ആദ്ധ്യാത്മിക വിജ്ഞാനത്തിനു പ്രഥമ പരിഗണന നൽകി പാരമ്പര്യ തനിമയിലൂടെ ആഴമേറിയ അറിവുള്ള പണ്ഡിത ജ്ഞാനികളെ രൂപപ്പെടുത്തി സമുദായത്തിൻ്റെ സമുദ്ധാരണത്തിന് സമർപ്പിക്കുകയാണ് മർകസ് ശരീഅ. ശൈഖുന ദേവർശോല ഉസ്ഥാദിൻ്റേയും മറ്റു പ്രഗൽഭരായ മുദരിസുമാരുടേയും പൂർണ സിക്ഷണത്തോടെ ആഴത്തിലുള്ള ഇസ്ലാമിക ആദ്യാത്മിക അറിവ് നൽകി വരുന്നു. ലൈബ്രറി സംവിധാനം, ഇതര ഭാഷ പഠന സൗകര്യം' കമ്പ്യൂട്ടർ പരിശീലനം, പ്രതിവാര സാഹിത്യ സമാജം, കയ്യെഴുത്ത് മാസികകൾ, ആദർശ കർമ്മശാസ്ത്ര പഠന ക്ലാസുകൾ, തുടങ്ങിയവ മർകസ് ശരീഅയുടെ സവിശേഷതകളാണ്. ക്യാമ്പസിൽ നിന്നും ഇന്നോളം അനവധി പണ്ഡിതന്മാർ പിറവി കൊണ്ടിട്ടുണ്ട്.