അറിവും അന്നവും നൽകുക എന്നതിനപ്പുറം ഒരു സ്ത്രീ സമൂഹത്തിൻ്റെ സംരക്ഷണമാണ് മർകസ് സാധ്യമാക്കുന്നത്. മാതാപിതാക്കളില്ലാത്തതും, ഉണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് ജീവിക്കാൻ വഴിയില്ലാതെ അഗതിയ നാഥത്വം കൊണ്ട് അരികു വൽക്കരിക്കപ്പെട്ടവരും, അരനേരത്തെ അന്നത്തിന് അപരരുടെ അഴുക്കു ഭാണ്ഡം പേറേണ്ടി വരുന്ന ദുർഘട സാഹചര്യത്തിലെ പാവപ്പെട്ട പെൺകുട്ടികളാണ് സ്ഥാപനത്തിൻ്റെ ഗേൾസ് ഓർഫനേജിൽ പഠിച്ച് കൊണ്ടിരിക്കുന്നത്. സ്ഥാപനത്തിൻ്റെ മെയിൻ ക്യാമ്പസിനകത്തു തന്നെ പ്രത്യേകം സൗകര്യത്തോടെ അവർ വളരുന്നു.