചൂടാക്കുക,കാച്ചുക;
2.ഭക്ഷണം പാകം ചെയ്യുക; 3.പ്രഹരിക്കുക.
അനത്തുയിര്‍ [അനത്ത്‌-ഉയിര്‍] നാ. സര്‍വാത്മാവ്‌,പരമാത്മാവ്‌.
അനത്യയ [സം. അന്‌-അത്യയ] വി. അവസാനമില്ലാത്ത,നാശമില്ലാത്ത.
അനദ്യതന [സം. -അദ്യ-തന] വി. അദ്യതനമല്ലാത്ത,പ്രാചീനമായ.
അനധിക [സം. -അധിക] വി. അധികമല്ലാത്ത,തികഞ്ഞ,അതിശയിക്കാന്‍
കഴിയാത്ത.
അനധികാര [സം. -അധികാര] വി. അധികാരമില്ലാത്ത,അവകാശമില്ലാത്ത.
അനധികൃത [സം. -അധികൃത] വി.
അധികൃതമല്ലാത്ത,അധികാരപ്പെടുത്തിയിട്ടില്ലാത്ത.
അനധിഗത [സം. -അധിഗത] വി. അധിഗതമല്ലാത്ത; 2ളഭിക്കാത്ത; 3.പഠിക്കാത്ത;
4.സ്വാധീനപ്പെടുത്താത്ത.
അനധിരൂഢ [സം. -അധിരൂഢ] വി. അധിരോഹണം ചെയ്യാത്ത,കയറാത്ത.
അനധീന [സം. -അധീന] വി. കീഴടങ്ങാത്ത.
അനധീനകന്‍ [സം. -അധീനക] നാഠന്നിഷ്ടപ്രകാരം ആര്‍ക്കും അടിമപ്പെടാതെ
പണിചെയ്യുന്നവന്‍.
അനധ്യക്ഷ [സം. -അധ്യക്ഷ] വി. 1.അധ്യക്ഷനില്ലാത്ത,മേലധികാരിയില്ലാത്ത;
2.പ്രത്യക്ഷമല്ലാത്ത.
അനധ്യയന [സം. -അധ്യയന] വി. വായിക്കാത്ത,പഠിത്തമില്ലാത്ത.


അനധ്യായദിനം [സം. -അധ്യായ-ദിന] നാ. ഒഴിവുദിവസം.
അനധ്യായം [സം. -അധ്യായ] നാ. അധ്യയനത്തിനു മുടക്കം.
അനന്‍1 [അന്‍-അന്‍] (വ്യാക.) ക്രിയയോട്‌ 'അന്‍' എന്ന പുരുഷപ്രത്യയം
ചേര്‍ക്കുമ്പോള്‍ 'അന്‍' ഇടനിലചേര്‍ന്നുള്ള രൂപം.സ്ത്രീ.'അനള്‍',ബ.വ. 'അനര്‍'. കണ്ടു എന്ന
ക്രിയയോട്‌ ഈപ്രത്യയങ്ങള്‍ ചേരുമ്പോള്‍ യഥാക്രമം,കണ്ടനന്‍,കണ്ടനള്‍,കണ്ടനര്‍
എന്നുരൂപങ്ങള്‍.
അനന്‍2 [സം. അന] ഗത്യര്‍ഥകമായ അനശബ്ദത്തോടു പ്ര,അപ,വ്യാ
(വി-ആ)ഉദാ(ഉദ്‌-ആ) സമാ [സം്-ആ] എന്നീ ഉപസര്‍ഗങ്ങള്‍ ചേര്‍ന്ന്‌ യഥാക്രമം പ്രാണന്‍
അപാനന്‍ വ്യാനന്‍ സമാനന്‍ എന്നീ പദങ്ങളുണ്ടാകുന്നു. നാ. 1.ശ്വാസം; 2.പ്രാണന്‍,ജീവന്‍.
അനനം [<സം. അന] നാ. ശ്വസനം.
അനനുഭാവുക [സം. അന്‌-അനുഭാവക] വി. 1.മനസ്സിലാക്കുവാന്‍ വിഷമമായ;
2.അനുഭവം ജനിപ്പിക്കാത്ത.
അനന്ത1 [സം. -അന്ത] വി. 1.അവസാനമില്ലാത്ത,നിത്യമായ;
2.അതിരറ്റ,സീമയില്ലാത്ത.
അനന്ത2 [സം. -അന്താ] നാ. 1.ഭൂമി; 2.ഒന്ന്‌ എന്ന സംയ‍്‌; 3.പാര്‍വതി;
4.ചെങ്കൊടിത്തൂവ; 5ണറുനീണ്ടി; 6.കുപ്പമഞ്ഞള്‍; 7.വെണ്‍കറുക,കരിങ്കറുക; 8.കടുക്കാ;
9.മുത്തങ്ങ; 10ണെല്ലി; 11.ചിറ്റമൃത്‌;12ഠിപ്പല്ലി; 13ഠ്രികോല്‍പ്പക്കൊന്ന; 14.വെറ്റിലക്കൊടി;
15.മേത്തോന്നി; 16.ചെറുചീര; 17.മുള്‍ക്കുറിഞ്ഞി,ചേമുള്ളി,വജ്രദന്തി.
അനന്തകരന്‍ [സം. അനന്ത-കര] നാ. അതിരറ്റു വലുതാക്കുന്നവന്‍.
അനന്തകാലചക്രം [സം. -കാലചക്ര] നാ. അസങ്ങ്യ‍്ം കാലചക്രങ്ങള്‍ കൂടിയ ഒരു
കാലപരിമാണം.
അനന്തകാലം [സം. -കാല] നാ. അവസാനമില്ലാത്ത കാലം.
അനന്തകൃഷ്ണന്‍ [സം.-കൃഷ്ണ] നാ. അനന്തശായിയായ കൃഷ്ണന്‍.
അനന്തഗ [സം. -ഗ <ഗമ്‌] വി. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന.
അനന്തഗുണ [സം. -ഗുണ] വി. എണ്ണമറ്റ ഗുണങ്ങളോടു കൂടിയ.
അനന്തചതുര്‍ദശി [സം. -ചതുര്‍ദശീ] നാ. ഭാദ്രപദമാസത്തിലെ ശുക്ലപക്ഷചതുര്‍ദശി.
അനന്തജിത്ത്‌ [സം. -ജിത്‌] നാ. വിഷ്ണു,സര്‍വവും ജയിക്കുന്നവന്‍.
അനന്തത [സം.-താ] നാ. അനന്തത്വം,നിത്യത.
അനന്തതലം [സം. -തല നാ. ആകാശം.
അനന്തതാന [സം. -താന] വി. അളവറ്റ വിസ്താരമുള്ള.
അനന്തതാസ്പര്‍ശകം [സം. അനന്തതാ-സ്പര്‍ശക] നാ. അനന്തമായി നീണ്ടുപോകുന്ന
വക്രരേയെ സ്പര്‍ശിച്ചു വരയ്ക്കുന്ന നേര്‍വര.
അനന്തതീര്‍ഥകൃത്ത്‌ [സം. അനന്ത-തീര്‍ഥകൃത്‌] നാ. പതിനെട്ടാമത്തെ
ജൈനതീര്‍ഥങ്കരനായ അനന്തനാഥന്‍.
അനന്തതൃതീയ [സം. -തൃതീയാ] നാ. ഭാദ്രപദം,മാര്‍ഗശീര്‍ഷം,വൈശാം
ഈമാസങ്ങളിലെ ശുക്ലപക്ഷതൃതീയ.(വിഷ്ണുഭജനത്തിനു മുയ‍്ം.)
അനന്തദൃഷ്ടി [സം. -ദൃഷ്ടി] നാ. 1.ശിവന്‍; 2.ഇന്ദ്രന്‍.
അനന്തദേവന്‍ [സം. -ദേവ] നാ. 1.ആദിശേഷന്‍; 2.വിഷ്ണു.(അനന്തനില്‍
ശയിക്കുന്നവന്‍.)
അനന്ത-ദ്വാദശി [സം. -ദ്വാദശീ] നാ. ഭാദ്രപദം,മാര്‍ഗശീര്‍ഷം,വൈശാം
ഇതിലേതെങ്കിലും മാസത്തിലെ ദ്വാദശി.
അനന്തന്‍ [സം. അന്‌-അന്ത] നാ. 'അന്‌-അന്ത] നാ. 'അന്തം ഇല്ലാത്തവന്‍,' നാ.
1.ആദിശേഷന്‍; 2.വിഷ്ണു; 3.ശിവന്‍; 4.വാസുകി; 5.ബലരാമന്‍.
അനന്തപുരം [സം. അനന്ത-പുര] നാ. തിരുവനന്തപുരം.
അനന്തം [സം.] 1.ആകാശം; 2.അഭ്രം; 3.സ്വര്‍ണം; 4.പരബ്രഹ്മം; 5.മോക്ഷം;
6.വെണ്‍കൊടിത്തൂവ; 7ണൊച്ചി,സിന്ദുവാരം; 8.(ജ്യോ.) തിരുവോണം;
9.അനന്തചതുര്‍ദശിദിവസം കൈയില്‍ കെട്ടുന്ന നൂല്‍; 10. ആ എന്ന അക്ഷരം;
11.ആവര്‍ത്തകദശാംശസംയ‍്‌ (ഉദാ. 1/3 = .3333....)
അനന്തമുടി നാ. ഒരുതരം കര്‍ണാഭരണം.
അനന്തമൂലം [സം. അനന്ത-മൂല] വി. വളരെനീണ്ട വേരുള്ളത്‌,നറുനീണ്ടി..
അനന്തര്‍ഭാവിത [സം. അന്‌-അന്തര്‍ഭാവിത] വി. ഉള്‍പ്പെടുത്താത്ത.
അനന്തര [സം. -അന്തര] വി. 1.അന്തരമില്ലാത്ത,ഇടയില്ലാത്ത,വിടവില്ലാത്ത;
2.ഇടതടവില്ലാത്ത,നിറുത്തില്ലാത്ത,തുടര്‍ച്ചയായ; 3ഠൊട്ടടുത്തു പിമ്പേവരുന്ന.
അനന്തരഗാമി [സം. അനന്തര-ഗാമിന്‍] നാ. പിന്നാലേ വരുന്നവന്‍,അവകാശി.
അനന്തരജന്‍ [സം. -ജ] അനന്തരജാതി പുരുഷനില്‍നിന്ന്‌ ജനിച്ചവന്‍. നാ.
1.ഉപരിജാതി ഭര്‍ത്താവില്‍നിന്ന്‌ ക്ഷത്രിയസ്ത്രീക്കോ,വൈശ്യസ്ത്രീക്കോ ജനിച്ചവന്‍;
2ഠൊട്ടടുത്ത (നേരെ ഇളയതോ മൂത്തതോ ആയ) സഹോദരന്‍.
അനന്തരന്‍ [സം.] നാ. 1.അനന്തരവന്‍,പിന്‍വാഴ്ചക്കാരന്‍,അനന്തരാവകാശി;
2.അയല്‍രാജ്യത്തുള്ള ശത്രു.
അനന്തരപ്പാട്‌ [സം. അനന്തര - മ. പാട്‌] നാ. പാരമ്പര്യാവകാശം,ദായം.
അനന്തരവന്‍ -ന്തിരവന്‍ [സം.] നാ. 1.ഭാഗിനേയന്‍,ശേഷക്കാരന്‍ (മരുമക്കത്തായ
സമ്പ്രാദായമനുസരിച്ച്‌),(സ്ത്രീ.)അനന്തരവള്‍,അനന്തരത്തി; 2.പിന്‍വാഴ്ചക്കാരന്‍, പിന്‍ഗാമി;
3.മുതലിന്‌ അവകാശമുള്ളവന്‍; 4.അനന്തരം ജനിച്ചവന്‍,അനുജന്‍.അനന്തരവന്‍നടുക്കാണം =
വസ്തു സംബന്ധമായ ഇടപാടുകളില്‍ സമ്മതം കിട്ടുന്നതിനായി അവകാശിക്കു കൊടുക്കുന്ന
പണം.
അനന്തരവാദം [സം. അനന്തര-വാദ] നാ. പ്രതിവാദിയുടെ പക്ഷം,ഉത്തരവാദം.
അനന്തരസ്ഥാനം [സം. -സ്ഥാന] നാ. പിന്‍വാഴ്ച.
അനന്തരാപുത്രന്‍ [സം. അനന്തരാ-പുത്ര] നാ. അടുത്ത താണജാതി സ്ത്രീയില്‍ ജനിച്ച
പുത്രന്‍.
അനന്തരായന്‍, -രാമന്‍ [സം.] നാ. പണ്ടത്തെ ഒരു സ്വര്‍ണനാണ്യം,അനന്തരായന്‍പണം.
അനന്തരാശി [സം. അനന്ത-രാശി] നാ. അവസാനമില്ലാത്ത അളവ്‌.
അനന്തരീയന്‍ [സം. അന്‌-അന്തരീയ] നാ. മുറയ്ക്കു പിന്നീടുള്ളവന്‍,അടുത്ത
വാഴ്ച്ചക്കാരന്‍.
അനന്തരൂപന്‍ [സം. അനന്ത-രൂപ] നാ. അനന്തവൈവിധ്യമുള്ള രൂപങ്ങളോടു
കൂടിയവന്‍,വിഷ്ണു.
അനന്തവരാഹന്‍ [സം. -വരാഹ] നാ. തിരുവിതാങ്കൂറില്‍ പതിനെട്ടാം ശതകത്തില്‍
പ്രചാരത്തിലിരുന്നതും വരാഹത്തിന്റെ രൂപം കൊത്തിയിരുന്നതുമായ ഒരു
സ്വര്‍ണനാണയം.
അനന്തവിജയം [സം. -വിജയ] നാ. ധര്‍മപുത്രരുടെ ശങ്ങ്ി‍ന്റെ പേര്‍.
അനന്തശക്‌തി [സം. -ശക്‌തി] നാ. അവസാനമില്ലാത്ത പ്രഭാവം,പരബ്രഹ്മം.
അനന്തശയനം [സം. -ശയന] നാ. തിരുവനന്തപുരം. അനന്തശയനനായ
വിഷ്ണുവിന്റെ ക്ഷേത്രം ഉള്ളിടം.
അനന്തശയനന്‍,-ശായി [സം. -ശയന, -ശായിന്‍] നാ. അനന്തന്റെമേല്‍
പള്ളികൊള്ളുന്നവന്‍,വിഷ്ണു.
അനന്തശീര്‍ഷന്‍ [സം. -ശീര്‍ഷ] നാ. 1.വിഷ്ണു; 2.പരബ്രഹ്മം.
65
അനന്തശ്രീ [സം. -ശ്രീ] നാ. 1.അനന്തമായ ഐശ്വര്യം; 2.പരബ്രഹ്മം.
അനന്താത്മാവ്‌ [സം. -ആത്മന്‍] നാ. പരബ്രഹ്മം.
അനന്താപുരം നാ. = തിരുവനന്തപുരം.
അനന്താഭാര്‍ഗവീകാന്തന്‍ = വിഷ്ണു. (ഭൂമിയുടേയും ലക്ഷ്മീദേവിയുടെയും ഭര്‍ത്താവ്‌).


അനന്താലയം [സം. അനന്ത-ആലയ] നാ. = അനന്തപുരം.
അനന്താസന [സം. -ആസന] നാ. അനന്തശായി.
അനന്താസനം [സം.] നാ. ബിംബപ്രതിഷ്ഠയ്ക്കുള്ള ഒരുതരം പീഠം.
അനന്തിരപ്പറ്റ്‌,-പാട്ടം നാ. പഴയ ഒരുതരം ഭൂവുടമ.
അനന്തിരവന്‍ = അനന്തരവന്‍.
അനന്ത്യ [സം. അന്‌-അന്ത്യ] വി. അന്തത്തിലുള്ളതല്ലാത്ത.
അനന്ദ [സം. അ-നന്ദ] വി. സന്തോഷമില്ലാത്ത. നാ. ഒരു നരകം.
അനന്നാസ്‌ [പോര്‍.] നാ. പൃത്തിച്ചക്ക.
അനന്യ [സം. അന്‌-അന്യ] വി. അന്യമല്ലാത്ത,മറ്റൊന്നല്ലാത്ത; 2ഠുല്യമായി
രണ്ടാമതൊന്നില്ലാത്ത; 3.ഒന്നിലധികമില്ലാത്ത,എതിരറ്റ; 4.അന്യബന്ധമില്ലാത്ത;
5.ശത്രുതയില്ലാത്ത,എതിരില്ലാത്ത.
അനന്യഗതി [സം. അനന്യ-ഗതി] വി. മറ്റുഗതിയില്ലാത്ത.
അനന്യചിത്ത [സം.] (അനന്യ-ചേതസ്സ്‌,-മനസ്സ്‌,-മാനസ,-ഹൃദയ,-ഹൃത്ത്‌ എന്നും
പ്രയോഗങ്ങള്‍) വി. ഒരേ വിഷയത്തില്‍തന്നെ ഉറപ്പിച്ച മനസ്സോടുകൂടിയവന്‍.
അനന്യജന്‍,-ജന്മാവ്‌ [സം. അനന്യ-ജ, -ജന്മന്‍] നാ. കാമദേവന്‍.
അനന്യജാനി [സം. -ജാനി] നാ. അന്യജായ (മറ്റുഭാര്യ)ഇല്ലാത്തവന്‍.
അനന്യത [സം. -താ] നാ. മറ്റൊന്ന്‌ അല്ലെന്നോ ഇല്ലെന്നോ ഉള്ള
അവസ്ഥ,ഏകത,അഭിന്നത.
അനന്യതന്ത്ര [സം. -തന്ത്ര] വി. മറ്റൊരാളിന്റെ പ്രേരണയ്ക്കു വശംവദമല്ലാത്ത.
അനന്യത്വം [സം. -ത്വം] നാ. അനന്യത.
അനന്യദൃഷ്ടി [സം. -ദൃഷ്ടി] നാ. മറ്റൊരുസ്ഥലത്തും നോക്കാത്ത,ഒരിടത്തുതന്നെ
ദൃഷ്ടിയുറപ്പിച്ച,ഒന്നില്‍ തന്നെ ഉറ്റുനോക്കുന്ന.
അനന്യദേവന്‍ [സം. -ദേവ] നാ. 1.പരമാത്മാവ്‌; 2.മറ്റൊരുദേവനില്‍
വിശ്വസിക്കാത്തവന്‍.
അനന്യപര [സം. -പര] വി. മറ്റൊന്നിലും താത്പര്യമില്ലാത്ത.
അനന്യപൂര്‍വ [സം.] നാ. മുമ്പ്‌ മറ്റൊരാള്‍ വിവാഹം ചെയ്‌തിട്ടില്ലാത്ത,കന്യകയായ.
അനന്യപൂര്‍വന്‍ [സം. -പൂര്‍വ] നാ. മറ്റൊരു ഭാര്യയില്ലാത്തവന്‍,ഏകഭാര്യന്‍.
അനന്യഭാക്‌ [സം. -ഭാജ്‌] വി. വേറൊരാളിനെയോ വേറൊന്നിനെയോ സേവിക്കാത്ത.
അനന്യമനസ്സ്‌ [സം. -മനസ്‌] വി. മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത,ഏകാഗ്രചിത്തമായ.
അനന്യരാഗ [സം. -രാഗ] വി. മറ്റൊരാളിലോ മറ്റൊന്നിലോ സ്നേഹമില്ലാത്ത.
അനന്യവിഷയ [സം. -വിഷയ] വി. മറ്റൊരു വിഷയത്തെ സംബന്ധിക്കാത്ത.
അനന്യവൃത്തി [സം. -വൃത്തി] വി. ഒന്നില്‍തന്നെ മനസ്സു വച്ച,ഏകതാനമായ;
2.ജീവിക്കാന്‍ മറ്റുമാര്‍ഗം ഇല്ലാത്ത; 3.അന്യവൃത്തിയല്ലാത്ത,അതേസ്വഭാവമുള്ള.
അനന്യശരണ [സം. -ശരണ] വി. മറ്റൊരു ശരണമില്ലാത്ത,ആരും താങ്ങില്ലാത്ത.
അനന്യസാധാരണ [സം. -സാധാരണ] വി. അന്യസാധാരണമല്ലാത്ത,അസാധാരണമായ.
അനന്യഹൃത്ത്‌ [സം. അന്‌-അന്യഹൃത്ത്‌] വി. വേറെ ചിന്തയില്ലാത്ത.
അനന്യഹൃദയ [സം. -അന്യഹൃദയ] വി. അനന്യഹൃത്ത്‌.
അനന്യദൃശ [സം. -അന്യദൃശ] വി. മറ്റൊന്നിനെപ്പോലെയല്ലാത്ത.
അനന്യധീന [സം. -അന്യാധീന] വി. വേറൊന്നിനോ വേറൊരാള്‍ക്കോ
വിധേയമല്ലാത്ത,സ്വതന്ത്രമായ.
അനന്യാപേക്ഷ [സം. -അന്യാപേക്ഷ] വി. അന്യാപേക്ഷയില്ലാത്ത,പരമമായ.
അനന്യാശ്രിത [സം. -അന്യ-ആശ്രിത <ആ-ശ്രി] വി. അനന്യാധീന.
അനന്വയം [സം. -അന്വയ] നാ. 1.അന്വയമില്ലാത്തത്‌; 2.ഒരു അര്‍ഥാലങ്കാരം.
അനന്വിത [സം. -അന്വിത] വി. 1.അന്യോന്യബന്ധമില്ലാത്ത,ചേര്‍ച്ചയില്ലാത്ത;
2.ക്രമമില്ലാത്ത; 3.കൂടെയില്ലാത്ത.
അനപകരണം [സം. -അപകരണ] നാ. 1.അപ്രകാരം
ചെയ്യാതിരിക്കല്‍,ഉപദ്രവിക്കാതിരിക്കല്‍; 2.കൊടുക്കാതിരിക്കല്‍, 3.(നിയ.) കരം മുതലായവ
കൊടുക്കാതിരിക്കല്‍.

അനപകാരം [സം.] നാ. 1.ഉപദ്രവമില്ലായ്മ; 2.പ്രതിക്രിയ ചെയ്യാതിരിക്കല്‍.
അനപകാരി [സം. -അപകാരിന്‍] നാ. അപകാരം ചെയ്യാത്തവന്‍,ഉപദ്രവിക്കാത്തവന്‍.
അനപക്രിയ [സം. -അപക്രിയാ] നാ. അനപകരണം.
അനപഗ [സം. -അപഗ] വി. അപഗമിക്കാത്ത,പിരിഞ്ഞുപോകാത്ത.
അനപചയ [സം. -അപചയ ,അപ-ചി] വി. കുറവില്ലാത്ത,ഊനതയില്ലാത്ത.
അനപത്യ [സം.] വി. 1.സന്തതിയില്ലാത്ത; 2.സന്താനങ്ങള്‍ അനുകൂലമല്ലാത്ത.
അനപത്യത [സം. -അപത്യ-താ] നാ. സന്തതിയില്ലായ്മ,വന്ധ്യത.
അനപത്രപ [സം. -അപ-ത്രപ] വി. ലജ്ജയില്ലാത്ത,നാണം കെട്ട.
അനപഭ്രംശം [സം. -അപ-ഭ്രംശ] നാ. തെറ്റില്ലാത്തത്‌,സമുചിതമായ
വാക്ക്‌,വ്യാകരണശുദ്ധിയുള്ള പദം.
അനപര [സം. -അപര] വി. രണ്ടാമനില്ലാത്ത,മറ്റൊന്നല്ലാത്ത.
അനപരാധി [സം. -അപരാധിന്‍] നാ. 1.അപരാധിയല്ലാത്തവന്‍,ഉപദ്രവം
ചെയ്യാത്തവന്‍.
അനപലപനീയ [സം. -അപലപനീയ] വി. കുറ്റം പറയാന്‍ പാടില്ലാത്ത,നിന്ദിച്ചുകൂടാത്ത.
അനപരാധന്‍,-ധി [സം. -അപരാധ,-ധിന്‍] വി. അപരാധം ചെയ്യാത്തവന്‍,നിരപരാധി.
അനപലപനീയ [സം. -അപലപനീയ] വി. ആക്ഷേപിക്കാന്‍
പാടില്ലാത്ത,നിന്ദിച്ചുകൂടാത്ത.
അനപസര [സം. -അപസര <അപ-സൃ] വി. 1.അപസരിക്കാന്‍ പാടില്ലാത്ത,പുറമെ
പോകാനാകാത്ത; 2ഋക്ഷാമാര്‍ഗമില്ലാത്ത.
അനപസാര [സം. -അപസാര] വി. കൈയടക്കിവയ്ക്കുന്ന.
അനപസാരന്‍ [സം.] നാ. ബലം പ്രയോഗിച്ച്‌ കൈക്കലാക്കുന്നവന്‍.
അനപാകര്‍മം,-കരണം [സം. -അപാകര്‍മന്‍,-കരണ] നാ. (കരം
മുതലായവ)കൊടുക്കാതിരിക്കല്‍.
അനപായ [സം. -അപായ < അപ-ഇ] വി. അപായമില്ലാത്ത,കുഴപ്പമില്ലാത്ത.
അനപായന്‍ [സം.] നാ. ശിവന്‍.
അനപായം1 [സം. -അപായ] നാ. 1.അപായമില്ലായ്മ,നാശമില്ലായ്മ;
2.പ്രകൃതിച്ഛന്ദസ്സില്‍പെട്ട ഒരു വൃത്തം.
അനപായം2 [സം. -അപായം] അവ്യ. ആപത്തില്ലാതെ,നാശമൊഴിഞ്ഞ്‌.
അനപായി [സം. -അപായിന്‍] വി. നാശമില്ലാത്ത,ഈടു നില്‍ക്കുന്ന.
നാണാശമില്ലാത്തവന്‍.
അനപേക്ഷ [സം. -അപേക്ഷ] വി. 1ഠാത്പര്യമില്ലാത്ത,പക്ഷപാതമില്ലാത്ത;
2.സ്വതന്ത്രമായ; 3.അപ്രസക്‌തമായ,ചേര്‍ച്ചയില്ലാത്ത.
അനപേക്ഷന്‍ [സം.] നാ. അനാസക്‌തന്‍,യോഗി.
അനപേക്ഷം [സം.] നാ. അനാസ്ഥ,ഉപേക്ഷ. അവ്യ.
1.കണക്കിലെടുക്കാതെ,ബന്ധമില്ലാതെ; 2.ഉദാസീനമായി; 3.സ്വതന്ത്രമായി.
അനപേത [സം. -അപേത <അപ-ഇത] വി. 1.പോകാത്ത; 2.വിട്ടുകളയാത്ത,മാറ്റം
വരുത്താത്ത; 3.ചേര്‍ന്ന; 4.വ്യതിചലിക്കാത്ത.
അനപേതകാല [സം. -അപേതകാല] വി. കാലം പാഴാക്കാത്ത.
അനപേതാര്‍ഥ [സം. -അപേതാര്‍ഥ] വി. ധനം നശിക്കാത്ത.
അനപ്പ്‌ [അനല്‌] നാ. 1.അനല്‍ച്ച; 2.അനത്ത്‌,ഭക്ഷണം പാകം ചെയ്യല്‍;
3.അനത്തിയത്‌,ഭക്ഷണം.
അനഫാ,അനഭാ [സം.] നാ. (ജ്യോ.) ചന്ദ്രന്റെ പന്ത്രണ്ടില്‍ സൂര്യന്‍ ഒഴികെയുള്ള
ഗ്രഹങ്ങള്‍ നില്‍ക്കുന്നതുമൂലമുണ്ടാകുന്ന ഗ്രഹയോഗം.
അനഭിഗ്രാഹ്യ [സം. അന്‌-അഭിഗ്രാഹ്യ] വി. പിടിച്ചെടുക്കാന്‍
കഴിയാത്ത,ആക്ഷേപിക്കാന്‍ കഴിയാത്ത.
അനഭിജ്ഞ [സം. -അഭിജ്ഞ] വി. നല്ല അറിവില്ലാത്ത,പരിചയിക്കാത്ത.
അനഭിധ്യ [സം. -അഭിധ്യാ <അഭി-ധൈ] വി. താത്പര്യമില്ലാത്ത,ആഗ്രഹിക്കാത്ത,
അനഭിധ്യേയ [സം. -അഭിധ്യേയ] വി. ചിന്തിക്കാന്‍ പറ്റാത്ത,ഗണിക്കാത്ത.
അനഭിപ്രേത [സം. -അഭിപ്രേത <-പ്ര-ഇത] വി. ഇഷ്ടമല്ലാത്ത,പ്രതീക്ഷിക്കാത്ത.


അനഭിമ്ലാന [സം. -അഭിമ്ലാന] വി. വാടാത്ത.
അനഭിയോഗം [സം. -അഭി-യോഗ] നാ. 1.പരിശ്രമിക്കാതിരിക്കല്‍,അലസത; 2.(നിയ.)
വ്യവഹാരത്തില്‍നിന്ന്‌ വിട്ടുനില്‍ക്കല്‍.
അനഭിലക്ഷിത [സം. -അഭിലക്ഷിത] വിഠിരിച്ചറിയാന്‍ കഴിയാത്ത,കപടവേഷം ധരിച്ച.
അനഭിലഷണീയ [സം. -അഭിലഷണീയ] വി. ആഗ്രഹിക്കത്തക്കതല്ലാത്ത.
അനഭിലഷിത [സം. -അഭിലഷിത] വി. ആഗ്രഹിക്കാത്ത.
അനഭിലാഷം [സം. -അഭിലാഷ] നാ.ആഗ്രഹമില്ലായ്മ.
അനഭിലിി‍ത [സം. -അഭിലിി‍ത] വി. എഴുതപ്പെടാത്ത,ലിി‍തമായ രേകളില്ലാത്ത.
അനഭിവൃദ്ധ [സം. -അഭിവൃദ്ധ] വി. അഭിവൃദ്ധി പ്രാപിക്കാത്ത.
അനഭിസന്ധാനം [സം. -അഭിസന്ധാന] നാ. സാക്ഷ്യമില്ലായ്മ,താത്പര്യമില്ലായ്മ.
അനഭിഹിത [സം. -അഭി-ഹിത <ധാ] വി. 1.പറയാത്ത,പേരില്ലാത്ത;
2.കൂട്ടിയോജിപ്പിക്കാത്ത.
അനഭ്യാവൃത്തി [സം. -അഭ്യാവൃത്തി] നാ. ആവൃത്തി ഇല്ലായ്മ.
അനഭ്യാശ [സം.-അഭ്യാശ] വി. അടുത്തല്ലാത്ത,ദൂരെയുള്ള.
അനഭ്ര [സം. -അഭ്ര] വി. മേമില്ലാത്ത.
അനംബരന്‍ [സം. -അംബര] നാ. വസ്ത്രം ധരിക്കാത്തവന്‍,ജൈനഭിക്ഷു.
അനംശ [സം. -അംശ] വി. പങ്കിന്‌ അവകാശമില്ലാത്ത; 2.വിഭജിക്കാത്ത.
അനമന്‍ [സം.] നാ. ബ്രാഹ്മണന്‍.
അനമിതംപചന്‍ [സം. അന്‌-അമിതംപച] വി. അമിതമായി പാകം
ചെയ്യാത്തവന്‍,പിശുക്കന്‍.
അനമിത്ര [സം. -അമിത്ര] വി. ശത്രുവില്ലാത്ത,ശത്രുവല്ലാത്ത.
അനമ്യ [സം. അ-നമ്യ <നമ്‌] വി. നമിക്കാത്ത,കുനിയാത്ത,വളയാത്ത.
അനമ്ര [സം. -നമ്ര] വി. വണങ്ങാത്ത,ഔദ്ധ്യത്തമുള്ള.
അനയ1 [സം. -നയ <നീ] വി. നീതികെട്ട,ന്യായമില്ലാത്ത.
അനയ2 [സം. അന്‌-അയ<ഇ] നാ. ആപത്ത്‌,ഭാഗ്യദോഷം.
അനയം [സം. അ-നയ] നാ. 1ണീതികേട്‌,അന്യായം; 2ഡുര്‍ന്നയം;
3ഡുര്‍ഭരണം,ചീത്തനടത്ത; 4.ചൂതാട്ടം.
അനര്‍ഗള [സം. അണ്‌-അര്‍ഗല] വി. തടസ്സം കൂടാത്ത,സാക്ഷയിടാത്ത.
അനര്‍ഗളം [സം.] അവ്യ ഠടസ്സം കൂടാതെ.
അനര്‍ഘ [സം. അന്‌-അര്‍ഘ] വി. വിലമതിക്കാനാവാത്ത.
അനര്‍ഘം [സം.] നാ. അനുചിതമായ മൂല്യം.
അനര്‍ഘ്യ [സം. അന്‌-അര്‍ഘ്യ] വി..വില നിര്‍ണയിക്കാന്‍ കഴിയാത്തത്‌.
അനര്‍ഥ [സം. -അര്‍ഥ] വി. 1.സമ്പത്തില്ലാത്ത; 2.അര്‍ഥമില്ലാത്ത;
3.പ്രയോജനമില്ലാത്ത; 4.ആപത്തുള്ള,ദോഷകരമായ; 5ഡൌര്‍ഭാഗ്യമുള്ള,അസന്തുഷ്ടമായ.
അനര്‍ഥകര [സം. അനര്‍ഥ-കര] നാ. ഉപദ്രവമുണ്ടാക്കുന്ന,ആപത്തു വരുത്തുന്ന.
അനര്‍ഥകാരി [സം. -കാരിന്‍] നാ. അനര്‍ഥമുണ്ടാക്കുന്നവന്‍,പ്രയോജനം ഇല്ലാത്തത്‌
ചെയ്യുന്നവന്‍, (സ്ത്രീ.) അനര്‍ഥകാരിണി.
അനര്‍ഥന്‍ [സം. അന്‌-അര്‍ഥ] നാ. ആഗ്രഹങ്ങളില്ലാത്തവന്‍,വിഷ്ണു.
അനര്‍ഥനാശി [സം. അനര്‍ഥ-നാശിന്‍] നാ. ആപത്തുകള്‍ ഇല്ലാതാക്കുന്നവന്‍,ശിവന്‍.
അനര്‍ഥം [സം. അന്‌-അര്‍ഥ] നാ. 1ഡോഷം,വിപത്ത്‌,നാശം,ആപത്ത്‌;
2.ഉപദ്രവം,ശല്യം,കുഴപ്പം; 3.അര്‍ഥമില്ലായ്മ; 4ഠെറ്റായ വഴിയില്‍ നേടിയ അര്‍ഥം (ധനം).
അനര്‍ഥ്യ [സം. -അര്‍ഥ്യ] വി. അര്‍ഥിക്കുവാന്‍
കൊള്ളാത്ത,യാചിക്കത്തക്കതല്ലാത്ത.
അനര്‍ഹ [സം. -അര്‍ഹ] വി. അര്‍ഹതയില്ലാത്ത; 2.ചേര്‍ച്ചയില്ലാത്ത.
67
അനരുക [അനര്‌] ക്രി. =അനലുക.അനല്‍1 [സം. അനല? സംസ്കൃതരൂപം ദ്രാവിഡരൂപത്തില്‍ നിന്ന്‌ ഉണ്ടായി
എന്ന്‌ പണ്ഡിതമതം.] നാ. തീയ്‌.
അനല്‍2 [സം. അനലുക] ധാതുരൂപം.
അനല്‍ക്കുക,അനക്കുക [അനല്‌] ക്രി. അനപ്പ്‌ അനുഭവമാകുക.അനച്ചവെള്ളത്തില്‍ ചാടിയ
പൂച്ച പച്ചവെള്ളം കാണുമ്പോളറയ്ക്കും. (പഴ.).
അനല്‍ച്ച,അനച്ച [അനല്‌] നാ. അനപ്പ്‌,ചൂട്‌.
അനല്‍പ്പാട്‌ [അനല്‌-പാട്‌] നാ. അഴല്‍പ്പാട്‌,ദുഃം.
അനല [സം. അന്‌-അല-അലം] വി.(എത്രതിന്നാലുമ്ാ‍മതിയാകാത്ത.
(അഗ്നിയെപ്പോലെ.)
അനലങ്കൃത [സം. -അലങ്കൃത] വി. അലങ്കരിക്കപ്പെടാത്ത.
അനലദീപന [സം. അനല-ദീപന] വി. ദീപനശക്‌തിയെ വര്‍ധിപ്പിക്കുന്ന.
അനലന്‍ [സം.] നാ. 1.അഗ്നി,അഗ്നിദേവന്‍.2ഡഹനശക്‌തി; 3.പിത്തകരസം;
4.അഷ്ടവതുക്കളില്‍ ഒരാള്‍; 5.വിഷ്ണു; 6.കേതു; 7.കാറ്റ്‌; 8ഋേഫം.
അനലപ്രഭ [സം അനല-പ്രഭാ] നാ. 1.ചെറുപുന്ന; 2.ഉഴിഞ്ഞ; 3.ഒരു അപ്സരസ്സ്‌.
അനലപ്രിയ [സം. -പ്രിയാ] നാ. സ്വാഹാദേവി.
അനലം [സം.] നാ. 1.ചേരുമരം; 2.കൊടുവേലി; 3ഠീയ്‌; 4.പിത്തരസം;
5.ബൃഹസ്പതിചക്രത്തില്‍ അമ്പതാമത്തെ വര്‍ഷം; 6.സ്വര്‍ണം; 7.കര്‍ത്തികനക്ഷത്രം.
അനലമുന്‍ [സം. -മു] നാ. അഗ്നിമുന്‍.
അനലസ [സം. അന്‌-അലസ] വി. മടിയില്ലാത്ത,പരിശ്രമിക്കുന്ന.
അനലസാദം [സം. അനല-സാദ] നാ. അജീര്‍ണം,വിശപ്പില്ലായ്മ.
അനലാചലനാഥന്‍ [സം.-അചല-നാഥ] നാ. അരുണാദ്രിനാഥന്‍,ശിവന്‍.
അനലാദ്രി [സം. -അദ്രി] നാ. അഗ്നിപര്‍വതം.
അനലാശ്മം [സം. -അശ്മന്‍] നാ. തീക്കല്ല്‌.
അനലി1 നാ. 1.കൊക്കുമന്താരം; 2.അകത്തിമരം; 3ഠീയ്‌,നെരിപ്പോട്‌.
അനലി2 നാ. സൂര്യന്‍.
അനലുക,അനരുക [അനല്‌] ക്രി. ചൂടാകുക.
അനല്‍പ [സം. അന്‌-അല്‍പ] വി. വളരെയുള്ള,കുറച്ചല്ലാത്ത.
അനവ1 [സം. അ-നവ] വി. പുതിയതല്ലാത്ത,പഴയ.
അനവ2 [സം. അന്‌-അവ] അന്‌,അവ എന്നീ ഉപസര്‍ഗങ്ങളുടെ സം
യുക്‌തം,ആക്ഷേപം താങ്ങ്‌ കുനിവ്‌ അറിവ്‌ ഇത്യാര്‍ഥങ്ങള്‍.
അനവകാശ [സം. -അവ-കാശ] വി. 1.അവകാശമില്ലാത്ത,അവസരമില്ലാത്ത;
2.ബാധകമല്ലാത്ത; 3.ഇടയില്ലാത്ത.
അനവഗ്രഹ [സം. -അവ-ഗ്രഹ] വി. തടസ്സം ഇല്ലാത്ത,അടക്കാന്‍ പാടില്ലാത്ത.
അനവച്ഛിന്ന [സം. -അവ-ഛിന്ന] വി.1.വേര്‍തിരിക്കപ്പെടാത്ത;
2.അളവറ്റ,അത്യധികമായ; 3ണിര്‍വചിക്കപ്പെടാത്ത; 4ണിരന്തരമായ.
അനവച്ഛേദക [സം. -അവ-ഛേദക] വി. അതിരില്ലാത്ത,അളവില്ലാത്ത.
അനവച്ഛേദ്യ [സം.-അവ-ഛേദ്യ] വി. ഇത്രയെന്നു കണക്കാക്കാന്‍
കഴിയാത്ത,നിര്‍വചിക്കാനാകാത്ത.
അനവദ്യ1 [സം. -അവദ്യ] വി. ദോഷരഹിതമായ,കുറ്റം പറയാനാവാത്ത.
അനവദ്യ2 [സം. -അവദ്യാ] നാ. 1.കന്യക; 2.ഒരു അസുരസ്ത്രീ.
അനവദ്യം [സം.] നാ. കുങ്കുമം.
അനവദ്രാണ [സം. അന്‌-അവ-ദ്രാണ] വി. ഉറക്കംതൂങ്ങാത്ത.
അനവധാനം [സം. -അവ-ധാന] നാ. ശ്രദ്ധയില്ലായ്മ,സൂക്ഷ്മക്കുറവ്‌.
അനവധാരിത [സം. -അവ-ധാരിത] വി. നിര്‍ണയം ചെയ്യപ്പെടാത്ത.
അനവധി [സം. -അവ-ധി] നാ. അതിരറ്റ,എണ്ണമറ്റ.


അനവധീരിത [സം. -അവ-ധീരിത] വി. നിന്ദിക്കപ്പെടാത്ത.
അനവനം [സം. -അനവ] നാ. രക്ഷിക്കായ്ക,രക്ഷകിട്ടാതിരിക്കല്‍.
അനവബ്രവ [സം. -അവ-ബ്രവ] വി. അപവാദമില്ലാത്ത,ദൂഷ്യം പറയാനില്ലാത്ത.
അനവമ [സം. -അവ-മ] വി. ഹീനമല്ലാത്ത.
അനവരത [സം. -അവ-രത] വി. നിറുത്തില്ലാത്ത,ഇടവിടാതെയുള്ള.
അനവരതം [സം.] അവ്യ. നിറുത്തില്ലാതെ തുടര്‍ച്ചയായി.
അനവരാര്‍ധ്യ [സം. അന്‌-അവരാര്‍ധ്യ] വി. അപ്രധാനമല്ലാത്ത,മുയ‍്മായ.
അനവലംബ [സം. -അവ-ലംബ] വി. താങ്ങില്ലാത്ത.
അനവലോഭനം [സം. -അവ-ലോഭന] നാ. ഗര്‍ഭം അലസിപ്പോകാതിരിക്കാന്‍ മൂന്നാം
മാസത്തില്‍ നടത്തുന്ന ശുദ്ധീകരണകര്‍മം.
അനവസരം [സം. -അവ-സര] നാ. 1.അനുചിതമായ സമയം;
2.അവസരമില്ലായ്ക,സ്ഥാനം തെറ്റിയത്‌.
അനവസാദം [സം. -അവ-സാദ] നാ. ക്ഷീണമില്ലായ്മ,ഊര്‍ജസ്വലത.
അനവസാന [സം.-അവ-സാന] വി. അവസാനിക്കാത്ത,അനന്തമായ,നാശമില്ലാത്ത.
അനവസിത [സം.-അവ-സിത] വ. 1.അവസാനിച്ചിട്ടില്ലാത്ത,തീര്‍ന്നിട്ടില്ലാത്ത;
2ഠീരുമാനിച്ചിട്ടില്ലാത്ത.
അനവസിതസന്ധി [സം.-അവസിത-സന്ധി] നാ. ശൂന്യഭൂമിയില്‍ ആളുകളെ
പാര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ രാജാക്കന്മാര്‍ തമ്മില്‍ ചെയ്യുന്ന സന്ധി.
അനവസ്കര [സം. -അവ-(സ്‌)കര] വി. അവസ്കരം (അഴുക്ക്‌) ഇല്ലാത്തത്‌.
അനവസ്ഥ1 [സം.-അവ-സ്ഥ] വി. അവസ്ഥയില്ലാത്ത,അവസാനമില്ലാത്ത.
അനവസ്ഥ2 [സം.-അവ-സ്ഥാ] നാ. 1.സ്ഥിരതയില്ലായ്മ,ഉറപ്പില്ലായ്മ; 2ഡുര്‍വൃത്തി.
അവസ്ഥാനം [സം.-അവ-സ്ഥാന] നാ. 1.അസ്ഥിരത; 2ഡുരാചാരം,അഴിഞ്ഞുനടപ്പ്‌.
അനവസ്ഥിത [സം. -അവ-സ്ഥിത] വി. 1.അവസ്ഥയില്ലാത്ത; 2.അവസാനമില്ലാത്ത;
3.വ്യത്യാസപ്പെടുത്തിയ; 4.വിശ്വസ്തതയില്ലാത്ത,സന്മാര്‍ഗനിഷ്ഠയില്ലാത്ത.
അനവസ്ഥിതി [സം. -അവ-സ്ഥിതി] നാ. ഉറപ്പില്ലായ്മ,ചാഞ്ചല്യം.
അനവഹിത [സം. -അവ-ഹിത] വി.ശ്രദ്ധയില്ലാത്ത,അവധാനമില്ലാത്ത.
അനവാനം [സം. -അവ-അന] അവ്യ .ഒറ്റശ്വാസത്തില്‍,നിറുത്തില്ലാത്ത.
അനവാപ്ത [സം.-അവ-ആപ്ത] വി. ലഭിക്കാത്ത.
അനവാപ്തി [സം.-അവ-ആപ്തി] നാ. കിട്ടായ്ക.
അനവാപ്യ1 [സം. -അവ-ആപ്യ] വി. പ്രാപ്യമല്ലാത്ത.
അനവാപ്യ2 [സം.] അവ്യ .പ്രാപിക്കാതെ.
അനവീകൃതം [സം. അ-നവീകൃത] നാ. 1.പുതുക്കിയതല്ലാത്തത്‌; 2.വൈചിത്യ്രം
കൂടാതെയുള്ള പ്രതിപാദനം,കാവ്യദോഷങ്ങളില്‍ ഒന്ന്‌.
അനവേക്ഷ [സം അന്‌-അവ - ഈക്ഷാ <ഈക്ഷ്‌] നാ. നോക്കാതിരിക്കല്‍.
അനവേക്ഷക [സം. -അവ-ഈക്ഷക] വി. പരിഗണിക്കാത്ത,ശ്രദ്ധയില്ലാത്ത.
അനവേക്ഷണം [സം. -അവ-ഈക്ഷണ] നാ. 1.ശ്രദ്ധയില്ലായ്ക,ഉദാസീനത,
2.മേല്‍നോട്ടമില്ലായ്ക.
അനവ്രതന്‍ [സം. -അവ്രത] നാ. അവ്രതനല്ലാത്തവന്‍,ജൈനഭിക്ഷുക്കളില്‍ ഒരു
വിഭാഗം,പേരിനു ചില വ്രതങ്ങളുള്ളവന്‍.
അനശനദീക്ഷ [സം.-അനശ-ദീക്ഷാ] നാ. നിരാഹാരവ്രതം.
അനശനം [സം.-അശന] നാ. നിരാഹാരവ്രതം,ഭക്ഷണം കഴിക്കാതിരിക്കല്‍.
അനശ്മം [സം. -അശ്മന്‍] നാ. തീക്കല്ല്‌.
അനശ്മിത [സം. -അശ്മിത] വി. ചരലിട്ടുറപ്പിക്കാത്ത.
അനശ്വ [സം. -അശ്വ] വി. കുതിരയില്ലാത്ത.
അനശ്വര [സം. അ-നശ്വര] നാ. നശ്വരമല്ലാത്ത,നശിക്കാത്ത.അനസു [സം. അന-അസു] വി. പ്രാണനില്ലാത്ത,ജീവനില്ലാത്ത.
അനസൂയ [സം. -അസൂയാ] നാ. 1.അസൂയയില്ലായ്മ; 2.അത്രിയുടെ പത്നി;
3.ശകുന്തളയുടെ ഒരു തോഴി.
അനസൂയു [സം. -അസൂയു] നാ. അസൂയയില്ലാത്തവന്‍.
അനസ്ഥി [സം.-അസ്ഥി] നാ. അസ്ഥിയില്ലാത്ത അവയവം.
അനസ്വാന്‍ [സം. -അനസ്‌-വത്‌] നാ. വണ്ടിയുള്ളവന്‍.
അനസ്സ്‌ [സം.അനസ്‌] നാ. വണ്ടി.
അനഹങ്കാരം [സം. അന്‌-അഹങ്കാര] നാ. അഹങ്കാരമില്ലായ്മ.
അനഹംകൃതി [സം. -അഹങ്കൃതി] നാ. അനഹങ്കാരം.
അനാകമ്പ്യ [സം. -ആകമ്പ്യ] വി. ഇളക്കത്തക്കതല്ലാത്ത.
അനാകര്‍ഷക [സം.-ആകര്‍ഷക] വി. ആകര്‍ഷകമല്ലാത്ത.
അനാകാര [സം. -ആകാര] വി. രൂപമില്ലാത്ത.
അനാകാലഭൃത്യന്‍ [സം. അന്‌-ആകാല-ഭൃത്യ] നാ. ക്ഷാമം കാരണം ദാസ്യം
സ്വീകരിക്കുന്നവന്‍.
അനാകാലം [സം. -ആ-കാല] നാ. 1.അനവസരം; 2.ക്ഷാമം.
അനാകുലം [സം.-ആകുലം] അവ്യ. ആകുലതകൂടാതെ. വി.. വീണ്ടെടു
ക്കാത്ത,സൂക്ഷിക്കപ്പെടാത്ത.
അനാക്രാന്ത [സം.-ആക്രാന്ത] വി. 1.എതിര്‍ക്കപ്പെടാത്ത; 2.ആക്രമിക്കപ്പെടാത്ത. നാ.
കണ്ടകാരിച്ചുണ്ട,ചെറുവഴുതിന.
അനായ‍്‌ [സം.-ആയ‍്‌] വി. പേരില്ലാത്ത.
അനാ്യേയ [സം.-ആ്യേയ] വി. വാക്കിനു വിഷയമല്ലാത്ത,വര്‍ണിക്കാവതല്ലാത്ത.
അനാഗത [സം. അന്‌-ആഗത] വി. 1.ആഗതമായിട്ടില്ലാത്ത,വന്നുചേര്‍ന്നിട്ടില്ലാത്ത;
2.കിട്ടിയിട്ടില്ലാത്ത; 3.വരാനിരിക്കുന്ന.
അനാഗതം [സം.] ന. 1.ഭാവികാലം; 2.(സങ്ഗീ.) സ്വരത്തിനുമുമ്പ്‌ താളം തുടങ്ങുന്ന
രീതി.
അനാഗതവിധാതാവ്‌ [സം. -വിധാതൃ] നാ. ഭാവിയിലേക്കു കരുതിവയ്ക്കുന്നവന്‍.
അനാഗതശ്മശ്രു,-സ്മശ്രു [സം. -ശ്മശ്രു,-സ്മശ്രു] നാ. മീശ മുളയ്ക്കാത്തവന്‍.
അനാഗതാബാധ [സം. അനാഗത-ആബാധ] നാ. ഭാവിവിപത്ത്‌,ഭാവിയില്‍ വരാവുന്ന
ശാരീരികരോഗങ്ങള്‍.
അനാഗതാര്‍ത്തവ [സം. -ആര്‍തവാ] നാ. തിരളാത്ത പെണ്‍കുട്ടി.
അനാഗതാവേക്ഷണം [സം.-അവേക്ഷണ] നാ. 1.ഭാവിയിലേക്കുള്ള നോട്ടം; 2.മുങ്കരുതല്‍;
3.പിന്നാലെ പറയാന്‍ പോകുന്നതിനെക്കുറിച്ചുള്ള സൂചന.
അനാഗതി [സം. അന്‌-ആഗതി] നാ. അപ്രാപ്തി,എത്തിച്ചേരായ്ക.
അനാഗന്തുക [സം.-ആഗന്തുക] വി. യാദൃശ്ഛികമല്ലാത്ത,പതിവായ.
അനാഗന്ധിതം [സം. -ആഗന്ധിത] വി. അനാഘ്രാതം,മണക്കപ്പെടാത്ത.
അനാഗമ [സം. -ആഗമ] വി. ആഗമമല്ലാത്ത (വ്യവഹാരത്തില്‍) ആധാരമില്ലാത്ത.
അനാഗമ്യ [സം. -ആഗമ്യ] വി. അടുത്തുകൂടാത്ത,പ്രാപിച്ചുകൂടാത്ത.
അനാഗസ്സ്‌ [സം. -ആഗസ്‌] വി. പാപം ചെയ്‌തിട്ടില്ലാത്ത,കുറ്റമില്ലാത്ത.
അനാഗാരികന്‍ [സം. -ആഗാരിക] വി. 1.വീടുവിട്ടവന്‍; 2.സന്യാസി.
അനാഘ്രാത [സം. -ആഘ്രാത] വി. മണപ്പിച്ചിട്ടില്ലാത്ത.
അനാചാരം [സം. -ആചാര] വി. 1.ആചാരമല്ലാത്തത്‌,ദുരാചാരം; 2.ആചാരങ്ങള്‍
അനുഷ്ഠിക്കാതിരിക്കല്‍.
അനാച്ഛാദനം [സം. -ആച്ഛാദന] നാ. അനാവരണം,മൂടിമാറ്റല്‍,മറനീക്കല്‍.
അനാച്ഛാദിത [സം. -ആച്ഛാദിത] വി.
ആച്ഛാദിതമല്ലാത്ത,മറയ്ക്കപ്പെടാത്ത,വിവൃതമായ.
അനാജ്ഞപ്ത [സം. -ആജ്ഞപ്ത] വി. ആജ്ഞാപിക്കപ്പെടാത്ത.


അനാജ്ഞാത [സം.-ആജ്ഞാത] വി. അറിയപ്പെടാത്ത.
അനാഡമ്പര [സം. -ആഡമ്പര] വി. ആഡമ്പരമില്ലാത്ത.
അനാഢ്യലിങ്ഗം [സം. അനാഢ്യ-ലിങ്ഗ] നാ. ഒരുതരം ശിവലിങ്ഗം,
സ്വസ്തികലിങ്ഗം.
അനാതങ്കം [സം. അന്‌-ആതങ്ക] അവ്യ . അഴലില്ലാതെ. നാ. ദുഃമില്ലായ്മ.
അനാതപ [സം.-ആതപ] വി. ചൂടില്ലാത്ത,വെയിലില്ലാത്ത.
അനാതപം [സം.] നാ. തണുപ്പ്‌,തണല്‍.
അനാതിസാമാനം [സം.] നാ. അരിയും വ്യഞ്ജനങ്ങളും.
അനാതുര [സം. അന്‌-ആതുര] വി. ദുഃമില്ലാത്ത,രോഗമില്ലാത്ത.
69
അനാത്മ [സം. -ആത്മന്‍] വി. ആത്മാവില്ലാത്ത,ആത്മാവിനെ സം
ബന്ധിച്ചതല്ലാത്ത,ജഡരൂപമായ.
അനാത്മകം [സം. -ആത്മക] നാ. (ബുദ്ധ.) പ്രപഞ്ചം.
അനാത്മജ്ഞ [സം. അനാത്മ-ജ്ഞ] വി. ആത്മജ്ഞാനമില്ലാത്ത,തന്നത്താനറിയാത്ത.
അനാത്മവാദം [സം. -വാദ] നാ. ആത്മാവില്ലെന്ന വാദം.
അനാത്മവാന്‍ [സം. -വത്‌] നാ. ആത്മനിയന്ത്രണമില്ലാത്തവന്‍.
അനാത്മീയ [സം. അന്‌-ആത്മീയ] വി. 1.ഭൌതികമായ; 2ഠന്റേതല്ലാത്ത.
അനാത്മ്യം [സം. -ആത്മ്യ] നാ. സ്വകുടുംബസ്നേഹമില്ലായ്മ.
അനാഥ [സം. അ-നാഥ] വി. 1ണാഥനില്ലാത്ത,രക്ഷിതാവില്ലാത്ത;
2.അച്ഛനമ്മമാരില്ലാത്ത; 3.വൈധവ്യം സംഭവിച്ച; 4ണിസ്സഹായമായ.
അനാഥപിണ്ഡികന്‍,-പിണ്ഡകന്‍ [സം. അനാഥ-പിണ്ഡിക -പിണ്ഡക] നാ.
1.അനാഥര്‍ക്കു അന്നപിണ്ഡങ്ങള്‍ നല്‍കുന്നവന്‍; 2.ശ്രീബുദ്ധനെ ഉപചരിച്ചിരുന്ന ഒരു
വണിക്ക്‌.
അനാഥപ്രേതം [സം. -പ്രേത] നാ. എടുത്തു മറവു ചെയ്യാന്‍ ആളുകളില്ലാത്ത
ശവശരീരം.
അനാഥമന്ദിരം,-ശാല [സം. -മന്ദിര] നാ. പാവങ്ങളെ,(അനാഥരെ) സം
രക്ഷിക്കുന്നിടം,അഗതിമന്ദിരം.
അനാദരം [സം. അന്‌-ആദര] നാ. നിന്ദ,ഉപേക്ഷ.
അനാദരിക്കുക [<സം. അന്‌-ആദ്യ] ക്രി. ബഹുമാനിക്കാതിരിക്കുക.
അനാദി1 [സം.-ആദി] വി. ആദിയില്ലാത്ത,തുടക്കം ഇല്ലാത്ത.
അനാദി2 [സം. അ-നാദിന്‍ <നദ്‌] വി. ശബ്ദിക്കാത്ത.
അനാദിത [സം. അന്‌-ആദിതാ] നാ. ആദിയില്ലാത്ത സ്ഥിതി.
അനാദിനീധന [സം. -ആദി-നിധന] വി. ആദിയോ അന്തമോ ഇല്ലാത്ത,നിത്യമായ.
അനാദിമധ്യാന്ത [സം.-ആദി-മധ്യ-അന്ത] വി. ആദി അധ്യം അവസാനം
ഇവയില്ലാത്ത,നിത്യമായ.
അനാദിവിദ്യ [സം. -ആദി-വിദ്യാ] നാ. മായ.
അനാദിഷ്ട [സം. -ആദിഷ്ട <ആ-ദിശ്‌] വി. നിര്‍ദേശം ലഭിക്കാത്ത.
അനാദീനവം [സം. -ആദീനവ] വി. കുറ്റമറ്റ,ദോഷമില്ലാത്ത.
അനാദൃത [സം. -ആദൃത] വി. നിന്ദിക്കപ്പെട്ട,വിഗണിതമായ.
അനാദൃത്യ [സം. -ആദൃത്യ] അവ്യ . അനാദരിച്ചിട്ട്‌.
അനാദേയ [സം. -ആദേയ] വി. ആദേയം (സ്വീകാര്യം) അല്ലാത്ത.
അനാദ്യ [സം. -ആദ്യ] വി. ആദിയില്ലാത്ത,ആദ്യമല്ലാ‍ത്ത.
അനാദ്യന്‍ [സം.] നാ. ഈശ്വരന്‍.
അനാദ്യന്ത [സം. അന്‌-ആദ്യന്ത] വി. ആദിയും അന്തവും ഇല്ലാത്ത.
അനാദ്യവിദ്യ [സം. -ആദി-അവിദ്യാ] നാ. മായ,അനാദിവിദ്യ.
അനാധാര [സം. -ആധാര] വി. താങ്ങില്ലാത്ത; ആധാരം ഇല്ലാത്ത.
അനാധി [സം. -ആധി] നാ. ദുഃമില്ലായ്മ. വി. ആധിയില്ലാത്ത.
അനാധൃഷ്ട [സം. -ആധൃഷ്ട] വി. തടുക്കപ്പെടാത്ത.


അനാധൃഷ്യ [സം. -ആധൃഷ്യ] വി. കീഴടക്കാന്‍ കഴിയാത്ത.
അനാധൃഷ്യന്‍ [സം.] നാ. കീഴടക്കാന്‍ കഴിയാത്തവന്‍,കൌരവന്മാരില്‍ ഒരുവന്‍.
അനാനത [സം. അന്‌-ആനത] വി. ആനമിക്കാത്ത,വളയാത്ത,കുനിയാത്ത.
അനാനാസ്‌ [പോര്‍.] = അനന്നാസ്‌.
അനാപൂര്യ [സം. അന്‌-ആപൂര്യ] വി.
ആപൂര്യമല്ലാത്ത,നിറയ്ക്കപ്പെടാനാകാത്ത,തൃപ്തിവരാത്ത.
അനാപ്ത [സം. -ആപ്ത] വി. ലഭിക്കാത്ത,കൊള്ളരുതാത്ത,അടുപ്പമുള്ളതല്ലാത്ത.
അനാപ്തന്‍ [സം.] നാ. അപരിചിതന്‍.
അനാപ്തി [സം. അന്‌-ആപ്തി] നാ. അപ്രാപ്തി.
അനാപ്യ [സം. -ആപ്യ] വി. അസാധ്യമായ,പ്രാപ്യമല്ലാത്ത.
അനാമ1 [സം. അ-നാമന്‍] വി. പേരില്ലാത്തത്‌,കുപ്രസിദ്ധിയുള്ളത്‌;
2.അനാമിക,മോതിരവിരല്‍.
അനമത്ത്‌ [അറ. അമാനത്‌] നാ. 1.സൂക്ഷിക്കാനേല്‍പ്പിച്ച മുതല്‍;
2ണിക്ഷേപം,ഈട്‌, (ജാമ്യം),സര്‍ക്കാരിലോ കോടതിയിലോ മുന്‍കൂര്‍ കെട്ടിവയ്ക്കുന്ന
തുക,കണക്കില്‍ പെടാതെയുള്ളത്‌.
അനാമയന്‍ [സം. അന്‌-ആമയ] 'ദുഃമില്ലാത്തവന്‍'. നാ.1.വിഷ്ണു; 2.ശിവന്‍.
അനാമിക [സം. -നാമികാ] നാ. അണിവിരല്‍,പേരു പറയാന്‍ പാടില്ലാത്തത്‌.
അനാമിഷ [സം. അന്‌-ആമിഷ] വി. മാംസമില്ലാത്ത,ഇരയില്ലാത്ത.
അനാമൃണ [സം. -ആമൃണ] വി. ഹിംസകന്മാരില്ലാത്ത,മുറിവേല്‍പ്പിക്കാത്ത.
അനാമൃത [സം. -അമൃത] വി. മരണമില്ലാത്ത,നാശമില്ലാത്ത.
അനാമ്യ [സം. അ-നാമ്യ <നമ്‌] വി. വളയ്ക്കാന്‍ സാധിക്കാത്ത,നാ. അനാമൃത.
അനായക [സം. -നായക] വി. നായകനില്ലാത്ത.
അനായത [സം. അന്‌-ആയത] വി. നീളമില്ലാത്ത,തടുക്കപ്പെടാത്ത.
അനായതി [സം. -ആയതി] നാ. വരവ്‌ (ആദായം) ഇല്ലായ്മ.
അനായത്ത [സം. -ആയത്ത] വി. സ്വതന്ത്രമായ.
അനായാസം [സം. -ആയാസ] അവ്യ.. പ്രയാസം കൂടാതെ. നാ. ആയാസമില്ലായ്മ.
അനായാസകൃതം = എളുപ്പമായി ചെയ്യപ്പെട്ടത്‌.
അനായുഷ്യ [സം. -ആയുഷ്യ] വി. ആയുസ്സില്ലാത്ത,ആയുസ്സിനെ കെടുക്കുന്ന.
അനാര്‍ [പേര്‍.] നാ. 1.മാതളം; 2.ഒരു സംജ്ഞാനാമം.
അനാര്‍ക്കലി [പേര്‍. അനാര്‍-ഹി.കലി] നാ. മാതളപ്പൂമൊട്ട്‌. (സംജ്ഞയായും
പ്രയോഗം.)
അനാര്‍ജവം [സം. അന്‌-ആര്‍ജവ] നാ. നേരുകേട്‌,ചതി.
അനാര്‍ത്തവ1 [സം. -ആര്‍തവ <ഋതു] വി. അകാലത്തുള്ള,പാകമാകാത്ത.
അനാര്‍ത്തവ2 [സം. -ആര്‍തവാ] നാൃൗതുവാകാത്തവള്‍,തീണ്ടാരി നിന്നവള്‍.
അനാര്‍ഭാടം [സം. -ആര്‍ഭാട] നാ. ആര്‍ഭാടമില്ലായ്മ.
അനാര്‍ഷ [സം. -ആര്‍ഷ] വി. ഋഷിയെ സംബന്ധിച്ചതല്ലാത്ത,വൈദികമല്ലാത്ത.
അനാര്‍ഷേയ [സം. -ആര്‍ഷേയ] വി. = അനാര്‍ഷ.
അനാരതം [സം.] അവ്യ . എല്ലായ്പ്പോഴും,തുടര്‍ച്ചയായി.
അനാരബ്ധ സം. അന്‌-ആരബ്ധ] വി. ആരംഭിക്കപ്പെടാത്ത.
അനാരംഭം [സം. -ആരംഭ<രഭ്‌] നാ. ആരംഭിക്കാതിരിക്കല്‍,തുടങ്ങാതിരിക്കല്‍.
അനാരൂഢ [സം. -ആ-രൂഢ < രുഹ്‌] വി. 1.കയറാത്ത; 2.മുളയ്ക്കാത്ത.
അനാരോഗ്യം [സം. -ആരോഗ്യ] നാ. ആരോഗ്യമില്ലായ്മ,സുക്കേട്‌.
അനാര്യ [സം. -ആര്യ] വി. ആരുമല്ലാത്ത,സുജനത്തിനു ചേരാത്ത.
അനാര്യക,-കജ [സം. -ആര്യക,-ആര്യകജ] വി. അല്‍പം മഞ്ഞനിറമുള്ള.
അനാര്യജിഷ്ടം [സം. -ജുഷ്ട <ജുഷ്‌] വി. സജ്ജനം അനുഷ്ഠിക്കാത്ത.
അനാര്യതിക്‌തം [സം. -തിക്‌ത] നാ.കിരിയാത്ത്‌.
അനാര്യന്‍ [സം. അന്‌-ആര്യ] നാ. ആര്യനല്ലാത്തവന്‍,നിന്ദ്യന്‍.


അനാലക്ഷ്യ [സം.-ആലക്ഷ്യ] വി. കാണാനാകാത്ത.
അനാലംബം [സം. -ആലംബ] നാ. ആശ്രയമില്ലായ്മ,നൈരാശ്യം.
അനാലംബി [സം. -ആലംബിന്‍] നാ. ശിവന്റെ വീണ.
അനാലംബുക [സം.-ആലംബുകാ] നാ. രജസ്വല.
അനാലസ്യം [സം. -ആലസ്യ] നാ. ക്ഷീണമില്ലായ്മ,മടിയില്ലായ്മ,ചൊടി,ശുഷ്കാന്തി.
അനാലാപ [സം. -ആലാപ] വി.മൌനമാര്‍ന്ന,മിണ്ടാത്ത.
അനാലോകനം [സം. -ആലോകന] നാ. കാണായ്ക.
അനാലോചിത [സം. -ആലോചിത] വി.
കാണപ്പെടാത്ത,ആലോചിക്കപ്പെടാത്ത,അപ്രതീക്ഷിതമായ.
അനാലോച്യ [സം. -ആലോച്യ] വി. ആലോചിക്കാന്‍ കഴിയാത്ത.
അനാവരണം [സം. -ആവരണ] നാ. മറനീക്കല്‍.
അനാവശ്യം [സം. -ആവശ്യ] നാ. ആവശ്യമില്ലാത്തത്‌,മര്യാദകേട്‌,
അധികപ്രസങ്ഗം.
അനാവിദ്ധ [സം. -ആവിദ്ധ] വി. തുളയ്ക്കപ്പെടാത്ത,മുറിപ്പെടുത്താത്ത;
2.കേടില്ലാത്ത.
അനാവില [സം. -ആവില] വി.
കലങ്ങാത്ത,തെളിഞ്ഞ,ചതുപ്പല്ലാത്ത,ആരോഗ്യകരമായ.
അനാവിലന്‍ [സം.] നാ. ശുക്രന്‍,കലക്കമില്ലാത്തവന്‍.
അനാവൃത [സം. അന്‌-ആവൃത] വി. മറയ്ക്കപ്പെടാത്ത,മൂടപ്പെടാത്ത,വസ്ത്രധാരണം
ചെയ്യാത്ത,സംരക്ഷിക്കപ്പെടാത്ത,നിയന്ത്രണത്തിനു വഴങ്ങാത്ത.
അനാവൃത്ത [സം. -ആവൃത്ത] വി..
തിരിച്ചുവരാത്ത,ആവര്‍ത്തിക്കപ്പെടാത്ത,ആദ്യത്തേതായ.
അനാവൃത്തി [സം. ആ-വൃത്തി] നാ. ആവര്‍ത്തനമില്ലായ്മ,തിരിച്ചുവരായ്ക,മോക്ഷം.
അനാവൃഷ്ടി [സം. -ആ-വൃഷ്ടി] നാ. ഈതിദോഷങ്ങളില്‍ ഒന്ന്‌,മഴയില്ലായ്മ.
അനാവേധ [സം. -ആവേധ <വിധ്‌] വി. തുളയ്ക്കപ്പെടാത്ത.
അനാശ1 [സം. അ-നാശ] വി. നാസമില്ലാത്ത.
അനാശ2 [സം. അന്‌-ആശ] വി. ആഗ്രഹമില്ലാത്ത.
അനാശക [സം. -ആശക < അശ്‌] വി. നിരാഹാരവൃതമുള്ള.
അനാശകായനം [സം. അനാശ-അയന] നാ. ഉപവാസവൃതം.
അനാശന്‍ [സം. അ-നാശ] നാ. ഈശ്വരന്‍.
അനാശാസ്യ [സം. അന്‌-ആശാസ്യ] വി. ആഗ്രഹിക്കാന്‍ കൊള്ളാത്ത.
അനാശി [സം. അ-നാശിന്‍] വി. നാശമില്ലാത്ത.
അനാശു [സം. അന്‌-ആശു] വി. വേഗമില്ലാത്ത,മന്ദഗതിയായ.
അനാശ്രമി [സം. -ആശ്രമിന്‍] നാ. ഗൃഹസ്ഥാദ്യാശ്രമങ്ങളില്ലാത്തവന്‍,
ആശ്രമധര്‍മങ്ങള്‍ അനുസരിക്കാത്തവന്‍.
അനാശ്രയ [സം. -ആശ്രയ] വി. ആശ്രയമില്ലാത്ത.
അനാശ്രിത [സം. -ആശ്രിത] വി. ആശ്രയിക്കാത്ത,ആശ്രയിക്കപ്പെടാത്ത.
അനാസ [സം. അ-നാസ] വി. മൂക്കില്ലാത്ത,പതിഞ്ഞ മൂക്കുള്ള.
അനാസക്‌ത [സം. അന്‌-ആസക്‌ത] വി. ആസക്‌തിയില്ലാത്ത,സങ്ഗമില്ലാത്ത.
അനാസക്‌തി [സം. -ആസക്‌തി] നാ. ആസക്‌തിയില്ലായ്മ,സങ്ഗമില്ലായ്മ.
അനാസാദിത [സം. -ആസാദിത] വി. 1.പ്രാപിക്കാത്ത,2.എതിരിടാത്ത;
3.സംഭവിച്ചിട്ടില്ലാത്ത.
അനാസാദ്യ [സം. -ആസാദ്യ] വി. പ്രാപിക്കാന്‍ കഴിയാത്ത,എതിരിടാനാകാത്ത.
അനാസ്തിക [സം. അ-നാസ്തിക] വി. നാസ്തികനല്ലാത്ത,ദൈവവിശ്വാസമുള്ള.
അനാസ്തിക്യം [സം. -നാസ്തിക്യ] 'നാസ്തിക്യമില്ലായ്മ' നാഡൈവവിശ്വാസം.
അനാസ്ഥ [സം. അന്‌-ആസ്ഥാ] നാ. താത്പര്യക്കുറവ്‌,അശ്രദ്ധ,അനാദരം.
അനാസ്ഥാവാചി [സം. അനാസ്ഥാ-വാചിന്‍] നാ. സര്‍വനാമത്തിന്റെ ഒരു വിഭാഗം.
ഉദാ.വല്ല.
അനാസ്പദം [സം. അന്‌-ആസ്പദ] നാ. ആസ്പദമല്ലാത്തത്‌,ആധാരമല്ലാത്തത്‌.


അനാസ്രാവ [സം. -ആസ്രാവ] വി. 1.കേടില്ലാത്ത; 2.ക്ലേശരഹിതമായ.
അനാസ്വാദ [സം. -ആസ്വാദ] വി. രുചിയില്ലാത്ത,സ്വാദില്ലാത്ത.
അനാസ്വാദിത [സം. -ആസ്വാദിത] വി.. ആസ്വദിക്കപ്പെടാത്ത.
71
അനാഹത [സം. -ആഹത] വി. ആഹനിക്കപ്പെടാത്ത,അകൃത്രിമമായ.
അനാഹതം [സം.] നാ. 1.അടിക്കപ്പെടാത്തത്‌; 2ണെയ്ത്തു തറിയില്‍നിന്ന്‌
അപ്പോള്‍മാത്രം എടുത്തതും മുറുക്കപ്പെടാത്തതുമായ വസ്ത്രം; 3.ഷഡാധാരങ്ങളില്‍
നാലാമത്തേത്‌; 4.ഗുണിക്കപ്പെടാത്തത്‌.
അനാഹാരം [സം. അന്‌-ആഹാര] നാ. ഭക്ഷണമില്ലായ്മ,ഉണ്ണാവ്രതം.
അനാഹാര്യ [സം. -ആഹാര്യ] വി. ആഹാര്യമല്ലാത്ത,അകൃത്രിമമായ.
അനാഹൂത [സം. -അഹൂത] വി. വിളിക്കപ്പെടാത്ത.
അനാറ്റമി [ഇം.ക്ക ന്റന്ധഗ്നണ്ഡത്ന] നാ. ശരീരഘടനയും,ശരീരത്തിലെ
കോശങ്ങളുടെ സംവിധാനവും പ്രതിപാദിക്കുന്ന ശാസ്ത്രശാ,ശാരീരം.
അനിക [സം. അനികാ] നാ. കിണികിണിപ്പാല,നീലംപാല,ദുഗ്ധിക.
അനികാരം [സം. അ-നികാര] നാ. തിരസ്കരിക്കായ്ക,ഉപദ്രവിക്കായ്ക,തരം
താഴ്ത്താതിരിക്കല്‍.
അനികേത [സം. -നികേത] വി. വീടില്ലാത്ത,ആശ്രയസ്ഥാനമില്ലാത്ത.
അനിക്ഷു [സം. അന്‌-ഇക്ഷു] നാ. ചെറിയ കുരുവിക്കരിമ്പ്‌.
അനിഗീര്‍ണ [സം. അ-നിഗീര്‍ണ] വി. 1ണിഗീരണം ചെയ്യപ്പെടാത്ത,വിഴുങ്ങപ്പെടാത്ത;
2.(അക്ഷരം അല്ലെങ്കില്‍ പദം) ലോപിച്ചിട്ടില്ലാത്ത.
അനിഗൂഹിത [സം. -നിഗൂഹിത] വി. നിഗൂഹനം
ചെയ്യപ്പെടാത്ത,മറയ്ക്കപ്പെടാത്ത,തെളിവായ.
അനിഗ്രഹം [സം. -നിഗ്രഹ] നാ. 1ണിയന്ത്രണമില്ലായ്മ; 2.(വാദത്തില്‍)
തോല്‍പ്പിക്കായ്ക,ണ്ഡിക്കാതിരിക്കല്‍,തോല്‍വി സമ്മതിക്കാതിരിക്കല്‍; 3.ഒരുതരം
ചവണ,മുനരണ്ടും തമ്മില്‍ ചേര്‍ന്നിരിക്കാത്തത്‌.
അനിച്ചം1 (പ.മ.) [പ്രാ. അനിച്ച < സം. അനിത്യ] നാ. നിത്യമല്ലാത്ത.
അനിച്ചം2 നാ. ഉപ്പനച്ചം.
അനിച്ഛ [സം. അന്‌-ഇച്ഛാ] നാ. ആഗ്രഹമില്ലായ്മ.
അനിത [സം. -ഇത] വി. പോയിട്ടില്ലാത്ത.
അനിതര [സം. -ഇതര] വി. വേറൊന്നില്ലാത്ത,വേറൊന്നിലില്ലാത്ത.(പ്ര.)
അനിതരസാധാരണം.
അനിത്യ [സം. അ-നിത്യ] വി. 1ണിത്യമല്ലാത്ത,എന്നേക്കും
നിലനില്‍ക്കാത്ത,സ്ഥിരമല്ലാത്ത,ക്ഷണികമായ;
2.വല്ലപ്പോഴുമുള്ള,താത്കാലികമായ,പതിവായുള്ളതല്ലാത്ത.
അനിത്യകര്‍മം [സം. അനിത്യ-കര്‍മന്‍] പ്രത്യേകസന്ദര്‍ഭത്തില്‍മാത്രം ചെയ്യുന്ന
കര്‍മം,പ്രത്യേകോദ്ദേശ്യത്തോടെയുള്ള യാഗം.
അനിത്യത [സം. -താ] നാ. അസ്ഥിരത,ബലഹീനത.
അനിത്യദത്തന്‍,-ദത്തകന്‍ [സം. -ദത്ത,-ദത്തക] നാ. പിതാവിനാല്‍ തത്കാലത്തേക്കുമാത്രം
അന്യനു ദത്തു പുത്രനായി നല്‍കപ്പെട്ടവന്‍.
അനിത്യസമാസം [സം. -സമാസ] നാ.ഘടകപദങ്ങളെക്കൊണ്ടുതന്നെ വിഗ്രഹമുള്ള
സമാസം.
അനിദ്ര [സം. അ-നിദ്ര] വി. ഉറക്കമില്ലാത്ത,ഉണര്‍ന്നിരിക്കുന്ന.
അനിദ്രാണ [സം. -നിദ്രാണ] വി. ഉറങ്ങാതിരിക്കുന്ന.
അനിന്ദിത [സം. -നിന്ദിത] വി. നിന്ദിക്കപ്പെടാത്ത.
അനിന്ദ്യ [സം. -നിന്ദ്യ] വി. നിന്ദിക്കത്തക്കതല്ലാത്ത.
അനിബദ്ധ [സം. -നിബദ്ധ] വി. നിബന്ധിക്കാത്ത,കെട്ടാത്ത;
2.പൂര്‍വാപരബന്ധമില്ലാത്ത,തമ്മില്‍ ഘടിക്കാത്ത.അനിബദ്ധം [സം.] നാ. (സങ്ഗീ.) വ്യവസ്ഥിതമായ താളവും മറ്റും ഇല്ലാതെ
മനോധര്‍മമനുസരിച്ചു പാടാവുന്ന വിധം രചിച്ചിരിക്കുന്ന ഗാനം.
അനിബാധ [സം. അ-നിബാധ] വി. തടസ്സമില്ലാത്ത.
അനിഭൃത [സം. -നിഭൃത] വി. 1ഋഹസ്യമല്ലാത്ത,ഒളിക്കാത്ത,തുറന്ന,പരസ്യമായ;
2ഢൃഷ്ടതയുള്ള,ധീരതയുള്ള; 3.അപൂര്‍ണമായ; 4.അസ്ഥിരമായ.
അനിഭ്യ [സം. അന്‌-ഇഭ്യ] വി. ധനമില്ലാത്ത,പാവപ്പെട്ട.
അനിമകം [സം.] നാ. തവള.
അനിമാന [സം. അ-നിമാന] വി. അളവില്ലാത്ത,അപരിച്ഛിന്നമായ.
അനിമിത്ത [സം. -നിമിത്ത] വി. കാരണമില്ലാത്ത,യാദൃച്ഛികമായ.
അനിമിത്തനിരാക്രിയ [സം. അനിമിത്ത-നിരാക്രിയാ] നാഡുര്‍നിമിത്തപരിഹാരം.
അനിമിത്തം [സം. അ-നിമിത്ത] നാ. 1.കാരണമില്ലായ്മ; 2ഡുര്‍നിമിത്തം; 3ഡുശ്ശകുനം.
അനിമിത്തലിങ്ഗനാശം [സം. അനിമിത്ത-ലിങ്ഗ-നാശ] നാ. അജ്ഞാതകാരണത്താല്‍
കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ.
അനിമിഷ,-നിമേഷ [സം. അ-നിമിഷ, -നിമേഷ] വി. കണ്ണിമയ്ക്കാത്ത.
അനിമിഷദൃഷ്ടി,-നയന,-ലോചന [സം. അനിമിഷ-ദൃഷ്ടി,-നയന,-ലോചന] വി.
കണ്ണിമയ്ക്കാതെ സൂക്ഷിച്ചു നോക്കുന്ന.
അനിമിഷന്‍ [സം. അ-നിമിഷ] നാ. 1ഡേവന്‍ (കണ്ണിമയ്ക്കാത്തവന്‍); 2.വിഷ്ണു.
അനിമിഷം [സം.] നാ. 1.കണ്ണിമയ്ക്കാത്തത്‌,മത്സ്യം; 2.മീനം രാശി.
അനിയത [സം. അ-നിയത] വി. 1ണിയന്ത്രിക്കാനാകാത്ത;
2.കല്‍പിതമല്ലാത്ത,നിശ്ചയിച്ചിട്ടില്ലാത്ത; 3.ക്രമം ഇല്ലാത്ത,കാരണമില്ലാത്ത.
അനിയതപുംസ്ക [സം. അനിയത-പുംസ്കാ] നാ. സ്ഥിരമായി
ഭര്‍ത്താവില്ലാത്തവള്‍,വ്യഭിചാരിണി.
അനിയതം [അ-നിയത] നാ. അനിശ്ചിതസംയ‍്‌.
അനിയതവൃത്തി [സം. അനിയത-വൃത്തി] നാ. സ്ഥിരമായി ജോലിയില്ലാത്തവന്‍.
അനിയത്തി നാ. 1.അനുജത്തി,ഭാര്യയുടെ ഇളയവള്‍; 2.അനുജന്റെ ഭാര്യ.
അനിയന്‍ നാ. = അനുജന്‍.
അനിയന്ത്രണ [സം. അ-നിയന്ത്രണ] നാ. നിയന്ത്രണമില്ലാത്ത,വരുതിയില്‍
പെടാത്ത,നിയന്ത്രിക്കാന്‍ ആകാത്ത,അടക്കിനിറുത്താന്‍ കഴിയാത്ത.
അനിയന്ത്രണീയ,-നിയന്ത്യ്ര [സം. അ-നിയന്ത്രണീയ,-നിയന്ത്യ്ര] വി. നിയന്ത്രിക്കാന്‍
ആകാത്ത.
അനിയന്ത്രിത [സം. -നിയന്ത്രിത] വി. നിയന്ത്രിക്കപ്പെടാത്ത.
അനിയമപരിവൃത്തം [സം. -നിയമ-പരിവൃത്ത] നാ. ഒരു കാവ്യദോഷം,നിയമം
വേണ്ടാത്തിടത്ത്‌ നിയമം ചെയ്യുന്നത്‌.
അനിയമം [സം. -നിയമ] നാ. 1ണിയമമില്ലായ്മ,നിയന്ത്രണമില്ലായ്മ;
2.ക്രമക്കേട്‌;സന്ദേഹം; 4.മര്യാദകേട്‌.
അനിയായം [പ.മ.] = അന്യായം.
അനിയുക്‌ത [സം. അ-നിയുക്‌ത] വി.
നിയോഗിക്കപ്പെടാത്ത,നിയമിക്കപ്പെടാത്ത,ചുമതല ഏല്‍പ്പിക്കപ്പെടാത്ത.
അനിയുക്‌തന്‍ [സം.] നാ. ക്രമപ്രകാരം നിയമിക്കപ്പെട്ടിട്ടില്ലാത്തവന്‍.
അനിര്‍ജ്ഞാത [സം. അ-നിര്‍ജ്ഞാത] വി. സമ്പൂര്‍ണമായി അറിയപ്പെടാത്ത.
അനിര്‍ണയനം [സം. -നിര്‍ണയ <നിര്‍-നീ] നാ. നിര്‍ണയനം ചെയ്യാതിരിക്കല്‍.
അനിര്‍ദശാഹ [സം. -നിര്‍ദശ-അഹന്‍] വി.(പ്രസവിച്ചിട്ടോ ബന്ധു മരിച്ചിട്ടോ) പത്തു
ദിവസം കഴിയാത്ത,പുലകഴിയാത്ത.
അനിര്‍ദിഷ്ട [സം. -നിര്‍ദിഷ്ട<നിര്‍-ദിശ്‌]വി.
നിര്‍ദേശിക്കപ്പെടാത്ത,നിര്‍വചിക്കപ്പെടാത്ത.
അനിര്‍ദേശം [സം. -നിര്‍ദേശ] നാ. നിര്‍ദേശമില്ലായ്മ.
അനിര്‍ദേശ്യ [സം. -നിര്‍ദേശ്യ] വിണിര്‍ദേശിക്കത്തക്കതല്ലാത്ത,നിര്‍വചിക്കാനാകാത്ത.
അനിര്‍ധാരിത [സം. -നിര്‍ധാരിത] വി. നിര്‍ണയിക്കപ്പെടാത്ത,ക്ലിപ്തപ്പെടുത്താത്ത.


അനിര്‍ധാര്യ [സം. -നിര്‍ധാര്യ] വി.ണിര്‍ണയിക്കാന്‍
കഴിയാത്ത,അങ്ങ്ഗീകരിക്കാനാകാത്ത.
അനിര്‍മാല്യപൂജ [സം. -നിര്‍മാല്യ-പൂജാ] നാ.(വിഷ്ണുവിനെ ഉദ്ദേശിച്ചുള്ള)
മാനസികപൂജ.
അനിര്‍ല്ലോഡിത [സം. -നിര്‍ലോഡിത] വി. വേണ്ടവണ്ണം പര്യാലോചിക്കപ്പെടാത്ത.
അനിര്‍വചനീയ [സം. -നിര്‍വചനീയ] വി. 1ണിര്‍വചിക്കാനാകാത്ത; 2.പറയാന്‍
കൊള്ളരുതാത്ത,പറഞ്ഞുകൂടാത്ത.
അനിര്‍വചനീയന്‍ [സം. -നിര്‍വചനീയ] നാ. പരമാത്മാവ്‌,ഈശ്വരന്‍.
അനിര്‍വചനീയം [സം.] നാ. മായ,അജ്ഞാനം,മായാകാര്യമായ പ്രപഞ്ചം.
അനിര്‍വര്‍ണനം [സം. അ-നിര്‍വര്‍ണന] നാ. നോക്കാതിരിക്കല്‍.
അനിര്‍വര്‍ത്തന [സം. -നിര്‍വര്‍തന] വി. പിന്തിരിയാത്ത,സ്ഥിരമായി
പറ്റിപ്പിടിച്ചുനില്‍ക്കുന്ന,ഉപേക്ഷിക്കരുതാത്ത.
അനിര്‍വര്‍ത്തി [സം. -നിര്‍വര്‍തിന്‍] നാ. തിരിച്ചുവരാത്തവന്‍.
അനിര്‍വാച്യ [സം. -നിര്‍വാച്യ<നിര്‍-വച്‌]നാ. അനിര്‍വചനീയ.
അനിര്‍വാണ [സം. -നിര്‍-വാന <വാ] വി. കെടാത്ത; 2ണിര്‍വാണമടയാത്ത,മോക്ഷം
പ്രാപിക്കാത്ത; 3.കുളിക്കാത്ത,കഴുകാത്ത.
അനിര്‍വാഹം [സം. -നിര്‍വാഹ] നാ. 1ണിര്‍വഹിക്കായ്ക; 2.പൂര്‍ത്തിയാകായ്ക;
3ണിര്‍ണയത്തിലെത്തായ്ക; 4.വരുമാനം തികയായ്ക.
അനിര്‍വിണ്ണ [സം. -നിര്‍വിണ്ണ<നിര്‍-വിദ്‌] വി. നൈരാശ്യമില്ലാത്ത,തളര്‍ച്ചയില്ലാത്ത.
അനിര്‍വൃത [സം. -നിര്‍വൃത] വി. 1ഠൃപ്തിയില്ലാത്ത; 2.സുമില്ലാത്ത,സ്വൈരംകെട്ട;
3.പൂര്‍ത്തിയാകാത്ത.
അനിര്‍വൃതി [സം. -നിര്‍വൃതി] നാ. 1.അസംതൃപ്തി;2.സുക്കേട്‌; 3.സങ്കടം;
4.ഉത്കണ്ഠ; 5ഡാരിദ്യ്രം.
അനിര്‍വൃത്ത [സം. -നിര്‍വൃത്ത [സം. -നിര്‍വൃത്ത] വി.
1.സാധിക്കപ്പെടാത്ത,നിര്‍വഹിക്കപ്പെടാത്ത; 2.പൂര്‍ണമാകാത്ത.
അനിര്‍വേദം [സം. -നിര്‍വേദ] നാ. 1.മനസ്സുമടുപ്പ്‌ ഇല്ലായ്ക,നൈരാശ്യമില്ലായ്മ;
2.സ്വാശ്രയം,ധൈര്യം കൈക്കൊള്ളല്‍.
അനിര്‍വേശ [സം. -നിര്‍വേശ] വി. 1ഠൊഴിലില്ലാത്ത,ദിഃി‍തമായ; 2.പാപപരിഹാരം
ചെയ്‌തിട്ടില്ലാത്ത,പ്രായശ്ചിത്തം ചെയ്യാത്ത. നാ. അനിര്‍വേശം.
അനിര്‍ഹാര്യ [സം. -നിര്‍ഹാര്യ] വി. 1.പുറത്തേക്ക്‌ എടുക്കാനാകാത്ത,എടുത്തുമാറ്റാന്‍
കഴിയാത്ത; 2ണശിപ്പിക്കാനാകാത്ത.
അനിരുക്‌ത [സം. -നിരുക്‌ത < നിര്‍-ഉക്‌ത <വച്‌] വി. 1.ശരിയായി
ഉച്ചരിക്കപ്പെടാത്ത; 2.വ്യക്‌തമായി പ്രസ്താവിക്കപ്പെടാത്ത; 3.പറയാനാകാത്ത,നിര്‍വചിക്കുവാന്‍
കഴിയാത്ത.
അനിരുദ്ധ [സം. -നിരുദ്ധ] വി. നിരോധിക്കപ്പെടാത്ത,അടക്കാന്‍
കഴിയാത്ത,സ്വതന്ത്രമായ.
അനിരുദ്ധന്‍ [സം.] നാ. 1.ചാരന്‍; 2.ശ്രീകൃഷ്ണന്റെ പൌത്രന്‍; 3.ശിവന്‍; 4.വിഷ്ണു.
അനിരുദ്ധം [സം.] നാ. കയര്‍. (കാലികളെ കെട്ടുന്നത്‌).
അനിരൂപിത [സം. അ-നിരൂപിത] വി. നിര്‍ണയിച്ചിട്ടില്ലാത്ത.
അനിലകുമാരന്‍ [സം. അനില-കുമാര] നാ. ഹനുമാന്‍.
അനിലക്ഷേത്രം [സം. -ക്ഷേത്ര] ഗുരുവായൂര്‍ ക്ഷേത്രം.
അനിലഘ്നം [സം. -ഘ്ന] നാ. അനിലാന്തകം,താന്നി.
അനിലജന്‍ [സം. -ജ] നാ. = അനിലകുമാരന്‍.
അനിലന്‍ [സം.] നാ. 1.വായു,വായുദേവന്‍; 2.അഷ്ടവസുക്കളില്‍ അഞ്ചാമന്‍;
3.വിഷ്ണു; 4.മാലിക്കു വസുധയിലുണ്ടായ ഒരു പുത്രന്‍.
അനിലനക്ഷത്രം [സം. അനില-നക്ഷത്ര] നാ. ചോതി.
അനിലബന്ധു, -സന്‍ [സം. -ബന്ധു,-സ < സി] നാ. അഗ്നി.
അനിലം [സം.] നാ. 1.ജനനം; 2.ഭയം; 3.ചോതിനക്ഷത്രം; 4ഠ്രിദോഷങ്ങളില്‍
ഒന്ന്‌.


അനിലയ [സം. അ-നിലയ] വി.
വീടില്ലാത്ത,നിലയനമില്ലാത്ത,വിശ്രമസ്ഥാനമില്ലാത്ത.
അനിലയനം [സം. -നിലയന] നാ. നിലയനമല്ലാത്തത്‌,വിശ്രമസ്ഥാനമല്ലാത്തത്‌.
അനിലാത്മജന്‍ [സം. അനില - ആത്മജ] നാ. =അനിലകുമാരന്‍.
അനിലാമയം [സം. -ആമയ] നാ. 1.വായുക്ഷോഭം; 2.വാതരോഗം.
അനിലാശനന്‍ [സം. -അശന] നാ. പാമ്പ്‌.
അനിലാശി [സം. -അശിന്‍] നാ. അനിലാശനന്‍.
അനിലോഡിത [സം. അ-നിലോഡിത] വി. പരിചയമില്ലാത്ത.
അനിലോദ്ധൂത [സം. അനില - ഉദ്ധൂത] വി. കാറ്റടിച്ചുപറത്തിയ.
അനിവാരിത [സം. അ -നിവാരിത] വി.. തടയപ്പെടാത്ത.
അനിവാര്യ [സം. -നിവാര്യ] വി..
തടുക്കരുതാത്ത,എതിരിടാനാകാത്ത,ഒഴിവാക്കാനാകാത്ത.
73
അനിവൃത്ത [സം. -നിവൃത്ത] വി. പിന്‍വാങ്ങാത്ത,ധൈര്യമുള്ള.
അനിശം [സം. -നിശം] 'രാത്രിയില്ലാതെ.' അവ്യ . എല്ലായ്പ്പോഴും.
അനിശ്ചിത [സം. -നിശ്ചിത] വി. തീര്‍ച്ചപ്പെടുത്താത്ത,തീര്‍ച്ചയില്ലാത്ത.
അനിഷം = അനിഴം.
അനിഷിദ്ധ [സം. അ -നിഷിദ്ധ] വി.
നിഷേധിക്കപ്പെടാത്ത,തടയപ്പെടാത്ത,വിലക്കില്ലാത്ത.
അനിഷേധ്യ [സം. -നിഷേധ്യ] വി. നിഷേധിക്കാനാകാത്ത,തടയാനാകാത്ത.
അനിഷ്കൃത [സം. -നിഷ്കൃത] വി.
സ്ഥിരപ്പെടുത്താത്ത,പൂര്‍ത്തിയാക്കാത്ത,നിര്‍ണയിക്കപ്പെടാത്ത.
അനിഷ്ടഗ്രഹം [സം. അന്‌-ഇഷ്ട-ഗ്രഹ] നാ. (ജ്യോ.) പാപഗ്രഹം.
അനിഷ്ടം [സം. -ഇഷ്ട <ഇഷ്‌] നാ.
അപ്രിയം,വിപത്ത്‌,ഭാഗ്യദോഷം,ദുഃശകുനം,കുറ്റം.
അനിഷ്ടശങ്കി [സം. അനിഷ്ട-ശങ്കിന്‍] വി. അനിഷ്ടത്തെ ശങ്കിക്കുന്ന.
അനിഷ്ടാപത്തി [സം. -ആപത്തി] നാ. അനിഷ്ടപ്രാപ്തി.
അനിഷ്ഠിത [സം. അ-നിഷ്ഠിത <നി-സ്ഥാ] വി. പൂര്‍ണമാകാത്ത,പണിതീര്‍ക്കാത്ത.
അനിഷ്ഠൂര [സം. -നിഷ്ഠൂര] വി. ക്രൂരതയില്ലാത്ത.
അനിഷ്ണ [സം. -നിഷ്ണ] വി. സാമര്‍ഥ്യമില്ലാത്ത.
അനിഷ്ണാത [സം. -നിഷ്ണാത] വി. അനിഷ്ണ.
അനിഷ്പത്തി [സം. -നിഷ്പത്തി <നിസ്‌-പദ്‌] നാ. 1.സിദ്ധിക്കായ്ക;
2.പൂര്‍ത്തിയാകായ്ക.
അനിഷ്പന്ന [സം. -നിഷ്പന്ന] വി. 1.ഉണ്ടാകാത്ത; 2ഠെളിഞ്ഞിട്ടില്ലാത്ത.
അനിസൃഷ്ട [സം. -നി-സൃഷ്ട <സൃജ്‌] വി. 1ഠള്ളപ്പെടാത്ത; 2.അനുമതി
നല്‍കപ്പെടാത്ത.
അനിസ്തീര്‍ണ [സം. -നിസ്തീര്‍ണ] വി. 1ഠരണം ചെയ്യാത്ത,കടക്കാത്ത;
2ണിരാകരിക്കപ്പെടാത്ത; 3.സമാധാനം നല്‍കപ്പെടാത്ത,നിഷേധിക്കപ്പെടാത്ത.
അനിഹ്നുത [സം. -നിഹ്നുത] വി. മറയ്ക്കപ്പെടാത്ത,നിഷേധിക്കാത്ത.
അനിഴം,അനുഷം,അനുഴം [പ്രാ. അനുലാഹാ < സം. അനുരാധാ] നാ. പതിനേഴാമത്തെ
നക്ഷത്രം.
അനീകം [സം.] നാ. സേന.
അനീകസ്ഥന്‍ [സം. അനീക-സ്ഥ] നാ. 1.യോദ്ധാവ്‌; 2.ആനയെ
പരിചരിക്കുന്നവന്‍,ആനപ്പാപ്പാന്‍.
അനീകസ്ഥം [സം.] നാ. 1.അനീകത്തില്‍ (സൈന്യത്തില്‍) ചേര്‍ന്നത്‌,കാഹളം;
2.അടയാളം.
അനീകിനി [സം. അനീകിനീ] നാ. 1.സേന; 2.അനീകങ്ങളുടെ സങ്ഗം; 3ഠാമര.
അനീച [സം. അ-നീച] വി. 1ണീചമല്ലാത്ത,താണതല്ലാത്ത; 2.മാനിക്കത്തക്ക;
3.അനുദാത്തമല്ലാത്ത.
അനീഡ [സം. -നീഡ] വി. 1.കൂടില്ലാത്ത; 2ഡേഹമില്ലാത്ത.അനീതി [സം. -നീതി] നാ. 1ണീതികേട്‌,അന്യായം,അധര്‍മം,അക്രമം,തെറ്റായ
പ്രവൃത്തി.
അനീദാ [സുറി..] നാ. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.
അനീലവാജി [സം. അ-നീല-വാജിന്‍] നാ. അര്‍ജുനന്‍.
അനീശ [സം. -നിശ] വി. 1ണാധനില്ലാത്ത,പ്രഭുവായ; 2ണാഥനല്ലാത്ത;
3.അസ്വതന്ത്രനായ.
അനീശന്‍ [സം. അന്‌-ഈശ] നാ. 1.വിഷ്ണു; 2.ശിവന്‍.
അനീശ്വര [സം. -ഈശ്വര] വി. നാഥനില്ലാത്ത,ഈശ്വരനെ സംബന്ധിക്കാത്ത;
നാസ്തികനായ;അധികാരമില്ലാത്ത,സ്വതന്ത്രമല്ലാത്ത.
അനീശ്വരന്‍ [സം.] നാ. നാസ്തികന്‍.
അനീശ്വരം [സം.] നാ. പ്രപഞ്ചം.
അനീശ്വരവാദി [സം. അന്‌-ഈശ്വര-വാദിന്‍] നാ. ഈശ്വരനില്ലെന്നി
വാദിക്കുന്നവന്‍,നാസ്തികന്‍.
അനീഹ [സം. -ഈഹാ] വി. ആഗ്രഹമില്ലാത്ത,ഉദാസീനമായ.
അനീഹന്‍ [സം.] നാ. ആശയില്ലാത്തവന്‍.
അനീഹിത [സം. അന്‌-ഈഹിത] വി. കാംക്ഷിക്കപ്പെടാത്ത,അപ്രിയമായ.
അനു- പിന്നാലെ,കൂടെ,അരികില്‍,പോലെ,തോറും,കുറവായി,സം
ബന്ധിച്ച്‌,സദൃശമായിട്ട്‌ ഇത്യാദ്യര്‍ഥങ്ങളെ കാണിക്കുന്ന ഒരു ഉപസര്‍ഗം.
അനുകഥനം [സം. അനു-കഥന] നാ. ഒരാളെയോ ഒന്നിനെയോ തുടര്‍ന്നു പറയല്‍.
അനുകന്‍ [സം. -ക] നാ. കാമുകന്‍.
അനുകമ്പ [സം. -കമ്പാ] നാ. ദയ,സഹാനുഭൂതി,കരുണരസം.
അനുകമ്പനം [സം. -കമ്പന] നാ. അനുകമ്പിക്കല്‍,മറ്റൊന്നിന്റെ കമ്പനത്തെ
അനുസരിച്ചുള്ള കമ്പനം.
അനുകമ്പനീയ [സം. -കമ്പനീയ] വി. അനുകമ്പ അര്‍ഹിക്കുന്ന.
അനുകമ്പി [സം. -കമ്പിന്‍] നാ. കൃപയുള്ളവന്‍.
അനുകമ്പിത [സം. -കമ്പിത] വി. അനുകമ്പ തോന്നിയ,ദയയ്ക്കു വിധേയനായ.
അനുകമ്പ്യന്‍ [സം. -കമ്പ്യ] 'അനുകമ്പ അര്‍ഹിക്കുന്നവന്‍.' നാ. 1ഡൂതന്‍;
2.സന്യാസി.
അനുകര്‍ത്തവ്യ [സം. -കര്‍തവ്യ] വി. അനുകരണീയ.
അനുകര്‍ത്താവ്‌ [സം. -കര്‍തൃ] നാ. അനുകരിക്കുന്നവന്‍,നടന്‍.
അനുകര്‍മം [സം. -കര്‍മന്‍] നാ. പ്രധാനകര്‍മത്തെ തുടര്‍ന്നുള്ള കര്‍മം.
അനുകര്‍ഷണം [സം. -കര്‍ഷണ <കൃഷ്‌] നാ. 1ഠേരിന്റെ
(വണ്ടിയുടെ)അടിത്തട്ട്‌,അച്ചുതടി; 2.പിന്നിലുള്ളതിനെ മുന്നോട്ട്‌ വലിച്ചുകൊണ്ടുപോകല്‍;
3.മന്ത്രംകൊണ്ടു വിളിക്കല്‍,പിടിച്ചുവലിക്കല്‍; 4.ഒരുതരം ആയുധം; 5ഠാമസിച്ചുള്ള
കാര്യനിര്‍വഹണം; 6.അര്‍ഥപൂര്‍ത്തിക്കായി ഉത്തരസൂത്രഭാഗം പൂര്‍വസൂത്രത്തിലേക്ക്‌
അന്വയിക്കുക.
അനുകര്‍ഷിക്കുക [< സം. അനു-കൃഷ്‌] ക്രി. 1.പിടിച്ചുവലിക്കുക; 2.മന്ത്രംകൊണ്ടു
വിളിക്കുക.
അനുകര [സം. -കര] വി. അനുകരിക്കുന്ന.
അനുകരണം [സം. -കരണ] നാ. അനുകരിക്കല്‍.
അനുകരന്‍ [സം. -കര] നാ. സഹായി.
അനുകരണീയ [സം. -കരണീയ] വി. അനുകരിക്കത്തക്ക.
അനുകരിക്കുക [<സം. അനു-കൃ] ക്രി. അന്യന്‍ ചെയ്യുന്നതുപോലെ ചെയ്യുക.
അനുകല്‍പം [സം. -കല്‍പ] നാ. 1.ഏകദേശം സദൃശമായത്‌; 2.പകരമായി
കല്‍പിച്ചത്‌; (ശാസ്ത്രവിധി രണ്ടു പ്രകാരം ഉണ്ട്‌,പ്രധാനം (പ്രധമകല്‍പം), അപ്രധാനം
(അനുകല്‍പം). ഉദാ.ഔപാസനത്തിനു നെല്ലു മുയ‍്ം (ഇതു പ്രധമകല്‍പം),അതു
കിട്ടിയില്ലെങ്കില്‍ വരിനെല്ലു മതിയാകും (ഇത്‌ അനുകല്‍പം); 3.സര്‍വാങ്ഗയുക്‌തമായ
കര്‍മത്തില്‍ നിന്ന്‌ ഏതാനും കുറഞ്ഞ കര്‍മം.

അനുകാമം [സം. -കാമം] അവ്യ . ഇച്ഛപോലെ. നാ. അനുരൂപമായ
കാമം,യുക്‌തമായ ആഗ്രഹം.
അനുകാമീനന്‍ [സം. -കാമീന] നാ. ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നവന്‍.
അനുകാരം [സം. -കാര] നാ. അനുകരണം.
അനുകാരി [സം. -കാരിന്‍] വി. 1.അനുകരിക്കുന്ന,അനുസരിക്കുന്ന;
2ണടിക്കുന്ന,സദൃശമായിരിക്കുന്ന.
അനുകാര്യ [സം. -കാര്യ] വി. 1.അനുകരിക്കത്തക്ക; 2.അഭിനയിക്കത്തക്ക.
അനുകാലം [സം. -കാലം] അവ്യ . കാലത്തിനു തക്കവണ്ണം,സന്ദര്‍ഭോചിതമായി.
അനുകീര്‍ത്തനം [സം. -കീര്‍തന] നാ. 1.അറിയിക്കല്‍; 2.പ്രസിദ്ധമാക്കല്‍; 3.പുകഴ്ത്തല്‍;
3.പുകഴ്ത്തല്‍.
അനുകൂല1 [സം. -കൂല വി. 1ഃഇതമായ,ഇഷ്ടമായ; 2ഠീരത്തിനൊത്ത;
3.ചേര്‍ച്ചയുള്ള; 4.സ്നേഹമുള്ള.
അനുകൂല2 [സം. -കൂലാ] നാ. 1.ഭര്‍ത്താവിനെ വഞ്ചിക്കാത്തവള്‍; 2.ചെറിയദന്തി.
അനുകൂലത [സം. -കൂലതാ] നാ. 1.അനുസരണം; 2.വിരോധമില്ലായ്മ.
അനുകൂല [സം. -കൂല] നാ. വിശ്വാസ്യനായ ഭര്‍ത്താവ്‌,നായകന്മാര്‍ നാലു
വിധമുള്ളതില്‍ ഒന്ന്‌. (ഒരുനായികയില്‍ മാത്രം അനുരക്‌തന്‍.)
അനുകൂലം [സം.] നാ. 1.ഒരു കാവ്യാലങ്കാരം; 2.യോജിച്ചവണ്ണം.
അനുകൂലശത്രു [സം. അനുകൂല-ശത്രു] നാ. ഇഷ്ടഭാവത്തില്‍ അടുക്കുന്ന വിരോധി..
അനുകൂലി [സം. അനു-കൂലിന്‍] നാ. അനുകൂലിക്കുന്ന ആള്‍.
അനുകൂലിക്കുക [<സം. അനു-കൂല] ക്രി. അനുസരിക്കുക,യോജിക്കുക,ഹിതമായി
പ്രവര്‍ത്തിക്കുക,സഹായിക്കുക.
അനുകൃത [സം. -കൃത] നാ. അനുകരിക്കപ്പെട്ട.
അനുകൃതി [സം. -കൃതി] നാ. അനുകരണം,പകര്‍പ്പ്‌,ഹാസ്യാനുകൃതി.
അനുക്‌ത [സം. -ഉക്‌ത < വച്‌] വി. പറയപ്പെടാത്ത.
അനുക്‌തവാച്യം [സം. -വാച്യ] നാ. ഒരു കാവ്യദോഷം. (അവശ്യം പറയേണ്ടതു
പറയാതിരിക്കല്‍).
അനുക്‌തസിദ്ധം [സം. -സിദ്ധ] നാ. സ്വയം സിദ്ധമായിട്ടുള്ളത്‌.
അനുക്രകച [സം. -ക്രകച] വി. അറപ്പുവാള്‍ പോലെ പല്ലുകളുള്ള.
അനുക്രമണം [സം. -ക്രമണ] നാ. ക്രമം,മുറ,അനുക്രമിക്കല്‍.
അനുക്രമണി(ക) [സം. -ക്രമണി(കാ)] നാ. വിഷയസൂചി..
അനുക്രമം [സം. -ക്രമ] വി. 1.ക്രമം അനുസരിച്ചുള്ളത്‌; 2.ശബ്ദാലങ്കാരങ്ങളില്‍
ഒന്ന്‌.
അനുക്രമിക്കുക [<സം. അനു-ക്രമ്‌] ക്രി. അനുഗമിക്കുക,ക്രമമനുസരിക്കുക.
അനുക്രോശം [സം. -ക്രോശ] നാ. അനുകമ്പ,ദീനന്മാരെക്കുറിച്ചുള്ള മനസ്സലിവ്‌.
അനുക്ഷണം [സം. -ക്ഷണ] അവ്യ. ക്ഷണം തോറും,നിമിഷം
തോറും,ഇടവിടാതെ,കൂടെക്കൂടെ.
അനിയ‍താവ്‌ [സം. -യ‍തൃ] നാ. അറിയിക്കുന്നവന്‍.
അനുയ‍തി [സം. -യ‍തി] നാ. 1. (ദൂരെനിന്നുള്ള) കാഴ്ച; 2.അറിയിപ്പ്‌.
അനുഗ [സം. -ഗ] നാ. 1.അനുഗമിക്കുന്ന; 2.സാദൃശ്യമുള്ള.
അനുഗത [സം. -ഗത] വി. 1.പിന്തുടര്‍ന്ന; 2ളബ്ധമായ; 3.സാദൃശ്യമുള്ള.
അനുഗതവ്യായ‍നം [സം. അനുഗത-വ്യായ‍ന] നാ. മൂലഗ്രന്ഥത്തെ പദം പ്രതി
വിവരിച്ച്‌ ഉപപത്തി കാണിക്കുന്ന വ്യായ‍നം.
അനുഗതാര്‍ഥ [സം. -അര്‍ഥ] വി. ചേര്‍ച്ചയുള്ളതോ എളുപ്പത്തില്‍
കണ്ടുപിടിക്കാവുന്നതോ ആയ അര്‍ഥത്തോടു കൂടിയ.
അനുഗതി [സം. -ഗതി] നാ. 1.പിന്നാലെ പോക്ക്‌,പിന്തുടര്‍ച്ച; 2.അനുകരണം;
3.അനുമരണം.
അനുഗന്‍ [സം. -ഗ] നാ. ഭൃത്യന്‍,കൂട്ടുകാരന്‍.
അനുഗന്താവ്‌ [സം. -ഗന്തൃ] നാ. അനുഗമിക്കുന്നവന്‍.
അനുഗമനം [സം. -ഗമന] നാ. 1.പിന്തുടരല്‍; 2.അനുകരണം; 3.സതിയനുഷ്ഠിക്കല്‍;
4.അനുസരിക്കല്‍,യോജിക്കല്‍.
അനുഗമിക്കുക [<സം. അനു-ഗമ്‌] ക്രി. പിന്നാലെ പോകുക,പിന്തുടരുക. നാ.
അനുഗമനം.
അനുഗമ്യ [സം. -ഗമ്യ] വി. അനുഗമിക്കത്തക്ക,അനുകരിക്കത്തക്ക.
അനുഗര്‍ജനം [സം. -ഗര്‍ജന] നാ. ഒന്നിനെ തുടര്‍ന്നുള്ള അലര്‍ച്ച,ഒപ്പമുള്ള അലര്‍ച്ച.
അനുഗര്‍ജിതം [സം. -ഗര്‍ജിത] നാ. അനുഗര്‍ജനം,മാറ്റൊലി.
അനുഗവീനന്‍ [സം. -ഗവീന] 'ഗോവിന്റെ പിന്നാലെ പോകുന്നവന്‍.' നാ. മാട്ടിടയന്‍.
അനുഗാദി [സം. -ഗാദിന്‍] നാ. ഏറ്റുചൊല്ലുന്നവന്‍,ആവര്‍ത്തിച്ചു പറയുന്നവന്‍.
അനുഗാനം [സം. -ഗാന] നാ. പിന്‍പാട്ട്‌,ഏറ്റുപാടല്‍.
അനുഗാമി [സം. -ഗാമിന്‍] നാ. അനുഗമിക്കുന്നവന്‍,പിന്തുടര്‍ച്ചക്കാരന്‍. (സ്ത്രീ.)
അനുഗാമിനി.
അനുഗാമീനന്‍ [സം. -ഗാമീന] നാ. ഒത്തവണ്ണം നടക്കുന്നവന്‍.
അനുഗാമുക [സം. -ഗാമുക] നാ. പതിവായി അനുഗമിക്കുന്ന.
അനുഗായി [സം. -ഗായിന്‍] നാ. അനുഗാനം ചെയ്യുന്നവന്‍.
അനുഗിരം [സം. -ഗിര < ഗിരി] അവ്യ . ഗിരിയുടെ മുകളില്‍.
അനുഗീത1 [സം. -ഗീത] വി. തുടര്‍ന്നു പാടുന്ന.
അനുഗീത2 [സം.] നാ. മഹാഭാരതത്തിലെ ഒരു ഉപപര്‍വം.
75
അനുഗീതം [സം.] നാ. അനുഗാനം.
അനുഗുണ [സം. അനു-ഗുണ] വി. തുല്യഗുണമുള്ള,ചേര്‍ച്ചയുള്ള.
അനുഗുണം1 [സം.] നാ. 1.ഒരു അര്‍ഥാലങ്കാരം.
അനുഗുണം2 [സം.] അവ്യ . ഗുണത്തിനനുസരിച്ച്‌,അനുരൂപമായി.
അനുഗൃഹീത [സം. അനു-ഗൃഹീത] വി. അനുഗ്രഹിക്കപ്പെട്ട,അനുഗ്രഹം സിദ്ധിച്ച.
അനുഗ്ര [സം. അന്‌-ഉഗ്ര] വി. ഉഗ്രമല്ലാത്ത.
അനുഗ്രഹകാതര [സം. അനുഗ്രഹ-കാതര] വി. അനുഗ്രഹിക്കുവാന്‍ താത്പര്യമുള്ള.
അനുഗ്രഹചക്രം [സം. -ചക്ര] നാ. സൌഭാഗ്യം മുതലായവയ്ക്കുവേണ്ടി
എഴുതിയുണ്ടാക്കുന്ന യന്ത്രം.
അനുഗ്രഹണം [സം. അനു-ഗ്രഹണ] നാ. അനുഗ്രഹിക്കല്‍.
അനുഗ്രഹം [സം. -ഗ്രഹ] നാ. 1ഡേവതയോ,ഗുരുജനമോ ഉത്കൃഷ്ടവ്യക്‌തിയോ
നല്‍കുന്ന പ്രസാദം,ഉപകാരം,കാരുണ്യം; 2.മനുഷ്യശരീരത്തില്‍ അദൃശ്യരായ
ദേവതാദികളുടെ ആവേശം.
അനുഗ്രഹസര്‍ഗം [സം. -ഗ്രഹ-സര്‍ഗ] നാ. (സാംയ‍്‌.) മനോവികാരങ്ങളുടെ സൃഷ്ടി.
അനുഗ്രഹിക്കുക [<സം. അനു-ഗ്രഹ്‌] ക്രി. 1ണന്മനേരുക,വരം
കൊടുക്കുക,കനിയുക,പ്രസാദിക്കുക,പ്രീതികാണിക്കുക; 2ഡേവതാദികളുടെ
ആവേശമുണ്ടാകുക.
അനുഗ്രാസകം [സം. -ഗ്രാസക] വായില്‍ കൊള്ളുന്നത്ര (ചോറ്‌ മുതലായവ).
അനുഗ്രാഹ്യ [സം. -ഗ്രാഹ്യ] വി. അനുഗ്രഹിക്കത്തക്ക.
അനുഘ്രസം [സം. -ഘ്രസം] അവ്യ. ദിവസംതോറും.
അനുചര [സം. -ചര] വി. കൂടെപ്പോകുന്ന.
അനുചരണം [സം. -ചരണ] നാ. പിന്തുടരല്‍.
അനുചരന്‍ [സം.] നാ. കൂട്ടുകാരന്‍,ഭൃത്യന്‍ (സ്ത്രീ.) അനുചരി.
അനുചരിക്കുക [<സം. അനു-ചര്‌] ക്രി. 1.പിന്തുടരുക; 2.സേവിക്കുക;
3.ചുറ്റിത്തിരിയുക,അലഞ്ഞുനടക്കുക.
അനുചരിതം [സം. -ചരിത] നാ. അനുചരിക്കപ്പെട്ടത്‌,സഞ്ചാരം,നടപ്പ്‌.
അനുചാരകന്‍ [സം. -ചാരക] നാ. അനുചാരി.
അനുചാരി [സം. -ചാരിന്‍] 'പിന്നാലെ നടക്കുന്നവന്‍.' നാ. ഭൃത്യന്‍,ശിഷ്യന്‍.


അനുചിത [സം. അന്‌-ഉചിത] വി. യോഗ്യമല്ലാത്ത,തെറ്റായ.
അനുചിതാര്‍ഥം [സം.- ഉചിത-അര്‍ഥ] നാ. ഉചിതമല്ലാത്ത അര്‍ഥം.
അനുചിന്തനം [സം. അനു-ചിന്തന] നാ. 1.ആവര്‍ത്തിച്ചുള്ള ചിന്ത,പര്യാലോചന;
2ഢ്യാനം,ഓര്‍മിക്കല്‍.
അനുചിന്തിക്കുക [<സം. അനു-ചിന്ത്‌] ക്രി.പര്യാലോചിക്കുക.
അനുചിന്ത്യ [സം. -ചിന്ത്യ] അവ്യ . അനുചിന്തനം ചെയ്‌തിട്ട്‌. വി.അനുചിന്തനം
അര്‍ഹിക്കുന്ന.
അനുചാരകന്‍ [സം. അന്‌-ഉച്ചാരകന്‍] നാ. ഉച്ചരിക്കാത്തവന്‍,ഉച്ചാരണത്തില്‍ വാക്കോ
അക്ഷരമോ വിട്ടുകളയുന്നവന്‍.
അനുച്ചാരണം [സം. -ഉച്ചാരണ] നാ. ഉച്ചരിക്കായ്ക.
അനിച്ഛിത്തി [സം. -ഉച്ഛിത്തി] നാ. നശിപ്പിക്കാതിരിക്കല്‍.
അനുച്ഛിഷ്ട [സം. -ഉച്ഛിഷ്ട] വി. 1.ഉപയോഗിക്കപ്പെടാത്ത,പരിശുദ്ധമായ;
2.ശേഷിപ്പില്ലാത്ത.
അനുച്ഛേദം [സം. അനു-ഛേദ] നാ. വകുപ്പ്‌,ണ്ഡിക.
അനുച്ഛ്രിത [സം. -ഉച്ഛിത്ര] വി. പൊക്കമില്ലാത്ത.
അനുജ1 [സം. അനു-ജ] വി. പിന്നാലെ ജനിച്ച.
അനുജ2 [സം. -ജാ] നാ. 1.ഇളയ സഹോദരി,അനുജത്തി; 2.ബ്രഹ്മി.
അനുജത്തി = അനുജ2.
അനുജന്‍ [സം. അനു-ജ] നാ. ഇളയസഹോദരന്‍,അനിയന്‍.
അനുജം [സം.] നാ. വീരപുണ്ഡരി,വരള്‍ത്താമര.
അനുജന്മ [സം. അനു-ജന്മ] വി. പിന്നീടുണ്ടായ.അനുജന്മനക്ഷത്രങ്ങള്‍ =
ജന്മനക്ഷത്രത്തിന്റെ പത്താമത്തെയും പത്തോമ്പതാമത്തെയും നക്ഷത്രങ്ങള്‍.
ഉദാ.അശ്വതിക്കു മകവും മൂലവും.
അനുജന്മാവ്‌ [സം. -ജന്മന്‍] നാ. അനുജന്‍.
അനുജാത [സം. -ജാത] നാ. അനുജ.
അനുജിഘൃക്ഷ [സം. -ജിഘൃക്ഷ] നാ. അനുഗ്രഹിക്കുവാനുള്ള ഇച്ഛ.
അനുജിഘൃക്ഷു [സം. -ജിഘൃക്ഷു] നാ. അനുജിഘൃക്ഷയുള്ളവന്‍.
അനുജീവനന്‍,-ജീവി [സം. -ജീവന,-ജീവിന്‍] നാ. സേവകന്‍, ആശ്രയിച്ചു പാര്‍ക്കുന്നവന്‍.
അനുജീവിക്കുക [<സം. അനു-ജീവ്‌] ക്രി. 1.ആശ്രയിച്ചു പാര്‍ക്കുക;
2.അനുകരിച്ചുജീവിക്കുക.
അനുജ്ഞ [സം. -ജ്ഞാ] നാ. 1.അനുവാദം (അനുജ്ഞാനം); 2.കല്‍പന,ആജ്ഞ;
3.യാത്രാനുമതി,വിട; 4.മാപ്പ്‌; 5.ഒരു അലങ്കാരം.
അനുജ്ഞപ്തി [സം. -ജ്ഞപ്തി] നാ. 1.അനുവാദം,കല്‍പന; 2.അധികാരപ്പെടുത്തല്‍.
അനുജ്ഞാത [സം. -ജ്ഞാത] വി. 1.കല്‍പിക്കപ്പെട്ട,അനുവദിക്കപ്പെട്ട; 2.വിട
നല്‍കപ്പെട്ട.
അനുജ്ഞാനം [സം. -ജ്ഞാന] നാ. അനുജ്ഞ.
അനുജ്ഞാപകന്‍ [സം. ജ്ഞാപക] നാ. കല്‍പന (അനുമതി) കൊടുക്കുന്നവന്‍.
അനുജ്ഞാപനം [സം. -ജ്ഞാപന] നാ. അനുജ്ഞപ്തി.
അനുജ്ഞായകം [സം. -ജ്ഞായക] നാ. (വ്യാക.) സമ്മതം എന്ന വിശേഷാര്‍ഥത്തെ
കുറിക്കുന്ന ക്രിയ.(പ്രകാരം നാലിവിധമുള്ളതില്‍ നാലാമത്തേത്‌. ഉദാ.
പോകാം,വരാം,കാണാം. ഇവിടെ -ആം എന്നത്‌ അനുജ്ഞായകപ്രത്യയം.)
അനുജ്ഞേയ [സം. -ജ്ഞേയ] വി. അനുവദിക്കത്തക്ക.
അനുജ്യേഷ്ഠം [സം. -ജ്യേഷ്ഠ] അവ്യ. 1.മൂപ്പിന്റെ ക്രമമനുസരിച്ച്‌; 2.ജ്യേഷ്ഠനുപിമ്പേ.
അനുതപിക്കുക [<സം. അനു-തപ്‌] ക്രി. 1.പശ്ചാത്തപിക്കുക;
2.സഹതപിക്കുക,ദുഃി‍ക്കുക.
അനുതപ്ത [സം. -തപ്ത] വി. 1.ചെയ്‌തതിനെ കുറിച്ചു ദുഃി‍ച്ച; 2.ചൂടുപിടിപ്പിച്ച.
അനുതര്‍ഷം, -തര്‍ഷണം [സം. -തര്‍ഷ,-തര്‍ഷണ] നാ. 1ഡാഹം; 2.മദ്യപാനം;
3.പാനപാത്രം; 4.ആഗ്രഹം.
അനുതരം [സം. -തര] നാ. 1.കടത്തുകൂലി; 2.ചരക്ക്‌,കേവ്‌.


അനുതരിക്കുക [<സം. അനു-തൃ] ക്രി. (നദിയും മറ്റും) വിലങ്ങനെ കടക്കുക.
അനുതാപന [സം. -താപന] വി. 1.പശ്ചാത്താപം ഉളവാക്കുന്ന;
2.വേദനയുണ്ടാക്കുന്ന.
അനുതാപം [സം. -താപ] നാ. 1.പശ്ചാത്താപം; 2.ചൂട്‌; 3.സഹതാപം.
അനുതാപി [സം. -താപിന്‍] നാ. പശ്ചാത്തപിക്കുന്നവന്‍.
അനുതിലം [സം.-തിലം] അവ്യ . എള്ളുകീര്‍മ്പോലെ,സൂക്ഷ്മമായി.
അനുത്തമ [സം. അന്‌-ഉത്തമ] വി. 1.ശിവന്‍; 2.വിഷ്ണു; 3.അതിശ്രേഷ്ഠന്‍.
അനുത്തര [സം. -ഉത്തര] വി. 1.ഉത്തമമായ; 2.പ്രധാനമായ;
3.മറുപടിപറയാത്ത,മൌനമായ; 4ഠെക്കേദിക്കിലുള്ള; 5.കീഴ്ഭാഗത്തുള്ള; 6.ശ്രേഷ്ഠമല്ലാത്ത.
അനുത്തരങ്ഗ [സം. -ഉദ്‌-തരങ്ഗ] വി. 1.ഉറച്ച; 2ഠിരയടിക്കാത്ത.
അനുത്ഥാനം [സം. -ഉത്താന] നാ. 1.അധ്വാനമില്ലായ്മ,പ്രയത്നമില്ലായ്മ; 2.ഉയരായ്ക.
അരുത്ഥായി [സം. -ഉത്ഥായിന്‍] നാ. എഴുന്നേല്‍ക്കാത്തവന്‍.
അനുത്പത്തി [സം. -ഉത്പത്തി] നാ. 1.ജനിക്കാതിരിക്കല്‍,ജനനമില്ലായ്മ;
2.ഉണ്ടാകാതിരിക്കല്‍.
അനുത്പന്ന [സം. -ഉത്പന്ന]വി.ഉണ്ടാകാത്ത,ജനിക്കാത്ത.
അനുത്സാഹം [സം. -ഉത്സാഹ] നാ. 1.ഉത്സാഹമില്ലായ്മ; 2.പ്രയത്നമില്ലായ്മ.
അനുത്സേകം [സം. -ഉത്സേക] നാ. ഗര്‍വമില്ലായ്മ,വിനയം.
അനുദക [സം. -ഉദക] വി. 1.ജലമില്ലാത്ത; 2.ശ്രാദ്ധത്തില്‍ നീരുകൊടുക്കാത്ത.
അനുദഗ്ര [സം. -ഉദഗ്ര] വി. 1.ഉയര്‍ന്നതല്ലാത്ത;
2.കൂര്‍ത്തതല്ലാത്ത,തീക്ഷ്ണമല്ലാത്ത.
അനുദര്‍ശനം [സം. അനു-ദര്‍ശന] നാ. പരിശോധന,പരിഗണന.
അനുദര്‍ശിക്കുക [<സം. അനു-ദൃശ്‌] ക്രി. അനുദര്‍ശനം ചെയ്യുക.
അനുദര [സം. അന്‌-ഉദര] വി. മെലിഞ്ഞ,വയറില്ലാത്ത.
അനുദാത്ത [സം. -ഉദാത്ത] വി. 1.ഉച്ചത്തിലല്ലാത്ത; 2ളുവായ; 3.ചെറിയ.
അനുദാത്തം [സം.] നാ. സ്വരം മൂന്നുവിധമുള്ളതില്‍ ഒന്ന്‌, ഉയര്‍ത്തിയോ
താഴ്ത്തിയോ അല്ലാതെ സാധാരണഗതിയില്‍ സംസാരിക്കപ്പെടുന്നത്‌. (ഉദാത്തം സ്വരിതം
എന്നു മാറ്റു രണ്ട്‌.)
അനുദാര1 [സം. അന്‌-ഉദാര] വി. പിശുക്കുള്ള,ഔദാര്യമില്ലാത്ത.
അനുദാര2 [സം. അനു-ദാര] വി. 1ണല്ല ഭാര്യയോടുകൂടിയ; 2ഡാരങ്ങളാല്‍
(ഭാര്യയാല്‍) അനുഗമിക്കപ്പെട്ട.
അനുദിത [സം. അന്‌-ഉദിത] വി. 1.ഉദിക്കാത്ത; 2.ഉദയത്തിനുമുമ്പുള്ള.
അനുദിനം [സം. അനു-ദിനം] അവ്യ . ദിവസം പ്രതി.
അനുദിശം [സം. -ദിശം < ദിശാ] അവ്യ . ദിക്കുതോറും.
അനുദൃഷ്ടി [സം. -ദൃഷ്ടി] നാ. ഇഷ്ടത്തോടുകൂടിയ നോട്ടം.
അനുദേശം [സം. -ദേശ] നാ. 1.കഴിഞ്ഞതിനെ ചൂണ്ടിക്കാണിക്കല്‍; 2.മുന്‍
നിയമത്തെ ചൂണ്ടിക്കാണിക്കുന്ന പ്രമാണം; 3.വഴികാണിക്കല്‍,നിര്‍ദേശം,നിയോഗം.
അനുദ്ധത [സം. അന്‌-ഉദ്ധത] വി. 1.അഹങ്കാരമില്ലാത്ത; 2.ഉയര്‍ത്തപ്പെടാത്ത;
3.മുഴങ്ങുന്ന ശബ്ദങ്ങള്‍ ഇല്ലാത്ത.
അനുദ്ധരണം, -ഉദ്ധാരണം [സം. -ഉദ്ധരണ,-ഉദ്ധാര] നാ. എടുത്തു
ചേര്‍ക്കാതിരിക്കല്‍,മാറ്റാതിരിക്കല്‍.
അനുദ്ഭട [സം. -ഉദ്ഭട] വി. 1.ശക്‌തിയില്ലാത്ത; 2ഢൈര്യമില്ലാത്ത;
3.ഉന്നതമല്ലാത്ത.
അനുദ്ഭൃത [സം. -ഉദ്ഭൃത] വി. ഭാരം കയറ്റാത്ത.
അനുദ്യത [സം. -ഉദ്യത] വി. ഉദ്യമിക്കാത്ത,മടിയുള്ള.
അനുദ്യൂതം [സം. അനു-ദ്യൂത] നാ. തുടര്‍ന്നുള്ള ചൂതുകളി.
അനുദ്യോഗ [സം. അന്‌-ഉദ്യോഗ] വി. 1.പരിശ്രമിക്കാത്ത; 2.ഉദ്യോഗമില്ലാത്ത.
അനുദ്യോഗസ്ഥന്‍ [സം. -ഉദ്യോഗസ്ഥ] നാ. ഉദ്യോഗസ്ഥനല്ലാത്തവന്‍. (പ്ര.)
അനുദ്യോഗസ്ഥാങ്ഗം.


അനുദ്രുത [സം. അനു-ദ്രുത] വി. പിന്തുടര്‍ന്ന,പിറകേ ചെന്ന.
അനിദ്വാഹം [സം. അന്‌-ഉദ്വാഹ] നാ. ബ്രഹ്മചര്യം.
അനുദ്വിഗ്ന [സം. -ഉദ്വിഗ്ന] വി. പരിഭ്രമിക്കാത്ത.
അനുദ്വേഗം [സം. -ഉദ്വേഗ] നാ. ഉത്കണ്ഠയോ ഭയമോ ഇല്ല്‌ലായ്ക.
അനുധാവനം [സം. അനു-ധാവന] നാ. 1.പിന്നാലെയുള്ള ഓട്ടം,പിന്തുടരല്‍;
2.എന്തിനെങ്കിലും വേണ്ടി തുടര്‍ച്ചയായി യത്നിക്കല്‍.
അനുധ്യാനം [സം. -ധ്യാന] നാ. 1ഠുടര്‍ച്ചയായ ധ്യാനം; 2.സ്മരണ.
അനുധ്യേയ [സം. -ധ്യേയ] നാ. അനുധ്യാനം ചെയ്യത്തക്ക.
അനുനന്ദിക്കുക [<സം. അനു-നന്ദ്‌] ക്രി. ആസ്വദിക്കുക,ലാളിക്കുക.
അനുനയം [സം. -നയ <നീ] നാ. 1.വശപ്പെടുത്തല്‍; 2.ഉപചാരം; 3.അഭ്യര്‍ഥന;
4.അച്ചടക്കം.
അനുനയിക്കുക [<സം. അനു-നീ] ക്രി. 1.വശപ്പെടുത്തുക; 2.ശിക്ഷണം കൊടുക്കുക.
അനുനാദം [സം. -നാദ] നാ. മാറ്റൊലി.
അനുനാദിത [സം. -നാദിത] വി. മാറ്റൊലികൊണ്ട.
അനുനായക [സം. -നായക] വി. അനുനയിക്കത്തക്ക,വിനയമുള്ള,കീഴൊതുങ്ങുന്ന.
അനുനാസികം [സം. -നാസിക] നാ. വായിലൂടെയെന്നപോലെ മൂക്കില്‍ക്കൂടിയും
ശ്വാസം നിസ്സരിപ്പിച്ച്‌ ഉച്ചരിക്കുന്ന വര്‍ണം. ഉദാ.വര്‍ഗപഞ്ചമങ്ങള്‍.
അനുനാസികാതിപ്രസരം [സം. -നാസിക-അതിപ്രസര] നാ. അനുനാസികം
തൊട്ടുപിന്നാലേ വരുന്ന രത്തെക്കൂടി അനുനാസികമാക്കി മാറ്റുന്ന ഭാഷാനയം. ഉദാ.
അടങ്കല്‍ >അടങ്ങല്‍.
അനുനിമിഷം [സം. -നിമിഷം] അവ്യ . നിമിഷം തോറും.
അനുനീതി [സം. -നീതി] നാ. അനുനയം.
അനുനേയ [സം. -നേയ] വി. അനുനയിക്കത്തക്ക.
അനുപചയം [സം. അന്‌-ഉപചയ] നാ. (ജ്യോ.) ലഗ്നം രണ്ട്‌ നാല്‌ അഞ്ച്‌ ഏഴ്‌ എട്ട്‌
ഒമ്പത്‌ പന്ത്രണ്ട്‌ എന്നീ ഭാവങ്ങള്‍.
77
അനുപതനം [സം. അനു-പതന] നാ. പിന്തുടരല്‍,ആക്രമിക്കല്‍.
അനുപതിക്കുക [<സം. അനു-പത്‌] 'കൂടെ വീഴുക.' ക്രി. 1.പിന്നാലെ
ഓടുക,പിന്തുടരുക; 2.പായുക; 3.ആക്രമിക്കുക.
അനുപഥം [സം. -പഥ] അവ്യ . വഴിയില്‍ക്കൂടി,വഴിയേ,വഴിനീളെ.
അനുപദ [സം. -പദ] വി. വാക്കിനുവാക്ക്‌ എന്ന രീതിയിലുള്ള,പദാനുപദമായ.
അനുപദം [സം.] അവ്യ. അടിക്കടി,ഓരോ ചുവടുവയ്പ്പിലും തൊട്ടുപുറകിലായി.
അനുപദി [സം. അനു-പദിന്‍] നാ. അന്വേഷകന്‍.
അനുപദിഷ്ട [സം. അന്‌-ഉപദിഷ്ട] വി. ഉപദേശിക്കപ്പെടാത്ത,അഭ്യസിക്കപ്പെടാത്ത.
അനുപദീന [സം. -പദീനാ] നാ. 1.മൂടിച്ചെരുപ്പ്‌,(ങ്ങഗ്നഗ്നന്ധന്ഥ); 2.മെതിയടി.
അനുപധ [സം. അന്‌-ഉപധ] വി. 1.ഉപധയില്ലാത്ത,ചതിയില്ലാത്ത;
2.ഉപധാക്ഷരമില്ലാത്ത.
അനുപധി [സം. -ഉപധി] വി. നിര്‍വ്യാജമായ.
അനുപനീതന്‍ [സം. -ഉപനീത] നാ. ഉപനയം കഴിയാത്തവന്‍.
അനുപപത്തി [സം. -ഉപപത്തി] നാ.
പൊരുത്തമില്ലായ്മ,ചേര്‍ച്ചയില്ലായ്മ,യുക്‌തിയില്ലായ്മ.
അനുപപന്ന [സം. -ഉപപന്ന] വി. അനുയുക്‌തമായ, അയോഗ്യമായ,
അപ്രസക്‌തമായ, തെളിയിക്കപ്പെടാത്ത.
അനുപഭുക്‌ത [സം. -ഉപഭുക്‌ത] വി. അനുഭവിക്കപ്പെടാത്ത.
അനുപമ1 [സം. -ഉപമ] വി. തുല്യതയില്ലാത്ത,മെച്ചപ്പെട്ട.
അനുപമ2 [സം. -ഉപമാ] നാ. അതുല്യയായവള്‍,കുമുദനെന്ന ദിഗ്ഗജത്തിന്റെ പിടി.
അനുപമിത [സം. -ഉപമിത] വി. ഉപമിക്കപ്പെടാന്‍ ആകാത്ത,അത്യന്തം
ഉത്കൃഷ്ടമായ.അനുപയുക്‌ത [സം. -ഉപയുക്‌ത] വി.
ഉപയുക്‌തമല്ലാത്ത,ഉപയോഗിക്കപ്പെടാത്ത,ചേര്‍ച്ചയില്ലാത്ത.
അനുപരത [സം. -ഉപരത] വി. 1.അവസാനിക്കാത്ത,മരിക്കാത്ത; 2ഠടയപ്പെടാത്ത.
അനുപലബ്ധ [സം. -ഉപലബ്ധ] വി. ഉപലഭിക്കാത്ത,കാണാത്ത,കിട്ടാത്ത.
അനുപലബ്ധി [സം. -ഉപലബ്ധി] നാ. അപ്രത്യക്ഷം,(പ്രത്യക്ഷാദിയുടെ)അഭാവം.
അനുപല്ലവി [സം. അനു-പല്ലവീ] നാ. (സങ്ഗീ.) പല്ലവി കഴിഞ്ഞാല്‍ അടുത്ത
ഭാഗം,ചരണത്തിനു തൊട്ടുമുമ്പില്‍ ഉള്ളത്‌.
അനുപവീതി [സം. അന്‌-ഉപവീതിന്‍] നാ. ഉപവീതം (പൂണുനൂല്‍) ധരിക്കാത്തവന്‍.
അനുപശയം [സം. -ഉപശയ] നാ. 1.ശമിപ്പിക്കാത്തത്‌,വര്‍ധിപ്പിക്കുന്നത്‌; 2.(ആയുര്‍.)
രോഗം വര്‍ധിപ്പിക്കുന്നത്‌. (അപഥ്യഭക്ഷണം,അധ്വാനം എന്നിവപോലെ).
അനുപശ്യ1 [സം. അനു-പശ്യ] വി. നോക്കിക്കൊണ്ടിരിക്കുന്ന.
അനുപശ്യ2 [സം. അനു-പശ്യ] അവ്യ. നോക്കിയിട്ട്‌.
അനുപസ്കൃത [സം. അന്‌-ഉപസ്കൃത] വി. 1.ഒരുക്കപ്പെടാത്ത,തേച്ചുമിനുക്കാത്ത;
2.അകൃത്രിമമായ; 3.പാകം ചെയ്യാത്ത.
അനുപസ്ഥിത [സം. -ഉപസ്ഥിത] വി. 1.സമീപത്തല്ലാത്ത; 2ണിലവിലില്ലാത്ത. നാ.
അനുപസ്ഥിതി.
അനുപാതകം [സം. -പാതക] നാ. മോഷണം,വ്യഭിചാരം തുടങ്ങിയ നിന്ദ്യകര്‍ മങ്ങള്‍.
അനുപാതം [സം. അനു-പാത] 'കൂടെ വീഴല്‍.' നാ. 1.പിന്തുടരല്‍,പറക്കല്‍;
2.ക്രമത്തിനുള്ള പോക്ക്‌; 3.(ഗണിത.) രണ്ട്‌ അംശബന്ധങ്ങള്‍ക്കു തമ്മിലുള്ള സമാനത
(തുല്യത).
അനുപാദേയ [സം. അന്‌-ഉപാദേയ] വി. സ്വീകരിക്കുവാന്‍ സാധ്യമല്ലാത്ത.
അനുപാധിശേഷം [സം. -ഉപാധി-ശേഷ] നാ. (ബുദ്ധ.) പരിനിര്‍വാണം.
(ഉപാധിശേഷം,അനുപാധിശേഷം എന്നു നിര്‍വാണം രണ്ടു വിധം; ഒന്നാമത്തേതില്‍
കാമാദികള്‍ നശിക്കുന്നു,രണ്ടാമത്തെതില്‍ അവയ്ക്കു പുറമെ ശരീരവും.)
അനുപാനം [സം. അനു-പാന] നാ. മരുന്നു സേവിച്ചതിനു
പിമ്പോ,സേവിച്ചശേഷമോ കഴിക്കുന്ന വസ്തു,മേമ്പൊടി.
അനുപാലനം [സം. -പാലന] നാ. 1ഋക്ഷണം; 2.സൂക്ഷിക്കല്‍.
അനുപാസ്യ [സം. അന്‌-ഉപാസ്യ] വി. ഉപാസിക്കത്തക്കതല്ലാത്ത.
അനുപുരുഷന്‍ [സം. അനു-പുരുഷ] നാ. പിന്നാലെ ചെല്ലുന്നവന്‍,അനുഗന്‍.
അനുപൂര്‍വ [സം. -പൂര്‍വ] അവ്യ . മുമ്പിലത്തേതിനെ മുറയ്ക്കു തുടര്‍ന്നുള്ള.
അനുപൂര്‍വ്യ [സം. -പൂര്‍വ്യ] വി. പൂര്‍വത്തെ അതിക്രമിക്കാത്ത,മുറയ്ക്കുള്ള.
അനുപൂരക [സം. -പൂരക] വി. 1.ചേര്‍ന്നുപൂരിപ്പിക്കുന്ന; 2.പൂര്‍ണമാക്കുന്ന.
അനുപൃഷ്ടം [സം. -പൃഷ്ടം] അവ്യ . ഒന്നിനുപിന്നില്‍ മറ്റൊന്നായി.
അനുപേക്ഷണീയ [സം. അന്‌-ഉപേക്ഷണീയ] വി. ഉപേക്ഷിക്കത്തക്കതല്ലാത്ത.
അനുപേത [സം. -ഉപേത] വി. 1.കൂടെയുള്ളതല്ലാത്ത; 2.ഉപനയം കഴിക്കാത്ത.
അനുപ്ത [സം. -ഉപ്ത] വി. വിതയ്ക്കപ്പെടാത്ത.
അനുപ്രകൃതി [സം. -പ്രകൃതി] നാ. ഉപമന്ത്രി,മന്ത്രിയുടെ സഹായിയായ അധികാരി.
അനുപ്രദാനം [സം. അനു-പ്രദാന] നാ. 1.സമ്മാനം; 2.(വ്യാക.) വര്‍ണങ്ങളുടെ
ശ്രുതിഭേദങ്ങളില്‍ ഒന്ന്‌.
അനുപ്രയോഗം [സം. -പ്രയോഗ] നാ. 1.കൂടെയുള്ള പ്രയോഗം,പിന്നെയും പിന്നെയും
ചെയ്യല്‍; 2.(വ്യാക.ാ‍മ്രു ധാതുവിനെ സഹായിക്കാന്‍ അതിനുപിന്നാലേ പ്രയോഗിക്കുന്ന
മറ്റൊരു ധാതു. ഉദാ. പോയ്ക്കളഞ്ഞു. ('കളഞ്ഞു.' അനുപ്രയോഗം).
അനുപ്രവചനം [സം. -പ്രവചന] നാ. ഗുരു ചൊല്ലിക്കൊടുക്കുന്നത്‌ കേട്ട്‌ ആവര്‍ത്തിച്ചു
ചൊല്ലിപ്പഠിക്കല്‍.


അനുപ്രവിഷ്ട [സം. -പ്രവിഷ്ട] വി. അനുപ്രവേശം ചെയ്‌ത.
അനുപ്രവേശം [സം. -പ്രവേശ] നാ. 1.അടുത്തതിന്നടുത്ത വീട്‌; 2.അനുകരണം;
3.കയ്യേറ്റം.
അനുപ്രവേശിക്കുക [<സം. അനു-പ്ര-വിശ്‌] ക്രി. 1.ഒപ്പം
പ്രവേശിക്കുക,2.പരിചിതഭാവത്തില്‍ സംഭാഷണത്തിലേര്‍പ്പെടുക; 3.അനുകരിക്കുക.
അനുപ്രശ്നം [സം. -പ്രശ്ന] നാ. തുടര്‍ന്നുള്ള ചോദ്യം.
അനുപ്രസക്‌ത [സം. -പ്രസക്‌ത] വി. വീതിക്കുള്ള,ഇരുഭാഗത്തോടും വ്യാപിച്ചിരിക്കുന്ന.
അനുപ്രാണിത [സം. -പ്രാണിത] വി. പ്രാണന്‍ നള്‍കിയ,സഹായിച്ച.
അനുപ്രാപ്തി [സം. -പ്രാപ്തി] നാ. 1.പ്രാപിക്കല്‍,ചെന്നുചേരല്‍.
അനുപ്രാസം [സം. -പ്രാസ] നാ. ഒരു ശബ്ദാലങ്കാരം.(വ്യഞ്ജനങ്ങള്‍
ആവര്‍ത്തിക്കുന്നത്‌.)
അനുപ്ലവിക്കുക [സം. അനു-പ്ലു] ക്രി. 1.പിന്നില്‍നിന്നു തള്ളിക്കയറുക; 2.പിന്തുടര്‍ന്ന്‌
ഒഴുകുക.
അനുബദ്ധ [സം. -ബദ്ധ] വി. 1.കൂട്ടിച്ചേര്‍ത്ത,സംബന്ധിച്ച; 2.പിന്തുടര്‍ന്നുവരുന്ന;
3.കടപ്പെട്ട.
അനുബന്ധക [സം. -ബന്ധക] വി. അനുബന്ധിച്ചിട്ടുള്ള.
അനുബന്ധചതുഷ്ടയം [സം. അനുബന്ധ-ചതുഷ്ടയ] നാ. പ്രതിപാദ്യവിഷയത്തിലെ
അടിസ്ഥാനടകങ്ങളായ വിഷയം,പ്രയോജനം,സംബന്ധം,അധികാരി എന്നീ നാലിനും കൂടി
പറയുന്ന പേര്‍.
അനുബന്ധന്‍ [സം. അനു-ബന്ധ] നാ. 1.ശിഷ്യന്‍; 2.അച്ഛനമ്മമാരടക്കമുള്ള
ഗുരുക്കന്മാരെ അനുസരിക്കുന്ന കുട്ടി.
അനുബന്ധം [സം.] നാ. 1.കൂട്ടിച്ചേര്‍ക്കല്‍,കൂട്ടിച്ചേര്‍ത്ത ഭാഗം; 2ഠടസ്സം; 3.പിന്തുടര്‍ച്ച;
4.ബന്ധം; 5ണിസ്സാരാംശം; 6.പ്രകൃതിപ്രത്യയാദിയില്‍ ലോപവിധികൊണ്ടു നശിക്കുന്ന അംശം;
7.ഇടപാട്‌; 8.അവസാനം; 9ഡോഷസംഭവം; 10. (രോഗത്തിന്റെ)അപ്രധാനലക്ഷണങ്ങള്‍.
അനുബന്ധഷഡ്വര്‍ഗം [സം. അനുബന്ധ-ഷഡ്വര്‍ഗ] നാ. ധനം സംബന്ധിച്ച ആറുതരം
ആപത്തുകള്‍.
അനുബന്ധി [സം. -ബന്ധിന്‍] വി. ബന്ധമുള്ള,ചേര്‍ന്നിരിക്കുന്ന. നാ. 1ഡാഹം;
2.ഇക്കിള്‍.
അനുബന്ധിക്കുക [<സം. അനു-ബന്ധ്‌] ക്രി. കൂട്ടിത്തൊടുക്കുക,ചേര്‍ന്നിരിക്കുക.
അനുബന്ധീഭൂതം [സം. -ബന്ധീ-ഭൂത] നാ. (വ്യാക.) ഭൂതകാലത്തിന്റെ ഒരു വകഭേദം.
അനുബന്ധ്യ [സം. -ബന്ധ്യ] വി. 1.പ്രധാനപ്പെട്ട; 2.കൊല്ലപ്പെടേണ്ട.
അനുബന്ധ്യം [സം.] നാ. യാഗപശു.
അനുബിംബം [സം. -ബിംബ] നാ. നിഴല്‍,പ്രതിച്ഛായ.
അനുബിംബിക്കുക [<സം. അനു-ബിംബ്‌] ക്രി. നിഴലിക്കുക.
അനുബോധനം [സം. -ബൊധന] നാ. ഓര്‍മിപ്പിക്കല്‍.
അനുബോധം [സം. -ബോധ] നാ. 1.ഓര്‍മ; 2.ഉത്തരചിന്ത.
അനുഭവ [സം. -ഭവ < ഭൂ] വി. പിന്നീടുണ്ടായ.
അനുഭവം [സം. -ഭവ] നാ. 1ണേരിട്ടുണ്ടാകുന്ന ബോധം,ജീവിതത്തില്‍ നേരിടേണ്ടി
വന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌,ധാരണ; 2.പരീക്ഷണനിരീക്ഷണങ്ങള്‍കൊണ്ട്‌ സദ്ധിച്ച
ജ്ഞാനം; 3.പ്രവൃത്തിപരിചയം; 4.ഭൂസ്വത്തു മുതലായവ കൈവശം വച്ചു ഫലമെടുക്കല്‍;
5.ശമ്പളം,പ്രതിഫലം,ശമ്പളത്തിനുപുറമേയുള്ള ആദായം; 6.അനുഭോഗം;
7.ഫലം,ഗുണദോഷാദികള്‍ക്കുപാത്രമാകല്‍,സ്ഥാനമോ ശിക്ഷയോ; 8.സുദുഃാ‍ദികള്‍ക്കു
പാത്രമാകല്‍.
അനുഭവനീയ [സം. -ഭവനീയ] വി. അനുഭവിക്കത്തക്ക.
അനുഭവപ്പെടുക [സം. അനുഭവ-മ.പെടുക] ക്രി. അനുഭവത്തില്‍ വരിക.
അനുഭവരസികന്‍ [സം. -രസിക] നാ. അനുഭവത്തില്‍ രസിക്കുന്നവന്‍,സഹൃദയന്‍.


അനുഭവസിദ്ധ [സം. -സിദ്ധ] വി. അനുഭവംകൊണ്ടു നേടിയ.
അനുഭവസ്ഥന്‍ [സം. -സ്ഥ] നാ. അനുഭവം കൊണ്ട്‌ അറിഞ്ഞവന്‍.
അനുഭവിക്കുക [സം. -ഭൂ] ക്രി. അനുഭവപ്പെടുക; അനുഭവത്തിനു വിധേയമാക്കുക.
അനുഭവ്യ -ഭവനീയ [സം. -ഭവ്യ, -ഭവനീയ] വി. അനുഭവിക്കാന്‍ തക്ക.
അനുഭാവക [സം. -ഭാവക] വി. 1.അറിയിക്കുന്ന; 2.അനുഭവിപ്പിക്കുന്ന.
അനുഭാവനം [സം. -ഭാവന] നാ. അഭിപ്രായസൂചനം.
അനുഭാവം [സം. -ഭാവ] നാ. 1.മനോവികാരങ്ങളെ പുറത്തറിയിക്കുന്ന
ചേഷ്ടാവിശേഷം,ഭാവബോധനം; 2.സജ്ജനങ്ങളുടെ ബുദ്ധിനിശ്ചയം; 3.പ്രഭാവം;
4.അനുകൂലമായ മനോഗതി.
അനുഭാവി [സം. -ഭാവിന്‍] നാ. അനുഭാവമുള്ളവന്‍.
അനുഭാഷണം [സം. -ഭാഷണ] നാ. 1.പറഞ്ഞതുതന്നെ പിന്നെയും പറയല്‍;
2.ചേര്‍ന്നുപറച്ചില്‍.
അനുഭൂത [സം. -ഭൂത] വി. അനുഭവിച്ച,അറിഞ്ഞ,ആസ്വദിച്ച.
അനുഭൂതി [സം. -ഭൂതി] നാ. 1.അനുഭവം; 2.പ്രത്യക്ഷജ്ഞാനം
(പ്രത്യക്ഷം,അനുമതി,ഉപമിതി,ശബ്ദം ഇവനാലുമത്രെ അനുഭൂതിചതുഷ്ടയം).
അനുഭൂയ [സം. -ഭൂയ] അവ്യ. അനുഭവിച്ചിട്ട്‌.
അനുഭോക്‌താവ്‌ [സം. -ഭോക്‌തൃ] നാ. അനുഭവിക്കുന്ന ആള്‍,ഉപഭോക്‌താവ്‌.
അനുഭോഗം [സം. -ഭോഗ] നാ. 1.അനുഭവം,ആസ്വാദനം; 2.സേവനത്തിനു
പ്രതിഫലമായി ഇനാം നല്‍കുന്ന ഭൂമി..
അനുഭോഗഇറയിലി [സം. അനുഭോഗ-മ. ഇറ-ഇലി] നാ. കരമൊഴിവായ അനുഭോഗവസ്തു.
അനുഭോഗവിരുത്തി [സം. അനുഭോഗ -ന. വിരുത്തി] നാ. നാമമാത്രമായി നികുതി
ചുമത്തി അനുഭവത്തിനു കൊടുക്കുന്ന വസ്തു.
അനുഭ്രാതാവ്‌ [സം. അനു-ഭ്രാതൃ] നാ. ഇളയ സഹോദരന്‍.
അനുമത [സം. -മത] വി. അങ്ഗീകരിച്ച; 2.ഇഷ്ടപ്പെട്ട; 3.സമ്മതമായ,ഹൃദ്യമായ.
അനുമതന്‍ [സം.] നാ. ഇഷ്ടന്‍,കാമുകന്‍,സമ്മതന്‍.
അനുമതം [സം.] നാ. സമ്മതം,ഇഷ്ടപ്പെട്ടത്‌,അങ്ഗീകാരം.
അനുമതി [സം. അനു-മതി] നാ. 1.സമ്മതം,മൌനാനുമതി; 2.അങ്ഗീകാരം; 3.പ്രഥമ
മുതല്‍ പതിനാലാം ദിവസം വരുന്ന വെളുത്ത വാവ്‌.
അനുമതിക്കുക [<സം. അനു-മന്‌] ക്രി.. അനുവദിക്കുക.
അനുമന്‍ (പ.മ.) = ഹനുമാന്‍.
79
അനുമനനം [അനു-മനന] നാ. സമ്മതിക്കല്‍,അനുമതി.
അനുമന്താവ്‌ [സം. -മന്തൃ] നാ. അനുമതി നല്‍കുന്നവന്‍.
അനുമന്ത്രിക്കുക [<സം. അനു-മന്തൃ] ക്രി. അനുഗ്രഹിച്ചു പറഞ്ഞയക്കുക.
അനുമരണം [സം. -മരണ] നാ. ഉടന്തടിചട്ടം,സതിയനുഷ്ഠിക്കല്‍.
അനുമാതാവ്‌ [സം. -മാതൃ] നാ. ഊഹിക്കുന്നവന്‍.
അനുമാത്രം [സം. -മാത്രം] അവ്യ . മാത്രതോറും,നിമിഷം തോറും.
അനുമാനം [സം. -മാന] നാ. 1.(തര്‍ക്ക.) ഊഹം,ആറുപ്രമാണങ്ങളില്‍
ഒന്ന്‌,പ്രത്യക്ഷമായ ഒരു വസ്തുവില്‍നിന്ന്‌ അപ്രത്യക്ഷമായ ഒന്നിനെ ഊഹിക്കുന്നത്‌; 2.ഒരു
അര്‍ഥാലങ്കാരം.
അനുമാനവിവേചനം [സം. അനുമാന-വിവേചന] നാ. (തര്‍ക്ക.)
നിഗമനാനുവാദം,നിഗമനയുക്‌തി.
അനുമാനിക്കുക [<സം. അനു-മാന്‌] ക്രി.. ഊഹിക്കുക.
അനുമാപക [സം. -മാപക] വി. അനുമാനത്തിനു ഹേതുവായ.
അനുമാര്‍ഗണം [സം. -മാര്‍ഗ] നാ. അന്വേഷണം.
അനുമാര്‍ഗം [സം. -മാര്‍ഗം] അവ്യ .വഴിയേ,വഴിമധ്യേ.
അനുമാസം [സം. -മാസം] അവ്യ .മാസം തോറും.


അനുമിക്കുക [<സം.അനു-മാ] ക്രി. അനുമാനിക്കുക.
അനുമിത [സം. -മിത] വി. അനുമിക്കപ്പെട്ട,ഊഹിച്ച.
അനുമിതി [സം. -മിതി] നാ. അനുമാനം.
അനുമേയ [സം. -മേയ] വി. അനുമിക്കത്തക്ക,അനുമിക്കേണ്ട.
അനുമോദം [സം. -മോദ] നാ. കൂടെയുള്ള സന്തോഷം.
അനുമോദനം [സം. -മോദന] നാ. കൂടെ സന്തോഷിക്കല്‍.
അനുമോദിക്കുക [<സം. അനു-മുദ്‌] ക്രി. കൂടെ സന്തോഷിക്കുക,അഭിനന്ദിക്കുക.
അനുമോദിത [സം. -മോദിത] വി. അനുമോദിക്കപ്പെട്ട.
അനുയവം [സം. -യവ] നാ. പടുതുവര,കുറുയവം.
അനുയാജം [സം. -യാജ] നാ. യജ്ഞാങ്ഗം.
അനുയാത [സം. -യാത] വി. കൂടെപ്പോയ,അനുഗമിച്ച.
അനുയാതാവ്‌ [സം. -യാതൃ] നാ. അനുചരന്‍,കൂട്ടുകാരന്‍.
അനുയാത്ര [സം. -യാത്രാ] നാ. ബഹുമാനമുള്ളവരെ യാത്രയാക്കുമ്പോള്‍ കൂടെ
പോകല്‍,ആചാരപൂര്‍വകം പിറകെ യാത്രചെയ്യല്‍.
അനുയാത്രം [സം.] നാ. പരിവാരം,യാത്രയ്ക്കുവേണ്ടത്‌.
അനുയാത്രികന്‍ [സം. അനു-യാത്രിക] നാ. കൂടെപോകുന്നവന്‍.
അനുയാനം [സം. -യാന] നാ. അനുയാത്ര.
അനുയായി [സം. -യായിന്‍] നാ. 1.അനുചരന്‍,കൂട്ടുകാരന്‍; 2.ഒരു ആചാര്യനെ
അനുസരിക്കുന്നവന്‍. (സ്ത്രീ.) അനുയായിനി.
അനുയുക്‌ത [സം. -യുക്‌ത] വി. ചോദിക്കപ്പെട്ട,കല്‍പ്പിക്കപ്പെട്ട.
അനുയോക്‌താവ്‌ [സം. -യോക്‌തൃ] നാ. ചോദിക്കുന്നവന്‍.
അനുയോഗം [സം. -യോഗ] നാ. 1.ചോദ്യം; 2.പരിശോധന; 3.പരിഹാസം,ശകാരം;
4ഢ്യാനം.
അനുയോജിക്കുക [<സം. അനു-യുജ്‌] ക്രി. ചേരുക,ഇണങ്ങുക,യോജിപ്പുള്ളതായിരിക്കുക.
അനുയോജ്യ [സം. -യോജ്യ] വി. 1.ചോദിക്കത്തക്ക,പരീക്ഷിക്കത്തക്ക;
2.ഇണങ്ങുന്ന,ചേര്‍ച്ചയുള്ള (ഈ അര്‍ഥം സംസ്കൃതത്തിലില്ല.)
അനുയോജ്യന്‍ [സം.] നാ. (വിധേയത്വമുള്ള) ഭൃത്യന്‍.
അനുര്‍വര [സം. അന്‌-ഉര്‍വര] വി. ഫലവത്തല്ലാത്ത,വിളഭൂമിയല്ലാത്ത.
അനുരക്‌ത [സം. അനു-രക്‌ത] വി. 1.അനുരാഗമുള്ള; 2.സന്തുഷ്ടിയുള്ള;
3.ആസക്‌തിയുള്ള; 4.ചെമന്ന.
അനുരക്‌ത്‌ [സം. -രക്‌തി] നാ. 1.അനുരാഗം; 2.ഭക്‌തി; 3.ആസക്‌തി.
അനുരഞ്ജനം [സം. -രഞ്ജന] നാ. 1.യോജിപ്പിക്കല്‍,യോജിപ്പ്‌; 2.പ്രീണനം.
അനുരഞ്ജിക്കുക [<സം. അനു-രഞ്ജ്‌] ക്രി. 1.ഇണങ്ങുക; 2.ചുവക്കുക.
അനുരണനം [സം. -രണന] നാ. 1.മാറ്റൊലി; 2.(മണിനാദത്തെ തുടര്‍ന്നുള്ള)
മൃദുവായ ശബ്ദം; 3.(അലം.) വ്യഞ്ജന,അനുസ്വാനധ്വനി.
അനുരതന്‍ [സം. -രത] നാ. താത്പര്യമുള്ളവന്‍,ആസക്‌തന്‍.
അനുരതി [സം. -രതി] നാ. പ്രേമം,ആഗ്രഹം.
അനുരഥ്യ [സം. -രഥ്യാ] നാ. റോഡുവക്കത്ത്‌ കാല്‍നടക്കാര്‍ക്കുള്ള ചെറിയ
വഴി,നടപ്പാത.
അനുരസം [സം. -രസ] നാ. 1.മാറ്റൊലി; 2.അപ്രധാനരസം,അങ്ഗരസം.
അനുരസിതം [സം. -രസിത] നാ. മാറ്റൊലി..
അനുരാഗം [സം. -രാജ] നാ. 1.കാമുകീകാമുകന്മാര്‍ക്കു തമ്മിലുള്ള
മാനസികബന്ധം; സ്നേഹം,പ്രേമം; 2.സൌഹൃദം;3.ഭക്‌തി,ആസക്‌തി; 4.ചെമപ്പ്‌.
അനുരാഗി [സം. -രാഗിന്‍] നാ. അനുരാഗമുള്ളവന്‍. (സ്ത്രീ.) അനുരാഗിണി.
അനുരാത്രം [സം. -രാത്രം] അവ്യ ഋാത്രിതോറും.
അനുരാധ [സം. -രാധാ] നാ. അനിഴം നക്ഷ്‌ത്രം.


അനുരൂപ1 [സം. -രൂപ] വി. സാദൃശ്യമുള്ള,ചേര്‍ച്ചയുള്ള.
അനുരൂപ2 [സം. -രൂപാ] നാ. അനുരൂപയായവള്‍.
അനുരൂപം [സം.] അവ്യ .ചേര്‍ച്ചപോലെ,യുക്‌തമാം വണ്ണം.
അനുരോദനം [സം. അനു-രോദന] നാ. കൂടെയുള്ള കരച്ചില്‍.
അനുരോധക [സം. -രോധക] വി. ഇണക്കമുള്ള,അനുസരിക്കുന്ന.
അനുരോധനം [സം. -രോധ്ന] നാ. അനുരോധം.
അനുരോധം [സം. -രോധ] നാ. 1.അനുസരണം; 2.പ്രേരണം; 3.അപേക്ഷ; 4.പിന്നാലെ
ചെന്നുതടുക്കല്‍.
അനുരോധിക്കുക [<സം. അനു-രുധ്‌] ക്രി. 1ഠടുക്കുക; 2.ബന്ധിക്കുക; 3.വളയുക;
4.അനുസരിക്കുക; 5.അനുഷ്ഠിക്കുക; 6.ഇഷ്ടപ്പെടുക; 7.അനുനയിക്കുക; 8ണിര്‍ബന്ധിക്കുക;
9.അനുകൂലിക്കുക.
അനുലാപം [സം. -ലാപ] നാ. 1.സല്ലാപം; 2.ആവര്‍ത്തിച്ചുപറയല്‍.
അനുലാസം [സം. -ലസ] നാ. ആണ്മയില്‍.
അനുലിപ്ത [സം. -ലിപ്ത] വി. ലേപനം ചെയ്യപ്പെട്ട.
അനുലോമ1 [സം. -ലോമന്‍] വി. 1ഋോമത്തിന്റെ ചായ്‌വിനൊത്തുള്ള;
2.അനുകൂലമായ.
അനുലോമ2 [സം. -ലോമാ] നാ. ഭര്‍ത്താവിനെക്കാള്‍ താണ ജാതിയിലുള്ള.
അനുലോമജന്‍ [സം. -ലോമജ] നാ.അനുലോമവിവാഹത്തില്‍ ജനിച്ചവന്‍.
അനുലോമപ്രതിലോമം [സം. അനുലോമ-പ്രതിലോമ] നാ. ഒരു
ശബ്ദാലങ്കാരം,തുടക്കത്തില്‍നിന്ന്‌ ഒടുക്കത്തിലേക്കും ഒടുക്കത്തില്‍നിന്ന്‌ തുടക്കത്തിലേക്കും
ഒരുപോലെയിരിക്കുന്ന വര്‍ണഘടന.
അനുല്ലങ്ഘൃ [സം. -ഉല്ലങ്ഘൃ] വി. മറികടക്കാനാകാത്ത.
അനുവക്‌താവ്‌ [സം. -വക്‌തൃ] നാ. 1.ഏറ്റുപറയുന്നവന്‍,കുടെ പറയുന്നവന്‍; 2.മറുപടി
പറയുന്നവന്‍.
അനുവചനം [സം. -വചന]
നാ.1.കൂടെപ്പറയല്‍,കേട്ടുപറയല്‍,ആവര്‍ത്തിച്ചുപറയല്‍;2.കാണാപ്പാഠം ചൊല്ലല്‍; 3.പ്രസങ്ഗം.
അനുവത്സരം [സം. -വത്സര] അവ്യ .വര്‍ഷംതോറും.
അനുവദനചുംബനം [സം. -വദന-ചുംബന] നാ. രതിശാസ്ത്രപ്രകാരമുള്ള ഒരു ചുംബനം.
അനുവദിക്കുക [<സം. അനു-വദ്‌] ക്രി. 1.സമ്മതിക്കുക; 2.അപേക്ഷ അങ്ഗീകരിക്കുക;
3.കൂടെ പറയുക.
അനുവര്‍ത്തിക്കുക [<സം. അനു-വൃത്‌] ക്രി. 1.അനുസരിക്കുക; 2.പിന്നാലെ പോകുക;
3.പെരുമാറുക; 4.(വ്യാക.)നേരത്തെപറഞ്ഞ ഒരുനിയമം സന്ദര്‍ഭത്തില്‍ ചേര്‍ക്കുക.
അനുവസിത [സം. -വസിത] വി. 1.വസ്ത്രം ധരിച്ച; 2.വസ്ത്രങ്ങള്‍ ചേര്‍ത്തുകെട്ടിയ.
അനുവാകം [സം.] നാ. 1.(വേദത്തിന്റെയും മറ്റും)ഗ്രന്ഥവിഭാഗം; 2.പിന്നാലെ
പറയല്‍; 3.വായന; 4ണീര്‍ക്കടമ്പ്‌.
അനുവാചക [സം. -വാചക] വി. 1.വായിക്കുന്ന; 2.കേള്‍ക്കുന്ന; 3ഠുടര്‍ന്നു
പറയുന്ന,ഏറ്റുപറയുന്ന.
അനുവാചകന്‍ [സം.] നാ. 1.വായിക്കുന്നവന്‍; 2.കേള്‍ക്കുന്നവന്‍; 3.ഏറ്റുപറയുന്നവന്‍.
അനുവാതം [സം. -വാതം] അവ്യ . കാറ്റിന്റെ ഗതിയനുസരിച്ച്‌.
അനുവാദക [സം. -വാദക] വി. അനുവദിക്കുന്ന,ആവര്‍ത്തിച്ചു
പറയുന്ന,പിന്താങ്ങുന്ന,സ്ഥിരീകരിക്കുന്ന,പരിഭാഷപ്പെടുത്തുന്ന.
അനുവാദകന്‍ [സം.] ന. 1.പരിഭാഷകന്‍; (സ്ത്രീ.) അനുവാദിക; 2.പിന്താങ്ങുന്നവന്‍;
3.ഒരാള്‍ പറയുന്നതിനെ ഏറ്റുപറയുന്നവന്‍.
അനുവാദപത്രം [സം. -വാദ-പത്ര] നാ. അനുമതിച്ചീട്ട്‌,സമ്മതരേ.അനുവാദം [സം. -വാദ] 'അനുവദിക്കല്‍,പിന്നീടോ തുടര്‍ന്നോ പറയല്‍.' നാ.
1.എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്‌തുകൊള്ളാനോ നല്‍കുന്ന അനുമതി;
2.ഭാഷാന്തരീകരണം,തര്‍ജുമ; 3.ആവര്‍ത്തിച്ചുപറയല്‍,പുനരുക്‌തി; 4.വിധിവിഹിതമായതിനെ
എടുത്തുപറയല്‍.
അനുവാദമുറിയോലക്കരണം [സം. അനുവാദ-മ.മുറി-ഓല-സം.കരണ] നാ. ഓലയില്‍
എഴുതിയ പറ്റുചീട്ട്‌.
അനുവാദ്യകര്‍ത്താവ്‌ [സം. അനു-വാദ്യ-കര്‍ത്താവ്‌] നാ. (വ്യാക.)
ഘടകശബ്ദംകൊണ്ടു യോജിപ്പിച്ച രണ്ടുനാമങ്ങള്‍ കര്‍തൃസ്ഥാനത്തു വരുമ്പോള്‍
അവയില്‍ ആദ്യത്തെ നാമം. ഉദാ. രാവണന്‍ എന്ന രാക്ഷസന്‍. ഇവിടെ രാവണന്‍
അനുവാദ്യകര്‍ത്താവ്‌.
അനുവാരം [സം. -വാരം] അവ്യ. 1.വീണ്ടും വീണ്ടും; ആഴ്ച തോറും.
അനുവാസരം [സം. -വാസരം] അവ്യ ഡിവസം തോറും.
അനുവിദ്ധ [സം. -വിദ്ധ] വി. 1ഠുളയ്ക്കപ്പെട്ട; 2.കെട്ടുപിണഞ്ഞ,ചുറ്റപ്പെട്ട;
3.മൂടപ്പെട്ട.
അനുവിധാനം [സം. -വിധാന] നാ. ആജ്ഞയനുസരിച്ചു
പ്രവര്‍ത്തിക്കല്‍,അനുസരിക്കല്‍.
അനു(വ്‌)1 [<സം. അനു-ജ്ഞാ] നാ. അനുവാദം.
അനു(വ്‌)2 [<സം. അനു-വാദ] നാ. അനുവാദം.
അനുവൃത്തദൃഷ്ടി [സം. -വൃത്ത-ദൃഷ്ടി] നാ. (നാസ്യ.) വേഗത്തില്‍ മേല്‍പ്പോട്ടും
കീഴ്പ്പോട്ടും ഉള്ള നോട്ടം.
അനുവൃത്തി [സം.-വൃത്തി] നാ. 1.അനുസരണം; 2ഠുടര്‍ച്ച,ആവര്‍ത്തിക്കല്‍;
3.പൂര്‍വാംശത്തില്‍നിന്ന്‌ ഉത്തരാംശത്തിലേക്ക്‌ വാക്കുകളെടുത്തുചേര്‍ത്ത്‌ അര്‍ഥം
വിശദമാക്കല്‍; 4ണാട്യാലങ്കാരങ്ങളില്‍ ഒന്ന്‌.
അനുവേധം [സം. -വേധ] നാ. 1ഠുളയ്ക്കല്‍,മുറിക്കല്‍; 2.സംയോഗം; 3.മിശ്രണം;
4.സമ്പര്‍ക്കം.
അനുവേലം [സം. -വേലം] അവ്യ .കൂടെക്കൂടെ.
അനുവേല്ലിതം [സം. -വേല്ലിത] നാ. 1.വളവിനു ചേരത്തക്കവണ്ണം വളച്ചുണ്ടാക്കിയത്‌;
2.(ആയുര്‍.) കൈകാലുകളിലെ വ്രണങ്ങള്‍ വച്ചുകെട്ടാന്‍ ഉപയോഗിക്കുന്ന പട്ട.
അനുവേശനം [സം. -വേശന] നാ. 1.പിന്നീടുള്ള പ്രവേശനം; 2.ജ്യേഷ്ഠന്‍
വേള്‍ക്കുന്നതിനുമ്പ്‌ അനുജന്‍ വേള്‍ക്കല്‍; 3.അടുത്ത വീട്‌.
അനുവേശ്യന്‍ [സം.-വേശ്യ] നാ. അനുവേശത്തില്‍ (അയലത്ത്‌) ഉള്ളവന്‍.
അനുവ്യാഹരണം [സം. -വ്യാഹരണ] നാ. 1.ആവര്‍ത്തനം; 2.ശാപം.
അനുവ്രജനം [സം. -വ്രജന] നാ. കൂടെപ്പോകല്‍,അനുയാത്ര.
അനുവ്രത [സം. -വ്രത] വി. വ്രതങ്ങളെ പിന്തുടരുന്ന,സ്വകര്‍മങ്ങളെ
അനുഷ്ഠിക്കുന്ന.
അനുശയം [സം. -ശയ] നാ. 1.പശ്ചാത്താപം; 2ഡീര്‍ഘവൈരം.
അനുശയാന1 [സം. -ശയാന] വി. പശ്ചാത്തപിക്കുന്ന.
അനുശയാന2 [സം. -ശയാനാ] നാ. സങ്കേതത്തില്‍ കാമുകനെ കാണായ്കയാല്‍
ദുഃി‍ക്കുന്ന പരകീയയായ നായിക.
അനുശയി [സം. -ശയിന്‍] നാ. അനുശയമുള്ളവന്‍.
അനുശയിക്കുക [<സം. അനു-ശീ] ക്രി. 1.കൂടെക്കിടക്കുക; 2ഡുഃി‍ക്കുക.
അനുശസ്ത്രം [സം. -ശസ്ത്ര] നാ. താത്കാലികമായി ഉപയോഗിക്കുന്ന ആയുധം.
അനുശാസകന്‍ [സം. -ശാസക] നാ. അനുശാസിക്കുന്നവന്‍.
അനുശാസനം [സം.] നാ. 1.വരുതി,കല്‍പന,ഭരണം; 2.ചട്ടം,പ്രമാണം; 3.ഗുണദോഷം;
4ണിര്‍ബന്ധനടപടി; 5.ശിക്ഷിക്കല്‍.
അനുശാസിക്കുക [<സം. അനു-ശാസ്‌] ക്രി. 1.ഉപദേശിക്കുക; 2.വിധിക്കുക; 3.പഠിക്കുക;
4.ഭരിക്കുക.
അനുശാസിത [സം. -ശാസിത] വി. അനുശാസിക്കപ്പെട്ട.


അനുശാസിതാവ്‌ [സം. -ശാസിതൃ] നാ. അനുശാസകന്‍.
അനുശിഷ്ട [സം. -ശിഷ്ട] വി. അനുശാസിക്കപ്പെട്ട.
81
അനുശീലനം [സം. -ശീലന] നാ. പരിശീലനം.
അനുശേഷിക്കുക [<സം. അനു-ശിഷ്‌] ക്രി. അവശേഷിക്കുക.
അനുശോകം [സം. -ശോക] നാ. പശ്ചാത്താപം;ദുഃം.
അനുശോചനം [സം. -ശോചന] നാ. അനുശോകം,വേറൊരാളിനോടുചേര്‍ന്നു
ദുഃി‍ക്കല്‍.
അനുശ്രവിക്കുക [<സം. അനു-ശ്രു] ക്രി.. വീണ്ടും കേള്‍ക്കുക.
അനുഷക്‌ത [സം. -സക്‌ത] വി. ഒന്നുചേര്‍ന്ന,ബന്ധപ്പെട്ട,ആസക്‌തിയുള്ള.
അനുഷക്‌തി [സം. -സക്‌തി] നാ. കൂറ്‌,അനുരക്‌തി,ദയ.
അനുഷങ്ഗം [സം. -സങ്ഗ] നാ. 1ഡൃഡബന്ധം; 2.ചേര്‍ച്ച; 3.ആസക്‌തി; 4.കരുണ.
അനുഷങ്ഗി [സം. -സങ്ഗിന്‍] വി. 1.പറ്റിപ്പിടിച്ചിരിക്കുന്ന; 2.ഫലമായി വരുന്ന;
3.സന്ദര്‍ഭാനുസരണം വന്നുചേരുന്ന. നാ. ആസക്‌തന്‍,തത്പരന്‍.
അനുഷഞ്ജനം [സം. -സഞ്ജന] നാ. പൊരുത്തം,ചേര്‍ച്ച.
അനുഷേകം [സം. -സേക] നാ. വീണ്ടും വീണ്ടുമുള്ള സേകം.
അനുഷ്ടുപ്പ്‌ [സം. -സ്തുഭ്‌] നാ. ഒരു ഛന്ദസ്സ്‌.
അനുഷ്ഠാതവ്യ [സം. -സ്ഥാതവ്യ] വി. അനുഷ്ഠിക്കേണ്ട.
അനുഷ്ഠാനകല [സം. -സ്ഥാന-കലാ] നാ. അനുഷ്ഠാനത്തിന്റെ ഭാഗമായി
നടത്തുന്നതോ അനുഷ്ഠാനസ്വഭാവമുള്ളതോ ആയ കല.
അനുഷ്ഠാനം [സം. -സ്ഥാന] നാ. 1.ആചാരം; 2.പ്രയോഗം,കാര്യം നടത്തല്‍;
3.മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവര്‍ത്തനം; 4.ശാസ്ത്രവിഹിതമായ കര്‍മം ചെയ്യല്‍;
5.മതകര്‍മാചാരം.
അനുഷ്ഠാപക [സം. -സ്ഥാപക] വി. അനുഷ്ഠിപ്പിക്കുന്ന.
അനുഷ്ഠിക്കുക [<സം. അനു-സ്ഥാ] ക്രി. ആചരിക്കുക,ചെയ്യുക.
അനുഷ്ഠിത [സം. -സ്ഥിത] വി. അനുഷ്ഠിക്കപ്പെട്ട.
അനുഷ്ഠേയ [സം. -സ്ഥേയ] വി. അനുഷ്ഠിക്കേണ്ടതായ.
അനുഷ്ണ [സം. അന്‌-ഉഷ്ണ] വി. 1.ചൂടില്ലാത്ത,തണുത്ത;
2.ഉത്സാഹമില്ലാത്ത,മടിയുള്ള.
അനുഷ്ണകരന്‍ [സം. അനുഷ്ണ-കര] നാ. തണുത്ത രശ്മികളുള്ളവന്‍,ചന്ദ്രന്‍.
(അനുഷ്ണാര്‍ഥകശബ്ദങ്ങളോടു രശ്മിപര്യായങ്ങള്‍ -കരം,ഗോ (-ഗു),കിരണം ഇത്യാദി-
ചേര്‍ത്താല്‍ ചന്ദ്രന്‍ എന്നര്‍ഥം കിട്ടും.)
അനുഷ്ണം [സം. അന്‌-ഉഷ്ണ] നാ. 1.ചൂടില്ലായ്മ,തണുപ്പ്‌; 2.കരിങ്കൂവളം.ഉത്പലം.
അനുഷ്ണവല്ലിക [സം. -വല്ലികാ] നാ. നീലക്കറുക.
അനുഷ്ണരശ്മി [സം. -രശ്മി] നാ. അനുഷ്ണകരന്‍.
അനുസന്ധാനം [സം. അനു-സന്ധാന] നാ. 1.അന്വേഷണം; 2.വിചാരണ;
3.കൂട്ടിച്ചേര്‍ക്കല്‍; 4.ജ്ഞാനം; 5.പദ്ധതി; 6ളക്ഷ്യമാക്കല്‍.
അനുസന്ധിക്കുക [<സം. അനു-സം-ധാ] ക്രി. കൂട്ടിച്ചേര്‍ക്കുക.
അനുസന്ധേയ [സം. -സം-ധേയ] വി. അനുസന്ധാനം ചെയ്യത്തക്ക.
അനുസരണം [സം. -സരണ] നാ. 1.സമ്മതം; 2.പിന്നാലെ പോകല്‍;
3.ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കല്‍.
അനുസരന്‍ [സം.] നാ. 1.കൂട്ടുകാരന്‍; 2.ഭൃത്യന്‍.
അനുസരം [സം. -സര] നാ. അനുസരണം.
അനുസരിക്കുക [<സം. അനു-സൃ] ക്രി. അനുസരണം ഉണ്ടാകുക,അനുസരിച്ചു
പ്രവര്‍ത്തിക്കുക.
അനുസരിച്ച്‌ [അനുസരിക്കുക] (മുന്‍ വിന.) ആദരിച്ച്‌, അങ്ഗീകരിച്ച്‌,
ആശ്രയിച്ച്‌,അപേക്ഷിച്ച്‌.
അനുസാരം [സം. അനു-സാര] നാ. 1.അനുഗമനം; 2.അനുസരണം; 3.ഔചിത്യം.
അനുസാരി [സം. -സാരിന്‍] നാ. 1.അനുസരിക്കുന്നവന്‍,ഭൃത്യന്‍; 2.ഉപകരണം;
3.ചേര്‍ന്നത്‌.
അനുസൃത [സം. -സൃത] നാ. കൂട്ടിനെയ്‌ത,കൂട്ടിത്തയ്ച്ച,തുടര്‍ച്ചയായ.
അനുസൃതി [സം. -സൃതി] നാ. അനുസരണം,കടമ.
അനുസൃത്യ [സം. -സൃത്യ] അവ്യ .അനുസരിച്ചിട്ട്‌.
അനുസ്പന്ദനം [സം. -സ്പന്ദന] നാ. കൂടെയുള്ള മിടിപ്പ്‌,ഒന്നിന്റെ
സ്പന്ദനത്തിനൊപ്പം മറ്റൊന്നിന്‌ ഉണ്ടാകുന്ന ചലനം.
അനുസ്മരണം,-സ്മൃതി [സം. -സ്മൃതി] നാ. വീണ്ടുമുള്ള ഓര്‍മ,കൂടെക്കൂടെയുണ്ടാകുന്ന
ഓര്‍മ.
അനുസ്മരിക്കുക [<സം. അനു-സ്മൃ] ക്രി. ഓര്‍മിക്കുക.
അനുസ്യൂത [സം. -സ്യൂത] വി. 1.കൂട്ടിനെയ്‌ത,കൂട്ടിത്തയ്ച്ച; 2ഠുടര്‍ച്ചയായ.
അനുസ്യൂതം [സം.] അവ്യ .ഇടവിടാതെ.
അനുസ്യൂതി [സം. അനു-സ്യൂതി നാ. തുടര്‍ച്ച.
അനുസസം [<സം. ഹനു-സ്രസ] നാ. ചെവിക്കുഴിക്കുമുന്നില്‍
കീഴ്ത്താടിയെല്ലിന്റെ അറ്റത്തുള്ള ഒരു മര്‍മം.
അനുസ്രാവണം [സം. അനു-ശ്രാവണ] നാ. പ്യ്രാപനം,വിളംബരം,വിജ്ഞാപനം,
ഒരുബുദ്ധഭിക്ഷു മരിച്ചാല്‍ പരേതന്റെ വസ്ത്രങ്ങളും പാത്രങ്ങളും ഇന്നയാളിനു
കൊടുക്കണമെന്നു ഭിക്ഷിസംഘത്തിന്റെ മുമ്പാകെ പ്രധാനഭിക്ഷു ആവര്‍ത്തിച്ചു ചെയ്യുന്ന
പ്രസ്താവന.
അനുസ്വരം [സം. -സ്വര] നാ. (സങ്ഗീ.) അടുത്തസ്വരത്തെ
മധ്യത്തിലാക്കിയിട്ടുള്ള ഇരട്ടസ്വരം,സ്ഫുരിതം,സസ,രിരി,ഗഗ,എന്നിവയെ സരിഗ,രിഗരി,ഗമഗ
എന്നപോലെ ആലപിക്കുന്നത്‌,പ്രസന്നാലങ്കാരം.
അനുസ്വാനധ്വനി [സം. -സ്വാന-ധ്വനി] നാ. അസംലക്ഷ്യക്രമധ്വനി..
അനുസ്വാനം [സം. -സ്വാന] നാ. 1.മാറ്റൊലി; 2.മറ്റൊന്നിനെ അനുകരിച്ചു
ശബ്ദിക്കുക.
അനുസ്വാരം [സം. -സ്വാര] 'സ്വരത്തെ അനുഗമിക്കുന്നത്‌.' നാ. മകാരത്തിന്റെ
ധ്വനി,സ്വരത്തെ തുടര്‍ന്നുച്ചരിക്കപ്പെടുന്ന ശുദ്ധമകാരം.
അനുഹരണം -ഹാരം [സം. -ഹരണ,-ഹാര] നാ. അനുകരണം സാദൃശ്യം.
അനുഹാര്യ [സം. -ഹാര്യ] വി. അനുകരിക്കത്തക്ക.
അനുകം [സം.] നാ. 1ണട്ടെല്ല്‌; 2.ഒരുതരം യാഗപാത്രം; 3.വംശം,ഗോത്രം,വര്‍ഗം;
4.പൂര്‍വജന്മം; 5.വംശസ്വഭാവം, സ്വഭാവം, ശീലം.
അനുകാശം [സം.] നാ. പ്രതിഫലനം,തെളിച്ചം.
അനുചാനന്‍ [സം. അന്‌-ഊചാന <വച്‌] നാ.
അധ്യയനതത്പരന്‍,പണ്ഡിതന്‍,ഗുരുചൊല്ലിക്കൊടുത്തതിനെ കേട്ട്‌ കൂടെ ചൊല്ലി
പഠിച്ചവന്‍. വേദവേദാങ്ഗങ്ങളില്‍ നിഷ്ണാതന്‍,അവ ചൊല്ലിപ്പഠിപ്പിക്കുന്നതില്‍
വിദഗ്ധനായവന്‍.
അനുച്യം [സം.] കട്ടിലിന്റെ ഇരുവശങ്ങളിലുമുള്ള പലക.
അനൂഢ1 [സം. അന്‌-ഊഢ] വി. 1.വഹിക്കപ്പെടാത്ത; 2.വിവാഹം കഴിക്കാത്ത.
അനൂഢ2 [സം. അന്‌-ഊഢാ] നാ. കന്യക.
അനൂഢാഭ്രാതാവ്‌ [സം. അനൂഢാ-ബ്രാതൃ] നാ. 1.വിവാഹിതയല്ലാത്ത സ്ത്രീയുടെ
സഹോദരന്‍; 2ഋാജാവിന്റെ വെപ്പാട്ടിയുടെ സഹോദരന്‍.
അനൂന [സം. അന്‌-ഊന] വി. കുറവില്ലാത്ത,പൂര്‍ണതയുള്ള.
അനൂനകം [സം. -ഊനക] നാ. ഒന്നൊഴിയാതെയുള്ളത്‌.
അനൂപജം [സം. അനു-അപ-ജ] 'ചതുപ്പുനിലത്തില്‍ വളരുന്നത്‌.' നാ. ഇഞ്ചി.
അനൂപം [സം. അനു-അപ<അപ്‌] 'വെള്ളത്തിനടുത്ത്‌
സ്ഥിതിചെയ്യുന്നത്‌,ചതുപ്പുള്ളത്‌' നാ. 1.ചതുപ്പുനിലം; 2.കുളം; 3.പോത്ത്‌; 4ഠവള; 5.ആന.
അനൂപരുഹം [സം. -അപ-രൂഹ] നാ. ചതുപ്പുനിലത്തില്‍ വളരുന്ന സസ്യം.
അനൂപവാതകം [സം. അനൂപ-വാതക] ചതുപ്പില്‍ നിന്നു പൊങ്ങിവരുന്ന വാതകം,
മീഥേന്‍.
അനുപാലു [സം.] നാ. നീര്‍ച്ചേമ്പ്‌.
അനൂപ്യ [സം.] വി. അനൂപത്തെ സംബന്ധിച്ച.
അനൂര്‍മി [സം. അന്‌-ഊര്‍മിന്‍] വി. തിരയില്ലാത്ത,അലയടിയില്ലാത്ത.
അനൂരു [സം. -ഊരു] 'തുടയില്ലാത്ത.' നാ. അരുണന്‍.
അനൂരുകന്‍ [സം. അനൂരു-ക] നാ. അനൂരു,അരുണന്‍.
അനൂരുസാരഥി [സം. -സാരഥിന്‍] 'അനൂരു സാരഥിയായിട്ടുള്ളവന്‍.' നാ. സൂര്യന്‍.
അനൂഹ്യ [സം. അന്‌-ഊഹ്യ] വി. ഊഹിക്കത്തക്കതല്ലാത്ത.
അനൃജു [സം. -ഋജു] വി. 1.വളഞ്ഞ,ചൊവ്വില്ലാത്ത; 2ണേരില്ലാത്ത. നാ.
കുടിലമായ മനസ്സോടുകൂടിയവന്‍.
അനൃണ [സം. -ഋണ] വി. ഋണം (കടം) ഇല്ലാത്ത,കടം വീട്ടിക്കഴിഞ്ഞ.
അനൃത [സം. -ഋത] വി. സത്യമല്ലാത്ത.
അനൃതകന്‍ [സം. അനൃത-ക] നാ. കള്ളം പറയുന്നവന്‍.
അനൃതന്‍ [സം. അന്‌-ഋത] നാ. അധര്‍മത്തിനു ഹിംസയില്‍ ജനിച്ച പുത്രന്‍.
അനൃതഭാഷണം [സം. അനൃത-ഭാഷണ] നാ. കള്ളം പറച്ചില്‍.
അനൃതം [സം. അന്‌-ഋത] നാ. 1.സത്യമല്ലാത്തത്‌,കള്ളം,വഞ്ചന; 2.കൃഷി.
അനൃതവാദി [സം. അനൃത-വാദിന്‍] നാ. കള്ളം പറയുന്നവന്‍. (സ്ത്രീ.)
അനൃദവാദിനി.
അനൃതവ്രത [സം. -വ്രത] വി. വ്രതം (വാഗ്ദാനം) ഭഞ്ജിക്കുന്ന.
അനൃതി [സം. -ഋത്‌] നാ. കള്ളം പറയുന്നവന്‍.
അനൃതു [സം. -ഋതു] നാ. അകാലം,ആര്‍ത്തവത്തിനു മുമ്പുള്ള കാലം.
അനെ (വ്യാക.) പ്രകാരാര്‍ഥത്തിലുള്ള ഒരു പ്രത്യയം. ഉദാ. കടുക്കനെ.
അനേക [സം. അന്‌-ഏക] വി. ഒന്നിലധികമായ,പല,വളരെ,ഏറെ.
അനേകചിത്ത [സം. അനേക-ചിത്ത] വി. ചഞ്ചലചിത്തനായ.
അനേകജം [സം. -ജ] നാ. പക്ഷി (പല ജന്മങ്ങളുള്ള).
അനേകധാ [സം. -ധാ] അവ്യ. പലപ്രകാരത്തില്‍.
അനേകപ [സം. -പാ] 'പല വഴിക്കും കുടിക്കുന്ന(വള്‍).' നാ. പിടിയാന.
അനേകപം [സം.] നാ. ആന.
അനേകമൂര്‍ത്തി [സം. അനേക-മൂര്‍തി] 'പലരൂപങ്ങളുള്ള.' നാ. വിഷ്ണു (പല
അവതാരങ്ങളുള്ളതിനാല്‍).
അനേകലോചനന്‍ [സം. -ലോചന] നാ. 1.ശിവന്‍; 2.ഇന്ദ്രന്‍.
അനേകവചനം [സം. -വചന] നാ. ബഹുവചനം.
അനേകശഫ [സം. -ശഫ] വി. പിളര്‍ന്ന കുളമ്പുള്ള,ഇരട്ട കുളമ്പുള്ള.
അനേകശബ്ദ [സം. -ശബ്ദ] വി. പര്യായങ്ങളുള്ള.
അനേകശഃ [സം. -ശഃ] അവ്യ. അനേകം തവണയായി,പലപ്പോഴും.
അനേകസാധാരണ [സം. -സാധാരണ] വി.. പലതിനു പൊതുവായ.
അനേകാഗ്ര [സം. അന്‌-ഏകാഗ്ര] വി. 1.ഒന്നില്‍ തന്നെ
മനസ്സുറപ്പിക്കാത്ത,പലതില്‍ വ്യാപരിക്കുന്ന; 2.അമ്പരന്ന.
അനേകാന്ത [സം. അന്‌-ഏകാന്ത] വി. 1.ഏകാന്തമല്ലാത്ത; 2.സംശയമുള്ള.
അനേകാന്തവാദം [സം. അനേകാന്ത-വാദ] നാ. (ജൈന.) ഒരു പ്രസ്താവനയ്ക്കുതന്നെ
ഉണ്ട്‌,ഇല്ല-ഉണ്ട്‌,ഇല്ല-ഉണ്ട്‌ എന്നാല്‍ അതിനെപ്പറ്റിപ്പറയാന്‍ സാധ്യമല്ല, ഇത്യാദി
പലതരത്തിലുള്ള സാധ്യതകളുണ്ടെന്നുള്ള വാദം.ജൈനമതത്തിന്റെ അടിസ്ഥാനപ്രമാണം.
അനേകാന്തികത [സം. -ഏകാന്തികത] നാ. ഒരു കാവ്യദോഷം,ഉദ്ദിഷ്ടമായ അര്‍ഥം
വ്യക്‌തമാക്കാത്ത പദഘടന.
അനേകാര്‍ഥം [സം. -അര്‍ഥ] നാ. 1.അനേകം അര്‍ഥങ്ങളുള്ളത്‌; 2.പല
ഉദ്ദേശ്യങ്ങളുള്ളത്‌; 3.മാംസം.
അനേജത്ത്‌ [സം. -ഏജത്‌] നാ. ചലിക്കാത്തത്‌,അനങ്ങാത്തത്‌.
അനേഡന്‍,-ളന്‍ [സം. -ഏഡ] നാ. മൂഢന്‍.
അനേഡമൂകന്‍ [സം. അനേഡ-മൂക] നാ. കേള്‍ക്കാനും സംസാരിക്കാനും
വയ്യാത്തവന്‍.
അനേത്രന്‍ [സം. അ-നേത്ര] നാ. കുരുടന്‍,കണ്ണില്ലാത്തവന്‍.
അനേനസ്‌ [സം. അന്‌-ഏനസ്‌] വി. പാപമില്ലാത്ത.
അനേഹാവ്‌,അനേഹസ്സ്‌ [സം. അനേഹസ്‌] ന. കാലം.
അനൈക്യം [സം. അന്‌-ഐക്യ] നാ. യോജിപ്പില്ലായ്മ.
അനൈച്ഛിക [സം. -ഐച്ഛിക] വി. ഇച്ഛപോലെയല്ലാത്ത.
അനൈത്തും (പ.മ.) അവ്യ .എല്ലാം,മുഴുവനും.
അനൈവര്‍ (പ.മ.) നാ. എല്ലാവരും.
അനേകശായി [സം. അന്‌-ഓക-ശായിന്‍] നാ. വീടില്ലാത്തവന്‍.
അനേകഹം [സം.] നാ. വൃക്ഷം.
അനോപമ [സം.] വി. തുല്യമല്ലാത്ത.
അനോവാഹ്യ [സം. അനസ്‌-വാഹ്യ] വി. വണ്ടിയില്‍ കൊണ്ടുപോകാനുള്ള.
അനൌചിതി [സം. അന്‌-ഔചിതി] നാ. ഉചിതമല്ലായ്ക.
83
അനൌചിത്യം [സം. -ഔചിത്യം] നാ. =അനൌചിതി.
അനൌദ്ധത്യം [സം. -ഔദ്ധത്യം] നാ. വിനയം,വണക്കം.
അനൌദ്യോഗിക [സം. -ഔദ്യോഗിക] വി. ഔദ്യോഗികമല്ലാത്ത.
അനൌപചാരിക [സം. -ഔപചാരിക] വി. 1.ഉപചാരപൂര്‍വകമല്ലാത്ത;
2.ചിട്ടപ്പടിയുള്ളതല്ലാത്ത.
അനൌരസ [സം. -ഔരസ] വി. 1ഠനിക്കു ജനിച്ചതല്ലാത്ത; 2ഡത്തെടുക്കപ്പെട്ട.
അനൌരസി [സം. -ഔരസീ] നാ. ജാരപുത്രി.
അന്ത [അഭ എന്ന ചുട്ടെഴുത്തിനോട്‌,അനുനാസികവും,'ത' എന്ന
നപുംസകപ്രത്യയവും അതിനുമേല്‍ 'അ' എന്ന പേരെച്ചപ്രത്യയവും ചേര്‍ന്ന രൂപം.] വി.
(നിര്‍ദേശകം). ആ,അവിടെയുള്ള,നേരത്തെ പറഞ്ഞ. ഉദാ. അന്ത ഹന്തയ്ക്കിന്ത പട്ട്‌.
അന്തക [സം.] വി. അന്തമുണ്ടാക്കുന്ന.
അന്തകഘാതി [സം. അന്തക-ഘാതിന്‍] നാ. അന്തകനെ കൊന്നവന്‍,ശിവന്‍.
അന്തകദിക്ക്‌ [സം.അന്തക-ദിക്ക്‌] നാ. കാലന്‍ കാക്കുന്ന ദിക്ക്‌,തെക്ക്‌.
അന്തകന്‍ [സം. അന്ത-ക] 'അന്തം വരുത്തുന്നവന്‍.' നാ. 1ണശിപ്പിക്കുന്നവന്‍;
2.മരണദേവത,കാലന്‍.
അന്തകനൂര്‍ [അന്തകന്‍-ഊര്‍] നാ. കാലപുരി.
അന്തകപുരി [സം. അന്തക-പുരീ] നാ. യമന്റെ നഗരം.
അന്തകം [സം.] നാ. 1.അതിരാത്‌; 2.മരണം; 3.മരണഹേതുകമായ ഒരുവക
സന്നിപാതരോഗം.
അന്തകമാര്‍ഗം [സം. അന്തക-മാര്‍ഗ] നാ. കാലപുരിയിലേക്കുള്ള വഴി.
അന്തകര,-കരണ [സം. അന്ത-കര,-കരണ] വി. മരണകരമായ,നാശകരമായ.
അന്തകരിപു [സം.അന്തക-രിപു] നാ. അന്തകാരി.
അന്തകാത്മജന്‍ [സം. -ആത്മജ] നാ. കാലപുത്രനായ യുധിഷ്ഠിരന്‍,ധര്‍മപുത്രര്‍.
അന്തകാരി [സം. -അരി] നാ. കാലന്റെ ശത്രു,ശിവന്‍.
അന്തകാലം [സം. അന്ത-കാല] നാ. മരണകാലം.
അന്തകൃത്ത്‌ [സം. -കൃത്‌] നാ. മരണം ഉണ്ടാക്കുന്നവന്‍,കാലന്‍.
അന്തഗ [സം. -ഗ] വി. 1.അവസാനം വരെ എത്തുന്ന; 2.അങ്ങേയറ്റം
പ്രാപിച്ച,ദൃഢമായി പഠിച്ച.
അന്തഗതി [സം. -ഗതി] നാ. മരണം.
അന്തഗമനം [സം. -ഗമന] നാ. 1.അന്തത്തിലേക്കു പോകല്‍,പൂര്‍ത്തിയാക്കല്‍;
2.മരണം.
അന്തചര [സം. -ചര] വി. 1.അതിര്‍ത്തിവരെ പോകുന്ന; 2.മുഴുമിപ്പിക്കുന്ന.
അന്തജ [സം. -ജ] വി. ഒടുവില്‍ ജനിച്ച.
അന്തജന്‍ [സം.] നാ. ഒടുവില്‍ ജനിച്ചവന്‍,ശൂദ്രന്‍.
അന്തട്ട നാ. സാക്ഷ.
അന്തണന്‍ 'അന്തത്തെ,വേദാന്തത്തെ അണഞ്ഞവന്‍?' നാ. ബ്രാഹ്മണന്‍.
അന്തണം നാ. അങ്കണം,തണലുള്ളിടം.
അന്തണി നാ. ബ്രാഹ്മണസ്ത്രീ.
അന്തതഃ [സം. -തഃ] അവ്യ. അവസാനമായി.
അന്തപാലകന്‍ [സം. -പാല] നാ. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നവന്‍.
അന്തഭേദി [സം. -ഭേദിന്‍] നാ. ഒരുതരം സൈന്യവ്യൂഹം.
അന്തം1 [സം.] നാ. 1.അവസാനം,അറ്റം,അഗ്രം; * ആദി; 2.മരണം,നാശം;
3.അവസാനഭാഗം,വക്ക്‌,പ്രാന്തം,അതിര്‌; 4.സമീപം,അടുക്കല്‍,സന്നിധാനം,
അയല്‍പക്കം,ഉപാന്തം; 5.(വ്യാക.) ഒരു പദത്തിന്റെ അവസാനം ഉള്ള അക്ഷരം; 6.ഒരു
പ്രശ്നത്തിന്റെ നിശ്ചയം,നിര്‍ണയം,തീര്‍പ്പ്‌; 7.ആകെത്തുക,മൊത്തം; 8.ഒരു വലിയ സംയ‍്‌
(പതിനേഴുസ്ഥാനമുള്ളത്‌); 9.വിഭാഗം; 10.അന്തര്‍ഭാഗം.
അന്തം2 നാ. ചന്തം,ഭങ്ഗി. (പ്ര.) അന്തം ചാര്‍ത്തുക = ചില
ക്രിസ്തീയവിഭാഗങ്ങള്‍ക്കിടയില്‍ വിവാഹത്തിന്റെ തലേദിവസം ക്ഷൌരം ചെയ്യിക്കുന്ന ചടങ്ങ്‌;
അന്തം വിടുക = അമ്പരക്കുക.
അന്തര്‍1 വി. അകത്തേ,ഉള്ളിലുള്ള. * ബഹിഃ.
അന്തര്‍2 [സം.] (പിന്നില്‍ വരുന്ന അക്ഷരത്തിന്റെ സ്വഭാവമനുസരിച്ച്‌,
അന്തഃ,അന്തര്‍,അന്തശ്‌ അന്തസ്‌,എന്നീ രൂപങ്ങളില്‍ വരും). വി. 1.അകത്തെ,ഉള്ളിലെ;
2ണിറഞ്ഞ,ഒളിഞ്ഞ; 3. (അവ്യ.) മധ്യേ,ഇടയ്ക്ക്‌,അകത്ത്‌,ഉള്ളില്‍.
അന്തര്‍ഗത [സം. അന്തര്‍-ഗത] വി. 1.അകത്തു കയറിയ,അകത്തുള്ള,ഉള്‍പ്പൂകിയ;
2.ഉള്‍പ്പെട്ട,ഉള്ളടങ്ങിയ. അന്തര്‍ഗതപ്രഭം = ഉള്ളില്‍ പ്രഭയുള്ള (രത്നം).
അന്തര്‍ഗതം [സം.] നാ. മനസ്സിലിരിപ്പ്‌,വിചാരം,ആശയം,അഭിപ്രായം,ഉദ്ദേശ്യം.
അന്തര്‍ഗളം [സം. -ഗല] നാ. കരിങ്കുറിഞ്ഞി.
അന്തര്‍ഗാമി [സം. -ഗാമിന്‍] വി. ഉള്ളില്‍ കടക്കുന്ന. അന്തര്‍ഗാമിനാഡി =
ഇന്ദ്രിയവേദനങ്ങളെ തലച്ചോറിലെത്തിക്കുന്ന നാഡി,സംജ്ഞാവാഹി.
അന്തര്‍ഗൂഢ [സം. -ഗൂഢ] വി. ഉള്ളില്‍ മറച്ച.
അന്തര്‍ഗൃഹം [സം. -ഗൃഹ] നാ. ഉള്ളറ.
അന്തര്‍ഘണം,-ഘനം,-ഘാതം [സം.-ഘണ,ഘന,ഘാത] നാ. വീട്ടിന്റെ മുമ്പിലുള്ള
സ്ഥലം,മുറ്റം.
അന്തര്‍ജനം [സം. -ജന] നാ. അകത്തുള്ളോര്‍,അകത്തമ്മ,നമ്പൂതിരിസ്ത്രീ.
അന്തര്‍ദശ [സം. -ദശാ] നാ. ജ്യോ. അപഹാരം,ഒരു ഗ്രഹത്തിന്റെ മഹാദശയില്‍
മാറ്റു ഗ്രഹങ്ങള്‍ക്ക്‌ ഓരോന്നിനുമുള്ള ആധിപത്യകാലം.
അന്തര്‍ദാഹം [സം. -ദാഹ] നാ. 1.ഉള്‍ച്ചൂട്‌; 2.കഠിനദാഹം; 3ണെഞ്ചെരിവ്‌,
(ആമാശയത്തില്‍ അംമ്ലം വര്‍ധിച്ചുണ്ടാകുന്നത്‌); 4.അത്യുത്ക്കടമായ അഭിലാഷം.
അന്തര്‍ദൃഷ്ടി [സം. -ദൃഷ്ടി] നാ. 1.ഉള്‍ക്കണ്ണ്‌,ജ്ഞാനദൃഷ്ടി; 2.സ്വന്തം
ഉള്ളിലേക്കുള്ള നോട്ടം,ആത്മപരിശോധന.
അന്തര്‍ദേശീയ [സം. -ദേശീയ] വി. പല രാജ്യങ്ങളെ സംബന്ധിച്ച.
അന്തര്‍ധാ [സം. -ധാ] നാ. മറയ്ക്കല്‍,ഒളിപ്പ്‌,പൊതിയല്‍.
അന്തര്‍ധാനം [സം. -ധാന] നാ. മറയല്‍,അപ്രത്യക്ഷമാകല്‍.
അന്തര്‍ധാനയോഗം [സം. -ധാന-യോഗ] നാ. ഉപയോഗിക്കുന്ന ആളിനെ
അടുത്തുനില്‍ക്കുന്നവര്‍ക്കു കാണാന്‍ പാടില്ലാതാക്കുന്ന ഔഷധയോഗം,ഒരുതരം ജാലവിദ്യ.
അന്തര്‍ധാര [സം. -ധാരാ] നാ. 1.ഉള്ളൊഴുക്ക്‌,അടിയൊഴുക്ക്‌; 2.പെരുമഴ.
അന്തര്‍ധി1 [സം -ധി] നാ. അന്തര്‍ധനം.
അന്തര്‍ധി [സം.] നാ. മധ്യവര്‍ത്തി.
അന്തര്‍ധൌതി [സം. അന്തര്‍-ധൌതി] നാ. (ഹഠ.)ഉള്ളുകഴുകല്‍,വായു,വെള്ളം
മുതലായവ ഉള്ളില്‍ കടത്തി പുറത്തേക്കു വിടുന്ന ശുദ്ധികര്‍മങ്ങള്‍ നാലുതരമുള്ളതില്‍
ഒന്ന്‌.
അന്തര്‍നാടകം [സം. -നാടക] നാ. 1.ഒരു നാടകത്തിനുള്ളില്‍ നിബന്ധിച്ചിട്ടുള്ള
ലഘുനാടകം; 2.ഏതാനുംപേര്‍ ചേര്‍ന്നു രഹസ്യമായി നടത്തുന്ന പ്രവര്‍ത്തനം.
അന്തര്‍ബോധം [സം. -ബോധ] നാ. ഉള്‍ബോധം.
അന്തര്‍ഭവിക്കുക [<സം. അന്തര്‍-ഭൂ] ക്രി.
1.ഉള്‍ക്കൊണ്ടിരിക്കുക,ഉള്‍ക്കൊള്ളുക,ഉള്‍പ്പെടുക; 2.ഉള്ളിലേക്കു കടക്കുക.
അന്തര്‍ഭാഗം [സം. -ഭാഗ] നാ. 1.ഉള്‍ഭാഗം,അകം; 2.ഉള്ള്‌,മനസ്സ്‌,ഹൃദയം.
അന്തര്‍ഭാവം [സം. -ഭാവനാ] നാ. 1.ആത്മവിഷയകമായ ധ്യാനം; 2.ഉള്‍പ്പെടുത്തല്‍;
3.ഉത്കണ്ഠ.
അന്തര്‍ഭാവിത [സം. -ഭാവിത] വി. ഉള്‍പ്പെടുത്തപ്പെട്ട.
അന്തര്‍ഭൂത [സം. -ഭൂത] വി. 1.അന്തര്‍ഭവിച്ച,ഉള്‍പ്പെട്ട; 2.ഉള്ളില്‍
സ്ഥിതമായ,ആഭ്യന്തരമായ.
അന്തര്‍ഭൂതം [സം. -ഭൂത] നാ. അന്തരാത്മാവ്‌.
അന്തര്‍ഭൂമി [സം. -ഭൂമി] നാ. ഭൂമിയുടെ അന്തര്‍ഭാഗം.
അന്തര്‍ഭേദി,അന്ത- [സം. അന്ത(ര്‍)ഭേദിന്‍] നാ. ശത്രു സൈന്യത്തെ ഭേദിച്ച്‌
അകത്തുകടക്കുന്നത്‌,ഒരുതരം സൈന്യവിന്യാസം.
അന്തര്‍ഭൌമ [സം. -ഭൌമ] വി. ഭൂമിക്കുള്ളിലുള്ള.
അന്തര്‍മണലി നാ. അസ്ഥിയില്‍ നിന്നുണ്ടാകുന്ന ഒരുതരം വസൂരി.
അന്തര്‍മണ്ഡലം നാ. ക്ഷേത്രത്തില്‍ മൂലപ്രസാദത്തില്‍ നിന്നും അരദണ്ഡു വീതിയില്‍
ചുറ്റുമുള്ള സ്ഥലം,പഞ്ചപ്രകാരങ്ങളിലൊന്നായ അകത്തെ ബലിവട്ടം.
അന്തര്‍മനസ്‌ [സം. -മനസ്‌] നാ. 1ഃഋദയാന്തര്‍ഭാഗം; 2.അന്തര്‍ഭാഗത്തേക്കു തിരിച്ച
മനസ്സോടു കൂടിയവന്‍; 3ഡുഃി‍തമനസ്കന്‍.
അന്തര്‍മസ്തിഷ്കം [സം. -മസ്തിഷ്ക] നാ. തലച്ചോറിന്റെ ഒരു ഭാഗം.
അന്തര്‍മഹാനാദം [സം. -മഹാനാദ] നാ. ശങ്ങ്്‌.
അന്തര്‍മു [സം. -മു] വി. 1.അകത്തേക്കു തിരിഞ്ഞ; 2.ഉള്ളിലേക്കു
പ്രവേശനദ്വാരമുള്ള; 3.ഉള്ളിലേക്കു നോക്കുന്ന,ആത്മാവിനെപ്പറ്റി ചിന്തിക്കുന്ന.
അന്തര്‍മുന്‍ [സം. -മു] നാ. 1.ആത്മധ്യാനനിരതന്‍; 2.സുഷുപ്തിയില്‍ ആനന്ദം
അനുഭവിക്കുന്ന പ്രാജ്ഞന്‍ എന്ന ആത്മാവ്‌.
അന്തര്‍മും [സം.] നാ. ശസ്ത്രക്രിയയ്ക്കുള്ള ഒരു ഉപകരണം.
അന്തര്‍മുദ്ര [സം. -മുദ്ര] വി. ഉള്ളില്‍ മുദ്രവച്ച.
അന്തര്‍മൃതന്‍ [സം. -മൃത] നാ. ചാപിള്ള.
അന്തര്‍യാഗം [സം. -യാഗ] നാ. തന്ത്രങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള ഒരുതരം
അര്‍ച്ചന,മാനസികപൂജ.
അന്തര്‍യാമം1 [സം. -യാമ] നാ. പ്രാണായാമത്തോടുകൂടെ ചെയ്യുന്ന
സോമതര്‍പ്പണം.
അന്തര്‍യാമം2 [സം. അന്തര്‍-യാമ] നാ. ഒടുവിലത്തെ യാമം,അന്ത്യയാമം.
അന്തര്‍യാമി [സം. -യാമിന്‍] നാ. ഉള്ളില്‍ കുടികൊണ്ടു നിയന്ത്രിക്കുന്നത്‌.
അന്തര്‍ലീന [സം. -ലീന] വി. ഉള്ളടങ്ങിയ,ലയിച്ചുചേര്‍ന്ന.
അന്തര്‍വത്നി [സം. -വത്നീ] നാ. ഗര്‍ഭിണി.
അന്തര്‍വാഹിനി [സം. -വാഹിനീ] നാ. ജലത്തിനടിയില്‍ക്കൂടി സഞ്ചരിക്കുന്ന വാഹനം.
സബ്മറൈന്‍.
അന്തര്‍ഹിത [സം. -ഹിത] വി. ഉള്ളടങ്ങിയ.
അന്തരങ്ഗ [സം. -അങ്ഗ] വി. 1ഃഋദയത്തോട്‌ ഏറ്റവും അധികം
ബന്ധമുള്ള,പ്രിയപ്പെട്ട; 2.മുയ‍്മായ,പ്രധാനപ്പെട്ട; 3ഋഹസ്യമായ. *ബഹിരങ്ഗ.
അന്തരങ്ഗങ്ങള്‍ [സം.] നാ. (ബ.വ.) (യോഗ.) അഷ്ടാങ്ഗയോഗത്തില്‍
ചിത്തവൃത്തിനിരോധവുമായി കൂടുതല്‍ ബന്ധമുള്ള ധാരണ,ധ്യാനം,സമാധി എന്നിവ. *
ബഹിരങ്ഗങ്ങള്‍ (യമം,നിയമം,ആസനം,പ്രാണായാമം,പ്രത്യാഹാരം).
അന്തരങ്ഗം [സം. -അങ്ഗ] നാ. ഹൃദയം,മനസ്സ്‌,മനോഗതി.
അന്തരജ്ഞ [സം. അന്തര-ജ്ഞ] വി. ഉള്ളറിയുന്ന,മുന്‍കൂട്ടി കാണാന്‍ കഴിവുള്ള.
അന്തരയം [സം.] നാ. =അന്തരായം.
അന്തരവയവം [സം. അന്തര്‍-അവയവ] നാ. ഉള്ളിലെ
അവയവം,ഹൃദയം,ശ്വാസകോശം,ആമാശയം മുതലായവ.
അന്തരസ്ഥ [സം. അന്തര-സ്ഥ] വി. അകത്തുള്ള,ഹൃദയത്തിലുള്ള.
അന്തരാ [സം.] അവ്യ. 1.ഉള്ളില്‍,ഉള്ളിലേക്ക്‌; 2.ഇടയ്ക്ക്‌; 3.വഴിയില്‍; 4.അടുത്ത്‌;
5.കൂടാതെ.
അന്തരാകാശം [സം. അന്തര്‍-ആകാശ] നാ. 1.ഇടയ്ക്കുള്ള സ്ഥലം; 2.അന്തരാത്മാവ്‌.
അന്തരാഗാര [സം.-ആഗാര] നാ. വീട്ടിനുള്ളിലുള്ളത്‌.
അന്തരാത്മാവ്‌ [സം.-ആത്മാ] നാ. ഹൃദയത്തില്‍ കുടികോള്ളുന്ന
ആത്മാവ്‌,മനസ്സ്‌,അന്തഃകരണം; 2.മനുഷ്യനില്‍ കുടികൊള്ളുന്ന
ലിങ്ഗാത്മാവ്‌,ജീവാത്മാവ്‌,സൂക്ഷ്മശരീരം.
അന്തരാന്തരാ [സം.അന്തരാ-ആന്തരാ] അവ്യ .ഇടയ്ക്കിടയ്ക്ക്‌.
അന്തരാപത്യ [സം. അന്തര്‍-ആപത്യ] നാ. അന്തര്‍വത്നി,ഗര്‍ഭിണി.
അന്തരായം1 [സം. -ആയ] നാ. ക്ഷേത്രത്തിലെ അകവരവ്‌,നടവരവ്‌.
അന്തരായം2 [സം.] നാ. 1.മുടക്കം,തടസ്സം,(മറവുണ്ടാകുന്നതിനാല്‍); 2.ആവരണം;
3.വിഘ്നഹേതു.
അന്തരായാമ [സം. അന്തര്‍-ആയാമ] നാ. ഒരു വാതവ്യാധി,വായു ശരീരത്തെ
വില്ലുപോലെ അകത്തേക്കു വലിക്കുന്നു.
അന്തരാര്‍ത്തി [സം.-ആര്‍തി] നാ. മനോവേദന,ദുഃം.
അന്തരാരംഭശേഷം [സം.-ആരംഭ-ശേഷ] നാ. പൊതുപ്പണിക്കു നീക്കിവച്ചിരിക്കുന്ന
തുകയില്‍ വരുന്ന മിച്ചം.
അന്തരാവിഷ്ട [സം. -ആവിഷ്ട] വി. അകത്താക്കപ്പെട്ട.
85
അന്തരാവൃതി [സം.-ആവൃതി] നാ. ബീജപടം,ബീജപാളി.
അന്തരാശി [സം. അന്ത-രാശി] നാ. 1.പന്ത്രണ്ടാം രാശി;
2,നാശം,വ്യയം,ദുരിതം,ആപത്ത്‌ (ജ്യോതിഷക്കാര്‍ ഈ രാശിയെ ആസ്പദമാക്കി
പരിശോധിക്കുന്ന വിഷയങ്ങള്‍.)
അന്തരാഹാരബീജം [സം.അന്തര്‍-ആഹാര-ബീജ] നാ. മുളയ്ക്കാന്‍ വേണ്ട ആഹാരം
ബീജപത്രങ്ങളില്‍ സംഭരിച്ചുവച്ചിട്ടുള്ള വിത്ത്‌,പുളിങ്കുരുവും അമരവിത്തും പോലെ.
അന്തരാളന്‍ [അം.] നാ. 1.അന്തരാളജാതിയില്‍ പെട്ടവന്‍,സങ്കരജാതിയില്‍
ജനിച്ചവന്‍; 2.അമ്പലവാസി,ഇവര്‍ പൂണൂലുള്ളവരും ഇല്ലാത്തവരുമായി പല
വിഭാഗക്കാരുണ്ട്‌.
അന്തരാളം [സം. അന്തരാല] നാ. 1.ഇടയ്ക്കുള്ള സ്ഥലം,ആഭ്യന്തരം;
2.ഇടയ്ക്കുള്ള സമയം; 3.ഉള്ള്‌,മധ്യം.
അന്തരിക്കുക [സം. അന്തര്‍-ഇ] ക്രി. അന്തരം ഉണ്ടാകുക,വ്യത്യാസം വരിക;
2.മറഞ്ഞുപോവുക; 3.മരിക്കുക; 4.(ഗണിത.) അന്തരം കാണിക്കുക,ചെയ്യുക,കുറയ്ക്കുക.
അന്തരിക്ഷചരം [സം. അന്തരിക്ഷ-ചര] നാ. അന്തരീക്ഷത്തില്‍ ചരിക്കുന്നത്‌,പക്ഷി.
അന്തരിക്ഷചാരി [സം.-ചാരിന്‍] നാ. ഗഗനചാരി,ഗന്ധര്‍വന്‍.
അന്തരിക്ഷം [സം.] നാ. =അന്തരീക്ഷം.
അന്തരിത [സം. അന്തര്‍-ഇത] വി. 1ണടുക്കുവന്ന,ഇടയ്ക്കുകയറിയ;
2.മറയ്ക്കപ്പെട്ട; 3.മറഞ്ഞ,കാണാതായ; 4ണിസ്സാരമാക്കിയ,തിരസ്കരിക്കപ്പെട്ട.
അന്തരിതം [സ.] നാ. (ഗണിത.) ശിഷ്ടം.
അന്തരിന്ദ്രിയം [സം. അന്തര്‍-ഇന്ദ്രിയ] നാ. അന്തഃകരണം,മനസ്സ്‌.
അന്തരീക്ഷം [സം. -ഇക്ഷ] നാ. ആകാശം,വായുമണ്ഡലം.
അന്തരീപം [സം.-ഈപ <അപ്‌] നാ. 1.കോടി,മുനമ്പ്‌; 2ഡ്വീപ്‌.
അന്തരീയം [സം.] നാ.അടിയിലുടുക്കുന്ന മുണ്ട്‌,ഉടുമുണ്ട്‌. താരത.ഉത്തരീയം.
അന്തരേ [സം.] അവ്യ. ഉള്ളില്‍,നടുവില്‍.
അന്തരേണ [സം.] അവ്യ .കൂടാതെ,കുറിച്ച്‌,ഇടയ്ക്ക്‌.
അന്തശയ്യ [സം. അന്ത-ശയ്യാ] നാഠറയിലുള്ള കിടക്ക,മരണശയ്യ,ചിത.
അന്തശ്ചര [സം. അന്തഃ-ചര] വി. ഉള്ളിലുള്ള.
അന്തശ്ഛിദ്രം [സം. -ഛിദ്ര] നാ. ആഭ്യന്തരകലഹം,വീട്ടുവഴക്ക്‌. (അന്തച്ഛിദ്രം
എന്നു അസാധുവായ രൂപം).
അന്തശ്ശരീരം [സം. അന്ത-ശരീര] നാ. 1ളിങ്ങ്ഗശരീരം; 2.ശരീരത്തിന്റെ ഉള്‍ഭാഗം.
അന്തശ്ശൌചം [സം. അന്തഃ-ശൌച] നാ. അന്തശ്ശുദ്ധി,മനസ്സിന്റെ ശുദ്ധി.
അന്തസ്താപം [സം. -താപ] നാ. 1.മനസ്താപം; 2.ഉള്‍പ്പനി.
അന്തസ്ഥം [സം. -സ്ഥ] വി. 1.അന്തത്തിലുള്ള; 2.ഉള്ളിലുള്ള,ഇടയിലുള്ള.
അന്തസ്ഥങ്ങള്‍ [സം. അന്തഃ-സ്ഥാഃ] നാ. (വ്യാക.) മധ്യമങ്ങള്‍ (ഉച്ചാരണം കൊണ്ട്‌,
സ്വരത്തിനും വ്യഞ്ജനത്തിനും ഇടയിലുള്ളത്‌),യ,ര,ല,വ,ഴ,റ ഈ വര്‍ണങ്ങള്‍.
അന്തസ്ഥായി [സം. അന്ത-സ്ഥായിന്‍] നാ. മിത്രം,അമിത്രം എന്നീക്രമത്തിലുള്ള
രാജാക്കന്മാരില്‍ അവസാനത്തെ ആള്‍.
അന്തസ്സത്ത [സം. അന്തഃ-സത്താ] നാ. ആന്തരസത്യം,അന്തശ്ചൈതന്യം.
അന്തസ്സത്വ1 [സം. -സ്വത്വ]വി. ആത്മബലമുള്ള.
അന്തസ്സത്വ2 [സം.] നാ. 1.ഗര്‍ഭിണി; 2.ചേര്‍ക്കുരു.
അന്തസ്സജ്ഞ [സം. അന്തഃ-സംജ്ഞാ] വി. അകമെ ബോധമുള്ള.
അന്തസ്സാരം [സം. -സാര] നാ. അകത്തെ കാതല്‍,മുയ‍്‌ ഭാഗം,മനസ്സിന്റെ
ഉറപ്പ്‌,ഉള്‍ക്കരുത്ത്‌.
അന്തസ്സ്‌ [സം. അന്ധസ്‌] 'ഭക്ഷണം,ചോറ്‌'
നാ.ഗൌരവം,മാന്യത,പ്രൌഢി,അവസ്ഥ.
അന്തസ്സുന്‍ [സം. -സു] നാ. ആത്മാരാമന്‍.
അന്തസ്സ്വേദം [സം. -സ്വേദ] നാ. മദജലമുള്ള ആന.
അന്തഃ [സം. അന്തര്‍] ഉപ. അന്തര്‍ എന്നതിനു ചില സന്ധികളില്‍ വരുന്ന
വ്യതിയാനം.
അന്തഃകരണം [സം. -കരണ] നാ. മനസ്സ്‌,മനസ്സാക്ഷി.
അന്തഃപുരം [സം. -പുര] നാ. രാജകീയമന്ദിരങ്ങളില്‍ സ്ത്രീജനങ്ങള്‍ താമസിക്കുന്ന
ഭാഗം,സനാന.
അന്തഹാര [സ്ം. അന്ത-ഹാര] നാ. അമ്പലത്തില്‍ പ്രാസാദത്തിനുചുറ്റുമുള്ള
അഞ്ചു പ്രാകാരങ്ങളില്‍ രണ്ടാമത്തേത്‌.
അന്തറ്‌,അന്തര്‍വട്ട്‌ [ഇം.ണ്ണഗ്മ ത്സ്രന്‍^ന്ദ്രന്‍^ദ്ധദ്ദhന്ധ] നാ.ഒരു തൂക്കം; 112 റാത്തല്‍.
അന്താരാഷ്ട്ര [സം. അന്തര്‍-രാഷ്ട്ര] വി. പല രാഷ്ട്രങ്ങളെ സംബന്ധിച്ച.
അന്തരാഷ്ട്രിയ [സം. -രാഷ്ട്രിയ] വി. അന്താരാഷ്ട്ര സംബന്ധമായ.
അന്താവസായി [സം. അന്ത-അവസായിന്‍] നാ. 'നകേശങ്ങളുടെ അറ്റം
മുറിക്കുന്നവന്‍.' 1.ക്ഷുരകന്‍; 2.അന്താവശായി = ചണ്ഡാലന്‍.
അന്തി1 [<സം. സന്ധ്യാ] നാ. പകലിന്റെ അവസാനം.
അന്തി2 [സം. അന്തീ] നാ. (നാട്യ.) ജ്യേഷ്ഠത്തി.
അന്തിക1 [സം.] വി. 1.അടുത്തുള്ള; 2.അറ്റത്തുള്ള.
അന്തിക2 [സം. അന്തികാ] 1.ജ്യേഷ്ഠത്തി (എപ്പോഴും
അടുത്തുണ്ടാകുന്നതിനാല്‍) 2.അടുപ്പ്‌; 3.ഒരു മിശ്രവൃത്തം; 4.ചര്‍മലത എന്ന ഔഷധച്ചെടി.
അന്തികം [സം.] നാ. സാമീപ്യ, അവ്യ.. അടുക്കല്‍.
അന്തികേ [സം.] അവ്യ. അന്തികത്തില്‍.
അന്തിക്കട നാ. വൈകുന്നേരം മാത്രം തുറന്നു പ്രവര്‍ത്തിക്കുന്ന കട.
അന്തിക്കള്ള്‌ നാ. വൈകുന്നേരം ആകുമ്പോള്‍ എടുത്തുകൊണ്ടുവരുന്ന കള്ള്‌.
അന്തിക്കാപ്പ്‌ [അന്തി-കാപ്പ്‌] നാ. ക്ഷേത്രത്തില്‍ സന്ധ്യാസമയത്ത്‌ ബിംബത്തെ
അലങ്കരിക്കല്‍.
അന്തിക്കുക ക്രി. =അന്ധിക്കുക.
അന്തിക്കുരുട്ട്‌ നാ. സന്ധ്യയാകുമ്പോള്‍ കാഴ്ചനഷ്ടപ്പെടുന്ന രോഗം,മാലക്കണ്ണ്‌>
അന്തിക്കൂത്ത്‌ [സം. അന്തി-കൂത്ത്‌] നാ. സന്ധ്യാസമയത്തെ കൂത്ത്‌, ശിവന്റെ
അന്തിനടനം.
അന്തിക്രിസ്തു [ഇം.ഗ്രീ.ക്രിസ്തു) ക്രിസ്തുവിന്‍എതിരായിരിക്കുന്നവന്‍.
അന്തിച്ചന്ത നാ. വൈകുന്നേരം നടക്കുന്ന ചന്ത.
അന്തിച്ചുവപ്പ്‌,-ചോപ്പ്‌ [അന്തി-ചുവപ്പ്‌] നാ. സന്ധ്യയ്ക്കു ആകാശത്തില്‍
കാണപ്പെടുന്ന ചുവപ്പ്‌.
അന്തിത്തിരി നാ. മൂവന്തിക്കു കൊളുത്തിവയ്ക്കുന്ന (തിരിയിട്ട) വിളക്ക്‌.
അന്തിത്തിരിയന്‍ നാ. ചെറിയ അമ്പലത്തിലെ പൂജാരി,അന്തിവിളക്കു
കൊളുത്തുന്നതിന്റെ ചുമതലക്കാരന്‍.
അന്തിത്തിരുവമിര്‍ത്‌ നാ. സന്ധ്യാനൈവേദ്യം.
അന്തിമ [സം.] വി. 1.വളരെ അടുത്ത; 2.അവസാനത്തേ,
നാ.അന്തിമവര്‍ഗക്കാരന്‍,ചണ്ഡാലന്‍.
അന്തിമന്താരം നാ.= അന്തിമലരി.
അന്തിമലരി നാ. നാലുമണിച്ചെടി.
അന്തിമഹാകാളന്‍ [മ. അന്തി- സം. മഹാകാല] നാ. സന്ധ്യാനടനത്തിലേര്‍പ്പെട്ടിരിക്കുന്ന
ശിവന്‍.
അന്തിമാങ്കം [സം. അന്തിമ-അങ്ക] നാ. 1.അവസാനത്തെ അങ്കം; 2.ഒമ്പത്‌ എന്ന
അക്കം.
അന്തിമാളമ്മന്‍ [സം. അന്തി-മാളമ്മന്‍] നാ. അന്തിക്കു നൃത്തം ചെയ്യുന്ന
മഹാകാളനും,(ശിവനും),പര്‍വതിയും.
അന്തിമുടിക്കുക ക്രി. സന്ധ്യാവന്ദനം ചെയ്‌തു മുടിക്കുക.
അന്തിയൂഴം [അന്തി-ഊഴം] നാ. ചാവടിയന്തിരം അവസാനിക്കുന്ന ദിവസത്തിന്റെ
തലേരാത്രി മരിച്ച ആളിന്റെ വീട്ടില്‍ ബന്ധുക്കള്‍ ഒരുമിച്ചുകൂടുന്ന ആചാരം.
അന്തിവഴങ്ങുക [സം. അന്തി-വഴങ്ങുക] ക്രി. സന്ധ്യാപൂജ നടത്തുക.
അന്തിവിളക്ക്‌ [അന്തി-വിളക്ക്‌] നാ. സന്ധ്യക്കു വയ്ക്കുന്ന വിളക്ക്‌.
അന്തേ [സം.] അവ്യ. 1.അവസാനത്തില്‍; 2.ഉള്ളില്‍.
അന്തേവാസന്‍ [സം. അന്തേ-വാസ] നാ. 1.അയല്‍വാസി; 2,വിദ്യാര്‍ഥി.
അന്തേവാസി [സം. -വാസിന്‍] =അന്തേവാസന്‍.
അന്തേശയന്‍ [സം. -ശയ] നാ. കാമദേവന്‍.
അന്തോളം,-ളകം,-ളിക [സം. ആന്ദോലാ] നാ. പല്ലക്ക്‌,മേനാവ്‌.
അന്ത്യ1 [സം.] വി. 1.അന്തത്തിലുള്ളത്‌,അവസാനത്തേത്‌; 2.ഏറ്റവും
താണ,അധമമായ; 3ണശ്വരമായ,ക്ഷണികമായ.
അന്ത്യ2 [സം. അന്ത്യാ] നാ. അവസാനത്തെ ജാതിയില്‍പ്പെട്ടസ്ത്രീ.
അന്ത്യകര്‍മം [സം. അന്ത്യ-കര്‍മന്‍] നാ. അന്ത്യക്രിയ,സംസ്കാരം.
അന്ത്യകാഷ്ഠ [സം. -കാഷ്ഠാ] നാ. അങ്ങേയറ്റത്തെ നില,പരമകാഷ്ഠ.
അന്ത്യകൂദാശ [സുറി. -കൂദാശ] നാ. മരണാസന്നനായ ആളിനു വേണ്ടി ചെയ്യുന്ന
കൂദാശ,ഒടുക്കത്തെ ഒപ്പുറൂശ്മ.
അന്ത്യഗമനം [സം.-ഗമന] നാ. ഉയര്‍ന്നജാതിയില്‍പ്പെട്ട സ്ത്രീ അന്ത്യജാതിയില്‍പ്പെട്ട
പുരുഷനെ പ്രാപിക്കുന്നത്‌.
അന്ത്യജ [സം. അന്ത്യ-ജ] വി. 1.ഒടുവില്‍ ജനിച്ച; 2ഠാഴ്ന്ന ജാതിയില്‍പ്പെട്ട.
അന്ത്യജന്‍,-ജാതന്‍ [സം. അന്ത്യ-ജ,-ജാത] നാ. 1.ഏറ്റവും താണ
ജാതിയില്‍പ്പെട്ടവന്‍,ശൂദ്രന്‍, 2.ചണ്ഡാലന്‍; 3ഋജകന്‍,ചര്‍മകാരന്‍,നടന്‍,വരുഡന്‍,
(ചൂരല്‍പ്പണിക്കാരന്‍),മുക്കുവന്‍,മേദന്‍,ഭില്ലന്‍,എന്നീ ഏഴുവര്‍ഗങ്ങളിലൊന്നില്‍ പെട്ടവന്‍.
അന്ത്യജാതി [സം. -ജാതി] നാ. ശൂദ്രന്‍.
അന്ത്യപ്രാസം [സം. -പ്രാസ] നാ. പദാന്തങ്ങളിലോ പാദാന്തങ്ങളിലോ ഒരേ
അക്ഷരം ആവര്‍ത്തിക്കുന്നത്‌,മഹാരാഷ്ട്രപ്രാസം.
അന്ത്യഭം [സം. -ഭ] (ജ്യോ.) നാ. 1.അന്ത്യനക്ഷത്രം,രേവതി; 2.അന്ത്യരാശി,മീനം.
അന്ത്യം [സം.] നാ. 1.അവസാനത്തേത്‌; 2.അവസാനം,മരണം,നാശം;
3.(ഗണിത.) ഒരു വലിയ സംയ‍്‌,ആയിരം ലക്ഷം കോടി; 4.(ജ്യോ.) അന്ത്യരാശി,മീനം;
5ളഗ്നത്തിന്റെ പന്ത്രണ്ടാം ഭാവം; 6.അവസാനത്തെ ചാന്ദ്രമാസം (ഫാല്‍ഗുനം),പൃഷ്ഠത്തില്‍
ഉള്ള ഒരു മര്‍മം, 7.മുത്തങ്ങ.
അന്ത്യയാത്ര [സം. -യാത്രാ] നാ. 1.അവസാനയാത്ര; 2.മരണം.
അന്ത്യയാമം [സം. -യാമ] നാ. രാത്രിയുടെ അവസാനത്തെ യാമം
(ഏഴരവെളുപ്പുള്ളപ്പോള്‍ മുതല്‍ പുലര്‍ച്ചവരെ.)
അന്ത്യയുഗം [സം. -യുഗ] നാ. ചതുര്‍യുഗങ്ങളില്‍ ഒടുവിലത്തേത്‌,കലിയുഗം.
അന്ത്യലേപനം [സം. -ലേപന] നാ. = അന്ത്യകൂദാശ.
അന്ത്യലോപം [സം. -ലോപ] നാ. ഒടുവിലത്തെ വര്‍ണം ലോപിക്കല്‍.
അന്ത്യവര്‍ണം [സം. -വര്‍ണ] നാ. 1.അവസാനത്തെ ജാതി, ശൂദ്രന്‍; 2.ഒടുവിലത്തെ
അക്ഷരം.
അന്ത്യശാസനം [സം. -ശാസന] നാ. അവസാനത്തെ താക്കീത്‌,ഒടുവിലത്തെ
അറിയിപ്പ്‌.
അന്ത്യപ്രാസം [സം. -പ്രാസ] നാ. പദാന്തങ്ങളിലോ,പാദാന്തങ്ങളിലോ ഒരേ അക്ഷരം
ആവര്‍ത്തിക്കുന്നത്‌,മഹാരാഷ്ട്രപ്രാസം.
അന്ത്യാക്ഷരി [സം. -അക്ഷരീ] നാ. ഒരു പദ്യത്തിന്റെ അവസാനത്തെ
അക്ഷരംകൊണ്ട്‌ തുടങ്ങുന്ന അടുത്തപദ്യം എന്ന ക്രമത്തിലുള്ള സ്തോത്രവും മറ്റും.
അന്ത്യാമന്ത്രണം [സം. -ആമന്ത്രണ] നാ. അവസാനത്തെ യാത്രപറച്ചില്‍.
അന്ത്യാവസായി [സം. -അവസായിന്‍] നാ. ചണ്ഡാലനു നിഷാദസ്ത്രീയില്‍ ജനിച്ചവന്‍.
(സ്ത്രീ.) അന്ത്യാവസായിനി.
അന്ത്യാശ്രമം [സം. -ആശ്രമ] നാ. ആശ്രമങ്ങളില്‍ അവസാനത്തേത്‌,സന്ന്യാസം.
അന്ത്യാഹൂതി [സം. -ആഹൂതി] നാ. =അന്ത്യേഷ്ടി.
അന്ത്യേഷ്ടി [സം. -ഇഷ്ടി] നാ. 1.ശവദാഹം മുതല്‍ പിണ്ഡംവരെയുള്ള
പിതൃകര്‍മം.2.വേദവിധിപ്രകാരമുള്ള ശവദാഹം.
അന്ത്യോപചാരം [സം. -ഉപചാര] നാ. 1.മരിച്ച ആളിനു ശവസംസ്കാരത്തിനുമുമ്പു
ചെയ്യുന്ന ഉപചാരം; 2.മരിച്ച ആളിനെ ഉദ്ദേശിച്ചു ചെയ്യുന്ന ഉദകക്രിയയും മറ്റും.
87
അന്ത്രകൂജനം [സം. അന്ത്ര-കൂജനം] നാ. കുടലിരപ്പ്‌.
അന്ത്രരസം [സം. -രസ] നാ. ദീപനരസം.
അന്ത്രവല്ലിക [സം. -വല്ലികാ] നാ. മഹിഷവല്ലി,എരുമവള്ളി.
(രസവീര്യപാകാദിയില്‍)
അന്ത്രാദം [സം. -അദ] കുടലിനെ തിന്നുന്നത്‌,ഒരുതരം കൃമി.
അന്ദു [സം. -അന്ദു,-ന്ദൂ] നാ. 1.(ആനയുടെ കാലിലിടുന്ന) ചങ്ങല;
2.ഒരുതരം കാല്‍ത്തള.
അന്ദോളനം [സം. അന്ദോലന] നാ. ഊഞ്ഞാലിലും മറ്റുമുള്ള ആട്ടം.
അന്ധ [സം.] 1.കണ്ണുകാണാത്ത,കുരുടനായ,(ആല.) വിവേകമില്ലാത്ത;
2.ഇരുളടഞ്ഞ; 3.അറിവില്ലാത്ത.
അന്ധകഘാതി [സം. അന്ധക-ഘാതിന്‍] നാ. അന്ധകനെ കൊന്നവന്‍,ശിവന്‍.
അന്ധകന്‍ [സം.] നാ. 1.കാഴ്ചയില്ലാത്തവന്‍,കുരുടന്‍; 2.ഒരു അസുരന്‍;
3.ശ്രീകൃഷ്ണന്റെ പൂര്‍വികനായ ഒരു യാദവന്‍.
അന്ധകം [സം.] നാ. 1ഠൂം പൂണി,സുഗന്ധഫലങ്ങള്‍ കായ്ക്കുന്ന ഒരു വൃക്ഷം;
2.ആന്ധ്രദേശം.
അന്ധകരിപു [സം. അന്ധക-രിപു] നാ. ശിവന്‍.
അന്ധകാരാസ്ത്രം [സം. അന്ധകാര-അസ്ത്ര] നാ. എയ്യുമ്പോള്‍ ഇരുട്ടുണ്ടാക്കുന്ന
അസ്ത്രം,താമസാസ്ത്രം.
അന്ധകാരഭൂണ്ഡം [സം.-ഭൂണ്ഡ] നാ. ആഫ്രിക്ക (പരിഷ്കാരം
എത്തിനോക്കാത്ത സ്ഥലമായിരുന്നതിനാല്‍.)
അന്ധകാരം [സം അന്ധ-കാര <കൃ]'അന്ധതയുണ്ടാക്കുന്നത്‌' നാ. 1.ഇരുട്ട്‌;
2.(ആല.)ആത്മജ്ഞാനമില്ലായ്മ,അറിവില്ലായ്മ.
അന്ധകാരയുഗം [സം.അന്ധകാര-യുഗ] നാ.യൂറോപ്പില്‍ വൈജ്ഞാനികമായ
ഉണര്‍വില്ല്ലാതിരുന്ന കാലം,മധ്യയുഗം.
അന്ധകാരി [സം. അന്ധക-അരി] നാ. ശിവന്‍.
അന്ധകൂപം [സം. അന്ധ-കൂപ] നാ. 1.പൊട്ടക്കിണര്‍; 2.ഒരു നരകം;
3.മാനസികമായ ഇരുട്ട്‌.
അന്ധത,ത്വം [സം. അന്ധതാ,-ത്വ] നാ. 1.കണ്ണൂകാണായ്ക; 2.(ആല.)
അറിവില്ലായ്മ,മൂഢത; 3.എന്തുചെയ്യണമെന്നറിവില്ലായ്മ,കുഴക്കം,അവിവേകം,സാഹസം.
അന്ധതമസം [സം. അന്ധ-തമസ] നാ. 1.കൂരിരുട്ട്‌; 2.(ആല.) അജ്ഞാനം.
അന്ധതാമിസ്രം [സം. -താമിസ്ര] നാ. 1.അന്ധതമസം; 2.ഘോരനരകങ്ങളില്‍ ഒന്ന്‌.
അന്ധധീ [സം. -ധീ] നാ. അന്ധമായ ധീയോടുകൂടിയവന്‍,മൂഢന്‍.
അന്ധന്‍ [സം.] നാ. കണ്ണുകാണാത്തവന്‍,കുരുടന്‍; 2.അറിവില്ലാത്തവന്‍,മൂഢന്‍;
3ണാലു ചവിട്ടടിയില്‍ കൂടുതല്‍ ദൂരത്തില്‍ നോക്കാത്ത
ഭിക്ഷു,എന്തുചെയ്യണമെന്നറിയാത്തവന്‍.
അന്ധപൂതന [സം. അന്ധ-പൂതനാ] നാ. ബാലപീഡയ്ക്കു കാരണമെന്നു
കരുതപ്പെടുന്ന ഒരു പിശാചി.
അന്ധം [സം.] നാ. 1.ഇരുട്ട്‌; 2.അജ്ഞാനം; 3.ജലം,കലക്കുള്ളവെള്ളം.
അന്ധമൂഷിക [സം. അന്ധ-മൂഷിക] നാ. ദേവതാളി.
അന്ധവിശ്വാസം [സം. -വിശ്വാസ] നാ. യുക്‌തിഹീനമായ വിശ്വാസം,മൂഢവിശ്വാസം.
അന്ധസ്സ്‌ [സം. അന്ധസ്‌] നാ. 1.ഭക്ഷണം,ചോര്‍; 2.സോമലത.'അന്തസ്സ്‌'
നോക്കുക.
അന്ധാളിക്കുക ക്രി..പരിഭ്രമിക്കുക,കുഴങ്ങുക.
അന്ധാളിത്തം നാ. പരിഭ്രമം,അമ്പരപ്പ്‌.
അന്ധിക [സം. അന്ധികാ] നാ. 1ഋാത്രി; 2.കണ്ണുകെട്ടിക്കളി; 3.ഒരു നേത്രരോഗം;
4.സ്ത്രീകളില്‍ ഒരിനം.
അന്ധിക്കുക [<സം. അന്ധ] ക്രി. 1.കാണാന്‍ കഴിവില്ലാതെ വരിക,അന്ധാളിക്കുക;
2.കളിപ്പു പറ്റുക; 3.വിഡ്ഢിയാകുക.
അന്ധീകരിക്കുക [<സം. അന്ധീ-കൃ] ക്രി. കണ്ണുകാണാതെയാക്കുക.
അന്ധീകൃത [<സം. അന്ധീ-കൃ] നാ. കാഴ്ചയില്ലാതാക്കപ്പെട്ട.
അന്ധീഭവിക്കുക [<സം. അന്ധീ-ഭൂ] ക്രി.കാഴ്ചപോകുക.
അന്ധു [സം.] നാ. 1.കിണര്‍; 2.പുരുഷലിങ്ങ്ഗം.
അന്ധുലം [സം.] നാ. നെന്മേനിവാക.
അന്ധ്രം [സം.] നാ. ആന്ധ്രദേശം.
അന്ന [സം. അന്ന <അദ്‌]വി. ഭക്ഷിക്കപ്പെട്ട.
അന്നകാമ [സം. അന്ന-കാമ] വി. ആഹാരത്തിന്‍ആഗ്രഹമുള്ള.
അന്നകൂല്യ [സം. -കൂല്യാ] നാ. അന്നപഥം.
അന്നകോഷ്ഠകന്‍ [സം. -കോഷ്ഠക] നാ. 1.വിഷ്ണു; 2.സൂര്യന്‍.
അന്നകോഷ്ഠകം [സം. -കോഷ്ഠക] നാ. 1.ആഹാരപദാര്‍ഥങ്ങള്‍ വയ്ക്കാനുള്ള അറ;
2.പത്തായം,നെല്‍പ്പുര.
അന്നക്കാവടി [സം. അന്ന-പ്രാ.കാവഡ] നാ. 1ഢര്‍മച്ചോറു ശേരിക്കുവാനുള്ള
കുട്ടകള്‍ തൂക്കിയിടുന്ന കാവുതണ്ട്‌; 2.ആഹാരം ഇരന്നു നടക്കുന്നവന്‍,തെണ്ടി.
അന്നക്കൊടി1 [അന്നം-കൊടി] നാ. 1.അരയന്നത്തിന്റെ അടയാളമുള്ള കൊടി;
2.ശ്രേഷ്ടമായ അരയന്നം.
അന്നക്കൊടി2 നാ. അന്നദാനം ചെയ്യപ്പെടുമെന്നു സൂചിപ്പിക്കാന്‍ ഊട്ടുപുരയില്‍
കെട്ടുന്ന കൊടി.
അന്നക്കൊടിയോന്‍ [മ. അന്നം- കൊടി-ഓന്‍] നാ. അരയന്നം കൊടിയടയാളമ്മയി
ഉള്ളവന്‍,ബ്രഹ്മാവ്‌.
അന്നഗതി [മ. അന്നം-സം.ഗതി] നാ. അന്നത്തിന്റെ ഗതി,നട.
അന്നഗന്ധി [സം. അന്ന-ഗന്ധി] നാ. 1.വയറുകടി; 2.അതിസാരം.
അന്നജ1 [സം.-ജ] നാ. ഭക്ഷണത്തില്‍നിന്നുണ്ടായ,അന്നജാത.
അന്നജ2 [സം. -ജാ] നാ. ഭക്ഷണജന്യമായ ഇക്കിള്‍.
അന്നജം [സം. -ജ] ധാന്യകം,സ്റ്റാര്‍ച്ച്‌.
അന്നതന്ത്രം [സം. -തന്ത്ര] നാ. പോഷണശാസ്ത്രം.
അന്നതൃഷ്ണ [സം. -തൃഷ്ണാ] നാ. ഒരുതരം ഉദരരോഗം.
അന്നത്തേ,-ത്തെ [അന്ന്‌-അത്ത്‌-ഏ; ആധാരികാഭാസം] അവ്യ.
ആദിവസത്തെ,അക്കാലത്തെ.
അന്നദ1 [സം. അന്ന-ദ <ദാ] വി. ആഹാരം നല്‍കുന്ന.
അന്നദാതാ(വ്‌) [സം. -ദാതൃ] നാ. 1.ആഹാരം നല്‍കുന്നവന്‍; 2ഋക്ഷാകര്‍ത്താവ്‌.
അന്നദാനം [സം. -ദാന] നാ.ഭക്ഷണം കൊടുക്കല്‍,മഹാദാനങ്ങളില്‍ ഒന്ന്‌.
അന്നദാസന്‍ [സം. -ദാസ] നാ. ചോറിനുമാത്രം വേണ്ടി ദാസവൃത്തി ചെയ്യുന്നവന്‍.
അന്നദോഷം [സം. -ദോഷ] നാ. 1ണിഷിദ്ധാഹാരം കഴിക്കുന്നതുമൂലമുണ്ടാകുന്ന
പാപം; 2.ആഹാരത്തിലുള്ള ദൂഷ്യം.
അന്നദ്രവശൂലം [സം. -ദ്രവ-ശൂല] നാ. ഒരുതരം ശൂലരോഗം.
അന്നദ്വേഷം [സം. -ദ്വേഷ] നാ. ആഹാരത്തോടു വേറുപ്പ്‌,വിശപ്പില്ലായ്മ.
അന്നന്‍ [സം. അന്ന] നാ. 1.അന്നത്തിന്റെ നടത്ത; 2.ഒരു ദ്രാവിഡവൃത്തം.
അന്നനടയാള്‍ [അന്നം-നടയാള്‍] നാ. സുന്ദരി.
അന്നനാളം [സം. അന്ന-നാള] നാ. തൊണ്ടമുതല്‍ ആമാശയംവരെയുള്ള
ആഹാരക്കുഴല്‍.
അന്നന്ന്‌ [അന്ന്‌-അന്ന്‌] അവ്യ. 1.അതതുദിവസം,പ്രതിദിനം;
2.അതതുകാലത്ത്‌,കാലംതോറും.
അന്നന്നേടം [അന്ന്‌-അന്ന്‌-ഏടം] അവ്യ. ഓരോ ദിവസവും.
അന്നപതി [സം. അന്ന-പതി] 'ആഹാരത്തിന്റെ അധികാരി.' നാ. 1.സൂര്യന്‍;
2.അഗ്നി; 3.ശിവന്‍; 4.വായു.
അന്നപാകം [സം. -പാക] നാ. 1.ആഹാരം പാകം ചെയ്യല്‍; 2.ആഹാരദഹനം.
അന്നപാനം [സ. -പാന] നാ. ചോറും വെള്ളവും (അല്ലെങ്കില്‍ ഏതെങ്ങിലും
പാനീയം)>
അന്നപൂര്‍ണ1 [സം. -പൂര്‍ണ] വി.സംഋദ്ധിയായി ഭക്ഷണപഥാര്‍ഥങ്ങളുള്ള.
അന്നപൂര്‍ണ2 [സം. -പൂര്‍ണാ] നാ. സുഭിക്ഷതയുടെ ദേവി,ദുര്‍ഗ.
അന്നപ്പക്ഷി [മ. അന്നം-സം.പക്ഷിന്‍] നാ.
നാരായണക്കിളി,അരിക്കിളി,അങ്ങാടിക്കുരുവി,വീട്ടുകുരുവി.
അന്നപ്രളയം [സം. അന്ന-പ്രളയ] നാ. മരണശേഷം അന്നവസ്തുവായുള്ള
രൂപാന്തരപ്രാപ്തി.
അന്നപ്രാവ്‌ [അന്നം-പ്രാവ്‌] നാ. പറക്കാന്‍ കഴിയാത്ത ഒരിനം പ്രാവ്‌. മൌറീഷ്യസ്‌
ദ്വീപില്‍ പണ്ടുണ്ടായിരുന്നു.
അന്നപ്രാശം,-പ്രാശനം [സം. അന്ന-പ്രാശ, -പ്രാശന < അശ്‌] നാ.
ചോറൂണ്‌,കുഞ്ഞിന്‌ ആദ്യമായി ചോറു കൊടുക്കുക എന്ന
ചടങ്ങ്‌,ഷോഡശസംസ്കാരങ്ങളില്‍ ഒന്ന്‌.
അന്നബലം [സം. -ബല] നാ. 1.ഭക്ഷണം കഴിക്കുന്നതിനുള്ള ശക്‌തി;
2.അന്നമാകുന്ന ബലം.
അന്നബ്രഹ്മം [സം. -ബ്രഹ്മന്‍] നാ. അന്നമാകുന്ന ബ്രഹ്മം; ശരീരകാരണമാകുന്ന
ബ്രഹ്മം.
അന്നഭക്‌തന്‍ [സം. -ഭക്‌ത] നാ. അന്നദാസന്‍.
അന്നഭേദി [സം. -ഭേദിന്‍] നാ. ഒരു ധാതുദ്രവ്യം,ഇരുമ്പ്‌,ഗന്ധകം,ഓക്സിജന്‍
ഇവയുടെ രാസയോഗത്താലുണ്ടാകുന്ന ഒരു പദാര്‍ഥം.
അന്നം1 [ത.അന്നം, സം. ഹംസ] നാ. അരയന്നം,താറാവിന്റെ ജാതിയില്‍പ്പെട്ട
ഒരു ജലചരപ്പക്ഷി,പുരാണങ്ങളനുസരിച്ച്‌,ബ്രഹ്മാവിന്റെ വാഹനംണടപ്പിന്റെ അഴക്‌
പ്രസിദ്ധം. (പാലും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍നിന്ന്‌ പാല്‍ വേര്‍തിരിച്ചു കുടിക്കാന്‍
കഴിവുണ്ടെന്നു കവികല്‍പന.)
അന്നം2 [സം. അന്ന<അദ്‌] നാ. 1.ആഹാരം,ഭക്ഷണപദാര്‍ഥം,ചോറ്‌; 2ഢാന്യം;
3.ജലം; 4.ഭൂമി.
അന്നംകാണാപ്പക്ഷി നാ. കതിരുകാണാക്കിളി.
അന്നമയ [സം. അന്ന-മയ] നാ. അന്നം കൊണ്ടുള്ള,അന്നരൂപമായ.
അന്നരയകോശം നാ. 1.ആത്മാവിനെ ആവരണം ചെയ്യുന്ന അഞ്ചു കോശങ്ങളില്‍ ഒന്ന്‌;
2.സ്ഥൂലശരീരം.അന്നമലം [സം. -മല] നാ. 1.അമേധ്യം; 2.മദ്യം.
അന്നമൂഷിക [സം. -മൂഷികാ] നാ. ദേവതാളി.
അന്നമെന്നടയാള്‍ [അന്ന്‌-മെല്‍-നടയാള്‍] നാ. അന്നത്തെപ്പോലെ മെല്ലെ നടക്കുന്നവള്‍.
അന്നരസം [സം. അന്ന-രസ] നാ. 1.അന്നാഹാരത്തിന്റെ സത്ത്‌,പോഷണദ്രവ്യം;
2.ആഹാരത്തിന്റെ രുചി.
അന്നല്‍ നാ. അരയന്നം.
അന്നലേപനം [സം. അന്ന-ലേപന] നാ. അന്നം (ചോറാത്‌) ലേപനം ചെയ്യല്‍ (ഒരു
ചികിത്സ).
അന്നവസ്ത്രം [സം. -വസ്ത്ര] നാ. ഉണ്ണാനും ഉടുപ്പാനും ഉള്ള വക.
അന്നവാഹനം [സം. -വാഹന] നാ. ഹംസവാഹന്‍,ബ്രഹ്മാവ്‌.
അന്നവാഹി [സം. -വാഹിന്ന്‌] നാ.അന്നനാളം.
അന്നവികാരം [സം. -വികാര] നാ. 1.ആഹാരം ദഹിക്കുമ്പോള്‍ അതിനുണ്ടാകുന്ന
വികാരം; 2.ആമാശയത്തിലുണ്ടാകുന്ന ഭാവഭേദം; 3.ഇന്ദ്രിയസ്‌ലനം.
അന്നശ്രാദ്ധം [സം. -ശ്രാദ്ധ] നാ. ശ്രാദ്ധം പലവിധത്തിലുള്ളതില്‍ ഒന്ന്‌.
അന്നസത്രം [സം. -സത്ര] നാ. സൌജന്യമായ ഭക്ഷണം കൊടുക്കുന്ന
സ്ഥലം,ഊട്ടുപുര.
അന്നാദ [സം. -അദ] വി. അന്നം അദിക്കുന്ന,ചോറുണ്ണുന്ന.
അന്നാദന്‍ [സം.] നാ. 1.വിഷ്ണു; 2.അഗ്നി; 3.പരമാത്മാവ്‌.
അന്നായു [സം. -ആയുസ്‌] നാ. ഉണ്ണാന്‍ വേണ്ടി മാത്രം
ജീവിച്ചിരിക്കുന്നവന്‍,ആഹാരത്തിന്‌ ആര്‍ത്തിയുള്ളവന്‍.
അന്നാരച്ചക്ക നാ. പൃത്തിച്ചക്ക.
അന്നാള്‍ [ആ-നാള്‍] നാ. ആദിവസം,അക്കാലത്ത്‌.
അന്നില്‍ നാ. ക്രൌഞ്ചപ്പക്ഷി.
അന്നീദാ [സുറി.] നാ. അനീദാ.
അന്ന്‌ അവ്യ . ആദിവസം.അപ്പോള്‍.
അന്നേ [അന്ന്‌-ഏ] അവ്യ . അന്നുതന്നെ.
അന്നേരം [ആ-നേരം] അവ്യ . അപ്പോള്‍,ആസമയത്ത്‌.
അന്നോടകം അവ്യ . അന്നുതന്നെ,അന്നുവരെ.
അമ്പത്‌ [ഐം-പത്‌] നാ. അഞ്ചു പത്തുകൂടിയത്‌.
അന്യ1 [സം.] വി. വേറെയുള്ള,തന്റേതല്ലാത്ത,വ്യത്യാസപ്പെട്ട.
അന്യ2 [സം. അന്യാ] നാ. പരകീയയായ നായിക,മറ്റൊരുവള്‍.
അന്യകാരുക [സം. അന്യ-കാരുക] നാ. മലത്തില്‍ ജീവിക്കുന്ന കൃമി.
89
അന്യക്ഷേത്രം [സം. -ക്ഷേത്ര] നാ. 1.മറ്റൊരു വയല്‍; 2.വിദേശം; 3.അന്യന്റെ ഭാര്യ.
അന്യഗ1 [സം. -ഗ] വി. അന്യനെ പ്രാപിക്കുന്ന.
അന്യഗ2 [സം. -ഗാ] നാ. പാതിവൃത്യമില്ലാത്തവള്‍.
അന്യചിത്ത വി. മറ്റൊന്നില്‍ മനസ്സുറപ്പിച്ച,മറ്റെന്തിനെയെങ്കിലും പറ്റി ചിന്തിക്കുക.
അന്യച്ഛേദം [സം. -ഛേദ] നാ. അന്യം നില്‍പ്പ്‌.
അന്യജാത [സം. -ജാത] വി. മറ്റൊന്നിലോ മറ്റൊരാളിലോ ജനിച്ച.
അന്യതര [സം. -തര] വി. രണ്ടിലേതെങ്കിലും ഒന്നായ.
അന്യതസ്തയ‍്ന്‍ [സം.] നാ. എതിരാളി,ശത്രു.
അന്യതഃ [സം. അന്യ-തഃ അവ്യ. 1.മറ്റൊന്നില്‍നിന്ന്‌,മറ്റൊരാളില്‍നിന്ന്‌; 2.മറ്റൊരു
കാരണത്താല്‍; 3.മറ്റൊരിടത്ത്‌.
അന്യതാബോധം [സം. അന്യതാ-ബോധ] നാ. തനിക്കുള്ളതല്ല എന്ന ചിന്ത,ഒന്നിനോട്‌
ഇഴുകിച്ചേരാന്‍ പറ്റാത്ത അവസ്ഥ.
അന്യത്ര [സം. അന്യ-ത്ര] അവ്യ. 1.മറ്റൊരിടത്ത്‌; 2.മറ്റൊരിക്കല്‍.
അന്യഥാ [സം. -ഥാ] അവ്യ. 1.മറ്റൊരു രീതിയില്‍; 2.വിപരീതമായി;
3.അല്ലെങ്കില്‍. അന്യഥാകരണം = മറ്റൊരു തരത്തിലാക്കല്‍.
അന്യഥാ [സം. -ഥാ] അവ്യ . മറ്റൊരിക്കല്‍,മറ്റൊരു സന്ദര്‍ഭത്തില്‍.
അന്യന്‍ [സം.] നാ. മറ്റൊരുവന്‍,തന്നില്‍നിന്നു ഭിന്നനായവന്‍.
അന്യപൂര്‍വ [സം. അന്യ-പൂര്‍വാ] നാ. വേറൊരാള്‍ക്കു ഭാര്യയായി
നിശ്ചയിക്കപ്പെട്ട സ്ത്രീ.
അന്യമനസ്ക [സം. -മനസ്ക] വി. 1.മറ്റൊരാളിലോ മറ്റൊന്നിലോ മനസ്സുറച്ച;
2.ശ്രദ്ധയില്ലാത്ത.
അന്യം [സം. അന്യത്‌] നാ. 1.മറ്റൊന്ന്‌,മറ്റൊരു വസ്തു; 2.വേറെയായത്‌;
തന്റേതല്ലാത്തത്‌. അന്യംനില്‍ക്കുക = അവകാശികളില്ലാതാകുക.
അന്യാദൃശ [സം. -അദൃശ] 1.അസാധാരണമായ,മറ്റൊന്നില്‍
കാണാത്ത,വിശേഷപ്പെട്ട; 2.മറ്റൊരു തരത്തിലുള്ള.
അന്യാധീന [സം. -അധീന] വി. അന്യനു കീഴ്പ്പെട്ട,മറ്റൊരാള്‍ക്കു വിധേയമായ.
അന്യാപദേശം [സം. -അപദേശ] നാ. (അലം.) അപ്രസ്തുതപ്രശംസയുടെ ഒരു
വകഭേദം.
അന്യായം [സം. അ-ന്യായം] നാ. 1ണ്യായമല്ലാത്തത്‌,നീതിക്കും ധര്‍മത്തിനും
വിരുദ്ധമായ പ്രവൃത്തി; 2.കോടതിയിലും മറ്റും സമര്‍പ്പിക്കുന്ന പരാതി. അന്യായക്കാരന്‍ =
നിയമപരമായല്ലാതെ വ്യക്‌തിയെ തടഞ്ഞുവയ്ക്കല്‍. അന്യായപ്പെടുക =കോടതിയിലും മറ്റും
ആവലാതി ബോധിപ്പിക്കുക.
അന്യാര്‍ഥം1 [സം. -അര്‍ഥ] നാ. 1.വേറെ ഒരര്‍ഥം; 2.ഒരു കാവ്യദോഷം
(വിവക്ഷിക്കാത്തതും,അനുചിതവുമായ മറ്റൊരര്‍ഥം കൂടി സ്ഫുരിക്കുന്നത്‌).
അന്യാര്‍ഥം2 [സം. -അര്‍ഥം] അവ്യ . വേറൊരാള്‍ക്കോ വേറൊന്നിനോ വേണ്ടി.
അന്യേ [പ.മ] എന്നിയെ,കൂടാതെ.
അന്യേദ്യു [സം. അന്യേ-ദ്യുഃ] അവ്യ . 1.മറ്റൊരു ദിവസം,അടുത്ത ദിവസം;
2.ഒരിക്കല്‍.
അന്യേദ്യുഷ്ക [സം.-ദ്യുഷ്‌-ക] വി. എന്നും സംഭവിക്കുന്ന.
അന്യേദ്യുഷ്കം [സം.] നാ. ഒരിനം ജ്വരം.
അന്യോക്‌തി [സം. അന്യ-ഉക്‌തി] നാ. അന്യാപദേശം.
അന്യോന്യ [സം. അന്യഃ-അന്യ] വി. തമ്മില്‍ത്തമ്മില്‍ ഉള്ള.
അന്യോന്യം1 [സം.] അവ്യ ഠമ്മില്‍ത്തമ്മില്‍,പരസ്പരം.
അന്യോന്യം2 [സം.] നാ. 1.പരസ്പരമൈത്രി; 2.ഒരു അര്‍ഥാലങ്കാരം; 3.കടവല്ലൂര്‍
ക്ഷേത്രത്തില്‍ വച്ച്‌ നമ്പൂതിരിമാര്‍ നടത്തിയിരുന്ന വേദമത്സരപ്പരീക്ഷ. (രണ്ടുകരക്കാര്‍
-തൃശ്ശൂര്‍ക്കാരും തിരുനാവാക്കാരും-തമ്മില്‍ നടത്തിയിരുന്ന മത്സരമായതിനാല്‍
അന്യോന്യം എന്നു പേര്‍വന്നു.)
അന്യോന്യഭാവം [സം. അന്യോന്യ-അഭാവ] നാ. (ന്യായ.) രണ്ടെണ്ണത്തില്‍
ഓരോന്നിലും മറ്റതിന്റെ അഭാവം. ഒന്നു മറ്റതല്ലായ്ക. നാലുതരം അഭാവങ്ങളില്‍ ഒന്ന്‌.
അന്യോന്യാശ്രയം [സം. -ആശ്രയ] നാ. 1.പരസ്പരമുള്ള ആശ്രയം; 2.(ന്യായ.)
പരസ്പരമുള്ള കാര്യകാരണബന്ധം.
അന്വക്ഷം [സം. അനു-അക്ഷം] അവ്യ. പിന്നീട്‌,തൊട്ടുപിന്നാലെ.
അന്വക്ഷരം [സം.-അക്ഷര] അവ്യ .അക്ഷരക്രമമനുസരിച്ച്‌.
അന്വയം [സം. അനു-അയ <ഇ] നാ. 1.വംശം; 2.സംബന്ധം; 3.സാഹചര്യം;
4.ആയ‍തങ്ങളുടെ ഐക്യം കാണിക്കുന്ന വാക്യം; 5.പദങ്ങളുടെ പരസ്പരാകാങ്ക്ഷ;
6.അനുഗമനം,പിന്തുടരല്‍.
അന്വയവാചി [സം. അന്വയ-വാചിന്‍] നാ. ആയ‍തങ്ങളുടെ ഐക്യം കാണിക്കുന്ന
ക്രിയ.
അന്വയാഗത [സം. -ആഗത] വി. 1.വംശവഴിക്കുള്ള; 2.പരമ്പരാഗതമായ;
3.അന്വയിച്ചു കിട്ടിയ.
അന്വയിക്കുക [<സം. അനു-ഇ] ക്രി. പദങ്ങളെ പരസ്പരാകാങ്ക്ഷയനുസരിച്ചു
ചേര്‍ക്കുക.
അന്വര്‍ഥ(ക) [സം. -അര്‍ഥക] വി. അര്‍ഥത്തിനു യോജിച്ച, സാര്‍ഥകമായ.
അന്വര്‍ഥവേദി [സം. അന്വര്‍ഥ-വേദിന്‍] നാ. അടിച്ചാലും മുറിവേല്‍പ്പിച്ചാലും
വകവയ്ക്കാത്ത ആന.
അന്വര്‍ഥി [സം. അനു-അര്‍ഥിന്‍] നാ. ആശ്രയിച്ചു ജീവിക്കുന്നവന്‍.
അന്വവസര്‍ഗം [സം. -അവ-സര്‍ഗ <സൃജ്‌] നാ. 1.ശിഥിലമാക്കല്‍,അയച്ചുവിടല്‍;
2.ഇഷ്ടം പോലെ ചെയ്യാന്‍ അനുവദിക്കല്‍; 3ഠന്നിഷ്ടം പോലെ പ്രവര്‍ത്തിക്കല്‍.
അന്വവസിത [സം. -അവ-സിത <സി] വി. ബന്ധപ്പെട്ട,പിടിക്കപ്പെട്ട.
അന്വവായം [സം. -അവായ] നാ. 1ണിലനിറുത്തുന്നത്‌, 2.വംശം.
അന്വവേക്ഷണം [സം. -അവ-ഈക്ഷണ] നാ. പരിഗണന,ബഹുമാനം.
അന്വഷ്ടക [സം. -അഷ്ടകാ] നാ. പൌഷം,മാഘം,ഫാല്‍ഗുനം,എന്നീ
മാസങ്ങളിലെ കൃഷ്ണപക്ഷത്തിലെ നവമി.
അന്വസ്ത [സം. -അസ്ത] വി. എറിയപ്പെട്ട.
അന്വഹം [സം. -അഹന്‍] അവ്യ . ദിവസം തോറും.
അന്വായ‍ത [സം. -ആ-യ‍ത <യ‍ി] വി. തുടര്‍ന്ന്‌ പറയപ്പെട്ട.
അന്വായ‍തസംഭാഷണം [സം. അന്വായ‍ത-സംഭാഷണ] നാ. മറ്റൊരാളിന്റെ വാക്യത്തെ
ഉദ്ധരിക്കാതെ,ആയാള്‍ പറഞ്ഞ കാര്യം തന്നെ സ്വന്തവാക്യങ്ങളില്‍ ആയ‍നം ചെയ്യുന്നത്‌.
അന്വായ‍നം [സം. അനു-ആയ‍ന] നാ. 1.പറഞ്ഞതിന്റെ തുടര്‍ച്ചയായി പറയുക;
2.മൂലത്തെ കൃത്യമായി പിന്തുടരുന്ന വ്യായ‍നം.
അന്വാചയം [സം. -ആ-ചയ <ചി] നാ. പ്രധാനപ്പെട്ട കര്‍മം വിധിച്ചതിനുശേഷം
ഗൌണമായതിനെ വിധിക്കല്‍,പ്രധാനത്തോട്‌ അപ്രധാനം കൂട്ടിച്ചേര്‍ക്കല്‍.
അന്വാചിത [സം. -ആചിത] വി. അപ്രധാനമായ,താണതരമായ.
അന്വാദിഷ്ട [സം. -ആദിഷ്ട] വി. പിന്നീട്‌ പറയപ്പെട്ട.
അന്വാദേശം [സം. -ആദേശ] നാ. 1.പിന്നീടുള്ള പ്രസ്താവം,ഒരിക്കല്‍
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയല്‍; 2.ഒരു സങ്ഗതിക്കായി ഒരിക്കല്‍ നിര്‍ദേശിച്ച നാമത്തെ
മറ്റൊരു സങ്ഗതിക്കായി വീണ്ടും പറയല്‍; 3.കൂട്ടിച്ചേര്‍ത്ത പ്രസ്താവം,അനുബന്ധം.
അന്വാധാനം [സം. -ആ-ധാന- <ധാ] നാ. പിന്നീട്‌ ഇടുക,ഹോമാഗ്നിയില്‍
വിറകുവയ്ക്കല്‍.
അന്വാധി [സം. -ആധി] നാ. 1.മറ്റൊരാള്‍ക്കു കൊടുക്കാന്‍ വേണ്ടി ഏല്‍പ്പിച്ച
വസ്തു; 2.പശ്ചാത്താപം; 3ണിരന്തരമായ ആധി.
അന്വാധേയകം [സം. -ആധേയക] നാ. ഒരുതരം സ്ത്രീധനം,വിവാഹാനന്തരം
സ്വഗൃഹത്തില്‍നിന്നോ ഭര്‍തൃഗ്ര്ഹത്തില്‍നിന്നോ കിട്ടുന്ന ധനം.
അന്വായത്ത [സം. -ആയത്ത] വി. പിന്നാലെ വന്ന.
അന്വായനം [സം. -ആയന] നാ. വിവാഹശേഷം സ്ത്രീ പിതൃഗൃഹത്തില്‍നിന്നും
ഭര്‍തൃഗൃഹത്തിലേക്കു കൊണ്ടുപോകുന്ന സാധനങ്ങള്‍.
അന്വാരബ്ധ [സം. -ആരബ്ധ] വി. പിന്നീടുതുടങ്ങിയ.
അന്വാരംഭം [സം. -ആരംഭ] നാ. 1.യാഗത്തില്‍ അര്‍പ്പിച്ച പഴങ്ങള്‍ക്കും
യാഗത്തിന്റെ പുണ്യത്തിനും അര്‍ഹനാക്കുന്നതിനായി യജമാനനെ തൊടുന്നത്‌,
2.വിദ്യാരംഭം കഴിച്ചശേഷം തുടര്‍ന്നുള്ള അഭ്യാസം.
അന്വാരോഹണം [സം. -ആ-രോഹ <രുഹ്‌] നാ. ഉടന്തടി ചാടല്‍, ഭര്‍ത്താവിന്റെ
ശരീരം ചിതയില്‍ വയ്ക്കുന്നതിനെ തുടര്‍ന്നു ഭാര്യ (വിധവ) അതില്‍ പ്രവേശിക്കുന്നത്‌.
അന്വാസനം [സം. -ആസന] നാ. 1.(ഒരാള്‍) ഇരുന്നശേഷം ഇരിക്കുക; 2.സേവനം,
ശുശ്രൂഷ; 3.പശ്ചാത്താപം, വ്യസനം; 4.സ്നേഹവസ്തി (മൂന്നുതരം ആധാര വസ്തികളില്‍
ഒന്ന്‌). 5.പണിപ്പുര, ആല.
അന്വാസിക്കുക [<സം. അനു-ആസ്‌] ക്രി. അടുത്ത്‌ ഇരിക്കുക, ശുശ്രൂഷിക്കുക.
അന്വാഹാര്യം [സം. -ആഹാര്യ] നാ. പൌര്‍ണമാസികളില്‍ പിതൃക്കള്‍ക്കായി
ചെയ്യുന്ന ശ്രാദ്ധം.
അന്വാഹിക [സം. -ആഹിക<അഹന്‍] വി. ദിവസം തോറുമുള്ള.
അന്വിത [സം. -ഇത <ഇ] വി. 1.അന്വയിച്ച, കൂടിയ, ഒത്തുപോകുന്ന; 2.ഉള്ള,
സഹിതമായ.
അന്വിതാര്‍ഥ [സം. അന്വിത-അര്‍ഥ] നാ. സന്ദര്‍ഭം കൊണ്ടു തന്നെ വിശദമാകുന്ന
അര്‍ഥത്തോടുകൂടിയ.
അന്വിതി [സം. അനു-ഇതി] നാ. 1.അനുഗമനം; 2.ആഹാരം.
അന്വിഷ്ട [സം. -ഇഷ്ട] വി. അന്വേഷിക്കപ്പെട്ട.
അന്വീക്ഷണം [സം. -ഈക്ഷണ] നാ. അന്വീക്ഷ.
അന്വീക്ഷാ [സം.-ഈക്ഷാ] നാ. 1.അന്വേഷണം; 2.ചിന്ത; 3.വിചാരണ,
പരിശോധന.
അന്വേഷ [സം. -ഏഷാ] നാ. അന്വേഷണം.
അന്വേഷകന്‍ [സം. -ഏഷക] നാ. ആരായുന്നവന്‍.
അന്വേഷണ [സം. -ഏഷണാ] നാ. അന്വേഷണം.
അന്വേഷണം [സം.] നാ. 1ഠിരയല്‍, ആരായല്‍; 2.കാര്യവിചാരം.
ഉദാ.കാര്യാന്വേഷണം.
അന്വേഷി [സം. -ഏഷിന്‍] നാ. അന്വേഷകന്‍. (സ്ത്രീ.) അന്വേഷിണീ.
അന്വേഷിക്കുക [<സം. അനു-ഇഷ്‌] ക്രി. 1ഠേടുക, ആരായുക, വിവരം അറിയാന്‍
ശ്രമിക്കുക; 2.മേല്‍വിചാരം ചെയ്യുക, കാര്യം നടത്തുക.
അന്വേഷ്ടാവ്‌ [സം. -ഏഷ്ട്യ] നാ. അന്വേഷകന്‍.
അപ- [സം. അപ] അവ്യ. ദൂരെ, തെറ്റായ, കീഴോട്ട്‌, ഇല്ലാതെ, കൂടാതെ,
തുടങ്ങിയ അര്‍ഥങ്ങളില്‍ സംസ്കൃതത്തില്‍ നാമങ്ങള്‍ക്കും കൃതികള്‍ക്കും മുമ്പില്‍
ചേര്‍ക്കുന്ന ഒരു ശബ്ദം.
അപകടം [സം. -കട] നാ. 1.ആപത്ത്‌, അനിഷ്ടസംഭവം, യാദൃച്ഛികവിപത്ത്‌;
2.വേണ്ടാതനം, ദോഷം; 3.കുഴപ്പം; 4.വൈഷമ്യം, അഹിതം, ശല്യം.
അപകര്‍ത്താവ്‌ [സം. അപ-കര്‍തൃ] നാ. അപകാരം ചെയ്യുന്നവന്‍, ശത്രു.
അപകര്‍മം [സം. -കര്‍മന്‍] നാ. 1ഡുഷ്കര്‍മം; 2.കടം വീട്ടല്‍; 3.മടി, അസാമര്‍ഥ്യം,
കൊള്ളരുതായ്ക.
അപകര്‍ഷക [സം. -കര്‍ഷക] വി. 1.കീഴേക്കുവലിക്കുന്ന; 2.കുറവു വരുത്തുന്ന,
കുറച്ചിലുണ്ടാക്കുന്ന.
അപകര്‍ഷണ [സം. -കര്‍ഷണ <കൃഷ്‌] നാ. വലിച്ചുമാറ്റല്‍, നീക്കം ചെയ്യല്‍.
അപകര്‍ഷത [സം.-കര്‍ഷതാ] നാ. കുറവ്‌, കീഴോട്ട്‌ വലിക്കപ്പെടുന്ന അവസ്ഥ.
(അപകര്‍ഷതാബോധം എന്ന അര്‍ഥത്തിലും പ്രയോഗം).
അപകര്‍ഷതാബോധം [സം. -അപകര്‍ഷതാ-ബോധ] നാ. താന്‍ കുറവുള്ളവന്‍
(നിസ്സാരന്‍) ആണെന്ന ബോധം.
അപകര്‍ഷതാമനോഗ്രന്ഥി [സം. --മനസ്‌-ഗ്രന്ഥി] നാ. (മന.)
അങ്ഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹവും മുന്‍സന്ദര്‍ഭങ്ങളില്‍ ഉണ്ടായ പരാജയങ്ങള്‍
സൃഷ്ടിച്ച നൈരാശ്യവും തമ്മിലുള്ള സങ്ഘര്‍ഷത്തില്‍ നിന്നുളവാകുന്ന
പ്രതിരോധാത്മകവും പ്രതിപൂര്‍ത്തിപരവും പലപ്പോഴും ആക്രമണപരവും ആയ മനോഭാവം.
അപകര്‍ഷം [സം. അപ-കര്‍ഷ <കൃഷ്‌] നാ. 1ഠാഴേക്കു വലിക്കല്‍, തരം
താഴ്ത്തല്‍; 2ഠാഴ്ച, കുറവ്‌, നാശം, നഷ്ടം, നിന്ദ, അപമാനം. * ഉത്കര്‍ഷം.
അപകരണം [സം. -കരണ] നാ. 1.അയോഗ്യമായി പ്രവര്‍ത്തിക്കല്‍, തെറ്റായി
ചെയ്യല്‍; 2.ഉപദ്രവിക്കല്‍.
അപകരിക്കുക [<സം. അപ-കൃ] ക്രി. ഉപദ്രവിക്കുക, ദ്രോഹിക്കുക.
അപകരുണ [സം. -കരുണ] വി. കരുണയില്ലാത്ത, ക്രൂരമായ.
അപകരുണം [സം. -കരുണം] അവ്യ . കരുണയില്ലാതെ.
അപകല്‍മഷ,-കന്മഷ [സം. -കല്‍മഷ] വി. 1. കളങ്കമില്ലാത്ത, പാപമില്ലാത്ത;
2.അപരാധമില്ലാത്ത, കുറ്റം ചെയ്യാത്ത.
91
അപകളങ്കം [സം. -കലങ്ക] നാ. കളങ്കമില്ലായ്മ.
അപകാമം [സം. -കാമ] അവ്യ .ഇഷ്ടത്തിനു വിരുദ്ധമായി, മനസ്സില്ലാതെ.
അപകാരകന്‍ [സം. -കാരക] നാ. ദോഷം ചെയ്യുന്നവന്‍, ശത്രു.
അപകാരം [സം. -കാര] നാ. ഉപദ്രവം, ദ്രോഹം, അപരാധം. * ഉപകാരം.
അപകാരി [സം. -കാരിന്‍] നാ. അപകാരകന്‍ (സ്ത്രീ.) അപകാരിണി * ഉപകാരി.
അപകാര്യം [സം. -കാര്യ] നാ. ചെയ്‌തുകൂടാത്ത കാര്യം, നിന്ദ്യമായ പ്രവൃത്തി.
അപകിരണം [സം. -കിരണ] നാ. അവകിരണം, ചിതറല്‍.
അപകീര്‍ത്തി [സം. -കീര്‍തി] നാ. 1ഡുഷ്ക്രീര്‍ത്തി, അവമാനം; 2ഡുഷ്കീര്‍ത്തി
പ്പെടുത്തല്‍, മാനനഷ്ടം.
അപകൃത [സം. -കൃത] വി. അപകാരം ചെയ്യപ്പെട്ട, ദ്രോഹിക്കപ്പെട്ട,
അപമാനിക്കപ്പെട്ട.
അപകൃതി [സം. -കൃതി] നാ. 1.ഉപദ്രവം, ദ്രോഹം, അപരാധം. * ഉപകൃതി;
2.വിരോധം, എതിര്‍പ്പ്‌, നിന്ദ്യപ്രവൃത്തി.
അപകൃത്യം [സം. -കൃത്യ] നാ. അപകൃതി.
അപകൃപം [സം. -കൃപ] അവ്യ .കൃപകൂടാതെ, ദയയില്ലാതെ.
അപകൃഷ്ട [സം. -കൃഷ്ട] വി. നീചമായ. *ഉത്കൃഷ്ട.
അപകേന്ദ്രക [സം. -കേന്ദ്രക] വി. കേന്ദ്രത്തില്‍നിന്ന്‌ അകന്നുപോകുന്ന.
അപകേന്ദ്രകം [സം.] നാ. (രാഷ്ട്ര.) കേന്ദ്രത്തില്‍നിന്ന്‌ അകന്നുപോകുന്നത്‌,
വിഘടനസ്വഭാവമുള്ളത്‌.
അപക്‌തി [സം. അ-പക്‌തി <പച്‌] നാ. 1.പാകമാകായ്ക;
2ഡഹനക്കേട്‌,അഗ്നിസാദം.
അപക്രമണം [സം. -ക്രമണ] നാ. (രാഷ്ട്ര.) യുദ്ധത്തില്‍ സൈന്യം തന്ത്രപൂര്‍വമോ
അല്ലാതെയോ പിന്‍വാങ്ങുന്ന നടപടി.
അപക്രമം,-ക്രമണം [സം. -ക്രമ,-ക്രമ