St. Michael's Syro Malabar Church, Pazhayidom
ശതാബ്ദി ജൂബിലി പ്രാർത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതി ക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അ ഞങ്ങൾക്കു നൽകിയ ഞങ്ങളുടെ ഈ ദൈവാലയം ശതാ ബിയുടെ നിറവിലേക്കു പ്രവേശിക്കുമ്പോൾ “നിങ്ങൾ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം ഒരു പിതാവ് പുത്രനെ എന്നപോലെ വഹിച്ചിരുന്നത് മരുഭൂ മിയിൽ വച്ച് നിങ്ങൾ കണ്ടതാണല്ലോ” (നിയമ 1:31) എന്ന വചനമാണ് ഞങ്ങൾ അനുസ്മരിക്കുക. ഞങ്ങളുടെ ഇടവക യിൽ ശുശ്രൂഷ ചെയ്തു കടന്നുപോയ എല്ലാ വൈദികരെയും ഇവിടെ സേവനം ചെയ്ത സിസ്റ്റേഴ്സിനെയും ഈ ഇടവക യ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത ഇടവകാംഗങ്ങളെയും ഇടവകാംഗങ്ങളായ വൈദികരെയും സിസ്റ്റേഴ്സിനെയും അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളുടെ ഇടവക യിലെ എല്ലാ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ. വിശുദ്ധ മിഖായേൽ മാലാഖയുടെ മധ്യസ്ഥതയിൽ ലോകം മുഴുവനിലുമുള്ള എല്ലാ ദൈവമക്കൾക്കും ലഭിച്ചുകൊണ്ടിരി ക്കുന്ന അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങ ളുടെ ഇടവകയെ മുഴുവനായും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി സ്വർഗ്ഗീയ പിതാവേ അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ.
ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
തിരുക്കുടുംബനാഥനായ വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മിഖായേൽ മാലാഖായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സകല വിശുദ്ധരേ, മാലാഖാമാരേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ജൂബിലി ഗാനം
പഴയിടം ഗ്രാമമണിഞ്ഞൊരുങ്ങി..
പുണ്യ ശതാബ്ദി തൻ തിരി തെളിഞ്ഞു
ദൈവദൂതൻ മിഖായേൽ തൻ
ആലയത്തിൽ മണി മുഴങ്ങി.
ആഹ്ലാദിക്കാം ആഘോഷിക്കാം
ആശംസകളർപ്പിക്കാം
(പഴയിടം ഗ്രാമമണിഞ്ഞൊരുങ്ങി)
നൂറു സംവത്സരം മുമ്പൊരു നാൾ
നമുക്കായ് കർമ്മശ്ലോകർ
മെനഞ്ഞുയർത്തി ആലയം
പാവനമാകുമീ പുണ്യാലയം
ഈ പുണ്യസ്നേഹാലയം
മുഖ്യദൂതൻ തൻ കരുണാലയം
ആ... ആ... ആ... ആ... ആ....
(പഴയിടം ഗ്രാമമണിഞ്ഞൊരുങ്ങി...)
നാടിൻ രക്ഷകാ നന്മ പ്രതീകമേ
പാവനമാകുമീ ദൈവാലയം
അത്താണിയാകണം ഞങ്ങൾക്കു നിയെന്നും
അനുഗ്രഹപ്പൂമഴ ചൊരിയണമേ.
നന്മകൾ നിറയട്ടെ എങ്ങുമെങ്ങും
തിന്മകൾ മാറട്ടെ.....
(പഴയിടം ഗ്രാമമണിഞ്ഞൊരുങ്ങി...)
Cenetuary Team
Rev. Fr. Joseph Palathinkal
(Vicar)
Paul Antony Thompunnayil
(Trustee)
Sebastian Anchanattu
(Co Trustee)
Shaji Arackal
(Co Trustee)
Jerin Eapen Melel
(P. R. O, Tech Support)
Tibin Cheradil
(Accountant)
Biju Nadayil
(Sacratist)
Cenetuary Committees
Thanks Letter