PATHANAMTHITTA JILLA PRAVASI ASSOCIATION
KINGDOM OF BAHRAIN
Reg. No. : PTM/TC/170/2021 (Kerala)
Pathanamthitta Jilla Pravasi Association - Bahrain ||
PATHANAMTHITTA JILLA PRAVASI ASSOCIATION
KINGDOM OF BAHRAIN
Reg. No. : PTM/TC/170/2021 (Kerala)
Welcome Pathanamthitta Jilla Pravasi Association
ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മ
03 Nov 2023
ബഹ്റൈൻ തുളുനാട് കബഡി ടീം (AL AHLI SPORTS CLUB ZINJ) ൽ വച്ച് സംഘടിപ്പിച്ച കബഡി മത്സരത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനു പങ്കെടുത്തു.
01 Nov 2023
3/11/23 വെള്ളിയാഴ്ച (AL AHLI SPORTS CLUB ZINJ ) ൽ തുളുനാട് കബഡി ടീം സംഘടിപ്പിക്കുന്ന കബഡി മത്സരത്തിൽ പങ്കെടുക്കുന്ന അസോസിയേഷൻ ടീമിനുള്ള ജെഴ്സി പ്രകാശനം നവംബർ 1 നു സൽമാനിയാ കലവറ റെസ്റ്റോറൻറിൽ വച്ച് നിർവഹിച്ചു.
01 Nov 2023
കേരള പിറവി ദിനവും പത്തനംതിട്ട ജില്ലയുടെ സ്ഥാപക ദിനവുമായ നവംബർ ഒന്നിന് (1/11/2023) വൈകിട്ട് 7. 30 pm ന് സൽമാനിയാ കലവറ റെസ്റ്റോറൻറിൽ വച്ച് പ്രസിഡന്റ വിഷ്ണു കലഞ്ഞൂർ, വൈസ് പ്രസിഡന്റ ജയേഷ് കുറുപ്പ്, ട്രേഷറർ വർഗീസ് മോഡിയിൽ രക്ഷാധികാരികളായ മോനി ഓടിക്കണ്ടതിൽ, സക്കറിയ സാമൂവൽ എന്നിവരുടെ നേതൃത്വത്തിൽ 40 തിൽ പരം മെംബേർസ് പങ്കെടുത്ത യോഗത്തിൽ കേക്ക് മുറിച്ച് കേരളപ്പിറവി വിപുലമായി ആഘോഷിച്ചു.
06 Oct 2023
മനാമ: പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ ‘ഓണാരവം 2023’ ബാങ് സാൻ തായ് റസ്റ്റാറന്റിൽ നടന്നു. 600ൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു പ്രധാന ആകര്ഷണം.
സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി, അസോസിയേഷൻ ലേഡീസ് വിഭാഗം അവതരിപ്പിച്ച തിരുവാതിര, സക്കറിയ സാമുവേലും ടീമും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുമാരി സാരംഗിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണം ഡാൻസ്, മറ്റു വിവിധ നൃത്ത ഇനങ്ങൾ എന്നിവ അരങ്ങേറി.
ബിനു കോന്നിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പുലികളി കാണികൾക്ക് തികച്ചും വ്യത്യസ്ഥമായ അനുഭവമായിരുന്നു. അസോസിയേഷൻ അംഗങ്ങൾ തമ്മിലുള്ള സൗഹൃദ വടംവലി മത്സരത്തിൽ അസോസിയേഷൻ ടീമായ “സൽമാനിയ ബോയ്സ്” ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പൊതുസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതപ്രസംഗവും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗവും, രാജീവ് പി മാത്യു ഓണം സന്ദേശവും നൽകി. രാജു കല്ലുംപുറം,മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു.
അജു റ്റി കോശിയും ഹന്ന ലിജൊയും ആയിരുന്നു പ്രോഗ്രാം അവതാരകർ. ജയേഷ് കുറുപ്പ് കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, ബോബി പുളിമൂട്ടിൽ പ്രോഗ്രാം കോര്ഡിനേറ്ററും ആയ കമ്മിറ്റിയിൽ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര് വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ എന്നിവരും, കൂടാതെ മോൻസി ബാബു, അരുൺ കുമാർ, അരുൺ പ്രസാദ്, ബിനു കോന്നി, സുനു കുരുവിള, സജീഷ് പന്തളം, ഷീലു വർഗീസ്, അനിൽ കുമാർ, ലിജൊ ബാബു, ഫിന്നി ഏബ്രഹാം, വിനോജ് മത്തായി,വിനീത് വി.പി,
ഗോപേഷ്, ജയ്സൺ വർഗീസ്, രേഷ്മ ഗോപിനാഥ്, ലിബി ജെയ്സൺ, ബിജു എം ജോസ്, അജി മാത്യു, ബിജോയ്, ജോബി വർഗീസ്, ബിജോ തോമസ്, അജിത് , ശ്യാം എസ് പിള്ള, ദയാ ശ്യാം, ജേക്കബ് കോന്നക്കൽ, സിനി പൊന്നച്ചൻ തുടങ്ങിയവര് പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ബഹ്റിൻ സമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. സെപ്റ്റംബർ 2 ന് കേരളാ സമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ പത്തനംതിട്ട അസോസിയേഷൻ ചുണ്ടൻ വള്ളം, ആറന്മുള കണ്ണാടി തുടങ്ങിയവ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
21 Sep 2023
ബഹ്റൈൻ മീഡിയാസിറ്റി യുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2023 ഭാഗമായി നടന്ന വഞ്ചിപ്പാട്ടിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനും പങ്കുചേർന്നു..
01 Sep 2023
ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടയ്മ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 ന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പങ്കാളിയായി.. ഘോഷയാത്ര മത്സരത്തിൽ ചുണ്ടൻ വള്ളം, ആറന്മുള കണ്ണാടി തുടങ്ങിയവ ശ്രദ്ധേയമായി.
https://www.facebook.com/pathanamthittapravasiassociationbahrain/videos/836953738104251
21 Aug 2023
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ 21/08/2023 തിങ്കളാഴ്ച പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. അസോസിയേഷന്റെ ഒരുമ-2023-പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്നേഹോപഹാരം ഗാന്ധിഭവൻ പ്രസിഡന്റ് ശ്രീ സോമരാജൻ സാറിന് ഗാന്ധിഭവനിൽ നടന്ന യോഗത്തിൽ വച്ച് കൈമാറി. ഈ യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആയ ശ്രീ വർഗീസ് മോഡിയിൽ, ജയേഷ് കുറുപ്പ്, ബോബി പുളിമൂട്ടിൽ, റോബിൻ ജോർജ്, ലിജോ ബാബു,ശ്യം എസ് പിള്ള , സിജി തോമസ് എന്നിവർ പങ്കെടുത്തു.
28 Jul 2023
മനാമ:ബഹ്റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം സംഘടിപ്പിക്കുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.
ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ കൂടാതെ അജു.ടി. കോശി, അനിൽ കുമാർ, സുനു കുരുവിള, ബിനു കോന്നി, മോൻസി ബാബു, ഫിന്നി കെ എബ്രഹാം,അജി റ്റി മാത്യു,അരുൺ കുമാർ, അരുൺ പ്രസാദ്, സജീഷ് പന്തളം, ജേക്കബ് കൊന്നയ്ക്കൽ, ഗോപേഷ് കുമാർ, അജിത് എ. എസ്, ജോബി വർഗീസ്, അനു തോമസ്, ബിജേഷ് കെ മാത്യു, ശ്യാം എസ് പിള്ള, വിനു കെ.എസ്, വിനീത് വി പി, ലിജു ഏബ്രഹാം, ബിനു സുദേശൻ, ബിജൊയ് പ്രഭാകരൻ, ഷിജൊ മാത്യു, ലെൻസൺ വി പ്രസാദ്, ജയ്സൺ വർഗീസ്, ഷിബിൻ മാത്യു, ഷീലു വര്ഗീസ്, പ്രിൻസി അജി, രേഷ്മ ഗോപിനാഥ്, സിനി പൊന്നച്ചൻ, ദയാ ശ്യാം, ലിബി ജയ്സൺ തുടങ്ങിയവർ ആദ്യത്തെ കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുകയും പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മറ്റികളിൽ അംഗങ്ങളാകുകയും ചെയ്തു.
പൂക്കളം, ഗാനമേള, നാടൻ പാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട്, മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങിയ മറ്റ് അനേകം ഓണാഘോഷ പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും അടങ്ങിയ ഒരു ആഘോഷമാണ് ഈ ഓണാഘോഷനാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
14 Jul 2023
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ റാബി മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 14 ന് അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു.
നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ എന്ന ആശയത്തിൽ നടന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽറ്റെഷനും ലഭ്യമായിരുന്നു. പങ്കെടുക്കുത്ത എല്ലാവർക്കും ഡിസ്കൗണ്ട് കാർഡും നൽകി.
ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പ് , പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, ബിജൊ തോമസ്, വിനീത് വി.പി, സുനു കുരുവിള, അനിൽ കുമാർ, അരുൺ പ്രസാദ്,ഫിന്നി എബ്രഹാം,ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ് എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.
05 Jul 2023
ജോലി നഷ്ചപ്പെട്ട് പ്രയാസം അനുഭവിച്ചിരുന്ന അസോസിയേഷന് മെമ്പറിനു ഫുഡ് കിറ്റ് നൽകി
27 Jun 2023
അസോസിയേഷന്റെ കുടുംബസംഗമം കമ്മീസിൽ വച്ച് നടന്നു. 120 പേരോളം പങ്കെടുത്തു.
22 Jun 2023
ബഹ്റിനിൽ നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകുവാൻ ട്രാവൽ ബാൻ ആയിരുന്ന ശ്രീ അനൂപ് കുമാറിന് നാട്ടിലെത്തിക്കാന് വേണ്ട ടിക്കറ്റ് അസോസിയേഷന് കൈമാറി.
09 Jun 2023
9.06.2023 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ചു വൈകിട്ട് 3 pm മുതൽ നടന്ന "വുമൺ എക്രോസ്സ് ബഹ്റൈനും, ബഹ്റൈൻ ഫുഡ് ലവേഴ്സും" സംയുക്തമായി സംഘടിപ്പിച്ച "കൾച്ചറൽ ഗാല 23" ഫുഡ് ഫ്യൂഷൻ കോമ്പറ്റിഷനിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റ ലേഡീസ് വിങ്ങ് ടിം (ജിമിക്കി തട്ടുകട) പങ്കെടുത്തു.
05 May 2023
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ മെയ് ദിനവുമായി ബന്ധപ്പെട്ട് സൽമാനിയ ഹോസ്പിറ്റൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. 100 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി.
ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കൺവീനർ ബിജൊ തോമസ്, റോബിൻ ജോർജ്, സുനു കുരുവിള, ജെയ്സൺ വർഗീസ് , ഷീലു വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തൻ പുരയിൽ, ചാരിറ്റി കോ ഓർഡിനേറ്റർ ബോബി പുളിമൂട്ടിൽ, അനിൽ കുമാർ, വിനീത് വി.പി, ഫിറോസ് ഖാൻ, ബിനു കോന്നി, അരുൺ പ്രസാദ്, ജോബിൻ രാജു, അജിത്, വിനു കെ.എസ്എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.
27 Apr 2023
ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് ഒരുമ 2023 വൻ ജനപങ്കാളിത്തത്തോടെയും ആകര്ഷണീയമായ കലാ പരിപടികളാലും ശ്രദ്ധിക്കപ്പെട്ടു.
പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥി ആയ ചടങ്ങിൽ
ബഹ്റൈൻ മെമ്പർ ഓഫ് കൗൺസിൽ ഓഫ് റെപ്രസെൻറ്റെറ്റിവ് ആയ ശ്രി അബ്ദുൽ ഹക്കീം അൽ ഷനൂ, അൽ റബിയ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, അൽ ഷെദാ കമ്പനി ഡയറക്റ്റർ എബ്രഹാം ടൈറ്റസ്, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി. അസോസിയേഷൻ സെക്രട്ടറി സുബാഷ് തോമസ് സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് അസോസിയേഷന്റെ ഇതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി ലേഡീസ് വിങ്ങ് ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗം നടത്തി. ഉദ്ഘാടന പ്രസംഗം നടത്തിയ ശ്രി. പുനലൂർ സോമരാജൻ ഗാന്ധി ഭവൻ ആശ്രമം സന്ദർശിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണെന്നും അറിയിച്ചു. ബഹ്റൈൻ എം.പി ശ്രി. അബ്ദുൽ ഹക്കീം മറുപടി പ്രസംഗത്തിൽ കഠിനാധ്വാനവും സത്യസന്ധതയുമാണ് ഇന്ത്യക്കാരെ പ്രിയപ്പെട്ടതാക്കുന്നതെന്ന് വിശേഷിപ്പിച്ചു.
സമ്മേളനത്തിൽ ശ്രി. പുനലൂർ സോമരാജനും, ശ്രി. അബ്ദുൽ ഹക്കിമിനും, നൗഫൽ അടാട്ടിലിനും, ഏബ്രഹാം ടൈറ്റസിനും അസോസിയേഷൻ ഭാരവാഹികളായ വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ തുടങ്ങിയവർ മോമെന്റോകൾ നൽകി ആദരിച്ചു. ഗാന്ധിഭവൻ ട്രസ്റ്റിന് അസോസിയേഷന്റെ സ്നേഹോപഹാരവും നൽകി.
സൽമാനിയ ആശുപത്രിയിലെ നിത്യ സന്ദർശകനും രോഗികൾക്ക് വേണ്ട എല്ലാ സേവനങ്ങളും സഹായങ്ങളും ചെയ്യുന്ന ഹോപ്പ് ബഹ്റിൻ സംഘടനയിലെ സജീവ പ്രവർത്തകനായ സാബു ചിറമേലിന് അസോസിയേഷൻ മൊമെന്റോ നൽകി ആദരിച്ചു. ബഹ്റൈൻ പോലീസ് സേനയിലെ സീനിയർ ഉദ്യോഗസ്ഥനായ മോനി ഒടിക്കണ്ടത്തിലിനും ആദരവ് നൽകി. ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു ചടങ്ങ് പൊതുയോഗം അവസാനിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായകരും സീ ടിവി സരിഗമപ ജേതാക്കളുമായ ലിബിൻ സ്കറിയയും ശ്വേത അശോകും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ് ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർക്ഷണം.
കൂടാതെ ബഹ്റിനിലെ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, പഞ്ചാബി ഡാൻസ്, ഗ്രൂപ്പ് സോങ്, ഭരതനാട്യം, അറബിക് ഡാൻസ്, അസോസിയേഷൻ ലേഡീസ് വിങ്ങ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് മുതലായ കലാ പരിപാടികളും അരങ്ങേറി.
ചടങ്ങിൽ ബഹ്റിനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്തരായ വ്യക്തികൾ പങ്കെടുത്തു.
അജു കോശിയും മേഘാ ജോസഫും ആയിരുന്നു പരിപാടി ഹോസ്ററ് ചെയ്തത്.
26 Apr 2023
ഏപ്രിൽ 27 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുന്ന "ഒരുമ 2023" ൽ Music Fest അവതരിപ്പിക്കുവാൻ എത്തിയ പ്രശസ്ത പിന്നണി ഗായകരും Zee TV സരിഗമ ജേതാക്കളുമായ ലിബിൻ സ്കറിയക്കും ശ്വേത അശോകിനും ബഹ്റൈൻ എയര് പോർട്ടിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ നൽകിയ സ്വീകരണം.
14 Apr 2023
മനാമ:ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
അടിസ്ഥാനവർഗ്ഗങ്ങളായ സാധാരണ തൊഴിലാളികള്ക്കിടയിൽ ഇഫ്താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്ത്താറിന് അതിന്റെതായ സൗന്ദര്യം ലഭിക്കുന്നത് എന്ന് ഇഫ്താർ സന്ദേശം നൽകിയ ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച സംഘടനയാണ് പത്തനംതിട്ട പ്രവാസി അസോസിയേഷൻ.
ഇഫ്താർ വിരുന്ന് കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വോയിസ് ഓഫ് ട്രിവാന്ട്രം ഭാരവാഹികളായ ശ്രി ഷംനാദും, ഷിബുവും ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻറെ ഈ വർഷത്തെ വിഷു ഈസ്റ്റർ ഈദ് ആഘോഷമായ ഒരുമ 2023 വിപുലമായ ആഘോഷ പരിപാടികളോടെ ഏപ്രിൽ 27 ന് ബഹറിൻ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
26 Feb 2023
സാമ്പത്തിക പ്രയാസത്താൽ തുടർ പഠനത്തിന് പോകാൻ കഴിയാതിരുന്ന പത്തനംതിട്ട ജില്ലക്കാരിയായ ഒരു മോൾക്ക് അസോസിയേഷനിലെ സുമനസ്സുകളുടെ സഹായത്താൽ സാമ്പത്തികം കൈമാറി.
06 Apr 2023
ന്യൂമോണിയ രോഗബാധിത ആയി അത്യാസന്ന നിലയിൽ അമൃത ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയുന്ന 10 വയസു പ്രായമുള്ള ഡോണ മോളുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിലേക്ക് സുമനസുകളുടെ സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ, എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരം മെന്പേഴ്സിനെ അറിയിക്കുകയും, മെന്പേഴ്സിന്റെ അബിപ്രായത്തിൽ നമ്മൾ സാമ്പത്തികമായി ഒരു ചെറിയ കൈത്താങ്ങ് നൽകുന്നതിനു തീരുമാനിച്ചു. സുമ്മനസ്സുകളുടെ സഹായത്താൽ സമാഹരിച്ച തുക 05.04.2023 ൽ 70126 രൂപ തുടർ ചികത്സക്കായി കൈമാറി... നിർഭാഗ്യവശാൽ ആ മോൾ 06.04.2023 പുലർച്ചെ ഈ ലോകത്തോട് വിടപറഞ്ഞു..
03 Mar 2023
മനാമ: പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.
https://www.facebook.com/pathanamthittapravasiassociationbahrain/videos/2559399000869882
27 Feb 2023
മനാമ: മാധ്യമം ഗൾഫ് ദിന പത്രത്തിലെ ബഹ്റൈൻ ബ്യുറോ യിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന സീനിയർ റിപ്പോർട്ടർ ശ്രി സിജു ജോര്ജിനും ജോലി സംബന്ധമായി UK യിലേക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ശ്രി ജെയ്സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി.
ബഹ്റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന ശ്രി സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്.
രക്ഷാധികാരി ശ്രി സക്കറിയ സാമുവേൽ അധ്യക്ഷനായ യോഗത്തിൽ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ട്രഷറര് ശ്രി . വർഗീസ് മോടിയിൽ നന്ദിയും അറിയിച്ചു.
പ്രസ്തുത ചടങ്ങിൽ ശ്രി ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, അരുൺ പ്രസാദ്, വിനോജ് എം കോശി, ബിജിൻ ശ്രീകുമാർ , സുനു കുരുവിള, അനിൽ കുമാർ, വിനീത് പി പവിത്രൻ, അജിത് കുമാർ, ലിജൊ ബാബു, അരുൺ കുമാർ, ബിജൊ തോമസ് കോശി, വിനു കെ എസ്, സിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
17 Feb 2023
ബഹറിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
17.02.2023 രാവിലെ 7. 30ന് ആരംഭിച്ച ക്യാമ്പിൽ 250 ൽ പരം ആളുകൾ പങ്കെടുത്തു. കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT തുടങ്ങിയ ടെസ്റ്റുകളും, ഡെന്റൽ സ്ക്രീനിങ്ങും തികച്ചും സൗജന്യമായി ചെയ്തു. ഇതിനുപുറമേ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഡിസ്കൗണ്ട് കാർഡ് നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് തങ്ങളുടെ രക്ത പരിശോധനയുടെ റിസൾറ്റുമായി സൗജന്യമായി ഒരുതവണ ഡോക്ടർ കൺസൾട്ടേഷൻ നടത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്യാമ്പ് കോഓർഡിനേറ്റർ ജയേഷ് കുറുപ്പ്, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, രക്ഷാധികാരി സക്കറിയ സാമുവേൽ, രഞ്ജു ആർ നായർ, രാജീവ് പി മാത്യു, അനിൽ കുമാർ, റോബിൻ ജോർജ്, ബിനു കോന്നി, ഫിന്നി, അജിത് കൃഷ്ണൻ, അജി ടി മാത്യു, അരുൺ പ്രസാദ്, ബിജൊ, വിനീത്, ലേഡീസ് വിങ്ങ് കൺവീനർ ഷീലു വർഗീസ്, സിജി തോമസ്, പ്രിൻസി അജി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
BMC News : https://youtu.be/k2rzlpJmbO8
Mediaone Bahrain News : https://youtu.be/DNJ1mJFTnQ0
26 Jan 2023
Catholicate HSS, Pathanamthitta. സ്കൂളിൽ പഠിക്കുന്ന ഒരു പാവപ്പെട്ട കുട്ടിയ്ക്ക് National service scheme വീട് വെച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. 3 പെൺകുട്ടികളുൾപ്പെടുന്ന ഈ കുടുംബത്തിന്റെ ഭവന നിർമ്മാണത്തിനു സഹായിക്കണമെന്ന് NSS അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന്റെ ദയനീയ അസ്ഥ പരിഗണിച്ച് അസോസിയേഷന് ചെറിയ സാമ്പത്തിക സഹായം കൈമാറി.
26 Jan 2023
സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന ഹിദ്ദിലെ 400-ൽപ്പരം ആളുകൾക്ക് ലേബർ ക്യാമ്പിൽ ബിരിയാണി എത്തിച്ചു നൽകി.
രൂപം കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൊണ്ട് ബഹറിനിലെ പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ അസോസിയേഷൻ തുടർച്ചയായി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകിയത്
അസോസിയേഷൻ പ്രസിഡൻറ് വിഷ്ണു.വി, വൈസ് പ്രസിഡൻറ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ജോബിൻ രാജു, ലിജൊ ബാബു, ഫിന്നി എബ്രഹാം, ബിനു കോന്നി, സുനു കുരുവിള, വിനോജ് എം കോശി, മോന്സി ബാബബു തുടങ്ങിയവർ നേതൃത്വം നൽകി.
14 Aug 2022
14 Aug 2022
സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ ജിബുവിന്റെ മരവിച്ച ശരീരം കണ്ടതിൽ കൂടുതൽ ഹൃദയഭേദകമായിരുന്നു ആർക്കും ആശ്വസിപ്പിക്കുവാൻ സാധിക്കാതെ ഉള്ള ആ പിഞ്ചോമനകളുടെ വിലാപം.. ഒന്നും ഒന്നിനു പകരമാവില്ല എന്നറിയാം, എങ്കിലും ഒരു അസോസിയേഷൻ എന്ന നിലയിൽ നമുക്ക് ജിബുവിന്റെ പിഞ്ചോമനകൾക്കു വേണ്ടി 5.31 ലക്ഷം രൂപ സമാഹാരിച്ചു നൽകുവാൻ സാധിച്ചു എന്നതിൽ അതിയായ സംതൃപ്തി ഉണ്ട്. അതും ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഓരോ കുഞ്ഞുങ്ങളുടെ പേരിൽ തുല്യമായി നിക്ഷേപിച്ചു. ആ മൂന്നു കുഞ്ഞുങ്ങൾക്കും ഒരു സുരക്ഷിതത്വം ഉണ്ടാക്കി കൊടുക്കുവാൻ നമ്മുടെ സംഘടനയ്ക്ക് സാധിച്ചു.
ഈ ഉദ്യമം വിജയകരമാക്കിയതിൽ തിരക്കിനിടയിലും നാം ഓരോരുത്തരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ തന്നെയും എടുത്തു പറയേണ്ട ഒരു പേര് ശ്രി. ബോബി പുളിമൂട്ടിലിന്റേതാണ്. കൂടാതെ പ്രസിഡന്റ് ശ്രി. വിഷ്ണു വി കലഞ്ഞൂർ, സെക്രട്ടറി ശ്രി. സുഭാഷ് തോമസ് അങ്ങാടിക്കൽ, ചാരിറ്റി കോർഡിനേറ്റർസ്, എക്സിക്യൂട്ടീവ് മെംബേർസ് എന്നിവരുടെ ഒത്തുരുമയോടുള്ള പ്രയത്നം ആണ്, ഇതിനു മനസ്സറിഞ്ഞു സഹായിച്ച അസോസിയേഷൻ മെംബേർസ്, സുഹൃത്തുക്കൾ എന്നിവരോടുമുള്ള നന്ദി അറിയിക്കുന്നു.
മൂന്നു കുഞ്ഞുങ്ങൾക്കും അവരവരുടെ പേരിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്.. അക്കൗണ്ട് നമ്പർ ആവശ്യമുള്ളവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്
06 Aug 2022
10-ാം ക്ലാസ്സിലും 12-ാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ ബഹ്റൈനിലുള്ള പത്തനംതിട്ട പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ഓണാഘോഷപ്രോഗ്രാമിൽ (സെപ്റ്റംബർ 23) ആദരിക്കുന്നു.
ഇതിനർഹരായ കുട്ടികളുടെ പേരും വിവരങ്ങളും 25/08/2022 നു മുമ്പായി താഴെപ്പറയുന്ന വാട്സ്അപ്പ് നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Boby - 34367281
Jayesh - 39889317
03 Jun 2022
പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച്, ജൂൺ 3 നു പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പിൽ 100 ൽ പരം ആളുകൾ പങ്കെടുത്തു.
ക്യാമ്പ് നടത്താൻ സഹായങ്ങൾ ചെയ്തു തന്ന കിംസ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ Dr.സജീവ് B.K-യ്ക്ക് അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ മൊമെന്റോ നൽകി ആദരിച്ചു.
കൂടാതെ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തന്ന സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് അനുഷാ സൂര്യജിത്ത്, Front Office Executive റെഹ്നാ, ക്ലാസ് എടുത്ത കിംസ് ഹോസ്പിറ്റലിലെ എമെർജൻസി ഡിപ്പാർട്മെന്റിലെ Dr. ഡോണൽ ഡോൺ ബോസ്കോ, മറ്റു ഡോക്ടേഴ്സിനു നഴ്സുമാർക്കും അസോസിയേഷൻ സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ നന്ദി അറിയിച്ചു.
എബിൻ തെക്കേമല, ജോബിൻ രാജ്, രഞ്ജു ആർ നായർ, ഷാജി സാമുവേൽ, അനിൽ കുമാർ, മഹേഷ് കുറുപ്പ്, റോബിൻ ജോർജ്,സിജി തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി
03 May 2022
28 April 2022
ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബാങ്കോക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാനവ സാഹോദര്യത്തിനും ഐക്യത്തിനും ഊന്നൽ നൽകി റമദാൻ പുണ്യ മാസത്തിന്റെ നാളുകളിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള പല ശ്രദ്ധേയ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വലിപ്പച്ചെറുപ്പമില്ലാതെ പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാനുള്ളതാണ് നോമ്പ് എന്നു ഇഫ്താർ സന്ദേശത്തിൽ ശ്രി.അബ്ദുൾ ഹഖ് (Director, Disha Centre) അറിയിച്ചു.
ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ Dr.പി വി ചെറിയാൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ICRF ചെയർമാൻ Dr. ബാബു രാമചന്ദ്രൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ശ്രി സോമൻ ബേബി (ബഹ്റൈൻ ട്രിബുൺ), രാജു കല്ലുംപുറം, ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, പ്രവീൺ, ഫസൽ അൽ ഹഖ്, ഷെമിലി പി ജോൺ, മണിക്കുട്ടൻ, സാബു ചിറമേൽ, അനു കെ വര്ഗീസ്, ജ്യോതിഷ് പണിക്കർ, ജേക്കബ് തേക്കുതോട്, Dr. മുഹമ്മദ്, സയ്യദ് അലി മുഹമ്മദ്, സുരേഷ് പുത്തൻവിളയിൽ, മിനി മാത്യു തുടങ്ങിയവർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, കോഓർഡിനേറ്റർ അനിൽ, മോനി ഒടികണ്ടത്തിൽ, സഖറിയ സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
15 April 2022
വിധുവിന്റെ ചികിത്സാഫണ്ടിലേക്ക് ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സഹായം കൈമാറി
വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരു ലക്ഷം രൂപ ശ്രി.മോനി ഓടികണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ചു നൽകി.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള കോർഡിനേറ്റർ ശ്രി.ആശിഷ്, ശ്രി. വിധുവിന്റെ കുടുംബത്തിന് സ്വരൂപിച്ച സഹായം കൈമാറി.
ജന്മനാ ഒരു വൃക്ക മാത്രാണ് വിധുവിന് ഉണ്ടായിരുന്നത്. നഴ്സിംഗ് ജോലി ചെയ്തു വരികയായിരുന്ന വിധുവിന്റെ ഏക വൃക്കയും തകരാറിലായിരിക്കുകയാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തി വരികയാണ്.
ബഹ്റിനിലെ പത്തനംതിട്ട ജില്ലയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ശ്രി.സഖറിയ സാമുവേൽ (39401770) ശ്രി.എബിൻ ജോൺ (35498001) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
01 April 2022
രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 100 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി.
ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.
രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ഈ ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്റൈൻ പ്രവാസികൾ സെക്രെട്ടറി ശ്രി.സുഭാഷുമായോ (33780699)ശ്രി. ഫിറോസുമായോ (39807875) ബന്ധപ്പെടാവുന്നതാണ്.
️പത്തനംതിട്ട പ്രവാസി അസോസിയേഷൻ - ബഹ്റൈൻ
05 March 2022
മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
പത്തനംതിട്ട പ്രവാസി അസോസിയേഷൻ
Date: 01 April 2022, Friday, Time: 7am to 12pm
Location: Salmaniya Medical Complex
Registration Form: https://forms.office.com/r/LcsUk31Fsy
കോവിഡ് കാലത്തെ ജീവനായി കരുതലിനായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 1 വെള്ളിയാഴ്ച (01.04.2022) രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു നടത്തപ്പെടുന്ന രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയുന്നു
പ്രവാസികൾ ആയ നാം ഓരോരുത്തരും നമുക്ക് അന്നം തരുന്ന നാടിനോട് കടപ്പെട്ടിരിക്കുന്നു. "ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്റെ വിലയാണ്" എന്ന സന്ദേശം അടിസ്ഥാനമാക്കി കൊണ്ട് ഈ കോവിഡ് മഹാമാരി കാലഘട്ടത്തിൽ നടത്തപെടുന്ന രക്ത ദാന ക്യാമ്പിലേക്ക് രക്തം നൽകുവാൻ താല്പര്യം ഉള്ളവര് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
https://forms.office.com/r/LcsUk31Fsy
കോവിഡ് വാക്സിൻ സ്വീകരിച്ചു 14 ദിവസം കഴിഞ്ഞവർ ആയിരിക്കണം.
കോവിഡ് വന്ന് 1 മാസം കഴിഞ്ഞവർ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.
Jayesh - wa.me/+97339889317, Rajeev - wa.me/+97333397994
Jobin - wa.me/+97338074144, Lijo - wa.me/+97336923467
Boby - wa.me/+97334367281, Robin - wa.me/+97339497263
Jaison - wa.me/+97366995528, Vishnu - wa.me/+97339251019
11 January 2022
മനാമ -വിദേശത്ത് നിന്നും കുറഞ്ഞ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ സ്വീകരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തിരുമാനം പുനഃപരിശോധിക്കണമെന്ന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . രക്ഷധികാരി സക്കറിയ സാമുവൽ അധ്യക്ഷത വഹിച്ചു. ഗൾഫിൽ നിന്നും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്റ്റും ശേഷം വിമാനമിറങ്ങിയ ശേഷമുള്ള ടെസ്റ്റ് കഴിഞ്ഞ് നഗറ്റീവ് റിസൾട്ടുമായി വീട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന തീരുമാനം പ്രതിഷേധാർഹമാണ്. പ്രവാസികളിൽ നിന്നുമാണ് കോവിഡ് പകരുന്നതെന്നും എന്തിനും ഏതിനും പ്രവാസികളുടെ നെഞ്ചത്ത് കയറുന്ന നടപടിയിൽ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ്തോമസ്, ജോയിൻ സെക്രട്ടറി എബിൻ തെക്കേമല, വൈസ്പ്രസിഡന്റ് രാജീവ് പി മാത്യു, മീഡിയ കോർഡിനേറ്റർ ജയേഷ് കുറുപ്പ്, ലേഡീസ് കോർഡിനേറ്റർ സിജി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു
17 December 2021
ബഹ്റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്റൈൻ ദേശീയദിനാഘോഷവും ഡിസംബർ 17 ന് രാവിലെ 11 മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു.
പ്രവാസി ഭാരതീയ അവാർഡ് ജേതാവായ Dr. K.G ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രി. K.M ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്ഘാടനകർമം നിർവഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികളോടെ പത്തനംതിട്ടയിലെ കലാകാരൻമാർ അണിനിരന്ന വേദി ഒരു ദൃശ്യവിസ്മയമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ബഹ്റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയുമെന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്റൈൻ പ്രവാസികൾക്ക് താങ്ങായി പ്രവർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യം ആണെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് ശ്രി.വിഷ്ണു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രി. സുഭാഷ് തോമസ് സ്വാഗതവും, ശ്രി. രാജീവ് നന്ദിയും അറിയിച്ചു. ശ്രി. സഖറിയാ സാമുവേൽ, ശ്രി. വർഗീസ് മോടിയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഈ അവസരത്തിൽ കാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശിനിക്ക് 20,000 രൂപ സഹായധനമായി നൽകുവാൻ സാധിച്ചു.
പത്തനംതിട്ട അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ, ശ്രി. അജി പി ജോയി (39156283) - , ശ്രി. സുഭാഷ് തോമസ് (33780699) ശ്രി. രാജീവ് (33397994) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
01 December 2021
പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ ബഹ്റൈന്റെ ഒന്നാം വാർഷികം ഈ വരുന്ന 17 നു (17.12.2021) രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് ഹോട്ടലിൽവച്ചു, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള തുടങ്ങിയ മറ്റു പരുപാടികളോടെ കൊണ്ടാടുകയാണ്. അന്നേദിവസത്തെ പ്രോഗ്രാമിലേക്കു നിങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
26 November 2021
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ ജനറൽ ബോഡി മീറ്റിംഗ് 26/11/2021 ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ വെച്ചു നടന്നു.
അകാലത്തിൽ മരണമടഞ്ഞ ശ്രീ.ഷിജു വർഗീസിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.
രക്ഷാധികാരി ശ്രീ സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ ശ്രീമതി സിജി തോമസ് 2021 വർഷത്തെ കണക്ക് അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം 2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി വിഷ്ണു.വി-യെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, ജനറൽ സെക്രെട്ടറി ആയി സുഭാഷ് തോമസിനെയും, ട്രെഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ജെയ്സൺ മാത്യു എന്നിവർക്ക് ചുമതല നൽകി.
ശ്രീ. രാജു കല്ലുംപുറം, ശ്രീ. ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ രാജീവ് മാത്യു നന്ദി പറഞ്ഞു.
29 January 2021
റെഡ് ടാഗിൽ വർക്ക് ചെയ്തിരുന്ന കൂടൽ സ്വദേശി സുരേഷ് മരണപ്പെടുകയും 29.01.2021 ബോഢി നാട്ടിൽ കൊണ്ടുപോകുകയും അന്നേദിവസം സൽമാനിമോർച്ചറിയിൽ പോയി വേണ്ട സഹായം ചെയ്യുകയും തുടർന്ന് സംഘടനാ ഭാരവാഹികള് ഭവനത്തിൽ പോകുകയും സംഘടനയുടേതായ അനുശോചനം അറിയിക്കുകയും ചെയ്തു.
27 January 2021
കോവിഡ് ആയി ലോക്കഡൌണായ ഉമ്മ-അൽ ഹസത്തുള്ള ബീൽഡിങ്ങിൽ 8 പേരടങ്ങുന്ന ലേഡീസിനു റൂമിൽ ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നെന്നു അറിയിക്കുകയും സഹായം അവശ്യപ്പെട്ടതനുസരിച്ച് പെട്ടന്ന മീറ്റിംഗ് കൂടുകയും. അടിയന്തരമായി കുറച്ചു സാധനം എത്തിക്കുകയും തുടർന്ന് ഒരുമാസത്തേക്ക് 8 പേർക്ക് ഒരു വീട്ടിലേക്കാവശ്യംമായ എല്ലാസാധനങ്ങളും മേടിച്ചു കൊടുക്കുവാന് സാധിച്ചു.
25 January 2021
കോവിഡ് വാക്സിൻ എടുക്കാന് എങ്ങനെ രജിസ്റ്ററേഷന് ചെയ്യണം അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും എല്ലാ ഗ്രൂപ്പിലും അറിയിച്ചു.
24 January 2021
പ്രാവാസി ഭാരതീ പുരസ്കാരം നേടിയ ബാബുരാജ് സാറിനു മൊമന്റോ നൽകിയും പൊന്നോട അണിയിച്ചും അനുമോദിച്ചു.
22 January 2021
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ ജനറൽ ബോഡി മീറ്റിംഗ് 22/01/2021 ന് ഓണ്ലെനിൽ കൂടി.
ശ്രീ വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.എബിൻ ജോൺ സ്വാഗതവും തുടർന്ന് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രെഷറർ ശ്രീമതി സിജി തോമസ് 2019-2020 വർഷത്തെ കണക്ക് അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം 2020-2021 വർഷത്തെ 30 അംഗ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രെട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, ട്രെഷറർ മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു, ജോയിന്റ് സെക്രട്ടറി വർഗ്ഗീസ് മോടിയിൽ എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി അജി പി ജോയി, ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, എന്നിവർക്ക് ചുമതല നൽകി. എല്ലാവരും ഒരുമിച്ചു ബഹ്റിനിലുള്ള പത്തനംതിട്ടക്കാരായ നമ്മുടെ എല്ലാ സഹോദരങ്ങളേയും ഒരു കുടക്കീഴിൽ പരസ്പര സഹായത്തോടെ എന്നു കൈത്താങ്ങായി മുന്പോട്ടുപോകാം എന്ന പ്രഖ്യപനത്തോടെ 2020-2021 വർഷത്തെ കമ്മറ്റി അധികാരമേറ്റു.
ശ്രീ.ജോബിൻ രാജുവിന്റെ നന്ദിപ്രകാശനത്തോടുകൂടി മീറ്റിങ്ങ് അവസാനിച്ചു.
30 October 2020