St. Michael's Syro Malabar Church, Pazhayidom
2023
MOCK TEST 1
ST. MICHAEL’S SYRO MALABAR CHURCH, PAZHAYIDOM
smsmcpzdm@gmail.com
ST. MICHAEL’S CATECHISM DEPARTMENT, PAZHAYIDOM
(AUGUST 20, 2024 + LOGOS QUIZ MOCK TEST : 1 - JOSHUA)
1. മോശയുടെ പിൻഗാമി ആര് ?
2. ഇന്നും ഇസ്രായേൽക്കാരുടെ ഇടയിൽ വസിക്കുന്നവർ.
3. ബാഷാൻ രാജാവ് ആര് ?
4. റഫായിം കുലത്തിൽ അവശേഷിച്ചതാര് ?
5. ജോഷ്യായുടെ പിതാവ് ആര് ?
6. ജോഷ്യാ യഫുന്നയുടെ മകനായ കാലെബിന് കൊടുത്ത സ്ഥലം ഏത് ?
7. അവകാശം ലഭികാത്ത എത്ര ഗോത്രങ്ങൾ ഇസ്രായേൽക്കാരുടെ ഇടയിൽ ഉണ്ട്
8. ജോഷ്വാ മരിക്കുന്നത് എത്രാം വയ്യസിൽ ?
9. മനസ്ഥാസർക്ക് അവകാശമായി ലഭിച്ചത് എന്ത് ?
10. ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞതെന്ത്?(ജോഷ്വ 13:1)
11. പൂരിപ്പിയ്ക്കുക. ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ച കാലത്ത് കര്‍ത്താവ് മോശയോട് ഇക്കാര്യം സംസാരിച്ചതു മുതല്‍ ________(1)_______ സംവത്സരങ്ങള്‍ അവിടുന്ന് എന്നെ ജീവിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ എനിക്ക് ________(2)_______ വയസ്സായി. (ജോഷ്വ 14 : 10)
12. പൂരിപ്പിയ്ക്കുക. ഞാന്‍ മോശയോടു കല്പിച്ചതുപോലെ ______(1)______ നിര്‍മിക്കുവിന്‍. ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടയായാല്‍ അവന് അഭയം തേടാന്‍ വേണ്ടിയാണിത്. _______(2)_______ പ്രതികാരം ചെയ്യുന്നവനില്‍ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ. (ജോഷ്വ 20 : 3, 4)
ഉത്തരങ്ങൾ:
1. ജോഷ്വാ 2. ഗഷൂര്യർ, മാക്കാര്യർ 3. ഓശ് 4. ഓശ് 5. നൂന് 6. ഹെബ്രോൺ 7. 7 8. 110 9. തപ്പുവാദേശം 10. നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്. 11. (1) 45 (2) 85 12. (1) സങ്കേത നഗരങ്ങൾ (2) രക്തത്തിനു
MOCK TEST 2
ST. MICHAEL’S SYRO MALABAR CHURCH, PAZHAYIDOM
smsmcpzdm@gmail.com
ST. MICHAEL’S CATECHISM DEPARTMENT, PAZHAYIDOM
(SEPTEMBER 10, 2024 + LOGOS QUIZ MOCK TEST : 2 - പ്രഭാഷകൻ 27 - 33)
1. മകനെ പഠിപ്പിക്കുന്നവന് ആരെയാണ് അസൂയാലുക്കളാക്കുന്നത്?
2. ഒരുവന്റെ ആയുസ് എന്താണ്?
3. പ്രഭാഷകന്‍ 30/22 ന് സമാനമായ വാക്യം?
4. ____________ നേക്കാള്‍ കൊതിയുള്ളതായി സൃഷ്ടികളില്‍ എന്താണുള്ളത്?
5. വീഞ്ഞുസല്ക്കാരവേളയിലെ ശ്രുതിമധുരമായ സംഗീതം സ്വര്ണ്ണഭരണത്തിലെ ________________ ആണ്.
6. പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെ അന്വേഷിക്കുന്നവന് ലഭിക്കുന്നത്?
7. ഒരു നിര്‍ദേശവും അവഗണിക്കാത്തത് ആര്?
8. കര്‍ത്താവിനെ ഭയപ്പെടുന്നവന് __________________ സംഭവിക്കുകയില്ല.
9. യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ______________ തവണ നിര്‍ബന്ധിച്ചാല്‍ മാത്രം
10. എങ്ങനെയാണ് ഉത്തരം പറയേണ്ടത്?
11. "ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന് അനുസരണമില്ലാത്തനിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും " അദ്ധ്യായം ഏത് ?
12. പുത്രനെ സ്നേഹിക്കുന്നവന് അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന് പിതാവിനെ __________________
13. മകന്‍െറ ലജ്ജാകരമായ ________________ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.
14. "ഏതു ജോലിയും ഉത്സാഹപൂര്‍വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല" അദ്ധ്യായം ഏത് ?
15. മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ; അപ്പോള്‍ നീ ______________; ചിന്തിച്ചുറച്ച് ഉത്തരം പറയുക.
ഉത്തരങ്ങൾ:
1 ശത്രുക്കളെ 2. സന്തോഷം 3. സുഭാ. 17/22 4. കണ്ണ് 5. മരതകമുദ്ര 6. കൃപ 7. ബുദ്ധിമാന് 8. അനര്‍ഥം 9. ഒന്നിലേറെ തവണ 10. ചിന്തിച്ചുറച്ച് 11. പ്രഭാഷകൻ 30 12. സന്തോഷിപ്പിക്കും 13. പ്രവൃത്തികള്‍ 14. പ്രഭാഷകൻ 31 15. ശ്രദ്ധിക്കപ്പെടും.
MOCK TEST 3
ST. MICHAEL’S SYRO MALABAR CHURCH, PAZHAYIDOM
smsmcpzdm@gmail.com
ST. MICHAEL’S CATECHISM DEPARTMENT, PAZHAYIDOM
(SEPTEMBER 10, 2024 + LOGOS QUIZ MOCK TEST : 3 - ലൂക്കാ : 1 - 8)
1. ദൂതന് അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്‍െറ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍െറ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന് ജനിക്കും. നീ അവന് _________________ എന്നു പേരിടണം.
2. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് _______________ മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല.
3. ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ _____________________
4. ജറുസലെമില്‍ ________________ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന് നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍െറ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു.
5. ഫനുവേലിന്‍െറ പുത്രിയും ആഷേര്‍ വംശജയുമായ _____________ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു.
6. കൈനാന്‍ ഏനോസിന്െറയും ഏനോസ് സേത്തിന്െറയും _______________________ ആദാമിന്െറയും പുത്രനായിരുന്നു.
7. പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു _____________________ വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.
8. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്മാര് ________________ മാരോടും അങ്ങനെ തന്നെ ചെയ്തു.
9. അവന് അവളുടെ _________________ പിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്ക്കുക.
10. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു:
11. അവന്‍െറ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്‍െറ ________________________
12. ____________________ ഇതു കണ്ടപ്പോള്‍ യേശുവിന്‍െറ കാല്ക്കല് വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോ കണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു. ആര്
13. നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്‍െറ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള് കണ്ണീരുകൊണ്ട് എന്‍െറ കാലു കഴുകുകയും _____________________ കൊണ്ട് തുടയ്ക്കുകയും ചെയ്തു.
14. അവന് പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് ___________________ അറിയിക്കുക. കുരുടന്മാര് കാണുന്നു; മുടന്തന്മാര് നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു;
15. ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ ______________________ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേ ശിക്കുന്നവര്ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്മേല് വയ്ക്കുന്നു.
ഉത്തരങ്ങൾ:
1. യോഹന്നാന് 2. ആറാം 3. കുതിച്ചുചാടി 4. ശിമയോന് 5. അന്നാ 6. സേത്ത് 7. കുഷ്ഠരോഗി 8. വ്യാജപ്രവാചകന്‍ 9. കൈയ്ക്കു 10. കരയേണ്ടാ 11. വചനം 12. ശിമയോന് പത്രോസ് 13. തലമുടി 14. യോഹന്നാനെ 15. കട്ടിലിനടിയില്‍
MOCK TEST 4
ST. MICHAEL’S SYRO MALABAR CHURCH, PAZHAYIDOM
smsmcpzdm@gmail.com
ST. MICHAEL’S CATECHISM DEPARTMENT, PAZHAYIDOM
(SEPTEMBER 17, 2024 + LOGOS QUIZ MOCK TEST : 4 - 2 കോറിന്തോസ്)
1. കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനം എഴുതുന്നത് ആരാണ്?
2. ഈ ലേഖനം ആർക്കുവേണ്ടി എഴുതുന്നതാണ്.
3. പൗലോസ് യേശു .ക്രിസ്തുവിന്റെ അപ്പസ്തോലനായിരിക്കുന്നത് എന്തിനാലാണ്
4. എന്തിലെല്ലാമാണ് അവർ സമൃദ്ധമായി പങ്കുചേരുന്നത്
5. മരണഭയം ഉണ്ടാകത്തക്കവിധം കഠിനമായും ദുസ്സഹമായും പീഡിപ്പിക്കപ്പെട്ടത് എവിടെ വച്ചാണ്
6. ഞങ്ങൾ എന്തിന് വിധിക്കപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹായ്ക്ക് തോന്നിയത്?
7. ഞങ്ങൾ നിങ്ങളോടൊത്ത് ജോലി ചെയ്യുന്നത് എന്തിനുവേണ്ടിയെന്നാണ് ശ്ലീഹ പറയുന്നത്?
8. 1. കോറി അധ്യായം 2 ൽ എത്ര വാക്യങ്ങൾ ഉണ്ട്?
9. എന്നെ സന്തോഷിപ്പിക്കുവാനുള്ളത് ആരാണെന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?
10. എന്തിനു വേണ്ടി മാത്രമാണ് ഞാൻ എഴുതിയത് എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?
11. “ദുഃഖമുളവാക്കിയവൻ എന്നെയല്ല ദുഃഖിപ്പിച്ചത്. പിന്നെ ആരെയാണ്?
12. അങ്ങനെയുള്ളവന് ഭൂരിപക്ഷം പേർ നൽകുന്ന ഈ ശിക്ഷ ധാരാളം മതി ആർക്ക്?
13. ആര് അഗാധദുഃഖത്തിൽ നിപതിക്കാതിരിക്കുന്നതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവന ആശ്വസിപ്പിക്കുകയും ചെയ്യണമെന്ന് പറയുന്നത്.
14. എത്രയേറെ തേജസുറ്റതായിരിക്കും എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
15. നീതിയുടെ ശുശ്രൂഷ എന്തിനെക്കാൾ കൂടുതൽ തേജോമയമായിരിക്കണം?
ഉത്തരങ്ങൾ :
1. പൗലോസും സഹോദരൻ തിമോത്തിയോസും 2. കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായി ലെങ്ങുമുള്ള വിശുദ്ധർക്കും 3. ദൈവതിരുമനസ്സാൽ 4. ക്രിസ്തുവിന്റെ സഹനത്തിലും സമാശ്വാസത്തിലും 5. ഏഷ്യയിൽ 6. മരണശിക്ഷയ്ക്ക് 7. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി 8. 17 വാക്യങ്ങൾ 9. ഞാൻ ദുഃഖിപ്പിച്ചവർ 10. ഞാൻ വരുമ്പോൾ എനിക്ക് സന്തോഷം നൽകേണ്ടവർ എന്നെ ദുഃഖിപ്പിക്കാതിരിക്കാൻ 11. നിങ്ങളെല്ലാവരെയും 12. ദുഃഖമുളവാക്കിയതിന് 13. ദുഃഖമുളവാക്കിയവൻ 14. ആത്മാവിന്റെ ശുശ്രൂഷയെ 15. ശിക്ഷാവിധിയുടെ ശുശ്രൂഷയെക്കാൾ