പത്തനംതിട്ടയുടെ സ്വന്തം എഴുത്തുകാരൻ  ബിജി തോമസിനെ ആദരിച്ചു

'ബാബാ-ആമി' എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായ  ബിജി തോമസിനു പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആദരിച്ചു. ചിറ്റാർ സ്വദേശിയായ  ബിജി തോമസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബി.കോം, എം.കോം ജിവാജി-യൂണിവേഴ്‌സിറ്റിയിൽ നിന്ന് കരസ്ഥമാക്കി. അദ്ധ്യാപകനായി ഏറെക്കാലം ജോലിചെയ്ത ബിജി ഇപ്പോൾ പ്രവാസജീവിതം നയിക്കുന്നു. അതിനോടൊപ്പം  കഥയും, കവിതയും, പുസ്തകനിരൂപണവും മുന്നോട്ട് പോകുന്നു. ബഹ്‌റൈൻ ന്യൂസ് പേപ്പറായ ഗൾഫ് മാധ്യമത്തിൽ നിരവധി തവണ എഴുതാൻ അവസരം ലഭിച്ചു. എഴുത്തിനോട് ഇഷ്ടമുള്ള പലരെയും എഴുത്തിന്റെ ലോകത്തേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ബഹ്‌റൈൻ ജീവിതത്തിൽ - എന്റെ അയ്യനൊരു നെയ്യഭിഷേകം, മഞ്ഞുപെയ്യുന്ന രാവ്,സർവ്വശക്തൻ, ഗബ്രിയേൽ, സ്വർഗ്ഗീയ വിരുന്ന്, സരിഗമ, ഇടയനാം ദൈവം, കരുതുന്ന ദൈവം, തിരുസന്നിധിയിൽ നാഥാ, എന്നി ആൽബങ്ങൾക്ക് വരിയും, ട്യൂണും ചിട്ടപ്പെടുത്തിട്ടുണ്ട്. സാഹിത്യ കൂട്ടായ്മകളിൽ അംഗമായ ബിജി ജോലിക്കിടയിലെ വിശ്രമസമയത്തും, രാത്രിയിലുമായി ഏകദേശം നൂറോളം ചെറുകഥകളും കവിതയും ലേഖനങ്ങളും എഴുതുകയും, പലവേദികളിൽ പ്രസംഗങ്ങൾ നടത്തുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിരവധി അവാർഡുകളും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുമുണ്ട്.

ബഹ്‌റൈൻ കെ.എം.സി.സി സംഘടനയുടെ ഭാഗമായി നടന്ന ലേഖനമത്സരത്തിൽ വിജയിക്കുകയും പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തു. എഴുത്തുകൾ കേരള ബുക്ക്സ് ഓഫ് റെക്കോഡിൽ അംഗീകാരം ലഭിച്ചു. മുഹറഖ് മലയാളി സമാജം, പ്രവാസി വെൽഫെയർ പ്രവാസി നൈറ്റ്, ബഹറിൻ പ്രതിഭ എന്നിവിടങ്ങളിൽ നിന്ന് എഴുത്തിന് അംഗീകാരം ലഭിച്ചിട്ടുമുണ്ട്.