വിശേഷിച്ചും നീലഗിരി ജില്ലക്കൂലി വേലക്കാരുടേയും കർഷകരുടേയും പറുദീസയാണ്. വിശ്രമത്തിനായി തേയിലക്കമ്പനികൾ നൽകുന്ന വാടികളിലെ ഒറ്റമുറി വീടുകൾക്ക് അംബരചുംബികളായ അംബാനി ഭവനങ്ങളെക്കാളേറെ വിശാലതയുണ്ട്. ഈ മുറിക്കുള്ളിൽ പൂക്കുന്ന സൗഹൃദത്തിനും സന്തോഷത്തിനും സന്താപത്തിനും സ്നേഹത്തോപ്പിലെ നറു മുല്ലയുടെ ഗന്ധമുണ്ട്.
ആധുനിക സുഖ സൗകര്യങ്ങളും ആഡംബരങ്ങളും സ്വപ്നം കാണാൻ പോലും കഴിയാത്തവർ, അരനേരത്തെ അന്നത്തിനു വേണ്ടി അര മുറുക്കി കൂലിവേലക്കിറങ്ങുന്നവർ, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവർ, നാളേക്കു വേണ്ടി ചിന്തിക്കാത്തവർ, സ്വന്തം മക്കളെക്കുറിച്ച് പ്രതീക്ഷയും സ്വപ്നവുമില്ലാത്തവർ,
മുഴുപട്ടിണിയും നിത്യരോഗവും നിഴൽ പോലെ കൂടെയുള്ള കുടുംബംങ്ങൾ, വിശന്നെരിയുന്ന വയറിൻ്റെ തീയണക്കാൻ ,നിത്യജീവിതത്തൻ്റെ രണ്ടറ്റം മുട്ടിക്കാൻ വെള്ളക്കാരൻ്റെ ഔധാര്യ ശേഷിപ്പായ തേയിലക്കാട്ടിൽ എരിവെയിലും പെരുമഴയുമറിയാതെ അസ്തമനാർക്കൻ്റെ ചെഞ്ചായ കിരണങ്ങൾ തമസ്സിന് വഴിമാറുവോളം അദ്ധ്വാനിക്കുന്ന രക്ഷിതാക്കൾ.
വിവാഹ പ്രായമെത്തിയ പെൺകുട്ടികളുള്ളവരുണ്ട്.സമ്പത്തും സൗന്ദര്യവുമില്ലാത്തവർ, ഇവ രണ്ടുമുണ്ടായിട്ടും കെട്ടുപ്രായം കഴിഞ്ഞ് ആരാലും അവഗണിക്കപ്പെടുന്നവർ, രക്ഷിതാക്കൾ നിസ്സഹായരാണ്.
പച്ചപുതച്ചതേയിലത്തോട്ടത്തിനും മാടി വിളിക്കുന്ന മാമരങ്ങൾക്കും പ്രകൃതിയോട് കിന്നാരം പറയുന്ന ഗിരിനിരകൾക്കും കൂലിവേലക്കാരൻ്റെ പരാധീനതകൾ തീർക്കാനാവില്ല.
ജനിച്ചതിൽ പിന്നെ ഒരു തരി പൊന്നണിയാർ ഭാഗ്യം ലഭിക്കാത്ത സഹോദരിമാരുടെ ഉമ്മമാർ മർക്കസ്സിൽ വന്ന് സങ്കടപ്പെടുന്നത് ഖൽബുടയുന്ന കാഴ്ച്ചയാണ്. ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട് ഉണ്ണാനും ഉടുക്കാനുമില്ലാതെ അന്യ വീട്ടിൽ എച്ചിൽ കഴുകി അഷ്ടിക്കു വക കണ്ടെത്തുന്നവർ
മാനസികവും അർബുദവും ബാധിച്ച് ചികിത്സിക്കാൻ ഗതിയില്ലാത്ത രക്ഷിതാക്കളുള്ള സഹോദരിമാരുടെ ദയനീയ സ്ഥിതിവിശേഷങ്ങൾ, നഷ്ടകാലത്തിൻ്റെ കെട്ട കഥകളുള്ള അരികു വൽക്കരിക്കപ്പെട്ട കുടുംബങ്ങൾ,
സമ്പന്നരുടെ മകൾ പൊന്നുടുത്ത് മണവാട്ടി ചമയുമ്പോൾ സ്വർണ്ണത്തിൻ്റെ ഒരു തരി പോലും നൽകാനില്ലാത്തതിനാൽ ആശയറ്റ ഖൽബുമായി കരഞ്ഞു തീരുന്ന കൺപോളകളടക്കി വെച്ച് നിർവൃതി കൊള്ളുന്ന സഹോദരിമാർ
വിവാഹ അന്വേഷകർക്ക് അനിഷ്ടമാകുന്ന പ്രായം കഴിഞ്ഞ വികാരവിചാരങ്ങളുമുള്ള സഹോദരിമാർ നമ്മുടെ തരമതസ്ഥരുമായി നൈമിശ കമായ ലൈംഗീക സുഖാസ്വാദനത്തിനു വേണ്ടി ഒളിച്ചോടുന്ന കെട്ട കാലത്താണ് മർകസിൻ്റെ കാരുണ്ണ്യ മനസ്സ് സമൂഹ വിവാഹമെന്ന സുകൃത സംരംഭത്തിൻ്റെ കവാടം തുറക്കുന്നത്.
ഇവിടെയാണ് സ്ഥാപനത്തിൻ്റെ കർമ്മരംഗം നാൾക്കുനാൾ അടയാളപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇതിൽ ജാതിമത വർഗ്ഗ വർണ്ണ വൈചാധ്യങ്ങളില്ലാതെ മർകസ് കഴിയുന്നത് ചെയ്യുന്നുണ്ട്.
"മറ്റു മതസ്ഥരുടെ മതമേ മാറ്റമുള്ളു അവരും മജ്ജയും മാംസവുമുള്ള മനുഷ്യർ ,നമ്മുടെ സഹോദരങ്ങൾ " ഇതാണ് ദേവർശോല ഉസ്ഥാദിൻ്റേയും മർകസിൻ്റേയും മനസ്സ്.സ്ഥാപനത്തിൻ്റെ സാമൂഹിക സേവന സാന്ത്വന പ്രവർത്തനങ്ങൾക്ക് ഉസ്ഥാദു തന്നെയാണ് നേതൃത്വം നൽകുന്നത്.
സമൂഹ വിവാഹമെന്ന മഹാസംഗമത്തിൻ സമസ്ഥ മുശാവറാംഗങ്ങളുടെ കാർമികത്വത്തിൽ നാലു തവണകളിലായി 1400 ൽ പരം പാവപ്പെട്ട അർഹരി ൽ അർഹരായ സഹോദരങ്ങളെ ദാമ്പത്യ ജീവിതത്തിൻ്റെ സുമോഹന വല്ലരിയിലേക്ക് കൈപിടിച്ചയക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ മർകസിന് ചാരിദാർത്ഥ്യപ്പെടാം.
തീരുന്നില്ല മർകസിൻ്റെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ. പാവപ്പെട്ട വിധവയായ സഹോദരിമാരുടെ ഉപജീവനമാർഗമായി തയ്യൽ മെഷീൻ നൽകുന്നു. ശരീരം കൊണ്ട് സ്വയം നിൽക്കാനാവാത്തവർക്ക് ഊന്നുവടി നൽകുന്നു. രോഗാദുരാവസ്ഥയിലായി ചികിത്സിക്കാൻ ഗതിയില്ലാതെ പ്രയാസമനുഭവിക്കുന്നവർക്ക് മെഡിക്കൽ കെയർ പദ്ധതിയിലൂടെ സഹായിച്ച് കൊണ്ടിരിക്കുന്നു. ഏറെ അനാഥക്കുഞ്ഞുങ്ങൾക്ക് അവരുടെ മാതൃ സംരക്ഷണത്തിലായി പഠന സൗകര്യമൊരുക്കുന്ന ഹോം കെയർ പദ്ധതി നടന്ന് കൊണ്ടിരിക്കുന്നു. അവമതിക്കപ്പെടുന്ന ഒരു പറ്റം ആദിവാസി കുടുംബംഗങ്ങൾക്ക് ചെറ്റക്കൂരയിലെ സുഖനിദ്രയ്ക്ക് പുതപ്പുനൽകുന്നു തുടങ്ങിയവയെല്ലാം മർകസിൻ്റെ സാന്ത്വന സ്പർശമാണ്. സുതാര്യമായ ജീവകാരുണ്ണ്യ സാന്ത്വന പ്രവർത്തനങ്ങളാണ് മർകസിൻ്റെ തണലിലായി നടക്കുന്നത് .മനുഷ്യ മനസിൻ്റെ ആകുലതകള്ളക്കാൻ ആർക്കുമാകില്ല. ആയുസുള്ള കാലം വരെ അനവരതം പേറേണ്ടതാണത്. മർകസ് കഴിയുന്നത് ചെയ്യാൻ മടിച്ചിട്ടില്ല. പറയാനനവതിയുണ്ട്. ഏതുവിതേനയും പ്രയാസങ്ങളുടെ പടുകുഴിയിലുള്ള കുടുംബങ്ങൾക്കാശ്രയമാണ് മർകസ് .പാവപ്പെട്ട ഒരു പറ്റം ഉദാരമനസ്ക്കരുടെ നാളിതു വരേയുള്ള നിസ്സീമമായ സഹകരണം കൊണ്ട് മാത്രമാണിത് സാധ്യമായത്. പകരം നൽകാനുള്ളത് ഉള്ളറിഞ്ഞ പ്രാർത്ഥന മാത്രമാണ്. നിങ്ങളെ സ്മരിക്കാത്തൊരു ദിനം പോലും ഞങ്ങളിൽ നിന്നും കൊഴിഞ്ഞിട്ടില്ല. വിശേഷിച്ചും മാസത്തിലെ മഹ് ളറത്തുൽ ബദ്രിയ സദസ്സിൽ, ആഴ്ചകളിലെ കുടുംബ ക്ലാസുകളിൽ, ബുർദ്ദാ മജ്ലിസുകളിൽ, അസ്മാഹുൽ ഹുസ്ന സംഗമങ്ങളിൽ നിത്യേനയുള്ള അസ്മാഉൽ ബദ്ർ സമയങ്ങളിലെല്ലാം തന്നെ നിങ്ങൾക്കായി പ്രത്യേകം പ്രാർത്ഥന നടത്താറുണ്ട്.തുടർന്നും നിങ്ങളാലാവുന്നത് നൽകി മർകസിൻ്റെ വിദ്യാഭ്യാസ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ സഹകാരികളാകണമെന്നഭ്യർത്ഥിക്കുന്നു.