കാലത്തിൻ തേളുകൾ
കുത്തിനോവിക്കുന്ന
വിഷമൂർച്ഛയിൽ മേടുരുകുമ്പോൾ
കൈവിരൽത്തുമ്പാൽ നീ
സ്വപ്നങ്ങളോരോന്നും
സഹ്യന്റെനെഞ്ചിൽ
അരുമയായെഴുതി...
'എരിഞ്ഞടങ്ങും പുകച്ചുരുളിനിന്നറിയുമോ
എരിഞ്ഞു തീരുന്നിതിവിടെ
പലജന്മങ്ങളെന്നു,
മാനിതാ നീയൊന്നറിയുക എരിയിച്ചു പൊഴിക്കുവാനുള്ളതല്ല നിൻ ജന്മമെന്ന്'
നിൻ ചുംബനം ചേർക്കാൻ
കൊതിക്കുന്ന ചുണ്ടുകൾ
ചേരുന്നതിവിടെയീ
വിഷപ്പുക മേടിതിൽ...
നിന്നെ പടച്ചവൻ വിളിപ്പാൻ കാക്കാതെ നീ പോകുന്നിതെവിടേക്ക്
കാലൻതൻ കരങ്ങളിൽ
ചേരുവാൻ വേഗമേ...
ദുരമൂത്തുറച്ഞ്ഞ ഹൃദയങ്ങളിൽ
മരുപ്പച്ചതേടി ഞാൻ,
നീറും പുകച്ചുരുളുകൾ മായ്ക്കുവാൻ ആശിച്ചു പോയ് ഞാൻ ...
കനവുകൾ പൂക്കുന്ന കാടുകളിലൊക്കെയും
ഗന്ധക പുകകൾ പൊതിഞ്ഞാടിയപ്പോൾ
മമ ദു:ഖങ്ങൾ പെയ്തൊടുങ്ങുന്നൊരീ
രാത്രിമഴയായ് നീ ഒതുങ്ങിയില്ല...
ഇനിയേതു കൈകളാണുയരുന്ന
മഴുവിൽ നിന്നെൻ
പ്രാണനെ കാത്തീടുവാൻ.
ഇനിയേതു ശബ്ദം ഇടിനാദമായ്
മുഴങ്ങിടും നിന്നെ കാക്കുവനായ്...
പൊഴിയുന്നുണ്ടായിരം പൂക്കൾ
ശവപുഷ്പം വേണ്ടെന്നു ചൊല്ലിയും നിനക്കായി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
കവിതയായി കാവലാളായി
പുലരിയിൽ തുടുക്കുന്ന പൂക്കളായി
നറുമണം വീശി നീ വിരിയും...
കാലത്തിൻ തേളുകൾ
കുത്തിനോവിക്കുന്ന
വിഷമൂർച്ഛയിൽ മേടുരുകുമ്പോൾ
കൈവിരൽത്തുമ്പാൽ നീ
സ്വപ്നങ്ങളോരോന്നും
സഹ്യന്റെനെഞ്ചിൽ
അരുമയായെഴുതി...
അരുതരുത് ഇനിയരുത് മാനിതാ നീ...
നിൻ വിരലുകൾക്കിടയിൽ എരിന്നമരാൻ സ്വയം മുതിരരുതേ...
പുക തിന്നു മരണം കാക്കും
ശുംഭൻ ആകാതെ നീ
പ്രകാശം വിരിക്കും
കപോതമാകൂ...
കുഞ്ഞായിരുന്നപ്പോൾ ചുകചുവപ്പ്
പുകയുള്ളിൽ ചെന്നപ്പോൾ കറുകറുപ്പ്
പിടയുമെൻ ഹൃദയമേ നീ അറിയൂ
ഞാൻ എന്നുള്ളിൽ എടുക്കുന്ന പുകയെ
എന്തിനു ശ്വസിക്കുന്നു നീ
പിന്നെന്തിന് സ്വയം നശിക്കുന്നു നീ
The Abyss
The poem portrays the tragic love between a girl and smoke ( smoking) . Their love bloomed and withered in the blink of an eye with smoke leaving the girl desperate waiting for her doom ..
It was a majestic beginning
An unparalleled joining
Destined to play out for posterity
Yet how fleeting; how futile the endeavor
We were lovers, incomparable
How u drew me in, I’ll never know
We met at the ball ,strangers to affection
Ur face was a haze , but I didn’t seem to care
The exquisite symphony played out
We joined hands to dance
Twirling around in the mystic blur
U were the prize, my forever Bane
How endearing , how enthralling the music
My heart grows heavy as it ends…
I look up….
Eyes dart through the empty room
Where was the joy, the cakes and the tunes?
My faith I poured in, we were forever were we not
Unbeknownst it flowed out
U an empty vessel; a Mirage,
I pinned my hope and love where no one can bind
And now myself I can’t seem to find
A folly that’s to cost me dear
I spent my days in longing , craving ,
your presence the beat to my song
I hear your call, nd try to jump the fall
But chaos and chasm welcome my all.
A Gray Abode
നേരം മുന്നോട്ടു പോയിടുമ്പോൾ
അയൽവക്കത്തായി ആളുകൾ കൂടിടുന്നു...
എങ്ങനെ, എപ്പോഴാ, എന്തുപറ്റി?
ചോദ്യശരങ്ങൾ ഉയർന്നിടുന്നു...
ഓർമ്മ മറഞ്ഞൊരു മുത്തച്ഛൻ
"എന്റെ മോനേ" എന്നു പുലമ്പിടുന്നു...
വീടിൻ നെടുംതൂൺ ആകേണ്ടവൻ
വീണു കിടപ്പൂ നിശബ്ദനായി...
നാൾക്കുനാൾ മുന്നേ തിരിച്ചറിഞ്ഞു
കൂടുതൽ നാളുകൾ മുന്നോട്ടില്ല...
കാരണ ഭൂതനവൻ മൊഴിഞ്ഞു, ഇനി
ക്യാൻസർ എന്നതെന്റെ ഉറ്റതോഴൻ...
എത്ര മോഹങ്ങൾ കരിഞ്ഞുപോയി
എത്ര കിനാക്കൾ പൊലിഞ്ഞു പോയി...
പുകയില എന്ന കൊടും വിഷത്താൽ
എത്ര കുടുംബം അനാഥമായി...
കണ്ണീരിൻ ഈറൻ ഇല്ലാത്തൊരാ
അമ്മതൻ ചുണ്ടുകൾ ചൊല്ലിടുന്നു...
പുകയില എന്ന മഹാവിപത്ത്
മണ്ണതിൽ നിന്നും തുടച്ചുനീക്കൂ...
ഇനിയും ഒരമ്മതൻ കണ്ണുനീർ വീഴ്ത്താതെ
കാക്കണം നാടിനെ ജീവനായി...
ലഹരിയില്ലാത്തൊരു തലമുറയ്ക്കായി
ഒത്തുചേരാം നല്ല നാളേക്കായി...